മലയാള സിനിമാ ലോകത്ത് ഏറ്റവും അധികം ഹിറ്റുകള്‍ സൃഷ്ടിച്ച ഒരു കൊമ്പോ ആയിരുന്നു മോഹന്‍ലാലും ശ്രീനിവാസനും. നമ്മളെ ഏറെ പൊട്ടിച്ചിരിപ്പിച്ച ഒരു കൂട്ടുകെട്ടാണിത്. മോഹന്‍ലാലിന് വേണ്ടി നിരവധി തിരക്കഥകള്‍ ശ്രീനിവാസന്‍ ഒരുക്കിയിട്ടുണ്ട്. ഇവയില്‍ മിക്കതും വമ്പന്‍ വിജയങ്ങളുമായിരുന്നു. എന്നാല്‍ വൈകാതെ ഇരുവരുടെയും സൗഹൃദത്തില്‍ വിള്ളല്‍ വീഴുകയായിരുന്നു. അതിനു കാരണമായി പലരും പറയുന്നത് ‘സരോജ്‌കുമാര്‍’ എന്ന ചിത്രമാണ്. ശ്രീനിവാസന്‍ മനപ്പൂര്‍വം മോഹന്‍ലാലിനെ കളിയാക്കുന്നതിന് വേണ്ടിയാണ് ആ ചിത്രം സൃഷ്ട്ടിച്ചത് എന്ന ആരോപണം ശക്തമാണ്. റോഷന്‍ ആന്‍റ്രൂസ് സംവിധാനം നിര്‍വഹിച്ച ഉദയനാണ് താരം എന്ന ചിത്രത്തിന്‍റെ രണ്ടാം ഭാഗം എന്ന നിലയിലാണ് ഈ ചിത്രം ഒരുക്കിയത്.
സരോജ് കുമാര്‍ പുറത്തിറങ്ങിയതോടെ ആൻ്റണി പെരുമ്പാവൂരും ശ്രീനിവാസനും തമ്മില്‍ തുറന്ന വാക്ക്പോരു പോലും ഉണ്ടായിട്ടുണ്ട്. തന്നെ കളിയാക്കിക്കൊണ്ടുള്ള ചിത്രമാണെന്നറിഞ്ഞിട്ടും ശ്രീനിവാസന്‍ എഴുതിയ സിനിമയില്‍ മോഹന്‍ലാല്‍ അഭിനയിച്ചിരുന്നുവെന്നും, എന്തെങ്കിലും രംഗം വെട്ടിമാറ്റണമെന്നോ അഭിനയിക്കാന്‍ പറ്റില്ലെന്നോ ഒന്നും അദ്ദേഹം പറഞ്ഞില്ലന്നും ആന്‍റണി പറഞ്ഞിട്ടുണ്ട്. പക്ഷേ ഉദയനാണ് താരം ഒരു നല്ല സിനിമയായിരുന്നു. ആ ചിത്രം വിയജയിച്ചതോടെ വളരെ മോശമായി മറ്റൊരു തിരക്കഥയെഴുതി ശ്രീനിവാസന്‍ തന്നെ ചിത്രത്തില്‍ നായകനായി അഭിനയിച്ചു.
ഇതില്‍ മോഹന്‍ലാലിനെ താറടിച്ചു കാണിക്കുന്ന നിരവധി രംഗങ്ങള്‍ ഉണ്ട്. ഈ ചിത്രത്തെക്കുറിച്ച് കേട്ടപ്പോള്‍ ക്യാമറാമാന്‍ എസ്.കുമാറിനെയും സംവിധായകനെയും താന്‍ വിളിച്ചിരുന്നു. പിന്നീടാണ് ശ്രീനിവാസന്‍ ഒരു പത്ര സമ്മേളനം നടത്തി താന്‍ ഭീഷണിപ്പെടുത്തിയതായി മാധ്യമങ്ങളോട് പറഞ്ഞത്. അതിനു ശേഷം ഇതുവരെ ശ്രീനിവസനോട് താന്‍ സംസാരിച്ചിട്ടില്ലന്നും ആൻ്റണി കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ ശ്രീനിവാസന്‍ തന്നെ അപമാനിക്കാന്‍ വേണ്ടി ബോധപൂര്‍വ്വം എടുത്ത ഒരു സിനിമയാണ് സരോജ് കുമാര്‍ എന്ന് താന്‍ വിശ്വസിക്കുന്നില്ല എന്നാണ് മോഹന്‍ലാല്‍ പിന്നീട് പ്രതികരിച്ചത്. തന്നെക്കുറിച്ച് ഒരു ചിത്രം ചെയ്ത് വലിയ ആളാകേണ്ട ആവശ്യം ശ്രീനിവാസനില്ലന്നും മോഹന്‍ലാല്‍ പറഞ്ഞിട്ടുണ്ട്.
ഡോ. ഐഷ വി
ഭാരതത്തിന് സ്വാതന്ത്ര്യം കിട്ടാനായി നടത്തിയ റാലിയിൽ കല്ലട സി വി കെ എം ഹൈസ്കൂളിലെ വിദ്യാർത്ഥികളായിരുന്ന തോപ്പുവിള വീട്ടിൽ വിദ്യാധരനും വിശ്വംഭരനും പങ്കെടുത്തിരുന്നു. നന്നേ ചെറുപ്പത്തിലുണ്ടായ മാതാപിതാക്കളുടെ വിയോഗം രണ്ടു പേരിലും വലിയ ആഘാതം സൃഷ്ടിച്ചിരുന്നെങ്കിലും മൂത്തയാളായ വിദ്യാധരന് അതൊക്കെ വേഗം അതിജീവിക്കാൻ കഴിഞ്ഞു . എന്നാൽ വിശ്വംഭരനാകട്ടെ ജന്മനാൽ തന്നെ വായുടെ ഭാഗത്തുള്ള കോടലും ഇടയ്ക്കിടെ അലോസരപ്പെടുത്തിയിരുന്ന സന്നിയും ഒരിക്കലും അതിജീവിക്കാൻ കഴിയാത്ത അപകർഷാ ബോധത്തിന് അടിപ്പെടുത്തിയിരുന്നു. വിശ്വംഭരൻ ചിത്രരചനയിൽ നല്ല മികവു പുലർത്തിയിരുന്നതിനാൽ കുണ്ടറയിൽ ചിത്രരചന പഠിക്കാൻ ആക്കിയിരുന്നു. പഠനത്തിലും വിശ്വംഭരൻ മുന്നിലായിരുന്നു. കുറച്ചു വളർന്നപ്പോൾ ഹൃദയത്തകരാറു കൂടി വിശ്വംഭരനെ അലട്ടിയിരുന്നു. അന്ന് മദ്രാസ് മെഡിക്കൽ കോളേജിൽ മാത്രമേ തെക്കേ ഇന്ത്യാക്കാർക്ക് എത്താൻ പാകത്തിന് ഹൃദശസ്ത്രക്രിയാ വിഭാഗം ഉണ്ടായിരുന്നുള്ളൂ. അങ്ങനെ ജ്യേഷ്ഠാനുജന്മാർ വിൽക്കാൻ പറ്റുന്ന വസ്തുവകകളെല്ലാം വിറ്റുപെറുക്കി പണം സ്വരൂപിച്ച് മദ്രാസിലേയ്ക്ക് വണ്ടി കയറി. അവിടെ വച്ച് ശസ്ത്രക്രിയ കഴിഞ്ഞ് ജ്യേഷ്ഠൻ അനുജനെ കയറി കണ്ടു. വെള്ളം ചോദിച്ചെങ്കിലും നേഴ്സുമാർ കൊടുത്തില്ല. നേഴ്സുമാർ രോഗികളെ പരിചരിക്കുന്നതിനാവശ്യമായി സാധനങ്ങൾ വച്ചിരുന്ന ട്രേയിൽ നിന്നും ഐസ് ക്യൂബുകൾ എടുത്ത് വിശ്വംഭരൻ വായിലിട്ടതിനെ തുടർന്ന് വീണ്ടും തീയറ്ററിലേയ്ക്ക് കയറ്റേണ്ടിവന്നു. ഏതാനും ദിവസങ്ങൾക്ക് ശേഷം സുഖം പ്രാപിച്ച് നാട്ടിലെത്തി.
പഠനത്തിൽ മികവ് പുലർത്തിയിരുന്ന വിശ്വംഭരന് ഗവ ഐറ്റി ഐയിലെ പഠന ശേഷം സർവ്വേ ഓഫ് ഇന്ത്യയിൽ ജോലി കിട്ടി ഹൈദരാബാദിലെത്തി. ഇടയ്ക്ക് നാട്ടിൽ പോയപ്പോൾ ശമ്പളം വാങ്ങി ഒരു ബന്ധുവിനെ ഏൽപ്പിക്കാൻ ഓഫീസിലെ ഒരു സ്റ്റാഫിനെ ചുമതലപ്പെടുത്തി. നാട്ടിൽ നിന്നും തിരിച്ചെത്തിയ വിശ്വംഭരന് ശമ്പളത്തുക കിട്ടിയില്ല. ശമ്പളം ബന്ധുവിനെ ഏൽപ്പിച്ചെന്ന് ഓഫീസിലെ സ്റ്റാഫും കിട്ടിയില്ലെന്ന് ബന്ധുവും പറഞ്ഞതോടെ കാര്യം വക്കേറ്റത്തിലും തുടർന്ന് കൈയ്യാങ്കളിയിലും വിശ്വംഭരന്റെ രാജിയിലും കലാശിച്ചു. രാജി വച്ച് കഴിഞ്ഞ് നാട്ടിലെത്തിയ വിശ്വംഭരന്റെ മാനസിക നില വഷളായി. അര നൂറ്റാണ്ട് മുമ്പുള്ള കാലമായതിനാൽ മനോരോഗികളോട് സമൂഹത്തിനുള്ള കാഴ്ചപ്പാട് നികൃഷ്ടമായിരുന്നു. വേണ്ടത്ര ചികിത്സയും ലഭ്യമായിരുന്നില്ല.
മനസ്സിന്റെ ഇരുളിൽ നിന്ന് വെളിച്ചത്തിലേയ്ക്കും തിരിച്ചുമുള്ള ആന്ദോളനങ്ങൾക്കിടയിൽ കടുത്ത തലവേദന വരുമ്പോൾ കടുകരച്ച് നെറ്റിയിൽ ഇടുന്ന ശീലം വിശ്വംഭരനുണ്ടായിരുന്നു. ഇത് ഒരു ബന്ധു വീട്ടിൽ വച്ച് ചെയ്തപ്പോൾ അവർക്ക് പ്രശ്നമായിരുന്നു. ജോലി നഷ്ടപ്പെടുത്തി കൈയ്യിൽ കാശില്ലാതെ വന്നപ്പോൾ ജ്യേഷ്ഠാനുജന്മാരുടെ പറമ്പിൽ ഉണ്ടായിരുന്ന ഓരോ വർഷവും നൂറിലേറെ ചക്ക കായ്ക്കുന്ന വരിക്കപ്ലാവ് മുറിച്ച് വിൽക്കാൻ തീരുമാനിച്ചു. പിന്നെ ആളെ വരുത്തി പ്ലാവ് വിറ്റു. അച്ഛനമ്മമാർ മരിച്ച് കഴിഞ്ഞ് ജ്യേഷ്യാനുജന്മാരുടെ വിശപ്പടക്കാൻ സഹായിച്ചിരുന്നത് ഈ അമ്മച്ചി പ്ലാവായിരുന്നു. ഇത് ചോദ്യം ചെയ്ത ജ്യേഷ്ഠനെ അനുജൻ നെറ്റിയിൽ പരുക്കേല്പിച്ചു. അവരുടെ അമ്മച്ചി പ്ലാവ് അവശേഷിച്ച കുറ്റിയിൽ നിന്നും മൂന്ന് ശാഖകളായി പടർന്ന് പന്തലിച്ചു . ദീർഘ കാലം നൂറുകണക്കിന് ഫലങ്ങൾ നൽകി കൊണ്ടിരുന്നു.
മനോനില തെറ്റുമ്പോൾ വിവിധ സ്ഥലങ്ങളിലേയ്ക്ക് യാത്ര പോവുകയും പിന്നീട് എപ്പോഴെങ്കിലും തിരികെയെത്തുകയും ചെയ്യുന്ന ശീലമായിരുന്നതിനാൽ ജ്യേഷ്ഠൻ ഭാര്യാ സമേതം ജോലി സ്ഥലത്തായിരുന്നതിനാൽ അനുജനെ പാർപ്പിക്കാൻ ഇടമില്ലാതിരുന്നതിനാൽ ജ്യേഷ്ടന്റെ ഭാര്യ വീട്ടിൽ താമസിപ്പിച്ചു. പുറത്തിറങ്ങി നടന്ന സമയത്ത് പലരും ഉപദ്രവിച്ചിരുന്നു. ഒരുവൻ കാൽ കൊണ്ട് ചവിട്ടി. അതേ കാൽ പിന്നീട് പ്രമേഹം വന്ന് മുറിയ് ക്കേണ്ടി വന്നപ്പോൾ നാട്ടുകാർ വിധിച്ചു : വിശ്വംഭരനെ ചവിട്ടിയതു കൊണ്ടാണ് കാൽ മുറിയ് ക്കേണ്ടി വന്നതെന്ന് .
മനസ്സ് വെളിച്ചത്തിൽ നിന്നും ഇരുട്ടിലേയ്ക്ക് പോയപ്പോൾ ഒരു ദിവസം ചിറക്കര ത്താഴത്തെ ഒരു ഏറുമാടക്കടയുടെ പടിയിൽ കിടന്നു. നല്ല നിലാവുള്ള രാത്രി. നല്ല കറുപ്പുനിറമുള്ള ചായകടക്കാരൻ വെളുപ്പു നിറമുള്ള ജീവനക്കാരനെ കൊന്ന് ഏറുമാടക്കടയുടെ അടിയിൽ കൊണ്ടു വച്ചു. ഇതു കണ്ടെങ്കിലും വിശ്വംഭരൻ കണ്ണും പൂട്ടി കിടന്നു. സംഭവത്തിന് ഒരേ ഒരു ദൃക് സാക്ഷി. പിറ്റേന്ന് പോലീസെത്തി ചോദ്യം ചെയ്തപ്പോൾ ഒരു കറുത്ത പട്ടി വെളുത്ത പട്ടിയെ കൊന്ന് ഏറുമാടക്കടയുടെ അടിയിൽ കൊണ്ടു വച്ചെന്നായിരുന്നു വിശ്വംഭരന്റെ മറുപടി. ഇത് ഒരു ഭ്രാന്തന്റെ ജല്പനമായേ പോലീസ് കരുതിയുള്ളൂ. അങ്ങനെ ആ കേസ് തേഞ്ഞുമാഞ്ഞില്ലാതായി.
ജനങ്ങൾ വിശ്വംഭരനേയും വിശ്വംഭരൻ തിരിച്ചും ഉപദ്രവിച്ചപ്പോൾ ജ്യേഷ്ഠൻ അനുജനെ കോടതി മുഖേന തിരുവനന്തപുരം ഊളൻ പാറയിലുള്ള മാനസിക ചികിത്സാ കേന്ദ്രത്തിലാക്കിയിരുന്നു. നന്നായി ഇംഗ്ലീഷ് സംസാരിക്കുന്ന രോഗി ഡോക്ടർമാരുടേയും അന്തേവാസികളുടേയും പ്രിയങ്കരനായി മാറി. കാലവും ചികിത്സയും മനോരോഗം മാറ്റി. ജ്യേഷ്ഠന്റെ കുടുംബം നാട്ടിൽ സ്ഥിര താമസമാക്കിയപ്പോൾ ജ്യേഷ്ഠനും കുഞ്ഞമ്മയും കൂടി വിശ്വംഭരനെ കാണാൻ പോയി. പിന്നെ ജ്യേഷ്ഠൻ ജോലി സ്ഥലത്തായിരുന്നപ്പോൾ കുഞ്ഞമ്മ ഇടയ്ക്കിടെ വിശ്വംഭരനെ പോയി കണ്ട് വിശേഷങ്ങൾ വീട്ടിലറിയിച്ചു കൊണ്ടിരുന്നു. കോടതി മുഖാന്തിരം മനോരോഗ ചികിത്സാ കേന്ദ്രത്തിലാക്കിയതിനാൽ കോടതി വഴി തന്നെ തിരിച്ച് കൊണ്ടുവരണമായിരുന്നു.
അങ്ങനെയിരിക്കേ 1981 ജനുവരിയിലെ ആദ്യ ചൊവ്വാഴ്ച ജേഷ്ഠന്റെ മകൾ ഋതുമതിയായി. ഒരു മുത്തശ്ശി കണക്കുകൂട്ടിയിട്ട് പറഞ്ഞു. ചൊവ്വാഴ്ച ഋതുമതിയായാൽ വീട്ടിൽ മരണം സുനിശ്ചിതം. ഇത്തിരി പുരോഗമന ചിന്താഗതിക്കാരിയായതിനാൽ പെൺകുട്ടി അത് വിശ്വസിച്ചില്ല. പിറ്റേന്ന് വീട്ടിലേയ് ക്കൊരു കത്തു വന്നു വിശ്വംഭരന് അസുഖം കൂടുതലാണ്. വയറിന് ഒരു ശസ്ത്രക്രിയ വേണം. രക്തക്കുറവും ഉണ്ട്. ജ്യേഷ്ഠൻ വീട്ടിലേയ്ക്ക് അനുജനെ കൊണ്ടുവരാനുള്ള സജ്ജീകരണങ്ങൾ ഒരുക്കി. കോടതി, വീട് , മനോരോഗ ചികിത്സാ കേന്ദ്രം എന്നിവിടങ്ങളിലേയ്ക്കുള്ള യാത്രകൾ തകൃതിയായി നടന്നു. ഒരാഴ്ചയ്ക്കുള്ളിൽ അനുജന്റെ മരണം സംഭവിച്ചു. നിരന്തര ശ്രമങ്ങൾക്കൊടുവിൽ മൃതദേഹം വീട്ടിലേയ്ക്ക് കൊണ്ടുവന്നു.
കാലം കടന്നുപോയപ്പോൾ മനോരോഗികളോട് അനുതാപത്തോടെ പെരുമാറാൻ സമൂഹം ഏറെക്കുറെ പഠിച്ചു. ശരീരത്തിനെന്ന പോലെ മനസ്സിന് ചികിത്സ തേടാനും പൊതുജനങ്ങൾക്കുള്ള മടി കുറഞ്ഞു . ചികിത്സാലയങ്ങളുടെ എണ്ണം കൂടി.
ഡോ.ഐഷ . വി.
പ്രിൻസിപ്പാൾ , പാലക്കാട് ജില്ലയിലെ കോളേജ് ഓഫ് അപ്ലൈഡ് സയൻസ് . കഥകളും ലേഖനങ്ങളും ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.
തിക്കോടി പഞ്ചായത്ത് ഓഫീനു മുന്നിൽ കൃഷ്ണപ്രിയ എന്ന യുവതിയേ പെട്രോൾ ഒഴിച്ച് കത്തിച്ച ശേഷം സ്വന്തം ശരീരത്തും പെട്രോൾ ഒഴിച്ച് കത്തിച്ച് മരണത്തിനു കീഴടങ്ങിയ നന്ദകുമാർ എന്ന നന്ദുവിന്റെയും മരണത്തിനു പിന്നിൽ ആരോപങ്ങളുമായി നന്ദുവിന്റെ ബന്ധുക്കൾ.
പെട്രോൾ ഒഴിച്ച് കൃഷ്ണ പ്രിയയെ കൊലപ്പെടുത്തിയ നന്ദു ചെയ്തത് ഒരിക്കലും ന്യായീകരിക്കാൻ ആവില്ല. എന്നാൽ നന്ദു എന്ന യുവാവിന്റെ മനസിനെ ഇത്തരം ഒരു ക്രൂരതയിലേക്ക് എത്തിച്ചതിന്റെ കാരണം കൃഷ്ണ പ്രിയയുടെ ചതി. കൃഷ്ണപ്രിയയും നന്ദുവും നീണ്ട 4 വർഷമായി പ്രണയത്തിൽ ആയിരുന്നു . 4 വർഷം കമിതാക്കൾ ആയി അവർ ജീവിച്ചു. ഇരുവരുടേയും വീട്ടുകാരുടെ അനുമതിയും ആശീർവാദവും ഉണ്ടായിരുന്ന ഒരു നല്ല പ്രണയ ജീവിതം. വിവാഹം കഴിക്കാൻ എല്ലാ ഒരുക്കവും ഇരു വീട്ടുകാരും നടത്തിയിരുന്നു. പറഞ്ഞയക്കുമ്പോൾ നല്ല രീതിയിൽ വേണം എന്ന് കൃഷ്ണപ്രിയയുടെ വീട്ടുകാർക്ക് ആഗ്രഹം ഉണ്ടായിരുന്നു. വിവാഹം ആർഭാടമായി തന്നെ വേണം എന്ന് നന്ദുവിന്റെ വീട്ടുകാർക്കും. ഇരുവർക്കും സാമ്പത്തിക തടസം ഉള്ളതിനാൽ വിവാഹ ചടങ്ങുകൾ നീണ്ട് പോയി
കഴിഞ്ഞ ദിവസം നന്ദുവും അയാളുടെ ഓഫീസിലെ ഇടുക്കിയിലേക്ക് ടൂർ പോയി. തിരികെ നാട്ടിലെത്തിയ നന്ദു കൃഷ്ണപ്രിയയെ വിളിച്ചപ്പോൾ മൊബൈൽ എൻഗേജ്ഡ്..സമീപ ദിവസവും ഇത് തുടർന്നപ്പോൾ നന്ദുവിനു പന്തികേട് തോന്നുന്നു…. നന്ദു കൃഷ്ണപ്രിയയുടെ അടുത്ത് ചെന്ന് അവളുടെ ഫോൺ വാങ്ങി അയാളുടെ ഫോൺ കൃഷ്ണപ്രിയക്ക് നല്കി. കുറച്ച് കോൾ ചെയ്യണം എന്നും ബാലൻസ് ഇല്ലെന്നും പറഞ്ഞായിരുന്നു അത്. തുടർന്ന് നന്ദു കൃഷ്ണപ്രിയയുടെ ഫോൺ അരിച്ച് പെറുക്കിയപ്പോൾ അതിൽ കൃഷ്ണപ്രിയയുടേയും തിരുവന്തപുരത്തുള്ള ഒരു യുവാവിന്റെയും അശ്ളീല വീഡിയോകൾ. വളരെ മോശവും അശ്ലിലകരവുമായ കൃഷ്ണപ്രിയ മറ്റൊരു കാമുകനുമായി പങ്കിട്ട സ്വകാര്യ ദൃശ്യങ്ങൾ കണ്ട് നന്ദു ഞെട്ടി. ഒരേ സമയം 2 പേരുമായി കൃഷ്ണപ്രിയക്ക് ബന്ധം.
തുടർന്ന് ഫോൺ കൃഷ്ണപ്രിയയുടെ വീട്ടിൽ കൊണ്ടുപോയി നന്ദു തിരികെ ഏല്പ്പിച്ചു. അവിടെ ചെറിയ വാക്ക് തർക്കം ഉണ്ടായി. പിന്നീട് നന്ദു വീട്ടിൽ വന്ന് ഭീഷണിപ്പെടുത്തി എന്ന് കൃഷ്ണപ്രിയ പരാതിപ്പെട്ടു. ഇതിനിടെ അശ്ലീല വീഡിയോകൾ നന്ദു തന്റെ വീട്ടിലുള്ള സഹോദരിയേയും എല്ലാം കാണിച്ചു. കൃഷ്ണപ്രിയയുടെ സഹോദരനു ഇതെല്ലാം നന്ദു അയച്ച് കൊടുത്തു. ഈ സമയം എന്നെ ഉപേക്ഷിച്ചാൽ 4 പേർ ഇവിടെ ജീവൻ ഒടുക്കും എന്ന് കാട്ടി നന്ദുവിന് കൃഷ്ണപ്രിയ ഫോണിലേക്ക് മെസേജ് അയച്ചു.. ആ മെസേജ് കിട്ടിയ ഉടൻ തന്നെ നന്ദുവിന്റെ വീട്ടിൽ നിന്നും കൃഷ്ണപ്രിയയുടെ പിതാവിനെ വിളിച്ചു.
ദീർഘ നാളായി സ്നേഹത്തിൽ ആയിരുന്ന, കൃഷ്ണ പ്രിയയും, ആത്മഹത്യ ചെയ്ത നന്ദുവും സോഷ്യൽ മീഡിയയുടെ ദുരുപയോഗത്തിന്റെ ഇരകൾ ആയിരുന്നു. അതിനിടയിൽ തിരുവന്തപുരത്ത് നിന്നും കാലന്റെ രൂപത്തിൽ ഫേസ്ബുക്കിലൂടെ നുഴഞ്ഞ് കയറിയ അദൃശ്യനായ കാമുകൻ കൃഷ്ണപ്രിയയുടെ ജീവിതവും ചാരിത്ര്യവും തകർക്കുകയായിരുന്നു. സോഷ്യൽ മീഡിയയിലെ കൊടും ചതികളാണ്. ഒരിക്കലും കൃഷ്ണ പ്രിയയുടെ ആത്മാവിനെ അപമാനിക്കാൻ അല്ല.നന്ദു കൊലയാളി തന്നെ. അതിലും തർക്കമില്ല. നന്ദുവിന്റെ അടുപ്പക്കാരായ ബന്ധുക്കൾ പറയുന്നു.
പഠിക്കാൻ മിടുക്കിയായ കൃഷ്ണപ്രിയയ്ക്കു ജോലി കിട്ടിയതിന്റെ ആഹ്ലാദത്തിലും പ്രതീക്ഷയിലുമായിരുന്നു വീട്ടുകാരും കൂട്ടുകാരും. എംസിഎ കഴിഞ്ഞ കൃഷ്ണപ്രിയ അഞ്ചു ദിവസം മുൻപാണ് തിക്കോടി പഞ്ചായത്തിൽ പ്രോജക്ട് അസിസ്റ്റന്റിന്റെ താത്കാലിക ഒഴിവിൽ ജോലിയിൽ പ്രവേശിച്ചത്.ഒരു പെൺകുട്ടിയുടെ കരച്ചിൽ കേട്ടാണു ഡിസംബർ 17നു രാവിലെ 10 മണിയോടെ ജീവനക്കാർ ഓഫിസിനു പുറത്തേക്കോടിയത്. ഒരു ശരീരം കത്തിതാഴെ വീഴുന്നതും ഒരാൾ തീപ്പന്തം പിടിച്ചു ചുറ്റിലും ഓടുന്നതുമാണു കണ്ടത്, കത്തിക്കരിഞ്ഞു താഴെ വീണതു സഹപ്രവർത്തക കൃഷ്ണപ്രിയ ആണെന്നും അറിഞ്ഞില്ല. തിരിച്ചറിയാൻ പറ്റുംവിധമായിരുന്നില്ല ആ രൂപം. നന്ദുവിനെയുംമുമ്പ് ആരും അവിടെ കണ്ടിട്ടില്ലായിരുന്നു.
സമീപത്തുനിന്നു വാഴയില വെട്ടിക്കൊണ്ടുവന്ന് അതിൽ കിടത്തിയാണ് നന്ദുവിനെയും കൃഷ്ണപ്രിയയെയും കൊണ്ടുപോയത്. പഞ്ചായത്ത് ഗ്രൗണ്ടിൽ തന്നെയുള്ള കിണറ്റിൽനിന്നു വെള്ളം കോരിയെടുത്ത് തീയണച്ചു.കൃഷ്ണ പ്രിയ വരുന്നതും കാത്ത് കോഴിക്കോട് തിക്കോടി പഞ്ചായത്ത് ഓഫീസിനു മുന്നിൽ പെട്രോളും ലൈറ്ററുമായി നന്ദകുമാർ നില്ക്കുകയായിരുന്നു. അവൾ വന്ന് ഓഫീസ് മുറ്റത്ത് കയറിയതും ഓടി ചെന്ന് പെട്രോൾ ഒഴിച്ച് കത്തിച്ചു. തുടർന്ന് നന്ദു സ്വന്തം ശരീരത്തും പെട്രോൾ ബാക്കിയിരുന്നത് ഒഴിച്ചു. തീപന്തമായി ഓഫീസിനു ചുറ്റും നന്ദകുമാർ ഓടുകയായിരുന്നു.നാല് ദിവസങ്ങൾക്ക് മുൻപാണ് കൃഷ്ണപ്രിയ തിക്കോടി ഓഫിസിൽ ജോലിക്കു ചേർന്നത്.
എസ്ഡിപിഐ നേതാവിന്റെ കൊലപാതകത്തിന് പിന്നാലെ ആലപ്പുഴയിൽ ബിജെപി നേതാവിനെയും വെട്ടിക്കൊലപ്പെടുത്തി. ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത് ശ്രീനിവാസനാണ് കൊല്ലപ്പെട്ടത്.
ആലപ്പുഴ നഗരപരിധിക്ക് സമീപമാണ് രാവിലെ പ്രഭാത സവാരിക്കിടെ രഞ്ജിത്തിനെ ഒരു സംഘം വെട്ടിക്കൊലപ്പെടുത്തിയത്. രാഷ്ട്രീയ വൈര്യമാണ് ഈ കൊലയ്ക്കു പിന്നിലെന്നാണ് പോലീസ് നൽകുന്ന വിവരം.
ശനിയാഴ്ച രാത്രിയിലാണ് ആലപ്പുഴ മണ്ണഞ്ചേരിയിൽ എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ.എ. ഷാനെ ഒരു സംഘം വെട്ടിക്കൊലപ്പെടുത്തിയത്. ഷാന്‍ ബൈക്കില്‍ പോകുമ്പോഴായിരുന്നു കാറിലെത്തിയ സംഘം ആക്രമണം നടത്തിയത്.
നാലുപേരാണ് ആക്രമണം നടത്തിയതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. നിരവധി വെട്ടുകളേറ്റ ഷാനെ ഉടൻ തന്നെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രാത്രിയോടെ മരണം സംഭവിക്കുകയായിരുന്നു.
പോത്തന്‍കോട് സുധീഷ് വധക്കേസില്‍ പ്രതിയെ തിരഞ്ഞ് പോയ പോലീസ് സംഘം സഞ്ചരിച്ച വള്ളം മുങ്ങി പോലീസുകാരന് ദാരുണാന്ത്യം. അഞ്ചുതെങ്ങ് പണയില്‍ക്കടവിലായിരുന്നു സംഭവം.ആലപ്പുഴ സ്വദേശിയും എസ്എപി. ക്യാമ്പിലെ പോലീസുകാരനുമായ ബാലുവാണ് മരിച്ചത്. വര്‍ക്കല സിഐയും മൂന്ന് പോലീസുകാരുമാണ് അപകടത്തില്‍പ്പെട്ടത്.
പോത്തന്‍കോട് കൊലക്കേസിലെ പ്രധാനപ്രതി ഒട്ടകം രാജേഷിനെയാണ് പോലീസ് സംഘം തിരഞ്ഞുപോയത്. ഒട്ടകം രാജേഷ് അഞ്ചുതെങ്ങ് മേഖലയിലെ ഒരു തുരുത്തില്‍ ഒളിവില്‍ കഴിയുന്നതായി വിവരമുണ്ടായിരുന്നു. ഇതേത്തുടര്‍ന്നാണ് ഒരു സിഐയും മൂന്ന് പോലീസുകാരും അടങ്ങുന്ന സംഘം വള്ളത്തില്‍ തുരുത്തിലേക്ക് നീങ്ങിയത്. ഇവര്‍ യാത്ര ചെയ്തിരുന്ന വള്ളം കായലില്‍ മുങ്ങിപ്പോവുകയായിരുന്നു.
സിഐയെയും രണ്ട് പോലീസുകാരയെും ആദ്യം രക്ഷപ്പെടുത്തി കരയ്‌ക്കെത്തിച്ചിരുന്നു.
ഇതിനിടെ എസ്എപി ക്യാമ്പിലെ പോലീസുകാരനായ ബാലുവിനെ കാണാതായത് ആശങ്കയ്ക്കിടയാക്കി. തുടര്‍ന്ന് നാട്ടുകാരും പോലീസും നടത്തിയ തിരച്ചിലിലാണ് ബാലുവിനെ അവശനിലയില്‍ കണ്ടെത്തിയത്. ഇദ്ദേഹത്തെ പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
പോത്തന്‍കോട് സുധീഷ് കൊലക്കേസില്‍ പ്രതികളായ പത്ത് പേരെയും കഴിഞ്ഞദിവസങ്ങളില്‍ പോലീസ് പിടികൂടിയിരുന്നു. കേസിലെ രണ്ടാംപ്രതിയായ ഒട്ടകം രാജേഷാണ് ഇനി പിടിയിലാകാനുള്ളത്. ഇയാള്‍ക്കായി പെരുമാതുറ, അഞ്ചുതെങ്ങ്, വക്കം മേഖലകളില്‍ പോലീസ് വ്യാപകമായ അന്വേഷണം നടത്തിവരികയാണ്.
കന്നട സൂപ്പർതാരം പുനീത് രാജ്കുമാറിൻ്റെ അകാല വിയോഗം. വെറും 46 വയസ്സ് മാത്രമായിരുന്നു ഇദ്ദേഹത്തിന് പ്രായം. നിരവധി ആളുകളായിരുന്നു താരത്തിന് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് രംഗത്തെത്തിയത്. തെന്നിന്ത്യയിലെ നിരവധി സൂപ്പർതാരങ്ങൾ അദ്ദേഹത്തിൻറെ കുടുംബത്തെ വീട്ടിലേക്ക് സന്ദർശിക്കുകയും ചെയ്തു. ഏതു സിനിമാതാരം ബാംഗ്ലൂരിൽ എത്തിയാലും പുനീതിൻ്റെ കുടുംബത്തെ സന്ദർശിക്കുക എന്നത് ആയിരുന്നു. എന്നാൽ ബാംഗ്ലൂരിലെത്തിയ അല്ലു അർജുൻ പുനീതിൻ്റെ കുടുംബത്തെ സന്ദർശിച്ചില്ല എന്ന് മാത്രമല്ല, സന്ദർശിക്കില്ല എന്നു തീർത്തു പറയുകയും ചെയ്തു.
പുഷ്പ എന്ന സിനിമയുടെ പ്രമോഷനു വേണ്ടിയായിരുന്നു താരം ബാംഗ്ലൂരിലെത്തിയത്. ഡിസംബർ 17ന് ആണ് പുഷ്പ റിലീസ് ചെയ്യുന്നത്. അല്ലു അർജുൻ്റെ കരിയറിലെ ആദ്യത്തെ പാൻ ഇന്ത്യൻ റിലീസ് കൂടിയാണ് ഇത്. മലയാളം അടക്കം അഞ്ചു ഭാഷകളിലാണ് സിനിമ റിലീസ് ചെയ്യുന്നത്. കന്നടയിലും സിനിമ റിലീസ് ചെയ്യുന്നുണ്ട്. അതുകൊണ്ട് ഇപ്പോൾ സിനിമയുടെ പ്രചാരണ പരിപാടികളുടെ തിരക്കിലാണ് അല്ലു അർജുൻ. കഴിഞ്ഞദിവസം ചെന്നൈയിലായിരുന്നു പരിപാടി എങ്കിൽ ഇന്ന് ബാംഗ്ലൂരിലായിരുന്നു പരിപാടി. ഇതിനിടയിലാണ് അന്തരിച്ച താരത്തെ കുറിച്ച് അല്ലുഅർജുൻ വിവാദപ്രസ്താവന നടത്തിയത്. എന്നാൽ സത്യത്തിൽ ഇത് വിവാദം ഒന്നുമില്ല. ചില ഓൺലൈൻ മാധ്യമങ്ങൾ തെറ്റായ വാർത്ത നൽകിയത് കാരണമാണ് വിവാദമുണ്ടായത്.
അല്ലുഅർജുൻ പറഞ്ഞ യഥാർത്ഥ വാക്കുകൾ ഇങ്ങനെ – “ഞാനെൻറെ സിനിമ പുഷ്പയുടെ പ്രമോഷനു വേണ്ടി ആണ് ബാംഗ്ലൂരിലെത്തിയത്. ഈ സമയത്ത് ഞാൻ അദ്ദേഹത്തിൻറെ കുടുംബത്തെ സന്ദർശിക്കുന്നത് മര്യാദകേട് ആണ്. ഞാൻ ഒരിക്കൽ വീണ്ടും കർണാടകയിലേക്ക് തിരിച്ചുവരും. അന്ന് ഞാൻ അദ്ദേഹത്തിൻറെ കുടുംബത്തെ സന്ദർശിക്കും. ഇപ്പോൾ ഞാൻ വന്നിരിക്കുന്നത് സിനിമയുടെ പ്രമോഷന് വേണ്ടി മാത്രമാണ്. അദ്ദേഹത്തിന് എൻറെയും ടീം അംഗങ്ങളുടെയും ആദരാഞ്ജലികൾ അർപ്പിച്ചുകൊള്ളുന്നു”.
ചില ഓൺലൈൻ മാധ്യമങ്ങൾ ഈ വാർത്ത തെറ്റായ രീതിയിൽ ആയിരുന്നു റിപ്പോർട്ട് ചെയ്തത്. “ഞാൻ അദ്ദേഹത്തിൻറെ വീട് സന്ദർശിക്കില്ല” എന്ന തരത്തിലായിരുന്നു ചില ഓൺലൈൻ മാധ്യമങ്ങൾ വാർത്ത നൽകിയത്. ഇതാണ് തെറ്റിദ്ധാരണകൾക്ക് എല്ലാം കാരണമായത്. എന്തായാലും വാർത്തയുടെ നിജസ്ഥിതി അറിഞ്ഞപ്പോൾ അല്ലു അർജുനെ അഭിനന്ദിക്കുകയാണ് എല്ലാവരും. താരം എടുത്ത തീരുമാനം വളരെ ഉചിതമായി എന്നാണ് ആരാധകർ പറയുന്നത്.
മാനസ, നിതിന എന്നീ പെൺകുട്ടിയുടെ കൊലപാതകത്തിന്റെ ഞെട്ടൽ മാറും മുമ്പേ കേരളത്തിൽ മറ്റൊരു കൊലപാതകം കൂടി നടന്നിരിക്കുന്നു. കോഴിക്കോട് തിക്കോടിയിൽ വെറും 22 വയസ്സ് മാത്രം പ്രായമുള്ള കൃഷ്ണപ്രിയ എന്ന പെൺകുട്ടിയാണ് കൊലചെയ്യപ്പെട്ടത്. കൊലപ്പെടുന്നതിന് മുമ്പും മകൾ ഭീകരമായി മാനസികപീഡനം അനുഭവിച്ചത്. കൃഷ്ണ പ്രയയുടെ വീട്ടിലെത്തിയ മാധ്യമപ്രവർത്തക സാനിയോ മനോമി തന്റെ ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് പെൺകുട്ടിയും കുടുംബവും കടന്നുപോയ ദുരനുഭവങ്ങൾ കുറിച്ചത്.
ഫെയ്സ്ബുക്ക് കുറിപ്പ്
22 വയസ്സ് മാത്രം പ്രായമുള്ളൊരു പെൺകുട്ടിയെ പ്രണയമെന്ന പേര് പറഞ്ഞ് കുത്തിയും തീയിട്ടും കൊന്നിട്ടുണ്ട്. തിക്കോടിയിലാണ്. ഫീഡിൽ പോസ്റ്റുകളൊന്നും കണ്ടില്ല. ഫീഡത്ര അപ്ഡേറ്റ് ആവാത്തത് കൊണ്ടാവാം. ഒരു പക്ഷേ നമ്മുടെ ചുറ്റുപാടും ഇതൊരു സാധാരണ സംഭവമായി മാറിയത് കൊണ്ടുമാവാം. രണ്ടായാലും നേരിട്ട് കണ്ടറിഞ്ഞ കൃഷ്ണപ്രിയയുടെ ജീവിത സാഹചര്യം ഇവിടെ പറയണമെന്ന് തോന്നി.
അത്ര നിസ്സാരമായി കത്തിച്ചു കളയേണ്ടവളല്ല പെൺകുട്ടിയെന്ന് ആൺകുട്ടികൾ തിരിച്ചറിയും വരെ ഇതിങ്ങനെ പറയുകയല്ലാതെ വേറെന്ത് വഴി? ജോലിയുടെ ഭാഗമായിരുന്നെങ്കിലും ദീപേച്ചിയുടെ സുഹൃത്താണെന്നും പറഞ്ഞാണ് ആ വീട്ടിൽ കയറിച്ചെന്നത്. കൃഷ്ണപ്രിയയുടെ അമ്മ സുജാതേച്ചി പാർട്ടി മെമ്പറാണ്. മകൾക്ക് സംഭവിച്ച അപകടത്തിൽ അവരാകെ തകർന്നിട്ടുണ്ട്. ആ തകർച്ചയിലും അവർ പറഞ്ഞ കാര്യങ്ങൾ ഞെട്ടിക്കുന്നതാണ്. കൃഷ്ണപ്രിയയും കൊലപാതകി നന്ദുവും കുറച്ച് കാലമായി അടുപ്പത്തിലായിരുന്നു (പ്രേമവും ഒരു മണ്ണാങ്കട്ടയും ആയിരുന്നേയില്ല)
അടുപ്പത്തിൻ്റെ സ്വാതന്ത്ര്യത്തിൽ നന്ദു കൃഷ്ണയുടെ ജീവിതത്തിൽ അമിതമായി ഇടപെട്ടു തുടങ്ങി.
മുടി അഴിച്ചിടാൻ സമ്മതിക്കില്ല, ചുരിദാറിൻ്റെ ഷാൾ ഒരു വശം മാത്രമായി ഇടാൻ പാടില്ല. ഭംഗിയിൽ ഒരുങ്ങി നടക്കാൻ പാടില്ല. താൻ പറയുന്നയാളെയേ ഫോൺ ചെയ്യാൻ പാടുള്ളൂ. സ്വാഭാവികമായും കൃഷ്ണ ഇത് എതിർക്കാൻ തുടങ്ങി. അപ്പോഴൊക്കെ ആ ക്രിമിനൽ തൻ്റെ മകളെ കണ്ണ് പൊട്ടുന്ന ചീത്ത വിളിച്ചിരുന്നു എന്നും പറഞ്ഞ് സുജേച്ചി കരഞ്ഞു. രണ്ട് ദിവസം മുൻപ് ജോലിക്ക് പോവുന്നതിനിടെ കൃഷ്ണയുടെ ഫോൺ നന്ദു ബലമായി പിടിച്ചു വാങ്ങി. കോൺടാക്റ്റ് ലിസ്റ്റിലുണ്ടായിരുന്ന പലർക്കും താൻ കൃഷ്ണയെ കല്യാണം കഴിക്കുമെന്ന് വോയ്സ് മെസേജയച്ചു. പിന്നീട് ഫോൺ തിരിച്ചേൽപ്പിക്കാനെന്ന പേരിൽ നന്ദുവും ഒരു സുഹൃത്തും കൃഷ്ണയുടെ വീട്ടിലെത്തി.
മകളെ കല്യാണം കഴിച്ച് തരണമെന്ന് അഛനോടാവശ്യപ്പെട്ടു. മകൾക്ക് കല്യാണ പ്രായമായിട്ടില്ലെന്ന് പറഞ്ഞപ്പോൾ കല്യാണം കഴിച്ച് തന്നില്ലെങ്കിൽ അവളെ കൊന്നുകളയുമെന്ന് പറഞ്ഞാണ് വീട്ടിൽ നിന്നിറങ്ങിയത്. പൊലീസിലോ പാർട്ടിക്കാരോടോ ഇക്കാര്യങ്ങളൊന്നും പറഞ്ഞില്ലേയെന്ന് ചോദിച്ചപ്പോൾ ‘മകൾക്കൊരു ജീവിതം ഉണ്ടാകേണ്ടതല്ലേ, ഇതൊക്കെ പുറത്തറിഞ്ഞാൽ നാണക്കേടല്ലേ’ എന്നാണ് സുജേച്ചി തിരിച്ച് ചോദിച്ചത്. ദുരഭിമാനം അവസാനം മകളുടെ ജീവനെടുക്കുമെന്ന് അവർ കരുതിക്കാണില്ല. സാമ്പത്തികമായി മെച്ചപ്പെട്ടതല്ല കൃഷ്ണപ്രിയയുടെ ജീവിത സാഹചര്യം. പെയിൻ്റിംഗ് തൊഴിലാളിയായ അഛന് ഹൃദ്രോഗിയായതിന് ശേഷം പലപ്പോഴും പണിക്ക് പോകാനാവുന്നില്ല. അഛനെ സഹായിക്കാൻ എന്തെങ്കിലുമൊരു ജോലി അന്വേഷിക്കുകയായിരുന്നു കൃഷ്ണ. പി ജിക്കാരിയായിരുന്നിട്ടും ഗതികേട് കൊണ്ടാണ് പഞ്ചായത്തിൽ ഡാറ്റ എൻട്രി ജോലിക്കാരിയായത്.
ജോലിയിൽ പ്രവേശിച്ചിട്ട് ഒരാഴ്ച. അതിൽ തന്നെ ഒരു ദിവസം നന്ദുവിനെ പേടിച്ച് ജോലിക്ക് പോയില്ല. ഇന്ന് സുജേച്ചി നിർബന്ധിച്ച് പറഞ്ഞയക്കുകയായിരുന്നു. പഞ്ചായത്ത് ഓഫീസിൻ്റെ ഗെയിറ്റിന് മുന്നിൽ കാത്തിരുന്ന നന്ദു കൃഷ്ണയെ കുത്തി വീഴ്ത്തി പെട്രോളൊഴിച്ച് തീ കൊടുത്തു. കൃഷ്ണയുടെ പാതി കത്തിയ ബാഗ് പഞ്ചായത്ത് ഓഫീസിന് മുന്നിലുണ്ട്. ഉച്ചയ്ക്കേക്കുള്ള ചോറ്റു പാത്രം. ഉരുകിത്തുടങ്ങിയ ഒരു പ്ലാസ്റ്റിക് പാത്രത്തിൽ കുറച്ച് കറി. പ്രദേശത്തെ സജീവ ബി ജെ പി പ്രവർത്തകനാണ് നന്ദു. സൈക്കോ ക്രിമിനലാണെന്ന് കൃഷ്ണയുടെ അമ്മയും അഛനും പറഞ്ഞതിൽ നിന്ന് വ്യക്തം. ശബരിമലയ്ക്ക് പോകാൻ മാലയിട്ട് വ്രതത്തിലായിരുന്നത്രേ അയാൾ. ഇമ്മാതിരി ക്രിമിനലുകൾ മാലയുമിട്ട് ചെന്നാൽ പാവം അയ്യപ്പൻ ഓടി രക്ഷപ്പെടേണ്ടി വരും.
പഞ്ചായത്ത് ഓഫീസിന് മുന്നിൽ വച്ചുള്ള ഒരുവൻ്റെ ചോദ്യമാണ് ഇപ്പോഴും അസ്വസ്ഥതയോടെ മനസിലുള്ളത്. “നിങ്ങളെന്ത് കണ്ടിട്ടാണ് റിപ്പോർട്ട് ചെയ്യുന്നത്? അവര് പ്രേമത്തിലായിരുന്നു. പഞ്ചായത്തിൽ പണി കിട്ടിയപ്പോ ഓൾക്ക് ഓനെ വേണ്ടാതായി” എന്ന്. തൻ്റെയൊക്കെ മകളെ ഒരുത്തൻ തീ വച്ച് കൊന്നാലും താനിത് തന്നെ പറയണമെന്നേ എനിക്കയാളോട് പറയാനായുള്ളൂ എന്ന സങ്കടമാണ് ബാക്കി. നമുക്ക് ശേഷം വരുന്ന തലമുറയൊക്കെ കിടുവായിരിക്കുമെന്ന് കരുതിയിരുന്നു. അത്ര കിടുവല്ലെന്നും നോ പറഞ്ഞാൽ പെണ്ണിനെ കത്തിച്ചു കളയാമെന്ന ആൺ ബോധം തലമുറകൾ കൈമാറി വരുന്നതാണെന്നും നല്ല ചികിൽസ കിട്ടിയില്ലെങ്കിൽ ഇവരിനിയും കൊന്ന് മുന്നേറുമെന്നും ഇപ്പോൾ നല്ല ഉറപ്പുണ്ട്.
പെൺകുട്ടികളെ വളർത്തുകയും ആൺകുട്ടികൾ വളരുകയുമാണല്ലോ. ഇനിയെങ്കിലും നമ്മൾ വളർത്തുന്ന ആൺകുട്ടിക്ക് പെണ്ണിൻ്റെ ‘നോ’കളെ കഠാര കുത്തിയിറക്കിയും പെട്രോളൊഴിച്ച് കത്തിച്ചുമല്ലാതെ നേരിടാൻ പഠിപ്പിക്കേണ്ടതുണ്ട്.
ഷെറിൻ പി യോഹന്നാൻ
ശേഷാചലം കാട്ടിലെ രക്തചന്ദനക്കടത്തിന്റെ കഥ മാത്രമല്ല ‘പുഷ്പ ദി റൈസ്’. തടി വെട്ടാൻ കൂലിക്കാരനായി വന്ന ഒരാൾ കള്ളക്കടത്ത് സിന്‍ഡിക്കേറ്റ് മേധാവിയായി മാറിയതിന്റെ കഥ കൂടിയാണിത്. തന്റെ വളർച്ചയ്ക്ക് തടസ്സമായി നിന്നവരെ തകർത്തെറിഞ്ഞ് മുന്നേറിയ പുഷ്പരാജിന് മുന്നിൽ ശക്തനായ ഒരു എതിരാളി എത്തുന്നിടത്തുവെച്ചാണ് ഒന്നാം ഭാഗം അവസാനിക്കുന്നത്. നിലവാരമുള്ള സ്റ്റോറി ലൈനിൽ മാസ്സ് സീനുകളും നല്ല ഗാനങ്ങളും ഉഗ്രൻ ആക്ഷൻ രംഗങ്ങളും അടങ്ങുന്ന അല്ലു അർജുൻ ചിത്രം.
ശേഷാചലം കാട്ടിൽ വളരുന്ന രക്തചന്ദനം അനധികൃതമായി കടത്തുന്ന പുഷ്പരാജിന്റെ പടിപടിയായുള്ള ഉയർച്ചയാണ് ചിത്രം പറയുന്നത്. ലക്ഷ്യപ്രാപ്തിയ്ക്കുവേണ്ടി ധൈര്യപൂർവ്വം എന്തും ചെയ്യുന്ന പുഷ്പയുടെ കഥാപാത്രനിർമിതി മികച്ചതാണ്. ഭൂതകാലം വേട്ടയാടുന്ന ഒരുവനെ, കൂലിക്കാരൻ എന്ന നിലയിൽ അവഗണന ഏറ്റുവാങ്ങേണ്ടി വന്ന ഒരുവനെ പെർഫെക്ട് ആയി സ്‌ക്രീനിൽ എത്തിക്കാൻ അല്ലു അർജുന് കഴിഞ്ഞിട്ടുണ്ട്. അല്ലു അർജുന്റെ മികച്ച കഥാപാത്രങ്ങളിൽ ഒന്നാണ് പുഷ്പരാജ്.
രണ്ടാം ഭാഗത്തിലേക്കുള്ള ഒരു പാലമെന്നോണം ബൻവാർ സിംഗ് ശെഖാവത്തായി ഫഹദ് എത്തുന്നതോടെ ചിത്രം കൂടുതൽ ഇൻട്രസ്‌റ്റിംഗ് ആവുന്നു. പുഷ്പയും ശെഖാവത്തും നേർക്കുനേർ എത്തുന്ന ഫൈനൽ ആക്ട് ഗംഭീരമാണ്. വ്യക്തിത്വത്തിനേൽക്കുന്ന മുറിവ്, ഈഗോ, അപമാനം, അധികാരത്തിന്റെ ശക്തി എന്നിവയെല്ലാം ആ ഫൈനൽ ആക്ടിൽ കാണാൻ കഴിയും. കത്തിജ്വലിക്കുന്ന പകയിലാണ് ചിത്രം അവസാനിക്കുന്നത്. അല്ലു അർജുന്റെയും ഫഹദിന്റെയും കണ്ണുകളിൽ നിന്നത് വ്യക്തമാണ്.

സുനില്‍, അനസൂയ എന്നിവരുടെ അപ്പിയറന്‍സും പ്രകടനവും ശ്രദ്ധേയമാണ്. ആക്ഷൻ കൊറിയോഗ്രഫി, കേൾക്കാൻ രസമുള്ള ഗാനങ്ങൾ, മിറോസ്ലാവ് ക്യൂബ ബ്രൊസെക്കിന്റെ ഛായാഗ്രഹണം എന്നിവ ചിത്രത്തിന് റിച്ച് ഫീൽ സമ്മാനിക്കുന്നു. പുതുമയുള്ള സ്റ്റോറി ലൈൻ ഇല്ലെങ്കിൽ പോലും മൂന്നു മണിക്കൂർ എൻഗേജിങ്ങായി സിനിമ മുന്നോട്ട് കൊണ്ടുപോകാൻ സുകുമാറിന് സാധിച്ചിട്ടുണ്ട്. സാമി സാമി എന്ന ഗാനവും സാമന്തയുടെ പാട്ടും രസകരമായിരുന്നു.
ആദ്യ പകുതിയിൽ മാസ്സ് രംഗങ്ങൾ ഒന്നിനുപിറകെ ഒന്നായി കടന്നുവരുന്നു. പുഷ്പ – ശ്രീവള്ളി റൊമാന്റിക് സീനുകളാണ് ആകെയുള്ള കല്ലുകടി. രശ്മികയുടെ കഥാപാത്രത്തിന് പൂർണത കൈവരുന്നില്ല. തന്നേ സംരക്ഷിക്കുന്ന നായകനോട് നായികയ്ക്ക് പ്രേമം തോന്നുന്ന ക്‌ളീഷേ സീൻ ഇവിടെയുമുണ്ട്. രണ്ടാം പകുതിയിൽ കഥ പിന്നോട്ട് വലിയുന്നിടത്താണ് ഫഹദ് എത്തുന്നത്. ആ വരവാണ് രണ്ടാം ഭാഗത്തിനുള്ള ഹൈപ്പ് ഒരുക്കി വയ്ക്കുന്നതും. ‘പുഷ്പ : ദി റൂൾ’ൽ കുറച്ചുകൂടി തീവ്രമായ കഥാഖ്യാനം പ്രതീക്ഷിക്കുന്നു.
Last Word – പുഷ്പയുടെ കഥ പ്രവചിക്കാൻ എളുപ്പമാണ്. നായകന്റെ ഉയർച്ചയുടെ വിവിധ ഘട്ടങ്ങളിൽ പ്രേക്ഷകൻ പ്രതീക്ഷിക്കുന്നതെല്ലാം വന്നുപോകുന്നു. എന്നാൽ മികച്ച പ്രകടനങ്ങളിലൂടെയും ആവേശമുണർത്തുന്ന അക്ഷൻ രംഗങ്ങളിലൂടെയും അല്ലു – ഫാഫാ കോൺഫ്ലിക്ട് സീനിലൂടെയും ചിത്രം തൃപ്തിപ്പെടുത്തുന്ന അനുഭവമാകുന്നു. മികച്ച തിയേറ്റർ എക്സ്പീരിയൻസ് സമ്മാനിക്കുന്ന ചിത്രം.
യുകെയിൽ കൊറോണ വൈറസിന്‍റെ ഏറ്റവും പുതിയ വകഭേദമായ ഒമിക്രോൺ വ്യാപകമായി പടർന്നുപിടിക്കുന്നതായി റിപ്പോർട്ട്. തുടർച്ചയായ മൂന്നാം ദിവസവും ഏറ്റവും ഉയർന്ന നിരക്കിലാണ് പ്രതിദിന കോവിഡ് കേസുകളുടെ വർധന. വെള്ളിയാഴ്ച 93,045 പേർക്ക് പുതുതായി കോവിഡ് സ്ഥിരീകരിച്ചതായി സർക്കാർ അറിയിച്ചു.
പുതുതായി കൂടുതൽ കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതോടെ യുകെയിൽ കോവിഡ് ബാധിതരുടെ എണ്ണം 1.11 കോടിയായി. 111 മരണവും പുതുതായി സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണസംഖ്യ 1,47,000 ആയി. ഒമിക്രോണാണ് ഇപ്പോൾ രാജ്യത്ത് പടർന്നുപിടിക്കുന്ന പ്രധാന വകഭേദം. ഒരാഴ്ച മുമ്പ് മുന്നറിയിപ്പ് നൽകിയ സുനാമി ഇപ്പോൾ ഞങ്ങളെ ബാധിക്കാൻ തുടങ്ങിയിരിക്കുന്നുവെന്നും സ്കോട്ട്ലന്റ് ഫസ്റ്റ് മിനിസ്റ്റർ നികോള സ്റ്റർജൻ അറിയിച്ചു.
യൂറോപ്പിൽ ഏറ്റവും വേഗത്തിൽ വാക്സിൻ വിതരണം പൂർത്തിയാക്കുന്നതിനൊപ്പം ഒമിക്രോണിന്‍റെ വിനാശകരമായ പ്രത്യാഘാതങ്ങൾ ഒഴിവാക്കുക കൂടിയാണ് ലക്ഷ്യമെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൻ പറഞ്ഞു. കര്‍ശന വിലക്കുകള്‍ നടപ്പാക്കിയില്ലെങ്കില്‍ ദിവസേന 5000 പേര്‍ ഒമിക്രോണ്‍ ബാധിച്ച് മരിക്കുമെന്ന് സര്‍ക്കാര്‍ ശാസ്ത്രജ്ഞരുടെ മുന്നറിയിപ്പിന് തൊട്ടുപിന്നാലെയാണ് പുതിയ കണക്കുകൾ എത്തിയത്.
ഒരാഴ്ചയ്ക്കുള്ളില്‍ കര്‍ശനമായ വിലക്കുകള്‍ നടപ്പാക്കാത്ത പക്ഷം ഈ വിന്ററില്‍ പ്രതിദിനം 5000 ഒമിക്രോണ്‍ മരണങ്ങള്‍ രേഖപ്പെടുത്താന്‍ ഇടയാകുമെന്ന് സേജ് ശാസ്ത്രജ്ഞന്‍ പ്രൊഫസര്‍ നീല്‍ ഫെര്‍ഗൂസണ്‍ പറഞ്ഞു. ബ്രിട്ടനിലെ ആകെ കോവിഡ് കേസുകള്‍ തുടര്‍ച്ചയായ മൂന്നാം ദിവസവും റെക്കോര്‍ഡ് നിലയിലേക്ക് കുതിച്ചുയര്‍ന്നതോടെയാണ് ആദ്യ ലോക്ക്ഡൗണിലേക്ക് നയിച്ച ഭയപ്പെടുത്തുന്ന കണക്കുകള്‍ പങ്കുവെയ്ക്കുന്നത്.
3201 പുതിയ ഒമിക്രോണ്‍ കേസുകള്‍ കൂടി സ്ഥിരീകരിച്ചതോടെ ബ്രിട്ടനിലെ ആകെ ഒമിക്രോണ്‍ രോഗികളുടെ എണ്ണം 14,909ലെത്തി. ഇതോടെ രാജ്യത്തെ പ്രധാന സ്‌ട്രെയിനായി ഒമിക്രോണ്‍ സ്ഥാനം പിടിച്ചു. പോസിറ്റീവാകുന്ന രോഗികളുടെ സാമ്പിളുകള്‍ പരിശോധിക്കാന്‍ സമയമെടുക്കുമെന്നതിനാല്‍ വേരിയന്റിനെ തിരിച്ചറിയുന്നത് എളുപ്പമല്ല. ഏകദേശം 4 ലക്ഷം രോഗികള്‍ക്ക് പ്രതിദിനം വേരിയന്റ് പിടിപെടുന്നുണ്ടാകുമെന്നാണ് വിദഗ്ധര്‍ ഭയക്കുന്നത്.
ന്യൂ ഇയറിനകം രാജ്യത്ത് കര്‍ശനമായ വിലക്കുകള്‍ അടിയന്തരമായി നടപ്പാക്കാനാണ് പ്രൊഫസര്‍ നീല്‍ ഫെര്‍ഗൂസണ്‍ ആവശ്യപ്പെടുന്നത്. മ്യൂട്ടന്റ് സ്‌ട്രെയിന്‍ സംബന്ധിച്ച തന്റെ പുതിയ മോഡലിംഗ് അനുസരിച്ചാണ് കര്‍ശന വിലക്കുകള്‍ വേണമെന്ന് ഇദ്ദേഹം പറയുന്നത്. ഏറ്റവും മികച്ച ഘട്ടത്തില്‍ പോലും ഒമിക്രോണ്‍ കേസുകള്‍ പ്രതിദിനം 3000 മരണങ്ങള്‍ക്ക് കാരണമാകുമെന്നാണ് ഇദ്ദേഹത്തിന്റെ ലണ്ടന്‍ ഇംപീരിയല്‍ കോളേജ് ടീം കണ്ടെത്തിയിരിക്കുന്നത്.
രണ്ടാം തരംഗത്തില്‍ 1800 മരണങ്ങളെന്ന നിലയില്‍ നിന്നാണ് ഈ കുതിപ്പ്. എന്നാല്‍ ഇംഗ്ലണ്ടിന്റെ ചീഫ് മെഡിക്കല്‍ ഓഫീസറും, സര്‍ക്കാര്‍ ഉപദേശകരും ഭയപ്പെടുത്തുന്ന കണക്കുകള്‍ പങ്കുവെയ്ക്കുകയാണെന്നാണ് വിമത ടോറി എംപിമാരുടെ ആരോപണം. നിലവില്‍ യുകെയിലെ ഒമിക്രോണ്‍ ബാധിതരില്‍ 90% വും ഇംഗ്ലണ്ടിലാണ്. സ്കോട്ട് ലാന്‍ഡാണ് രണ്ടാമത്. അതുപോലെ ഇംഗ്ലണ്ടിലെ ആകെ കോവിഡ് രോഗികളുടെ 32% വും ഇപ്പോള്‍ ഒമിക്രോണ്‍ ബാധിതരാണ്.
ഗുരുവായൂരപ്പന് വഴിപാടായി ലഭിച്ച മഹീന്ദ്ര ഥാർ ലേലത്തിന് പിന്നാലെ വാഹനം കൈമാറുന്നതിനെ സംബന്ധിച്ച് തർക്കം. താൽക്കാലികമായാണ് ലേലം ഉറപ്പിച്ചതെന്നും വാഹനം വിട്ടുനൽകണമോ എന്ന് പുനരാലോചിക്കേണ്ടി വരുമെന്നും ദേവസ്വം ചെയർമാൻ അഡ്വ കെബി മോഹൻദാസ് പ്രതികരിച്ചു. ലേലം സംബന്ധിച്ച് ഭരണ സമിതിയിൽ അഭിപ്രായ വ്യത്യാസമുണ്ടാകുന്ന പക്ഷം വാഹനം വിട്ടുനൽകില്ലെന്നായിരുന്നു പ്രതികരണം. ഡിസംബർ 21ന് ചേരുന്ന ദേവസ്വം ഭരണസമിതി അന്തിമ തീരുമാനമെടുക്കും.
ഇടപ്പള്ളി സ്വദേശി അമൽ മുഹമ്മദാണ് വാഹനം 15.10 ലക്ഷത്തിന് ലേലത്തിൽ പിടിച്ചത്. ലേലം ഉറപ്പിച്ച ശേഷം വാക്കുമാറ്റുന്നത് ശരിയല്ലെന്ന് ലേലം നേടിയ അമലിന്റെ സുഹൃത്ത് മാധ്യമങ്ങളോട് പ്രതികരിച്ചു. അടിസ്ഥാന വിലയായി നിശ്ചയിച്ചിരുന്ന 15 ലക്ഷം രൂപയിൽ നിന്ന് പതിനായിരം രൂപ അധികം ലേലം വിളിച്ചാണ് എറണാകുളം സ്വദേശി അമൽ മുഹമ്മദ് അലി വാഹനം സ്വന്തമാക്കിയത്. 15 ലക്ഷത്തി പതിനായിരം രൂപയ്ക്കാണ് ലേലം ഉറപ്പിച്ചത്. ബഹ്‌റൈനിലുള്ള പ്രവാസി ബിസിനസ്സുകാരനാണ് അമൽ.