Latest News

കൊല്ലം ∙ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ആൾക്കൂട്ടവും ആഘോഷവും ഒഴിവാക്കാൻ വോട്ടെണ്ണൽ ദിവസം ലോക്ഡൗൺ നടപ്പാക്കണമെന്ന തന്റെ ഹർജി സാധാരണക്കാർക്കു വേണ്ടിയുള്ളതെന്ന് അഡ്വ.വിനോദ് മാത്യു വിൽസൻ. മേയ് 2നു ലോക്ഡൗൺ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ച അഭിഭാഷകനാണു കൊല്ലം സ്വദേശിയായ വിനോദ്.

കോവിഡ് പ്രോട്ടോക്കോൾ ലംഘനമെന്ന പേരിൽ സാധാരണക്കാരനു മേൽ കുതിരകയറുന്ന അധികാരികൾ കഴിഞ്ഞ ഒന്നൊന്നര മാസത്തോളം തിരഞ്ഞെടുപ്പു പ്രചാരണമെന്ന പേരിൽ രാഷ്ട്രീയ പാർട്ടികളും അണികളും ചേർന്നുണ്ടാക്കിയ ആൾക്കൂട്ടങ്ങൾ കണ്ടില്ലെന്ന് അഡ്വ.വിനോദ് പറയുന്നു. തിരഞ്ഞെടുപ്പു നാമനിർദേശ പത്രിക സമർപ്പിക്കേണ്ട അവസാന ദിനം മുതൽ വോട്ടെടുപ്പു ദിനം വരെയുള്ള കോവിഡ് കണക്കുകളും ഏപ്രിൽ 6നു ശേഷം ഇതുവരെയുള്ള കോവിഡ് വ്യാപനത്തിന്റെ കണക്കും സഹിതമാണു കോടതിയിൽ ഹർജി സമർപ്പിച്ചത്. ഏറ്റവും അനുഭാവപൂർവമാണ് കോടതി ഹർജി സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പു കമ്മിഷൻ അഭിഭാഷകനും സർക്കാർ അഭിഭാഷകനും 23നു നിലപാട് അറിയിക്കണമെന്നാണു ഹൈക്കോടതി നിർദേശിച്ചിരിക്കുന്നത്.

തിരഞ്ഞെടുപ്പു പ്രചാരണമെന്ന പേരിൽ നാട്ടിൽ മുഴുവൻ നടത്തിയ കോലാഹലങ്ങളുടെ അനന്തര ഫലം സാധാരണക്കാരൻ അനുഭവിക്കേണ്ടി വരുന്നതിന്റെ രോഷം കൊണ്ടാണ് താൻ ഇത്തരത്തിലൊരു ഹർജിയുമായി കോടതിയെ സമീപിച്ചതെന്നു വിനോദ് പറഞ്ഞു. ഇതുവരെയില്ലാത്ത വിധം ആൾക്കൂട്ടമുണ്ടായി. അകലം പാലിച്ചില്ല. രോഗം നാടുമുഴുവൻ പരത്തി. കലാശക്കൊട്ട് നിരോധിച്ചപ്പോൾ റോഡ് ഷോ എന്ന പേരിൽ ആൾക്കൂട്ടമുണ്ടാക്കി. എന്നിട്ടു കുറ്റം മുഴുവൻ പ്രവാസികളുടെ മേൽ ചാരി രക്ഷപെടാനാണു ശ്രമം. രാഷ്ട്രീയ പാർട്ടികളോടെ തിരഞ്ഞെടുപ്പു പ്രചാരണത്തോടെയുണ്ടായ എതിർപ്പു കൊണ്ടല്ല മറിച്ചു സാധാരണക്കാരന് നമ്മുടെ നിയമ വ്യവസ്ഥിതിയോടു പുച്ഛം തോന്നാതിരിക്കാനാണ് ഇത്തരത്തിലൊരു പരാതിയെന്നും വിനോദ് പറയുന്നു.

23നു സർക്കാരും തിരഞ്ഞെടുപ്പു കമ്മിഷനും കോടതിയിൽ നിലപാട് അറിയിച്ചേ മതിയാകൂ. ചിലപ്പോൾ ഇരു വിഭാഗവും ലോക്ഡൗൺ നടത്താമെന്നു സമ്മതിക്കും. അല്ലെങ്കിൽ ആൾക്കൂട്ടമുണ്ടാകാതെയും ആഘോഷപരിപാടികൾ നടത്താതെയും നോക്കുമെന്നുള്ള ഉറപ്പ് കോടതിയിൽ കൊടുക്കും. ഇവയിൽ ഏതെങ്കിലും ലംഘിക്കപ്പെട്ടാൽ കോടതിയലക്ഷ്യത്തിനുള്ള കേസുമായി വീണ്ടും കോടതിയിലെത്തുമെന്നും അഡ്വ.വിനോദ് മാത്യു വിൽസൻ പറഞ്ഞു. ഇതു സംബന്ധിച്ചുള്ള അദ്ദേഹത്തിന്റെ സമൂഹമാധ്യമ പോസ്റ്റ് ഇങ്ങനെ:

ആരൊക്കെ എന്തൊക്കെ ന്യായം നിരത്തിയാലും കേരളത്തിൽ ഇന്ന് കോവിഡ് രോഗികളുടെ എണ്ണം വർധിച്ചതിന്റെ മുഴുവൻ ക്രെഡിറ്റും രാഷ്ട്രീയ നേതാക്കന്മാർക്കും അണികൾക്കുമാണ്. പൊതുജനത്തിനെയും നിയമ വ്യവസ്ഥയെയും വെല്ലുവിളിച്ചായിരുന്നു ഇലക്‌ഷൻ സമയത്ത് അവരുടെ അഭ്യാസം. ഏതൊരു സാധാരണ പൗരനും തോന്നുന്ന ദേഷ്യം എനിക്കും തോന്നി. മേയ് 2ന് വോട്ടെണ്ണൽ ദിനത്തിൽ വീണ്ടുമുണ്ടാകും ഇവരുടെ അണപൊട്ടുന്ന തിമിർപ്പ്. അത് ആകുലപ്പെടുത്തുന്നതുകൊണ്ടാണ് നിയമ വ്യവസ്ഥയിൽ വിശ്വസിക്കുന്ന ഒരു പൗരൻ എന്ന നിലയിൽ കേരള ഹൈക്കോടതിയെ സമീപിച്ചത്.

പി.സി. ജോര്‍ജിനും ബി ജെ പിക്കും കോണ്‍ഗ്രസ്സിനും എതിരെ എറണാകുളം അങ്കമാലി അതിരൂപത മുഖപത്രം. മതത്തിന്‍റെ പേരില്‍ പരസ്യമായി വോട്ട് പിടിക്കുന്നതരത്തില്‍ മതബോധം ജനാധിപത്യ കേരളത്തെ നിര്‍വ്വികാരമാക്കിയെന്ന് അതിരൂപത മുഖപത്രം സത്യദീപം.
പി സി ജോര്‍ജ്ജിനും മുഖപത്രത്തില്‍ വിമര്‍ശനം.ഇന്ത്യയെ ഹിന്ദുരാഷ്ടമായി പ്രഖ്യാപിക്കണമെന്ന പ്രസ്താവന വര്‍ഗ്ഗീയ വിഷവ്യാപനത്തിന് തെളിവാണ്. മെഡിക്കല്‍ വിദ്യാര്‍ഥികളായ നവീനും ജാനകിക്കും ക്രൈസ്തവസഭാ മുഖപത്രം പിന്തുണ അറിയിച്ചു.

എറണാകുളം അങ്കമാലി അതിരൂപത മുഖപത്രമായ സത്യദീപത്തിലാണ് ബി ജെ പിക്കും കോണ്‍ഗ്രസ്സിനുമെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്.
ഇക്ക‍ഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മതത്തിന്‍റെ പേരില്‍ പരസ്യമായി വോട്ട് പിടിക്കുവോളം മതബോധം ജനാധിപത്യകേരളത്തെ നിര്‍വ്വികാരമാക്കിയെന്നാണ് വിമര്‍ശനം. അയ്യപ്പനു വേണ്ടി ചെയ്തതും ചെയ്യാതിരിക്കുന്നതുമെന്ന മട്ടില്‍ രണ്ട് തട്ടിലായി പാര്‍ട്ടികളുടെ പ്രചാരണ പ്രവര്‍ത്തന നയരേഖ.

ചില ക്രൈസ്തവര്‍ക്കിടയില്‍പ്പോലും മതേതരത്വത്തെ ഇനി പിന്തുണയ്ക്കേണ്ടതില്ലെന്ന മട്ടില്‍ ചിന്തകള്‍ വളരുന്നു. ഇന്ത്യയെ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കണമെന്ന പ്രസ്താവന വര്‍ഗ്ഗീയ വിഷവ്യാപനത്തിന് തെളിവാണെന്നും പി സി ജോര്‍ജ്ജിനെ വിമര്‍ശിച്ച് സത്യദീപത്തില്‍ ചൂണ്ടിക്കാട്ടുന്നു.

സഭാ നേതൃത്വത്തെയും സത്യദീപം വിമര്‍ശിക്കുന്നുണ്ട്.ന്യൂനപക്ഷാവകാശബോധവും അവകാശപ്പോരാട്ടവും ഒരിക്കലും തെറ്റല്ലെന്നും പക്ഷേ അതിന്‍റെ പേരിലുള്ള അപര വിദ്വേഷപ്രചാരണം ന്യായകരിക്കാനാവില്ലെന്നും മുഖപത്രത്തില്‍ വ്യക്തമാക്കുന്നു.
തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് വിദ്യാര്‍ഥികളായ നവീനും ജാനകിക്കും ക്രൈസ്തവസഭാ മുഖപത്രം പിന്തുണ അറിയിക്കുന്നു. അപവാദപ്രചാരണത്തിനെതിരെയുള്ള നവീന്‍റെയും ജാനകിയുടെയും പ്രതികരണം പക്വതയാര്‍ന്നതാണ്.

ഇത് മുതിര്‍ന്നവര്‍ക്ക് പ്രചോദനമാകണം.വ്യത്യസ്തമായ മതവീക്ഷണങ്ങള്‍ വേര്‍തിരിവിന്‍റെ വിനിമയത്തിലേക്കല്ല,സംവാദത്തിന്‍റെ സമന്വയത്തിലേക്ക് നയിക്കട്ടെ.
മതം ഏകകമല്ലാത്ത കേരളമാണ് യഥാര്‍ത്ഥ ഐശ്വര്യ കേരളമെന്നും അതാകട്ടെ ഭാവി യുവകേരളവും എന്ന് ചൂണ്ടിക്കാട്ടിയാണ് മുഖപത്രത്തിലെ ലേഖനം അവസാനിപ്പിക്കുന്നത്.

ഇക്കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിന്റെ പ്രചാരണ ഘട്ടത്തിൽ, ഘടകകക്ഷിയായ സിപിഐ ആവശ്യമായ പിന്തുണ നൽകിയില്ലെന്ന് കേരള കോൺഗ്രസ് ജോസ് വിഭാഗത്തിന്റെ പരാതി. പാല അടക്കുമുള്ള മണ്ഡലങ്ങളിലെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ചൂണ്ടിയായിരുന്നു കേരള കോണ്‍ഗ്രസിന്റെ വിമര്‍ശനം.

കോട്ടയം ജില്ലയിലടക്കം സിപിഐയുടെ നിസ്സഹകരണം വളരെ പ്രകടമായിരുന്നുവെന്ന് കേരള കോണ്‍ഗ്രസ് സ്റ്റിയറിംഗ് കമ്മിറ്റിയില്‍ കുറ്റപ്പെടുത്തി. ഘടക കക്ഷികള്‍ മത്സരിച്ച ഇടങ്ങളില്‍ കേരള കോണ്‍ഗ്രസ് തങ്ങളുടെ വോട്ടുകള്‍ അവര്‍ക്ക് നല്‍കിയെന്നും എന്നാല്‍ ചില പാര്‍ട്ടികള്‍ തിരിച്ച് ആ മര്യാദ കാണിച്ചില്ലെന്നും കേരള കോണ്‍ഗ്രസ് നേതാക്കള്‍ വിമര്‍ശിച്ചു.

പാല, റാന്നി, ഇരിക്കൂര്‍, കാഞ്ഞിരപ്പള്ളി എന്നിവിടങ്ങളില്‍ സിപിഐ നിശബ്ദമായിരുന്നു. ഇരിക്കൂറില്‍ സിപിഐ പ്രാദേശിക നേതാക്കളുടെ സഹകരണം വേണ്ടത്ര ലഭിച്ചില്ല. റാന്നിയിലും സമാന സാഹചര്യം തന്നെയുണ്ടായതായി സ്ഥാനാര്‍ഥിയായ പ്രമോദ് നാരായണനും പറഞ്ഞു. സ്ഥാനാര്‍ഥികള്‍ ഇക്കാര്യങ്ങള്‍ ചെയര്‍മാന്‍ ജോസ് കെ മാണിയെ അറിയിച്ചിട്ടുണ്ട്.

കൊ​​​ച്ചി: മു​​​ട്ടാ​​​ര്‍ പു​​​ഴ​​​യി​​​ല്‍ ദു​​രൂ​​ഹ​​സാ​​ഹ​​ച​​ര്യ​​ത്തി​​ൽ മ​​രി​​ച്ച​​നി​​ല​​യി​​ൽ ക​​​ണ്ടെ​​​ത്തി​​​യ വൈ​​​ഗ (13)​യു​​​ടെ ശ​​​രീ​​​ര​​​ത്തി​​​ല്‍ ആ​​​ല്‍​ക്ക​​​ഹോ​​​ളി​​​ന്‍റെ അം​​​ശം ഉ​​​ണ്ടാ​​​യി​​​രു​​​ന്ന​​​താ​​​യി റി​​​പ്പോ​​​ര്‍​ട്ട്. കാ​​​ക്ക​​​നാ​​​ട് കെ​​​മി​​​ക്ക​​​ല്‍ ല​​​ബോ​​​റ​​​ട്ട​​​റി​​​യി​​​ല്‍ ആ​​​ന്ത​​​രി​​​കാ​​​വ​​​യ​​​വ​​​ങ്ങ​​​ളു​​​ടെ പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ലാ​​​ണ് നി​​​ര്‍​ണാ​​​യ​​​ക വി​​​വ​​​രം ല​​​ഭി​​​ച്ച​​​ത്. റി​​​പ്പോ​​​ര്‍​ട്ട് അ​​​ന്വേ​​​ഷ​​​ണ സം​​​ഘ​​​ത്തി​​​നു കൈ​​​മാ​​​റി.

സം​​​ഭ​​​വ​​​ശേ​​​ഷം ഒ​​​ളി​​​വി​​​ല്‍​പ്പോ​​​യ വൈ​​ഗ​​യു​​ടെ പി​​​താ​​​വ് സ​​​നു മോ​​​ഹ​​​ന്‍ കൊ​​ല്ലൂ​​ർ മൂ​​കാം​​ബി​​ക ക്ഷേ​​​ത്ര​​​ത്തി​​​ന​​​ടു​​​ത്തു​​​ള​​​ള ​ഹോ​​​ട്ട​​​ലി​​​ല്‍ താ​​​മ​​​സി​​​ച്ചി​​​രു​​​ന്ന​​​താ​​​യി അ​​​ന്വേ​​​ഷ​​ണ​​സം​​​ഘ​​ത്തി​​നു വി​​വ​​രം ല​​ഭി​​ച്ചു. ഹോ​​​ട്ട​​​ലി​​​ലെ സി​​​സി​​​ടി​​​വി​​യി​​ൽ ഇ​​യാ​​ളു​​ടെ ദൃ​​​ശ്യ​​​ങ്ങ​​​ളു​​ണ്ട്. പോ​​​ലീ​​​സ് ഈ ​​ദൃ​​​ശ്യ​​​ങ്ങ​​​ള്‍ പു​​​റ​​​ത്തു​​​വി​​​ട്ടു. ഹോ​​​ട്ട​​​ലി​​​ല്‍ സ​​​നു ​മോ​​​ഹ​​​ന്‍ ര​​​ണ്ടാ​​​യി​​​രം രൂ​​​പ കൈ​​​മാ​​​റു​​​ന്ന​​​താ​​​ണ് ദൃ​​​ശ്യ​​​ങ്ങ​​​ളി​​​ലു​​​ള്ള​​​ത്. നാ​​​ലു ദി​​​വ​​​സം ഇ​​​യാ​​​ള്‍ ഇ​​​വി​​​ടെ താ​​​മ​​​സി​​​ച്ചി​​രു​​ന്നു.

ഏ​​​പ്രി​​​ല്‍ 16നു ​​​മം​​​ഗ​​​ലാ​​​പു​​​രം വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ലെ​​​ത്താ​​​ന്‍ കാ​​​ര്‍ ബു​​​ക്ക് ചെ​​​യ്യാ​​​ന്‍ സ​​നു ഹോ​​​ട്ട​​​ല്‍ ജീ​​​വ​​​ന​​​ക്കാ​​​രോ​​​ട് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട​​​തി​​​ന്‍റെ​​യും വി​​​വ​​​രം ല​​​ഭി​​​ച്ചി​​​ട്ടു​​​ണ്ട്. കാ​​​ര്‍​ഡ് വ​​​ഴി ഹോ​​​ട്ട​​​ല്‍ ബി​​​ല്‍ അ​​​ട​​​യ്ക്കാ​​​മെ​​​ന്നു പ​​റ​​ഞ്ഞ് അ​​ന്നു ​രാ​​​വി​​​ലെ പ​​​ത്തോ​​​ടെ പു​​​റ​​​ത്തു​​പോ​​​യ സ​​​നു​​​മോ​​​ഹ​​​ന്‍ പി​​ന്നീ​​ടു ഹോ​​​ട്ട​​​ലി​​​ല്‍ തി​​​രി​​​ച്ചെ​​​ത്തി​​​യി​​​ല്ല. ആ​​​ധാ​​​ര്‍ കാ​​​ര്‍​ഡി​​​ലെ വി​​ലാ​​സം പ​​​രി​​​ശോ​​​ധി​​​ച്ച ഹോ​​​ട്ട​​​ല്‍ മാ​​​നേ​​​ജ​​​ര്‍ ഇ​​യാ​​ളെ​​​ക്കു​​​റി​​​ച്ച് എ​​​റ​​​ണാ​​​കു​​​ള​​​ത്തു​​​ള​​​ള സു​​​ഹൃ​​​ത്തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട​​​പ്പോ​​​ഴാ​​​ണ് കേ​​​സി​​​ന്‍റെ വി​​​വ​​​ര​​മ​​​റി​​​യു​​​ന്ന​​​ത്.

തു​​​ട​​​ര്‍​ന്നു മാ​​​നേ​​​ജ​​​ര്‍ ലു​​​ക്ക് ഔ​​​ട്ട് നോ​​​ട്ടീ​​​സി​​​ലെ ന​​​മ്പ​​​റി​​​ല്‍ വി​​​ളി​​​ച്ചു വി​​വ​​രം അ​​റി​​യി​​ച്ച​​താ​​യി കൊ​​ച്ചി സി​​​റ്റി പോ​​​ലീ​​​സ് ക​​​മ്മീ​​​ഷ​​​ണ​​​ര്‍ സി.​ ​​നാ​​​ഗ​​​രാ​​​ജു പ​​​റ​​​ഞ്ഞു. ക​​​ര്‍​ണാ​​​ട​​​ക പോ​​​ലീ​​​സി​​ന്‍റെ സ​​​ഹാ​​​യ​​​ത്തോ​​​ടെ കേ​​ര​​ള പോ​​ലീ​​സി​​ന്‍റെ ഒ​​രു ടീം ​​​കൊ​​​ല്ലൂ​​​രി​​​ല്‍ സ​​​നു​​​വി​​​നാ​​​യി തെ​​ര​​​ച്ചി​​​ല്‍ ആ​​​രം​​​ഭി​​​ച്ചി​​​ട്ടു​​​ണ്ട്. ഇ​​​യാ​​​ളെ ഉ​​​ട​​​ന്‍ പി​​​ടി​​​കൂ​​​ടു​​​മെ​​​ന്നും വൈ​​​ഗ​​​യു​​​ടെ മ​​​ര​​​ണ​​​ത്തി​​​ലെ ദു​​​രൂ​​​ഹ​​​ത​​​ക​​​ള്‍ ഉ​​​ട​​​ന്‍ നീ​​​ങ്ങു​​​മെ​​​ന്നാ​​​ണു പ്ര​​​തീ​​​ക്ഷ​​യെ​​​ന്നും പോ​​​ലീ​​​സ് ക​​​മ്മീ​​​ഷ​​​ണ​​​ര്‍ പ​​​റ​​​ഞ്ഞു.

മമ്മൂട്ടിയുടേയും ദുൽഖർ സൽമാന്റേയും വണ്ടികളോടുള്ള പ്രേമം നാട്ടിൽ പാട്ടാണ്. വിപണിയിൽ ഇറങ്ങുന്ന പുതിയ വണ്ടികൾ ഇരുവരും വാങ്ങുന്നത് പലപ്പോഴും വാർത്തയാകാറുമുണ്ട്. ദുൽഖറിന്റെ ഈ വീക്‌നെസ്സിൽ കയറി പിടിച്ചിരിക്കുകയാണ് നടൻ ഉണ്ണി മുകുന്ദൻ. വീട്ടിലേക്ക് വരികയാണെങ്കിൽ ദുൽഖറിന് ഒരു കാറും മകൾ മറിയത്തിന് ഒരു പാവക്കുട്ടിയും തരാമെന്നാണ് ഉണ്ണി മുകുന്ദൻ പറയുന്നത്.

നിപ്പോൺ പെയിന്റുമായുള്ള കൊളാബറേഷന്റെ ഭാഗമായി തന്റെ വീട് പരിചയപ്പെടുത്തിക്കൊണ്ട് ഉണ്ണിമുകുന്ദൻ ഒരു വീഡിയോ പങ്കുവച്ചിരുന്നു. ഇതിന് ദുൽഖർ കമന്റ് ചെയ്തപ്പോഴാണ് ഉണ്ണിയുടെ മറു കമന്റ്. മനോഹരമായ വീടാണെന്നായിരുന്നു ദുൽഖറിന്റെ കമന്റ്. ഒരു ദിവസം വീട്ടിലേക്ക് വരൂ, നിങ്ങളുടെ രാജകുമാരിക്ക് ഒരു വണ്ടർ വുമണേയും നിങ്ങൾക്ക് പറ്റിയാൽ ഒരു കാറും തരാമെന്ന് ഉണ്ണിമുകുന്ദൻ മറുപടി നൽകി.

മലയാളസിനിമയിലെ യുവനടന്മാരെല്ലാം സ്നേഹത്തോടെ മസിലളിയാ എന്നു വിളിക്കുന്ന, യുവതാരങ്ങളിൽ ഏറെ ശ്രദ്ധേയനായ താരമാണ് ഉണ്ണി മുകുന്ദൻ. ശരീരസൗന്ദര്യം കാത്തുസൂക്ഷിക്കുന്നതിലും ഫിറ്റ്നസ് നിലനിർത്തുന്നതിലും തന്റെ സഹപ്രവർത്തകർക്കെല്ലാം മാതൃകയാണ് ഉണ്ണി മുകുന്ദൻ.

‘മേപ്പടിയാൻ’ എന്ന ചിത്രത്തിനു വേണ്ടി അടുത്തിടെ ഉണ്ണി മുകുന്ദൻ ശരീരഭാരം കൂട്ടിയിരുന്നു. ഷൂട്ടിംഗ് തീർത്തതിനു പിന്നാലെ ഉണ്ണി മുകുന്ദൻ പഴയ ഫിറ്റ്നസിലേക്ക് എത്താനായുള്ള പുതിയ ഡയറ്റ് പ്ലാനും പരീക്ഷിച്ച് വിജയിച്ചു.

“ഇന്നെന്റെ ഡയറ്റിന്റെ അവസാന ദിവസമായിരുന്നു. എന്റെ പ്രോമിസ് കാത്തുസംരക്ഷിക്കാൻ സഹായിച്ച ഓരോരുത്തർക്കും നന്ദി. എല്ലാ ട്രാൻസ്ഫോർമേഷൻ വീഡിയോ ആണ് നിങ്ങൾ പലരും കാത്തിരിക്കുന്നതെന്നറിയാം, എങ്കിലും ഇന്ന് ഞാൻ ചിത്രം പങ്കുവയ്ക്കുന്നില്ല. പകരം കഴിഞ്ഞ മൂന്നുവർഷമായി ഞാൻ പിൻതുടരുന്ന ഡയറ്റ് പ്ലാൻ പങ്കിടുന്നതാണ് നല്ലതെന്ന് തോന്നി. ഞാൻ 4 ഡയറ്റ് പ്ലാനുകൾ പിന്തുടർന്നു, എന്റെ ശരീരം പ്രതികരിക്കുന്നതിന് അനുസരിച്ച് അവ മാറ്റികൊണ്ടിരുന്നു. ഇതാണ് ഒരു സ്റ്റാൻഡേർഡ് ഡയറ്റ്, കഴിഞ്ഞ മൂന്നുമാസത്തിനിടെ ഒരൊറ്റ ചീറ്റ്‌ഡേ പോലുമില്ലാതെ ഞാൻ പരീക്ഷിച്ചത്,” എന്നായിരുന്നു അവസാന ദിവസം ഉണ്ണി മുകുന്ദൻ കുറിച്ചത്.

 

 

View this post on Instagram

 

A post shared by Unni Mukundan (@iamunnimukundan)

ജോൺ കുറിഞ്ഞിരപ്പള്ളി

ഇലക്ഷൻ പ്രചരണവും അച്ചായനും സെൽവരാജനും സാമൂഹ്യസേവനത്തിന് പാലക്കാട് പോയതും അതിനെ തുടർന്ന് ഉണ്ടായ പ്രശനങ്ങളും എല്ലാം കൂടി രണ്ടാഴ്ച ഞങ്ങൾക്ക് വളരെ സംഭവബഹുലമായിരുന്നു. എങ്കിലും കാര്യമായ പ്രശ്നങ്ങളൊന്നുമില്ലാതെ അങ്ങനെ പോയി കൊണ്ടിരിക്കുമ്പോഴാണ് രാധാകൃഷ്ണനും അയാളുടെ വാല് എന്ന് ഞങ്ങൾ വിളിക്കുന്ന ഗോപാലകൃഷ്ണനും ഒരു പുലിവാലും ആയി വരുന്നത്..

ജോലികഴിഞ്ഞ് വീട്ടിൽ വന്ന് ഞാനും ജോർജുകുട്ടിയും ഓരോ ചായയും കുടിച്ച് അന്നത്തെ വിശേഷങ്ങൾ പറഞ്ഞു കൊണ്ടിരിക്കുകയായിരുന്നു.
വീടിനു മുറ്റത്ത് ഒരു എസ്‌ഡി ബൈക്ക് വന്നു നിൽക്കുന്നത് ഞങ്ങൾ അറിഞ്ഞു.
അത് രാധാകൃഷ്ണനും ഗോപാലകൃഷ്ണനും ആണന്നു വണ്ടിയുടെ ശബ്ദം കൊണ്ടുതന്നെ ഞങ്ങൾ തിരിച്ചറിഞ്ഞു. അവരുടെ ബൈക്കിൽ ഒരാളും കൂടിയുണ്ട്. അത് ആരാണ് എന്ന് ഞങ്ങൾ രണ്ടുപേർക്കും അറിഞ്ഞുകൂട. ഒറ്റനോട്ടത്തിൽ അറിയാം അയാൾ മലയാളിയല്ലഎന്ന്.
“ഇത് ആരാ രാധാകൃഷ്ണൻ,കൂടെയുള്ള ആൾ?”ഞാൻ ചോദിച്ചു. ആ മനുഷ്യൻ ഞങ്ങളെ ദയനീയമായി നോക്കി,എന്തോ തെലുങ്കിൽ പറയുന്നുണ്ട്.
രാധാകൃഷ്ണൻ പറഞ്ഞു,” ഇയാളെ വഴിയിൽ വച്ച് കണ്ടതാണ്. പാവം നടക്കാൻ വയ്യ, നട്ടെല്ലിന് ആണ് തകരാർ എന്ന് തോന്നുന്നു. കാര്യമായ ചികിത്സ ആവശ്യമാണ് . നമുക്ക് ഫണ്ട് ഉണ്ടല്ലോ. അങ്ങനെ കൂട്ടിക്കൊണ്ടുവന്നതാണ്.”
“നിങ്ങൾ ഇങ്ങോട്ടു കൂട്ടി കൊണ്ട് വന്നതെന്തിനാണ് എന്ന് മനസ്സിലാകുന്നില്ല.”. ഞാൻ ചോദിച്ചു,
” നമ്മുടെ സോഷ്യൽ സർവീസ് ഫണ്ടിൽ രണ്ട് ലക്ഷം രൂപ ഉണ്ടല്ലോ. അതിൽനിന്നും ഇയാൾക്ക് ഒരു 5000 രൂപ കൊടുക്ക്. അയാളുടെ നട്ടെല്ലിന് എന്തോ തകരാറുണ്ട്. ശരിക്കും നടക്കാൻ പറ്റുന്നില്ല. പാവം പോയി ചികിത്സിക്കട്ടെ. ഇങ്ങനെയുള്ളവരെ അല്ലേ നമ്മൾ സഹായിക്കേണ്ടത്? നമ്മൾ സാമൂഹ്യ-സേവനം ചെയ്യേണ്ടത്?”
ഈ മനുഷ്യൻ എന്ത് കഥയില്ലായ്മ ആണ് പറയുന്നത് എന്ന് വിചാരിച്ച് ഞാനും ജോർജുകുട്ടിയും അമ്പരന്ന് രാധാകൃഷ്ണനെ അടിമുടി നോക്കി
“ഇതെന്താ നിങ്ങളു മനുഷ്യരെ കണ്ടിട്ടില്ലാത്തതുപോലെ നോക്കുന്നത്? സാമൂഹ്യ സേവനം നമ്മുടെ സംഘടനയുടെ ലക്ഷ്യം ആണല്ലോ. ഈ പാവത്തിന് ഒരു 5000 രൂപ കൊടുക്ക്. എല്ലാ മറുനാടൻ പ്രവാസി സംഘടനകളും ചെയ്യുന്നതാണ് സാമൂഹ്യസേവനം”.
ഞാൻ ചോദിച്ചു ” രാധാകൃഷ്ണൻ കുറേസമയം ആയിട്ട് അയാളുടെ നട്ടെല്ലിന് തകരാറുണ്ട് എന്ന് പറയുന്നുണ്ടല്ലോ. ആരു പറഞ്ഞതാണ് അയാളുടെ നട്ടെല്ലിന് തകരാറുണ്ടെന്ന്.?”
“അതെനിക്കറിയാം, ഞാൻ ഒരു പുസ്തകം വായിച്ച് കിട്ടിയ അറിവാണ്. പിന്നെ യു ട്യൂബിലും കണ്ടു, ഡോക്ടർ അനന്തപത്മനാഭൻറെ പ്രഭാഷണം. അദ്ദേഹം അറിയപ്പെടുന്ന പാരമ്പര്യ ചികിത്സകൻ ആണ്. അദ്ദേഹം പറയുന്നുണ്ട് ഇതുപോലെ നടക്കുന്നവരുടെ നട്ടെല്ലിന് തകരാറുണ്ട്, എന്ന്.”
ഇങ്ങനെ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ ഹൗസ് ഓണറുടെ മകൾ ബൊമ്മിയും അവളുടെ അമ്മയും അടുത്തേക്കുവന്നു. തമിഴ്, കന്നട, തെലുങ്ക് എല്ലാം അക്ക നന്നായി സംസാരിക്കും.
” എന്നാ അങ്കിളേ പിച്ചക്കാരനെ കൂട്ടി വന്നിരിക്കുന്നത്?”എട്ടു വയസ്സുള്ള കൊച്ചുകുട്ടിയാണ് ബൊമ്മി. അവളുടെ ചോദ്യമാണ്..
അക്ക ഞങ്ങളുടെ അടുത്തേക്ക് വന്നു. അവർ രാധാകൃഷ്ണൻ കൂട്ടിക്കൊണ്ടുവന്ന ആ മനുഷ്യനോട് എന്തോ ചോദിച്ചു. എന്നിട്ട് ഉറക്കെ ചിരിക്കാൻ തുടങ്ങി.
എന്നിട്ട് ഞങ്ങളോട് പറഞ്ഞു ,”അയാളെ വെറുതെ വിട്.”
രാധാകൃഷ്ണൻ പറഞ്ഞു,”പറ്റില്ല. സാമൂഹ്യ സേവനം സോഷ്യൽ സർവീസ് എന്നെല്ലാം പറഞ്ഞു കാശുപിരിച്ചിട്ട് അങ്ങനെ വെറുതെ പറഞ്ഞു വിടണോ. പറ്റില്ല”
“അതിന് അയാൾക്ക് ഒരു കുഴപ്പവും ഇല്ല.അയാളുടെ ചെരുപ്പിൻറെ വള്ളി പൊട്ടി പോയതുകൊണ്ട് അയാൾ അങ്ങനെ നടന്നതാണ്. ഒരു കുഴപ്പവുമില്ല ”
“അത് റിപ്പയർ ചെയ്യിക്കാൻ റോഡരുകിലിരിക്കുന്ന ചെരുപ്പുകുത്തിയുടെ അടുത്തേക്ക് പോയതാണ്. അപ്പോൾ ഇവർ എന്നെ ബലമായി പിടിച്ചുകൊണ്ടുവന്നതാണ്”. അയാൾ പറഞ്ഞു.
രധാകൃഷ്ണൻ പറഞ്ഞു, “ഇക്കാലത്ത് മനുഷ്യർക്ക് ഗുണം വരുന്നതൊന്നും ചെയ്യാൻ പാടില്ല.”.
ഉടനെ ഗോപാലകൃഷ്ണൻ പറഞ്ഞു,”സാരമില്ല, നമ്മളുടെ കഥാപ്രസംഗത്തിന് ഒരു പുതിയ വിഷയം ആയി.”
ജോർജ്‌കുട്ടി ഉടനെ ചോദിച്ചു ,”എന്തായിരിക്കും കഥയുടെ പേര്?”
“നട്ടെല്ല് ഇല്ലാത്ത…..”
പ്രസിഡന്റിന് ഇടപെടാതിരിക്കാൻ കഴിയില്ല,”പൊട്ടൻ കണ്ട പൂവ്,എന്നാക്കിയാലോ?”
“മതി മതി..”എല്ലാവരും ഒന്നിച്ചുപറഞ്ഞു.
രാധാകൃഷ്ണൻ ബൈക്ക് സ്റ്റാർട്ട് ചെയ്തത് പോകാൻ തുടങ്ങി.ജോർജ് കുട്ടി പറഞ്ഞു,”നിങ്ങൾ കൊണ്ടുവന്ന ഈ സാധനംകൂടി എടുത്തോണ്ട് പോ”:
“ഏതു സാധനം? ”
ജോർജ് കുട്ടി അവർ കൂട്ടിക്കൊണ്ടുവന്ന ആ മനുഷ്യനുനേരെ വിരൽ ചൂണ്ടി.

(തുടരും)

ജോൺ കുറിഞ്ഞിരപ്പള്ളി

കൊച്ചിയിൽനിന്ന് കാണാതായ സനു മോഹൻ ഉടൻ പിടിയിലാകുമെന്ന് കമ്മീഷണർ സി.എച്ച്.നാഗരാജു. സനു മോഹന്‍ സ്വന്തം പേരിലാണ് കർണാടകയിലെ കൊല്ലൂരിലെ ലോഡ്ജിൽ താമസിച്ചിരുന്നതെന്ന് പൊലീസ് കണ്ടെത്തി. കഴിഞ്ഞ ആറു ദിവസമായി കൊല്ലൂര്‍ മൂകാംബികയിലെ ലോഡ്ജിൽ കഴിഞ്ഞിരുന്ന സനു മോഹന്റെ ദൃശ്യങ്ങളാണിത്. ലോഡ്ജിന് സമീപത്തെ റോഡിലൂടെ നടന്നുപോകുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ഇന്നലെ രാവിലെ ലോഡ്ജിലെ പണം നല്‍കാതെ സനു മോഹന്‍ അവിടെനിന്ന് രക്ഷപെട്ടു. ഇതിന് പിന്നാലെ മലയാളികളായ ഉടമയും ജീവനക്കാരും തിരിച്ചറിയല്‍ രേഖയായി നല്‍കിയ ആധാര്‍കാര്‍ഡ് പരിശോധിച്ചു. തുടര്‍ന്ന് നാട്ടില്‍ അന്വേഷിച്ചതോടെയാണ് സനു മോഹനെ തിരിച്ചറിഞ്ഞത്.

ഇതോടെ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. ലോഡ്ജിൽ നിന്ന് രക്ഷപെട്ട സനുമോഹനെ കണ്ടെത്താന്‍ കര്‍ണാടക പൊലീസിന്റെ സഹായത്തോടെയാണ് തിരച്ചില്‍ ഊര്‍ജിതമാക്കി. കൊച്ചിയില്‍നിന്നുള്ള അന്വേഷണസംഘവും കൊല്ലൂരില്‍ എത്തിയിട്ടുണ്ട്. അയൽ സംസ്ഥാനങ്ങളിലെ പൊലീസ് സ്റ്റേഷനുകൾ , വിമാനത്താവളങ്ങൾ, റയിൽവേ സ്റ്റേഷനുകൾ എന്നിവിടങ്ങളിലെല്ലാം ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.

പതിമൂന്നൂകാരി വൈഗയുടെ ദുരൂഹ മരണത്തിന് പിന്നാലെ കഴിഞ്ഞ മാസം ഇരുപത്തിരണ്ടിനാണ് പിതാവ് സനു മോഹനെ കാണാതായത്. മാർച്ച് 22 ന് പുലര്‍ച്ചെ സനുമോഹൻ വാളയാർ അതിർത്തി കടന്നതിന്റെ തെളിവുകൾ നേരത്തെ പോലീസിന് കിട്ടിയിരുന്നു. എന്നാൽ കോയമ്പത്തൂരിലും ചെന്നൈയിലും നടത്തിയ അന്വേഷണങ്ങൾ ഫലം കണ്ടിരുന്നില്ല. ഇതോടെ സനുമോഹനെ കണ്ടെത്താൻ നാല് ഭാഷകളിൽ നേരത്തെ ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയിരുന്നു. വൈഗ മുങ്ങിമരിച്ചുവെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. സനു മോഹനെ പിടികൂടുന്നതോടെ വൈഗയുടെ മരണത്തിലെ ദുരൂഹതയും നീക്കാനാകുമെന്ന പ്രതീക്ഷയിലാണ് അന്വേഷണസംഘം.

കൊല്ലൂര്‍ മൂകാംബികയിലെ ലോഡ്ജിന് ഉള്ളില്‍നിന്നുള്ള ദൃശ്യങ്ങളാണ് പുറത്തുവന്നത്. മകളുടെ മരണത്തിന് പിന്നാലെ കഴിഞ്ഞ മാസം 22നാണ് സനുമോഹനെ കാണാതായത്.

കോവിഡ് പരിശോധനയിൽ നിന്നും രക്ഷപ്പെടാൻ റെയിൽവേ സ്റ്റേഷന് പുറത്തേക്ക് യാത്രകാരുടെ കൂട്ടയോട്ടം. ബിഹാറിലെ ബുക്‌സര്‍ റെയില്‍വേ സ്റ്റേഷനിൽ നിന്നുള്ള വിഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി വൻസജ്ജീകരണങ്ങളാണ് സ്റ്റേഷനിൽ ഒരുക്കിയിരുന്നത്. എന്നാൽ മടങ്ങിയെത്തിയ തൊഴിലാളികൾ ഇത് വകവയ്ക്കാതെ പുറത്തേക്ക് ഓടുകയായിരുന്നു. പൊലീസിന്റെ ബാരിക്കേഡുകൾ അടക്കം മാറ്റിയാണ് പുറത്തേക്ക് ഓടിയത്.

കോവിഡിന്റെ രണ്ടാം തരംഗം വൻപ്രതിസന്ധിയാണ് ബിഹാർ അടക്കമുള്ള സംസ്ഥാനങ്ങളിൽ ഉണ്ടാക്കുന്നത്. ഇതോടെയാണ് സംസ്ഥാനത്തേക്ക് മടങ്ങിയെത്തുന്ന െതാഴിലാളികൾക്ക് റെയിൽവേ സ്റ്റേഷനിൽ തന്നെ കോവിഡ് പരിശോധന നിർബന്ധമാക്കിയത്. എന്നാൽ ട്രെയിനിൽ വന്നിറങ്ങുന്നവർ മാനദണ്ഡങ്ങൾ ഒന്നും പാലിക്കാതെ പുറത്തേക്ക് ഓടുകയാണ്. ആരോഗ്യവകുപ്പ് ജീവനക്കാർക്കോ പൊലീസുകാർക്കോ ജനക്കൂട്ടത്തെ തടയാനും കഴിയുന്നില്ല. മറ്റ് സംസ്ഥാനങ്ങളിലും ഇതേ അവസ്ഥയാണ് റിപ്പോർട്ട് ചെയ്യുന്നത്.

ഭർത്താവിന്റെ സഹോദരിയെ കൊന്ന് പെട്ടിയിലാക്കി മൂന്നു ദിവസം സൂക്ഷിച്ച യുവതി അറസ്റ്റിൽ. രാജസ്ഥാനിലെ ജോധ്പൂരിലാണ് നടുക്കുന്ന സംഭവം. യുവതി തുടർച്ചയായി ഫോണിൽ സംസാരിച്ചത് ആരോടാണ് എന്ന് അന്വേഷിച്ചതാണ് കൊലപാതകത്തിലേക്ക് എത്തിയത്. പൂജ എന്ന യുവതിയാണ് അറസ്റ്റിലായത്. കൊല്ലപ്പെട്ട രേഖ ഇവരുടെ ഭർത്താവിന്റെ സഹോദരിയാണ്.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ.

‘പൂജയുടെ ഭർത്താവ് ജോലി ആവശ്യത്തിനായി പുറത്തുപോയ സമയത്താണ് സഹോദരി രേഖ വീട്ടിലെത്തിയത്. ഈ സമയം പൂജ ഫോണിൽ സംസാരിക്കുകയായിരുന്നു. ഒരുപാട് നേരം സംസാരം തുടർന്നതോടെ ആരോടാണ് സംസാരിക്കുന്നത് എന്ന് ഭർത്താവിന്റെ സഹോദരി ചോദിച്ചു. ഇക്കാര്യം സഹോദരനെ അറിയിക്കുമെന്നും രേഖ പറഞ്ഞു. ഇതോടെയാണ് പ്രശ്നങ്ങൾക്ക് തുടക്കമായത്.

അന്ന് രാത്രി ഉറങ്ങാൻ കിടന്ന രേഖയെ മൂർച്ചയേറിയ ആയുധം െകാണ്ട് പൂജ ആക്രമിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതരപരുക്കേറ്റ രേഖ അപ്പോൾ തന്നെ മരിച്ചു. പിന്നീട് മൃതദേഹം ഒരു പെട്ടിയിലാക്കി കട്ടിലിന് അടിയിൽ സൂക്ഷിച്ചു. കൊല്ലപ്പെട്ട രേഖയുടെ മക്കൾ അന്വേഷിച്ച് വന്നപ്പോൾ സഹോദരനെ കാണാൻ നഗരത്തിലേക്ക് പോയി എന്നുമാണ് അറിയിച്ചത്. എന്നാൽ അന്വേഷിച്ചപ്പോൾ അവിടെ എത്തിയിട്ടില്ലെന്ന് വ്യക്തമായ മക്കൾ പൊലീസിൽ പരാതി നൽകി.

മൂന്നുദിവസങ്ങൾക്ക് ശേഷം പെട്ടിയിൽ നിന്നും ദുർഗന്ധം വീടിനുള്ളിൽ നിറഞ്ഞതോടെയാണ് പ്രതി പിടിയിലാകുന്നത്. തുടർന്നുള്ള ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു. സുഹൃത്തുമായുള്ള ഫോൺ സംസാരം ഭർത്താവിനെ അറിയിക്കുമോ എന്ന ഭയമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് ഇവർ പൊലീസിനോട് സമ്മതിച്ചു.

ന്യൂയോർക്ക്: ചരിത്രത്തിലെ ഏറ്റവും വലിയ തട്ടിപ്പുകളിലൊന്ന് (പൊന്‍സി സ്‌കീം) ആസൂത്രണം ചെയ്ത 82 കാരനായ വാള്‍സ്ട്രീറ്റ് ഭീമന്‍ ബെര്‍ണാഡ് മഡോഫ് അമേരിക്കയിലെ ജയിലില്‍ മരിച്ചു. ബെര്‍ണി എന്നറിയപ്പെടുന്ന മഡോഫ് നാസ്ഡാക്ക് സ്റ്റോക്ക് എക്‌സ്‌ചേഞ്ചിന്റെ മുന്‍ ചെയര്‍മാനായിരുന്നു. നീണ്ട വര്‍ഷങ്ങളോളം ഒരു നിക്ഷേപ ഭീമനായാണ് ഇദ്ദേഹത്തെ കണക്കാക്കപ്പെട്ടിരുന്നത്. ആയിരക്കണക്കിന് നിക്ഷേപകരറിയാതെ തട്ടിപ്പ് നടത്തി 17.5 ബില്യണ്‍ ഡോളര്‍ സമ്ബാദ്യം തട്ടിയതിനെ തുടര്‍ന്നാണ് ഇദ്ദേഹത്തെ ശിക്ഷയ്ക്ക് വിധിച്ചത്.

2009 ല്‍ 150 വര്‍ഷത്തെ ശിക്ഷ വിധിച്ച ജഡ്ജി ഡെന്നി ചിന്‍ മഡോഫിന്റെ കുറ്റകൃത്യങ്ങളെ അസാധാരണമായ തിന്മ എന്നാണ് വിശേഷിപ്പിച്ചത്.

അദ്ദേഹത്തിന്റെ ക്രിമിനല്‍ പെരുമാറ്റം ഇരകളുടെ ജീവിതത്തെ നശിപ്പിക്കുകയും ആത്മഹത്യകള്‍, പാപ്പരത്തങ്ങള്‍, ഭവന നഷ്ടങ്ങള്‍ എന്നിവയിലേക്ക് നയിക്കുകയും ചെയ്തു.  അവന്‍ ദൈവമാണെന്ന് ഞങ്ങള്‍ കരുതി; അദ്ദേഹത്തിന്റെ കൈയിലുള്ളതെല്ലാം ഞങ്ങള്‍ വിശ്വസിച്ചു, & ഹോളോകോസ്റ്റ് അതിജീവിച്ചതും നൊബേല്‍ സമ്മാന ജേതാവുമായ എലീവീസല്‍ അതേ വര്‍ഷം പറഞ്ഞു.  ഏറ്റവും വലിയ വഞ്ചകന്‍, കള്ളന്‍, നുണയന്‍, കുറ്റവാളി  എന്നാണ് വീസല്‍ അദ്ദേഹത്തെ വിശേഷിപ്പിച്ചത്.

നോര്‍ത്ത് കരോലിനയിലെ ബട്നറിലെ അനാരോഗ്യമുള്ള തടവുകാര്‍ കഴിയുന്ന ഫെഡറല്‍ മെഡിക്കല്‍ സെന്ററിലില്‍ കഴിയവെയാണ്‌ മഡോഫ് മരിച്ചത്. കഴിഞ്ഞ വര്‍ഷം വൃക്കസംബന്ധമായ അസുഖവും മറ്റ് വിട്ടുമാറാത്ത രോഗങ്ങളും ഉണ്ടെന്ന് പറഞ്ഞ് അദ്ദേഹത്തെ ജയിലില്‍ നിന്ന് മോചിപ്പിക്കാന്‍ ശ്രമിക്കണമെന്ന് അഭിഭാഷകര്‍ കോടതിയില്‍ അപേക്ഷ നല്‍കിയെങ്കിലും അഭ്യര്‍ത്ഥന നിരസിച്ചു.

2008 ലാണ് ഒരു വലിയ തട്ടിപ്പ് പദ്ധതി ആസൂത്രണം ചെയ്തായി മഡോഫ് കുറ്റം സമ്മതിച്ചത്, അതില്‍ പണം നിക്ഷേപിക്കുന്നതിനുപകരം, പുതിയ നിക്ഷേപകരുടെ ഫണ്ട് ഉപയോഗിച്ച്‌ പഴയ നിക്ഷേപകര്‍ക്ക് പണം നല്‍കി. കോടതി നിയോഗിച്ച ഒരു ട്രസ്റ്റി നിക്ഷേപകര്‍ മഡോഫിന്റെ ബിസിനസ്സിലേക്ക് നിക്ഷേപിച്ച ഏകദേശം 17.5 ബില്യണ്‍ ഡോളറില്‍ 13 ബില്യണ്‍ ഡോളറിലധികം കണ്ടെടുത്തിരുന്നു. പിടിച്ചെടുത്ത തുക മഡോഫ് കൈകാര്യം ചെയ്യുന്നതായി ഉപയോക്താവിനോട് പറഞ്ഞ തുകയേക്കാള്‍ വളരെ കുറവായിരുന്നു. അറസ്റ്റിലാകുമ്ബോള്‍ 60 ബില്യണ്‍ ഡോളര്‍ വിലമതിക്കുന്ന വ്യാജ അക്കൗണ്ട് രേഖകളും ഇദ്ദേഹത്തില്‍ നിന്ന് പിടിച്ചെടുത്തിരുന്നു.

RECENT POSTS
Copyright © . All rights reserved