മാരാരിക്കുളം തെക്ക് കോര്‍ത്തുശേരിയില്‍ അമ്മയും 2 ആണ്‍മക്കളും മരിച്ച സംഭവത്തില്‍ അമ്മയുടേതും ഇളയ മകന്റേതും ആത്മഹത്യയും മൂത്തമകന്റേതു ശ്വാസംമുട്ടിച്ചതു മൂലമുള്ള മരണവുമെന്ന് പോസ്റ്റ്‌മോര്‍ട്ട് റിപ്പോര്‍ട്ട്. കോര്‍ത്തുശേരി പടിഞ്ഞാറ് കുന്നേല്‍ വീട്ടില്‍ പരേതനായ രഞ്ജിത്തിന്റെ ഭാര്യ ആനി (54), മക്കള്‍ ലെനിന്‍ (36), സുനില്‍ (32) എന്നിവരെയാണ് ഞായറാഴ്ച രാവിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
മക്കള്‍ വിഷം ഉള്ളില്‍ചെന്നും അമ്മ തൂങ്ങിയും മരിച്ചെന്നായിരുന്നു ആദ്യം നിഗമനം. വീട്ടിലെ മുറിയില്‍ തൂങ്ങിമരിച്ച നിലയിലാണ് ആനിയെ കണ്ടത്. മക്കള്‍ അവരുടെ മുറികളില്‍ കട്ടിലില്‍ മരിച്ചുകിടക്കുകയായിരുന്നു. എന്നാല്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് വന്നതോടെയാണ് മൂന്നു പേരുടെയും മരണത്തിലെ സത്യസ്ഥിതി പുറത്തു വന്നത്.
മൂവരുടെയും മരണത്തെ കുറിച്ച് പറയുന്നത് ഇങ്ങനെ;
സഹോദരങ്ങള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായപ്പോള്‍ ബലപ്രയോഗത്തിനിടെ ലെനിന്‍ ശ്വാസംമുട്ടി മരിച്ചു. ഇതുമൂലമുള്ള മനോവിഷമത്തില്‍ സുനില്‍ തൂങ്ങിമരിച്ചു. രാവിലെ മക്കളെ മരിച്ച നിലയില്‍ കണ്ടതോടെ ആനിയും തൂങ്ങിമരിച്ചു. തൂങ്ങിമരിച്ച സുനിലിനെയും നിലത്തു മരിച്ചുകിടന്ന ലെനിനെയും എടുത്ത് അവരുടെ മുറികളിലെ കട്ടിലില്‍ കിടത്തിയ ശേഷമാണ് ആനി ജീവനൊടുക്കിയതെന്നാണ് നിഗമനം.
പുറത്തുനിന്നുള്ള ആരുടെയും പങ്ക് മരണങ്ങളില്‍ ഇല്ലെന്നു വ്യക്തമാണ്. പോലീസ് നായയും വിരലടയാള വിദഗ്ധരും ഫൊറന്‍സിക് വിദഗ്ധരും നടത്തിയ പരിശോധനയില്‍ ഇതു വ്യക്തമാണ്. വിശദ പരിശോധനകള്‍ക്ക് മൂവരുടെയും അവയവങ്ങളുടെ സാംപിളുകള്‍ തിരുവനന്തപുരം കെമിക്കല്‍ ലാബിലേക്കു വിട്ടു.
യു.കെ : ഡൗണിങ്ങ് സ്റ്രീറ്റിലെ 10-ാം നമ്പര്‍ വസതിയില്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സൻെറ അതിഥിയായി മലയാളിയും. കോവിഡ്-19 ആഗോള വ്യാപന കാലഘട്ടത്തിലുടനീളം ധൈര്യപൂര്‍ണ്ണവും, നിസ്വാര്‍ത്ഥവുമായ സേവനങ്ങള്‍ കാഴ്ചവച്ച കഠിനാധ്വാനികളായ യു.കെ.യിലെ സോഷ്യല്‍ കെയര്‍ വര്‍ക്കേഴ്‌സില്‍ മുന്നിട്ട് നിന്നവരെ അനുമോദിക്കുവാനും, തൻെറ നന്ദി അര്‍പ്പിക്കുവാനുമാണ് അദ്ദേഹം തൻെറ വസതിയിലേയ്ക്ക് ക്ഷണിച്ചത്.
മലയാളികള്‍ക്കേവര്‍ക്കും അഭിമാനമുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ചുകൊണ്ട് വാട്ഫോഡ് ഓബന്മിയര്‍ കെയര്‍ഹോമിലെ ഡെഫ്യ്യൂട്ടി മാനേജറായ സിജിന്‍ ജേക്കബും പ്രധാനമന്ത്രിയുടെ ആതിഥ്യം സ്വീകരിച്ചെത്തിയവരില്‍ ഒരംഗമായിരുന്നു.

പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍, മഹാമാരിയുടെ കാലത്ത് തനിക്കുണ്ടായ അനുഭവങ്ങള്‍ അദ്ദേഹവുമായി പങ്കുവയ്ക്കുവാനും സിജിന്‍ ജേക്കബിന് അവസരം ലഭിച്ചു. കേരളത്തില്‍ കട്ടപ്പന സ്വദേശിയായ സിജിന്‍ കഴിഞ്ഞ 10 വര്‍ഷക്കാലമായി യു.കെ.യിലെ വാട്ഫോഡിലാണ് താമസം. വാട്ഫോഡ് ജെനെറല്‍ ഹോസ്പിറ്റലില്‍ നഴ്സായ ഷെറിന്‍ ഭാര്യയും, നൈജില്‍ (8 വയസ്സ്), എവ്ലിന്‍ (3 വയസ്സ്) ഇവര്‍ മക്കളുമാണ്.
വാടഫോഡ് കെ.സി.എഫ് എന്ന ചാരിറ്റി സംഘടനയിലെ സജീവ സാന്നിദ്ധ്യമാണ് സിജിനും കുടുംബവും.
ടൈറ്റാനിക്കിനെ പറ്റി അറിയാത്തവർ ലോകത്തിൽ ആരും തന്നെ കാണില്ല. ആഡംബരത്തിൽ കടലിനു മുകളിലെ സ്വർഗ്ഗമെന്നു വിശേഷിപ്പിക്കാവുന്ന ടൈറ്റാനികിന്റെ വിധി പക്ഷേ മറ്റൊന്നായിരുന്നു. അറ്റ്‌ലാൻറിക് സമുദ്രത്തിലെ മഞ്ഞുമലകളിൽ തട്ടി ടൈറ്റാനിക്കിന്റെ ആദ്യയാത്ര അന്ത്യയാത്രയായി പരിണമിച്ചു.
നോർത്ത് അന്റ്‌ലാന്റിക് സമുദ്രത്തിൽ 12,500 അടി ആഴത്തിൽ ഒരു ദുരന്തത്തിന്റെ സ്മാരകമായി ടൈറ്റാനികിന്റെ ശേഷിപ്പുകൾ ഇപ്പോഴും ശേഷിക്കുന്നു. ടൈറ്റിനിക്കിന്റെ തിരുശേഷിപ്പുകൾ കാണാൻ അവസരമൊരുക്കുകയാണ് ഓഷ്യന്‍ ഗേറ്റ് എസ്‌പെഡിഷന്‍സ്.
കടലിന് അടിത്തട്ടോളം പോയി ടൈറ്റാനിക് നേരിട്ട് കാണണമെന്ന് ആഗ്രഹിക്കുന്നവർക്ക് ഈ യാത്രയുടെ ഭാഗമാവാം. ചരിത്രത്തിലിടം പിടിച്ച ആ പടുകൂറ്റൻ കപ്പലിനെ നേരിട്ടു കാണാൻ പക്ഷേ രണ്ടര ലക്ഷം ഡോളറാണ് ടിക്കറ്റ് ചാർജ്, അതായത് 1,87,22,500 രൂപ. 2020 മെയ് മുതൽ ജൂൺ വരെയാണ് ടൈറ്റാനിക് കാണാനുള്ള അവസരം ലഭിക്കുക.
ഒമിക്രോണ്‍ വ്യാപനം മൂലം വിമാനസര്‍വീസുകള്‍ നിര്‍ത്തലാക്കുന്നതോടെ വിദേശ ജോലിക്കു പോകാന്‍ വൈകുമെന്ന വിഷമത്തില്‍ യുവതി ജീവനൊടുക്കി. വാഴൂര്‍ ഈസ്‌റ്റ് ആനകുത്തിയില്‍ നിമ്മി പ്രകാശ് (27) ആണു മരിച്ചത്. ഞായറാഴ്‌ച രാത്രി ഒമ്പതോടെ മണിമല വള്ളംചിറയിലെ ഭര്‍തൃഗൃഹത്തിലെ ബെഡ്‌റൂമിലാണു യുവതി തൂങ്ങിമരിച്ചത്.
കര്‍ണാടകയില്‍ നഴ്‌സായിരുന്ന നിമ്മി സ്വീഡനില്‍ ജോലി ശരിയായതോടെ രണ്ടുമാസം മുമ്പാണു മണിമലയിലെ വീട്ടിലെത്തിയത്. കോവിഡ് മൂലം വിദേശജോലി നഷ്‌ടപ്പെട്ട ഭര്‍ത്താവ് റോഷന്‍ പാലായിലെ സ്വകാര്യസ്‌ഥാപനത്തില്‍ ജോലി ചെയ്യുകയാണ്. രണ്ടു വര്‍ഷം മുമ്പായിരുന്നു വിവാഹം. കുടുംബപ്രശ്‌നങ്ങളോ സാമ്പത്തിക ബുദ്ധിമുട്ടുകളോ ഇല്ലായിരുന്നെന്ന് ഇവരുമായി അടുപ്പമുള്ളവര്‍ വ്യക്‌മാക്കി.
ഞായറാഴ്‌ച ഇരുവരും വള്ളംചിറയിലെ ഇടവകപ്പള്ളിയില്‍ പോയിരുന്നു. തിരികെ വീട്ടിലെത്തി റോഷന്റെ മാതാപിതാക്കളുമൊരുമിച്ചു ഭക്ഷണം കഴിച്ചതിനു ശേഷം നിമ്മി മുറിയിലേക്കു പോയി. കുറേക്കഴിഞ്ഞ് റോഷന്‍ ചെല്ലുമ്പോള്‍ ബെഡ്‌റൂമിന്റെ കതക് ഉള്ളില്‍നിന്നു പൂട്ടിയിരുന്നു. വിളിച്ചിട്ടും തുറക്കാതായതോടെ കതക് വെട്ടിപ്പൊളിച്ചപ്പോള്‍ നിമ്മിയെ ഷാളില്‍ കുരുക്കുണ്ടാക്കി തൂങ്ങിയ നിലയിലാണു കണ്ടത്. ഷാള്‍ മുറിച്ചുമാറ്റി മണിമലയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. പോസ്‌റ്റ്‌മോര്‍ട്ടത്തിനുശേഷം മൃതദേഹം സ്വന്തം വീടായ വാഴൂര്‍ ഈസ്‌റ്റ് ആനകുത്തിയിലേക്കു കൊണ്ടുപോയി. സംസ്‌കാരംനാളെ 11-ന് വാഴൂര്‍ ചെങ്കല്‍ തിരുഹൃദയ പള്ളിയില്‍.
മുതിർന്ന കോൺഗ്രസ് നേതാക്കളായ ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും യു.ഡി.എഫ് യോഗം ബഹിഷ്കരിച്ചു. തലസ്ഥാനത്ത് ഉണ്ടായിരുന്നിട്ടും തിങ്കളാഴ്ച ചേർന്ന മുന്നണി യോഗത്തിൽ പെങ്കടുക്കാൻ ഇരുവരും തയാറായില്ല. സംസ്ഥാന കോൺഗ്രസിലെ പ്രശ്നങ്ങളാണ് നേതാക്കളുടെ ബഹിഷ്കരണത്തിന് കാരണം.
രാജ്യസഭ ഉപതെരഞ്ഞെടുപ്പിലെ വോെട്ടടുപ്പിന് ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും നിയമസഭയിലെത്തിയെങ്കിലും പ്രതിപക്ഷ നേതാവിെൻറ ഒൗദ്യോഗിക വസതിയിൽ നടന്ന മുന്നണിയോഗത്തിൽനിന്ന് മാറിനിൽക്കുകയായിരുന്നു. സംസ്ഥാന കോൺഗ്രസിലെ പുതിയ നേതൃത്വം അവഗണിക്കുന്നതും അഭിപ്രായങ്ങൾക്ക് വിലകൽപിക്കാത്തതുമാണ് ഇരുനേതാക്കളുടെയും വിട്ടുനിൽക്കലിന് കാരണമെന്നറിയുന്നു.
കെ.പി.സി.സി, ഡി.സി.സി പുനഃസംഘടനകളിലെ അവഗണന, രാഷ്ട്രീയകാര്യസമിതി വിളിച്ചുചേർക്കണമെന്ന ആവശ്യത്തോടുള്ള അവഗണന, സംസ്ഥാന കോൺഗ്രസിനെ ചൊൽപ്പടിയിൽ കൊണ്ടുവരാനുള്ള കെ.സി. വേണുഗോപാലിെൻറ നീക്കങ്ങൾ എന്നിവയിലും മുതിർന്ന നേതാക്കൾക്ക് അസംതൃപ്തിയുണ്ട്. പാർട്ടി ഭാരവാഹികളെ തീരുമാനിച്ചപ്പോൾ ചിലതിൽ മാനദണ്ഡം നിർബന്ധിക്കുകയും ചിലതിൽ മാനദണ്ഡം പരിഗണിക്കാതിരിക്കുകയും െചയ്തത് ഇഷ്ടക്കാരെ തിരുകിക്കയറ്റാനാെണന്ന ആരോപണവും ഗ്രൂപ്പുകൾക്കുണ്ട്. പോഷകസംഘടനകളുടെ കാര്യത്തിലും സംഘടനാനേതൃത്വം തന്നിഷ്ടം നടപ്പാക്കുന്നെന്ന പരാതിയും അവർക്കുണ്ട്. അങ്ങനെയാെണങ്കിൽ മുന്നണികാര്യങ്ങൾകൂടി പുതിയ നേതൃത്വം ചെയ്യെട്ട എന്ന നിലപാടാണ് ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും സ്വീകരിച്ചിരിക്കുന്നത്.
അതേസമയം, പ്രധാന അജണ്ടകളൊന്നുമില്ലാത്തതിനാൽ എത്തില്ലെന്ന് ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും അറിയിച്ചിട്ടുണ്ടെന്ന് യു.ഡി.എഫ് യോഗത്തിെൻറ തുടക്കത്തിൽ തന്നെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ അറിയിച്ചു. കേന്ദ്ര കമ്മിറ്റി യോഗം ചേരുന്നതിനാൽ ബാബു ദിവാകരൻ ഒഴികെ ആർ.എസ്.പി നേതാക്കളും ഇന്നലെ മുന്നണിയോഗത്തിനെത്തിയിരുന്നില്ല. കെ.പി.സി.സി പ്രസിഡൻറ് കെ. സുധാകരനും മുന്നണിയോഗത്തിന് ഉണ്ടായിരുന്നില്ല.
ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും സുധാകരനും യു.ഡി.എഫ് യോഗത്തിനെത്താതിരുന്നതിെൻറ കാരണം അവരെ ബന്ധെപ്പട്ട് അന്വേഷിക്കുമെന്ന് മുന്നണി യോഗ തീരുമാനങ്ങൾ വിശദീകരിച്ച വാർത്ത സമ്മേളനത്തിൽ കൺവീനർ എം.എം. ഹസൻ അറിയിച്ചു.
തിരുവല്ല സ്വദേശിനിയുടെ വീട്ടിൽ ഉറങ്ങുമ്പോൾ മുകളിലത്തെ നിലയിൽ താമസിക്കുന്നയാളിന്റെ തോക്കിൽ നിന്നുള്ള വെടിയുണ്ടകൾ സീലിംഗ് തുളച്ച് ശരീരത്തിൽ പതിക്കുകയായിരുന്നു. തിരുവല്ല നോർത്ത് നിരണം ഇടപ്പള്ളി പറമ്പിൽ വീട്ടിൽ ബോബൻ മാത്യൂവിന്റെയും ബിൻസിയുടെയും മകളാണ്. ബിമൽ, ബേസൽ എന്നിവർ സഹോദരങ്ങളാണ്. നിരണം വടക്കുംഭാഗം സെൻറ് തോമസ് ഓർത്തോഡോക്സ് ഇടവകാംഗമായ ബോബൻ മാത്യൂ മലങ്കര ഓർത്തോഡോക്സ് സുറിയാനി സഭയുടെ അഹമ്മദാബാദ് ഭദ്രാസന കൗൺസിൽ അംഗമാണ്.
മസ്‌ക്കറ്റ് സെൻറ് ഗ്രിഗോറിയോസ് ഓർത്തോഡോക്സ് ഇടവക സെക്രട്ടറിയായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. മലങ്കര ഓർത്തോഡോക്സ് സുറിയാനി സഭയുടെ അഹമ്മദാബാദ് ഭദ്രാസനത്തിനു വേണ്ടി മെത്രാപ്പോലീത്താ അഭിവന്ദ്യ ഡോ.ഗീവർഗീസ് മാർ യൂലിയോസ് ഭദ്രാസന മെത്രാപ്പോലീത്താ അഗാധമായ ദുഃഖം രേഖപ്പെടുത്തി. പോലിസ് അധികാരികളിൽ നിന്ന് മൃതുദേഹം ലഭിക്കുന്നതനുസരിച്ച് അലബാമയിൽ പൊതുദർശനത്തിനും, സംസ്കാര ശുശ്രൂഷകൾക്കും ശേഷം കേരളത്തിലേക്ക് കൊണ്ടുപോകുവാനുള്ള ക്രമീകരണങ്ങൾ നടത്തിവരുന്നു.
For more details: 469-473-1140 or 334-546-0729
അമേരിക്കയിൽ മലയാളി പെൺകുട്ടി വെടിയേറ്റ് മരിച്ചു. തിരുവല്ല സ്വദേശിനി മറിയം സൂസൻ മാത്യു(19) ആണ് കൊല്ലപ്പെട്ടത്. അലബാമയിലെ മോണ്ട്‌ഗോമറിയിലാണ് സംഭവം. പ്രാദേശിക സമയം തിങ്കളാഴ്ച രാവിലെ എട്ടരയോടെയായിരുന്നു സംഭവം.
ഉറങ്ങുകയായിരുന്ന പെൺകുട്ടിയെ അപ്പാർട്ട്മെന്റിലെ മുകളിലത്തെ നിലയിൽ താമസിച്ചിരുന്ന ആളാണ് വെടിവച്ചത്. മുകളിലത്തെ നിലയിൽ നിന്ന് സീലിംഗ് തുളച്ചാണ് വെടിയുണ്ടകൾ വന്നതെന്നാണ് റിപ്പോർട്ട്. സംഭവത്തെക്കുറിച്ച് പൊലീസ് വിശദമായ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.
നാല് മാസം മുൻപാണ് മറിയം അമേരിക്കയിലെത്തിയത്. തിരുവല്ല നോർത്ത് നിരണം സ്വദേശി ബോബൻ മാത്യുവിന്റെയും ബിൻസിയുടെയും മകളാണ് മറിയം. രണ്ട് സഹോദരങ്ങളുണ്ട്.
ജോസ്‌ന സാബു സെബാസ്റ്റ്യൻ
കേരളത്തിലെ 52 ശതമാനം സ്ത്രീകളും ഭർത്താവ് ഭാര്യയെ മർദ്ദിക്കുന്നതിന് ന്യായീകരിച്ചത് മാധ്യമങ്ങളിൽ വൻ വാർത്താപ്രാധാന്യം നേടിയിരുന്നു. അതേസമയം വളരെ കുറച്ച് പുരുഷന്മാർക്ക് മാത്രമാണ് ഇത് ശരിയാണെന്ന് അഭിപ്രായം ഉള്ളത്. ദേശീയ കുടുംബാരോഗ്യ സർവ്വേയിൽലെ ഞെട്ടിപ്പിക്കുന്ന കണക്കുകളെക്കുറിച്ച് എഴുത്തുകാരിയും സാമൂഹിക നിരീക്ഷികയുമായ ജോസ്ന സാബു സെബാസ്റ്റ്യൻെറ നിരീക്ഷണം ശ്രദ്ധേയമാവുകയാണ് . ജോസ്നയുടെ ഫേസ്ബുക്ക് പോസ്റ്റിൻെറ പൂർണ്ണരൂപം.
എന്തൊരു നാണക്കേടാ പെണ്ണുങ്ങളെ ഇങ്ങനെ എന്നെ തല്ലിക്കോളു ഞാൻ നന്നാവില്ല എന്ന് പറഞ്ഞു നിൽക്കണെ?
നമ്മളെക്കാൾ ഇച്ചിരി തളർന്നവനെ അത് ആണോ പെണ്ണോ കുഞ്ഞോ മൃഗമോ എന്ത് തന്നെ ആയിക്കൊള്ളട്ടെ കീഴടക്കണം അടിച്ചൊതുക്കണം എന്നുള്ള ചിന്താഗതി. തല്ലിത്തീർത്തു മസിൽപെരുപ്പു മാറ്റുന്ന കാലമൊക്കെ പോയി കേട്ടോ .
ഇത്രമാത്രം വിദ്യാഭ്യാസം നേടിയ സമൂഹമായിട്ടും തന്നെക്കാൾ ശാരീരീരികമായി ചെറുത്തു നില്ക്കാൻ കഴിവില്ലാത്തവളെ തല്ലി ഒതുക്കുകയും അതേപോലെ തന്നെ ഇങ്ങനെ തല്ലു വാങ്ങി കൂട്ടാൻ നിന്നുകൊടുക്കുകയും ചെയ്യുന്ന സമൂഹത്തിൽ നിന്നും നമുക്കൊന്ന് മാത്രം മനസിലാക്കാം, നമ്മൾ രാവിലെ ചോറുപാത്രം നിറയെ ചോറും ചമ്മന്തിയും മുട്ടവറുത്തതും കുത്തി നിറച്ചുകൊണ്ടു പോയി എന്നതല്ലാതെ നമ്മുടെ വിദ്യാഭ്യാസം കൊണ്ട് നമ്മളൊരു കോപ്പും നേടിയിട്ടില്ല .
ഈ അടീംഇടീം ഒക്കെ ഇവിടെ ഇംഗ്ലണ്ടിലെങ്ങാനും നടക്കണമായിരുന്നു. നാലും നാലു പാത്രങ്ങളായി കുഞ്ഞുങ്ങൾ വല്ലോ സോഷ്യൽ വർക്കർമാരുടെയും കയ്യിലിരുന്നേനെ.
ആണുങ്ങൾ അവൻ പണ്ടുമുതലേ അവന്റെ മസിലുകൊണ്ടു മാത്രം മുന്നേറിയവനാണ് . ശിലായുഗം മുതൽ കാടും മേടുമൊക്കെ വെട്ടിപിടിച്ചു മൃഗങ്ങളോട് മല്ലിട്ടു സ്വന്തം വീട്ടിൽ വരുന്ന അവന്റെ ആ മസിൽ കരുത്തിൽ അവളുടെ പൂർണസംരക്ഷണം ഉറപ്പിച്ചിരുന്ന നാളുകൾ ഉണ്ടായിരുന്നു. എന്നാൽ കാലം ഇത് ശിലായുഗം അല്ല, ഇന്ന് ഈ കമ്പ്യൂട്ടർ യുഗത്തിൽ എല്ലാം യന്ത്രവൽക്കരണമാണ് . അല്ലാതെ ആണുങ്ങൾ അവന്റെ മസിലുകൊണ്ട് ഒരു കോപ്പും ചെയ്യുന്നില്ല, അങ്ങനെ അനങ്ങാതിരുന്നു അവന്റെ മസിൽ തുരുമ്പു പിടിക്കാതിരിക്കാൻ കൺമുമ്പിലുള്ള പെണ്ണുങ്ങളെ ദേഹോപദ്രവം ഏല്പിച്ചു രസിക്കുന്നതിന് പെണ്ണുങ്ങൾ തന്നെ കൂട്ട് നിൽക്കുന്നത് സഹതാപകരം .
ഇവിടെ ആണോരുത്തൻ മനസിലാക്കേണ്ടത് നിങ്ങൾ മസിൽ കൊണ്ട് പിടിച്ചടക്കിയ ലോകത്തേക്കാൾ കൂടുതൽ ഒരു പെണ്ണ് അവളുടെ കരുതലും ബുദ്ധിയും കൊണ്ട് വളർത്തിവലുതാക്കിയ സമൂഹമാണ് ഇന്നീ നമ്മുടെ മുമ്പിലുള്ളത് . അവൾ അവൾക്കുണ്ടാകുന്ന കുഞ്ഞുങ്ങളെയെല്ലാം നിന്നെ അടക്കം ഒമ്പതു മാസം ചുമന്നു നെഞ്ചോടമർത്തി വീട്ടുകാരൻ വരും വരെ തന്റെ കുഞ്ഞുങ്ങൾക്ക് നല്ലത് ഓതിക്കൊടുത്തു അവരോടൊപ്പം കളിച്ചു വീടുനിറയെ ഉള്ളവരുടെ വിശപ്പകറ്റി തന്റെ വയർ കെട്ടി അമർത്തി തളർന്നുറങ്ങുന്ന പലസന്ധ്യകൾ , അക്രമത്തിനിരയാകുന്ന രാത്രികൾ, മറ്റുള്ളവരുടെ തുറിച്ചു നോട്ടങ്ങൾ, കുറ്റപ്പെടുത്തലുകൾ . ഇവയൊക്കെ ഉൾപ്പെടെ അവളുടെ ഒരുദിവസത്തെ എഴിതി തിട്ടപ്പെടുത്താൻ പറ്റിയ കാൽക്കുലേറ്റർ അന്നുമില്ല ഇന്നുമില്ല .
പിന്നെ അടിയും ഇടിയും കൊണ്ടാലും കൊണ്ടാലും വിട്ടുപോകാത്ത ചില ബന്ധങ്ങൾ അത് അവളുടെ കുടുംബത്തിന് , കുഞ്ഞുങ്ങൾക്ക് ഒക്കെ വേണ്ടിയുള്ള അവളുടെ സഹന ശക്തിയാണ് കാണിക്കുന്നത് . മറ്റുചിലർ പോകാൻ ഒരിടം ഇല്ലാത്തവളായിരിക്കാം , മറ്റുള്ളവരുടെ കുറ്റപ്പെടുത്തലുകളെ താങ്ങാൻ കെല്പില്ലാത്തവളായിരിക്കാം, അല്ലങ്കിൽ ജീവിച്ചിരിക്കുന്ന സ്വന്തം മാതാപിതാക്കളുടെ കണ്ണുനീർ കാണാൻ ശേഷിയില്ലാത്തവളായിരിക്കാം അവളുടെ ആ നിസ്സഹായാവസ്ഥയെ ഇട്ടു അമ്മാനമാടുന്നവൻ തന്റ് സ്വന്തം ശവമഞ്ചം ഒരുക്കുന്നുന്നു. കാരണം അവന്റെ മകളും ആ വീട് വിട്ടു പോകേണ്ടവളാണ് അവളും കേറിചെല്ലുന്നത് ഇങ്ങനൊരു അപ്പന്റെ മകന്റെ മുമ്പിലേക്കായിരിക്കാം. അവിടെ നിനക്ക് മാറിനിന്നു കരയാനേ പറ്റുകയുള്ളു .
എന്നും പറഞ്ഞു എല്ലാ ആണുങ്ങളും സുരക്ഷിതരാണോ? ഒരിക്കലുമല്ല ആണുങ്ങളെയും പലതരത്തിൽ അടിച്ചമർത്തുന്ന പെണ്ണുങ്ങൾ കൂടി ഉള്ള സമൂഹമാണ് നമ്മുടേത് . അതിനാൽ നമ്മളിവിടെ മനസിലാക്കേണ്ടത് നമ്മളിപ്പോലും മസിലുകൊണ്ട് പ്രവർത്തിച്ചു ജയിക്കാൻ ഇഷ്ടപ്പെടുന്നവരാണ് .still we don’t have brain in our head, still we have muscles in our head. For success, our muscles should transform into brain cells.
ഇപ്പോൾ ഈ കാലഘട്ടത്തിൽ ആരും ആരെക്കാളും ശ്രേഷ്ടരല്ല . എല്ലാരും ഒരേപോലെ ബഹുമാനിക്കപെടേണ്ടവരാണ് . സ്നേഹം ആദരവ് സഹകരണം ഇവയൊക്കെ നമ്മുടെ വീട്ടിൽ സമൂഹത്തിൽ ഒന്ന് വാരിക്കോരി കൊടുത്തു നോക്കിക്കേ. അവിടെ ഈ മസിൽ പവർകൊണ്ട് ജയിക്കുമ്പോൾ കിട്ടുന്ന താൽക്കാലിക സന്തോഷമല്ല…അതിലേറെ …
ആറ്റിങ്ങലില്‍ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിയേയും പിതാവിനെയും മോഷണക്കുറ്റം ആരോപിച്ച് പരസ്യ വിചാരണ നടത്തിയ പിങ്ക് പോലീസിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി.
‘കരയുന്ന പെണ്‍കുട്ടിയെ പോലീസുകാരി കെട്ടിപ്പിടിച്ച് ആശ്വസിപ്പിച്ചിരുന്നെങ്കില്‍ തീരാമായിരുന്ന പ്രശ്നമായിരുന്നു ഇത്. പോലീസ് പെണ്‍കുട്ടിയോട് ക്ഷമ ചോദിക്കണമായിരുന്നു. പക്ഷെ കാക്കിയുടെ ഈഗോ അതിന് അനുവദിച്ചില്ലെന്നും സംഭവത്തിന്റെ വീഡിയോ പരിശോധിച്ച് ഹൈക്കോടതി വിമര്‍ശിച്ചു.
പോലീസ് യൂണിഫോമിന് ചില ഉത്തരവാദിത്വങ്ങളുണ്ട്. വീഡിയോ ദ്യശ്യങ്ങളില്‍ കുട്ടിയെ തടഞ്ഞു വെച്ച് ചോദ്യം ചെയ്യുന്നത് വ്യക്തമാണ്. ഇത് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ടെന്നും കോടതി കൂട്ടിച്ചേര്‍ത്തു.
മോഷണക്കുറ്റം ആരോപിച്ച പിങ്ക് പോലീസ് ഉദ്യോഗസ്ഥയ്ക്കെതിരെ കടുത്ത ഭാഷയിലാണ് കോടതി വിമര്‍ശനം ഉന്നയിച്ചത്. ‘പോലീസ് ഉദ്യോഗസ്ഥ ഒരു അമ്മയാണോ, അവര്‍ സ്ത്രീയാണോ’ എന്നും കോടതി ചോദിച്ചു. പോലീസിന്റെ ഇത്തരത്തിലുള്ള പെരുമാറ്റങ്ങള്‍ മൂലം ഇവിടെ ആത്മഹത്യകള്‍ വരെ ഉണ്ടാകുന്നു. പോലീസിനോട് എന്തെങ്കിലും വിഷയത്തില്‍ പ്രതികരിച്ചാല്‍ കേസെടുക്കാനാണ് ശ്രമിക്കുന്നതെന്നും കോടതി വിമര്‍ശിച്ചു.
പോലീസ് യൂണിഫോമിന് ചില ഉത്തരവാദിത്വങ്ങളുണ്ടെന്ന് പറഞ്ഞ കോടതി, അഭിഭാഷകനോട് ഉദ്യോഗസ്ഥയെ ന്യായീകരിക്കരുതെന്ന് നിര്‍ദേശിച്ചു. അങ്ങനെ സംഭവിച്ചാല്‍ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിയായ എട്ടു വയസുകാരിക്ക് ഈ സിസ്റ്റത്തിലെന്ത് വിശ്വാസമുണ്ടാകുമെന്നും കോടതി ചോദിച്ചു.
സംഭവത്തില്‍ പിങ്ക് പോലീസ് ഉദ്യോഗസ്ഥയ്ക്ക് എതിരെ എന്തു നടപടി സ്വീകരിച്ചുവെന്ന് ഹൈക്കോടതി സര്‍ക്കാരിനോട് നേരത്തെ ആരാഞ്ഞിരുന്നു. വഴിയില്‍ കണ്ട കുട്ടിയോട് എന്തിനാണ് പോലീസ് മൊബൈല്‍ ഫോണിനെക്കുറിച്ച് ചോദിച്ചതെന്നും ഈ പോലീസുദ്യോഗസ്ഥ ഇപ്പോഴും പിങ്ക് പോലീസില്‍ തുടരുന്നുണ്ടോ എന്നും കോടതി ചോദിച്ചിരുന്നു.
ആറ്റിങ്ങലില്‍ ഐഎസ്ആര്‍ഒയുടെ വാഹനം വരുന്നത് കാണാന്‍ എത്തിയതായിരുന്നു തോന്നയ്ക്കല്‍ സ്വദേശി ജയചന്ദ്രനും മൂന്നാം ക്ലാസുകാരിയായ മകളും. ഇവരുടെ അടുത്തായി പിങ്ക് പോലീസിന്റെ വാഹനവും പാര്‍ക്ക് ചെയ്തിരുന്നു. കാറിലുള്ള മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചെന്നാരോപിച്ച് പിങ്ക് പോലീസ് ഉദ്യോഗസ്ഥ ജയചന്ദ്രനോടും മകളോടും മോശമായി പെരുമാറുകയായിരുന്നു.
സംഭവം കണ്ട് സമീപത്തുണ്ടായിരുന്നവരും ഇടപെട്ടു. ഇതിനിടെയാണ് മൊബൈല്‍ ഫോണ്‍ പൊലീസ് വാഹനത്തില്‍ നിന്നും കണ്ടെത്തിയത്. നേരത്തെ കുട്ടിയുടെ ബന്ധുക്കള്‍ ബാലാവകാശ കമ്മീഷനടക്കം പരാതി നല്‍കിയിരുന്നു.
രാജ്യസഭാ ഉപതെരഞ്ഞെടു പ്പിൽ കേരളാ കോണ്ഗ്രസ് എം ചെയർമാൻ ജോസ് കെ മാണി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. 140 വോട്ടുകളിൽ ആകെ പോൾ ചെയ്ത 137 വോട്ടിൽ 96 വോട്ടുകൾ ജോസ് കെ മാണിക്ക് ലഭിച്ചു.
യുഡിഎഫിന് 40 വോട്ടുകളാണ് ലഭിച്ചത്. ജോസ് കെ മാണി രാജി വെച്ച രാജ്യസഭാ സീറ്റിലേക്കുള്ള ഉപതെരഞ്ഞെടുപ്പാണ് ഇന്ന് നടന്നത്. എൽഡിഎഫ് സ്ഥാനാർത്ഥിയായി കേരളാ കോൺഗ്രസ്സ് എം ചെയർമാൻ ജോസ് കെ മാണിയും യുഡിഎഫ് സ്ഥാനാർത്ഥിയായി കോൺഗ്രസ്സിലെ ശൂരനാട് രാജശേഖരനുമാണ് മത്സരിച്ചത്.
2024 ജൂലൈ വരെയാണ് രാജ്യസഭാ അംഗത്തിന് ഇനി ലഭിക്കുന്ന കാലാവധി. ജോസ് കെമാണിയുടെ നേതൃത്വത്തിൽ കേരളാ കോൺഗ്രസ്സ് എം ഇടതു മുന്നണി പ്രവേശനം നടത്തിയതോടെയാണ് യുഡിഎഫ് പിന്തുണയോടെ വിജയിച്ച രാജ്യസഭാ സീറ്റ് ജോസ് കെ മാണി രാജി വെച്ചത്.