ഗര്‍ഭനിരോധന ഉപകരണം കയ്യില്‍ പിടിച്ചു കൊണ്ട് പിറന്ന നവജാത ശിശുവിന്റെ ചിത്രം കഴിഞ്ഞ ദിവസങ്ങളില്‍ നവമാധ്യമങ്ങളില്‍ വന്‍വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു. എന്നാല്‍ ഈ റിപ്പോര്‍ട്ട് വ്യാജം ആണെന്നാണ് പുതിയ വാര്‍ത്ത. സോഷ്യല്‍ മീഡിയയിലും മാധ്യമങ്ങളിലും വൈറലായ വാര്‍ത്ത വെറും കെട്ടുകഥയാണെന്നാണ് ഇപ്പോള്‍ പുറത്തു വരുന്ന റിപ്പോര്‍ട്ട്.
യഥാര്‍ത്ഥത്തില്‍ ഗര്‍ഭനിരോധന ഉപകരണം അമ്മയുടെ ഗര്‍ഭപാത്രത്തിലാണ് ഉണ്ടായിരുന്നത്. പ്രസവ സമയത്ത് ഡോക്ടര്‍മാര്‍ അത് പുറത്തെടുത്തു. തുടര്‍ന്ന് നവജാത ശിശുവിന്റെ കയ്യില്‍ ഈ ഉപകരണം കൊടുത്ത ശേഷം ഫോട്ടോ എടുത്ത് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു. അധികം വൈകാതെ ചിത്രം വൈറലായി. എന്നാല്‍ ഗര്‍ഭനിരോധന ഉപകരണവും കയ്യില്‍ പിടിച്ചു കൊണ്ട് പിറന്ന കുഞ്ഞ് എന്ന രീതിയിലാണ് വാര്‍ത്തകള്‍ പ്രചരിച്ചത്. തന്റെ ജനനത്തെ പ്രതിരോധിക്കാന്‍ അമ്മ നിക്ഷേപിച്ച ഉപകരണത്തെയും പരാജയപ്പെടുത്തിയ കുഞ്ഞ് എന്നായിരുന്നു വാര്‍ത്തകള്‍. എന്നാല്‍ യഥാര്‍ത്ഥ വസ്തുത അന്വേഷിക്കാന്‍ ആരും തയ്യാറായില്ല. യഥാര്‍ത്ഥ വസ്തുത എന്താണെന്ന് കുട്ടിയുടെ അമ്മ തന്നെയാണ് ഒടുവില്‍ വെളിപ്പെടുത്തിയത്.
ഗര്‍ഭനിരോധന ഉപകരണം കുഞ്ഞിന്റെ കയ്യില്‍ വച്ച് ഫോട്ടോ എടുത്തത് നേഴ്സാണെന്ന് കുഞ്ഞിന്റെ അമ്മ വെളിപ്പെടുത്തി. തന്റെ സുഹൃത്താണ് പിന്നീട് ഇത് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുന്നത്. പിന്നീട് ലോകമെമ്പാടും ചിത്രം കണ്ടു. ചിത്രം ഇത്ര വൈറലാകുമെന്ന് കരുതിയില്ലെന്നും കുഞ്ഞിന്റെ അമ്മ ലൂസി ഹെയ്ലന്‍ പറഞ്ഞു. മുന്ന് കുട്ടികളുടെ അമ്മയായ ലൂസി അഞ്ച് വര്‍ഷത്തേക്കാണ് ഗര്‍ഭനിരോധന ഉപകരണം ശരീരത്തില്‍ നിക്ഷേപിച്ചത്.
ഡൽഹി : ഇന്ത്യന്‍ ജനാധിപത്യം അതിക്രൂരമായി മോഡിയും കൂട്ടരും ചേര്‍ന്ന് കശാപ്പ് ചെയ്തിരിക്കുന്നു. ഇന്ത്യന്‍ ജനത ഞെട്ടിത്തരിക്കുന്ന തെളിവുകളാണ് ആം ആദ്മി പാര്‍ട്ടി ഡൽഹി നിയമസഭയില്‍ എല്ലാ എം എല്‍ എ മാരുടെയും മുന്പില് വച്ച് പുറത്ത് വിട്ടിരിക്കുന്നത്. ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തിൽ കൃത്രിമം നടത്താനാകുമെന്ന് തെളിയിച്ച് ആം ആദ്മി പാർട്ടി. ഡൽഹി നിയമസഭയുടെ പ്രത്യേക സമ്മേളനത്തിൽ എ.എ.പി എം.എൽ.എ സൗരഭ് ഭരദ്വാജാണ് വോട്ടിങ് യന്ത്രവുമായി നിയമസഭയിലെത്തിയത്. വോട്ടിങ് യന്ത്രത്തിൽ ഒരു രഹസ്യ കോഡ് നൽകിയാൽ പോൾ ചെയ്യുന്ന എല്ലാ വോട്ടും ഒരു കക്ഷിക്ക് കിട്ടുമെന്ന് ഭരദ്വാജ് യന്ത്രം പ്രവർത്തിപ്പിച്ച് വിശദീകരിച്ചു.
ആദ്യം ശരിയായ രീതിയില്‍ വോട്ട് ചെയ്തതിന്റെ ഫലം കാണിച്ചതിന് ശേഷം രഹസ്യ കോഡ് ഉപയോഗിച്ച് കൃത്രിമം നടത്തിയ ശേഷമുള്ള ഫലവും കാണിച്ചു. രഹസ്യകോഡ് നല്‍കിയതോടെ എ.എ.പിയുടെ ചിഹ്നത്തില്‍ 10 വോട്ട് ചെയ്തത് ഫലം വന്നപ്പോള്‍ ബി.ജെ.പിയുടെ അക്കൗണ്ടിലായി. വോട്ടിങ് യന്ത്രത്തില്‍ അനായാസം കൃത്രിമം നടത്താന്‍ കഴിയുമെന്നും ഭരദ്വാജ് വ്യക്തമാക്കി.
വോട്ടിങ് യന്ത്രവുമായി നിയമസഭയില്‍ എത്തിയ സൗരഭ് ഭരദ്വാജ് എംഎല്‍എയാണ് തത്സമയം ഇക്കാര്യം എങ്ങനെ കൃത്രിമം നടത്താമെന്ന് തെളിയിച്ചത്. രഹസ്യകോഡ് ഉപയോഗിച്ചാണ് കൃത്രിമം നടത്തിയത്. ആദ്യം ശരിയായ രീതിയില്‍ വോട്ട് ചെയ്തതിന്റെ ഫലം കാട്ടിയ ശേഷം രഹസ്യ കോഡ് ഉപയോഗിച്ച് കൃത്രിമം നടത്തിയ ശേഷമുള്ള ഫലം കാണിച്ചപ്പോള്‍ വന്‍ വ്യത്യാസമായിരുന്നു. രഹസ്യ കോഡ് നല്‍കിയതോടെ എഎപിയുടെ ചിഹ്നത്തില്‍ 10 വോട്ട് ചെയ്തത് ഫലം വന്നപ്പോള്‍ ബിജെപിയുടെ അക്കൗണ്ടിലായി. വോട്ടിങ് യന്ത്രത്തില്‍ അനായാസം കൃത്രിമം നടത്താന്‍ കഴിയുമെന്നാണ് ഭരദ്വാജ് അവതരിപ്പിച്ച് കാട്ടിയത്.
എം.എല്‍.എ. ആകുന്നതിനു മുമ്പ് 10 വര്‍ഷത്തോളം താനൊരു കമ്പ്യൂട്ടര്‍ എഞ്ചിനീയറായിരുന്നു എന്ന ആമുഖത്തോടെയാണ് ഭരദ്വാജ് നിയമസഭയില്‍ വോട്ടിങ് കൃത്രിമം അവതരിപ്പിച്ചു കാട്ടിയത്. മോക്ക് ടെസ്റ്റില്‍ പാസാകുന്ന തിരഞ്ഞെടുപ്പ് യന്ത്രത്തില്‍, വോട്ടിങ് സമയത്ത് കൃത്രിമം നടത്താനാകുമെന്ന് അദ്ദേഹം അവകാശപ്പെട്ടു. പോളിങ് അവസാനിച്ചാലുടന്‍ യന്ത്രങ്ങള്‍ സീലുചെയ്ത് സുരക്ഷാമുറിയിലേക്ക് മാറ്റുകയാണ് പതിവ്. എന്നാല്‍ അതിനും മുമ്പ് തന്നെ കൃത്രിമം നടന്നു കഴിഞ്ഞിരിക്കും. വോട്ടര്‍ തിരഞ്ഞെടുക്കുന്ന പാര്‍ട്ടിക്കു തന്നെ വോട്ട് പോകണമെന്നില്ല. വോട്ടറെന്ന വ്യാജേന ബൂത്തിലെത്തുന്നയാള്‍, യന്ത്രത്തില്‍ ചില പ്രത്യേക കോഡുകള്‍ നല്‍കുന്നതിലൂടെ അന്തിമ ഫലത്തില്‍ മാറ്റം വരുത്താനാകും.
പുതിയ എഞ്ചിനീയര്‍മാര്‍ക്കു പോലും ഹാക്ക് ചെയ്യാവുന്ന വോട്ടിങ് യന്ത്രങ്ങളില്‍ അധിഷ്ഠിതമായാണ് ഇന്ത്യയുടെ ജനാധിപത്യം നിലകൊള്ളുന്നത്. സമ്മതിദാനം വിനിയോഗിക്കുവാന്‍ എത്തിച്ചേരുമ്പോള്‍ തെറ്റുകുറ്റങ്ങളൊന്നും ഇല്ലാത്ത വോട്ടിങ് യന്ത്രങ്ങളാണ് എന്നു നാം തെറ്റിദ്ധരിക്കുകയും ചെയ്യുന്നു-സൗരഭ് ഭരദ്വാജ് പറയുന്നു
വോട്ടിംഗ് മെഷീനിൽ കൃത്രിമം കാണിക്കുന്നതിന്റെ വീഡിയോ എൻ ഡി ടി വിയാണ് പുറത്തു വിട്ടത്. എങ്ങനെ വോട്ടിംഗ് മെഷീനിൽ കൃത്രിമം കാണിക്കാൻ കഴിയുമെന്ന് ആം ആദ്മി പാർട്ടിയാണ് നിയമ സഭയുടെ പ്രത്യേക സമ്മേളനത്തിൽ തെളിയിച്ചത്. ഇത് സത്യമാണെങ്കിൽ കേജരിവാൾ പറഞ്ഞത് പോലെ ജനാധിപത്യത്തിന്റെ അവസാനമാണ്.
നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ബി.ജെ.പി സമാന രീതിയാണ് പിന്തുടർന്നതെന്നും ഭരദ്വാജ് ആരോപിച്ചു. സംഭവത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ അന്വേഷണം നടത്തണം. പത്തു വർഷമായി താൻ ഈ മേഖലയിൽ പ്രവർത്തിക്കുന്നുണ്ട്. ഇക്കാര്യത്തെക്കുറിച്ച് വിശദീകരിക്കാൻ ഏതു ശാസ്ത്രജ്ഞനെയും വെല്ലുവിളിക്കുന്നു. മനുഷ്യൻ നിർമ്മിച്ച ഏത് ഉപകരണവും മനുഷ്യനെകൊണ്ട് ഹാക്ക് ചെയ്യാൻ സാധിക്കും. ഇ.വി.എം മെഷിനുകൾ നിർമ്മിച്ച രാജ്യങ്ങൾ ഇപ്പോൾ വീണ്ടും ബാലറ്റ് പേപ്പറുകൾ ഉപയോഗിക്കാൻ തുടങ്ങിയിരിക്കുകയാണെന്നും സൗരഭ് പറഞ്ഞു. വോട്ടിംഗ് യന്ത്രങ്ങളില്‍ തട്ടിപ്പ് നടത്താനാകുമെങ്കില്‍ അത് ഇന്ത്യയിലെ ജനാധിപത്യത്തിന്റെ അവസാനമാണെന്ന് കെജ്രിവാള് മുൻപ് പറഞ്ഞിരുന്നു.
നഗരസഭയുടെ ഉടമസ്ഥതയിലുളള നഗരമധ്യത്തിലെ രാജീവ് ഗാന്ധി ഷോപ്പിംഗ് സമുച്ചയത്തിന് മുന്നില്‍ ചങ്ങല കെട്ടി തിരിച്ച് പാര്‍ക്കിംഗ് നിയന്ത്രിച്ചതും നടപ്പാത കൈയേറിയുമുള്ള ജോസ്കോ ജ്യൂവലേഴ്സിന്റെ നടപടി പ്രതിഷേധം ശക്തമാകുന്നു. മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ഇതിനെതിരെ സോഷ്യല്‍ മീഡിയായില്‍ പോസ്റ്റ് ചെയതിരിക്കുന്ന വിഡിയോ ഇതിനോടകം വൈറല്‍ ആയി.ജോസ്ക്കോയും നഗരസഭയും തമ്മിലുള്ള ഒത്തുകളിയുടെ ഭാഗമായിട്ടാണ് കൈയ്യേറ്റം നടന്നിരിക്കുന്നതെന്നാണ് ആരോപണം. ജോസ്ക്കോയുടെ ഈ നടപടിക്കെതിരെ നാളുകളായി വിവിധ പ്രസ്ഥാനങ്ങള്‍ സമരം നടത്തി വരുന്നുണ്ടെങ്കിലും ഒരു നടപടിയും ഉണ്ടായിട്ടില്ല. നഗരസഭയുടെ സ്ഥലത്ത് ആര്‍ക്കും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാമെന്ന് ഇരിക്കെ ഇവിടെ എത്തുന്ന ഉപഭോക്താക്കളുടെ വാഹനങ്ങള്‍ മാത്രമാണ് പാര്‍ക്കിംഗിന് അനുവദിച്ചിരിക്കുന്നത്. നഗരത്തിലെ ഏറ്റവും തിരക്കേറിയ ഭാഗമാണിവിടം. ഇവിടുത്തെ നടപാത വേലിക്കെട്ടി തിരിച്ച് സ്വന്തമാക്കിയിരിക്കുന്നത് കാല്‍നടയാത്രക്കാരെ ഏറെ ദുരിതത്തില്‍ ആക്കിയതിനോടൊപ്പം അപകടങ്ങള്‍ ക്ഷണിച്ചു വരുത്തുകകൂടി ചെയ്യുന്നു. തിരുനക്കര സ്റ്റാന്‍ഡ് ഭാഗത്തേയ്ക്ക് പോകുന്ന വാഹനങ്ങള്‍ വളവ് വിശി സൈഡ് ചേര്‍ന്ന് വരുന്നതിനാല്‍ അപകട സാധ്യത വളരെ കൂടുതലാണ്. എന്നാല്‍ നടപാത സ്വതന്ത്രമായി ഇട്ടാല്‍ ജനങ്ങള്‍ക്ക് ഏറെ ഉപകാര പ്രദമാണ്. ജൂവലറിയുടെ നടപടിക്കെതിരെ നിരവധി തവണ കോട്ടയം നഗരസഭയില്‍ പരാതി നല്‍കിയിട്ടുണ്ടെങ്കിലും അവര്‍ അറിഞ്ഞ മട്ടില്ല. ജൂവലറിക്ക് തൊട്ട് ചേര്‍ന്നുള്ള നഗരസഭയുടെ പാര്‍ക്കിംഗ് സ്ഥലവും മിക്ക ദിവസങ്ങളിലും ഇവര്‍ സ്വന്തമാക്കിയിരിക്കുന്നതായും ആക്ഷേപം ഉണ്ട്. ജോസ്ക്കോ ജൂവലറിക്ക് വര്‍ഷങ്ങളോളമായി വാടയക്ക് നല്കിയ നടപടിയിലും തുടര്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ചതിലും പ്രതിഷേധം നിലനില്‍ക്കുന്നുണ്ട്.
പുണെയില്‍ ഐ.ടി ഉദ്യോഗസ്ഥയെ കൊലപ്പെടുത്തിയ കേസിൽ മൂന്നുപ്രതികള്‍ക്കും പുണെ പ്രത്യേക കോടതി വധശിക്ഷ വിധിച്ചു.
2009 ഒക്ടോബർ ഏഴിനായിരുന്നു കേസിനാസ്പദമായ സംഭവം. ജോലികഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുംവഴിയാണ് ഐ.ടി ജീവനക്കാരിയായ ഇരുപത്തിയെട്ടുകാരി നയനപൂജാരി അക്രമിക്കപ്പെടുന്നത്. ടാക്സി ഡ്രൈവർ യോഗേഷ് റൗത്തും, ഇയാളുടെ സുഹൃത്തുംചേർന്ന് യുവതിയെ തട്ടിക്കൊണ്ടുപോവുകയായിരുന്നു. വിജനമായ സ്ഥലത്തെത്തിച്ചശേഷം യുവതിയെ ഇവർ കൂട്ടമാനഭംഗം ചെയ്തു. പിന്നീട് ,യുവതിയെ കല്ലുകൊണ്ട് അടിച്ച് കൊലപ്പെടുത്തി. സമീപത്തെ കാട്ടിൽ മൃതദേഹം ഉപേക്ഷിച്ചശേഷം പ്രതികൾ കടന്നുകളയുകയും ചെയ്തു.
യുവതിയുടെ എടിഎം കാർഡ് ഉപയോഗിച്ച് 61000രൂപയും ഇവർ കവർന്നു. നീണ്ട അന്വേഷണങ്ങൾക്ക് ഒടുവിൽ പ്രധാനപ്രതി യോഗേഷ് റൗത്ത് പിടിയിലായി. എന്നാൽ, 2011ൽ കസ്റ്റഡിയിലിരിക്കെ ആശുപത്രിയിൽവച്ച് ഇയാൾ രക്ഷപെട്ടു. പതിനെട്ട് മാസത്തോളം ഡൽഹിയിൽ ഒളിവിൽകഴിഞ്ഞ പ്രതിയെ പുണെ ക്രൈംബ്രാഞ്ച് പിടികൂടി. പിന്നീട് അന്വേഷണം പൂർത്തിയാക്കി. നയന ജോലിചെയ്തിരുന്ന സ്ഥാപനത്തിലെ സുരക്ഷാജീവനക്കാരനാണ് പ്രതികളിലൊരാൾ. കേസിൽ വിശദമായി വാദംകേട്ട പുണെയിലെ പ്രത്യേകകോടതി, അറസ്റ്റിലായ മൂന്നുപേരും കുറ്റക്കാരാണെന്ന് കണ്ടെത്തുകയായിരുന്നു.
ദിലീപിന് നേരെ കടുത്ത വിമര്‍ശനങ്ങളുമായി കഴിഞ്ഞ ദിവസം ആണ് മാധ്യമപ്രവര്ത്തകന് പല്ലിശ്ശേരി രംഗത്ത് വന്നത്.എവിടെ പോയാലും മകള്‍ മീനാക്ഷിയെ കൂടെകൂട്ടുന്ന ദിലീപ് അമേരിക്കന്‍ ഷോയ്ക്ക് മകളെ ഒഴിവാക്കി കാവ്യയുമായി പോയതിനെ പല്ലിശ്ശേരി തന്റെ ലേഖനത്തില്‍ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ദിലീപിന്റെ മകള്‍ക്ക് അച്ഛന്റെ തനി സ്വഭാവം പിടികിട്ടിയെന്നും മകളെ ഹോസ്റ്റലില്‍ നിര്‍ത്തിയാണ് ദിലീപും കാവ്യയും അമേരിക്കയിലേക്ക് പരിപാടിക്കായി പോയതെന്നുമായിരുന്നു പല്ലിശ്ശേരിയുടെ കണ്ടെത്തല്‍.
എന്നാല്‍ എല്ലാ ആരോപണങ്ങള്‍ക്കും മറുപടിയുമായി വന്നിരിക്കുകയാണ് ദിലീപ്. മകള്‍ക്കും കാവ്യയ്ക്കും ഒപ്പം ഒരു കുടുംബചിത്രം പുറത്തുവിട്ടാണ് ദിലീപ് പല്ലിശ്ശേരിയുടെ ആരോപണങ്ങളുടെ മുനയൊടിച്ചത് .ദിലീപ് ഷോയുടെ ഭാഗയാണ് ദിലീപും കുടുംബവും അമേരിക്കയില്‍ എത്തിയത്. നാദിര്‍ഷ സംവിധാനം ചെയ്യുന്ന ഷോയില്‍ രമേശ് പിഷാരടി, ധര്മ്മജന്, യൂസഫ്, കൊല്ലം സുധി, സുബി സുരേഷ്, ഏലൂര്‍ ജോര്‍ജ് തുടങ്ങി കോമഡി താരങ്ങളുടെ പ്രകടനവും ചാനല്‍ ഷോകളിലൂടെ പ്രതിഭ തെളിയിച്ചവര്‍ അവതരിപ്പിക്കുന്ന നൃത്തനൃത്യങ്ങളും ഗായിക റിമി ടോമിയും സംഘവും അവതരിപ്പിക്കുന്ന ഗാനങ്ങളും ഉണ്ട്. കാവ്യാ മാധവനും ഷോയില്‍ സ്കിറ്റും ഡാന്‍സും അവതരിപ്പിക്കുന്നുണ്ട്.
സഹായം അഭ്യർഥിച്ചുകൊണ്ടുളള ഫാ.ടോം ഉഴുന്നാലിന്റെ പുതിയ വിഡിയോ പുറത്തുവന്നു. യെമനി ന്യൂസ് വെബ്സൈറ്റാണ് വിഡിയോ പുറത്തുവിട്ടത്. ‘എന്റെ ആരോഗ്യനില മോശമായിക്കൊണ്ടിരിക്കുന്നു. എത്രയും പെട്ടെന്ന് എനിക്ക് ആശുപത്രിയിൽ പോകണം’, ഫാ.ടോം വിഡിയോയിൽ പറയുന്നു.
എന്നെ മോചിപ്പിക്കാൻ നിങ്ങളെക്കൊണ്ട് കഴിയുന്നതെല്ലാം എന്റെ പ്രിയപ്പെട്ട കുടുബാംഗങ്ങൾ ചെയ്യണമെന്നും അദ്ദേഹം വീഡിയോയില്‍ അഭ്യർഥിക്കുന്നു. അദ്ദേഹത്തിന്റെ ശരീരത്തിൽ 15-4-2017 എന്നെഴുതിയ കാർഡ്ബോർഡും വിഡിയോയിൽ കാണാം.
വിഡിയോ എവിടെവച്ചാണ് ഷൂട്ട് ചെയ്തതിനെക്കുറിച്ച് വ്യക്തതയില്ല. കഴിഞ്ഞ ഒരു വർഷമായി ഭീകരരുടെ പിടിയിലാണ് ഫാ.ടോം. 2016 മാർച്ചിലാണ് യെമനിൽനിന്നും ഭീകരർ ഫാ.ടോം ഉഴുന്നാലിനെ തട്ടിക്കൊണ്ടു പോയത്. ഒപ്പമുണ്ടായിരുന്നവരെ കൊലപ്പെടുത്തിയതിനുശേഷമാണ് ഫാ.ടോമിനെ ഭീകരർ തട്ടിക്കൊണ്ടുപോയത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ഒരു ഭീകര സംഘടനയും ഏറ്റെടുത്തിട്ടില്ല. തട്ടിക്കൊണ്ടു പോകലിനു പിന്നിലെ ഉദ്ദേശ്യത്തെക്കുറിച്ചും വ്യക്തതയില്ല. ഇതിനു മുൻപും സഹായം അഭ്യർഥിച്ചുളള ഫാ.ടോമിന്റെ വിഡിയോകൾ പുറത്തുവന്നിട്ടുണ്ട്. കോട്ടയം പാല രാമപുരം സ്വദേശിയാണ് ഫാ.ടോം ഉഴുന്നാൽ.
സുനന്ദ പുഷ്കറിന്റെ മരണവുമായി ബന്ധപ്പെട്ട് വിവാദ മാധ്യമ പ്രവര്ത്തകന് അര്‍ണാബ് ഗോസ്വാമിയുടെ ചാനല്‍ പുറത്തുവിട്ട ആരോപണങ്ങള്‍ തള്ളി ശശി തരൂര്‍ എംപി. തെറ്റായ വഴിയിലൂടെ ശ്രദ്ധ നേടാനുള്ള ശ്രമം മാത്രമാണ് പുതിയ ചാനല്‍ നടത്തുന്തെന്ന് അദ്ദേഹം പറഞ്ഞു.
“കോടതിയോടും പൊലീസിനോടും തനിക്കൊന്നും ഒളിക്കാനില്ല, എന്നാല്‍ ഇത്തരക്കാരെ ബോധിപ്പിക്കേണ്ട കാര്യമില്ല. മാധ്യമങ്ങള്‍ അന്വേഷകന്റെയോ ജുഡീഷ്യറിയുടേയോ ജോലി ചെയ്യേണ്ടെന്നും അദ്ദേഹം പറഞ്ഞു.
ശശി തരൂര്‍ മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ റിപബ്ലിക്കിന്റെ മാധ്യമ പ്രവര്ത്തകന് ഇടയ്ക്ക് കയറി തടസ്സപ്പെടുത്തിയത് ചെറിയ തോതില്‍ സംഘര്‍ഷത്തിന് വഴിവെച്ചു. മൂന്നാം കിട മാധ്യമത്തിന്റെ ശ്രദ്ധ ക്ഷണിക്കല്‍ മാത്രമാണ് ഇതെന്നും ശശി തരൂര്‍ കുറ്റപ്പെടുത്തി.
മാധ്യമപ്രവര്‍ത്തകന്റെ മുഖംമൂടി ധരിച്ചയാള്‍ ആള്‍ക്കാരുടെ ശ്രദ്ധ കിട്ടാന്‍ വേണ്ടി പടച്ചുവിട്ട കല്ലുവെച്ച നുണയാണ് വാര്‍ത്തയെന്ന് അദ്ദേഹം നേരത്തേ ഫെയ്സ്ബുക്കില്‍ കുറിച്ചത്.
ടെലിവിഷന്‍ റേറ്റിംഗിനും സ്വന്തം നേട്ടത്തിനും വേണ്ടി ഒരാളുടെ ജീവിതത്തിലുണ്ടായ ദുരന്തത്തെ ചൂഷണം ചെയ്യുന്നത് കാണുമ്പോള്‍ സഹിക്കാനാവുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ചാനലിന്റെ ആരോപണങ്ങള്‍ കോടതിയില്‍ തെളിയിക്കാന്‍ വെല്ലുവിളിക്കുന്നുവെന്നും തരൂര്‍ വ്യക്തമാക്കി.
അര്‍ണാബ് ഗോസ്വാമിയുടെ റിപ്പബ്ലിക് ടിവിയാണ് കഴിഞ്ഞ ദിവസം തരൂരിനെതിരായി വാര്‍ത്ത പുറത്തുവിട്ടത്. സുനന്ദ പുഷ്കറിന്റെ മരണത്തില്‍ ശശി തരൂരിന് പങ്കുണ്ടെന്ന് അവകാശപ്പെടുന്ന റിപ്പോര്‍ട്ടില്‍ സുനന്ദ പുഷ്കര്‍ മരിച്ചു കിടന്ന മുറി 307 ആണോ 345 ആണോ എന്ന് സംശയമുയര്‍ത്തുന്ന ഫോണ്‍ സംഭാഷണങ്ങളാണ് ചാനല്‍ പുറത്തുവിട്ടത്. ചാനല്‍ പുറത്തുവിട്ട ഫോണ്‍ സംഭാഷണങ്ങളില്‍ തരൂരിന്റെ വിശ്വസ്തന് ഫോണിലൂടെ പറയുന്നത് മരിക്കുന്നതിന് ഏതാനും മണിക്കൂറുകള്‍ക്ക് മുമ്പ് വരെ സുനന്ദ .
ലീല ഹോട്ടലിലെ 307ആം നമ്പര്‍ മുറിയിലായിരുന്നുവെന്നാണ്. എന്നാല്‍ 345ആം നമ്പര്‍ മുറിയിലാണ് സുനന്ദ മൃതദേഹം കാണപ്പെട്ടത്. 2014 ജനുവരി 17നാണ് സുനന്ദപുഷ്കര്‍ മരിച്ചത്. പുഷ്കറുമായും ശശി തരൂരിന്റെ അസിസ്റ്റന്റ് ആര് കെ ശര്‍മ്മയുമായും വിശ്വസ്തന് നാരായണനുമായും നടത്തി സംഭാഷണങ്ങളും ചാനല്‍ പുറത്തുവിട്ടു
മണ്ണുമാന്തിയന്ത്രത്തില്‍ വിവാഹ ഘോഷയാത്ര നടത്തി ഗതാഗതം തടസ്സപ്പെടുത്തിയതിനു വരന്റെയും മറ്റു രണ്ടുപേരുടെയും പേരില്‍ പൊലീസ് കേസെടുത്തു. ആലപ്പുഴ പുന്നപ്ര പറവൂരില്‍ വിവാഹ ഘോഷയാത്രയ്ക്കിടെ ദേശീയപാതയിലെ ഗതാഗതം തടസ്സപ്പെടുത്തിയെന്നു ചൂണ്ടിക്കാണിച്ചാണ് പുന്നപ്ര പൊലീസ് കേസെടുത്തത്.
ഇക്കഴിഞ്ഞ ഞായറാഴ്ച ഉച്ചയ്ക്കുശേഷം ആലപ്പുഴയില്‍ വച്ച് വിവാഹം കഴിഞ്ഞ് വീട്ടിലെത്തിയ വധൂവരന്മാരെ കൂട്ടുകാര്‍ മണ്ണുമാന്തിയാന്ത്രത്തില്‍ കയറ്റി ദേശീയപാതയിലൂടെ ഘോഷയാത്ര നടത്തിയിരുന്നു. മണ്ണുമാന്തിയന്ത്രത്തിന്റെ ബക്കറ്റ് പൊക്കിവച്ചു വധുവരന്മാരെ അതില്‍കയറ്റി നിര്‍ത്തിയാണ് വിവാഹഘോഷയാത്ര നടത്തിയത്. ഒട്ടനവധി വാഹനങ്ങളും ഘോഷയാത്രയ്ക്കു അകമ്പടിയുണ്ടായിരുന്നു. ഘോഷയാത്രമൂലം മൂന്നു കിലോമീറ്ററുകളോളം ദേശീയപാതയില്‍ ഗതാഗത തടസ്സമുണ്ടാകുകയായിരുന്നു. യാത്രക്കാര്‍ അറിയിച്ചതനുസരിച്ച് പൊലീസ് സ്ഥലത്തെത്തുകയും ഘോഷയാത്ര തടയുകയും ചെയ്തു. തുടര്‍ന്നു മണ്ണുമാന്തി യന്ത്രത്തിന്റെ ഉടമ ആലപ്പുഴ സ്വദേശി സാംമോന്‍, ഡ്രൈവര്‍ കര്‍ണാടക സ്വദേശി ചിന്നപ്പന് എന്നിവരെ കസ്റ്റഡിയിലെടുത്തു. വാഹനം വാടകയ്ക്കു വിളിച്ചതാണെന്നു സാംമോന്‍ അറിയിച്ചതനുസരിച്ചാണ് വരന് അരുണ്‍കുമാറിന്റെ പേരില്‍ പൊലീസ് കേസെടുത്തത്. കസ്റ്റഡിയിലെടുത്ത സാംമോനേയും ചിന്നപ്പനേയും കേസെടുത്ത ശേഷം പൊലീസ് വിട്ടയച്ചു.
കിരണ്‍ ടിവിയിലെ അവതാരകയായിട്ടാണ് സാന്ദ്ര ആമിയെ പ്രേക്ഷകര്‍ ആദ്യം കാണുന്നത്. പിന്നെ നിരവധി സിനിമകളില്‍ മുഖം കാണിച്ച സാന്ദ്ര പിന്നെ വിവാഹിതയായി ചെന്നൈയിലേക്ക് പോയി. ഒരിടവേളയ്ക്ക് ശേഷം ഇപ്പോള്‍ തമിഴ് മലയാളം സീരിയല്‍ സിനിമരംഗത്ത് സജീവമാകുകയാണ് സാന്ദ്ര. മലയാള സിനിമകളില്‍ ചെറിയവേഷങ്ങളിലൂടെ എത്തിയ സാന്ദ്ര ഇപ്പോള്‍ തമിഴകത്ത് സുപരിചിതയായ നടിയാണ്.
സെവപ്പ് എനിക്ക് പുടിയ്ക്കും എന്ന ചിത്രമാണ് സാന്ദ്രയുടേതായി ഏറ്റവുമൊടുവില്‍ തമിഴില്‍ റിലീസായത്. ചിത്രത്തില്‍ ഒരു ലൈംഗിക തൊഴിലാളിയായിട്ടാണ് സാന്ദ്ര എത്തിയത്. ചിത്രത്തെ കുറിച്ച് ഒരു അഭിമുഖത്തില്‍ സംസാരിക്കവെയാണ് ചുവന്ന തെരുവുകളുടെ ആവശ്യകതയെ കുറിച്ച് സാന്ദ്ര പറഞ്ഞത്.
ചിത്രത്തില്‍ മഹിമ എന്ന ലൈംഗിക തൊഴിലാളിയായിട്ടാണ് ഞാന്‍ അഭിനയിച്ചത്. ചുവപ്പ് എന്ന് പറയുമ്പോള്‍ എല്ലാവര്ക്കും ഓര്‍മവരുന്നത് ചുവന്ന തെരുവും കമ്യൂണിസവുമൊക്കെയാണ്. അത് തന്നെയാണ് ഞങ്ങളുടെയും ആശയം. ഞാനും എന്റെ ഭര്‍ത്താവും ഒന്നിച്ചിരുന്നാണ് സിനിമയുടെ തിരക്കഥ വായിച്ചത്. അദ്ദേഹമാണ് തീര്‍ച്ചയായും ഈ സിനിമ ചെയ്യണം എന്ന് എന്നോട് ആവശ്യപ്പെട്ടത്. അത്രയേറെ കാലിക പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്ന ചിത്രമാണ്. തീര്‍ച്ചയായും കുടുംബ പ്രേക്ഷകര്‍ കണ്ടിരിക്കണം.കുട്ടികള്‍ക്ക് നേരെയുള്ള പീഡനങ്ങള്‍ തടയൂ എന്നാണ് സിനിമയുടെ ടാഗ് ലൈന്‍.
എന്റെ അഭിപ്രായത്തില്‍ ചെന്നൈയില്‍ ചുവന്ന തെരുവുകള്‍ ആവശ്യമാണ്. സാഹചര്യങ്ങള്‍ കൊണ്ടോ അല്ലാതെയോ ചുവന്ന തെരുവുകള്‍ ഉണ്ടാകുന്നു. അതൊരു തൊഴിലായി ചിലര്‍ കൊണ്ടു നടക്കുന്നു. അങ്ങനെയുള്ളപ്പോള്‍ ആരും വെറുതേ പോകുന്ന കുട്ടികളെയും സ്ത്രീകളെയും ഉപദ്രവിക്കില്ലല്ലോ. ആവശ്യക്കാര്‍ക്ക് അങ്ങോട്ട് പോകാമല്ലോ എന്നതാണ് സിനിമയുടെ ആശയം.
ഇതൊരിക്കലും ഒരു എ പടമല്ല. അശ്ലീലമായ ഒരു സംഭാഷണമോ രംഗമോ സിനിമയിലില്ല. ഞാനൊരു ഭാര്യയാണ്. എന്റെ ഭര്‍ത്താവും ഒരു അഭിനേതാവാണ്. അതുകൊണ്ട് തന്നെ പൊക്കിള്‍ കൊടിയും ശരീര ഭാഗങ്ങളും കാണിച്ച് എനിക്ക് അഭിനയിക്കാന്‍ കഴിയില്ല. ഇത് കുടുംബ പ്രേക്ഷകര്‍ക്ക് വേണ്ടിയുള്ള സിനിമയാണ്. കുടുംബത്തോടൊപ്പം ഇരുന്ന് കാണണം.സിനിമ കണ്ട് പലരും നല്ല അഭിപ്രായം പറഞ്ഞിട്ടുണ്ട്. എനിക്ക് ഇനിയും കാമ്പുള്ള കഥാപാത്രങ്ങള്‍ ചെയ്യണം എന്നാണ് ആഗ്രഹം. പക്ഷെ ടൈപ്പ് കാസ്റ്റ് ചെയ്യപ്പെടാന്‍ ആഗ്രഹമില്ല. പക്ഷെ സിവപ്പ് എനക്ക് പുടിയ്ക്കും എന്ന ചിത്രത്തിന് ശേഷം എന്നെ എല്ലാവരും ലൈംഗിക തൊഴിലാളിയായി അഭിനയിക്കാനാണ് വിളിക്കുന്നത്. അത് വളരെ വിഷമമുള്ള കാര്യമാണ് എന്നും സാന്ദ്ര പറയുന്നു.
പ്രിന്‍സ് രാജകുമാരനും കെയ്റ്റ് മിഡല്റ്റണും എലിസബത്ത് രാജ്ഞിയും എല്ലാം എക്കാലവും ബ്രിട്ടനില്‍ വാര്‍ത്തകളില്‍ നിറഞ്ഞു നില്ക്കുന്ന താരങ്ങള്‍ ആണ്. ബ്രിട്ടണില്‍ രാജഭരണം നിലനില്‍ക്കുന്നില്ലെങ്കിലും അവരുടെ ജനസമ്മതിക്കും ജനപിന്തുണയ്ക്കും അതൊന്നും ഒരു വിഷയമാകുന്നേയില്ല. രാജകുടുംബാംഗങ്ങള്‍ എവിടെ പോയാലും അവിടെയെല്ലാം ക്യാമറ കണ്ണുകള്‍ ഉണ്ട്. അതില്‍ ഏറ്റവും അവസാനത്തേതാകുകയാണ് സ്വയം ഡ്രൈവ് ചെയ്യുന്ന എലിസബത്ത് രാജ്ഞിയുടെ ചിത്രങ്ങള്‍.
രാജ്ഞിയുടെ കാറുകളോടുള്ള പ്രണയവും ഓട്ടോമൊബൈല്രംഗത്തെ പരിജ്ഞാനവും എല്ലാവര്ക്കും അറിയാവുന്നതാണ്. പച്ചനിറത്തിലുള്ള ജാഗ്വറിന്റെ ഡ്രൈവിംഗ് സീറ്റിലിരിക്കുന്ന രാജ്ഞിയുടെ ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്. നീല സ്യൂട്ടും തൊപ്പിയുമാണ് അവരുടെ വേഷം. കൂടെ ഒരു സെക്യൂരിറ്റി ഗാര്‍ഡുമുണ്ട്. വിന്‍ഡ്സര്‍ പാര്‍ക്കില്‍ നിന്നാണ് ഈ ഫോട്ടോകള്‍ പകര്‍ത്തിയിരിക്കുന്നത്. റോയല്‍ ചാപ്പല്‍ ഓഫ് സെയിന്റ്സില് നിന്നും, സണ്‍ഡേ മോണിംഗ് സര്‍വീസിന് ശേഷം കൊട്ടാരത്തിലേക്ക് പോകുകയായിരുന്നു അവര്‍.
ഔദ്യോഗിക ഡ്രൈവറുടെ സഹായത്തോടെയാണ് രാജകീയ ചടങ്ങുകളിലേക്കുള്ള രാജ്ഞിയുടെ യാത്രകള്‍ അധികവും. ബ്രിട്ടണില്‍ ഡ്രൈവിംഗ് ലൈസന്‍സില്ലാതെ വണ്ടിയോടിക്കാന്‍ കഴിയുന്ന ഏക വ്യക്തിയാണ് രാജ്ഞി. രാജ്യത്ത് രാജ്ഞിയാണ് ഡ്രൈവിംഗ് ലൈസന്‍സ് ഇഷ്യൂ ചെയ്യുന്നത്. അതിനാല്‍ പ്രോട്ടോക്കോള്‍ പ്രകാരം രാജ്ഞിക്ക് ഡ്രൈവിംഗ് ലൈസന്‍സ് വേണ്ട. ഈ പ്രായത്തിലും സ്വയം കാറോടിക്കാനുള്ള സന്നദ്ധതയും ധൈര്യവും രാജ്ഞി കാണിച്ചുവെന്നതിലാണ് നവമാധ്യമലോകം അത്ഭുതപ്പെടുന്നത്.