ദുബായ്: പ്രമുഖ ബ്രാന്‍ഡുകളുടെ ഉല്‍പ്പന്നങ്ങള്‍ക്ക് 90 ശതമാനം വരെ വിലക്കുറവ് പ്രഖ്യാപിച്ച് ദുബായില്‍ സൂപ്പര്‍ സെയില്‍ തുടങ്ങി. എമിറേറ്റിലെ വിവിധ മാളുകളില്‍ ഇന്ന് മുതല്‍ മൂന്ന് ദിവസത്തേക്കാണ് ഷോപ്പിങ് മേള. 25 ശതമാനം മുതല്‍ 90 ശതമാനം വരെ വിലക്കുറവില്‍ സാധനങ്ങള്‍ സ്വന്തമാക്കാനാവും.
ദുബായ് ടൂറിസം വകുപ്പിന് കീഴിലുള്ള ദുബായ് ഫെസ്റ്റിവല്‍സ് ആന്റ് റീട്ടെയ്ല്‍ എസ്റ്റാബ്ലിഷ്മെന്റാണ് മൂന്ന് ദിവസത്തെ സൂപ്പര്‍ സെയില്‍ സംഘടിപ്പിച്ചിരിക്കുന്നത്. വസ്ത്രങ്ങള്‍ മുതല്‍ ഗൃഹോപകരണങ്ങള്‍ വരെ വിപുലമായ ശ്രേണിയിലുള്ള ഉല്‍പ്പന്നങ്ങള്‍ ലഭ്യമാകും. സൂപ്പര്‍ സെയില്‍ കാലയളവില്‍ പുലര്‍ച്ചെ ഒരു മണി വരെ മാളുകള്‍ തുറന്നുപ്രവര്‍ത്തിക്കും. സൗജന്യ പാര്‍ക്കിങ് ഉള്‍പ്പെടെ നല്‍കി ഉപഭോക്താക്കളെ പരമാവധി ആകര്‍ഷിക്കുകയാണ് മാളുകള്‍.
യുഎഇയിലെ വ്യാപാര മേഖലയ്ക്ക് കൂടുതല്‍ ഉണര്‍വ് പകരാനും ലോകത്തെ പ്രധാന റീട്ടെയില്‍ ഹബ്ബായി ദുബായിയെ മാറ്റാനും ലക്ഷ്യമിട്ടാണ് ടൂറിസം വകുപ്പ് വ്യാപാരോത്സവങ്ങള്‍ സംഘടിപ്പിക്കുന്നത്
വലിയപാനി എന്ന യാത്രക്കപ്പലാണ് ദ്വീപിലേക്കുള്ള യാത്രക്കാരെ കയറ്റാനായി ബേപ്പൂര്‍ തുറമുഖത്തെത്തിയത്. ബേപ്പൂരില്‍നിന്ന് ഏറ്റവും അടുത്ത ദ്വീപായ ആന്ത്രോത്തിലേക്ക് ഇതില്‍ ഏഴു മണിക്കൂര്‍ക്കൊണ്ടെത്താം. ‘ചെറിയപാനി’, ‘പറളി’ എന്നീ അതിവേഗക്കപ്പലുകളും (ഹൈസ്പീഡ് ക്രാഫ്റ്റ്) വൈകാതെയെത്തും.
ബേപ്പൂരില്‍നിന്ന് സ്ഥിരമായി ദ്വീപിലേക്ക് സര്‍വീസ് നടത്തിവരുന്ന ‘എം.വി. മിനിക്കോയ്’ എന്ന യാത്രക്കപ്പലിന് പുറമേയാണത്. കഴിഞ്ഞദിവസം ‘വലിയപാനിയിലും’ ‘മിനിക്കോയിലും’ മുന്നൂറില്‍പ്പരം യാത്രക്കാരുമായാണ് ബേപ്പൂര്‍ തുറമുഖം വിട്ടത്. ആന്ത്രോത്ത്, കില്‍ത്താന്‍, ചെത്ത്പത്ത്, ബിത്ര എന്നീ ദ്വീപിലേക്കുള്ള യാത്രക്കാരാണ് ഈ രണ്ട് കപ്പലുകളിലും കയറിയത്.
കാമുകന്റെ ശരീരം വെട്ടിനുറുക്കി ബിരിയാണി വെച്ച് വിളമ്പിയ യുവതിയുടെ വാർത്ത ഞെട്ടലോടെയാണ് ലോകം കേട്ടത്. പ്രതിയെ അറബ് പൊലീസാണ് പിടികൂടിയത്. ലോകത്തെ നടുക്കിയ കൊലപാതകത്തിലെ കൂടുതൽ വിവരങ്ങൾ പുറത്ത്. പ്രചരിച്ച വാർത്തകളിൽ പറഞ്ഞതുപോലെ ബിരിയാണി വെച്ചില്ലെന്ന വെളിപ്പെടുത്തലാണ് ഏറ്റവുമൊടുവിൽ പുറത്തുവരുന്നത്. പ്രതിയായ മൊറോക്കൻ യുവതിയെ കുറ്റകൃത്യത്തിൽ നിന്ന് ഒഴിവാക്കാന്‍ സാധ്യതയുണ്ടെന്ന് അവരുടെ അഭിഭാഷകൻ അറിയിച്ചു.
കൊല്ലപ്പെട്ട യുവാവ് ബന്ധുവായ മറ്റൊരു യുവതിയെ വിവാഹം കഴിക്കാൻ തയാറെടുത്തതാണ് ഇവരെ പ്രകോപിപ്പിച്ചത്. മൊറോക്കോയിൽ തന്നെയുള്ള യുവതിയുമായാണ് ഈ വിവാഹം നടത്താൻ ഉദ്ദേശിച്ചിരുന്നതെന്നും അൽ ഐയ്ൻ പബ്ലിക് പ്രോസിക്യൂഷൻ വ്യക്തമാക്കി. കൊല്ലപ്പെട്ട യുവാവും മൊറോക്കൻ സ്വദേശിയാണ്. യുവതി ഇയാളെ സാമ്പത്തികമായി സഹായിച്ചിരുന്നു.
കൊലപാതകത്തിന് ശേഷം മൃതദേഹം വീട്ടിനകത്ത് മറ്റൊരിടത്തേക്ക് മാറ്റി, തറയിലുണ്ടായിരുന്ന രക്തം മുഴുവൻ കഴുകിക്കളഞ്ഞ് മൃതദേഹം ഒളിപ്പിച്ചു എന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ. മുൻകൂട്ടി ആസൂത്രണം ചെയ്തായിരുന്നു കൊലപാതകം. മൃതദേഹം ഒളിപ്പിക്കാൻ ഒരു ഫ്ലാറ്റ് ഇവർ വാടകയ്ക്ക് എടുത്തിരുന്നു. കൈവശം ഉണ്ടായിരുന്ന സ്വർണ്ണം വിറ്റാണ് മൃതദേഹം വേവിക്കുന്നതിനുളള പാത്രങ്ങളും മുറിക്കുന്നതിനുളള കത്തികളും വാങ്ങിയത്.
യുവാവിന്റെ എല്ലാ വസ്ത്രങ്ങള്‍ കത്തിച്ച് ഫോണും പേഴ്സും നശിപ്പിച്ചു. ശേഷം മൃതദേഹത്തിൽ നിന്ന് തലവെട്ടി മാറ്റിയ അവയവങ്ങൾ ഓരോന്നും ഓരോ പാത്രത്തിലാക്കി വേവിച്ചു. ഇറച്ചിയും എല്ലും പൊടിയാക്കി മാറ്റി. ഇത് മാലിന്യം നിക്ഷേപിക്കുന്ന ഇടങ്ങളിൽ ഉപേക്ഷിച്ചെന്നും ഡ്രെയിനേജ് വഴി ഒഴുക്കിക്കളഞ്ഞെന്നുമാണ് മൊഴി.
യുവാവിന്റെ അജ്മാനിലുള്ള സഹോദരൻ അന്വേഷിച്ചു വന്നതോടെയാണു സംഭവം പുറംലോകം അറിയുന്നത്. മൂന്നു മാസം മുൻപ് കാമുകൻ പിണങ്ങിപ്പോയെന്നും പിന്നെ യാതൊരു വിവരവുമില്ലെന്നായിരുന്നു യുവതി പറഞ്ഞത്. മറ്റൊരു യുവതിയെ വിവാഹം കഴിക്കാൻ പദ്ധതിയിട്ടതോടെ ഇരുവരും താമസിച്ചിരുന്ന ക്വാർട്ടേഴ്സിൽ നിന്നു ഇയാളെ പുറത്താക്കിയെന്നും കാമുകി പറഞ്ഞു. എന്നാൽ, സംശയം തോന്നിയതിനെത്തുടർന്നു വിശദമായ അന്വേഷണത്തിന് ആവശ്യപ്പെടുകയായിരുന്നു. യുവതിയുടെ വീട്ടിലെ ബ്ലെൻഡറിൽ നിന്നും കാമുകന്റെ ഒരു പല്ല് കണ്ടെത്തിയതോടെയാണു ക്രൂരകൊലപാതകത്തിന്റെ ചുരുളഴിയുന്നത്. പല്ല് ഡിഎൻഎ ടെസ്റ്റിലൂടെ കാമുകന്റേതെന്നു തന്നെ സ്ഥിരീകരിച്ചു. തുടർന്ന് ഇവരെ പൊലീസ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കുകയായിരുന്നു.
സിനിമയിലെ താരദമ്പതികളുടെ വിശേഷങ്ങളറിയാൻ താത്പര്യമുള്ളതു പോലെ തന്നെയാണ് ക്രിക്കറ്റ് താരങ്ങളുടെ കാര്യത്തിലും. ക്രിക്കറ്റ് താരപ്രമുഖരിൽ മുന്നിൽ തന്നെയാണ് എംഎസ് ധോണിയുടെയും ഭാര്യ സാക്ഷി ധോണിയുടെയും സ്ഥാനം. ഏറ്റവുമൊടുവിൽ വാർത്തകളിൽ നിറയുന്നത് സാക്ഷിയുടെ 30-ാം പിറന്നാളാഘോഷ വാർത്തകളാണ്.
താനും ധോണിയും ഒരുമിക്കാൻ കാരണമായ ക്രിക്കറ്റ് താരമാരാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ധോണി. ക്രിക്കറ്റ് കാരം റോബിൻ ഉത്തപ്പയാണത്. ‘മഹിയും ഞാനും ഒരുമിക്കാൻ കാരണമായ ഈ മനുഷ്യന് നന്ദി. റോബിയെയും ശീതളിനെയും കണ്ടതിൽ സന്തോഷം”, ഉത്തപ്പക്കും ഭാര്യ ശീതളിനുമൊപ്പം നില്‍ക്കുന്ന ഫോട്ടോ പോസ്റ്റ് ചെയ്തുകൊണ്ട് സാക്ഷി ഇൻസ്റ്റഗ്രാമിൽ കുറിച്ചു. സാക്ഷിയുടെ പിറന്നാൾ ആഘോഷത്തിൽ പങ്കെടുക്കാനെത്തിയവരായിരുന്നു ഇരുവരും.
2010 ജൂലൈ 4 നാണ് ധോണിയും സാക്ഷിയും വിവാഹിതരായത്.മൂന്നു വയസുകാരി സിവയാണ് മകൾ.
രഞ്ജി ട്രോഫി ക്രിക്കറ്റിൽ ബംഗാളിനെ തകർത്ത് കേരളം. കളിയവസാനിപ്പിക്കാൻ ഒരു ദിവസം ബാക്കിനിൽക്കെ ഒൻപത് വിക്കറ്റിനാണ് കേരളത്തിന്റെ ജയം. രഞ്ജി ട്രോഫിയിൽ ഇതാദ്യമായാണ് കേരളം ബംഗാളിനെ തോൽപ്പിക്കുന്നത്. സീസണിലെ കേരളത്തിന്റെ തുടർച്ചയായ രണ്ടാം ജയമാണിത്.
41 റൺസ് വിജയലക്ഷ്യവുമായിറങ്ങിയ കേരളത്തിന് ജലജ് സക്സേനയുടെ വിക്കറ്റാണ് നഷ്ടമായത്. 26 റൺസെടുത്താണ് സക്സേന പുറത്തായത്. 12 റൺസുമായി അരുൺ കാർത്തിക്കും രണ്ട് റൺസെടുത്ത രോഹൻ പ്രേമും പുറത്താകാതെ നിന്നു.
144 റൺസ് വഴങ്ങി രണ്ടാമിന്നിങ്സ് ബാറ്റിങ്ങിനിറങ്ങിയ ബംഗാൾ 184 റൺസിന് പുറത്തായി. അഞ്ച് വിക്കറ്റ് വീഴ്ത്തിയ സന്ദീപ് വാര്യരും മൂന്ന് വിക്കറ്റെടുത്ത ബേസിൽ തമ്പിയുമാണ് ബംഗാളിനെ എറിഞ്ഞുവീഴ്ത്തിയത്.
കൊച്ചി: പ്രിയമകൾ തന്റെ കരൾ പകുത്തുനൽകിയിട്ടും എം.ഐ. ഷാനവാസ് എംപിയുടെ ജീവൻ നിലനിർത്താനായില്ല. ചെന്നൈ ക്രോംപേട്ടിലെ ഡോ. റേല ഇൻസ്റ്റിറ്റ്യൂട്ട് ആൻഡ് മെഡിക്കൽ സെന്ററിൽ കഴിഞ്ഞ ഒന്നിനാണു മകൾ അമീന തന്റെ കരൾ വാപ്പയ്ക്കു പകുത്തു നൽകിയത്. കരൾമാറ്റം അനിവാര്യമാണെന്നു തിരിച്ചറിഞ്ഞതോടെ മകൾ കരൾ നൽകാൻ സന്നദ്ധത അറിയിക്കുകയായിരുന്നു. മറ്റ് സങ്കീർണതകൾ ഒഴിവാകുമെന്നതിനാൽ ഡോക്ടർമാരും ഇതിനു സമ്മതംമൂളി.
ശസ്ത്രക്രിയ വിജയകരമായിരുന്നെങ്കിലും ദിവസങ്ങൾക്കുള്ളിൽ ഏവരെയും നിരാശയിലാഴ്ത്തി അണുബാധയുണ്ടായി. ദിവസങ്ങൾ കഴിയുന്തോറും ആരോഗ്യനില മോശമാകുകയായിരുന്നു. കരൾ പകത്തുനൽകിയിട്ടും വാപ്പയെ നഷ്ടമായ വേദനയിൽ തേങ്ങുന്ന അമീനയെ ആശ്വസിപ്പിക്കാൻ ബന്ധുക്കളും നന്നേപാടുപെട്ടു.
വർഷങ്ങളായി കരൾരോഗ ബാധിതനായിരുന്ന ഷാനവാസ് ഒരുതവണ മരണത്തെ മുഖാമുഖം കണ്ടതാണ്. ഏവരെയും അദ്ഭുതപ്പെടുത്തിയാണു വീണ്ടും ജീവിതത്തിലേക്കു തിരിച്ചുവന്നത്. ആരോഗ്യം വീണ്ടെടുത്തു രാഷ്ട്രീയത്തിൽ സജീവനായി പ്രവർത്തിച്ചുവന്ന ഷാനവാസ് സ്വന്തം ആരോഗ്യം നോക്കാതെ പ്രളയകാലത്തു തന്റെ മണ്ഡലമായ വയനാട്ടിൽ സഹായം എത്തിക്കാനായി ഓടിനടന്നിരുന്നു.
ഫേസ്ബുക്ക് പ്രണയത്തിനൊരു അടിപിടി കലാശം. രണ്ടു വര്‍ഷത്തെ പ്രണയം പൂത്ത് പുഷ്പിച്ച് ഒടുവില്‍ കാമുകിയെ നേരിട്ടുകണ്ടപ്പോള്‍ അത്ര പോര എന്നു കാമുകന്് തോന്നിയെങ്കിലും സ്വീകരിക്കേണ്ടി വന്നുവെന്നാണ് വീട്ടുകാര്‍ പറയുന്നത്. ഇതിനിടെ കാമുകന്റെ അമ്മ കാമുകിയെ ഒന്നു പൂശുകയും ചെയ്തു. കോട്ടയം നഗര പരിസരം സംഘര്‍ഷ വേദിയാത് ഇങ്ങനെ:
കോട്ടയം നഗരത്തില്‍ കോടിമത പള്ളിപ്പുറത്തുകാവ് ക്ഷേത്ര പരിസരത്ത് ഇന്നലെ രാവിലെയാണ് നാടകിയ സംഭവങ്ങള്‍ അരങ്ങേറിയത്. കൊട്ടാരക്കര സ്വദേശിനിയാണ് യുവതി. അയ്മനം സ്വദേശിയാണു കാമുകന്‍. ഇവര്‍ തമ്മില്‍ രണ്ട് വര്‍ഷമായി ഫെയ്സ്ബുക്കുവഴി പരിചയപ്പെട്ട് പ്രണയത്തിലായിരുന്നു. വിദേശത്തായിരുന്ന യുവാവ് രണ്ടു ദിവസം മുമ്പാണ് നാട്ടിലെത്തിയത്. ചൊവ്വാഴ്ച യുവാവ് കൊട്ടാരക്കരയില്‍ എത്തി യുവതിയെ കോട്ടയത്തിനു കൂട്ടികൊണ്ടു പോന്നു.
ഇന്നലെ രാവിലെ വരെയും ഒരുമിച്ച് കഴിയുകയും ചെയ്തു. ഇതിനിടെ ഇരുവീട്ടുകാരെയും വിവരം അറിയിച്ചു. ബുധനാഴ്ച രാവിലെ പള്ളിപ്പുറത്തുകാവ് ക്ഷേത്രത്തില്‍ വിവാഹം നടക്കുകയാണെന്നും എത്തണമെന്നുമായിരുന്നു അറിയിപ്പ്. അതിനായി രാവിലെ 11 കഴിഞ്ഞ് എത്തിയപ്പോള്‍ ക്ഷേത്രത്തിന്റെ നട അടച്ചതിനാല്‍ വിവാഹം നടന്നില്ല. ഇതിനിടയില്‍ എത്തിയ യുവാവിന്റെ അമ്മയും ബന്ധുക്കളും തമ്മില്‍ വാക്കേറ്റമായി. ഇതിനിടെ യുവാവിന്റെ അമ്മ യുവതിയെ ഒന്നു പൂശി.
താഴ്ന്ന ജാതിയില്‍പ്പെട്ട യുവതിയാണന്ന ദുരഭിമാനമാണു മര്‍ദനത്തിലേക്കു വഴി വച്ചതെന്നുമാണ് യുവതിയുടെ ബന്ധുക്കള്‍ പറയുന്നത്. ഒടുവില്‍ പോലീസ് ഇടപെട്ട് ഇരുകൂട്ടരെയും സ്റ്റേഷനിലേക്ക് വിളിപ്പിച്ചു. വിവാഹം നടത്തണമെന്ന നിലപാടില്‍ യുവതി ഉറച്ചുനിന്നതോടെ പോലീസ് പ്രശ്ന പരിഹാരത്തിന് ഇടപെട്ടു. ഒത്തുതീര്‍പ്പുചര്‍ച്ചയില്‍ കാമുകന്റെ വീട്ടുകാര്‍ വിവാഹത്തിന് സമ്മതിച്ചു. ക്ഷേത്രത്തില്‍ വിവാഹത്തിനും സമ്മതിച്ചു. രണ്ട് പേരുടേയും വീട്ടുകാരുടെ സമ്മതത്തോടെയായിരുന്നു ഒത്തുതീര്‍പ്പ്. എന്നാല്‍, ക്ഷേത്രത്തിലെത്തിയ ഇരുവീട്ടുകാരും തമ്മില്‍ തര്‍ക്കംമൂത്തതോടെ വിവാഹം മുടങ്ങി.
പ്രശ്നം കയ്യാങ്കളിയുടെ വക്കിലെത്തിയതോടെ പോലീസ് വീണ്ടും കമിതാക്കളെ സ്റ്റേഷനിലെത്തിച്ചു. ഒടുവില്‍ ഇരുവരെയും ഒരുമിച്ചുപോകാന്‍ കോടതി അനുവദിച്ചതോടെ രണ്ടുദിവസം നീണ്ട നാടകീയ സംഭവങ്ങള്‍ക്ക് വിരാമമായി. ആദ്യം വിവാഹത്തിന് കാമുകന്‍ വിസമ്മതം പ്രകടിപ്പിച്ചതായി സൂചനയുണ്ട്. എന്നാല്‍ വിവാഹത്തില്‍നിന്ന് പിന്മാറില്ലെന്ന് യുവതി ഉറച്ചുനിന്നതോടെ കാമുകന്‍ വഴങ്ങുകയായിരുന്നു.
മലപ്പുറം: ശബരിമലയില്‍ പോകാനായി വ്രതമെടുത്ത യുവതിയുടെ നേരെ ആക്രമണം. ഇന്നലെ രാത്രി ഒരു മണിയോടെയാണ് മലപ്പുറം കാക്കഞ്ചേരി സ്വദേശിയായ അപര്‍ണ ശിവകാമിയുടെ വീടിന് നേരെ ആക്രമണമുണ്ടായിരിക്കുന്നത്. ഇവരുടെ വീടിന്റെ ജനല്‍ ചില്ലുകള്‍ ആക്രമണത്തില്‍ തകര്‍ന്നിട്ടുണ്ട്. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ബൈക്കിലെത്തിയ നാലംഗ സംഘമാണ് ആക്രമണത്തിന് പിന്നിലെന്നാണ് സൂചന.
അക്രമികളെ കണ്ടെത്തുന്നതിനായുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. നേരത്തെ ശബരിമലയില്‍ പോകാന്‍ ആഗ്രഹമുണ്ടെന്ന് വ്യക്തമാക്കി അപര്‍ണ ഉള്‍പ്പെടെയുള്ള മൂന്ന് യുവതികള്‍ വാര്‍ത്താ സമ്മേളനം നടത്തിയിരുന്നു. പോലീസ് സുരക്ഷ വാഗ്ദാനം ചെയ്താല്‍ തങ്ങള്‍ മല ചവിട്ടുമെന്നും എന്നാല്‍ ശബരിമലയെ കലാപഭൂമിയാക്കി ദര്‍ശനം നടത്താന്‍ താല്‍പ്പര്യമില്ലെന്നും ഇവര്‍ വ്യക്തമാക്കിയിരുന്നു. പിന്നാലെയാണ് ആക്രമണം നടന്നിരിക്കുന്നത്.
വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്ത അപര്‍ണയുള്‍പ്പെടെയുള്ളവര്‍ക്ക് പുറത്തിറങ്ങാന്‍ പറ്റാത്ത വിധം സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുന്നതായി ആരോപണം ഉണ്ടായിട്ടുണ്ട്. അപര്‍ണയ്ക്കെതിരെ നേരത്തെയും ഭീഷണി ഉയര്‍ന്നിരുന്നു. അയ്യപ്പനെ കാണാന്‍ സാധിക്കുന്ന കാലം വരെ വ്രതം തുടരുമെന്ന് വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്ത അയ്യപ്പ ഭക്ത രേഷ്മ വ്യക്തമാക്കിയിരുന്നു. ശബരിമലയില്‍ ദര്‍ശനം നടത്താനായി മാലയിട്ട ശേഷം കടുത്ത മാനസിക സമ്മര്‍ദ്ദത്തിലാണ് താനെന്നും രേഷ്മ പറഞ്ഞു.
നിത്യഹരിത നായകന്‍ എന്ന സിനിമയിലൂടെ നിര്‍മ്മാണ രംഗത്തേയ്ക്കും അരങ്ങേറുകയാണ് നടന്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടി. എന്നാല്‍ താന്‍ ഈ രംഗത്തേക്ക് വന്നപ്പോള്‍ തന്നെ പ്രോത്സാഹനത്തിലുപരി വിമര്‍ശനമാണ് നേരിടേണ്ടി വന്നതെന്ന് നടന്‍ വെളിപ്പെടുത്തുന്നു.
നിര്‍മ്മാതാവാന്‍ മാത്രം പണം എവിടെ നിന്നാണ് നിങ്ങള്‍ക്ക്, ദിലീപിന്റെ ബിനാമിയായാണോ പ്രവര്‍ത്തിക്കുന്നതെന്നൊക്കെ ചോദിച്ചു. മനോരമയുടെ പരിപാടിയായ ഐ മീ മൈ സെല്‍ഫിലാണ് ധര്‍മ്മജന്റെ വെളിപ്പെടുത്തല്‍. ധര്‍മ്മജന്‍ ഒരു ബിനാമിയാണോ എന്ന് പലരം ചോദിച്ചു ഒരിക്കലുമല്ല, ദിലീപേട്ടന് ഇതെ കുറിച്ച് അറിയാന്‍ പോലും വഴിയില്ല.
പിന്നെ നിര്‍മ്മാതാവായത് വലിയ കാശായതു കൊണ്ടൊന്നുമല്ല, രണ്ട് നല്ല സുഹൃത്തുക്കള്‍ കാശുമുടക്കാന്‍ തയ്യാറായി വന്നു. ഒപ്പം ഞാനും മുടക്കി അത്ര മാത്രം. ഞാന്‍ കാശു മുടക്കാത്ത നിര്‍മ്മാതാവല്ല. വേദനിക്കുന്ന നിര്‍മ്മാതാവാണ്. സിനിമ നിങ്ങള്‍ തിയേറ്ററില്‍ പോയി കണ്ട് വിജയിപ്പിച്ചാലെ എനിക്ക് മുടക്കിയ പണം തിരിച്ചുകിട്ടൂ ധര്‍മ്മജന്‍ പറയുന്നു.
അമര്‍ അക്ബര്‍ അന്തോണി എന്ന ചിത്രത്തിനു ശേഷം നാദിര്‍ഷാ സംവിധാനം ചെയ്ത ചിത്രമാണു കട്ടപ്പനയിലെ ഋതിക് റോഷന്‍. നാഡ് ഗ്രൂപ്പ് യുണൈറ്റഡ് ഗ്ലോബ്ബല്‍ മീഡിയ എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ ജനപ്രിയ നടന്‍ ദിലീപും ഡോ. സക്കറിയ തോമസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്.
പൈശാചിക കുറ്റകൃത്യം ചെയ്ത് യുവതി. ഏഴുവര്‍ഷം നീണ്ട പ്രണയത്തിനൊടുവില്‍ യുവതി കാമുകനെ കൊന്ന് വെട്ടിനുറുക്കി ബിരിയാണിയാക്കി വിളമ്പി. യുഎഇയിലാണ് സംഭവം. മൊറോക്കോ സ്വദേശിനിയാണ് ക്രൂരമായ കുറ്റകൃത്യം ചെയ്തത്.
യുവാവ് മറ്റൊരു വിവാഹത്തിനു തയാറെടുത്തതാണ് ഇവരെ പ്രകോപിപ്പിച്ചത്. കാമുകനെ കൊന്നശേഷം ശരീരഭാഗങ്ങള്‍ ഓരോന്നായി ബ്ലെന്‍ഡറിലിട്ട് അടിച്ച് ബിരിയാണിയുടെ ഇറച്ചി പരുവമാക്കുകയായിരുന്നു. അതിനുശേഷം ഇവര്‍ ഇത് ബിരിയാണിയാക്കിയശേഷം വീട്ടുജോലികാര്‍ക്കു വിളമ്പുകയായിരുന്നു.
ഭക്ഷണം കഴിച്ച പാകിസ്ഥാനികളായ വീട്ടുജോലിക്കാരും ഇവരുടെ ക്രൂരതയുടെ ഇരയായി.യുവാവിന്റെ സഹോദരന്‍ അന്വേഷിച്ചു വന്നതോടെയാണു സംഭവം പുറംലോകം അറിയുന്നത്. മൂന്ന് മാസം മുന്‍പ് കാമുകന്‍ പിണങ്ങിപ്പോയെന്നും പിന്നെ യാതൊരു വിവരവുമില്ലെന്നായിരുന്നു യുവതി പറഞ്ഞത്.
എന്നാല്‍ സംശയം തോന്നിയതിനെത്തുടര്‍ന്നു വിശദമായ അന്വേഷണത്തിന് ആവശ്യപ്പെടുകയായിരുന്നു. യുവതിയുടെ വീട്ടിലെ ബ്ലെന്‍ഡറില്‍ നിന്നും കാമുകന്റെ ഒരു പല്ല് കണ്ടെത്തിയതോടെയാണു ക്രൂരകൊലപാതകത്തിന്റെ ചുരുളഴിയുന്നത്. പല്ല് ഡിഎന്‍എ ടെസ്റ്റിലൂടെ കാമുകന്റേതെന്നു തന്നെ സ്ഥിരീകരിച്ചു. യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു.