കൊല്ലം ശാസ്താംകോട്ടയില്‍ നവവധു തൂങ്ങി മരിച്ച നിലയില്‍. ശാസ്താംകോട്ട നെടിയവിള രാജേഷ് ഭവനില്‍ രാജേഷിന്റെ ഭാര്യ ധന്യാദാസ്(21) നെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. വീട്ടിന്റെ ജനലിലാണ് തൂങ്ങിയത്.
ഭര്‍തൃപീഡനമാരോപിച്ച് ധന്യയുടെ കുടുംബം നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഭര്‍ത്താവ് രാജേഷിനെ പോലിസ് കസ്റ്റഡിയിലെടുത്തു. പേരയം സ്വദേശിയാണ് ധന്യാദാസ്.
ജ്വല്ലറി ജീവനക്കാരിയായ ധന്യയും ടിപ്പര്‍ ലോറി ഡ്രൈവറായ രാജേഷുമായുള്ള വിവാഹം മൂന്ന് മാസം മുന്‍പാണ് നടന്നത്.
വിശദമായ പോസ്റ്റ് മോര്‍ട്ടം റിപോര്‍ട്ട് ലഭിച്ചാലെ ആത്മഹത്യയാണോ കൊലപാതകമാണോ എന്നു പറയാന്‍ കഴിയൂ എന്ന് പോലിസ് അറിയിച്ചു.
കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ച് ഡി കാറ്റഗറിയിലുള്ള ഇടുക്കി കുമാരമംഗലത്ത് നടത്തിയ സിനിമാ ചിത്രീകരണം നാട്ടുകാര്‍ തടഞ്ഞു. ടൊവിനോ തോമസ് നായകനാകുന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങാണ് പ്രതിഷേധത്തെതുടര്‍ന്ന് നിര്‍ത്തിവച്ചത്. കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചതിന് സിനിമ പ്രവർത്തകർക്കെതിരെ കേസെടുക്കുമെന്ന് പൊലീസ് പറഞ്ഞു.
ടൊവിനോ ചിത്രം മിന്നല്‍ മുരളിയുടെ ചിത്രീകരണ സ്ഥലത്തേക്കാണ് നാട്ടുകാര്‍ പ്രതിഷേധവുമായെത്തിയത്. ടിപിആര്‍ അടിസ്ഥാനത്തില്‍ ഡി കാറ്റഗറിയിലുള്ള കുമാരമംഗലത്ത് സിനിമ ചിത്രീകരണത്തിന് പഞ്ചായത്ത് അനുമതി നല്‍കിയിരുന്നില്ല. എന്നാല്‍ കലക്ടറുടെ അനുമതി വാങ്ങിയിട്ടുണ്ടെന്നായിരുന്നു സിനിമാ പ്രവര്‍ത്തകരുടെ വാദം. അനുമതി നല്‍കിയിട്ടില്ലെന്ന് കലക്ടര്‍ വ്യക്തമാക്കിയതോടെ സിനിമാക്കാര്‍ വെട്ടിലായി.
പൊലീസിന്റെ ഒത്താശയോടെയാണ് സിനിമ ചിത്രീകരണം നടന്നതെന്നാണ് നാട്ടുകാരുടെ ആക്ഷേപം. നാട്ടുകാരുടെ പ്രതിഷേധം സംഘർഷത്തിലേക്ക് നീങ്ങിയതോടെയാണ് ഷൂട്ടിങ് നിര്‍ത്തിവയ്ക്കാൻ പൊലീസ് നിർദേശം നൽകിയത്. താരങ്ങളും അണിയറ പ്രവര്‍ത്തകരുമടക്കം അന്‍പതോളം പേരാണ് ലൊക്കേഷനില്‍ ഉണ്ടായിരുന്നത്.
പെണ്‍കരുത്തിന്റെ പുതു ചരിത്രം കുറിച്ചാണ് ടോക്യോയില്‍ നിന്ന് മീരാബായി ചാനു നാട്ടിലേക്ക് മടങ്ങുന്നത്.
മണിപ്പൂര്‍ ഇംഫാലിലെ ഉള്‍ഗ്രാമങ്ങളിലൊന്നാണ് നോങ്പോക് കാക്ചിങ്. സഹോദരന്‍ വെട്ടി നല്‍കുന്ന വിറക് തോളില്‍ ചുമന്ന് നേടിയെടുത്ത കരുത്തിന്റെ ബലത്തില്‍ ആദ്യ ഒളിംപിക്സിനായി 2016 ല്‍ റിയോയിലേക്ക് പറന്ന ചാനുവിന് തിളങ്ങാനായില്ല. അവിടെ മെഡല്‍ പ്രതീക്ഷിച്ച ഇന്ത്യക്കും ചാനുവിനും നിരാശയോടെ മടങ്ങേണ്ടി വന്നു. മൂന്ന് സ്റ്റാനിച്ചിലും പ്രതീക്ഷയുടെ ഭാരം താങ്ങാനാവാതെ അവര്‍ കീഴടങ്ങി.
അഞ്ച് വര്‍ഷത്തിനിപ്പുറം രാജ്യത്തിന്റെ പ്രതീക്ഷകളെ തോളിലേറ്റി പെണ്‍കരുത്തിന്റെ പുതു ചരിത്രം കുറിച്ചാണ് ടോക്യോയില്‍ നിന്ന് മീരാബായി ചാനു നാട്ടിലേക്ക് മടങ്ങുന്നത്. ഒളിംപിക്സിന്റെ ചരിത്രത്തിലാദ്യമായി ഔദ്യോഗികമായ ഉദ്ഘാടനം നടന്നതിന് ശേഷമുള്ള ആദ്യദിനം ഇന്ത്യക്ക് വേണ്ടി മെഡല്‍ നേടി.
2021 ഏഷ്യന്‍ വെയിറ്റ് ലിഫിറ്റിങ് ചാമ്പ്യന്‍ഷിപ്പില്‍ 119 കിലോയില്‍ ലോക റെക്കോര്‍ഡ് സൃഷ്ടിച്ച് ടോക്യോയില്‍ താന്‍ നിരാശപ്പെടുത്തില്ലെന്ന പ്രതീക്ഷ മീരാബായി നല്‍കിയിരുന്നു. ടോക്യോയില്‍ ഭാരദ്വോഹനത്തില്‍ ഇന്ത്യക്കായി മീരാബായി ചാനു മാത്രമാണ് മത്സരിച്ചത്. ആ ഒരൊറ്റ താരത്തിലൂടെ ഭാരദ്വോഹനത്തില്‍ ഇന്ത്യ ഒളിംപിക്സ് ചരിത്രത്തില്‍ ആദ്യമായി വെള്ളിയില്‍
മുത്തമിട്ടു.
ഭാരോദ്വഹനത്തില്‍ ഇന്ത്യയുടെ 20 വര്‍ഷത്തെ കാത്തിരിപ്പ് അവസാനിപ്പിച്ചാണ് മീരാബായി ചാനു ടോക്യോയില്‍ വെള്ളി നേടിയത്. പത്തൊമ്പതാം വയസില്‍ 2014ലെ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ 48 കിലോ വിഭാഗത്തില്‍ വെള്ളി നേടിയാണ് കായിക ലോകത്തിന്റെ ശ്രദ്ധയിലേക്ക് മീരാബായി ചാനുവിന്റെ കടന്നു വരവ്.
2018 കോമണ്‍വെല്‍ത്ത് ഗെയിംസിലെ സ്വര്‍ണ നേടത്തിന് പിന്നാലെ പരിക്കിന്റെ പിടിയിലായി. 10 മാസത്തോടം മീരാബായി ചാനുവിന് മാറി നില്‍ക്കേണ്ടതായി വന്നു. 2019ല്‍ തിരിച്ചെത്തിയെങ്കിലും ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിലും ലോക ചാമ്പ്യന്‍ഷിപ്പിലും മെഡലില്ലാതെ മടക്കം.
എന്നാല്‍ 2020ലെ ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ ക്ലീന്‍ ആന്‍ഡ് ജെര്‍ക്കില്‍ 119 കിലോ വിഭാഗത്തില്‍ ലോക റെക്കോര്‍ഡും സൃഷ്ടിച്ച് വെങ്കലത്തോടെ ടോക്യോയിലേക്ക് ചാനു ടിക്കറ്റ് ഉറപ്പിച്ചു. നേരത്തെ ഭാരദ്വേഹനത്തില്‍ കര്‍ണം മല്ലേശ്വരിയിലൂടെയാണ് ഇന്ത്യ മെഡല്‍ നേടിയത്. സിഡ്നി ഒളിംപിക്സിലായിരുന്നു ഇത്. വെങ്കല മെഡലാണ് കര്‍ണം മല്ലേശ്വരി നേടിയത്.
നോബി ജെയിംസ്
2 കിലോ കോഴി
3 ടേബിൾസ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്
1 ടേബിൾസ്പൂൺ ഗരംമസാല
2 ടേബിൾസ്പൂൺ കുരുമുളകുപൊടി
2 ടേബിൾസ്പൂൺ മുളകുപൊടി
1 ടേബിൾസ്പൂൺ മഞ്ഞൾപൊടി
2 ടേബിൾസ്പൂൺ മല്ലിപൊടി
ഉപ്പു ആവശ്യത്തിന്
1 നാരങ്ങാ നീര്
ഇവ എല്ലാം കൂടി തിരുമി ഒന്നോ രണ്ടോ മണിക്കൂർ വയ്ക്കുക
(ചില ആൾക്കാർ കളർ ഇടും ഞാൻ ഇടുന്നില്ല )
വറക്കുന്നതിനു തൊട്ടു മുൻപായി രണ്ടു മുഴുത്ത സവോള വീഡിയോയിൽ കാണുന്നപോലെ അരച്ചു ചേർക്കുക. ഉടൻ തന്നെ വറക്കുക. അപ്പോൾ നിങ്ങൾക്ക് മനസിലാകും ഈ പൊരി എവിടുന്നു കിട്ടുന്നു എന്ന് നമ്മുടെ തട്ടുകട കോഴി റെഡി ആയി അപ്പോൾ അടുത്ത ഒരു പാചകവുമായി കാണാം
(ആർക്കെങ്കിലും കലർപ്പില്ലാതെ ഉണക്കമീൻ വീട്ടിൽ ഉണ്ടാക്കണമെങ്കിൽ എന്റെ ഇതിനു മുൻപുള്ള വീഡിയോ കാണുക NOBYS KITCHEN)
മറ്റുപല നാടൻ വിഭവങ്ങളുടെയും വീഡിയോ ഉള്ള നോബിസ് കിച്ചൻ എന്ന എൻറെ യൂട്യൂബ് ചാനലിൽ നിങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്താനും ഷെയറുചെയ്യാനും മറക്കരുതേ……
ഈസി കുക്കിങ്ങിൽ പുതിയ ഒരു വിഭവുമായി അടുത്ത ആഴ്ച വീണ്ടും കാണാം .
നോബി ജെയിംസ്
യുകെ മലയാളികൾക്ക് സുപരിചിതനായ പ്രമുഖ ഷെഫായ നോബി ജെയിംസാണ് മലയാളം യുകെയിൽ എല്ലാ ശനിയാഴ്ചകളിലും പ്രസിദ്ധീകരിക്കുന്ന ഈസി കുക്കിംഗ് എന്ന പാചക പംക്തിയുടെ റെസിപ്പി തയ്യാറാക്കുന്നത്. ഇന്ത്യയിലും, ഗൾഫ് രാജ്യങ്ങളിലും, പല മുൻനിര സ്ഥാപനങ്ങളിലും ചീഫ് ഷെഫായി പ്രവർത്തിച്ചിട്ടുള്ള നോബി ഇപ്പോൾ യുകെയിൽ സ്വകാര്യമേഖലയിലുള്ള പ്രമുഖ റസിഡൻഷ്യൽ സ്കൂളായ നോർത്ത് യോർക്ക്ഷെയറിലെ ഐസഗാർത്തിൽ കേറ്ററിംഗ് മാനേജരായിസേവനമനുഷ്ഠിക്കുന്നു.
മരക്കാര്‍ അറബിക്കടലിന്റെ സിംഹം ബാഹുബലി’യേക്കാള്‍ വലിയ സ്‌കെയിലിലാണ് ഒരുക്കിയിരിക്കുന്നതെന്ന് പ്രിയദര്‍ശന്‍. ഇത് യഥാര്‍ത്ഥ ചരിത്രമാണെന്നും സിനിമ തിയേറ്ററില്‍ മികച്ച വിജയം നേടുമെന്നാണ് പ്രതീക്ഷ എന്നും അദ്ദേഹം പറഞ്ഞു. പിങ്ക് വില്ലയ്ക്കു നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം മരക്കാറിനെക്കുറിച്ച് സംസാരിച്ചത്.
‘ഇത് ബാഹുബലിയെക്കാള്‍ വലിയ സ്‌കെയിലില്‍ ഒരുക്കിയ ചിത്രമാണ്. മികച്ച ചിത്രത്തിനുള്ളതടക്കമുള്ള ദേശീയ പുരസ്‌കാരങ്ങള്‍ ലഭിച്ചു. മകന്‍ സിദ്ധാര്‍ഥിനും എനിക്കും പുരസ്‌കാരം ലഭിച്ചതില്‍ സന്തോഷം. ഇത് ഒരു അഭിമാന നിമിഷം തന്നെയാണ്. ഒന്നര വര്‍ഷത്തോളമായി ഞങ്ങള്‍ ചിത്രം ഹോള്‍ഡ് ചെയ്ത ശേഷം ചിത്രം ഓഗസ്റ്റ് 12ന് റിലീസ് ചെയ്യാന്‍ പദ്ധതിയിട്ടിരിക്കുന്നത്. മരക്കാര്‍ ബോക്‌സ് ഓഫീസില്‍ കത്തിപ്പടരും എന്നാണ് പ്രതീക്ഷ’, പ്രിയദര്‍ശന്‍ പറഞ്ഞു.
പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ചിത്രം മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്കു, കന്നട എന്നീ ഭാഷകളിലും പുറത്തിറങ്ങും. 100 കോടിയാണ് മരക്കാറിന്റെ ബജറ്റ്. തന്റെ സിനിമ ജീവിതത്തിലെ ഏറ്റവും ചിലവേറിയ സിനിമയാണിതെന്നും ചിത്രത്തിന്റെ സംവിധായകന്‍ പ്രിയദര്‍ശന്‍ പറഞ്ഞിരുന്നു.
മഞ്ജു വാര്യര്‍, സുനില്‍ ഷെട്ടി, പ്രഭു, കീര്‍ത്തി സുരേഷ് എന്നിവരാണ് ചിത്രത്തിലെ മറ്റ പ്രധാന കഥാപാത്രങ്ങള്‍. അനില്‍ ശശിയും പ്രിയദര്‍ശനും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ നിര്‍വ്വഹിച്ചിരിക്കുന്നത്.
ടോക്യോയിൽ ആരംഭിച്ച ഒളിംപിക്‌സ് കായികമേളയിൽ മത്സരം തുടങ്ങും മുമ്പ് താരങ്ങളെ സമ്മർദ്ദത്തിലാക്കുന്ന പ്രസ്താവനയുമായി അത്‌ലറ്റിക്‌സ് ഫെഡറേഷൻ ഓഫ് ഇന്ത്യ. ഒളിംപിക്‌സിൽ മികച്ച പ്രകടനം പുറത്തെടുത്തിട്ടില്ലെങ്കിൽ മലയാളി അത്‌ലറ്റുകളായ കെ ടി ഇർഫാൻ, ശ്രീശങ്കർ എന്നിവർക്കെതിരേ കടുത്ത നടപടിയെടുക്കുമെന്നാണ് എഎഫ്‌ഐ പ്രസിഡന്റ് അദിലെ ജെ സുമരിവാല പറഞ്ഞത്.
ഫെഡറേഷൻ കപ്പിൽ 8.26 മീറ്റർ ചാടി ദേശീയ റെക്കോഡ് സ്ഥാപിച്ചാണ് ശ്രീശങ്കർ ലോങ് ജമ്പിൽ ടോക്യോ ഒളിമ്പിക്‌സിലേക്ക് യോഗ്യത നേടിയത്. 2019 മാർച്ചിലാണ് നടത്ത മത്സരത്തിൽ ഇർഫാൻ യോഗ്യത നേടിയത്.
ബംഗളൂർ സായ് കേന്ദ്രത്തിൽ നടന്ന ഫിറ്റ്‌നെസ് പരിശോധനയുടെ അടിസ്ഥാനത്തിൽ ഇരുവരേയും ടോക്യോ ടീമിൽ നിന്ന് ഒഴിവാക്കാൻ സമ്മർദ്ദമുണ്ടായിരുന്നതായും എന്നാൽ ഇരുവരുടേയും പരിശീലകർ മികച്ച പ്രകടനം ഉറപ്പ് നൽകിയതിനാലാണ് ടീമിൽ ഉൾപ്പെടുത്തിയതെന്നും സുമരിവാല വിശദീകരിച്ചു.
ദേശീയ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ കഴിയാതിരുന്ന താരങ്ങൾക്കാണ് സായ് കേന്ദ്രത്തിൽ ഫിറ്റ്‌നെസ് പരിശോധന നടത്തിയത്. ഇതിൽ ഇർഫാനും ശ്രീശങ്കറും മോശം പ്രകടനമാണ് പുറത്തെടുത്തത്.
കഴിഞ്ഞ രണ്ടു ദിവസമായി തുടരുന്ന പേമാരിയിലും മണ്ണിടിച്ചിലിലും വലഞ്ഞ് മഹാരാഷ്ട്ര. മഴക്കെടുതികളിൽ ഇതുവരെ 129 പേർ മരിച്ചതായാണ് കണക്ക്. തുടർച്ചയായി പെയ്ത അതിതീവ്ര മഴയാണ് ദുരന്തത്തിന് കാരണമായത്. ഗ്രാമവാസികളായ ആയിരങ്ങൾ വെള്ളപ്പൊക്കത്തിൽ ഒറ്റപ്പെട്ടിട്ടുണ്ട്.
പേമാരിയെ തുടർന്ന് മരങ്ങൾ കടപുഴകി വീണതോടെ ടെലിഫോൺ– വൈദ്യുതി ബന്ധങ്ങൾ നിലച്ചു. ഇതോടെ ദുരന്തം ഇരട്ടിയാകുകയായിരുന്നു. റായ്ഗഡിലും സത്താറയിലുമുണ്ടായ മണ്ണിടിച്ചിലിൽ 61 പേരും മുംബൈയിൽ കെട്ടിടം തകർന്ന് നാലു പേരും മരിച്ചു. ഒറ്റപ്പെട്ട ഗ്രാമങ്ങളിൽ നിന്ന് ഹെലികോപ്റ്ററുകളിൽ ജനങ്ങളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുന്നുണ്ട്.
നീലച്ചിത്ര നിർമാണക്കേസിൽ അറസ്റ്റിലായ വ്യവസായി രാജ് കുന്ദ്രയുടെ ഭാര്യയും നടിയുമായ ശിൽപ ഷെട്ടിയെ പൊലീസ് ചോദ്യം ചെയ്തു. ഭർത്താവിന്റെ ഇത്തരം ബിസിനസിനെക്കുറിച്ച് അറിവുണ്ടായിരുന്നോ അതിൽ പങ്കുണ്ടോ എന്നാണു പ്രധാനമായും അന്വേഷിച്ചത്. ഇവരുടെ വസതിയിൽ റെയ്ഡ് നടത്തി.
ഇരുവരും ഡയറക്ടർമാരായ വിയാൻ ഇൻഡസ്ട്രീസ് ഓഫിസ് പരിസരം നീലച്ചിത്ര ഷൂട്ടിങ്ങിന് ഉപയോഗിച്ചിരുന്നതായി പൊലീസ് അറിയിച്ചു. കുന്ദ്രയുടെ പൊലീസ് കസ്റ്റഡി 27 വരെ നീട്ടി.
അതിനിടെ, ഈ വിഡിയോകൾ രാജ് കുന്ദ്ര അപ്‌ലോഡ് ചെയ്തിരുന്ന മൊബൈൽ ആപ്പിന് 20 ലക്ഷം ഉപയോക്താക്കൾ ഉണ്ടായിരുന്നതായി കണ്ടെത്തി. മറ്റു നീലച്ചിത്ര നിർമാതാക്കളിൽ നിന്നു വിഡിയോ വാങ്ങിയും ഇതിൽ അപ്‌ലോഡ് ചെയ്തിരുന്നു.
ഒളിമ്പിക്‌സിൽ ആദ്യ സ്വർണം ചൈനയ്ക്ക്. വനിതകളുടെ പത്ത് മീറ്റർ റൈഫിളിൽ ചൈനീസ് താരം ക്വാൻ ചാങ്ങാണ് സ്വർണം നേടിയത്.251.8 പോയന്റുമായി ഒളിമ്പിക് റെക്കോഡോടെയാണ് നേട്ടം.
റഷ്യയുടെ അനസ്തേസ്യ വെള്ളിയും, സ്വിറ്റ്‌സർലണ്ടിന്റെ ക്രിസ്റ്റന്‍ വെങ്കലവും നേടി. ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയായിരുന്ന ലോക ഒന്നാം നമ്പര്‍ താരം എലവേനില്‍ വേലറിവാനും, അപൂര്‍വി ചന്ദേലയും ഫൈനൽ കാണാതെ പുറത്തായിരുന്നു.
ഒളിമ്പിക്‌സ് ഹോക്കിയിലെ ആദ്യ മത്സരത്തിൽ ഇന്ത്യയ്ക്ക് ജയം. ന്യൂസിലൻഡിനെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് തോൽപിച്ചു.
ഭർത്താവും നടനുമായ ചിരഞ്ജീവി സർജയുടെ അപ്രതീക്ഷിത മരണം മേഘ്നയെ തളർത്തിയത്. വേദനകള്‍ക്ക് തൽക്കാലം ബൈ പറഞ്ഞ് നടി വീണ്ടും ക്യാമറയ്ക്ക് മുൻപിലേക്കെത്തുകയാണ്. ഷൂട്ടിംഗ് സെറ്റിൽ നിന്നുള്ള ചിത്രവും മേഘ്ന പങ്കുവച്ചിട്ടുണ്ട്. മകൻ ചീരുവിിന് ഒമ്പത് മാസം പൂർത്തിയായി. അഭിനയരംഗത്ത് സജീവമാകാനുള്ള മേഘ്നയുടെ തീരുമാനത്തിനൊപ്പം നിൽക്കുകയാണ് സൂഹൃത്തുക്കളെല്ലാം. ചിത്രത്തിന് മേഘ്നയുടെ സുഹൃത്തും നടിയുമായ നസ്രിയ കമന്റ് ചെയ്തിട്ടുണ്ട്.
View this post on Instagram