ജാതിമതരാഷ്ട്രീയ വ്യത്യാസമില്ലാതെ ഏതു വേദികള്‍ക്കും പ്രിയപ്പെട്ടവനായിരുന്നു പ്രിയങ്കരനായിരുന്നു ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്‌റ്റം മാർത്തോമ്മാ വലിയ മെത്രാപ്പൊലീത്ത. പ്രസംഗം മാത്രമല്ല, താന്‍ പറഞ്ഞതെല്ലാം പ്രവൃത്തിയിലൂടെ തെളിയിക്കാനും വലിയ മെത്രാപ്പോലീത്തയ്ക്കായി.
ഒരുദിവസം ഏഴു വേദികളിൽവരെ പ്രധാന പസംഗകന്റെ റോളിൽ തിളങ്ങിയ ചരിത്രമുണ്ട് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്തയ്ക്ക്. മാര്‍ത്തോമ്മാ സഭാതലവനായിരുന്ന എട്ടുവര്‍ഷം തിരുവല്ല നഗരത്തിലും പരിസരങ്ങളിലും മാത്രം അഞ്ഞൂറിലധികം വേദികളിൽ അദേഹത്തിന്‍റെ സാന്നിധ്യമുണ്ടായി. കേള്‍വിക്കാര്‍ പത്തായാലും പതിനായിരമായാലും വേദികൾ മാർ ക്രിസോസ്‌റ്റത്തിന് ഒരുപോലെയായിരുന്നു. പ്രധാന വ്യക്‌തികൾ തിരുവല്ലയിൽ വന്നാൽ മാർ ക്രിസോസ്‌റ്റത്തെ കാണാതെ മടങ്ങില്ലായിരുന്നു. പ്രസംഗത്തിൽ മാത്രമല്ല പ്രവൃത്തിയിലും വ്യത്യസ്‌തനായിരുന്നു വലിയ മെത്രാപ്പോലീത്ത. റയിൽവേ കോളനിയിൽനിന്നു കുടിയൊഴിപ്പിക്കപ്പെട്ടവർക്ക് ഭവനം നിർമിക്കാനായി ‘ലാൻഡ്‌ലെസ് ആൻഡ് ഹോംലെസ് പദ്ധതി’ ആവിഷ്‌കരിച്ചു. വീടില്ലാതിരുന്ന നാടോടിബാലന്‍ സുബ്രഹ്‌മണ്യന് മനോഹരമായ വീട് നിർമിച്ചുനൽകി. ഉന്നതവിദ്യാഭ്യാസം ആഗ്രഹിച്ച മുസ്‌ലിം പെൺകുട്ടിക്ക് എൻട്രൻസ് പഠനത്തിനായി ക്രമീകരണങ്ങൾ ചെയ്‌തു.
നവതിയുടെ ഭാഗമായി 1500 വീടുകളാണ് നിർമിച്ചുനൽകിയത്. ഓണവും ക്രിസ്‌മസും എത്തുമ്പോൾ പാവപ്പെട്ടവര്‍ക്കൊപ്പമായിരുന്നു എന്നും ക്രിസോസ്‌റ്റം തിരുമേനി. അവരോടൊപ്പം ഭക്ഷണം കഴിച്ച് വസ്‌ത്രങ്ങൾ വാങ്ങി നൽകി ആഘോഷവേളയെ അർഥപൂർണമാക്കി.വലിയമെത്രാപ്പോലീത്തയെന്നാണ് ഏവരും വിളിച്ചിരുന്നതെങ്കിലും ചെറിയ മനുഷ്യര്‍ക്കിടയിലാണ് പലപ്പോഴും അദ്ദേഹത്തെ കണ്ടിരുന്നത്. സഭൈക്യം അദ്ദേഹത്തിന്‍റെ മുന്‍ഗണനകളില്‍ ഒന്നായിരുന്നു. അമിതമായ പ്രകൃതിചൂഷണം, പരിസ്ഥിതിക്കെതിരായ തിന്‍മകള്‍ എന്നിവയ്ക്കെതരെയുള്ള പ്രതികരണങ്ങള്‍ കടുത്തതായിരുന്നു. കേവലം തമാശപറഞ്ഞ് പ്രസംഗിച്ച് ആളെ കൈയിലെടുക്കുന്ന ഒരാള്‍മാത്രമാകാന്‍ ഒരിക്കലും മാര്‍ ക്രിസോസ്റ്റം ആഗ്രഹിച്ചിരുന്നില്ല എന്നതാണ് യാഥാര്‍ഥ്യം.
മറ്റാര്‍ക്കും അവകാശപ്പെടാനാവാത്ത ഒട്ടേറെ സവിശേഷതകള്‍ ജീവിതത്തോടു ചേര്‍ത്തുവച്ചയാളാണ് കാലം ചെയ്ത ഡോ.ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്ത. ലോകത്തിലെ ഏറ്റവും പ്രായം കൂടിയ ബിഷപ്, രാഷ്ട്രം പത്മഭൂഷണ്‍ നല്‍കി ആചരിച്ച ക്രൈസ്തവസഭാ ആചാര്യന്‍ തുടങ്ങി അനേകം വിശേഷണങ്ങള്‍ മാര്‍ ക്രിസോസ്റ്റത്തിന് മാത്രം സ്വന്തമാണ്.
ആത്മീയ ജീവിതത്തിന്‍റെ ആഴവും പരപ്പും തലമുറകളെ നര്‍മം ചാലിച്ച് പഠിപ്പിച്ച ചിരിയുടെ വലിയ ഇടയനായിരുന്നു മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്ത. ജനഹൃദയങ്ങളില്‍ എന്നുംനിറഞ്ഞുനില്‍ക്കുന്ന സുവര്‍ണനാവുകാരന്‍. ഒരിക്കല്‍ കേട്ടവരെയും അടുത്തറിഞ്ഞവരെയും വീണ്ടും അടുക്കലെത്താന്‍ പ്രേരിപ്പിക്കുന്നയാള്‍. ലോകത്തിലെ ഏറ്റവും പ്രായം കൂടിയ ബിഷപ്, ഇന്ത്യയിലെ ക്രൈസ്തവ സഭകളിൽ ഏറ്റവും കൂടുതൽ കാലം ബിഷപായിരുന്ന അപൂർവ നേട്ടത്തിന് ഉടമ, മലങ്കര മാര്‍ത്തോമ്മാസഭയുടെ ആത്മീയാചാര്യന്‍ തുടങ്ങി വിശേഷണങ്ങള്‍ മാര്‍ ക്രിസോസ്റ്റത്തിന് നിരവധിയാണ്. 2018ൽ രാജ്യം പത്മഭൂഷൻ നൽകി ആദരവര്‍പ്പിച്ചു. ക്രൈസ്തവസഭാ ആചാര്യന്‍മാരില്‍ ഈ ബഹുമതിലഭിക്കുന്ന ആദ്യത്തെയാളാണ് ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്ത.
1918 ഏപ്രിൽ 27നായിരുന്നു ജനനം, മാർത്തോമ്മാ സഭയുടെ വികാരി ജനറലായിരുന്ന കുമ്പനാട് കലമണ്ണിൽ കെ.ഇ. ഉമ്മൻ കശീശയും ശോശാമ്മയുമാണ് മാതാപിതാക്കള്‍. ധര്‍മിഷ്ഠന്‍ എന്നായിരുന്നു ആദ്യത്തെ വിളിപ്പേര്. മാരാമൺ പള്ളി വക സ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസം. മാരാമൺ മിഡിൽ സ്കൂൾ, കോഴഞ്ചേരി ഹൈസ്കൂൾ, ഇരവിപേരൂർ സെന്റ് ജോൺസ് ഹൈസ്കൂൾ എന്നിവിടങ്ങളിൽ സ്കൂൾ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി ആലുവ യുസി കോളജിൽ ബിരുദ പഠനം. 1940 ൽ അങ്കോല ആശ്രമത്തിലെ അംഗമായി. ബെംഗളൂരു യുണൈറ്റഡ് തിയോളജിക്കൽ കോളജിൽ പഠനത്തിനുശേഷം
1944 ജൂൺ മൂന്നിന് വൈദികനായി. 1953 മേയ് 23ന് എപ്പിസ്കോപ്പയായി അഭിഷിക്തനായി. വിവിധ ഭദ്രാസനങ്ങളിലെ മെത്രാപ്പോലീത്ത, കോട്ടയം മാർത്തോമ്മാ വൈദിക സെമിനാരി പ്രിൻസിപ്പല്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചു അഖിലലോക സഭാ കൗൺസിലുകളില്‍ മാര്‍ത്തോമ്മാസഭയുടെ പ്രതിനിധിയും 1962ൽ നടന്ന ചരിത്രപ്രസിദ്ധമായ രണ്ടാം വത്തിക്കാൻ കൗണ്‍സിലില്‍ നിരീക്ഷകനുമായിരുന്നു.
1978 മേയിൽ സഫ്രഗൻ മെത്രാപ്പൊലീത്തയായി. ഡോ. അലക്സാണ്ടർ മാർത്തോമ്മാ മെത്രാപ്പൊലീത്ത സ്ഥാനം ഒഴിഞ്ഞതിനെ തുടർന്ന് 1999 ഒക്ടോബർ 23ന് മാർത്തോമ്മാ മെത്രാപ്പൊലീത്തയായി. മാരാമൺ കൺവൻഷന്റെ 125 വർഷത്തെ ചരിത്രത്തിൽ 95 ലധികം കൺവൻഷനുകളിൽ ക്രിസോസ്‌റ്റം വലിയ മെത്രാപ്പൊലീത്തയുടെ സാന്നിധ്യമുണ്ടായിരുന്നു. 1954 മുതൽ 2018വരെ തുടർച്ചയായി 65 മരാമണ്‍ കൺവൻഷനുകളിൽ പ്രസംഗകനായി. എട്ട് മാരാമൺ കൺവൻഷനുകൾ ഉദ്ഘാടനം ചെയ്തു. 2007 ഒക്ടോബർ ഒന്നിന് ഭരണച്ചുമതല ഒഴിഞ്ഞു. രണ്ട് വര്‍ഷത്തിലധികമായി കുമ്പനാട് ഫെലോഷിപ് ആശുപത്രിയിലെ പ്രത്യേക മുറിയിയിൽ താമസിച്ചു വരികയായിരുന്നു. അഞ്ച് സഹോദരങ്ങളുണ്ട്. ഒരു നൂറ്റാണ്ടിലധികം നീണ്ട ജീവിതത്തില്‍ നിന്നുള്ള വലിയമെത്രാപ്പോലീത്തയുടെ വിടവാങ്ങല്‍ ഒരു കാലഘട്ടത്തിന്‍റെ പരിസമാപ്തികൂടിയാണ്.
ഉത്തർപ്രദേശിൽ നിന്നുള്ള ഒരു ദൃശ്യമാണ് ഇപ്പോൾ രാജ്യത്തിന്റെ ഉള്ളുലയ്ക്കുന്നത്. കോവിഡ് ബാധിച്ച് മരിച്ച ഭർത്താവിന്റെ മൃതദേഹം ഓട്ടോ റിക്ഷയിൽ കൊണ്ടുപോകുന്ന ഭാര്യയുടെ ദൃശ്യമാണിത്. ആംബുലൻസിന് നൽകാൻ പണമില്ലാത്തതിനാലാണ് ഇവർ ഭർത്താവിന്റെ മൃതദേഹം ഓട്ടോയിലൂടെ കൊണ്ടുപോകുന്നതെന്നാണ് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നത്.
ആശുപത്രികളില്‍ നിന്ന് ഒരു തരത്തിലുള്ള ചികിൽസാ സഹായവും ലഭിച്ചില്ല. ആംബുലൻസ് ഡ്രൈവർമാർ താങ്ങാനാകാത്ത തുകയാണ് ആവശ്യപ്പെട്ടത്. മരിച്ചയാളുടെ മകൻ പറയുന്നു. വണ്ടിയിൽ നിന്ന് താഴെ വീഴാതിരിക്കാൻ ഓട്ടോയുടെ കമ്പികളിലേക്ക് കൂട്ടിക്കെട്ടി തന്റെ കൈകൊണ്ടി താങ്ങിയിരുത്തിയിരിക്കുകയാണ് ഭാര്യ. ഈ ചിത്രം ഏറെ വേദനിപ്പിക്കുന്നതും ഭീതി ഉണർത്തുന്നതാണെന്നുമാണ്.
2.85 പേരാണ് നിലവിൽ ഉത്തർപ്രദേശിൽ രോഗബാധിതർ. മഹാമാരിയെ കൈകാര്യം ചെയ്യുന്നതിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ വൻ വിമർശനങ്ങൾ ഉയരുന്നതിനിടെയാണ് ഈ ചിത്രവും പുറത്തുവരുന്നത്.
തമിഴ്നാട്ടിലും ഉത്തരാഖണ്ഡിലുമായി 16 രോഗികള്‍ ഓക്സിജന്‍ കിട്ടാതെ മരിച്ചു. തമിഴ്നാട്ടില്‍ 11 രോഗികളും, ഉത്തരാഖണ്ഡിലെ റൂര്‍ക്കിയില്‍ 5 രോഗികളും മരിച്ചു. ചെന്നൈ ചെങ്കല്‍പേട്ട് സര്‍ക്കാര്‍ ആശുപത്രിയിലെ രോഗികളാണ് മരിച്ചത്. പുലര്‍ച്ചെ രണ്ടുമണിക്കൂറോളം ഓക്സിജന്‍ ക്ഷാമമുണ്ടായെന്ന് ബന്ധുക്കള്‍ പറഞ്ഞു. കോവിഡ് രോഗികള്‍ക്ക് അധിക ഒാക്സിജന്‍ ഉപയോഗിക്കേണ്ടിവന്നുവെന്ന് അധികൃതര്‍ അറിയിച്ചു. റൂര്‍ക്കിയിലെ സ്വകാര്യ ആശുപത്രിയില്‍ അരമണിക്കൂര്‍ ഓക്സിജന്‍ തടസപ്പെട്ടതായി അധികൃതര്‍.
വാഷിംഗ്ടൺ ഡിസി: ബിൽ ഗേറ്റ്സും ഭാര്യ മെലിൻഡയും 27 വർഷത്തെ ദാന്പത്യം അവസാനിപ്പിച്ച് പിരിയുന്നു. ഇരുവരും ട്വിറ്ററിൽ ഇക്കാര്യം അറിയിച്ചു. ദന്പതികൾക്ക് മൂന്നു മക്കളാണുള്ളത്.
ലോകത്തിലെ ഏറ്റവും വലിയ സോഫ്ട്വെയർ കന്പനിയായ മൈക്രോസോഫ്ട് സ്ഥാപിച്ച ബിൽ ഗേറ്റ്സ് 12,400 കോടി ഡോളറിന്റെ ആസ്തിയുമായി ലോകസന്പന്നരിൽ നാലാമനാണ്. 1987ൽ മൈക്രോസോഫ്ടിൽ പ്രൊഡക്ട് മാനേജരായി വന്ന മെലിൻഡയുമായി ബിൽ അടുക്കുകയായിരുന്നു. 1994ൽ വിവാഹിതരായി.
ബില്ലിന് 65ഉം മെലിൻഡയ്ക്ക് 56ഉം വയസുണ്ട്. ഇരുവരും ചേർന്നു സ്ഥാപിച്ച ബിൽ ആൻഡ് മെലിൻഡ ഗേറ്റ്സ് ഫൗണ്ടേഷൻ ലോകമെന്പാടും ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്. ദന്പതികൾ പരിഞ്ഞുകഴിഞ്ഞാലും ഈ സംഘടനയുടെ പ്രവർത്തനം തുടരുമെന്നാണ് റിപ്പോർട്ട്.
മെക്സിക്കോ സിറ്റി: മെക്സിക്കോയുടെ തലസ്ഥാനമായ മെക്സിക്കോ സിറ്റിയിൽ മെട്രോ റെയിൽ മേൽപ്പാലത്തിലൂടെ ട്രെയിൻ കടന്നുപോകവേ പാലം തകർന്ന് 23 പേർ മരിച്ചു. 65 പേർക്കു പരിക്കേറ്റു. ഏഴു പേരുടെ നില ഗുരുതരമാണ്. നഗരത്തിനു തെക്കുകിഴക്ക് ഒലിവോസ് സ്റ്റേഷനു സമീപം തിങ്കളാഴ്ച രാത്രി എട്ടിനായിരുന്നു അപകടം. ട്രെയിനിന്റെ രണ്ടു കാരിയേജുകൾ താഴേക്കു വീണു തൂങ്ങിക്കിടന്നു. പാലത്തിന്റെ അവശിഷ്ടങ്ങൾ താഴത്തെ റോഡിലുണ്ടായിരുന്ന വാഹനങ്ങളിൽ പതിച്ചു.
ലോകത്തിലെ ഏറ്റവും തിരക്കേറിയ മെട്രോ സംവിധാനങ്ങളിലൊന്നാണ് മെക്സിക്കോ സിറ്റിയിലേത്. വർഷം 160 കോടി പേർ യാത്രചെയ്യുന്നുണ്ട്. ഇത്രയും വലിയ അപകടം ഇതാദ്യമാണ്. 2012ൽ നിർമിച്ച പുതിയ പാതയിൽപ്പെട്ട പാലമാണ് അപകടത്തിൽപ്പെട്ടത്. 2017ലെ ഭൂകന്പത്തിൽ കേടുപാടുകൾ സംഭവിച്ച പാലത്തിന് അറ്റകുറ്റപ്പണികൾ നടത്തിയിരുന്നു.
രണ്ടാം കോവിഡ് വ്യാപനം രൂക്ഷമായ ഇന്ത്യ മൂന്നാം തരംഗത്തെയും
അഭിമുഖീകരിക്കേണ്ടി വരുമെന്ന മുന്നറിയിപ്പുമായി എയിംസ് ഡയറക്ടര്‍ ഡോ. രണ്‍ദീപ് ഗുലേറിയ.ഇപ്പോള്‍ കോവിഡ് നിയന്ത്രണത്തിനായി പരീക്ഷിക്കുന്ന വാരാന്ത്യ ലോക്ക്ഡൗണ്‍, രാത്രികാല കര്‍ഫ്യൂ എന്നിവ വലിയ ഫലം ചെയ്യില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
രോഗപ്രതിരോധ സംവിധാനങ്ങളാണ് രാജ്യത്ത് വികസിപ്പിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ആശുപത്രികളുടെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുക, കോവിഡ് കേസുകളുടെ എണ്ണം അടിയന്തിരമായി കുറക്കുക, വാക്‌സിനുകളുടെ വിതരണം വേഗത്തിലാക്കുക എന്നിവയിലൂടെ മാത്രമേ രാജ്യത്തിന് മൂന്നാം കോവിഡ് തരംഗത്തെ അതിജീവിയ്ക്കാന്‍ ആകൂവെന്നും അദ്ദേഹം വ്യക്തമാക്കി.
കോവിഡിന്റെ വ്യാപന ശൃംഖല തകര്‍ക്കണം. ആളുകളുടെ സമ്പര്‍ക്കം കുറക്കുകയാണെങ്കില്‍ കോവിഡ് കേസുകള്‍ കുറയാന്‍ സാധ്യതയുണ്ടെന്നും റണ്‍ദീപ് ഗുലേറിയ വ്യക്തമാക്കി.
ലോക്ഡൗണ്‍ ഏര്‍പ്പെടുത്തുക വഴി ബ്രിട്ടന് കോവിഡിന്റെ രണ്ടാം വ്യാപനം എളുപ്പത്തില്‍ തടയാന്‍ കഴിഞ്ഞു. എന്നാല്‍ ഇന്ത്യയില്‍ ഇത്തരം തീരുമാനങ്ങള്‍ ജനജീവിതത്തെയും ഉപജീവനത്തെയും പ്രതികൂലമായി ബാധിക്കുന്ന കാര്യമായതിനാല്‍ രാജ്യത്ത് പൂര്‍ണമായും പ്രാദേശികമായും ലോക്ഡൗണ്‍ നടപ്പാക്കുന്നത് സംബന്ധിച്ച് ഭരണകര്‍ത്താക്കളാണ് തീരുമാനമെടുക്കേണ്ടത്. ഇത്തരം തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ ദൈനംദിന കൂലിപ്പണിക്കാരായ ആളുകളെയും പരിഗണിക്കണമെന്നും ഗുലേറിയ ദേശീയമാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ചൂണ്ടിക്കാട്ടി.
രാജ്യത്ത് കൊവിഡ് കേസുകള്‍ ഇനിയും വര്‍ദ്ധിക്കുകയാണെങ്കില്‍ ഇന്ത്യ കൊവിഡ് വ്യാപനത്തിന്റെ മൂന്നാം തരംഗത്തെ അഭിമുഖീകരിക്കേണ്ടി വരും. എന്നാല്‍ കൂടുതല്‍ പേരിലേക്ക് വാക്‌സിനേഷന്‍ എത്തുന്നതോടെ മൂന്നാം തരംഗത്തെ അതിജീവിക്കാന്‍ കഴിയുമെന്നും അദ്ദേഹം അവകാശപ്പെട്ടു.
ഹരിപ്പാട് ചേപ്പാടിലെ റിട്ട.അധ്യാപികയായ എഴുപത്തൊന്നുകാരി കൃത്രിമ ഗർഭധാരണത്തിലൂടെ ജന്മം നൽകിയ കുഞ്ഞിന് പാൽ തൊണ്ടയിൽ കുരുങ്ങി ദാരുണമരണം. 45 ദിവസത്തെ സ്‌നേഹവാത്സല്യങ്ങൾ മാത്രം ഏറ്റുവാങ്ങിയാണ് പെൺകുഞ്ഞ് യാത്രയായത്. രാമപുരം എഴുകുളങ്ങര വീട്ടിൽ റിട്ട. അധ്യാപിക സുധർമയുടേയും ഭർത്താവ് സുരേന്ദ്രന്റേയും പെൺകുഞ്ഞാണ് മരിച്ചത്.
മാർച്ച് 18ന് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെച്ചാണ് കുഞ്ഞ് ജനിച്ചത് ജന്മം നൽകിയ പെൺകുഞ്ഞാണു മരിച്ചത്. ശസ്ത്രക്രിയയിലൂടെ ജനിച്ച കുഞ്ഞിനു തൂക്കവും പ്രതിരോധ ശക്തിയും കുറവായതിനാൽ 40 ദിവസം ആശുപത്രിയിൽ നിരീക്ഷണത്തിലായിരുന്നു. ആരോഗ്യ സ്ഥിതി മെച്ചപ്പട്ടതോടെ കഴിഞ്ഞ 28നു രാമപുരത്തെ വീട്ടിൽ കൊണ്ടുവന്നു.
തുടർന്ന് കഴിഞ്ഞ തിങ്കളാഴ്ചയാണ് വൈകിട്ട് പാൽ തൊണ്ടയിൽ കുടുങ്ങി അസ്വസ്ഥതയുണ്ടായ കുഞ്ഞിനെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചത്. നില വഷളായ കുഞ്ഞ് രാത്രി മരിച്ചു.
ആരോഗ്യം കുറവായ കുഞ്ഞിനെ സുധർമയും ഭർത്താവ് റിട്ട. പോലീസ് ടെലി കമ്മ്യൂണിക്കേഷൻ ഓഫീസർ സുരേന്ദ്രനും കുഞ്ഞിനെ അതീവ ശ്രദ്ധയോടെ പരിചരിച്ചു വരികയായിരുന്നു. ഈയിടെ കുഞ്ഞിന്റെ തൂക്കം 1100 ൽ നിന്നും 1400ലേക്ക് ഉയർന്നതിന്റെ സന്തോഷത്തിലായിരുന്നു ഇവർ. ഇതിനിടെയാണ് എല്ലാ സന്തോഷങ്ങളേയും തല്ലിക്കെടുത്തി കുഞ്ഞ് മരണത്തിനു കീഴടങ്ങിയത്.
ഒന്നര വർഷം മുൻപ് 35 വയസ്സുള്ള ഇവരുടെ മകൻ സുജിത് സൗദിയിൽ മരിച്ചതോടെയാണ് ഒരു കുഞ്ഞു കൂടി ജീവിതത്തിൽ വേണമെന്നു സുധർമയും സുരേന്ദ്രനും ആഗ്രഹിച്ചത്.
മാര്‍ത്തോമ്മാ വലിയമെത്രാപ്പൊലീത്താ ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം കാലംചെയ്തു. 104 വയസ്സായിരുന്നു. കുമ്പനാട്ടെ സ്വകാര്യ ആശുപത്രിയില്‍ ബുധനാഴ്ച പുലര്‍ച്ചെ 1.15-നായിരുന്നു അന്ത്യം. രണ്ടാഴ്ച മുന്‍പ് ആന്റിജന്‍ പരിശോധനയില്‍ കോവിഡ് പോസിറ്റീവായതിനെത്തുടര്‍ന്ന് മെത്രാപ്പൊലീത്തായെ തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിരുന്നു. പിറ്റേന്ന് നടന്ന ആന്റിജന്‍ പരിശോധനയില്‍ കോവിഡ് നെഗറ്റീവായെങ്കിലും മൂത്രത്തിലെ അണുബാധയും മറ്റ് അസ്വസ്ഥതകളുമുള്ളതിനാല്‍ തീവ്രപരിചരണവിഭാഗത്തില്‍ ചികിത്സയിലായിരുന്നു. ആരോഗ്യനിലയില്‍ മാറ്റമുണ്ടായതിനെത്തുടര്‍ന്ന് ചൊവ്വാഴ്ചയാണ് അദ്ദേഹത്തെ, വിശ്രമജീവിതം നയിക്കുന്ന കുമ്പനാട്ടെ ആശുപത്രിയിലേക്ക് കൊണ്ടുവന്നത്. രാത്രിയോടെ സ്ഥിതി മോശമാകുകയായിരുന്നു.
എട്ടുവര്‍ഷത്തോളം സഭാധ്യക്ഷനായിരുന്നു. 2018-ല്‍ രാഷ്ട്രം പദ്മഭൂഷണ്‍ നല്കി ആദരിച്ചു. നര്‍മത്തില്‍ ചാലിച്ച പ്രഭാഷണങ്ങളിലൂടെയാണ് വലിയമെത്രാപ്പൊലീത്താ കേഴ്വിക്കാരുടെ പ്രിയപ്പെട്ട വലിയ തിരുമേനിയായത്.
മാരാമണ്‍ കണ്‍വെന്‍ഷനിലും അയിരൂര്‍ ചെറുകോല്‍പ്പുഴ ഹിന്ദുമതപരിഷത്തിലും പ്രഭാഷണം നടത്തിയിട്ടുള്ള ഏക ആധ്യാത്മികപ്രഭാഷകന്‍കൂടിയായിരുന്നു അദ്ദേഹം.
മാര്‍ത്തോമ്മാ സഭയിലെ പ്രമുഖ വൈദികനും വികാരിജനറാളുമായിരുന്ന ഇരവിപേരൂര്‍ കലമണ്ണില്‍ കെ.ഇ.ഉമ്മന്റെയും കളക്കാട് നടക്കേവീട്ടില്‍ ശോശാമ്മയുടെയും രണ്ടാമത്തെ മകനായി 1918 ഏപ്രില്‍ 27-ന് ജനിച്ചു. ഫിലിപ്പ് ഉമ്മന്‍ എന്നായിരുന്നുപേര്. മാരാമണ്‍, കോഴഞ്ചേരി, ഇരവിപേരൂര്‍ എന്നിവിടങ്ങളിലായുള്ള സ്‌കൂള്‍വിദ്യാഭ്യാസത്തിനുശേഷം ആലുവ യു.സി. കോളേജിലായിരുന്നു ബിരുദപഠനം. െബംഗളൂരൂ, കാന്റര്‍ബെറി എന്നിവിടങ്ങളില്‍നിന്നായി വേദശാസ്ത്രവും പഠിച്ചു. 1940 സെപ്റ്റംബര്‍ ജൂണ്‍ മൂന്നിന് ഇരവിപേരൂര്‍ പള്ളിയില്‍ വികാരിയായാണ് ദൈവശുശ്രൂഷയുടെ ഔദ്യോഗികതുടക്കം.
1999 ഒക്ടോബര്‍ 23-ന് മെത്രാപ്പൊലീത്തായായി. 2007 ഓഗസ്റ്റ് 28-ന് സ്ഥാനത്യാഗത്തിനുശേഷം മാരാമണ്ണിലെ ജൂബിലി മന്ദിരത്തില്‍ കഴിഞ്ഞിരുന്ന ക്രിസോസ്റ്റത്തെ പിന്നീട് ശാരീരിക അവശതകളെത്തുടര്‍ന്ന് വിശ്രമജീവിതത്തിനായി കുമ്പനാട്ടെ സ്വകാര്യ ആശുപത്രിലേക്ക് മാറ്റുകയായിരുന്നു.
മാര്‍ത്തോമ്മാ സഭാ മുന്‍ പരമാധ്യക്ഷന്‍ ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്തയുടെ മരണത്തില്‍ അനുശോചനമറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. പൗരോഹിത്യ രംഗത്തെ ജനജീവിതത്തിന്റെ ഉന്നമനത്തിനായി ഫലപ്രദമായി ഉപയോഗിക്കാമെന്ന് തെളിയിച്ച തിരുമേനിയാണ് വിടവാങ്ങിയത്. നര്‍മമധുരമായി ജീവിതത്തെ കാണുകയും ചിരിയുടെ മധുരം കലര്‍ത്തി എല്ലായ്‌പ്പോഴും ജനങ്ങളെ രസിപ്പിക്കുകയും ചെയ്ത് സകല കാര്യങ്ങളിലും വ്യത്യസ്തനായി നിന്ന തിരുമേനിയെ ആണ് നമുക്ക് നഷ്ടമായതതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
മുഖ്യമന്ത്രിയുടെ ഫെയ്‌സ്ബുക്ക് കുറിപ്പ്
മാര്‍ത്തോമ്മാ സഭാ മുന്‍ പരമാധ്യക്ഷന്‍ ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്തയുടെ വിയോഗത്തില്‍ അനുശോചിക്കുന്നു. പൗരോഹിത്യ രംഗത്തെ ജനജീവിതത്തിന്റെ ഉന്നമനത്തിനായി ഫലപ്രദമായി ഉപയോഗിക്കാമെന്ന് തെളിയിച്ച തിരുമേനിയാണ് വിടവാങ്ങിയത്.
വേദനിക്കുന്നവന്റെ കണ്ണീരൊപ്പുക, ഭാരം താങ്ങുന്നവന് ആശ്വാസം നല്‍കുക എന്നിവയായിരുന്നു എന്നും ക്രിസ്തുവിന്റെ വഴിക്ക് സഞ്ചരിച്ച അദ്ദേഹത്തിന്റെ നിലപാട്.പുരോഗമന സ്വഭാവമുള്ള കാര്യങ്ങളെ ഹൃദയപൂര്‍വ്വം എന്നും അദ്ദേഹം സ്വാഗതം ചെയ്തു. മാനുഷികമായ തലങ്ങളിലേക്ക് മത ചിന്തകളെ ഉയര്‍ത്തിയെടുത്തു. 100 വര്‍ഷത്തിലധികം ജീവിക്കാന്‍ കഴിയുക എന്നത് അത്യപൂര്‍വമായി മനുഷ്യജീവിതത്തിന് ലഭിക്കുന്ന ഭാഗ്യമാണ്. അതത്രയും ഏറ്റവും ഫലപ്രദമായി ഉപയോഗിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു.
അനാഥരുടെ കണ്ണീരൊപ്പുന്നതിനും അവര്‍ക്കാശ്വാസം എത്തിക്കുന്നതിനും ജീവിതം ഉഴിഞ്ഞുവെച്ച ശ്രേഷ്ഠ പുരോഹിതനാണ് ക്രിസോസ്റ്റം തിരുമേനി. നര്‍മമധുരമായി ജീവിതത്തെ കാണുകയും ചിരിയുടെ മധുരം കലര്‍ത്തി എല്ലായ്‌പ്പോഴും ജനങ്ങളെ രസിപ്പിക്കുകയും ചെയ്ത് സകല കാര്യങ്ങളിലും വ്യത്യസ്തനായി നിന്ന തിരുമേനിയെ ആണ് നമുക്ക് നഷ്ടമായത്.
ഹൈദരാബാദ്: മൃഗശാലയിലെ സിംഹങ്ങളിൽ കൊവിഡ് പടർന്നു എന്ന റിപ്പോർട്ടുകൾ തെറ്റാണെന്ന് കേന്ദ്ര വനം വകുപ്പ്. സിംഹങ്ങൾക്ക് സാർസ്-കോവ് 2 എന്ന വൈറസാണ് ബാധിച്ചതെന്നും മനുഷ്യരെ വൈറസ് ബാധിക്കില്ലെന്നും വനം വകുപ്പ് പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു. മൃഗശാലയിലെ എട്ട് ഏഷ്യാറ്റിക് സിംഹങ്ങൾക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.
“ശ്വാസോഛ്വാസത്തിനു ബുദ്ധിമുട്ടിയ എട്ട് ഏഷ്യാറ്റിക് സിംഹങ്ങളുടെ സാമ്പിളെടുത്ത് പരിശോധിച്ചു. വിശദമായ പരിശോധനകൾക്കൊടുവിൽ ഇവർക്ക് സാർസ്-കോവ് 2 എന്ന വൈറസ് ബാധിച്ചിരിക്കുകയാണെന്ന് സ്ഥിരീകരിച്ചു. മുൻകാലങ്ങളിലെ അനുഭവം പ്രകാരം വൈറസ് മനുഷ്യരിലേക്ക് പടരില്ല. അതുകൊണ്ട് തന്നെ വാർത്തകൾ റിപ്പോർട്ട് ചെയ്യുമ്പോൾ മാധ്യമങ്ങൾ ശ്രദ്ധിക്കണം.”- വാർത്താക്കുറിപ്പിൽ വനം വകുപ്പ് പറഞ്ഞു.
വൈറസ് ബാധിതരായ സിംഹങ്ങളെ ഐസൊലേറ്റ് ചെയ്തിരിക്കുകയാണ്. ഇവർക്ക് മറ്റ് ആരോഗ്യ പ്രശ്നങ്ങളില്ലെന്ന് അധികൃതർ അറിയിച്ചു.
ഒരുകാലത്ത് തെന്നിന്ത്യൻ സിനിമകളിൽ നിറഞ്ഞുനിന്നിരുന്ന താരമായിരുന്നു സംഗീത. മലയാള സിനിമകളിൽ അടക്കം താരം പ്രത്യക്ഷപ്പെട്ടിരുന്നു. മമ്മൂട്ടി, ജയറാം, ദിലീപ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രങ്ങളിൽ താരം പ്രത്യക്ഷപ്പെട്ടിരുന്നു. ഒരു മികച്ച ഗായിക കൂടിയാണ് സംഗീത. തമിഴിൽനിന്നും ആയിരുന്നു താരത്തിന് കൂടുതൽ മികച്ച വേഷങ്ങൾ ലഭിച്ചത്. ഉയിർ, പിതാമഹൻ എന്നീ ചിത്രങ്ങളാണ് താരത്തിന് തമിഴ്നാട്ടിൽ കൂടുതൽ സ്വീകാര്യത നേടിക്കൊടുത്തത്. അരുന്ധതി എന്ന നെഗറ്റീവ് കഥാപാത്രത്തെ ആയിരുന്നു താരം ഈ ചിത്രത്തിൽ അവതരിപ്പിച്ചത്.
വളരെ ബോൾഡ് ആയിട്ടുള്ള ഒരു കഥാപാത്രമായിരുന്നു ഈ ചിത്രത്തിൽ താരം അവതരിപ്പിച്ചത്. എന്നാൽ ഈ ചിത്രത്തിന് വേണ്ടി ഒരുപാട് ഗ്ലാമർ പ്രദർശനം നടത്തണമെന്നായിരുന്നു അണിയറപ്രവർത്തകർ പറഞ്ഞത്. താൻ അതിനോട് സമ്മതിച്ചില്ല എങ്കിലും പിന്നീട് തനിക്ക് വഴങ്ങേണ്ടിവന്നു. ഒരു തവണ മാത്രമാണ് താൻ ആ സിനിമ തീയേറ്ററിൽ പോയി കണ്ടത് എന്നും സംഗീത കൂട്ടിച്ചേർത്തു. അടുത്തിടെ ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു സംഗീത തൻറെ പഴയകാല ജീവിത അനുഭവങ്ങൾ എല്ലാം ഇപ്പോൾ തുറന്നു പറഞ്ഞിരിക്കുന്നത്.
സംവിധായകൻ തന്നോട് കഥ പറഞ്ഞപ്പോൾ തന്നെ അത് പുതുമയുള്ള ഒന്നാണ് എന്ന് തനിക്ക് തോന്നിയിരുന്നു. എന്നാൽ അതിൽ അഭിനയിക്കണോ വേണ്ടയോ എന്ന കാര്യത്തിൽ തീരുമാനം എടുത്തിട്ടില്ലായിരുന്നു. അന്ന് വൈകിട്ട് താൻ തൻ്റെ മനശാസ്ത്രജ്ഞൻ കൂടിയായ ഒരു സുഹൃത്തിനെ സന്ദർശിക്കുകയും ചെയ്തു. അദ്ദേഹം നടിയോട് വിചിത്രമായ ഒരു കേസിൻ്റെ കാര്യവും പറഞ്ഞു. ഭർത്താവിൻറെ സഹോദരനുമായി അവിഹിതബന്ധത്തിൽ ഏർപ്പെടാൻ ഭർത്താവിന് ഉറക്കഗുളിക നൽകി കൊടുക്കുന്ന ഒരു സ്ത്രീയുടെ കഥ ആയിരുന്നു മനശാസ്ത്രജ്ഞൻ തന്നോട് പറഞ്ഞത്. ഇത് കേട്ടപ്പോൾ നടി ഞെട്ടി പോയി. കാരണം ഇതേ കഥ ആയിരുന്നു സിനിമയുടെ കഥ എന്ന നിലയിൽ സംവിധായകൻ തന്നോട് പറഞ്ഞത്.
ഇത് ഒരു ബോധവൽക്കരണ ചിത്രമാണ് എന്ന ബോധ്യം വന്നതുകൊണ്ട് ഞാൻ ഈ ചിത്രത്തിൽ അഭിനയിക്കാൻ തീരുമാനിച്ചു. എന്നാൽ അധികം ശരീരപ്രദർശനം പറ്റില്ല എന്ന് ഞാൻ തീർത്തുപറഞ്ഞു. ചിത്രത്തിന് എ സർട്ടിഫിക്കറ്റ് കിട്ടിയാൽ പോലും അത് തൻ്റെ ദൃശ്യങ്ങൾ ഉള്ളതുകൊണ്ട് ആയിരിക്കരുത് എന്ന് നിർബന്ധമുണ്ടായിരുന്നു നടിക്ക്. ഈ കണ്ടീഷൻ സമ്മതിച്ചതിന് ശേഷം ആയിരുന്നു സംവിധായകൻ ചിത്രീകരണം ആരംഭിച്ചത്. എന്നാൽ ഷൂട്ടിംഗ് തുടങ്ങിയശേഷം ചിത്രത്തിന് കുറച്ച് എരിവും പുളിയും ചേർക്കാൻ ഗ്ലാമർ പ്രദർശനം ആവശ്യമാണ് എന്ന് സംവിധായകൻ പറഞ്ഞു. ഒരു വിധത്തിൽ ആ സിനിമ അഭിനയിച്ച തീർക്കുകയായിരുന്നു എന്നും സംഗീത കൂട്ടിച്ചേർത്തു.
ഒരു തവണ മാത്രമാണ് ചിത്രം തിയേറ്ററിൽ നിന്നും കണ്ടത്. അത് അമ്മയുടെ ഒപ്പമായിരുന്നു കണ്ടത്. ആ സിനിമ വലിയ ഒരു ബ്രേക്ക് ആയിരുന്നു. അത്ഭുതാവഹമായ സ്വീകരണമായിരുന്നു ചിത്രത്തിന് ലഭിച്ചത്. എന്നാൽ ഒരു തവണ പോലും തനിക്ക് മര്യാദയ്ക്ക് ആ സിനിമ കാണുവാൻ സാധിച്ചിട്ടില്ല. കാരണം അത്രയും അലോസരപ്പെടുത്തുന്ന രംഗങ്ങളായിരുന്നു ചിത്രത്തിൽ ഉണ്ടായിരുന്നത്. അമ്മ എന്നെ പിടിച്ചിരുത്തി സിനിമ കാണിക്കുക ആയിരുന്നു. ഇപ്പോഴും ടിവിയിൽ സിനിമ വന്നാൽ ഞാൻ എഴുന്നേറ്റ് പോകും. ഇത്രയും നെഗറ്റീവ് കഥാപാത്രമായി എനിക്ക് എന്നെ തന്നെ കാണുവാൻ സാധിക്കുന്നില്ല.