Latest News

വരാപ്പുഴ മുട്ടിനകത്ത് പടക്ക നിര്‍മാണശാലയിലെ സ്‌ഫോടന സ്ഥലത്ത് നിന്നും താന്‍ രക്ഷപ്പെട്ടത് മിനിറ്റുകളുടെ വ്യത്യാസത്തിലാണെന്ന് നടന്‍ ധർമ്മജൻ. സുഹൃത്തിനെ കാണാനെത്തി അവിടെ നിന്നു സംസാരിച്ചു മടങ്ങി ഏതാനും നിമിഷങ്ങൾക്ക് ഉള്ളിൽ ആയിരുന്നു സ്‌ഫോടനം.

‘ഞങ്ങള്‍ എപ്പോഴും ഇരുന്ന് വര്‍ത്തമാനം പറയുന്ന വീട്. അത് തകര്‍ന്നു തരിപ്പണമായി. എന്റെ വളരെയടുത്ത സുഹൃത്തിന്റെ ചേട്ടനും അനിയനും ചേര്‍ന്ന് നടത്തുന്ന കടയാണ് സ്ഫോടനത്തില്‍ തകര്‍ന്നത്. ഞങ്ങള്‍ എപ്പോഴും വന്നിരിക്കുന്ന സ്ഥലമാണ്. രണ്ട് മിനിറ്റിന്റെ വ്യത്യാസത്തിലാണ് ഞാന്‍ രക്ഷപ്പെട്ടത്. ഇവിടുള്ള വെടിക്കെട്ടുകള്‍ എല്ലാം നടത്തുന്ന ആള്‍ക്കാരാണ് ഇവര്‍. ലൈസന്‍സ് ഉള്ളവരാണ്. പക്ഷേ, ഇത്രയും ഇടുങ്ങിയ ഒരു സ്ഥലത്ത് പ്രവര്‍ത്തിക്കുന്നു എന്നതാണ് പ്രശ്നം. അവര്‍ ഇവിടെ നിന്നും മാറാന്‍ ഇരിക്കുകയായിരുന്നു. പാലക്കാട്ടേയ്ക്ക് മാറാന്‍ ഇരുന്ന സമയത്താണ് ദുരന്തം ഉണ്ടായത്’- ധർമ്മജൻ പറഞ്ഞു.

നാടിനെ നടുക്കിയ വരാപ്പുഴ മുട്ടിനകത്തെ പടക്ക സംഭരണ ശാലയിലെ പൊട്ടിത്തെറിയില്‍ അന്വേഷണം ശക്തമാക്കുകയാണ് പൊലീസ്. ഒരാളുടെ മരണത്തിനും മൂന്നു കുട്ടികളടക്കം ഏഴു പേരുടെ പരിക്കിനും ഇടയാക്കിയ അപകടത്തില്‍ സമീപത്തുള്ള 50 ലേറെ വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തിട്ടുണ്ട്. പടക്കശാലയുടെ ഉടമയായ വരാപ്പുഴ മുട്ടിനകം ഈരയിൽ ആൻസണിന്റെ സഹോദരൻ ഡേവിസ് (51) ആണ് മരിച്ചത്. സ്ഫോടനം നടക്കുമ്പോള്‍ കടയ്ക്കുള്ളില്‍ തന്നെയുണ്ടായിരുന്ന ഡേവിഡിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിലാണ് കണ്ടെത്തിയത്.

ആദ്യ സ്ഫോടനത്തിന് പിന്നാലെ തുടർ സ്ഫോടനങ്ങളും നടന്നു. വരാപ്പുഴയില്‍ നിന്നു പോലീസും ഏലൂരില്‍ നിന്നു അഗ്‌നശമന സേനയും ആദ്യം സ്ഥലത്തെത്തി തീയണയ്ക്കാന്‍ നടത്തിയ ശ്രമം ഫലം കണ്ടില്ല. തുടർ സ്ഫോടനങ്ങളായിരുന്നു രക്ഷാപ്രവർത്തനം വൈകാന്‍ ഇടയാക്കിയത്.

കേരള സർക്കാരിൻറെ ബഡ്ജറ്റിൽ പ്രവാസികളുടെ അടഞ്ഞുകിടക്കുന്ന വീടുകൾക്ക് നികുതി ഏർപ്പെടുത്താനുള്ള നിർദ്ദേശം ഉണ്ടായിരുന്നു. ഈ നിർദ്ദേശത്തിനോട് യുകെ മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസി സമൂഹത്തിൽ നിന്ന് കടുത്ത എതിർപ്പാണ് ഉയർന്നുവന്നത്.

പ്രവാസികളുടെ അടഞ്ഞുകിടക്കുന്ന വീടുകൾക്ക് നികുതി ഈടാക്കാനുള്ള തീരുമാനത്തിൽ നിന്ന് ഗവൺമെൻറ് പിന്മാറുമെന്ന് മന്ത്രി കെ .എൻ . ബാലഗോപാൽ നിയമസഭയിൽ പ്രഖ്യാപിച്ചു. പ്രവാസി സമൂഹത്തിന്റെ കടുത്ത എതിർപ്പിനെ തുടർന്നാണ് നടപടി

മാർച്ച്‌ 5 ലെ രാഹുൽ ഗാന്ധി പങ്കെടുക്കുന്ന ‘ഇന്ത്യൻ ഡയപോറ വിത്ത് ആർജി’ സമ്മേളനത്തിൽ അഭൂതപൂർവമായ തിരക്കും മറ്റു സുരക്ഷ കാരണങ്ങളും പരിഗണിച്ച് കൂടുതൽ ആളുകളെ ഉൾകൊള്ളുന്ന മറ്റൊരു വേദിയിലേയ്ക്ക് മാറ്റിയിരിക്കുന്നു.

പുതിയ വേദിയുടെ അഡ്രസ്:
Heston Hyde Hotel North Hyde Lane, Hounslow Middlesex TW5 0EP

തീയതി : 2023 മാർച്ച് 5, ഞായറാഴ്ച

സമയം: 13.00 മണി മുതൽ – 17.30 മണി വരെ

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

1: പരിപാടിയുമായി ബന്ധപ്പെട്ട മറ്റ് കാര്യപരിപാടികൾക്കോ സമയക്രമത്തിനോ മാറ്റമില്ല.
2: വിജയകരമായി ഒരിക്കൽ രജിസ്‌ട്രേഷൻ ചെയ്തവർ, വേദിമാറിയത് കൊണ്ട് വീണ്ടും രജിസ്റ്റർ ചെയ്യേണ്ട ആവശ്യമില്ല.
3: അന്നേദിവസം ഓരോരുത്തർക്കും ഇഷ്യൂ ചെയ്തു കിട്ടിയ ടിക്കറ്റ്, ഐഡി പ്രൂഫ് എന്നിവ കയ്യിൽ കരുതുക.

നീട്ടിവളർത്തിയ താടിയും മുടിയും മുറിച്ചുമാറ്റി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പുതിയ ലുക്കിൽ. ലണ്ടനിലെ കേംബ്രിജ് യൂണിവേഴ്സിറ്റിയിലെ പരിപാടിയിൽ പങ്കെടുക്കാൻ എത്തിയപ്പോഴാണ് രാഹുൽ ലുക്ക് മാറ്റിയത്.

കന്യാകുമാരിയിൽനിന്നു ഭാരത് ജോഡോ യാത്ര ആരംഭിച്ച ശേഷമാണ് രാഹുൽ താടിയും മുടിയും മുറിക്കുന്നത് ഒഴിവാക്കിയത്. യാത്രയ്ക്കിടയിൽ ദിവസവും ഷേവ് ചെയ്യുന്നതിനുള്ള ബുദ്ധിമുട്ടും സമയക്കുറവുമായിരുന്നു പ്രശ്നം. ഭാരത് ജോഡോ തുടങ്ങുന്നതിന് മുൻപുവരെ ക്ലീൻ ഷേവ് ചെയ്തിരുന്നു. എന്നാൽ പുതിയ ലുക്കിൽ ക്ലീൻ ഷേവിന് പകരം താടിയും മുടിയും വെട്ടിയൊതുക്കുകയാണ് ചെയ്തത്. വെള്ള ടീഷർട്ടിന് പകരം സ്യൂട്ടും ടൈയ്യും ധരിച്ചിട്ടുണ്ട്.

കേംബ്രിജ് ജഡ്ജ് ബിസിനസ് സ്കൂളിൽ പ്രഭാഷണം നടത്താനാണ് അദ്ദേഹം എത്തിയത്. ബിഗ് ഡേറ്റ ആൻഡ് ഡെമോക്രസി എന്ന വിഷയത്തിൽ രാഹുൽ പ്രഭാഷണം നടത്തുമെന്ന് നേരത്തേ കേംബ്രിജ് യൂണിവേഴ്സിറ്റി അറിയിച്ചിരുന്നു. ഇന്ത്യാ–ചൈന ബന്ധവും ആഗോള ജനാധിപത്യവും എന്നീ വിഷയത്തിലും പ്രഭാഷണം നടത്തുമെന്ന് പിന്നീട് അറിയിച്ചു.

2022 സെപ്റ്റംബർ 7ന് കന്യാകുമാരിയിൽനിന്ന് തുടങ്ങിയ ഭാരത് ജോഡോ യാത്ര 4,080 കിലോമീറ്റർ പിന്നിട്ട് കശ്മീരിലാണ് അവസാനിച്ചത്. 12 സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളുമായി 75 ജില്ലകളിലൂടെ യാത്ര കടന്നുപോയി. യാത്ര അവസാനിച്ചിട്ടും താടിയുംമുടിയും മുറിക്കാൻ രാഹുൽ തയാറായിരുന്നില്ല. പാർലമെന്റിലും കഴിഞ്ഞ ദിവസങ്ങളിൽ റായ്പുരില്‍ നടന്ന പ്ലീനറി സമ്മേളനത്തിലും രാഹുൽ ‘ജോഡോ താടിയിലാണ്’ എത്തിയത്.

 

മലയാളി ദമ്പതികളുടെ രണ്ടു വയസ് മാത്രമുള്ള ഏക മകന്‍ പനി ബാധിച്ച് മരണത്തിന് കീഴടങ്ങിയെന്ന വാര്‍ത്തയാണ് ഇപ്പോൾ യു.കെയിൽ നിന്ന് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പ്രസ്റ്റണിൽ താമസിക്കുന്ന ജോജിയുടെയും സിനി ജോജിയുടെയും ഏക മകന്‍ ജോനാഥന്‍ ജോജിയാണ് (2) ഫെബ്രുവരി 27 തിങ്കളാഴ്ച്ച വൈകിട്ട് അഞ്ചു മണിക്ക് മരണമടഞ്ഞത്. കഴിഞ്ഞ മൂന്നു മാസമായി പനി ബാധിച്ച് ചികിത്സയിലായിരുന്നു കുഞ്ഞ്. കഴിഞ്ഞ ഡിസംബര്‍ മുതല്‍ പ്രസ്റ്റണ്‍ ഹോസ്പിറ്റലില്‍ ചികിത്സയിലായിരുന്നു ജോനാഥന്‍.

ആദരാഞ്ജലികൾ

എന്നാല്‍ രോഗം ശമിക്കാതിരുന്നതിനെ തുടര്‍ന്ന് കുട്ടിയെ ലിവർപൂളിലെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. കുട്ടി രണ്ടാഴ്ചയായി വെന്റിലേറ്ററിൽ ആയിരുന്നു. കുടുംബം യുകെയിൽ എത്തിയിട്ട് മുന്ന് വർഷമായി. കുടുംബത്തിന്റെ തീരാ ദുഃഖത്തിൽ പങ്കുചേർന്ന് മലയാളം യുകെ ന്യൂസ് ടീമിന്റെ ആദരാജ്ഞലികൾ….

സ്വകാര്യ ചിത്രങ്ങൾ പ്രചരിപ്പിച്ചതിനെ തുടർന്ന് എഞ്ചിനീയറിങ് വിദ്യാർത്ഥിനി ജീവനൊടുക്കി. തെലുങ്കാന വാറങ്കൽ സ്വദേശിനിയായ ഇരുപതുകാരിയാണ് ജീവനൊടുക്കിയത്. ആൺ സുഹൃത്ത് വിദ്യാർത്ഥിനിയുടെ സ്വകാര്യ ചിത്രങ്ങൾ മറ്റുള്ളവരുമായി പങ്കുവെച്ചതിനെ തുടർന്ന് നേരിട്ട മനോവിഷമമാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് പോലീസ് പറയുന്നു.

കഴിഞ്ഞ ഞായറാഴ്ച ബന്ധുവീട്ടിൽവെച്ചാണ് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തത്. കൂടെ പഠിക്കുന്ന യുവാവുമായി അടുപ്പത്തിലായിരുന്ന വിദ്യാർത്ഥിനി ദിവസങ്ങൾക്ക് മുൻപ് ഈ ബന്ധത്തിൽ നിന്നും പിന്മാറിയിരുന്നു. ഇതിന് പിന്നാലെയാണ് ആൺ സുഹൃത്ത് സ്വകര്യ ചിത്രങ്ങൾ പ്രചരിപ്പിച്ചത്. വിദ്യാർത്ഥിനിയുടെ ബാല്യകാല ചിത്രങ്ങളാണ് സുഹൃത്ത് പ്രചരിപ്പിച്ചത്.

ചടയമംഗലത്ത് കെഎസ്ആർടിസി ബസ് ബൈക്കിലിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ വിദ്യാർത്ഥികളെ കൃത്യസമയത്ത് ആശുപത്രിയിൽ എത്തിച്ചിരുന്നെങ്കിൽ രക്ഷപ്പെടുത്താമായിരുന്നെന്ന് ദൃക്‌സാക്ഷി. അപകടത്തിൽ പരിക്കേറ്റ അഭിജിത്തിന് ആ സമയത്ത് ജീവനുണ്ടായിരുന്നു. എന്നാൽ ഇരുപത് മിനിറ്റോളം കഴിഞ്ഞാണ് അഭിജിത്തിനെ ആശുപത്രിയിൽ എത്തിക്കാനായതെന്നും ദൃക്‌സാക്ഷിയായ ഉദയകുമാർ പറയുന്നു.

അപകടം കണ്ട് ഓടികൂടിയവരെല്ലാം ഫോട്ടോ എടുക്കുന്ന തിരക്കിലായിരുന്നെന്നും വിദ്യാർത്ഥികളെ ആശുപത്രിയിൽ എത്തിക്കാൻ ആരും തയ്യാറായില്ലെന്നും ഉദയകുമാർ പറയുന്നു. പതിനഞ്ച് മീറ്റർ ദൂരെയുള്ള കടയിൽ പോയി സുഹൃത്തിനെ വിളിച്ച് കൊണ്ട് വന്നാണ് താൻ അഭിജിത്തിനെ നിവർത്തി കിടത്തിയത്. വരുന്ന വണ്ടികൾക്കൊക്കെ കൈ കാണിച്ചെങ്കിലും ആരും നിർത്തിയില്ല. ഇരുപത് മിനിറ്റോളം അഭിജിത്ത് റോഡിൽ കിടന്നെന്നും ഉദയകുമാർ പറയുന്നു.

ബുധനാഴ്ച രാവിലെ ഏഴരയോടെയാണ് കുരിയോട് നെട്ടെത്തറയിൽ കെഎസ്ആർടിസി ബസ് ബൈക്കിലിടിച്ച് വിദ്യാർത്ഥികൾ മരിച്ചത്. പുനലൂർ സ്വദേശികളായ ശിഖ (20), അഭിജിത് (20) എന്നിവരാണ് മരിച്ചത്.

ജോസ്‌ന സാബു സെബാസ്റ്റ്യൻ

നടി ഭാവനയുടെ തിരിച്ചു വരവ് ഇത്രയൊക്കെ കെങ്കേമം ആക്കേണ്ടതുണ്ടോ ? അല്ലേലും ലൈംലൈറ്റിൽ നിൽക്കുന്നവരുടെ ഓരോ ദിനവും മലയാളികൾക്ക് പ്രധാന വർത്തകളാണ് . പിന്നെ ഇവൾക്ക് മാത്രമെന്താ ഇത്ര പ്രത്യേകത ?

ഇവൾക്കെന്താ കൊമ്പുണ്ടോ ?

അതെ ഇവൾക്ക് കൊമ്പുണ്ട് .. സിനിമാ മേഖല തന്നെ അടച്ചു വാണിരുന്നവനെ , പണത്തിന്റെയും പിൻബലത്തിന്റെയും അഹങ്കാരത്തിമർപ്പിൽ ആടി അറമാതിച്ചിരുന്ന ഒരുവനെ കുത്തിമലർത്തി ഒരു മൂലക്കിട്ട അവൾക്ക് കൊമ്പുണ്ട് …..

പെണ്ണെന്നാൽ ചാണകം വാരിയും,ചെടിക്ക് തടമെടുത്തും, പച്ചക്കറി കൊത്തിയരിഞ്ഞും , പപ്പടം കാച്ചിയും , ആണിന്റെ കൈത്തരിപ്പ് തീർത്ത മാനസിക ശാരീരിക വൃണങ്ങളുമായൊക്കെ പിന്നാമ്പുറത്തൊരു മൂലക്കിരുന്നോളുമെന്ന് സ്വപനം കണ്ടിരുന്ന ഒരു വലിയ പറ്റം പുരുഷ കേസരികളുടെ അടിവയറിനിട്ടാണ് അവൾ കുത്തി മുറിവേൽപ്പിച്ചു പറന്നുയർന്നത് . ഒരു പെണ്ണെന്നാൽ ഇത്രയേ ഉള്ളു, അവളോടെന്തുമാകാം എന്നുള്ള ചില മേൽമീശ മേധാവിത്വത്തെയാണവൾ ഉടച്ചു വാർത്തത് .

അതിനാൽ നടി ഭാവനയുടെ തിരിച്ചു വരവ് , ഒരു നടിയായതിന്റെ പേരിൽ മാത്രം ആഘോഷിക്കപ്പെടേണ്ട ഒന്നല്ല . മറിച്ചു ഇത് മറ്റനേകം മുറിവേറ്റ പെണ്ണുങ്ങൾക്കുള്ള ഒരൗഷധമാണ് …. ഒരു കരുത്താണ്…..അതിനാൽ അവളുടെ വരവ് ഒരു ദിവസത്തേക്കോ ഒരു സിനിമയിലേക്കോ മാത്രമായി ആഘോഷമാക്കേണ്ടതല്ല മറിച്ച്, എന്നും നമ്മുടെ സമൂഹത്തിൽ വളരെ പ്രൗഡമായിതന്നെ ആഘോഷിക്കേണ്ട ഒന്ന് തന്നെയാണ് …..

കാരണം നമ്മൾ ഇന്ത്യാക്കാർ സെലിബ്രിറ്റികൾ ഉണ്ണുന്ന പാത്രത്തിൽ കഴിക്കാനും ഉറങ്ങുന്ന പായയിൽ ഉറങ്ങാനും ആഗ്രഹിക്കുന്നവരാണ് .അവർ എന്ത് ചെയ്തോ അത് തന്നെ നമ്മൾ ചെയ്തു സായൂജ്യമടയാനുള്ള നമ്മുടെ ആ മാനസിക അവസ്ഥക്ക് ഇന്നും നമ്മുടെ ഇടയിൽ ഒരു കുറവും വന്നിട്ടില്ല . അങ്ങനുള്ളപ്പോൾ സിനിമാ മേഖലയിലെ ഓരോ അനക്കവും സാധാ ജനങ്ങളുടെ ജീവിത ശൈലി ആയി മാറുന്നു .

ഈ ഒരു സന്ദർഭത്തിലാണ് ഭാവനയുടെ തിരിച്ചു വരവ് ഒരു വമ്പൻ വിജയമാകുന്നത്. അവളുടെ തിരിച്ചു വരവിലൂടെ അവൾ സാധാ മനുഷ്യമനസുകളിലേക്ക് ഒപ്പിട്ടു വയ്ക്കുന്ന ചില കാര്യങ്ങളുണ്ട് …..

പുരുഷ കേസരികൾക്ക് കേറിയിറങ്ങി ചൊരുക്ക് തീർക്കാനുള്ളതല്ല പെണ്ണിന്റെ ജീവിതം … തുണിയൊന്നാഴിഞ്ഞാൽ , അഴിപ്പിച്ചാൽ പിന്നീടൊരു ജീവിതമില്ല എന്ന് തോന്നി ജീവിതം അവസാനിപ്പിക്കുന്ന തലമുറയുടെ ജേതാവ്‌ ……പെണ്ണെന്നാൽ മുറിഞ്ഞിടത്തുനിന്നും പൊട്ടി തളിർത്തു വളർന്നു കേറേണ്ടവളാണെന്നൊരു ഓർമപ്പെടുത്തൽ ….

ആണൊരുത്തൻ തൊട്ടാൽ സെക്കൻ ഹാൻഡ് ആയി പോയി എന്ന് ചിന്തിക്കുന്ന ചില പൊട്ടൻ ചിന്താഗതിക്കാരുടെ തലപ്പത്തി ആണവൾ ചവിട്ടി അരച്ചവൾ ….

പെണ്ണിനെ ഇല്ലാതാക്കി വകവരുത്താൻ അവളുടെ മാനം കവരുക എന്ന ഏറ്റവും ചീപ്പായ ചിന്തയുള്ള ചില ഞരമ്പ് രോഗികൾക്കുള്ള ചുട്ട മറുപടി ….

പുരുഷന്റെ കൈ കരുത്തിൽ മിണ്ടാതെ വായ് പൊത്തി ഞെരിഞ്ഞമരേണ്ടവളല്ല പെണ്ണ് എന്നുള്ള ഓർമ്മപ്പെടുത്തൽ …..

ഇങ്ങനെ അവളുടെ ജീവിതം കൊണ്ടിവിടെ തിരുത്തി കുറിച്ചവ പലതാണ് .

എത്ര എത്ര പെൺ കരുത്തുകളാണ് നമുക്ക് ചുറ്റും മാന നഷ്ട വിതുമ്പലിന്റെ കയറിൽ തൂങ്ങി മരിച്ചിട്ടുള്ളത് ?
എത്ര എത്ര പെണ്ണുങ്ങളുടെ ശബ്ദമാണ് ആൺ മേധാവികൾ അവരുടെ കാമ വെറികൊണ്ട് മൂടി പൊത്തി വച്ചിട്ടുള്ളത് ?

സ്ത്രീ കരൂത്ത് തെളിയിക്കേണ്ടത് അവളുടെ അർദ്ധ നഗ്ന മേനിയിലൂടെയല്ല , മറിച്ചു അവളുടെ ചില ഉറച്ച തീരുമാനങ്ങളിലൂടെയാണ്….ഒന്നിനും പതറിക്കാൻ പറ്റാത്ത മനസ്സിലൂടെയാണ് …..ആർക്കും തട്ടി തെറിപ്പിക്കാൻ പറ്റാത്ത അത്ര കെട്ടുറപ്പുള്ള കാൽവെപ്പുകളിലൂടയാണ് ….
എന്നൊക്കെ ഈ പെൺ സിംഹം തെളിയിച്ചിരിക്കുന്നു .

അങ്ങനുള്ളപ്പോൾ അവളുടെ വരവ് ആഘോഷിക്കപ്പെടേണ്ടത് തന്നെയാണ് …..
സ്ത്രീകളുടെ ഭാവിക്കായി ഭാവന തെളിച്ച ഈ ദീപം അണയാതെ, അവ പീഡിപ്പിക്കപെടുന്ന ഓരോ പെൺതരിക്കും ഭാവിയിലേക്കുള്ള വെളിച്ചമായി തീരട്ടെ ….

കോട്ടയത്ത് യുവാവ് വെട്ടേറ്റ് മരിച്ച നിലയില്‍. കറുകച്ചാല്‍ ഉമ്പിടി സ്വദേശി കുറ്റിയാനിക്കല്‍ ബിനു ആണ് കൊല്ലപ്പെട്ടത്. മുപ്പത്തിയാറ് വയസ്സായിരുന്നു. സംഭവത്തില്‍ പ്രതികള്‍ പോലീസില്‍ കീഴടങ്ങി.

വിഷ്ണു, സെബാസ്റ്റ്യന്‍ എന്നിവരാണ് കറുകച്ചാല്‍ പൊലീസില്‍ കീഴടങ്ങിയത്. കഴിഞ്ഞ ദിവസം രാത്രി ഒന്‍പതു മണിയോടെയാണ് ശരീരമാസകലം വെട്ടേറ്റ ബിനുവിനെ കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്.

 

കഴിഞ്ഞദിവസം വാരനാട് ക്ഷേത്രത്തിലെ ഉത്സവവുമായി ബന്ധപ്പെട്ട് നടന്ന ഗാനമേള കഴിഞ്ഞ് ഗായകൻ വിനീത് ശ്രീനിവാസൻ ഓടി കാറിൽ കയറുന്ന ദൃശ്യങ്ങൾ വൈറലായിരുന്നു. ഗാനമേള മോശമായതിനാൽ വിനീതിനെ ഓടിക്കുകയായിരുന്നു എന്ന പ്രചാരണം വരെ ഇതിനിടെ സോഷ്യൽമീഡിയയിൽ നടന്നു.

യഥാർഥത്തിൽ ആൾക്കൂട്ടത്തെ നിയന്ത്രിക്കാനാകാതെ വന്നതോടെ വിനീത് പെട്ടെന്ന് തന്നെ കാറിൽ എത്താനായി സ്റ്റേജിൽ നിന്നും അകലെ നിർത്തിയ കാറിലേക്ക് ഓടുകയായിരുന്നു. ഇപ്പോഴിതാ വിഷയത്തിൽ പ്രതികരിച്ച് വിനീത് ശ്രീനിവാസൻ തന്നെ രംഗത്തെത്തിയിരിക്കുകയാണ്.

വിനീത് ശ്രീനിവാസന്റെ കുറിപ്പ്:

വാരനാട് ക്ഷേത്രത്തിൽ നടന്ന ഗാനമേള സംബന്ധിച്ച് ഒരുപാടു വാർത്തകളും വീഡിയോസും വന്നതുകൊണ്ടാണ് ഇതെഴുതുന്നത്. അടുത്ത കാലത്ത് ഞാൻ ഏറ്റവും കൂടുതൽ ആസ്വദിച്ചു പാടിയ ഒരു വേദിയായിരുന്നു അത്. പ്രോഗ്രാമിന്റെ അവസാനഘട്ടത്തിൽ,അനിയന്ത്രിതമായ ജനതിരക്കു കാരണം ഗാനമേള അവസാനിപ്പിച്ച് പുറത്തു കടക്കേണ്ട ഒരു സാഹചര്യം ഉണ്ടായി. ക്ഷേത്ര പരിസരത്ത് വണ്ടികയറ്റാൻ നിർവാഹമില്ലാത്തതുകൊണ്ട്, വണ്ടി വരെ അൽപദൂരം ഓടേണ്ടിവന്നു. അല്ലാതെ ആരും ഒരുതരത്തിലുമുള്ള ദേഹോപദ്രവം ഉണ്ടാക്കിയിട്ടില്ല. പരിപാടി അവസാനിക്കുന്നതുവരെ, ഓരോ പാട്ടും എന്നോടൊപ്പം ഏറ്റുപാടിയ സഹൃദയരായ വാരനാട്ടുകാരാണ് ഇപ്പോഴും മനസ്സുമുഴുവൻ.ഒരു കലാകാരന് ഇതിനപ്പുറം എന്താണ് വേണ്ടത്.

സിനിമ പിന്നണി ഗായകനായി ഇതെന്റെ ഇരുപതാം വർഷമാണ്.രണ്ടാം തവണയാണ് വാരനാട് പ്രോഗ്രാമിന് വരുന്നത്. ഇനിയും വിളിച്ചാൽ, ഇനിയും വരും! ??

RECENT POSTS
Copyright © . All rights reserved