Latest News

തൊടുപുഴ : വണ്ണപ്പുറം കമ്പകക്കാനത്ത് നാലംഗ കുടുംബം കൊല്ലപ്പെട്ട സംഭവത്തില്‍ മൂന്നുപേര്‍ കൂടി പോലീസ് കസ്റ്റഡിയില്‍. പാങ്ങോട് നിന്നും ഷിബു, മുസ്ലീം ലീഗിന്റെ പ്രാദേശിക നേതാവായ ഇര്‍ഷാദ്, റിട്ട.അസിസ്റ്റന്റ് കമാഡന്റ് രാജശേഖരന്‍ എന്നിവരാണ് തിരുവനന്തപുരത്ത് പിടിയിലായിരിക്കുന്നത്. ഇവരെ ഉടന്‍ ഇടുക്കിയിലേയ്ക്ക് കൊണ്ടുപോകും.

സംഭവത്തില്‍ ഇന്നലെ കസ്റ്റഡിയിലായവരില്‍ ഒരാള്‍ നെടുങ്കണ്ടം സ്വദേശിയാണ്. കൊലപാതകത്തില്‍ ഒന്നിലേറെപ്പേരുണ്ടെന്ന് പോലീസിന് സൂചനകള്‍ ലഭിച്ചിരുന്നു. കമ്പകക്കാനം കാനാട്ടു വീട്ടില്‍ കൃഷ്ണന്‍, ഭാര്യ സുശീല, മകള്‍ ആര്‍ഷ, മകന്‍ അര്‍ജുന്‍ എന്നിവര്‍ ഞായറാഴ്ച രാത്രിയാണ് കൊല്ലപ്പെട്ടത്. എന്നാല്‍, ബുധനാഴ്ചയാണ് സംഭവം പുറത്തറിഞ്ഞത്.

മോഷണമാണോ മന്ത്രവാദത്തെ തുടര്‍ന്നുണ്ടായ വൈരാഗ്യമാണോ കൊലപാതകത്തിലേയ്ക്ക് നയിച്ചത് എന്ന സംശയത്തിലാണ് പോലീസ്. പൂജചെയ്തു കിട്ടുന്ന പണം കൊണ്ട് കൃഷ്ണന്‍ സ്വര്‍ണാഭരണങ്ങള്‍ ധാരാളമായി വാങ്ങാറുണ്ടായിരുന്നു. കൃഷ്ണന്റെ വീട്ടില്‍ നിന്ന് 30 പവനിലേറെ സ്വര്‍ണാഭരണങ്ങള്‍ നഷ്ടപ്പെട്ടതായും പോലീസ് സംശയിക്കുന്നു.

ഞായറാഴ്ച ഇവരുടെ വീട്ടിലും പരിസരത്തും വന്ന വാഹനങ്ങളും ഫോണ്‍കോളുകളും കേന്ദ്രീകരിച്ചാണ് അന്വേഷണം. ഈ പ്രദേശങ്ങളിലുള്ള സിസി ടിവി ദൃശ്യങ്ങളും പരിശോധിക്കുന്നുണ്ട്. കൃഷ്ണന്റെയും ഭാര്യയുടെയും മകളുടെയും മൊബൈല്‍ ഫോണുകള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. ഇതിലെ കോള്‍ വിവരങ്ങളും പരിശോധിക്കും.

തൊടുപുഴ: ഇടുക്കി വണ്ണപ്പുറത്ത് ഒരു കുടുംബത്തിലെ നാലുപേരെ കൊലപ്പെടുത്തിയ സംഭവത്തില്‍ നിര്‍ണായക തെളിവുകള്‍ ലഭിച്ചതായി പോലീസ്. കൊല്ലപ്പെട്ട കൃഷ്ണന് തനിക്കെതിരെ ആക്രമണമുണ്ടാകുമെന്ന് നേരത്തെ അറിയാമായിരുന്നുവെന്ന് വ്യക്തമായിട്ടുണ്ട്. ആക്രമണങ്ങളെ നേരിടാനായി ഇയാള്‍ വീട്ടിലെ എല്ലാ മുറിയിലും ആയുധങ്ങള്‍ സൂക്ഷിച്ചിരുന്നു. ആയുധം പണിത കൊല്ലനെ പോലീസ് ചോദ്യം ചെയ്തിട്ടുണ്ട്. ഇയാളില്‍ നിന്ന് കൊലയ്ക്ക് ഉപയോഗിച്ച ആയുധങ്ങളെപ്പറ്റി നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായിട്ടാണ് സൂചന.

കൃഷ്ണന്റെ അരയില്‍ എപ്പോഴും കത്തിയുണ്ടാകുമെന്ന് അടുത്ത സുഹൃത്തുക്കള്‍ പറഞ്ഞു. ഇത് മന്ത്രവാദ ആവശ്യങ്ങള്‍ക്കും സ്വയരക്ഷയ്ക്കും വേണ്ടിയാണെന്നാണ് പോലീസ് നിഗമനം. വീടിന്റെ പല ഭാഗങ്ങളില്‍ നിന്നായി പലതരം ചുറ്റികകള്‍, കഠാരകള്‍, ഇരുമ്പു വടി തുടങ്ങിയവ പോലീസ് കണ്ടെടുത്തിട്ടുണ്ട്. കൃഷ്ണനെയും കുടുംബത്തെയും കൊല്ലാന്‍ ഉപയോഗിച്ച ആയുധങ്ങള്‍ വീട്ടില്‍ ഉണ്ടായിരുന്നവയാണെന്ന് തിരിച്ചറിഞ്ഞു. നാലുപേരെയും കൊലപ്പെടുത്തിയത് അടുത്തറിയാവുന്നവരെന്ന് ജില്ലാ പൊലീസ് മേധാവി കെ.ബി. വേണുഗോപാല്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. വീട്ടിലേക്ക് അക്രമികള്‍ അതിക്രമിച്ച് കയറിയതിന് തെളിവുകളൊന്നും ലഭിച്ചിട്ടില്ല. കൊലപാതകം നടത്തിയത് പ്രൊഫഷണല്‍ ഗുണ്ടകളെല്ലെന്ന് വ്യക്തമായതായും അദ്ദേഹം പറഞ്ഞു.

30 പവനിലധികം സ്വര്‍ണ്ണം കൊല നടന്ന വീട്ടില്‍ നിന്ന് നഷ്ടപ്പെട്ടിട്ടുണ്ടെന്ന് പോലീസ് സംശയിക്കുന്നുണ്ട്. പൂജ നടത്തി കിട്ടുന്ന പണം കൊണ്ട് കൃഷ്ണന്‍ ധാരാളം സ്വര്‍ണ്ണം വാങ്ങിയിരുന്നുവെന്നും വീട്ടില്‍ സ്വര്‍ണ്ണമുണ്ടെന്ന് അറിയാവുന്ന ആരെങ്കിലുമായിരിക്കും കൊലയ്ക്ക് പിന്നിലെന്നുമായിരുന്നു പോലീസിന്റെ പ്രാഥമിക നിഗമനം. ഒന്നിലേറെ പേര്‍ ചേര്‍ന്നാണ് കൊലപാതകം നടത്തിയതെന്നാണ് പോസ്റ്റ്മോര്‍ട്ടം ചെയ്ത ഡോക്ടര്‍മാര്‍ നല്‍കുന്ന സൂചന. മൂന്ന് പേര്‍ ശ്രമിച്ചാല്‍ പോലും കീഴ്‌പ്പെടുത്താനാവാത്ത ശരീരമുള്ള വ്യക്തിയാണ് കൃഷ്ണന്‍.

കുടുംബത്തെ അടുത്തറിയാവുന്നവരില്‍ ആരോ വീട്ടിലെത്തി സംസാരിക്കുന്നതിനിടയില്‍ കൃഷ്ണനെ പിറകില്‍ നിന്ന് ചുറ്റികകൊണ്ട് അടിച്ചു വീഴ്ത്തിയതാകാമെന്നും പോലീസ് സംശയിക്കുന്നുണ്ട്. ചുറ്റിക കൊണ്ടുള്ള അടിയേറ്റ് കൃഷ്ണന്റെ തല തകര്‍ന്നിരുന്നു. കുത്തേറ്റ് മകന്‍ അര്‍ജുന്റെ കുടല്‍മാല വെളിയില്‍ വന്നിരുന്നു. വീടിനു സമീപത്തെ ചാണകക്കുഴിയില്‍ ഒന്നിനു മുകളില്‍ ഒന്നായി അടുക്കി വച്ചനിലയിലായിരുന്നു മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

കൊലയ്ക്ക് പിന്നില്‍ മോഷണ ശ്രമമോ അല്ലെങ്കില്‍ മന്ത്രവാദമോ പൂജയോ സംബന്ധിച്ച തര്‍ക്കമോ ആകാമെന്ന് നേരത്തെ പോലീസ് വ്യക്തമാക്കിയിരുന്നെങ്കിലും നിലവില്‍ ലഭിച്ചിരിക്കുന്ന തെളിവുകള്‍ നേരെ വിപരീതമാണ്. അതേസമയം മോഷണത്തിനിടെ തന്നെയാണ് കൊലപാതകം നടന്നിരിക്കുന്നതെന്നാണ് ബന്ധുക്കളുടെ വാദം.

നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ കക്ഷിചേരാന്‍  അഭിനേതാക്കളുടെ സംഘടനയിലെ  വനിതാ ഭാരവാഹികളായ രചനാ നാരായണന്‍കുട്ടിയും ഹണിറോസും.

കേസിന്റെ വിചാരണയ്ക്ക് വനിത ജഡ്ജി വേണം, വിചാരണ തൃശൂര്‍ ജില്ലയിലേക്ക് മാറ്റണം, രഹസ്യ വിചാരണ വേണം തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ആക്രമണത്തിനിരയായ നടി ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. ഈ ഹര്‍ജിയിലാണ് താരസംഘടനയിലെ വനിതാ പ്രാതിനിധ്യം എന്ന നിലയില്‍ നടിമാരും ഒപ്പം ചേര്‍ന്നിരിക്കുന്നത്.

കേസ് വിചരണയ്ക്ക് വനിതാ ജഡ്ജി വേണമെന്ന നടിയുടെ ഹര്‍ജി സെഷന്‍സ് കോടതി തള്ളിയിരുന്നു.തുടര്‍ന്ന് ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ കക്ഷിചേരാനാണ് അപേക്ഷ നല്‍കിയത്. കേസിന്റെ വിചാരണയ്ക്കായി പ്രത്യേകം കോടതി സ്ഥാപിക്കണമെന്ന് സര്‍ക്കാര്‍ നേരത്തെ തന്നെ ഹൈക്കോടതിയെ അറിയിച്ചിരുന്നു. നടിയെ ആക്രമിച്ച കേസ് സമൂഹത്തില്‍ ഏറെ ഒച്ചപ്പാടുണ്ടാക്കിയ സംഭവമാണ്. മാത്രമല്ല, ഇരയുടെ സ്വകാര്യത നിലനിറുത്തുന്നതിന് വനിതാ ജഡ്ജി കേസ് പരിഗണിക്കുന്നതാണ് അഭികാമ്യമെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.

ഇതര സംസ്ഥാന തൊഴിലാളികൾക്കെതിരെ വിദ്വേഷപ്രചാരണവുമായി ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. കേരളത്തിലെ ജനങ്ങളുടെ സ്വൈര്യജീവിതത്തിന് ഭീഷണിയായ ഇവരെ കണ്ടെത്തി തിരിച്ചയക്കണമെന്ന് സുരേന്ദ്രൻ പറയുന്നു.

ബംഗാൾ, അസം എന്നിവങ്ങളിൽ നിന്ന് വ്യാജ തിരിച്ചറിയൽ കാർഡുകൾ സംഘടിപ്പിച്ചാണ് ഇത്തരക്കാർ ഇവിടെയെത്തുന്നത്. കേരളത്തിൽ ഈിടെയായി ഭീകരപ്രവർത്തനം ശക്തിപ്പെട്ടുവരുന്നു എന്ന വസ്തുത കണക്കിലെടുത്ത് ഇവരെ തിരിച്ചയക്കാൻ കേന്ദ്ര,സംസ്ഥാന സർക്കാരുകൾ അടിയന്തരനടപടി സ്വീകരിക്കണമെന്നും സുരേന്ദ്രൻ ആവശ്യപ്പെടുന്നു. ‍

പോസ്റ്റിന്റെ പൂർണരൂപം;

കേരളത്തിൽ ഏതാണ്ട് മുപ്പതുലക്ഷത്തോളം അന്യസംസ്ഥാന തൊഴിലാളികളുണ്ട്. ഇവരിൽ ഭൂരിപക്ഷം ബംഗാളികളാണ്. ഈ കൂട്ടത്തിൽ ആയിരക്കണക്കിനാളുകൾ ബംഗ്ളാദേശികളാണെന്ന് കേന്ദ്രസംസ്ഥാന ഇന്റലിജന്‍സ്‌ ഏജൻസികൾ നേരത്തെ തന്നെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ബംഗാൾ ആസാം എന്നിവിടങ്ങളിൽ നിന്ന് വ്യാജ തിരിച്ചറിയൽ കാർഡുകൾ സംഘടിപ്പിച്ചാണ് ഇത്തരക്കാർ ഇവിടെയെത്തുന്നത്. കേരളത്തിലെ വോട്ടർപട്ടികയിൽ ഇവരിൽ ചിലരെങ്കിലും പേരും ചേർത്തിട്ടുണ്ട്. കേരളത്തിലെ ജനങ്ങളുടെ സ്വൈര്യജീവിതത്തിന് വലിയ ഭീഷണിയാണ് ഇതുണ്ടാക്കാൻ പോകുന്നത്. കേരളത്തിൽ ഈ അടുത്തകാലത്തായി ഭീകരപ്രവർത്തനം ശക്തിപ്പെട്ടുവരുന്നു എന്ന വസ്തുത കൂടി കണക്കിലെടുത്തുകൊണ്ട് ഈ പൗരൻമാരെ കണ്ടെത്തി തിരിച്ചയക്കാൻ അടിയന്തിര നടപടി കേന്ദ്ര സംസ്ഥാന സർക്കാരുകൾ സ്വീകരിക്കണം.

പത്തനംതിട്ട ഇലവുംതിട്ട അയത്തിൽ സുഗതാലയത്തിൽ എം.സുഗതകുമാരിയുടെ മകൻ വിജയ് ജഗദിഷിന്റെ കുടുംബമാണ് പ്രതിസന്ധിയിലായത്. രണ്ടു വർഷമായി കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലാണ് വിജയ്. ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്യാൻ 15 ലക്ഷം രൂപ വേണം. ഇതിനിടെയിലാണ് കുടുംബം ജപ്തി ഭീഷണി നേരിടുന്നത്.

2016 ഒക്ടോബർ 3ന് ഇലവുംതിട്ടയിൽ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച അപകടത്തെ തുടർന്നാണ് വിജയ് ജഗദിഷ് കോമ അവസ്ഥയിൽ ആയത്. അന്ന് മുതൽ അമ്മ സുഗതകുമാരി ഈ മകനൊപ്പം കരഞ്ഞും പ്രാർത്ഥിച്ചും ഉണ്ട്. നിരവധി തവണ തലയോട്ടിക്ക് ശസ്ത്രക്രിയക്ക് വിധേയമായി ഇതിനോടകം ചെലവായത് 33 ലക്ഷം രൂപയാണ്. ചികിൽസയുടെ ഫലയമായി വിജയുടെ ആരോഗ്യത്തിൽ പുരോഗതിയുണ്ട്. വിജയ് ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാനുള്ള കഠിന പരിശ്രമത്തിലാണ് ഈ കുടുംബം.

വിജയ് ജഗദീഷിന്റ ഭാര്യ നാലു മാസം ഗർഭിണിയായപ്പോഴയായിരുന്നു അപകടം നടക്കുന്നത്. പിന്നീട് തനിക്ക് ഒരു പെൺകുഞ്ഞ് ജനിച്ചതും താൻ ഒരച്ഛനായതും തന്റെ മകൾ പിച്ചവെച്ചു നടക്കുന്നതും ഒന്നും ഈ ചെറുപ്പക്കാരൻ അറിഞ്ഞിരുന്നില്ല.

ഫയർ ആന്റ് സേഫറ്റി പഠനത്തിന് ശേഷം ദുബായിലായിരുന്നു വിജയ്. വിദേശത്ത് വച്ച് പിതാവ് വാഹനപകടത്തിൽ മരിച്ചപ്പോഴാണ് വിജയ് നാട്ടിലേക്ക് വന്നത്. എന്നാൽ അധികം നാൾ കഴിയും മുൻപ് വിജയക്കും അപകടം ഉണ്ടായി. ഇതോടെ നല്ല നിലയിലായിരുന്ന കുടുംബത്തിന്റെ താളം തെറ്റി. ഉള്ളതെല്ലാം വിറ്റു പറക്കിയും പണയപ്പെടുത്തിയും ബാങ്കിൽ നിന്ന് എടുത്ത വായ്പയുടെ ഗഡുക്കൾ തിരിച്ചടക്കാനായില്ല. അതിനാൽ ജപ്തിയുടെ വക്കിലാണ് ഈ കുടുംബം. ഇളയ മകൻ ജോലി തേടി വിദേശത്താണ്. സുഗതകുമാരിയമ്മയുടെ മുന്നിൽ ഇപ്പോൾ വഴികളൊന്നും ഇല്ല.

ഇനി പണയം വെക്കാനും വില്ക്കാനും ഈ അമ്മയ്ക്ക് മറ്റൊന്നുമില്ല. മകനെ ഡിസ്ചാർജ് ചെയ്ത് തിരിച്ചെത്തുമ്പോൾ കയറികടക്കാൻ വീടുമില്ല. കാരുണ്യ മനസ്സുള്ള പൊതുസമൂഹത്തിന്റെ സഹായത്തിലാണ് ഈ കുടുംബത്തിന്റെ പ്രതീക്ഷ. ഇതിനായി ഇലവുംതിട്ട യൂണിയൻ ബാങ്ക് ശാഖയിൽ സുഗതകുമാരിയുടെ പേരിൽ ബാങ്ക് അക്കൗണ്ട് ഉണ്ട്.

Sugathakumari M, Union Bank, Elavumthitta Branch

അകൗണ്ട് നമ്പർ: 684502010002071

ഐ.എഫ്.എസ് കോഡ് : UBIN0568457

ഫോൺ: 8547789704

ഇടുക്കി വണ്ണപ്പുറം മുണ്ടന്‍മുടി കമ്പകക്കാനത്ത് കാനാട്ട് കൃഷ്ണന്‍ (52) ഭാര്യ സുശീല (50), മക്കളായ ആര്‍ഷ (21), അര്‍ജുന്‍ (18) എന്നിവരെ കൊലപ്പെടുത്തി കുഴിച്ചു മൂടിയ സംഭവത്തില്‍ ഒരാള്‍ പിടിയില്‍. ഇയാളെ ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ ചോദ്യം ചെയ്യുകയാണ്. സംഭവത്തില്‍ നിരീക്ഷണത്തിലുള്ള കൂടുതല്‍ പേര്‍ ഉടന്‍ തന്നെ പിടിയിലാകുമെന്നാണ് സൂചന. പോലീസിന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്.

കൃഷ്്ണനും കുടുംബാംഗങ്ങളും ഉപയോഗിച്ചിരുന്ന മൊബൈല്‍ ഫോണുകളിലെ കോളുകള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം മുന്നോട്ടു നീങ്ങുന്നത്. ഇവരുമായി അടുത്ത ബന്ധമുണ്ടായിരുന്നവരെയും പോലീസ് ചോദ്യം ചെയ്തു വരികയാണ്. കൃഷ്ണന്‍ നടത്തി വന്നിരുന്ന മന്ത്രവാദ ക്രിയകളുമായി ബന്ധപ്പെട്ടാണോ ക്രൂരമായ കൊല നടന്നതെന്ന് പോലീസ് സംശയിക്കുന്നതെങ്കിലും മോഷണ ശ്രമവും തള്ളിക്കളയാനാകില്ലെന്ന് അന്വേഷണം സംഘം പറഞ്ഞു.

ഇവരുടെ വീട്ടില്‍ നാല്‍പ്പതു പവനോളം സ്വര്‍ണം സൂക്ഷിച്ചിരുന്നതായും ഇവ കാണാനില്ലെന്നു സംശയിക്കുന്നതായും ബന്ധുക്കള്‍ പോലീസിനു മൊഴി നല്‍കിയിരുന്നു. അതിനാല്‍ മോഷണ സംഘങ്ങളെ കേന്ദ്രീകരിച്ചും പോലീസ് പരിശോധന നടത്തുന്നുണ്ട്. സംസ്ഥാനത്തിനു പുറത്തേക്കും അന്വേഷണം നടത്താനുള്ള നീക്കത്തിലാണ് പോലീസ്. അമ്പതോളം പേരെ പോലീസ് ചോദ്യം ചെയ്തു കഴിഞ്ഞു. കേസന്വേഷണത്തിനായി കൊല നടന്ന വീടിനു സമീപം പോലീസ് പ്രത്യേക ക്യാമ്പ് തുറന്നിട്ടുണ്ട്. മൃഗീയമായ രീതിയില്‍ ആക്രമിച്ചാണ് നാലുപേരെയും കൊലപ്പെടുത്തിയതെന്ന് പോസ്റ്റ്മോര്‍ട്ടം പരിശോധനയില്‍ വ്യക്തമായതായി പോലീസ് പറഞ്ഞു.

എല്ലാവരുടെയും തലക്കേറ്റ പരിക്കാണ് മരണകാരണമായത്. മരിച്ച അര്‍ജുന്റെ തലയില്‍ മാത്രം 17 വെട്ടുകളേറ്റിട്ടുണ്ട്. മാരകമായി തലക്കേല്‍പ്പിച്ച പ്രഹരത്തിനു പുറമെ മരണം ഉറപ്പാക്കുന്നതിനായി ശരീരത്തേല്‍പ്പിച്ച വെട്ടുകളും ആഴത്തിലുള്ളതാണ്. ക്രൂരമായ ആക്രമണമാണ് നടത്തിയതെങ്കിലും സ്ത്രീകള്‍ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിട്ടില്ലെന്നാണ് പരിശോധനയില്‍ വ്യക്തമായത്.

സ്ത്രീകള്‍ക്കു നേരെ ലൈംഗികാതിക്രമം ഉണ്ടായിട്ടുണ്ടോയെന്ന് കൃത്യമായി പരിശോധന നടത്തണമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ ഫോറന്‍സിക് സര്‍ജനോട് ആവശ്യപ്പെട്ടിരുന്നു.ഇന്നലെ ബന്ധുക്കളും നാട്ടുകാരുമാണ് മോഷണമെന്ന സംശയം പോലീസിനു മുന്നില്‍ പ്രകടിപ്പിച്ചത്.

പോലീസ് വീട്ടില്‍ നടത്തിയ പരിശോധനയിലും ആഭരണങ്ങളോ പണമോ കണ്ടെത്താനായില്ല. ഇതാണ് മോഷണം ആയിരിക്കാമെന്ന സംശയം ബലപ്പെടാന്‍ കാരണം. പൂജയ്ക്കും മന്ത്രവാദത്തിനുമായി കൃഷ്ണന്റെ വീട്ടിലെത്തിയവരെ കേന്ദ്രീകരിച്ചാണ് പ്രധാന അന്വേഷണം എങ്കിലും ഇത്തരം കാര്യങ്ങള്‍ പുറത്ത് പറയുന്ന സ്വഭാവം ഇവര്‍ക്ക് ഇല്ലാതിരുന്നതിനാല്‍ ഇതിനെകുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പോലീസിനു ലഭിച്ചില്ല.

മുന്‍പ് മന്ത്രവാദവുമായി ബന്ധപ്പെട്ട് കൃഷ്ണനെതിരെ കാളിയാര്‍ പോലീസ് സ്റ്റേഷനില്‍ പരാതി ഉണ്ടായിരുന്നുവെങ്കിലും കേസ് പിന്നീട് ഒത്തുതീര്‍പ്പാക്കിയിരുന്നു.കൃഷ്ണന്റെയും കുടുംബാംഗങ്ങളുടെയും മൊബൈല്‍ ഫോണുകളിലേക്ക് വന്നതും പോയതുമായ ഒരു വര്‍ഷത്തെ കോളുകളുടെ ലിസ്റ്റ് പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.

ഫോണുകളില്‍ നിന്നും ലഭിച്ച നമ്പരുകളുമായി ബന്ധപ്പെട്ട് ഒട്ടേറെ പേരെ ഇതിനോടകം ചോദ്യം ചെയ്തു കഴിഞ്ഞു. ഇവരുടെ വീട്ടിലേക്ക് ആയുധം നിര്‍മിച്ചു നല്‍കിയവരെ ഉള്‍പ്പെടെയാണ് പോലീസ് വിവിധ സംഘങ്ങളായി തിരിഞ്ഞ് ചോദ്യം ചെയ്യുന്നത്.

കൊല്ലപ്പെട്ട ആര്‍ഷ ഞായറാഴ്ച രാത്രി 10.35 വരെ സോഷ്യല്‍മീഡിയയില്‍ സജീവമായിരുന്നതായി പെണ്‍കുട്ടി പഠിക്കുന്ന കോളജിലെ അധ്യാപകരും വിദ്യാര്‍ഥികളും പോലീസിനു മൊഴി നല്‍കി. സൈബര്‍ സെല്ലിന്റെ സഹായത്തോടെ ഇതിന്റെ വിവരങ്ങളും പോലീസ് ശേഖരിക്കുന്നുണ്ട്.കൊലപാതകങ്ങള്‍ നടന്നത് വീട്ടിലാണെങ്കിലും ഇവിടെ നിന്നും മൃതദേഹങ്ങള്‍ കുഴിക്കരികിലേക്ക് വലിച്ചിഴച്ചു കൊണ്ടു പോയതായുള്ള തെളിവുകള്‍ ഒന്നും ഇവിടെ നടത്തിയ പരിശോധനയില്‍ ലഭിച്ചില്ല.

അതിനാല്‍ കൊലപ്പെടുത്തിയ കുഴിയുടെ സമീപത്തേക്ക് ഒന്നിലേറെ പേര്‍ ചേര്‍ന്ന് എടുത്തു കൊണ്ടു പോയതായാണ് പോലീസ് അനുമാനിക്കുന്നത്. എന്നാല്‍ ക്രൂരമായ കൊലപാതകം പുറത്തറിഞ്ഞ് രണ്ടു ദിവസമായിട്ടും പ്രതികളെക്കുറിച്ചുള്ള ഒരു സൂചന പോലും അന്വേഷണ സംഘത്തിനു ലഭിച്ചിട്ടില്ല. ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ മൂന്ന് സിഐമാരും എസ്ഐമാരും അടങ്ങുന്ന പ്രത്യേക പോലീസ് സംഘം ടീമുകളായി തിരിഞ്ഞാണ് അന്വേഷണം നടത്തുന്നത്.

അതേസമയം നാലുപേരുടെയും മൃതദേഹം ഒരു കുഴിയില്‍ നാട്ടുകാരും ബന്ധുക്കളും അന്ത്യയാത്രയൊരുക്കിയത്. കോട്ടയം മെഡിക്കല്‍കോളജില്‍ പോസ്റ്റുമോര്‍ട്ടം നടത്തിയ മൃതദേഹങ്ങള്‍ ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നരയോടെയാണ് മുണ്ടന്‍മുടിയിലെത്തിച്ചത്.

 

കൊച്ചി: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ കന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് പരാതിയില്‍ കൂടുതല്‍ അന്വേഷണത്തിനായി പ്രത്യേക സംഘം പഞ്ചാബിലേക്ക് പുറപ്പെട്ടു. രണ്ടു ദിവസത്തിനകം ബിഷപ്പിനെ അന്വേഷണസംഘം ചോദ്യം ചെയ്യനാണ് സാധ്യത. വൈക്കം ഡി വൈ എസ് പിയുടെ നേതൃത്വത്തിലുള്ള സംഘത്തില്‍ ആറ് ഉദ്യോഗസ്ഥരാണുള്ളത്. കേസിലെ പ്രഥമിക ചോദ്യം ചെയ്യലായിരിക്കും ഇത്. നേരത്തെ കന്യാസ്ത്രീ ഉന്നയിച്ച ആരോപണങ്ങള്‍ നിഷേധിച്ച ബിഷപ്പ് എത് തരം അന്വേഷണത്തെയും സ്വാഗതം ചെയ്തിരുന്നു.

ഇന്ന് രാവിലെ 9 മണിയോടെ നെടുമ്പാശേരിയില്‍ നിന്ന് പുറപ്പെട്ട സംഘം ഡല്‍ഹിയിലെത്തിയ ശേഷമായിരിക്കും പഞ്ചാബിലെ ജലന്ധറിലേക്ക് പുറപ്പെടുക. കന്യാസ്ത്രീക്കെതിരെ പരാതി നല്‍കിയ ദമ്പതികളെയും വിഷയത്തില്‍ ചോദ്യം ചെയ്യുമെന്നാണ് സൂചന. തന്റെ ഭര്‍ത്താവും കന്യാസ്ത്രീയുമായി അവിഹിതബന്ധം ആരോപിച്ച് യുവതി സഭയ്ക്ക് പരാതി നല്‍കിയിരുന്നു. കാത്തലിക്ക് ബിഷപ്സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ(സി ബി സി ഐ) പ്രസിഡന്റ് ഓസ്വാള്‍ഡ് ഗ്രേഷ്യസില്‍നിന്നും അന്വേഷണസംഘം മൊഴിയെടുക്കുമെന്നാണ് സൂചന.

ഉജ്ജയിന്‍ ബിഷപ്പിന്റെയും മൊഴിയും രേഖപ്പെടുത്താനാണ് സാധ്യത. രണ്ട് വര്‍ഷത്തോളം ബിഷപ്പ് തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് കന്യാസ്ത്രി നല്‍കിയ പരാതിയില്‍ ഉന്നയിച്ചിരിക്കുന്നത്. പരാതി പിന്‍വലിക്കാന്‍ ബിഷപ്പ് ഇടനിലക്കാരന്‍ വഴി വന്‍ തുക വാഗ്ദാനം ചെയ്തതായി പരാതിക്കാരി ആരോപിച്ചിരുന്നു.

നഗരമധ്യത്തില്‍ മൂന്നു നില കെട്ടിടം തകര്‍ന്നു വീണ് നിരവധി പേര്‍ക്ക് പരിക്ക്. മുനിസിപ്പല്‍ ബസ് സ്റ്റാന്റിന് സമീപമുള്ള സരോവര്‍ ഹോട്ടല്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടമാണ് തകര്‍ന്നു വീണത്.

കെട്ടിടം പൂര്‍ണമായും നിലംപൊത്തിയ നിലയിലാണ്.  ആളുകള്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കുള്ളില്‍ കുടുങ്ങിക്കിടക്കുകയാണ്. ആശുപത്രിയില്‍ പ്രവേശിപ്പിച്ചവരില്‍ അഞ്ചുപേരുടെ നില ഗുരുതരമാണ്.

കെട്ടിടത്തിനുള്ളില്‍ എത്ര പേര്‍ കുടുങ്ങിക്കിടക്കുന്നുവെന്ന കാര്യം വ്യക്തമല്ല. രക്ഷാപ്രവര്‍ത്തനം നടക്കുകയാണ്.

 

കാലടി ശ്രീശങ്കര സംസ്കൃത സർവകലാശാലയിൽ നൃത്ത ഗവേഷണ വിദ്യാർഥിയും ഗായികയുമായ മഞ്ജുഷ മോഹന്‍ദാസ് (27)അന്തരിച്ചു. റിയാലിറ്റി ഷോയിലൂടെ ജനപ്രീതി നേടിയ ഗായികയാണ് മഞ്ജുഷ. പെരുമ്പാവൂർ വളയം ചിറങ്ങര സ്വദേശിയാണ്.

ഒരാഴ്ച മുൻപ് വാഹന അപകടത്തിൽ പരിക്കേറ്റ് മഞ്ജുഷ ചികിൽസയിൽ ആയിരുന്നു. എംസി റോഡില്‍ താന്നിപ്പുഴയില്‍ മഞ്ജുഷ സഞ്ചരിച്ച സ്‌കൂട്ടറില്‍ മിനിലോറിയിടിച്ചായിരുന്നു അപകടം. മഞ്ജുഷയുടെ കൂടെ ഉണ്ടായിരുന്ന അഞ്ജനയ്ക്കും പരിക്കേറ്റിരുന്നു.

മമ്മൂട്ടി നായകനായ കേരളവര്‍മ്മ പഴശ്ശിരാജ എന്ന സിനിമയെ അഭിനന്ദിച്ച് ബ്രിട്ടീഷ് എംപി മാര്‍ട്ടിന്‍ ഡേ. പഴശ്ശിരാജ തന്നെ ആവേശഭരിതനാക്കിയെന്ന് എം.പി. ചിത്രത്തെക്കുറിച്ച് മാര്‍ട്ടിന്‍ ഡേ തന്‍റെ ഫേസ്ബുക്കില്‍ പോസ്റ്റും ചെയ്തിട്ടുണ്ട്. സ്‌കോട്ട്ലാന്‍റ് നാഷണല്‍ പാര്‍ട്ടിയുടെ പാര്‍ലമെന്‍റ് അംഗമാണ് ഇദ്ദേഹം. പതിമൂന്നാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന സ്വാതന്ത്രസമര പോരാളി വില്യം വാലേസിന്‍റെ ജീവിതവുമായി പഴശ്ശിയുടെ ജീവിതത്തിന് സാമ്യമുണ്ടെന്ന് മാര്‍ട്ടിന്‍ ഡേ പറയുന്നു.

പഴശ്ശിരാജയെപ്പോലെ ഗറില്ലാ യുദ്ധതന്ത്രങ്ങള്‍ വാലേസും പ്രയോഗിച്ചിട്ടുണ്ടെന്ന് മാര്‍ട്ടിന്‍ വിവരിക്കുന്നു. വാലേസിനെക്കുറിച്ച് സ്പീക്കര്‍ ശ്രീരാമകൃഷ്ണനുമായി സംസാരിച്ചിരുന്നു. അദ്ദേഹമാണ് പഴശ്ശിരാജയെക്കുറിച്ച് തനിക്ക് പറഞ്ഞുതന്നതെന്നും മമ്മൂട്ടിയുടെ സിനിമകാണാന്‍ തന്നെ നിര്‍ദ്ദേശിച്ചതെന്നും മാര്‍ട്ടിന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

പഴശ്ശിരാജയുടെ ഇംഗ്ലീഷ് ജീവചരിത്രം തേടിനടക്കുകയാണ് താനെന്നും മാര്‍ട്ടിന്‍ വ്യക്തമാക്കി. മമ്മൂട്ടിയുടെ അംബേദ്ക്കര്‍ സിനിമയും ഇദ്ദേഹം കണ്ടിട്ടുണ്ട്. കൂടുതല്‍ ചിത്രങ്ങള്‍ കാണാനുള്ള തയ്യാറടുപ്പിലാണെന്നും അദ്ദേഹം സൂചിപ്പിച്ചു.

ബ്രിട്ടീഷുകാര്‍ ഇന്ത്യയോട് ചെയ്തത് എന്ത്’ എന്ന ശശി തരൂരിന്‍റെ പുസ്തകം പോസ്റ്റില്‍ കമന്റായി ഒരാള്‍ ചേര്‍ത്തപ്പോള്‍ താന്‍ ഈ പുസ്തകം വായിച്ചിട്ടുണ്ടെന്നും തനിക്ക് ഇത് സമ്മാനിച്ചത് തരൂര്‍ തന്നെയാണെന്നും മാര്‍ട്ടിന്‍ മറുപടിയായി പറഞ്ഞു.

RECENT POSTS
Copyright © . All rights reserved