ജേക്കബിന്റെ സ്വർഗരാജ്യം, മുന്തിരിവള്ളികൾ തളിർക്കുമ്പോൾ തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയയായ ചലച്ചിത്രതാരം ഐമ സെബാസ്റ്റ്യന് അക്ഷയ തൃതീയ ദിനത്തിൽ അപ്രതീക്ഷിത ഭാഗ്യം. അക്ഷയതൃതീയയോട് അനുബന്ധിച്ചു മലബാർ ഗോൾഡ് നടത്തിയ ഭാഗ്യ നറുക്കെടുപ്പിൽ അരക്കിലോ സ്വർണമാണ് ഐമയ്ക്കു ലഭിച്ചത്.
അക്ഷയ തൃതീയ ദിനത്തിൽ മലബാർ ഗോൾഡിന്റെ ഷാർജ ശാഖയിൽനിന്നാണ് ഐമ സ്വർണം വാങ്ങിയത്. ഇതിനൊപ്പം ലഭിച്ച സമ്മാന കൂപ്പൺ വഴി അപ്രതീക്ഷിത സൗഭാഗ്യവും ഐമയെ തേടിയെത്തി. ദുബായ് ഇക്കണോമിക് ഡിപ്പാർട്ട്മെന്റ് അധികൃതരാണു നറുക്കെടുപ്പു നടത്തിയത്. യുഎഇയിൽ ജനിച്ചുവളർന്ന ഐമ ഷാർജയിലാണു താമസിക്കുന്നത്.
ടേക്ക് ഓഫ് വലിയ വിജയം നേടിയതോടെ പാര്‍വതി പ്രതിഫല തുക കുത്തനെ ഉയര്‍ത്തി എന്ന് വാര്‍ത്ത വന്നിരുന്നു. മലയാളത്തില്‍ ഇപ്പോള്‍ ഏറ്റവും ഉയര്‍ന്ന പ്രതിഫലം വാങ്ങുന്ന നടി പാര്‍വതിയാണെന്നാണ് പറയുന്നത്. ടേക്ക് ഓഫ് സിനിമയ്ക്ക് 35 ലക്ഷമായിരുന്നു പ്രതിഫലമെന്നും തുടര്‍ച്ചയായ വിജയങ്ങളെ തുടര്‍ന്ന് പാര്‍വതി പ്രതിഫലം ഒരു കോടി രൂപയായി ഉയര്‍ത്തി എന്നും കഴിഞ്ഞ ദിവസം വാര്‍ത്ത വന്നിരുന്നു.
എന്നാല്‍ വാര്‍ത്തകളോട് വളരെ ക്ഷുഭിതയായാണ് പാര്‍വതി പ്രതികരിച്ചത്. പല ഓണ്‍ലൈന്‍ സൈറ്റുകളും വാര്‍ത്തയുടെ നിജസ്ഥിതി തിരയാതെ വാര്‍ത്ത പടച്ചുവിട്ടതായി പാര്‍വതി ആരോപിക്കുന്നു. ഇതുവരെ ഒരു മാധ്യമത്തിനും തന്റെ പ്രതിഫലത്തെക്കുറിച്ച് പറഞ്ഞിട്ടില്ലെന്നും അങ്ങനെ ചോദിച്ച് തന്നെ ആരും വിളിച്ചിട്ടില്ലെന്നും ഒരു ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തില്‍ പാര്‍വതി പറയുന്നു. ചില മാധ്യമങ്ങള്‍ തന്നോട് ചോദിക്കാതെ തന്റെ പ്രതിഫലം സംബന്ധിച്ച് വ്യാജ വിവരങ്ങള്‍ വാര്‍ത്തയായി കൊടുക്കുകയായിരുന്നു എന്ന് പാര്‍വതി ആരോപിച്ചു.
എന്റെ പ്രതിഫലത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഇവിടെ ഞാനും എന്റെ നിര്‍മാതാവും ഉണ്ട്. അല്ലാതെ മറ്റൊരാളും ഇതില്‍ ഇടപെടാന്‍ വരേണ്ട. ദയവ് ചെയ്ത് എന്നെക്കുറിച്ച് വന്ന വ്യാജവാര്‍ത്തകള്‍ പിന്‍വലിക്കണം. ഇക്കാര്യത്തില്‍ ഒരുപാട് വിഷമമുണ്ടെന്നും പാര്‍വതി പറഞ്ഞു.
ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ കമ്പനിയുടെ ഉല്‍പ്പന്നങ്ങള്‍ ഉപയോഗിച്ചതു മൂലം അണ്ഡാശയ ക്യാന്‍സര്‍ ബാധിച്ചുവെന്ന പരാതിയില്‍ യുഎസ് സ്വദേശിയായ യുവതിക്ക് നഷ്ടപരിഹാരം നല്‍കാന്‍ കോടതി വിധി. കമ്പനിയുടെ ടാല്‍കം ഉല്‍പ്പന്നങ്ങള്‍ ഉപയോഗിച്ച് ഉണ്ടായ ക്യാന്‍സറിന് നഷ്ട പരിഹാരമായി 110 മില്യണ്‍ അമേരിക്കന്‍ ഡോളര്‍ (ഏകദേശം 707 കോടി ഇന്ത്യന്‍ രൂപ) നല്‍കാനാണ് വിധി.
കമ്പനിക്കായി അമേരിക്കയില്‍ ടാല്‍കം നിര്‍മിക്കുന്ന ഇമെറിസ് ടാല്‍ക് അമേരിക്ക എന്ന കമ്പനിയാണ് ശിക്ഷിക്കപ്പെട്ടത്. ലോകത്തിലെ ഏറ്റവും വലിയ ഹെല്‍ത്ത്-കെയര്‍ കമ്പനികളിലൊന്നാണ് ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍. ലോകത്ത് വിവിധ രാജ്യങ്ങളിലായി മൂവായിരത്തോളം നിയമയുദ്ധങ്ങള്‍ കമ്പനി നേരിടുന്നുണ്ട്.
കഴിഞ്ഞ വര്‍ഷം അമേരിക്കയിലെ സെന്റ്‌ലൂസിയ കോടതി ഡെബ്രോ ജിയാന്‍ജിയെന്ന യുവതിക്ക് 70 മില്യണ്‍ ഡോളര്‍ (ഏകദേശം 467 കോടി ഇന്ത്യന്‍ രൂപ) നഷ്ടപരിഹാരം നല്‍കാന്‍വിധിച്ചിരുന്നു. സമാനമായ കേസില്‍ ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ കമ്പനി പരാതിക്കാര്‍ക്ക് 55 മില്യണ്‍ ജോളര്‍(ഏകദേശം 365 കോടി രൂപ) നഷ്ടപരിഹാരം നല്‍കാന്‍ മെയില്‍ യു.എസ് കോടതി വിധിച്ചിരുന്നു. ഗ്ലോറിയ റിസ്റ്റെസുണ്ട് എന്ന യുവതിയുടെ പരാതിയിലാണ് കോടതി വിധി. അര്‍ബുദ രോഗത്തില്‍ നിന്നും സുഖം പ്രാപിച്ചു വരുകയാണ് ഗ്ലോറിയ.
കഴിഞ്ഞ ഫെബ്രുവരിയിലും ജോണ്‍സണ്‍ ആന്റ് ജോണ്‍സണ് ഇതേ കോടതിയില്‍ തിരിച്ചടിയേറ്റിരുന്നു. 30 വര്‍ഷം ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ ഉല്‍പന്നങ്ങള്‍ ഉപയോഗിച്ച് അര്‍ബുദം പിടിപ്പെട്ട് സ്ത്രീ മരിച്ച സംഭവത്തില്‍ കമ്പനി 72 മില്യണ്‍ ഡോളര്‍(ഏകദേശം 493 കോടി) നഷ്ടപരിഹാരം നല്‍കണമെന്നായിരുന്നു കോടതിയുടെ ഉത്തരവ്. ലോകവ്യാപകമായി ഇതോടെ കമ്പനിയുടെ ഉത്പന്നങ്ങള്‍ വിപണിയില്‍ തിരിച്ചടി നേരിട്ടു. ഇതിന് പിന്നാലെയെത്തിയ കോടതി വിധി കമ്പനിക്ക് കനത്ത തിരിച്ചടിയാവും
തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ആത്മാവ് പോയസ് ഗാര്‍ഡനില്‍ അലഞ്ഞ് തിരിയുന്നതായി റിപ്പോര്‍ട്ട്. ജീവിനോടിരിക്കെ തന്നെ എതിരാളികളുടെ പേടി സ്വപ്നമായിരുന്ന ജയലളിത മരണശേഷവും എതിരാളികളുടെ ശക്തി ക്ഷയിപ്പിക്കാന്‍ എത്തിയിരിക്കുന്നുവെന്നാണ് തമിഴ്‌നാട്ടില്‍ പരക്കെയുള്ള സംസാരം. പോയസ് ഗാര്‍ഡനില്‍ നിന്നും ജയലളിതയുടെ ശബ്ദം കേട്ടവരും അമ്മയെ കണ്ടവരും ഉണ്ടത്രേ. തികച്ചും ദുരൂഹത നിറഞ്ഞതും ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതുമായിരുന്നു ജയലളിതയുടെ മരണം എന്നതും ഇതിന് ബലം പകരുന്നു.
ജയലളിതയുടെ മരണത്തില്‍ അസ്വാഭാവികതയുണ്ടെന്നും തോഴി ശശികലയുടെ നേതൃത്വത്തില്‍ നടന്ന കൊലപാതകമാണെന്നും ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ഇത്തരമൊരു സാഹചര്യത്തില്‍ തന്റെ മരണത്തിന് കാരണക്കാരായവരോട് പകരം ചോദിക്കാനായി അമ്മയുടെ ആത്മാവ് വേദനിലയത്തില്‍ തന്നെ നിലയുറപ്പിച്ചിട്ടുണ്ടെന്നാണ് അവിടുത്തെ ജീവനക്കാരുടെ സാക്ഷ്യം.
പോയസ് ഗാര്‍ഡനിലെ ജോലിക്കാര്‍ പറയുന്ന കാര്യങ്ങള്‍ തികച്ചും അവിശ്വസനീയമാണ്. ജയലളിതയുടെ മുറിയില്‍ നിന്നും രാത്രിയില്‍ വിചിത്ര ശബ്ദങ്ങള്‍ കേള്‍ക്കാറുണ്ടെന്നും ശശികല ജയിലില്‍ ആയപ്പോഴും ദിനകരന്‍ പിടിയിലായപ്പോഴും ശബ്ദങ്ങള്‍ കേട്ടിരുന്നുവെന്നുമാണ് ജോലിക്കാര്‍ പറയുന്നത്. ജയലളിതയ്ക്ക് ഇഷ്ടമില്ലാത്തവര്‍ പോയസ് ഗാര്‍ഡനില്‍ എത്തിയാലും ഈ ശബ്ദം ശല്യചെയ്യാറുണ്ടത്രേ. ജയലളിതയെ ചികിത്സിച്ച അപ്പോളോ ആശുപത്രിയിലും ജയലളിതയുടെ പ്രേതത്തെ കണ്ടതായി വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ജയലളിതയുടെ മരണശേഷം ശശികല ഉള്‍പ്പെടുന്ന മന്നാര്‍ഗുഡി മാഫിയയ്ക്ക് നിലത്ത് നില്‍ക്കാന്‍ നേരമില്ലാത്ത വിധം പ്രശ്‌നങ്ങളായിരുന്നു നേരിടേണ്ടി വന്നത്. മുഖ്യമന്ത്രിക്കസേര മോഹിച്ച ശശികല ജയിലിലായി. കോഴക്കേസില്‍ ടിടിവി ദിനകരനും അകത്ത് പോയി. ഇതെല്ലം ജയയുടെ പ്രേതം ചെയ്യുന്നതാണ് എന്നാണ് അടക്കംപറച്ചില്‍.
നിർഭയക്കേസിലെ നാലു പ്രതികൾക്കും നൽകിയ വധശിക്ഷ സുപ്രീംകോടതി ശരിവച്ചു. ജസ്റ്റിസ് ദീപക് മിശ്രയുടെ ബെഞ്ചാണ് നിർണായക വിധി പ്രഖ്യാപിച്ചത്. കോടതിയിൽ സന്നിഹിതരായിരുന്ന നിർഭയയുടെ മാതാപിതാക്കൾ കയ്യടിയോടെയാണ് വിധി പ്രസ്താവനയെ സ്വീകരിച്ചത്. അക്ഷയ് ഠാക്കൂർ ,പവൻ ഗുപ്ത , വിനയ് ശർമ്മ, മുകേഷ് സിങ്ങ് എന്നീവരുടെ വധശിക്ഷയാണ് സുപ്രീംകോടതി ശരിവെച്ചത്. അതി നിഷ്ഠൂരമായ കൃത്യമാണിതെന്നും പെൺകുട്ടിയുടെ മരണമൊഴി നിർണായകമാണ് എന്നും വിലയിരുത്തിയ കോടതി പ്രതികൾക്ക് വധശിക്ഷ തന്നെ നൽകണമെന്ന് നിരീക്ഷിച്ചു. പ്രതികൾക്ക് വധശിക്ഷ നൽകിയ ഡൽഹി ഹൈക്കോടതിയുടെ വിധി സുപ്രീംകോടതി ശരിവയ്ക്കുകയായിരുന്നു.
സമാനതകളില്ലാത്ത കുറ്റകൃത്യമാണ് ഇതെന്നും , അതിക്രൂരമായാണ് പെൺകുട്ടിയെ ഇവർ ആക്രമിച്ചതെന്നും കോടതി നിരീക്ഷിച്ചു. യാതൊരു തരത്തിലുള്ള ശിക്ഷ ഇളവും ഇവർ അർഹിക്കുന്നില്ല എന്നും കോടതി നിരീക്ഷിച്ചു.
ഒന്നാം പ്രതി വിചാരണക്കാലയളവിൽ തിഹാർ ജയിലിനുള്ളിൽ തൂങ്ങിമരിച്ചിരുന്നു.നാലു പ്രതികൾക്കു വിചാരണക്കോടതി വധശിക്ഷ വിധിക്കുകയും ഹൈക്കോടതി ശരിവയ്ക്കുകയും ചെയ്തിരുന്നു. എന്നാല്‍ വിചാരണ കോടതിയുടെ ഉത്തരവില്‍ പോരായ്മകളുണ്ടെന്നും വധശിക്ഷ വിധിക്കുന്നതിനു മുന്‍പ് പാലിക്കേണ്ട ചട്ടങ്ങള്‍ പാലില്ലെന്നും കാണിച്ചാണ് വധശിക്ഷ റദ്ദാക്കാന്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്. കുറ്റവാളികള്‍ക്ക് വധശിക്ഷ നല്‍കുന്നകാര്യത്തെക്കുറിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ സുപ്രീംകോടതി 2 അമിക്കസ് ക്യൂറിമാരെ നിയമിച്ചിരുന്നു.
2012 ഡിസംബര്‍ 12 നാണ് രാജ്യത്തെ നടുക്കിയ ബലാത്സംഗം നടന്നത്. സുഹൃത്തിനോടൊപ്പം സഞ്ചരിക്കവെയാണ് ഫിസിയോതെറാപ്പി വിദ്യാര്‍ത്ഥിനിയായ 23 കാരി ക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ടത്. നിര്‍ഭയക്കേസ് പ്രതികളില്‍ പ്രായപൂര്‍ത്തിയാവാത്ത ഒരാള്‍ ഉള്‍പ്പെട്ടിരുന്നു. വിദ്യാര്‍ത്ഥിനിയെ ഏറ്റവും സാരമായി ഉപദ്രവിച്ചത് ഇയാളാണെന്ന് കോടതി കണ്ടെത്തിയിരുന്നു. എന്നാൽ പ്രായ പൂർത്തിയാകാത്ത യുവാവിനെ വധശിക്ഷയിൽ നിന്ന് ഒഴിവാക്കിയുരുന്നു. നിര്‍ഭയ വധക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയില്‍ ശിക്ഷ പൂര്‍ത്തിയാക്കി പുറത്തിറങ്ങിയ ആളെക്കുറിച്ച് കൃത്യമായ വിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. ദില്ലിയില്‍ നിന്നും അകലെയുള്ള തട്ടുകടയിലെ പാചകക്കാരനായി ജോലി ചെയ്യുകയാണെന്ന വിവരം മാത്രമേ പുറത്തുവിട്ടിട്ടുള്ളൂ.
സിക്‌സുകള്‍ മഴയായ് പെയ്തിറങ്ങിയ രാവായിരുന്നു കഴിഞ്ഞ ദിവസത്തേത്. സുരേഷ് റെയ്‌ന തുടങ്ങിവെച്ച ആ വെടിക്കെട്ട് ദിനേഷ് കാര്‍ത്തികിലൂടെ കത്തിപടര്‍ന്നപ്പോള്‍ അത് ഡല്‍ഹി ടീമിന്റെ അന്ത്യകൂദാശയാകുമെന്നാണ് കരുതിയത്. എന്നാല്‍ യഥാര്‍ത്ഥ വെടിക്കെട്ട് പിന്നീട് വരാനിരിക്കുന്നേ ഉണ്ടായിരുന്നുളളു.
മലയാളി താരം സഞ്ജു സാംസണും റിഷഭ് പന്തും ഗുജറാത്ത് ബൗളര്‍മാരെ നിഷ്‌കരുണം ശിക്ഷിച്ചപ്പോള്‍ അത് അക്ഷരാര്‍ത്ഥത്തില്‍ കൊടുങ്കാറ്റും മിന്നലും ഇടിയുമായി പരിണമിച്ചു.
43 പന്തിലാണ് റെയ്‌ന 77 റണ്‍സെടുത്ത. ദിനേഷ് കാര്‍ത്തിക് 34 പന്തില്‍ 65 റണ്‍സും എടുത്തു. സഞജു 31 പന്തില്‍ 61 റണ്‍സും റിഷഭ് പന്താകട്ടെ 43 പന്തില്‍ 97 റണ്‍സും അടിച്ചുകൂട്ടി.
ആ തകപ്പൻ കാഴ്ച കാണാം ….
വയനാട് അമ്പലവയൽ പൊലീസ് സ്റ്റേഷനിലെ വിശ്രമമുറിയിൽ വനിതാ പൊലീസുകാരിയെ മരിച്ചനിലയിൽ കണ്ടെത്തി. മേപ്പാടി റിപ്പൺ സ്വദേശിനി കെ. പി. സജിനിയാണ് മരിച്ചത്. പുലർച്ചെ രണ്ടുമുതൽ നാലുമണിവരെ പൊലീസ് സ്റ്റേഷനിൽ പാറാവ് ജോലി ചെയ്തശേഷം വിശ്രമിക്കാനായി പോവുകയായിരുന്നു. രാവിലെ ആറരയോടെ വിശ്രമമുറിയിലേക്കെത്തിയ മറ്റൊരു പൊലീസുകാരിയാണ് തൂങ്ങിമരിച്ച നിലയിൽ സജിനിയുടെ മൃതദേഹം കണ്ടെത്തിയത്. രണ്ടുവർഷം മുൻപാണ് സജിനി അമ്പലവയൽ പൊലീസ് സ്റ്റേഷനിലേക്ക് സിവിൽ പൊലീസ് ഓഫീസറായി സ്ഥലം മാറിയെത്തിയത്.
ഉത്തർപ്രദേശിൽ മിനിബസ് കനാലിലേക്കു മറിഞ്ഞ് 14 പേർ മരിച്ചു. 24 പേർക്കു പരുക്കേറ്റു. ഇറ്റാ ജില്ലയിലാണ് സംഭവം. ആഗ്രയിലെ സക്രൗലി ഗ്രാമത്തിൽനിന്നു തിരിച്ചെത്തിയ മിനി ബസാണ് അപകടത്തിൽപ്പെട്ടത്. ഡ്രൈവർ ഉറക്കം തൂങ്ങുന്ന അവസ്ഥയിലായിരുന്നുവെന്നാണ് ആരോപണം. ഇതേത്തുടർന്നാണ് വാഹനം നിയന്ത്രണം നഷ്ടപ്പെട്ട് കനാലിലേക്കു മറിഞ്ഞത്. പരുക്കേറ്റവരെ ജാലേശ്വറിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു.
അപകടങ്ങൾ തുടർക്കഥയായി കുരുതിക്കളമായി മാറിയ ചങ്ങനാശേരി വാഴൂർ റോഡിൽ കാണിച്ചുകുളം കാരക്കാട് ജംഗ്ഷനിൽ ഇന്നലെ ഉണ്ടായ വാഹന അപകടത്തിൽ നിന്നും ആണ് അഭിവന്ദ്യ പിതാവ് അത്ഭുതകരമായി രക്ഷപെട്ടത്, സെയിൽ വാൻ എതിരെ വന്ന മറ്റൊരു കാറുമായി കുട്ടിയിടിച്ചു മറിയുകയും, പുറകെ വന്ന പിതാവിന്റെ വാഹനം റോഡിനു കുറുകെ തല കിഴായി മറിഞ്ഞ വാനിൽ ഇടിച്ചു നിയന്ത്രണം വിടുകയായിരുന്നു.
അപകടത്തിൽപ്പെട്ട പിതാവിന്റെ കാർ
കാർ റോഡിൽ നിന്നും തെന്നിമാറി തൊട്ടടുത്ത മതിലിലേക്കു ഇടിച്ചു കയറാതെ ഡ്രൈവറിന്റെ അവസരോചിതമായി വാഹനം നിയന്ത്രിച്ചതിനാൽ ഒഴിവായത് വൻ ദുരന്തം, അപകടത്തിൽ ആർക്കും പരുക്കില്ല, കുട്ടിക്കാനം പോയി തിരിച്ചു ചങ്ങനാശേരിയിലേക്കു മടങ്ങും വഴിയാണ് പിതാവിന്റെ വാഹനം അപകടത്തിൽ പ്പെടുന്നത്, തുടർന്ന് പിതാവ് മറ്റൊരുവാഹനത്തിൽ യാത്ര തുടർന്നു
മൂന്നുവര്ഷം അടിമയെ പോലെ വീട്ടില്‍ ജോലിയ്ക്ക് നിന്ന പെണ്‍കുട്ടിയ്ക്ക് ആകെ നല്‍കിയ ശമ്പളം 576 രൂപ. കൂടെ എണ്ണിയാല്‍ ഒടുങ്ങാത്ത ക്രൂരമര്‍ദനം പതിവ്. ശമ്പളം നൽകാത്തത് മാത്രമല്ല, ജോലിക്കാരിയുടെ മുടി മുറിച്ച് കളയുകയും, മുറിയിൽ പൂട്ടിയിട്ട് മർദ്ദിക്കുകയും ചെയ്യുമായിരുന്നു ആ വീട്ടമ്മ. മറ്റെവിടെയും അല്ല കേരളത്തില്‍ തന്നെ സംഭവം.എന്നാൽ സഹികെട്ട് വീട് വിട്ട് പുറത്തു പോയ പെൺകുട്ടിയെ മോഷണകഥ ചമച്ച് പോലീസിനെ കൊണ്ട് പിടിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തു ഈ വീട്ടമ്മ !!
കളമശ്ശേരിയിലെ ചങ്ങമ്പുഴ നഗറിലാണ് ഈ സംഭവങ്ങൾ അരങ്ങേറിയത്.തന്നെയും മകളെയും മുറിയിൽ പൂട്ടിയിട്ട് വീട്ടിലുണ്ടായിരുന്ന 30 പവൻ സ്വർണ്ണം മോഷ്ടിച്ചുവെന്നാണ് റോഷനി എന്ന വീട്ടമ്മ പോലീസില്‍ പരാതി നല്‍കിയത്. അന്വേഷണത്തെ തുടർന്ന് വീട്ടിൽ നിന്നും പുറത്ത് കടന്ന പെൺകുട്ടിയെ ഞാറയ്ക്കലിൽ നിന്നും കണ്ടെത്തി. പെൺകുട്ടി അലഞ്ഞുതിരിഞ്ഞ് രാത്രി ഞാറയ്ക്കലിൽ എത്തി. അവിടെ ഒരു വീട്ടിൽ ദാഹജലം ചോദിച്ചു ചെന്ന പെൺകുട്ടി അവശയായിരുന്നു. ഇതുകണ്ട വീട്ടുകാർ പൊലീസിൽ വിവരമറിയിച്ചു. ഇതോടെയാണ് പോലീസ് കേസിന്റെ സത്യാവസ്ത മനസ്സിലാക്കുന്നത്.
നഷ്ടപ്പെട്ടുവെന്നു പറയുന്ന ആഭരണം വീട്ടിലെ കട്ടിലിനടിയിൽ നിന്നു കണ്ടെടുത്തതായും പൊലീസ് പറഞ്ഞു. സഹികെട്ട് വീടുവിട്ടുപോകാൻ തുനിഞ്ഞപ്പോൾ പൊലീസിനെക്കൊണ്ടു പിടിപ്പിക്കുമെന്ന് വീട്ടമ്മ ഭീഷണിപ്പെടുത്താറുണ്ടായിരുന്നുവെന്നും അതുകൊണ്ടാണ് വീട് വിട്ട് പോയപ്പോൾ വീട്ടുകാരുടെ മൊബൈൽ ഫോണുകൾ കൊണ്ടുപോയതെന്നും പെൺകുട്ടി പോലീസിനോട് പറഞ്ഞു.പെൺകുട്ടിയെ മർദിച്ചതിനും കള്ളപ്പരാതി നൽകിയതിനും ചങ്ങമ്പുഴ നഗർ ഐശ്വര്യയിൽ റോഷ്‌നി നായർക്കെതിരെ (45) കേസെടുത്തതായി പോലീസ് പറഞ്ഞു.