Latest News

കാലാവസ്ഥാ വ്യതിയാനം ഒരു സത്യമാണെന്നു പറഞ്ഞാല്‍ അത് ശരിവയ്ക്കുന്നവരാണ് മിക്കവരും. പക്ഷേ ഇവരില്‍ പോലും ഭൂരിഭാഗവും കാലാവസ്ഥാ വ്യതിയാനം സംഭവിക്കുന്ന വേഗത്തെക്കുറിച്ചു ബോധ്യമുള്ളവരല്ല എന്നതാണ് സത്യം. കാലാവസ്ഥാ വ്യതിയാനം പതിയെ സംഭവിച്ചു കൊണ്ടിരിക്കുന്ന ഒരു മാറ്റമാണെന്നാണ് മിക്കവരുടെയും ധാരണ. എന്നാല്‍ കാലാവസ്ഥാ വ്യതിയാനം ഘട്ടം ഘട്ടമായി പതിയെ സംഭവിക്കുന്ന ഒരു പ്രക്രിയയല്ലെന്നും പ്രത്യേകിച്ച് താളമോ പ്രകൃതി നിയമമോ ഇല്ലാതെ പൊടുന്നനെ സംഭവിക്കുന്ന ചില മാറ്റങ്ങളും അതിന്‍റെ പ്രത്യാഘാതങ്ങളാണെന്നതാണ് സത്യം.

ഓസ്ട്രേലിയന്‍ തീരത്ത് സംഭവിക്കുന്നത്

ലോകത്തെ തീരമേഖലകളില്‍ 45 ശതമാനവും കാലാവസ്ഥാ വ്യതിയാനം മൂലമുള്ള ആഘാതം ഇപ്പോള്‍ തന്നെ നേരിടുന്നവയാണ്. ഇവയില്‍ ഏറ്റവും രൂക്ഷമായ മാറ്റങ്ങള്‍ സംഭവിച്ചിരിക്കുന്ന മേഖലകളില്‍ ഒന്നാണ് ഓസ്ട്രേലിയന്‍ തീരപ്രദേശം. പ്രവചനാതീതവും കഠിനവുമായ കാലാവസ്ഥാ പ്രതിഭാസങ്ങളാണ് തീരമേഖലയിലെ ജൈവവ്യവസ്ഥയ്ക്ക് തിരിച്ചടിയാകുന്നത്. വരള്‍ച്ചയും വെള്ളപ്പൊക്കവും ചൂട് കാറ്റും ചുഴലിക്കാറ്റും വരെ കാലം തെറ്റി എത്തുമ്പോള്‍ ഇതിനോടൊന്നും പൊരുത്തപ്പെടാനാകാതെ പോകുന്നതാണ് ജൈവവ്യവസ്ഥയ്ക്ക് തിരിച്ചടിയാകുന്നത്.

പവിഴപ്പുറ്റുകള്‍, കണ്ടലുകള്‍, കടല്‍പ്പുള്ളുകള്‍ തുടങ്ങിയവയാണ് തീരപ്രദേശത്തോടു ചേര്‍ന്നുള്ള സമുദ്രമേഖലയിലെ ജൈവവ്യവസ്ഥയുടെ ആണിക്കല്ല്. പ്രാണികളും മത്സ്യങ്ങളും തുടങ്ങി ആമകളും ഇഴജന്തുക്കളും കടല്‍ സസ്തനികളും വരെ ഈ ഘടകങ്ങളെ ആശ്രയിച്ചാണ് നിലനില്‍ക്കുന്നത്. അതേസമയം കാലാവസ്ഥാ വ്യതിയാനം ഏറ്റവുമധികം ആഘാതം ഏല്‍പ്പിച്ചിരിക്കുന്നതും കടലിലെ നിത്യഹരിത വനങ്ങളെന്നു വിളിക്കുന്ന പവിഴപ്പുറ്റുകളെയും കണ്ടല്‍ക്കാടുകളെയുമാണ്.

2011 നും 2017 നും ഇടയിലുണ്ടായ രൂക്ഷമായ കാലാവസ്ഥാ പ്രതിഭാസങ്ങള്‍ മേഖലയിലെ ജൈവ വ്യവസ്ഥയെ എങ്ങനെ ബാധിച്ചു എന്നാണ് ഒരു സംഘം ഗവേഷകര്‍ പഠനം നടത്തിയത്. ഈ കാലഘട്ടത്തിലുണ്ടായ മാറ്റങ്ങള്‍ ജൈവവ്യവസ്ഥയുടെ അടിത്തറ തന്നെ തകര്‍ത്തു കളഞ്ഞു എന്നാണ് ഇവര്‍ക്ക് പഠനത്തില്‍ നിന്നു വ്യക്തമായത്. ഉടന്‍ നടപടി സ്വീകരിച്ചില്ലെങ്കില്‍ തിരികെ കിട്ടാനാകാത്ത വിധം ഈ ജൈവവ്യവസ്ഥകള്‍ നഷ്ടപ്പെട്ടു പോകുമെന്ന് ഈ ഗവേഷകര്‍ മുന്നറിയിപ്പു നല്‍കുന്നു. ഈ കാലഘട്ടത്തില്‍ പ്രദേശത്തുണ്ടായ എല്‍ നിനോയും ലാ നിനായും ഉള്‍പ്പടെയുള്ള പ്രതിഭാസങ്ങള്‍ മേഖലയിലെ ജൈവവ്യവസ്ഥയെ സാരമായി ബാധിച്ചുവെന്നാണ് ഗവേഷകരുടെ നിഗമനം.

2011ലെ ചൂട് കാറ്റ്

ഒരു ദശാബ്ദത്തിനിടെ ഓസ്ട്രേലിയയില്‍ ഉണ്ടായ ആദ്യത്തെ കടുത്ത കാലാവസ്ഥാ ആഘാതമായിരുന്നു 2011 ലെ ചൂട് കാറ്റ്. സാധാരണ താപനിലയില്‍ നിന്ന് 2 മുതല്‍ 3 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്ന താപനിലയാണ് ഈ സമയത്ത് ഓസ്ട്രേലിയയുടെ പടിഞ്ഞാറന്‍ ഭാഗത്ത് അനുഭവപ്പെട്ടത്. ഇതോടെ ഏതാണ്ട് 1000 കിലോമീറ്റര്‍ നീളത്തില്‍ ഓസ്ട്രേലിയയുടെ പടിഞ്ഞാറന്‍ മേഖലയിലെ കെല്‍പ് വനത്തിന് സാരമായ കോട്ടം തട്ടി.

ഇതിന് പുറമേ ക്യൂന്‍സ്‌ലന്‍ഡിന്‍റെ കിഴക്കന്‍ മേഖലയില്‍ കടല്‍പ്പുല്ലുകളും ഈ താപനില വ്യത്യസത്തെ തുടര്‍ന്ന് വലിയ തോതില്‍ നശിച്ചു. കടല്‍പ്പുല്ലുകള്‍ നശിച്ചത് നിരവധി ആമകളും ഡങ്ഡോങ്ങുകളും ചത്തൊടുങ്ങുന്നതിന് കാരണമായി. രണ്ട് വര്‍ഷത്തിനു ശേഷം സമുദ്രതാപനിലയില്‍ സാരമായ മാറ്റങ്ങള്‍ രേഖപ്പെടുത്താന്‍ തുടങ്ങി. ഇതിന്‍റെ പ്രത്യാഘാതം കണ്ടത് പഴിവപ്പുറ്റുകള്‍ക്കിടയിലായിരുന്നു. വടക്ക് പടിഞ്ഞാറന്‍ ഓസ്ട്രേലിയന്‍ തീരത്തോടു ചേര്‍ന്ന് ഏതാണ്ട് 300 കിലോമീറ്റര്‍ നീളത്തിലുള്ള പവിഴപ്പുറ്റ് ശേഖരം ഏറെക്കുറെ പൂര്‍ണമായും നാശത്തിന്‍റെ വക്കിലെത്തി.

ഗ്രേറ്റ് ബാരിയര്‍ റീഫ്

സമുദ്ര താപനിലയിലെ വർധനവ് വൈകാതെ ഓസ്ട്രേലയന്‍ തീരത്ത് മറ്റൊരു കടുത്ത പ്രതിസന്ധി കൂടി സൃഷ്ടിച്ചു. ലോകത്തെ തന്നെ ആശങ്കപ്പെടുത്തിയ ഗ്രേറ്റ് ബാരിയര്‍ റീഫിന്‍റെ തകര്‍ച്ചയായിരുന്നു അത്. ഭൂമിയിലെ ഏറ്റവും വലിയ പവിഴപ്പുറ്റ് ശേഖരമായ ഗ്രേറ്റ് ബാരിയര്‍റീഫിന്‍റെ മൂന്നിലൊന്നു ഭാഗമാണ് ഈ കാലയളവില്‍ താപനില വർധനവു മൂലം നശിച്ചു പോയത്. ഇന്ന് ഈ പിഴപ്പുറ്റുകളുടെ അസ്ഥിപഞ്ചരം മാത്രമാണ് ഈ പ്രദേശത്തു ശേഷിക്കുന്നത്.

ഗ്രേറ്റ് ബാരിയര്‍ റീഫ് മാത്രമല്ല ലോക പൈതൃക പദവിയുള്ള ഓസ്ട്രേലിയയുടെ മറ്റ് രണ്ട് തീരമേഖലകള്‍ കൂടി കാലാവസ്ഥാ വ്യതിയാനത്തെ തുടര്‍ന്ന് നിലനില്‍പ്പിനായുള്ള അവസാന പോരാട്ടത്തിലാണ്, ഷാര്‍ക്ക് ബേ, നിംഗാലൂ കോസ്റ്റ് എന്നീ മേഖലകളാണത്.

ജോൺ കുറിഞ്ഞിരപ്പള്ളി

ഞാൻ ഫോൺ ജോൺ സെബാസ്ററ്യൻ്റെ കയ്യിൽ നിന്നും വാങ്ങി.
“ഹലോ “.എന്റെ ശബ്ദം ശ്രുതി തിരിച്ചറിഞ്ഞു.
“മാത്തു നീയെന്താ വിളിക്കാതിരുന്നത്? നീ വിളിക്കുന്നത് കാത്തിരിക്കുകയായിരുന്നു ഞാൻ ”
ഞാൻ അമ്പരന്നു പോയി .ഇതെന്താണ് ശ്രുതി പറയുന്നത്?അപ്പോഴാണ് ഓർമ്മിച്ചത് ഇതുവരെ ശ്രുതിയെ വിളിച്ചത് ഓഫീസ് ഫോൺ ഉപയോഗിച്ചാണല്ലോ എന്ന്..തടിയൻ്റെ കയ്യിൽ നിന്നും എൻ്റെ ഫോൺ തിരിച്ചുവാങ്ങാൻ മറന്നുപോയിരുന്നു.ആരാണെന്ന് അറിഞ്ഞുകൂടാത്തതുകൊണ്ട് അവൾ കോൾ എടുത്തില്ല.
“അവസാനം മാത്തു നീ വിളിച്ചല്ലോ.സന്തോഷമായി.നാളെ കാലത്തു ഞാൻ പോകും.”
“ശ്രുതി.അതുവേണോ? ഇത്ര തിരക്കു പിടിച്ച് നീ എന്തിനാണ് പോകുന്നത്?ഞാൻ പറയുന്നതു ഒന്നു കേൾക്കു.”
“വേണം മാത്തു.അതാണ് നല്ലത്.ഞാൻ വളരെയധികം ആലോചിച്ചെടുത്ത തീരുമാനമാണ്.വേണ്ട എന്ന് നീ പറയരുത്.ബാംഗ്ലൂർ എനിക്ക് മടുത്തു.”
“ഞാൻ പറയുന്നത് ഒന്ന് കേൾക്കു”
“വേണ്ട മാത്തു,നീ എനിക്ക് ഒരു നല്ല സുഹൃത്താണ്,വലിയ ആശ്വാസമായിരുന്നു നിൻ്റെസൗഹൃദം.നീ വേണ്ടാത്ത കാര്യങ്ങളിൽപോയി തലയിട്ട് അതിൽ നിന്നും പുറത്തു ചാടുന്നത് കാണുന്നത് ഞാൻ ഇഷ്ടപ്പെട്ടിരുന്നു.എനിക്ക് വല്ലാതെ നിന്നെ ഇഷ്ടമാണ്.നിൻ്റെ സൗഹൃദം കെയറിങ് എല്ലാം ഞാൻ ആസ്വദിച്ചിട്ടേയുള്ളു.പക്ഷെ……………”അവൾ ഒന്ന് നിർത്തിയിട്ടു തുടർന്നു .
“പക്ഷെ… ഞാൻ അതിൽക്കൂടുതൽ ആഗ്രഹിച്ചുപോയി. ഞാൻ എത്രയോ തവണ ആഗ്രഹിച്ചിട്ടുണ്ട് നീ ശ്രുതി നിന്നെ എനിക്കിഷ്ടമാണ് എന്നു പറയുന്നത് കേൾക്കാൻ.ഞാൻ ആഗ്രഹിച്ചത് തെറ്റിയോ എന്ന ഒരു സംശയം.നീ ഒന്നും പറയണ്ട.കുറഞ്ഞത് നിൻ്റെ സൗഹൃദം എങ്കിലും എനിക്കുവേണം.എല്ലാം ഞാനറിഞ്ഞു.നിന്നെ ഞാൻ കുറ്റം പറയില്ല.”
“ശ്രുതി,എനിക്ക് പറയാനുള്ളതുകൂടി കേൾക്കു”
” വേണ്ട മാത്തു.എനിക്ക് അത് കേൾക്കാനുള്ള ശക്തിയില്ല.ഇന്നലെ പ്രസാദ് വിളിച്ചിരുന്നു.അവൻ പറഞ്ഞു,നമ്മൾ ഇഷ്ട്ടപെടുന്നവരെയല്ല നമ്മളെ ഇഷ്ട്ടപെടുന്നവരെ വേണം വിവാഹം കഴിക്കാൻ എന്ന്”.
“പ്രസാദ്?”
“അതെ.”
“നീ എന്തു പറഞ്ഞു?”
“ശരിയാണ് എന്നുപറഞ്ഞു. ഗുഡ്ബൈ മാത്തു.അങ്ങ് ചെന്നിട്ടു ഞാൻ വിളിക്കാം.മമ്മയും അങ്കിളും ഇവിടെ എൻ്റെ കൂടെയുണ്ട്.കാലത്തു ഒൻപതരയുടെ ഫ്ലൈറ്റിന് ഞാൻ പോകും. പോകുന്നതിന് മുൻപ് നിന്നെ കണ്ട് യാത്ര പറയണമെന്ന് ആഗ്രഹിച്ചിരുന്നു.കഴിഞ്ഞില്ല.നമ്മൾ ആഗ്രഹിക്കുന്നതെല്ലാം അതുപോലെ നടക്കണം എന്നില്ലല്ലോ.പറ്റുമെങ്കിൽ ഞാൻ കാലത്തു വിളിക്കാം.”
ഞാൻ എന്തെങ്കിലും പറയുന്നതിന് മുൻപേ അവൾ ഫോൺ ഡിസ് കണക്‌ട് ചെയ്തു.ഞാൻ ആകെ തളർന്നു പോയി.എവിടെയോ എന്തോ സംഭവിച്ചിരിക്കുന്നു.ശ്രുതി ഇത്രമാത്രം അപ്സെറ്റാകാൻ എന്താണ് കാരണം?ഇന്ന് ഓഫിസിൽ ഉണ്ടായ പ്രശനങ്ങൾക്ക് ഞാൻ ഒരുതരത്തിലും ഉത്തരവാദിയല്ല.
അവൾ എനിക്ക് എന്താണ് പറയാനുള്ളത് എന്നുകേൾക്കാൻ തയ്യാറായില്ലല്ലോ.എല്ലാം കലങ്ങി മറിഞ്ഞിരിക്കുന്നു.ശരിയാണ്,അവളോട് ഒരിക്കലും നിന്നെ എനിക്ക് ഇഷ്ടമാണ് ,എന്ന് പറഞ്ഞിട്ടില്ല.പക്ഷെ ഇഷ്ടമാണെന്ന് അവൾക്ക് അറിയാമായിരുന്നല്ലോ.
ഒന്നുകൂടി അവളെ വിളിക്കാൻ ഫോൺ എടുത്തപ്പോൾ ആരോ വിളിക്കുന്നു..
അനുജത്തിയാണ്.പതിവ് ലാത്തിയടി നടത്താനുള്ളവിളിയാണ്.
“ഹലോ…”
“ഇതെന്താ മത്തായി നിൻ്റെ ശബ്ദം പതറിയിരിക്കുന്നത് ?എന്താ ശ്രുതിയുമായി ഒടക്കിയോ”
“ആര്? ശ്രുതി?നീ എങ്ങിനെ അറിഞ്ഞു?”
“മത്തായി എന്നോട് വേണ്ട,ഞാൻ ശ്രുതിയെ അറിയും. നിനക്ക് നന്നായിട്ട് ചേരും.വെറുതെ ഒടക്കാൻ നിൽക്കണ്ട ”
“നീ എങ്ങിനെ ശ്രുതിയെ അറിയും?”
“രണ്ടുവർഷം മുൻപ് ഒരു സ്റ്റഡി ലീവിന് രണ്ടുമാസം ഞാൻ ഹോസ്റ്റലിൽ താമസിച്ചത് ഓർക്കുന്നുണ്ടോ?”
“ഉണ്ട്:”
“ശ്രുതിയും അവിടെയുണ്ടായിരുന്നു.നിനക്ക് ഞാൻ അന്നേ നോക്കി വച്ചതാ അവളെ.വിടണ്ട കേട്ടോ.അന്ന് നിനക്ക് അല്പം ചുറ്റിക്കളിയൊക്കെ ഉണ്ടായിരുന്നതുകൊണ്ട് പറയാതിരുന്നതാ.ഞാൻ അപ്പച്ചനോടും അമ്മച്ചിയോടും എല്ലാം പറഞ്ഞു.എല്ലാവർക്കും സമ്മതമാണ്.ഇനിയുള്ളതെല്ലാം ഞങ്ങൾക്ക് വിട്ടേക്ക് ”
നാലു വയസ്സ് ഇളയതാണ് അവൾ.എന്നാൽ ചിലപ്പോൾ ഒരു ചേച്ചിയെപ്പോലെ പെരുമാറിക്കളയും.എന്നും അവൾ വിളിക്കും.മിക്കവാറും ഒരു വഴക്കിലെ ഞങ്ങളുടെ ഫോൺ വിളി അവസാനിക്കാറുള്ളു.
“മത്തായി,നീ എന്താ മിണ്ടാത്തത്?അവളുമായിട്ടു ഒടക്കിയോ?അല്ല വെറുതെ അല്ല നിന്നെ എല്ലാവരും മത്തായി എന്ന് വിളിക്കുന്നത്”.
ദേഷ്യവും സങ്കടവും കൊണ്ട് ഒന്നും സംസാരിക്കാൻ വയ്യാതായി.
എൻ്റെ മൗനം അവൾക്കു മനസ്സിലായി.
എന്ത് പറയാനാണ്?
“ചേട്ടാ എന്തെങ്കിലും പ്രശനം?”അവൾ അങ്ങിനെയാണ്.എനിക്ക് എന്തെങ്കിലും വിഷമം ഉണ്ടെന്നുതോന്നിയാൽ മത്തായി വിളി നിർത്തി ചേട്ടാ എന്നാകും.
“അവൾ ഹയർ സ്റ്റഡീസിന് സ്റ്റേറ്റ്സിലേക്ക് പോകുന്നു”
“ഒന്ന് പോ ചേട്ടാ,പോകണ്ട എന്നുപറ.അവൾ പോയാൽ ഇനി എന്നാണ് തിരിച്ചു വരിക?”
“അറിയില്ല”
“എൻ്റെ ചേട്ടന് എന്താ പറ്റിയത്?”
അവൾ എന്തൊക്കെയോ പറഞ്ഞുകൊണ്ടിരുന്നു.
പെട്ടന്നാണ് അമ്മച്ചി ടെലിഫോണിൽ വന്നത്.”ഞാനും അപ്പച്ചനും എല്ലാം അറിഞ്ഞു.”
“അമ്മച്ചി…………..”.
“എന്താടാ? എന്തുപറ്റി?നിൻ്റെ ഇഷ്ടത്തിന് ഞങ്ങൾ എന്തിന് എതിര് നിൽക്കണം?”
നഷ്ടപെടലിൻ്റെ വേദന ഇപ്പോഴാണ് തിരിച്ചറിയുന്നത്.അപ്പച്ചനും അമ്മച്ചിയും എല്ലാം അറിഞ്ഞിരിക്കുന്നു.അവരുടെ ചോദ്യങ്ങൾക്ക് എന്ത് മറുപടിയാണ് പറയുക?
തോളിൽ ഒരു കര സ്പർശം.ജോൺ സെബാസ്റ്റിയൻ ആണ്.
“വരൂ.”
ഞാൻ നടന്നു പുറത്തേക്ക്.അവിടെ കൂടിയിരുന്നവരെല്ലാം അമ്പരന്നു.സേട് ജിയുടെ മക്കൾ അഞ്ചുപേരും ഓടിവന്നു കൈകൂപ്പി,”പ്ളീസ് ഡോണ്ട് ഗോ”.
ഈ അവസ്ഥയിൽ ഞാൻ കമ്പനി വിട്ടുപോകുമോ എന്നാണ് അവരുടെ ഭയം.ഈ തടിയന്മാരുടെ പെരുമാറ്റം കണ്ടിട്ട് അവരെക്കൊണ്ട് ഈ സ്ഥാപനം നടത്തിക്കൊണ്ടു പോകാൻ കഴിയുമെന്ന് തോന്നുന്നില്ല.
“നിങ്ങളുടെ പണം നഷ്ടപെട്ടിട്ട് ഇല്ല.സേഫിൽ കാണും.ഇതിൽക്കൂടുതൽ എനിക്ക് ഒന്നും പറയാനില്ല.”
അവരെ ശ്രദ്ധിക്കാതെ ജോൺ സെബാസ്റ്റിൻറെ ഒപ്പം പുറത്തേക്ക് നടന്നു.
അവൻ ആദ്യമായി പറഞ്ഞു,”നീ ഒരു മണ്ടൻ മത്തായി തന്നെ”അവൻ ഒരിക്കലും ഇതിനുമുൻപ് എന്നെ മത്തായി എന്ന് വിളിച്ചിട്ടില്ല.
സമയം വൈകുന്നേരം ആറുമണിയായിരിക്കുന്നു.ഒരു വല്ലാത്ത ദിവസം തന്നെ.എൻ്റെ അവസ്ഥ കണ്ടാകണം അവൻ പറഞ്ഞു.”നാളെ കാലത്തു എയർ പോർട്ടിൽ വച്ച് കണ്ടു സംസാരിക്കാം”
വേറെ വഴികൾ ഒന്നുമില്ല.എന്തുകൊണ്ടാണ് അവൾ ഇത്രയും കടും പിടുത്തം പിടിക്കുന്നത് എന്ന് മനസ്സിലാകുന്നില്ല.കാലത്തു അഞ്ചുമണിക്ക് എയർപോർട്ടിൽ പോകാൻ ടാക്സി അറേഞ്ച് ചെയ്തു.ജോൺ സെബാസ്ത്യനും വരാമെന്ന് സമ്മതിച്ചു.
രാത്രി പലതവണ അവളെ വിളിക്കണമെന്ന് തോന്നി.നാലഞ്ച് തവണ ഉറക്കത്തിൽ നിന്നും ഞെട്ടി എഴുന്നേറ്റു.
കാലത്തു അഞ്ചുമണിക്ക് റെഡി ആയി .ടാക്സി വന്നു.ജോൺ സെബാസ്റ്റിയന് ഒപ്പം കാറിലേക്ക് കയറുമ്പോൾ ഒരു കാർ ചീറി പാഞ്ഞു വന്ന് മലബാർ ലോഡ്ജിൻ്റെ ഗേറ്റിൽ നിന്നു.പിറകെ രണ്ടാമതൊരു കാറും.സേട് ജിയുടെ മക്കളും ആ പെൺകുട്ടിയും അമ്മയും എല്ലാംകൂടി എട്ടു പത്തു പേർ മലബാർ ലോഡ്ജിലേക്ക് വരുന്നു.
അതുകണ്ട് ജോൺ സെബാസ്റ്റിയൻ പറഞ്ഞു,”കുഴഞ്ഞു.ഇവറ്റകൾക്ക് ഒന്നും ഉറക്കവുമില്ലേ?”
എല്ലാവരുംകൂടി എന്തിനുള്ള പുറപ്പാടാണ് എന്ന് മനസ്സിലാകുന്നില്ല.സേട് ജിയുടെ മൂത്ത മകൻ പറഞ്ഞു,”ഞങ്ങൾ എല്ലാകാര്യവും സഹോദരിയുമായി സംസാരിച്ചു.ഞങ്ങൾക്ക് യാതൊരു എതിരഭിപ്രായവും ഇല്ല.”
അയാളുടെ തലമണ്ടക്കിട്ടു ഒന്ന് കൊടുക്കാനാണ് എനിക്ക് തോന്നുന്നത്‌.
ആ പെൺകുട്ടി കാറിൽ നിന്ന് ഇറങ്ങി,എൻ്റെ അടുത്തേക്ക് വന്നു.ഈ പെൺകുട്ടിയെ ഞാൻ പലതവണ കണ്ടിട്ടുണ്ട്.അവൾ രണ്ടു മൂന്ന് തവണ ഓഫീസിൽ വന്നിട്ടുണ്ട്.ഒരു തവണ സേട് ജിയെ അന്വേഷിച്ചു എൻ്റെ ക്യാബിനിലും വന്നിരുന്നു.
അവൾ അടുത്ത് വന്നു.ഞാൻ ശ്രദ്ധിക്കാൻ പോയില്ല.
” ഞാൻ പറഞ്ഞു,”സോറി ഇപ്പോൾ സംസാരിക്കാൻ .എനിക്ക് സമയമില്ല.എയർപോർട്ടിൽ പോകണം.പിന്നെ കാണാം”.
സേട് ജിയുടെ മൂത്ത മകൻ അടുത്തുവന്നു,”നിങ്ങൾ ആ പെൺകുട്ടിയെ കാണാനല്ലേ എയർ പോർട്ടിൽ പോകുന്നത്?ഞങ്ങൾ എല്ലാ വിവരവും അവളോട് പറഞ്ഞു.അവൾ എതിർപ്പൊന്നും പറഞ്ഞിട്ടില്ല.”
അപ്പോൾ അതാണ് കാര്യം.ശ്രുതി ഈ വിഡ്ഢികൾ പറയുന്നത് കേട്ട് അപ്സെറ്റ് ആയിട്ടുണ്ടാകും.
വിഡ്ഢികൾ സ്യൂട്ട് ഇട്ടാൽ എങ്ങിനെയിരിക്കും എന്ന് മനസ്സിലാക്കാൻ ഈ അഞ്ചു തടിയന്മാരെയും നോക്കിയാൽ മതി.
ആ പെൺകുട്ടി വളരെ സുന്ദരിയും, അതുപോലെതന്നെ പെരുമാറ്റത്തിൽ വളരെ പക്വതയുള്ളവളും ആണെന്നുതോന്നുന്നു.
അവൾ പറഞ്ഞു,”നിങ്ങൾ എയർപോർട്ടിൽ പോയി വരൂ.ഇതൊന്നും ഞാനറിഞ്ഞിരുന്നില്ല.അവർക്ക് കാര്യങ്ങൾ മനസ്സിലാകാത്തതിൻ്റെ കുഴപ്പമാണ്.പിന്നെ കാണാം ”
കാർ അല്പദൂരം ഓടിക്കഴിഞ്ഞു ഞാൻ തിരിഞ്ഞുനോക്കി.അവർ എല്ലാവരും അവിടെത്തന്നെ നിൽപ്പുണ്ട്.
ജോൺ സെബാസ്റ്റിയൻ പറഞ്ഞു,”ഇത് വട്ടുകേസാണ്.ഇവർക്ക് വേറെ പണിയൊന്നും അറിയില്ലെന്ന് തോന്നുന്നു.ഓരോ അവതാരങ്ങൾ.പക്ഷേ അവർ എന്തെല്ലാം ശ്രുതിയുടെ അടുത്ത് പറഞ്ഞിട്ടുണ്ടന്ന് ആർക്കറിയാം? വെറുതെയല്ല ശ്രുതി ഇത്രയും അപ്സെറ്റ് ആയത് “.
അവൻ പറയുന്നതിൽ കാര്യമുണ്ട്.
പെട്ടന്ന് ഒരു കാർ ഞങ്ങളെ ഓവർ ടേക്ക് ചെയ്‌ത്‌ പാഞ്ഞുപോയി.
ജോൺസെബാസ്ട്യൻ പറഞ്ഞു,”ആ കാർ ഓടിക്കുന്നത് പ്രസാദ് ആണെന്ന് തോന്നുന്നു.അല്ല തോന്നൽ അല്ല.അത് പ്രസാദ് തന്നെ.”.
ശ്രുതി പ്രസാദിൻ്റെ കാര്യം പറഞ്ഞത് ഓർമ്മിച്ചു. അവൻ എന്തിനുള്ള പുറപ്പാട് ആണ്?അവനും എയർ പോർട്ടിലേക്ക് ആണോ പോകുന്നത്?ശ്രുതിയെ കാണുകയാണോ അവൻ്റെ ലക്ഷ്യം?
എൻ്റെ മനസ്സിലേക്ക് ഒരു ചോദ്യം ഉയർന്നു വരുന്നു,എങ്ങിനെയാണ് പ്രസാദ് ഞങ്ങളുടെ എല്ലാ പരിപാടികളും കൃത്യ സമയത്തു് അറിയുന്നത്?ഞാൻ ജോൺ സെബാസ്റ്റിയൻ്റെ മുഖത്തേക്ക് നോക്കി.അവൻ കാറിൻ്റെ വിൻഡോയിൽ കൂടി പുറത്തേക്ക് നോക്കിയിരിക്കുകയാണ്.
“ജോൺ,”ഞാൻ വിളിച്ചു.”എൻ്റെ എല്ലാ നീക്കങ്ങളും കൃത്യമായി പ്രസാദ് അറിയുന്നുണ്ട് എന്ന് എനിക്ക് തോന്നുന്നു.ആരാണ് ഈ വിവരങ്ങൾ അവന് ചോർത്തികൊടുക്കുന്നത്?”
“ഞാനും ആലോചിക്കുന്നത് അത് തന്നെയാണ്.ചിലപ്പോൾ……………..”
“ചിലപ്പോൾ ശ്രുതി തന്നെ ആയിരിക്കുമോ?”
ഞാനൊന്നു ഞെട്ടി.അത് കണ്ട അവൻ പറഞ്ഞു,”ആകണമെന്ന് ഇല്ല.എന്നാലും അവൻ നാണമില്ലാതെ അവളെ വിളിക്കുന്നതുകൊണ്ട് പറഞ്ഞതാണ്.”തിരിച്ചും മറിച്ചും ഞാൻ ഒന്ന് അനലൈസ് ചെയ്തു നോക്കി എല്ലാ സംഭവങ്ങളും.
“പിടികിട്ടി”
“ആരാ,?”അവൻ്റെ ശബ്ദത്തിൽ ആകാംക്ഷയും ഉത്കണ്ഠയും നിറഞ്ഞു നിൽക്കുന്നത് ഞാനറിഞ്ഞു.

(തുടരും)

ചങ്ങനാശ്ശേരി: നിസ്ക്കാര പായയും ഖുറാനും മാറ്റിവെച്ച് ഉരുൾപൊട്ടലിൽ മരിച്ചവരുടെ മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടം ചെയ്യാൻ സൗകര്യമൊരുക്കിയ പോത്തുകല്ല് മഹല്ല് കമ്മിറ്റി നന്മയുടെയും മതസൗഹാർദ്ധത്തിന്റെയും ഉത്തമ മാതൃകയാണെന്ന് ഡോ.ജോൺസൺ വി.ഇടിക്കുള.

രാഷ്ട്ര സേവ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ ഇന്ത്യയുടെ 73- മത് സ്വാതന്ത്യദിനാഘോഷം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു നാഷണൽ ഫോറം ഫോർ സോഷ്യൽ ജസ്റ്റീസ് മൈനോറിറ്റി സെൽ ദേശിയ അദ്യക്ഷൻ ഡോ.ജോൺസൺ വി.ഇടിക്കുള.

നാനാത്വത്തിൽ ഏകത്വമാണ് ഇന്ത്യൻ ഭരണഘടന വിഭാവനം ചെയ്യുന്നത്.73- മത് സ്വാതന്ത്യദിനത്തിൽ ഭാരതത്തിന് ലഭിച്ച ഏറ്റവും വലിയ കരുണയുടെയും നന്മയുടെയും സന്ദേശമാണ് പ്രാർത്ഥനാമുറി പോസ്റ്റ്മോർട്ടത്തിനായി വിട്ടു കൊടുത്ത സംഭവം. അതിന് ഇടയാക്കിയ പോത്തുകല്ല് ജംഇയ്യത്തുൽ മുജാഹുദീൻ മഹല്ല് കമ്മിറ്റിക്കാരെയും അദ്ദേഹം അഭിനന്ദിച്ചു.സ്വാതന്ത്യ സമര സേനാനികൾ അനുഷ്ഠിച്ച ത്യാഗങ്ങൾക്കും പോരാട്ടങ്ങൾക്കും മുന്നിൽ അഭിവാദ്യങ്ങൾ അർപ്പിച്ചു.രാഷ്ട്ര സേവ ഫൗണ്ടേഷൻ ചെയർമാൻ നിസാമുദ്ദീൻ അബ്ദുൾ ലത്തീഫ് അദ്യക്ഷത വഹിച്ചു.

പോത്ത്കല്ല് പ്രാഥമികാരോഗ്യ കേന്ദ്രം അടുത്തു തന്നെ ഉണ്ടെങ്കില്ലും പോസ്റ്റ്മോർട്ടത്തിനുള്ള സൗകര്യമില്ലാത്തതിനാൽ ആണ്
ജംഇയ്യത്തുൽ മുജാഹുദീൻ മഹല്ല് വിട്ടുകൊടുത്തത്.

ഡോ.ജോൺസൺ വി.ഇടിക്കുള

 

അബുദാബി∙ ഗൾഫിൽ സ്കൂൾ തുറക്കാൻ 2 ആഴ്ച ശേഷിക്കെ കേരളത്തിൽനിന്നു ഗൾഫിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടി. പെരുന്നാൾ അവധിക്ക് നാട്ടിലേക്ക് പോയി മടങ്ങുന്നവരുടെ തിരക്കു കൂടിയായതോടെ വിമാനങ്ങളിൽ സീറ്റും ലഭ്യമല്ല. കോഴിക്കോട്ടു നിന്ന് ഇന്നലെ അബുദാബിയിലെത്തിയ പുന്നയൂർക്കുളം സ്വദേശി മുഹമ്മദ് സലീമിന് എത്തിഹാദ് എയർലൈനിൽ 35,000 രൂപയ്ക്കാണ് ടിക്കറ്റ് കിട്ടിയത്. ഇതേ വിമാനത്തിൽ ഇന്നു വരണമെങ്കിൽ ഇക്കണോമി ക്ലാസിൽ സീറ്റില്ല. ബിസിനസ് ക്ലാസിൽ ഒരുലക്ഷം രൂപയിൽ കൂടുതൽ നൽകണം.

വരും ദിവസങ്ങളിൽ നിരക്ക് ഇതിനെക്കാൾ കൂടും. ബജറ്റ് എയർലൈനായ ഇൻഡിഗൊ വിമാനത്തിൽ ഇതേ സെക്ടറിൽ വരാൻ 30,000 രൂപ കൊടുക്കണം. എയർ ഇന്ത്യാ എക്സ്പ്രസിലാണെങ്കിൽ സീറ്റില്ല. നാലംഗ കുടുംബത്തിന് ഈ സമയത്ത് കേരളത്തിൽനിന്ന് അബുദാബി, ദുബായ്, ഷാർജ തുടങ്ങി യുഎഇയിലെ ഏതു സെക്ടറിലേക്ക് വരണമെങ്കിലും ഒന്നര ലക്ഷം മുതൽ നാലര ലക്ഷം രൂപ വരെ നൽകേണ്ടിവരും. സെപ്റ്റംബർ രണ്ടാം വാരം വരെ നിരക്കുവർധന തുടരുമെന്നാണ് ട്രാവൽ രംഗത്തുള്ളവർ സൂചിപ്പിക്കുന്നത്. സെപ്റ്റംബറിൽ ഓണം കൂടി വരുന്നതോടെ ഗൾഫിലേക്കും തിരിച്ചുമുള്ള യാത്രാ നിരക്ക് പിന്നെയും കൂടും.

സെപ്റ്റംബർ മൂന്നാം വാരത്തിൽ മാത്രമേ നിരക്ക് അൽപം താഴാൻ സാധ്യതയുള്ളൂ. കണ്ണൂർ ഉൾപെടെ എല്ലാ വിമാനത്താവളത്തിലേക്കും കൂടുതൽ വിമാനക്കമ്പനികൾക്ക് സർവീസ് നടത്താൻ അനുമതി നൽകണമെന്നാണ് പ്രവാസികളുടെ ആവശ്യം. ഗൊ എയർ, എയർവിസ്താര തുടങ്ങി ഗൾഫിൽനിന്ന് സർവീസ് നടത്തുന്ന പുതിയതും പഴയതുമായ എല്ലാ എയർലൈനുകൾക്കും എല്ലാ സെക്ടറുകളിൽനിന്നും സർവീസ് നടത്താൻ അനുമതി നൽകിയാൽ ടിക്കറ്റ് കിട്ടാത്ത പ്രശ്നം ഉണ്ടാകില്ല.

ബംഗളൂരു: പ്രളയത്തിൽ മുങ്ങി ദുരിതത്തിലായ സ്വന്തം ജനതയെ പരിഹസിച്ച് കർണാടക മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പ. ദുരിതാശ്വാസ സഹായം ആവശ്യപ്പെട്ട ശിവമോഗയിലെ പ്രളയ ദുരിതബാധിതരായ മനുഷ്യരോട് നോട്ടടിക്കുന്ന യന്ത്രം സർക്കാരിന്റെ കയ്യിലില്ല എന്നാണ് യെദ്യൂരപ്പ മറുപടിയായി പറഞ്ഞത്. യെദ്യൂരപ്പയുടെ ക്രൂരമായ പ്രതികരണത്തിനെതിരെ കോൺഗ്രസും ജനതാദൾ എസും രംഗത്തെത്തി.

ദുരിത ബാധിതർക്ക് സഹായ ധനം എത്തിക്കാൻ കർണാടക മുഖ്യമന്ത്രിയുടെ കയ്യിൽ നോട്ടടിക്കുന്ന യന്ത്രം ഇല്ലെന്നാണ് പറയുന്നത്. എന്നാൽ ആർത്തിമൂത്ത എംഎൽഎമാരെ തൃപ്തിപ്പെടുത്താൻ അക്ഷയ പാത്ര ഫണ്ട് ഉണ്ടെന്ന് കോൺഗ്രസ് നേതാവ് സിദ്ധരാമയ്യ കുറ്റപ്പെടുത്തി. എംഎൽഎമാരെ ഫൈവ് സ്റ്റാർ ഹോട്ടലുകളിൽ താമസിപ്പിക്കുന്നതിനും ചാർട്ടേഡ് വിമാനങ്ങളിൽ കയറ്റാനും ആരാണ് കറൻസി നോട്ട് അടിക്കുന്നതെന്ന് ജനതാദൾ എസ് ചോദ്യം ചെയ്തു.

പ്രളയകാലത്തെ യെദ്യൂരപ്പയുടെ പ്രവർത്തനങ്ങളെ വിമർശിച്ച് കോൺഗ്രസ് സംസ്ഥാനത്തെ പ്രമുഖ പത്രത്തിൽ പരസ്യം നൽകിയിരുന്നു.

പ്രളയജലം ഇറങ്ങിക്കഴിഞ്ഞാൽ അതിജീവനത്തോടൊപ്പം ആരോഗ്യത്തെക്കുറിച്ചും ചിന്തിക്കണം. ചെളിവെള്ളം കയറിയിറങ്ങിയ വീടുകളും ജലസ്രോതസ്സുകളും, ചീഞ്ഞളിഞ്ഞ മൃഗാവശിഷ്ടങ്ങളും സൃഷ്ടിക്കുന്ന ഭീഷണി വലുതാണ്. ശുദ്ധജലദൗർലഭ്യം കൂടിയാകുമ്പോൾ രോഗങ്ങളും അണുബാധകളും നിരന്തരം അലട്ടാം. രണ്ടു വിഭാഗം രോഗങ്ങളാണ് വെള്ളപ്പൊക്കത്തെ തുടർന്നു വരിക. ചെളിവെള്ളവുമായി സമ്പർക്കത്തിലൂടെ ഉടൻ പകരുന്ന പകർച്ചവ്യാധികൾ, എലിപ്പനി ഉദാഹരണം. ജലജന്യരോഗങ്ങളും കൊതുകുകടി വഴിപകരുന്ന രോഗങ്ങളും. കോളറ, വയറിളക്കം, ടൈഫോയ്ഡ്, ഹെപ്പറ്റൈറ്റിസ് എ, മഞ്ഞപ്പിത്തം എന്നിവ വൃത്തിയില്ലാത്ത ജലത്തിലൂടെ പകരുന്നു. ഇതിൽതന്നെ മഞ്ഞപ്പിത്തത്തെ സൂക്ഷിക്കണം. രോഗാണു ഉള്ളിലെത്തി ഒരു മാസം കഴിഞ്ഞാകും ലക്ഷണങ്ങൾ പ്രകടമാകുന്നത്.

ഡെങ്കിപ്പനി മാരകമാകാതിരിക്കാൻ
ഡെങ്കി, മലമ്പനി, ചിക്കൻഗുനിയ പോലുള്ള കൊതുകുജന്യ പനികൾ നമ്മുടെ പരിസരത്തുതന്നെയുണ്ട്. പ്രളയപ്പാച്ചിലിൽ കൊതുകിന്റെ താവളങ്ങൾ നശിച്ചെങ്കിലും വെള്ളമിറങ്ങുന്നതോടെ സ്ഥിതി മാറും. പ്രളയം പല പ്രദേശങ്ങളുടെയും സ്വാഭാവിക പ്രകൃതത്തെ തന്നെ മാറ്റിമറിച്ചിട്ടുണ്ട്. കൊതുകുവലകളും ലേപനങ്ങളും കൊതുകുതിരികളും പരിസരശുചീകരണവും വഴി കൊതുകുകടിയേൽക്കാതെ ശ്രദ്ധിക്കണം. ഈ സമയത്തു വരുന്ന ഏതു പനിയും സ്വയം ചികിത്സിക്കാതെ ഡോക്ടറെ കാണണം.

തിളപ്പിച്ച വെള്ളം മാത്രം
വെള്ളം കയറിയിറങ്ങിയില്ലെങ്കിലും കിണറ്റിലെ വെള്ളം ക്ലോറിനേറ്റ് ചെയ്യണം. കിണർ ഉറവകളിലേക്ക് കക്കൂസ് മാലിന്യങ്ങൾ ഒലിച്ചിറങ്ങി ഇ കൊളി പോലുള്ള അണുക്കളാൽ മലിനപ്പെടാനിടയുണ്ട്. ക്ലോറിനേറ്റ് ചെയ്താലും വെള്ളം തിളപ്പിച്ചേ കുടിക്കാവൂ. പ്രളയസമയത്ത് രാസമാലിന്യങ്ങള്‍ കലർന്നിരിക്കാൻ സാധ്യതയുള്ള പ്രദേശത്തുള്ളവർ കുറച്ചു നാളത്തേക്കെങ്കിലും കുപ്പിവെള്ളം ഉപയോഗിക്കുന്നതാണ് നല്ലത്.

∙പല്ലു തേയ്ക്കാൻ തിളപ്പിച്ചാറിച്ച വെള്ളമാണ് കൂടുതൽ നല്ലത്. ഫ്രീസറിൽ ഐസ് ഉണ്ടാക്കാനും തിളപ്പിച്ചാറിച്ച വെള്ളം മാത്രം ഉപയോഗിക്കുക.

∙ക്ലോറിനേറ്റ് ചെയ്ത വെള്ളമാണെങ്കിലും കുളിക്കുന്ന സമയത്ത് വായിലും കണ്ണിലും പോകാതെ ശ്രദ്ധിക്കുക. ചില രോഗാണുക്കൾ ക്ലോറിനേഷൻ വഴി നശിക്കില്ല.

ഇടയ്ക്കിടെ കൈകഴുകാം
∙സർവരോഗ പ്രതിരോധമാർഗമാണ് കൈകഴുകൽ. രോഗമകറ്റാനുള്ള കൈകഴുകൽ ഭക്ഷണത്തിനു മുൻപോ ശുചി മുറിയിൽ പോയശേഷം മാത്രമോ അല്ല വേണ്ടത്.

∙ഭക്ഷണം പാകം ചെയ്യും മുൻപും കുഞ്ഞുങ്ങൾക്ക് വാരിക്കൊടുക്കുന്നതിനു മുൻപും.

∙മൂക്കു ചീറ്റുകയോ തുമ്മുകയോ ചെയ്തശേഷം.

∙മുറിവിൽ സ്പർശിച്ച ശേഷം.

∙മലവിസർജനശേഷം കുഞ്ഞുങ്ങളെ വൃത്തിയാക്കിക്കഴിഞ്ഞ്.

കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട് വീണ്ടും ആരോപണവുമായി സഹോദരന്‍ ആര്‍എല്‍വി രാമകൃഷ്ണന്‍. കഴിഞ്ഞ ദിവസം പത്രത്തില്‍ വന്ന വാര്‍ത്ത ഷെയര്‍ ചെയ്താണ് രാമകൃഷ്ണന്‍ ആരോപണം ഉന്നയിക്കുന്നത്. മണിയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടിയായിരുന്നു രാമകൃഷ്ണന്റെ കുറിപ്പ്.

ഇന്നലെത്തെ പോസ്റ്റില്‍ മണി ചേട്ടന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് കണ്ടപ്പോഴാണ് കുറേ ആളുകള്‍ക്ക് കാര്യങ്ങള്‍ മനസ്സിലായത്. ലിവര്‍ സിറോസിസ് എന്ന അസുഖം ഉണ്ടെങ്കിലും മരണത്തിന്റെ ആധിക്യം വര്‍ദ്ധിപ്പിച്ചത് ക്ലോര്‍ പൈറി പോസ് ,മീഥൈയ്ല്‍ ആല്‍ക്കഹോല്‍ എന്നീ വിഷാംശങ്ങള്‍ ആണെന്ന ഈ റിപ്പോര്‍ട്ട് പലരുടെയും ശ്രദ്ധയില്‍ പെടുന്നത് ഇപ്പോഴാണ്. മണി ചേട്ടന്റെ സുഹൃത്തുക്കളില്‍ ഒരാള്‍ വിളിച്ച് ഇന്നലെ കുറേ നേരം സംസാരിച്ചു.സമൂഹമാധ്യമങ്ങളില്‍ വന്ന തെറ്റായ വാര്‍ത്തകള്‍ ആ സുഹൃത്തിലും ഈ വാര്‍ത്തയെ വേണ്ടത്ര വിശ്വാസത്തിലെടുത്തില്ലത്രെ!  ഇപ്പോഴാണ് കാര്യങ്ങള്‍ ക്ലിയറായത് എന്ന് പറഞ്ഞു..

മണി ചേട്ടന്റെ വിയോഗത്തിനു ശേഷം അവസാന നാളുകളില്‍ കൂടെയുണ്ടായിരുന്ന ഒരൊറ്റ സുഹൃത്തുക്കള്‍ പോലും ഈ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ഒന്ന് വായിച്ചു നോക്കാന്‍ മനസ്സു കാണിച്ചില്ല. ഞങ്ങള്‍ക്കൊപ്പം നില്‍ക്കേണ്ടവര്‍ ഞങ്ങളെ മാറ്റിനിര്‍ത്തി. മണി ചേട്ടനുള്ളപ്പോള്‍ പത്ര, വാര്‍ത്താ മാധ്യമങ്ങളില്‍ മുഖം കാണിക്കാന്‍ വേണ്ടി തിക്കി തിരക്കി നടന്ന പല ആളുകളും ഇന്ന് ഇങ്ങോട്ട് തിരിഞ്ഞു നോക്കുന്നില്ല. വാര്‍ത്താപ്രാധാന്യത്തിനു വേണ്ടി മണി ചേട്ടന്റെ പേരില്‍ പല കാട്ടിക്കൂട്ടലുകളും ഇക്കൂട്ടര്‍ നടത്തുന്നുണ്ട്.ഒരു വാര്‍ത്താ ചാനലില്‍ എന്നും ഞങ്ങളുടെ കുടുംബത്തിനെതിരെ സംസാരിക്കുന്ന ഒരു വ്യക്തിയുമായി നേരിട്ട് സംസാരിക്കാന്‍ അവസരം കിട്ടി. … അയാളെ ചാനല്‍ ചര്‍ച്ചയില്‍ ഞാന്‍ അപമാനിച്ചു എന്നാണ് അയാള്‍ പറഞ്ഞത്. … അപ്പോള്‍ അയാളോടു മറുപടിയായി ചോദിച്ചു. ഒരു സ്വകാര്യ ചാനല്‍ ചര്‍ച്ചയില്‍ എനിക്കെതിരെയും ഞങ്ങളുടെ കുടുംബത്തിനെതിരെയും ഒരു മാസത്തെ പരിപാടിയില്‍ നിങ്ങള്‍ സജീവ സാന്നിദ്ധ്യമായിരുന്നല്ലോ?.

ഒരു സഹോദരന്റെ വേര്‍പാടിലെ ദൂരഹത അന്വേഷിക്കണമെന്ന് പറഞ്ഞതിന് സുഹൃത്തുക്കള്‍ ചേര്‍ന്ന് നടത്തിയ ആസ്‌പോണ്‍സേര്‍ഡ് പ്രോഗ്രാമിന്റെ പുറകില്‍ പ്രവര്‍ത്തിച്ചത് ആരുടെ ബുദ്ധിയാണ് ???…… ഇന്ന് ആ പ്രൊഡ്യൂസറെ ചാനല്‍പുറത്താക്കി എന്നാണ് വാര്‍ത്ത..!!!..ഇത്തരക്കാര്‍ക്കു വേണ്ടി ഈ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ഇവിടെ വീണ്ടും പോസ്റ്റ് ചെയ്യുന്നു ….. നിങ്ങള്‍ എല്ലാം മണി ചേട്ടന്റെ കൂടെയുണ്ടായിരുന്നപ്പോളും സന്തോഷിച്ചു… ഇപ്പോഴും നിങ്ങളുടെ സന്തോഷങ്ങള്‍ക്ക് ഒരു കുറവും ഇല്ല….. നഷ്ടപെട്ടത് ഞങ്ങളുടെ ഗൃഹനാഥനെയാണ്. … ആ വേദന ഞങ്ങള്‍ക്കെ ഉണ്ടാവൂ,…. കേസ് അന്വേഷിക്കണമെന്ന് പറഞ്ഞവരുടെ നെഞ്ചത്തേക്ക് കേറാതെ ഈ റിപ്പോര്‍ട്ട് ഇതുവരെ കണ്ടിട്ടില്ലെങ്കില്‍ ഒന്ന് വായിച്ചു നോക്കു ….. സുഖലോലുപരായി … നടക്കുമ്പോള്‍ ഓര്‍ക്കുക നിങ്ങള്‍ എങ്ങനെ നിങ്ങളായെന്ന്.,….. ഇപ്പോഴുള്ള ബന്ധങ്ങളും ബന്ധനങ്ങളും ഉണ്ടാക്കി തന്നത് മണി ചേട്ടനാണെന്ന് ഓര്‍ക്കുക.

മണിച്ചേട്ടന്റെ മരണത്തിലെ ദുരുഹത പോലെയാണ് മാതൃഭൂമി പത്രത്തിലെ 9ാം മത്തെ പേജില്‍ വന്ന ഈ വാര്‍ത്ത ‘ മുബൈയില്‍ ദൃശ്യം മോഡല്‍ കൊലപാതകം’ എന്ന വലിയ തലക്കെട്ടോടെയാണ് ഈ വാര്‍ത്ത പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഇത് വായിച്ചപ്പോള്‍ സമാനമായ സ്വഭാവമാണ് മണി ചേട്ടന്റെ മരണത്തിന്റെ കാര്യത്തിലും സംഭവിച്ചിരിക്കുന്നത്. മണി ചേട്ടന്റെ പോസ്റ്റ്‌മോര്‍ട്ടറിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്ന Cause to death ഇപ്രകാരമാണ്. മിഥൈയില്‍ ആല്‍ക്കഹോല്‍ ,ക്ലോര്‍ പൈറി ഫോസ് എന്നീ വിഷാംശങ്ങള്‍ മരണത്തിന്റെ ആധിക്യം വര്‍ദ്ധിപ്പിച്ചു എന്നാണ്.

അമൃത ലാബിലെ റിപ്പോര്‍ട്ടില്‍ ക്ലോര്‍ പൈറി ഫോസ് കണ്ടെത്തിയിട്ടില്ലായിരുന്നു. മീഥെയില്‍ ആള്‍ക്കഹോള്‍ ക്രമാതീതമായ അളവില്‍ ഉണ്ടെന്നതായിരുന്നു അമ്യത ലാബിലെ പരിശോധന ഫലം.അതു കൊണ്ട് തന്നെ ക്ലോര്‍ പൈറി ഫോസിനുള്ള മറുമരുന്ന് (ആന്റി ഡോസ് )മണി ചേട്ടന് നല്‍കിയിട്ടില്ല. മരണാനന്തരം പോസ്റ്റ് മാര്‍ട്ട റിപ്പോര്‍ട്ടിനായി അയച്ചുകൊടുത്ത കാക്കനാട് ലാബിന്റെ റിപ്പോര്‍ട്ടിലാണ് മീഥൈല്‍ ആല്‍ക്കഹോളിനൊപ്പം, ക്ലോര്‍ പൈറി ഫോസിന്റെ സാന്നിധ്യം കണ്ടെത്തിയത്. എന്നാല്‍ കാക്കനാട്ടെ ലാബ് ഇതിന്റെ അളവ് രേഖപ്പെടുത്തിയിട്ടില്ല എന്ന് പറഞ്ഞ് അന്വേഷണ ഉദ്യോഗസ്ഥര്‍ കാക്കനാട്ടെ ലാബിന്റെ റിസള്‍ട്ടിനെ തള്ളുകയായിരുന്നു. ഇനി ഈ പത്രത്തില്‍ വന്ന വാര്‍ത്ത നിങ്ങള്‍ ഒന്ന് വായിച്ചു നോക്കു. പോസ്റ്റ്‌മോര്‍ട്ട റിപ്പോര്‍ട്ടില്‍ പറയാത്ത ഒരു കാര്യമാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്. കേസ് തെളിയിക്കണം എന്ന് വച്ചാല്‍ ഏത് പോലീസ് വിചാരിച്ചാല്‍ സാധിക്കും. വേണ്ട എന്ന് വച്ചാല്‍ എഴുതി തള്ളാനും കഴിയും.മണി ചേട്ടന്റെ പോസ്റ്റ് മാര്‍ട്ടം റിപ്പോര്‍ട്ടില്‍ ഇത്രയ്ക്കും വ്യക്തത ഉണ്ടായിട്ടും ആദ്യം നടത്തിയ പോലീസ് / ക്രൈംബ്രാഞ്ച് അന്വേഷണം ഒരുത്തരം തരാതെ അവസാനിപ്പിച്ചു. ഇപ്പോള്‍ കേസ് സി.ബി.ഐ അന്വേഷിച്ചു കൊണ്ടിരിക്കുന്നു. മേല്‍ പറഞ്ഞ വസ്തുതകള്‍ സി.ബി.ഐക്ക് വ്യക്തമായ ഒരു ഉത്തരം തരാന്‍ കഴിയട്ടെ.

ഐ ലവ് കേരള, കേരള ഈസ് ദ ബെസ്റ്റ് സിറ്റിസണ്‍ ഇന്‍ ഇന്ത്യ, ഐ ലവ് മൈ ഇന്ത്യ’… ദുരിതാശ്വാസ ക്യാമ്പ് പ്രവര്‍ത്തിച്ചിരുന്ന കണ്ണൂര്‍ പാപ്പിനിശ്ശേരിയിലെ അരോളി ഗവ. സ്‌കൂളിലെ ഒരു ബ്ലാക്ക് ബോര്‍ഡില്‍ കുറിച്ച വാക്കുകാളാണിവ.
ഇവിടെ ബംഗാള്‍, ഒഡിഷ, അസം, ബിഹാര്‍, രാജസ്ഥാന്‍ സ്വദേശികളായ 109 പേരാണ് ഉണ്ടായിരുന്നത്. നാലു ദിവസം ദുരിതാശ്വാസ ക്യാമ്ബില്‍ കഴിഞ്ഞ അവരുടെ നന്ദിയാണ് ബോര്‍ഡില്‍ കുറിച്ചിട്ട ഈ വാക്കുകള്‍. മന്ത്രി ഇ.പി ജയരാജനാണ് ഫേയ്‌സ്ബുക്കിലൂടെ ഈ വാക്കുകള്‍ കേരളത്തിലെ ജനങ്ങള്‍ക്കായി പങ്കുവെച്ചത്.

ഫേയ്‌സ്ബുക്ക് പോസ്റ്റിൻ്റെ പൂര്‍ണരൂപം

വെളുത്ത അക്ഷരങ്ങളാല്‍ കറുത്ത ബോര്‍ഡില്‍ നിറഞ്ഞമനസോടെ അവരെഴുതി…..

‘ഐ ലവ് കേരള…’
‘കേരള ഈസ് ദ ബെസ്റ്റ് സിറ്റിസണ്‍ ഇന്‍ ഇന്ത്യ..’
‘ഐ ലവ് മൈ ഇന്ത്യ..’

ദുരിതാശ്വാസ ക്യാമ്പ് പ്രവര്‍ത്തിച്ചിരുന്ന കണ്ണൂര്‍ പാപ്പിനിശ്ശേരിയിലെ അരോളി ഗവ: സ്‌കൂളിലെ ഒരു ബ്ലാക്ക് ബോര്‍ഡില്‍ കുറിച്ചിട്ട വാക്കുകളാണിത്. ഇവിടെ ബംഗാള്‍, ഒഡിഷ, അസം, ബിഹാര്‍, രാജസ്ഥാന്‍ സ്വദേശികളായ 109 പേരാണ് ഉണ്ടായിരുന്നത്. പ്രളയം അവര്‍ക്ക് ഒരു പുതിയ കാര്യമല്ല.എന്നാല്‍ ഇത്തരം ക്യാമ്പുകള്‍ അവര്‍ക്ക് പുതിയ അനുഭവമായിരുന്നു. പായ, ഭക്ഷണം, വസ്ത്രം, ഡോക്ടര്‍മാരുടെ സേവനം, പിന്നെ ഒട്ടും പരിചയമില്ലാത്തവരുടെ കരുതലും സ്‌നേഹവും. അധ്യാപകര്‍, യുവജന പ്രവര്‍ത്തകര്‍, നാട്ടുകാര്‍ എന്നിവരില്‍ നിന്നും ലഭിച്ച സേവനം അവര്‍ക്ക് വിലമതിക്കാനാകാത്തതാണ്. നാല് ദിവസത്തെ ദുരിതാശ്വാസക്യാമ്പില്‍ നിന്നും പടിയിറങ്ങുമ്പോള്‍ അവരുടെ നന്ദിയാണ് ബോര്‍ഡില്‍ കുറിച്ചിട്ട വാക്കുകള്‍.’

വ​​​ത്തി​​​ക്കാ​​​ൻ സി​​​റ്റി: കേ​​​ര​​​ള​​​ത്തി​​​ലും മ​​​റ്റു സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലും മ​​​ഴ​​​ക്കെ​​​ടു​​​തി​​​ക​​​ളി​​​ൽ നി​​​ര​​​വ​​​ധി ജീ​​​വ​​​നു​​​ക​​​ൾ പൊ​​​ലി​​​ഞ്ഞ​​​തി​​​ൽ അ​​​തീ​​​വദുഃ​​​ഖം രേ​​​ഖ​​​പ്പെ​​​ടു​​​ത്തി ഫ്രാ​​​ൻ​​​സി​​​സ് മാ​​​ർ​​​പാ​​​പ്പ. കേ​​​ര​​​ളം, ക​​​ർ​​​ണാ​​​ട​​​ക, മ​​​ഹാ​​​രാ​​​ഷ്‌​​​ട്ര, ഗു​​​ജ​​​റാ​​​ത്ത് എ​​​ന്നി​​​വി​​ട​​​ങ്ങ​​​ളി​​​ൽ വെ​​​ള്ള​​​പ്പൊ​​​ക്ക​​​ദു​​​രി​​​തം നേ​​​രി​​​ടു​​​ന്ന​​​വ​​​ർ​​​ക്കാ​​​യി അ​​​ദ്ദേ​​​ഹം പ്രാ​​​ർ​​​ഥ​​​ന​​​ക​​​ൾ നേ​​​ർ​​​ന്നു.

മാ​​​ർ​​​പാ​​​പ്പ​​​യു​​​ടെ അ​​​നു​​​ശോ​​​ച​​​ന സ​​​ന്ദേ​​​ശം ഉ​​​ൾ​​​പ്പെ​​​ടു​​​ന്ന ടെ​​​ലി​​​ഗ്രാം വ​​​ത്തി​​​ക്കാ​​​ൻ വി​​​ദേ​​​ശ​​​കാ​​​ര്യ സെ​​​ക്ര​​​ട്ട​​​റി ക​​​ർ​​​ദി​​​നാ​​​ൾ പി​​​യ​​​ത്രോ പ​​​രോ​​​ളി​​​ൻ ഇ​​​ന്ത്യ​​​യി​​​ലെ ബ​​​ന്ധ​​​പ്പെ​​​ട്ട അ​​​ധി​​​കൃ​​​ത​​​ർ​​​ക്ക് അ​​​യ​​​യ്ച്ചു.
അ​​​ടു​​​ത്ത ദി​​​വ​​​സ​​​ങ്ങ​​​ളി​​​ലെ മ​​​ൺ​​​സൂ​​​ൺ മ​​​ഴ​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട ദു​​​ര​​​ന്ത​​​ങ്ങ​​​ളി​​​ൽ നി​​​ര​​​വ​​​ധി ജീ​​​വ​​​നു​​​ക​​​ൾ പൊ​​​ലി​​​ഞ്ഞ​​​തി​​​ൽ താ​​​ൻ അ​​​തീ​​​വ​​​ദുഃ​​​ഖി​​​ത​​​നാ​​​ണെ​​​ന്ന് മാ​​​ർ​​​പാ​​​പ്പ അ​​​റി​​​യി​​​ച്ചു. ദു​​​ര​​​ന്ത​​​നി​​​വാ​​​ര​​​ണ പ്ര​​​വ​​​ർ​​​ത്ത​​​നങ്ങ​​​ളി​​​ൽ ഏ​​​ർ​​​പ്പെ​​​ട്ടി​​​രി​​​ക്കു​​​ന്ന​​​വ​​​ർ​​​ക്കാ​​​യി പ്രാ​​​ർ​​​ഥി​​​ച്ച അ​​​ദ്ദേ​​​ഹം ദു​​​ര​​​ന്ത​​​ത്തെ നേ​​​രി​​​ടാ​​​നു​​​ള്ള ശ​​​ക്തി രാ​​​ജ്യ​​​ത്തി​​​നു​​​ണ്ടാ​​​ക​​​ട്ടെ​​​യെ​​​ന്നും കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.

രാ​​​​ജ​​​​സ്ഥാ​​​​നി​​​​ൽ പ​​​​ശു​​​ക്ക​​​ട​​​ത്ത് ആ​​​രോ​​​പി​​​ച്ച് പെ​​​​ഹ്‌​​​​ലു ഖാ​​​​ൻ എ​​​​ന്ന​​​​യാ​​​​ളെ ത​​​​ല്ലി​​​​ക്കൊ​​​​ന്ന കേ​​​​സി​​​​ലെ ആ​​​​റു പേ​​​​രെ​​​​യും ആ​​​​ൽ​​​​വാ​​​​ർ കോ​​​​ട​​​​തി വെ​​​​റു​​​​തെ വി​​​​ട്ടു. സം​​​​ശ​​​​യ​​​​ത്തി​​​​ന്‍റെ ആ​​​​നു​​​​കൂ​​​​ല്യ​​​​ത്തി​​​​ന്‍റെ പേ​​​​രി​​​​ലാ​​​​ണു പ്ര​​​​തി​​​​ക​​​​ളെ അ​​​​ഡീ​​​​ഷ​​​​ണ​​​​ൽ ജു​​​​ഡീ​​​​ഷ​​​​ൽ മ​​​​ജി​​​​സ്ട്രേ​​​​റ്റ് വെ​​​​റു​​​​തെ വി​​​​ട്ടത്. വി​​പി​​ൻ യാ​​ദ​​വ്, ര​​വീ​​ന്ദ്ര​​കു​​മാ​​ർ, കാ​​ളു​​റാം, ദ​​യാ​​ന​​ന്ദ്, യോ​​ഗേ​​ഷ്കു​​മാ​​ർ, ഭീം ​​ര​​തി എ​​ന്നി​​വ​​രെ​​യാ​​ണു വെ​​റു​​തെ വി​​ട്ട​​ത്. പ്രാ​​യ​​പൂ​​ർ​​ത്തി​​യാ​​കാ​​ത്ത മൂ​​ന്നു പേ​​രും കേ​​സി​​ൽ പ്ര​​തി​​ക​​ളാ​​ണ്. ഇ​​വ​​രു​​ടെ വി​​ചാ​​ര​​ണ ജു​​വൈ​​ന​​ൽ ജ​​സ്റ്റീ​​സ് കോ​​ട​​തി​​യി​​ൽ ന​​ട​​ന്നു​​വ​​രി​​ക​​യാ​​ണ്.

RECENT POSTS
Copyright © . All rights reserved