Latest News

ഉള്‍വശി റൗടേല, കരണ്‍ വാഹി തുടങ്ങിയവര്‍ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന ഹേറ്റ് സ്റ്റോറി 4 ന്റെ ട്രെയിലര്‍ പുറത്തിറങ്ങി. മുന്‍പ് പുറത്തിറങ്ങി ഹേസ് സ്റ്റോറി2, ഹേസ് സ്റ്റോറി3 എന്നി ചിത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായാണ് ട്രെയിലറും പുറത്തിറക്കിയിരിക്കുന്നത്. ട്രെയിലറിലുള്ള പോലെ തന്നെ ചിത്രവും വ്യത്യസ്തമാണെന്നാണ് സൂചിപ്പിക്കുന്നത്.

രണ്ടു സഹോദരങ്ങള്‍ ഒരേ പെണ്‍കുട്ടിയെ മോഹിക്കുന്നതിനെ കുറിച്ചാണ് സിനിമ പറയുന്നത്. പ്രണയവും പ്രതികാരവും നിറഞ്ഞതാണ് ചിത്രത്തിന്റെ ട്രെയിലര്‍. ആഷിക് ബനായേ ആപ്‌നേ എന്ന ഹിറ്റ് ഗാനത്തിന്റെ പുതിയ പതിപ്പും ചിത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് അണിയറ പ്രവര്‍ത്തകര്‍ പറയുന്നു. മാര്‍ച്ച് ഒന്‍പതിന് ചിത്രം തിയേറ്ററുകളില്‍ എത്തും. ടി സീരിസ് ഫിലിംസ് ബുഷണ്‍ കുമാര്‍ നിര്‍മിക്കുന്ന ചിത്രം വിശാല്‍ പാണ്ഡ്യ ആണ് സംവിധാനം ചെയ്യുന്നത്.

ബ്രയന്‍ മാത്യുവെന്ന 51 കാരന്‍ കൈകാലുകള്‍ക്ക് തളര്‍ന്നതായി അഭിനയിച്ച് നേടിയത് രണ്ടര ലക്ഷം പൗണ്ടിന്റെ ബെനഫിറ്റുകള്‍. 15 വര്‍ഷം നീണ്ട തട്ടിപ്പാണ് പുറത്തു വന്നിരിക്കുന്നത്. ഇയാളുടെ കേസ് പരിഗണിക്കുന്ന കോടതിയില്‍ ഭാര്യയോടപ്പം വീല്‍ച്ചെയറിലാണ് എത്തിയത്. അതേസമയം കോടതി ചുമത്തിയ മറ്റു ആരോപണങ്ങള്‍ ഇയാള്‍ ബ്രയന്‍ നിഷേധിച്ചു. ഇയാളുടെ കൈകാലുകളുടെ പ്രവര്‍ത്തന ക്ഷമത എത്രത്തോളം ഉണ്ടെന്ന് പരിശോധിക്കാന്‍ കോടതി ഉത്തരവിട്ടിട്ടുണ്ട്. ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിനായി കൈകാലുകള്‍ തളര്‍ന്നതായി അഭിനയിച്ച ബ്രയാന് കടുത്ത ശിക്ഷ ലഭിക്കുമെന്ന് കേസ് പരിഗണിച്ച ജഡ്ജി റോബര്‍ട്ട് ലിന്‍ഫോര്‍ഡ് പറഞ്ഞു.

2012ല്‍ കുറ്റം ആരോപിക്കപ്പെട്ട ബ്രയാന് കൈകാലുകള്‍ക്ക് യാതൊരു പ്രശ്‌നവും ഉണ്ടായിരുന്നില്ലെന്നും സാധാരണ നിലയില്‍ നടന്നായും കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ കൈകാലുകള്‍ തളര്‍ന്ന രീതിയിലെന്ന് ഡോക്ടര്‍മാരെ പോലും ബ്രയന്‍ വിശ്വസിപ്പിച്ചിരുന്നു. ഇയാളുടെ വാക്കുകളെ വിശ്വാസത്തിലെടുത്ത ഡോക്ടര്‍മാര്‍ കൂടുതല്‍ പരിശോധനകള്‍ ഇക്കാര്യത്തില്‍ നടത്തിയിരുന്നില്ല. എന്നാല്‍ കഴിഞ്ഞ കുറച്ചു കാലങ്ങളായി ഇദ്ദേഹത്തിന് നടക്കാന്‍ പ്രാപ്തിയുണ്ടെന്ന കാര്യം തിരിച്ചറിഞ്ഞിട്ടുണ്ട്. 2017ല്‍ ഡോക്ടര്‍മാരെ കാണാനെത്തിയ സമയത്ത് ബ്രയന്‍ വീല്‍ച്ചെയറിലായിരുന്നു എത്തിയത്.

ഒരു ഘട്ടത്തില്‍ ബ്രയനെ കാണാനെത്തിയ പൊലീസ് സംഘം ഇയാള്‍ സഞ്ചരിക്കുന്ന വാഹനം അര മൈല്‍ ദൂരത്ത് പാര്‍ക്ക് ചെയ്തതായി ശ്രദ്ധയില്‍പ്പെട്ടിരുന്നു. ആ സമയത്ത് നടക്കാന്‍ ആവശ്യമായ ഒരു ഉപകരണങ്ങളും ബ്രയന്‍ ഉപയോഗിച്ചിരുന്നെല്ലെന്ന് മിസ്സിസ്സ് മാര്‍ട്ടിന്‍ കോടതിയെ അറിയിച്ചു. ബ്രയന്റെ കൈകാലുകള്‍ തളര്‍ന്ന അവസ്ഥയിലായിരുന്നില്ല എന്നതിന് തെളിവാണ് ആ സംഭവമെന്നും മാര്‍ട്ടിന്‍ പറഞ്ഞു. എന്നാല്‍ ബ്രയാന്‍ കൈകാലുകള്‍ തളര്‍ന്ന അവസ്ഥയിലാണെന്നും ഉപകരണങ്ങലുടെ സഹായമില്ലാതെ അദ്ദേഹത്തിന് എഴുന്നേറ്റ് നില്‍ക്കാന്‍ സാധിക്കില്ലെന്നും വാദി ഭാഗത്തിനു വേണ്ടി ജിം ടില്‍ബറി കോടതിയെ അറിയിച്ചു.

സര്‍ക്കാരില്‍ നിന്ന ലഭിക്കുന്ന ഇത്തരം സഹായങ്ങള്‍ അര്‍ഹതപ്പെട്ടവര്‍ക്കാണ് ലഭിക്കേണ്ടതെന്ന് വാദം കേട്ട ശേഷം വര്‍ക്ക് ആന്റ് പെന്‍ഷന്‍ ഡിപാര്‍ട്ട്‌മെന്റ് മേധാവി ഡേവ് മോറിസ്സ് അഭിപ്രായപ്പെട്ടു. 245,000 പൗണ്ടിന്റെ ബെനിഫിറ്റുകളാണ് രോഗിയായി അഭിനയിച്ച് ബ്രയന് കൈക്കാലാക്കിയിരിക്കുന്നത്. കൈകാലുകള്‍ തളര്‍ച്ച ബാധിച്ചിരിക്കുന്ന ആളുകള്‍ അത് തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കേണ്ടതുണ്ട് എന്നാല്‍ ബ്രയാന്റെ കേസില്‍ അതുണ്ടായിട്ടില്ല. അതുകൊണ്ടു തന്നെ ഇയാള്‍ ശിക്ഷ അര്‍ഹിക്കുന്നതായി കോടതി അറിയിച്ചു. ഇപ്പോള്‍ ജാമ്യത്തിലുള്ള ബ്രയാന്റെ ശിക്ഷ വിധി ഏപ്രില്‍ പതിമൂന്നിനായിരിക്കും.

കോളിവുഡ് താരങ്ങളെ ലക്ഷ്യം വെച്ച് സുചിലീക്ക്‌സ് വീണ്ടുമെത്തിയിരിക്കുകയാണ്. താരങ്ങളുടെ സ്വകാര്യ ചിത്രങ്ങള്‍ പങ്കുവെച്ച് പൊതുജനങ്ങള്‍ക്ക് മുന്‍പില്‍ അവരുടെ മുഖം മൂടി വലിച്ചു കീറുമെന്നാണ് ഭീഷണി. രണ്ടാം വരവില്‍ ഒരു നടിയുടെ സ്വകാര്യചിത്രം പങ്കുവെച്ചിട്ടുണ്ട്. നടി സമന്തയുടേതാണെന്നാണ് ചിത്രം കണ്ടവരുടെ കമന്റുകള്‍. ചിത്രം മോര്‍ഫ് ചെയ്തതുമാകാം എന്നും അഭിപ്രായപ്പെടുന്നവരുണ്ട്.

പാര്‍ട്ടിക്കിടയില്‍ മദ്യപിച്ച് നൃത്തംവെയ്ക്കുന്ന ഖുശ്ബുവിന്റെയും സുകന്യയുടെയും ചിത്രം കഴിഞ്ഞ ദിവസം പങ്കുവെച്ചിരുന്നു. ഇതിന്റെ വീഡിയോ ഉടന്‍ പുറത്തിറക്കുമെന്ന് സൂചന നല്‍കിയിട്ടുണ്ട്.

ഗായിക സുചിത്ര കാര്‍ത്തികിന്റെ പേരിലുള്ള ട്വിറ്റര്‍ അക്കൗണ്ട് വഴിയാണ് ചിത്രങ്ങള്‍ പുറത്തുവിട്ടത്. എന്നാല്‍ ഇതില്‍ തനിക്ക് യാതൊരു പങ്കുമില്ലെന്നാണ് സുചിത്ര പറഞ്ഞത്. അതിനുശേഷം സുചിലീക്ക്‌സ് എന്ന പേരില്‍ നിരവധി വ്യജ അക്കൗണ്ടുകള്‍ വന്നു.

നടന്‍ ധനുഷിനെതിരെയായിരുന്നു സുചിത്രയുടെ ആദ്യ ട്വീറ്റ്. പാര്‍ട്ടിയില്‍ പങ്കെടുക്കവെ ധനുഷിനൊപ്പം വന്ന ഒരാള്‍ തന്നെ ഒരു പാര്‍ട്ടിയില്‍ വച്ച് ഉപദ്രവിച്ചുവെന്നും ധനുഷിന്റെ യഥാര്‍ഥ മുഖം ലോകത്തിന് മുന്‍പ് തുറന്നു കാട്ടുമെന്നും സുചിത്ര വെല്ലുവിളിച്ചിരുന്നു.

തുടര്‍ന്ന് സുചിത്രയുടെ അക്കൗണ്ടില്‍ നിന്ന് പല താരങ്ങളുടെയും സ്വകാര്യ ചിത്രങ്ങള്‍ പുറത്ത് വന്നു. ആന്‍ഡ്രിയ, അനിരുദ്ധ്, ഹന്‍സിക, തൃഷ, ചിന്‍മയി ശ്രീപാദ എന്നിവരുടെ ചിത്രങ്ങളാണ് ട്വിറ്ററില്‍ പ്രചരിച്ചത്. സംഭവം വിവാദമായതോടെ തന്റെ അക്കൗണ്ട് ആരോ ഹാക്ക് ചെയ്തുവെന്നാണ് സുചിത്ര പറഞ്ഞത്. ഔദ്യോഗിക എക്കൗണ് മരവിപ്പിക്കുകയും ചെയ്തു. എന്നാല്‍ സുചിത്രയുടെ മാനസികാവസ്ഥ ശരിയല്ലെന്ന് ഭര്‍ത്താവ് കാര്‍ത്തിക് മാധ്യമങ്ങളോട് പറഞ്ഞു

അണ്ടര്‍ 19 ക്രിക്കറ്റ് ലോകകപ്പില്‍ നാളെ ഇന്ത്യ – ഓസ്ട്രേലിയ ഫൈനല്‍ പോരാട്ടം. നാലാം ലോകകിരീടം തേടിയാണ് ഇരുടീമുകളും കളിക്കാനിറങ്ങുന്നത്. ഇന്ത്യന്‍ സമയം രാവിലെ ആറരയ്ക്ക് മല്‍സരം ആരംഭിക്കും.

തോല്‍വിയറിയാതെയാണ് രാഹുല്‍ ദ്രാവിഡിന്റെ കുട്ടികള്‍ ഫൈനല്‍ വരെ എത്തിയത്. ഫൈനലിലെ എതിരാളികളായ ഓസ്ട്രേലിയയെ നൂറു റണ്‍സിന് തകര്‍ത്താണ് ഗ്രൂപ്പ് ഘട്ടത്തിന് തുടക്കമിട്ടത് തന്നെ. പിന്നീട് പാപ്പുവ ന്യൂ ഗിനിയയും സിംബാബ്‌വെയും, ക്വാര്‍ട്ടറില്‍ ബംഗ്ലേദേശ്, സെമിയില്‍ പാക്കിസ്ഥാന്‍.. ഇന്ത്യയെ വിറപ്പിക്കാന്‍ ഇവര്‍ക്കാാര്‍മായില്ല. മുഹമ്മദ് കൈഫിനും വിരാട് കോഹ്‌ലിക്കും ഉന്‍മുക്ത് ചന്ദിനും ശേഷം ലോകകപ്പ് ഉയര്‍ത്തുന്ന ക്യാപ്റ്റ്നാവാനുള്ള അവസരമാണ് പ്രിഥ്വി ഷായ്ക്കൊരുങ്ങുന്നത്. ക്യാപ്റ്റന്‍ ഷായും വൈസ് ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലുമാണ് ബാറ്റിങ് സെന്‍സേഷനുകള്‍. നാഗര്‍കോട്ടിയും ശിവം മവിയുമടങ്ങുന്ന ബോളിങ് നിരയും ഇന്ത്യയ്ക്ക് കരുത്തു പകരുന്നു. സെമിഫൈനലില്‍ 69 റണ്‍സിന് പാക്കിസ്ഥാനെ പുറത്താക്കിയത് ബോളിങ് മികവിന് ഒരുദാഹരണം മാത്രം.

ഓസ്ട്രേലിയന്‍ നിരയും ഒട്ടും മോശമല്ല. ഗ്രൂപ്പ് ഘട്ടത്തില്‍ ആകെ തോറ്റത് ഇന്ത്യയോട് മാത്രം. അതിനാല്‍ പകരം വീട്ടാന്‍ ഉറച്ചു തന്നെയാകും കങ്കാരുക്കളുടെ വരവ്. ഇന്ത്യയ്ക്കും ഓസീസിനും മൂന്ന് ലോകകിരീടങ്ങള്‍ വീതം സ്വന്തമായുണ്ട്. ന്യൂസിലന്‍ഡില്‍ ജയിക്കുന്നവര്‍ക്ക് ഏറ്റവും കൂടുതല്‍ കിരീമെന്ന റെക്കോര്‍ഡ് സ്വന്തമാക്കാം.

നടി സനുഷയെ അപമാനിക്കാന്‍ ശ്രമിച്ച തമിഴ്‌നാട് കന്യാകുമാരി വില്ലുകുറി സ്വദേശി ആന്റോ ബോസിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. തൃശൂര്‍ ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് പ്രതിയുടെ ജാമ്യാപേക്ഷ തള്ളിയത്. മംഗലാപുരത്തുനിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രയ്ക്കിടെയാണ് സനുഷ ആക്രമിക്കപ്പെട്ടത്.

മംഗലാപുരത്തുനിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രയ്ക്കിടെ ആക്രമിക്കപ്പെട്ടപ്പോള്‍ സഹയാത്രികര്‍ തിരിഞ്ഞു നോക്കിയില്ലെന്ന് യുവനടി സനുഷ പറഞ്ഞിരുന്നു. ആരും സഹായത്തിനു എത്തിയില്ല. സിനിമയിലെ സുഹൃത്തുക്കള്‍ മാത്രം ആണ് പ്രതിയെ നിയമത്തിനു മുന്നില്‍ കൊണ്ട് വരാന്‍ സഹായിച്ചതെന്നും സനുഷ പ്രതികരിച്ചു. ഫെയ്‌സ്ബുക്കിലൂടെ മാത്രമാണ് മലയാളികളുടെ പ്രതികരണമെന്നും കണ്‍മുന്നില്‍ ഒരു പെണ്‍കുട്ടി ആക്രമിക്കപ്പെട്ടാല്‍ ആരും തിരിഞ്ഞ് നോക്കില്ലെന്നും നടി പറഞ്ഞിരുന്നു.

ഉറക്കത്തില്‍ ആരോ ചുണ്ടില്‍ സ്പര്‍ശിക്കാന്‍ ശ്രമിച്ചതായി തോന്നി. ഞെട്ടി ഉണര്‍ന്ന് ബഹളം വച്ചിട്ടും ആരും സഹായത്തിനെത്തിയില്ല. അക്രമിയെ സനുഷ തടഞ്ഞ് വച്ചു. ഇതിനിടെ ബഹളം കേട്ടെത്തിയ തിരക്കഥാകൃത്ത് ആര്‍ ഉണ്ണിയും സുഹൃത്ത് എറണാകുളം സ്വദേശി രഞ്ജിത്തുമാണ് അക്രമിയെ പിടികൂടാനും പൊലീസിനെ വിളിക്കാനും സഹായിച്ചതെന്ന് സനുഷ പറഞ്ഞു. കേസുമായി മുന്നോട്ട് പോകുമെന്നും സനുഷ പ്രതികരിച്ചു.

ഇന്ത്യന്‍ ശിക്ഷാ നിയമം മുന്നൂറ്റി അന്‍പത്തിനാല് വകുപ്പ് പ്രകാരമാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. കേസുമായി മുന്നോട്ട് പോകുമെന്ന് സനുഷ പ്രതികരിച്ചു. സ്വര്‍ണ്ണപ്പണിക്കാരനാണ് ആന്റോ ബോസ്.

യു എ യിൽ ജോലിക്ക് പോകുന്നവർ ഇനി മുതൽ അഞ്ച് വര്‍ഷത്തെ ക്യാരക്ടര്‍ & കോണ്ടാക്റ്റ് സര്‍ട്ടിഫിക്കറ്റ് എന്നിവ സമർപ്പിക്കേണ്ടത്. 2018 ഫെബ്രുവരി നാല് മുതലാണ് നിയമം നടപ്പിലാവുക. ജോലി അന്വേഷിക്കുന്ന നിരവധി പേരാണ് സര്‍ട്ടിഫിക്കറ്റ് എങ്ങനെ ലഭ്യമാക്കാമെന്നു അന്വേഷിക്കുന്നത്. സർട്ടിഫിക്കറ്റ് നേടാനുള്ള നടപടി ക്രമങ്ങൾ ഇങ്ങനെ. തഹസില്‍ദാര്‍ക്ക് അപേക്ഷ തയ്യാറാക്കി 5 രൂപ കോര്‍ട്ട് ഫീ സ്റ്റാമ്ബ് പതിച്ച്‌ വില്ലേജ് ഓഫീസര്‍ക്ക് നല്‍കുക. റേഷന്‍ കാര്‍ഡ്, തിരിച്ചറിയല്‍ കാര്‍ഡ്, പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ്, പാസ്പോര്‍ട്ട് ന്നിവയുടെ പകര്‍പ്പ് സഹിതമാണ് അപേക്ഷ നല്‍കേണ്ടത്.

അന്വേഷണ റിപ്പോര്‍ട്ട് വില്ലേജ് ഓഫീസര്‍ തഹസില്‍ദാര്‍ക്ക് നല്‍കും. അതുപ്രകാരം തഹസില്‍ദാര്‍ ക്യാരക്ടര്‍ & കോണ്ടാക്റ്റ് സര്‍ട്ടിഫിക്കറ്റ് അനുവദിക്കും.  ഇങ്ങനെ ലഭിച്ച സര്‍ട്ടിഫിക്കറ്റ് നോട്ടറി അറ്റസ്റ്റേഷന്‍. കേരള ഗവ. സെക്രട്ടറിയേറ്റ്, ഹോം ഡിപ്പാര്‍ട്ട്മെന്റ് അറ്റസ്റ്റേഷന്‍, തിരുവനന്തപുരം യുഎഇ കോണ്‍സുലേറ്റ് അറ്റസ്റ്റേഷന്‍ എന്നിവ നടത്തുക.  പിന്നീട് യുഎഇ യിൽ എത്തിയതിനു ശേഷം മിനിസ്റ്ററി ഓഫ് ഫോറിന്‍ അഫയേഴ്സ് അറ്റെസ്റ്റേഷന്‍, ലീഗല്‍ ട്രാന്‍സിലേഷന്‍ ഓഫ് അറബിക്. മിനിസ്റ്ററി ഓഫ് ജസ്റ്റിസ് അറ്റസ്റ്റേഷന്‍ എന്നിവയ്ക്ക് ശേഷം യുഎഇയില്‍ ജോലി ആവശ്യത്തിലേക്ക് നല്‍കാവുന്നതാണ്.

തീവണ്ടിയില്‍ വെച്ച് തന്നെ ശല്യം ചെയ്ത യുവാവിനെ പൊലീസില്‍ ഏല്‍പ്പിച്ച സിനിമാ താരം സനുഷയ്ക്ക് പൊലീസ് ആസ്ഥാനത്ത് സ്വീകരണം. ഡിജിപി ലോക്‌നാഥ് ബെഹ്‌റയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് സനുഷയ്ക്ക് സ്വീകരണം നല്‍കിയത്. തന്നെ ശല്യം ചെയ്ത യുവാവിനെ പൊലീസില്‍ ഏല്‍പ്പിക്കാന്‍ ധൈര്യം കാണിച്ച സനുഷയെ ഡിജിപി ബെഹ്‌റ അഭിനന്ദിച്ചു.

ബുധനാഴ്ച്ച രാത്രി മാവേലി എക്സ്പ്രസില്‍ യാത്ര ചെയ്യവേയാണ് സംഭവം. അതിക്രമം കാണിച്ച ആന്റോ ബോസ് എന്നയാളെ പൊലീസ് 14 ദിവസത്തേക്ക് റിമാന്റ് ചെയ്തിരിക്കുകയാണ്. എസി എവണ്‍ കോച്ചില്‍ തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന സനുഷയെ ട്രെയിനില്‍ അടുത്ത ബെര്‍ത്തിലുണ്ടായിരുന്ന യാത്രക്കാരനാണ് ആക്രമിക്കാന്‍ ശ്രമിച്ചത്. അതിക്രമത്തിന് ശ്രമിച്ച യാത്രക്കാരന്റെ കൈ പിടിച്ചുവെച്ച് ബഹളം വെച്ചെങ്കിലും ആരും സഹായത്തിന് എത്തിയില്ലെന്നും സനുഷ പറഞ്ഞു. ഒടുവില്‍ ട്രെയിനില്‍ തന്നെയുണ്ടായിരുന്ന തിരക്കഥാകൃത്ത് ഉണ്ണി ആറും എറണാകുളത്തു നിന്നുള്ള ഒരു യാത്രക്കാരനുമാണ് നടിയുടെ സഹായത്തിന് എത്തിയത്.

വടക്കാഞ്ചേരി സ്റ്റേഷനില്‍ വെച്ചാണ് സംഭവമുണ്ടായത്. റെയില്‍വേ പോലീസില്‍ വിളിച്ചറിയിച്ചതിനെ തുടര്‍ന്ന് തൃശൂര്‍ സ്റ്റേഷനില്‍ നിന്ന് പോലീസെത്തി പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. അതിക്രമം നടന്ന സമയത്ത് സനുഷയെ സഹായിക്കാന്‍ രണ്ടു പേരൊഴികെ മറ്റാരും തയ്യാറാകാത്തത് ഞെട്ടിപ്പിച്ചുവെന്നും ഇത്തരം അവസ്ഥകള്‍ കേരളത്തിന് ചേര്‍ന്നതല്ലെന്നും സ്വീകരണ വേളയില്‍ ഡിജിപി ബെഹ്‌റ പറഞ്ഞു.

എകെജി സെന്ററിനെതിരെ ആരോപണവുമായി വി.ടി.ബല്‍റാം. സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്റര്‍ നിലനില്‍ക്കുന്നത് സര്‍ക്കാര്‍ സൗജന്യമായി നല്‍കിയ ഭൂമിയിലാണെന്നും എകെജിയുമായി ബന്ധപ്പെട്ട പഠന ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്കായി സ്മാരകം നിര്‍മിക്കാന്‍ നല്‍കിയ ഭൂമിയില്‍ സിപിഎം സംസ്ഥാന കമ്മിറ്റിക്ക് ഓഫീസ് നിര്‍മിക്കുകയാണ് സിപിഎം നേതാക്കളുടെ നിയന്ത്രണത്തിലുണ്ടായിരുന്ന എകെജി സ്മാരക കമ്മിറ്റി ചെയ്തതെന്ന് ബല്‍റാം ആരോപിക്കുന്നു.

1977ല്‍ എ.കെ.ആന്റണി സര്‍ക്കാരിന്റെ കാലത്താണ് വഞ്ചിയൂര്‍ വില്ലേജിലെ സര്‍വ്വേ നമ്പര്‍ 2645ലുള്‍പ്പെട്ട 34.4 സെന്റ് കേരള യൂണിവേഴ്‌സിറ്റി വക സ്ഥലം തിരുവനന്തപുരത്തെ എകെജി സ്മാരക കമ്മിറ്റിയുടെ സെക്രട്ടറിക്ക് അനുവദിച്ചതെന്നും ബല്‍റാം പറയുന്നു. കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ എകെജിയുടെ പേരില്‍ ഒരു ലൈബ്രറിയോ മറ്റോ പ്രവര്‍ത്തിക്കുന്നതൊഴിച്ചാല്‍ അദ്ദേഹത്തിന്റെ സ്മരണ നിലനിര്‍ത്താനുള്ളതോ സമൂഹത്തിന് ഗുണകരമായ രീതിയിലുള്ളതോ ആയ പഠന ഗവേഷണ പ്രവര്‍ത്തനങ്ങളൊന്നും അവിടെ കാര്യമായി നടന്നുവരുന്നതായി ആര്‍ക്കും അറിവില്ല.

എകെജിയുമായി ബന്ധപ്പെട്ട എത്ര ഗവേഷണ പ്രബന്ധങ്ങള്‍ കഴിഞ്ഞ 40 വര്‍ഷങ്ങള്‍ക്കിടയ്ക്ക് ഈ ഗവേഷണ സ്ഥാപനത്തില്‍ നിന്ന് പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ടെന്നും എത്ര പേര്‍ പിഎച്ച്ഡി നേടിയിട്ടുണ്ടെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ ബല്‍റാം ചോദിക്കുന്നു. പെട്ടെന്ന് പൊട്ടിമുളച്ച എകെജി സ്‌നേഹത്തിന്റെ പിന്നിലെ യഥാര്‍ത്ഥ കാരണം എല്ലാവര്‍ക്കും അറിയാം. എകെജിയോടും അദ്ദേഹത്തിന്റെ സ്മരണകളോടുമുള്ള താത്പര്യം ആത്മാര്‍ത്ഥമാണെങ്കില്‍ സര്‍ക്കാര്‍ സൗജന്യമായി അനുവദിച്ച ഭൂമിയിലെ കെട്ടിടത്തില്‍ നിന്ന് സിപിഎം ഓഫീസ് ഒഴിപ്പിച്ച് അത് പൊതുജനങ്ങള്‍ക്ക് പ്രാപ്യമായ തരത്തില്‍ ഒരു സ്വതന്ത്ര മ്യൂസിയമായും ഗവേഷണകേന്ദ്രമായും മാറ്റുക എന്നതാണ് ചെയ്യേണ്ടതെന്നും ബല്‍റാം പറഞ്ഞു. എകെജി പ്രതിമ നിര്‍മിക്കാന്‍ ബജറ്റില്‍ തുക വകയിരുത്തിയതിന്റെ പശ്ചാത്തലത്തിലാണ് പുതിയ വിമര്‍ശനം.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

തലസ്ഥാന നഗരിയെ നടുക്കി പട്ടാപ്പകൽ മോഷണം.വീട്ടിൽ കയറി വൃദ്ധയെ ആക്രമിച്ച് ഇരുപത്തിമൂന്ന് പവൻ സ്വർണ്ണാഭരണങ്ങൾ കവർന്ന ദമ്പതികളെ മണിക്കൂറുകൾക്കകം സിറ്റി ഷാഡോ പൊലീസ് പിടികൂടി. തൈക്കാട് മുല്ലശ്ശേരി വീട്ടിൽ വിശാഖ് (21) ഭാര്യ നയന (20) എന്നിവരെയാണ് വഞ്ചിയൂർ പൊലീസ് അറസ്റ്റ് ചെയ്തത്.

ഇന്ന് രാവിലെ എട്ടരയോടെയാണ് സംഭവം. ശ്രീകണ്ഠ്ശ്വേരം തകരപ്പറമ്പ് റോഡിൽ റ്റി.സി 28/1509 പ്രിയദർശിനി വീട്ടിൽ ഭഗവതി അമ്മാളിനെ ആക്രമിച്ചാണ് ഇവർ സ്വർണ്ണാഭരണങ്ങൾ കവർന്നത്. ഭഗവതി അമ്മാളിന്റ വീട്ടിന് മുന്നിലെത്തിയ ഇരുവരും കൈയിലെ വെള്ള പേപ്പർ കാണിച്ച് വിലാസം ചോദിക്കാനെന്ന വാജേന അടുത്തെത്തി. വീട്ടിൽ മറ്റാരുമില്ലെന്ന് മനസിലാക്കി കുശാലാന്വേഷണം നടത്തി പതിയെ വീട്ടിനുള്ളിലേക്ക് ദമ്പതികൾ കയറി. ഉടൻ തന്നെ നയന വൃദ്ധയുടെ കൈകൾ പുറകിൽ നിന്ന് പിടിച്ച് കട്ടിലിന്റെ കാലിനോട് ചേർത്ത് പിടിച്ചു. ഈ സമയം വിശാഖ് വൃദ്ധയുടെ കഴുത്തിൽ കിടന്ന മൂന്ന് സ്വർണ്ണമാല, മൂന്ന് മോതിരവുമടക്കം ഇരുപത്തിമൂന്ന് പവൻ കൈക്കലാക്കി. തുടർന്ന് ഇവർ വന്ന വാഹനത്തിൽ കയറി രക്ഷപ്പെട്ടു.

വിവരമറിഞ്ഞയുടൻ സിറ്റി പൊലീസ് കമ്മീഷണർ പി. പ്രകാശിന്റെ നിർദ്ദേശ പ്രകാരം കൺട്രോൾ റൂം ഏ.സി സുരേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള ഷാഡോ പൊലീസ് സംഘം നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് മണിക്കൂറുകൾക്കകം ഇരുവരും വലയിലായത്. കവർച്ച നടത്തി വരുന്ന വഴിയിൽ തന്നെ രണ്ട് പണയ സ്ഥാപനങ്ങളിൽ കുറച്ചു സ്വർണ്ണം പണയം വച്ചിരുന്നു. ബാക്കി സ്വർണ്ണം ഇവരുടെ വീട്ടിൽ നിന്നും പൊലീസ് കണ്ടെത്തി.

സിറ്റി പൊലീസ് കമ്മീഷണർ പി. പ്രകാശിന്റെയും ഡി.സി.പി ജി. ജയദേവിന്റെയും നിർദ്ദേശ പ്രകാരം കൺട്രോൾ റൂം ഏ.സി സുരേഷ് കുമാർ. വി, സി.ഐ സുരേഷ് വി.നായർ, ഷാഡോ എസ്.ഐ സുനിൽ ലാൽ, ഷാഡോ എ.എസ്.ഐമാരായ അരുൺ കുമാർ, യശോധരൻ, ഷാഡോ ടീമാംഗങ്ങൾ എന്നിവരാണ് അന്വേഷണത്തിനും അറസ്റ്റിനും ഉണ്ടായിരുന്നത്.

വിവാഹ ശേഷം സിനിമ ജീവിതത്തില്‍ നിന്ന് വിട്ടു നില്‍ക്കുന്ന നായികമാരെയാണ് നാം കണ്ടു വരുന്നതില്‍ കൂടുതല്‍. എന്നാല്‍ നടി ഭാവന അല്‍പം വ്യത്യസ്തമാണ്. വിവാഹ തിരക്കുകള്‍ക്ക് ശേഷം വീണ്ടും ഭാവന സിനിമയില്‍ സജീവമാകുകയാണ്. നരംസിഹ സംവിധാനം ചെയ്യുന്ന ഇന്‍സ്‌പെക്ടര്‍ വിക്രം എന്ന കന്നഡ ചിത്രത്തിലാണ് വിവാഹത്തിനു ശേഷം ഭാവന ആദ്യമായി അഭിനയിക്കുന്നത്.

 

ചിത്രത്തില്‍ പ്രജ്‌വാള്‍ ദേവ്‌രാജ് ആണ് നായകന്‍. വ്യത്യസ്തമായ കഥാപാത്രത്തെയാണ് ഭാവന ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ് ജനുവരി 27 ന് തുടങ്ങുമെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ട്. ഫെബ്രുവരി ഒമ്പതോടെ ഭാവന ലൊക്കേഷനില്‍ എത്തുമെന്നാണ് സൂചന.കൂടാതെ ഭാവന നായികയായ മറ്റൊരു കന്നഡ ചിത്രം തഗരു ഈ മാസം പ്രദര്‍ശനത്തിനെത്തും. പുനിത് രാജ്കുമാറാണ് ചിത്രത്തിലെ നായകന്‍. 2017 ല്‍ പുറത്തിറങ്ങിയ പൃഥ്വിരാജ് നായകനായ ആദം ജോണാണ് മലയാളത്തില്‍ പുറത്തിറങ്ങിയ ഭാവനയുടെ ചിത്രം. ഇതിനു ശേഷം ഭാവന മലയാളത്തില്‍ പുതിയ ചിത്രങ്ങള്‍ കമിറ്റ് ചെയ്തിട്ടില്ല.

Image result for Prajwal Devaraj

അഞ്ചു വര്‍ഷത്തെ പ്രണയത്തിനൊടുവിലാണ് ജനുവരി 22ാം തീയതി ഭാവനയും കന്നഡ സിനിമ നിര്‍മ്മാതാവുമായ നവീനും വിവാഹിതരായത്. ഭാവനയുടെ വിവാഹം ഒരു ആഘോഷമാക്കി മാറ്റിയിരുന്നു മലയാള സിനിമാ ലോകം. കല്യാണത്തിനു ശേഷം അഭിനയിക്കുമെന്നും നല്ല മലയാള ചിത്രങ്ങള്‍ തന്നെ തേടി വന്നാല്‍ തീര്‍ച്ചയായും അഭിനയിക്കുമെന്നും താരം പറഞ്ഞിരുന്നു.

 

RECENT POSTS
Copyright © . All rights reserved