ഡോ. മാത്യു ജോയിസ്, ലാസ് വേഗാസ്
നോർത്ത് അമേരിക്കയിലെ മാധ്യമ പ്രവർത്തകരുടെ ഏറ്റവും വലിയ സംഘടനയായ ഇൻഡോ അമേരിക്കൻ പ്രസ് ക്ലബ്ബിന്റെ ദേശീയ ഭാരവാഹികളും, അമേരിക്കയിലും കാനഡയിലുമുള്ള എട്ടു ചാപ്റ്ററുകളുടെ നവസാരഥികളും, പ്രശസ്ത രാഷ്ട്രീയ മാധ്യമ നേതാക്കളുടെ സാന്നിദ്ധ്യത്തിൽ ജൂൺ 28 നു നടന്ന പ്രഥമ സൂം വീഡിയോ കോൺഫറൻസിലൂടെ ഭരണസാരഥ്യം ഏറ്റെടുക്കുകയുണ്ടായി. പുതിയ ദിശകളിലേക്കും ഉയർന്ന മാനങ്ങളിലേക്ക് ഈ സംഘടനയെ ഉയർത്തുവാൻ കഴിവുള്ള അവരുടെ നേതൃത്വം വലിയ ഊർജ്ജമാണ് സംഘടനയ്ക്ക് നൽകുന്നത്. സ്ഥാപക നേതാവും സ്ഥാപക ചെയർമാനുമായ ജിൻസ്മോൻ സക്കറിയ പുതുതായി ചുമതലയേറ്റ ഡയറക്ടർ ബോർഡ് അംഗങ്ങൾക്ക്, സത്യപ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തു. ബോർഡ് ചെയർമാൻ ഡോ. ജോസഫ് ചാലിൽ കൂടാതെ മാത്തുക്കുട്ടി ഈശോ, മിനി നായർ, തമ്പാനൂർ മോഹൻ എന്നിവർ പുതുതായി ബോർഡ് ഓഫ് ഡയറക്ടേഴ്സ് ആയി ഉത്തരവാദിത്വമേറ്റെടുത്തു.. ഡോ. ചാലിലീനെ അതിഥികൾക്ക് പരിചയപ്പെടുത്തി സംസാരിച്ചത് സ്ഥാപക പ്രസിഡണ്ട് ആയ അജയഘോഷ് ആയിരുന്നു.

ഡോ. ചാലിൽ ചെയർമാനായി സ്ഥാനമേറ്റു കൊണ്ട് നടത്തിയ പ്രസംഗത്തിൽ അദ്ദേഹം ഇപ്രകാരം പറഞ്ഞ .“നിങ്ങളെന്നെ ഈ സ്ഥാനത്തേക്ക് തിരഞ്ഞെടുത്തത് എന്നെ കൂടുതൽ വിനയാതീതൻ ആക്കുന്നു. എൻറെ കഴിവിലും ഉപരിയായി എൻറെ കടമകൾ നിർവ്വഹിക്കുവാൻ ഞാൻ പ്രതിജ്ഞാബദ്ധനാണ്.” കൂടാതെ “ലോകം ഇന്ന് വളരെ അസാധാരണമായ ഒരു സാഹചര്യത്തിലൂടെ ആണ് കടന്നുപോയിക്കൊണ്ടിരിക്കുന്നത് അതുകൊണ്ട് ഇന്ന് ജേർണലിസ്റ്റുകളുടെ ജീവിതവും മീഡിയ പ്രവർത്തനവും വളരെ വെല്ലുവിളി നിറഞ്ഞ സാഹചര്യത്തിലൂടെ ആണ് കടന്നു പോകുന്നത്. ഏകദേശം 146 മാധ്യമപ്രവർത്തകർ ഇതിനോടകം കോവിഡ് ബാധിച്ച് 31 രാജ്യങ്ങളിൽ മരണത്തെ പുൽകി കഴിഞ്ഞിരിക്കുന്നു. ഈ മഹാമാരിയുടെ മുന്നിൽ നിന്ന് പടനയിക്കുന്ന ഡോക്ടമാരെയും നഴ്‌സ് മാരെപ്പോലെയും തന്നെ, സത്യങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുവാൻ വെമ്പൽ കൊള്ളുന്ന എല്ലാ മീഡിയ പ്രവർത്തകർക്കും ഈ വിഷയത്തിലുള്ള റിപ്പോർട്ടിംഗ് ഒരു വെല്ലുവിളി തന്നെയാണ്. അതുകൊണ്ടുതന്നെയാണ് മറ്റു മുൻനിര പോരാളികളെ പോലെ തന്നെ മാധ്യമപ്രവർത്തകരും ഈ യുദ്ധത്തിൽ നായകരാകുന്നത്. അതോടൊപ്പം തന്നെ ഈ മഹാമാരിയിൽ മരണപ്പെട്ട എല്ലാ മാധ്യമ പ്രവർത്തകരുടെ കുടുംബങ്ങൾക്കും അനുശോചനം രേഖപ്പെടുത്തുകയും ചെയ്യുന്നു” അദ്ദേഹം കൂട്ടിച്ചേർത്തു.

ഒരു മെഡിക്കൽ ഡോക്ടർ കൂടിയായ ഡോ. ചാലിൽ യൂണിവേഴ്സൽ ന്യൂസ് നെറ്റ്‌വർക്കിന്റെ സ്ഥാപകനും പല ശാസ്ത്ര സാങ്കേതിക ലേഖനങ്ങളുടെ ഉപജ്ഞാതാവും, അവ പല രാജ്യാന്തര മീഡിയകളിലും പ്രസിദ്ധീകരിച്ചിട്ടുള്ളതും ആകുന്നു. അദ്ദേഹം യുഎസ് നേവി മെഡിക്കൽ കോറിന്റെ ഒരു വെറ്ററനും ഒരു സർട്ടിഫൈഡ് ഹെൽത്ത് കെയർ മാനേജ്മെൻറ് വിദഗ്ധനും കൂടിയാണ്. അമേരിക്കൻ കോളേജ് ഓഫ് ഹെൽത്ത് കെയർ എക്സിക്യൂട്ടീവിന്റെ പല അവാർഡുകളും അംഗീകാരങ്ങളും അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. ഡോക്ടർ ചാലിലിന്റെ പേരിൽ അമേരിക്കയിൽ, ക്ലിനിക്കൽ ട്രയൽ മാനേജ്മെന്റിലും സിസ്റ്റിക് ഫൈബ്രോയ്ഡ്, ഫുഡ് അലർജി, മൾട്ടിപ്പിൾ മൈലോമ എന്നിവയിൽ പല കണ്ടുപിടുത്തങ്ങൾക്കും പേറ്റൻറ് അദ്ദേഹത്തിൻറെ പേരിൽ ഉണ്ട്.

അമേരിക്കൻ അംബാസഡർ പ്രദീപ്കുമാർ അദ്ദേഹത്തിൻറെ അധ്യക്ഷപ്രസംഗത്തിൽ ഐ ഏ പി സി യുടെ പ്രവർത്തനങ്ങളെ മുക്തകണ്ഠം പ്രശംസിക്കുകയും, ഇപ്പോൾ സംജാതമായിരിക്കുന്ന സാഹചര്യത്തിൽ പത്ര റിപ്പോർട്ടർമാരും മീഡിയ പ്രവർത്തകരും,
ഏറെ വെല്ലുവിളികൾ നേരിട്ട് കൊണ്ടാണ് അവരുടെ പ്രവർത്തനങ്ങളെ മുന്നോട്ടു നയിക്കുന്നത് എന്ന് അദ്ദേഹം പറഞ്ഞു. ഡോക്ടർ ശശി തരൂർ എംപി പത്രപ്രവർത്തകരുടെയും മീഡിയകളുടെയും സമൂഹത്തോടുള്ള പ്രതിബദ്ധതയും സമൂഹത്തോടുള്ള പ്രാധാന്യത്തെയും കൂടാതെ ഐ ഏ പി സി യുടെ പ്രവർത്തനങ്ങളെയും മുക്തകണ്ഠം പ്രശംസിച്ചു. ഖലീജ് ടൈംസിലെ ഐസക് ജോൺ ദുബായിൽ നിന്നും, ഏഷ്യാനെറ്റ് ടിവി ക്കുവേണ്ടി എം ജി രാധാകൃഷ്ണനും, 24 ന്യൂസ് ചാനലിൽ നിന്നും ശ്രീകണ്ഠൻ നായരും, ടൈംസ് ഓഫ് ഇന്ത്യയിൽ നിന്നും പ്രീതു നായരും ഐ ഏ പി സിയുടെ മെമ്പർമാരെയും പുതിയ സാരഥികളെയും അഭിനന്ദിച്ചുകൊണ്ട്, പത്രസ്വാതന്ത്ര്യം ഒരു ജനതയുടെ സ്വാതന്ത്ര്യം ആണെന്നും അതു സമൂഹത്തിൽ എത്രമാത്രം സ്വാധീനം ചെലുത്തുന്നു എന്നും കൂടാതെ ഈ പ്രസ്സ് ക്ലബ്ബിന്റെപ്രവർത്തനങ്ങളെ പ്രശംസിച്ചുകൊണ്ടും സംസാരിച്ചു.

സാമൂഹിക പ്രതിബദ്ധതയും നിസ്വാർത്ഥമായ പ്രവർത്തനങ്ങൾക്കും, മൂന്ന് അമേരിക്കൻ ഇന്ത്യക്കാരെ, ഐഏപിസിയുടെ എക്സലൻസ് അവാർഡുകൾ നൽകി ആദരിച്ചു. പ്രശസ്ത പ്രോത്സാഹകപുസ്ത രചയിതാവും, വാഗ്മിയുമായ ബോബ് മിഗ് ലാനിക്ക്, ലിറ്ററേച്ചർ എക്സലൻസ് അവാർഡ്, ഐഏപിസി വൈസ് ചെയർമാൻ ഡോ.. മാത്യു ജോയ്സ് നൽകുകയുണ്ടായി. മികച്ച യുവസംരംഭകനുള്ള ബിസിനസ് എക്സലൻസ് അവാർഡ്, ക്യുഫാർമാ എം ഡിയും ഫാർമസ്യൂട്ടിക്കൽ വിദഗ്ധനുമായ ബാദൽ ഷായ്ക്ക് ഐഏപിസി ജനറൽ സെക്രട്ടറി ബിജു ചാക്കോ നൽകി, സാങ്കേതികമികവിനുള്ള ടെക്നോളജി എക്സലൻസ് അവാർഡ്, റെസ്ക്യു പൈലറ്റും റോബോട്ടിക് വിദഗ്ധനുമായ രവീന്ദർ പാൽ സിങ്, ഐഏപിസി എക്സിക്യൂട്ടീവ് വൈസ് പ്രസിഡണ്ട് ആനി കോശിയിൽനിന്നും ഏറ്റുവാങ്ങി.

ബോർഡ് സെക്രട്ടറി മാത്തുക്കുട്ടി ഈശോ വീഡിയോ കോൺഫറൻസിന്റെ ആരംഭം കുറിച്ചുകൊണ്ട് എല്ലാ വിശിഷ്ടാതിഥികളെയും ഐഏപിസി മെമ്പർമാരെയും സൂം വീഡിയോ കോൺഫറൻസിലേക്കു സ്വാഗതം ചെയ്തു.എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് കൂടിയായ, എംസി ആനി കോശി അസാധാരണ പാടവത്തോടെ വീഡിയോ കോൺഫറൻസിംഗ് ക്രമീകരിച്ച് അവതരിപ്പിച്ചു ഐഏപിസി ഡയറക്ടർ തോമസ് മാത്യു അനിൽ എല്ലാവർക്കും നന്ദി പറഞ്ഞ് സംസാരിച്ചു.
പുതുതായി ചാർജെടുത്ത എല്ലാ എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പേഴ്സനെയും ഡയറക്ടർ കോര്സൺ വറുഗീസ് പരിചയപ്പെടുത്തുകയും , ചെയർമാനായ ഡോക്ടർ ജോസഫ് ചാലിൽ പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുക്കുകയും ചെയ്‌തു. പുതുതായി ചാർജെടുത്ത നാഷണൽ എക്സിക്യൂട്ടീവ്കൾ ഡോ. എസ്. എസ്. ലാൽ, ആനി കോശി, സി.ജി. ഡാനിയേൽ, ജെയിംസ് കുരീക്കാട്ടിൽ, പ്രകാശ് ജോസഫ്, സുനിൽ മഞ്ഞനിക്കര, ബിജു ചാക്കോ, ആൻഡ്രൂ ജേക്കബ്, രാജ് ഡിങ്ങറ, ആനി ചന്ദ്രൻ, നീതു തോമസ്, ഇന്നസെൻറ് ഉലഹന്നാൻ, ബിജു പകലോമറ്റം, ഓ.കെ.ത്യാഗരാജൻ. ഷിബി റോയ് എന്നിവരാണ് .

ഐഏപിസിയുടെ ട്രഷറർ ആയ റെജി ഫിലിപ്പ് ഡോ. എസ്. എസ് ലാലിനെ അധ്യക്ഷപ്രസംഗത്തിലേക്ക് ക്ഷണിച്ചു. തുടർന്ന് അദ്ദേഹം നടത്തിയ പ്രസംഗത്തിൽ പത്രപ്രവർത്തകരും മീഡിയകളും സമൂഹത്തിനുവേണ്ടി സത്യം പുറത്തു കൊണ്ടുവരുവാനും അതു സമൂഹത്തിലേക്ക് എത്തിക്കുവാനും ഉള്ള പ്രവർത്തനം തികച്ചും വെല്ലുവിളികൾ നിറഞ്ഞതാണെന്നും, പലപ്പോഴും തങ്ങളുടെ ജീവനെ പോലും ത്യജിക്കേണ്ടി വന്ന അനേകം പത്ര പ്രവർത്തകരെ നമുക്ക് ആദരണീയരായി സ്മരിക്കേണ്ടതുണ്ടെന്നും ഓർപ്പിച്ചു.
ഡോ. ലാൽ ആരോഗ്യപരിപാലനരംഗത്ത് ലോകപ്രശസ്തനും പല ടിവി മാധ്യമങ്ങളിൽ ഒരു ഗസ്റ്റ് സ്പീക്കറും കഴിവുതെളിയിച്ച ഒരു എഴുത്തുകാരനുമാണ്. ഡോ. ലാൽ, 2013 ൽ അമേരിക്കൻ ഇൻറർ നാഷണൽ ഹെൽത്ത് ഓർഗനൈസേഷൻന്റെ പകർച്ചവ്യാധി തടയുന്ന ഡിപ്പാർട്ട്മെൻറ് തലവനായി ചുമതലയേൽക്കുകയും വാഷിംഗ്ടൺ ഡി സി യിൽ സ്ഥിരതാമസമാക്കുകയും ചെയ്തു. ലോകാരോഗ്യ സംഘടനയുമായി ചേർന്ന് പല രാജ്യങ്ങളിൽ സന്ദർശിക്കുകയും പല പ്രവർത്തനങ്ങളിലേർപ്പെടുകയും ചെയ്തു 1993 ൽ ഏഷ്യാനെറ്റിൽ പൾസ് എന്നുപറയുന്ന ഒരു ആരോഗ്യസംബന്ധമായ ടിവി പ്രോഗ്രാം തുടങ്ങുകയും ഏകദേശം അഞ്ഞൂറിലധികം എപ്പിസോഡുകൾ പിന്നിടുകയും ചെയ്തു. അദ്ദേഹം ധാരാളം ചെറുകഥകളും നോവലുകളും രചിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ തിരഞ്ഞെടുക്കപ്പെട്ട ചെറുകഥകളുടെ സമാഹാരം “ടിറ്റോണി” കഴിഞ്ഞവർഷം ഡി സി ബുക്ക്സ് പ്രസിദ്ധീകരിച്ചിരുന്നു. അടുത്തകാലത്ത്
ഓൾ ഇന്ത്യ പ്രൊഫഷണൽ കോൺഗ്രസ് എന്ന സംഘടനയുടെ പ്രസിഡണ്ടായും അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടിരുന്നു..

ടൊറന്റോ, ഡാലസ്, ഫിലാഡൽഫിയ എന്നിവിടങ്ങളിലുള്ള ചാപ്‌റ്റർ ഭാരവാഹികളെ ഡയറക്ടർ പ്രവീൺ ചോപ്ര പരിചയപ്പെടുത്തുകയും തുടർന്ന് കമലേഷ് മേത്ത പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുക്കുകയും ചെയ്തു. വാൻകൂവറിൽ നിന്നുള്ള പുതിയ ഭാരവാഹികളെ തമ്പാനൂർ മോഹൻ പരിചയപ്പെടുത്തുകയും നയാഗ്ര ഫാൾസിൽ ഉള്ളവരെ ആഷ്‌ലി ജോസഫ്, അറ്റ്ലാന്റ, ഹ്യൂസ്റ്റൻ, ആൽബർട്ട എന്നിവിടങ്ങളിൽ ഉള്ളവരെ ഡയറക്ടർ മിനി നായർ പരിചയപ്പെടുത്തുകയും തുടർന്ന് ഡോ. ലാൽ എല്ലാവർക്കും പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തുകയും ചെയ്തു. ബൈജു പകലോമറ്റം(ടൊറന്റോ), ആസാദ് ജയൻ (നയാഗ്രാ) മില്ലി ഫിലിപ്പ്(ഫിലാഡൽഫിയ) അനിതാ നവീൻ (വാന്കൂവർ) ജോസഫ് ജോൺ (ആൽബർട്ട), സി.ജി. ഡാനിയേൽ (ഹൂസ്റ്റൺ), മീന നിബു (ഡാളസ്), പി.വി.ബൈജു (ഡയറക്ടർ), സാബു കുരിയൻ ( അറ്ലാന്റാ) എന്നിവർ ആശംസാ പ്രസംഗങ്ങൾ നടത്തി.
ഇൻഡോ അമേരിക്കൻ പ്രസ് ക്ലബ് (ഐ ഏ പി സി)
എന്ന ഈ സംഘടന അമേരിക്ക, കാനഡ, യൂറോപ്പ് എന്നിവിടങ്ളിൽ നിന്നുള്ള ഇന്ത്യൻ വംശജരായ വിവിധ മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മയാണ്. ഏഴാം വർഷത്തിലൂടെ വളർന്നു പന്തലിച്ചുകൊണ്ടിരിക്കുന്ന ഈ സംഘടന, കഴിവുള്ള ജേർണലിസ്റ്റുകളെ വളർത്തിയെടുക്കുവാൻ പ്രതിജ്ഞാബദ്ധമാണ്. അതോടൊപ്പം തന്നെ ഈ മേഖലയിൽ പ്രവർത്തിക്കുന്ന എല്ലാ മീഡിയ പ്രവർത്തകർക്കും പൂർണ്ണ പിന്തുണയും നൽകുന്നു. സമൂഹത്തിലേക്കു സത്യസന്ധമായ വാർത്തകൾ എത്തിക്കുന്നതോടൊപ്പം തന്നെ സത്യവും സുതാര്യവുമായ വാർത്തകൾ ഒരു നല്ല സമൂഹത്തിൻറെ ജീവശ്വാസം പോലെ തന്നെ എന്ന് വിശ്വസിക്കുന്നു. അമേരിക്കയിലും കാനഡയിലും ആയി പതിനഞ്ചോളം ഐഏപിസി ചാപ്റ്ററുകൾ പ്രവർത്തിക്കുന്നു.
ബിബിൻ എബ്രഹാം
യു.കെയിലെ അങ്ങോളം ഇങ്ങോളം ഉളള ഒരു കൂട്ടം സുഹൃത്തുക്കൾ ചേർന്നു തുടക്കം കുറിച്ച ” ബിലാത്തിയിലെ കൂട്ടുകാർ ” എന്ന മുഖപുസ്തക കൂട്ടായ്മ യു.കെയിലെ മലയാളികൾക്കു വേണ്ടി നടത്തിയ അത്യന്തം വാശിയേറിയ Close Enough Contest 2020 മത്സരത്തിനു ശുഭപരിസമാപ്തി.
ഏകദേശം നൂറോളം മങ്കകളും മങ്കൻമാരും പങ്കെടുത്ത മത്സരത്തിലെ വിജയികളെ കണ്ടെത്തിയതു മലയാള സിനിമയിലെ പ്രശസ്ത സംവിധായകൻ ശ്രീ. ബോബൻ സാമുവേലും, മലയാളികളുടെ പ്രിയപ്പെട്ട നിത്യഹരിത നായകൻ ശ്രീ. ശങ്കർ പണിക്കറും, ഒപ്പം ജോക്കർ, കുഞ്ഞിക്കൂനൻ തുടങ്ങിയ സിനിമകിളിലൂടെ മലയാളി മനസിൽ ഇടം നേടിയ ശ്രീമതി. മന്യ നായിഡുവും ചേർന്നായിരുന്നു.
മത്സരത്തിൽ ആദ്യ ഘട്ടത്തിൽ ലഭിച്ച നൂറോളം നോമിനേഷനുകളിൽ നിന്നു അഡ്മിൻ ആൻഡ് മോഡറേറ്റഴ്സ് തിരഞ്ഞെടുത്ത ഇരുപതു മത്സരാർത്ഥികളിൽ നിന്നും പത്തു പേരെ തിരഞ്ഞെടുത്തത് ബിലാത്തിയിലെ കൂട്ടുകാർ നൽകിയ ലൈക്കുകളുടെ അടിസ്ഥാനത്തിലായിരുന്നു. ആ പത്തു പേരിൽ നിന്നു വിജയികളെ തിരഞ്ഞെടുക്കേണ്ട ഭാരിച്ച ഉത്തരവാദിത്വമാണ് മലയാള സിനിമയിലെ പ്രമുഖർ ആയ മൂന്നംഗ സെലിബ്രിറ്റി ജഡ്ജിംഗ് പാനൽ നിർവഹിച്ചത്.
കടുത്ത മത്സരം നടന്ന പുരുഷ വിഭാഗത്തിൽ ആഷ്ഫോർഡിൽ നിന്നുള്ള സിജോ ജയിംസിനെ മറികടന്നു വിജയിയായതു കെൻറിൽ നിന്നുള്ള ദീപു പണിക്കർ അണ്. ദീപുവിനെ ഈ മത്സരത്തിലേക്ക് നോമിനേറ്റ് ചെയ്തതു സഹധർമ്മിണി ആര്യ ആണ്.

വനിതാ വിഭാഗത്തിൽ ബർമിംഗ്ഹാമിൽ നിന്നു മോനി ഷിജോയും, ഈസ്റ്റ് ബോണിൽ നിന്നു ശ്രുതി വിജയനും ഒന്നാമതെത്തി സമ്മാനം പങ്കിട്ടു. ശ്രീമതി. മോനി ഷിജോയെ വാറിംഗ്റ്റണിൽ നിന്നുള്ള ഷിജോ വറുഗീസ് നോമിനേറ്റ് ചെയ്തപ്പോൾ, ശ്രീമതി. ശ്രുതി ജയനെ നോമിനേറ്റു ചെയ്തത് ഈസ്റ്റ്ബോണിൽ നിന്നും ലിറ്റി സത്യൻ ആണ്.
കഴിഞ്ഞ മൂന്ന് ആഴ്ച്ചയോളം സോഷ്യൽ മീഡിയയിൽ ആവേശം വിതറിയ ക്ലോസ് ഇനഫ് മത്സരത്തിൻ്റെ ഫലപ്രഖ്യാപനം നടത്തിയതു മലയാളികളുടെ പ്രിയപ്പെട്ട ജനപ്രിയ സംവിധായകൻ ശ്രീ. അരുൺ. പി. ഗോപി ആണ്.
വിജയികൾക്ക് ബിലാത്തിയിലെ കൂട്ടുകാർ സ്പോണ്‍സര്‍ ചെയ്യുന്ന 101 പൗണ്ടാണ് സമ്മാനം. കൂടാതെ ഫൈനൽ റൗണ്ടിൽ എത്തിയ എല്ലാ മത്സരാർത്ഥികൾക്കും ബിലാത്തിയുടെ വക പ്രോത്സാഹന സമ്മാനവും അയച്ചു കൊടുക്കുന്നതായിരിക്കും.

മത്സരത്തിൽ പങ്കെടുത്തവർക്കും, വിജയികളായവർക്കും, അവരെ സപ്പോർട്ട് ചെയ്ത ബിലാത്തിയിലെ എല്ലാ കൂട്ടുകാരോടുമുള്ള നന്ദിയും ആശംസയും ബിലാത്തി ടീമിനു വേണ്ടി അഡ്മിൻസ് ഈ ഒരു അവസരത്തിൽ അറിയിക്കുകയാണ്.
വളരെ സൗഹാർദ്ദപരമായി നടത്തിയ പ്രഥമ മത്സരം ഒരു വൻ വിജയമാക്കി തീർക്കാൻ വേണ്ടി സഹകരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്ത എല്ലാ കൂട്ടുകാരിൽ നിന്നും തുടർന്നും ബിലാത്തി ടീം ഒരുക്കുന്ന വരും കാല മത്സരങ്ങളിലും നിസ്വാർത്ഥമായ സഹകരണവും പ്രോത്സാഹനവും പ്രതീക്ഷിക്കുകയാണ്.
മലയാളത്തെ നെഞ്ചോടു ചേർക്കുന്ന, മലയാള മണ്ണിൻ്റെ നന്മയും, ഗൃഹാതുരത്വം മനസ്സിൽ സൂക്ഷിക്കുന്ന എല്ലാ ബ്രിട്ടീഷ് മലയാളികളെയും ഒരു കുടക്കീഴിൽ അണിനിരത്തുക എന്ന ലക്‌ഷ്യത്തോടെ ആണ് ബിലാത്തിയിലെ കൂട്ടുകാർ എന്ന ഈ ഫേസ്ബുക്ക് കൂട്ടായ്മക്കു തുടക്കം കുറിക്കുന്നത്. ഞാനൊരു “തനി മലയാളി” എന്നു സ്വകാര്യമായി അഹങ്കരിക്കുന്ന ആർക്കും ഈ ഗ്രൂപ്പിലേക്ക് കടന്നു വരാം.

2020 ജൂണിൽ തുടക്കം കുറിച്ച ഈ ഗ്രൂപ്പിൽ ഇന്നു 3.5K അംഗങ്ങൾ ആണ് ഉള്ളത്. യു.കെയിൽ ജീവിക്കുന്ന മലയാളികൾക്കു വേണ്ടി മാത്രമുള്ള ഈ ഗ്രൂപ്പിൽ, ജാതിയുടെയോ, മതത്തിൻ്റെയോ രാഷ്ട്രീയത്തിൻ്റെയോ അതിർവരമ്പുകളില്ലാതെ ഏവർക്കും അംഗമാകാവുന്നതാണ്. കൂടാതെ ലിംഗസമത്വ അസമത്വങ്ങളുടെ വിവേചനങ്ങൾക്കോ വേർതിരിവുകൾക്കോ ഈ ഗ്രൂപ്പിൽ സ്ഥാനമില്ല. പരസ്പര ബഹുമാനം ആയിരിക്കും ഈ ഗ്രൂപ്പിൻ്റെ മുഖമുദ്ര, ഈ ഗ്രൂപ്പിൽ എല്ലാവരും നല്ല സുഹൃത്തുകള്‍ മാത്രമായിരിക്കും എന്നും അഡ്മിൻസ് അറിയിച്ചു.

അവസാനമായി, സൂര്യന്‍ അസ്തമിക്കാത്ത സാമ്രാജ്യം എന്നു അപരനാമത്തിൽ അറിയപ്പെട്ടിരുന്ന ബ്രിട്ടീഷ് മണ്ണിലേക്ക് കുടിയേറിയ എല്ലാ പ്രിയപ്പെട്ട മലയാളി സുഹൃത്തുക്കളെയും ബിലാത്തിയിലെ കൂട്ടുകാർ എന്ന ഫേസ്ബുക്ക് കൂട്ടായ്മയിലേക്ക് സഹർഷം ഞങ്ങൾ സ്വാഗതം ചെയ്യുകയാണ്.
കൂടുതൽ വിവരങ്ങൾക്കായി ഗ്രൂപ്പ് സന്ദർശിക്കുക, അംഗമാകുക.
https://www.facebook.com/groups/bilathiyilekootukar/
ഒരു വിഡിയോയിലൂടെ എല്ലാവർക്കും പ്രിയപ്പെട്ടവളായി മാറി ഈ യുവതി. ആരാണ് ഇവർ? എന്താണെങ്കിലും അവരുടെ ഈ ഓട്ടം നൻമയുള്ള ഒരു മനസ് ഉള്ളത് െകാണ്ടാണ്. ഇന്നലെ സമൂഹമാധ്യമങ്ങളിൽ എത്തിയ വിഡിയോ ഇപ്പോൾ എല്ലാ ഫെയ്സ്ബുക്ക് ഗ്രൂപ്പുകളിലും വൈറലാണ്. അന്വേഷിച്ചും അഭിനന്ദിച്ചും വിളിക്കുന്നവരുടെ തിരക്കിലേക്കാണ് ഞങ്ങളുടെ ഫോണും എത്തുന്നത്. എല്ലാവർക്കും പ്രിയമുള്ളവളായല്ലോ എന്ന ചോദ്യത്തിന് ചിരിയോടെ തന്റെ പേരായിരുന്നു അവരുടെ മറുപടി. ‘സുപ്രിയ.’
തിരുവല്ല ജോളി സിൽക്സിലെ സെയിൽസ് ഗേളാണ് സുപ്രിയ. പതിവുപോലെ ജോലി കഴിഞ്ഞ് കടയുടെ പുറത്ത് ഭർത്താവിനെ കാത്തുനിൽക്കുമ്പോഴാണ് അവരുടെ കൺമുന്നിലേക്ക് ആ കാഴ്ച എത്തുന്നത്. വാഹനങ്ങൾ പായുന്ന റോഡിന്റെ നടുക്ക് കൂടി ഒരു വൃദ്ധൻ നടക്കുന്നു. കയ്യിൽ ഒരു വടിയുണ്ട്. കാഴ്ചയില്ലെന്ന് വ്യക്തം. വാഹനങ്ങൾ അയാളെ തൊട്ടുതൊട്ടില്ല എന്ന തരത്തിൽ കടന്നുപോകുന്നു. മറ്റാരും അയാളെ കൈപിടിക്കാനും തയാറാകുന്നില്ല. സുപ്രിയ പിന്നെ ഒന്നും ചിന്തിച്ചില്ല. റോഡിന്റെ നടുവിൽ നിന്ന ആ മനുഷ്യനെ കൈപിടിച്ച് ഇപ്പുറത്ത് എത്തിച്ചു.
‘അച്ഛാ.. അച്ഛന് എവിടാണ് പോകേണ്ടത്.. കുറച്ച് സമയം നിൽക്ക്. എന്റെ ഭർത്താവ് ഇപ്പോൾ വരും അച്ഛനെ കെഎസ്ആർടിസി സ്റ്റാൻഡിലാക്കാം.’ അച്ഛന്റെ പ്രായമുള്ള മനുഷ്യന്റെ കൈപിടിച്ച്, അദ്ദേഹത്തെ അച്ഛാ എന്നുതന്നെ സ്നേഹത്തോടെ വിളിച്ച് സുപ്രിയ പറഞ്ഞു.
അപ്പോഴാണ് അവിടേക്ക് ഒരു കെഎസ്ആർടിസി ബസ് എത്തുന്നത്. സുപ്രിയയുടെ നോട്ടം കണ്ട ഡ്രൈവർ കുറച്ച് മുന്നോട്ട് പോയ ശേഷം ബസ് നിർത്തി. ‘അച്ഛൻ ഇവിടെ നിൽക്ക്.. ഞാനൊന്നു പോയി ചോദിച്ചിട്ടുവരാം..’ എന്ന് ആ വൃദ്ധനോട് പറഞ്ഞശേഷം സുപ്രിയ ബസിന് പിന്നാലെ ഓടി. കണ്ടക്ടറോട് ബസ് വിടരുത്. അദ്ദേഹത്തിന് കാഴ്ചയില്ല.. ഒന്ന് കാത്തുനിൽക്കൂ എന്ന് അപേക്ഷിച്ച ശേഷം തിരികെയോടി.
പിന്നീട് അദ്ദേഹത്തിന്റെ കൈപിടിച്ച് ബസിന്റെ അടുത്തെത്തിച്ചു. ക്ഷമയോടെ കാത്തിരുന്ന ബസ് ജീവനക്കാർ ഡോർ തുറന്നു, അദ്ദേഹത്തെ കൈപിടിച്ച് അകത്തുകയറ്റി. ബസ് മുന്നോട്ട് ചലിച്ചപ്പോൾ സുപ്രിയ പിന്നോട്ട് നടന്നു. ഭർത്താവ് അനൂപിനെയും കാത്ത്.
ഇതെല്ലാം സമീപത്തെ കെട്ടിടത്തിന് മുകളിൽ നിന്ന ചെറുപ്പക്കാർ മൊബൈൽ ക്യാമറയിൽ പകർത്തുന്നത് സുപ്രിയ അറിഞ്ഞിരുന്നില്ല. ഇന്ന് രാവിലെ ആ ചെറുപ്പക്കാരോട് പോയി നന്ദി പറഞ്ഞെന്നും സുപ്രിയ പറഞ്ഞു. തകഴിയിലാണ് സുപ്രിയയുടെ വീട്. വിവാഹം ശേഷം ഇപ്പോൾ തിരുവല്ലയിൽ താമസിക്കുന്നു. കഴിഞ്ഞ മൂന്നുവർഷമായി ജോളി സിൽക്ക്സിലെ ജീവനക്കാരിയാണ്.
സംസ്ഥാനത്ത് നാളെ വാഹനപണിമുടക്ക് പ്രഖ്യാപിച്ചു. ഇന്ധനവില വര്‍ദ്ധനവില്‍ പ്രതിഷേധിച്ചാണ് മോട്ടോര്‍ തൊഴിലാളി സംയുക്ത സമിതി പണിമുടക്ക് നടത്തുന്നത്. രാവിലെ ആറുമണി മുതല്‍ ഉച്ചയ്ക്ക് 12 മണിവരെയാണ് പണിമുടക്ക്.
പെട്രോളിയം ഉത്പന്നങ്ങളുടെ വിലക്കയറ്റം തടയുക, ഓട്ടോ ടാക്‌സി ചാര്‍ജ് വര്‍ദ്ധിപ്പിക്കുക, പെട്രോളും ഡീസലും ടാക്‌സി വാഹനങ്ങള്‍ക്ക് സബ്‌സിഡി നിരക്കില്‍ നല്‍കുക, പെട്രോളും ഡീസലും ജിഎസ്ടി പരിധിയില്‍ കൊണ്ടുവരിക, ഡീസല്‍ വില വര്‍ധന പിന്‍വലിക്കുക, ഓട്ടോ ടാക്‌സി നിരക്ക് കാലോചിതമായി പുതുക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.
ഡബ്ലിന്‍: അയര്‍ലണ്ടിലെ ഗോള്‍വേ ട്യൂമില്‍ താമസിക്കുന്ന ജോര്‍ജ് ജോസ് വര്‍ഗീസ് (ലിജു- 53 ) നിര്യാതനായി, മട്ടാഞ്ചേരി താഴ്‌ശേരില്‍ കുടുംബാംഗമാണ്. അസുഖത്തെ തുടന്ന് ഗോള്‍വേ യൂണിവേഴ്സിറ്റി ആശുപത്രിയിലായിരുന്ന അദ്ദേഹം വൈകിട്ട് 5 മണിയോടെയാണ് നിര്യാതനായത്. ട്യൂമിലെ ജനറല്‍ ആശുപത്രിയിലെ സ്റ്റാഫ് നഴ്സായ റെജി ലിജുവാണ് ഭാര്യ . ഏക മകള്‍ അലാന മരിയ കോളജ് വിദ്യാര്‍ത്ഥിനിയാണ് .
മട്ടാഞ്ചേരി ചര്‍ച്ച് ഓഫ് ഔര്‍ ലേഡി ഓഫ് ലൈഫ് ഇടവകാംഗമായ ലിജു 15 വര്‍ഷത്തോളമായി അയര്‍ലണ്ടിലാണ്. സംസ്‌കാരം വെള്ളിയാഴ്ചയോടെ അയര്‍ലണ്ടില്‍ നടത്താനാണ് സാധ്യത. ഗോള്‍വേ സെന്റ് തോമസ് സീറോ മലബാര്‍ സഭാ ചാപ്ല്യന്‍ ഫാ, ജോസ് ഭരണിക്കുളങ്ങരയുടെ നേതൃത്വത്തില്‍ പരേതനായി പ്രാര്‍ത്ഥനാ ശുശ്രൂഷകള്‍ നടത്തപ്പെട്ടു.
ജോര്‍ജ് ജോസ് വര്‍ഗീസിന്റെ വേർപാടിൽ വേദനിക്കുന്ന കുടുംബാംഗങ്ങളോടൊപ്പം മലയാളം യുകെ ന്യൂസ് ടീമും പങ്കു ചേരുന്നു.
ഡബ്യുസിസി അംഗമായ മുതിർന്ന സംവിധായികയ്ക്കെതിരെ കോസ്റ്റ്യൂം ഡിസൈനർ സ്റ്റെഫി േസവ്യർ ഉന്നയിച്ച ആരോപണത്തിൽ പുതിയ െവളിപ്പെടുത്തലുകളുമായി അസോഷ്യേറ്റ് സംവിധായിക ഐഷ സുല്‍ത്താന. സ്റ്റെഫി ആരോപണം ഉന്നയിച്ച ആ സംവിധായിക ഗീതു മോഹൻദാസ് ആണെന്ന് ഐഷ വെളിപ്പെടുത്തി. മൂത്തോൻ സിനിമയുടെ ചിത്രീകരണത്തിനായി ലക്ഷദ്വീപിലെ കാര്യങ്ങളെല്ലാം ശരിയാക്കി കൊടുത്തത് താൻ ഉൾപ്പെടുന്ന ആളുകളാണെന്നും സ്റ്റെഫി ഈ സിനിമയ്ക്കു വേണ്ടി ചെയ്ത കാര്യങ്ങൾ തനിക്ക് അറിയാമെന്നും ഐഷ പറയുന്നു.
ഐഷ സുൽത്താനയുടെ കുറിപ്പ് വായിക്കാം:
എനിക്കൊരു കാര്യം പറയണം…ഞാനൊരു ലക്ഷദ്വീപുകാരി ആണെന്ന് അറിയാലോ…ഒരു രാത്രി എന്നെ സ്റ്റെഫി വിളിച്ചു, ലക്ഷദ്വീപിലെ ആളുകളുടെ ഡ്രസ്സിങ് രീതിയെ പറ്റി എന്നോട് ചോദിച്ച് മനസ്സിലാക്കി, ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന മൂത്തോൻ എന്ന സിനിമയ്ക്ക് വേണ്ടിയാണെന്നാണ് പറഞ്ഞത്…
പിന്നീട് എന്നെ കുറേ വട്ടം സ്റ്റെഫി വിളിച്ച് ഓരോന്ന് ചോദിച്ചറിഞ്ഞ് കൊണ്ടേയിരുന്നു ആ കൂട്ടിടെ ആത്മാർത്ഥത കണ്ടിട്ടാണ് ഞാൻ എനിക് അറിയാവുന്ന കാര്യവും, കൂട്ടത്തിൽ ലക്ഷദ്വീപിലെ ആളുകളെ വിളിച്ച് കണക്റ്റ് ചെയ്ത് റഫറൻസും എടുത്ത് കൊടുത്തത്…
ആ ടീംസിന് ദ്വീപിലേക്ക് പോകാനുള്ള പെർമിഷനും മറ്റും ശരിയാക്കി കൊടുത്തത് എന്റെ ആളുകൾ തന്നെയാണ്, അവർ എല്ലാരും നാട്ടിലെത്തി, പാതി രാത്രി വിളിച്ച് ഡ്രസ്സിന്റെ കാര്യം ചോദിച്ച ജോലിയോടുള്ള ആത്മാർത്ഥത കാണിച്ച സ്റ്റെഫി മാത്രം അവരുടെ കൂടെ ഇല്ലാ, കാരണം എനിക് മനസ്സിലായി, ആ കുട്ടിയെ അവർ ആ സിനിമയിൽ നിന്നും നൈസ് ആയി മാറ്റിയിരിക്കുന്നു, ഞാൻ അപ്പോ വിളിച്ച് ചോദിക്കാത്തത്, വെറുതെ ആ കുട്ടിടെ മനസ്സ് വേദനിപ്പിക്കണ്ടല്ലോ എന്ന് വിചാരിച്ചു…
ഡബ്ലുസിസി യോട് പണ്ടേ തന്നെ അഭിപ്രായ വ്യത്യാസമുള്ള എനിക് ഡബ്ലുസിസിയിലെ ആ സംവിധായകയോട് ഇൗ കാരണത്താൽ അപ്പോ ദേഷ്യം തോന്നിയെങ്കിലും,(സ്ത്രീകൾക്ക് വേണ്ടി തുടങ്ങിയ കൂട്ടായ്മയിൽ നിന്നുള്ള ഒരാൾ കൂലി ചോദിച്ചതിന്റെ പേരിൽ ഒരു കുട്ടിയെ, അതും ഒരു പെൺകുട്ടിയെ അവരുടെ സിനിമയിൽ നിന്നും ഒഴിവാക്കിയത് കൊണ്ടുമാണ് എനിക്കവരോടും അവരുടെ നിലപാടുകളോട് എതിർപ്പ് തോന്നിയത്.
ഇതേ സംഘടനയിലേ അംഗങ്ങൾ ഒരിക്കൽ ഇരുന്ന് പറഞ്ഞല്ലോ “പെണ്ണിനോട് സിനിമയിലെ ആണുങ്ങളാണ് മോശമായി പെരുമാറുന്നത് എന്നും അതിന് കൂട്ട് നിൽക്കാത്ത പെണ്ണുങ്ങളെ പിരിച്ച് വിടുന്നു എന്നും പറഞിട്ടല്ലെ ആണുങ്ങളോട് ഇൗ സംഘടന എതിർപ്പ് കാണിച്ചത്” കൂലി ചോദിച്ചാൽ പിരിച്ച് വിടുന്ന സംഘടനയിലേ ഒരു അംഗത്തിന്റെ നടപടിയും നേരത്തെ നിങ്ങൾ പറഞ്ഞ ഒരാണിന്റെ നടപടിയും തമ്മിൽ വല്ല്യ വ്യത്യസമില്ലാട്ടോ, രണ്ടും ഒന്നാണ്) എന്നിട്ടും അവരൊരു സിനിമ ചെയ്യുന്നത് കൊണ്ടും, ഒരു സിനിമ ചെയ്യുമ്പോൾ ഉണ്ടാവുന്ന ബുദ്ധിമുട്ട് എന്തൊക്കെയാണെന്ന് ഒരു അസോസിയേറ്റ് ഡയറക്ടർ എന്ന നിലയ്ക്ക് എനിക്ക് അറിയാവുന്നത് കൊണ്ടും മാത്രമാണ് ദ്വീപിലേ എല്ലാ സഹായങ്ങളും മനസ്സറിഞ്ഞ് ഞങൾ ചെയ്ത് കൊടുത്തത്…
ഇനിയും സഹായങ്ങൾ ചെയ്യും, കാരണം ഞങ്ങൾ സ്നേഹിച്ചത് സിനിമയെയാണ്…അല്ലാതെ ഞങ്ങൾ ജനിക്കുന്നതിന് മുമ്പ് സിനിമയിൽ വന്ന നടി എന്ന നിലയ്ക്ക് പേടിച്ചിട്ട് അല്ലാ… (ഇൗ വാക്ക് അല്ലേ സ്റ്റെഫിയോട് പറഞ്ഞത്)
ഗീതു മോഹൻദാസ് എന്ന നടിയെ പേടിക്കേണ്ട കാര്യമില്ല എനിക്ക്, അവരിലെ സംവിധായകയേ എനിക്ക് ഇഷ്ടമാണ്, അവരുടെ നിലപാടുകളെ ഞാൻ ഇന്നും എതിർക്കുന്നു… ഇപ്പോ സ്റ്റെഫി പേര് പറയാൻ മടിച്ച ആളുടെ പേര് നിങ്ങൾക്ക് പിടികിട്ടി കാണുമല്ലോ…
സ്റ്റെഫിയേ എല്ലാരും കൂടി കുറ്റപ്പെടുത്തുന്നത് കണ്ടപ്പോൾ എനിക്ക് പ്രതികരിക്കാതിരിക്കാൻ സാധിക്കില്ല, കാരണം നയങ്ങൾ സത്യസന്ധമായി നടപ്പാക്കുക…സത്യത്തിന്റെ കൂടെ നിൽക്കുക…
അമ്മായിക്ക് അടുക്കളയിലും ആവാം എന്ന സമ്പ്രദായം പൂർണമായി എടുത്ത് മാറ്റുക…നമ്മൾ എല്ലാവരും തുല്യരാണ്, ഒരുമയോടെ ജോലിയെ സ്നേഹിച്ച്, പരസ്പരം മനുഷ്യരെ സ്നേഹിച്ച് സത്യസന്ധമായി മുന്നോട്ട് പോവാം…
ലോകത്താകമാനം കൊറോണ വൈറസ് കേസുകളുടെ എണ്ണം പ്രതിദിനം വർധിക്കുകയാണ്. നിലവിലെ സ്ഥിതി തുടർന്നാൽ 2021 തുടക്കത്തോടെ പ്രതിദിനം ഇന്ത്യയിൽ 2.87 ലക്ഷം ആളുകൾക്ക് വീതം കോവിഡ് സ്ഥിരീകരിക്കുമെന്നാണ് പഠനം പറയുന്നത്. വാക്സിനോ ശരിയായോ ചികിത്സയോ വികസിപ്പിക്കാൻ സാധിച്ചില്ലെങ്കിൽ ഇന്ത്യ വലിയ കോവിഡ് ആഘാതമാണ് നേരിടാൻ പോകുന്നതെന്ന് മസാചുസെറ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയുടെ പഠനത്തിൽ മുന്നറിയിപ്പ് നൽകുന്നു.
എംഐടി ഗവേഷകരായ ഹാഷിർ റഹ്മണ്ടാദ്, ടി.വൈ ലിം, ജോൺ സ്റ്റെർമാൻ എന്നിവരുടെ പ്രവചനമനുസരിച്ച് 2021ഓടെ ലോകത്ത് ഏറ്റവും കൂടുതൽ പുതിയ കേസുകൾ ഇന്ത്യ രേഖപ്പെടുത്തും. അടുത്ത വർഷം മാർച്ച് – മേയ് മാസത്തോടെ ആഗോളതലത്തിൽ 24.9 കോടി കേസുകളും 18 ലക്ഷം മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെടുമെന്ന് പഠനം പറയുന്നു.
84 രാജ്യങ്ങളിലെ കോവിഡ് കേസുകൾ, മരണം, പരിശോധന, മറ്റ് നിരവധി ഘടകങ്ങൾ എന്നിവയുടെ ഡാറ്റ ഉപയോഗിച്ചുള്ള പഠനമാണ് ഗവേഷകർ നടത്തിയത്. ഇത് ആകെ ജനസംഖ്യയുടെ 60 ശതമാനത്തിലധികം വരും.
ഏകദേശം 3 ദശലക്ഷം കേസുകളുള്ള അമേരിക്കയാണ് നിലവിൽ ലോകത്തിലെ മഹാമാരിയാൽ ഏറ്റവും കൂടുതൽ ബാധിക്കപ്പെടുന്നതെങ്കിലും, ഇന്ത്യ ഉടൻ തന്നെ ഇത് മറികടക്കുമെന്ന് ഗവേഷകർ പ്രവചിക്കുന്നു. 2021 ഫെബ്രുവരി അവസാനത്തോടെ യുഎസ് ഏറ്റവും കൂടുതൽ രണ്ടാമത്തെ പുതിയ കേസുകൾ രേഖപ്പെടുത്തുന്ന (പ്രതിദിനം 95,000 കേസുകൾ) രാജ്യമാകും. തൊട്ടുപിന്നാലെ ദക്ഷിണാഫ്രിക്കയെത്തും, പ്രതിദിനം 21,000 കേസുകൾ. ഇറാൻ പ്രതിദിനം 17,000 കേസുകളും ഇന്തോനേഷ്യ 13,000 കേസുകളും പ്രതിദിനം രേഖപ്പെടുത്തും.
കോവിഡ് കേസുകളുടെ എണ്ണം 12 മടങ്ങും മരണനിരക്ക് 50 ശതമാനവും വർധിക്കുമെന്ന് പഠനം പറയുന്നു. വൈറസിന്റെ വ്യാപനം തടയുന്നതിനും മരണനിരക്ക് തടയുന്നതിനും വലിയ രീതിയിലുള്ള പരിശോധന വേണമെന്നും പഠനം വ്യക്തമാക്കുന്നു. അതേസമയം, സ്ഥിതി കൂടുതൽ വഷളായാൽ കോൺഡാക്ട് ട്രെയിസിങ്ങും ക്വാറന്റൈനുമെല്ലാം അപ്രായോഗികമാകുകയും ചെയ്യും.
ജൂൺ 21നായിരുന്നു തെന്നിന്ത്യൻ ചലച്ചിത്ര നടി ഉഷാറാണി വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് മരണപ്പെട്ടത്. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു ഉഷാറാണിയുടെ അന്ത്യം. ഉഷാറാണിയുടെ അവസാനനാളുകളിൽ സഹായഹസ്തവുമായി കമലഹാസൻ എത്തിയ അനുഭവം പങ്കുവയ്ക്കുകയാണ് ഉഷാറാണിയുടെ സഹോദരി രജനി.
ബാലതാരമായി എത്തി പിന്നീട് മലയാളം, തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി ഭാഷാചിത്രങ്ങളിലെല്ലാം അഭിനയിച്ച ഉഷാറാണി കരിയറിന്റെ തുടക്കക്കാലത്ത് കമൽഹാസന്റെ നായികയായി ഏതാനും സിനിമകളിൽ അഭിനയിച്ചിരുന്നു. ഉഷാറാണിയുമായും സംവിധായകനും ഭർത്താവുമായ എൻ ശങ്കരൻ നായരുമായും ഏറെ ആത്മബന്ധം പുലർത്തിയിരുന്നു കമഹലാസൻ.
“കമലഹാസന് ചേച്ചിയുടെ കുടുംബത്തോട് വലിയ അടുപ്പമുണ്ടായിരുന്നു. ശങ്കരൻ നായരില്ലെങ്കിൽ ഇന്ന് കമലഹാസനുണ്ടാവുമായിരുന്നില്ല എന്ന് അദ്ദേഹമൊരിക്കൽ ഒരഭിമുഖത്തിൽ പറഞ്ഞിരുന്നു. ‘വിഷ്ണുവിജയം’ എന്ന ചിത്രത്തിലേക്ക് ശങ്കരനങ്കിൾ തന്നെ കാസ്റ്റ് ചെയ്യാൻ ധൈര്യം കാണിച്ചതാണ് തന്റെ കരിയറിൽ നിയോഗമായതെന്ന് കമൽഹാസൻ സാർ പലയാവർത്തി പറഞ്ഞിട്ടുണ്ട്,” ഉഷാറാണിയുടെ സഹോദരി രജനി പറഞ്ഞു.
“ചേച്ചിയെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്ത സമയത്ത് ചേച്ചിയുടെ മകൻ വിഷ്ണു കമലഹാസൻ സാറിനെ വിളിച്ച് ചേച്ചിയുടെ അവസ്ഥ ബോധിപ്പിച്ചിരുന്നു. ‘എന്റെ ഗുരുനാഥന്റെ ഭാര്യയാണ്. ഒപ്പം എന്റെ ആദ്യകാലചിത്രങ്ങളിൽ നായികയായി അഭിനയിച്ച ആൾ കൂടിയാണ് ഉഷ, എനിക്ക് വേണ്ടപ്പെട്ടവർ, വേണ്ടത്ര കരുതൽ കൊടുക്കണം,’ എന്നാണ് അദ്ദേഹം ആശുപത്രി അധികൃതരെ വിളിച്ചു പറഞ്ഞത്.”
“ജൂൺ പതിനാലാം തിയ്യതിയോടെയാണ് ചേച്ചിയുടെ അവസ്ഥ മോശമാകുന്നത്. രാവിലെയായപ്പോഴേക്കും ചേച്ചിയുടെ ശരീരത്തിൽ സോഡിയം ലെവൽ കുറഞ്ഞു. സംസാരിക്കുമ്പോൾ നാവ് കുഴയാൻ തുടങ്ങി. ക്രിയാറ്റിൻ കൂടി, പ്രോട്ടീൻ ലെവൽ കൂടി, എല്ലാം പെട്ടെന്ന് പെട്ടെന്നായിരുന്നു. ആശുപത്രിയിൽ എത്തിയപ്പോഴാണ് ‘അക്വുട്ട് കിഡ്നി പ്രോബ്ലം’ ആണെന്ന് അറിയുന്നത്. ചേച്ചിയെ ഐസിയുവിൽ അഡ്മിറ്റ് ചെയ്തു. ”
“പതിനഞ്ചാം തിയ്യതിയോടെ ചേച്ചിയുടെ ഓർമയൊക്കെ പോയി. സ്ഥിതി വഷളായതോടെ ചേച്ചിയെ അപ്പോളോ ആശുപത്രിയിലേക്ക് മാറ്റി. ലക്ഷങ്ങളുടെ ചികിത്സാച്ചെലവ് ആണ് അവിടെ കാത്തിരുന്നത്. ആ സമയത്ത് തന്നെയാണ് കൊറോണയുടെ പശ്ചാത്തലത്തിൽ ചേച്ചിയുടെ മകന്റെ കമ്പനി അടയ്ക്കുന്നതും. അതോടെ ചേച്ചിയുടെ അസുഖവും ചികിത്സയുമെല്ലാം പ്രതിസന്ധിയിലായി.”
മാധ്യമപ്രവർത്തകനും ഞങ്ങളുടെ കുടുംബസുഹൃത്തുമായ ഗോപാലകൃഷ്ണൻ സാർ ആണ് സാമ്പത്തിക ബുദ്ധിമുട്ടുകളെ കുറിച്ച് മണിയൻപിള്ള രാജുവേട്ടനെ അറിയിച്ചത്. രാജുവേട്ടൻ സുരേഷ് കുമാർ, പ്രിയദർശൻ, നിർമാതാവ് രഞ്ജിത്ത് തുടങ്ങിയവരെയും അറിയിച്ചു. അവരൊക്കെ സഹായവുമായി എത്തി. പക്ഷേ എന്നിട്ടും ചേച്ചിയെ രക്ഷിക്കാനായില്ല.
“മരിച്ചു കഴിഞ്ഞപ്പോൾ ആശുപത്രിയിൽ നിന്നും മൃതദേഹം വിട്ടുകിട്ടാൻ പിന്നെയും വേണം ലക്ഷങ്ങൾ. മോഹൻലാൽ ഇടവേള ബാബു മുഖാന്തരം വേണ്ട സഹായമെത്തിക്കാൻ ‘അമ്മ’യുടെ ഇൻഷുറൻസ് കാര്യങ്ങൾ നോക്കുന്ന ആളെ ഏർപ്പാടാക്കി. അന്ന് പക്ഷേ ലോക്ക്ഡൗണും ഞായറാഴ്ചയും ആയതിനാൽ പണം കിട്ടാൻ കുറേ സാങ്കേതികമായ ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നു. കഴിയാവുന്നിടത്തു നിന്നൊക്കെ ഞങ്ങൾ പണം ശേഖരിച്ചു കൊണ്ടിരുന്നു. എന്നിട്ടും ഒന്നരലക്ഷത്തിലേറെ രൂപയുടെ കുറവ്. ഇനിയെന്തു ചെയ്യണം എന്നറിയാതെ നിൽക്കുമ്പോഴാണ് മോഹൻലാൽ ജയറാമിനെ വിളിച്ച് പറഞ്ഞതും ജയറാം കാര്യങ്ങൾ കമലഹാസനെ അറിയിച്ചതും. ഒടുവിൽ കമലഹാസൻ സാർ ഇടപ്പെട്ടു, ‘എത്ര പണം ബാക്കിയുണ്ടെങ്കിലും ഞാൻ അടച്ചോളാം, നിങ്ങൾ മൃതദേഹം വിട്ടുകൊടുക്കണം,’ എന്നാണ് അദ്ദേഹം ആശുപത്രി അധികൃതരോട് പറഞ്ഞത്.”
ലോകത്തെമ്പാടുമുള്ള ക്രിക്കറ്റ് ആരാധകർ ഏറെ പ്രതീക്ഷയോടെയാണ് ഇംഗ്ലണ്ട്-വെസ്റ്റ് ഇൻഡീസ് ടെസ്റ്റ് മത്സരത്തെ ഉറ്റുനോക്കുന്നത്. കോവിഡ് 19 എന്ന മഹാമാരി നിശ്ചലമാക്കിയ കളി മൈതാനങ്ങൾ വീണ്ടും സജീവമാകാനൊരുങ്ങുകയാണ് വിൻഡീസിന്റെ ഇംഗ്ലണ്ട് പര്യടനത്തോടെ. മഹാമാരിയെ നേരിടുന്നതോടൊപ്പം സമൂഹത്തിൽ നിലനിൽക്കുന്ന വർഗീയവെറിയെയും നേരിടണമെന്ന സന്ദേശം കൂടി നൽകിയാണ് സതംപ്ടണിൽ ആദ്യ മത്സരത്തിന് തുടക്കമായത്.
ആദ്യ ഇന്നിങ്സിലെ ആദ്യ പന്ത് എറിയുന്നതിന് മുമ്പ് ഇരു ടീമിലെയും താരങ്ങൾ ഫീൽഡിൽ കാൽമുട്ടിൽ നിന്ന് മുഷ്ടി ചുരുട്ടിയാണ് ലോകത്ത് ഇപ്പോഴും നിലനിൽക്കുന്ന വർണവെറിക്കെതിരെ പ്രതിഷേധിച്ചത്. കൂടെ മത്സരം നിയന്ത്രിക്കുന്ന അമ്പയർമാരും കൂടി. അമേരിക്കയില്‍ കറുത്ത വര്‍ഗക്കാരനായ ജോര്‍ജ് ഫ്‌ളോയിഡിനെ പൊലീസ് റോഡില്‍ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതിനെതിരെ നടക്കുന്ന പ്രതിഷേധത്തിന്റെ തുടർച്ചയാണിത്.
ടെസ്റ്റ് പരമ്പരയില്‍ വെസ്റ്റ് ഇന്‍ഡീസ് താരങ്ങള്‍ക്ക് പിന്തുണ അറിയിച്ച് വര്‍ണവെറിക്കെതിരായ ലോഗോ പതിപ്പിച്ച ജേഴ്‌സിയണിഞ്ഞാണ് ഇംഗ്ലണ്ട് താരങ്ങള്‍ കളത്തിലിറങ്ങുക. കറുത്തവര്‍ക്കും ജീവിക്കാനുള്ള അവകാശമുണ്ടെന്നും അവര്‍ക്ക് പിന്തുണ അറിയിക്കുന്നതിനും വേണ്ടിയാണ് ഇംഗ്ലണ്ട് ആന്റ് വെയ്ല്‍സ് ക്രിക്കറ്റ് ബോര്‍ഡിന്റെ നേതൃത്വത്തില്‍ ഇത്തരമൊരു നടപടി സ്വീകരിച്ചത്.
മത്സരത്തിന് മുന്നോടിയായി ഇംഗ്ലണ്ടിലെത്തിയ വിൻഡീസ് സംഘം 14 ദിവസത്തെ ഐസൊലേഷൻ പൂർത്തിയാക്കിയിരുന്നു. മൂന്ന് മത്സരങ്ങളടങ്ങുന്ന ടെസ്റ്റ് പരമ്പരയാണ് വെസ്റ്റ് ഇൻഡീസ് ഇംഗ്ലണ്ടിൽ കളിക്കുന്നത്.
സ്ഥിരം ക്യാപ്റ്റൻ ജോ റൂട്ടിന്റെ അഭാവത്തിൽ ബെൻ സ്റ്റോക്സാണ് ഇംഗ്ലണ്ടിനെ നയിക്കുന്നത്. ത്സരത്തിനിടെ ആരെങ്കിലും കോവിഡ് ബാധിതരായാൽ കോവിഡ് സബ്സ്റ്റിറ്റ്യൂട്ടിനെ ഇറക്കാം. അതിനായി റിസർവ് സംഘമുണ്ട്. ഫീൽഡ് അംപയർമാർ 2 പേരും വിദേശത്തുനിന്ന് എന്ന രീതിക്കു പകരം സ്വദേശി അംപയറും കളി നിയന്ത്രിക്കാനുണ്ട്.
England and West Indies players take a knee ahead of the first #EngvWI Test in support of #BlackLivesMatter
Watch live on Sky Sports Cricket now or follow here: https://t.co/ZUqX1InU7t pic.twitter.com/avR3aFUiTj
— Sky Sports Cricket (@SkyCricket) July 8, 2020
സ്വര്‍ണക്കടത്തു കേസില്‍ കോണ്‍സുലേറ്റിന്റെ വിലാസത്തില്‍ വന്ന ബാഗുകള്‍ ഡിപ്ലോമാറ്റിക് ബാഗേജ് അല്ലെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍. യുഎഇ സര്‍ക്കാരില്‍ നിന്ന് നേരിട്ട് അയയ്ക്കുന്നതാണെങ്കില്‍ മാത്രമേ ഡിപ്ലോമാറ്റിക് ബാഗേജ് എന്ന് പറയാന്‍ പറ്റൂ എന്നും അദ്ദേഹം വ്യക്തമാക്കി.
കേസില്‍ പഴുതടച്ച അന്വേഷണം നടത്തുമെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. വിദേശകാര്യവകുപ്പ് അതിവേഗം കാര്യങ്ങള്‍ നീക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. യുഎഇ കോൺസുലേറ്റിലെ ഉദ്യോഗസ്ഥനിൽനിന്ന് വിവരം ആരായാൻ അനുമതി തേടിയിട്ടുണ്ട്. അതിന്റെ നടപടിക്രമങ്ങൾ നടക്കുകയാണ്.
കരാര്‍ ജീവനക്കാരി എങ്ങനെ സംസ്ഥാന സര്‍ക്കാരിന്റെ പരിപാടികളുടെ സംഘാടകയായെന്ന് മുരളീധരന്‍ ചോദിച്ചു. ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുമ്പോഴാണ് സ്വപ്ന സുരേഷ് മുഖ്യമന്ത്രി കൈകാര്യം ചെയ്യുന്ന വകുപ്പില്‍ ഉയര്‍ന്ന ശമ്പളത്തില്‍ നിയമനം നേടിയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ചീഫ് സെക്രട്ടറിയെപ്പോലും മറികടക്കാന്‍ കഴിയുന്ന വിധത്തില്‍ സ്വപ്നയ്ക്ക് സര്‍ക്കാരില്‍ ബന്ധമുണ്ടെന്ന് വി മുരളീധരന്‍ ആരോപിച്ചു. പിന്‍സിപ്പല്‍ സെക്രട്ടറി ഒരു കരു മാത്രമാണെന്നും അതിനപ്പുറം ആഴത്തിലുള്ള ബന്ധങ്ങള്‍ കേസിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സ്വര്‍ണക്കടത്തില്‍ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടോയെന്നവിഷയത്തില്‍ അന്വേഷണം ഇതുവരെ നടന്നിട്ടില്ല. ഇക്കാര്യത്തില്‍ വ്യക്തത ഇനിയും വന്നിട്ടില്ലെന്നിരിക്കെയാണ് കേന്ദ്രമന്ത്രിയുടെ പ്രസ്താവന വരുന്നത്. കേസില്‍ യുഎഇ നടത്തുന്ന അന്വേഷണത്തിന്റെ ഭാഗമായി കേരളത്തിലെ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാന്‍ അന്വേഷകരെ അയയ്ക്കാന്‍ തീരുമാനം വന്നിട്ടുമുണ്ട്.
തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നും കഴിഞ്ഞ ദിവസം യു എ ഇ കോണ്‍സുലേറ്റിലേക്കെത്തിയ പാഴ്‌സലില്‍ നിന്നും 30 കിലോ സ്വര്‍ണം പിടികൂടിയതോടെ വാര്‍ത്തകളില്‍ നിറഞ്ഞു നിന്നൊരു വാക്കാണ് ‘ഡിപ്ലോമാറ്റിക് ബാഗ്’.
ഡിപ്ലോമാറ്റിക് ബാഗ് അല്ലെങ്കില്‍ ഡിപ്ലോമാറ്റിക് പൗച്ച് എന്നു പറയുന്നത് ഒരു രാജ്യം മറ്റൊരു രാജ്യത്തുള്ള തങ്ങളുടെ സ്ഥാനപതി കാര്യാലയങ്ങള്‍ക്ക് കൈമാറുന്ന സാധനങ്ങള്‍ എത്തിക്കുന്നതിനുള്ള പെട്ടിയാണ്. ഔദ്യോഗിക കത്തിടപാടുകള്‍ക്കോ അല്ലെങ്കില്‍ മറ്റെന്തെങ്കിലും സാധനങ്ങള്‍ എത്തിക്കുന്നതിനോ ആയാണ് ഇത് ഉപയോഗിക്കുന്നത്. കാര്‍ഡ്‌ബോര്‍ഡ് ബോക്‌സ്, ബ്രീഫ്‌കേസ്, ഡഫല്‍ ബാഗ്, വലിയ സ്യൂട്ട്‌കേസ്, ഷിപ്പിംഗ് കണ്ടെയ്‌നര്‍ എന്നിവയൊക്കെ ഡിപ്ലോമാറ്റിക് ബാഗായി പരിഗണിക്കും.
രാജ്യവും സ്ഥാനപതി കാര്യാലയവും തമ്മിലുള്ള ഇടപാടായതിനാല്‍ തന്നെ രാജ്യത്തിന്റെ മുദ്ര ഇത്തരം ബാഗുകളില്‍ രേഖപ്പെടുത്തിയിരിക്കും. രാജ്യത്തിന്റെ മുദ്ര ഉള്ളതുകൊണ്ടു തന്നെ ഡിപ്ലോമാറ്റിക് ബാഗുകള്‍ വിമാനത്താവളങ്ങളില്‍ പരിശോധനയ്ക്ക് വിധേയമാക്കാറില്ല.
1961 ലെ നയതന്ത്ര ബന്ധങ്ങളെക്കുറിച്ചുള്ള വിയന്ന കണ്‍വെന്‍ഷന്റെ ആര്‍ട്ടിക്കിള്‍ 27 അനുസരിച്ച് ഇത്തരം ബാഗുകള്‍ക്ക് പ്രത്യേക പരിരക്ഷയുണ്ട്. 1969, 1975 എന്നീ വര്‍ഷങ്ങളിലും ഇതു സംബന്ധിച്ച് പുതിയ നിബന്ധനകള്‍ കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. അന്താരാഷ്ട്ര തലത്തില്‍ അംഗീകരിക്കപ്പെട്ടിട്ടുള്ള ഇമ്മ്യൂണിറ്റി ഉള്ളതിനാല്‍ ക്രിമിനല്‍ നടപടിക്രമങ്ങളില്‍ നിന്നും ഡിപ്ലോമാറ്റിക് ബാഗ് മുക്താണ്. ചുരുക്കി പറഞ്ഞാല്‍ ഡിപ്ലോമാറ്റിക് ബാഗ് പരിശോധനയ്ക്ക് വിധേയമാക്കാത്തത് കൊണ്ട് അതിലൂടെയുള്ള സ്വര്‍ണക്കടത്ത് മറ്റുള്ളവയെ അപേക്ഷിച്ച എളുപ്പമാണ്.
എന്നാല്‍ ഒരു കാരണം കൊണ്ടും ഇത് തുറന്നു പരിശോധിക്കരുത് എന്നും അല്ല. സംശകരമായ സാഹചര്യത്തില്‍ തുറന്നു പരിശോധിക്കണമെങ്കില്‍ അതു കിട്ടുന്ന രാജ്യത്തുള്ള കോണ്‍സുലേറ്റ് ഓഫിസറുടെ സാന്നിധ്യത്തില്‍ ചെയ്യാവുന്നതാണ്. സാധാരണ ഡിപ്ലോമാറ്റിക് ബാഗേജുകള്‍ കര്‍ശന പരിശോധന നടത്താറില്ലെങ്കിലും രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് തിരുവനന്തപുരത്ത് കസ്റ്റംസ് പരിശോധിച്ചത്.