അവധിക്കു നാട്ടിൽ പോയി തിരിച്ചെത്തിയ സ്വകാര്യ നഴ്സിങ് കോളജ് വിദ്യാർഥിനിയെ ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം പൊഴിയൂർ കൊല്ലങ്കോട് തൈവിളാകം വീട്ടിൽ ജോസഫിന്റെ മകൾ ജോസ്മി ജോസഫി (19) നെയാണു വ്യാഴം വൈകിട്ടു തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തിയശേഷം ബന്ധുക്കൾക്കു വിട്ടുകൊടുത്തു.തേവലക്കരയിലെ സ്വകാര്യ ആശുപത്രി നഴ്സിങ് കോളജ് ഹോസ്റ്റലിലാണു സംഭവം. മൂന്നാം വർഷ വിദ്യാർഥിനിയായിരുന്നു. അവധിക്കു നാട്ടിൽ പോയി തിരിച്ചെത്തിയ ദിവസമാണു മരണം.
ഷിബു മാത്യൂ
കടപ്പാട്. ഫേസ്ബുക്കിനോട്.
തമ്മിലടിക്കാനുള്ള ആയുധമാണ് മതങ്ങളെന്ന് കേരളം വീണ്ടും വീണ്ടും തെളിയിച്ചു കൊണ്ടിരിക്കുകയാണ്. മനുഷ്യന്‍ മതങ്ങളെ സൃഷ്ടിച്ചു എന്ന് വയലാര്‍ പാടിയതും കേരളം ഒരു ഭ്രാന്താലയമാണ് എന്ന് സ്വാമി വിവേകാനന്ദന്‍ പറഞ്ഞതും അന്വര്‍ത്ഥമായി.
ഇലക്ഷന്‍ കഴിഞ്ഞു. ദൈവങ്ങളായിരുന്നു പ്രധാന തെരെഞ്ഞെടുപ്പ് വിഷയം. വിജയിക്കാന്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ദൈവത്തെ കരുവാക്കി. ജാതി, മതം, വര്‍ണ്ണം, വര്‍ഗ്ഗം, ആചാരം ഇതെല്ലാമായി ഇന്നലെ വരെ സ്‌നേഹിച്ചവരെ തമ്മിലകറ്റി. ദൈവത്തിന്റെ സ്വന്തം നാട് എന്ന് വിശേഷിപ്പിക്കുമ്പോഴും ദൈവം എവിടെ?
ഹരിഹര സുതനയ്യനയ്യപ്പ സ്വാമിയേ… എന്ന് വിളിച്ചവര്‍പോലും അയ്യപ്പ സ്വാമിയേ കണ്ടില്ല. കുരിശാണ് രക്ഷ കുരിശിലാണ് രക്ഷ എന്ന് പാടിയവര്‍ കുരിശില്‍ മരിച്ചവനേയും കണ്ടില്ല. ബിസ്മില്ലാഹ് റഹ്മാന്‍ അല്‍ റഹിം എന്ന് പ്രാര്‍ത്ഥിച്ച് അഞ്ച് നേരം നിസ്‌കരിക്കുന്നവരും അള്ളാഹുവിനെ കണ്ടില്ല. എവിടെയാണ് ഈശ്വരന്‍??.
ഈശ്വരനെ തേടി ഞാന്‍ നടന്നൂ.. എന്നെഴുതിയ ആബേലച്ചനും കടന്നു പോയി…
ആമുഖം നിര്‍ത്തിയിട്ട് പറയട്ടെ.
ഒരു കത്തോലിക്കാ പുരോഹിതന്‍ സാക്ഷാല്‍ അയ്യപ്പസ്വാമിയെ കണ്ടു. അതും തിരക്കുള്ള ഒരു പ്രൈവറ്റ് ബസ്സില്‍. വിശ്വസിക്കാന്‍ അല്പം പ്രയാസം കാണും. ദൈവം നമ്മോടു കൂടെ എന്ന് എല്ലാ മതവിശ്വാസികളും ഒന്നായി പറയുമ്പോഴും അവരവരുടെ ദൈവത്തെ കാണുന്നവര്‍ ചുരുക്കമാണ്. മതമേതായാലും ദൈവം നമ്മോടു കൂടെ എന്നതിന് ഏറ്റവും വലിയ സാക്ഷ്യമാണ് ഫേസ് ബുക്കില്‍ വന്ന ഫാ. ബോബി ജോസിന്റെ പ്രസംഗം. സോഷ്യല്‍ മീഡിയ അപകടമാണ് എന്ന് പറയുമ്പോഴും ഗുണങ്ങളുണ്ട് എന്നതിന് വ്യക്തമായ ഉദാഹരണമാണ് ആരോ ചെയ്ത പോസ്റ്റ്. പോസ്റ്റ് ചെയ്തത് ആരുമാകട്ടെ. അഭിനന്ദനങ്ങള്‍ മാത്രം.
അച്ചന്റെ പ്രസംഗത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് ചുവടെ ചേര്‍ക്കുന്നു.
പൂര്‍ണ്ണമായും കേള്‍ക്കണം.
വിലയിരുത്തുക. നൈമിഷികമായ നമ്മുടെ പോക്ക് എങ്ങോട്ടാണ്??
ഒന്നുകൂടി ശ്വസിക്കാന്‍ ഹൃദയം നമ്മളെ അനുവതിക്കാതെ പോയാലോ???
[ot-video][/ot-video]
ജനന സമയത്തെ ചിത്രം കാണിക്കണമെന്ന് വളർന്നു കഴിഞ്ഞ് എന്റെ മകൻ വാശിപിടിച്ചാൽ ഞാൻ എന്ത് ചെയ്യും? അന്നത്തെ ചിത്രം കാണിച്ചാൽ അവൻ വിശ്വസിക്കുമോ? ഷാൻസ് എന്ന അമ്മയുടെ സംശയം ശരിയാണെന്നു തോന്നും അവരുടെ ഇളയ മകൻ ജെയുടെ ജനനസമയത്തെ ചിത്രം കണ്ടാൽ.
രണ്ടാമത്തെ കുഞ്ഞിനെ ഗർഭം ധരിച്ചപ്പോഴും ഷാൻസ് അതീവ സന്തുഷ്ടയായിരുന്നു. എന്നാൽ, താനും കുഞ്ഞും ഇത്ര പെട്ടെന്നു ലോകം മുഴുവൻ അറിയപ്പെടുമെന്നു ഷാൻസ് പ്രതീക്ഷിച്ചതേയില്ല. പ്രശസ്തരായതോ, കുഞ്ഞിന്റെ ശരീര വലുപ്പത്തിന്റെയും ഭാരത്തിന്റെയും പേരിലും. മൂന്നര കിലോഗ്രാമൊക്കെയുള്ള കുട്ടികൾ ജനിക്കുന്പോൾ നമ്മുടെ നാട്ടിൽ ആളുകൾ പറയും നല്ല തൂക്കമുള്ള കുട്ടിയാണെന്ന്. എന്നാൽ, ഇംഗ്ലണ്ടിൽ ജനിച്ച ഈ ഗുണ്ടുമണി കുഞ്ഞിന്റെ ഭാരം കേട്ടാൽ നമ്മുടെ നാട്ടിലെ അമ്മമാർ തലയിൽ കൈവയ്ക്കും.
നിങ്ങളുടെ കുഞ്ഞിനു മറ്റു കുട്ടികളേക്കാൾ വലുപ്പമുണ്ടെന്നു തോന്നുന്നെങ്കിൽ അവരുടെ ചിത്രം പങ്കുവയ്ക്കു എന്ന് ഒരു ടിക്ടോക്കർ പോസ്റ്റ് ചെയ്തതിൽ നിന്നാണ് കാര്യങ്ങളുടെ തുടക്കം. പോസ്റ്റിനോട് അധികമാരും പ്രതികരിച്ചില്ലെങ്കിലും ഷാൻസ് സന്തോഷത്തോടെ മറുപടിയിട്ടു, “ഞാൻ തയാറാണ്’. മറുപടിക്കൊപ്പം ജനിച്ചയുടൻ മകനൊപ്പമെടുത്ത ഒരു സെൽഫിയും ഷാൻസ് പോസ്റ്റ് ചെയ്തു. പിന്നെ എന്താണ് സംഭവിച്ചതെന്നു തനിക്കറിയില്ലെന്നു ഷാൻസ് പറയുന്നു. പോസ്റ്റ് ചെയ്തു നിമിഷങ്ങൾക്കുള്ളിൽ തന്നെ ചിത്രം വൈറലായി.
പറഞ്ഞതിനേക്കാൾ അൽപം നേരത്തെതന്നെ വന്ന കുഞ്ഞാണ് ജെ. സിസേറിയൻ ആയിരുന്നു. 6.38 കിലോഗ്രാ(14 പൗണ്ട് ആറ് ഔൺസ്)മായിരുന്നു ജനന സമയത്ത് അവന്റെ ഭാരം. നീളം 61 സെന്റിമീറ്ററും. യുകെയിൽ ജനിക്കുന്ന കുട്ടികളുടെ ശരാശരി ശരീരഭാരം മൂന്നു കിലോഗ്രാമാണ്. അപ്പോൾ പിന്നെ ഇവൻ താരമായതിന്റെ കാരണം പറയേണ്ടതില്ലല്ലോ.
നവജാതശിശുക്കൾക്കായുള്ള വസ്ത്രങ്ങൾക്കു പകരം ഞങ്ങൾ അവനുവേണ്ടി വാങ്ങിയത് ഒൻപതു മാസം പ്രായമുള്ള കുഞ്ഞുങ്ങൾക്കുള്ള വസ്ത്രങ്ങളാണ്. ഇപ്പോൾ അവന് അഞ്ചു വയസായി. അവൻ പൂർണ ആരോഗ്യവാനും ശക്തനുമാണ്’ മറ്റൊരു പോസ്റ്റിൽ ഷാൻസ് കുറിച്ചു.
പാലക്കാട്: ക്ഷേത്ര പരിസരത്തെ സിനിമാ ചിത്രീകരണം തടഞ്ഞ സംഭവത്തിൽ അഞ്ച് പേർ പിടിയിൽ. കടന്പഴിപ്പുറം സ്വദേശികളായ സുബ്രഹ്മണ്യൻ, ബാബു, ശ്രീജിത്ത്, സച്ചിദാനന്ദൻ, ശബരീഷ് എന്നിവരാണ് അറസ്റ്റിലായത്. ഇന്ന് രാവിലെയാണ് സംഭവമുണ്ടായത്.
കടന്പഴിപ്പുറത്ത് ക്ഷേത്രപരിസരത്ത് ചിത്രീകരണം തടയുകയായിരുന്നു. “നീയാം നദി’ എന്ന സിനിമയുടെ ചിത്രീകരണമാണ് തടഞ്ഞത്. ചിത്രീകരണ സെറ്റിലെ ഉപകരണങ്ങളും നശിപ്പിച്ചിട്ടുണ്ട്.
കാനറ ബാങ്ക് തൊക്കിലങ്ങാടി ശാഖയിൽ തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ട സ്വപ്നയുടെ വേർപാട് സഹപ്രവർത്തകർക്കും ബന്ധുക്കൾക്കും നൊമ്പരമായി. ഒരു വർഷം മുൻപ് ഭർത്താവ് മരിച്ച സ്വപ്നയ്ക്ക് കുടുംബത്തിൽ പ്രത്യേക സ്നേഹവും കരുതലും ഉണ്ടായിരുന്നു. രണ്ട് മക്കളോടൊപ്പം നിർമലഗിരിയിൽ താമസിക്കുമ്പോൾ ഇടയ്ക്ക് അമ്മയെത്തി കുറച്ചു നാൾ കൂട്ടിരുന്നാണു മടങ്ങാറുള്ളത്.
ഭർത്താവിനു പിറകെ സ്വപ്നയുടെ വിയോഗം, രണ്ടു മക്കളെ അനാഥമാക്കിയ വേദനയിലും നഷ്ടബോധത്തിലുമാണ് കുടുംബം. ഭർത്താവിന്റെ വേർപാട് സ്വപ്നയെ മാനസിക സമ്മർദത്തിലാക്കിയിരുന്നു. ക്രമേണ ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. മക്കളോടൊപ്പം തനിച്ചുള്ള താമസവും ജോലിയിലുള്ള മാനസിക സമ്മർദവുമാണ് സ്വപ്നയുടെ പ്രവൃത്തിക്കു പിന്നിലെന്ന് ബന്ധുക്കളും സഹപ്രവർത്തകരും കരുതുന്നു.
സ്വപ്നയുടെ ആത്മഹത്യാ കുറിപ്പിൽ ആരെയും പേരെടുത്തു കുറ്റപ്പെടുത്തുന്നില്ല. ബാങ്കിലെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചപ്പോൾ രാവിലെയാണു സ്വപ്ന ബാങ്കിൽ എത്തിയതെന്ന് വ്യക്തമായിരുന്നു. കൂത്തുപറമ്പ് പാലത്തുംകരയിലെ കാനറ ബാങ്ക് കൂത്തുപറമ്പ് ശാഖ മാനേജർ തൃശൂർ മണ്ണുത്തി സ്വദേശിനി കെ.എസ്.സ്വപ്നയെ (40) വെള്ളിയാഴ്ചയാണ് ബാങ്കിനകത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
രാവിലെ 8.45 ഓടെ ബാങ്കിലെത്തിയ ജീവനക്കാരാണ് കോൺക്രീറ്റ് ഹുക്കിൽ ചുരിദാർ ഷാളിൽ തൂങ്ങിയ നിലയിൽ സ്വപ്നയെ കണ്ടത്. ഉടനെ കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
രണ്ടാഴ്ചമുമ്പ് എറണാകുളത്തെ മുട്ടാർപുഴയിൽ മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ വൈഗ മരണത്തിലേക്ക് പോയത് താന്‍ അഭിനയിച്ച സിനിമ വെള്ളിത്തിരയില്‍ കാണാന്‍ കഴിയാതെ. ചിത്രീകരണം പൂര്‍ത്തിയായ സിനിമയ്ക്ക് ഇനി ഡബ്ബിംഗ് മാത്രം ബാക്കി നില്‍ക്കേയാണ് വൈഗയെ മരണം കൊണ്ടു പോയത്. പുതുമുഖ സംവിധായകനായ ഷാമോൻ നവരംഗ് ആണ് വൈഗ അഭിനയിച്ച സിനിമയെക്കുറിച്ചുള്ള വെളിപ്പെടുത്തല്‍ നടത്തിയത്.
നാലുസംവിധായകരുടെ അഞ്ചുസിനിമകൾ കോർത്തിണക്കി ഒരുങ്ങുന്ന ‘ചിത്രഹാറി’ല്‍ വൈഗ അഭിനയിച്ച ‘ബില്ലി’യും ഉണ്ടായിരുന്നു. മൂന്ന് പെൺകുട്ടികള്‍ പ്രധാന കഥാപാത്രമായ ചിത്രത്തിലെ മൂന്നിലൊരാൾ വൈഗയായിരുന്നു. അഞ്ചു ദിവസം മാത്രം ഷൂട്ടിംഗ് ഉണ്ടായിരുന്ന സിനിമയ്ക്ക് ഇനി ബാക്കിയുള്ളത് ഡബ്ബിംഗ് ജോലികള്‍ മാത്രമായിരുന്നു. തന്റെ ആദ്യ സിനിമ കാണാന്‍ പക്ഷേ വൈഗയ്ക്ക് ആയില്ലെന്ന് മാത്രം. അഞ്ചുചിത്രങ്ങളിൽ ‘ബില്ലി’യുടെ ഡബ്ബിങ് മാത്രമാണ് പൂർത്തിയാകാനുള്ളത്. വൈഗയുടെ ശബ്ദം മറ്റൊരാളെക്കൊണ്ട് ചെയ്യിപ്പിക്കാനാണ് അണിയറക്കാര്‍ ഒരുങ്ങുന്നത്.
രണ്ടാഴ്ചമുമ്പ് എറണാകുളത്തെ മുട്ടാർപുഴയിൽ മുങ്ങിമരിച്ച നിലയിൽ ആയിരുന്നു വൈഗയെ കണ്ടെത്തിയത്. ഒപ്പമുണ്ടായിരുന്ന അച്ഛൻ സനുമോഹനെ കണ്ടെത്താൻ പോലീസിന് കഴിഞ്ഞിട്ടുമില്ല. പൂര്‍ണ്ണമായും നിഗൂഡത ഒളിപ്പിച്ചാണ് കേസ് കിടക്കുന്നത്. ആലപ്പുഴയിലെ ബന്ധുവീട്ടിൽനിന്ന് കാക്കനാട് കങ്ങരപ്പടിയിലെ ഫ്ളാറ്റിലെത്തി പുറത്തുപോയ ഇരുവരെയും കഴിഞ്ഞ 22-ന് കാണാതാവുകയായിരുന്നു.
പിന്നീട് വൈഗയുടെ മൃതദേഹം മുട്ടാര്‍ പുഴയില്‍ നിന്നും കണ്ടെത്തുകയായിരുന്നു. പിതാവ് സനുമോഹന്റെ വാഹനം വാളയാർ അതിർത്തികടന്ന് പോയതായി സ്ഥിരീകരിച്ചെങ്കിലും എവിടെയുണ്ടെന്ന് കണ്ടെത്താൻ പോലീസിന് കഴിഞ്ഞിരുന്നില്ല. എന്നാല്‍ ഇദ്ദേഹം തമിഴ്നാട്ടില്‍ തന്നെയുണ്ടെന്നും തമിഴ്നാട്ടിൽ മറ്റൊരു ഭാര്യയും ഒരു കുട്ടിയുമുണ്ടെന്ന സൂചനയുമാണ് പുറത്തുവരുന്നത്. തമിഴ്നാട്ടില്‍ പോലീസ് തെരച്ചില്‍ ആരംഭിച്ചിരിക്കുകയാണ്. തമിഴ്നാട് പോലീസിന്റെ സഹായത്തോടെ സനുവിനായി ഊർജിത തിരച്ചിൽ നടന്നുകൊണ്ടിരിക്കുകയാണ്.
സനു മോഹൻ ഒളിവിൽ കഴിയുന്ന സ്ഥലത്തെ കുറിച്ച് ഏകദേശം സൂചന ലഭിച്ചതിനാൽ ഉടൻ അറസ്റ്റ് ചെയ്യാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം. ഇയാൾ ജീവനോടെയുണ്ടെന്ന് ഉറപ്പിച്ചതോടെ കേസില്‍ ഉടന്‍ ഉത്തരം ലഭിച്ചേക്കും.
ഷെറിൻ പി യോഹന്നാൻ
മാർട്ടിൻ പ്രക്കാട്ട് എന്ന സംവിധായകന്റെ സിനിമ എന്നതിലുപരി ഷാഹി കബീർ എന്ന തിരക്കഥാകൃത്തിന്റെ സിനിമയെന്ന് നായാട്ടിനെ വിശേഷിപ്പിക്കാനാണ് എനിക്കിഷ്ടം. ഒരു പോലീസുകാരൻ ആയതിനാൽ തന്നെ തന്റെ തിരക്കഥയിൽ പോലീസുകാരുടെ ലോകം ആവിഷ്കരിക്കുമ്പോഴുള്ള ശക്തി ‘ജോസഫിൽ’ തെളിഞ്ഞുകാണാം. ഇപ്പോഴിതാ നായാട്ടിലും. ഏറെ നാളുകൾക്ക് ശേഷം മലയാളത്തിൽ ഇറങ്ങിയ മികച്ച സോഷ്യോ പൊളിറ്റിക്കൽ ത്രില്ലർ – അതാണ് ‘നായാട്ട്.’
ഒരു രാഷ്ട്രീയ സാഹചര്യത്തിൽ അരങ്ങേറുന്ന കഥയെ മികച്ചതാക്കി മാറ്റാൻ അഭിനേതാക്കളും സംവിധായകനും തിരക്കഥാകൃത്തും വഹിച്ച പങ്കു ചെറുതല്ല. ഒട്ടും വലിച്ചുനീട്ടാതെ, അനാവശ്യ സീനുകൾ ഇല്ലാതെ, ബോറടിപ്പിക്കാതെ രണ്ട് മണിക്കൂർ നേരം പ്രേക്ഷകരെ പിടിച്ചിരുത്തുകയാണ് ചിത്രം. ചെയ്യാത്ത കുറ്റത്തിന് വേട്ടയാടപ്പെടുന്ന മൂന്നു പോലീസുകാരാണ് കേന്ദ്ര കഥാപാത്രങ്ങൾ.
ഏറെ നാളുകൾക്ക് ശേഷം കുഞ്ചാക്കോ ബോബന്റെ മികച്ച പ്രകടനം കാണാൻ കഴിഞ്ഞു. ഇമോഷണൽ സീനികളിലൊക്കെ നിമിഷ ജീവിച്ച് അഭിനയിച്ചപ്പോൾ മണിയനെന്ന ജോജുവിന്റെ കഥാപാത്രം സിനിമ കഴിഞ്ഞും പ്രേക്ഷകനെ വേട്ടയാടും. ഒരു പോലീസുകാരന്റെ അന്തർസംഘർഷങ്ങൾ ജോജുവിന്റെ ഭാവപ്രകടനത്തിലൂടെ വ്യക്തമായി തെളിയുന്നുണ്ട്. ജോലിഭാരം കാരണം “അച്ഛനെന്ന് പറഞ്ഞു ഞാൻ എന്റെ മകളുടെ കൂടെ ഒരിടത്തും പോയിട്ടില്ലെന്ന്” മണിയൻ പറയുമ്പോൾ കണ്ടിരിക്കുന്ന ആരുമൊന്ന് അസ്വസ്ഥരാകും.
സമുദായ വോട്ടുകൾ, രാഷ്ട്രീയക്കാരുടെ കയ്യിലെ കളിപ്പാവകൾ ആകേണ്ടി വരുന്ന ഉദ്യോഗസ്ഥർ, സത്യത്തെക്കാൾ ഉപരി കെട്ടിച്ചമച്ചതിനെ കൂട്ടുപിടിക്കുന്ന മാധ്യമങ്ങൾ. ഇവരെല്ലാം സിനിമയിൽ ശക്തമായ രാഷ്ട്രീയം ഒരുക്കിവയ്ക്കുന്നുണ്ട്. ഷൈജു ഖാലിദിന്റെ ക്യാമറയും വിഷ്ണു വിജയുടെ മികച്ച പശ്ചാത്തലസംഗീതവും സിനിമയുടെ ഡാർക്ക് മൂഡ് നിലനിർത്തുന്നതിന് സഹായിച്ചിട്ടുണ്ട്. ‘അപ്പലാളെ’ എന്ന ഗാനം തിയേറ്ററിൽ കേട്ടപ്പോൾ കൂടുതൽ നന്നായിതോന്നി.
സമൂഹം ചർച്ച ചെയ്യേണ്ട കാര്യങ്ങൾ വളരെ ആഴത്തിൽ പറഞ്ഞുപോവുകയാണ് ചിത്രം. ഇക്കഴിഞ്ഞ വോട്ടെടുപ്പിന് മുമ്പ് ചിത്രം ഇറങ്ങിയിരുന്നെങ്കിൽ എന്നോർത്തുപോയി. ഹോന്റിങ് ആയൊരു ക്ലൈമാക്സ് ആണ് ചിത്രത്തിന്റേത്. സഹപ്രവർത്തകരോട് പോലും നീതിപുലർത്താൻ സാധിക്കാതെ വരുന്ന പോലീസ് സേനയുടെ അവസ്ഥയെ തുറന്നവതരിപ്പിക്കുകയാണ് ‘നായാട്ട്.’
Last Word – വളരെ എൻഗേജിങ് ആയൊരു സോഷ്യോ പൊളിറ്റിക്കൽ ത്രില്ലർ. തിയേറ്ററിൽ തന്നെ കണ്ട് വിജയിപ്പിക്കേണ്ട സിനിമ. മാർട്ടിൻ പ്രക്കാട്ടിന്റെയും കൂട്ടരുടെയും ബ്രില്ല്യന്റ് വർക്ക്.
നോബി ജെയിംസ്
2 കിലോ കാട്ടു പന്നി
1 ടീസ്പൂൺ മഞ്ഞൾ പൊടി
2 ടേബിൾ സ്പൂൺ മല്ലിപൊടി
1 ടേബിൾ സ്പൂൺ മുളകുപൊടി
1 ടേബിൾ സ്പൂൺ കുരുമുളക് പൊടി
1 ടേബിൾ സ്പൂൺ ഗരം മസാല
50 ഗ്രാം ഇഞ്ചി
25 ഗ്രാം വെളുത്തുള്ളി
6 പച്ചമുളക്
ആവശ്യത്തിന് ഉപ്പ്
3 സവോള
ഇവ തിരുമ്മി കുക്കറിൽ വേവിക്കുക. ഇതേ സമയം 1 കിലോ ചേമ്പു വൃത്തിയാക്കി അല്പം മഞ്ഞൾ പൊടിയും ഉപ്പും ഇട്ടു മുക്കാൽ ഭാഗം വേവിച്ചെടുക്കുക
4 ചെറിയ ഉള്ളി
1 ടേബിൾ സ്പൂൺ പേരും ജീരകം
25 ഗ്രാം ഇഞ്ചി
25 ഗ്രാം വെളുത്തുള്ളി
5 വറ്റൽ മുളക് ഇവ വറുത്തു വരുമ്പോൾ ചിരണ്ടി വറുത്തു വച്ചിട്ടുള്ള തേങ്ങയും കറിവേപ്പിലയും ഇട്ടു ചൂടായി വരുമ്പോൾ ഒതുക്കി എടുത്തു (അല്ലങ്കിൽ പച്ച തേങ്ങയും കറിവേപ്പിലയും കൂട്ടി വറുത്തെടുക്കുക )
വെന്തു വന്ന ഇറച്ചിയിൽ ആ അരപ്പും പിന്നെ മുക്കാൽ ഭാഗം വേവിച്ച ചേമ്പും ഇട്ടു 5 തൊട്ട് 10 മിനിട്ടു വരെ ചെറു തീയിൽ വേവിച്ചിറക്കി കപ്പയുടെ കൂടെയോ പൊറോട്ടയുടെ കൂടെയോ ചോറിന്റെ കൂടെയോ കഴിക്കാം. ഇതേ രീതിയിൽ ബീഫും ആടും ഒക്കെ ഇതേ രീതിയിൽ ഉണ്ടാക്കാം.
മറ്റുപല നാടൻ വിഭവങ്ങളുടെയും വീഡിയോ ഉള്ള നോബിസ് കിച്ചൻ എന്ന എൻറെ യൂട്യൂബ് ചാനലിൽ നിങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്താനും ഷെയറുചെയ്യാനും മറക്കരുതേ……
ഈസി കുക്കിങ്ങിൽ പുതിയ ഒരു വിഭവുമായി അടുത്ത ആഴ്ച വീണ്ടും കാണാം .
നോബി ജെയിംസ്
യുകെ മലയാളികൾക്ക് സുപരിചിതനായ പ്രമുഖ ഷെഫായ നോബി ജെയിംസാണ് മലയാളം യുകെയിൽ എല്ലാ ശനിയാഴ്ചകളിലും പ്രസിദ്ധീകരിക്കുന്ന ഈസി കുക്കിംഗ് എന്ന പാചക പംക്തിയുടെ റെസിപ്പി തയ്യാറാക്കുന്നത്. ഇന്ത്യയിലും, ഗൾഫ് രാജ്യങ്ങളിലും, പല മുൻനിര സ്ഥാപനങ്ങളിലും ചീഫ് ഷെഫായി പ്രവർത്തിച്ചിട്ടുള്ള നോബി ഇപ്പോൾ യുകെയിൽ സ്വകാര്യമേഖലയിലുള്ള പ്രമുഖ റസിഡൻഷ്യൽ സ്കൂളായ നോർത്ത് യോർക്ക്ഷെയറിലെ ഐസഗാർത്തിൽ കേറ്ററിംഗ് മാനേജരായിസേവനമനുഷ്ഠിക്കുന്നു.
മാതിരപ്പിള്ളിയില്‍ 13 വയസ്സുകാരന്‍ ആത്മഹത്യ ചെയ്തത് ഓണ്‍ലൈന്‍ ഗെയിമിന് അടിമയായിരുന്നതുകൊണ്ടെന്ന് കുടുംബം. ഒപ്പം സംശയം ബലപ്പെടുത്തുന്ന തരത്തില്‍ ഹിലാലിന്റെ ഡയറിക്കുറിപ്പുകളും കണ്ടെത്തി. ‘ക്വയ്‌റോ മോറിര്‍’ എന്ന ആത്മഹത്യയ്ക്ക് പ്രേരിപ്പിക്കുന്ന ഗെയിമിനെക്കുറിച്ചുള്ള സൂചനകളാണ് ഏഴാം ക്ലാസുകാരനായ ഹിലാല്‍ തന്റെ ഡയറിയില്‍ കുറിച്ചിരിക്കുന്നത്.
ഇക്കഴിഞ്ഞ ഞായറാഴ്ച രാത്രി പത്തരയാക്കാണ് ഹിലാലിനെ കാണാതാകുന്നത്. മുന്‍ വാതില്‍ പുറത്ത് നിന്ന് പൂട്ടി ബാക്ക്‌ഡോര്‍ ഓപ്പണ്‍ എന്ന് എഴുതിയ കടലാസുമൊട്ടിച്ച് വച്ചാണ് കുട്ടി വീട്ടില്‍ നിന്നിറങ്ങിയത്. സമീപത്തെ പുഴവക്കില്‍ ഹിലാലിന്റെ ചെരിപ്പുകള്‍ കണ്ടതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ തിങ്കളാഴ്ച വൈകീട്ട് പുഴയില്‍ നിന്ന് മൃതദേഹം കണ്ടെത്തുകയായിരുന്നു.
ഹിലാലിന് അധികം കൂട്ടുകാര്‍ ഉണ്ടായിരുന്നില്ല. സംസാരിക്കാനും ഇഷ്ടപ്പെടാത്ത ഹിലാലിന്റെ ഡയറിയില്‍ ഓരോന്നോരോന്നായി ചെയ്ത് തീര്‍ത്ത ഓണ്‍ലൈന്‍ ഗെയിം ടാസ്‌കുകളുടെ വിവരങ്ങളായിരുന്നു. എല്ലായിടത്തും കുട്ടി പൊതുവായി എഴുതിയിട്ടത് മരണം എന്നര്‍ത്ഥം വരുന്ന മോറിര്‍ എന്ന വാക്ക്. ക്വയ്‌റോ മോറിര്‍ അഥവ എനിക്ക് മരിക്കണം എന്നര്‍ത്ഥം വരുന്ന പേരില്‍ ഉള്ള ഗെയിം ഹിലാല്‍ കളിച്ചിരിക്കാമെന്ന് ഉറപ്പിക്കാവുന്നതാണ് ഓരോ സൂചനകളും.
മരണത്തിലൂടെ താന്‍ ജപ്പാനിലേക്ക് പോവുകയാണെന്നും അതോടെ പ്രശ്‌നങ്ങളെല്ലാം അവസാനിക്കുമെന്നും ഡയറിയില്‍ എഴുതിവെച്ച ഹിലാല്‍ തന്നെ അന്വേഷിക്കരുതെന്നും കൂടെ ചേര്‍ത്തിരുന്നു. പഠനത്തില്‍ വലിയ താല്‍പര്യമില്ലാതിരുന്ന ഹിലാല്‍ ഉമ്മയുടെ ഫോണാണ് ഉപയോഗിച്ചിരുന്നത്. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തി വരികയാണ്.
കൊവിഡ് പരിചരണ ആശുപത്രിയില്‍ വന്‍ തീപിടുത്തം. അപകടത്തില്‍ നാലു പേരാണ് വെന്തുമരിച്ചത്. തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്ന നാല് രോഗികളാണ് മരണപ്പെട്ടത്. മഹാരാഷ്ട്രയിലെ നാഗ്പൂരിലെ കൊവിഡ് ആശുപത്രിയിലാണ് തീപിടുത്തം ഉണ്ടായത്. അതേസമയം, രണ്ട് രോഗികളുടെ നില അതീവ ഗുരുതരമായി തുടരുകയാണ്.
ആശുപത്രി കെട്ടിടത്തിലെ രണ്ടാം നിലയിലെ ഐസിയുവിലാണ് തീപിടുത്തമുണ്ടായത്.
ഇവിടുത്തെ എസിയില്‍ നിന്നായിരിക്കാം തീ പടര്‍ന്നതെന്നാണ് പ്രാഥമിക നിഗമനം. ഇവിടെ ചികിത്സയിലുണ്ടായിരുന്ന മറ്റു കൊവിഡ് രോഗികളെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയതായി പോലീസ് പറയുന്നു.
27 രോഗികളെ സുരക്ഷിത സ്ഥലങ്ങളിലേയ്ക്ക് മാറ്റുകയും ചെയ്തു. അപകടത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി ദു:ഖം രേഖപ്പെടുത്തി. ആശുപത്രിയിലുണ്ടായ അപകടം ദുഃഖകരമാണെന്നും മരിച്ചവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കുന്നെന്നും അദ്ദേഹം പറഞ്ഞു. മരിച്ചവരുടെ കുടുംബത്തിന്റെ ഒപ്പമുണ്ടെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
Maharashtra: A fire broke out at a COVID hospital in Nagpur
“Around 27 patients at the hospital were shifted to other hospitals. We can’t comment on their health condition now. Hospital has been evacuated,” says police pic.twitter.com/YfGd9p4Xjh
— ANI (@ANI) April 9, 2021