Latest News

യുകെയിൽ 6 മാസത്തിനിടെ ഉയർന്ന പ്രതിദിന കോവിഡ് നിരക്ക്. രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം ഒരാഴ്ചയ്ക്കുള്ളിൽ 43,302 ആയി. ജനുവരി 15 ന് രേഖപ്പെടുത്തിയ 55,761 കേസുകളാണ് തൊട്ടു മുമ്പിൽ. ജനുവരി എട്ടിന് രേഖപ്പെടുത്തിയ 68,053 കേസുകളാണ് ഏറ്റവും ഉയർന്ന പ്രതിദിന കണക്ക്.

കോവിഡ് മരണങ്ങളും ഒരാഴ്ചയ്ക്കുള്ളിൽ 48.5 ശതമാനം വർദ്ധിച്ച് 49 ലെത്തി. കഴിഞ്ഞ ബുധനാഴ്ച 33 ആയിരുന്ന സ്ഥാനത്താണിത്. പുതിയ കേസുകൾ അതിവേഗം ഉയരുന്ന സാഹചര്യത്തിൽ ജൂലൈ 19 സ്വാതന്ത്ര്യ ദിനത്തിൽ നിയന്ത്രണങ്ങൾ ലഘൂകരിക്കുമ്പോൾ ഇൻഡോറിലും മാസ്കുകൾ ധരിക്കുന്നത് തുടരണമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

രാജ്യത്ത് പ്രതിദിന കോവിഡ് കേസുകൾ അതിവേഗം വർദ്ധിച്ചു കൊണ്ടിരിക്കുകയാണെന്ന് പബ്ലിക് ഹെൽത്ത് ഇംഗ്ലണ്ടിന്റെ മെഡിക്കൽ ഡയറക്ടർ ഡോ. യോൺ ഡോയ്ൽ പറഞ്ഞു. ഇത് പ്രതീക്ഷിച്ചതാണെന്നും, കൃത്യമായി നടന്നു വരുന്ന വാക്സിനേഷൻ കാമ്പയിന് നന്ദി പറയുകയാണെന്നും അദ്ദേഹം പറഞ്ഞു. വാക്സിൻ എടുത്തിട്ടില്ലെങ്കിൽ ആദ്യത്തെയും രണ്ടാമത്തെയും ഡോസ് എത്രയും വേഗം ബുക്ക് ചെയ്യണമെന്നും അദ്ദേഹം പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.

സർക്കാരിന്റെ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ തിങ്കളാഴ്ച്ചയോടെ പൂർണ്ണമായും പിൻവലിക്കും. നിയന്ത്രണങ്ങൾ നീക്കുന്നതിനെതിരെ സേജ് ശാസ്ത്രജ്ഞർ ഉൾപ്പെടയുള്ള വിദഗ്ദർ രംഗത്തെത്തിയിരുന്നു. നിയന്ത്രണങ്ങൾ പൂർണ്ണമായും ഇല്ലാതാകുന്നതോടെ കേസുകളുടെ എണ്ണവും ഇരട്ടിയാകുമെന്ന മുന്നറിയിപ്പാണ് വിദഗ്ദർ നൽകുന്നത്.

ലണ്ടൻ ട്രാൻസ്പോർട്ടിന്റെ എല്ലാ മേഖലകളിലും ഫേസ് മാസ്കുകൾ നിർബന്ധമാക്കി മേയർ സാദിഖ് ഖാൻ കഴിഞ്ഞ ദിവസം ഉത്തരവിറക്കിയിരുന്നു. തിങ്കളാഴ്ചയ്ക്കു ശേഷവും മാസ്ക് ധരിക്കുന്നത് നിർബന്ധമാക്കുമെന്ന് ഹീത്രോ വിമാനത്താവള അധികൃതർ സ്ഥിരീകരിച്ചു. അന്താരാഷ്ട്ര യാത്രക്കാരുടെ നിരന്തര സാന്നിധ്യമുള്ള അന്തരീക്ഷമാണ് വിമാനത്താവളങ്ങളിൽ എന്നതിനാലാണ് ഈ തീരുമാനമെന്നും അധികൃതർ വ്യക്തമാക്കി.

പിതാവ് ജെയ്മി സ്പിയേഴ്‌സുമായുള്ള കേസില്‍ സ്വന്തം വക്കീലിനെ തീരുമാനിക്കാമെന്ന് പോപ് ഗായിക ബ്രിട്ട്‌നി സ്പിയേഴ്‌സിനോട് കോടതി. 2008മുതല്‍ താന്‍ പിതാവിന്റെ തടങ്കലിലാണെന്നും സ്വത്ത് മുഴുവന്‍ പിതാവ് കയ്യടക്കി വച്ചിരിക്കുകയാണെന്നും കാട്ടി ബ്രിട്ട്‌നി സമര്‍പ്പിച്ച കേസിലാണ് പുതിയ വഴിത്തിരിവ്.

തന്റെയും തന്റെ സ്വത്തുക്കളുടെയും നിയന്ത്രണം തനിക്ക് തന്നെ മടക്കി നല്‍കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ മാസമാണ് ബ്രിട്ട്‌നി കോടതിയെ സമീപിച്ചത്. താന്‍ സമ്പാദിച്ച സ്വത്തുക്കള്‍ ഒന്നും തന്നെ തനിക്ക് അനുഭവിക്കാന്‍ സാധിക്കുന്നില്ലെന്നും ഇത് തന്നോട് കാണിക്കുന്ന അനീതിയാണെന്നും ബ്രിട്ട്‌നി കോടതിയില്‍ പറഞ്ഞു.തനിക്ക് സ്വന്തമായി ഒന്നും തന്നെ ചെയ്യാന്‍ സ്വാതന്ത്യമില്ലെന്നും തികച്ചും വ്യക്തിപരമായ കാര്യങ്ങളില്‍ പോലും സ്വന്തമായി തീരുമാനങ്ങളെടുക്കാന്‍ അവകാശങ്ങളില്ലെന്നുമുള്‍പ്പടെ ഗുരുതരമായ വാദങ്ങളായിരുന്നു ബ്രിട്ട്‌നി ഉയര്‍ത്തിയത്. കേസിലെ വാദം കുറച്ചുനാളായി നടക്കുന്നുണ്ടെങ്കിലും ഇത് ആദ്യമായാണ് ബ്രിട്ട്‌നി കോടതിയില്‍ സംസാരിച്ചത്.

“എന്റെ വീട്ടില്‍ ഏത് നിറത്തിലുള്ള പെയിന്റ് അടിക്കണമെന്ന് തീരുമാനിക്കാന്‍ പോലും എനിക്ക് അനുവാദമില്ല. രക്ഷാകര്‍തൃത്വത്തിന്റെ പേരില്‍ എന്നെ മാനസികമായി പീഡിപ്പിക്കുകയാണ്. ഇനിയും ഇത് സഹിക്കാനാകില്ല.” ബ്രിട്ട്‌നി പറഞ്ഞു.ഗായികയുടെ മാനസിക തകരാറിലായത് കൊണ്ടാണ് സ്വത്തുക്കളുടെ അവകാശം ഏറ്റെടുത്തിരിക്കുന്നതെന്നാണ് ജെയ്മിയുടെ വാദം.മറവിരോഗമോ മാനസികാരോഗ്യപ്രശ്‌നങ്ങളോ നേരിടുന്ന വ്യക്തികള്‍ക്ക് ഉത്തരവാദിത്വങ്ങള്‍ നിറവേറ്റാന്‍ കഴിയില്ലെന്ന് തെളിഞ്ഞാല്‍ കോടതി അനുവദിക്കുന്നതാണ് രക്ഷാകര്‍തൃ ഭരണം.

കൊല്ലത്ത് കിണര്‍ വൃത്തിയാക്കുന്നതിനിടെ നാല് തൊഴിലാളികള്‍ മരിച്ചു. കുണ്ടറയ്ക്ക് സമീപമാണ് സംഭവം. ഏറെ ആഴമുള്ള കിണറിനുള്ളില്‍ വിഷവാതകം ശ്വസിച്ചാണ് ഇവര്‍ മരിച്ചതെന്നാണ് പ്രഥമീക വിവരം. അഗ്നിരക്ഷാ സേന സ്ഥലത്തെത്തി നാല് പേരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കൊറ്റങ്കര പോളശേരി സ്വദേശികളായ സോമരാജന്‍ , രാജന്‍ എന്നിവരും കൊറ്റങ്കര ചിറയടി സ്വദേശികളായ ശിവപ്രസാദ് മനോജ് എന്നിവരുമാണ് മരിച്ചത്.

ഏറെ ആഴമുള്ള ഈ കിണര്‍ ശചീകരിക്കാന്‍ ആദ്യം ഒരാളാണ് ഇറങ്ങിയത്. ഇയാള്‍ക്ക് ശ്വാസതടസ്സമുണ്ടായതോടെ മറ്റുള്ളവര്‍ രക്ഷിക്കാനിറങ്ങുകയായിരുന്നു. ഇവരില്‍ നിന്നു പ്രതികരണമൊന്നും ലഭിക്കാതെ വന്നതോടെ നാട്ടുകാര്‍ അഗ്നിരക്ഷാ സേനയെ വിവരമറിയിക്കുകയായിരുന്നു. ഉടന്‍ തന്നെ അഗ്നിരക്ഷാ സേന സ്ഥലത്തെത്തി ഇവരെ പുറത്തെടുത്തു. ഈ സമയം മൂന്നുപേര്‍ക്ക് ജീവനുണ്ടായിരുന്നു. ഇവര്‍ക്ക് സിപിആര്‍ നല്‍കി ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.

ഇതിനിടെ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥാനായ വാത്മീകിനാഥ് കുഴഞ്ഞു വീണു. ഇയാളുടെ ആരോഗ്യ നില തൃപ്തികരമാണ് . നാലാമത്തെ ആളെയും പുറത്തെത്തിച്ച ശേഷമാണ് വാത്മീകി നാഥ് കുഴഞ്ഞു വീണത്. 80 അടിയോളമായിരുന്നു കിണറിന്റെ ആഴം. ജനവാസമേഖലയാണ് കിണര്‍ സ്ഥിതി ചെയ്യുന്നത്.

നാല് തൊഴിലാളികളുടെ മരണത്തിനിടയാക്കിയ ദുരന്തത്തില്‍ നാട് ഞെട്ടിയിരിക്കുകയാണ്. എംഎല്‍എ പി.സി. വിഷ്ണുനാഥ് അടക്കമുള്ളവര്‍ സ്ഥലത്തെത്തി.

കൊവിഡ് ഡെൽറ്റാ വൈറസ് ഇതിനോടകം തന്നെ ഭൂരിഭാഗം ലോകരാഷ്ട്രങ്ങളിലും നാശം വിതച്ചു കഴിഞ്ഞു. എന്നാൽ ഇത് ഒരു തുടക്കം മാത്രമാണെന്നും കൂടുതൽ ഗുരുതര പ്രശ്നങ്ങൾ വരാനിരിക്കുന്നതേയുള്ളുവെന്നും ലോകാരോഗ്യ സംഘടനയുടെ തലവൻ തെദ്രോസ് അദാനോം ഖെബ്രെയേസുസ് പറഞ്ഞു. ലോകം ഇപ്പോൾ കാണുന്നത് കൊവിഡ് മൂന്നാം തരംഗത്തിന്റെ തുടക്കം മാത്രമാണെന്നും ഇത് ഇനിയും കൂടുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

വാക്സിനുകളിലൂടെ കൊവിഡിനെ കീഴടക്കിയെന്ന് ധരിച്ചുവെങ്കിൽ അത് തെറ്റാണെന്നും വാക്സിനേഷൻ നല്ല രീതിയിൽ നടത്തിയിട്ടും യൂറോപ്പിലും വടക്കേ അമേരിക്കയിലും കൊവിഡ് കേസുകൾ വർദ്ധിക്കുന്നത് ഇതിന് ഉദാഹരണമാണെന്നും അദ്ദേഹം പറഞ്ഞു. കൊവിഡ് വൈറസിന് നിരന്തരം വകഭേദം സംഭവിക്കുകയാണെന്നും ഓരോ ആഴ്ചയും പുതിയ വേരിയന്റുകൾ കണ്ടെത്തികൊണ്ടിരിക്കുന്നത് സ്ഥിതി വഷളാക്കുകയാണെന്നും തെദ്രോസ് പറഞ്ഞു. ഡെൽറ്റാ വൈറസ് ഇതിനോടകം തന്നെ 111 രാഷ്ട്രങ്ങളിൽ പടർന്നു പിടിച്ചുകഴിഞ്ഞു. ലോകത്ത് ഇനി ഏറ്റവും കൂടുതൽ നാശം വരുത്താൻ പോകുന്നത് ഒരു പക്ഷേ ഡെൽറ്റാ വൈറസായിരിക്കാമെന്ന് തെദ്രോസ് വിലയിരുത്തി.

 

കൊച്ചി ∙ രാജ്യാന്തര നിലവാരത്തിലേക്ക് ഉയർത്തിയ രാജ്യത്തെ ആദ്യ റെയിൽവേ സ്റ്റേഷനും അതിനു മുകളിലായി നിർമിച്ച പഞ്ചനക്ഷത്ര ഹോട്ടൽ കോംപ്ലക്സും പ്രധാനമന്ത്രി നരേന്ദ്ര മോദി 16ന് നാടിനു സമർപ്പിക്കും. ഗുജറാത്തിലെ ഗാന്ധിനഗർ റെയിൽവേ സ്റ്റേഷനാണു പൊതു പങ്കാളിത്തത്തോടെ മുഖം മിനുക്കിയത്. റെയിൽവേ സ്റ്റേഷനു മുകളിൽ 318 മുറികളുള്ള പഞ്ചനക്ഷ്രത ഹോട്ടലാണു സ്ഥാപിച്ചിരിക്കുന്നത്. 790 കോടി രൂപയാണു നിർമാണ ചെലവ്.

സ്റ്റേഷനു സമീപമുള്ള മഹാത്മ മന്ദിർ കൺവൻഷൻ സെന്ററിൽ സമ്മേളനങ്ങൾക്കും മറ്റും വരുന്നവരെ ലക്ഷ്യമിട്ടാണു ഹോട്ടൽ സ്ഥാപിച്ചത്. ഗുജറാത്ത് സർക്കാരിന്റെ ഗാന്ധിനഗർ റെയിൽവേ ആൻഡ് അർബൻ ഡവലപ്മെന്റ് കമ്പനിയുമായി (ഗരുഡ്) സഹകരിച്ചാണ് ഇന്ത്യൻ റെയിൽവേ സ്റ്റേഷൻസ് ഡവലപ്മെന്റ് കോർപറേഷൻ (ഐആർഎസ്ഡിസി) പദ്ധതി നടപ്പാക്കിയത്. 11 നിലകളുള്ള 2 ടവറുകളും 9 നിലകളുള്ള ഒരു ടവറുമാണു ഹോട്ടൽ കോംപ്ലക്സിന്റെ ഭാഗമായി നിർമിച്ചിരിക്കുന്നത്. ലീല ഗ്രൂപ്പിന്റെയാണു ഹോട്ടൽ.

കേരളത്തിലും പദ്ധതിയുണ്ട്, നടപ്പായില്ല. സ്റ്റേഷൻ നവീകരണത്തിനു കേരളത്തിൽനിന്നും വിവിധ സ്റ്റേഷനുകൾ തിരഞ്ഞെടുത്തിട്ടുണ്ടെങ്കിലും പദ്ധതികളൊന്നും മുന്നോട്ടു പോയിട്ടില്ല. കോഴിക്കോട് റെയിൽവേ സ്റ്റേഷനാണു കേരളത്തിൽനിന്ന് ആദ്യമായി ഇത്തരത്തിൽ വികസിപ്പിക്കാൻ നടപടി ആരംഭിച്ചത്. എന്നാൽ യൂണിയനുകളുടെ എതിർപ്പും സമരവും മൂലം പദ്ധതി മുന്നോട്ടു പോയിട്ടില്ല. റെയിൽവേ ഭൂമി സ്വകാര്യ കമ്പനികൾക്കു ലീസിനു കൊടുക്കുന്നതിനെതിരെയാണു പ്രതിഷേധം.

ഗ്രീൻഫീൽഡ് പ്രോജക്ടായി എറണാകുളം മാർഷലിങ് യാഡിനെ ആധുനിക ടെർമിനലായി വികസിപ്പിക്കാനുള്ള സാധ്യതാ പഠനം കെ–റെയിൽ പൂർത്തിയാക്കിയെങ്കിലും ഡിപിആർ ഘട്ടത്തിലേക്കു കടന്നിട്ടില്ല. ഇവിടെ വാണിജ്യ സമുച്ചയങ്ങളോടൊപ്പം പുതിയ റെയിൽവേ സ്റ്റേഷനും സ്ഥാപിക്കാനുള്ള പദ്ധതിയാണു തയാറാക്കിയിരുന്നത്. 110 ഏക്കർ ഭൂമിയാണു റെയിൽവേയ്ക്ക് ഇവിടെയുള്ളത്.

ഷെറിൻ പി യോഹന്നാൻ

എല്ലാം അവസാനിപ്പിച്ച് ഹജ്ജിന് പോകാൻ തയ്യാറെടുക്കുകയാണ് സുലൈമാൻ മാലിക്. വീട്ടിലെ വലിയ ആൾക്കൂട്ടത്തിൽ നിന്നു തന്നെ സമൂഹത്തിൽ അദേഹത്തിനുള്ള സ്ഥാനം മനസിലാക്കാം. എന്നാൽ സുലൈമാൻ മാലിക് ഹജ്ജിനല്ല പോയത്. നേരെ ജയിലിലേക്ക് കൊണ്ടുപോയ അലീക്കയെ അവിടെ വെച്ച് തന്നെ അവസാനിപ്പിക്കാനുള്ള പദ്ധതികൾ ഒരുങ്ങിക്കഴിഞ്ഞിരുന്നു. ഈ തീരുമാനത്തിന് പിന്നിലുള്ള കാരണം എന്താവാം? റമദാൻപള്ളിക്കാരുടെ പ്രിയപ്പെട്ടവനായ അലീക്കയുടെ മുൻകാല ചരിത്രം എന്തായിരിക്കാം?

2019ൽ ചിത്രീകരണം പൂർത്തിയാക്കിയ ചിത്രമാണ് ‘മാലിക്’. മലയാള സിനിമയിലെ തന്നെ മികച്ച കാസ്റ്റ് & ക്രൂ ഒരുമിക്കുന്ന ചിത്രം അന്നുമുതൽ നൽകിയ പ്രതീക്ഷകൾ വലുതായിരുന്നു. നിരവധി അഭിമുഖങ്ങളിലൂടെ മാലിക് സാമൂഹിക മാധ്യമങ്ങളിൽ നിറഞ്ഞു നിന്നു. നിലവിലെ പ്രതിസന്ധികൾ കാരണം തിയേറ്ററിൽ ‘അനുഭവിക്കാൻ’ ഒരുക്കിയ ചിത്രം ഒടിടി എന്ന ബദൽമാർഗം തിരഞ്ഞെടുക്കുകയായിരുന്നു.

മഹേഷ്‌ നാരായണന്റെ മാലിക് ഒരു വലിയ സിനിമയാണ്. ചിത്രം ഒരുക്കിയ രീതിയും (സെറ്റ്, കലാസംവിധാനം, മേക്കപ്പ്) ചലച്ചിത്രഭാഷ കൈവരുമ്പോഴുള്ള സൗന്ദര്യവും പ്രത്യേകം എടുത്തുപറയേണ്ടതാണ്. സുലൈമാൻ മാലിക്കിന്റെ ജീവിതത്തിലൂടെ 1965-2018 കാലയളവിൽ കേരളത്തിലെ തീരപ്രദേശങ്ങളിൽ നടന്ന പല സംഭവങ്ങളെ എക്സ്പ്ലോർ ചെയ്യുകയാണ് സംവിധായകൻ. അതിൽ തീരപ്രദേശത്തിന്റെ വളർച്ചയുടെ കഥയുണ്ട്, ന്യൂനപക്ഷ സമുദായങ്ങളുടെ പോരാട്ടത്തിന്റെ കഥയുണ്ട്, മുതലെടുപ്പിന്റെ കഥയുണ്ട്. കഥാപരിസരത്തിൽ സുനാമി, ബീമാപള്ളി വെടിവയ്പ്പ് മുതൽ ഓഖി വരെയുണ്ട്.

കെട്ടുറപ്പുള്ള തിരക്കഥയാണ് മാലിക്കിന്റെ കരുത്ത്. മൂന്നു കഥാപാത്രങ്ങളിലൂടെയുള്ള സുലൈമാൻ മാലിക്കിന്റെ ജീവിതാഖ്യാനം ഗംഭീരമാണ്. അതാണ് തിരക്കഥയുടെ ശക്തിയും പ്രേക്ഷകരെ രണ്ടേമുക്കാൽ മണിക്കൂർ സ്‌ക്രീനിൽ പിടിച്ചിരുത്തുന്ന പ്രധാന ഘടകവും. അലീക്കയായുള്ള ഫഹദിന്റെ പകർന്നാട്ടം ഞെട്ടിക്കുന്നതാണ്. മൂന്നു വേഷങ്ങളിൽ, മൂന്നു കാലത്തിന്റെ ഭാവങ്ങളെ ഉൾക്കൊണ്ട് മാനറിസത്തിലും ഡബിങ്ങിലും ശ്രദ്ധ പുലർത്തി, അലീക്കയെ പെർഫെക്ട് ആക്കിയിട്ടുണ്ട് ഫഹദ്. വിനയ് ഫോർട്ട്‌, നിമിഷ, ജോജു ജോർജ്, ദിലീഷ് പോത്തൻ, സനൽ അമൻ തുടങ്ങിയവരുടെ പ്രകടനവും ശ്രദ്ധേയം.

സിനിമ ആരംഭിക്കുന്നത് 12 മിനിറ്റിന്റെ സിംഗിൾ ഷോട്ടോടുകൂടിയാണ്. സാങ്കേതിക വശങ്ങളിൽ മികവ് പുലർത്തുന്ന ചിത്രത്തിലെ സംഗീതവും കളർ ഗ്രേഡിങ്ങും ഗംഭീരമാണ്. സുഷിൻ ശ്യാം ഒരുക്കിയ ‘തീരമേ… തീരമേ’ എന്ന ഗാനം ഇപ്പോഴും മനസ്സിൽ അലയടിച്ചുയരുകയാണ്. മാലിക്കിനെ മണിരത്നത്തിന്റെ ‘നായക’നോട് ചേർത്ത് നിർത്തിയുള്ള വായന സാധ്യമാണ്.

ന്യൂനപക്ഷ സമുദായത്തിന് നേരെയുള്ള അനീതികൾക്കെതിരായ ജീവിത സമരം ഉൾപ്പെടുന്ന ഈ പൊളിറ്റിക്കൽ ഡ്രാമ, ധീരമായ കഥപറച്ചിൽ മാതൃക ആവുന്നുണ്ട്. മതവും രാഷ്ട്രീയവും തീരദേശജീവിതങ്ങളെ എപ്രകാരം സ്വാധീനിക്കുന്നുവെന്ന് സിനിമ തുറന്ന് പറയുന്നു. ഒരു നോവൽ കണക്കെ മാലിക് കഥ പറഞ്ഞവസാനിക്കുന്നു. പ്രണയവും പകയും പോരാട്ടവും നിസ്സഹായതയും അതിജീവനവുമെല്ലാം ഒന്നുചേരുന്ന ചലച്ചിത്രക്കാഴ്ച്ച.

മാലിക്, തീരദേശത്തെ മനുഷ്യരുടെ കഥയാണ്. നിശബ്ദരായ സഹജീവികളിൽ നിന്നും പ്രതികരിക്കാൻ പഠിച്ച ഒരു ജനതയുടെ കഥ (മാലിക് ടീസറിലെ സംഭാഷണം). രസമുള്ള കാഴ്ചകൾ തേടി മാലിക്കിലേക്ക് എത്തിയാൽ നിരാശയാവും ഫലം. സെൻസിറ്റീവായ വിഷയത്തെ ഭാവനയുമായി കൂട്ടിച്ചേർത്ത് അവതരിപ്പിച്ചിരിക്കുകയാണ്. അതിൽ കഥാപാത്രങ്ങൾ പ്രേക്ഷകനുമായി വികാരപരമായി ബന്ധപ്പെട്ടു നിൽക്കുന്നു. മാലിക് ആമസോൺ പ്രൈമിൽ അനുഭവിക്കുക. മലയാള സിനിമയുടെ നിലവാരം മനസിലാക്കുക.

കൊച്ചി: ഇന്ത്യയില്‍ നിന്ന് യു.എ.ഇലേക്കുള്ള വിമാനയാത്ര സംബന്ധിച്ച് ഇതുവരെ ഔദ്യോഗികമായ അറിയിപ്പുകള്‍ ലഭിച്ചിട്ടില്ല. എങ്കിലും ദുബായിലേക്കുള്ള ടിക്കറ്റ് വില്‍പ്പന കുതിക്കുകയാണ്. ജൂലൈ 16 മുതല്‍ പല വിമാനങ്ങളിലും എക്കണോമി ക്ലാസ് ടിക്കറ്റുകള്‍ ലഭ്യമല്ല. ഫസ്റ്റ്, ബിസിനസ് ക്ലാസുകളിലെ ടിക്കറ്റുകള്‍ നിരക്ക് കൂടുതലുമാണ്.

എമിറേറ്റ്സ് എയര്‍ലൈനില്‍ വണ്‍വേയ്ക്ക് ഏകദേശം 6664 ദിര്‍ഹം (1.32 ലക്ഷം രൂപ) മുതലാണ് ടിക്കറ്റ് വില ആരംഭിക്കുന്നത്. ബജറ്റ് എയര്‍ലൈനായ ഫ്ലൈ ദുബായിക്കും ടിക്കറ്റ് വിലയില്‍ വര്‍ധനവുണ്ട്. 1645 ദിര്‍ഹം (33,892) രൂപയാണ് വില. സ്പൈസ് ജെറ്റിനു കൊച്ചിയില്‍ നിന്ന് ദുബായിലേക്ക് 2,817 ദിര്‍ഹം (57,154 രൂപ), ഗോ എയര്‍ 1487 ദിര്‍ഹം (30,169 രൂപ), എയര്‍ ഇന്ത്യ എക്സ്പ്രസ് 1,044 ദിര്‍ഹം (21,181 രൂപ) എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്ക്.

ദുബായിലേക്ക് അടുത്ത ആഴ്ച മുതല്‍ വിമാന സര്‍വീസ് തുടങ്ങുമെന്ന അഭ്യൂഹത്തെ തുടര്‍ന്നാണ് ടിക്കറ്റ് വില്‍പന കൂടാന്‍ കാരണമെന്നാണ് വിലയിരുത്തല്‍. ഇന്ത്യയില്‍ കോവിഡ് വ്യാപനം കുറയുന്ന പശ്ചാത്തലത്തില്‍ വാക്സിന്‍ സ്വീകരിച്ചവര്‍ക്ക് യാത്ര ചെയ്യാന്‍ അവസരമൊരുക്കണമെന്ന് ഇന്ത്യ യു.എ.ഇയോട് ആവശ്യപ്പെട്ടിരുന്നു.

ജബ്ബാർക്കടവിൽ മത്സരപ്പാച്ചിലിനും തർക്കത്തിനുമിടെ നിയന്ത്രണം വിട്ട സ്വകാര്യ ബസ് താഴ്ചയിലേക്കു പതിച്ചു 15 പേർക്കു പരുക്ക്. പിറകുവശം മണ്ണിൽ അമർന്നു നിന്നു മലക്കംമറിച്ചിൽ ഒഴിവായതിനാലാണ് വൻ ദുരന്തം ഒഴിവായത്. അപകട സമയം റോഡിൽ ആളുകളും വാഹനങ്ങളും ഇല്ലാതിരുന്നതും രക്ഷയായി. ആരുടെയും പരുക്ക് ഗുരുതരമല്ല. ഇരിട്ടിയിൽ സ്വകാര്യ ആശുപത്രിയിലെ പരിശോധനയ്ക്കു ശേഷം മടങ്ങി.

ഇരിട്ടി – പായം റോഡിൽ ജബ്ബാർക്കടവ് പാലത്തിനു സമീപം ഇന്നലെ 12 ഓടെ അപ്പാച്ചി എന്ന സ്വകാര്യ ബസാണ് അപകടത്തിൽപെട്ടത്. അപ്പാച്ചി ബസും 10 മിനിറ്റിനു ശേഷം ഓടേണ്ട പായം എന്ന സ്വകാര്യ ബസും ഇരിട്ടിയിൽ നിന്നു യാത്ര ആരംഭിച്ചപ്പോൾ മുതൽ മത്സരപാച്ചിൽ ആയിരുന്നെന്നു യാത്രക്കാർ പറഞ്ഞു.

പായം ബസ് അപ്പാച്ചി ബസിനെ മറികടന്നു ജബ്ബാർക്കടവ് കയറ്റത്തിൽ കുറുകെ ഇട്ടു. തുടർന്നു വാക്കേറ്റമായി. പിന്നീട് മുന്നോട്ട് എടുക്കുന്നതിനിടെ നിയന്ത്രണം വിട്ട അപ്പാച്ചി ബസ് പിറകോട്ടു ഉരുണ്ട് 20 അടി താഴ്ചയിലേക്കു പതിച്ചു.കുറുകെ ഇട്ട ബസുകാർ അപകടം കണ്ടിട്ടും നിർത്തുകയോ രക്ഷാപ്രവർത്തനം നടത്തുകയോ ചെയ്തില്ലെന്നും പരാതിയുണ്ട്.

ഇവർ പോകുന്ന വഴി സമീപത്തെ സിമന്റ് ഗോഡൗണിലെ ചുമട്ടു തൊഴിലാളികളോടു ഒരു ബസ് താഴോട്ടു വീഴുന്നത് കണ്ടതായി പറഞ്ഞു. ഇവിടുന്ന് ഓടിയെത്തിയ ചുമട്ടു തൊഴിലാളികളും നാട്ടുകാരുമാണ് ബസിനുള്ളിൽ കുടുങ്ങിയവരെ പുറത്തെത്തിച്ചത്. എസ്ഐ ദിനേശൻ കൊതേരിയുടെ നേതൃത്വത്തിൽ പൊലീസും എത്തി.

ജബ്ബാർക്കടവിൽ സമയം തെറ്റിച്ചു ഓടുകയും കുറുകെ ഇട്ട് സ്വകാര്യ ബസിന് അപകടം വരുത്തുകയും ചെയ്ത് പായം സ്വകാര്യ ബസ് ഇരിട്ടി പൊലീസ് കസ്റ്റഡിയിൽ എടുത്തു.സംഭവത്തിൽ അന്വേഷിച്ചു റിപ്പോർട്ട് നൽകാൻ ജോയിന്റ് ആർടിഒ ഡാനിയേൽ സ്റ്റീഫൻ മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർക്കു നിർദേശം നൽകി.

(അപകടത്തിൽപെട്ട ബസിലെ യാത്രക്കാരി)

“ബസുകൾ മത്സരിച്ചാണ് ഓടിയത്. യാത്രക്കാരെല്ലാം ഭയന്നാണു ബസിൽ ഇരുന്നത്. ജബ്ബാർക്കടവിൽ ഞങ്ങൾ സഞ്ചരിച്ച ബസിനു മുന്നിൽ കുറുകെ ഇട്ടു മറ്റേ ബസുകാർ തടഞ്ഞു. വാക്കേറ്റത്തിന് ശേഷം ബസ് മുന്നോട്ടു എടുക്കുമ്പോൾ വലിയ ശബ്ദത്തോടെ പിറകോട്ടു ഉരുണ്ടിറങ്ങിയത് ഓർമയുണ്ട്. മരങ്ങളും മറ്റും നിറഞ്ഞ സ്ഥലത്തു തൂങ്ങിക്കിടക്കുന്ന നിലയിലായിരുന്ന ബസിൽ നിന്നാണു പുറത്തിറങ്ങിയത്.” – ലളിത ആറളം  

ല​ഡോ സ​രാ​യി​യി​ലെ നാ​നൂ​റി​ലേ​റെ സീ​റോ മ​ല​ബാ​ർ കു​ടും​ബ​ങ്ങ​ളു​ടെ​യും ന​ഴ്സു​മാ​രും ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രും അ​ട​ക്ക​മു​ള്ള വി​ശ്വാ​സി​ക​ളു​ടെ​യും മേ​ഖ​ല​യി​ലെ ഏ​ക ആ​ശ്ര​യ​മാ​യി​രു​ന്ന ലി​റ്റി​ൽ ഫ്ള​വ​ർ ക​ത്താ​ലി​ക്കാ പ​ള്ളി​യെ മാ​ത്രം ഒ​റ്റ​തി​രി​ഞ്ഞ് അ​ന്യാ​യ​മാ​യി ഇ​ടി​ച്ചു​നി​ര​ത്തി​യ​തി​നു പി​ന്നി​ലു​ള്ള ഗൂ​ഢാ​ലോ​ച​ന അ​ന്വേ​ഷി​ക്ക​ണ​മെ​ന്നു വി​കാ​രി ഫാ. ​ജോ​സ് ക​ണ്ണം​കു​ഴി ആ​വ​ശ്യ​പ്പെ​ട്ടു.

ഒ​ഴി​പ്പി​ക്ക​ൽ നോ​ട്ടീ​സി​ലും സ​ർ​ക്കാ​ർ ചി​ല മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ്ര​ച​രി​പ്പി​ക്കു​ന്ന​തു​മാ​യ ഹൈ​ക്കോ​ട​തി വി​ധി മ​റ്റൊ​രു അ​ന്പ​ല​ത്തി​ന്‍റെ കാ​ര്യ​ത്തി​ലാ​ണെ​ന്നും ഇ​പ്പോ​ൾ പൊ​ളി​ച്ച പ​ള്ളി​യു​മാ​യി യാ​തൊ​രു ബ​ന്ധ​വു​മി​ല്ലെ​ന്നും ഇ​ട​വ​ക ക​മ്മി​റ്റി​ക്കാ​രും പ​റ​ഞ്ഞു.

ഇ​ടി​ച്ചു​നി​ര​ത്തി​യ സീ​റോ മ​ല​ബാ​ർ പ​ള്ളി​യു​ടെ സ്ഥ​ല​വു​മാ​യി ബ​ന്ധ​പ്പെ​ട്ട രേ​ഖ​ക​ളെ​ല്ലാം കൈ​വ​ശ​മു​ണ്ടെ​ന്നും 40 വ​ർ​ഷ​മാ​യി സ്ഥ​ല​ത്തി​ന്‍റെ ക​രം, വൈ​ദ്യു​തി, വെ​ള്ളം ചാ​ർ​ജു​ക​ൾ മു​ട​ക്ക​മി​ല്ലാ​തെ അ​ട​ച്ചു​വ​രു​ന്നു​ണ്ടെ​ന്നും ഭൂ​മി​യു​ടെ ഉ​ട​മ​സ്ഥ​നാ​യ ജോ​ണ്‍ ഫി​ലി​പ്പോ​സ് പ​റ​ഞ്ഞു.1972​ൽ കോ​ഴി ക​ർ​ഷ​ക​ർ​ക്കാ​യി സ​ർ​ക്കാ​ർ ത​ന്നെ ന​ൽ​കി​യ സ്ഥ​ല​മാ​ണ് 1982ൽ ​താ​ൻ വാ​ങ്ങി​യ​ത്. ഈ ​സ്ഥ​ല​ത്ത് കൃ​ഷി ആ​രം​ഭി​ക്കാ​നാ​യി​രു​ന്നു ആ​ഗ്ര​ഹി​ച്ച​ത്.

പി​ന്നീ​ട് ത​ന്‍റെ ആ​ർ​ട്ട് ഗാ​ല​റി ഇ​വി​ടെ വ​ർ​ഷ​ങ്ങ​ളോ​ളം പ്ര​വ​ർ​ത്തി​ച്ചി​രു​ന്നു. ഒ​ഴി​പ്പി​ക്ക​ൽ നീ​ക്കം വ​ന്ന​പ്പോ​ൾ ഗാ​ല​റി നി​ർ​ത്തി. പി​ന്നീ​ട് അ​ഞ്ചു വ​ർ​ഷം സ്ഥ​ലം വെ​റു​തെ കി​ട​ക്കു​ക​യാ​യി​രു​ന്നു. 2005ലാ​ണ് സീ​റോ മ​ല​ബാ​ർ സ​മൂ​ഹ​ത്തി​നു പ​ള്ളി പ​ണി​യാ​നാ​യി 40 സെ​ന്‍റ് ഭൂ​മി ഇ​ഷ്ട​ദാ​ന​മാ​യി ന​ൽ​കി​യ​തെ​ന്നും അ​ദ്ദേ​ഹം വി​ശ​ദീ​ക​രി​ച്ചു.

സ്ഥ​ലം ഒ​ഴി​പ്പി​ക്കാ​ൻ 2000ൽ ​സ​ർ​ക്കാ​ർ ശ്ര​മി​ച്ച​പ്പോ​ൾ പ്ര​ദേ​ശ​വാ​സി​ക​ൾ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ചു സ്റ്റേ ​ഓ​ർ​ഡ​ർ വാ​ങ്ങി. അ​ന്നു വീ​ടു പൊ​ളി​ച്ച​വ​ർ പോ​ലും ഇ​പ്പോ​ഴും അം​ബേ​ദ്ക​ർ കോ​ള​നി​യെ​ന്നു നാ​മ​ക​ര​ണം ചെ​യ്ത ഈ ​മേ​ഖ​ല​യി​ൽ താ​മ​സി​ക്കു​ന്നു​ണ്ട്.

നി​ര​വ​ധി ഹൈ​ന്ദ​വ ക്ഷേ​ത്ര​ങ്ങ​ൾ, ജൈ​ന ക്ഷേ​ത്രം, വൈ​ഷ്ണ​വ ക്ഷേ​ത്രം, ബു​ദ്ധ​മ​ത ആ​ശ്ര​മം, സി​ക്ക് ഗു​രു​ദ്വാ​ര, മ​സ്ജി​ദ് തു​ട​ങ്ങി​യ​വ​യും ആ​യു​ർ​വേ​ദ കേ​ന്ദ്ര​വും നി​ര​വ​ധി വീ​ടു​ക​ളും പൊ​ളി​ച്ച പ​ള്ളി​ക്ക് അ​ടു​ത്താ​യു​ണ്ട്.

ഏ​തെ​ങ്കി​ലും ആ​രാ​ധ​നാ​ല​യ​ത്തെ​യോ വ്യ​ക്തി​ക​ളെ​യോ തെ​ര​ഞ്ഞു​പി​ടി​ച്ചു ഒ​ഴി​പ്പി​ക്കാ​ൻ പാ​ടി​ല്ലെ​ന്നു ദേ​ശീ​യ മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​നും 2016ൽ ​ഉ​ത്ത​ര​വ് ന​ൽ​കി​യ​താ​ണ്. ലി​റ്റി​ൽ ഫ​ള​വ​ർ സീ​റോ മ​ല​ബാ​ർ പ​ള്ളി​യി​ൽ പ​ഴ​യ​തു​പോ​ലെ ആ​രാ​ധ​ക​ൾ തു​ട​രാ​മെ​ന്നും വി​ധി​യി​ൽ വ്യ​ക്ത​മാ​യി പ​റ​യു​ന്നു​ണ്ട്.

പ​ള്ളി പൊ​ളി​ച്ച​തു കേ​ന്ദ്ര​സ​ർ​ക്കാ​രി​നു കീ​ഴി​ലു​ള്ള ഡ​ൽ​ഹി വി​ക​സ​ന അ​ഥോ​റി​റ്റി (ഡി​ഡി​എ) ആ​ണെ​ന്നു മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ൾ. നി​യ​മ​പ​ര​മാ​യ വ​ശ​ങ്ങ​ൾ അ​റി​യി​ല്ലെ​ന്നും നീ​തി ന​ട​പ്പാ​ക്കു​മെ​ന്നു മാ​ത്രം ഉ​റ​പ്പു പ​റ​യു​ക​യാ​ണെ​ന്നും ഗോ​വ​യി​ലു​ള്ള ഡ​ൽ​ഹി മു​ഖ്യ​മ​ന്ത്രി വാ​ർ​ത്താ ഏ​ജ​ൻ​സി​യോ​ടു പ​റ​ഞ്ഞു.അ​തേ​സ​മ​യം, ഡ​ൽ​ഹി സ​ർ​ക്കാ​രി​ന്‍റെ റ​വ​ന്യു വ​കു​പ്പി​നു കീ​ഴി​ലു​ള്ള ബ്ലോ​ക് ഡെ​വ​ല​പ്മെ​ന്‍റ് ഓ​ഫീ​സ​റു​ടേ​താ​ണു പൊ​ളി​ക്ക​ലി​നാ​യി പ​തി​ച്ച നോ​ട്ടീ​സെ​ന്നും മു​ഖ്യ​മ​ന്ത്രി​യു​ടെ പ്ര​സ്താ​വ​ന തെ​റ്റി​ദ്ധാ​ര​ണ​യി​ൽ നി​ന്നാ​കാ​മെ​ന്നും പ​ള്ളി അ​ധി​കൃ​ത​രും അ​ഭി​ഭാ​ഷ​ക​രും ചൂ​ണ്ടി​ക്കാ​ട്ടി.

കേ​ന്ദ്ര​ത്തെ പ​ഴി​ചാ​രി ര​ക്ഷ​പ്പെടാ​നു​ള്ള ത​ന്ത്ര​മാ​യി മാ​ത്ര​മേ മു​ഖ്യ​മ​ന്ത്രി​യു​ടെ പ്ര​സ്താ​വ​ന​യെ കാ​ണാ​നാ​കൂ എ​ന്നും ഇ​വ​ർ ചൂ​ണ്ടി​ക്കാ​ട്ടി. കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ താ​ത്പ​ര്യ​ത്തി​ൽ ല​ഫ്. ഗ​വ​ർ​ണ​റാ​ണോ, അ​തോ ഭൂ​മി മാ​ഫി​യ​യു​ടെ താ​ത്പ​ര്യ​ത്തി​ൽ ഉ​ദ്യോ​ഗ​സ്ഥ​രാ​ണോ ഇ​ത്ത​ര​മൊ​രു ന​ട​പ​ടി​ക്കു പി​ന്നി​ലെ​ന്ന് മു​ഖ്യ​മ​ന്ത്രിത​ന്നെ വ്യ​ക്ത​മാ​ക്ക​ട്ടെയെ​ന്നും ഇ​ട​വ​ക​ക്കാ​ർ പ​റ​ഞ്ഞു.

പൊ​ളി​ക്ക​ൽ ന​ട​പ​ടി ഡ​ൽ​ഹി ഡ​വ​ല​പ്മെ​ന്‍റ് അ​ഥോ​റി​റ്റി​യാ​ണു ന​ട​പ്പാ​ക്കി​യ​തെ​ന്നാ​ണു പ്രാ​ഥ​മി​ക​മാ​യി ത​നി​ക്കു കി​ട്ടി​യ വി​വ​രം. ഡി​ഡി​എ കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ കീ​ഴി​ലാ​ണ്. ഡ​ൽ​ഹി സ​ർ​ക്കാ​രി​ന് ഒ​രു നി​യ​ന്ത്ര​ണ​വു​മി​ല്ല- ഗോ​വ​യി​ൽ കേ​ജ​രി​വാ​ൾ പ​റ​ഞ്ഞു.

ആറായിരം അടി ഉയരമുള്ള മലയുടെ മുകളിൽ ഊഞ്ഞാലാടി. ഒടുവിൽ പിടിവിട്ട് യുവതികൾ താഴേക്ക് വീണു. സമൂഹമാധ്യമങ്ങളിൽ അമ്പരപ്പും വേദനയുമാകുകയാണ് ഈ നടുക്കുന്ന വിഡിയോ. സാഹസികത ആസ്വദിക്കാൻ പോയ സഞ്ചാരി സംഘത്തിലെ യുവതികളാണ് അപകടത്തിൽപ്പെട്ടത്. റഷ്യയിൽ നിന്നുള്ളതാണ് ഈ വിഡിയോ.

സുലാക് മലയിടുക്കിൽ നിന്നുള്ള ദൃശ്യങ്ങളാണിതെന്ന് റിപ്പോർട്ടിൽ പറയുന്നു. രണ്ട് യുവതികളെ ഊഞ്ഞാലിൽ ഇരുത്തി ശക്തമായി ആട്ടുകയാണ് യുവാവ്. ഇതിനിടയിൽ വശത്തുള്ള കമ്പിയിൽ ഊഞ്ഞാലിന്റെ ഒരുഭാഗം തട്ടുകയും ഗതി മാറി യുവതികൾ താഴേക്ക് പതിക്കുകയായിരുന്നു. ഇതോടെ ഒപ്പമുള്ളവർ നിലവിളിക്കുന്നതും കേൾക്കാം. മലയിടുക്കിന് താഴെ തടി െകാണ്ട് ഉണ്ടാക്കിയ ചെറിയ ഫ്ലാറ്റ്ഫോമിൽ പിടിച്ചുകിടന്ന യുവതികളെ ഒടുവിൽ രക്ഷപ്പെടുത്തുകയായിരുന്നു. നിസാര പരുക്കുകളോടെ യുവതികളെ ആശുപത്രിയിലെത്തിച്ചു.

 

RECENT POSTS
Copyright © . All rights reserved
➤