സോഷ്യൽ മീഡിയ ഇന്നേ വരെ കാണാത്ത തരത്തിലുള്ള താരത്തിന്റെ ചിത്രങ്ങളാണ് ഇന്ന് സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയത്.മറ്റാരുടേയുമല്ല പ്രേഷകരുടെ ഇഷ്ട താരം സാനിയ ഇയ്യപ്പന്റെ മാലി ദ്വീപിലുള്ള ബർത്ഡേയ് ചിത്രങ്ങളാണ് ഇന്ന് സോഷ്യൽ മീഡിയയിലെ സംസാരം.സുഹൃത്തുക്കളോടൊപ്പം മാലി ദ്വീപിൽ അവധി ആഘോഷിക്കുന്ന താരം ഇതു വരെ പരീക്ഷിക്കാത്ത വേഷങ്ങളിലാണ് ആരാധകരെ ഞെട്ടിച്ചു കൊണ്ടിരിക്കുന്നത്.
മഴവിൽ മനോരമയിലെ ഡി ഫോർ ഡാൻസ് എന്ന ഡാൻസ് റിയാലിറ്റി ഷോയിലൂടെ രംഗത്ത് വന്ന താരത്തിന്റെ ആദ്യ ചിത്രം സൂപ്പർ ഹിറ്റ് ആയി മാറിയ ക്യൂൻ ആണ്.ചുരുങ്ങിയ കാലം കൊണ്ടു തന്നെ പ്രേക്ഷക പ്രീതി നേടിയ ഈ 19 കാരിക്ക് ആരാധകരുടെ ഒരു വലിയ കൂട്ടം തന്നെ ഉണ്ടെന്നു പറയാം.ചുരുങ്ങിയ സമയം കൊണ്ടു തന്നെ 2 ലക്ഷം ലൈക്സ് നേടിയ താരത്തിന്റെ വീഡിയോ ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ചർച്ച.
ചെയ്യുന്ന സിനിമകളിലെല്ലാം പ്രേക്ഷക സ്വീകാര്യത നേടുന്ന താരത്തിന്റെ അവസാനമായി ഇറങ്ങിയ ചിത്രമാണ് മമ്മൂട്ടിയും മഞ്ജു വാരിയരും നിറഞ്ഞഭിനയിച്ച ഹൊറർ ത്രില്ലെർ ” പ്രീസ്റ്റ് “.ഇൻസ്റ്റാഗ്രാം വഴി ഇട്ട വീഡിയോക്ക് ഒരു പാട് ആരാധകർ പെട്ടെന്നു തന്നെ അഭിപ്രായങ്ങൾ പങ്കു വെച്ചിട്ടുണ്ട്.
സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്ന താരം ശക്തമായ സിനിമ കഥാപാത്രങ്ങളിലൂടെയും മോഡലിംഗിലൂടെയും നർത്തകിയായും എല്ലാവരെയും ഞെട്ടിച്ചു കൊണ്ടിരിക്കുകയാണ്.മോഹൻലാൽ നായകനായ ലൂസിഫർ എന്ന ഹിറ്റ് ചിത്രമാണ് താരം അഭിനയിച്ച മറ്റൊരു ചിത്രം.
കോഴിക്കോട് വടകരയിൽ പൊലീസ് ഉദ്യോഗസ്ഥന്‍റെ വീട്ടിൽ ഉഗ്രസ്ഫോടനം. വടകരയ്ക്കടുത്ത കളരിയുള്ളതിൽ ക്ഷേത്രത്തിനടത്തുള്ള ചിത്രദാസന്‍റെ വീട്ടിലാണ് ഇന്നലെ രാത്രി പത്തേകാലോടു കൂടി വലിയ സ്ഫോടനം നടന്നത്. വടകര പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനായ ചിത്രദാസന്‍റെ വീടിന് സമീപത്തായി നിർമിച്ച ചെറിയ മുറിയിലാണ് നാടിനെ വിറപ്പിച്ച സ്‌ഫോടനമുണ്ടായത്.
സ്ഫോടനത്തെ തുടർന്ന് താല്‍കാലികമായി നിർമിച്ച മുറി പൂർണമായും തകർന്നു. സ്ഫോടന കാരണം വ്യക്തമല്ല. ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു എന്നാണ് പ്രാഥമിക വിവരം. എന്നാൽ സ്ഫോടന ശേഷം പരിസരമാകെ വെടിമരുന്നിന്‍റെ മണം ഉണ്ടായതായും സമീപവാസികൾ പറയുന്നു. പൊലീസ് സ്ഥലത്ത് നിന്ന് തെളിവുകൾ ശേഖരിച്ചു.
അത്യുഗ്രശേഷിയുള്ള സ്ഫോടനത്തിൽ പ്രദേശമാകെ കിടുങ്ങുകയും പരിസരത്തെ പതിനഞ്ചോളം വീടുകൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തിട്ടുണ്ട്.
ചിത്രദാസന്‍റെ ഇരുനില വീടിനും മുറ്റത്ത് നിർത്തിയിട്ട കാറിനും തൊട്ടടുത്തുള്ള രണ്ട് വീടുകൾക്കും സാരമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. തൊട്ടടുത്ത വീട്ടിൽ താമസിക്കുന്ന ചിത്രദാസന്‍റെ സഹോദരൻ സുനിലിന് ജാലകത്തിന്‍റെ ചില്ല് തെറിച്ച് മുറിവുകൾ പറ്റിയതിനാൽ ആശുപത്രിയിൽ കൊണ്ടുപോയി പ്രഥമ ശുശ്രൂഷയ്ക്ക് വിധേയനാക്കി.
സ്ഫോടനം നടക്കുമ്പോൾ ചിത്രദാസനും കുടുംബവും വീടിനകത്താണ് ഉണ്ടായിരുന്നത്. സംഭവ സ്ഥലം രാത്രിയിൽ തന്നെ ഉന്നത പൊലീസ് ഉദ്യോഗസ്ഥർ സന്ദർശിച്ചു. സ്ഫോടനം നടന്ന സ്ഥലം പോലീസിന്‍റെ നിരീക്ഷണത്തിലാണ്.
സംസ്ഥാനത്ത് കൊല്ലം, മലപ്പുറം, കോട്ടയം ജില്ലകളില്‍ ബ്ലാക്ക് ഫംഗസ് രോഗം റിപ്പോർട്ട് ചെയ്തു. മലപ്പുറം തിരൂർ സ്വദേശിയായ 65 കാരനാണ് രോഗം സ്ഥിരീകരിച്ചത്. കോവിഡ് ബാധയെ തുടര്‍ന്ന് ഏപ്രില്‍ 25നാണ് ഇദ്ദേഹത്തെ മഞ്ചേരി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്.
മെഡിക്കല്‍ കോളജിലെ ചികിത്സയ്ക്കിടെ ന്യൂമോണിയ ഭേദപ്പെട്ടു. ഇതേ തുടര്‍ന്ന് ഇദ്ദേഹം വീട്ടില്‍ സമ്പര്‍ക്ക വിലക്കില്‍ തുടരുകയായിരുന്നു. ഇതിനിടെ ശക്തമായ തലവേദനയും മുഖത്ത് മരവിപ്പും അനുഭവപ്പെട്ടു. കാഴ്ചയ്ക്ക് മങ്ങലും ഉണ്ടായിരുന്നു. തുടര്‍ന്ന് കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. ഇവിടെ നിന്നാണ് ബ്ലാക്ക് ഫംഗസ് സ്ഥിരീകരിക്കുന്നത്.
പിന്നീട് ഇദ്ദേഹത്തെ കോഴിക്കോടുള്ള സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. അവിടെ വെച്ച് ഇദ്ദേഹത്തിന്റെ ഇടത് കണ്ണ് നീക്കം ചെയ്യുകയായിരുന്നു. കണ്ണ് നീക്കം ചെയ്തില്ലെങ്കില്‍ മസ്തിഷ്‌കത്തിലേക്ക് ഫംഗസ് പടരാനുള്ള സാദ്ധ്യതയുണ്ടെന്ന് വിലയിരുത്തലുണ്ടായിരുന്നു. ഇത് മൂലമാണ് ശസ്ത്രക്രിയയിലൂടെ കണ്ണ് നീക്കം ചെയ്യേണ്ടി വന്നത്.
കൊല്ലത്ത് പൂയപ്പള്ളി സ്വദേശിനിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവർ മീയണ്ണൂരിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. അടിയന്തര ശസ്ത്രക്രിയ നടത്തിയതിനെ തുടർന്ന് രോഗം ഭേദമായതായി ആശുപത്രി അധികൃതർ അറിയിച്ചു. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യ വകുപ്പ് അധികൃതരും അറിയിച്ചു. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലും ബ്ലാക്ക് ഫംഗസ് ബാധിച്ച് മൂന്ന് പേർ ചികിത്സയിലുണ്ട്.
പ്രഥമ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനായി ആവേശത്തോടെ കാത്തിരിക്കുകയാണ് ക്രിക്കറ്റ് ലോകം. ഇപ്പോഴിതാ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ സമനിലയിലായാല്‍ ആരാകും ചാമ്പ്യന്മാര്‍ എന്ന ആരാധകരുടെ സംശയത്തിന് മറുപടി നല്‍കിയിരിക്കുകയാണ് ഐ.സി.സി.
ഫൈനല്‍ മത്സരം സമനിലയാവുകയോ ടൈ ആവുകയോ ചെയ്താല്‍ ഐ.സി.സി ഇരു ടീമുകളെയും ചാമ്പ്യന്‍മാരായി പ്രഖ്യാപിക്കും. അതുപോലെ മത്സരം നടക്കുന്ന 5 ദിവസവും ഏതെങ്കിലും കാരണവശാല്‍ ഓവറുകള്‍ നഷ്ടമായാല്‍ അതിന് പകരം റിസര്‍വ്വ് ദിനത്തില്‍ കളി നടക്കും എന്നും ഐ.സി.സി അറിയിച്ചു. ഒരു ദിവസം ആറ് മണിക്കൂര്‍വെച്ച് 30 മണിക്കൂറാണ് ടെസ്റ്റ് ഫൈനല്‍ മത്സരം നടക്കുക.
ജൂണ്‍ 18 മുതല്‍ 22 വരെ ഇംഗ്ലണ്ടിലെ സതാംപ്ടണിലാണ് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ നടക്കുക. ഇന്ത്യയും ന്യൂസിലന്‍ഡുമാണ് ഫൈനലില്‍ മാറ്റുരയ്ക്കുക. ഫൈനലിനുള്ള തയാറെടുപ്പുകള്‍ അരുടീമുകളും തകൃതിയായി നടത്തുകയാണ്.
വിരാട് കോഹ്ലി നായകനായുള്ള 20 അംഗ ടീമിനെയാണ് ഇന്ത്യ പ്രഖ്യാപിച്ചിട്ടുള്ളത്. ഇംഗ്ലണ്ടിനെതിരെയുള്ള ടെസ്റ്റ് പരമ്പരയ്ക്കും ഈ ടീം തന്നെയായിരിക്കും കളിക്കുക.
രണ്ടാം പിണറായി സര്‍ക്കാരിലെ മന്ത്രിമാരുടെ വകുപ്പുകളില്‍ തീരുമാനമായി. ഇന്ന് ചേര്‍ന്ന സിപിഎം സെക്രട്ടറിയേറ്റ് യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനായത്. ആഭ്യന്തരം, വിജിലൻസ് വകുപ്പുകൾ മുഖ്യമന്ത്രിതന്നെ കൈകാര്യം ചെയ്യും.
ധനവകുപ്പ് കെ.എന്‍ ബാലഗോപാല്‍, വ്യവസായം പി രാജീവ്, എക്‌സൈസ് വിഎന്‍ വാസവന്‍ സഹകരണം, രജിസ്ട്രേഷൻ, പി.എ.മുഹമ്മദ് റിയാസ് – പൊതുമരാമത്ത്, ടൂറിസം, അഹമ്മദ് ദേവർകോവിൽ – തുറമുഖം ലഭിക്കും. എംവി ഗോവിന്ദന്‍ തദ്ദേശ സ്വയം ഭരണം, എക്സെെസ് ,വീണ ജോര്‍ജ് ആരോഗ്യം, വി ശിവന്‍കുട്ടി പൊതുവിദ്യാഭ്യാസം, തൊഴില്‍, കെ.രാധാകൃഷണന്‍- ദേവസ്വം, പാര്‍ലമെന്ററി കാര്യം, പിന്നാക്കക്ഷേമം വി അബ്ദുറഹിമാന്‍ ന്യൂനപക്ഷക്ഷേമവകുപ്പ് പ്രവാസികാര്യം, ആര്‍ ബിന്ദു ഉന്നത വിദ്യാഭ്യാസം, സജി ചെറിയാൻ ഫിഷറീസ്, സാംസ്കാരികം വി എൻ വാസവൻ സഹകരണം, രജിസ്ട്േഷൻ എന്നിങ്ങനെ വകുപ്പുകള്‍ നല്‍കാനാണ് തീരുമാനമായതെന്നാണ് റിപ്പോര്‍ട്ടുകള്‍
ഘടകകക്ഷികളുടെ മന്ത്രിസ്ഥാനങ്ങളിലും ധാരണയായിട്ടുണ്ട്. കെ രാജന്‍ റവന്യു വകുപ്പ്, ജെ.ചിഞ്ചുറാണി– ക്ഷീരവകുപ്പ്, മൃഗസംരക്ഷണം, പി പ്രസാദിന് കൃഷിവകുപ്പ്, ജി ആര്‍ അനില്‍ ഭക്ഷ്യമന്ത്രി എന്നിങ്ങനെയാണ് സിപിഐ മന്ത്രിമാരുടെ വകുപ്പുകള്‍.
ജെ.ഡി.എസിന്‍റെ കെ.കൃഷ്ണൻകുട്ടിക്ക് വൈദ്യുതി വകുപ്പിന്‍റെ ചുമതല നൽകി. ഐ.എൻ.എല്ലിന്‍റെ അഹമ്മദ് ദേവർകോവിലിന് തുറമുഖ വകുപ്പിന്‍റെ ചുമതലയാണ് നൽകിയിരിക്കുന്നത്. കേരള കോൺഗ്രസ്(എം)ലെ റോഷി അഗസ്റ്റിനായിരിക്കും ജലവിഭവ വകുപ്പ് മന്ത്രി. ആന്‍റണി രാജുവിന് ഗതാഗത വകുപ്പിന്‍റെ ചുമതല നൽകി. വനം വകുപ്പ് എ.കെ ശശീന്ദ്രന്
തന്റെ ചിത്രങ്ങള്‍ക്ക് പലപ്പോഴും മോശം കമന്റുകള്‍ ലഭിക്കാറുണ്ടെന്ന് നടി നിത്യ മേനോൻ. സോഷ്യല്‍ മീഡിയയില്‍ തന്റെ ചിത്രങ്ങള്‍ പങ്കുവെച്ചാല്‍ പലരും ശരീരത്തിന്റെ അളവെടുക്കലാണ് ആദ്യം ചെയ്യുന്നതെന്നാണ് താരം പറഞ്ഞു.
ചിലര്‍ സൈസ് ചോദിച്ച് ഇന്‍ബോക്സില്‍ വരും, മറ്റ് ചിലര്‍ സ്വകാര്യ ഭാഗങ്ങള്‍ അയയ്ക്കും. പക്ഷെ ഇതൊന്നും കാര്യമാക്കാറില്ല. ശരീരത്തെക്കാള്‍ അഭിനയത്തിനു പ്രാധാന്യം നല്‍കുന്നതു കൊണ്ടാണ് ഇതൊന്നും വലിയ വിഷയം അല്ലാതാകുന്നത്. അഭിനയത്തിന് പ്രാധാന്യം കൊടുക്കുന്നതിനാല്‍ തടിയെ കുറിച്ചും പൊക്കത്തെ കുറിച്ചും ചിന്തിക്കാറില്ലെന്ന് നിത്യ പറഞ്ഞു.
തനിക്കെതിരേ ബോഡി ഷെയ്മിങ് നടത്തുന്നവരെ താന്‍ ശ്രദ്ധിക്കാറില്ലെന്ന് മുന്‍പും നിത്യ തുറന്നു പറഞ്ഞിട്ടുണ്ട്. .
പാലക്കാട് ഡ്യൂട്ടിക്കിടെ സ്റ്റാഫ് നഴ്‌സ് കുഴഞ്ഞു വീണു മരിച്ചു. അഗളി ദോണിഗുണ്ട് സ്വദേശിനി രമ്യ ഷിബു (35) ആണ് മരിച്ചത്. കോട്ടത്തറ ട്രൈബല്‍ സ്‌പെഷാലിറ്റി ആശുപത്രിയിലെ പ്രസവ വാര്‍ഡില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന സ്റ്റാഫ് നഴ്‌സ് ആണ് പൊടുന്നനെ കുഴഞ്ഞു വീണ മരണപ്പെട്ടത്.
രാത്രി ഭക്ഷണം കഴിച്ചു കഴിഞ്ഞ് ഡ്യൂട്ടിയില്‍ പ്രവേശിച്ച രമ്യയ്ക്ക് ക്ഷീണം അനുഭവപ്പെടുകയായിരുന്നു. തുടര്‍ന്ന് വാര്‍ഡിലെ കസേരയില്‍ ഇരിക്കുകയും പെട്ടെന്ന് കുഴഞ്ഞ് വീഴുകയുമായിരുന്നു. ഹൃദയസ്തംഭനമാണ് മരണകാരണമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
റാപ്പിഡ് ആന്റിജന്‍ പരിശോധന ഫലം നെഗറ്റീവ് ആണ്. ഭര്‍ത്താവ്: ഷിബു, മക്കള്‍: ആല്‍ബിന്‍ (10), മെല്‍ബിന്‍ (8). രമ്യയുടെ വിയോഗത്തില്‍ യുഎന്‍എ ദേശീയ പ്രസിഡന്റ് അനുശോചനം രേഖപ്പെടുത്തി. രമ്യ ഷിബുവിന്റെ ആകസ്മിക നിര്യാണത്തില്‍ യുഎന്‍എ കുടുംബം അനുശോചിക്കുന്നുവെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
പാലക്കാട്: ഡ്യൂട്ടി ചെയ്യുന്നതിനിടെ നഴ്‌സ് കുഴഞ്ഞുവീണ് മരിച്ചു. കോട്ടത്തറ ട്രൈബല്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയിലെ നഴ്‌സ് രമ്യ ഷിബുആണ് മരിച്ചത്. 35 വയസായിരുന്നു. അഗളി ദോണിഗുണ്ട് സ്വദേശിനിയാണ്.
രമ്യ ഡ്യൂട്ടി ചെയ്തിരുന്നത് പ്രസവ വാര്‍ഡിലാണ്. രാത്രിയില്‍ ഭക്ഷണം കഴിച്ച് കഴിഞ്ഞ് ഡ്യൂട്ടിയില്‍ പ്രവേശിച്ച രമ്യയ്ക്ക ക്ഷീണം അനുഭവപ്പെടുകയായിരുന്നു. ഇതോടെ വാര്‍ഡില്‍ ഉണ്ടായിരുന്ന ഒരു കസേരയില്‍ ഇരിക്കുകയും പെട്ടെന്ന് തന്നെ കുഴഞ്ഞ് വീഴുകയുമായിരുന്നു.
ഹൃദയാഘാതമാണ് മരണ കാരണം എന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി. ആന്റിജന്‍ ടെസ്റ്റില്‍ കോവിഡ് ഫലം നെഗറ്റീവാണ്. ഭര്‍ത്താവ് ഷിബു. ആല്‍ബിന്‍(10), മെല്‍ബിന്‍(8) മക്കളാണ്.
രണ്ടാം പിണറായി മന്ത്രിസഭയിൽ കെ.കെ ശൈലജയ്ക്ക് അവസരം നൽക്കാത്തതിൽ സമൂഹമാധ്യമങ്ങളിൽ വിമർശം ഉയരുമ്പോൾ മുഖ്യമന്ത്രിക്ക് അഭിനന്ദനവുമായി ബി.ജെ.പി വക്താവ് സന്ദീപ് വാര്യർ.
‘മന്ത്രിസഭാ രൂപീകരണം മുഖ്യമന്ത്രിയുടെ അവകാശമാണ് . കോവിഡ് വ്യാപനം നേരിടുന്നതിൽ ദയനീയമായി പരാജയപ്പെട്ട ആരോഗ്യമന്ത്രിയെ മാറ്റാൻ, പി.ആർ ഭീഷണിയെ വകവയ്ക്കാതെ മുഖ്യമന്ത്രി കാണിച്ച ധൈര്യത്തെ അഭിനന്ദിക്കുന്നു’- സന്ദീപ് വാര്യർ ഫെയ്സ്ബുക്കിൽ കുറിച്ചു.
രണ്ടാം പിണറായി സർക്കാരിൽ കെ.കെ ശൈലജ ഉണ്ടാകില്ലെന്നതാണ് ഇന്ന് സോഷ്യൽമീഡിയയിൽ ഏറെ ചർച്ചയായ വിഷയം.
ഇടതുപക്ഷ അനുഭാവികൾ അടക്കം ശൈലജ ടീച്ചറെ മന്ത്രിസഭയിൽ നിന്ന് ഒഴിവാക്കിയതിൽ പ്രതിഷേധവുമായി സോഷ്യൽ മീഡിയയിൽ സജീവമാണ്.
രണ്ടാം പിണറായി മന്ത്രി സഭയിൽ മന്ത്രിയായി നിശ്ചയിച്ച വി അബ്ദു റഹ്മാനെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സി.പി.ഐ.എം മലപ്പുറം ജില്ലാ സെക്രട്ടേറിയറ്റ് അംഗം ഇ. ജയനാണ് വി. അബ്ദുറഹ്‌മാൻ ആശുപത്രിയിലാണെന്ന് വീഡിയോ സന്ദേശത്തിലൂടെ അറിയിച്ചത്.
രക്തസമ്മർദത്തിൽ വ്യതിയാനമുണ്ടായതിനാൽ 24 മണിക്കൂർ നിരീക്ഷണത്തിലാണെന്നും ബുധനാഴ്ച ജനങ്ങളേയും മാധ്യമപ്രവർത്തരേയും കാണുമെന്നുമാണ് വീഡിയോ സന്ദേശത്തിൽ പറയുന്നത്.
ഇപ്പോൾ ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി. തിരൂർ പൂക്കയിൽ സ്വദേശിയായ വി അബ്ദുറഹ്മാൻ താനൂരിൽ നിന്ന് തുടർച്ചയായി രണ്ടാം തവണയാണ് നിയമസഭയിലേക്ക് എത്തിയത്
2014ൽ കെപിസിസി എക്‌സിക്യൂട്ടീവ് അംഗമായിരിക്കെയാണ് കോൺഗ്രസ് വിട്ടത്. 2016ൽ ലീഗിന്റെ അബ്ദുറഹ്മാൻ രണ്ടത്താണിയെ പരാജയപ്പെടുത്തിയാണ് നിയമസഭയിലെത്തിയത്.