മോഹൻലാൽ നായകനാകുന്ന രഞ്ജിത്ത് ചിത്രം ഡ്രാമയ്ക്കായി ആരാധകർ കാത്തിരിക്കുകയാണ്. ലണ്ടനിലാണ് ചിത്രത്തിന്റെ ഷൂട്ടിങ് നടക്കുന്നത്. ആശാശരത്താണ് സിനിമയിൽ നായികയാകുന്നത്. മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷം മോഹൻലാലും രഞ്ജിത്തും ഒരുമിച്ചെത്തുന്ന സിനിമയാണ് ഡ്രാമ.
ലണ്ടനിൽ ചിത്രീകരണം നടക്കുന്നതിനിടെ മോഹൻലാൽ സമൂഹമാധ്യമത്തിൽ പങ്കുവച്ച ഒരു വിഡിയോയാണ് ഇപ്പോൾ ചർച്ചയാകുന്നത്. ചീറിപ്പായുന്ന കാറിനുള്ളിൽ ഇരുന്നൊരു വിഡിയോ അദ്ദേഹം സമൂഹമാധ്യമത്തിൽ പങ്കുവച്ചു. ഒപ്പം നടി ആശാശരത്തുമുണ്ട്. കനിഹ, കോമള്‍ ശര്‍മ്മ, അരുന്ധതി നാഗ്, നിരഞ്ജ്, സിദ്ദിഖ്, ടിനി ടോം, ബൈജു, സുരേഷ് കൃഷ്ണ എന്നിവര്‍ക്കൊപ്പം മൂന്ന് പ്രമുഖ സംവിധായകരും ചത്രത്തില്‍ കഥാപാത്രങ്ങളായെത്തുന്നുണ്ട്. ദിലീഷ് പോത്തന്‍, ശ്യാമപ്രസാദ്, ജോണി ആന്റണി എന്നിവരാണ് ചിത്രത്തില്‍ വ്യത്യസ്ത കഥാപാത്രങ്ങളായെത്തുന്നത്
വര്‍ണചിത്ര ഗുഡ് ലൈന്‍ പ്രൊഡക്ഷന്‍സിന്‍റെയും ലില്ലിപാഡ് മോഷന്‍ പിക്ചേഴ്സിന്‍റെയും ബാനറില്‍ എംകെ നാസ്സറും മഹാ സുബൈറും ചേര്‍ന്നാണ് ചിത്രത്തിന്‍റെ നിർമാണം.
ചലചിത്ര അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ പ്രസിഡന്റ് സ്ഥാനം താൻ ഒഴിയുകയാണെന്നും പകരം മോഹൻലാൽ പ്രസിഡന്റാകുമെന്നും ഇന്നസെന്റ് എംപി. 24ന് തെരഞ്ഞെടുപ്പു ജനറൽ ബോഡിയുടെ അജൻഡയിൽ നടൻ ദിലീപിനെ തിരിച്ചെടുക്കുന്ന കാര്യം ഉൾപ്പെടുത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. പാർലമെന്റിലേക്ക് വീണ്ടും മത്സരിക്കുമോയെന്ന ചോദ്യത്തിനും ഉരുളയ്ക്ക് ഉപ്പേരിപോലെ മറുപടിയെത്തി. ആഗ്രഹമില്ലാത്തവർ ആരാണെന്നും തന്റെ നോട്ടം മോദിയുടെ കസേരയായ പ്രധാനമന്ത്രി സ്ഥാനമാണെന്നും ഇന്നസെന്റ് പറഞ്ഞു.
പത്തനംതിട്ട: മുക്കൂട്ടുതറ കൊല്ലമുളയിൽനിന്നു കാണാതായ കോളജ് വിദ്യാർഥിനി ജെസ്ന മരിയ ജയിംസിനെ സംബന്ധിച്ച വിവരശേഖരണത്തിനായി പോലീസ് സ്ഥാപിച്ച വിവിധ പെട്ടികളിൽനിന്നു ലഭിച്ച അഞ്ച് കത്തുകൾ നിർണായക വഴിത്തിരിവെന്ന് അന്വേഷണസംഘം.
ഇവയിലെ വിവരങ്ങൾ സംബന്ധിച്ചു വിശദമായ പരിശോധന നടത്തുമെന്നും പ്രാഥമിക അന്വേഷണത്തിനായി ഈ കത്തുകൾ സൈബർ സെല്ലിനു കൈമാറിയെന്നും ജില്ലാ പോലീസ മേധാവി ടി. നാരായണൻ അറിയിച്ചു. ജെസ്നയുടെ തിരോധാനം അന്വേഷിക്കുന്ന പോലീസ് സംഘം വിവരശേഖരണത്തിനായി 12 പെട്ടികളാണ് സ്ഥാപിച്ചിരുന്നത്.
ജെസ്നയുടെ വീടിനു സമീപപ്രദേശങ്ങളിലും കാഞ്ഞിരപ്പള്ളി എസ്ഡി കോളജ് പരിസരത്തുമാണ് പെട്ടികൾ സ്ഥാപിച്ചത്. വീടിനു സമീപപ്രദേശങ്ങളിലെ പെട്ടികളിൽ നിന്നാണ് നിർണായക വിവരങ്ങൾ ലഭിച്ചിരിക്കുന്നതെന്നാണ് സൂചന. കത്തിന്റെ രഹസ്യസ്വഭാവം മൂലം കൂടുതൽ വിവരങ്ങൾ പുറത്തു പറയാനാകില്ലെന്നും എസ്പി പറഞ്ഞു. അഞ്ചു ദിവസത്തിനുളളിൽ അന്‍പതിലേറെ കത്തുകൾ ലഭിച്ചു. അഞ്ചു കത്തുകളിലൊഴികെ കെട്ടുകഥകളും അഭ്യൂഹങ്ങളും മാത്രമാണ്. വിവരശേഖരണ പെട്ടികൾ അതാത് ഇടങ്ങളിൽ വീണ്ടും സ്ഥാപിക്കും. അഞ്ചുദിവസം കഴിഞ്ഞ് പരിശോധിക്കും.
കാഞ്ഞിരപ്പള്ളി എസ്ഡി കോളജിലെ ബികോം വിദ്യാർഥിനിയായിരുന്ന ജെസ്നയെ മാർച്ച് 22 മുതലാണ് കാണാതായത്. കൊല്ലമുളയിലെ വീട്ടിൽനിന്നും പിതൃസഹോദരിയുടെ വീട്ടിലേക്കുള്ള യാത്രാമധ്യേ കാണാതായെന്നാണ് പറയുന്നത്. അന്വേഷണത്തിന്റെ ഭാഗമായി ചെന്നൈ, ബംഗളൂരു, ഗോവ, പൂന എന്നിവിടങ്ങളിലേക്കു പോയ പോലീസ് സംഘം ഇന്നു തിരിച്ചെത്തും.
ഇവരിൽ നിന്നുള്ള വിവരങ്ങൾ ക്രോഡീകരിച്ച ശേഷമായിരിക്കും തുടർനീക്കം. നാലു സ്ഥലങ്ങളിലെയും മലയാളി അസോസിയേഷനുകൾ, പള്ളി ഭാരവാഹികൾ എന്നിവരുമായി അന്വേഷണസംഘം ചർച്ച നടത്തി. അന്വേഷണസംഘമെത്തിയ സ്ഥലങ്ങളിലെല്ലാം ജെസ്നയുടെ ചിത്രമുള്ള പോസ്റ്ററുകൾ പതിച്ചിട്ടുണ്ട്.
റോഡരിേലക്ക് കാറില്‍ നിന്നും മാലിന്യം വലിച്ചെറിഞ്ഞ യുവാവിനെ പരസ്യമായി കുറ്റപ്പെടുത്തുന്ന ബോളിവുഡ് നടി അനുഷ്ക ശർമയുടെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. മുംബൈയില്‍ യാത്രയ്ക്കിടെ അനുഷ്ക ശർമ നടത്തിയ വിമര്‍ശനം ഭർത്താവും ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റനുമായ വിരാട് കോഹ്‍ലിലാണ് ക്യാമറയിൽ പകർത്തി ട്വിറ്ററില്‍ പങ്കുവച്ചത്. ഇതിന് പിന്നാലെ വിഡിയോ ആരാധകരും ഏറ്റെടുത്തു. സംഭവത്തിൽ ഒട്ടേറെ പേർ അനുഷ്കയ്ക്കും കോഹ്‌ലിക്കും പിന്തുണയുമായെത്തുകയും ചെയ്തു. എന്നാല്‍ ഇതിനു പിന്നാലെ കാറിലുണ്ടായിരുന്ന യുവാവിന്റെ പ്രതികരണമാണ് ഇപ്പോഴത്തെ വാര്‍ത്ത. മുംബൈ സ്വദേശിയായ അർഹാൻ സിങ്ങാണ് അനുഷ്കയുടെയും കോഹ്‌ലിയുടെയും പെരുമാറ്റത്തെപ്പറ്റി സമൂഹമാധ്യമത്തിൽ രൂക്ഷമായ വിമര്‍ശനമുയര്‍ത്തി കുറിപ്പിട്ടത്.
മാലിന്യം വലിച്ചെറിഞ്ഞ അർഹാന്റെ കാർ തടഞ്ഞ് ‘ഇതു ശരിയല്ല, പ്ലാസ്റ്റിക് മാലിന്യങ്ങൾ ഇങ്ങനെ വലിച്ചെറിയരുത്, പകരം ചവറ്റുകുട്ട ഉപയോഗിക്കണം’ എന്നാണ് അനുഷ്ക കാറിലിരുന്ന് ശാസിച്ചത്. ലക്ഷ്വറി കാറിൽ യാത്ര ചെയ്ത് മാലിന്യം വലിച്ചെറിയുന്ന ഇവരുടെ ചിന്താശേഷി ഇല്ലാതായോ എന്ന ചോദ്യത്തോടെയായിരുന്നു കോഹ്‍ലിയുടെ ട്വീറ്റ്. വിഡിയോയും അദ്ദേഹം ഷെയർ ചെയ്തു. ഇതിനു മറുപടിയായാണു അർഹാൻ രംഗത്തെത്തിയത്.
‘ഈ പോസ്റ്റിൽ നിന്നു യാതൊരു ‘മൈലേജും’ പ്രതീക്ഷിച്ചല്ല ഇക്കാര്യങ്ങൾ കുറിക്കുന്നത്. യാത്രയ്ക്കിടെ ശ്രദ്ധയില്ലായ്മ കൊണ്ട് ഒരു ചതുരശ്ര മില്ലി മീറ്ററിന്റെ പ്ലാസ്റ്റിക് മലിനീകരണത്തിനു ഞാൻ കാരണക്കാരനായി. എന്റെ സമീപത്തു കൂടി ഒരു കാർ പോകുന്നുണ്ടായിരുന്നു. പതിയെ അതിന്റെ വിൻഡോ താഴ്ന്നു, അവിടെ നിന്നതാ സുന്ദരിയായ അനുഷ്ക ശർമ. അവർ എനിക്കു നേരെ ഒച്ചയുയർത്തുകയും ആക്രോശിക്കുകയും ചെയ്യുന്നു. അതും ഭ്രാന്തു പിടിച്ചതു പോലെ. എന്റെ ശ്രദ്ധയില്ലായ്മയ്ക്ക് ഞാൻ മാപ്പു പറയാനൊരുക്കമായിരുന്നു. ഒരൽപം മാന്യതയും മര്യാദയും നിങ്ങളുടെ വാക്കുകളിലുണ്ടായിരുന്നെങ്കിൽ അനുഷ്കയുടെയും കോഹ്‌ലിയുടെയും സ്റ്റാർ വാല്യു കുറഞ്ഞു പോകുമായിരുന്നോ..! പലതരത്തിലുള്ള പെരുമാറ്റ മര്യാദകളും ശുചിത്വബോധവുമൊക്കെയുണ്ട്. വാക്കുകൾ ഉപയോഗിക്കുമ്പോഴുള്ള മര്യാദ അതിലൊന്നാണ്!
എന്റെ ലക്ഷ്വറി കാറിൽ നിന്ന് അബദ്ധവശാൽ താഴെ വീണ മാലിന്യത്തേക്കാൾ വലുതാണ് നിങ്ങളുടെ വായിൽ നിന്നു വന്ന വാക്കുകളും നിങ്ങളുടെ ലക്ഷ്വറി കാറിൽ നിന്നു കണ്ട കാഴ്ചയും പിന്നെ കണ്ടതെല്ലാം ഷൂട്ട് ചെയ്ത് പോസ്റ്റ് ചെയ്ത വിരാട് കോഹ്‌ലിയുടെ വൃത്തികെട്ട മനസ്സും. അതെന്തു നേട്ടത്തിനു വേണ്ടി ചെയ്തതാണെങ്കിലും! ഇപ്പോഴാണ് സംഭവം യഥാർത്ഥത്തിൽ കുപ്പത്തൊട്ടിക്ക് സമാനമായതെന്നും അർഹാൻ പറയുന്നു.
സമൂഹമാധ്യമങ്ങളില്‍ അര്‍ഹാനെ പിന്തുണയ്ക്കുന്നവരുടെ എണ്ണം കൂടുകയാണ്. പരിസര മലിനീകരണം ഇല്ലാതാക്കണമെങ്കിൽ ആദ്യം ആഡംബര കാറിൽ നിന്നിറങ്ങി പൊതു ഗതാഗത സംവിധാനത്തെ ആശ്രയിക്കൂ എന്നാണു ചിലർ കോഹ്‌ലിയോടും അനുഷ്കയോടും പറഞ്ഞത്. കാറിനകത്തെ എസി ഓഫാക്കി ഭൂമിയെ രക്ഷിക്കാനും ആഹ്വാനമുണ്ട്. വിഡിയോയിൽ യുവാവിന്റെ മുഖം കാണിച്ച് അപമാനിച്ചത് വിദേശ രാജ്യത്തായിരുന്നെങ്കിൽ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണെന്നും ചിലര്‍ വാദിക്കുന്നു. താരങ്ങളും സാധാരണക്കാരനും തമ്മില്‍ കൊമ്പുകോര്‍ക്കുന്ന രസകരമായ കാഴ്ച ആസ്വദിക്കുകയാണ് സോഷ്യല്‍ ലോകം
Saw these people throwing garbage on the road & pulled them up rightfully. Travelling in a luxury car and brains gone for a toss. These people will keep our country clean? Yeah right! If you see something wrong happening like this, do the same & spread awareness. @AnushkaSharma pic.twitter.com/p8flrmcnba
— Virat Kohli (@imVkohli) June 16, 2018
പത്തനംതിട്ട മുക്കൂട്ടുതറയില്‍ നിന്ന് കാണാതായ ജസ്ന മരിയ ജയിംസിനെതേടി പൊലീസ് പുണെയിലേയ്ക്കും ഗോവയിലേക്കും അന്വേഷണം വ്യാപിപ്പിച്ചു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രത്യേക അന്വേഷണസംഘത്തിന്റെ നീക്കം. ചെന്നൈയില്‍ കണ്ടയുവതി ജസ്നയല്ലെന്ന് പൊലീസ് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.
പുണെയിലും ഗോവയിലും കോണ്‍വെന്റുകളും നഗരങ്ങളും കേന്ദ്രീകരിച്ചാണ് പൊലീസിന്റെ അന്വേഷണം. നഗരങ്ങളില്‍ ജസ്നയുടെ ചിത്രങ്ങള്‍ പതിക്കുകയും മലയാളി അസോസിയേഷനുകളുടെ സഹായം തേടുകയും ചെയ്യുന്നുണ്ട്. ചെന്നൈയിലുള്‍പ്പെടെ കണ്ട പെണ്‍കുട്ടി ജസ്നയല്ലെന്ന് സ്ഥിരീകരിക്കാന്‍ മാത്രമേ ഇതുവരെയുള്ള അന്വേഷണത്തില്‍ പൊലീസിനായിട്ടുള്ളു.
കേരളത്തിനകത്തും പുറത്തും തിരച്ചില്‍ നടത്തിയെങ്കിലും ഒരുതുമ്പും ലഭ്യമായിട്ടില്ല. പത്തനംതിട്ട മുക്കൂട്ട് തറയില്‍ നിന്ന് ജസ്നയെകാണാതായിട്ട് മൂന്നുമാസം കഴിഞ്ഞു. ജസ്നയുടെ തിരോധാനവുമായി ബന്ധപ്പെട്ട് അന്വേഷണം സി.ബി.ഐക്ക് വിടണമെന്നാവശ്യപ്പെട്ട് നാളെ പത്തനംതിട്ട ഡി.സി.സിയുടെ നേതൃത്വത്തില്‍ നിയമസഭാമാര്‍ച്ച് നടത്തും.
ന്യൂഡല്‍ഹി: ഫേസ്ബുക്ക് ലൈവില്‍ മുഖ്യമന്ത്രിക്ക് വധഭീഷണി മുഴക്കിയയാള്‍ അറസ്റ്റില്‍. കോതമംഗലം സ്വദേശി കൃഷ്ണകുമാര്‍ നായര്‍ (56) ആണ് പിടിയിലായത്. അബുദാബിയില്‍ നിന്ന് ന്യൂഡല്‍ഹി വിമാനത്താവളത്തിലെത്തിയ ഇയാളെ ഡല്‍ഹി പോലീസാണ് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച വൈകിട്ടാണ് സംഭവം. ജൂണ്‍ 5നാണ് അബുദാബിയില്‍ വെച്ച് ഫെയ്സ്ബുക്ക് ലൈവിലൂടെ മുഖ്യമന്ത്രി പിണറായി വിജയനു നേരെ ഇയാള്‍ വധ ഭീഷണി മുഴക്കിയത്.
മുഖ്യമന്ത്രിയെ ജാതീയമായി ഇയാള്‍ അധിക്ഷേപിക്കുകയും അസഭ്യം പറയുകയും ചെയ്തിരുന്നു. ഇതേത്തുടര്‍ന്ന് കേരള പോലീസ് ഇയാള്‍ക്കെതിരെ കേസെടുക്കുകയായിരുന്നു. താന്‍ പഴയ ആര്‍.എസ്.എസ്.പ്രവര്‍ത്തകനാണെന്നും പഴയ കത്തി മൂര്‍ച്ചകൂട്ടി എടുക്കുമെന്നുമാണ് ഇയാള്‍ ലൈവില്‍ പറഞ്ഞത്. ജോലി ഉപേക്ഷിച്ച് മുഖ്യമന്ത്രിയെ കൊലപ്പെടുത്താന്‍ നാട്ടിലേക്ക് എത്തുകയാണെന്നും പറഞ്ഞിരുന്നു. വീഡിയോ വൈറലായതോടെ സോഷ്യല്‍ മീഡിയയില്‍ വലിയ പ്രതിഷേധമാണ് ഉയര്‍ന്നത്. ഇതേത്തുടര്‍ന്ന് മാപ്പ് ചോദിക്കുന്ന വീഡിയോയുമായി ഇയാള്‍ വീണ്ടും പ്രത്യക്ഷപ്പെട്ടു.
മദ്യലഹരിയില്‍ പറ്റിപ്പോയ അബദ്ധമാണെന്നും ഇനിയാവര്‍ത്തിക്കില്ലെന്നുമായിരുന്നു വാദം. സംഭവത്തെ തുടര്‍ന്ന് അബുദാബി ആസ്ഥാനമായ എണ്ണക്കമ്പനിയില്‍ റിഗ്ഗിങ് സൂപ്പര്‍വൈസറായി ജോലി ചെയ്യുകയായിരുന്ന കൃഷ്ണകുമാറിന് ജോലി നഷ്ടമാവുകയും ചെയ്തു. ജോലി പോയി താന്‍ നാട്ടിലേക്ക് മടങ്ങുകയാണെന്നും നിയമം അനുശാസിക്കുന്ന എന്ത് ശിക്ഷയും സ്വീകരിക്കാന്‍ തയ്യാറാണെന്നും കൃഷ്ണകുമാര്‍ നായര്‍ പിന്നീട് മറ്റൊരു പോസ്റ്റില്‍ വ്യക്തമാക്കിയിരുന്നു.
ഫിഫ ലോകകപ്പില്‍ തങ്ങളുടെ രണ്ടാം ഗ്രൂപ്പ് മല്‍സരത്തിനായി പോകവേ സൗദി അറേബ്യയുടെ ദേശീയ ഫുട്‌ബോള്‍ ടീം സഞ്ചരിച്ച വിമാനത്തിന്റെ എന്‍ജിനില്‍ തീ പിടിച്ചു. തുടര്‍ന്ന് അടിയന്തരമായി നിലത്തിറക്കി. വിമാനത്തിലുണ്ടായിരുന്നവരെല്ലാം സുരക്ഷിതരാണ്. അതേസമയം, തീപിടിത്തമായിരുന്നില്ലെന്നും പക്ഷി വന്നിടിച്ചതുകൊണ്ടുണ്ടായ പിഴവാണെന്നുമാണ് വിമാനക്കമ്പനിയുടെ വിശദീകരണം.
റോസ്സിയ എയര്‍ബസ് എ319 ആണ് സെന്റ് പീറ്റേഴ്‌സ്ബര്‍ഗില്‍നിന്ന് റോസ്‌തോവ് ഓണ്‍ ഡോണിലേക്കു താരങ്ങളെ കൊണ്ടുപോയത്. ബുധനാഴ്ച യുറുഗ്വായ്‌ക്കെതിരെയാണു സൗദിയുടെ രണ്ടാം മത്സരം എന്‍ജിനു തീപിടിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയികളില്‍ പ്രചരിക്കുന്നുണ്ട്. എന്നാല്‍ ഇവ ആധികാരികമാണോയെന്നു വ്യക്തമായിട്ടില്ല
📹 PASSENGER FOOTAGE: Watch #KSA plane engine catching fire as they land in Rostov-on-Don for their #WorldCup matchday 2 game against #URU . pic.twitter.com/Yq3QQ1MtZ1
— Ahdaaf (@ahdaafme) June 18, 2018
വോള്‍ഡഗോഗ്രാഡ്ന്മ ആവേശം അവസാന വിസില്‍ വരെ നിറഞ്ഞുനിന്ന മല്‍സരത്തില്‍ ടുണീസിയയ്‌ക്കെതിരെ ഇംഗ്ലണ്ടിന് ജയം. ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് ഇംഗ്ലണ്ട് കടന്നുകൂടിയത്. 90–ാം മിനിറ്റ് വരെ സമനിലയില്‍ തുടര്‍ന്ന മല്‍സരത്തില്‍, ഇന്‍ജുറി ടൈമിലാണ് ഇംഗ്ലണ്ട് വിജയഗോള്‍ കണ്ടെത്തിയത്. 11–ാം മിനിറ്റില്‍ ടീമിന് ലീഡ് സമ്മാനിച്ച ക്യാപ്റ്റന്‍ ഹാരി കെയ്‌നാണ് ഇന്‍ജുറി ടൈമിലും ലക്ഷ്യം കണ്ടത്. ആദ്യ ലോകകപ്പ് കളിക്കുന്ന ടുണീസിയയുടെ ആദ്യ ലോകകപ്പ് ഗോള്‍ ഫെര്‍ജാനി സാസ്സി നേടി. 35–ാം മിനിറ്റില്‍ പെനല്‍റ്റിയില്‍നിന്നായിരുന്നു സാസ്സിയുടെ ഗോള്‍.
വമ്പന്‍ ടീമുകള്‍ക്ക് തുടര്‍ച്ചയായി കാലിടറുന്ന റഷ്യയില്‍, ഇംഗ്ലണ്ടിന്റെ അവസ്ഥയും വ്യത്യസ്തമായിരുന്നില്ല. ആദ്യ പകുതിയില്‍ തിരിച്ചടിച്ചതിനു പിന്നാലെ ഇംഗ്ലണ്ടിനെ പൂര്‍ണമായും നിയന്ത്രിച്ചു നിര്‍ത്തിയ ടുണീസിയ അട്ടിമറി സൃഷ്ടിക്കുമെന്ന് ആരാധകര്‍ ഉറപ്പിച്ചതാണ്. ഇതിനു പിന്നാലെയായിരുന്നു കെയ്‌നിന്റെ രണ്ടാം ഗോളിന്റെ പിറവി. കോര്‍ണര്‍ കിക്ക് ടുണീസിയന്‍ ഗോള്‍മുഖത്ത് സൃഷ്ടിച്ച കൂട്ടപ്പൊരിച്ചിലിനൊടുവില്‍ ലഭിച്ച പന്ത്, കെയ്ന്‍ തട്ടി വലയിലിടുകയായിരുന്നു. ഇതോടെ അവര്‍ക്ക് സ്വന്തമായത് വിജയവും നിര്‍ണായകമായ മൂന്നു പോയിന്റും.
ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് ഗുണ്ടാസംഘങ്ങൾ തമ്മിലുണ്ടായ വെടിവയ്പിൽ ഒരു സ്ത്രീ ഉൾപ്പെടെ മൂന്ന് പേർ മരിച്ചു. അഞ്ച് പേർക്ക് പരിക്കേറ്റു. ഡൽഹിയിലെ ബുരാരിയിൽ തിരക്കേറിയ മാർക്കറ്റിൽവച്ചായിരുന്നു ഗുണ്ടാസംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടിയത്. തിങ്കളാഴ്ച രാവിലെ 10.15നായിരുന്നു സംഭവം.
പ്രാദേശിക ഗുണ്ടാസംഘങ്ങൾ തമ്മിലാണ് ഏറ്റുമുട്ടലുണ്ടായത്. ഇവർ പത്ത് റൗണ്ട് വെടിയുതിർത്തതായും പോലീസും അറിയിച്ചു. ഗുണ്ടാസംഘങ്ങളിലെ ഓരോരുത്തരും പ്രദേശത്തെ ഒരു സ്‍ത്രീമാണ് കൊല്ലപ്പെട്ടതെന്നും പോലീസ് കൂട്ടിച്ചേർത്തു. എസ്യുവി വാഹനങ്ങളിലെത്തിയ സംഘങ്ങൾ ചേരിതിരിഞ്ഞ് വെടിയുതിർക്കുകയായിരുന്നു.
തെലങ്കാനയില്‍ ഭൂമി തര്‍ക്കത്തിന്റെ പേരില്‍ സ്ത്രീയുടെ നെഞ്ചത്ത് ചവിട്ടിയ ബ്ലോക്ക് പഞ്ചായത്തംഗം അറസ്റ്റില്‍. ഭരണകക്ഷിയായ തെലങ്കാന രാഷ്ട്ര സമിതിയുടെ പ്രതിനിധി കൂടിയായ ഇമ്മടി ഗോപിയാണ് അറസ്റ്റിലായിരിക്കുന്നത്.
തെലങ്കാന രാഷ്ട്രസമിതി അംഗമായ ഇമ്മടി ഗോപി സ്ത്രീയുടെ നെഞ്ചത്ത് ആഞ്ഞ് ചവിട്ടുന്ന വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ വൈറലായതോടെ ഇയാളെ അറസ്റ്റുചെയ്യണമെന്ന ആവശ്യവുമായി വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതേ തുടര്‍ന്നാണ് ഉടനടി അറസ്റ്റ് നടന്നത്.
ഞായറാഴ്ചയാണ് കേസിനാസ്പദമായ സംഭവം. തെലങ്കാനയിലെ നിസാമബാദ് ജില്ലയിലായിരുന്നു സംഭവം നടന്നത്. ഗൗരാരാം ഗ്രാമത്തിലെ രാജവ്വ എന്ന സ്ത്രീയെയാണ് ഗോപി ആള്‍ക്കൂട്ടം നോക്കിനില്‍ക്കെ നെഞ്ചത്ത് ചവിട്ടിയത്. 10 മാസം മുമ്പാണ് രാജവ്വ ഗോപിയില്‍ നിന്നും 33 ലക്ഷം രൂപയ്ക്ക് 1125 സ്‌ക്വയര്‍ ഫീറ്റിലുള്ള വീടും സ്ഥലവും വാങ്ങിക്കുന്നത്. എന്നാല്‍ പണം കൈമാറിയിട്ടും രാജവ്വയ്ക്ക് ഗോപി സ്ഥലം കൈമാറിയില്ല. മാര്‍ക്കറ്റ് വില കുതിച്ചുയര്‍ന്നെന്നും 50 ലക്ഷം രൂപകൂടി തരണമെന്നും ഗോപി ആവശ്യപ്പെട്ടു. പക്ഷേ, രാജവ്വ ഈ ആവശ്യം അംഗീകരിച്ചില്ല. തുടര്‍ന്ന് രാജവ്വ ഇന്‍ടല്‍വായ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി,
ഞായറാഴ്ച് ഗോപിയുടെ വീടിനു മുന്നില്‍ രാജവ്വ പ്രതിഷേധവും സംഘടിപ്പിച്ചു. എന്നാല്‍ വീട്ടില്‍ നിന്ന് പുറത്തിറങ്ങിയ ഗോപി ഇവരോട് മോശമായി പെരുമാറി. തുടര്‍ന്ന് രാജവ്വ ഇതിനെ ചോദ്യംചെയ്യുകയും ചെരുപ്പൂരി അടിക്കുകയും ചെയ്തു. ഇതില്‍ പ്രകോപിതനായ ഗോപി രാജവ്വയുടെ നെഞ്ചത്ത് ആഞ്ഞ് ചവിട്ടുകയായിരുന്നു. ഇത് കണ്ട നിന്നയാള്‍ ദൃശ്യങ്ങള്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്യുകയായിരുന്നു.
സംഭവത്തെ തുടര്‍ന്ന് തെലങ്കാന രാഷ്ട്ര സമിതി അംഗത്തിന്റെ മോശം പെരുമാറ്റത്തെ ചോദ്യം ചെയ്ത് കോണ്‍ഗ്രസ് പാര്‍ട്ടി ഇന്‍ഡല്‍വായ് പൊലീസ് സേറ്റഷനു മുന്നില്‍ പ്രതിഷേധ പ്രകടനം നടത്തി.