ത്രാലിൽ വ്യാഴാഴ്ച പുലർച്ചെ നടന്ന ഏറ്റുമുട്ടലിലാണ് ബുർഹാൻ വാനിയുടെ പിൻഗാമിയായ സബ്സർ അഹ്മദ് ഭട്ട് കൊല്ലപ്പെട്ടത്. പാക് അധീന കശ്മീരിൽ നിന്ന് നുഴഞ്ഞുകയറിയ ആറ് തീവ്രവാദികളെ സൈന്യം വധിച്ച വാർത്ത വന്നതിന് തൊട്ടുപിറകെയാണ് ഭട്ടിന്‍റെ മരണവും സ്ഥിരീകരിച്ചത്.
ആക്രമികളില്‍ നിന്നും ബന്ധുവിനെ രക്ഷിക്കാന്‍ ദേശീയ ഷൂട്ടിംഗ് താരം ഷൂട്ടിംഗ് കഴിവ് കളത്തിന് പുറത്തെടുത്തു. ദേശീയ ഷൂട്ടിംഗ് താരമായ അയിഷ ഫലഖ് ആണ് ഭര്‍തൃസഹോദരനെ രക്ഷിക്കാനായി പിസ്റ്റള്‍ പുറത്തെടുത്തത്.
ഡല്‍ഹി യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥിയായ ആസിഫിനെയാണ് അജ്ഞാതരായ അക്രമികള്‍ തട്ടിക്കൊണ്ടുപോയത്. കോളേജ് വിട്ട സമയങ്ങളില്‍ ടാക്സി ഓടിച്ചാണ് ആസിഫ് പോക്കറ്റ് മണി ഉണ്ടാക്കുന്നത്. കഴിഞ്ഞ ദിവസം ധര്യഗഞ്ചില്‍ നിന്ന് രണ്ട് യാത്രക്കാര്‍ ആസിഫിന്റെ കാറില്‍ കയറുകയായിരുന്നു. പകുതി വഴി എത്തിയപ്പോള്‍ വണ്ടി മറ്റൊരു വഴിക്ക് വിടാന്‍ പറഞ്ഞ് അക്രമികള്‍ ആസിഫിനെ ഭീഷണിപ്പെടുത്തി.
തുടര്‍ന്ന് വിജനായ ഒരു സ്ഥലത്തെത്തി ആസിഫിനെ മര്‍ദ്ദിച്ച് കൈയിലുണ്ടായിരുന്ന പഴ്സ് പിടിച്ചുവാങ്ങി. എന്നാല്‍ പഴ്സില്‍ വെറും 150 രൂപ മാത്രമാണ് ഉണ്ടായിരുന്നത്. അക്രമികളായ ആകാശ്, റഫി എന്നിവര്‍ ഉടന്‍ തന്നെ ആസിഫിന്റെ വീട്ടില്‍ വിളിച്ച് മോചനത്തുക ആവശ്യപ്പെടുകയായിരുന്നു.
25000 രൂപയും കൊണ്ട് ശാസ്ത്രി പാര്‍ക്കില്‍ എത്തണമെന്നാണ് അക്രമികള്‍ ആവശ്യപ്പെട്ടത്. എന്നാല്‍ ആസിഫിന്റെ കുടുംബം ഉടന്‍ തന്നെ വിവരം പൊലീസിനെ അറിയിച്ചു.
പൊലീസിനേയും കൂട്ടി അയിഷ ഫലഖ് അക്രമികള്‍ പറഞ്ഞ സ്ഥലത്ത് എത്തിയെങ്കിലും പ്രതികള്‍ പൊലീസ് ഉള്ള വിവരം അറിഞ്ഞ് സ്ഥലം വിട്ടു. പിന്നീട് ആസിഫിനെ വിട്ടുകിട്ടണമെങ്കില്‍ ഭജന്‍പുരയില്‍ പണവുമായി എത്തണമെന്ന് അക്രമികള്‍ അറിയിച്ചു. തന്റെ കൈയിലുണ്ടായിരുന്ന ലൈസന്‍സ് ഉള്ള .32 പിസ്റ്റളുമായാണ് അയിഷ ഭജന്‍പുരിലേക്ക് പോയത്.
പ്രതികളില്‍ ഒരാളുടെ അരയിലും രണ്ടാമത്തെയാളുടെ കാലിലും ആണ് ആസിഫിനെ രക്ഷിക്കാന്‍ അയിഷ വെടിവെച്ചത്. പരുക്കേറ്റ പ്രതികള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പൊലീസ് ഇവരെ അറസ്റ്റ് ചെയ്തു. 2015ല്‍ ഉത്തരമേഖലാ ഷൂട്ടിംഗ് ചാമ്പ്യന്‍ഷിപ്പില്‍ വെങ്കലമെഡല്‍ ജേതാവാണ് അയിഷ.
ശ്രീനഗർ: ഹിസ്ബുൾ മുജാഹിദീൻ കമാൻഡർ സബ്സർ അഹ്മദ് ഭട്ടിന്‍റെ വധത്തിൽ പ്രതിഷേധിച്ച് കശ്മീർ താഴ്വരയിലുണ്ടായ സംഘർഷത്തിൽ ഒരാൾ കൊല്ലപ്പെട്ടു. ഭട്ട് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടെന്ന വാർത്ത സ്ഥിരീകരിച്ചതു മുതൽ കശ്മീരിലെ പുൽവാമ, ഷോപിയാൻ, അനന്ത്നാഗ്, സോബോർ, കുപ് വാര, ശ്രീനഗർ എന്നീ പ്രദേശങ്ങളിലെല്ലാം ജനങ്ങളും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടൽ നടന്നതായി റിപ്പോർട്ടുണ്ട്. മൊബൈൽ, ഇന്‍റർനെറ്റ് ബന്ധങ്ങളെല്ലാം സർക്കാർ വിച്ഛേദിച്ചിട്ടുണ്ട്. രണ്ട് ദിവസത്തേക്ക് കടകളടച്ചിടാൻ വിഘടനവാദി ഗ്രൂപുകളും ആഹ്വാനം ചെയ്തിട്ടുണ്ട്.
ത്രാലിൽ വ്യാഴാഴ്ച പുലർച്ചെ നടന്ന ഏറ്റുമുട്ടലിലാണ് ബുർഹാൻ വാനിയുടെ പിൻഗാമിയായ സബ്സർ അഹ്മദ് ഭട്ട് കൊല്ലപ്പെട്ടത്. പാക് അധീന കശ്മീരിൽ നിന്ന് നുഴഞ്ഞുകയറിയ ആറ് തീവ്രവാദികളെ സൈന്യം വധിച്ച വാർത്ത വന്നതിന് തൊട്ടുപിറകെയാണ് ഭട്ടിന്‍റെ മരണവും സ്ഥിരീകരിച്ചത്.
റാംപുര്‍: ഉത്തര്‍പ്രദേശില്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ തുടര്‍ക്കഥയാകുന്നു. റാംപൂരില്‍ പട്ടാപ്പകല്‍ 14 യുവാക്കള്‍ ചേര്‍ന്ന് പെണ്‍കുട്ടികളെ ആക്രമിക്കുന്നതിന്റെയും ദൃശ്യങ്ങള്‍ പുറത്തുവന്നു.
സാമൂഹിക മാധ്യമങ്ങള്‍ വഴി പുറത്ത് വന്ന ദൃശ്യങ്ങള്‍ ഇപ്പോള്‍ വൈറലായിരിക്കുകയാണ്. പെണ്‍കുട്ടിയെ നടു റോഡില്‍ തടഞ്ഞു നിര്‍ത്തി മോശമായ രീതിയില്‍ ശരീരഭാഗങ്ങള്‍ സ്പര്‍ശിക്കുന്നതും തള്ളി ഒരോരുത്തര്‍ക്കായി കൈമാറി പരിഹസിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്.
സംഭവത്തില്‍ പ്രതികളെ തിരിച്ചറിഞ്ഞതായും ഒരാളെ അറസ്റ്റ് ചെയ്തതായും പോലീസ് അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ മാര്‍ച്ചില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയാന്‍ ആന്റി റോമിയോ എന്ന പേരില്‍ സ്‌ക്വാഡ് രൂപികരിച്ചിരുന്നു. ഇതിനു ശേഷവും യു.പിയുടെ വിവിധ മേഖലകളില്‍ സ്ത്രീകള്‍ക്കെതിരെ നിരവധി അധിക്രമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
തിരുവനന്തപുരം: ഡിജിപി ടിപി സെന്‍കുമാറിനെ പ്രോസിക്യൂട്ട് ചെയ്യാനുള്ള നടപടിയുമായി മുന്നോട്ട് പോകാന്‍ സംസ്ഥാന ആഭ്യന്തരവകുപ്പിന്റെ അനുമതി. പൊലീസ് ട്രെയിനിങ് കോളജ് പ്രിന്‍സിപ്പലായിരുന്ന എസ്പി ഗോപാലകൃഷ്ണനെ സെന്‍കുമാര്‍ അധിക്ഷേപിച്ചെന്ന കേസില്‍ പ്രോസിക്യൂഷന്‍ നടപടിയുമായി മുന്നോട്ട് പോകാനാണ് ആഭ്യന്തരവകുപ്പിന്റെ തീരുമാനം. തിരുവനന്തപുരത്തെ പൊലീസ് ആസ്ഥാനത്ത് ഇപ്പോള്‍ എഐജിയായി സര്‍വീസിലുള്ള ഗോപാലകൃഷ്ണന്‍ ഡിജിപിയായി പുനര്‍നിയമിതനായ സെന്‍കുമാറിനെ ഓഫീസിലെത്തി കാണാനോ അഭിവാദ്യം ചെയ്യാനോ തയാറാകാതിരുന്നതും ചര്‍ച്ചക്ക് ഇടയാക്കിയിരുന്നു.
സംസ്ഥാന സര്‍ക്കാരിനെതിരെ നീണ്ട നാളത്തെ നിയമയുദ്ധത്തിന് ശേഷമാണ് സുപ്രീം കോടതി വിധി പ്രകാരം ഡിജിപിയായി സെന്‍കുമാര്‍ പുനര്‍നിയമനം നേടിയത്. ചുമതലയേറ്റ ശേഷമുള്ള സെന്‍കുമാറിന്റെ പല തീരുമാനങ്ങളും അംഗീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറായിരുന്നില്ല. കൃത്യനിര്‍വ്വഹണം നടത്തിയില്ലെന്ന പരാതിയിയില്‍ പൊലീസ് രഹസ്യാന്വേഷണ വിഭാഗത്തിലെ ജോലിക്കാരിയായ ബീനയെ സെന്‍കുമാര്‍ ഡിജിപി ഓഫീസില്‍ നിന്ന് മാറ്റാന്‍ തീരുമാനിച്ചെങ്കിലും സര്‍ക്കാര്‍ ഇടപെട്ട് ഇവര്‍ക്കെതിരെയുള്ള നടപടി പിന്‍വലിച്ചിരുന്നു.
കൂടാതെ സെന്‍കുമാറിനെതിരായി കേന്ദ്രസര്‍ക്കാറിന് റിപ്പോര്‍ട്ട് നല്‍കാനും സര്‍ക്കാര്‍ തീരുമാനമെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് സംസ്ഥാന പൊലീസ് മേധാവിയെ പ്രോസിക്യൂട്ട് ചെയ്യാനുള്ള അനുമതി നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.
ബംഗളുരു: കൗമാരക്കാരന്‍ മാതാപിതാക്കളുടെ കിടപ്പറ രംഗങ്ങള്‍ പകര്‍ത്തി ഫെയ്‌സ്ബുക്ക് സുഹൃത്തിന് നല്‍കി. കിടപ്പറ രംഗങ്ങളുടെ ദൃശ്യങ്ങള്‍ ലഭിച്ച ഫെയ്‌സ്ബുക്ക് സുഹൃത്ത് ഇതുപയോഗിച്ച് കൗമാരക്കാരന്റെ പിതാവിനെ ഭീഷണിപ്പെടുത്തുകയും പണം ആവശ്യപ്പെടുകയും ചെയ്തു. ബംഗളുരുവിലാണ് ഞെട്ടിക്കുന്ന സംഭവം. ഫെയ്‌സ്ബുക്ക് വഴിയാണ് ബംഗളുരു സ്വദേശിയായ കൗമാരക്കാരന്‍ തേജ്പാല്‍ പട്ടേല്‍ എന്നയാളുമായി പരിചയപ്പെടുന്നത്.
തുടര്‍ന്ന് ഇയാള്‍ കുട്ടിയുമായി അടുത്ത സൗഹൃദം സ്ഥാപിച്ചു. കുട്ടിയുമായി നിരന്തരം ചാറ്റ് ചെയ്തിരുന്ന തേജ് പട്ടേല്‍ കുട്ടിക്ക് ലൈംഗിക വീഡിയോകളും ചിത്രങ്ങളും മറ്റും നല്‍കിയിരുന്നു. ഇതോടെ കുട്ടി പട്ടേലുമായി കൂടുതല്‍ അടുത്തു. പട്ടേലില്‍ വിശ്വാസം വര്‍ധിച്ചതോടെ ഇയാള്‍ എന്ത് ആവശ്യപ്പെട്ടാലും നല്‍കുന്ന തരത്തിലേക്ക് കുട്ടി മാറി. ഇതോടെ മാതാപിതാക്കളുടെ ലൈംഗിക രംഗങ്ങള്‍ പകര്‍ത്തി നല്‍കാന്‍ ഇയാള്‍ ആവശ്യപ്പെട്ടു.
കുട്ടി മാതാപിതാക്കള്‍ അറിയാതെ ലൈംഗിക രംഗങ്ങള്‍ പകര്‍ത്തുകയും ഫെയ്‌സ്ബുക്ക് സുഹൃത്തിന് നല്‍കുകയും ചെയ്തു. പിറ്റേന്ന് കുട്ടിയുടെ പിതാവിന് പട്ടേലിന്റെ ഫോണ്‍ കോള്‍ വന്നു. ഒരു കോടി രൂപ നല്‍കിയില്ലെങ്കില്‍ കിടപ്പറ രംഗങ്ങള്‍ പുറത്ത് വിടുമെന്നായിരുന്നു ഭീഷണി. തുടര്‍ന്ന് ഇയാള്‍ പോലീസിനെ സമീപിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ദൃശ്യം പകര്‍ത്തിയത് വീട്ടില്‍ നിന്ന് തന്നെയാണെന്ന് വ്യക്തമായത്.
കന്നുകാലികളെ കൊല്ലുന്നതു നിരോധിച്ചുകൊണ്ടും വില്‍പ്പന നിയന്ത്രിച്ചുകൊണ്ടും കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ച വിജ്ഞാപനം വലിയ പ്രതിഷേധമാണ് ആളുകള്‍ക്കിടയില്ഡ സൃഷ്ടിക്കുന്നത്. ഈ നിയന്ത്രണത്തിനെതിരെ രൂക്ഷമായ പ്രതികരണവുമായി ആളുകള്‍ എത്തിക്കഴിഞ്ഞു. സോഷ്യല്‍മീഡിയയിലും ഇന്നലെ മുതല്‍ ചര്‍ച്ച ബീഫ് നിരോധനം തന്നെ. ഈ വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ തീരുമാനത്തെ അനുകൂലിച്ച് നടന്‍ ജോയ് മാത്യു രംഗത്തെത്തി. ഈ തീരുമാനത്തെ താന്‍ ന്യായീകരിക്കുന്നതിനുള്ള വസ്തുതകളും അദ്ദേഹം വിശദമാക്കുന്നുണ്ട്.
ജോയ് മാത്യുവിന്റെ കുറിപ്പ്
കന്നാലി നിയമം കൊണ്ടുള്ള പ്രയോജനങ്ങള്‍
കന്നാലി ദൈവമാണൊ എന്നൊക്കെ ചോദിച്ചാല്‍ അതിനെങ്ങനെ ഉത്തരം പറയും? ചിലര്‍ പാമ്പിനെ മറ്റുചിലര്‍ കുരങ്ങിനെ വേറെ ചിലര്‍ എലിയെ ഇതൊന്നും കൂടാതെ ഉറുമ്പിനെ വരെ ആരാധിക്കുന്ന ജനങ്ങള്‍ ലോകത്തിലുണ്ട്-പല രാജ്യങ്ങളിലും ഇമ്മാതിരി ദൈവങ്ങളെ ഭക്ഷിക്കുന്നവരും ഉണ്ട്-
അതൊക്കെ ഓരോ ജനതയുടെ ബുദ്ധിവികാസം,രാജ്യത്തിന്റെ ഭക്ഷ്യ ലബ്ദി, ആരോഗ്യം ,സാമ്പത്തികം എന്നിവയെയൊക്കെ ആശ്രയിച്ചായിരിക്കും -അതുകൊണ്ട് തല്‍ക്കാലം നമുക്കത് വിടാം- മനുഷ്യന്റെ അടിസ്ഥാന പ്രശ്‌നം വിശപ്പാണല്ലോ- അത് മാറാനാണല്ലോ അവന്‍ ഭക്ഷണം കഴിക്കുന്നത് – അത് അവന്റെ രുചിക്കും ആരോഗ്യത്തിനും പോക്കറ്റിലെ പണത്തിനും ഒത്ത് വരുന്നതാണെങ്കില്‍ അവന്‍ എന്തും കഴിക്കും കഴിക്കണം-അപ്പോഴാണു ഭക്ഷ്യവസ്തുക്കള്‍ ദൈവങ്ങളാകുന്നത് അല്ലാതെ വിശക്കുന്ന ജനതക്ക് മേല്‍ ബൈബിളില്‍ പറയുന്ന പോലെ ‘മന്നാ’വര്‍ഷിക്കാനൊന്നും ഇക്കാലത്ത് ഒരു ദൈവത്തിനുമാവില്ലല്ലൊ-നമ്മുടെ പ്രശ്‌നം ഇപ്പൊള്‍ കന്നാലികളാണു- മാംസഭുക്കുകളായ ഇന്ത്യക്കാരന്‍, അതും സാധരണക്കാരന്‍,അവന്റെ ഇഷ്ട ഭക്ഷണമാണ് ബീഫ്-അതു നിരോധിക്കുക എന്ന പൊട്ടത്തരമൊന്നും ഭരണകൂടം ചെയ്യില്ല അത് അവരുടെ ഇപ്പോള്‍ പറയുന്ന ഉത്തരവില്‍ ഇല്ലതാനും-
മതാനുഷ്ടാനങ്ങളൂടെ ഭാഗമായി മൃഗങ്ങളെ അറവിനു വിധേയമാക്കരുത് എന്നത് വിശ്വാസികളെ സംബന്ധിക്കുന്ന കാര്യമായതിനാല്‍ ഇഷ്ടം പോലെ വിശ്വാസികളും അവരുടെ നേതാക്കന്മാരും അതെപ്പറ്റി ചിന്തിക്കുന്നതിനിടക്ക് അവിശ്വാസിയായ ഞാന്‍. അതിനു വേണ്ടി സമയം കളയേണ്ടതില്ലല്ലോ-ഇനി അവര്‍ക്കെന്തെങ്കിലും ബുദ്ധിപരമായ സഹായം വേണമെന്ന് വെച്ചാല്‍ അവിശ്വാസിയായ ഞാന്‍ അതും നല്‍കാന്‍ തയ്യാറാണ്.
എനിക്ക് മനുഷ്യര്‍ ഭക്ഷണം കഴിക്കുന്നതിനെപ്പറ്റിയാണു ചിന്തിക്കാനുള്ളത്-അങ്ങിനെ ചിന്തിച്ചപ്പോള്‍ കിട്ടിയ വെളിപാടുകള്‍ ഇങ്ങിനെയാണ്:
സത്യത്തില്‍ നമുക്ക് ശാസ്ത്രീയമായ അറവു ശാലകള്‍ ഉണ്ടോ? വൃത്തിഹീനമായ സ്ഥലങ്ങളില്‍ വെച്ച് പ്രാക്രുതമായി മൃഗങ്ങളെ അറുത്ത് കൊല്ലുന്നു- പിന്നെ വഴിയോരങ്ങളിലെ കടകളില്‍ ചോരയിറ്റുന്ന രൂപത്തില്‍ വില്‍പനക്ക് വെക്കുന്നു- മൃഗാവശിഷ്ടങ്ങള്‍ വഴിയരികില്‍ തള്ളുന്നു-അത് രോഗാണുക്കളെ സൃഷ്ടിക്കുക മാത്രമല്ല തെരുവ് നായ്ക്കളെ നരഭോജികളാക്കുന്നു.
തെരുവ് നായ്ക്കള്‍ രക്തത്തിന്റെ രുചിയറിഞ്ഞിട്ടാണല്ലൊ മനുഷ്യനെകടിക്കുന്നതും ചിലപ്പോള്‍ കൊല്ലുന്നതും (രണ്ടുവര്‍ഷം മുന്‍പ് ഞാന്‍ ഇതേപ്പറ്റി ഈ പേജില്‍തന്നെ എഴുതിയിരുന്നു)കഴിഞ്ഞ വര്‍ഷം രണ്ടായിരം പേരെയാണത്രെ തെരുവു നായ്ക്കള്‍ ആക്രമിച്ചത്. അതുകൊണ്ടൊക്കെയാണു ഞാന്‍ പറയുന്നത് കന്നാലി നിയമം നമുക്ക് ഗുണം ചെയ്യുന്ന ഒന്നാണെന്ന് അറുപത് ശതമാനം മാംസഭുക്കുകളുള്ള നമ്മുടെ നാട്ടില്‍ രോഗാണുമുക്തവും വൃത്തിയുമുള്ള മാംസം ലഭിക്കുന്ന അവസ്ഥയുണ്ടോ? അതിനെന്താണ് പോംവഴിയെന്നാലോചിക്കാത്ത രാഷ്ട്രീയ തിമിരം ബാധിച്ച് ‘അയ്യോ ബീഫ് നിരോധിച്ചേ, ഫാസിസം വന്നേ ‘എന്ന് തലയില്‍ കൈവെച്ച് നിലവിളിക്കുകയല്ല തലക്കുള്ളില്‍ വല്ലതുമുണ്ടൊ എന്ന് സ്വന്തം തലകുലുക്കി നോക്കുകയാണ് നമ്മുടെ ഭരണകര്‍ത്താക്കള്‍ ചെയ്യേണ്ടത്.
അങ്ങനെ കുലുക്കിയപ്പോള്‍ എനിക്ക് കിട്ടിയത് ഇങ്ങിനെയൊക്കെയാണ്:
അതായത് ഈ കന്നാലി ഉത്തരവ് ഓരോ സംസ്ഥാനങ്ങളിലേയും ഗവണ്‍മെന്റിനുള്ള വെല്ലുവിളി തന്നെയാണ്. സ്വയം നന്നാവാനുള്ള വെല്ലുവിളി. സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ ഗോവധം രാജ്യവ്യാപകമായി നിരോധിക്കാനാവില്ല. അപ്പോള്‍ കേന്ദ്രം കണ്ടുപിടിച്ച മാര്‍ഗ്ഗമാണ് ഈ കന്നാലി നിയമം.
1960 ല്‍ മൃഗങ്ങളോടുള്ള ക്രൂരത തടയുന്നതിന്റെ ഭാഗമായി കൊണ്ടുവന്ന നിയമം ഒന്നു പൊടിതട്ടിയെടുത്തുവെന്നേയുള്ളൂ. ഫെഡറല്‍ സംവിധാനത്തിനുള്ളില്‍ നിന്നുകൊണ്ട് തന്നെ എങ്ങനെ ഓരോ സംസ്ഥാനങ്ങള്‍ക്കും സ്വയം പര്യാപ്തത കൈവരിക്കാനാവും എന്ന് ആലോചിക്കാനും പ്രവര്‍ത്തിക്കാനുമുള്ള അവസരമായിട്ടു വേണം ഈ കന്നാലി നിയമത്തെ കാണാന്‍.
അവസരങ്ങളുടെ വണ്ടി വരുമ്പോള്‍ അതില്‍ കയറാതെ വണ്ടി പോയിക്കഴിഞ്ഞിട്ട് നടന്ന് പോകുന്നതാണല്ലോ നമുക്ക് ശീലം. കന്നാലി വിഷയത്തില്‍ ഇടം വലം നോക്കാതെയുള്ള ആക്രോശങ്ങളല്ല വേണ്ടത്. കര്‍ണ്ണാടക മുഖ്യമന്ത്രി സിദ്ധരാമയുടെ നിലപാട് നമുക്ക് വേണ്ട. സംഗതി അദ്ദേഹം കേരള മുഖ്യമന്ത്രിയെ ഒരുപോറല്‍ പോലുമേല്‍പ്പിക്കാതെ വന്‍ സുരക്ഷയില്‍ സംഘപരിവാര്‍ ഭീഷണിക്കെതിരെ വെല്ലുവിളി പ്രസംഗം നടത്താന്‍ അവസരമൊരുക്കിക്കൊടുത്തു എന്നത് ശരിതന്നെ. എന്നാലിപ്പോള്‍ കന്നാലിനിയമത്തെ പുല്ലുപോലെ തള്ളികളഞ്ഞിരിക്കുന്നു.
നമുക്ക് ഏതായാലും സിദ്ധാരാമയ്യ ലൈന്‍ വേണ്ട-നമ്മുടെതായ ലൈന്‍ മതി, എന്തായിക്കണം നമ്മുടെ ലൈന്‍? കന്നാലി ചന്തകളില്‍ കൊണ്ടുവരുന്ന മാടുകളെ അറവുശാലയിലേക്ക് വാങ്ങുന്നതാണല്ലോ നിയമം മൂലം തടഞ്ഞത്. ആയ്‌ക്കോട്ടെ, കന്നാലികളെ മൊത്തം നമ്മള്‍ അറവിനല്ല സ്‌നേഹിക്കാനാണു വാങ്ങുന്നതെങ്കിലോ? അതിനാര്‍ക്കും വിരോധമുണ്ടാവാന്‍ വഴിയില്ല-പിന്നെ ചെയ്യേണ്ടത് ശ്രീലങ്കയിലേക്കോ മറ്റേതെങ്കിലും അയല്‍ രാജ്യത്തിലേക്കോ കയറ്റി അയക്കുക- കമ്മ്യൂണിസ്റ്റ് ചൈനയാണെങ്കില്‍ കേരളത്തിലെ കമ്മ്യൂണിസ്റ്റ് ഗവര്‍മ്മെന്റിനെ സഹായിക്കാന്‍ എപ്പഴേ റെഡി.
അവിടെയൊക്കെ നല്ല ശാസ്ത്രീയ അറവ് ശാലകളുണ്ട് അവിടെ വെച്ച് വൈദ്യ പരിശോധന നടത്തി നൈസായി കൊന്നു സംസ്‌കരിച്ച് ടിന്നുകളിലാക്കി കേരളത്തിലേക്ക് തന്നെ ഇറക്കുമതി ചെയ്യുക-ബീഫ് കഴിക്കുന്നതും ഇറക്കുമതിചെയ്യുന്നതും ഇവിടെ നിരോധിക്കാത്ത സ്ഥിതിക്ക് കേന്ദ്രനിയമത്തെ മറികടക്കാന്‍ ഇതല്ലേ നല്ല വഴി? പല മൃഗങ്ങളേയും പല രാജ്യങ്ങളിലും പൂജിക്കുന്നുവെന്ന് പറഞ്ഞല്ലോ. നമ്മുക്ക് വെള്ളാനകളെ പൂജിക്കാനാണിഷ്ടം -ഇന്ന് കേരളത്തില്‍ വെള്ളാനകളാനകളാണധികവും അവയെ സ്വര്‍ണ്ണമുട്ടയിടുന്ന താറാവുകളാക്കുകയാണു വേണ്ടത്.
പകുതിയിലധികം പൊതുമെഖലാ സ്ഥാപനം പോലും കേരളത്തില്‍ ലാഭത്തില്‍ ഓടാത്തതിനാല്‍ ശ്രീലങ്കന്‍ /ചൈന ഗവണ്‍മ്മെന്റുമായി ചേര്‍ന്ന് കേരള ഗവര്‍മ്മെന്റിന് ചെയ്യാവുന്ന ഒരു വന്‍ ബിസിനസ്സാക്കി ഇതിനെ മാറ്റിയെടുക്കാം- അല്ലാതെ ലോട്ടറി വിറ്റും കള്ളു വിറ്റുമല്ല ഖജനാവ് നിറക്കേണ്ടത്-ഇങ്ങനെയാണു കേന്ദ്ര കന്നാലി നിയമത്തെ ഈസിയായി മറികടക്കേണ്ടത്.
അതിന്റെ ആദ്യപടിയായി വേണം ഇന്ന് കൂത്താട്ടുകുളത്തിനടുത്ത് ഇടയാറില്‍ മുപ്പത്തിരണ്ടു കോടി രൂപാ ചിലവില്‍ നിര്‍മ്മിച്ച ആധുനിക അറവ് ശാലയുടെ ഉദ്ഘാടനത്തെ കാണേണ്ടത് ഇതൊന്നു മാത്രമേ നാളിത് വരെയായി വിവിധ സര്‍ക്കാരുകള്‍ അധികാരത്തില്‍ വന്നിട്ടും ഉണ്ടായിട്ടുള്ളൂ.
ഇതുപോലെ അനേകം ആധുനിക അറവുശാലകള്‍ ആരംഭിക്കാനുള്ള സാദ്ധ്യതയും സാഹചര്യവുമാണിപ്പോള്‍ കൈവന്നിരിക്കുന്നത്-ജനങ്ങള്‍ക്ക് ആരോഗ്യകരമായ ഭക്ഷണം കൊടുക്കുക എന്നത് ഭരണകൂടത്തിന്റെ കര്‍ത്തവ്യമാണ്.
അത് മനസ്സിലാക്കണമെങ്കില്‍ യുഎഇ പോലുള്ള അയല്‍ രാജ്യങ്ങള്‍ വിനോദയാത്രക്കല്ലാതെയെങ്കിലും നമ്മുടെ ഭരണകര്‍ത്താക്കള്‍ സന്ദര്‍ശിക്കണം. മാംസം മാത്രമല്ല ഏതൊരു ഭക്ഷണപദാര്‍ഥവും നിരന്തരമായി പരിശോധിച്ച് അതിന്റെ ഗുണമേന്മ ഉറപ്പു വരുത്തുകയും കാലാവധികഴിഞ്ഞ ആഹാരസാധനങ്ങള്‍ വില്‍ക്കുന്നവര്‍ക്ക് കനത്ത ശിക്ഷ നല്‍കാന്‍ മടിക്കുകയും ചെയ്യാത്ത ഒരു ഭരണ സംവിധാനമാണവിടെയുള്ളത്. അതുകൊണ്ട് നമുക്ക് ആധുനിക അറവുശാലകളെപ്പറ്റി ആലോചിക്കാന്‍ സമയമായി- അങ്ങനെയായാല്‍ തെരുവു നായ ശല്യം ഇല്ലാതാക്കാം കേരളം മാംസമാലിന്യമുക്തമാക്കാം മനുഷ്യര്‍ക്ക് ആശുപത്രി വാസം കുറക്കാം കൂടാതെ ഖജനാവിനു വരുമാനവുമുണ്ടാക്കാം.
അല്ലാതെ ബീഫ് ഫെസ്റ്റിവല്‍ സംഘടിപ്പിക്കുക കേന്ദ്ര മന്ത്രിയുടെ കോലംകത്തിക്കുക എന്നൊക്കെപ്പറഞ്ഞ് മര്യാദക്ക് ജോലിയുടുത്ത് ജീവിക്കേണ്ട ചെറുപ്പക്കാരെക്കൊണ്ടുപോയി പൊലീസില്‍ നിന്നും തല്ലും വെടിയുണ്ടയും വാങ്ങിക്കൊടുക്കുക ബസ്സ് കത്തിക്കുക. മനുഷ്യരെ ബുദ്ധിമുട്ടിലാക്കുന്ന ഹര്‍ത്താല്‍ നടത്തുക ഇതൊന്നുമല്ല ചെയ്യേണ്ടത്-ഇതിന്റെയൊക്കെ കാലം കഴിഞ്ഞെന്നും ഇതൊന്നും പുതിയ തലമുറക്ക് താല്‍പ്പര്യമില്ലെന്നും മനസ്സിലാക്കുക. അവസരങ്ങളുടെ വണ്ടി വന്നുനില്‍ക്കുന്നതിന്‍ മുന്‍പേ ചാടിക്കയറി സീറ്റ് പിടിക്കുക, ജോയ് മാത്യു പറയുന്നു.
22 കാരിയായ എന്‍ആര്‍ഐ യുവതിയെ ഡല്‍ഹിയിലെ ഹോട്ടല്‍മുറിയില്‍ മാനഭംഗത്തിനിരയാക്കി. സെന്‍ട്രല്‍ ഡല്‍ഹിയില്‍ ബുധനാഴ്ച്ചയായിരുന്നു സംഭവം. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ 25 കാരനെ പോലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
യുഎസില്‍ നിന്ന് പഠനാവശ്യത്തിനായാണ് യുവതി ഡല്‍ഹിയിലെത്തിയത്. സുഹൃത്തുക്കളായ മൂന്ന് യുവാക്കള്‍ ബുധനാഴ്ച്ച തന്നെ ഹോട്ടല്‍ മുറിയിലേക്ക് ക്ഷണിച്ചെന്നും ഇവരില്‍ രണ്ടു പേര്‍ പുറത്തുപോയ സമയം ഒരാള്‍ തന്നെ പീഡിപ്പിക്കുകയായിരുന്നുവെന്നും യുവതി മൊഴി നല്‍കി. തുടര്‍ന്ന് പൊലിസ് നടത്തിയ അന്വേഷണത്തിലാണ് ഹരിയാന സ്വദേശിയായ യുവാവ് പിടിയിലായത്. ഇയാളെ കോടതിയില്‍ ഹാജരാക്കി 14 ദിവസത്തെ റിമാന്‍ഡില്‍ വിട്ടു.
യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ വിദേശപര്യടനം അവസാന ഘട്ടത്തിലാണ്. പര്യടനത്തിലുടനീളം ട്രംപിനെക്കാൾ ഏവരുടെയും ശ്രദ്ധ നേടിയത് യുഎസിന്റെ പ്രഥമ വനിത മെലാനിയ ട്രംപാണ്. ഇപ്പോഴിതാ താൻ അണിഞ്ഞ വസ്ത്രത്തിലൂടെ വീണ്ടും ചർച്ചയായിരിക്കുകയാണ് മെലാനിയ.
ഇറ്റലിയിലെ സിസിലിയിൽ എത്തിയപ്പോഴായിരുന്നു മെലാനിയ ഏവരുടെയും മനം കവരുന്ന കളർഫുൾ വസ്ത്രം അണിഞ്ഞെത്തിയത്. വസ്ത്രം കണ്ട എല്ലാവരും മെലാനിയയെ പുകഴ്ത്തി. എന്നാൽ ഇതൊന്നുമല്ല കാര്യം, വസ്ത്രത്തിന്റെ വിലയാണ് ഏവരെയും ഞെട്ടിച്ചിരിക്കുന്നത്. 51,000 ഡോളർ വില വരുന്ന വസ്ത്രമാണത്രേ മെലാനിയ ധരിച്ചെത്തിയത്. അതായത് 32 ലക്ഷത്തിലധികം ഇന്ത്യൻ രൂപ. ടോച്ചേ ആൻഡ് ഗബാന ഡിസൈൻ ചെയ്ത ജാക്കറ്റാണ് മെലാനിയ ധരിച്ചത്. ജി-7 ഉച്ചകോടിയിൽ പങ്കെടുക്കാനാണ് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനൊപ്പം മെലാനിയ എത്തിയത്. മെലാനിയയുടെ വസ്ത്രത്തിന്റെ വില സംബന്ധിച്ച് പ്രതികരിക്കാൻ വൈറ്റ് ഹൗസ് തയാറായിട്ടില്ല.
നല്ല രുചിയുള്ള ഭക്ഷണവിഭവങ്ങൾ എല്ലാവരും ഇഷ്ടപ്പെടുന്ന ഒന്നാണ്. എന്നാൽ ഭക്ഷണത്തിന് രുചി നൽകുന്നതിന് ഭക്ഷണവിഭവങ്ങളില്‍ എരിവിനായി ചേര്‍ക്കുന്നത് വറ്റല്‍മുളക്, പച്ചമുളക്, കാന്താരി, കുരുമുളക്, ഇഞ്ചി എന്നിവയാണ്. വറ്റല്‍മുളക് അധികമായി ഉപയോഗിച്ച് ഉണ്ടാക്കുന്ന ഒരു വിഭവമാണ് അച്ചാര്‍. മാങ്ങ, നാരങ്ങ, നെല്ലിക്ക, ഇഞ്ചി എന്നിവ ഉപയോഗിച്ച് പലവിധ അച്ചാറുകള്‍ ലഭ്യമാണ്. ഇന്ന് സാര്‍വത്രികമായി ഉപയോഗിക്കുന്ന അച്ചാറുകള്‍, അധിക അളവില്‍ ഭക്ഷണം കഴിക്കാന്‍ നമ്മെ പ്രേരിപ്പിക്കുന്നു.
അച്ചാറുകള്‍ ദഹനത്തെ തടസ്സപ്പെടുത്തുന്നതു കൂടാതെ, ഭക്ഷണത്തിന്റെ അളവ് അധികമാക്കുക കൂടി ചെയ്യുമ്പോള്‍, ദഹനേന്ദ്രിയങ്ങള്‍ക്ക് അത് ബുദ്ധിമുട്ടുണ്ടാക്കുന്നു. അച്ചാറുകള്‍ ഒഴിവാക്കുക, അല്ലെങ്കില്‍ പച്ചമുളകു കൊണ്ടുള്ള അച്ചാറുകള്‍ മിതമായ അളവില്‍ മാത്രം ഉപയോഗിക്കുക. ഇഞ്ചി ചേര്‍ത്തുള്ള അച്ചാറുകള്‍ മിതമായ അളവില്‍ ഉപയോഗിക്കുന്നത് ദഹനത്തിനും നല്ലതാണ്. എരിവിന്റെ മറ്റൊരുപയോഗം എണ്ണയില്‍ വറുത്ത് ഉപയോഗിക്കുന്ന പലഹാരങ്ങളിലാണ്. മസാലക്കടലകള്‍, ബജ്ജികള്‍ എന്നിവ ഉണ്ടാക്കാനായി കൂടിയ അളവില്‍ വറ്റല്‍മുളക് ചേര്‍ക്കാറുണ്ട്. എണ്ണയില്‍ വറുക്കുന്ന പലഹാരങ്ങള്‍ ഒന്നും ശരീരത്തിന് ആരോഗ്യദായകമല്ല. അതോടൊപ്പം വറ്റല്‍മുളകു കൂടി ചേര്‍ക്കുന്നതോടെ ദോഷം ഇരട്ടിക്കുന്നു.
നമ്മുടെ ദഹനേന്ദ്രിയത്തിന് യോജിച്ചതല്ല എങ്കിലും എരിവ് പൂര്‍ണമായും ഒഴിവാക്കുന്നത് പ്രായോഗികമല്ല. പക്ഷേ വിവേകപൂര്‍വം എരിവ് പരിമിതമായ അളവില്‍ മാത്രം ഉപയോഗിക്കാന്‍ സാധിക്കും. ഭക്ഷണ വിഭവങ്ങളിലെ എരിവിന്റെ തോത് കുറയ്ക്കുക. അതേപോലെ തന്നെ ദോഷം കുറവുള്ള പച്ചമുളക്, ഇഞ്ചി എന്നിവ മാത്രം ഉപയോഗിച്ച് തീഷ്ണത കൂടുതലുള്ള വറ്റല്‍മുളക് പൂര്‍ണമായും ഒഴിവാക്കുക. കുരുമുളക് മിതമായ അളവില്‍ മാത്രം ഉപയോഗിക്കുക. വറ്റല്‍മുളക് ഉപയോഗിച്ച് പാകം ചെയ്തു ശീലിച്ച എല്ലാ വിഭവങ്ങളിലും പകരം പച്ചമുളക്, ഇഞ്ചി ഇവ ഉപയോഗിക്കാന്‍ സാധിക്കും.
മലയാളത്തിന്റെ വാനമ്പാടി കെ.എസ് ചിത്രയുടെ മഞ്ഞൾപ്രസാദവും പാട്ട് പാടിയ കുഞ്ഞു ഗായികയെ ഓർമ്മയില്ലേ? സമൂഹമാധ്യമത്തിലൂടെ വൈറലായ ആ പാട്ടിന്റെ ശബ്ദത്തിന്റെ ഉടമയെ ചിത്ര നേരിട്ടു കണ്ടു.
രുഗ്മിണിയെന്നാണ് കേവലം രണ്ടരവയസ് മാത്രമുള്ള പാട്ടുകാരിയുടെ പേര്. ശ്രുതിമധുരമായ അവളുടെ പാട്ട് തന്നെ അതിശയിപ്പിച്ചുവെന്നാണ് ചിത്ര ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്. ചിത്രയുടെ മുമ്പിൽ പാടാൻ കുഞ്ഞുപാട്ടുകാരിക്ക് നാണമായിരുന്നുവെന്നു ചിത്ര കുറിച്ചു.
കുഞ്ഞുവാനമ്പാടിക്ക് വലിയ വാനമ്പാടി നിറയെ സ്നേഹചുംബനങ്ങൾ നൽകി ഒപ്പം ആയൂരാരോഗ്യസൗഖ്യവും നേർന്നു. രുഗ്മിണിയുമായുള്ള കൂടികാഴ്ച്ചയുടെ ചിത്രം ഫേസ്ബുക്കിലൂടെയാണ് ചിത്ര പങ്കുവച്ചിരിക്കുന്നത്. 1986ൽ പുറത്തിറങ്ങിയ നഖക്ഷതങ്ങൾ എന്ന ചിത്രത്തിലെ ഗാനം ചിത്രയുടെ കരിയറിലെ വഴിത്തിരിവ് കൂടിയായിരുന്നു. ഈ പാട്ട് പാടിയ കുഞ്ഞുഗായികയെ കാണണമെന്ന മോഹം ഫേസ്ബുക്കിലൂടെ ചിത്ര കുറിച്ചിരുന്നു.