റോസ്മി ചാക്കോ
പുതിയ മനുഷ്യർ നല്ലവരാണ്
അവർ
കുന്നുകളുടെയും
മലകളുടെയും മുകളിൽ
കാടുപിടിച്ചു കിടക്കുന്ന
മുടിയെല്ലാം
വെട്ടി വൃത്തിയാക്കിയിട്ടുണ്ട്
അനാവശ്യമായി ഒഴുകുന്ന
പുഴകളെയെല്ലാം വറ്റിച്ച്
ശാന്തസുന്ദരമായ
മൈതാനങ്ങളാക്കിയിട്ടുണ്ട്
ചേറും ചെളിയുമായികിടക്കുന്ന
നെൽപാടങ്ങളെയെല്ലാം നികത്തി
അതിസുന്ദരമായ ബംഗ്ലാവുകളും
പണിതുയർത്തിയിട്ടുണ്ട്
നമ്മുടെ നല്ലതിനുവേണ്ടി
ഈ നാശം പിടിച്ച ഭൂമിയെയും
വെടിയുണ്ടകളാക്കി
മടിയിലെടുത്തുവയ്ക്കാനാണ്
പുതിയ തീരുമാനം
റോസ്മി ചാക്കോ
2018 ൽ കോഴിക്കോട് വെച്ചു നടന്ന വിദ്യാരംഗം സംസ്ഥാനതല കവിതാക്യാമ്പിൽ ആലപ്പുഴയെ പ്രതിനിധീകരിച്ച് പങ്കെടുത്തു. ചങ്ങനാശ്ശേരി അസംപ്ഷൻ കോളേജ് വിദ്യാർത്ഥിനി


ഒരു ദിവസം സൂര്യനിൽ നിന്നുള്ള ചൂടും വെളിച്ചവുമെല്ലാം നിലയ്ക്കും. പിന്നെ തണുത്തുറയും, വൈകാതെ ക്രിസ്റ്റൽ രൂപത്തിലേക്കു മാറും. ആകാശത്ത് തിളങ്ങുന്നൊരു ക്രിസ്റ്റൽ. പിന്നെ സൗരയൂഥത്തിൽ എന്തു സംഭവിക്കുമെന്നു പറയാൻ പോലും പറ്റില്ല. അതിനും മുൻപേ തന്നെ ഭൂമിയിലെ ജീവജാലങ്ങളെല്ലാം ഇല്ലാതായിട്ടുണ്ടാകും.
ഇനിയും 500 കോടി വർഷം മാത്രമേ സൂര്യന് ആയുസ്സുള്ളൂവെന്നതാണു സത്യം. നിലവിൽ നമ്മുടെ സൂര്യൻ ‘മഞ്ഞക്കുള്ളൻ നക്ഷത്ര’മാണ്. അതായത്, അത്യാവശ്യം കത്തിജ്വലിച്ചു നിൽക്കാൻ കെൽപുള്ളത്. ന്യുക്ലിയർ ഫ്യൂഷൻ എന്ന പ്രക്രിയ വഴിയാണ് സൂര്യനിൽ ഊർജം ഉൽപാദിപ്പിക്കപ്പെടുന്നത്. എന്നാൽ 500 കോടി വർഷം കഴിയുന്നതോടെ സൂര്യൻ തണുത്തു വരും. ഫ്യൂഷന്റെ ശക്തി ക്ഷയിച്ചു വരുമെന്നു ചുരുക്കം. ഇതിന്റെ ആദ്യഘട്ടത്തിൽ കത്തിജ്വലിക്കുന്ന അവസ്ഥയിലേക്ക് എത്തും സൂര്യൻ. അതായത്, ചുവന്നു തുടുത്ത ഒരു ‘രാക്ഷസൻ നക്ഷത്ര’മായി മാറും. പിന്നീട് പതിയെ വലുപ്പം കുറഞ്ഞ് ‘വെള്ളക്കുള്ളൻ നക്ഷത്ര’മായിത്തീരും. ചൂട് ഉൽപാദിപ്പിക്കപ്പെടാതാകുന്നതോടെ‘കരിഞ്ഞ്’ കറുത്ത കുള്ളന്മാരായും മാറും. ഇതിനു ശേഷമാണ് ഖരരൂപത്തിലായി ഉറച്ച് ക്രിസ്റ്റലായി മാറുക. അപ്പോഴേക്കും ഭൂമിയിലെ ജീവജാലങ്ങളുടെ കാര്യത്തിൽ ഒരു തീരുമാനമായിട്ടുണ്ടാകും.
സൂര്യൻ ക്രിസ്റ്റൽ രൂപത്തിലാകുമെന്ന നിഗമനത്തിൽ 50 വർഷം മുൻപേ തന്നെ ഗവേഷകർ എത്തിയിരുന്നു. എന്നാൽ അതിനു ചേർന്ന തെളിവുകൾ മാത്രം കിട്ടിയില്ല. തെളിവിനു വേണ്ടി അവർ ഒരു കാര്യം ചെയ്തു. ഗയ സ്പെയ്സ് ടെലസ്കോപ് വഴി ഭൂമിക്കു ചുറ്റുമുള്ള 15,000 വെള്ളക്കുള്ളൻ നക്ഷത്രങ്ങളെ നിരീക്ഷിച്ചു. ഭൂമിയിൽ നിന്ന് ഏകദേശം 300 പ്രകാശ വർഷം അകലെയുള്ളവയായിരുന്നു ഇവയെല്ലാം. ഇതിൽ നിന്നാണ് ഒരു കാര്യം മനസ്സിലായത്. മിക്ക നക്ഷത്രങ്ങളും തണുത്തുറഞ്ഞ് ക്രിസ്റ്റൽ പരുവത്തിലേക്ക് ആയിക്കഴിഞ്ഞു. എല്ലാ വെള്ളക്കുള്ളൻ നക്ഷത്രങ്ങളും ഒരിക്കൽ ക്രിസ്റ്റൽ രൂപത്തിലേക്ക് മാറുമെന്നത് ഉറപ്പാണ്. വമ്പൻ നക്ഷത്രങ്ങളായിരിക്കും ഏറ്റവും ആദ്യം ക്രിസ്റ്റലാവുക. നിലവിലെ സാഹചര്യത്തിൽ ക്രിസ്റ്റൽ രൂപത്തിലുള്ള കോടിക്കണക്കിനു നക്ഷത്രങ്ങൾ നമ്മുടെ ഗാലക്സിയിലുണ്ടാകുമെന്നും ഗവേഷകർ പറയുന്നു.
ഒരു കഷണം കിട്ടിയാൽ ശതകോടീശ്വരനാകാം: ബഹിരാകാശത്ത് ഒഴുകുന്ന സ്വർണനിധി
ഒരു കഷണം കിട്ടിയാൽ ശതകോടീശ്വരനാകാം: ബഹിരാകാശത്ത് ഒഴുകുന്ന സ്വർണനിധി
കാർബണും ഓക്സിജനും ചേർന്നായിരിക്കും ക്രിസ്റ്റലിന് രൂപം കൊടുക്കുക. ചില നക്ഷത്രങ്ങൾക്ക് ഏകദേശം ലോഹരൂപവുമുണ്ടാകും. നക്ഷത്രങ്ങൾ തണുക്കുമ്പോൾ വജ്രക്കല്ലുകൾ രൂപപ്പെടാനും ഏറെ സാധ്യതയുണ്ട്. അത്തരം ‘വജ്രനക്ഷത്രങ്ങൾ’ നമ്മുടെ കണ്ണിൽപ്പെടാതെ എവിടെയൊക്കെയോ ഇപ്പോഴും ഉണ്ടുതാനും. അവയെ നോക്കി കണ്ണഞ്ചിയിരിക്കുകയല്ല, അതൊരു ഓർമപ്പെടുത്തലാണെന്നു തിരിച്ചറിയുകയാണു വേണ്ടത്. ഒരു നാൾ നമ്മുടെ സൂര്യനും അതുപോലെ…! പക്ഷേ 500 കോടി വർഷത്തിനകം സൂര്യനില്ലാതെയും ജീവിക്കാൻ സാധിക്കുന്ന മറ്റേതെങ്കിലും ഗ്രഹം മനുഷ്യർ കണ്ടുപിടിച്ചിട്ടുണ്ടാകുമെന്നാണു ഗവേഷകർ പ്രത്യാശ പ്രകടിപ്പിക്കുന്നത്.
ജർമ്മൻ ഫുട്ബാൾ ഇതിഹാസം ഗെർഡ് മുള്ളർ(75) അന്തരിച്ചു. വെസ്റ്റ് ജർമ്മനിക്കായി 62 മത്സരം കളിച്ച മുള്ളർ 68 ഗോളുകൾ നേടിയിട്ടുണ്ട്. ഹോളണ്ടിനെതിരായ 1974ലെ ലോകകപ്പ് ഫൈനലിൽ നേടിയ ചരിത്ര ഗോളും ഇതിൽ ഉൾപ്പെടുന്നു. 15 വർഷത്തോളം ബയേൺ മ്യൂണിക്കിനായി കളിച്ച ഗെർഡ് 594 മത്സരങ്ങളിൽ നിന്നായി 547 ഗോളുകൾ നേടിയിട്ടുണ്ട്.
ബയേൺമ്യൂണിക്കിനും ആരാധകർക്കും ഇത് കറുത്ത ദിനമാണ്. മഹാനായ സ്ട്രൈക്കറാണ് ഗെർഡ് മുള്ളർ. ദുഃഖകരമായ സമയത്ത് അദ്ദേഹത്തിന്‍റെ കുടുംബത്തോടൊപ്പം ഞങ്ങളും ചേരുന്നുവെന്ന് ബയേൺ പ്രസിഡന്‍റ് പറഞ്ഞു.1970 ലോകകപ്പിൽ 10 ഗോൾ നേടിയ മുള്ളർ സുവർണ്ണ പാദുകവും സ്വന്തമാക്കി. ടി.എസ്.വിയിലൂടെയാണ് മുള്ളർ കളി തുടങ്ങിയത്. പിന്നീട് 1964ൽ ബയേൺ മ്യൂണിക്കിലെത്തി.
മുള്ളറെത്തി നാല് വർഷത്തിനുള്ളിൽ ബയേൺ ജർമ്മൻ ചാമ്പ്യൻമാരായി. മൂന്ന് യുറോപ്യൻ കപ്പ് വിജയങ്ങളിലും മുള്ളർ ബയേൺ മ്യൂണിക്കിന്‍റെ ഭാഗമായി. ലോക ഫുട്ബാളിലെ തന്നെ മികച്ച മുന്നേറ്റനിരക്കാരിൽ ഒരാളായി കണക്കാക്കപ്പെടുന്ന മുള്ളർ ലോകകപ്പിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരമെന്ന റെക്കോർഡിന് ഉടമയായിരുന്നു. പിന്നീട് മിറോസ്ലാവ് ക്ലോസെയും(16) റൊണാൾഡോയും(15) അദ്ദേഹത്തെ മറികടന്നു.
പ്രമേഹ രോഗവുമായി ബന്ധപ്പെട്ട് നടന്‍ ഉമ്മര്‍ ദീര്‍ഘകാലം പ്രയാസപ്പെട്ടിരുന്നെന്ന് അദ്ദേഹത്തിന്റെ മകന്‍. ഉമ്മര്‍ ആശുപത്രിയിലായിരുന്ന സമയത്ത് ഹരിഹരന്‍ സര്‍ കൂടെ നിന്നിരുന്നുവെന്നും ഉമ്മറിന്റെ മകന്‍ റഷീദ് പറഞ്ഞു. ഒരു യൂട്യൂബ് ചാനലിനോടായിരുന്നു ഉമ്മറിന്റെ മകന്റെ പ്രതികരണം.
”രോഗം മൂര്‍ച്ഛിച്ച് ഉമ്മറിനെ ഹോസ്പിറ്റലില്‍ ആക്കിയപ്പോള്‍ കുടുംബ ഡോക്ടര്‍ കൂടെയില്ലാത്തതുകൊണ്ട് ആശുപത്രിക്കാര്‍ അത് മുതലാക്കിയിരുന്നു. ഐസിയുവില്‍ 4500 രൂപയാണ് ഒരു ദിവസത്തെ ചാര്‍ജ്. മരുന്നുകള്‍ക്കും മൂവായിരത്തിലധികം രൂപയാകും. ഇരുപത് വര്‍ഷം മുമ്പത്തെ കാര്യമാണ് പറയുന്നത്. അഡ്മിറ്റ് ചെയ്യുന്ന സയമത്ത് വാപ്പയുടെ അക്കൗണ്ടില്‍ 7500 രൂപ മാത്രമേ ഉണ്ടായിരുന്നുള്ളൂ.
ചികിത്സയ്ക്ക് വേണ്ട പൈസ അമ്മയില്‍ നിന്നോ ചലചിത്ര പരിഷത്തില്‍ നിന്നോ വാങ്ങരുതെന്ന് പറഞ്ഞിരുന്നു. വാപ്പയുടെ സഹോദരിയുടെ മക്കളാണ് സഹായിച്ചത്. അഞ്ച് ലക്ഷത്തിലധികം രൂപ ആശുപത്രിയില്‍ ചിലവായിരുന്നു. എല്ലാ ദിവസവും ആശുപത്രിയില്‍ ഹരിഹരന്‍ സര്‍ കാണാന്‍ വരുമായിരുന്നു. ആശുപത്രിക്കാര്‍ നല്ല രീതിയില്‍ ബുദ്ധിമുട്ടിച്ചിരുന്നു. ഞങ്ങള്‍ വീട് വിറ്റും ചികിത്സ നടത്തുമെന്ന് ഹോസ്പിറ്റലുകാര്‍ക്ക് ഉറപ്പായതുകൊണ്ട് തന്നെ അവര്‍ പരമാവധി ഉപയോഗപ്പെടുത്തുമായിരുന്നു.
ഹരിഹരന്‍ സാറിടപെട്ടാണ് വിജയ ഹോസ്പിറ്റലിലേക്ക് ബാപ്പയെ മാറ്റിയത്. അന്ന് കെ.പി.എ.സിയുടെ നാടക ഗാനങ്ങളൊക്കെ കേള്‍ക്കുമായിരുന്നു. ബാപ്പ എപ്പോഴും കമ്മ്യൂണിസ്റ്റായിരുന്നു. എപ്പോഴും പറയുമായിരുന്നു ജോലി ചെയ്യുന്നവര്‍ക്ക് ആദ്യം പണം കൊടുക്കണം. അത് കഴിഞ്ഞ് മക്കള്‍ക്ക് കൊടുത്താല്‍ മതിയെന്ന്. ഒരു കാലം കഴിഞ്ഞപ്പോള്‍ പിന്നെ അവാര്‍ഡൊന്നും വാങ്ങേണ്ട പുതിയ ആളുകള്‍ക്ക് അതൊക്കെ കിട്ടണമെന്നും ബാപ്പ തീരുമാനിച്ചിരുന്നു, റഷീദ് പറഞ്ഞു.
താലിബാന്‍ ഭീകരര്‍ അഫ്ഗാനിസ്ഥാന്‍ തലസ്ഥാനമായ കാബൂളിലെത്തിയതായി ആഭ്യന്തരമന്ത്രാലയം സ്ഥിരീകരിച്ചു. വലിയ ചെറുത്തു നില്‍പ്പും പോരാട്ടങ്ങളുമില്ലാതെ താലിബാന്‍ കാബൂളിന്റെ നിയന്ത്രണം പിടിച്ചെടുത്തതായാണ് റിപോര്‍ട്ട്. കൂടുതല്‍ വിവരങ്ങള്‍ പുറത്തു വന്നിട്ടില്ല. കാബുളില്‍ പലയിടത്തും വെടിയൊച്ചകള്‍ കേട്ടിരുന്നതായി പ്രസിഡന്റിന്റെ പാലസ് ട്വീറ്റ് ചെയ്തിരുന്നു. അതേസമയം അഫ്ഗാന്‍ പ്രസിഡന്റ് അഷ്‌റഫ് ഗനിയുടെ പ്രതികരണം പുറത്തു വന്നിട്ടില്ല. താലിബാന്‍ കമാന്‍ഡര്‍ക്കു വേണ്ടി അദ്ദേഹം വൈകാതെ പദവി ഒഴിയുമെന്നാണ് റിപോര്‍ട്ട്. കാബൂളിന്റെ നിയന്ത്രണം പിടിച്ചെടുത്തെങ്കിലും കൂടുതല്‍ രക്തച്ചൊരിച്ചിലിന് അവസരമുണ്ടാക്കേണ്ട എന്നാണ് തീരുമാനമെന്ന് താലിബാന്‍ വൃത്തങ്ങള്‍ പറഞ്ഞതായി റോയിട്ടേഴ്‌സ് റിപോര്‍ട്ട് ചെയ്യുന്നു. അതേസമയം താലിബാന്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിട്ടില്ല.
കാബൂളിന്റെ നാലു ഭാഗത്തു നിന്നും താലിബാന്‍ ഭീകരര്‍ ഇരച്ചെത്തുകയായിരുന്നുവെന്ന് സര്‍ക്കാരിലെ ഉന്നതര്‍ പറഞ്ഞതായും റോയിട്ടേഴ്‌സ് റിപോര്‍ട്ട് ചെയ്യുന്നു. ഇതിനിടെ കാബൂളിലെ തങ്ങളുടെ എംബസിയില്‍ നിന്ന് എല്ലാ നയതന്ത്ര ഉദ്യോഗസ്ഥരേയും യുഎസ് ഒഴിപ്പിച്ചു. വസിര്‍ അക്ബര്‍ ഖാനിലെ അതീവസുരക്ഷാ മേഖലയില്‍ സ്ഥിതി ചെയ്യുന്ന എംബസിയില്‍ നിന്ന് ഹെലികോപ്റ്റര്‍ ഉപയോഗിച്ചാണ് യുഎസ് തങ്ങളുടെ പൗരന്മാരെ രക്ഷപ്പെടുത്തിയത്. ഇവരെ വിമാനത്താവളത്തിലെത്തിച്ച് അവിടെ നിന്നും യുഎസിലേക്ക് തിരിച്ചു കൊണ്ടുപോകും. ഇപ്പോള്‍ യുഎസിന്റെ പ്രധാന ഉദ്യോഗസ്ഥരെല്ലാം കാബൂല്‍ എയര്‍പോര്‍ട്ട് കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. യുറോപ്യന്‍ സേനാംഗങ്ങളേയും കാബുളിലെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയിട്ടുണ്ടെന്ന് നാറ്റോ സേനയും അറിയിച്ചു.
ഞായറാഴ്ച രാവിലെ ജലാലാബാദ് ഏറ്റുമുട്ടലില്ലാതെയാണ് താലിബാന്‍ കീഴടക്കിയത്. ഇതോടെ സുപ്രധാന ഹൈവേകളുടെ നിന്ത്രണം താലിബാന്റെ കൈവശമായി. സമീപത്തെ പാക് അതിര്‍ത്തി പോസ്റ്റായ തോര്‍ഖാം പോസ്റ്റും താലിബാന്‍ പിടിച്ചെടുത്തു. ഇതോടെ അഫ്ഗാനിസ്ഥാനില്‍ നിന്ന് പുറത്തേക്കുള്ള ഏക മാര്‍ഗം കാബൂള്‍ വിമാനത്താവളം മാത്രമായി. കഴിഞ്ഞ ദിവസം മസാറെ ശരീഫ് കീഴടക്കിയാണ് താലിബാന്‍ ജലാലാബാദിലെത്തിയത്. പിന്നീട് പ്രതീക്ഷിച്ചതിലും വേഗത്തില്‍ താലിബാന്‍ കാബൂളും പിടിച്ചടക്കുകയായിരുന്നു.
ജലാലാബാദ് ഗവര്‍ണര്‍ താലിബാനു കീഴടങ്ങിയതോടെ ഇവിടെ ഏറ്റുമുട്ടല്‍ ഉണ്ടായില്ല. ഏറ്റുമുട്ടല്‍ നിരവധി സാധാരണക്കാരുടെ മരണത്തിലേക്കു നയിക്കുമെന്നതിനാല്‍ താലിബാനെ തടയാതിരിക്കുകയായിരുന്നു ഏക പോംവഴിയെന്ന് ഒരു അഫ്ഗാന്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു.
സ്വാതന്ത്ര്യ ദിനത്തിൽ രാജ്യമെമ്പാടും വാർത്തകൾ കൊണ്ട് നിറയുകയാണ് എന്നാൽ ഇപ്പോൾ പുറത്തുവരുന്ന പുതിയ വാർത്തകൾ അനുസരിച്ച് എഴുപത്തിയഞ്ചാം സ്വാതന്ത്ര്യദിനത്തിലെ ലണ്ടനിൽ മോദി വിരുദ്ധ ബാനറുമായി വ്യാപക പ്രതിഷേധം നടന്നുകൊണ്ടിരിക്കുകയാണ്.
ലണ്ടനിലുള്ള കൂട്ടായ്മയായ സൗത്ത് ഏഷ്യ സോളിഡാരിറ്റി ഗ്രൂപ്പാണ് ഇത്തരത്തിൽ പ്രതിഷേധ പിന്നിലെ കറുത്ത കരങ്ങൾ എന്നാണ് റിപ്പോർട്ടുകൾ. ലണ്ടനിലെ പ്രമുഖ പാലമായ വെസ്റ്റ് മിൻസ്റ്ററിലെ പാലത്തിലാണ് ഇത്തരത്തിൽ കൂറ്റൻ ബാനറുകൾ പൊങ്ങിയത്. റിസൈൻ മോദി അഥവാ മോദി രാജി വയ്ക്കുക എന്ന രീതിയിലുള്ള മുദ്രാവാക്യമാണ് ബാനറുകളിലും കാണാൻ കഴിയുന്നത്.
പ്രതിഷേധക്കാർ കൂറ്റൻ ബാനറുകളുമായി പ്രതിഷേധം ഉയർത്തുകയും ഇത്തരത്തിൽ ബ്രിട്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷനിൽ മുൻപിൽ മെഴുകുതിരികൾ തെളിയിച്ചു കൊണ്ട് മുദ്രാവാക്യം വിളിച്ച് പ്രതികരിക്കുകയും ചെയ്തു. ഒരു ഇന്ത്യൻ പ്രധാനമന്ത്രിയുടെ പേരിൽ ഒരു അന്യരാജ്യത്ത് ഇത്തരത്തിൽ പ്രതിഷേധങ്ങൾ നടന്നുകൊണ്ടിരിക്കുന്നത് മൊത്തം ഇന്ത്യ മഹാരാജ്യത്തിലെ തന്നെ നാണക്കേടാണ്. മോദിയുടെ മുസ്ലിം വിരുദ്ധ നയങ്ങൾക്കെതിരെ ആണ് ഇത്തരത്തിൽ പ്രതിഷേധങ്ങൾ അലയടിക്കുന്നത് എന്നാണ് അറിയാൻ കഴിയുന്നത്. ഒരു തരത്തിൽ ഇത് ഇന്ത്യ ക്കെതിരെയുള്ള മറ്റ് രാജ്യങ്ങളുടെ അഥവാ മോദിയുടെ മുസ്ലിം നയങ്ങൾക്കെതിരെയുള്ള മറ്റു രാജ്യങ്ങളുടെ പ്രതിഷേധമാണ് കാണുന്നത്.
പ്രതിഷേധ സംഘം തന്നെ മോദിക്കെതിരെ യുള്ള ആരോപണങ്ങൾ കാരണം നിരത്തിയുള്ള വാർത്ത കുറിപ്പും പുറത്തിറക്കിയിരുന്നു. രാജ്യത്തെ മുസ്‌ലിംകൾക്കെതിരായ വംശഹത്യ എം ആൾക്കൂട്ട ആക്രമണങ്ങളും ദളിത് സ്ത്രീകൾക്കും പെൺകുട്ടികൾക്കും എതിരായ ബലാൽസംഘ ശ്രമങ്ങളും കാർഷികമേഖലയിലെ കോർപ്പറേറ്റ് വൽക്കരണവും കാശ്മീരി നിലപാടുകളും മനുഷ്യാവകാശ പ്രവർത്തകരെ വേട്ടയാടുന്നതും ഇത്തരത്തിൽ ഒരുപാട് വിഷയങ്ങൾ ചൂണ്ടിക്കാണിച്ചുകൊണ്ടാണ് വാർത്ത പുറത്തുവിട്ടിരിക്കുന്നത്.
എന്തായാലും ഈ പ്രതിഷേധം ഇപ്പോൾ തന്നെ ലോക രാജ്യങ്ങൾക്കും ലോക മാധ്യമങ്ങൾക്ക് വിളയില് ചർച്ചയായിട്ടുണ്ട് പലരും മോദിയുടെ ഇത്തരത്തിലുള്ള നിലപാടുകളെ പിന്തുണച്ചുകൊണ്ട് ഇതിനെതിരെ പ്രതിഷേധിച്ചു കൊണ്ടും രംഗത്തെത്തിയിട്ടുണ്ട്. രാജ്യം എഴുപത്തിയഞ്ചാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്ന ഈ വേളയിൽ ഇത്തരത്തിൽ മറ്റൊരു രാജ്യത്ത് ഒരു രാജ്യത്തിന്റെ പ്രധാനമന്ത്രിക്കെതിരെ പ്രതിഷേധം അലയടിക്കുന്നത് മൊത്തത്തിൽ നാടിനു തന്നെ ആപത്താണ് എന്നാണ് പ്രതിപക്ഷ ത്തിന്റെ അഭിപ്രായം
ഗോപിക. എൽ
ഓരോ ഓണകാലവും പലതിലേക്കുമുള്ള തിരിഞ്ഞുനോട്ടം കൂടിയാണ്. കഴിഞ്ഞ ഓണദിവസം, ആർത്തലച്ചു പെയ്ത മഴയിൽ കലങ്ങിയ കണ്ണുമായി ഉമ്മറപടിയിൽ ഓടികയറിയ അവൾ പെയ്തൊഴിഞ്ഞ പേമാരി പോലെ ഇന്നും എന്നരികിലുണ്ട്. നിറഞ്ഞൊഴുകിയ എന്റെ കണ്ണുകളിൽ ഉടക്കിയ അവളുടെ കണ്ണുനീർ അടുത്ത ഓണകാലത്തെ വസന്തകാലമാണെന്നറിയാൻ ഈ ഓണക്കാലം വരെ കാത്തിരിക്കേണ്ടി വന്നു. ഈ ഓണദിവസം വല്ലാതെ മാറിയിരിക്കുന്നു, കരഞ്ഞുകലങ്ങിയ കണ്ണുകളില്ല, പെയ്തൊഴിയാത്ത മഴക്കാറുകളില്ല, പ്രതീക്ഷയും സന്തോഷവും സ്നേഹവും ഒത്തുനിറഞ്ഞ സ്വർഗമായി എന്റെ വീട് മാറിയിരിക്കുന്നു.
“പാക്ക് അപ്പ് “ദയ വിളിച്ചു പറഞ്ഞു.” ഹോ, സമാധാനമായി, ഇനി ഇതിനു പിന്നാലെ നടക്കേണ്ടതില്ലലോ, എഡിറ്റിംഗ് വർക്കുകൂടി കഴിഞ്ഞാൽ നേരെ വീട്ടിലേക്ക്. എന്നിട്ടു വേണം കഴിഞ്ഞ രണ്ടു വർഷത്തെ ഓണം ചേർത്ത് ഇത്തവണ കുടുംബത്തോടൊപ്പം ആഘോഷിക്കാൻ.” നിധിനോട് പറഞ്ഞു നിർത്തി. ” ശരിയാണ് ദയ, കോവിഡ് വന്നില്ല എങ്കിൽ ഇത് എപ്പോഴേ പൂർത്തിയാക്കേണ്ടതാണ് “.” ഇപ്പോഴും ഒന്നിനും മാറ്റമൊന്നുമില്ല, പക്ഷെ, ചെയ്തു തീർക്കേണ്ട കാര്യങ്ങൾ ഇനിയും ചെയ്യാതിരിക്കാൻ കഴിയുമോ?. വലിയ ആഘോഷങ്ങൾ ഇല്ലെങ്കിലും ഇത്തവണ എങ്കിലും ഒരു ചെറിയോണം വേണമെന്നാണ് എന്റെ ആഗ്രഹം “. കാറിന്റെ ഡോർ തുറന്നുകൊണ്ട് ദയ പറഞ്ഞു നിർത്തി. ” Anyway, thank you so much nidhin, ഈ മഹാമാരിയിലും ഒപ്പം നിന്നതിന്, wish you a small പൊന്നോണം ” ചിരിച്ചുകൊണ്ട് അവൾ യാത്ര പറഞ്ഞു.
മഹാമാരിയിലും ഓണം ഓർമകളായി മാത്രം മാറിയ എല്ലാവർക്കും ഇത്തവണ ഓണവസന്തം ആസ്വദിക്കാൻ കഴിയട്ടെ എന്ന് ആശംസിച്ചു കൊണ്ട് പോന്നോണ ആശംസകൾ.
ഗോപിക. എൽ
യൂണിവേഴ്സിറ്റി കോളേജ് പാളയത്തിൽ ഫിലോസഫി വിദ്യാർത്ഥിനി


ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള രണ്ടാം ടെസ്റ്റിനിടെ ഇന്ത്യൻ താരം കെ എൽ രാഹുലിനിടെ ബോട്ടിൽ കോർക്കുകൾ എറിഞ്ഞ് ഇംഗ്ലണ്ട് ആരാധകർ. ലോർഡ്സിൽ നടന്നുകൊണ്ടിരിക്കുന്ന ടെസ്റ്റിലെ മൂന്നാം ദിനത്തിലെ ആദ്യ സെഷനിലാണ് ഈ അപമാനകരമായ സംഭവം അരങ്ങേറിയത്.
ബൗണ്ടറി ലൈനിൽ ഫീൽഡ് ചെയ്യുകയായിരുന്ന കെ എൽ രാഹുലിനെതിരെ ചിലർ ഷാംപെയ്ൻ കോർക്കുകൾ എറിയുകയായിരുന്നു. കാണികളുടെ ഈ പ്രവൃത്തി കമന്റെറ്റർമാർ ചൂണ്ടിക്കാട്ടുകയും ചെയ്തിരുന്നു. ഇക്കാര്യം ശ്രദ്ധയിൽ പെട്ട ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയാകട്ടെ കോർക്കെടുത്ത് കാണികൾക്ക് നേരെ തിരിച്ചെറിയാൻ കെ എൽ രാഹുലിനോട് ആംഗ്യം കാണിക്കുകയും ചെയ്തു.
പരമ്പരയിൽ തകർപ്പൻ പ്രകടനമാണ് കെ എൽ രാഹുൽ കാഴ്ച്ചവെച്ചുകൊണ്ടിരിക്കുന്നത്. ആദ്യ ടെസ്റ്റിൽ ഫിഫ്റ്റി നേടിയ താരം ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന മത്സരത്തിൽ ആദ്യ ഇന്നിങ്‌സിൽ 129 റൺസ് നേടിയാണ് പുറത്തായത്. ടെസ്റ്റ് കരിയറിലെ തന്റെ ആറാം സെഞ്ചുറിയാണ് ആദ്യ ഇന്നിങ്സിൽ കെ എൽ രാഹുൽ കുറിച്ചത്.
ലോർഡ്സിൽ ടെസ്റ്റ് സെഞ്ചുറി നേടുന്ന പത്താമത്തെ ഇന്ത്യൻ ബാറ്റ്‌സ്മാനെന്ന നേട്ടവും മൂന്നാമത്തെ ഇന്ത്യൻ ഓപ്പണറെന്ന നേട്ടവും കെ എൽ രാഹുൽ സ്വന്തമാക്കിയിരുന്നു. സെഞ്ചുറി നേടിയ കെ എൽ രാഹുലിനൊപ്പം 83 റൺസ് നേടിയ ഓപ്പണർ രോഹിത് ശർമ്മയുടെയും മികവിലാണ് ആദ്യ ഇന്നിങ്സിൽ ഇന്ത്യ 364 റൺസ് നേടിയത്. ഇംഗ്ലണ്ടിന് വേണ്ടി ജെയിംസ് ആൻഡേഴ്സൻ 62 റൺസ് വഴങ്ങി 5 വിക്കറ്റ് നേടിയിരുന്നു.
മറുപടി ബാറ്റിങിൽ ഇംഗ്ലണ്ട് മൂന്നാം ദിനം ലഞ്ചിന് പിരിയുമ്പോൾ ആദ്യ ഇന്നിങ്‌സിൽ 3 വിക്കറ്റ് നഷ്ടത്തിൽ 216 റൺസ് നേടിയിട്ടുണ്ട്. 89 റൺസ് നേടിയ ക്യാപ്റ്റൻ ജോ റൂട്ടും 51 റൺസ് നേടിയ ജോണി ബെയർസ്റ്റോയുമാണ് ക്രീസിലുള്ളത്.
Virat Kohli signaling to KL Rahul to throw it back to the crowd pic.twitter.com/OjJkixqJJA
— Pranjal (@Pranjal_King_18) August 14, 2021
തിരുവനന്തപുരത്ത് സുഹൃത്തുക്കളെ തലയ്ക്കടിച്ച് കൊന്ന പ്രതി പോലീസില്‍ കീഴടങ്ങി. മാറനല്ലൂരിനടുത്ത് മൂലകോണത്ത് താമസിക്കുന്ന പക്രു എന്നു വിളിക്കുന്ന സന്തോഷും സജീഷുമാണ് കൊല്ലപ്പെട്ടത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന അരുണ്‍ രാജ് എന്നയാളാണ് ഇരുവരെയും കൊലപ്പെടുത്തിയത്.
ഇന്ന് പുലര്‍ച്ചയോടെയായിരുന്നു സംഭവം. കൊലയ്ക്ക് ശേഷം പ്രതി പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി. സന്തോഷിന്റെ വീട്ടില്‍ വച്ചാണ് കൊലനടന്നത്. ക്രിമിനല്‍ പശ്ചാത്തലമുള്ള മൂന്ന് പേരും ഒരുമിച്ചിരുന്ന മദ്യപിച്ചെന്നും അതിനിടെയുണ്ടായ തര്‍ക്കം കൊലപാതകത്തില്‍ കലാശിച്ചെന്നുമാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
മദ്യപിക്കുന്നതിനിടെയുണ്ടായ തര്‍ക്കത്തിനിടെ ജാക്കി ലിവര്‍ കൊണ്ടാണ് അരുണ്‍ ഇരുവരുടെയും തലക്കടിച്ചത്. കൊല്ലപ്പെട്ട സന്തോഷും സജീഷും പാറമടയിലെ തൊഴിലാളികളും പ്രതി അരുണ്‍ രാജ് അലങ്കാര പണികള്‍ ചെയ്യുന്നയാളുമാണ്. കൊല്ലപ്പെട്ട സന്തോഷ് കൊലപാതക കേസില്‍ പ്രതിയാണ്. ഇരട്ടക്കൊലയ്ക്ക് ശേഷം അരുണ്‍ രാജ് പൊലീസ് സ്റ്റേഷനില്‍ നേരിട്ടെത്തി കീഴടങ്ങുകയായിരുന്നു.
ഒരുകാലത്ത് മലയാളികള്‍ക്കിടയില്‍ വലിയ ചര്‍ച്ചാ വിഷയമായ ഒന്നായിരുന്നു തിലകന് സിനിമാ സംഘടനകള്‍ ഏര്‍പ്പെടുത്തിയ വിലക്ക്. 2010 ഏപ്രിലിലാണ് തിലകനെ അമ്മ താരസംഘടനയില്‍ നിന്നും പുറത്താക്കിയത്. അച്ഛന് വിലക്ക് ഏര്‍പ്പെടുത്തിയ ഫെഫ്ക യോഗത്തില്‍ പങ്കെടുക്കേണ്ടി വന്ന നിസഹായവസ്ഥ തനിക്ക് ഉണ്ടായിട്ടുണ്ടെന്ന് പറയുകയാണ് തിലകന്റെ മകന്‍ ഷോബി തിലകന്‍.
കൗമുദി ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഷോബി തിലകന്‍ പ്രതികരിച്ചത്. അച്ഛന് വിലക്ക് ഏര്‍പ്പെടുത്തിയ ഫെഫ്ക യോഗത്തില്‍ പങ്കെടുക്കേണ്ടി വന്ന നിസഹായവസ്ഥ ഉണ്ടായിട്ടുണ്ട്. ഫെഫ്കയുടെ ജനറല്‍ കൗണ്‍സില്‍ മീറ്റിംഗില്‍ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് യൂണിയനെ പ്രതിനിധീകിരിച്ചാണ് തനിക്ക് പങ്കെടുക്കേണ്ടി വന്നത്. അന്ന് അച്ഛനെ വിലക്കാന്‍ പാടില്ല എന്ന് ആവശ്യപ്പെട്ട അഞ്ച് പേരില്‍ ഒരാള്‍ താനായിരുന്നു.
അച്ഛന്‍ എന്തു കൊണ്ടാണ് അങ്ങനെയുളള പരാമര്‍ശങ്ങള്‍ നടത്തിയത് എന്നതിന് താന്‍ വിശദീകരണം നല്‍കി. എന്നാല്‍ പക്ഷേ ഭൂരിപക്ഷ അഭിപ്രായം മാനിച്ച് അച്ഛനെതിരെ ഫെഫ്കയുടെ വിലക്ക് വരികയായിരുന്നു. ആ നടപടി ഫെഫ്കയ്ക്ക് പിന്നീട് തെറ്റായി തോന്നുകയും അവരത് പിന്‍വലിക്കുകയും ചെയ്തു. എന്നാല്‍ അമ്മ സംഘടന അച്ഛന് ഏര്‍പ്പെടുത്തിയ വിലക്ക് അദ്ദേഹത്തിന്റെ മരണശേഷവും പിന്‍വലിച്ചില്ല.
സംഘടനയ്ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചു എന്ന പേരിലാണ് അച്ഛനെ പുറത്താക്കിയത്. ഷമ്മി ചേട്ടനും ഇക്കാര്യവുമായി ബന്ധപ്പെട്ട് ഫൈറ്റ് ചെയ്യുന്നു. അച്ഛനെ പുറത്താക്കിയത് വേണമെങ്കില്‍ മരണാനന്തരമെങ്കിലും തിരിച്ചെടുക്കാം. ഒരു സിമ്പോളിക്ക് ആയിട്ട്. തിലകന്‍ ഇപ്പോഴും അമ്മയിലുണ്ട് എന്ന ലെവലില്‍ തിരിച്ചെടുക്കാം. അമ്മ സംഘടനയിലെ മരണപ്പെട്ടുപോയ ആളുകളുടെ ലിസ്റ്റില്‍ നിന്ന് വരെ അച്ഛന്റെ പേര് വെട്ടി എന്ന് താന്‍ കേട്ടിരുന്നു എന്നും ഷോബി പറഞ്ഞു.