Latest News

ദക്ഷിണാഫ്രിക്കയില്‍ കലാപത്തിനിടെ കത്തിയമരുന്ന കെട്ടിടത്തില്‍ നിന്ന് രക്ഷപ്പെടുത്തുന്നതിനായി രണ്ടുവയസുകാരി മകളെ താഴേയ്ക്ക് എറിഞ്ഞ് അമ്മ. ഡര്‍ബനിലാണ് നെഞ്ചിടിപ്പിക്കുന്ന സംഭവം. കുഞ്ഞിനെ താഴേക്കെറിയുന്ന ദൃശ്യങ്ങളും ചിത്രങ്ങളും സാമൂഹ്യമാധ്യമങ്ങളില്‍ ഇതിനോടകം നിറഞ്ഞു കഴിഞ്ഞു.

താഴെയുള്ളവര്‍ കുഞ്ഞിനെ പിടിച്ചെടുത്തതോടെ യാതൊരു പരിക്കും കൂടാതെ കുട്ടി സുരക്ഷിതയായി. ഒപ്പം അമ്മയും കെട്ടിടത്തില്‍ നിന്ന് രക്ഷപ്പെട്ടു. നലേദി മന്യോനി എന്ന സ്ത്രീയാണ് മറ്റൊരു മാര്‍ഗവുമില്ലാതിരുന്നപ്പോള്‍ ഒന്നാം നിലയില്‍ നിന്ന് കുഞ്ഞിനെ താഴെ നില്‍ക്കുന്നവരുടെ കൈകളിലേക്ക് എറിഞ്ഞു കൊടുത്തത്. ഈ സമയം കെട്ടിടത്തില്‍ തീ പടരുകയായിരുന്നു.

പ്രൊഫഷണല്‍ ക്യാമാറാമാനായ തുതുക സോന്‍ഡിയാണ് ദൃശ്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്തിയത്. മറ്റൊരു മാര്‍ഗവുമില്ലാതിരുന്നതുകൊണ്ടാണ് കുഞ്ഞിനെ താഴെയുള്ളവരുടെ കൈകളിലേക്ക് എറിഞ്ഞു കൊടുത്തതെന്ന് മാതാവ് നലേദി മന്യോനി പ്രതികരിച്ചു.

കെട്ടിടത്തില്‍ തീ പടരുമ്പോള്‍ ഞാനും കുഞ്ഞും കുടുങ്ങി. ”കുഞ്ഞിനെ എറിയൂ എന്ന് താഴെയുള്ള അയല്‍വാസികള്‍ അലറി. ഞാന്‍ ശരിക്കും ഭയന്നു. ആരുടെയെങ്കിലും കൈയില്‍ കുഞ്ഞ് സുരക്ഷിതമായി എത്തുമെന്ന് ഞാന്‍ വിശ്വസിച്ചു. ഈ സമയം ഞങ്ങള്‍ക്ക് ചുറ്റും ആകെ പുക മൂടിയിരുന്നു”- നലേദി പറഞ്ഞു.

എസ്എസ്എല്‍സി പരീക്ഷയില്‍ തോറ്റുപോയ കുട്ടികള്‍ക്ക് കൊടൈക്കനാലില്‍ രണ്ട് ദിവസം കുടുംബവുമൊത്ത് സൗജന്യ താമസവും ഭക്ഷണവും വാഗ്ദാനം ചെയ്ത് മലയാളി യുവവ്യവസായി.

കോഴിക്കോട് വടകര സ്വദേശിയും കൊടൈക്കാനില്‍ സ്ഥിര താമസക്കാരനുമായ ഹാമോക്ക് ഹോംസ്റ്റേ ഉടമ സുധിയാണ് തോറ്റ കുട്ടികള്‍ക്ക് കിടിലന്‍ അവസരം ഒരുക്കുന്നത്. തോറ്റവര്‍ സൃഷ്ടിച്ച ലോകമാണ് ജയിച്ചവരുടെ കഥ പറഞ്ഞ് കയ്യടിക്കുന്നതെന്ന് സുധി പറയുന്നു.

എസ്എസ്എല്‍സി തോറ്റവര്‍ക്ക് കൊടൈക്കനാലില്‍ ഫാമിലിയോടൊപ്പം ഫ്രീ സ്റ്റേയാണ് സുധിയുടെ ഓഫര്‍. ഈ മാസം അവസാനം വരെയാണ് ഓഫറിന്റെ കാലാവധി. റിസല്‍ട്ടിന്റെ പ്രൂഫ് ഹാജരാക്കുന്നവര്‍ക്കാണ് ഓഫര്‍ നേടാനാകുന്നത്.

‘അവര്‍ രണ്ടു ദിവസം ഇവിടെ വന്ന് റിലാക്സ് ചെയ്യട്ടേ… എന്നിട്ട് അടുത്ത പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പ് നടത്തട്ടേ…പിന്നെ തോറ്റവരുടെയും കൂടിയാണ് ഈ ലോകം’ സുധി പറയുന്നു.

കഴിഞ്ഞ 15 വര്‍ഷമായി കൊടൈക്കനാലില്‍ സ്ഥിരതാമസമാണ് സുധിയും കുടുംബവും. ഹാമോക്ക് എന്ന പേരില്‍ കൊടൈക്കനാലില്‍ വിവിധ ഇടങ്ങളില്‍ ഹോംസ്റ്റേ നടത്തുകയാണ്. ലോക്ക്ഡൗണ്‍ വിനോദ സഞ്ചാര മേഖലയെ കീഴ്‌മേല്‍ മറിച്ചെങ്കിലും 10,000 രൂപയോളം ചിലവു വരുന്ന താമസ സൗകര്യം സൗജന്യമായി കൊടുക്കുകയാണ്.

തോറ്റു പോയ എത്ര കുട്ടികളാണെങ്കിലും അവര്‍ക്കെല്ലാം ഈ ഓഫര്‍ ലഭ്യമാണ്. തോറ്റു പോയവരാണ് പിന്നീട് ജയിച്ചിട്ടുള്ളത്. അതിനാല്‍ അവര്‍ക്ക് ആത്മവിശ്വാസം നല്‍കുക എന്നുമാത്രമാണ് ഈ ആശയത്തിന് പിന്നിലെന്ന് സുധി പറഞ്ഞു. ഈ മാസം അവസാനം വരെയാണ് ഓഫര്‍ കാലാവധി.

വിവിധ മേഖലകളില്‍ ശ്രദ്ധേയമായ പ്രവാസികളെ ഗോള്‍ഡന്‍ വിസ നല്‍കി യുഎഇ ആദരിക്കാറുണ്ട്. അങ്ങനെ ഇത്തവണ ആ ഭാഗ്യം ലഭിച്ചത് മലയാളി കുടുംബത്തിനാണ്.

കോഴിക്കോട് സ്വദേശിയായ ഡോ. എ മുഹമ്മദ് ഫസലുദ്ദീന്‍, ഭാര്യ ഡോ. റസിയ എംവി മകന്‍ ആദില്‍ ഫസല്‍ എന്നിവര്‍ക്കാണ് 10 വര്‍ഷത്തെ ഗോള്‍ഡന്‍ വിസ ലഭിച്ചത്.

പ്രൈം മെഡിക്കല്‍സിലെ കാര്‍ഡിയോളജി വിഭാഗം ഡോക്ടറാണ് ഫസലുദ്ദീന്‍. അവിടത്തെ പീഡിയാട്രിക്ക് വിഭാഗത്തിലെ ഡോക്ടറാണ് റസിയ. ഇവരുടെ മകന്‍ ആദില്‍ ഡിപിഎസിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയാണ്. ആറുവര്‍ഷമായി കുടുംബം യുഎഇയിലുണ്ട്.

കിണറ്റിൽ വീണ കുട്ടിയെ രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിനിടെ കിണറിന്റെ ചുറ്റുമുള്ള മണ്ണിടിഞ്ഞ് മുപ്പതോളം പേർ കിണറ്റിൽ വീണ് ദാരുണാപകടം. സംഭവത്തിൽ മൂന്നുപേർ മരിച്ചു. മധ്യപ്രദേശിലെ വിദിഷ ജില്ലയിൽ വ്യാഴാഴ്ചയാണ് സംഭവം. കുട്ടിയെ രക്ഷപ്പെടുത്താനായി ആളുകൾ കൂട്ടംകൂടി നിന്നതോടെ കിണറിന്റെ ചുറ്റുമുള്ള മണ്ണ് ഇടിഞ്ഞുവീഴുകയായിരുന്നു. ഗഞ്ച്ബസോദയിലാണ് സംഭവം.

കിണറ്റിൽ വീണ 19 പേരെ രക്ഷപ്പെടുത്തിയെന്നും മൂന്ന് മൃതദേഹങ്ങൾ കണ്ടെടുത്തെന്നും മന്ത്രി വിശ്വാസ് സാരംഗ് അറിയിച്ചു. എൻഡിആർഎഫ്, എസ്ഡിആർഎഫ് സംഘങ്ങൾ സംഭവസ്ഥലത്തുണ്ട്. രക്ഷാപ്രവർത്തനം തുടരുകയാണ്. രക്ഷപ്പെടുത്തിയവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിരവധി പേർ ഇപ്പോഴും കിണറ്റിനുള്ളിൽ കുടുങ്ങിക്കിടക്കുകയാണെന്നാണ് വിവരം.

അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടവർക്ക് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ ആദരാഞ്ജലി അർപ്പിച്ചു. ദേശീയ ദുരന്ത നിവാരണ സേനയും സംസ്ഥാന ദുരന്ത നിവാരണ സേനയും മുതിർന്ന പോലീസ് ഉദ്യോഗസ്ഥരും സ്ഥലത്തുണ്ട്.

ബിനോയ് എം. ജെ.

അനന്താനന്ദത്തെ കുറിച്ച് പറയുമ്പോൾ എല്ലാവരും അത്ഭുതപ്പെടുന്നു . ഇത് നടക്കാൻ പോകുന്ന കാര്യമല്ല – എന്നവർ വാദിക്കുന്നു. ഇത് വെറും തട്ടിപ്പാണെന്നും ഏട്ടിലെ പശു പുല്ല് തിന്നുകയില്ലെന്നും അവർ പറയുന്നു. യഥാർത്ഥത്തിൽ ആർഷഭാരത സംസ്കാരത്തിൽ അനന്താനന്ദത്തിൽ എത്തിയവർ അനേകം ഉണ്ടായിരുന്നു. ആ സംസ്കാരം ഇന്ന് അന്യംനിന്ന പോലെ തോന്നുന്നു. പശ്ചാത്യ സംസ്കാരത്തിന്റെ അതിപ്രസരത്തിൽ നാം അതെല്ലാം മറന്നു കളഞ്ഞു . മനുഷ്യന്റെ എല്ലാ പ്രവർത്തികളും ചിന്തകളും ആനന്ദത്തെ ലക്ഷ്യമാക്കി ആണ് പോകുന്നത്. അതിനാൽ തന്നെ അനന്താനന്ദം നമ്മുടെ പരമമായ ലക്ഷ്യവും ആണ്.

അനന്താനന്ദത്തിൽ എത്തിച്ചേരുവാനുള്ള മാർഗ്ഗമെന്താണ്? എല്ലാത്തരം പ്രശ്നങ്ങളിൽ നിന്നും മോചിതരാവുക. ‘ചിന്ത’ മനസ്സിന്റെ ആനന്ദത്തെ കാർന്നുതിന്നുന്ന ഒന്നാണ്. ചിന്ത എവിടെ നിന്നും വരുന്നു? പ്രശ്നങ്ങളിൽ നിന്നും ആശയക്കുഴപ്പങ്ങളിൽ നിന്നുമാണ് ചിന്ത വരുന്നത്. ചിന്തിക്കാത്തവരായി ആരും തന്നെയില്ല. ഇതിന്റെയർത്ഥം നമ്മുടെ തലയിൽ എന്തോ വലിയ പ്രശ്നമോ ആശയക്കുഴപ്പമോ കയറിക്കൂടിയിട്ടുണ്ട് എന്നതാണ് .അതിനെക്കുറിച്ച് നാം ബോധവാന്മാരാകണം എന്നില്ല. താൻ സുഖമായി ജീവിക്കുന്നു എന്ന് എല്ലാവരും പറയുന്നു . എന്നാൽ അതൊരു ഭംഗിവാക്ക് മാത്രമാണ്. ഒരു പ്രശ്നം മാറുമ്പോൾ മറ്റൊരു പ്രശ്നം വരുന്നു. ഒരു ചിന്ത തീരുന്നതിനു മുൻപ് മറ്റൊരു ചിന്ത പ്രത്യക്ഷപ്പെടുന്നു. പ്രശ്നങ്ങളുടെയും ചിന്തകളുടെയും നാനാത്വത്തിൽ ഒരുതരം ഏകത്വം ഉണ്ടെന്ന് കരുതുന്നതിൽ യാതൊരു തെറ്റുമില്ല .എന്താണാ ഏകത്വം? വാസ്തവത്തിൽ എല്ലാവരുടെയും പ്രശ്നം ഒന്ന് തന്നെയാണ്. ‘ആഗ്രഹ’മാണതെന്ന് ശ്രീബുദ്ധൻ വാദിച്ചു. ‘പാരതന്ത്ര്യം’ ആണതെന്ന് വിവേകാനന്ദൻ വാദിക്കുന്നു. ‘മായാ ബന്ധനം’ ആണതെന്ന് മറ്റ് ചിലർ പറയുന്നു .ഇവയെല്ലാംതന്നെ ഒരേ സത്യത്തിന്റെ വിവിധ മുഖങ്ങൾ മാത്രമാണ്.

ദുഃഖങ്ങളും പ്രശ്നങ്ങളും വെറുതെ ഉണ്ടാകുന്നതല്ല .അവയുടെ പിറകിൽ ഒരു കാരണം കിടപ്പുണ്ട് .ഒരു പ്രശ്നം മാറുമ്പോൾ മറ്റൊരെണ്ണം വരുന്നു. ഇത് അവസാനമില്ലാതെ പോകുന്നു. കാരണം നാം പ്രശ്നത്തിന്റെ അടിസ്ഥാന കാരണത്തെ പരിഗണിക്കുന്നില്ല. അങ്ങനെ ഒരു കാരണം ഉള്ളതായി നാം സമ്മതിക്കുന്നുമില്ല. ഇവിടെയാണ് നമുക്ക് പിഴവ് പറ്റുന്നത്. പ്രശ്നത്തെക്കുറിച്ചുള്ള അവബോധമാണ് പ്രശ്നപരിഹാരത്തിലേക്കുള്ള ആദ്യപടി .ഒരേ പ്രശ്നം പല വ്യക്തികളിൽ പല രീതികളിൽ പ്രത്യക്ഷപ്പെടുന്നു. അത് ഇല്ലാത്തവരായി ആരും തന്നെ ഇല്ല .ഇത് മാനവരാശിയെ ബാധിച്ചിരിക്കുന്ന ഒരു രോഗമാണ്. ഇതിൽ നിന്ന് വിമോചനം നേടുന്നവർ ഭിന്നർ ആയി കാണപ്പെടുന്നു. അവർ അനന്താനന്ദത്തിന്റെ ഉടമകളാണ്. അവർക്ക് എല്ലാം അറിയാം .അവർ കൽപിക്കുന്നതെന്തും സംഭവിക്കുന്നു. അങ്ങനെയുള്ളവർ ഇന്നും ജീവിച്ചിരിപ്പുണ്ട്. വരും യുഗങ്ങളിൽ ആയിരക്കണക്കിന് ഉണ്ടാവുകയും ചെയ്യും. അനന്താനന്ദത്തിൽ എത്തിയവർ ക്രമേണ ഈശ്വരനിൽ ലയിക്കുന്നു. അവർ പിന്നീട് മനുഷ്യരല്ല. കാരണം അവരുടെ കുറവുകളും പ്രശ്നങ്ങളും തിരോഭവിച്ചിരിക്കുന്നു. അവർ പൂർണ്ണരാണ്. അവരിൽ ഈശ്വരൻ പ്രകാശിക്കുന്നു. അവർ ജനനമരണങ്ങളിൽ നിന്നും മോചനം നേടിയിരിക്കുന്നു! അവർ സംസാരസാഗരം താണ്ടിയിരിക്കുന്നു! എന്റെയും നിങ്ങളുടെയും ആത്യന്തികമായ ജീവിതലക്ഷ്യം ഇതാകുന്നു. എല്ലാ ക്ലേശങ്ങൾക്കും പ്രാരാബ്ധങ്ങൾക്കും അപ്പുറം പോവുക. ദുഃഖനിവൃത്തിയിൽ എത്തുക . അനന്താനന്ദത്തിൽ എത്തുക.

 

ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു .
28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്തമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.

 

ഭർത്താവിനെയും മക്കളെയും ഉപേക്ഷിച്ചു പോയി കാമുകനാൽ കൊല്ലപ്പെട്ട പുന്നപ്ര സ്വദേശി അനിത എന്ന 32 വയസ്സുകാരിയുടെ മൃതദേഹം സംസ്കരിക്കാൻ എത്തിയത് സഹോദരൻ മാത്രം. അനിതയുടെ ഭർത്താവ് മൃതദേഹം കാണാനോ മക്കളെ കാണിക്കാനോ തയ്യാർ ആയില്ല സംസ്കാരത്തിനായി കുട്ടികളെ ചാത്തനാട് ശ്മശാനത്തിലേക്ക് എത്തിക്കണം എന്ന് അറീച്ചെങ്കിലും ഭർത്താവ് തയ്യാറായില്ല.

ഉപേക്ഷിച്ചു പോയവൾക്ക് കർമ്മം ചെയ്യാൻ എന്റെ മക്കളെ വിടില്ല എന്ന നിലപാടിലായിരുന്നു മുൻ ഭർത്താവ്. ജനപ്രതിനിധികൾ അടക്കം സംസാരിച്ചു എങ്കിലും വഴങ്ങിയില്ല തുടർന്ന് അനിതയുടെ സഹോദരനാണ് കർമങ്ങൾ ചെയ്ത് സംസ്കാരം നടത്തിയത്. അനിതക്ക് എതിരെ കടുത്ത രീതിയിൽ ആയിരുന്നു ഭർത്താവ് സംസാരിച്ചത് മക്കളുടെ പേര് ഈ സംഭവത്തിൽ വലിച്ചെഴക്കല്ലേ എന്നും പോലീസ് ഉദ്യോഗസ്ഥരോട് ഇയാൾ ആവിശ്യപ്പെട്ടു.

ആലപ്പുഴ മെഡിക്കൽ കോളേജിൽ നിന്നും പോലീസ് ഉദ്യോഗസ്ഥരും പഞ്ചായത്തു അധികാരികളും ചേർന്നാണ് മൃതുദേഹം ഏറ്റുവാങ്ങി സംസ്കാരത്തിന് നേത്രത്വം നൽകിയത്. പിന്നീട് ചാത്തനാട് ശ്മശാനത്തിലേക്ക് എത്തിക്കുകയായിരുന്നു. മരിച്ച അനിതയ്ക്ക് ഒരു മകനും മകളുമാണ്. അനിത കാമുകന്റെ കൂടെ പോയ ശേഷം കുട്ടികൾ അച്ഛന്റെ കൂടെ ആയിരുന്നു.

അതേ സമയം അനിതയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പുതിയ വെളിപ്പെടുത്തലുകള്‍ പൊലീസ് നടത്തി. കൊല്ലപ്പെട്ട അനിത, കാമുകനായ പ്രതീഷില്‍ നിന്ന് ആറുമാസം ഗര്‍ഭിണിയായിരുന്നെന്നും ഇവരെ ഒഴിവാക്കാനാണ് മറ്റൊരു കാമുകിയുടെ സഹായത്തോടെ കൊലപ്പെടുത്തിയതെന്നും പൊലീസ് പറയുന്നു. പള്ളാത്തുരുത്തിയില്‍ വെച്ചാണ് മലപ്പുറം സ്വദേശിയായ പ്രതീഷ് തന്റെ മറ്റൊരു കാമുകിയായ കൈനകരി സ്വദേശിനി രജനിയുടെ സഹായത്തോടെ അനിതയെ കൊലപ്പെടുത്തി ആറ്റില്‍ തള്ളിയത്.

രണ്ട് മക്കളെയും ഭര്‍ത്താവിനെയും ഉപേക്ഷിച്ച് കാമുകനായ പ്രതീഷിനൊപ്പം അനിത നാടു വിട്ടിരുന്നു. കായംകുളത്തെ അഗ്രികള്‍ച്ചര്‍ ഫാമില്‍ ജോലി ചെയ്യുമ്പോഴാണ് ഇരുവരും പരിചയപ്പെടുന്നത്. പിന്നീട് പ്രണയമായി ബന്ധം വളര്‍ന്നപ്പോള്‍ കുടുംബം ഉപേക്ഷിച്ച് നാടുവിടുകയായിരുന്നു. കോഴിക്കോടും തൃശൂരും പാലക്കാടും ജില്ലകളിലായി ഇരുവരും താമസിച്ചു. ആലത്തൂരിലുള്ള ഒരു അഗ്രികള്‍ച്ചര്‍ ഫാമിലാണ് അനിത അവസാനമായി ജോലി ചെയ്തിരുന്നത്. ഇതിനിടെ ഗര്‍ഭിണിയായി. ഈ കാലയളവില്‍ പ്രതീഷ് ഒരു സുഹൃത്ത് വഴി കൈനകരിക്കാരിയായ രജനിയെ പരിചയപ്പെടുകയും പ്രണയത്തിലാവുകയും ചെയ്തു. രജനി നേരത്തെ തന്നെ വിവാഹ ബന്ധം വേര്‍പ്പെടുത്തിയിരുന്നു. രജനിയുമായി ഒന്നിച്ചു കഴിയുന്നതിനിടെ പ്രതീഷ് ഗര്‍ഭിണിയായ അനിതയെ ഒഴിവാക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങി.

ഇതിന്റെ ഭാഗമായി ആലത്തൂരില്‍ നിന്നും രജനിയുടെ കൈനകരിയിലെ വീട്ടിലേക്ക് വിളിച്ചു വരുത്തുകയും അവിടെ വച്ച് ഇരുവരും അനിതയെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. മരണം സംഭവിക്കുമ്പോള്‍ അനിത ആറുമാസം ഗര്‍ഭിണിയായിരുന്നു. കൊലപ്പെടുത്തിയ ശേഷം ഇരുവരും ചേര്‍ന്ന് മൃതദേഹം ആറ്റിലേക്ക് തള്ളി. വെള്ളിയാഴ്ചയാണ് കൊലപാതകം നടന്നത്. ശനിയാഴ്ച രാത്രി ഏഴു മണിയോടെ പ്രദേശവാസികളാണ് പള്ളാത്തുരുത്തി അരയന്‍തോടു പാലത്തിനു സമീപം ആറ്റില്‍ പൊങ്ങിയ നിലയില്‍ മൃതദേഹം കണ്ടത്.

മൃതദേഹം വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റി. ഞായറാഴ്ച അനിതയുടെ സഹോദരനെത്തിയാണു തിരിച്ചറിഞ്ഞത്. ഇന്നലെ നടന്ന പോസ്റ്റ്‌മോര്‍ട്ടത്തിലെ പ്രാഥമിക വിവരം അനുസരിച്ച് കൊലപാതകമെന്നു സ്ഥിരീകരിച്ചതോടെയാണ് ഇന്ന് പ്രതികളെ പൊലീസ് പിടികൂടിയത്.

ടാങ്കര്‍ ലോറിക്കടിയിൽപെട്ട് ബൈക്ക് യാത്രികർക്ക് ദാരുണാന്ത്യം. എറണാകുളം നെട്ടൂര്‍ ലേക് ഷോർ ആശുപത്രി അസിസ്റ്റന്‍റ് ആലപ്പുഴ അന്ധകാരനഴി വിയാത്ര കോളനിയില്‍ പുളിക്കല്‍ വീട്ടില്‍ വര്‍ഗീസിന്‍റെ മകന്‍ വിന്‍സണ്‍ വര്‍ഗീസ്(24), ലേക് ഷോറിലെ നഴ്‌സായ തൃശൂര്‍ വെറ്റിലപ്പാറ കെ.എം. ജോഷിയുടെ മകള്‍ ജീമോള്‍ കെ. ജോഷി(24) എന്നിവരാണ് മരിച്ചത്.

ഇരുവരും വൈറ്റില പാലത്തിനു സമീപത്തെ എ.ടി.എമ്മില്‍ നിന്നും പണമെടുത്ത് മടങ്ങുന്ന വഴിയായിരുന്നു അപകടം. സമീപത്തെ സര്‍വിസ് റോഡില്‍ നിന്നും ദേശീയപാതയിലേക്ക് കടക്കുന്ന വഴി പാലാരിവട്ടം ഭാഗത്തും നിന്നും വൈറ്റില മേല്‍പ്പാലം കയറിയിറങ്ങി വന്ന ടാങ്കര്‍ ലോറി ബൈക്കില്‍ ഇടിക്കുകയായിരുന്നു. ഇരുവരും ലോറിക്കടിയിലേക്കാണ് തെറിച്ചുവീണത്. ഇരുവരുടെയും ശരീരത്തിലൂടെ ലോറി കയറിയിറങ്ങുകയായിരുന്നു.

ഉടനെ തന്നെ ലേക് ഷോർ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. ടാങ്കര്‍ ലോറി അമിതവേഗതയിലായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഐലന്‍റിലേക്ക് അമോണിയം കയറ്റുന്നതിനായി പോകുകയായിരുന്നു ലോറി. ഡ്രൈവര്‍ ഷഹ്‌സാദെ ഖാനെ (40) യാത്രക്കാര്‍ ചേർന്ന് തടഞ്ഞു വെച്ച് മരട് പൊലീസിനു കൈമാറി. മനപൂര്‍വ്വമല്ലാത്ത നരഹത്യയ്‌ക്ക് ഇയാള്‍ക്കെതിരേ കേസെടുത്തു.

വിന്‍സന്‍ വര്‍ഗീസിന്‍റെ ഭാര്യ: അസ്‌ന. മകന്‍: എറിക് വില്‍സന്‍. മാതാവ്: റോസിലി.

ജീമോള്‍ കെ. ജോഷിയുടെ മാതാവ്: ഷീജ. സഹോദരങ്ങള്‍: ജോമോള്‍ (നഴ്‌സിങ് വിദ്യാര്‍ഥിനി, ബാംഗ്ലൂര്‍), ജിയാമോള്‍.

ലോകത്തെ മുഴുവൻ പിന്നാലെ നടത്തിച്ച് ചൈനയിലെ ആനകളുടെ യാത്ര ഇപ്പോഴും തുടരുകയാണ്. ഇതിനിടെ ഗുരുതര പരുക്കേറ്റ കുട്ടിയാനയെയും സംഘം ഉപേക്ഷിച്ചതായി റിപ്പോർട്ടുകൾ. പരുക്കേറ്റ കുട്ടിയാനെ ഉപേക്ഷിച്ച് മറ്റ് ആനകൾ മുന്നോട്ടുപോവുകയായിരുന്നു. മുൻപ് ഇതിൽ ഒരു കൊമ്പൻ കൂട്ടം തെറ്റി ഏറെ പിന്നിലാവുകയും തിരിച്ച് യാത്ര പുറപ്പെട്ട സ്ഥലേത്ത് നടപ്പു തുടങ്ങിയതായും റിപ്പോർട്ട് ഉണ്ടായിരുന്നു.

തെയിലെ തോട്ടത്തിന് സമീപമാണ് പരുക്കേറ്റ കുട്ടിയാനയെ ഉപേക്ഷിച്ച് സംഘം യാത്ര തുടർന്നത്. കാലിനാണ് പരുക്ക്. കടുത്ത അണുബാധ കുട്ടിയാനെ ബാധിച്ചിട്ടുണ്ടെന്നും വേണ്ട ചികിൽസ നൽകിയിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കുന്നു. 180 കിലോഗ്രാം ഭാരമാണ് കുട്ടിയാനയക്ക്. ഒന്നര വർഷമായി തുടങ്ങിയ യാത്ര ഇതിനോടകം 600 കിലോമീറ്റർ പിന്നിട്ടുകയാണ്.

ഇതിനോടകം കോടികളുടെ ചെലവാണ് അധികൃതർക്ക് ആനകളുടെ യാത്ര വരുത്തി വയ്ക്കുന്നത്. പല പ്രതിസന്ധികൾ വന്നിട്ടും 15 ആനകൾ തുടങ്ങിയ യാത്രയിൽ നിന്നും അംഗങ്ങൾ െകാഴിഞ്ഞുപോയിട്ടും പിൻമാറാതെ സംഘം യാത്ര തുടരുകയാണ്. ഇതോടെ കൗതുകവും വർധിക്കുന്നു. വൻ അകമ്പടിയും സുരക്ഷയുമാണ് ആനകൾക്കു ചൈന നൽകുന്നത്. അടിയന്തര സാഹചര്യങ്ങൾ നേരിടാനായി 410 അംഗ സുരക്ഷാ ഗ്രൂപ്പിനെയാണു നിയോഗിച്ചിരിക്കുന്നത്. 76 കാറുകളും 9 ഡ്രോണുകളും ആനകളുടെ നീക്കം സദാസമയവും നിരീക്ഷിക്കുന്നു. ഒരു നേരം 8 പേരെയെങ്കിലും ഉറപ്പാക്കി, 24 മണിക്കൂറും നിരീക്ഷണത്തിനായി നിയോഗിച്ചിട്ടുണ്ട്.

ഇം​ഗ്ല​ണ്ട് പ​ര്യ​ട​ന​ത്തി​നെ​ത്തി​യ ടീം ​ഇ​ന്ത്യ​യു​ടെ വി​ക്ക​റ്റ് കീ​പ്പ​ർ ബാ​റ്റ്സ്മാ​ൻ ഋ​ഷ​ഭ് പ​ന്തി​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഇ​ന്ത്യ​ൻ താ​ര​ങ്ങ​ളി​ൽ ഒ​രാ​ൾ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു​വെ​ന്ന റി​പ്പോ​ർ​ട്ടു​ക​ൾ രാ​വി​ലെ പു​റ​ത്തു​വ​ന്നി​രു​ന്നു. പി​ന്നാ​ലെ​യാ​ണ് പ​ന്തി​നാ​ണ് കോ​വി​ഡ് എ​ന്ന വി​വ​രം ബി​സി​സി​ഐ വൃ​ത്ത​ങ്ങ​ൾ ത​ന്നെ സ്ഥി​രീ​ക​രി​ച്ച​ത്.

രോ​ഗം സ്ഥി​രീ​ക​രി​ച്ച​തി​ന് പി​ന്നാ​ലെ പ​ന്തി​നെ നി​രീ​ക്ഷ​ണ​ത്തി​ലേ​ക്ക് മാ​റ്റി. അ​ടു​ത്ത എ​ട്ട് ദി​വ​സം താ​രം നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രി​ക്കും. പ്ര​ക​ട​മാ​യ ല​ക്ഷ​ണ​ങ്ങ​ളൊ​ന്നും പ​ന്തി​ന് ഉ​ണ്ടാ​യി​രു​ന്നി​ല്ല. ടീ​മി​ലെ മ​റ്റ് താ​ര​ങ്ങ​ളു​മാ​യി സ​മ്പ​ർ​ക്ക​മി​ല്ലാ​തി​രു​ന്ന​തും ആ​ശ്വാ​സ​മാ​യി.

പ​ന്തി​നെ ഒ​ഴി​വാ​ക്കി ടീം ​ദ​ർ​ഹാ​മി​ലേ​ക്ക് പോ​കും. കോ​വി​ഡ് നെ​ഗ​റ്റീ​വാ​യ ശേ​ഷം ആ​രോ​ഗ്യ​സ്ഥി​തി പ​രി​ശോ​ധി​ച്ചാ​വും പ​ന്തി​നെ ടീ​മി​നൊ​പ്പം ചേ​ർ​ക്കു​ന്ന​ത്. കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ നി​ർ​ബ​ന്ധ​മാ​യും പാ​ലി​ക്ക​ണ​മെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി ക​ളി​ക്കാ​ർ​ക്ക് ബി​സി​സി​ഐ സെ​ക്ര​ട്ട​റി ജ​യ് ഷാ ​ക​ത്ത​യ​ച്ചി​ട്ടു​ണ്ട്.

ന്യൂ​സി​ല​ൻ​ഡി​നെ​തി​രാ​യ ലോ​ക ടെ​സ്റ്റ് ചാ​മ്പ്യ​ൻ​ഷി​പ്പ് ഫൈ​ന​ലി​ന് ശേ​ഷം ഇ​ന്ത്യ​ൻ താ​ര​ങ്ങ​ൾ ഇം​ഗ്ല​ണ്ടി​ൽ അ​വ​ധി ആ​ഘോ​ഷി​ക്കു​ക​യാ​യി​രു​ന്നു. പ​ന്ത് ഇ​തി​നി​ടെ യൂ​റോ ക​പ്പ് മ​ത്സ​ര​ങ്ങ​ൾ കാ​ണാ​ൻ പോ​യി​രു​ന്നു. ഇ​തി​ന്‍റെ ചി​ത്ര​ങ്ങ​ൾ ന​വ​മാ​ധ്യ​മ​ങ്ങ​ളി​ൽ പോ​സ്റ്റ് ചെ​യ്യു​ക​യും ചെ​യ്തു. പി​ന്നീ​ട് ടീ​മി​നൊ​പ്പം ചേ​രു​ന്ന​തി​നാ​യി കോ​വി​ഡ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​പ്പോ​ഴാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്.

കൗ​ണ്ടി ഇ​ല​വ​നെ​തി​രേ ടീം ​ഇ​ന്ത്യ ജൂ​ലൈ 20ന് ​പ​രി​ശീ​ല​ന മ​ത്സ​ര​ത്തി​നി​റ​ങ്ങു​ന്നു​ണ്ട്. ഓ​ഗ​സ്റ്റ് നാ​ലി​നാ​ണ് ഇം​ഗ്ല​ണ്ടി​നെ​തി​രാ​യ പ​ര​മ്പ​ര​യി​ലെ ആ​ദ്യ ടെ​സ്റ്റ്.

കൊ​ട​ക​ര കു​ഴ​ൽ​പ്പ​ണ​ക്കേ​സി​ൽ ര​ണ്ടു പ്ര​മു​ഖ​രെ കൂ​ടി ചോ​ദ്യം ചെ​യ്യു​മെ​ന്ന സൂ​ച​ന ന​ൽ​കി പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം. ഇ​തി​ലൊ​ന്ന് ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കെ.​സു​രേ​ന്ദ്ര​ന്‍റെ മ​ക​നാ​ണെ​ന്നാ​ണ് സൂ​ച​ന. വ​രും ദി​വ​സ​ങ്ങ​ളി​ൽ ഇ​തു സം​ബ​ന്ധി​ച്ച് വ്യ​ക്ത​മാ​യ തീ​രു​മാ​ന​മു​ണ്ടാ​കും.

കേ​സ് എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് അ​ന്വേ​ഷി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ പോ​ലീ​സി​ന് ഇ​നി കാ​ര്യ​മാ​യി എ​ന്താ​ണ് ചെ​യ്യാ​നു​ള്ള​തെ​ന്നും പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം യോ​ഗം ചേ​ർ​ന്ന് വി​ല​യി​രു​ത്തും.

സു​രേ​ന്ദ്ര​നെ ബു​ധ​നാ​ഴ്ച ചോ​ദ്യം ചെ​യ്ത​പ്പോ​ൾ ല​ഭി​ച്ച വി​വ​ര​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രി​ക്കും കേ​സ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഇ​നി​യു​ള്ള മു​ന്നോ​ട്ടു​പോ​ക്ക്. നേ​ര​ത്തെ ചോ​ദ്യം ചെ​യ്ത നേ​താ​ക്ക​ളി​ൽ​നി​ന്നു വ്യ​ത്യ​സ്ത​മാ​യി സു​രേ​ന്ദ്ര​നി​ൽ നി​ന്നും കാ​ര്യ​മാ​യ വി​വ​ര​ങ്ങ​ളൊ​ന്നും ല​ഭി​ച്ചി​ട്ടി​ല്ലെ​ന്നാ​ണ് സൂ​ച​ന.

ധ​ർ​മ്മ​രാ​ജ​നെ അ​റി​യാ​മെ​ന്നും തെ​ര​ഞ്ഞെ​ടു​പ്പു സാ​മ​ഗ്രി​ക​ൾ എ​ത്തി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് അ​യാ​ളു​മാ​യി ഇ​ട​പെ​ട്ട​തെ​ന്നു​മാ​ണ് സു​രേ​ന്ദ്ര​നും മൊ​ഴി ന​ൽ​കി​യ​ത്. പ​ണ​ത്തി​ന്‍റെ ഇ​ട​പാ​ടു​ക​ൾ ത​നി​ക്ക​റി​യി​ല്ലെ​ന്നും സു​രേ​ന്ദ്ര​ൻ പ​റ​ഞ്ഞി​ട്ടു​ണ്ട്.

കോ​ന്നി​യി​ൽ വ​ച്ച് ധ​ർ​മ്മ​രാ​ജ​നെ ക​ണ്ടി​രു​ന്നോ എ​ന്ന ചോ​ദ്യ​ത്തി​ന് പ്ര​ച​ര​ണ​ത്തി​നി​ടെ പ​ല​രേ​യും ക​ണ്ടി​ട്ടു​ണ്ടെ​ന്ന ഉ​ത്ത​ര​മാ​ണ് ന​ൽ​കി​യ​ത്. സെ​ക്ക​ന്‍റു​ക​ൾ മാ​ത്രം നീ​ളു​ന്ന ഫോ​ണ്‍ കോ​ളാ​ണ് സു​രേ​ന്ദ്ര​നെ​യും ധ​ർ​മ്മ​രാ​ജ​നേ​യും കൂ​ട്ടി​യി​ണ​ക്കാ​നാ​യി പോ​ലീ​സി​ന് കി​ട്ടി​യി​ട്ടു​ള്ള തെളിവ് .

അ​ധി​കം വൈ​കാ​തെ കൊ​ട​ക​ര കേ​സ് സം​ബ​ന്ധി​ച്ച് വി​ശ​ദ​മാ​യ റി​പ്പോ​ർ​ട്ട് പോ​ലീ​സ് സം​സ്ഥാ​ന സ​ർ​ക്കാ​രി​ന് സ​മ​ർ​പ്പി​ക്കും.

RECENT POSTS
Copyright © . All rights reserved
➤