ക്രൂരതയുടെ മുഖം ആ ചെറുപ്പകാരൻ വിവരിച്ചപ്പോൾ ഞെട്ടിയത് അനേഷണ സംഘം .കഴുത്തില്‍ ആദ്യം വരഞ്ഞപ്പോള്‍ തന്നെ രണ്ടാം ക്‌ളാസ്സുകാരന്‍ രക്തം ഛര്‍ദ്ദിച്ചു, പിന്നീട് കത്തിയിലേക്ക് വീണു. ഒരു സെക്കന്റ് എടുത്ത ശേഷം ആഴത്തില്‍ ഒന്നു കൂടി മുറിച്ചു. പ്രദ്യുമ്‌നന്റെ പുറത്തിട്ടിരുന്നു ബാഗ് കൊലയാളിയായ പതിനൊന്നാം ക്‌ളാസ്സുകാരന്റെ ദേഹത്തോ വസ്ത്രങ്ങളിലോ രക്തം പറ്റാതെ മറ പോലെ നിന്നു. പിന്നീട് കത്തി വാഷ് റൂമില്‍ തന്നെ ഇട്ടശേഷം പൂന്തോട്ടക്കാരനെയും അദ്ധ്യാപകരേയും ഉച്ചത്തില്‍ വിളിച്ചു കൊണ്ട് അവന്‍ പുറത്തേക്ക് ഓടി. പരീക്ഷാ പേടിയെ തുടര്‍ന്ന് അത് എന്തു ചെയ്തും മാറ്റി വെയ്ക്കാനായിരുന്നു താന്‍ കൃത്യം നടത്തിയതെന്നായിരുന്നു പയ്യന്‍ കൗണ്‍സിലിംഗില്‍ പറഞ്ഞത്. ഡല്‍ഹി റയാന്‍ ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ നടന്ന ഇന്ത്യയെ മുഴുവന്‍ നടുക്കിയ രണ്ടാം ക്‌ളാസ്സുകാരനെ പതിനൊന്നാം ക്‌ളാസ്സുകാരന്‍ കഴുത്തുമുറിച്ചു കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതിയായ പയ്യന്‍ ഇരയായ പയ്യനെ നേരത്തേയുള്ള പരിചയം മുതലാക്കി ആയിരുന്നു വാഷ്‌റൂമിലേക്ക വിളിച്ചു കൊണ്ടു പോയത്. ഇരുവരും നേരത്തേ തന്നെ ബോണ്ട്‌സി സ്‌കൂളിലെ പിയാനോ ക്‌ളാസ്സിലെ സഹപാഠികളായതിനാല്‍ ഒരു കാര്യം പറയാനുണ്ട് എന്ന് പറഞ്ഞ് പതിനാറുകാരന്‍ വിളിച്ചപ്പോള്‍ ഏഴു വയസ്സുകാരന് സംശയത്തിന് ഇടയുണ്ടായില്ല. താന്‍ സംഭവം നടത്തിയ രീതി പ്രതി ജൂവനൈല്‍ ജസ്റ്റീസ് ബോര്‍ഡിന് മുന്നില്‍ വിവരിച്ചത് ഞെട്ടിക്കുന്നതാണ്. ചിര പരിചയം ഉള്ളതിനാലാണ് പ്രദ്യുമ്‌നനെ തന്നെ ഇരയായി തെരഞ്ഞെടുത്തത്. സെപ്തംബര്‍ 8 ന് സ്‌കൂളിലെത്തിയ പ്രതി ആദ്യം ചെയ്തത് സ്വന്തം ബാഗ് ക്‌ളാസ്സില്‍ കൊണ്ടു വെയ്ക്കുകയായിരുന്നു. അതിന് ശേഷം തലേദിവസം സോഹ്‌നാ മാര്‍ക്കറ്റില്‍ നിന്നും വാങ്ങിയ കഠാരയുമായി താഴത്തെ നിലയിലേക്ക് പോയി. കഴിഞ്ഞ രണ്ടു വര്‍ഷമായി പ്രദ്യുമ്‌നന്‍ പിയാനോ അഭ്യസിക്കുന്നുണ്ടായിരുന്നതായി വീട്ടുകാര്‍ പറഞ്ഞു. പ്രതിയെ ജുവനൈല്‍ കോടതിയുടെ മുമ്പാകെ ഹാജരാക്കി. തുടര്‍ന്ന് കോടതി ഫരീദാബാദ് ഒബ്‌സെര്‍വേഷന്‍ ഹോമിലേക്ക് നവംബര്‍ 22 ന് അയച്ചു. വീട്ടിലെ സാഹചര്യങ്ങള്‍ പ്രതിയെ കുറ്റവാളിയിലേക്ക് നയിക്കാന്‍ പര്യാപ്തമായത് ആയിരുന്നു എന്നും കോടതി കണ്ടെത്തിയിട്ടുണ്ട്. നിരന്തരം വഴക്കടിക്കുന്ന മാതാപിതാക്കള്‍ മൂലം പ്രതിക്ക് പഠനത്തിലുള്ള താല്‍പ്പര്യം തന്നെ നഷ്ടപ്പെട്ടിരുന്നു. ജില്ല ശിശു സംരക്ഷണ വിഭാഗം മാതാപിതാക്കള്‍, അയല്‍ക്കാര്‍, സുഹൃത്തുക്കള്‍ എന്നിവരെ ഉടന്‍ സന്ദര്‍ശിച്ചേക്കുമെന്ന് സുചനയുണ്ട്. സംഭവത്തില്‍ ഇവരെ ആസ്പദമാക്കി ഏറെ പ്രാധാന്യമുള്ള ഈ കേസില്‍ ഒരു സാമൂഹ്യാന്വേഷണ റിപ്പോര്‍ട്ടിന് നിര്‍ണ്ണായക സ്ഥാനമുണ്ടെന്നാണ് വിലയിരുത്തല്‍.
വയോധികയുടെ മൃതദേഹം കിണറ്റില്‍ കണ്ടെത്തി. അടിവയറ്റിലും വയറിന്റെ ഇടതു ഭാഗത്തും കത്തികളുമായി കിണറ്റില്‍ മലര്‍ന്നു കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. വല്ലങ്ങി ബൈപാസ് റോഡ് സ്വദേശിനി മാരിയമ്മ(87)യെയാണ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മാരിയമ്മയുടെ ഭര്‍ത്താവ് മാണിക്കന്‍ ചെട്ടിയാര്‍ നേരത്തേ മരിച്ചിരുന്നു. വീടു പൂട്ടി കാവല്‍ ഏര്‍പ്പെടുത്തിയ പോലീസ് കൊലപാതകത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി വടക്കാഞ്ചേരി സിഐ സുനില്‍കുമാര്‍ പറഞ്ഞു. മകനും കുടുംബത്തിനുമൊപ്പമായിരുന്നു മാരിയമ്മയുടെ താമസം. മകന്‍ സുബ്രഹ്മണ്യനും കുടുംബവും ഇന്നലെ ഉച്ചയ്ക്ക് 12ന് ബന്ധുവീട്ടില്‍ പോയതിന് പിന്നാലെയായിരുന്നു സംഭവമെന്ന് കരുതുന്നു. മൂന്നു മണിക്ക് തിരിച്ചെത്തിയ പേരമകന്‍ വിഘ്‌നേശ് മുത്തശ്ശിയെ കാണാതായതോടെ നടത്തിയ തിരച്ചിലിലാണ് വീടിനു പിന്നിലെ കിണറ്റില്‍ മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് പോലീസും അഗ്നിശമന സേനയുമെത്തി മൃതദേഹം പുറത്തെടുത്തു. തുശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേയ്ക്ക് പോസ്റ്റ്‌മോര്‍ട്ടത്തിനായി മാറ്റി. വീടിനു മുന്നിലെ വാതില്‍ പൂട്ടി പിന്‍വാതില്‍ തുറന്നിട്ടാണ് പതിവായി പുറത്തു പോകാറുള്ളതെന്ന് വീട്ടുകാര്‍ പറഞ്ഞു. ഡോഗ് സ്‌ക്വാഡുള്‍പ്പെടെയെത്തി വിശദ അന്വേഷണം ഇന്ന് ആരംഭിക്കും.
തിരുവനന്തപുരം: തോമസ് ചാണ്ടിയുടെ രാജിക്കാര്യത്തില്‍ വീണ്ടും അനിശ്ചിതത്വം. മന്ത്രിയുടെ രാജിക്കാര്യം നാളെ ചേരുന്ന സംസ്ഥാന സമിതി ചര്‍ച്ച ചെയ്യില്ലെന്ന് എന്‍സിപി വ്യക്തമാക്കി. സംസ്ഥാന പ്രസിഡന്റ് ടി.പി.പീതാംബരന്‍ മാസ്റ്ററാണ് ഇക്കാര്യം അറിയിച്ചത്.
നാളെ ചേരുന്ന യോഗത്തിന്റെ അജണ്ട ഒരു മാസം മുമ്പ് തീരുമാനിച്ചതാണ്. അതില്‍ മന്ത്രിയുടെ രാജിയില്ല. എന്നാല്‍ ആവശ്യമാണെങ്കില്‍ തോമസ് ചാണ്ടി വിഷയം ചര്‍ച്ച ചെയ്യും. വിഷയത്തില്‍ അന്തിമ തീരുമാനം കേന്ദ്ര നേതൃത്വത്തിനാണ്. രാജിക്കാര്യത്തില്‍ രണ്ട് ദിവസത്തിനനകം തീരുമാനം അറിയിക്കണമെന്ന് എല്‍ഡിഎഫ് ആവശ്യപ്പെട്ടിട്ടില്ലെന്നും പീതാംബരന്‍ മാസ്റ്റര്‍ പറഞ്ഞു.
സിപിഐയും ജനതാദള്‍ എസുമാണ് രാജി വേണമെന്ന നിലപാട് സ്വീകരിച്ചത്. മുന്നണിയിലെ മറ്റ് കക്ഷികള്‍ക്ക് ഈ അഭിപ്രായം ഉണ്ടായിരുന്നില്ല. ശത്രുക്കള്‍ക്ക് ഗുണം ചെയ്യുന്നതാണ് സിപിഐയുടെ നിലപാട്. കളക്ടറുടെ റിപ്പോര്‍ട്ടില്‍ നിയമനടപടി സ്വീകരിക്കാനാണ് മുഖ്യമന്ത്രിയെ എല്‍ഡിഎഫ് ചുമതലപ്പെടുത്തിയതെന്നും പീതാംബരന്‍ മാസ്റ്റര്‍ വ്യക്തമാക്കി.
നോക്കാന്‍ ആളില്ലാതെ വഴിയോരത്ത് മരിച്ച നിലയില്‍ കണ്ടെത്തിയ ജിഷയുടെ അച്ഛന്‍ പാപ്പുവിന്റെ അക്കൗണ്ടിലുള്ള പണത്തിന് അവകാശവാദവുമായി മകള്‍ ദീപയും അമ്മ രാജേശ്വരിയും രംഗത്ത്. എന്നാല്‍, ബാങ്ക് അക്കൗണ്ടില്‍ നോമിനിയായി വച്ചിരിക്കുന്നത് മുന്‍ പഞ്ചായത്ത് പ്രസിഡന്റ് സരോജിനിയമ്മയെയാണ്. തനിക്ക് ഇതില്‍ നിന്നും നയാപൈസ പോലും വേണ്ടെന്നും നിയമോപദേശം തേടി അര്‍ഹതപ്പെട്ടവര്‍ക്ക് തുക കൈമാറുമെന്നും സരോജിനിയമ്മ വ്യക്തമാക്കി. ബാങ്ക് ചട്ടപ്രകാരം നടപടിയെടുക്കട്ടെ എന്ന നിലപാടിലാണ് പോലീസും ഉള്ളത്.
നിക്ഷേപകര്‍ മരണപ്പെട്ടാല്‍ അക്കൗണ്ടില്‍ അവശേഷിക്കുന്ന തുക നോമിനിക്ക് കൈമാറുക എന്നതാണ് ബാങ്കിന്റെ രീതിയെന്നും ഇതിന് തങ്ങള്‍ തയ്യാറാണെന്നും ബാങ്ക് അധികൃതര്‍ അറിയിച്ചത്. എന്നാല്‍, ഇത് എങ്ങനെ ശരിയാകുമെന്നാണ് പാപ്പുവിന്റെ മകള്‍ ദീപ ചോദിക്കുന്നത്.
പിതാവ് മരണപ്പെട്ടാല്‍ സ്വത്തുക്കളുടെ അനന്തരാവകാശികള്‍ ഭാര്യയും മകളുമാണ് എന്നാണ് താന്‍ കേട്ടിട്ടുള്ളതെന്നും അച്ഛന്റെ സ്വത്തില്‍ നിയമപരമായി അവകാശം ഉന്നയിച്ചാല്‍ തനിക്കും മാതാവിനും ഇത് ലഭിക്കുമെന്നാണ് കരുതുന്നത്. മരണാനന്തര ചടങ്ങുകള്‍ക്ക് ശേഷം കുടുംബാംഗങ്ങള്‍ ചേര്‍ച്ച് ഇക്കാര്യത്തില്‍ തീരുമാനമെടുക്കട്ടെ എന്നതാണ് തന്റെ നിലപാടെന്നും ദീപ പറഞ്ഞു.
സ്വന്തം ഇഷ്ടപ്രകാരമാണ് പാപ്പു തന്നെ നോമിനിയാക്കിയതെന്നും ബാങ്കില്‍ അക്കൗണ്ട് എടുത്ത് രേഖകളെല്ലാം പൂരിപ്പിച്ച് നല്‍കി ആഴ്ചകള്‍ക്ക് ശേഷം പാപ്പു തന്നെ തന്നോട് ഇക്കാര്യം പറയുകയായിരുന്നുവെന്നും സരോജിനിയമ്മ മാധ്യമങ്ങളോട് പറഞ്ഞു. മറ്റാരെയും വിശ്വാസമില്ലാഞ്ഞിട്ടാണ് ഇതെന്നും പാപ്പു തന്നോട് പറഞ്ഞതായി സരോജിനിയമ്മ പറയുന്നു. പാപ്പുവും സഹോദരങ്ങളുമൊക്കെ കൃഷിപ്പണികള്‍ക്കും മറ്റുമായി വര്‍ഷങ്ങള്‍ക്കു മുന്‍പ് മുതല്‍ സരോജിനിയമ്മയുടെ വീട്ടില്‍ എത്തിയിരുന്നു. പണ്ടു മുതല്‍ പാപ്പുവിന്റെ വീട്ടുകാരും ഈ കുടുംബവും തമ്മില്‍ അടുപ്പത്തിലും ആയിരുന്നു. ഇതുകൊണ്ടാകാം പാപ്പു സരോജിനിയമ്മയെ നോമിനിയാക്കിയതെന്നാണ് നാട്ടുകാരുടെ നിഗമനം.
വ്യാഴാഴ്ച ഉച്ചയോടെ വീടിനടുത്ത് വെസ്‌റ്റേണ്‍ ഡയറി ഫാമിന് സമീപം റോഡിലാണ് പാപ്പു കുഴഞ്ഞ് വീണ് മരണപ്പെട്ടത്. വൈകുന്നേരം ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയായതോടെയാണ് പാപ്പുവിന്റെ സാമ്പത്തിക നിലയെക്കുറിച്ചുള്ള സ്ഥിതി വിവരക്കണക്കുകള്‍ വ്യക്തമായത്. ധരിച്ചിരുന്ന ഷര്‍ട്ടിന്റെ പോക്കറ്റില്‍ മൂവായിരത്തില്‍പ്പരം രൂപ പൊലീസ് കണ്ടെത്തി.പാസ് ബുക്ക് പ്രകാരം കഴിഞ്ഞ സെപ്റ്റംമ്പര്‍ 17ന് 452000 രൂപ അവശേഷിക്കുന്നുണ്ടെന്നും വ്യക്തമായി.തുടര്‍ന്ന് പാപ്പുവിന്റെ സാമ്പത്തീക ശ്രോതസ് പൊലീസ് വിശദമായി പരിശോധിച്ചു. സമ്പാദ്യത്തിന്റെ ഉറവിടം കണ്ടെത്താന്‍ പൊലീസ് തെളിവെടുപ്പ് തുടങ്ങി.
കഴിഞ്ഞ മാര്‍ച്ചില്‍ അമ്പേദ്കര്‍ ഫൗണ്ടേന്‍ എന്ന സംഘടന പാപ്പുവിന് ബാങ്ക് അക്കൗണ്ട് വഴി 5 ലക്ഷം രൂപ കൈ മാറിയിരുന്നെന്നും ഇതില്‍ 432000 രൂപ നിലവില്‍ അവശേഷിക്കുന്നുണ്ടെന്നും ഇതോടെ പൊലീസ് സ്ഥിരീകരിച്ചു. ഉടുതുണിക്ക് മറുതുണിയില്ലാതെ അവശതകളുമായി കഴിഞ്ഞിരുന്ന പാപ്പുവിന്റെ കൈവശം ഇത്രയും തുക ഉണ്ടായിരുന്നു എന്നത് പൊലീസ് വെളിപ്പെടുത്തും വരെ നാട്ടുകാരും വീട്ടുകാരും അറിഞ്ഞിരുന്നില്ല.
ജസ്റ്റിസ് ശിവരാജന്‍ കമ്മീഷനെതിരേ പ്രമുഖ അഭിഭാഷകയായ അഡ്വ.സംഗീത ലക്ഷ്മണ. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് ജസ്റ്റിസ് ശിവരാജനെ വ്യക്തിപരമായി പേരെടുത്ത് പറഞ്ഞ് സംഗീത വിമര്‍ശിച്ചത്. ആദരണീയനായ ജസ്റ്റിസ് ശ്രീ. ശിവരാജനെ സോളാര്‍ കമ്മീഷനായി യുഡിഎഫ് സര്‍ക്കാര്‍ തീരുമാനിച്ചപ്പോള്‍ സത്യത്തില്‍ എനിക്ക് ചിരിയാണ് വന്നത്. ചേരേണ്ടത് ചേരുംപടി ചേര്‍ന്നല്ലോ ഈശ്വരാ എന്ന് വിചാരിക്കുകയും ചെയ്തു ഞാന്‍.
ഇവിടെ ഹൈക്കോടതിയില്‍ ഞാന്‍ പ്രാക്റ്റീസ് ആരംഭിക്കുന്ന കാലത്ത് അദ്ദേഹം ഇവിടെ ജഡ്ജിയാണ്. 2004 സെപ്റ്റംബര്‍ മാസത്തിലാണ് അദ്ദേഹം ഇവിടെ സര്‍വീസില്‍ നിന്ന് വിരമിക്കുന്നത്. 8 വര്‍ഷവും 9 മാസവും ഹൈക്കോടതിയില്‍ ജഡ്ജിയായി അദ്ദേഹം പ്രവര്‍ത്തിച്ചിരുന്ന കാലത്ത് പുറപ്പെടുവിച്ച ദൈനംദിന അടിസ്ഥാനത്തിലുള്ള സാദാ ഉത്തരവുകളും സാധാരണവിധികളും എത്രയെങ്കിലും ഉള്ളതാണ്. എന്നാല്‍ ജനനന്മ ലക്ഷ്യമാക്കിയുള്ള, ചരിത്രത്തില്‍ രേഖപ്പെടുത്താവുന്ന ഒരു വിധിയെങ്കിലും അദ്ദേഹം എഴുതിയുണ്ടാക്കിയിട്ടില്ല തന്നെ. അന്നും പിന്നീടും ഇപ്പോഴും.ഇത്രയേറെ വര്‍ഷങ്ങള്‍ കടന്നുപോയിട്ടും ജസ്റ്റിസ് ശിവരാജന്‍ എന്ന പേര് കേള്‍ക്കുമ്പോള്‍ നല്ല ഒരു ജഡ്ജ്‌മെന്റ് എങ്കിലും പുറപ്പെടുവിച്ചതിന്റെ പേരിലല്ല എനിക്ക് അദ്ദേഹത്തെ സ്മരിക്കാന്‍ കഴിയുക. പകരം, തുറന്ന കോടതിയില്‍ അദ്ദേഹം സ്ഥിരമായി നടത്താറുണ്ടായിരുന്ന യാതൊരു ഉളുപ്പുമില്ലാതെയുള്ള ദ്വയാര്‍ത്ഥപ്രയോഗം, എന്തിനും ഏതിനും ലൈംഗിക ചുവയുള്ള ലോ ക്ലാസ് സംസാരം എന്നിവയൊക്കെയാണ്. പ്രാക്ടീസ് ആരംഭിച്ച ആക്കാലത്ത് ചെറുതല്ലാത്ത അറപ്പോടെയാണ് ഇതൊക്കെ ഞാന്‍ കണ്ടതും കേട്ടതും. ആ കോടതിയില്‍ ഹാജരാകുമ്പോഴൊക്കെ മനസ്സറിഞ്ഞ് അദ്ദേഹത്തിന്റെ ഭാര്യയെ ഞാന്‍ പ്രാകി പോയിട്ടുണ്ട്. ഇങ്ങേരുടെ ഭാര്യക്ക് ഇങ്ങേരെ നല്ലോണമൊന്ന് സുഖിപ്പിച്ച് കൊടുക്കാന്‍ പാടില്ലേ?’ എത്രയോ തവണ ഇങ്ങനെ ചിന്തിച്ചു പോയിട്ടുണ്ട് ഞാന്‍.അക്കാലത്ത് പലപ്പോഴും എന്നെ ആശ്ചര്യപ്പെടുത്തിയിരുന്ന മറ്റൊരു കാര്യം തുറന്ന കോടതിയില്‍ ഒരു ജഡ്ജി ഇരുന്നുകൊണ്ട് മേല്‍പറഞ്ഞ പോലുള്ള അറപ്പും വെറുപ്പും ഉളവാക്കുന്ന വര്‍ത്തമാനം പറയുമ്പോള്‍ അദ്ദേഹത്തെ സന്തോഷിപ്പിക്കാനോ അതോ അത്തരം സംസാരം ആസ്വദിക്കുന്നതു കൊണ്ടോ കോടതിമുറിയിലുള്ള അഭിഭാഷകര്‍ ഉച്ചത്തില്‍ ആര്‍ത്തുചിരിക്കുമായിരുന്നു എന്നതാണ്.അന്നും അതിനു മുന്‍പും അതിനു ശേഷവും ഇവിടെ ഹൈക്കോടതിയില്‍ നിന്ന് ഒരുപാട് ജഡ്ജിമാര്‍ വിരമിച്ചു പോയിട്ടുണ്ട്. എല്ലാവരെയും അല്ലെങ്കിലും ഒട്ടുമിക്ക ജഡ്ജിമാരെയും കുറിച്ച് എനിക്ക് നല്ലത് മാത്രമാണ് ഓര്‍മ്മിക്കാനും പറയാനുമുള്ളത്. അറപ്പോടെ, വെറുപ്പോടെ, അവജ്ഞയോടെയോടെ അല്ലാതെ ജസ്റ്റിസ് ശിവരാജനെ കുറിച്ച് എനിക്ക് ഓര്‍മ്മിക്കാന്‍ കഴിയില്ല. കഴിഞ്ഞ രണ്ട് ദിവസങ്ങളായി സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിനെ കുറിച്ചുള്ള ടെലിവിഷന്‍ ചര്‍ച്ചകളില്‍ പങ്കെടുക്കാനുള്ള ക്ഷണവുമായി എന്നെ പല ചാനലുകളില്‍ നിന്ന് വിളിച്ചിരുന്നു. അതാണ് ഇതൊക്കെ ഓര്‍മ്മിച്ചു പോയത്.ഞാന്‍ വായിച്ചിട്ടില്ലാത്ത, വായിക്കാന്‍ ഞാന്‍ ഉദ്ദേശിക്കാത്ത റിപ്പോര്‍ട്ടിനെ കുറിച്ച് ഞാന്‍ എന്ത് പറയാനാണ്? ഓര്‍മ്മിക്കാന്‍ എനിക്ക് ഇഷ്ടമില്ലാത്ത ഒരാള്‍ എഴുതിയ റിപ്പോര്‍ട്ട് ഞാന്‍ എന്തിന് എന്റെ സമയം മിനക്കെടുത്തി വായിക്കണം? എന്ത് സോഷ്യല്‍ ഇംപോര്‍ട്ടന്‍സ് ആണ് അതില്‍ ഉള്ളത്?എന്ത് ലീഗല്‍ വാലിഡിറ്റി ആണ് അതിനുള്ളത് എന്നത് മറ്റൊരു വിഷയം. എന്റെ അറിവിന്റെ വെളിച്ചത്തില്‍, മുന്‍പ് ഒരിക്കല്‍ ശ്രീ. ഉമ്മന്‍ ചാണ്ടിയെ കുറിച്ച് ഞാന്‍ എഴുതിയ പോസ്റ്റ് ഇതാ ചുവടെ ചേര്‍ക്കുന്നു.
കേരളാ പൊലീസ് ഇനി കുറച്ച് നാള്‍ നല്ല തിരക്കിലായിരിക്കും. ജനത്തിന്റെ സുരക്ഷാ പ്രശ്‌നങ്ങള്‍ അത്തരം പ്രശ്‌നങ്ങള്‍ ഉണ്ടാവാതെ ജനം തന്നെ നോക്കുന്നതായിരിക്കും ജനത്തിന് നല്ലത്.
നാട് മുഴുവന്‍ നടന്ന് വഞ്ചന, ചതി എന്നിവ നടത്തി എന്ന ആരോപണം നേരിടുകയും അതിനായി നാട്ടിലെ കോടതികളായ കോടതികള്‍ മുഴുവന്‍ കേസുകള്‍ ഉള്ള ഒരുവന്‍. സ്വന്തം ഭാര്യയെ കൊലപ്പെടുത്തിയ കുറ്റത്തിനാണ് അവന്‍ ഇപ്പോള്‍ ജയിലില്‍ കഴിയുന്നത്. അവന്‍ പുറത്തുണ്ടായിരുന്ന കാലത്ത് അവന്റെ കൂട്ടാളിയും വെപ്പാട്ടിയുമായിരുന്ന ഒരുത്തി അവളുടെ കിടപ്പറ വീരസാഹസ കൃത്യങ്ങള്‍ അന്വേഷിക്കേണ്ടതുണ്ട് നമ്മുടെ പൊലീസിന്.
ലോകം മുഴുവന്‍ കണ്ടതാണ് പട്ടില്‍ പൊതിഞ്ഞു കൊണ്ടു നടക്കുന്ന ആ പൂങ്കാവനം. ഇനി അന്വേഷിക്കേണ്ടത് അവിടെ പൂക്കള്‍ പറിക്കാന്‍ അവസരം കിട്ടിയത് ആര്‍ക്കൊക്കെ, മണപ്പിക്കാന്‍ അടുത്ത് വിളിപ്പിച്ചത് ആരെയൊക്കെ, തേന്‍ തേടി അടുത്തുകൂടിയത് ആരൊക്കെ എന്നിവയാണ്.
ഫീലിങ് അറപ്പ്.
ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി ഒരുപാട് തവണ, കുറഞ്ഞത് 25 തവണയെങ്കിലും മുന്‍ മുഖ്യമന്ത്രി ശ്രീ. ഉമ്മന്‍ ചാണ്ടി സാറിനെ കാണാന്‍ സെക്രട്ടേറിയറ്റിലും ക്ലിഫ് ഹൗസിലും ഞാന്‍ പോയിട്ടുണ്ട്. പോയതൊക്കെയും ഞാന്‍ ഒറ്റയ്ക്കാണ്. ഒരു തവണ പോലും ഒറ്റ തവണ പോലും വ്യക്തിപരമായ ഒരു ചോദ്യം അദ്ദേഹം എന്നോട് ചോദിച്ചിട്ടില്ല. ഒരു നോട്ടം കൊണ്ടു പോലും എന്നെ അപമാനിച്ചിട്ടില്ല. സംസാരത്തിലും പെരുമാറ്റത്തിലുമൊക്കെ തികഞ്ഞ, എറ്റവും തികഞ്ഞ മാന്യത.
ഫീലിങ് ആദരവ്, ബഹുമാനം.
25 തവണകളോളം വരുന്ന എന്റെ സന്ദര്‍ശന അവസരങ്ങളാണ് എന്നത് ഓര്‍ക്കണം! അദ്ദേഹം നേരെ ചൊവ്വെ നിന്ന് മൂത്രമൊഴിക്കുന്നുണ്ടാവുമോ എന്നാണ് സംശയിക്കേണ്ടത്. പിന്നല്ലേ ‘മറ്റേ പണി’ക്കുള്ള സാവകാശവും ഉത്തേജനവും?
40ഡി ബ്രാ സൈസ് ആണ് ഞാന്‍ ഉപയോഗിക്കുന്നത്. വിരൂപയല്ല ഞാന്‍ എന്ന് തന്നെയാണ് ഞാന്‍ കരുതുന്നത്. ചോദിക്കാനും പറയാനും ആണുങ്ങള്‍ ആരും ഇല്ലതാനും എന്റെ ജീവിതത്തില്‍. എന്നെ അപമാനിച്ചാലും ആക്രമിച്ചാലും ചോദിക്കാനായി ഒരു രാഷ്ര്ടീയ പാര്‍ട്ടിയും കൊടി പൊക്കി പിടിച്ച് ഇറങ്ങില്ല.
എന്റെ പൊന്നു ഉമ്മന്‍ ചാണ്ടി സര്‍, എന്നെ പോലൊരു പാക്കേജിനെ താങ്കളുടെ മുന്നില്‍ ഒത്തു കിട്ടിയിട്ട് എന്നിലെ സ്ത്രീത്വം ഒന്നു തോണ്ടി നോക്കാന്‍ പോലും അങ്ങേയ്ക്ക് തോന്നിയില്ല? ഇല്ല, തോന്നിയില്ല? കഷ്ടം തന്നെ എന്റെ കാര്യം. ആലോചിച്ചിട്ട് സഹിക്കാന്‍ വയ്യ എനിക്ക്.
ഫീലിങ് സോറി
വ്യത്യാസങ്ങളുണ്ട്
1.എന്റെ മാനത്തിന് ഞാന്‍ നല്‍കുന്നതാണ് എന്റെ വില.
2. എന്റെ ശരീരമല്ല എന്റെ ആയുധം. എന്റെ ഉപകരണവുമതല്ല.
സരിത നായരുടെ കത്തില്‍ കൂട്ടിച്ചേര്‍ക്കലെന്ന് അഡ്വ.ഫെനി ബാലകൃഷ്ണന്‍. സരിതയുടെ 21 പേജുള്ള കത്ത് 25 പേജുള്ള കത്തായത് ഗണേഷ് കുമാറിന്റെ വീട്ടില്‍വെച്ചാണ് എന്ന് അന്നത്തെ പ്രധാന സൂത്രധാരകരില്‍ ഒരാളായ ഫെനി ബാലകൃഷ്ണന്‍ അറിയിച്ചു.
സോളാര്‍ വിവാദത്തില്‍ മുന്‍മന്ത്രി ഗണേഷ് കുമാരിനെതിരെ ആരോപണം തിരിച്ചുവിടുന്ന പ്രധാന വഴിത്തിരിവാണിത്. പുതിയ അന്വേഷണ സംഘത്തിന് ഈ വെളിപ്പെടുത്തല്‍ കൂടി പരിഗണിക്കേണ്ടി വരും. തന്റെ കയ്യില്‍ നിന്ന് കത്ത് വാങ്ങിയത് ഗണേഷിന്റെ പി എ പ്രദീപാണ്.
കോണ്‍ഗ്രസ് നേതാക്കളുടെ പേരും ലൈംഗിക ആരോപണങ്ങളും കൂട്ടിച്ചേര്‍ത്തു. കേരള കോണ്‍ഗ്രസ് (ബി) നേതാവും ഗണേഷിന്റെ ബന്ധുവുമായ ശരണ്യ മനോജാണ് കൂട്ടിച്ചേർക്കാനുള്ള നാലു പേജുകൾ എത്തിച്ചു നൽകിയത്. ഗണേഷിനെ മന്ത്രിയാക്കത്തതിലുള്ള വിരോധം കാരണമാണ് ഇത്തരം കൂട്ടിച്ചേർക്കലുകൾ നടത്തുന്നതെന്നു ശരണ്യ മനോജ് പറഞ്ഞതായും ഫെനി വാർത്താസമ്മേളനത്തിൽ പറഞ്ഞു
ഫെനി ബാലകൃഷ്ണന്റെ വാർത്താ നടത്തിയ വാർത്ത സമ്മേളനം
2015 മാർച്ച് 13നാണ് സരിതയുടെ കത്തിൽ കൂട്ടിച്ചേർക്കലുകളുണ്ടായത്. രണ്ടുവർഷം മുൻപ് തയാറാക്കിയ കത്താണ് ഇപ്പോൾ സോളർ കമ്മിഷനു മുന്നിൽ ഹാജരാക്കിയത്. ഇതേക്കുറിച്ച് അറിയാവുന്നത് തനിക്കു മാത്രമാണ്. 21 പേജുള്ള കത്ത് സരിതയുടെ അഭിഭാഷകൻ ഫെനി ബാലകൃഷ്ണൻ വാങ്ങി വായിച്ചുനോക്കി എഴുതി ഒപ്പിട്ടു നൽകിയതായി മൊഴിയുണ്ടായിരുന്നു. എന്നാൽ അത് കമ്മിഷൻ ശ്രദ്ധിച്ചിരുന്നിരിക്കില്ല. അങ്ങനെയെങ്കിൽ ഇപ്പോഴത്തെ സാഹചര്യം ഉടലെടുക്കുമായിരുന്നില്ല.
നേതാക്കന്മാരിൽ ചിലരുടെ പേരുകളും ലൈംഗികാരോപണങ്ങളും പിന്നീട് കൂട്ടിച്ചേർക്കപ്പെട്ടതാണ്. ശരണ്യ മനോജ് കൊണ്ടുവന്ന പേപ്പറുകളിലെ വിവരങ്ങൾ ഞങ്ങളെ വായിച്ചു കേൾപ്പിച്ചു. താൻ മാത്രമാണ് അന്നതിനെ എതിർത്തത്. സരിത ഒന്നും മിണ്ടിയില്ല. എന്തിനാണ് ലൈംഗികാരോപണം എഴുതിച്ചേർക്കുന്നതെന്നു ചോദിച്ചിരുന്നു.
ഗണേഷിന് ഇനി മന്ത്രിയാകാൻ പറ്റില്ല. അതിനാൽ ആർക്കെങ്കിലും ഒരു പണി കൊടുക്കേണ്ടേയെന്നാണ് ശരണ്യ മനോജ് പറഞ്ഞത്. താൻ തിരിച്ചൊന്നും പറഞ്ഞില്ല. അത് സരിതയുടെ കയ്യിൽ കൊടുത്തു. അവർ അതു വായിച്ചുനോക്കി. അത് അതേപടി കത്തിൽ ചേർക്കുകയായിരുന്നു. അതിൽ യാതൊരു മാറ്റവും വരുത്തിയിട്ടില്ല. സരിതയുടെ കത്തിൽ ആർക്കെതിരെയും ലൈംഗികാരോപണങ്ങൾ ഉണ്ടായിരുന്നില്ല. അത് 2015 മാർച്ച് 13നു കൂട്ടിച്ചേർത്തതാണ്.
കത്തിന്‍റെ ആദ്യപേജിൽ തന്നെ പലരും ദ്രോഹിച്ചിട്ടുണ്ടെന്നായിരുന്നു സരിത പറഞ്ഞിരുന്നത്. അല്ലാതെ മറ്റാരോപണങ്ങളുണ്ടായിരുന്നില്ല. രണ്ടാം പേജിലേക്കെത്തുമ്പോഴാണ് ലൈംഗികാരോപണങ്ങൾ ഉന്നയിക്കുന്നത്. അത് ഗണേഷിന്‍റെ നിർദേശപ്രകാരം കൂട്ടിച്ചേർത്തതാണ്.
ജയിലിലായിരിക്കുമ്പോൾ എഴുതിയ കത്ത് ഗണേഷിന്‍റെ പിഎയുടെ കയ്യിൽ മാത്രമേ നൽകാവൂവെന്ന് സരിത നിർദേശിച്ചിരുന്നു. അതുതന്നെയാണ് താൻ ചെയ്തത്. ഗണേഷിന്‍റെ കാറിലെത്തി പ്രദീപ് തന്‍റെ കയ്യിൽനിന്ന് കത്തുവാങ്ങി. കത്തിനെക്കുറിച്ചുള്ള കാര്യങ്ങൾ കമ്മിഷനിൽ വിചാരണ ചെയ്തപ്പോൾ പറയാൻ കമ്മിഷൻ തന്നെ അനുവദിച്ചില്ല, വക്കീൽ ചോദിച്ചപ്പോൾ ഫെനി അതുപറയാനല്ല ഇവിടെ ഇരിക്കുന്നതെന്ന് കമ്മിഷൻ പറഞ്ഞിരുന്നു. അതിനാലാണ് അതെനിക്ക് പറയാൻ കഴിയാഞ്ഞത്.
കമ്മിഷന്‍റെ നിലപാടുകൾ പക്ഷപാതപരമാണെന്ന് ആദ്യം തന്നെ തനിക്കും സരിതയ്ക്കും മനസിലായിരുന്നു. അതിനാലാണ് ഹൈക്കോടതിയെ സമീപിക്കാൻ തീരുമാനിച്ചത്. തമ്പാനൂർ രവി പറഞ്ഞിട്ടാണെന്നാണ് അന്നു പറഞ്ഞത്. എന്നാൽ അതായിരുന്നില്ല സത്യാവസ്ഥ. അന്നത്തെ സർക്കാരിനെതിരെ എന്തെങ്കിലും പറയാൻ ജസ്റ്റിസ് ശിവരാജൻ പലതവണ നിർബന്ധിച്ചിരുന്നു.
അന്ന് ശിവരാജൻ സാറിന്‍റെനിലപാട് ശരിയല്ലെന്നും ഹൈക്കോടതിയിൽ പോകണമെന്നും സരിത ആവശ്യപ്പെട്ടിരുന്നു. ബിജു രാധാകൃഷ്ണനും ജസ്റ്റിസ് ശിവരാജനെതിരെയും സെക്രട്ടറി ദിവാകരനെതിരെയും പരാതി ഉന്നയിച്ചിട്ടുണ്ട്. ചില നേതാക്കന്മാരുടെ പേരു പറയണമെന്നു പറഞ്ഞ് ദിവാകരൻ തന്നെ സ്വാധീനിച്ചുവെന്ന് മൊഴി നൽകാൻ ബിജു തയാറായപ്പോൾ അതിന് അനുവദിച്ചിരുന്നില്ലെന്നും ഫെനി ബാലകൃഷ്ണൻ പറഞ്ഞു.
ഇതോടെ സരിതയുടെ രണ്ടാം കത്ത് വീണ്ടും വിവാദത്തില്‍ ആയിരിക്കുകയാണ്. ഉമ്മന്‍ചാണ്ടിയും ജോസ് കെ മാണിയും ഉള്‍പ്പെടെയുള്ളവരുടെ പേര് എഴുതി ചേര്‍ത്തത് ഗണേഷ്കുമാര്‍ പറഞ്ഞ പ്രകാരമാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഫെനി ബാലകൃഷ്ണന്‍.
ലോക അവസാനം ഉടൻ ഞാൻ യേശുവിന്റെ പുനർജ്ജന്മം, വലിയൊരു പ്രളയത്തോടെ ലോക അവസാനം ഉടനെന്ന വെളിപ്പെടുത്തലുമായി റഷ്യയിലെ സൗത്ത് സൈബറിയിലുള്ള പൈത്തോറിപ്പാവോലോക് ഗ്രാമവാസിയായ ‘സർഗോയ’ എന്ന യുവാവ് രംഗത്ത്
അദ്ദേഹത്തെ വിശ്വസമർപ്പിച്ചു നൂറുകണക്കിനാളുകൾ അദ്ദേഹം സ്വന്തമായി നിർമ്മിച്ച പള്ളിക്കടുത്തു വന്നു താമസിക്കുന്നു. വാൻ പ്രളയത്തോടെ ലോകം അവസാനം ഉടൻ എന്നാണ് സർഗോയ് പ്രവചിച്ചിരിക്കുന്നത്. ഇപ്പോൾ ഇദ്ദേഹത്തിന് പതിനായിരത്തിനടുത്തു അനുയായികൾ ഉണ്ട്.
വീടുകളിൽ ഇദ്ദേഹത്തിന്റെ ചിത്രം വച്ച് ആളുകൾ ആരാധനാ നടത്തുന്നത്. രണ്ടു ഭാര്യമാരും അതിൽ ആറു മക്കളുമായി സ്വന്തം പള്ളിയിൽ താമസിക്കുന്ന സർഗോയ് എന്ന അഭിനവ ക്രിസ്തു, ഇപ്പോൾ ജീവിതം പൂർണ്ണമായും സസ്യഭൂക്കായിട്ടാണ്. 1991 സൊവിയേറ്റ് യൂണിയൻ പതനത്തിന് മുൻപ് അദ്ദേഹം റെഡ് ആർമിയിലെ പൊലീസുകാരനായി സേവനം അനുഷ്ഠിച്ചിരുന്നു.
യുവാക്കളെ ലഹരി മുക്തരാക്കാനും സസ്യഭൂക്കുകളാക്കാനും നിരന്തരമുള്ള ഉപദേശത്താൽ യുവാക്കൾ ഉൾപ്പെടെ ധാരാളം പേർ ജോലി പോലും ഉപേക്ഷിച്ചു ഇദ്ദേഹത്തിന്റെ അനുയായികളായി കൂടിയിരിക്കുകയാണ് .
താൻ ക്രിസ്തുവിന്റെ പുനർജൻമ്മം ആന്നെന്നു ഭൂമിയിലെ മനുഷ്യരെ നമ്മയുടെയും അഹിംസയുടെയും പാതയിൽ കൊണ്ടുവരുമെന്നും ഇദ്ദേഹം പറയുന്നു. ഭൂമിയിൽ ജീവന്റെ നിലനിൽപ്പു ആവിശ്യമില്ലാത്തതിനാൽ ദൈവം ഉടൻ പ്രളയം സൃഷ്ഠിക്കാൻ പോകുന്നെന്നും ഈ കൽപ്പന തനിക്കു നേരിട്ട് ദൈവത്തിൽ നിന്നും ശ്രവിച്ചെന്നും ഇയാൾ അവകാശപ്പെടുന്നു. ഒരു മൃഗത്തെയും പക്ഷികളെയും കൊല്ലരുതെന്നും ഭക്ഷിക്കരുതെന്നും സസ്യ ആഹാരം മാത്രം ഭക്ഷിക്കണമെന്നും ദൈവ കൽപ്പന പ്രകാരമാണ് താൻ ജനങ്ങളെ ഉപേദശിക്കുന്നതെന്നും ഇദ്ദേഹം പറഞ്ഞു
ഒരുകാര്യം ഉറപ്പായി സൈബീരിയയിൽ 56 കാരനായ സർഗോയിയെ ദൈവപുത്രനായ കാണുന്ന ആളുകളുടെ എണ്ണം നാൾക്കു നാല് വർധിച്ചു വരുകയാണ്. ഇവർ അദ്ദേഹത്തിന്റെ വാക്കുകൾ അക്ഷരം പ്രതി അനുസരിക്കുന്നു. അവർ ലഹരി ഉപേക്ഷിച്ചു തികച്ചും സസ്യഭൂക്കുകളായി മാറി. ക്രിസ്തുവിന്റെ ചിത്രത്തിന്റെ സ്ഥാനത്തു സർഗോയിയുടെ ചിത്രങ്ങൾ വച്ച് പ്രാത്ഥന വരെ തുടങ്ങി പലരും
പൂർണമായും നിയന്ത്രണം നഷ്ടപ്പെട്ടു ഭൂമിയിലേക്കു പതിക്കാൻ ഒരുങ്ങുന്ന ചൈനീസ് ബഹിരാകാശനിലയമായ ടിയാൻഗോംഗ് – 1 കേരളത്തിലും പതിച്ചേക്കുമെന്ന് യൂറോപ്യൻ ബഹിരാകാശ ഏജൻസിയായ ഇ.എസ്.എ വ്യക്തമാക്കി. 2018 ജനുവരിക്കും മാർച്ചിനും ഇടയിൽ നിലയം ഭൂമിയിലേക്ക് ഇടിച്ചിറങ്ങുമെന്നുമെന്ന് ഇ.എസ്.യുടെ ഏറ്റവും പുതിയ റിപ്പോർട്ടിൽ പറയുന്നു. എല്ലാവിധത്തിലും നിയന്ത്രണം നഷ്ടമായതിനാൽ നിലയം എന്ന് ഭൂമിയിൽ പതിക്കുമെന്ന് മുൻകൂട്ടി പ്രവചിക്കാൻ കഴിയാത്ത സ്ഥിതിയാണ്. ബഹിരാകാശത്ത് നിന്ന് പേടകം ഭൗമാന്തരീക്ഷത്തിൽ പ്രവേശിച്ചാൽ മാത്രമേ ഇക്കാര്യം വ്യക്തമാകുകയുള്ളൂ. ഭാരത്തിന്റെ ഭൂരിഭാഗവും അന്തരീക്ഷത്തിൽത്തന്നെ കത്തിനശിക്കുമെങ്കിലും 100 കിലോയോളം അവശിഷ്ടങ്ങൾ ഭൂമിയിൽ പതിക്കുമെന്നാണ് ശാസ്ത്രലോകം കണക്ക് കൂട്ടുന്നത്.
2011ലാണ് ടിയാൻഗോംഗ് -1 ചൈന വിക്ഷേപിച്ചത്. 8500 കിലോ ഭാരമുള്ള ബഹിരാകാശ നിലയത്തിന് 12 മീറ്റർ നീളമാണുള്ളത്.
തിരുവനന്തപുരം: ഗതാഗതമന്ത്രി തോമസ് ചാണ്ടിയുടെ രാജി ഒഴിവാക്കാനുള്ള ശ്രമങ്ങളുമായി എന്‍സിപി ദേശീയ നേതൃത്വം. ചൊവ്വാഴ്ച ചേരുന്ന പാര്‍ട്ടി സംസ്ഥാന കമ്മിറ്റിക്കു ശേഷമേ എല്‍ഡിഎഫ് ഇക്കാര്യത്തില്‍ തീരുമാനം എടുക്കാവൂ എന്നാണ് നേതൃത്വത്തിന്റെ ആവശ്യം. ഇക്കാര്യം അറിയിച്ചുകൊണ്ട് ദേശീയ നേതൃത്വം എല്‍ഡിഎഫ് നേതാക്കളുമായും മുഖ്യമന്ത്രി പിണറായി വിജയനുമായും ആശയവിനിമയം നടത്തി.
കായല്‍ കയ്യേറ്റത്തില്‍ എജിയുടെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തില്‍ തോമസ് ചാണ്ടിയുടെ രാജിക്കായുള്ള സമ്മര്‍ദ്ദം ശക്തമാണ്. സിപിഐ മന്ത്രിയുടെ രാജി അനിവാര്യമാണെന്ന് നിലപാട് കൂടി സ്വീകരിച്ചതോടെ എല്‍ഡിഎഫിലും മന്ത്രിയുടെ നില പരുങ്ങലിലാണ്. നിയമലംഘനം തെളിഞ്ഞാല്‍ സംരക്ഷിക്കില്ലെന്നാണ് സിപിഎം നിലപാട്. ഇന്ന് ചേരുന്ന എല്‍ഡിഎഫ് മന്ത്രിയുടെ രാജിക്കാര്യം ചര്‍ച്ച ചെയ്യും.
എന്‍സിപി നേതാക്കളായ മാണി സി കാപ്പനും സുള്‍ഫിക്കര്‍ മയൂരിയും തോമസ് ചാണ്ടിയുമായി അദ്ദേഹത്തിന്റെ വസതിയില്‍ ചര്‍ച്ച നടത്തി. തോമസ് ചാണ്ടി രാജിവെച്ചേ മതിയാകൂ എന്ന നിര്‍ദേശം എല്‍ഡിഎഫ് യോഗത്തില്‍ സിപിഎം ആദ്യം ഉന്നയിക്കില്ലെന്ന് തീരുമാനിച്ചു. യോഗത്തിലുണ്ടാകുന്ന ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ തീരുമാനമെടുക്കാനാണ് പാര്‍ട്ടി ധാരണ.
ഏഴുമാസം പ്രായമുള്ള കുഞ്ഞും അമ്മയും കാറിനുള്ളിലിരിക്കെ, ഗതാഗത നിയമം ലംഘിച്ചെന്ന് ആരോപിച്ച് വാഹനം കെട്ടിവലിച്ചു കൊണ്ടുപോകാൻ മുംബൈ പൊലീസിന്റെ ശ്രമം. അമ്മ കാറിനുള്ളിൽ കുഞ്ഞിനെ മുലയൂട്ടിക്കൊണ്ടിരിക്കെയായിരുന്നു ഇത്. സംഭവത്തിന്റെ വിഡിയോ വഴിയാത്രക്കാരിലൊരാൾ പകർത്തി സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്തതോടെ മുംബൈ പൊലീസിന്റെ നടപടി വിവാദമായി.
മുംബൈയിലെ പശ്ചിമ മലാഡിലാണ് മനുഷ്യസ്നേഹികളെ നടുക്കിയ സംഭവമുണ്ടായത്. വാഹനം കെട്ടിവലിച്ചു കൊണ്ടുപോകാൻ പൊലീസ് ശ്രമിക്കുമ്പോൾ, കുഞ്ഞിനു സുഖമില്ലെന്ന് യുവതി വിളിച്ചുപറയുന്നത് വിഡിയോയിൽ വ്യക്തമാണ്. എന്നാൽ, ഇതു ഗൗനിക്കാതെ പൊലീസുകാരന്റെ നേതൃത്വത്തിൽ വാഹനം നീക്കാൻ ശ്രമിക്കുന്നതാണ് വിഡിയോ ദൃശ്യങ്ങളിലുള്ളത്.
വിഡിയോ പകർത്തുന്ന വഴിയാത്രക്കാരൻ ഉൾപ്പെടെയുള്ളവരും വാഹനം കെട്ടിവലിക്കുന്നത് നിർത്താൻ പൊലീസിനോട് ആവശ്യപ്പെടുന്നത് വിഡിയോയിലുണ്ട്. എന്നാൽ, ഇവർക്കും ചെവികൊടുക്കാൻ പൊലീസ് തയാറാകുന്നില്ല. കുഞ്ഞിനെ ഡോക്ടറെ കാണിച്ചു മടങ്ങിവരുന്ന വഴിയാണെന്നും സ്ത്രീ പറയുന്നുണ്ട്. നിയമം തെറ്റിച്ച് മറ്റു വാഹനങ്ങളും അവിടെ പാർക്കു ചെയ്തിരുന്നെങ്കിലും തന്നോടും കുഞ്ഞിനോടും പൊലീസ് നിർദ്ദയമായി പെരുമാറുന്നുവെന്നും യുവതി ആരോപിക്കുന്നു. ഒടുവിൽ കൂടുതൽ വഴിയാത്രക്കാർ സംഭവത്തിൽ ഇടപെട്ടതോടെ പൊലീസ് ശ്രമം ഉപേക്ഷിക്കുകയും ചെയ്തു.
വിഡിയോ ശ്രദ്ധയിൽപ്പെട്ട മുംബൈ ജോയിന്റ് കമ്മിഷണർ അമിതേഷ് കുമാർ അന്വേഷണത്തിന് ഉത്തരവിട്ടു. ഡപ്യൂട്ടി കമ്മിഷണറാകും ഇതേക്കുറിച്ച് അന്വേഷിക്കുക. റിപ്പോർട്ട് കിട്ടിയശേഷം കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് അമിതേഷ് കുമാർ വ്യക്തമാക്കി. യൂണിഫോമിൽ നെയിം പ്ലേറ്റു പോലുമില്ലാതെയാണ് പൊലീസുകാരൻ നടപടിക്ക് നേതൃത്വം നൽകിയത്. ശശാങ്ക് റാണെ എന്നാണ് ഇയാളുടെ പേരെന്ന് വിവിധ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇയാളെ സസ്പെൻഡ് ചെയ്തതായി റിപ്പോർട്ടുണ്ട്. മഹാരാഷ്ട്ര സർക്കാരും സംഭവത്തിൽ ഇടപെട്ടിട്ടുണ്ട്.