ന്യൂഡല്‍ഹി : കോവിഡ് വ്യാപനത്തിലും ഡല്‍ഹിയില്‍ ലോക്ഡൗണിനിടയിലും പ്രധാനമന്ത്രിക്കായി ഒരുങ്ങുന്ന സെന്‍ട്രല്‍ വിസ്ത പദ്ധതി നടപ്പാക്കുന്നതിനെതിരെ രാഹുല്‍ ഗാന്ധി. രാജ്യത്തിനാവശ്യം ഓക്‌സിജനാണന്നും പ്രധാനമന്ത്രിക്കുള്ള താമസ സൗകര്യമല്ലന്നും രാഹുല്‍ ട്വീറ്റ് ചെയ്തു.
സെന്‍ട്രല്‍ വിസ്ത പദ്ധതി കുറ്റകരമായ പാഴ്‌ചെലവാണന്ന് രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി. ജനങ്ങളുടെ ജീവിതത്തിനുമേല്‍ ശ്രദ്ധകേന്ദ്രീകരിക്കണമെന്നും അദ്ദേഹം ഭരണകൂടത്തോട് ആവശ്യപ്പെട്ടിരുന്നു. പദ്ധതി നിര്‍ത്തിവയ്ക്കണമെന്ന് പ്രതിപക്ഷ കക്ഷികളും സാമൂഹിക പ്രവര്‍ത്തകരും ഉള്‍പ്പെടെ ആവശ്യപ്പെട്ടിരുന്നു.
. കോവിഡ് പ്രതിസന്ധിയിലും അവശ്യ സേവന വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയാണ് സെന്‍ട്രല്‍ വിസ്ത നിര്‍മ്മാണ ജോലികള്‍ പുരോഗമിക്കുന്നത്.സെന്‍ട്രല്‍ വിസ്താ പദ്ധതിയുടെ ജോലികള്‍ നിര്‍ത്തിവയ്ക്കണമെന്നുള്ള ഹര്‍ജിയില്‍ വാദം കേള്‍ക്കാമെന്ന് സുപ്രിംകോടതി അറിയിച്ചിട്ടുണ്ട്
ഓഗസ്റ്റ് മാസത്തോടെ ബ്രിട്ടണില്‍ കൊറോണ വൈറസിനെ പൂര്‍ണ്ണമായും ഇല്ലാതാക്കാന്‍ സാധിക്കുമെന്ന് ബ്രിട്ടണ്‍ വാക്‌സിന്‍ ടാസ്‌ക് ഫോഴ്‌സ് മേധാവി ക്ലൈവ് ഡിക്‌സ് ഡെയ്‌ലി വ്യക്തമാക്കി.
വാക്സിനേഷന്‍ പദ്ധതികള്‍ 2022 തുടക്കം വരെ തുടരാവുന്നതാണെന്നും അദ്ദേഹം വ്യക്‌തമാക്കി . ഈ വര്‍ഷം ഒടുവിലോടെ എല്ലാവരിലേക്കും വാക്സീന്‍ എത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു . ജൂലൈ അവസാനത്തോടെ എല്ലാവര്‍ക്കും ഒരു ഡോസ് വാക്സിനെങ്കിലും നല്‍കാനുള്ള നടപടികളാണ് പുരോഗമിച്ചു കൊണ്ടിരിക്കുന്നത്.
ബിജെപിക്ക് വിജയപ്രതീക്ഷയുണ്ടായിരുന്ന നേമം, തിരുവനന്തപുരം, വട്ടയൂർക്കാവ്, കഴക്കൂട്ടം ഉൾപ്പടെയുള്ള മണ്ഡലങ്ങളിൽ പാർട്ടി വോട്ടുകൾ തന്നെ ചോർന്നുവെന്ന് വിലയിരുത്തി ബിജെപി നേതൃത്വം. തിരുവനന്തപുരം ജില്ലയിലെ നിയമസഭാ മണ്ഡലങ്ങളിൽ പാർട്ടിക്ക് മുൻപ് ലഭിച്ചിരുന്ന വോട്ടുകളിൽ ചോർച്ചയുണ്ടായെന്നും നേമം നഷ്ടമാകാൻ പ്രധാന കാരണം മുസ്ലിം വോട്ടുകളുടെ ഏകീകരണമാണെന്നും പാർട്ടി വിലയിരുത്തുന്നു.
ജില്ലാ പ്രസിഡന്റ് വിവി രാജേഷ് മത്സരിച്ച വട്ടിയൂർക്കാവിൽ അടിസ്ഥാന വോട്ടുകൾ മാത്രം സമാഹരിച്ചെന്നാണ് വിലിരുത്തൽ. ഇവിടെ ഉപതിരഞ്ഞെടുപ്പിൽ മത്സരിച്ച മുൻ ജില്ലാ പ്രസിഡന്റ് എസ് സുരേഷിനേക്കാൾ കൂടുതൽ വോട്ട് രാജേഷ് നേടിയെന്നും വിലയിരുത്തി.
ജില്ലാ പഞ്ചായത്തിലെ സിറ്റിങ് ഡിവിഷൻ നിലനിർത്താൻ എസ് സുരേഷിന് സാധിച്ചില്ലെന്ന് വി വിരാജേഷ് യോഗത്തിൽ ചൂണ്ടിക്കാട്ടിയത് വാക് തർക്കത്തിന് ഇടയാക്കി. പ്രകോപിതനായ എസ് സുരേഷ് ജില്ലയിലെ ബിജെപിക്കുണ്ടായ പരാജയം ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ടു. ഇരുനേതാക്കളും തമ്മിലുള്ള ഭിന്നത മറനീക്കി പുറത്തുവന്നതോടെ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ഇടപ്പെട്ട് ജില്ലാ കോർകമ്മിറ്റി വിളിക്കാൻ നിർദേശിച്ചതായാണ് വിവരം.
അതേസമയം, ബിജെപി ശക്തി കേന്ദ്രങ്ങളിലും വോട്ട് കുറഞ്ഞിട്ടുണ്ട്. സ്വാധീനമേഖലയിലെ ബൂത്തുകളിൽ നേരത്തെ ലഭിച്ചുകൊണ്ടിരുന്ന 25 മുതൽ 100 വരെ വോട്ടുകൾ കുറഞ്ഞു. സിറ്റിങ് വാർഡുകളിൽ ബഹൂഭൂരിപക്ഷത്തിലും വോട്ടുകുറഞ്ഞു. നേമത്തെ നായർ വോട്ടുകളിൽ നല്ലൊരുഭാഗം യുഡിഎഫിന് ലഭിച്ചു. മുസ്ലിം വോട്ടുകൾ എൽഡിഎഫിനാണ് ഏകീകരിച്ചതെന്നും സംസ്ഥാന നേതൃത്വം നടത്തിയ ജില്ലാതല അവലോകനത്തിൽ വിലയിരുത്തി.
കഴക്കൂട്ടത്ത് മത്സരിച്ച ശോഭാ സുരേന്ദ്രൻ പരാജയം വിലയിരുത്താനുള്ള യോഗത്തിൽ പങ്കെടുത്തില്ല. ഇതിനിടെ സ്ഥാനാർത്ഥി നിർണയം വൈകിയതും പരാജയത്തിന് കാരണമായതായി നേതൃത്വത്തിനെതിരെ വിമർശനമുയർത്തിയിട്ടുണ്ട് ഒരു വിഭാഗം.
ഐ.പി.എല്‍ പാതിവഴിയില്‍ അവസാനിച്ചതിനെ തുടര്‍ന്ന് ഇന്ത്യ വിട്ട ഓസീസ്, ന്യൂസിലാന്‍ഡ് താരങ്ങള്‍ മാലിദ്വീപിലാണ് കഴിയുന്നത്. ഇപ്പോഴിതാ ഇവിടുത്തെ ബാറില്‍ വെച്ച് സൂപ്പര്‍ താരങ്ങള്‍ കൊമ്പുകോര്‍ത്തതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരിക്കുകയാണ്.
ഓസീസ് താരം ഡേവിഡ് വാര്‍ണറും മുന്‍ താരം മൈക്കല്‍ സ്ലേറ്ററും തമ്മില്‍ ബാറില്‍ വെച്ച് വാക്കുതര്‍ക്കം ഉണ്ടായെന്നും ഇത് കയ്യാങ്കളിയിലേക്ക് എത്തിയെന്നുമാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഈ റിപ്പോര്‍ട്ടുകള്‍ ഇരുവരും നിഷേധിച്ചു.
‘ഈ അഭ്യൂഹങ്ങളില്‍ ഒരു സത്യവും ഇല്ല. ഞങ്ങള്‍ നല്ല സുഹൃത്തുക്കളാണ്. ഞങ്ങള്‍ക്കിടയില്‍ പ്രശ്‌നമുണ്ടാവാന്‍ ഒരു സാധ്യതയുമില്ല’ സ്ലേറ്റര്‍ പറഞ്ഞു. എവിടെ നിന്നാണ് നിങ്ങള്‍ക്ക് ഇത്തരം വാര്‍ത്തകള്‍ ലഭിക്കുന്നത് എന്നായിരുന്നു വാര്‍ണറുടെ ചോദ്യം. വ്യക്തമായ തെളിവുകളില്ലാതെ നിങ്ങള്‍ക്ക് എന്തും എഴുതി പിടിപ്പിക്കാന്‍ സാധിക്കില്ലെന്നും വാര്‍ണര്‍ പറഞ്ഞു.
കോവിഡ് വ്യാപനം രൂക്ഷമായ ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് വിവിധ രാജ്യങ്ങള്‍ നിരോധനമേര്‍പ്പെടുത്തിയ സാഹചര്യത്തിലാണ് ഓസീസ്, ന്യൂസിലാന്‍ഡ് സംഘം മാലിദ്വീപില്‍ കഴിയുന്നത്. ഇവര്‍ ഇവിടെ രണ്ടാഴ്ച ക്വാറന്‍റൈനില്‍ കഴിയണം.
തനിക്ക് ചെറുപ്പമായിരിക്കുന്നുവെന്ന് കേൾക്കുന്നത് തന്നെ ഇഷ്ടമല്ലെന്ന് നടി മഞ്ജു വാര്യർ.പ്രായത്തിലല്ല കാര്യം, മുഖത്തെ സന്തോഷത്തിലാണെന്ന് മഞ്ജു വാര്യര്‍ പറയുന്നു. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അവർ .
‘പ്രായം പിന്നോട്ട് സഞ്ചരിയ്ക്കുന്നു, ചെറുപ്പമായിരിയ്ക്കുന്നു എന്ന് കേള്‍ക്കുന്നത് എനിക്ക് ഒരിക്കലും ഇഷ്ടമുള്ള കാര്യമല്ല. പ്രായമാവുന്നത് സ്വാഭാവികമാണ്. ആരാണെങ്കിലും പ്രായമാവും. സത്യത്തില്‍ പ്രായമാവുന്നു എന്നത് എനിക്ക് സന്തോഷമുള്ള കാര്യമാണ്. പ്രായമാവുന്നതിനെ സന്തോഷത്തോടെ അനുഭവിയ്ക്കുകയാണ് വേണ്ടത്.
ഞാന്‍ വിശ്വസിക്കുന്ന ഒരു കാര്യം എന്താണെന്ന് വച്ചാല്‍, ചെറുപ്പമോ പ്രായമോ ഒന്നുമല്ല വിഷയം. നിങ്ങള്‍ സന്തോഷത്തോടെയാണോ ഇരിയ്ക്കുന്നത് എന്നത് മാത്രമാണ് കാര്യം. എന്റെ ഫോട്ടോകള്‍ക്ക് ചെറുപ്പമായി എന്ന കമന്റ് വരുമ്പോള്‍ ഞാന്‍ പറയാന്‍ ആഗ്രഹിക്കുന്ന കാര്യമാണത്. സന്തോഷമാണ് പ്രധാനം. ചെറുപ്പമാണെങ്കിലും പ്രായമാണെങ്കിലും സന്തോഷിച്ചുകൊണ്ടിരിയ്ക്കുക”- മഞ്ജു വാര്യര്‍ പറഞ്ഞു.
ജീവിത മാർഗം തേടി ഒന്നിച്ച് ഗൾഫിലെത്തിയ ബാല്യകാല സുഹൃത്തുക്കൾ മരണത്തിലും ഒരുമിച്ചു. പ്രവാസ ലോകത്തേക്ക് മലപ്പുറം സ്വദേശികളായ ശരത്തും, മനീഷും എത്തിയത് ഒരേ വിമാനത്തിൽ. ജീവനറ്റ് നാട്ടിലേക്കുള്ള മടക്കയാത്രയും ഒരുമിച്ച് ഒരേ വിമാനത്തിൽ… ഈ സാഹചര്യത്തിൽ ഹൃദയസ്പർശിയായ കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് സാമൂഹ്യ പ്രവർത്തകൻ അഷ്റഫ് താമരശേരി.
ഫെയ്‌സ്ബുക്ക് കുറിപ്പ് വായിക്കാം:
കഴിഞ്ഞയാഴ്ച ഖാര്‍ഫേക്കാന്‍ റോഡിലുണ്ടായ അപകടത്തെ തുടര്‍ന്ന് മരണമടഞ്ഞ യുവാക്കളായ സുഹൃത്തുക്കളുടെ മൃതദേഹം ഇന്ന് നാട്ടിലേക്ക് അയച്ചു.
അപകടത്തില്‍ മരിച്ചുപോയ ശരത്തും,മനീഷും ബല്യകാല സുഹൃത്തുക്കളാണ്. കുട്ടിക്കാലം മുതല്‍ ഒരുമ്മിച്ച് കളിച്ച് വളര്‍ന്നവര്‍. ഇരുവരും ജീവിത മാര്‍ഗ്ഗം അന്വേഷിച്ച് ഗള്‍ഫിലേക്ക് വരുന്നത് ഒരേ വിമാനത്തില്‍. തികച്ചും യാദൃശ്ചികമെന്ന് പറയട്ടെ മരിച്ച് നിശ്ചലമായി കിടക്കുമ്പോഴും അവസാന യാത്രയും ഒരുമിച്ച് ഒരേ വിമാനത്തില്‍
ഷാര്‍ജയിലെ മുവെെല നാഷനല്‍ പെയിന്‍റ്സ് സമീപമാണ് മനീഷ് താമസിക്കുന്നത്. പിതാവുമായി ചേര്‍ന്ന് സ്വന്തമായി ബിസ്സിനസ്സ് നടത്തുകയാണ് മനീഷ്
കമ്പനിയുടെ ആവശ്യത്തിനായി അജ്മാനില്‍ നിന്നും റാസല്‍ ഖെെമ ഭാഗത്തേക്ക് വാഹനം ഓടിച്ച് പോകുമ്പോള്‍ പിന്നില്‍ നിന്നും മറ്റൊരു വാഹനം വന്ന് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഇരുവര്‍ക്കും സംഭവ സ്ഥലത്ത് വെച്ച് തന്നെ മരണം സംഭവിക്കുകയായിരുന്നു
മനീഷിന് മൂന്ന് മാസം പ്രായമുളള ഒരു കുട്ടി ഉണ്ട്. ഭാര്യ നിമിത. നാട്ടിലുളള പിതാവ് വന്നതിന് ശേഷം നാട്ടിലേക്ക് പോകുവാന്‍ ഇരിക്കുകയായിരുന്നു മനീഷ്. പെട്ടെന്ന് യാത്ര വിലക്ക് കാരണം പിതാവിന്‍റെ യാത്ര മുടങ്ങുകയായിരുന്നു. ആദ്യമായി കുഞ്ഞിനെ ഒരു നോക്ക് കാണുവാന്‍ മനീഷ് നാട്ടിലേക്ക് പോകുവാന്‍ ഇരിക്കുമ്പോഴാണ് ഈ ദാരുണ്യമായ അന്ത്യം
ഒരു ഫാര്‍മസിയില്‍ അക്കൗണ്ടന്‍റായി ജോലി ചെയ്യുകയായിരുന്നു ശരത്. മലപ്പുറം മഞ്ചേരി കാട്ടില്‍ ശശിധരന്‍റെ മകനാണ് ശരത്. അടുത്ത കാലത്താണ് ശരത്തിന്‍റെ വിവാഹം കഴിഞ്ഞത്. ഭാര്യ ഗോപിക.
ഇരുവരുടെയും ആത്മാവിന് നിത്യശാന്തിക്ക് പ്രാര്‍ത്ഥിക്കുന്നു.
അഷ്റഫ് താമരശ്ശേരി
കഴിഞ്ഞയാഴ്ച ഖാേര്‍ഫക്കാന്‍ റോഡിലുണ്ടായ അപകടത്തെ തുടര്‍ന്ന് മരണമടഞ്ഞ യുവാക്കളായ സുഹൃത്തുക്കളുടെ മൃതദേഹം ഇന്ന്…
Posted by Ashraf Thamarasery on Tuesday, 4 May 2021
കൊവിഡ് നിയന്ത്രണത്തിൽ മോദി സർക്കാർ പരാജയപ്പെട്ടെന്ന് അന്താരാഷ്ട്ര മെഡിക്കൽ ജേണലായ ലാൻസെറ്റിന്റെ വിമർശനം. കൊവിഡിന്റെ രണ്ടാം തരംഗം പ്രതിരോധിക്കാൻ വിമുഖത കാണിച്ച സർക്കാർ സമൂഹ മാധ്യമങ്ങളിൽ നിന്ന് വിമർശനങ്ങൾ മറച്ചുവെക്കുന്നതിലാണ് ശ്രദ്ധ ചെലുത്തിയതെന്നും ജേണലിന്റെ മുഖപ്രസംഗത്തിൽ പറയുന്നു.
മാർച്ച് ആദ്യവാരത്തിൽ കൂടുതൽ കേസുകൾ ഉണ്ടാകുന്നതിന് മുൻപ് കൊവിഡ് അതിന്റെ അവസാന ഘട്ടത്തിലാണെന്ന് ആരോഗ്യ മന്ത്രി ഹർഷ വർധൻ പ്രഖ്യാപിച്ചിരുന്നു. രണ്ടാം തരംഗത്തിന്റെ മുന്നറിയിപ്പുണ്ടായിട്ടും ഇന്ത്യ കൊവിഡിനെ പ്രതിരോധിച്ചു എന്ന തെറ്റിധാരണ സർക്കാർ പരത്തി. ഉത്തർ പ്രദേശും മഹാരാഷ്ട്രയും ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ രണ്ടാം തരംഗത്തെ തടയാൻ മുന്നൊരുക്കൾ നടത്തിയില്ലെന്നും ജേണൽ വിമർശിച്ചു.
എന്നാൽ കേരളവും ഒഡിഷയും ഉൾപ്പെടെ ചില സംസ്ഥാനങ്ങൾ പ്രതിരോധത്തിനുള്ള തയാറെടുപ്പുകൾ നടത്തി. ഈ സംസ്ഥാനങ്ങൾ ഓക്‌സിജൻ ലഭ്യതയും ഉറപ്പുവരുത്തിയിരുന്നു. ഇന്ത്യയുടെ വാക്‌സിനേഷൻ രീതിയെയും ലാൻസെറ്റ് മുഖപ്രസംഗത്തിൽ കുറ്റപ്പെടുത്തി.
ചൈനയുടെ നിയന്ത്രണം വിട്ട ലോങ് മാർച്ച് 5ബി റോക്കറ്റ് ഭൂമിയിൽ വീണെന്ന് റിപ്പോർട്ട്. ഇന്ത്യൻ മഹാസമുദ്രത്തിൽ, മാലിദ്വീപിനരികെ റോക്കറ്റ് വീണു എന്നാണ്ചൈന പറയുന്നത്. ഇതിന് ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ലെങ്കിലും ചില മാധ്യമങ്ങളിൽ ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. റോക്കറ്റിന്റെ അവശിഷ്ടങ്ങൾ ശാന്തസമുദ്രത്തിൽ പതിക്കാൻ സാധ്യതയുണ്ടെന്നായിരുന്നു ഗവേഷകരുടെ നിഗമനം.
മണിക്കൂറിൽ 28,000 കിലോമീറ്റർ വേഗത്തിൽ ഭൂമിയെ വലംവെക്കുന്ന റോക്കറ്റിന്റെ നിയന്ത്രണം ഏപ്രിൽ 29നാണ് നഷ്ടപ്പെട്ടത്. ചൈനയുടെ ബഹിരാകാശ പദ്ധതിയായ ലാർജ് മോഡുലാർ സ്‌പേസ് സ്റ്റേഷന്റെ ഭാഗമായ ടിയാൻഹെ മൊഡ്യൂളിനെ ഭ്രമണപഥത്തിൽ എത്തിച്ച ശേഷമായിരുന്നു ഇത്.
China now reporting https://t.co/dHSJVoItCY that the rocket reentered at 0224 UTC at 72.47E 2.65N which is right over the Maldives. If correct will be interesting to see if we get reports from there pic.twitter.com/NQovz33pqg
— Jonathan McDowell (@planet4589) May 9, 2021
ജെറുസലേമിൽ ഇസ്രായേലി പൊലീസും പലസ്തീൻ പ്രക്ഷോഭകരും തമ്മിൽ സംഘർഷം. ഈസ്റ്റ് ജെറുസലേമിൽ നടന്ന ഏറ്റുമുട്ടലിൽ നിരവന്ധി പേർക്ക് പരുക്കേറ്റിരുന്നു. അൽ അഖ്സ പള്ളിയിൽ ഇന്നലെയുണ്ടായ സംഘർഷത്തിൽ 200ലധികം പേർക്ക് പരുക്കേറ്റിരുന്നു. ഇതിനു പിന്നാലെയാണ് ഈസ്റ്റ് ജെറുസലേമിലും പ്രക്ഷോഭകരും പൊലീസും തമ്മിൽ ഏറ്റുമുട്ടിയത്.
സുരക്ഷാ ഉദ്യോഗസ്ഥർക്കെതിരെ പ്രതിഷേധക്കാർ കല്ലുകളെറിഞ്ഞു എന്ന് പൊലീസ് വിശദീകരിച്ചു. ഇവർക്ക് നേരെ പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചു. സംഭവത്തിൽ മൂന്ന് പേരെ അറസ്റ്റ് ചെയ്തു എന്ന് പൊലീസ് പറയുമ്പോൾ 13 പേരെ അറസ്റ്റ് ചെയ്തെന്നാണ് പ്രതിഷേധക്കാർ ആരോപിക്കുന്നത്. സംഭവത്തിൽ 53 പേർക്ക് പരുക്കേറ്റു എന്ന് പലസ്തീനിയൻ റെഡ് ക്രോസ് അറിയിച്ചു.
പ്രതിഷേധക്കാർക്ക് നേരെ പൊലീസ് റബ്ബർ ബുള്ളറ്റുകളും സൗണ്ട് ഗ്രനേഡുകളും ജലപീരങ്കികളും പ്രയോഗിച്ചു എന്ന് ജെറുസലേമിലെ എഎഫ്പി മാധ്യമപ്രവർത്തകർ പറയുന്നു.
വെള്ളിയാഴ്ചയാണ് ഇസ്ലാം മതത്തിലെ പ്രധാനപ്പെട്ട ആരാധനാലയമായ മസ്ജിദുൽ അഖ്സയിൽ പൊലീസ് അതിക്രമം നടന്നത്. വിശുദ്ധ മാസത്തിലെലെ അവസാന വെള്ളിയാഴ്ച ആയതിനാൽ ആയിരക്കണക്കിനു ഫലസ്തീനികളാണ് പള്ളിയിൽ എത്തിയിരുന്നത്. ഇവരിൽ ചിലർ ഇസ്രായേലിന്റെ അധിനിവേശത്തിലും ഫലസ്തീനികളെ കുടിയൊഴിപ്പിക്കുന്നതിലും പ്രതിഷേധിച്ചു. ഇതേ തുടർന്നാണ് പൊലീസ് റബ്ബർ ബുള്ളറ്റുകളും ഗ്രനേഡുകളും മറ്റും പ്രയോഗിച്ചത്. പള്ളിക്കുള്ളിൽ പ്രാർത്ഥിച്ചുകൊണ്ടിരുന്നവർക്കും പരുക്കേറ്റിരുന്നു.
ഷെയ്ഖ് ജറയ്ക്ക് സമീപം ഇസ്രായേൽ നടത്തുന്ന കുടിയൊഴിപ്പിക്കലുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഏതാനും ദിവസങ്ങളായി സംഘർഷം നിലനിൽക്കുകയാണ്.
നിയന്ത്രണം നഷ്ടപെട്ട ചൈനീസ് റോക്കറ്റ് ലോങ്ങ് മാര്‍ച് 5 ബി മണിക്കൂറുകള്‍ക്കുള്ളില്‍ ഭൂമിയുടെ അന്തരീക്ഷത്തിൽ പതിക്കും. മെഡിറ്ററേനിയൻ കടലിലെവിടെയോ ആകും ലോങ് മാർച്ച് അഞ്ച് ബി എന്ന 18 ടൺ ഭാരമുള്ള റോക്കറ്റിന്റെ അവശിഷ്ടങ്ങൾ പതിക്കുകയെന്ന് ചൈന അറിയിച്ചു. ഇന്ത്യൻ സമയം രാവിലെയോടെ ഭൂമിയുടെ അന്തരീക്ഷത്തിൽ എത്തുമെന്നാണ് കണക്കാക്കുന്നത്. അവശിഷ്ടങ്ങളിലേറെയും ഈ അന്തരീക്ഷ പ്രവേശനേത്താെട കത്തിത്തീരും.
അതേ സമയം, റോക്കറ്റ് പസഫിക്കിനു മുകളിലാണ് പ്രവേശിക്കുകയെന്ന് അമേരിക്കൻ ബഹിരാകാശ ഏജൻസി പ്രവചിക്കുന്നു. ജനവാസ കേന്ദ്രങ്ങളിൽ ഇതുമൂലം ആഘാതമുണ്ടാകാൻ സാധ്യത തീരെ വിരളമാണ്. എന്നാൽ, പൂർണമായി നിയന്ത്രണം നഷ്ടമായതിനാൽ ഏതു സാഹചര്യവും നേരിടാൻ സജ്ജമാകണെമന്ന് ഏജൻസി ആവശ്യപ്പെട്ടു. സെക്കൻഡിൽ 13.7 കിലോമീറ്റർ വേഗത്തിലാണ് റോക്കറ്റ് പാളിയുടെ സഞ്ചാരം.
നാലു ബൂസ്റ്ററുകളും ഒരു കോർ സ്റ്റേജുമായി ലോങ് മാർച്ച് 5ബി ഏപ്രിൽ 20നാണ് ചൈനയിലെ ഹൈനാൻ ദ്വീപിൽനിന്ന് ബഹിരാകാശത്തേക്ക് കുതിച്ചത്. ചൈനയുടെ സ്വന്തം ബഹിരാകാശ ഏജൻസിക്കു വേണ്ട സാമഗ്രികളും വഹിച്ചായിരുന്നു യാത്ര. അവ ലക്ഷ്യത്തിലെത്തിച്ചതോടെ ദൗത്യം പൂർത്തിയായി മടങ്ങുന്ന റോക്കറ്റ് അപകടമില്ലാതെ അന്തരീക്ഷത്തിൽ കത്തിത്തീരുകയോ അവശേഷിച്ച ഭാഗങ്ങൾ സമുദ്രത്തിൽ വീഴുകയോ ചെയ്യുമെന്നാണ് ചൈനയുടെ കണക്കുകൂട്ടൽ. ഇതിനു പിറകെ സമാനമായി 10 റോക്കറ്റുകൾ കൂടി ബഹിരാകാശത്തേക്ക് കുതിക്കും.
കഴിച്ച വർഷം സമാനമായൊരു യാത്രയിൽ ചൈനീസ് റോക്കറ്റിന്റെ അവശിഷ്ടങ്ങൾ ഐവറി കോസ്റ്റിൽ കെട്ടിടങ്ങൾക്കു മേൽ പതിച്ചിരുന്നു. പക്ഷേ, ആളപായമുണ്ടായില്ല.