Latest News

മദ്യ ലഹരിയില്‍ വാഹനമോടിച്ച ലോറി ഡ്രൈവർ റോഡിലെ സ്പീഡ് ബ്രേക്കർ ബാരിക്കേഡും സിഗ്നൽ പോസ്റ്റും ഇടിച്ചു തകർത്തു. തമിഴ്‍നാട്ടിലെ കല്ലാകുറിച്ചിയിലാണ് അപകടം നടന്നത്. മദ്യലഹരിയിലെത്തിയ ട്രക്ക് ഡ്രൈവർ റോഡിൽ സ്ഥാപിച്ചിരുന്ന ബാരിക്കേഡിൽ ഇടിച്ച് നിയന്ത്രണം വിട്ട് ഹൈവേ മീഡിയനിലെ സിഗ്നൽ ലൈറ്റ് പോസ്റ്റിൽ ഇടിക്കുകയായിരുന്നു. അപകടത്തിന്‍റെ വീഡിയോ ദൃശ്യങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. സംഭവത്തില്‍ ഡ്രൈവര്‍ക്ക് 1.25 രൂപ പിഴ നല്‍കി.

ആ സമയത്ത് റോഡിൽ വാഹനങ്ങൾ കുറവായതു കൊണ്ടാണ് വന്‍ സദുരന്തം ഒഴിവായത്. മദ്യലഹരിയിൽ വാഹനമോടിച്ചതിനും പൊതുമുതൽ നശിപ്പിച്ചതിനുമായി ട്രക്ക് ഡ്രൈവർക്ക് 1.25 ലക്ഷം രൂപ പിഴ നൽകി എന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

ദിലീപ് കേസിൽ അട്ടിമറികൾ നടക്കുനന്തിന്റെ സൂചനകളാണ് എപ്പോൾ ഏറ്റവും പുതിയതായി വരുന്നത്.കേസില്‍ കഴിഞ്ഞ ദിവസം ഇടവേള ബാബു മൊഴിമാറ്റി പറഞ്ഞതിന് പിന്നാലെ ഇപ്പോൾ നടി ബിന്ദു പണിക്കരും കോടതിയിൽ മൊഴിമാറ്റിയിരിക്കുകയാണ്.പോലീസിന് നല്‍കിയ മൊഴിയില്‍ നിന്ന് വിരുദ്ധമായ മൊഴിയാണ് എപ്പോൾ നടി കോടതിയിൽ നൽകിയിരിക്കുന്നത്.ഇതോടെ രണ്ട് സാക്ഷികളാണ് വിരുദ്ധ മൊഴി നല്‍കിയത്.സാക്ഷിയായ ബിന്ദു പണിക്കര്‍ നേരത്തെ നല്‍കിയ മൊഴി തള്ളിപ്പറഞ്ഞതോടെ കൂറുമാറിയതായി പ്രഖ്യാപിക്കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു.

ഇന്ന് ബിന്ദു പണിക്കര്‍ക്ക് പുറമെ കുഞ്ചാക്കോ ബോബനും കോടതിയില്‍ ഹാജരായിരുന്നു.ആദ്യം കുഞ്ചാക്കോ ബോബനെയാണ് വിസ്തരിച്ചത്. നേരത്തെ രണ്ടുതവണ ഹാജരാകാന്‍ കുഞ്ചാക്കോ ബോബനോട് കോടതി ആവശ്യപ്പെട്ടിരുന്നെങ്കിലും അദ്ദേഹം എത്തിയിരുന്നില്ല. തുടര്‍ന്ന് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ഷൂട്ടിങ് തിരക്കിലാണെന്ന് കാണിച്ച് കുഞ്ചാക്കോ ബോബന്‍ പ്രത്യേക അവധി അപേക്ഷ സമര്‍പ്പിക്കുകയും ചെയ്തു. പിന്നീടാണ് ഇന്ന് ഹാജരായത്.നടന്‍ മുകേഷ് സാക്ഷി വിസ്താരത്തിന് വേണ്ടി അടുത്ത ദിവസം കോടതിയില്‍ എത്തുമെന്നാണ് സൂചന. എട്ടാം പ്രതി ദിലീപും ഇരയായ നടിയും തമ്മില്‍ ശത്രുതയുണ്ടായിരുന്നോ എന്നറിയാനാണ് താരങ്ങളെ വിസ്തരിക്കുന്നത്.

ഇതുവരെ 39 സാക്ഷികളുടെ വിസ്താരമാണ് കോടതിയില്‍ നടന്നത്. ഇതില്‍ അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബു കൂറുമാറിയിരുന്നു. പോലീസിന് നല്‍കിയ മൊഴിയില്‍ നിന്ന് വിരുദ്ധ മൊഴിയാണ് ഇടവേള ബാബു കോടതിയില്‍ പറഞ്ഞത്. കേസില്‍ പ്രതിയായ നടന്‍ ദിലീപ് അവസരങ്ങള്‍ ഇല്ലാതാക്കുന്നുവെന്ന് ആക്രമിക്കപ്പെട്ട നടി പരാതി ഉന്നയിച്ചിരുന്നുവെന്ന മൊഴിയാണ് ഇടവേള ബാബു വിസ്താരത്തിനിടെ മാറ്റിയത്.ദിലീപ് അവസരങ്ങള്‍ ഇല്ലാതാക്കുന്നുവെന്ന് നടി പറഞ്ഞതായി ബാബു പൊലീസിനു മൊഴി നല്‍കിയിരുന്നു. എന്നാല്‍ അങ്ങനെയൊരു പരാതിയെക്കുറിച്ച് ഓര്‍ക്കുന്നില്ലെന്നായിരുന്നു വിസ്താരത്തിനിടെ ബാബു പറഞ്ഞത്.

വിഷയത്തില്‍ ദിലീപ് പ്രത്യേക ഹര്‍ജി കോടതിയില്‍ സമര്‍പ്പിചിരിക്കുകയാണ്.സാക്ഷി വിസ്താരത്തിന്റെ വിവരങ്ങള്‍ മാധ്യമങ്ങള്‍ വരുന്നത് തടയണമെന്നാണ് ദിലീപിന്റെ ഹര്‍ജി. ഇടവേള ബാബു കൂറുമാറിയ വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെയാണ് ദിലീപ് ഈ വിഷയത്തില്‍ കോടതിയെ സമീപിച്ചത്. ആക്രമിക്കപ്പെട്ട നടി, മഞ്ജുവാര്യര്‍, ഗീതു മോഹന്‍ദാസ്, രമ്യ നമ്പീശന്‍ തുടങ്ങിയവരുടെ വിസ്താരം പൂര്‍ത്തിയായിരുന്നു. സംയുക്ത വര്‍മയെ സാക്ഷി വിസ്താരത്തില്‍ നിന്ന് ഒഴിവാക്കി.

ആക്രമിക്കപ്പെട്ട നടിയോട് എട്ടാം പ്രതി ദിലീപിന് പകയുണ്ടായിരുന്നു എന്നതിനുള്ള തെളിവ് ശേഖരിക്കുന്നതിന്റെ ഭാഗമായിട്ടാണ് സിനിമാ താരങ്ങളെ പ്രോസിക്യൂഷന്‍ സാക്ഷികളായി വിസ്തരിക്കുന്നത്. കേസില്‍ എട്ടാം പ്രതിയാണ് നടന്‍ ദിലീപ്. ദിലീപ് നല്‍കിയ ക്വട്ടേഷന്‍ പ്രകാരമാണ് ആക്രമണം നടന്നതെന്ന് പോലീസ് ആരോപിക്കുന്നു.ആറ് മാസത്തിനകം വിചാരണ പൂര്‍ത്തിയാക്കി വിധി പ്രഖ്യാപിക്കാനാണ് സുപ്രീംകോടതി നല്‍കിയിരിക്കുന്ന നിര്‍ദേശം.

കോൺഗ്രസ് നേതാവും ഗ്വാളിയോർ രാജകുടുംബാംഗവുമായ ജ്യോതിരാദിത്യ സിന്ധ്യയെയും 17 എംഎൽഎമാരെയും ‘കാണാനില്ലെ’ന്ന് റിപ്പോർട്ട്. ബിജെപിയുടെ ചാക്കിട്ടുപിടിത്ത ഓപ്പറേഷൻ നടക്കുന്നുണ്ടെന്ന ആരോപണങ്ങൾക്കിടയിലാണ് പതിനെട്ടു പേരെ കാണാതായിരിക്കുന്നത്.

കാണാതായ 17 എംഎൽഎമാരും സിന്ധ്യയെ പിന്തുണയ്ക്കുന്നവരാണെന്നാണ് വിവരം. ഇദ്ദേഹം ഏറെക്കാലമായി നേതൃത്വവുമായി അകൽച്ച സൂക്ഷിച്ചിരുന്നു. ബിജെപിയിലേക്ക് പോകാനുള്ള ഒരുക്കങ്ങൾ സിന്ധ്യ നടത്തുന്നതായി വാർത്തകളും വന്നിരുന്നു.

രാജ്യസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിലാണ് സിന്ധ്യയെയും കൂട്ടരെയും കാണാതായിരിക്കുന്നതെന്നത് ശ്രദ്ധേയമാണ്. ബിജെപി തങ്ങളുടെ എംഎൽഎമാരെ പണം കൊടുത്ത് വശപ്പെടുത്തുകയാണെന്ന് കോൺഗ്രസ് ആരോപിക്കുന്നുണ്ട്. അമിത് ഷായുടെ നേതൃത്വത്തിലാണ് ഈ കച്ചവടം നടക്കുന്നതെന്നും അവർ ആരോപിക്കുന്നു.

എംഎൽഎമാരെ കാണാതായ ആദ്യഘട്ടത്തിൽ അവരെ വിവിധ സംസ്ഥാനങ്ങളിലെ ഹോട്ടലുകളിലേക്ക് മാറ്റാൻ പ്രത്യേക വിമാനം തയ്യാറാക്കിക്കൊടുത്തത് അമിത് ഷാ ആയിരുന്നെന്ന് കോൺഗ്രസ് ആരോപിച്ചിരുന്നു.ഡൽഹി സന്ദർശനത്തിലായുരുന്ന മുഖ്യമന്ത്രി കമൽനാഥ് സന്ദർശനം വെട്ടിച്ചുരുക്കി തിരിച്ചെത്തിയിട്ടുണ്ട്.

ഹര്‍ജി ഹൈക്കോടതി തള്ളി. നടിയെ ആക്രമിച്ച കേസും, പള്‍സര്‍ സുനി തന്നെ ഭീഷണിപ്പെടുത്തിയ കേസും രണ്ടായി പരിഗണിക്കണമെന്നായിരുന്നു ദിലീപിന്‍റെ ആവശ്യം. പള്‍സര്‍ സുനി ഭീഷണിപ്പെടുത്തിയ കേസില്‍ ഇര താനാണെന്നും, ഒരേ കേസില്‍ പ്രതിയായും ഇരയായും കണക്കാക്കരുതെന്നും ദിലീപ് ആവശ്യപ്പെട്ടു.

എന്നാല്‍ പള്‍സര്‍ സുനി ദിലീപിനെ ഭീഷണിപ്പെടുത്തിയത് നടിയെ ആക്രമിച്ച കേസിന്‍റെ തുടര്‍ച്ചയാണെന്നായിരുന്നു പ്രോസിക്യൂഷന്‍ നിലപാട്. നടിയെ ആക്രമിച്ചതിനുള്ള പണം കൈക്കലാക്കാനാണ് പള്‍സര്‍ സുനി ജയിലില്‍ നിന്ന് ദിലീപിനെ വിളിച്ചതെന്ന പ്രോസിക്യൂഷന്‍ വാദം കോടതി അംഗീകരിച്ചു.

കോവിഡ് 19 പ്രതിരോധിക്കുന്നതിന്റെ ഭാഗമായി കോട്ടയം ജില്ലയില്‍ ആരാധനാലയങ്ങളിലെ ചടങ്ങുകള്‍ക്ക് നിയന്ത്രണം. മെഡി.കോളജിലെ ഐസലേഷന്‍ വാര്‍ഡില്‍ ഏഴുപേര്‍ നിരീക്ഷണത്തിലാണ്. രോഗലക്ഷണമുളള നാലുപേരുടെ സ്രവം പരിശോധനയ്ക്കയച്ചു. കോട്ടയം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു.

രോഗബാധിതരുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ അധികം ഉണ്ടാകാമെന്ന സാധ്യത കണക്കാക്കി പത്തനംതിട്ടയിലും പ്രതിരോധപ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കര്‍ക്കശമാക്കിയിട്ടുണ്ട്. ജില്ലയിൽ സകൂള്‍ വാര്‍ഷികങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി. ഓമല്ലൂര്‍ വയല്‍വാണിഭവും ക്ഷേത്രോല്‍സവങ്ങളും റദ്ദാക്കാനും തീരുമാനിച്ചു. അന്നദാനവും, സമൂഹസദ്യയും പാടില്ലെന്ന നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്.

സുരക്ഷാമുന്‍കരുതലുകള്‍ ശക്തിപ്പെടുത്തന്നതിന്റെ ഭാഗമായാണ് ജില്ലാഭരണകൂടത്തിന്റെ നടപടി. ശവസംസ്കാര ചടങ്ങുകളില്‍ ആളുകളെ കുറയ്ക്കണമന്നതടക്കമുള്ള നിര്‍ദ്ദേശമാണ് നല്‍കിയിരിക്കുന്നത്. മുസ്ലീം പള്ളികളില്‍ പൊതുഇടത്തിലെ ദേഹശുദ്ധി നിര്‍ത്തണമെന്ന നിര്‍ദ്ദേശവും ഉണ്ട്.

ജില്ലാ ആശുപത്രിയിലെ ഐസലേഷന്‍വാര്‍ഡില്‍ മൂന്നുപേരെകൂടി പ്രവേശിപ്പിച്ചു. എഴുപേരെക്കൂടി ഐസോലേഷന്‍വാര്‍ഡിലേയ്ക്ക് മാറ്റും. രോഗലക്ഷണങ്ങള്‍ പ്രകടമായതിനെതുടര്‍ന്നാണിത്. വയോധികരായ രണ്ടുപേരെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ നിന്ന് കോട്ടയം മെഡിക്കല്‍കോളജ് ആശുപത്രിയിലേയ്ക്ക് മാറ്റിയിരുന്നു. വീടുകളില്‍ നിരീക്ഷണത്തിലുള്ളവരെ ആരോഗ്യപ്രവര്‍ത്തകര്‍ കൃത്യമായ ഇടവേളകളില്‍ പരിശോധിക്കുന്നുണ്ട്. ജില്ലയിലെ കോടതികള്‍ ഈ മാസം പതിമൂന്നുവരെയുള്ള സിറ്റിങ് ഒഴിവാക്കി.

പാരഗ്വായിൽ അറസ്റ്റിലായ ബ്രസീൽ മുൻ താരം റൊണാൾഡീഞ്ഞോ ഇപ്പോഴും ജയിലിൽ തുടരുന്നു. ശനിയാഴ്ച രാവിലെ കോടതിയിൽ ഹാജരായ റൊണാൾഡീഞ്ഞോയ്ക്കും സഹോദരനും ജാമ്യം നിഷേധിച്ചിരുന്നു. ഇരുവരെയും കരുതൽ തടങ്കലിൽ തന്നെ വയ്ക്കാൻ നിർദ്ദേശിച്ച ജഡ്ജി ക്ലാര റൂയിസ് ഡയസ്, രാജ്യത്തിന്റെ സുരക്ഷയ്ക്കു ഭീഷണിയാകുന്ന കുറ്റം ചെയ്തതിനാലാണു ജാമ്യം അനുവദിക്കാത്തതെന്നും പറഞ്ഞു. എന്നാൽ വ്യാജ പാസ്പോർട്ടായിരുന്നുവെന്ന വിവരം അറിയില്ലായിരുന്നുവെന്നും ചതിക്കപ്പെട്ടതാണെന്നുമാണ് റൊണാൾഡീഞ്ഞോയുടെയും സഹോദരന്റെയും വാദം.

അസുൻസ്യോനിലെ സ്പെഷ‌ലൈസ്ഡ് പൊലീസ് ഗ്രൂപ്പിന്റെ ആസ്ഥാനത്താണ് ഇരുവരെയും തടവിൽ പാർപ്പിച്ചിരിക്കുന്നത്. സന്ദർശകരിലൊരാളാണ് താരത്തിന് ബെഡും പുതപ്പും നൽകിയത്. ജയിൽ അധികൃതർ സോപ്പും തലയിണയും കൊതുകുവലയും നൽകി. രാത്രി വൈകി ഒരു ഫാസ്റ്റ് ഫുഡ് റസ്റ്ററന്റിൽ നിന്ന് ഭക്ഷണം ഓർഡർ ചെയ്ത് കഴിക്കുകയും ചെയ്തു. ഇരുവർക്കും ജയിലിൽ സമ്പൂർണ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ശനിയാഴ്ച കൈവിലങ്ങുവച്ചാണ് റൊണാൾഡീഞ്ഞോയെയും സഹോദരനെയും കോടതിയിൽ ഹാജരാക്കിയത്.

വ്യാജ പാസ്പോർട്ടുമായി പാരഗ്വായിൽ പ്രവേശിച്ചതിനാണ് വ്യാഴാഴ്ച റൊണാൾഡീഞ്ഞോ അറസ്റ്റിലായത്. താരത്തിനൊപ്പം ബിസിനസ് മാനേജർ കൂടിയായ സഹോദരൻ റോബർട്ടോ, ബ്രസീലില്‍നിന്നുള്ള വ്യവസായി എന്നിവരും അറസ്റ്റിലായിരുന്നു. ഒരു ചാരിറ്റി പരിപാടിയുമായി ബന്ധപ്പെട്ട് ബുധനാഴ്ചയാണ് റൊണാൾഡീഞ്ഞോ പാരഗ്വായിലെത്തിയത്. തലസ്ഥാന നഗരമായ അസുൻസിയോണിലെ ഒരു പ്രമുഖ ഹോട്ടലിൽ താമസ സ്ഥലത്തെത്തിയാണ് പാരഗ്വായ് പൊലീസ് താരത്തെ അറസ്റ്റ് ചെയ്തത്. യാത്രാരേഖകളും പിടിച്ചെടുത്തു.

2002ൽ ലോകകപ്പ് നേടിയ ബ്രസീൽ ടീമിൽ അംഗമായിരുന്നു മുപ്പത്തൊൻപതുകാരനായ റൊണാൾഡീഞ്ഞോ. സ്പാനിഷ് ക്ലബ് ബാർസിലോനയുടെയും ഫ്രഞ്ച് ക്ലബ് പിഎസ്ജിയുടെയും ഇറ്റാലിയൻ ക്ലബ് എസി മിലാന്റെയും മിന്നും താരമായിരുന്നു. ലോകകപ്പ്, യുവേഫ ചാംപ്യൻസ് ലീഗ്, ബലോൻ ദ് ഓർ എന്നീ നേട്ടങ്ങൾ സ്വന്തമാക്കിയ അപൂർവം താരങ്ങളിൽ ഒരാളാണ്. 2018ലാണ് ഫുട്ബോളിൽനിന്ന് വിരമിച്ചത്.

ഇറ്റലിയിൽ നിന്നും റാന്നിയിലെത്തിയവര്‍ ഇന്ന് രാവിലെ നടത്തിയ അവകാശവാദങ്ങൾ തള്ളി പത്തനംതിട്ട ജില്ലാ കലക്ടർ പി.ബി.നൂഹ്. അടുത്ത ബന്ധുവിന് രോഗലക്ഷണങ്ങളുമായി ആശുപത്രിയിൽ എത്തിയതോടെയാണ് ഇവർ ഇറ്റലിയിൽ നിന്നും ആണ്  നാട്ടിലെത്തിയത് എന്ന് അറിയുന്നത്. വിവരമറിഞ്ഞ് ആരോഗ്യപ്രവർത്തകർ ഇവരുമായി ബന്ധപ്പെട്ടു. അന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയെന്ന് പറഞ്ഞു. അന്ന് ഹൈപ്പർ ടെൻഷനുള്ള ചികിത്സയാണ് തേടിയതെന്നാണ് പറഞ്ഞത്.

എന്നാൽ ആരോഗ്യപ്രവർത്തകർ മെഡിക്കൽ ഹിസ്റ്ററി പരിശോധിച്ചപ്പോഴാണ് പനിക്കുള്ള ഡോളോ മരുന്നും വാങ്ങിയത് അറിയുന്നത്. കുടുംബം തുടക്കം മുതൽ രോഗവിവരം മറച്ചുവെക്കാനാണ് ശ്രമിച്ചത്. അടുത്ത ബന്ധുവിന് രോഗബാധ സ്ഥിരീകരിക്കും വരെ ആരോഗ്യപ്രവര്‍ത്തകരെയോ ജില്ലാ ഭരണകൂടത്തേയോ യാത്രാ വിവരം പോലും അറിയിച്ചിരുന്നില്ല. സ്വന്തം വാഹനത്തിൽ ആശുപത്രിയിൽ പോയെന്ന് പറയുന്ന ആ കാര്യം മാത്രമാണ് കുടുംബം പറയുന്നതിലെ വസ്തുതയെന്നും ജില്ലാ കളക്ടര്‍ വിശദീകരിച്ചു.

അതേസമയം, റാന്നിയിലെ രോഗബാധിതര്‍ ബന്ധപ്പെട്ടത് 300 പേരെയെന്നാണ് നിഗമനം. ഈ 300 പേര്‍ 3000 പേരെ ബന്ധപ്പെട്ടിട്ടുണ്ടാവുമെന്നാണ് സൂചന. ഇവര്‍ ബന്ധപ്പെട്ടവര്‍ 3000 പേരെന്ന സൂചനയിലാണ് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതെന്നും പത്തനംതിട്ട ജില്ലാ കലക്ടർ പി.ബി.നൂഹ് പറഞ്ഞു. അതേസമയം, റാന്നി സ്വദേശികള്‍ പലതും മറച്ചുവയ്ക്കുന്നുവെന്ന് എറണാകുളം ജില്ലാ കലക്ടർ പറഞ്ഞു. ആദ്യ പറഞ്ഞതു പലതും ശരിയല്ലെന്ന് പിന്നീട് പരിശോധനയില്‍ തെളിഞ്ഞുവെന്നും എസ്.സുഹാസ് പറഞ്ഞു.

അതേസമയം, പത്തനംതിട്ടയില്‍ രോഗലക്ഷണങ്ങളോടെ ഐസലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ച രണ്ടു പേരെ കോട്ടയം മെഡിക്കല്‍ കോളജിലേക്കു മാറ്റും. വയോധികരായ രണ്ടുപേര്‍ക്കും മെച്ചപ്പെട്ട ചികില്‍സ നല്‍കുകയാണ് ലക്ഷ്യം. ഇവരുടെ ആരോഗ്യസ്ഥിതി അത്ര ഗുരുതരമല്ലെന്ന് കലക്ടര്‍ പി.ബി.നൂഹ് അറിയിച്ചു.

വിവാഹം അടക്കമുള്ള ചടങ്ങുകള്‍ രണ്ടാഴ്ചത്തേയക്ക് മാറ്റിവെയ്ക്കണം. അല്ലെങ്കില്‍ മതചടങ്ങ് മാത്രം നടത്തണം. അടിയന്തരസാഹചര്യം ഉണ്ടായാല്‍ നേരിടാന്‍ പത്തനംതിട്ട ജില്ലയിലെ അടച്ചിട്ട രണ്ടു ആശുപത്രികള്‍ തുറക്കാനുള്ള നടപടികള്‍ തുടങ്ങിയെന്നും കലക്ടര്‍ അറിയിച്ചു.

കോവിഡ് 19 നിര്‍ദേശങ്ങള്‍ ലംഘിച്ചാല്‍ കര്‍ശന നടപടിയെന്ന് ആരോഗ്യമന്ത്രിയും അറിയിച്ചു. നടപടി പൊതുജനാരോഗ്യച്ചട്ടം പ്രകാരമാകും. പലരും രോഗം മറച്ചുവയ്ക്കുന്നുവെന്ന് മന്ത്രി കുറ്റപ്പെടുത്തി. അതേസമയം, രാജ്യത്ത് 42 പേരെ രോഗം ബാധിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം സ്ഥിരീകരിച്ചു.

വിശപ്പുള്ളവനെ ഒരു നേരത്തെ ആഹാരത്തിന്റെ വില മനസിലാകൂ. മൃഗങ്ങൾക്കായാലും പങ്കുവയ്ക്കാൻ ഒരു നല്ല മനസ്സുള്ളവർക്കേ സാധിക്കൂ. തനിക്ക് ലഭിച്ച ആഹാരത്തിന്‍റെ ഒരു പങ്ക് നായക്കുട്ടിക്ക് പങ്കുവയ്ക്കുന്ന പെൺകുട്ടിയുടെ ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.

പ്രിയപ്പെട്ട ആർക്കോ ഒപ്പം പുറത്തിരുന്ന് ഭക്ഷണം കഴിക്കുന്ന പെൺകുട്ടിയാണ് തെരുവുനായക്ക് ഭക്ഷണം പങ്കുവയ്ക്കുന്നത്. കൂടെയുള്ള ആൾ അറിയാതെ വളരെ വിദഗ്ധമായാണ് കുട്ടി നായയെ അടുത്തേക്ക് വിളിക്കുന്നത്. തുടർന്ന് താൻ കഴിച്ചുകൊണ്ടിരിക്കുന്ന ഭക്ഷണിൽ നിന്ന് ഒരു ഭാഗം നായകുട്ടിക്ക് എറിഞ്ഞ് കൊടുക്കുന്നു.

നായയെ കൈ കാണിച്ച് അടുത്തേക്ക് വിളിക്കുന്നതും ആരും കാണാതെ കയ്യിലിരിക്കുന്ന ഭക്ഷണം കൊടുക്കുന്നതുമൊക്കെ വളരെ നിഷ്കളങ്കതയോടെ കുട്ടി ചെയ്യുന്നു. ആരും കാണുന്നില്ലെന്ന് ഉറപ്പ് വരുത്തിയ ശേഷം പലപ്രാവശ്യം ഭക്ഷണം എറിഞ്ഞ് കൊടുക്കുന്നുണ്ട്. കുട്ടിയോട് നായ കാട്ടുന്ന സ്നേഹവും ദൃശ്യങ്ങളിൽ കാണാം.

കുട്ടിക്കൊപ്പമുള്ള ആൾതന്നെയാണ് അവളറിയാതെ ഈ ദൃശ്യങ്ങൾ പകർത്തിയത്. സഹജീവികളോട് ഈ കു‍ഞ്ഞ് പ്രായത്തിൽ തന്നെ കാട്ടുന്ന കരുതലിനും സ്നേഹത്തിനും നിരവധി പേരാണ് കുട്ടിയെ അഭിനന്ദിച്ചുകൊണ്ട് എത്തിയിരിക്കുന്നത്. ഇതിനകം സോഷ്യൽ മിഡിയയില്‍ ദൃശ്യങ്ങൾ വൈറലാണ്

കേ​ര​ള​ത്തി​ൽ ഒ​രു കു​ട്ടി​ക്കു കൂ​ടി കൊ​റോ​ണ (കോ​വി​ഡ്‌ 19) ബാ​ധ സ്‌​ഥി​രീ​ക​രി​ച്ച​തോ​ടെ മു​ൻ​ക​രു​ത​ൽ ക​ർ​ശ​ന​മാ​ക്കി ആ​രോ​ഗ്യ​വ​കു​പ്പ്. കൊ​ച്ചി​യി​ൽ കൊ​റോ​ണ സ്ഥി​രീ​ക​രി​ച്ച കു​ട്ടി​യ്ക്കൊ​പ്പം വി​മാ​ന​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന എ​ല്ലാ​വ​രും ഉ​ട​ൻ ത​ന്നെ ആ​രോ​ഗ്യ​വ​കു​പ്പി​നെ ബ​ന്ധ​പ്പെ​ടാ​ൻ ജി​ല്ലാ ഭ​ര​ണ​കൂ​ടം നി​ർ​ദ്ദേ​ശി​ച്ചു.

ശ​നി​യാ​ഴ്ച രാ​വി​ലെ (മാർച്ച് ഏഴ്) ഇ​റ്റ​ലി​യി​ൽ​നി​ന്നും ദു​ബാ​യ് വ​ഴി മാ​താ​പി​താ​ക്ക​ൾ​ക്കൊ​പ്പം നെ​ടു​ന്പാ​ശേ​രി​യി​ലെ​ത്തി​യ കു​ട്ടി​ക്കാ​ണ് പു​തി​യ​താ​യി കൊ​റോ​ണ സ്ഥി​രീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ഇ​കെ-530 ദു​ബാ​യ് എ​മി​റേ​റ്റ്സ് വി​മാ​ന​ത്തി​ലാ​ണ് കു​ടും​ബം നെ​ടു​ന്പാ​ശേ​രി​യി​ൽ എ​ത്തി​യ​ത്.  വി​മാ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന എ​ല്ലാ യാ​ത്ര​ക്കാ​രു​ടെ​യും വി​വ​ര​ങ്ങ​ൾ വി​മാ​ന​ത്താ​വ​ള അ​ധി​കൃ​ത​ർ ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന് കൈ​മാ​റി​യി​ട്ടു​ണ്ട്.

ഇ​റ്റ​ലി​യി​ൽ നി​ന്നെ​ത്തി​യ കൊ​റോ​ണ വൈ​റ​സ് ബാ​ധി​ത കു​ടും​ബ​ത്തി​ന്‍റെ വാ​ദം ത​ള്ളി പ​ത്ത​നം​തി​ട്ട ജി​ല്ലാ ക​ള​ക്ട​ർ പി.​ബി. നൂ​ഹ്. ഇ​റ്റ​ലി​യി​ല്‍ നി​ന്നെ​ത്തി​യ വി​വ​രം അ​വ​ർ പു​റ​ത്ത​റി​യി​ച്ചി​രു​ന്നി​ല്ല. ഇത് ​മ​റ​ച്ചു വെ​ച്ച​താ​ണ് രോ​ഗം കൂ​ടു​ത​ല്‍ പേ​രി​ലേ​ക്ക് പ​ക​രാ​ന്‍ ഇ​ട​യാ​ക്കി​യ​തെ​ന്നും ക​ള​ക്ട​ർ പ​റ​ഞ്ഞു.

ഫെ​ബ്രു​വ​രി 29ന് ​നാ​ട്ടി​ല്‍ എ​ത്തി​യ ഇ​വ​ര്‍ ഈ ​മാ​സം ആ​റാം തീ​യ​തി​യാ​ണ് ആ​ശു​പ​ത്രി​യി​ൽ റി​പ്പോ​ര്‍​ട്ട് ചെ​യ്യു​ന്ന​ത്. ബ​ന്ധു​ക്ക​ൾ അ​സു​ഖ ബാ​ധി​ത​രാ​യ​തി​നു ശേ​ഷം ഞ​ങ്ങ​ള്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​വ​രെ ക​ണ്ടെ​ത്തു​ന്ന​ത്.

പി​ന്നീ​ട് ആ​രോ​ഗ്യ ഉ​ദ്യോ​ഗ​സ്ഥ​ർ വി​ളി​ച്ച് സം​സാ​രി​ച്ച​പ്പോ​ഴും അ​മ്മ​യ്ക്ക് ഹൈ​പ്പ​ര്‍ ടെ​ന്‍​ഷ​ന് മ​രു​ന്നു​വാ​ങ്ങാ​നാ​ണ് പോ​യ​തെ​ന്നാ​ണ് ഇ​വ​ര്‍ പ​റ​ഞ്ഞ​ത്. ആം​ബു​ല​ന്‍​സ് അ​യ​ച്ചി​ട്ടു പോ​ലും കു​ടും​ബം സ​ഹ​ക​രി​ച്ചി​ല്ല. സ്വ​ന്തം വാ​ഹ​ന​ത്തി​ല്‍ വ​രാ​നാ​ണ് അ​വ​ര്‍ ത​യാ​റാ​യ​തെ​ന്നും ക​ള​ക്ട​ര്‍ പ​റ​ഞ്ഞു.

Copyright © . All rights reserved