ജനതയെ കയ്യിലെടുക്കുന്ന തരത്തിൽ പ്രസംഗിക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കഴിവ് പലകുറി കണ്ടിട്ടുള്ളതാണ്. കൊല്ലം ബൈപ്പാസ് ഉൽഘാടനത്തിൽ കൊല്ലം കണ്ടാൽ ഇല്ലം വേണ്ട എന്ന പഴഞ്ചൊല്ല് ഉദ്ദരിച്ചുകൊണ്ടാണ് മോദി പ്രസംഗിച്ചത്. തൃശൂരിലെത്തിയപ്പോഴും പതിവ് തെറ്റില്ല. തൃശൂരിന്റെ ഹൃദയത്തെ കീഴടക്കാൻ നടൻ കലാഭവൻ മണിയുടെ പേര് പരാമർശിച്ചുകൊണ്ടായിരുന്നു പ്രസംഗം.
കേരളത്തിന്റെ സംസ്കാരിക തലസ്ഥാനമായ തൃശൂരിൽ എത്തിയതിൽ അതിയായ സന്തോഷമുണ്ടെന്നും ഈ നാടിന്റെ കലാകാരൻ കലാഭവൻ മണിയെ സന്തോഷത്തോടെയും അഭിമാനത്തോടെയും ഓർക്കുകയാണെന്നും മോദി പറഞ്ഞു. ഹർഷാരവത്തോടെയാണ് തൃശൂർ തേക്കിൻകാട് മൈതാനത്തിലെത്തിയ ജനസഹസ്രം ഈ വാക്കുകൾ സ്വീകരിച്ചത്.
ഗുരുവായൂര്‍ ക്ഷേത്രവും തൃശൂര്‍ പൂരവുമടക്കം ലോക ഭൂപടത്തില്‍ ഇടം നേടിയ നാടാണിത്. മഹാന്‍മാരായ സാഹിത്യനായകന്‍മാര്‍ക്ക് ജന്മം നല്‍കിയ നാടാണ് തൃശൂർ. ബാലാമണിയമ്മ, കമല സുരയ്യ, എന്‍വി കൃഷ്ണവാര്യര്‍, വികെഎന്‍, സുകുമാര്‍ അഴീക്കോട്, എം ലീലാവതി ഇത്രയും പ്രതിഭകളുടെ മണ്ണാണിത്. മലയാള ചലച്ചിത്ര രംഗത്തിന് സംഭാവനകള്‍ നല്‍കിയ പ്രതിഭകളുടെ നാടാണിത്. ബഹദൂറിനെയും ഞാന്‍ ഈ സമയം ഓര്‍ക്കുകയാണ്- മോദി പറഞ്ഞു.
ഓസ്ട്രേലിയൻ മണ്ണിൽ ആദ്യമായൊരു ടെസ്റ്റ് പരമ്പര എന്ന ചരിത്ര നേട്ടം സ്വന്തമാക്കിയാണ് ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലി പുതുവർഷത്തിൽ ജൈത്രയാത്രയ്ക്ക് തുടക്കം കുറിച്ചത്. ടെസ്റ്റ് വിജയത്തിനുശേഷം ഓസ്ട്രേലിയൻ ഓപ്പൺ ടെന്നിസ് മത്സരം കണ്ടാണ് ഓസീസ് പര്യടനത്തിന് കോഹ്‌ലി സമാപനം കുറിച്ചത്.
കോഹ്‌ലിക്കൊപ്പം ഭാര്യ അനുഷ്ക ശർമ്മയും ടെന്നിസ് മത്സരം കാണാനെത്തിയിരുന്നു. അവിടെ വച്ച് ഇരുവരും ടെന്നിസ് ഇതിഹാസ താരം റോജർ ഫെഡററെ നേരിൽക്കണ്ടു. ഇതിന്റെ ചിത്രങ്ങൾ കോഹ്‌ലി തന്റെ ട്വിറ്റർ പേജിൽ ഷെയർ ചെയ്തിരുന്നു. ഫെഡററുമായി കൂടിക്കാഴ്ച നടത്തിയതിനെക്കുറിച്ച് ബിസിസിഐ ടിവിക്ക് നൽകിയ അഭിമുഖത്തിൽ കോഹ്‌ലി സംസാരിച്ചു.
”ഫെഡററെ ഇതിനു മുൻപ് ഞാൻ നേരിൽക്കണ്ടിട്ടുണ്ട്. പക്ഷേ അദ്ദേഹം അത് ഓർത്തിരിക്കുമെന്ന് കരുതിയില്ല. ഏതാനും വർഷങ്ങൾക്കു മുൻപ് സിഡ്നിയിൽ വച്ച് പരസ്പരം കണ്ടിട്ടുണ്ടെന്ന് ഫെഡറർ പറഞ്ഞപ്പോൾ എനിക്ക് അതിശയം തോന്നി. എന്നെ കണ്ടത് അദ്ദേഹം ഇപ്പോഴും ഓർക്കുന്നുണ്ടെന്നത് എന്നെ ശരിക്കും അതിശയപ്പെടുത്തി,” കോഹ്‌ലി പറഞ്ഞു.
”ഫെഡററെ കാണാൻ സാധിച്ചതിന്റെ സന്തോഷം എനിക്ക് പറഞ്ഞറിയിക്കാനാവില്ല. എന്റെ കുട്ടിക്കാലം മുതലേ അദ്ദേഹം കളിക്കുന്നത് ഞാൻ കാണാറുണ്ട്. നല്ലൊരു ടെന്നിസ് താരം മാത്രമല്ല, നല്ലൊരു മനുഷ്യനുമാണ് അദ്ദേഹം.”
”ഫെഡറർ എന്നോട് ചോദ്യങ്ങൾ ചോദിച്ചുകൊണ്ടേയിരുന്നു. അദ്ദേഹം എന്നോട് ചോദ്യങ്ങൾ ചോദിക്കുന്നല്ലോയെന്നായിരുന്നു എന്റെ ചിന്ത. അദ്ദേഹത്തിന്റെ മാനസികാവസ്ഥയെക്കുറിച്ചും കളിക്കാനുള്ള തയ്യാറെടുപ്പിനെക്കുറിച്ചും ടെന്നിസിനെ അദ്ദേഹം നോക്കിക്കാണുന്നതിനെക്കുറിച്ചും ഞാൻ സംസാരിച്ചു. അത് തികച്ചും മനോഹരമായൊരു നിമിഷമായിരുന്നു,” കോഹ്‌ലി പറഞ്ഞു.
DO NOT MISS: @imVkohli speaks about his fondness for Kiwi land, the simple things he loves to do off the field and his memorable meeting with tennis legend @rogerfederer at the @AustralianOpen 🎾😎👌
Full Video 👉👉👉 https://t.co/wnEBzUBkOJ pic.twitter.com/ueqrfAPPDx
— BCCI (@BCCI) January 26, 2019
ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ പുരുഷ സിംഗിള്‍സ് കിരീടം സെര്‍ബിയന്‍ താരം നോവാക് ജോക്കോവിച്ചിന്. വാശിയേറിയ ഫൈനലില്‍ സ്പാനിഷ് താരം റാഫേല്‍ നാദാലിനെയാണ് ജോക്കോവിച്ച് തോല്‍പ്പിച്ചത്. സ്‌കോര്‍: 6-3, 6-2, 6-3. ജോക്കോവിച്ചിന്റെ ഏഴാം ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടമാണിത്. ഏറ്റവും കൂടുതല്‍ തവണ ഓസട്രേലിയന്‍ ഓപ്പണ്‍ സ്വന്തമാക്കുന്ന താരമെന്ന നേട്ടവും ഇതോടെ സെര്‍ബിയന്‍ താരം സ്വന്തമാക്കി.
ലണ്ടന്‍: സ്തന വളര്‍ച്ച തടയാന്‍ പെണ്‍കുട്ടികളുടെ മാറിടത്തില്‍ ചുട്ടകല്ല് വയ്ക്കുന്ന രീതി ബ്രിട്ടനില്‍ വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ട്. ആണ്‍കുട്ടികളുടെ അനാവശ്യ നോട്ടങ്ങള്‍ ഒഴിവാക്കാനാണ് സ്തന വളര്‍ച്ച തടയാന്‍ കുടുംബാംഗങ്ങള്‍ പ്രാകൃതരീതി ഉപയോഗിക്കുന്നത്. ഗാര്‍ഡിയന്‍ പത്രമാണ് ഞെട്ടിപ്പിക്കുന്ന വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.
സ്തന വളര്‍ച്ച തടയാന്‍ പെണ്‍കുട്ടികളുടെ അമ്മമാരും അടുത്ത ബന്ധുക്കളും തന്നെയാണ് ബ്രസ്റ്റ് അയേണിങ്ങിന് വിധേയമാക്കുന്നത്. സ്തനങ്ങളിലെ കോശങ്ങളുടെ വളര്‍ച്ച മുരടിപ്പിക്കാന്‍ കരിങ്കല്ല് ചൂടാക്കി മാറിടത്തില്‍ മസ്സാജ് ചെയ്യുന്നതാണ് രീതി. സ്തനവളര്‍ച്ച ഉണ്ടാകുന്നതിനനുസരിച്ചാണ് എത്ര തവണ വേണമെന്ന് തീരുമാനിക്കുക. ആഴ്ചയിലൊരുക്കിലോ രണ്ടാഴ്ച കൂടുന്പോഴോ പെണ്‍കുട്ടികളില്‍ അടിച്ചേല്‍പ്പിക്കുകയാണ് പതിവ്. ഇത്തരത്തില്‍ ചെയ്യുന്ന പെണ്‍കുട്ടികളില്‍ ബ്രസ്റ്റ് ക്യാന്‍സറും മറ്റ് നിരവധി ഗുരുതര ആരോഗ്യപ്രശ്നങ്ങളും ഉണ്ടാകുന്നതായി കണ്ടെത്തിയിട്ടുണ്ട്. മാത്രമല്ല, ഭാവിയില്‍ ഉണ്ടാകുന്ന കുട്ടികള്‍ക്ക് പാലൂട്ടാനും വിഷമിക്കുന്നു.
ആഫ്രിക്കയിലെ ചില രാജ്യങ്ങളിലാണ് ഇത്തരത്തിലുളള ഈ പ്രാകൃതരീതി തുടര്‍ന്നുപോരുന്നത്. ബ്രസ്റ്റ് അയണിങ് എന്നാണ് ഇതിനെ യുഎന്‍ വിശേഷിപ്പിക്കുന്നത്. ബ്രസ്റ്റ് അയേണിങ്ങിന് വിധേയരാകുന്ന പെണ്‍കുട്ടികളെല്ലാം ബ്രിട്ടീഷ് പൗരത്വം ഉളളവരാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ലണ്ടനിലെ ക്രൊയ്ഡോണ്‍ പട്ടണത്തില്‍ മാത്രം 15 മുതല്‍ 20 വരെ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ലണ്ടന്‍, യോര്‍ക്ക്ഷൈന്‍, എസ്സെക്സ്, വെസ്റ്റ് മിഡ്ലാന്‍ഡ്, എന്നിവിടങ്ങളില്‍ ഇത്തരം നിരവധി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് സന്നദ്ധപ്രവര്‍ത്തകര്‍ നടത്തിയ അന്വേഷണത്തില്‍ വ്യക്തമായി. എന്നാല്‍ ഇതുവരെയും ഇത് സംബന്ധിച്ച് പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നാണ് ലണ്ടന്‍ പൊലീസ് പറയുന്നത്. യുകെയില്‍ മാത്രമായി ഇതുവരെ ആയിരത്തോളം പെണ്‍കുട്ടികള്‍ ബ്രസ്റ്റ് അയണിങ്ങിന് വിധേയരായി എന്ന് ചേലാകര്‍മ്മത്തിനെതിരെ പോരാടുന്ന സംഘടന പറയുന്നു.
പ്രധാനമന്ത്രി നരേന്ദ്രമോദി ഏകദിന സന്ദര്‍ശനത്തിനായി കൊച്ചിയിലെത്തി. വിമാനത്താവളത്തില്‍ നിന്ന് രാജഗിരിയിലേക്ക് തിരിച്ചു. കൊച്ചി റിൈഫനറിയിലാണ് ആദ്യ പരിപാടി. വൈകിട്ട് തൃശൂരില്‍ യുവമോര്‍ച്ച സമ്മേളനത്തില്‍ പ്രസംഗിക്കും. വിമാനത്തകരാര്‍ കാരണം മുഖ്യമന്ത്രി സ്വീകരിക്കാന്‍ എത്തിയില്ല. ഗവര്‍ണര്‍ പി.സദാശിവം, മന്ത്രി വിഎസ് സുനില്‍കുമാര്‍ തുടങ്ങിയവര്‍ സ്വീകരിച്ചു.
പ്രധാനമന്ത്രിയുടെ പരിപാടിയില്‍ പങ്കെടുക്കാനായി മുഖ്യമന്ത്രി കണ്ണൂരില്‍ നിന്ന് പുറപ്പെടാനിരുന്ന വിമാനത്തിന് യന്ത്രത്തകരാര്‍. കൊച്ചിയില്‍ നിന്നെത്തിയ നേവിയുടെ ഡോണിയര്‍ വിമാനമാണ് തകരാറിലായത്. തുടര്‍ന്ന് ഒന്നരയോടെ കൊച്ചിയില്‍ നിന്ന് നേവിയുടെ പകരം വിമാനം എത്തിച്ചാണ് മുഖ്യമന്ത്രി യാത്ര തിരിച്ചത്.
ബി.പി.സി.എല്ലിലെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിക്കും. ബി.പി.സിഎല്ലില്‍ രണ്ടു ചടങ്ങുകള്‍. റിഫൈനറിയുടെ വിപുലീകരിച്ച പ്ലാന്റ് ഉദ്ഘാടനം ചെയ്യും. പ്രധാന വേദിയില്‍ പരമ്പരാഗത രീതിയില്‍ പ്രധാനമന്ത്രിയെ വരവേല്‍ക്കും. എല്‍പിജി ബോട്ട്‌ലിംഗ് പ്ലാന്റിന്റെ സ്റ്റോറേജ് ഫെസിലിറ്റി ഉദ്ഘാടനം, ഏറ്റുമാനൂര്‍ സ്‌കില്‍ ഡെ=വലപ്‌മെന്റ് ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ശിലാസ്ഥാപനം എന്നീ ചടങ്ങുകള്‍ നടക്കും. ക്ഷണിക്കപ്പെട്ട അതിഥികള്‍ക്കാണ് ചടങ്ങില്‍ പ്രവേശനം. ഇവര്‍ക്ക് പ്രത്യേക പാസ് മൂലമാണ് പ്രവേശനം.
ഗവര്‍ണ്ണര്‍, മുഖ്യമന്ത്രി, മന്ത്രിമാര്‍, എംഎല്‍എമാര്‍, മറ്റു വിശിഷ്ടാതിഥികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. റിഫൈനറിയിലെ ചടങ്ങിനു ശേഷം 3.30 ന് പ്രധാനമന്ത്രി തൃശൂര്‍ക്ക് തിരിയ്ക്കും.
നാലു മണിയോടെ തൃശൂര്‍ കുട്ടനെല്ലൂര്‍ ഗവണ്‍മെന്റ് കോളജില്‍ ഹെലികോപ്ടര്‍ ഇറങ്ങും. 4.15ന് തൃശൂര്‍ തേക്കിന്‍ക്കാട് മൈതാനിയിലെ യുവമോര്‍ച്ച സമ്മേളനത്തില്‍ പ്രസംഗിക്കും. യുവമോര്‍ച്ച സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള റാലിയും പൊതുസമ്മേളനവുമാണ് തൃശൂരിലെ പരിപാടി. അഞ്ചു മണിയോടെ വീണ്ടും കൊച്ചിയിലേയ്ക്ക് ഹെലികോപ്ടര്‍ മാര്‍ഗം മടങ്ങും. അവിടെ നിന്ന് ഡല്‍ഹയിലേയ്ക്ക് തിരിക്കും. കൊച്ചിയിലും തൃശൂരിലും ഐ.ജിമാരുടെ നേതൃത്വത്തില്‍ സുരക്ഷാക്രമീകരണങ്ങള്‍ ഒരുക്കി.
“മോനെ കേശവാ.. അടങ്ങടാ “… എല്ലാം തകർത്തെറിയാൻ മനസ് പറഞ്ഞിട്ടും ഒരു നിമിഷം കേശവൻ തിരിച്ചറിഞ്ഞു മുന്നിൽ നില്കുന്നത് അവന്റെ സ്വന്തം ആണ്. പൊന്നുപോലെ നോക്കുന്ന സ്വന്തം അനീഷ്…!! ഒരു കാര്യം ഉറപ്പിക്കാം അനുഭവസമ്പത്തും പ്രായവും കുറഞ്ഞ ഈ തൃശൂർക്കാരൻ കാരക്കോൽ കൈയിലെടുത്തത് ആനയോടുള്ള ഇഷ്ട്ടം കൊണ്ട് തന്നെയാണ്. “ചെറായി പൂരത്തിനിടെ പുതുപ്പള്ളി കേശവൻ വിരണ്ട് ഓടാൻ നോക്കിയപ്പോൾ രണ്ടാം പാപ്പാനായ അനീഷ് കാട്ടിയ സാഹസികതയ്ക്ക് ബിഗ് സലൂട്ടുമായി സോഷ്യൽ മീഡിയ.
ചെറായി പൂരത്തിനിടെ പുതുപ്പള്ളി കേശവന്‍ ഭയന്ന് ഓടാന്‍ നോക്കിയപ്പോള്‍ രണ്ടാം പാപ്പാനായ അനീഷ് പുതുപ്പള്ളി കാട്ടിയ ധീരതയാണ് സോഷ്യല്‍മീഡിയ ഇരുകൈകളും നീട്ടി സ്വീകരിച്ചിരിക്കുന്നത്. രണ്ടാം പാപ്പാന്റെ അസാമാന്യ ധൈര്യം ഒന്നുകൊണ്ട് മാത്രമാണ് സര്‍വവും തകര്‍ത്തെറിയുന്നതില്‍ നിന്നും പുതുപ്പള്ളി കേശവന്‍ പിന്‍മാറിയത്. ഭയന്നോടാന്‍ തുടങ്ങിയ കേശവന്റെ മുന്നിലേക്ക് എടുത്ത് ചാടി കൊമ്പ് രണ്ടും പിടിച്ച് അനീഷ് അടങ്ങ് കേശവാ എന്ന് അവര്‍ത്തിച്ചു പറഞ്ഞപ്പോള്‍ തന്നെ പൊന്നു പോലെ നോക്കുന്ന രണ്ടാം പാപ്പാന്റെ സ്‌നേഹം കണ്ടില്ലെന്ന് നടിക്കാന്‍ കേശവനായില്ല. ഉടനെ അവന്‍ ശാന്തനായി. വീഡിയോ ഇതിനോടകം തന്നെ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.
ഒരുപാടുപേരുടെ ജീവൻ നഷ്ടപെടാമായിരുന്ന സാഹചര്യത്തിൽ സ്വന്തം ജീവൻ പണയം വച്ചായിരുന്നു അനീഷ് പുതുപ്പള്ളിയുടെ സാഹസം. ഈ ധീരതയ്ക്ക് മുമ്പിൽ സോഷ്യൽ മീഡിയ കയ്യടിക്കുമ്പോഴും,
അനീഷിന്റെ വാക്കുകൾ ഇങ്ങനെ…
സ്നേഹിച്ചു മാറോടണക്കാൻ മാത്രമല്ല നീ ഒരു നിമിഷം ഒന്നു പേടിച്ചു പതറിയാൽ നിന്റെ ഭയപ്പാടിനെ എന്റെ ചങ്കൂറ്റം കൊണ്ട് ഞാൻ തടഞ്ഞു നിർത്തും എനിക്ക് കാവലായി ഗുരുക്കൻമാരും ഈശ്വരൻമാരും ഉള്ളപ്പോൾ ഞാൻ എന്തിന് ഭയക്കണം ഇതെന്റെ കർമ്മം ഇതെന്റെ നിയോഗം ! മറിച്ചാണെങ്കിൽ അതെന്റെ വിധി
ചട്ടക്കാരൻ,,,,,,തിടമ്പാനകൾക്കായി ഉത്സവ നടത്തിപ്പുകാരും, കമ്മറ്റികളും നടത്തുന്ന ചർച്ചയിലേക്ക് ഇടിച്ചു കയറിയ ഒരു കോട്ടയംകാരൻ ആണ് പുതുപ്പള്ളി കേശവൻ .. രൂപത്തിലും ഭാവത്തിലും പുതുപ്പള്ളി ആന ശരിക്കും ഒരു സംഭവം തന്നെയാണ്… .അഴകും, അളവും, നിലവും എല്ലാം ഒത്തിണങ്ങിയ ആനക്കേമൻ .. പുതുപ്പള്ളി പാപ്പാലപറമ്പില്‍ പോത്തന്‍വര്‍ഘീസിന്റെ ഉടമസ്ഥതയിലുള്ള മാതംഗമാണിക്യം. പത്തടിക്ക് മേലെ (313cm) ഉയരം.ഉയരം മാത്രമല്ല അഴകും ഗാംഭീര്യവും ശാന്തസ്വഭവം കൂടിയാണ് ഇവനെ പ്രശസ്തനക്കുന്നത്. സീസണില്‍ കേശവന്റെ എഴുനെള്ളിപ്പുകളുടെ എണ്ണം നൂറ് കവിയും.മത്സരപൂരങ്ങളുടെ തിലകക്കുറി.. 2015ലെ ചെറായി തലപൊക്ക മത്സരത്തില്‍ ചിറക്കല്‍ കാളിദാസനെ തോല്‍പ്പിച്ചു.
പേരുകേട്ട തലപൊക്ക മത്സരങ്ങളിലും വിജയി ആണ് കേശു. അനൗദ്യോഗികമായെങ്കിലും ആനസ്നേഹികൾ ചാർത്തി കൊടുത്ത ‘ഗജഭീമൻ’ എന്ന പേരിനോട് നൂറു ശതമാനം നീതി പുലർത്തുന്ന ശരീര ഭംഗി ഉള്ളവൻ .. അവനെ നന്നായി അറിഞ്ഞു പെരുമാറുന്ന നല്ലൊരു ചട്ടക്കാരനാണ് അനീഷ്. ഗജഭീമൻ എന്ന് അറിയപ്പെടുന്ന ഇവൻ പുതുപ്പള്ളി പാപ്പാലപ്പറമ്പിൽ തറവാടിന്റെ ഐശ്വര്യം തന്നെയാണ്.
അവരുടെ ഗജവീര൯മാരിൽ സൗന്ദര്യം കൊണ്ട് വേറിട്ടുനിൽക്കുന്നു ഇവൻ. “വരാംഗവിശ്വപ്രജാപതി എന്ന പട്ടവും ആരാധകർ ഇവന് നൽകിയിട്ടുണ്ട്. എന്തുകൊണ്ടും ഇവന് യോജിക്കുന്ന പട്ടം തന്നെയാണ് അവർ നൽകിയത്.ബ്രഹ്മാവിനാൽ വരമായി കിട്ടിയ തന്റെ അംഗോപാംഗം കൊണ്ട് ഗജരാജവിശ്വത്തിന്റെ ആകമാനം പ്രജാപതിയായി വിളങ്ങാ൯ ഇവനേ യോഗ്യത ഉള്ളൂ എന്ന തിരിച്ചറിവാണ് ആരാധകർ ഇവന് ചാർത്തിക്കൊടുത്ത ആ മുദ്ര കൊണ്ട് വെളിവാക്കുന്നത്.
മലയാളത്തിലെ അനശ്വര നടനായ ജയന്റെ സഹോദര പുത്രൻ ആദിത്യന്റെ നാലാം വിവാഹത്തിൽ ഞെട്ടിയിരിക്കുകയാണ് സോഷ്യൽ മീഡിയ. കഴിഞ്ഞ ദിവസമാണ് മലയാളികൾ ഹൃദയത്തിൽ കൊണ്ടുനടന്ന സിനിമാനടിയും സീരിയൽ നടിയുമായ അമ്പിളിദേവിയെ ആദിത്യൻ ജീവിത സഖിയാക്കി മലയാളികളെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചത്. താരങ്ങൾ വിവാഹിതരാകുന്നതിൽ ഇത്രയ്‌ക്കെന്താണ് ഞെട്ടാനുള്ളതെന്ന് ചോദ്യങ്ങൾ ഉയരുമെങ്കിലും സോഷ്യൽ മീഡിയയെ കണ്ണുതള്ളിപ്പിച്ചത് ആദിത്യന്റെ നാലാം വിവാഹവും, അമ്പിളി ദേവിയുടെ രണ്ടാം വിവാഹവും എന്ന പ്രത്യേകത തന്നെയായിരുന്നു.
സീരിയല്‍ മേഖലയില്‍ ഉള്ളവര്‍ക്ക് പോലും തികച്ചും അപ്രതീക്ഷിതമായിരുന്നു ഇവരുടെ വിവാഹം. ഇതറിഞ്ഞ സഹപ്രവര്‍ത്തകരുടെുയും ആരാധകരുടെയും ചോദ്യം അമ്പിളിക്ക് വേറെ ആരെയും കിട്ടിയില്ലേ എന്നാണ്. ആദിത്യന്റെ വിവാഹബന്ധങ്ങള്‍ തന്നയാണ് ഈ ചോദ്യങ്ങള്‍ ഉയരാനും കാരണം. കൊല്ലം സ്വദേശിനിയായ പെണ്‍കുട്ടിയായിരുന്നു ആദിത്യന്റെ ആദ്യ ഭാര്യ. ഹണി എന്നു പേരുളള ഈ പെണ്‍കുട്ടി ഒരു നഴ്‌സായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ആ ബന്ധം തകര്‍ന്ന ശേഷം സീരിയല്‍ രംഗത്ത് തന്നെയുള്ള ഒരു നായികയുമായി ആദിത്യന്‍ കടുത്ത പ്രണയത്തിലായി. സ്ത്രീധനം സീരിയലിലെ പ്രതിനായിക ആയിരുന്ന ഏറെ പ്രശസ്തയായ പെണ്‍കുട്ടി സീരിയലില്‍ മിന്നി നില്‍ക്കുന്ന സമയമായിരുന്നു.
എന്നാല്‍ ബന്ധത്തിലെ പ്രശ്‌നങ്ങളെ തുടര്‍ന്ന് ആ പെണ്‍കുട്ടി രണ്ടു വര്‍ഷത്തിലേറെ നീണ്ട ബന്ധം മുറിച്ചെറിഞ്ഞ് രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് നടി സീരിയല്‍ രംഗത്ത് സജീവമായി. ഇപ്പോള്‍ ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന ഒരു സീരിയലില്‍ കേന്ദ്രകഥാപാത്രത്തെ ഈ നടിയാണ് അവതരിപ്പിച്ചിരുന്നത്. എന്നാല്‍ മാസങ്ങള്‍ക്ക് മുമ്പ് മറ്റൊരു യുവാവിനെ കല്യാണം കഴിച്ച് ഇവര്‍ സീരിയല്‍ രംഗത്ത് നിന്നും മാറുകയും ചെയ്തു.
പിന്നീടാണ്, കണ്ണൂരുള്ള ഒരു പെണ്‍കുട്ടിയുമായി ആദിത്യന്‍ അടുപ്പത്തിലാവുന്നത്. പെണ്‍കുട്ടിയുടെ വീട്ടുകാര്‍ക്കും ഈ ബന്ധം അറിയാമായിരുന്നു. തുടര്‍ന്ന് വിവാഹം വാക്കാല്‍ പറഞ്ഞുറപ്പിക്കുകയും ചെയ്തു. പലപ്പോഴായി രണ്ടര ലക്ഷത്തോളം രൂപ ആദിത്യന്‍ പെണ്‍കുട്ടിയില്‍ നിന്ന് കൈപ്പറ്റി എന്നാണ് ആരോപണം. കല്യാണത്തില്‍ നിന്ന് ആദിത്യന്‍ വഴുതി മാറിയതോടെ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പൊലീസില്‍ പരാതിപ്പെട്ടു. ആദിത്യന്‍ അറസ്റ്റിലാവുകയും ചെയ്തു.
2013 ലായിരുന്നു അറസ്റ്റ്. വിവാഹനിശ്ചയം നടത്തി പണവും സ്വര്‍ണവും തട്ടി എന്നതായിരുന്നു കേസ്. 2007ല്‍ ഗുരുവായൂരില്‍ വച്ചായിരുന്നു വിവാഹ നിശ്ചയം. തുടര്‍ന്നു പല ഘട്ടങ്ങളിലായി പണവും സ്വര്‍ണവും ആദിത്യന്‍ തട്ടിയെടുക്കുകയായിരുന്നു. ഗുരുവായൂരില്‍ നടന്ന വിവാഹനിശ്ചയ ചടങ്ങിന്റെ ഫോട്ടോകള്‍ ഉള്‍പ്പെടെ 2012ലാണ് പെണ്‍കുട്ടി കണ്ണൂര്‍ ടൗണ്‍ പോലീസില്‍ പരാതി നല്‍കിയത്. ഈ വാർത്തകൾ ഏറെ വിവാദമാവുകയും ചെയ്തിരുന്നു.
അതിന് ശേഷമാണ് പുനലൂര്‍ സ്വദേശിനിയായ പെണ്‍കുട്ടിയുമായി അടുപ്പത്തിലാവുന്നതും വിവാഹം കഴിക്കുന്നതും. ഈ ബന്ധത്തിലുള്ളതാണ് കുട്ടി. മൂന്നാം ഭാര്യയുമായി പിരിഞ്ഞിട്ട് മാസങ്ങള്‍ മാത്രമാണ് ആയതെന്നാണ് റിപ്പോര്‍ട്ട്. മറ്റ് ബന്ധങ്ങളും ആദിത്യനുണ്ടെന്ന് നടനുമായി അടുപ്പമുള്ളവര്‍ പറയുന്നു. താഴ്‌വാര പക്ഷികള്‍ എന്ന മലയാള പരമ്പരയിലൂടെ അഭിനയ രംഗത്തേക്കു കടന്നു വന്ന അമ്പിളി ദേവി, 2001 സംസ്ഥാന സ്കൂള്‍ യുവജനോത്സവത്തില്‍ ‘കലാതിലകം’ ആയതിനു ശേഷമാണ് സിനിമകളിലേക്ക് എത്തിച്ചേരുന്നത്. അമ്പിളിയുടെ കലാതിലക പട്ടത്തിന് പിന്നിലും മലയാളികൾക്ക് മറക്കാനാകാത്ത ഒരു കഥയുണ്ടായിരുന്നു. നവ്യ നായരും അമ്പിളി ദേവിയും തമ്മിലുണ്ടായിരുന്ന ചില്ലറ പൊരുത്തക്കേടുകളായിരുന്നു അത്. സ്‌കൂൾ കലോത്സവവേദിയിൽ പൊട്ടിക്കരഞ്ഞ് നടി നവ്യ പറഞ്ഞത് ഇങ്ങനെയായിരുന്നു…
”മറ്റേ കുട്ടി ഒന്നും ചെയ്തില്ല. വേദിയിലുള്ള എല്ലാവരും പറഞ്ഞതാണത്. വെറുതെ ഫിലിം സ്റ്റാർ ആയതുകൊണ്ടു മാത്രം കിട്ടിയതാ ആ കുട്ടിക്ക്…” എന്നു കരഞ്ഞുവിളിച്ചു പറഞ്ഞത് പിന്നീടു സിനിമാലോകത്തെ മിന്നും താരമായി മാറി നവ്യയായിരുന്നു.
തൊടുപുഴയിൽ നടന്ന സ്‌കൂൾ കലോത്സവത്തിന്റെ അവസാന ദിവസമായിരുന്നു ഒന്നാം സമ്മാനിക്കാരിയായ അമ്പിളി ദേവിക്കെതിരെ ആലപ്പുഴക്കാരിയായിരുന്ന ധന്യയെന്ന നവ്യ നായർ ആരോപണം ഉന്നയിച്ചത്. സിനിമയിൽ ചെറിയ ചെറിയ വേഷങ്ങളിൽ അമ്പിളി അന്നു മുഖം കാണിച്ചു തുടങ്ങിയിരുന്നു. ഇതായിരുന്നു ആരോപണത്തിനു കാരണം. നൃത്ത നൃത്തേതര വിഭാഗങ്ങളിൽ മത്സരിച്ച് വിജയിക്കുന്നവർക്ക് മാത്രമേ തിലക പട്ടങ്ങൾ നൽകാവൂ എന്ന നിയമത്തെ തുടർന്നു 2001ലെ കലോത്സവം വിവാദത്തിലായിരുന്നു. അമ്പിളി ദേവിക്കായിരുന്നു അന്നു കലാതിലകപ്പട്ടം ലഭിച്ചത്.
ധന്യ എന്ന നവ്യ കലാതിലകപ്പട്ടത്തിനായി അമ്പിളിക്കൊപ്പമുണ്ടായിരുന്നു. അവസാന ഇനമായ മോണോ ആക്ടിൽ ഒന്നാം സ്ഥാനം ലഭിച്ചതോടെ അമ്പിളിക്കു കലാതിലകപ്പട്ടം സ്വന്തമായി. തുടർന്നാണു നവ്യ മാധ്യമങ്ങൾക്ക് മുമ്പിൽ പൊട്ടിക്കരഞ്ഞത്. അന്ന് എല്ലാ മാധ്യമങ്ങളും ഈ കരച്ചിൽ ഏറ്റെടുത്തിരുന്നു. പക്ഷെ അനുകരഞ്ഞ നവ്യക്ക് സിനിമാ രംഗത്ത് വച്ചടി വച്ചടി കയറ്റമായുന്നു. മീരയുടെ ദുഖവും മുത്തുവിന്റെ സ്വപ്‌നവും എന്ന ചിത്രത്തിൽ ശ്രദ്ധേയ വേഷത്തിൽ അമ്പിളി ദേവി അഭിനയിച്ചെങ്കിലും ബിഗ് സ്‌ക്രീനിൽ മങ്ങിയ ശോഭയായിരുന്നു താരത്തിന്.
പിന്നീട് സീരിയലിലൂടെ അഭിനയത്തിൽ സജീവമാവുകയായിരുന്നു. 2009ലാണ് കാമറാമാന്‍ ലോവലിനെ അമ്പിളിദേവി വിവാഹം കഴിച്ചത്. വീട്ടുകാര്‍ നിശ്ചയിച്ചുറപ്പിച്ച വിവാഹമായിരുന്നിട്ടും പാതിയില്‍ അവസാനിപിച്ച് ആദിത്യനെ അമ്പിളി സ്വീകരിച്ചത്. അതേസമയം അമ്പിളി ദേവിയുടെയും ലോവലിന്റെയും ദാമ്പത്യ ബന്ധം തകര്‍ത്തതിന് പിന്നിലും ജയന്‍ ആദിത്യന്‍ ആണ് എന്നൊരു ആരോപണവും ഇപ്പോള്‍ ഇന്‍ഡസ്ട്രിയില്‍ ഉയരുന്നുണ്ട്. ആദിത്യനും അമ്പിളിയും കൊല്ലം സ്വദേശികളും കുടുംബസുഹൃത്തുകളുമാണ്. ലോവലുമായുള്ള വിവാഹസമയത്ത് തന്നെ അമ്പിളിദേവിയെയും ലോവലിനെയും ആദിത്യന് അറിയാം. ഇവരുടെ ബന്ധത്തില്‍ തെറ്റിധാരണകള്‍ ഉണ്ടാക്കിയത് ആദിത്യനാണെന്നാണ് സുഹൃത്തുകള്‍ ആരോപിക്കുന്നത്.
സോഷ്യൽ മീഡിയയിലൂടെ ശ്രദ്ധ പിടിച്ചുപറ്റുകയെന്നത് ആദിത്യന്റെ ആദ്യത്തെ തന്ത്രമൊന്നുമായിരുന്നില്ല. ഇതിന് മുമ്പ് സീരിയല്‍ നടി ഉമ നായറും, ആദിത്യനും നടൻ ജയന്റെ ബന്ധുത്വത്തെ ചൊല്ലി പരസ്പരം പോരടിച്ചത് സോഷ്യൽ മീഡിയ കണ്ടതാണ്. ചാനല്‍ പരിപാടിയ്ക്കിടെ താന്‍ ജയന്റെ സഹോദരന്റെ മകളാണെന്നായിരുന്നു ഉമ നായര്‍ പറഞ്ഞിരുന്നു. തന്റെ അച്ഛന്റെ അമ്മയും ജയന്റെ അമ്മയും ചേട്ടത്തി അനിയത്തിമാരാണെന്നും അങ്ങനെ നോക്കുമ്പോള്‍ ജയന്‍ തന്റെ വല്ല്യച്ചനാണെന്നുമായിരുന്നു ഉമ പറഞ്ഞിരുന്നത്. എന്നാൽ ഉമ നായര്‍ തന്റെ കുടുംബവുമായി ബന്ധപ്പെട്ട് പറഞ്ഞ കാര്യങ്ങളെല്ലാം കുടുംബാംഗങ്ങളെയും വിഷമിപ്പിക്കുന്ന കാര്യമാണെന്ന് പറഞ്ഞ് ആദിത്യൻ സോഷ്യൽ മീഡിയയിൽ ഈ വിഷയം വഷളാക്കുകയായിരുന്നു.
ഈ വിഷയം കെട്ടടങ്ങി വന്നതിന് പിന്നാലെയാണ് ഒരു വിവാഹ തട്ടിപ്പ് കേസില്‍ പോലീസ് അറസ്റ്റ് ചെയ്തിരുന്ന ആദിത്യനെ അമ്പിളി ദേവി വിവാഹം കഴിച്ചുവെന്ന വാർത്ത സോഷ്യൽ മീഡിയയിൽ കത്തുന്നത്. ക്യാമറാമാന്‍ ലോവലുമായുള്ള ബന്ധത്തില്‍ അമ്ബിളി ദേവിക്ക് ഏഴു വയസ്സുള്ള ഒരു മകനുണ്ട്. കൊല്ലം കൊറ്റന്‍ കുളങ്ങര ദേവീക്ഷേത്രത്തില്‍ വെച്ചായിരുന്നു അമ്പിളി ദേവിയും ജയന്‍ ആദിത്യനും തമ്മിലുളള വിവാഹം നടന്നത്. അമ്പിളി ദേവിയുടെ വിവാഹ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം വൈറലായി മാറിയിരുന്നു. അതേ സമയം നടിയുടെ വിവാഹം മുന്‍ ഭര്‍ത്താവ് സീരിയല്‍ സെറ്റില്‍ ആഘോഷിച്ചതിന്റെ വീഡിയോയും സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു.
തന്റെ പുതിയ സീരിയലിന്റെ ലൊക്കേഷനിലാണ് ലോവലിന്റെ വക ആഘോഷങ്ങള്‍ നടന്നത്. സീ ടി.വിയില്‍ സംപ്രേഷണം ചെയ്യുന്ന ‘ അടുത്ത ബെല്ലോടു കൂടി ‘ എന്ന സീരിയലിന്റെ സെറ്റിലായിരുന്നു ലോവലിന്റെ കേക്ക് മുറിച്ചുള്ള ‘മധുര പ്രതികാരം’. സെറ്റിലെ മുഴുവന്‍ സഹപ്രവര്‍ത്തകരും മാനസിക പിന്തുണയുമായി ലോവലിന് ഒപ്പം ഉണ്ടായിരുന്നു. സെറ്റിലെ സീരിയല്‍ താരങ്ങളെ എല്ലാം സാക്ഷിയാക്കിയായിരുന്നു ലോവലിന്റെ ആഘോഷം. എന്തായാലും, സീരിയലില്‍ കാണുന്നതിനേക്കാളും വലിയ ട്വിസ്റ്റും കല്യാണ വാര്‍ത്തയും കണ്ട് ഞെട്ടിയിരിക്കുകയാണ് പ്രേക്ഷകരും സീരിയല്‍ ലോകവും.
ഏഷ്യാനെറ്റ് എന്തിനാണ് മലയാളികൾ കാശു കൊടുത്ത് കാണുന്നത്? യാഥാർഥ്യം എന്ത്? വൈറലായി സംവിധായകൻ സജീവന്‍ അന്തിക്കാടിൻറെ ഫേസ്ബുക്ക് പോസ്റ്റ്. കേരളത്തിലെ മൊത്തം പരസ്യവരുമാനത്തിന്റെ പകുതിയിലേറെയും സ്വന്തമാക്കുന്നത് ഏഷ്യാനെറ്റാണ്. ഈയിനത്തിൽ വെറും കോടികളല്ല ശതകോടികളാണ് ഏഷ്യാനെറ്റിന് കിട്ടി കൊണ്ടിരിക്കുന്നത്. ബാക്കിയുള്ള തുകക്കു വേണ്ടിയുള്ള പോരാട്ടമാണ് മറ്റു ചാനലുകളെല്ലാം ചേർന്ന് നടത്തുന്നത്.
എന്നിട്ടും ലാഭം പോരാ എന്ന് തോന്നിയിട്ടായിരിക്കണം മർഡോക്ക് മുതലാളി ഏഷ്യാനെറ്റ് ചാനലിന് 19 രൂപ വിലയിട്ടിരിക്കുന്നത്. അദ്ദേഹത്തിന് തീർച്ചയായും അതിനവകാശമുണ്ട്. മുതലാളിയാണല്ലോ. ഈ വില അനുസരിച്ച് മുതലാളിക്ക് ഇപ്പോൾ പരസ്യയിനത്തിൽ കിട്ടിക്കൊണ്ടിരിക്കുന്ന ശതകോടികൾ കൂടാതെ മാസം തോറും എത്ര കോടി കൂടുതൽ കിട്ടുമെന്ന് നോക്കാം. മലയാളികളായി അറുപത് ലക്ഷം സബ്സ്ക്രൈബേഴ്സ് ഉണ്ടെങ്കിൽ6000000 X 19 ഈ തുകയെ 12 കൊണ്ട് ഗുണിച്ചാൽ വാർഷിക വരുമാനവും പിടി കിട്ടും. ഇത്രക്കും പണം നാട്ടിൽ നിന്നും പുറത്തേക്ക് പമ്പ് ചെയ്യാനായി കേന്ദ്രസർക്കാർ സൗകര്യം ഒരുക്കിയത് എന്തിനാണ്. അത് മറ്റൊരു പകൽകൊള്ള . ഓരോ പ്രേക്ഷകനും ഏഷ്യാനെറ്റിന് കൊടുക്കുന്ന 19 രൂപയുടെ 18% സർക്കാരിനാണ്. 3 രൂപ വെച്ച് ഒരാളിൽ നിന്നും കിട്ടും. ഇത് ഒരു ചാനൽ കാണാനുള്ള ചിലവാണ്. ഇനി സൂര്യ ചാനൽ കാണണമെങ്കിലോ ? വീണ്ടും കൊടുക്കണം 14 രൂപ. അതിൽ നിന്നും സർക്കാരിന് കൊടുക്കണം 18% വിഹിതം .
പക്ഷെ പ്രേക്ഷകർ വിചാരിച്ചാൽ ഈ ചാനൽ മുതലാളി – കേന്ദ്ര സർക്കാർ അവിശുദ്ധ ഐക്യം തകർക്കാനാകും. രണ്ട് മാസം ഈ ചാനലുകൾ കാണാതിരുന്നാൽ മതി. ഇതിനായി പണം മുടക്കാതിരിക്കുക. ഈ ഉപായം എങ്ങിനെ പ്രവർത്തിക്കുമെന്ന് നോക്കാം. ഇവരുടെ പ്രധാന വരുമാനം പരസ്യമാണല്ലോ. എത്ര പേർ ഒരു ചാനൽ കാണുന്നു എന്ന് നോക്കിയാണ് ആ ചാനലിന് പരസ്യം കിട്ടുക. ഏഷ്യാനെറ്റ് ഏറ്റവുമധികം പേർ കാണുന്നു എന്നത് കൊണ്ടാണ് ആ ചാനലിന് ഏറ്റവും കൂടുതൽ പരസ്യ വരുമാനം ലഭിച്ചു കൊണ്ടിരിക്കുന്നത് .അതിന് TRP റേറ്റിങ്ങ് ഉണ്ട്. ( കമന്റ് ബോക്സ് കാണുക )
ആളുകൾ കാണാതാകുമ്പോൾ റേറ്റിങ്ങിൽ കുറവു വരും. പരസ്യ വരുമാനവും നിലയ്ക്കും. പ്രധാന വരുമാനം നിലച്ചാൽ പിന്നെ അഡീഷണനലായി പ്രേക്ഷകരിൽ നിന്നും തട്ടിപ്പറിക്കാനുദ്ദേശിച്ച 19 രൂപയും ഗോവിന്ദയാകും. പിടിച്ചു നിൽക്കാനാകാതെ ഏഷ്യാനെറ്റിനും സൂര്യക്കുമൊക്കെ ഫ്രീ ചാനൽ ആയി മാറേണ്ടി വരും. മാറിയില്ലെങ്കിൽ ഫ്രീയായി ലഭിച്ചു കൊണ്ടിരിക്കുന്ന മഴവിൽ മനോരമ, ഫ്ലവേഴ്സ് പോലുള്ള ചാനലുകളിലേക്ക് പ്രേക്ഷകർ തിരിയും. പിന്നെ ഏഷ്യാനെറ്റിന് തിരിച്ചുവരാനാകില്ല.
പ്രേക്ഷകർ വിചാരിച്ചാൽ ഏഷ്യാനെറ്റും സൂര്യയും നടത്താനുദ്ദേശിക്കുന്ന പകൽ കൊള്ളയെ ഒരൊറ്റ മാസം കൊണ്ട് പൊളിച്ചടുക്കാം എന്നിരിക്കെ എന്തുകൊണ്ട് പ്രേക്ഷകർ അങ്ങിനെ വിചാരിക്കുന്നില്ല എന്ന് കൂടി എഴുതാം. പ്രേക്ഷകർക്ക് അവരിൽ ഇങ്ങിനെ ഒരു ശക്തി കുടികൊള്ളുന്നുണ്ട് എന്ന കാര്യം അറിയില്ല എന്നതാണ് പ്രധാന കാരണം. 60 ലക്ഷമുള്ള അവർ ഒറ്റയൊറ്റയായാണ് നിലകൊള്ളുന്നത്. അവരെ ബോധവൽക്കരിച്ച് ഒറ്റക്കെട്ടാക്കേണ്ടത് രാഷ്ട്രീയക്കാരും പ്രശ്സ്ത “നായ”കരുമാണ്. എന്നാൽ അവരെല്ലാം ഏഷ്യാനെറ്റ് പോലുള്ള ചാനലുകൾക്ക് പരിപൂർണ്ണമായും വിധേയരാണ്. അവരിൽ നിന്നും ആ ചാനലിന് നോവുന്ന ഒന്നും വരില്ല. അതു കൊണ്ട് തന്നെ വളരെ എളുപ്പത്തിൽ വിജയിക്കാവുന്ന ഒരു കാര്യത്തിൽ 60 ലക്ഷം പേരും തോൽക്കേണ്ടി വരുന്നു. ആന്റണി സാർ പറയുന്ന പോലെ ക്രൂരവും പൈശാചികവുമായ തോൽവി.
വാൽക്കഷണം.
കേന്ദ്ര സർക്കാരിന്റെ പുതിയ ചാനൽ നയം വന്നപ്പോൾ ഏഷ്യാനെറ്റ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന ഒരു പരസ്യം കാണിച്ചു തുടങ്ങി. മോഹൻലാലിനെ കൊണ്ടാണ് അവർ ആ പരസ്യം ചെയ്യിച്ചത്. ഏഷ്യാനെറ്റിന്റെ 9 ചാനലുകൾ കാണാൻ വെറും 39 രൂപ എന്നാണ് ലാൽ പരസ്യത്തിലൂടെ അറിയിക്കുന്നത്. ലാലിന് പോലും ആ വാർത്ത കേട്ട് വിശ്വസിക്കാനാകുന്നില്ല. ആവർത്തിച്ചാവർത്തിച്ച് 39 രൂപയെന്ന് പറഞ്ഞ് ജനങ്ങൾക്ക് കൺഫുഷൻ ഉണ്ടാക്കുക എന്ന ഉദ്ദേശമാണ് ആ പരസ്യം നിർവ്വഹിക്കുന്നത്. ജനങ്ങൾ ഇപ്പോൾ എല്ലാ ചാനലുകൾക്കുമായി നൽകി വരുന്നത് 200 മുതൽ 240 രൂപ വരെയാണ്. ഏഷ്യാനെറ്റ് അടക്കം 9 ചാനൽ കിട്ടാൽ 39 രൂപ മതി എന്ന് കേട്ടാൽ ആർക്കാണ് സന്തോഷമുണ്ടാകാതിരിക്കുക. കുടുംബ ബഡ്ജറ്റിൽ കേബിൾ ടി.വിക്ക് 39 രൂപ മാത്രം ! പക്ഷെ എന്താണ് യാഥാർത്ഥ്യം?
നൂറു ഫ്രീ ചാനലുകൾ കാണുന്നതിനായി 130 രൂപ സർക്കാർ (TRAI)മിനിമം നിശ്ചയിച്ചിട്ടുണ്ട്. അതിനൊപ്പം 18% നികുതി കൂടിയാകുമ്പോൾ 154 രൂപയാകും. അതിനോടൊപ്പമാണ് മോഹൻലാൽ ഏഷ്യാനെറ്റിനു വേണ്ടി ചോദിച്ച 39 രൂപ കൂടി അടക്കേണ്ടി വരിക. പോര! 39 രൂപയുടെ 18% നികുതി വേറെയും വേണം. അതായ് 7 രൂപ വേറെ . മൊത്തം കണക്കാക്കുമ്പോൾ 130 +24 + 39 + 7 = 200 . അതായത് മുമ്പ് ഒരു പ്രേക്ഷകൻ എല്ലാ ചാനലുകൾക്കുമായി 200 രൂപയാണ് കൊടുത്തിരുന്നതെങ്കിൽ ഇപ്പോൾ ഏഷ്യാനെറ്റിന്റെ 9 പേചാനൽ കിട്ടാൻ മാത്രമായി 200 രൂപ കൊടുക്കണം. സൂര്യ ചാനൽ കൂടി കിട്ടണമെങ്കിൽ വീണ്ടും കൊടുക്കണം 14 രൂപ. അങ്ങിനെ ഓരോ ചാനലിനും വെവ്വേറെ പണം. യാഥാർത്ഥ്യം ഇങ്ങിനെയായിരിക്കെ മൊത്തം 39 രൂപക്ക് എല്ലാം കോംപ്ലിമെൻസായി എന്ന് തെറ്റിദ്ധരിപ്പിക്കുകയാണ് ഏഷ്യാനെറ്റ്.
തലയുള്‍പ്പെടെ വേര്‍പെടുത്തിയ നിലയില്‍ ചാക്കില്‍ പൊതിഞ്ഞ നിലയിലായിരുന്നു മൃതദേഹം. പ്രാഥമിക പരിശോധനയില്‍ മൃതദേഹം സ്ത്രീയുടേതാണെന്ന് മാത്രമാണ് തിരിച്ചറിയാന്‍ കഴിഞ്ഞിട്ടുള്ളത്. ഡല്‍ഹിയില്‍ തുറസ്സായ സ്ഥലത്ത് സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. അന്വേഷണത്തിന്റെ ഭാഗമായി പ്രദേശത്തു നിന്നും കാണാതായവരുടെ വിവരങ്ങള്‍ പരിശോധിച്ചു വരികയാണ്. തുണ്ടുകളാക്കപ്പെട്ട നിലയിലാണ് ഡല്‍ഹിയിലെ അലിപുരില്‍ മൃതദേഹം കണ്ടെത്തിയതെന്ന് പോലീസ് അറിയിച്ചു.
ഒരു വഴിയാത്രക്കാരനാണ് ഇക്കാര്യം പോലീസിനെ അറിയിച്ചത്. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് അയച്ചു.മൃതദേഹത്തിന്റെ പല ഭാഗങ്ങളിലും പരിക്കേറ്റ പാടുകളുണ്ട്. തെരുവുനായ്ക്കളുടെ ആക്രമണത്തില്‍ ഉണ്ടായ പരുക്കുകയാണ് ഇതെന്നാണ് സംശയം. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങിയതായി ഡിസിപി ഗൗരവ് ശര്‍മ അറിയിച്ചു.
ചെന്നൈ: ഇന്ത്യയിലെ ആദ്യത്തെ ‘പറക്കും ടാക്‌സി’ വികസിപ്പിച്ച് തെന്നിന്ത്യന്‍ സൂപ്പര്‍ താരം ‘തല’ അജിത്. അജിത് മേല്‍നോട്ടം വഹിക്കുന്ന മദ്രാസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ഡ്രോണ്‍ പ്രൊജക്ടായ ദക്ഷയാണ് പറക്കും ടാകസിയുടെ നിര്‍മ്മാതാക്കള്‍. ഇന്ത്യയിലെ തന്നെ ആദ്യത്തെ ഡ്രോണ്‍ ടാക്‌സിയാണിത്. നിലവില്‍ ഒരാള്‍ക്ക് മാത്രം യാത്ര ചെയ്യാന്‍ കഴിയുന്നവിധത്തിലാണ് ഡ്രോണ്‍ ക്രമീകരിച്ചിരിക്കുന്നത്. ഏതാണ്ട് 90 കിലോ ഭാരം വഹിക്കാന്‍ ഇതിന് കഴിയും.
ഒന്നരവര്‍ഷത്തോളം നീണ്ട കഠിന പ്രയത്‌നത്തിലൂടെയാണ് ടീം ദക്ഷ ഡ്രോണ്‍ ടാക്‌സി വികസിപ്പിച്ചെടുത്തത്. മദ്രാസ് ഇന്‍സ്റ്റിയൂട്ട് ഓഫ് ടെക്‌നോളജിയിലെ വിദ്യാര്‍ത്ഥികളാണ് ഇതിന്റെ പ്രൊടോടൈപ്പ് ഡിസൈന്‍ ചെയ്തിരിക്കുന്നത്. പദ്ധതിയുടെ മേല്‍നോട്ടം നിര്‍വ്വഹിച്ചത് അജിതും. നേരത്തെ ഡ്രോണുകളുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര എക്‌സോപോയില്‍ ടീം ദക്ഷ നേട്ടമുണ്ടാക്കിയിരുന്നു.
Exclusive : #Thala #Ajith Mentored #TeamDhaksha ‘s Drone Now in Chennai Trade Centre !! @rameshlaus pic.twitter.com/LZXqQxC1oQ
— Thala AJITH Fans North India™ (@NorthAjithFC) January 25, 2019
ബൈക്ക്, കാര്‍ റൈസിംഗ് ലൈസന്‍സും സ്വന്തമായുള്ള ഇന്ത്യയിലെ തന്നെ അപൂര്‍വ്വം നടന്മാരിലൊരാളാണ് അജിത്. റൈസിംഗ് മാത്രമല്ല അജിത്തിന്റെ വിനോദം, പൈലറ്റ് ലൈസന്‍സുകൂടി അദ്ദേഹത്തിന് സ്വന്തമായുണ്ട്. റിമോട്ട് കണ്‍ട്രോള്‍ ഡ്രോണുകള്‍ നിര്‍മ്മിക്കാനുള്ള പരിശീലനവും പൂര്‍ത്തിയാക്കിയ താരത്തിന്റെ സാങ്കേതിക പരിജ്ഞാനമാണ് ദക്ഷയുടെ മേല്‍നോട്ട സ്ഥാനത്തേക്ക് എത്തിക്കുന്നത്.