ജസ്റ്റിന്‍ ബീബര്‍ ഇന്ത്യയില്‍ എത്തിയ വാര്‍ത്തയ്ക്ക് ഒപ്പം തന്നെ വൈറല്‍ ആയ വാര്‍ത്തയാണ് ബീബറിനു ഇന്ത്യയില്‍ വേണ്ട സൗകര്യങ്ങളുടെ നീണ്ടനിര. സംഗീത നിരൂപകനും മാധ്യമപ്രവര്‍ത്തകനുമായ അരുണ്‍ എസ്. രവിയാണ് ബീബറിന്റെ നിബന്ധനകളുടെ പട്ടിക പുറത്ത് വിട്ടത്. മുംബൈയില്‍ പരിപാടി അവതരിപ്പിക്കുന്നതിന് കേരളത്തില്‍ നിന്നുള്ള തിരുമ്മുകാരിയെ ഉള്‍പ്പെടെയാണ് ബീബര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. അഞ്ച് ദിവസത്തെ ഇന്ത്യ സന്ദര്‍ശനത്തിന് എത്തിയ ബീബര്‍ മുന്നോട്ടു വച്ചിരിക്കുന്ന നിബന്ധനകള്‍ ആരെയും ഞെട്ടിക്കുന്നതാണ്.
ബീബറുടെ നിബന്ധനകള്‍ ഇങ്ങനെ:
തന്റെ സംഘത്തിലുള്ളവരുടെ യാത്രയ്ക്ക് 10 ആഡംബര സെഡാനുകളും രണ്ട് വോള്‍വോ ബസുകളും. തന്റെ യാത്രയ്ക്കായി റോള്‍സ് റോയ്‌സ് കാര്‍. പരിപാടി കഴിഞ്ഞ് വിശ്രമിക്കുന്നതിന് പിങ്‌പോങ് ടേബിള്‍, ഹോവര്‍ ബോര്‍ഡ്. ഹോട്ടല്‍ മുറിയില്‍ ആഡംബര സോഫകളും വാഷിംഗ് മെഷീന്‍, ഫ്രിഡ്ജ്, മസാജ് ടേബിള്‍ അടക്കമുള്ള സൗകര്യങ്ങള്‍. പരിപാടി നടക്കുന്ന സ്‌റ്റേജിലേക്ക് പറക്കാന്‍ പ്രത്യേക ഹെലികോപ്റ്റര്‍, വാനില റൂം ഫ്രെഷര്‍, ബീബര്‍ക്ക് മാത്രമായി പ്രത്യേക ലിഫ്്റ്റ്, ചൂടുജല പ്രവാഹമുള്ള പ്രത്യേക നീന്തല്‍ക്കുളം. കേരളത്തില്‍ നിന്നുള്ള അംഗീകാരമുള്ള തിരുമ്മുകാരി, പാചകം ചെയ്യാന്‍ പ്രശസ്തരായ അഞ്ച് പാചകക്കാര്‍. വേദിക്ക് പിന്നില്‍ 30 വിശ്രമമുറികള്‍ തുടങ്ങിയവയാണ് മറ്റ് ആവശ്യങ്ങള്‍.
മുറിയില്‍ വെള്ളിപാത്രങ്ങള്‍, സുഗന്ധ മെഴുകുതിരികള്‍, കരിക്കിന്‍വെള്ളം, ബദാം, പാല്‍, തേന്‍, പഴങ്ങള്‍, പച്ചക്കറികള്‍ എന്നിവയും മുറിയില്‍ വേണം. വെളുത്ത നിറമുള്ള കിടക്ക, വിരിപ്പ്, പുതപ്പ് കര്‍ട്ടണ്‍ എന്നിവ മാത്രമേ നല്‍കാന്‍ പാടുള്ളൂ. പരിപാടി സമയത്തും കിടപ്പ് മുറിയിലും 24 വെള്ളക്കുപ്പികള്‍, 24 ആല്‍ക്കലൈന്‍ വെള്ളക്കുപ്പികള്‍, എനര്‍ജി ഡ്രിങ്കുകള്‍, പ്രോട്ടീന്‍ ഡ്രിങ്കുകള്‍ എന്നിവയും ഉണ്ടാകണം. സംഘത്തിലുള്ളവര്‍ക്ക് കഴിക്കുന്നതിനായി ബ്രഡ്, ചോക്ലേറ്റ്, ധാന്യങ്ങള്‍, വ്യത്യസ്ത ഫ്‌ളേവറുകളിലുള്ള ച്യുയിംഗ് ഗം. യോഗ ചെയ്യാന്‍ പ്രത്യേക മുറി, യോഗാവിധികള്‍ രേഖപ്പെടുത്തിയിട്ടുള്ള പുസ്തകങ്ങള്‍. ഒരുങ്ങാനായി പ്രത്യേക ബ്യുട്ടി പാര്‍ലര്‍, സൂക്ഷി വിഭവങ്ങള്‍ ലഭിക്കുന്ന റെസ്‌റ്റോറന്റ്, തീയറ്ററുകള്‍, ബീബര്‍ക്കും സംഘത്തിനുമായി പ്രത്യേക നിശാ ക്ലബ്ബുകള്‍ തുടങ്ങിയവയാണ് മറ്റ് ആവശ്യങ്ങള്‍.
പോപ് സംഗീതത്തിൽ പുതുതരംഗമായ ജസ്റ്റിൻ ബീബർ എന്ന അഭിനവ മൈക്കൽ ജാക്സൻ ഇന്ത്യയിലെത്തി. വേൾഡ് ടൂറിന്റെ ഭാഗമായി ദുബായില്‍ അവതരിപ്പിച്ച സംഗീത പരിപാടിക്കു ശേഷം സ്വകാര്യ ജറ്റ് വിമാനത്തിൽ പുലർച്ചെ 1.30 നാണ് അദ്ദേഹം മുംബൈയിലിറങ്ങിയത്. ജസ്റ്റിൻ ബീബറിന്റെ ആദ്യ ഇന്ത്യൻ സന്ദർശനമാണിത്.
ബോളിവുഡ് താരം സൽമാൻ ഖാന്റെ ബോഡി ഗാർഡ് ഷേരയും ബീബറെ സ്വീകരിക്കാനെത്തിയിരുന്നു. വിമാനത്താവളത്തിൽനിന്നും കാറിൽ കയറിയ സംഘം നേരെ ബീബറിന് ഒരുക്കിയ ആഡംബര ഹോട്ടലിലേക്ക് പോയി. അഞ്ച് ദിവസമാണ് ഇന്ത്യയിലെ സന്ദർശനം. അറുപതിനായിരം പേരെ ഉൾക്കൊള്ളുന്ന മുംബൈയിലെ ഡിവൈ പാട്ടീൽ സ്റ്റേഡിയത്തിലാണ് ബീബറിന്റെ സംഗീത പരിപാടി നടക്കുക. ഒന്നരമണിക്കൂർ ദൈർഘ്യം വരുന്ന പരിപാടി കാണാൻ നിർധനരായ നൂറ് കുട്ടികള്‍ക്കും അവസരം നൽകിയിട്ടുണ്ട്.
ബീബറിനെ കാണാനും സംഗീത പരിപാടി ആസ്വദിക്കാനും ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുമാത്രമല്ല, വിദേശ രാജ്യങ്ങളിൽ നിന്നു പോലും ആസ്വാദകർ എത്തിക്കൊണ്ടിരിക്കുകയാണ്. മേഖലയിലെ മിക്ക ഹോട്ടലുകളും നിറഞ്ഞുകഴിഞ്ഞു.
കനത്ത സുരക്ഷയാണ് വേദിക്ക് ഒരുക്കിയിരിക്കുന്നത്. സംഗീത പരിപാടിയെ കൂടാതെ ഡൽഹി, ജയ്പൂർ, ആഗ്ര എന്നീ നഗരങ്ങളും മുംബൈയിലെ ഗേറ്റ് വേ ഓഫ് ഇന്ത്യ, കാലാഘോഡ തുടങ്ങിയ സ്ഥലങ്ങളും ബീബര്‍ സന്ദർശിക്കും.
റോൾസ് റോയിസ്, സ്വകാര്യ ജെറ്റ്, ഹെലികോപ്ടർ എന്നിവ അടക്കം പറഞ്ഞാൽ തീരാത്ത അത്യാഡംബര സൗകര്യങ്ങൾ ഒരുക്കണമെന്നാണു താരം ആവശ്യപ്പെട്ടത്. സെഡ് പ്ലസ് സുരക്ഷയാണ് ഇരുപത്തിമൂന്നുകാരനായ ആഗോള താരത്തിനുള്ളത്. ഒപ്പമെത്തുന്ന 120 അംഗ സംഘത്തിനും ആഡംബര സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. ബീബർ താമസിക്കുന്ന നക്ഷത്ര ഹോട്ടലിന്റെ മൂന്നുനിലകൾ അദ്ദേഹത്തിന്റെ ‘സ്വകാര്യ വില്ല’യാക്കി മാറ്റി.
525 പൊലീസുകാരടക്കം 1,500 സുരക്ഷാ ഭടന്മാരാണു പരിപാടിക്കു സുരക്ഷയൊരുക്കുന്നത്. ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ പ്രത്യേക നടപടികൾ സ്വീകരിച്ചു. ആരാധകർ വൻ ആഘോഷത്തിലാണെങ്കിലും ബീബർ ആർക്കും ഓട്ടോഗ്രാഫ് നൽകില്ല. താരവുമായി ഇടപഴകാനും ആർക്കും അവസരമുണ്ടാകില്ല. സെൽഫോണും അനുവദിക്കില്ല.
ആന്ധ്ര പ്രദേശ് മന്ത്രി പി നാരായണയുടെ മകന്‍ നിതീഷ് നാരായണ വാഹാനാപകടത്തില്‍ കൊല്ലപ്പെട്ടു. 23 വയസായിരുന്നു. നിതീഷിന്റെ സുഹൃത്ത് രാജാ രവി വര്‍മയും അപകടത്തില്‍ മരിച്ചു. ഇന്ന് പുലര്‍ച്ചെയാണ് അപകടം ഉണ്ടായത്. ആന്ധ്ര പ്രദേശിലെ മുനിസിപ്പല്‍-അര്‍ബന്‍ വികസന വകുപ്പ് മന്ത്രിയാണ് നാരായണ.
ഇരുവരും സഞ്ചരിച്ചിരുന്ന മെഴ്‌സിഡസ് കാര്‍ മെട്രോ റെയിലിന്റെ തൂണില്‍ ഇടിച്ച് കയറിയാണ് അപകടം ഉണ്ടായത്. പെടമ്മ ക്ഷേത്രത്തിലേക്കുള്ള റോഡില്‍ ജൂബിലി ചെക്ക് പോസ്റ്റിന് സമീപമുള്ള കൊടുംവളവിലാണ് അപകടം ഉണ്ടായത്.
അമിത വേഗതയില്‍ വന്ന കാര്‍ വളവ് തിരിയുന്നതിനിടെ ഡ്രൈവര്‍ക്ക് നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടകാരണമെന്ന് പൊലീസ് പറഞ്ഞു. നിയന്ത്രണം വിട്ട കാര്‍ മെട്രോ തൂണില്‍ ഇടിച്ച് കയറുകയായിരുന്നു. വാഹനത്തിലെ എയര്‍ ബാഗ് പ്രവര്‍ത്തന സജ്ജമായിരുന്നെങ്കിലും ഇരുവര്‍ക്കും ഗുരുതരമായി പരുക്കേറ്റു. സംഭവസ്ഥലത്തെത്തിയ പൊലീസ് ഇരുവരേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിച്ചു.
ബാഹുബലി കണ്ടു ആവേശം മൂത്തു ചെറുപ്പക്കാർ കാണിച്ചുകൂട്ടുന്ന ആവേശം നവമാധ്യമങ്ങളിൽ വൈറൽ ആണ്, അതോടൊപ്പം വരുന്ന ട്രോളുകൾ ചിരി പടർത്തും, കറിക്ക് വാളെടുത്ത് അരിയുന്ന പ്രഭാസിന്റെ ട്രോളുപോലും നവമാധ്യമങ്ങളില്‍ ഹിറ്റാണ്. അപ്പോളാണ് മറ്റൊരു ബാഹുബലി കൊല്ലത്ത് ഇറങ്ങിയത്. കൊല്ലം അഞ്ചലില്‍ ബാഹുബലിയിറങ്ങി, തിരിച്ചു കയറിയപ്പോള്‍ പൊളിഞ്ഞത് ഒമ്പത് കാറുകളായിരുന്നു. മഹിഷ്മതിയായി തീയറ്റര്‍ പരിസരം മാറിയപ്പോളായിരുന്നു, കാലകേയന്റെയോ ബല്ലാദേവന്റെയോ എന്ന് തിരിച്ചറിഞ്ഞിട്ടില്ലാത്ത കാറുകളുടെ ചില്ലുകള്‍ പൊടിപൊടിയായത്. യുവാവ് ബാഹുബലി കണ്ട് ആവേശം മൂത്ത് ചെയ്തതാണ് ഇതെന്നാണ് പൊലീസ് നല്‍കുന്ന വിശദീകരണം, പ്രതിയെ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് പരിശോധനയ്ക്കായി മാറ്റിയിട്ടുണ്ട്. കൊല്ലം അഞ്ചലിലെ അര്‍ച്ചന തീയറ്ററിന്റെ പരിസരത്താണ് സംഭവം അരങ്ങേറിയത്. ബാഹുബലി കണ്ട് ഹരംകയറിയ യുവാവ് താന്‍ ബാഹുബലിയാണെന്ന് പറഞ്ഞായിരുന്നു പരാക്രമമത്രയും. തീയറ്ററിന് മുന്നില്‍ പാര്‍ക്ക് ചെയ്തിരുന്നു 9 കാറുകള്‍ ഇതിനിടയില്‍ ഇയാള്‍ തകര്‍ത്തു. പൊലീസ് അറസ്റ്റ് ചെയ്തെങ്കിലും സ്റ്റേഷനിലെ സാധന സാമഗ്രികളും യുവാവ് അടിച്ചുതകര്‍ത്തു. ഇയാള്‍ മാനസിക രോഗിയാണെന്നാണ് പ്രാഥമികമായുള്ള പൊലീസ് നിഗമനം. അഞ്ചല്‍ അര്‍ച്ചന തീയറ്ററില്‍ ഇന്നലെ രാത്രിയാണ് സംഭവം ഉണ്ടായത്. ബാഹുബലി ചിത്രം കണ്ട് പുറത്തിറങ്ങിയ യുാവാവ് താന്‍ ബാഹുബലിയാണെന്ന് മറ്റുള്ളവരോട് വിളിച്ച് കൂവി. തുടര്‍ന്ന് ഇയാള്‍ തീയറ്ററിന്റെ ഗേറ്റ് തകര്‍ത്തു. തീയറ്ററിന് മുന്നില്‍ പാര്‍ക്ക് ചെയ്തിരുന്ന 9 കാറുകളും യുവാവ് അടിച്ച് തകര്‍ത്തു. ഇതിലും അരിശം തീരാതായതോടെ തീയറ്റര്‍ ഉടമയുടെ ഉടമസ്ഥതയിലുള്ള ബിയര്‍ വൈന്‍ പാര്‍ലറിനു നേരെയും യുവാവ് കല്ലെറിഞ്ഞു. പൊലീസ് പിടികൂടി ഇയാളെ സ്റ്റേഷനിലെത്തിച്ചെങ്കിലും സ്റ്റേഷനിലെ പൈപ്പും ബക്കറ്റുകളും അടിച്ച് തകര്‍ത്തു. അഞ്ചല്‍ മണ്ണൂര്‍ സ്വദേശിയായ ഇയാള്‍ മാനസിക രോഗിയാണെന്നാണ് പൊലീസ് പറയുന്നത്. കേസ് രജിസ്റ്റര്‍ ചെയ്ത ശേഷം പ്രതിയെ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്.
ദുബായ് ഡ്യൂട്ടി ഫ്രീയുടെ നറുക്കെടുപ്പില്‍ മലയാളിക്ക് വീണ്ടും കോടികളുടെ ഒന്നാംസമ്മാനം. കഴിഞ്ഞദിവസം നടന്ന നറുക്കെടുപ്പില്‍ മലയാളി വീട്ടമ്മയ്ക്ക് പത്തുലക്ഷം ഡോളര്‍ സമ്മാനം ലഭിച്ചു. ശാന്തി അച്യുതന്‍കുട്ടി എന്ന വീട്ടമ്മയ്ക്കാണ് ഏകദേശം ആറരക്കോടി രൂപ സമ്മാനം ലഭിക്കുക.
ദുബായ് ഡ്യൂട്ടി ഫ്രീയുടെ മില്ലേനിയം മില്ലിയനൈര്‍ പ്രൊമോഷന്റെ ഭാഗമായുള്ള നറുക്കെടുപ്പിലൂടെയാണ് അപൂര്‍വ ഭാഗ്യം ലഭിച്ചത്. 4664 എന്ന നമ്പറിനാണ് സമ്മാനം.
നേരത്തെ ഷാര്‍ജ തുറമുഖത്ത് ബോട്ട് ക്യാപ്റ്റനായി ജോലി ചെയ്യുന്ന ഫ്രാന്‍സിസ് സേവ്യര്‍ അരിപ്പാട്ടുപറമ്പില്‍ ക്ലീറ്റസിന് ദുബായ് ഡ്യൂട്ടി ഫ്രീ മില്യണയര്‍ നറുക്കെടുപ്പില്‍ 6.7 കോടി രൂപ സമ്മാനം ലഭിച്ചിരുന്നു. അടുത്തിടെ അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ തൃശൂര്‍ സ്വദേശി ശ്രീരാജ് കൃഷ്ണന് 12,71,70,000 കോടി രൂപ സമ്മാനം ലഭിച്ചിരുന്നു.
ജമ്മുകാശ്മീരിലെ ഷോപ്പിയാന്‍ ജില്ലയില്‍ സൈനിക ഉദ്യോഗസ്ഥനെ ഭീകരര്‍ തട്ടികൊണ്ടുപോയി കൊലപ്പെടുത്തി. ലഫ്റ്റനെന്റ് ഉമാര്‍ ഫയാസാണ് കൊല്ലപ്പെട്ടത്. ബന്ധുവിന്റെ വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴാണ് ചൊവ്വാഴ്ച രാത്രി ഇയാളെ ഭീകരര്‍ തട്ടികൊണ്ടുപോയത്. തുടര്‍ന്ന് സൈന്യവും പൊലീസും സംയുക്തമായി നടത്തിയ തിരച്ചിലിലാണ് സൈനികന്റെ മൃതദേഹം കണ്ടെത്തിയത്.
ശിരസിലും അടിവയറ്റിലും വെടിയേറ്റാണ് ഉമാര്‍ ഫയാസ് കൊല്ലപ്പെട്ടത്. ഇക്കഴിഞ്ഞ ഡിസംബറിലാണ് ഉമാര്‍ സൈന്യത്തില്‍ ചേര്‍ന്നത്. ദക്ഷിണ കാശ്മീരിലെ കുല്‍ഗാമിലെ ബന്ധുവിന്റെ വിവാഹത്തില്‍ പങ്കെടുക്കുന്നതിനായി അവധിയിലായിരുന്നു. ചൊവ്വാഴ്ച രാത്രി പത്ത് മണിയോടെ സൈനികനെ ഭീകരര്‍ തട്ടിയെടുത്തതായി വിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് മേഖലയില്‍ സൈന്യം തിരച്ചില്‍ നടത്തിയെങ്കിലും ഇന്ന് പുലര്‍ച്ചെ മൃതദേഹം കണ്ടെടുക്കുകയായിരുന്നു.
ഭീകരാക്രമണം പതിവായുളള ദക്ഷിണ കാശ്മീരിലെ പുല്‍വാമ, ഷോപ്പിയാന്‍, അനന്ത്‌നാഗ്, കുല്‍ഗാം എന്നീ ജില്ലകളില്‍ ഭീകരര്‍ക്ക് പ്രദേശ വാസികളുടെ പിന്തുണ ലഭിക്കുന്നുണ്ടെന്നാണ് അധികൃതരുടെ നിഗമനം. ഷോപ്പിയാനില്‍ കഴിഞ്ഞയാഴ്ച സുരക്ഷാ സൈന്യം ഭീകരര്‍ക്കായി വ്യാപക തിരച്ചില്‍ നടത്തിയിരുന്നു. ഇതിനു ശേഷം മടങ്ങിയ സൈനികര്‍ക്കു നേരെ ഭീകരര്‍ നടത്തിയ വെടിവെയ്പ്പില്‍ ഒരു ഡ്രൈവര്‍ കൊല്ലപെടുകയും രണ്ട് സൈനികര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. അനന്തനാഗില്‍ ഒരു പൊലീസുകാരനും, കുല്‍ഗാമില്‍ ബാങ്കില്‍ പണം എത്തിച്ച് മടങ്ങുകയായിരുന്ന പൊലീസ് ഉദ്യോഗസ്ഥനും രണ്ട് സുരക്ഷാ ഉദ്യോഗസ്ഥരും ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു.
കശ്മീരില്‍ സ്ഥിതിഗതികള്‍ മോശമായി തുടരുന്നതിനിടെയാണ് സൈനികന് നേരെയുളള ആക്രമണം. അടുത്തിടെ പാക് സൈന്യത്തിന്റെ വെടിവെയ്പ്പില്‍ കൊല്ലപ്പെട്ട രണ്ട് ഇന്ത്യന്‍ സൈനികരുടെ മൃതദേഹങ്ങള്‍ അതിര്‍ത്തി കടന്നെത്തിയ സൈനികര്‍ വികൃതമാക്കിയത് കടുത്ത പ്രതിഷേധത്തിനിട വരുത്തിയിരുന്നു.
കണ്ണൂരില്‍ ഇറങ്ങിയ പുലി കാട്ടിലെ അല്ല നാട്ടിലെ വളര്‍ത്ത് പുലിയാണെന്ന് സംശയം. കണ്ണൂര്‍ തായത്തെരുവില്‍ നിന്നും കഴിഞ്ഞ ദിവസം പിടികൂടിയ പുലിയാണ് വളര്‍ത്തുപുലിയാണെന്ന് വനംവകുപ്പും പോലീസും സംശയിക്കുന്നത്.സംശയത്തില്‍ വനംവകുപ്പ് അന്വേഷണം തുടങ്ങി. പുലിയെ പരിശോധിച്ച വെറ്ററിനറി സര്‍ജന്‍ ഡോ.കെ.ജയകുമാറിന്റെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് അന്വേഷണം. കഴിഞ്ഞ മാര്‍ച്ച് അഞ്ചിനാണ് തായത്തെരുവിലെ ജനവാസകേന്ദ്രത്തില്‍ കണ്ട പുലിയെ മയക്കുവെടി വെച്ചു പിടികൂടിയത്. പിന്നാലെ പുലിയെ നെയ്യാര്‍ മൃഗസംരക്ഷണ കേന്ദ്രത്തിലേയ്ക്കു മാറ്റി.
ജീവനുള്ള ആടിനേയും മുയലിനേയും പുലിക്കു ഭക്ഷണമായി നല്‍കിയെങ്കിലും കൊന്നു തിന്നില്ലെന്നും പുലിയെ ഷാംപു ഉപയോഗിച്ചു കുളിപ്പിച്ചതിന്റെ ലക്ഷണങ്ങളുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പുലിയുടെ രീതികള്‍ മുനുഷ്യര്‍ക്കൊപ്പം വളര്‍ന്നതിന്റെ ലക്ഷണങ്ങളാണ് പ്രകടിപ്പിക്കുന്നതെന്നും പറയുന്നു. കാട്ടില്‍ ജീവിച്ചു പരിചയമില്ലാത്ത പുലിയെ കാട്ടിലേയ്ക്കു തുറന്നുവിടാനാകില്ലെന്നും ഡോക്ടര്‍ റിപ്പോര്‍ട്ട് നല്‍കി. സംശയം ബലപ്പെട്ടതിനെ തുടര്‍ന്ന് പുലിയെ പിടികൂടിയ പ്രദേശത്തുള്ള വീടുകളില്‍ ചെന്ന് വനം വകുപ്പ് അന്വേഷണം നടത്തി. പുലിയെ ആരെങ്കിലും വളര്‍ത്തിയതാണോ എന്ന കാര്യത്തില്‍ വനംവകുപ്പ് അന്വേഷണം ആരംഭിച്ചത്.
കണ്ണൂരിലെ തായതെരു റെയിൽവേ ട്രാക്കിന് സമീപം ഏഴു മണിക്കൂറോളം യാതൊരു ഭാവപകർച്ചയും ഇല്ലാതെ കിടന്ന പുലി ഒരു പ്രാവശ്യം മാത്രമാണ് ട്രെയിനിന്റെ ശബ്ദം കേട്ട ഭാഗത്തേക്ക് ഓടിയത്. ഈ സമയങ്ങളിൽ 29 ട്രെയിനുകൾ തെക്ക്-വടക്കായി പാഞ്ഞുപോയിട്ടും പുലി ശാന്തനായി കുറ്റിക്കാട്ടിൽ ഇരുന്നു. മാത്രമല്ല പുലി പതിയിരുന്ന കുറ്റിക്കാട്ടിന് ചുറ്റുമായി വൻ പുരുഷാരം നിറഞ്ഞ് ശബ്ദകോലാഹലങ്ങൾ ഉണ്ടായിട്ടും പുലി അനങ്ങിയില്ല. ഇതൊക്കെ പുലി ജനങ്ങളുമായി ഇടപഴകിയിട്ടുണ്ടെന്നുള്ള തെളിവായിട്ടാണ് വനംവകുപ്പ് കാണുന്നത്.വീട്ടിൽ വളർത്തിയ പുലി അല്ലെങ്കിൽ സർക്കസ് കൂടാരത്തിൽ നിന്നും മറ്റും ചാടിയതാണെന്നാണ് മറ്റൊരു നിഗമനം. പുലിയെ വീട്ടില്‍ വളര്‍ത്തിയ ആള്‍ എന്ന് സംശയിക്കുന്ന സമ്പന്നനെ കുറിച്ചു പോലിസ് അന്വേഷണം ആരംഭിച്ചു. ഇയാളുടെ വീട്ടില്‍ പുലിയെ വളര്‍ത്തിയിരുന്നു എന്ന് ചില നാട്ടുകാര്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ ആണ് അന്വേഷണം.
‘ചതിച്ചതാ ക്യാമറാമാന്‍ എന്നെ ചതിച്ചതാ’ ഈ രസകരമായ ക്യാപ്ക്ഷനോടു കൂടി സോഷ്യല്‍ മീഡിയ കീഴടക്കിയ ആ എക്‌സ്പ്രഷന്‍ രാജകുമാരിയെ കണ്ടെത്തി. മുഖത്ത് പലവിധ ഭാവങ്ങൾ വിരിയിക്കുന്ന ആ സുന്ദരികുട്ടിയുടെ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കാന്‍ തുടങ്ങിയിട്ട് ഒരു മാസം ആയി. ഒരിക്കല്‍ കാണുന്നവര്‍ ഒന്നുകൂടി ഈ കുഞ്ഞുമോളുടെ വീഡിയോ കാണും എന്ന കാര്യത്തില്‍ സംശയം ഇല്ല.
ബിജെപി സമ്മേളന വേദിയിലെ പാട്ടിനൊപ്പം മുഖത്ത് ഭാവപ്രകടനം നടത്തി താളമിട്ട ആ സുന്ദരിക്കു വേണ്ടിയുള്ള അന്വേഷണം ഒടുവില്‍ അവസാനിച്ചു.ഇങ്ങ് തലശ്ശേരിയില്‍. തലശ്ശേരി തലായി മാക്കൂട്ടം സ്വദേശി വിജേഷ്- ഷീജ ദമ്പതികളുടെ മകളായ ശിവന്യയാണ് ഈ എക്‌സ്പ്രഷന്‍ രാജകുമാരി. തലശ്ശേരി അമൃത സ്‌കൂളിലെ യുകെജി വിദ്യാര്‍ത്ഥിനിയായ ശിവന്യ കഴിഞ്ഞ വര്‍ഷം അച്ചനും അമ്മയ്ക്കുമൊപ്പം നരേന്ദ്രമോദി പങ്കെടുക്കുന്ന പൊതുസമ്മേളന വേദിയിലെത്തിയപ്പോള്‍ പകര്‍ത്തിയ ദൃശ്യങ്ങളാണ് വൈറലായത്. സെപ്തംബറില്‍ ബിജെപിയുടെ ദേശീയ സമ്മേളനത്തിന്റെ ഭാഗമായി കോഴിക്കോട് മുതലക്കുളം മൈതാനത്ത് നടന്ന പതാക ജാഥ സമാപനം കവര്‍ ചെയ്യാന്‍ എത്തിയ കോഴിക്കോട് കേബിള്‍ വിഷനിലെ കാമറമാന്‍ കൃതേഷ് വേങ്ങേരിയാണ് ഈ ഭാവപ്രകനങ്ങള്‍ അതേപടി പകര്‍ത്തിയത്.
പിന്നീട് ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോ കണ്ണു ചിമ്മി തുറക്കുന്ന വേഗത്തിലാണ് വൈറലായത്. വീഡിയോ ട്രോളന്മാരുടെ കണ്ണില്‍പ്പെട്ടതോടെ സംഗതി അങ്ങു ഹിറ്റായി. ഇതോടെ കൃതേഷ് തന്നെ മുന്നിട്ടിറങ്ങിയാണ് ഈ സുന്ദരിയെ കണ്ടെത്തിയത്. സമ്മേളന വേദിയില്‍ നിന്നും ഒരു രസത്തിനു വേണ്ടി പകര്‍ത്തിയ ദൃശ്യമാണ് ഇതെന്നും ഇത്രയും ഹിറ്റാവുമെന്ന് പ്രതീക്ഷിച്ചില്ലെന്നും കൃതേഷ് പറയുന്നു.
കോഴിക്കോട്-ബിജെപി ദേശീയ കൗണ്‍സില്‍-പതാക- കൊടിമര-ദീപശിഖാ ജാഥ കാണാനെത്തിയ ഒരു കുരുന്നിന്റെ ഭാവങ്ങള്‍ എന്ന അടിക്കുറിപ്പോടെയാണ് കൃതേഷ് വീഡിയോ ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. പിന്നീട് ചതിച്ചാതാ, എന്നെ കാമറാമാന്‍ ചതിച്ചതാ’ എന്ന അടിക്കുറിപ്പോടെ കൃതീഷ് കാമറയില്‍ പകര്‍ത്തിയ 37 സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോ ഹിറ്റായി മാറി .എന്തായാലും വീഡിയോ വൈറലായതിന്റെ സന്തോഷത്തിലാണ് ശിവന്യയും കുടുംബവും.
സോഷ്യല്‍ മീഡിയ കീഴടക്കിയ ആ വീഡിയോ ഇതാണ്
കൊച്ചി മെട്രോയുടെ അവസാന ഘട്ട പരീക്ഷണ ഓട്ടം ഇന്ന് ആരംഭിച്ചു. കേന്ദ്ര മെട്രോ സുരക്ഷാ കമ്മീഷന്റെ അനുമതി ലഭിച്ച സാഹചര്യത്തിലാണ് അവസാനഘട്ട പരീക്ഷണ ഓട്ടം നടക്കുന്നത്. രാവിലെയോടെ തന്നെ പൂര്‍ണസജ്ജമായ ട്രാക്കിലൂടെ ട്രെയിന്‍ ഓടിത്തുടങ്ങി.
രാവിലെ ആറിന് ആലുവയില്‍ നിന്നാണ് പരീക്ഷണ ഓട്ടം ആരംഭിച്ചത്. നാല് ട്രെയിനുകളാണ് പരീക്ഷണ ഓട്ടം നടത്തുന്നത്. രാത്രി 9.30ന് ഓട്ടം അവസാനിക്കും. 142 ട്രിപ്പുകളാണുണ്ടാവുക. വരുംദിവസങ്ങളില്‍ ട്രെയിനുകളുടെ എണ്ണം വര്‍ധിപ്പിക്കും.
സാധാരണ യാത്രാ സര്‍വിസിന് സമാനമായിരിക്കും പരീക്ഷണ ഓട്ടമെങ്കിലും യാത്രക്കാരെ കയറ്റുന്നില്ല. ആലുവ മുതല്‍ പാലാരിവട്ടംവരെയും തിരിച്ചുമുള്ള സര്‍വിസുകളില്‍ എല്ലാ സ്റ്റേഷനുകളിലും ട്രെയിന്‍ നിര്‍ത്തും. അനൗണ്‍സ്‌മെന്റ് കൂടാതെ ട്രെയിനിനകത്തുള്ള ഡിസ്‌പ്ലേയില്‍ അതാത് സ്റ്റേഷനുകളുടെ വിവരങ്ങളും മറ്റും പ്രദര്‍ശിപ്പിക്കും. ഘട്ടം ഘട്ടമായിട്ടായിരിക്കും ഈ സംവിധാനങ്ങള്‍ പരീക്ഷിക്കുക.
കഴിഞ്ഞ ദിവസമാണ് കൊച്ചി മെട്രോയ്ക്ക് കേന്ദ്ര മെട്രോ റെയില്‍ സുരക്ഷാ കമ്മീഷണറുടെ അനുമതി ലഭിച്ചത്. ആലുവ മുതല്‍ പാലാരിവട്ടം വരെയുള്ള 11 സ്റ്റേഷനുകളും പാളവും സുരക്ഷാ കമ്മീഷന്‍ പരിശോധിച്ചത്. പരിശോധനയില്‍ ഇവര്‍ നേരത്തേ തൃപ്തിയും രേഖപ്പെടുത്തിയിരുന്നു.
കഴിഞ്ഞയാഴ്ച്ചയാണ് റെയില്‍വേ സേഫ്റ്റി കമ്മീഷണറുടെ നേതൃത്വത്തിലുള്ള സംഘത്തിന്റെ പരിശോധന പൂര്‍ത്തിയായത്. പാളം, സിഗ്നല്‍ സംവിധാനം, യാത്രക്കാരുടെ സുരക്ഷാ സംവിധാനങ്ങള്‍, ഫയര്‍ ആന്റ് സേഫ്റ്റി സംവിധാനം തുടങ്ങിയവയെല്ലാം തൃപ്തികരമാണെന്ന് കമ്മീഷണര്‍ വ്യക്തമാക്കി.
ചെന്നൈ, ബെംഗളൂരു മെട്രോ സ്‌റ്റേഷനുകളേക്കാള്‍ മികച്ച നിലവാരമുള്ളതാണ് കൊച്ചിയിലെ സ്‌റ്റേഷനെന്നും സേഫ്റ്റി കമ്മീഷര്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍, സ്റ്റേഷനുകളില്‍ സുരക്ഷാകാമറകള്‍ കൂടുതല്‍ സ്ഥാപിക്കണമെന്നും പാസഞ്ചര്‍ ഇന്‍ഫര്‍മേഷന്‍ സിസ്റ്റം വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്നും കമ്മീഷണര്‍ നിര്‍ദേശിച്ചു.
ഗായകരെ കൊണ്ട് സമ്പുഷ്ടമാണ് ഡെര്‍ബി. സംഗീതത്തെ സ്‌നേഹിക്കുന്ന ഡെര്‍ബിയിലെ കലാകാരന്മാര്‍ ആസ്വാദകര്‍ക്കായി ഒരു കലാവിരുന്നൊരുക്കുന്നു. പതിനഞ്ചോളം ഗായകര്‍ ഒരുമിച്ച് ഒരു സ്റ്റേജിലെത്തുകയാണ്. വ്യത്യസ്ഥമായ മൂന്ന് ഭാഷകളില്‍ അവര്‍ പാടും. മലയാള സിനിമയുടെ ഉത്ഭവം മുതല്‍ രണ്ടായിരത്തി പതിനേഴ് വരെയുള്ള കാലങ്ങളില്‍ ജീവിച്ചിരിക്കുന്നതും മണ്‍മറഞ്ഞു പോയവരുമായ സംവിധായകരുടെ ശുദ്ധസംഗീതമൊഴുകും. പ്രായഭേദമെന്യേ എല്ലാവരും പാടും.
ഡെര്‍ബിയിലെ ഗായകര്‍ക്കായി ഒരുക്കുന്ന ഈ സംഗീത വിരുന്ന് ഇതിനോടകം ജനശ്രദ്ധ നേടിക്കഴിഞ്ഞു. ജൂണ്‍ മൂന്നിന് വൈകുന്നേരം അഞ്ച് മണി മുതല്‍ പത്തു മണി വരെ ഡെര്‍ബിയിലെ ന്യൂ ചര്‍ച്ച് ഹാളിലാണ് ഈ സംഗീത വിരുന്ന് അരങ്ങേറുന്നത്. പ്രവേശനം പൂര്‍ണ്ണമായും സൗജന്യമായ ഈ സംഗീത നിശയില്‍ രചികരങ്ങളായ വിഭവങ്ങളുമായി നാടന്‍ തട്ടുകടയുണ്ടാകും.
സംഗീതമഴ പെയ്യുന്ന സമ്മറിലെ ഒരു സായാഹ്നത്തില്‍ പങ്കുചേരാന്‍ സംഗീതത്തെ ഇഷ്ടപ്പെടുന്ന എല്ലാ കലാകാരന്മാരേയും ഡര്‍ബിയിലേയ്ക്ക് ക്ഷണിക്കുന്നതായി ഭാരവാഹികള്‍ അറിയ്ച്ചു.
വോയ്‌സ് ഓഫ് ഡെര്‍ബി നടക്കുന്ന ഹാളിന്റെ വിവരങ്ങള്‍..
New church Hall,
Norwood Ave,
Derby, DE23 6AN
Contact. Bijo Jacob 07533976433
Anil George 07456411198