Latest News

കോട്ടയം: ലോക്ക് ഡൗണിനോടനുബന്ധിച്ച് പോലീസ് ഏർപ്പെടുത്തിയ ഓൺ ലൈൻ പാസ് സംവിധാനത്തിലേയ്ക്ക് ആയിരക്കണക്കിന് അപേക്ഷകളാണു ലഭിച്ചത്. ഇത്രയും പേർക്കു പാസ് നൽകിയാൽ ലോക്ക് ഡൗണിന്റെ ലക്ഷ്യം പരാജയപ്പെടും. അവശ്യസാധനങ്ങൾ വാങ്ങുന്നതിനുള്ള അപേക്ഷകളാണ് ഭൂരിഭാഗവും.
അത്യാവശ്യ യാത്രകൾക്ക് മാത്രമാണ് ഇപ്പോൾ പാസ് അനുവദിക്കുന്നത്.
തൊട്ടടുത്ത കടയിൽ നിന്നു മരുന്ന്, ഭക്ഷണം, പാൽ, പച്ചക്കറികൾ എന്നിവ വാങ്ങാൻ പോകുന്നവർ പാസ്സിന് അപേക്ഷിക്കേണ്ടതില്ല സത്യവാങ്മൂലം ‍കയ്യിൽ കരുതിയാൽ മതി. അവശ്യസാധനങ്ങൾ വാങ്ങുന്നതിനു പുറത്തിറ‍ങ്ങാമെന്നാണെങ്കിലും അതു ദുരുപയോഗം ചെയ്താൽ കർശന നടപടി സ്വീകരിക്കും.
ആശുപത്രി യാത്രകൾക്ക് പാസ് നിർബന്ധമല്ല എന്നാൽ മെഡിക്കൽ രേഖകളും സത്യവാങ്‌മൂലവും
കയ്യിൽ കരുതുക. ഒരു വാഹനത്തിൽ പരമാവധി 3 പേർക്കു വരെ യാത്ര ചെയ്യാം. അവശ്യ സർവീസ് വിഭാഗത്തിലുള്ളവർക്ക് അതതു സ്ഥാപനത്തിന്റെ തിരിച്ചറിയൽ കാർഡ് ഉണ്ടെങ്കിൽ പാസ് വേണ്ട.

കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ന് ഗോ​മൂ​ത്ര​വും ചാ​ണ​ക​വും ഉ​പ​യോ​ഗി​ക്കു​ന്ന​ത് ന​ല്ല​താ​ണെ​ന്ന അ​വ​കാ​ശ​വാ​ദ​ങ്ങ​ൾ ത​ള്ളി ഇ​ന്ത്യ​ൻ മെ​ഡി​ക്ക​ൽ അ​സോ​സി​യേ​ഷ​ൻ (ഐ​എം​എ). വ്യ​ക്ത​മാ​യ ശാ​സ്ത്രീ​യ തെ​ളി​വു​ക​ൾ ഇ​ക്കാ​ര്യ​ങ്ങ​ളി​ൽ ഇ​തു​വ​രെ പു​റ​ത്തു​വ​ന്നി​ട്ടി​ല്ലെ​ന്ന് ഐ​എം​എ ദേ​ശീ​യ പ്ര​സി​ഡ​ന്‍റ് ഡോ. ​ജെ. ജ​യ​ലാ​ൽ പ​റ​ഞ്ഞു.

ഗോ​മൂ​ത്രം കു​ടി​ച്ചാ​ൽ കോ​വി​ഡി​നെ പ്ര​തി​രോ​ധി​ക്കാ​മെ​ന്ന് യു​പി​യി​ലെ ബി​ജെ​പി എം​എ​ൽ​എ അ​വ​കാ​ശ​പ്പെ​ട്ടി​രു​ന്നു. ഇ​ദ്ദേ​ഹം ഗോ​മൂ​ത്രം കു​ടി​ക്കു​ന്ന വീ​ഡി​യോ​യും പു​റ​ത്തു​വി​ട്ടി​രു​ന്നു.

ഗു​ജ​റാ​ത്തി​ൽ ചി​ല ആ​ളു​ക​ൾ പ​ശു അ​ഭ​യ​കേ​ന്ദ്ര​ങ്ങ​ളി​ൽ എ​ത്തി ചാ​ണ​ക​വും ഗോ​മൂ​ത്ര​വും ദേ​ഹ​ത്ത് തേ​ച്ച് പി​ടി​പ്പി​ക്കു​ന്ന ചി​ത്ര​ങ്ങ​ളും പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്. ചാ​ണ​ക​വും ഗോ​മൂ​ത്ര​വും കോ​വി​ഡ് വൈ​റ​സി​നെ​തി​രാ​യ പ്ര​തി​രോ​ധ ശേ​ഷി വ​ർ​ധി​പ്പി​ക്കു​മെ​ന്നാ​ണ് ഇ​വി​ട​ങ്ങ​ളി​ലു​ള്ള​വ​ർ വി​ശ്വ​സി​ച്ചി​രി​ക്കു​ന്ന​ത്.

കേ​ര​ള​ത്തി​ന്‍റെ വി​പ്ല​വ സിംഹം കെ.​ആ​ർ. ഗൗ​രി​യ​മ്മ ഇ​നി ഓ​ർ​മ. വി​പ്ല​വ സ്മ​ര​ണ​ങ്ങ​ളി​ര​മ്പു​ന്ന വ​ലി​യ ചു​ടു​കാ​ട് ര​ക്ത​സാ​ക്ഷി മ​ണ്ഡ​പ​ത്തി​ൽ ഗൗ​രി​യ​മ്മ​യ്ക്ക് പൂ​ർ​ണ സം​സ്ഥാ​ന ഔ​ദ്യോ​ഗി​ക ബ​ഹു​മ​തി​ക​ളോ​ട് വി​ട ന​ൽ​കി. ത​ന്‍റെ ഭ​ർ​ത്താ​വും സി​പി​ഐ നേ​താ​വു​മാ​യി​രു​ന്ന ടി.​വി.​തോ​മ​സ് ഉ​ൾ​പ്പെ​ടെ ക​മ്യൂ​ണി​സ്റ്റ് പാ​ർ​ട്ടി നേ​താ​ക്ക​ളെ സം​സ്ക​രി​ച്ച മ​ണ്ണി​ലാ​ണു ഗൗ​രി​യ​മ്മ​യ്ക്ക് അ​ന്ത്യ​വി​ശ്ര​മ​മൊ​രു​ക്കി​യ​ത്. ‌‌

അ​ണു​ബാ​ധ​യെ തു​ട​ർ​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ രാ​വി​ലെ ഏ​ഴ് മ​ണി​ക്കാ​യി​രു​ന്നു ഗൗ​രി​യ​മ്മ​യു​ടെ അ​ന്ത്യം.​ഗൗ​രി​യ​മ്മ​യു​ടെ മൃ​ത​ദേ​ഹം 10.45ന് ​അ​യ്യ​ങ്കാ​ളി ഹാ​ളി​ൽ( പ​ഴ​യ വി​ജെ​ടി ഹാ​ൾ) പൊ​തു​ദ​ർ​ശ​ന​ത്തി​നു​വ​ച്ചു. ഉ​ച്ച​യോ​ടെ ജ​ന്മ​നാ​ടാ​യ ആ​ല​പ്പു​ഴ​യി​ലെ​ത്തി​ച്ചു. ചാ​ത്ത​നാ​ട്ട് വീ​ട്ടി​ൽ അ​ൽ​പ​സ​മ​യം പൊ​തു​ദ​ർ​ശ​ന​ത്തി​ന് വ​ച്ച ശേ​ഷം, മൃ​ത​ദേ​ഹം ആ​ല​പ്പു​ഴ എ​സ്‍​ഡി​വി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ എ​ത്തി​ച്ചു. പി​ന്നീ​ട് വ​ലി​യ ചു​ടു​കാ​ട് ശ്മ​ശാ​ന​ത്തി​ൽ അ​വ​സാ​ന​ച്ച​ട​ങ്ങു​ക​ൾ.

കേ​ര​ള രാ​ഷ്ട്രീ​യ​ത്തി​ലെ പെ​ണ്ണൂ​ശി​രാ​യി​രു​ന്നു കെ.​ആ​ർ. ഗൗ​രി​യ​മ്മ. 1919 ജൂ​ലൈ 14ന് (​മി​ഥു​ന​ത്തി​ലെ തി​രു​വോ​ണ​നാ​ൾ) ചേ​ര്‍​ത്ത​ല പ​ട്ട​ണ​ക്കാ​ട് ക​ള​ത്തി​പ്പ​റ​മ്പി​ല്‍ കെ.​എ. രാ​മ​ന്‍റെ​യും ആ​റു​മു​റി​പ​റ​മ്പി​ല്‍ പാ​ര്‍​വ​തി​യ​മ്മ​യു​ടെ​യും ഏ​ഴാ​മ​ത്തെ മ​ക​ളാ​യി ജ​ന​നം. തു​റ​വൂ​രി​ലും ചേ​ര്‍​ത്ത​ല​യി​ലു​മാ​യി (ക​ണ്ട​മം​ഗ​ലം എ​ച്ച്എ​സ്എ​സ്, തു​റ​വൂ​ര്‍ ടി​ഡി​എ​ച്ച്എ​സ്എ​സ്), സ്‌​കൂ​ള്‍ വി​ദ്യാ​ഭ്യാ​സം. എ​റ​ണാ​കു​ളം മ​ഹാ​രാ​ജാ​സ് കോ​ള​ജി​ലും സെ​ന്‍റ് തെ​രേ​സാ​സ് കോ​ള​ജി​ലു​മാ​യി ഉ​പ​രി​പ​ഠ​നം. തി​രു​വ​ന​ന്ത​പു​രം ഗ​വ. ലോ ​കോ​ള​ജി​ല്‍​നി​ന്നു നി​യ​മ​ബി​രു​ദം. ആ​ദ്യ ഈ​ഴ​വ അ​ഭി​ഭാ​ഷ​ക​യു​മാ​യി​രു​ന്നു.

മൂ​ത്ത സ​ഹോ​ദ​ര​നും ട്രേ​ഡ് യൂ​ണി​യ​ന്‍ നേ​താ​വു​മാ​യി​രു​ന്ന കെ.​ആ​ർ. സു​കു​മാ​ര​നി​ല്‍​നി​ന്നു പ്ര​ചോ​ദ​ന​മു​ള്‍​ക്കൊ​ണ്ടാ​യി​രു​ന്നു ഗൗ​രി​യ​മ്മ രാ​ഷ്‌​ട്രീ​യ​ത്തി​ലേ​ക്കി​റ​ങ്ങി​യ​ത്. പ്ര​ഥ​മ കേ​ര​ള മ​ന്ത്രി​സ​ഭാം​ഗ​വും ക​മ്യൂ​ണി​സ്റ്റ് നേ​താ​വു​മാ​യി​രു​ന്ന ടി.​വി. തോ​മ​സാ​യി​രു​ന്നു ഭ​ര്‍​ത്താ​വ്. 1957-ലാ​യി​രു​ന്നു വി​വാ​ഹ​വും. 1964ല്‍ ​പാ​ര്‍​ട്ടി​യി​ലെ പി​ള​ര്‍​പ്പി​നു ശേ​ഷം ഇ​രു​വ​രും ര​ണ്ടു പാ​ര്‍​ട്ടി​യി​ലാ​യി. അ​തി​നു ശേ​ഷം അ​ക​ന്നാ​യി​രു​ന്നു ജീ​വി​ത​വും.

സം​സ്ഥാ​ന​ത്ത് ഏ​റ്റ​വും കൂ​ടു​ത​ല്‍ കാ​ലം (2006 മാ​ര്‍​ച്ച് 31വ​രെ 16,345 ദി​വ​സം) നി​യ​മ​സ​ഭാം​ഗ​മാ​യി​രു​ന്നു. ഏ​റ്റ​വും കൂ​ടു​ത​ല്‍ കാ​ലം മ​ന്ത്രി​യാ​യി​രു​ന്ന വ​നി​ത, പ്രാ​യം​കൂ​ടി​യ മ​ന്ത്രി എ​ന്നീ പ​ട്ട​ങ്ങ​ളും ഇ​വ​ര്‍​ക്കു സ്വ​ന്തം. ജ​യി​ല്‍​വാ​സ​വും ഗൗ​രി​യ​മ്മ​യ്ക്കു പു​ത്ത​രി​യ​ല്ലാ​യി​രു​ന്നു.

1948ല്‍ ​തി​രു​വി​താം​കൂ​ര്‍ നി​യ​മ​സ​ഭ​യി​ലേ​ക്കു മ​ത്സ​രി​ച്ചാ​ണ് ഗൗ​രി​യ​മ്മ​യു​ടെ തു​ട​ക്കം. 1952ലും 56​ലും തി​രു​കൊ​ച്ചി നി​യ​മ​സ​ഭ​യി​ല്‍ അം​ഗ​മാ​യി. തി​രു​ക്കൊ​ച്ചി​യി​ലും കേ​ര​ള​ത്തി​ലു​മാ​യി ന​ട​ന്ന 17 തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ല്‍ മ​ത്സ​രി​ച്ച ഗൗ​രി​യ​മ്മ 13 എ​ണ്ണ​ത്തി​ല്‍ വി​ജ​യി​ച്ചു. 11 ത​വ​ണ നി​യ​മ​സ​ഭാം​ഗ​മാ​യി. 1948ലെ ​ക​ന്നി​യ​ങ്ക​ത്തി​ലും 1977, 2006, 2011 വ​ര്‍​ഷ​ങ്ങ​ളി​ലു​മാ​ണ് പ​രാ​ജ​യം അ​റി​ഞ്ഞ​ത്.

1987ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ കേ​ര​ള​ത്തെ കെ.​ആ​ർ. ഗൗ​രി​യ​മ്മ ഭ​രി​ക്കു​മെ​ന്ന പ്ര​ചാ​ര​ണം സ​ജീ​വ​മാ​യി​രു​ന്നു. മു​ന്ന​ണി വി​ജ​യി​ച്ചെ​ങ്കി​ലും ഇ.​കെ. നാ​യ​നാ​രാ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി​യാ​യ​ത്. സം​സ്ഥാ​ന രൂ​പീ​ക​ര​ണ​ത്തി​നു​ശേ​ഷം 1957ല്‍ ​അ​വി​ഭ​ക്ത ക​മ്യൂ​ണി​സ്റ്റ് പാ​ര്‍​ട്ടി​യു​ടെ സ്ഥാ​നാ​ര്‍​ഥി​യാ​യി ചേ​ര്‍​ത്ത​ല​യി​ല്‍​നി​ന്നാ​ണ് ഗൗ​രി​യ​മ്മ മ​ത്സ​രി​ച്ചു വി​ജ​യി​ച്ച​ത്. ആ​ദ്യ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ത​ന്നെ മ​ന്ത്രി​യാ​യി എ​ന്ന ബ​ഹു​മ​തി​യും ഗൗ​രി​യ​മ്മ​യ്ക്കു​ണ്ട്. 1960ല്‍ ​സി​പി​ഐ സ്ഥാ​നാ​ര്‍​ഥി​യാ​യി ചേ​ര്‍​ത്ത​ല​യി​ല്‍​നി​ന്നു വീ​ണ്ടും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

1965, 67, 70, 80, 82, 87, 91 വ​ര്‍​ഷ​ങ്ങ​ളി​ല്‍ സി​പി​എം സ്ഥാ​നാ​ര്‍​ഥി​യാ​യി അ​രൂ​രി​ല്‍​നി​ന്നു ജ​ന​വി​ധി തേ​ടി വി​ജ​യി​ച്ചു. 1957, 67, 80, 87, 2001 വ​ര്‍​ഷ​ങ്ങ​ളി​ല്‍ മ​ന്ത്രി​യാ​യി. 102-ാം വ​യ​സി​ലും ഊ​ര്‍​ജ​സ്വ​ല​യാ​യി ഒ​രു പാ​ര്‍​ട്ടി​യെ ന​യി​ച്ച വ​നി​ത ലോ​ക​ത്തു​ത​ന്നെ ച​രി​ത്ര​മാ​ണ്.

അ​രൂ​ര്‍, ചേ​ര്‍​ത്ത​ല നി​യോ​ജ​ക​മ​ണ്ഡ​ല​ങ്ങ​ളാ​യി​രു​ന്നു പ്ര​ധാ​ന ത​ട്ട​കം. 1965, 67, 70, 80, 82, 87, 91 വ​ര്‍​ഷ​ങ്ങ​ളി​ല്‍ ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ല്‍ സി​പി​എം സ്ഥാ​നാ​ര്‍​ഥി​യാ​യി അ​രൂ​രി​ല്‍​നി​ന്നു ജ​ന​വി​ധി തേ​ടി വി​ജ​യം കൊ​യ്ത ഗൗ​രി​യ​മ്മ 1957, 67, 80, 87, 2001 വ​ര്‍​ഷ​ങ്ങ​ളി​ല്‍ മ​ന്ത്രി​യു​മാ​യി.

സി​പി​എ​മ്മി​ല്‍ നി​ന്നും പു​റ​ത്തു​വ​ന്നു ജെ​എ​സ്എ​സ് രൂ​പീ​ക​രി​ച്ചു യു​ഡി​എ​ഫി​ന്‍റെ ഭാ​ഗ​മാ​യി മാ​റി​യ ഗൗ​രി​യ​മ്മ 1996ലും 2001​ലും ജെ​എ​സ്എ​സ് സ്ഥാ​നാ​ര്‍​ഥി​യാ​യി അ​രൂ​രി​ല്‍​നി​ന്നു വീ​ണ്ടും വി​ജ​യി​ച്ചു. കേ​ര​ള ക​ര്‍​ഷ​ക​സം​ഘം പ്ര​സി​ഡ​ന്‍റ്(1960-64), കേ​ര​ള മ​ഹി​ളാ സം​ഘം പ്ര​സി​ഡ​ന്‍റ് (1967-1976), കേ​ര​ള മ​ഹി​ളാ​സം​ഘം സെ​ക്ര​ട്ട​റി (1976-87), സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റ് മെ​മ്പ​ർ, ജെ​എ​സ്എ​സ് സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി എ​ന്നീ നി​ല​ക​ളി​ല്‍ അ​വ​ര്‍ പ്ര​വ​ര്‍​ത്തി​ച്ചു.

2011ല്‍ ​കേ​ര​ള സാ​ഹി​ത്യ അ​ക്കാ​ദ​മി​യു​ടെ അ​വാ​ര്‍​ഡ് ഗൗ​രി​യ​മ്മ​യു​ടെ ആ​ത്മ​ക​ഥ​യ്ക്കു ല​ഭി​ച്ചു. ഗൗ​രി​യ​മ്മ​യു​ടെ ജീ​വി​ത​വു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് ലാ​ല്‍​സ​ലാം എ​ന്ന ചി​ത്രം പു​റ​ത്തി​റ​ങ്ങി​യ​ത്.

 

കാടിനോടടുത്ത കൃഷിയിടങ്ങളില്‍ കാട്ടാനക്കൂട്ടം ഇറങ്ങുന്നതും കൃഷി നശിപ്പിക്കുന്നതും പലയിടത്തും പതിവാണ്. അത്തരത്തില്‍ നഷ്ടം വന്ന കര്‍ഷകരും അനവധി.

എന്നാല്‍ ഇപ്പോള്‍ മനസ് നിറയ്ക്കുന്ന മറ്റൊരു വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ തരംഗമാവുന്നത്. തമിഴ്നാട്ടിലെ ഒരു ഗ്രാമത്തില്‍ നിന്നുള്ളതാണ് ദൃശ്യങ്ങള്‍.

വാഴത്തോട്ടത്തില്‍ കയറിയ കാട്ടാനക്കൂട്ടം വാഴകള്‍ ഒന്നടങ്കം നശിപ്പിച്ചു. എന്നാല്‍ ഒരു വാഴ മാത്രം ബാക്കി നിര്‍ത്തിയായിരുന്നു കാട്ടാനക്കൂട്ടത്തിന്റെ വിളയാട്ടം.

എന്തുകൊണ്ട് ആനക്കൂട്ടം ആ വാഴ മാത്രം നശിപ്പിച്ചില്ല എന്ന ചോദ്യം ആളുകള്‍ പരസ്പരം ചോദിച്ചു. ഇതിനുത്തരം തേടി ആ വാഴയുടെ സമീപത്തെത്തിയ ആളുകള്‍ വാഴയില്‍ കണ്ടത് പറക്കമുറ്റാന്‍ കഴിയാത്ത കിളിക്കുഞ്ഞുങ്ങളെയും അതിന്റെ കൂടും ആയിരുന്നു.

അവ കണ്ടായിരിക്കാം ആനക്കൂട്ടം ഒരു വാഴ മാത്രം ഒഴിച്ചുനിര്‍ത്തി മറ്റുള്ളവയെല്ലാം നശിപ്പിച്ചതെന്ന് കര്‍ഷകര്‍ പറയുന്നു.

സംഭവത്തിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ തരംഗം സൃഷ്ടിക്കുകയാണ്. നിരവധി പേരാണ് വീഡിയോ പങ്കുവെയ്ക്കുന്നത്. ഐഎഫ്എസ് ഓഫീസറായ സുശാന്ത നന്ദയാണ് വീഡിയോ സമൂഹമാധ്യമത്തില്‍ പങ്കുവെച്ചിരിക്കുന്നത്.

 

രാ​ജ്യ​ത്തെ പ്ര​ധാ​ന ന​ഗ​ര​ങ്ങ​ളാ​യ മ​സ്​​ക​ത്തി​ലും സ​ലാ​ല​യി​ലും ബ​സ്​ സ​ർ​വി​സു​ക​ൾ റ​ദ്ദാ​ക്കി​യ​താ​യി ഗ​താ​ഗ​ത മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ഞാ​യ​റാ​ഴ്​​ച മു​ത​ൽ പെ​രു​ന്നാ​ൾ കാ​ല ലോ​ക്​​ഡൗ​ൺ അ​വ​സാ​നി​ക്കു​ന്ന മേ​യ്​ 15വ​രെ​യാ​ണ്​ മു​വാ​സ​ലാ​ത്ത്​ ബ​സ്​ ഓ​ട്ടം നി​ർ​ത്തു​ന്ന​​ത്.

ന​ഗ​ര​ത്തി​ലെ ബ​സു​ക​ൾ​ക്കു​പു​റ​മെ ഇ​ൻ​റ​ർ​സി​റ്റി സ​ർ​വി​സു​ക​ളാ​യ മ​സ്​​ക​ത്ത്​-​റു​സ്​​താ​ഖ്, മ​സ്​​ക​ത്ത്​-​സൂ​ർ, മ​സ്​​ക​ത്ത്​-​സ​ലാ​ല എ​ന്നി​വ​യും റ​ദ്ദാ​ക്കി.

മ​റ്റു റൂ​ട്ടു​ക​ളി​ലേ​ക്കു​ള്ള ബ​സ്​ സ​മ​യ​ത്തി​ൽ മാ​റ്റം വ​രും. പു​തു​ക്കി​യ സ​മ​യ​ക്ര​മം വ്യ​ത്യ​സ്​​ത സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ മു​വാ​സ​ലാ​ത്ത്​ പു​റ​ത്തു​വി​ടും. വി​വ​ര​ങ്ങ​ള​റി​യാ​ൻ 24121555, 24121500 എ​ന്നീ ന​മ്പ​റു​ക​ളി​ൽ വി​ളി​ക്കാ​മെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. കോ​വി​ഡ്​ നി​യ​ന്ത്ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ വ്യാ​പാ​ര​വി​ല​ക്കും രാ​ത്രി​കാ​ല സ​ഞ്ചാ​ര വി​ല​ക്കും ആ​രം​ഭി​ച്ച പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ്​ മു​വാ​സ​ലാ​ത്ത്​ ബ​സ്​ സ​ർ​വി​സ്​ നി​ർ​ത്ത​ലാ​ക്കു​ന്ന​ത്.

മലയാള സിനിമയിലും സീരിയലുകളിലും തിളങ്ങി നിൽക്കുന്ന താരമാണ് മങ്കാ മഹേഷ്. സഹ നടിയായും അമ്മയായും ഒക്കെ അഭിനയിച്ച് മലയാളി സിനിമാ സീരിയൽ പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്ത നടിയൂടിയാണ് മങ്ക മഹേഷ്.

ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴയാണ് മങ്ക മഹേഷിന്റെ സ്വന്തം സ്വദേശം. ആലപ്പുഴ എന്നത് മങ്കയുടെ അമ്മയുടെ നാടാണ്. അവിടെയായിരുന്നു പഠിച്ചു വളർന്നതും എല്ലാം. താരത്തിന്റേത് ആറ് മക്കളടങ്ങുന്ന കുടുംബമാണ്. ഏറ്റവും ഇളയ കുട്ടിയായിരുന്നു മങ്ക.

കലാമേഖലയിൽ സ്‌കൂൾ കാലം മുതൽ തിളങ്ങി നിന്നിരുന്നു. മങ്ക നൃത്തം അഭ്യസിച്ചു കലാജീവിതം അമൃതം ഗോപിനാഥിന്റെ ശിക്ഷണത്തിലാണ് തുടങ്ങിതും. പ്രൊഫഷണൽ നാടകങ്ങളിൽ പിന്നീട് കുറച്ചു വർഷങ്ങൾക്ക് ശേഷം അരങ്ങേറ്റം കുറിച്ചു. അഭിനയജീവിതം കെപിഎസി വഴിയാണ് തുടങ്ങിയത്.

അവിടെവച്ചാണ് മങ്ക ജീവിതപങ്കാളിയായ മഹേഷിനെ പരിചയപ്പെടുന്നതും. ആ പ്രണയം വിവാഹത്തിലെത്തിയതും. ഭർത്താവിന്റെ നാട്ടിലായ തിരുവനന്തപുരത്തേക്ക് വിവാഹത്തിന് ശേഷമാണ് മാറിയത്. മകൾ ജനിച്ച ശേഷം അഭിനയ രംഗത്ത് ചെറിയ ഇടവേള എടുത്തിരുന്നു.

വീണ്ടും അഭിനയത്തിന്റെ തട്ടകത്തിലേക്ക് തിരിച്ചെത്തിയത് മകൾ വലുതായ ശേഷം ആയിരുന്നു. എന്നാൽ അപ്രതീക്ഷിതമായി മഹേഷിന്റെ വേർപാട്. തിരുവനന്തപുരത്തെ വീടും സ്ഥലവും വിറ്റ് മങ്കാ മഹേഷ് ആലപ്പുഴയിലേക്ക് തിരിച്ചുവന്നു. ഇതിനിടയ്ക്ക് മകൾ വിവാഹിതയായി. മകളും കുടുംബവും വിദേശത്തായതോടെ ജീവിതത്തിൽ ഒറ്റപ്പെടൽ അനുഭവപ്പെടാൻ തുടങ്ങി.

അങ്ങനെ വീണ്ടും ഒരു ജീവിതപങ്കാളിയെ കണ്ടുപിടിക്കുകയായിരുന്നു താരം. ഇപ്പോൾ അദ്ദേഹത്തിനൊപ്പം ആലപ്പുഴയിലെ വീട്ടിലാണ് താമസം.ലോക്ഡൗൺ കാരണം മാസങ്ങൾ ഷൂട്ടിങ്ങില്ലാതെ വീട്ടിലിരുന്നു. ഇപ്പോൾ സിനിമയ്‌ക്കൊപ്പം മിനിസ്‌ക്രീനിലും സജീവമാകുകയാണ് താരം.

അതേ സമയം മകൾ വളർന്ന ശേഷം ദൂരദർശനിലെ പരമ്പരകളിലൂടെയാണ് മടങ്ങി വരവ്. ഇതിന് പിന്നാലെ സിനിമയിലും ചാൻസ് ലഭിക്കുകയായിരുന്നു. 1997 ൽ പുറത്തിറങ്ങിയ മന്ത്രമോതിരമാണ് ആദ്യത്തെ സിനിമ. പിന്നീട് പഞ്ചാബിഹൗസ് ചെയ്തു.

അതിലെ ദിലീപിന്റെ അമ്മവേഷത്തിനു ശേഷം തുടരെ അമ്മവേഷങ്ങൾ തേടിയെത്തി. പിന്നീട് ആ വർഷം തന്നെ എംടി ഹരിഹരൻ ടീമിന്റെ ‘എന്ന് സ്വന്തം ജാനകിക്കുട്ടി’യിൽ അവസരം ലഭിച്ചു. കരിയറിലെ ഏറ്റവും വലിയ അംഗീകാരങ്ങളിൽ ഒന്നായിട്ടാണ് ഇതിനെ കാണുന്നതെന്ന് മങ്കാ മഹേഷ് പറയുന്നു.

അങ്ങനെ മൂന്ന് , നാല് വർഷങ്ങൾ കടന്നു പോയി. അഭിനയ ജീവിതവും കുടുംബ ജീവിതവും സുഗമമായി പോകുന്നതിനിടക്കാണ് മങ്ക മഹേഷിനെ തകർത്തു കൊണ്ട് ഭർത്താവ് വിടപറയുന്നത്. ഭർത്താവ് മരിച്ചതോടെ മങ്ക മഹേഷ് തിരുവന്തപുരത്തെ വീടും താമസസ്ഥലവും വിറ്റ് സ്വന്തം നാടായ ആലപ്പുഴയിലേക്ക് മടങ്ങിയെത്തിത്.

ഇതിനിടെ ഏക മകൾ വിവാഹിതയായി. മകൾ കുടുംബവുമൊത്ത് വിദേശത്ത് താമസമാക്കിയതോടെ മങ്കയുടെ ജീവിതത്തിൽ വീണ്ടും ശൂന്യത തളം കെട്ടി. അതോടെയാണ് വീണ്ടുമൊരു വിവാഹത്തെക്കുറിച്ച് ചിന്തിച്ചത്. തുടർന്ന് തന്റെ ജീവിത പങ്കാളിയെ താരം കണ്ടെത്തി.

ഇപ്പോൾ ഭർത്താവിനൊപ്പം ആലുപ്പുഴയിലെ വീട്ടിലാണ് താരം താമസം. ഇപ്പോൾ സിനിമയ്‌ക്കൊപ്പം സീരിയലിലും സജീവമാണ് താരം. മങ്ക മഹേഷ് ഇപ്പോൾ അഭിനയിക്കുന്നത് സീ കേരളം ചാനലിലെ നീയും ഞാനും എന്ന പരമ്പരയിലാണ് .

മന്ത്രിസഭാ രൂപീകരണത്തിനായുള്ള ഉഭയകക്ഷി ചർച്ചകൾ ഇടതുമുന്നണിയിൽ പുരോഗമിക്കുന്നു. സിപിഎം – സിപിഐ ചർച്ചകളിൽ മന്ത്രിസ്ഥാനത്തിൽ ധാരണയായെങ്കിലും കേരളാ കോൺഗ്രസ് (എം) അടക്കമുള്ള പാർട്ടികളുമായി നടത്തിയ ഉഭയകക്ഷി ചർച്ചകൾ പൂർണമായും വിജയം കണ്ടില്ല. രണ്ട് സീറ്റുകൾ വേണമെന്ന ആവശ്യത്തിൽ കേരളാ കോൺഗ്രസ് ഉറച്ച് നിന്നതോടെ ഇന്ന് ചേർന്ന യോഗം ധാരണയാകാതെ പിരിഞ്ഞു. രണ്ട് മന്ത്രിസ്ഥാനത്തിൽ കേരളാ കോൺഗ്രസ് ഉറച്ച് നിന്നെങ്കിലും ഒരു മന്ത്രിസ്ഥാനം നൽകാം എന്ന് സിപിഎം അറിയിച്ചു. രണ്ട് മന്ത്രിസ്ഥാനം നൽകുന്നത് നിലവിലെ സാഹചര്യത്തിൽ ബുദ്ധിമുട്ടാണെന്ന് സിപിഎം അറിയിച്ചതായാണ് വിവരം.

രണ്ട് മന്ത്രിസ്ഥാനം ആവശ്യപ്പെട്ടെങ്കിലും കേരളാ കോൺഗ്രസിൽ ആശയക്കുഴപ്പം തുടരുകയാണ്. ഒരു മന്ത്രിസ്ഥാനവും ചീഫ് വിപ്പ് പദവിയും ലഭ്യമായാൽ വഴങ്ങണോ എന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. സിപിഎം ഈ ഫോർമുല മുന്നോട്ട് വെച്ചിട്ടുണ്ട് എന്നാണ് മാധ്യമ റിപ്പോർട്ടുകൾ. അങ്ങനെയെങ്കിൽ ഇടുക്കിയിൽ നിന്നും വിജയിച്ച റോഷി അഗസ്‌റ്റിൽ മന്ത്രിയാകും. ആരാകും ചീഫ് വിപ്പ് എന്ന കാര്യത്തിൽ തീരുമാനവുമെടുത്തിട്ടില്ല. രണ്ട് മന്ത്രിസ്ഥാനം ലഭിച്ചാൽ ഡോ എന്‍ ജയരാജിന് അവസരം ലഭിക്കും. അതിനുള്ള സാധ്യത കുറവാണ്. ചീഫ് വിപ്പ് സ്ഥാനം ലഭിച്ചാൽ ജയരാജിന് കൈമാറണോ എന്ന കാര്യത്തിലും ആശയക്കുഴപ്പമുണ്ട്.

അർഹതപ്പെട്ട പ്രാധാന്യം പാർട്ടിക്ക് ലഭിക്കണമെന്ന് യോഗത്തിൽ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ചർച്ചകൾക്ക് ശേഷം ജോസ് കെ മാണി പറഞ്ഞു. കേരളാ കോൺഗ്രസിന് അർഹതപ്പെട്ടതാണ് ആവശ്യപ്പെട്ടത്. ചർച്ചകൾ ഇനിയും തുടരും. ആവശ്യങ്ങൾ അറിയിച്ചിട്ടുണ്ട്. പോസിറ്റീവ് നിലപാടാണ് ചർച്ചയിലുണ്ടായത്. ഒറ്റക്കെട്ടായിട്ടാണ് തെരഞ്ഞെടുപ്പിനെ നേരിട്ടതെന്നും അദ്ദേഹം പറഞ്ഞു. എകെജി സെൻ്ററിൽ നടന്ന ചർച്ചയിൽ മുഖ്യമന്ത്രി പിണറായി വിജയൻ, കോടിയേരി ബാലകൃഷ്‌ണൻ, ജോസ് കെ മാണി, റോഷി അഗസ്‌റ്റിൻ, സ്‌റ്റീഫൻ ജോർജ് എന്നിവർ പങ്കെടുത്തു.

കേരളാ കോൺഗ്രസ് എമ്മിൻ്റെ നിലവിലെ രാഷ്‌ട്രീയ സാഹചര്യം യോഗത്തിൽ പാർട്ടി ചെയർമാൻ കൂടിയായ ജോസ് കെ മാണി വ്യക്തമാക്കിയതായാണ് റിപ്പോർട്ട്. കേരളാ കോൺഗ്രസിൻ്റെ ശക്തി കേന്ദ്രമായ കോട്ടയം ജില്ലയിൽ നിന്ന് ഒരു മന്ത്രി കൂടിയുണ്ടായാൽ പാർട്ടിക്ക് നേട്ടമാകുമെന്നും ജില്ലയിൽ കൂടുതൽ സ്വാധീനമുണ്ടാക്കാൻ ഈ നീക്കം സഹായമാകുമെന്നുമാണ് കേരളാ കോൺഗ്രസിൻ്റെ വിലയിരുത്തൽ. അല്ലാത്ത പക്ഷം രാഷ്‌ട്രീയ തിരിച്ചടിക്ക് വഴിവെക്കും. ഈ സാഹചര്യത്തിൽ കോട്ടയത്ത് നിന്നും ഒരു മന്ത്രി വേണമെന്നാണ് ജോസ് പക്ഷം ആവശ്യപ്പെടുന്നത്.

പാലായിൽ തിരിച്ചടിയുണ്ടായെങ്കിലും രണ്ട് മന്ത്രിസ്ഥാനം വേണമെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് കേരളാ കോൺഗ്രസ് എം. കഴിഞ്ഞ ദിവസം ചേർന്ന നേതൃയോഗത്തിലാണ് ഈ തീരുമാനമുണ്ടായത്. പാർട്ടിക്ക് അഞ്ച് എംഎൽഎമാരുള്ള സാഹചര്യത്തിൽ രണ്ട് മന്ത്രിസ്ഥാനത്തിന് അർഹതയുണ്ട്. ഒന്നും രണ്ടും എൽ എൽ എമാരുള്ള ഘടക കക്ഷികൾക്ക് ഒരു മന്ത്രിസ്ഥാനം നൽകുമ്പോൾ കേരളാ കോൺഗ്രസിന് രണ്ട് മന്ത്രിസ്ഥാനം നൽകണമെന്നാണ് ജോസ് പക്ഷം ആവശ്യപ്പെടുന്നത്.

കെ ആര്‍ ഗൗരിയമ്മയുടെ നിര്യാണത്തില്‍ അനുശോചനവുമായി വിഎസ് അച്യുതാനന്ദന്‍. കേരളത്തിൽ പാർട്ടി കെട്ടിപ്പടുക്കുന്നതിൽ നിർണായക പങ്കുവഹിച്ച ഗൗരിയമ്മ കേരള ചരിത്രത്തിന്റെതന്നെ ഭാഗമാണ്. വ്യക്തിപരമായി ഏറെ അടുപ്പം പുലർത്തിയിരുന്ന ആളായിരുന്നു ഗൗരിയമ്മയെന്നും വിഎസ് ഫേസ്ബുക്ക് കുറിപ്പില്‍ വിശദമാക്കി.

വി എസ് അച്യുതാനന്ദന്‍റെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണരൂപം

ഗൗരിയമ്മയുടെ നിര്യാണവാർത്ത അതീവ ദുഃഖത്തോടെയാണ് ശ്രവിച്ചത്. കേരളവും അങ്ങനെതന്നെയാവും. കേരളത്തിൽ പാർട്ടി കെട്ടിപ്പടുക്കുന്നതിൽ നിർണായക പങ്കുവഹിച്ച ഗൗരിയമ്മ കേരള ചരിത്രത്തിന്റെതന്നെ ഭാഗമാണ്. വ്യക്തിപരമായി ഏറെ അടുപ്പം പുലർത്തിയിരുന്ന ഗൗരിയമ്മയുടെ നിര്യാണത്തിൽ അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തുന്നു. അന്തിമാഭിവാദനങ്ങൾ.

എൻഡിഎ സഖ്യത്തെ കാഴ്ചക്കാരാക്കി തമിഴ്‌നാട്ടിൽ ഭരണം പിടിച്ച എംകെ സ്റ്റാലിനും ഡിഎംകെയും കേന്ദ്രത്തെ പരസ്യമായി വെല്ലുവിളിക്കുന്ന നടപടികൾ എടുത്ത് ശ്രദ്ധയാകർഷിക്കുകയാണ്. സൊഹ്‌റാബുദ്ദീൻ ഷെയ്ക്ക് വ്യാജ ഏറ്റുമുട്ടൽ കേസിൽ അമിത് ഷായെ അറസ്റ്റ് ചെയ്ത പി കന്ദസ്വാമി ഐപിഎസിനെ തമിഴ്‌നാടിന്റെ പുതിയ ഡിജിപിയായി നിയമിച്ചാണ് സ്റ്റാലിൻ സർക്കാർ ചർച്ചകൾക്ക് വഴിതുറന്നിട്ടിരിക്കുന്നത്. വിജിലൻസ്-ആന്റി കറപ്ഷൻ തലപ്പത്താണു നിയമനം.

2010ലെ സൊഹ്‌റാബുദ്ദീൻ ഷെയ്ക് വ്യാജ ഏറ്റുമുട്ടൽ കേസുമായി ബന്ധപ്പെട്ട് അമിത് ഷായെ അറസ്റ്റ് ചെയ്താണ് കന്ദസ്വാമി ഐപിഎസ് വാർത്താതാരമായത്. അന്ന് അദ്ദേഹം സിബിഐ ഐജിയായി പ്രവർത്തിച്ചുവരികയായിരുന്നു. പിന്നീട് അമിത് ഷാ കുറ്റവിമുക്തനായെങ്കിലും അന്നത്തെ ഗുജറാത്ത് ആഭ്യന്തരമന്ത്രിയായിരുന്ന അമിത് ഷായെ അറസ്റ്റ് ചെയ്യാൻ മടിക്കാത്ത കന്ദസ്വാമിയുടെ ധീരത വലിയ ചർച്ചയായിരുന്നു. എസ്എൻസി ലാവ്‌ലിൻ കേസുമായി ബന്ധപ്പെട്ട് കന്ദസ്വാമി പിണറായി വിജയനെതിരെയും അന്വേഷണം നടത്തിയിരുന്നു.

അനീതിക്ക് എതിരെ മുഖം നോക്കാതെ പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥൻ എന്ന് പേരുകേട്ട കന്ദസ്വാമിയെ വിജിലൻസ് തലപ്പത്ത് നിയമിച്ച മുഖ്യമന്ത്രി സ്റ്റാലിന് നിരവധി പേർ സമൂഹമാധ്യമങ്ങളിലൂടെ പ്രശംസിക്കുന്നുണ്ട്.

തെരഞ്ഞെടുപ്പ് സമയത്ത് തന്നെ തമിഴ്‌നാട്ടിൽ ഡിഎംകെ അധികാരത്തിലേറിയാൽ എഐഎഡിഎംകെ നേതാക്കളുടെ ഉൾപ്പെടെ അഴിമതി പുറത്തുകൊണ്ടുവരുമെന്നും ശക്തമായ നടപടിയെടുക്കുമെന്നും സ്റ്റാലിൻ പ്രഖ്യാപിച്ചിരുന്നു. ഈ പ്രഖ്യാപനം നടപ്പിലാക്കുന്നതിന്റെ ആദ്യ സൂചനയാണ് കന്ദസ്വാമിയുടെ നിമയനം എന്നാണ് റിപ്പോർട്ടുകൾ.

സ്റ്റാലിനെ പ്രശംസിക്കുന്ന കോൺഗ്രസ് നേതാവ് ടി സിദ്ധിഖിന്റെ ഫേസ്ബുക്ക് പോസ്റ്റ്:

സൊഹ്‌റാബുദ്ദീൻ ഷെയ്ക് വ്യാജ ഏറ്റുമുട്ടൽ കേസിൽ അമിത് ഷായെ അറസ്റ്റ് ചെയ്ത പി കന്ദസ്വാമി ഐ പി എസ് പുതിയ തമിഴ്‌നാട് ഡിജിപി. വിജിലൻസ്ആന്റി കറപ്ഷൻ തലപ്പത്താണു നിയമനം. ബിജെപി ഇല്ലാതാക്കാൻ ശ്രമിച്ച ധീരനായ പോലീസ് ഓഫീസറെ നിയമിച്ച തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിനു അഭിവാദ്യങ്ങൾ. ഫാഷിസ്റ്റ് ഭരണകൂടത്തിനു നേരെയുള്ള ചെറുത്ത് നിൽപ്പിന്റെ ഭാഗമാണു ഇത്തരം തീരുമാനങ്ങൾ. കോൺഗ്രസ് ഉൾപ്പെടുന്ന തമിഴ്‌നാട് സർക്കാറിന്റെ ആഭ്യന്തരം പിന്നിൽ നിന്ന് ആർക്കും നിയന്ത്രിക്കാനാവില്ലെന്നതിന്റെ സൂചന കൂടിയാണിത്.

കോവിഡ് ബാധിച്ച് മലയാളി സ്റ്റാഫ് നേഴ്സ് ഒമാനിൽ മരിച്ചു.

ഒമാനിലെ റസ്റ്റാക്ക് ഹോസ്പിറ്റലിലെ സ്റ്റാഫ് നേഴ്‌സും കോഴിക്കോട് കൂരാച്ചുണ്ട് സ്വദേശിനിയുമായ രമ്യ റജുലാൽ ആണ് ഇന്ന് വൈകുന്നേരം മരണത്തിന് കീഴടങ്ങിയത്.കോഴിക്കോട് ഇഖ്റ ആശുപത്രിയിൽ സ്റ്റാഫ് നേഴ്സായി സേവനമനുഷ്ടിച്ചിട്ടുണ്ട് . യുഎൻഎ സജീവാംഗമായിരുന്നു.

കോവിഡ് ബാധിതയായി വെൻ്റിലേറ്റർ സഹായത്തോടെ കഴിഞ്ഞ ഏതാനും ആഴ്ചകളായി ജീവൻ നിലനിർത്താനുള്ള ശ്രമത്തിലായിരുന്നു ആരോഗ്യ പ്രവർത്തകർ.

രാത്രി 07:15-നാണ് മരണം സംഭവിച്ചത്.

ബാലുശ്ശേരി സ്വദേശിയായ റജുലാൽ ആണ് ഭർത്താവ്. ഒരു കുഞ്ഞു മകളുണ്ട്.

RECENT POSTS
Copyright © . All rights reserved