സോഷ്യല്‍ലോകം ഒരുപാട് പിന്തുണ നല്‍കിയ ഗായകന്‍. യേശുദാസിനെപ്പോലെ പാടി എന്ന ‘കുറ്റം’ പറഞ്ഞ് യുവഗായകന് സംസ്ഥാന ചലച്ചിത്ര പുരസ്കാരം നഷ്ടപ്പെട്ടുെവന്ന വാര്‍ത്ത വന്നപ്പോള്‍ ഈ യുവാവിന് പിന്തുണയുമായി ഒട്ടേറെ പേര്‍ രംഗത്തെത്തി. ഇപ്പോഴിതാ സംസ്ഥാനം വിട്ട് അന്താരാഷ്ട്ര പുരസ്കാരം സ്വന്തമാക്കിയിരിക്കുകയാണ് ഇൗ ഗായകന്‍. അഭിജിത്ത് വിജയന് ആശംസകള്‍ നേരുന്ന തിരക്കിലാണ് ആരാധകരും സോഷ്യല്‍ ലോകവും. അവാര്‍ഡ് വാര്‍ത്ത നടന്‍ ജയറാം അദ്ദേഹത്തിന്റെ ഫെയ്സ്ബുക്ക് പേജിലൂടെ പങ്കുവച്ചു. ടൊറന്‍റോ ഇന്‍ര്‍നാഷണല്‍ സൗത്ത് ഏഷ്യന്‍ ഫിലിം അവാര്‍ഡ് 2018ല്‍ മികച്ച ഗായകനുള്ള പുരസ്കാരമാണ് അഭിജിത്ത് നേടിയത്.
സന്തോഷവാര്‍ത്ത അഭിജിത്ത് ഫെയ്സ്ബുക്ക് വിഡിയോയിലൂടെ പങ്കുവച്ചു. ജനകീയ വോട്ടെടുപ്പിലൂടെയാണ് തന്നെ തിരഞ്ഞെടുത്തതെന്ന് അറിഞ്ഞപ്പോള്‍ പറഞ്ഞറിയിക്കാന്‍ കഴിയാത്ത സന്തോഷം തോന്നിയെന്ന് നിറകണ്ണുകളോടെ അഭിജിത്ത് പറയുന്നു. ജയറാമായിരുന്നു ചിത്രത്തിലേക്ക് ഇൗ ഗാനം അഭിജിത്തിനെ കൊണ്ട് പാടിക്കാം എന്ന അഭിപ്രായം മുന്നോട്ട് വച്ചത്. ‘ആകാശപ്പാലക്കൊമ്പത്ത്’ എന്നു തുടങ്ങുന്ന ഗാനമാണ് ചിത്രത്തിനായി അഭിജിത്ത് പാടിയത്. അദ്ദേഹത്തിന്റെ ആദ്യ ഗാനം കൂടിയാണിത്.
യേശുദാസിന്റെ ശബ്ദവുമായി സാമ്യമുണ്ടെന്ന് പറഞ്ഞ് യുവഗായകന് സംസ്ഥാന പുരസ്കാരം നിഷേധിച്ചതായാണ് റിപ്പോര്‍ട്ട് പുറത്തുവന്നത്. ഭയാനകം എന്ന സിനിമയിലെ അഭിജിത്ത് വിജയൻ പാടിയ ‘കുട്ടനാടൻ കാറ്റു ചോദിക്കുന്നു’ എന്ന ഗാനമാണ് പുരസ്കാരത്തിനായി അവസാന റൗണ്ടിൽ എത്തിയത്. അവാർഡ് നിർണയ വേളയുടെ അവസാനഘട്ടത്തിലാണ് യേശുദാസല്ല, മറ്റൊരാളാണ് പാടിയെതെന്ന് ജൂറി അംഗങ്ങൾക്കു മനസ്സിലായതെന്നാണ് വാര്‍ത്ത. അർജുനൻ മാസ്റ്ററായിരുന്നു ഭയാനകത്തിന്‍റെ സംഗീത സംവിധായകൻ. അദ്ദേഹത്തിന് ഇൗ ചിത്രത്തിലെ സംഗീതത്തിന് മികച്ച സംഗീത സംവിധായകനുള്ള പുരസ്കാരം ലഭിച്ചിരുന്നു.
സെൽഫി എടുക്കാൻ ശ്രമിച്ചു, 170 അടി താഴ്ചയുള്ള വെള്ളചാട്ടത്തിലേക്ക് വീണുമരിച്ചു. രംജാൻ ഉസ്മാൻ ഖാജി എന്ന 35കാരനാണ് കർണാടകയിലെ ഗോകക്ക് വെള്ളചാട്ടത്തിലേക്ക് വീണുമരിച്ചത്.
വെള്ളച്ചാട്ടത്തിന്റെ അടുത്തുനിന്ന് ഫോട്ടോയെടുക്കാൻ പാറയിടുക്കിൽ പിടിച്ചു നീങ്ങുകയായിരുന്നു. ഇതിനിടയിൽ കാൽവഴുതിതാഴേക്ക് വീഴുകയായിരുന്നു. അപകടമുന്നറിയിപ്പ് വകവെയ്ക്കാതെയാണ് ഖാജി വെള്ളച്ചാട്ടത്തിന്റെ അരികിലേക്ക് പോയത്.
സമൂഹമാധ്യമത്തിലിടാൻ വെള്ളച്ചാട്ടത്തിനോട് ചേർന്നുനിൽകുന്ന ചിത്രം ലഭിക്കാനാണ് രംജാൻ ഉസ്മാൻ ഖാജി ഈ സാഹസത്തിന് മുതിർന്നത്. 170 അടി താഴ്ചയിലേക്കാണ് ഇയാൾ വീണത്. തിരച്ചിൽ ഊർജിതമാണെങ്കിലും ഇതുവരെ മൃതദേഹം കണ്ടെത്താനായിട്ടില്ല. ഖാജിയും സുഹൃത്തുകളും മദ്യപിച്ചിരുന്നതായി ദൃക്സാക്ഷികൾ പറയുന്നു. അഞ്ചുവർഷം മുമ്പ് 19പേർ ഗോകങ്ക് വെള്ളച്ചാട്ടത്തിൽ വീണുമരിച്ചിട്ടുണ്ടെന്ന് പൊലീസ് വെളിപ്പെടുത്തി.
ലണ്ടൻ: കുടിയേറ്റനയത്തിൽ ബ്രിട്ടീഷ് സർക്കാർ കൊണ്ടുവന്ന മാറ്റം ഇന്ത്യൻ വിദ്യാർഥികൾക്കു കനത്ത തിരിച്ചടിയാകുന്നു. ഐടി വ്യവസായത്തിനു ഗുണകരമാകുന്ന തരത്തിലാണ് പുതിയ ചട്ടങ്ങളെങ്കിലും വിദ്യാർഥി വിസയ്ക്കുള്ള ചട്ടങ്ങളിൽ ഇളവ് അനുവദിക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ നിന്ന് ഇന്ത്യയെ ഒഴിവാക്കിയിരിക്കുകയാണ്.
ബ്രിട്ടനിലെ സർവകലാശാലകളിൽ പഠിക്കുന്നതിനുള്ള ടയർ 4 വിസ വിഭാഗത്തിൽ ചൈന ഉൾപ്പെടെ 26 രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർഥികൾക്ക് ഇളവ് അനുവദിച്ചെങ്കിലും ഇതിൽ ഇന്ത്യയെ ഉൾപ്പെടുത്തിയിട്ടില്ല. തായ്ലന്റ്, മെക്സിക്കോ എന്നീ രാജ്യങ്ങളും പുതുതായി ഇളവ് അനുവദിക്കുന്ന രാജ്യങ്ങളിൽ ഉൾപ്പെടുത്തി. എന്നാൽ ഇന്ത്യയെപ്പോലെ കോമൺവെൽത്ത് രാജ്യങ്ങളിൽ ഉൾപ്പെട്ടവയല്ല ഇവ രണ്ടും.
അടുത്തമാസം ആറുമുതലാണ് ചട്ടം പ്രാബല്യത്തിൽ വരുന്നത്. ഇന്ത്യ പട്ടികയിൽ ഉൾപ്പെട്ടിട്ടില്ലെന്ന് ഹോം ഓഫീസിലെ ഉന്നത ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. വിദ്യാഭ്യാസയോഗ്യത, സാന്പത്തികനിലവാരം, ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനം എന്നിവയിൽ കൂടുതൽ ഇളവ് നൽകുന്ന തരത്തിലാണ് പുതിയ ചട്ടം. ഇതുവഴി കൂടുതൽ വിദേശവിദ്യാർഥികളെ യുകെയിലെ സർവകലാശാലയിൽ എത്തിക്കാനാണ് ലക്ഷ്യമിടുന്നത്.
പുതിയ ചട്ടം പ്രാബല്യത്തിൽ വരുന്നതോടെ ഇന്ത്യയിലെ സാങ്കേതിക വിദഗ്ധർക്കും അധ്യാപകർക്കും ബ്രിട്ടനിൽ കൂടുതൽ അവസരങ്ങൾ ലഭിച്ചേക്കും.
ന്യൂസ് ഡെസ്ക്
പ്രമുഖ കാർ നിർമ്മാണക്കമ്പനിയായ ഔഡിയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ റൂപർട്ട് സ്റ്റാഡ്ലർ അറസ്റ്റിലായി. ജർമ്മൻ പോലീസാണ് സിഇഒയെ ഇന്നു രാവിലെയാണ് കസ്റ്റഡിയിലെടുത്തത്. ഡീസൽഗേറ്റ് സ്കാൻഡലുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. ഇദ്ദേഹത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തിരിക്കുകയാണ്. വോക്സ് വാഗണിലെ അന്തരീക്ഷ മലിനീകരണ നിയന്ത്രണ സംവിധാനത്തിലെ ക്രമക്കേടുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായാണ് റൂപർട്ട് സ്റ്റാഡ്ലർ അറസ്റ്റിലായിരിക്കുന്നത്.
2015ൽ ആണ് ഡീസൽ എമിഷൻ സ്കാൻഡൽ പുറം ലോകമറിയുന്നത്. യുഎസിലെ എമിഷൻ ടെസ്റ്റിനെ മറികടക്കുന്നതിനായി ഇല്ലീഗൽ സോഫ്റ്റ് വെയർ കാറിൽ സജ്ജീകരിച്ചിരിക്കുന്നതായി കണ്ടെത്തുകയായിരുന്നു. യുകെയിലെ 1.2 മില്യണടക്കം 11 മില്യൺ കാറുകളിൽ ഈ സംവിധാനം നിയമപരമല്ലാതെ ഘടിപ്പിച്ചിരുന്നു. ഔഡി ഡിവിഷന്റെ മേധാവിയായ റൂപർട്ട് സ്റ്റാഡ്ലർ 1997 മുതൽ വോക്സ് വാഗന്റെ മാനേജിംഗ് ടീമിലുണ്ട്. വോക്സ് വാഗന് 30 ബില്യൺ ഡോളറിന്റെ നഷ്ടമാണ് ക്രമക്കേടുമായി ബന്ധപ്പെട്ട് ഉണ്ടായത്.
ചെന്നൈ: പ്രമുഖ തമിഴ് നടൻ മൻസൂർ അലിഖാനെ പോലീസ് അറസ്റ്റ് ചെയ്തു. ചെന്നൈ-സേലം അതിവേഗ പാതയ്ക്കെതിരേ തദ്ദേശവാസികളും കർഷകരും നടത്തിയ പ്രക്ഷോഭത്തിൽ പങ്കെടുക്കവെ നടത്തിയ വിവാദ പരാമർശത്തിന്‍റെ പേരിലാണ് അറസ്റ്റ്.
എട്ടുവരിപ്പാത നിർമിച്ചാൽ എട്ടുപേരെ കൊന്ന് താൻ ജയിലിൽപ്പോകുമെന്നാണ് മൻസൂർ അലിഖാൻ പറഞ്ഞത്. കേന്ദ്ര സർക്കാരിന്‍റെ ചെന്നൈ-സേലം അതിവേഗ പാതയ്ക്കെതിരേ പൂലവരി, നാഴിക്കൽപ്പട്ടി, കുപ്പന്നൂർ, അച്ചൻകുട്ടപ്പട്ടി ഗ്രാമങ്ങളിലെ കർഷകരാണ് സമരം നടത്തുന്നത്.
കാവേരി പ്രശ്നത്തിൽ സമരം നടത്തിയവർക്ക് പിന്തുണ നൽകിയതിന് കഴിഞ്ഞ ഏപ്രിലിൽ മൻസൂർ അലിഖാനെ പോലീസ് അറസ്റ്റു ചെയ്തിരുന്നു.
ഫുട്‌ബോള്‍ ലോകകപ്പിന്റെ ചൂടിലാണ് കേരളം. മെസിയും അര്‍ജന്റീനയും ബ്രസീലുമെല്ലാം ചങ്കും ചങ്കിടിപ്പുമാകുന്ന സമയമാണിത്. ആളു കൂടുന്നിടത്തെല്ലാം ചര്‍ച്ച കാല്‍പ്പന്ത് മാമാങ്കം മാത്രം. അതിനിടയില്‍ ഒന്നുറങ്ങി എണീറ്റപ്പോള്‍ സ്വന്തം കുടുംബത്തിലെ എട്ട് പേരെ നഷ്ടപ്പെട്ട റാഫിയെന്ന യുവാവിനെ ആര്‍ക്ക് സമയം. നമ്മള്‍ മെസ്സി ഗോളടിക്കാത്തതിന്റെ പേരില്‍ പരിതപിച്ചിരിക്കുമ്പോള്‍ നമ്മുടെ തൊട്ടരികെ ഒരാളിരിക്കുന്നതു കണ്ടോ എന്നു തുടങ്ങി ഷറഫുദീന്‍ സഹ്‌റ എന്നൊരാള്‍ ഫേസ്ബുക്കില്‍ ഇട്ട കുറിപ്പ് വൈറലാകുകയാണ്.
കോഴിക്കോട് താമരശേരി കട്ടിപ്പാറ സ്വദേശി മുഹമ്മദ് റാഫിയെക്കുറിച്ചാണ് ഷറഫുദീന്റെ ഫേസ്ബുക്ക് കുറിപ്പ്. കരിഞ്ചോല മലയിലുണ്ടായ ഉരുള്‍പൊട്ടല്‍ റാഫിയുടെ കുടുംബത്തിലെ എട്ടുപേരുടെ ജീവനാണെടുത്തത്. റാഫിയുടെ മാതാപിതാക്കളും ഭാര്യയും മൂന്നു വയസ്സുകാരി മകളും രണ്ടു സഹോദരിമാരും സഹോദരിയുടെ രണ്ടു കുട്ടികളുമാണ് അന്നത്തെ ദുരന്തത്തില്‍ മരണമടഞ്ഞത്. അപകടത്തില്‍ തന്റെ കുടുംബത്തിന് ഒന്നും വരുത്തരുതെ എന്ന പ്രാര്‍ത്ഥനയോടെ സൗദിയില്‍ നിന്ന് നാട്ടിലെത്തിയ റാഫിയ്ക്ക് തന്റെ പ്രിയയരുടെ ചേതനയറ്റ ശരീരങ്ങള്‍ കണ്ട് ഒന്നുറക്കെ കരയാന്‍ പോലും കഴിയാതെ മരവിച്ച് നോക്കി നില്‍ക്കാനെ ആയുള്ളു.
കുറിപ്പിന്റെ പൂര്‍ണ്ണ രൂപം ഇങ്ങനെ…
നമ്മള്‍ മെസ്സി ഗോളടിക്കാത്തതിന്റെ പേരില്‍ പരിതപിച്ചിരിക്കുമ്പോള്‍ നമ്മുടെ തൊട്ടരികെ ഒരാളിരിക്കുന്നതു കണ്ടോ… ഖല്‍ബ് തകര്‍ന്ന് ഒന്നു കരയാന്‍ പോലുമാവാതെ…പിഞ്ചുമോളടക്കം സ്വന്തം ചോരയിലെ ഒന്‍പതു പേരെയാണ് ഒറ്റദിവസം കൊണ്ടു വിധി കൊണ്ടുപോയത്. വീടിന്റെ തരി പോലും കാണാനില്ല. സ്വപ്നങ്ങളും പ്രതീക്ഷകളുമെല്ലാം ഇതാ കിടക്കുന്നു ഈ മണ്ണിനടയില്‍…
ചെറുപ്പം മുതല്‍ ആ മലയുടെ മടിത്തട്ടിലായിരുന്നു കളിച്ചതും വളര്‍ന്നതും. അതാണിപ്പോള്‍ ഒരു രാത്രികൊണ്ട് ഒരു ദുരന്തമായി തന്റെ കുടുംബത്തിനു മേല്‍ വന്നു പതിച്ചത്. മണിക്കൂറുകള്‍ക്കു മുന്‍പേ എല്ലാവരുമായി ഫോണ്‍ ചെയ്തു സംസാരിച്ചതാണ്. പെരുന്നാളിനേക്കുറിച്ചുള്ള ഒരുക്കങ്ങളൊക്കെ ചോദിച്ചറിഞ്ഞു. മരണത്തെ സ്വീകരിക്കാനെന്നോണം കയറി വന്ന പെങ്ങളോടും കുശലം പറഞ്ഞു. ഒന്നുറങ്ങി എഴുന്നേറ്റപ്പോഴേക്കും എല്ലാം അവസാനിച്ചിരുന്നു.
ഒരു ദുഃസ്വപ്നം കണക്കെ വന്നെത്തിയ നാട്ടിലെ ഉരുള്‍ പൊട്ടല്‍ വാര്‍ത്തകള്‍… എത്രയും പെട്ടെന്നു നാട്ടിലെത്താനുള്ള കൂട്ടുകാരുടെ കോളുകള്‍… തന്റെ കുടുംബത്തിനൊന്നും സംഭവിച്ചിട്ടുണ്ടാകരുതേയെന്ന പ്രാര്‍ഥനകള്‍… നാട്ടിലെത്തിയപ്പോള്‍ കണ്ട ഭീകരമായ കാഴ്ചകള്‍… മണ്ണിനടിയില്‍നിന്നു പുറത്തെടുത്ത തന്റെ പിഞ്ചു മോളുടെയും പ്രിയതമയുടെയും മയ്യിത്തുകള്‍… എല്ലാം കണ്ടു ഖല്‍ബ് തകര്‍ന്ന്… തന്റെ സ്വപ്നങ്ങള്‍ക്കു മീതെ വന്നു പതിച്ച മണ്‍കൂനകള്‍ നോക്കി… ഒന്നുറക്കെ കരയാന്‍ പോലുമാവാതെ വിറങ്ങലിച്ചു നില്‍ക്കുകയാണീ സഹോദരന്‍.സഹനം നല്‍കണേ നാഥാ… എല്ലാം താങ്ങാനുള്ള കരുത്തു നല്‍കണേ റബ്ബേ…
പ്രണവ് രാജ്
ന്യൂഡല്‍ഹി : നാണമില്ലേ മിസ്റ്റര്‍ രാഹുല്‍ഗാന്ധി നിങ്ങള്‍ക്ക് കോണ്‍ഗ്രസ്സ് നേതാവ് എന്ന് പറഞ്ഞ് ഞെളിഞ്ഞ് നടക്കാന്‍ ?. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യ ഇത്രയധികം തകര്‍ന്നടിഞ്ഞിട്ടും ഇന്ത്യന്‍ ജനതയ്ക്കൊപ്പം തെരുവിലിറങ്ങി ഒന്ന് പ്രതിക്ഷേധിക്കാന്‍ പോലുമുള്ള നട്ടെല്ല് ഇല്ലെങ്കില്‍ പിന്നെ താങ്കള്‍ എങ്ങനെ ഇന്ത്യയുടെ പ്രധാനമന്ത്രിയാകും?. എന്തിനാണ് വര്‍ഷങ്ങളുടെ പാരമ്പര്യം അവകാശപ്പെടുന്ന താങ്കളുടെ ഈ പാര്‍ട്ടി ഇനിയും ഇന്ത്യയില്‍ ?.
ഇന്ത്യന്‍ നിയമവാഴ്ച തകര്‍ന്നടിഞ്ഞിരിക്കുന്നുവെന്ന് രാജ്യത്തെ നിയമപാലകര്‍ തെരുവിലറങ്ങി വിളിച്ചു പറയുന്നു . കോടതികളില്‍ നടക്കുന്ന വിചാരണകളും , കോടതി വിധികളും മറ്റ് പലരുടെയും താല്‍പ്പര്യങ്ങള്‍ക്ക് അനുസരിച്ച് കോടികള്‍ വാങ്ങിയാണ് നടപ്പിലാക്കുന്നതെന്ന് നിയമപാലകര്‍ തന്നെ ഏറ്റ് പറയുന്നു . സത്യത്തിനുവേണ്ടി നിലയുറപ്പിച്ച ജെസ്റ്റിസ് ലോയെപ്പോലെയുള്ള ജഡ്ജിമാര്‍ ദുരൂഹസാഹചര്യത്തില്‍ മരണപ്പെടുന്നു. സാധാരണക്കാരന്റെ അവസാനത്തെ പ്രതീക്ഷയായ കോടതി വിധികളും വിറ്റഴിക്കപ്പെട്ടെന്ന് രാജ്യത്തെ ജനം ഒന്നടങ്കം വിളിച്ച് പറഞ്ഞിട്ടും അതിനെതിരെ ഒരു ചെറുവിരലെങ്കിലും അനക്കാന്‍ താങ്കളുടെ മുത്തശിപാര്‍ട്ടിയായ കോണ്‍ഗ്രസിന് എന്താണ് കഴിയാത്തത്?.
രാജ്യത്തിന്റെ നട്ടെല്ലായ ജനാധിപത്യം നടപ്പിലാകണ്ടത് സുതാര്യവും സന്ധവുമായ തെരഞ്ഞെടുപ്പ് പ്രക്രീയകളിലൂടെ ആയിരിക്കണം . ഇന്ന് ലോകം മുഴുവനും തള്ളികളഞ്ഞ , ആര്‍ക്കും അനായാസം തിരിമറി നടത്തി വിജയിക്കാന്‍ കഴിയുന്ന ഇലക്ട്രോണിക്ക് വോട്ടിംഗ് മെഷീന്‍ എന്ന സംവിധാനം ഉപയോഗപ്പെടുത്തി വര്‍ഗീയ ശക്തികള്‍ ഇന്ത്യയില്‍ ഏകാധിപത്യം നടപ്പിലാക്കിയിട്ടും താങ്കള്‍ ഒന്നും കണ്ടില്ല എന്ന് നടിക്കുകയല്ലേ ?. രാജ്യത്ത് ഉപയോഗിച്ച ആയിരക്കണക്കിന് മെഷീനുകളില്‍ കുടി , ലക്ഷക്കണക്കിന് വോട്ടുകള്‍ തിരിമാറി നടത്തിയതായി തെളിഞ്ഞിട്ടും അതിനെതിരെ ഒന്ന് കോടതി കയറുവാനോ , ബാലറ്റ് പേപ്പറിലൂടെ തിരഞ്ഞെടുപ്പുകള്‍ നടത്തി ഇന്ത്യന്‍ ജനാധിപത്യം തിരകെ കൊണ്ടുവരുവാനോ എന്തെങ്കിലും നടപടികള്‍ സ്വീകരിക്കാനോ താങ്കളുടെ പാര്‍ട്ടി തയ്യാറായോ?.
രാജ്യത്തെ പല സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാരും , കലാ – സാംസ്ക്കാരിക രംഗത്തുള്ള പ്രമുഖരും അപകടകരമായ ഈ സാഹചര്യത്തിനെതിരെ എല്ലാ പിണക്കങ്ങളും മാറ്റി വച്ച് മുന്നോട്ട് വന്നിട്ടും തങ്ങളും തങ്ങളുടെ പാര്‍ട്ടിയും ഇനിയും ഉറക്കം നടിക്കുന്നത് എന്തിന് ?. അഴിമതിയിലും , കാലുവാരലിലും , കുത്തഴിഞ്ഞ ജീവിതത്തിലും അഭിരമിച്ച് കഴിയുന്ന താങ്കളുടെ പാര്‍ട്ടിയിലെ നേതാക്കളെ നിലയ്ക്ക് നിര്‍ത്താന്‍ കഴിയാത്ത താങ്കള്‍ക്ക് എങ്ങനെ ഒരു രാജ്യത്തെ നയിക്കാന്‍ കഴിയും ?
വര്‍ഗീയത അതിന്റെ എല്ലാ മുഖങ്ങളെയും തുറന്ന് കാട്ടി കൊടും കൊലപാതകങ്ങളിലൂടെ പുറത്ത് വരുമ്പോഴും താങ്കള്‍ ഉറങ്ങുകയല്ലേ ? രാജ്യത്തെ ന്യുനപക്ഷ ജനതയ്ക്ക് ഭരണഘടന അനുവദിച്ചു കൊടുത്ത എല്ലാ അവകാശങ്ങളെയും കാറ്റില്‍ പറത്തി ഒരു ഏകാധിപതിയുടെ മൌനാനുവാദത്തോടെ രാജ്യത്തെ ഫാസിസ്റ്റ് ശക്തികള്‍ ഭരണഘടനയെവരെ പിച്ചി ചീന്തുമ്പോള്‍ നിങ്ങള്‍ എവിടെയാണ് ? മണ്ടന്‍ സാമ്പത്തിക പരിഷ്കാരങ്ങള്‍ കൊണ്ട് രാജ്യം സാമ്പത്തികമായി തകര്‍ന്നടിഞ്ഞുവെന്ന് സാമ്പത്തിക ശാസ്ത്രഞന്മാര്‍ പറയുകയും , രാജ്യത്തെ 90 ശതമാനം സാധാരണക്കാരന്റെ ദൈനംദിന ജീവിതത്തെ ബാധിക്കുന്ന വിലക്കയറ്റത്തിനെതിരെയെങ്കിലും താങ്കളുടെ പാര്‍ട്ടി എന്തെങ്കിലും നടപടികള്‍ സ്വീകരിച്ചോ ? എന്തിന് ഇതൊക്കെ തുറന്ന് കാട്ടി ഇന്ത്യന്‍ ജനതയെ തെരുവിലറക്കി ഒന്ന് പ്രതിക്ഷേധിക്കാനെങ്കിലും താങ്കള്‍ക്ക് കഴിഞ്ഞോ ?
എന്നും വര്‍ഗീയതയ്ക്കെതിരെയാണ് താങ്കളും , താങ്കളുടെ കോണ്‍ഗ്രസ് എന്ന പാര്‍ട്ടിയും എന്ന് പറയാന്‍ ഇനിയും അവകാശമുണ്ടോ ? വര്‍ഗീയ ശക്തികളാല്‍ നിയന്ത്രിക്കപ്പെടുന്ന രാഷ്ട്രീയ പാര്‍ട്ടിയായ ബി ജെ പിയുടെ എല്ലാ ജനാധിപത്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും അകമഴിഞ്ഞ സഹായമല്ലേ താങ്കള്‍ നല്‍കി പോരുന്നത് ? . താങ്കളുടെ മുക്കിന് കീഴിലുള്ള മഹാഭുരിപക്ഷം ജനതയും വോട്ടു നല്‍കി തിരഞ്ഞെടുത്ത ഡെല്‍ഹി എന്ന സംസ്ഥാനത്തിലെ കെജരിവാളിന്റെ ആം ആദ്മി ഗവണ്മെന്റിനെ ഇല്ലാതാക്കാന്‍ ഒരു ഏകാധിപതിയും കൂട്ടരും ഒന്നിച്ച് ശ്രമിക്കുമ്പോള്‍ അവര്‍ക്ക് വേണ്ട എല്ലാ സഹായവും നല്‍കി കുടെ നില്‍ക്കുന്ന ഏക പാര്‍ട്ടി താങ്കളുടെ കോണ്‍ഗ്രസ്സ് മാത്രമല്ലേ ?
താങ്കള്‍ സ്വയം കുഴിച്ച കുഴിയില്‍ വീണ് ഇല്ലായിക്കൊണ്ടിരിക്കുന്നു എന്ന് ഉറപ്പിച്ച് പറയാം . ജനത്തിന് മുന്നില്‍ ഉയര്‍ത്തിക്കാട്ടാന്‍ കഴിയുന്ന ഒരു നല്ല നേതാവിനൊപ്പം , ആശയങ്ങളില്‍ ഉറച്ച് നിന്ന് ജനമനസ്സിനൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിയാത്ത ഒരു പ്രസ്ഥാനമായി തങ്ങളുടെ പാര്‍ട്ടി ഇന്ന് മാറിയിരിക്കുന്നു . പഞ്ചാബ് എന്ന സംസ്ഥാനത്ത് മാത്രമായി അവശേഷിക്കുന്ന തങ്ങളുടെ ഈ പാര്‍ട്ടിയും , ഗവണ്മെന്റും അടുത്ത തെരഞ്ഞെടുപ്പോടെ ഇന്ത്യയില്‍ തകര്‍ന്നടിഞ്ഞ് ഇല്ലാതാകുമ്പോള്‍ ഇത്രയും വലിയ ഒരു രാഷ്ട്രീയ പ്രസ്ഥാനത്തെ വര്‍ഗീയ ശക്തികളുടെ മുന്നില്‍ അടിയറവച്ച് ഇല്ലാതാക്കിയതിന്റെ ദുഷ്പേര് താങ്കള്‍ക്ക് മാത്രമായിരിക്കും മിസ്റ്റര്‍ രാഹുല്‍ഗാന്ധി.
ന്യൂസ് ഡെസ്ക്
ലണ്ടനിൽ ട്രെയിനിടിച്ച് മൂന്നു പേർ കൊല്ലപ്പെട്ടു. ഇന്ന് രാവിലെ 7.30 ന് ശേഷമാണ് ദുരന്തം നടന്നത്. ബ്രിക്സ്റ്റണിനടുത്തുള്ള ലുഗ്ബ്രോ ജംഗ്ഷനിലാണ് സംഭവം. അപകടം നടന്ന ഉടനെ പോലീസും പാരാമെഡിക്സും സ്ഥലത്ത് എത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. എങ്ങനെയാണ് അപകടം നടന്നത് എന്നതിനെക്കുറിച്ചോ ഇവർ എങ്ങനെ ട്രാക്കിൽ എത്തിപ്പെട്ടു എന്ന കാര്യത്തിലും വ്യക്തതയില്ലെന്ന് ബ്രിട്ടീഷ് ട്രാൻസ്പോർട്ട് പോലീസ് അറിയിച്ചു. നാഷണൽ റെയിലിന്റെ ഈ മേഖലയിലെ സർവീസുകൾക്ക് അപകടം മൂലം താമസം നേരിടുന്നുണ്ട്. പോലീസ് അന്വേഷണം തുടങ്ങി.
തിരുവനന്തപുരം: ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥരുടെ വീടുകളിലെ ജോലികള്‍ ചെയ്യേണ്ടതില്ലെന്ന് ക്യാപ് ഫോളോവേഴ്‌സ് അസോസിയേഷന്‍. പോലീസുകാരെക്കൊണ്ട് ഉദ്യോഗസ്ഥര്‍ ദാസ്യപ്പണി ചെയ്യിക്കുന്നത് സംബന്ധിച്ചുള്ള പരാതികള്‍ പുറത്തു വന്ന സാഹചര്യത്തിലാണ് ഈ നിര്‍ദേശം. യൂണിറ്റ് തലത്തിലാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.
ഉന്നത ഉദ്യോഗസ്ഥര്‍ വീടുകളില്‍ നിര്‍ത്തിയിരിക്കുന്ന പോലീസുകാരെ തിരിച്ചു വിളിക്കുന്നതിന്റെ ഭാഗമായി വീടുകളിലും ക്യാമ്പ് ഓഫീസുകളിലും ജോലി ചെയ്യുന്ന ക്യാംപ് ഫോളോവര്‍മാരുടെ കണക്കെടുപ്പ് തുടങ്ങി. എന്നാല്‍ ഇത് പ്രഹസനമാണെന്ന് അസോസിയേഷന്‍ കുറ്റപ്പെടുത്തുന്നു. രേഖയിലുള്ള വിവരങ്ങള്‍ മാത്രമാണ് ജില്ലാ പോലീസ് മേധാവികള്‍ ആസ്ഥാനത്ത് അറിയിക്കുന്നതെന്ന് അസോസിയേഷന്‍ പറയുന്നു.
രേഖയില്‍ കാണിക്കാതെ ഒട്ടേറെ പോലീസുകാരെ വീട്ടുവേലയ്ക്ക് ഉപയോഗിക്കുന്നതായാണ് ആക്ഷേപമുള്ളത്. കൂടുതല്‍ വെളിപ്പെടുത്തലുകള്‍ വന്നതോടെ പല ഉദ്യോഗസ്ഥരും തങ്ങളുടെ വീടുകളില്‍ ജോലിചെയ്യിപ്പിച്ചിരുന്ന ക്യാംപ് ഫോളോവേഴ്സിനെ തിരിച്ചയക്കുന്നതായും റിപ്പോര്‍ട്ടുണ്ട്.
ലോകകപ്പ് ആഘോഷിക്കാനെത്തിയ ആരാധകര്‍ക്കിടയിലേക്ക് ടാക്സി കാര്‍ പാഞ്ഞു കയറി. മോസ്‌കോ റെഡ് സ്‌ക്വയറിന് സമീപമാണ് ആള്‍ക്കൂട്ടത്തിനിടയിലേക്ക് ടാക്സി കാര്‍ പാഞ്ഞുകയറിയത്. സംഭവത്തില്‍ ഏഴുപേര്‍ക്ക് പരിക്കേറ്റു. ലേകകപ്പിന്റെ ആവേശത്താല്‍ ശനിയാഴ്ച വൈകുന്നേരം നഗരത്തില്‍ ആഘോഷ നടക്കുന്ന സമയത്തായിരുന്നു അപകടം.
യുക്രെയ്ന്‍, അസര്‍ബൈജാന്‍, റഷ്യ എന്നീ രാജ്യങ്ങളിലെ പൗരത്വമുള്ളവര്‍ക്കാണ് പരിക്കേറ്റത്. മഞ്ഞ നിറമുള്ള ഹ്യൂണ്ടായ് കാര്‍ നിയന്ത്രണം വിട്ട് ആള്‍ക്കൂട്ടത്തിലേക്ക് ഇടിച്ച് കയറിയതിന് ശേഷം നടപ്പാതയിലൂടെ മീറ്ററുകളോളം മുന്നോട്ട് പോകുകയായിരുന്നു.
എന്നാല്‍ സംഭവം ബോധപൂര്‍വ്വം നടന്നതല്ലെന്നാണ് പൊലീസിന്റെ നിഗമനം. ദൃശ്യങ്ങള്‍ ഇത്് വ്യക്തമാക്കുന്നതായും പൊലീസ് പറഞ്ഞു. ഡ്രൈവറുടെ പക്കല്‍ നിന്നും കിര്‍ഗിസ്ഥാനില്‍ നിന്നുള്ള ഡ്രൈവിംഗ് ലൈസന്‍സാണ് ലഭിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. ഉറക്കകുറവ് മൂലം വണ്ടി നിയന്ത്രണം വിടുകയായിരുന്നുവെന്ന് ഡ്രൈവര്‍ പൊലീസിന് മൊഴി നല്‍കി.