കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവം കേരളം ചര്‍ച്ചചെയ്യുമ്പോള്‍ ബൈജു കൊട്ടാരക്കരയുടെ സംവിധാനത്തില്‍ ഇതേ വിഷയം സിനിമയാകുന്നു. കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവവും അതിന് പിന്നിലെ ഗൂഢാലോചനയും കേസ് അന്വേഷണവുമൊക്കെയാണ് സിനിമയുടെ പ്രമേയം.
‘പ്രമുഖ നടന്‍’ എന്ന പേരില്‍ ചിത്രീകരിക്കുന്ന സിനിമയില്‍ പ്രമുഖ നടനായി പുതുമുഖ താരമാവും എത്തുക എന്നാണു റിപ്പോര്‍ട്ടുകള്‍. നിലവില്‍ മലയാള താരങ്ങള്‍ ഒന്നും ഇതിനു തയ്യാറാകാത്ത സാഹചര്യത്തിലാണ് പുതുമുഖ നടനെ കണ്ടെത്തേണ്ടി വന്നതെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു.
പ്രേക്ഷകര്‍ ഏറെ സ്നേഹിക്കുന്ന നിലവില്‍ സിനിമയില്‍ സജീവമല്ലാത്ത ഒരു താരമാണത്രെ ആക്രമിക്കപ്പെട്ട നടിയുടെ വേഷത്തില്‍ എത്തുക. പേര് സൂചിപ്പിക്കുന്നത് പോലെ പ്രമുഖ നടനെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന തരത്തിലാണ് തിരക്കഥ എന്നാണ് വിവരം. താരസംഘടനയായ അമ്മയുടെ സഹകരണം അണിയറ പ്രവര്‍ത്തകര്‍ പ്രതീക്ഷിക്കുന്നില്ലെന്നും എന്നാല്‍ ഒട്ടേറെ നിര്‍മ്മാതാക്കള്‍ സിനിമയ്ക്കായി പണം മുടക്കാന്‍ തയ്യാറായി രംഗത്തെത്തിയിട്ടുണ്ടെന്ന് ബൈജു കൊട്ടാരക്കര പറഞ്ഞു.സിനിമാ മേഖലയിലെ അനാരോഗ്യ പ്രവണതകള്‍ സിനിമ യിലൂടെ തന്നെ ജനങ്ങളെ അറിയിക്കുകയാണ് ലക്ഷ്യമെന്ന് ബൈജു കൊട്ടാരക്കര വ്യക്തമാക്കി.
ഒന്നരവയസ്സുകാരന്റെ തലയിൽ കുടുങ്ങിയ കലം മലപ്പുറം ഫയർ സ്റ്റേഷനിലെ ഉദ്യോഗസ്ഥർ മുറിച്ചുനീക്കുന്ന വിഡിയോ അഞ്ച് ദിവസത്തിനുള്ളിൽ കണ്ടത് 70 ലക്ഷം ലക്ഷത്തിലേറെ പേർ. സാഹസികമായ പല രക്ഷപ്പെടുത്തലുകൾക്കും നേതൃത്വം നൽകിയിട്ടുണ്ടെങ്കിലും ‘കലംമുറി’ അപ്രതീക്ഷിതമായി വൈറൽ ആയതിന്റെ ആശ്ചര്യത്തിലാണ് ഫയർഫോഴ്സ്. കേരള ഫയർ ഫോഴ്സ് എന്ന ഫെയ്സ്ബുക് പേജിലാണ് 70 ലക്ഷത്തിലേറെ പേർ വിഡിയോ കണ്ടത്.
മലപ്പുറം പാണായി പെരിമ്പലം കൊടുംപള്ളിക്കൽ ഷുഹൈബ് തങ്ങളും ഭാര്യ ഇസ്രത്ത് ജഹാനും മകൻ അൽസാമുമായി ഫയർ സ്റ്റേഷനിലെത്തിയത്. വീട്ടിനകത്ത് കളിക്കുന്നതിനിടെ കലം അബദ്ധത്തിൽ അൽസാമിന്റെ തലയിൽ കുടുങ്ങുകയായിരുന്നു. കലം മാറ്റാൻ ചെറിയ ശ്രമമൊന്നും മതിയാവില്ലെന്നു മനസ്സിലായതോടെ ഫയർ സ്റ്റേഷനിലേക്കു തിരിച്ചു.
വിവിധതരം കട്ടറുകൾ ഉപയോഗിച്ചു ശ്രദ്ധയോടെ കലം മുറിച്ചുമാറ്റുന്നതും കുട്ടി വാവിട്ടു കരയുന്നതും ഒടുവിൽ മുഖത്ത് ആശ്വാസം തെളിയുന്നതും വിഡിയോയിൽ കാണാം. എസ്ഒ സി.ബാബുരാജന്റെ നേതൃത്വത്തിലാണ് അഞ്ചുമിനിറ്റ് കൊണ്ട് അലുമിനിയകലം മുറിച്ചെടുത്തത്. കുട്ടികൾ കളിക്കുന്നത് വീടിനകത്തായാലും പുറത്തായാലും മുതിർന്നവരുടെ ശ്രദ്ധ വേണമെന്നോർമിക്കാൻ വിഡിയോ സഹായകമാകട്ടെയെന്നു ഷുഹൈബ് തങ്ങൾ പറഞ്ഞു.
ദുബൈയിൽ മലയാളി നഴ്‌സിനെ മരിച്ച സംഭവത്തില്‍ ദുരൂഹത ചൂണ്ടിക്കാട്ടി ബന്ധുക്കള്‍, ചങ്ങനാശ്ശേരി പായിപ്പാട് ഗ്രാമപഞ്ചായത്ത് അംഗവും മുൻ വൈസ് പ്രസിഡൻറുമായ മുണ്ടുകോട്ടാല്‍ കോട്ടപ്പുഴക്കൽ തോമസിെൻറ (രാജു കോട്ടപ്പുഴക്കൽ) മകള്‍ ശാന്തി തോമസിനെ (30) യാണ് ദുബൈ കരാമയിലെ ഫ്ലാറ്റിൽ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവ് ആൻറണി എന്ന ജോബിക്കൊപ്പമായിരുന്നു താമസം. മൂന്ന് വയസുള്ള ഏക മകള്‍ ആൻ മരിയ നാട്ടില്‍ കുടുംബാംഗങ്ങളോടൊപ്പമാണ് താമസിച്ചിരുന്നത്.
സംഭവത്തില്‍ ദുരൂഹത ചൂണ്ടിക്കാട്ടി ബന്ധുക്കള്‍ മുഖ്യമന്ത്രി പിണറായി വിജയന് പരാതി നല്‍കി. ശനിയാഴ്ച രാവിലെയും മകളുമായി ഫോണില്‍ സംസാരിച്ചതായി പിതാവ് രാജു പറഞ്ഞു. ദിവസവും ഡ്യൂട്ടി സമയം കഴിഞ്ഞ് ഫോണിലും സ്‌കൈപ്പില്‍ നേരിട്ട് കണ്ടും സംസാരിച്ചിരുന്നതായി മാതാപിതാക്കള്‍ പറയുന്നു. ശനിയാഴ്ച രാവിലെ പിതാവുമായും ഉച്ചകഴിഞ്ഞ് അനുജത്തിയുമായും ശാന്തി ഫോണില്‍ സംസാരിച്ചിരുന്നു. ശാന്തിയുടെ ഭര്‍ത്താവ് ആലപ്പുഴ തത്തംപള്ളി ആൻറണി ജോസഫിെൻറ (ജോബി) സഹോദരന്‍ ബോബി ആലപ്പുഴയില്‍നിന്ന് ശനിയാഴ്ച രാത്രി 11.30ഓടെ ശാന്തി മരണപ്പെട്ട വിവരം പായിപ്പാട്ടെ വീട്ടില്‍ ഫോണില്‍ അറിയിക്കുകയായിരുന്നു. ഫാനില്‍ തൂങ്ങിയനിലയിലാണ് മൃതദേഹം കണ്ടെതെന്നാണ് ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചത്.
ഒരു വര്‍ഷം മുമ്പാണ് ശാന്തി ദുബൈക്ക് പോയത്. മകള്‍ ആന്‍ മരിയ ആലപ്പുഴയിലെ ഭര്‍തൃവീട്ടിലാണ്. പുതിയ ആശുപത്രിയില്‍ ജോലിക്കുകയറിയതിനാല്‍ ഒരു വര്‍ഷം കൂടി കഴിഞ്ഞാലെ അവധി ലഭിക്കൂവെന്ന് നേരേത്ത അറിയിച്ചിരുന്നു. ഭര്‍ത്താവ് ശാരീരികമായും മാനസികമായും പീഡിപ്പിക്കുകയും മർദിക്കുകയും ചെയ്തിരുന്നതായി മകള്‍ ഫോണില്‍ നിരന്തരം പറയുമായിരുെന്നന്ന് സി.പി.എം ലോക്കൽ കമ്മിറ്റി അംഗം കൂടിയായ പിതാവ് രാജു കോട്ടപ്പുഴക്കൽ പറഞ്ഞു. മകളുടെ മരണത്തിലെ ദുരൂഹത അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ജില്ല പൊലീസ് മേധാവിക്കും ചങ്ങനാശ്ശേരി ഡിവൈ.എസ്.പിക്കും പരാതി നല്‍കി. ശാന്തിയുടെ അമ്മ ഗീത പായിപ്പാട് മുന്‍ ഗ്രാമപഞ്ചായത്തംഗമാണ്. സഹോദരങ്ങള്‍: നിമ്മി, അലന്‍.
യുവ ദമ്പതികളെ വീട്ടിനകത്ത് വിഷം കഴിച്ച് മരിച്ച നിലയില്‍ കണ്ടെത്തി. കോളിച്ചാല്‍ എരിഞ്ഞിലംകോട് ഭജനമഠത്തിനു സമീപത്തെ ദിവാകരന്റെ മകന്‍ സുനില്‍ (32), ഭാര്യ ജയലക്ഷ്മി (27) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കടബാധ്യതയെ തുടര്‍ന്നാണ് യുവ ദമ്പതികള്‍ ആത്മഹത്യ ചെയ്തതെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. ട്രാവല്‍ ഏജന്‍സിയില്‍ ജോലിക്കാരനാണ് സുനില്‍.
ദമ്പതികള്‍ മരിച്ചുകിടക്കുന്ന വിവരം ഇന്ന് രാവിലെ ആറു വയസുകാരനായ മകന്‍ ദേവാനന്ത് അയല്‍വാസികളെ അറിയിക്കുന്നത്. തുടര്‍ന്ന് അയല്‍വാസികളെത്തി പോലീസില്‍ വിവരമറിയിക്കുകയുമായിരുന്നു. മൃതദേഹത്തിനു സമീപത്തു വെച്ച് വിഷക്കുപ്പികള്‍ പോലീസ് കണ്ടെടുത്തു. ഒമ്പത് വര്‍ഷം മുമ്പാണ് ഇവരുടെ വിവാഹം നടന്നത്. നല്ല സാമ്പത്തിക ശേഷിയുള്ള സുനില്‍കുമാറിന്റെ മരണം സംബന്ധിച്ച് പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
തെലുങ്ക് നടന്‍ ഉദയ് കിരൺ ആത്മഹത്യ ചെയ്തതിനെ കുറിച്ച് സഹോദരി ശ്രീദേവി ആദ്യമായി മനസു തുറക്കുന്നു. സഹോദരന്റെ മരണത്തിന് രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ശ്രീദേവി മാധ്യമങ്ങളോട് ഇതെക്കുറിച്ച് തുറന്ന് സംസാരിച്ചത്. 2014 ജനുവരി അഞ്ചിനാണ് ഉദയ് കിരണ്‍ ആത്മഹത്യ ചെയ്യുന്നത്. ഹൈദരാബാദിലെ വീട്ടില്‍ വച്ച് തൂങ്ങി മരിക്കുകയായിരുന്നു.
2013 ല്‍ തെലുങ്കിലെ സൂപ്പര്‍ താരം ചിരഞ്ജീവിയുടെ മകള്‍ സുസ്മിതയുമായി കിരണിന്റെ വിവാഹം ഉറപ്പിച്ചിരുന്നു. എന്നാല്‍ ആ വിവാഹം നടന്നില്ല. തെലുങ്ക് സിനിമയില്‍ കിരണിന് പിന്നീട് നല്ല അവസരങ്ങള്‍ ലഭിക്കാത്തതിന് ഉത്തരവാദി ചിരഞ്ജീവിയാണെന്നായിരുന്നു പ്രചരിച്ചിരുന്നത്. കിരണിന്റെ മൃതദേഹം സംസ്‌കരിക്കുന്ന സമയത്ത് അദ്ദേഹത്തിന്റെ ആരാധകര്‍ ചിരഞ്ജീവിക്കെതിരെ മുദ്രാവാക്യങ്ങള്‍ മുഴക്കുകയും ചെയ്തിരുന്നു.
എന്നാൽ കിരണിന്റെ മരണത്തിന് ഉത്തരവാദി ചിരഞ്ജീവി അല്ലെന്നാണ് പറയുകയാണ് ശ്രീദേവി. ‘ഉദയ് നേരത്തേ ഒരു പെണ്‍കുട്ടിയുമായി പ്രണയത്തിലായിരുന്നു. ആ ബന്ധം പിരിഞ്ഞപ്പോള്‍ അവന്‍ തകര്‍ന്നുപോയി. ആ വിഷമത്തില്‍ നിന്ന് അവനെ കൈപിടിച്ചു കൊണ്ട് വന്നത് ചിരഞ്ജീവിയായിരുന്നു. അദ്ദേഹം അവന്റെ ഗോഡ് ഫാദറായിരുന്നു. സുസ്മിതയുമായുള്ള ബന്ധത്തിന് മുന്‍കൈയ്യെടുത്തതും ചിരഞ്ജീവിയായിരുന്നു. എന്നാല്‍ അത് നടന്നില്ല. ചിരഞ്ജീവിക്ക് അവനെ വലിയ ഇഷ്ടമായിരുന്നു. അദ്ദേഹം ഒരിക്കലും കിരണിനെ ഉപദ്രവിക്കില്ല’- ശ്രീദേവി തെലുഗു വണിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
വിവാഹം വേണ്ടെന്ന് വെച്ചത് കിരണിന്റേയും സുസ്മിതയുടേയും അഭിപ്രായ വ്യത്യാസം കൊണ്ടാണെന്നും ശ്രീദേവി വ്യക്തമാക്കുന്നു.
തെലുങ്കിലെ മുന്‍നിര നായകന്മാരുടെ സ്ഥാനത്തേക്ക് ഉദയ്കിരണ്‍ വളര്‍ന്നത് പെട്ടെന്നായിരുന്നു. ചിത്രം, നുവ്വു നീനു, മനസാന്ത നുവ്വേ, ശ്രീ റാം തുടങ്ങിയ ചിത്രങ്ങള്‍ ഉദയ് കിരണിന്റെ ഹിറ്റുകളാണ്.
റൊമാന്റിക് ഹീറോ പരിവേഷത്തില്‍ തിളങ്ങിക്കൊണ്ടിരിയ്ക്കവേയാണ് ചിരഞ്ജീവിയുടെ മകളുമായി ഉദയ് കിരണിന്റെ വിവാഹമുറപ്പിയ്ക്കുന്നത്.
വിവാഹം നടക്കാതെ വന്നതോടെ ഉദയ് കിരണ്‍ സിനിമയിലും ജീവിതത്തിലും ഒരുപോലെ മങ്ങി. വീണ്ടും വിവാഹിതനായ ഉദയ് കിരണ്‍ സിനിമയിലും സജീവമായിത്തുടങ്ങുമെന്ന പ്രതീക്ഷയിലായിരുന്നു ടോളിവുഡ്. ആ സമയത്താണ് കിരൺ ആത്മഹത്യ ചെയ്യുന്നത്. ഫിലിം ഫെയര്‍ അവാര്‍ഡ് നേടുന്ന തെലുങ്കിലെ ഏറ്റവും പ്രായം കുറഞ്ഞ നടനെന്ന ബഹുമതിയും ഉദയ് കിരണിനുണ്ട്.
തിരുവനന്തപുരം: നഴ്‌സുമാരുടെ സമരത്തില്‍ ഇന്ന് നിര്‍ണായക ചര്‍ച്ച. തൊഴില്‍ മന്ത്രി ടി.പി.രാമകൃഷ്ണന്റെ നേതൃത്വത്തിലാണ് ചര്‍ച്ച നടക്കുന്നത്. ഉച്ചക്ക് രണ്ട് മണിക്കാണ് വ്യവസായ ബന്ധ സമിതിയും മിനിമം വേതന സമിതിയുമായി മന്ത്രി ചര്‍ച്ച നടത്തുന്നത്. സ്വകാര്യ ആശുപത്രി മാനേജ്മെന്റുകളും നഴ്സുമാരുമായി സര്‍ക്കാര്‍ നേരത്തേ ചര്‍ച്ച നടത്തിയിരുന്നു. സെക്രട്ടേറിയറ്റിന് മുന്നിലെ നഴ്സുമാരുടെ സമരം ഇന്ന് 12-ാം ദിവസത്തിലേക്ക് കടക്കുകയാണ്.
ചര്‍ച്ചയില്‍ അനുകൂല തീരുമാനമുണ്ടായില്ലെങ്കില്‍ നാളെ കൂട്ട അവധിയെടുത്ത് സെക്രട്ടേറിയറ്റ് മാര്‍ച്ച് നടത്തുമെന്ന് നഴ്‌സുമാരുടെ സംഘടനകള്‍ അറിയിച്ചിട്ടുണ്ട്. ആശുപത്രികളില്‍ പ്രവേശിപ്പിക്കുന്ന രോഗികളെ പ്രചരിപ്പിക്കാതെ നാളെ മുതല്‍ നിസഹകരണ സമരവും 20-ാം തീയതി മുതല്‍ അനിശ്ചിത കാല പണിമുടക്കുമാണ് പ്രഖ്യാപിച്ചിട്ടുള്ളത്.
ഗവണ്‍മെന്റ് നേഴ്സുമാര്‍ക്ക് തുല്യമായ ശമ്പളം സ്വകാര്യമേഖലയിലും നല്‍കണമെന്നായിരുന്നു സുപ്രീം കോടതി നിര്‍ദേശിച്ച സമിതി നിര്‍ദേശിച്ചത്. ഇതനുസരിച്ചുള്ള ശമ്പളം നല്‍കണമെന്നാണ് നഴ്‌സുമാര്‍ ആവശ്യപ്പെടുന്നത്. അടിസ്ഥാന ശമ്പളം 20,000 രൂപയിലധികമായി ഉയര്‍ത്തണമെന്ന ഉറച്ച നിലപാടിലാണ് നഴ്സുമാരുടെ സംഘടനകള്‍. സ്വകാര്യ മേഖലയിലെ നഴ്‌സുമാര്‍ നടത്തുന്ന സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് യുകെയിലുള്‍പ്പെടെ ജോലി ചെയ്യുന്ന മലയാളി നഴ്‌സുമാര്‍ രംഗത്തെത്തിയിരുന്നു.
ദുബായ്: ദുബായിലെ പ്രവാസി മലയാളികൾക്ക് ഞെട്ടലുളവാക്കി മലയാളി യുവതിയെ ദുബായില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ചങ്ങനാശേരി പായിപ്പാട് സ്വദേശിനി ശാന്തി തോമസാണ്( 30) മരിച്ചത്. ദുബായിലെ എമിറേറ്റ് ആശുപത്രിയിലെ നേഴ്‌സായിരുന്നു. ഒരുമാസം മുമ്പാണ് ആശുപത്രിയില്‍ ജോലിയില്‍ പ്രവേശിച്ചത്. ഭര്‍ത്താവ് ആന്റണി ജോസ് ദുബായിലെ ഹോട്ടല്‍ ജുമൈറയിലെ ജീവനക്കാരനാണ്. ഇന്നലെ രാത്രി 11 മണിയോടെ ശാന്തിയുടെ ഭര്‍ത്താവിന്റെ സഹോദരനാണ് മരണവിവരം യുവതിയുടെ വീട്ടുകാരെ അറിയിച്ചത്.
അതേസമയം യുവതിയുടെ മരണം കൊലപാതകമാണെന്ന് വീട്ടുകാര്‍ ആരോപിച്ചു. ഭര്‍ത്താവായ ആലപ്പുഴ തത്തംപ്പള്ളി സ്വദേശിയായ ആന്റണി ജോസ് ശാന്തിയെ ഉപദ്രവിക്കുമായിരുന്നുവെന്നും വീട്ടുകാര്‍ പറഞ്ഞതായി റിപ്പോർട്ട് പുറത്തുവന്നിട്ടുണ്ട്. സംഭവത്തെപ്പറ്റി വിശദമായ അന്വേഷണം നടത്തണമെന്നും യുവതിയുടെ വീട്ടുകാര്‍ ആവശ്യപ്പെട്ടു കഴിഞ്ഞു.
പൊലീസ് കസ്റ്റഡി കാലാവധി നാളെ തീരാനിരിക്കെ നടിയെ ആക്രമിച്ച കേസിലെ പ്രധാനി പൾസർ സുനിയെ ചോദ്യംചെയ്യലിനായി രഹസ്യകേന്ദ്രത്തിലേക്ക് മാറ്റി. മാധ്യമങ്ങളുടെയൊന്നും കണ്ണിൽപെടാതെ അതിരാവിലെയായിരുന്നു പൊലീസ് നീക്കം.നടിയെ ആക്രമിച്ച കേസിൽ അറസ്റ്റിലായി കാക്കനാട് ജയിലിൽ കഴിയുമ്പോഴാണ് പൾസർ സുനിയെന്ന സുനിൽ കുമാർ രഹസ്യമായി മൊബൈൽ ഫോൺ ഉപയോഗിച്ചത്.
നാദിർഷയെയും ദിലീപിന്റെ മാനേജരെയുമാണ് വിളിച്ചത് സംസാരിച്ചതെന്നും കണ്ടെത്തി. നടിയെ ആക്രമിച്ച കേസിലേക്ക് തങ്ങളെ വലിച്ചിഴക്കുമെന്ന് ഭീഷണിപ്പെടുത്താനാണ് വിളിച്ചതെന്ന് ദിലീപ് പരാതിയും നൽകിയിരുന്നു. തുടർന്ന് സുനിൽ കുമാറിനെ ജയിലിൽ ചോദ്യം ചെയ്തപ്പോൾ കിട്ടിയ മൊഴി ദിലീപിനും കൂട്ടർക്കും എതിരായി. ഇതോടെ നടിക്കെതിരെ നടന്ന അതിക്രമത്തിന് പിന്നിൽ ഗുഡാലോചന ഉണ്ടായെന്ന് കണ്ടെത്താനുള്ള അന്വേഷണവും തുടങ്ങി. ഇതിനൊപ്പമാണ് ജയിലിലെ ഫോൺ ഉപയോഗത്തിനുള്ള കേസും റജിസ്റ്റർ ചെയ്തത്. ഈ കേസിന്റെ അന്വേഷണത്തിനായാണ് ഇപ്പോൾ കസ്റ്റഡിയിൽ വാങ്ങിയതെങ്കിലും നടി ആക്രമിച്ച കേസിന്റെ ഗൂഡാലോചനയെക്കുറിച്ചാണ് പ്രധാനമായും അറിയേണ്ടിയിരുന്നത്. നേരത്തെ ജയിലിൽ ചോദ്യം ചെയ്തപ്പോള്‍ ദിലീപിനെതിരെ മൊഴി നൽകിയെങ്കിലും പിന്നീട് കൂടുതലൊന്നും വെളിപ്പെടുത്താൻ സുനിൽ കുമാർ തയ്യാറായില്ല.
കസ്റ്റഡിയിൽ ലഭിച്ച ശേഷം കഴിഞ്ഞ ദിവസങ്ങളിലെല്ലാം അന്വേഷണ സംഘം ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ഈ സാഹചര്യത്തിലാണ് ചോദ്യം ചെയ്യൽ രഹസ്യകേന്ദ്രത്തിലേക്ക് മാറ്റിയതെന്നാണ് സൂചന. കഴിഞ്ഞ ദിവസങ്ങളിലെല്ലാം പ്രതിയെ ചോദ്യംചെയ്ത ഇൻഫോപാർക്ക് പൊലീസ് സ്റ്റേഷനിലും രാത്രി പാർപ്പിച്ച തൃക്കാക്കര സ്റ്റേഷനിലും മാധ്യമ പ്രവർത്തകർ എത്തിയെങ്കിലും പ്രതിയെ മറ്റൊരിടത്തേക്ക് മാറ്റിയെന്ന മറുപടിയാണ് ലഭിച്ചത്. അതിരാവിലെയായിരുന്നു സ്റ്റേഷൻ മാറ്റം. എന്നാൽ കൂട്ടുപ്രതികളെ നാലുപേരെ പിന്നീട് രാവിലെ ഒൻപതോടെ ഇവിടെ നിന്ന് കൊണ്ടുപോയത്
വേളി റെയില്‍വേ ട്രാക്കില്‍ സ്വന്തം രക്തത്തില്‍ പിറന്ന മക്കളെ കഴുത്തറുത്ത് കൊന്ന ശേഷം ആത്മഹത്യ ചെയ്ത ഷിബിയുടെ പെരുമാറ്റത്തില്‍ കഴിഞ്ഞ ഒരു വര്‍ഷത്തിലേറെയായി പൊരുത്തക്കേടുകള്‍ ഉളളതായി അടുത്ത ബന്ധുകള്‍ പറയുന്നു. അമ്മയുടെ മരണശേഷം പലപ്പോഴും അയാള്‍ വളരെ വയലന്റ് ആയിരുന്നതായി അടുത്ത ബന്ധുക്കൾ പറയുന്നു. ഭാര്യ ഹന്ന ജോസുമായി പലപ്പോഴും നിസാരകാര്യങ്ങള്‍ക്ക് പോലും വഴക്കിടുമായിരുന്നു. എന്നാല്‍ കുട്ടികളെ അയാള്‍ക്ക് ജീവനായിരുന്നു. പലവട്ടവും ഹന്നയെ ഷിബി ക്രൂരമായി ആക്രമിച്ചിട്ടുണ്ട്. കഴിഞ്ഞ മാസം ഉണ്ടായ വഴക്കില്‍ ഹെല്‍മറ്റ് വെച്ച് ശരീരമാസകലം തല്ലി. പതിനൊന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഇരുവരും പ്രണയിച്ച് വിവാഹിതരായത്.
ഇരുവരുടെയും പിതാക്കന്മാർ പോലീസ് ഉദ്യോഗസ്ഥരായിരുന്നു. പോലീസ് ക്വാര്‍ട്ടേഴ്‌സിലെ അടുത്തടുത്ത ഫ്ലാറ്റുകളിലാണ് ഇരുവരുടെ വീട്ടുകാര്‍ താമസിച്ചിരുന്നത്. ആ പരിചയം പ്രണയമായപ്പോള്‍ ആദ്യം വീട്ടുകാര്‍ എതിര്‍ത്തു. എന്നാല്‍ ഒടുവില്‍ മക്കളുടെ ആഗ്രഹത്തിന് വഴങ്ങികൊടുത്തു. അതിനിടയിലാണ് ഹന്ന ജോസിന്റെ പിതാവ് സര്‍വ്വീസില്‍ ഇരുന്ന് മരിക്കുന്നത്. ആശ്രിത നിയമനം വഴി പോലീസിലെ മിനിസ്റ്റീരിയല്‍ ജീവനക്കാരിയായി ഹന്നക്ക് ആ ജോലി ലഭിച്ചപ്പോള്‍ ഏറെ സന്തോഷിച്ചതും ഷിബി തന്നെ. എന്നാല്‍ ചെറിയ കാര്യങ്ങള്‍ക്ക് പോലും പെട്ടന്ന് ദേഷ്യം വരുന്ന ആളാണ് ഷിബി എന്ന് ബന്ധുകള്‍ പറയുന്നു. ദേഷ്യം വന്നാല്‍ പിന്നെ കണ്ണും മൂക്കും കാണാത്ത പ്രകൃതമാണ് ഷിബിയുടേത്.
ആദ്യമൊക്കെ കുറെ സഹിച്ചെങ്കിലും കഴിഞ്ഞ ഒരു വര്‍ഷമായി ഉപദ്രവം കൂടി വന്നു. മേലുദ്യോഗസ്ഥരായ ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥരുടെ മധ്യസ്ഥതയില്‍ പലപ്പോഴും പ്രശ്‌നങ്ങള്‍ പറഞ്ഞ് അവസാനിപ്പിച്ച് പോയാലും പിന്നെയും കാര്യങ്ങള്‍ വഷളാകാറുണ്ടായിരുന്നു. ഉപദ്രവം സഹിക്കാന്‍ കഴിയാതെ വന്നതോടെ ഗാര്‍ഹിക പീഡനത്തിന് ഹന്ന ജോസ് തിരുവനന്തപുരം കോടതിയില്‍ കേസ് കെടുത്തു. ഹന്നയുടെ പേരിലുളള വീട്ടില്‍ കയറരുതെന്ന് കോടതി ഉത്തരവും നല്‍കി. ഇതേ തുടര്‍ന്ന് കഴിഞ്ഞ ഒരു മാസത്തിലേറെയായി മറ്റൊരു സ്ഥലത്തായിരുന്നു ഷിബിയുടെ താമസം.എന്നാല്‍ ഒരു ദിവസത്തില്‍ പലതവണ ഷിബി ഹന്നയേയും കുട്ടികളേയും വിളിച്ച് കാര്യങ്ങള്‍ അന്വേഷിക്കുമായിരുന്നു. ഉപദ്രവം കൂടി വന്നതോടെ സായുധ പോലീസ് ക്യാമ്പിന് ഉളളിലെ പോലീസ് ക്വാര്‍ട്ടേഴ്‌സിലേക്ക് താമസം മാറ്റാന്‍ ഹന്നയും മക്കളും തീരുമാനിച്ചു. ചുറ്റും താമസിക്കുന്നത് പോലീസ് ഉദ്യോഗസ്ഥരായതിനാല്‍ അവിടെയെത്തി ഉപദ്രവിക്കില്ലെന്ന് കരുതിയാണ് ഹന്ന അങ്ങനെയൊരു തീരുമാനം എടുത്തത്.
എന്നാല്‍ എസ്എപി ക്യാമ്പിലേക്ക് വീടുമാറാനുളള തീരുമാനത്തെ ഷിബി ശക്തിയായി എതിര്‍ത്തു. കൊലപ്പെടുത്തുന്നതിന്റെ മുമ്പത്തെ ദിവസം സാധാരണ പോലെ ഷിബി വിളിച്ചപ്പോള്‍ ആര്‍ക്കും അസ്വഭാവികത ഒന്നും തോന്നിയില്ല. സാധാരണ ഫോണ്‍വരുമ്പോള്‍ മക്കള്‍ക്ക് കൊടുക്കാറാണ് പതിവ്. മകന്‍ ഫോണ്‍ എടുത്തപ്പോള്‍ ഇന്ന് വൈകിട്ട് നമുക്ക് വെട്ടുകാട് പളളിയില്‍ പോകണം ഒരുങ്ങി നില്‍ക്കാന്‍ അന്നാമ്മ(ഹന്ന)യോട് പറയണമെന്ന് പറഞ്ഞു. എല്ലാ വെളളിയാഴ്ച്ചകളിലും വെട്ടുകാട് പളളിയില്‍ പോകാറുണ്ടായിരുന്നതാന്‍ അതില്‍ ആര്‍ക്കും അസ്വഭാവികത തോന്നിയില്ല. എന്നാല്‍ കഴിഞ്ഞ രണ്ട് ദിവസത്തിലേറെയായി കടുത്തപനിയായിരുന്നു കുട്ടികള്‍ക്ക്.
അതൊന്നും പറഞ്ഞാല്‍ അനുസരിക്കാത്ത കൂട്ടത്തിലായിരുന്നതിനാല്‍ കുട്ടികളുടെ മാതാവ് എതിര്‍ക്കാന്‍ പോയില്ല. വെളളിയാഴ്ച്ച വൈകിട്ട് അഞ്ചരയോടെ ചെമ്പിലോട് ഉളള ഹന്നയുടെ വീട്ടില്‍ ഷിബി എത്തി. എസ്എപി ക്യാമ്പിലേക്ക് വീട്ടുപകരണങ്ങള്‍ മാറ്റുന്നതിനിടയിലാണ് ഷിബി എത്തിയത്. മക്കളായ ഫെബയേയും ഫെബിയേയും ഒരു മണിക്കൂറിനുളളില്‍ തിരികെ വിടാമെന്ന ധാരണയിലാണ് വീട്ടില്‍ നിന്ന് കൊണ്ട് പോകുന്നത്. ഷിബിയുടെ പെരുമാറ്റത്തിലെവിടെയും ഹന്നക്കും ഒരു സംശയവും തോന്നിയില്ല. എന്നാല്‍ മക്കളേയും കൊണ്ട് യാത്ര പുറപ്പെടും മുമ്പ് ബൈക്ക് മുന്‍പോട്ട് എടുത്തശേഷം ഷിബി തന്നെ തിരിഞ്ഞ് ഒന്നു നോക്കിയായതായി ഹന്ന ഓര്‍ക്കുന്നു.കുറച്ച് നിമിഷം നോക്കി നിന്ന ശേഷം ബൈക്ക് ഓടിച്ച് മക്കളുമായി ഷിബി പോയി. അത് തന്റെ അവസാനത്തെ കാഴ്ച്ചയായിരിക്കുമെന്ന് ഓര്‍ത്തില്ലെന്ന് പൊട്ടിക്കരഞ്ഞ് കൊണ്ട് ഹന്ന പറഞ്ഞു. രാത്രി വളരെ വൈകിയിയും കുട്ടികളെ കാണാതായപ്പോള്‍ പലവട്ടം ഷിബിയെ ഫോണില്‍ ബന്ധപ്പെടാന്‍ നോക്കി. പരിഭ്രാന്തയായ ഇവര്‍ തുടര്‍ന്ന് മെഡിക്കല്‍ കോളേജ് പോലീസിലെത്തി പരാതി നല്‍കി.
അപ്പോഴും മക്കള്‍ക്ക് അരുതാത്തതൊന്നും സംഭവിച്ചിട്ടുണ്ടാവില്ലെന്ന പ്രതീക്ഷയാണ് അവര്‍ക്ക് ഉണ്ടായിരുന്നത്. എല്ലാം നശിച്ചില്ലേ എന്ന് നീട്ടി അലമുറയിട്ട് കരയാന്‍ മാത്രമേ അവര്‍ക്ക് ഇപ്പോള്‍ കഴിയുന്നുളളു. ഒരു തെറ്റും ചെയ്യാത്ത രണ്ട് കുരുന്നുകളുടെ ജീവനെടുത്ത പിതാവിന്റെ ക്രൂരതയില്‍ വിറങ്ങലിച്ചിരിക്കുകയാണ് കൊച്ചുവേളി നിവാസികളും .
അച്ഛനോടൊപ്പം ബുള്ളറ്റില്‍ മീന്‍പിടിക്കാന്‍ വലിയവേളി നൂറടി പാലത്തിന് സമീപത്തെ കായലില്‍ എത്തിയതായിരുന്നു ഫേബയും ഫെബിനും. കളിച്ചു ചിരിച്ച് പാലത്തിന് മുകളിലേക്ക് പോയ കുട്ടികളുടെ ചേതനയറ്റ ശരീരമാണ് ഇന്നലെ രാവിലെ നാട്ടുകാര്‍ കണ്ടു ഞെട്ടിയത്. ബുള്ളറ്റിന് മുകളില്‍ രണ്ട് റോസാപ്പൂക്കള്‍ വച്ചതിന് ശേഷമാണ് കൃത്യം ചെയ്യാന്‍ ഷിബി നൂറടിപ്പാലത്തിലേക്ക് പോയത്. ഇത് മക്കള്‍ക്ക് വേണ്ടി വച്ചതാവാമെന്ന് കരുതുന്നു. കൊലപ്പെടുത്താന്‍ വേണ്ടി ഒരു വെട്ടുകത്തി ഷിബി ബാഗില്‍ കരുതിയിരുന്നു. കുട്ടികളുടെ മൃതദേഹത്തിന് സമീപത്തുനിന്ന് ഇത് കണ്ടെത്തി. ഒരു സ്‌കൂള്‍ ബാഗും കണ്ടെത്തിയെങ്കിലും പഴയ തുണികള്‍ മാത്രമായിരുന്നു അതിലുണ്ടായിരുന്നത്.
ചുവന്ന ടീ ഷര്‍ട്ടും നീല പാന്റുമായിരുന്നു ഫെബിന്‍ ധരിച്ചിരുന്നത്. ആദ്യം ഫേബയെ വെട്ടിയതിനുശേഷം ഇളയമകന്‍ ഫെബിനെതിരെ തിരിഞ്ഞിരിക്കാമെന്നാണ് നിഗമനം. കൈകള്‍ രണ്ടും തലയോട് ചേര്‍ത്ത് തലയിലേക്ക് വന്ന വെട്ടിനെ തടയാന്‍ ശ്രമിച്ച നിലയിലായിരുന്നു ഫെബിന്‍ കിടന്നിരുന്നത്.
സുപ്രീംകോടതിയുടെ വിധി ഉണ്ടായാലും തിരുവനന്തപുരം ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറക്കാനാകില്ലന്ന് റിപ്പോര്‍ട്ട്. നിലവറയിലെ അമ്യൂല്ല്യശേഖരങ്ങളുടെ കണക്കെടുക്കാന്‍ നിലവറയുടെ പൂട്ട് സ്‌ഫോടനം നടത്തി തുറക്കേണ്ടിവരുമെന്നും അല്ലാതെ ഒരാള്‍ക്ക് പോലും അതിനുള്ളിലേക്ക് കടക്കാനാവില്ലെന്നും ഒരു ഓണ്‍ലൈന്‍ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.
പത്മനാഭസ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറന്നാല്‍ ആരുടെയും വികാരം വ്രണപ്പെടില്ലെന്ന് കഴിഞ്ഞ ദിവസം സുപ്രിംകോടതി വ്യക്തമാക്കിയിരുന്നു. ക്ഷേത്രത്തിലെ വിലപിടിപ്പുള്ള വജ്രാഭരണങ്ങള്‍ കാണാതായ സംഭവവുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കവെയാണ് ചീഫ് ജസ്റ്റിസ് ജെ എസ് ഖെഹാറിന്റെ അധ്യക്ഷതയിലുള്ള ബെഞ്ച് ബി നിലവറ തുറക്കണമെന്ന് ആവശ്യപ്പെട്ടത്. മൂല്യനിര്‍ണയം പൂര്‍ത്തിയാക്കണമെങ്കില്‍ ബി നിലവറ തുറന്നെ മതിയാവൂ. അത് ആചാരങ്ങളെയോ ആരുടെയെങ്കിലും മതവികാരത്തെയോ വ്രണപ്പെടുത്തില്ല. നിലവറ തുറന്നില്ലെങ്കില്‍ അനാവശ്യ സംശയങ്ങള്‍ക്ക് ഇടയാക്കുമെന്നു പറഞ്ഞ കോടതി, നിലവറയിലെ കണക്കെടുപ്പിന്റെ സുതാര്യത ഉറപ്പാക്കണമെന്നും വ്യക്തമാക്കി.
നിലവറ തുറന്ന് പരിശോധിക്കുന്നത് സംബന്ധിച്ച അഭിപ്രായം ആരായാനായി അമിക്കസ് ക്യൂറി രാജകുടുംബത്തിന്റെ യോഗം വിളിച്ച് ചേര്‍ത്ത് മറുപടി ഉടന്‍ കോടതിയെ അറിയിക്കണമെന്നും ആവശ്യപ്പെട്ടിട്ടിരുന്നു. എ നിലവറയില്‍ നിന്ന് പത്ത് ലക്ഷം കോടി രൂപയുടെ നിക്ഷേപമാണ് കണ്ടെത്തിയത്. ഇതിലും ഇരട്ടി ബി നിലവറയില്‍ കാണുമെന്നാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്.
ബി നിലവറയുടെ ആദ്യ വാതില്‍ കടന്നാല്‍ പിന്നെ ഉരുക്ക് വാതിലാണുള്ളത്. ഏറെ ബലമുള്ള ഉരുക്ക് ഉപയോഗിച്ചാണ് ഇതുണ്ടാക്കിയിരിക്കുന്നത്. ആര്‍ക്കും പൊളിക്കാനാവരുതെന്നതായിരുന്നു ലക്ഷ്യം. ഇതിന് പൂട്ടുമുണ്ട്. പൂട്ട് തുറന്നാല്‍ അകത്ത് കയറാം. എന്നാല്‍ ഈ പൂട്ട് തുറക്കാന്‍ ഇന്ന് ആര്‍ക്കും അറിയില്ലെന്നാണ് രാജകുടുംബത്തില്‍ നിന്ന് ലഭിക്കുന്ന സൂചന.
പൂട്ടു തുറക്കാനുള്ള താക്കോല്‍ രാജകുടുംബത്തിലുണ്ട്. എന്നാല്‍ നവസ്വരങ്ങളുടെ പാസ് വേര്‍ഡ് ഉപയോഗിച്ചാണ് വാതില്‍ പൂട്ടിയിരിക്കുന്നത്. ഇത് തുറക്കണമെങ്കില്‍ പൂട്ടുമ്പോള്‍ ഉപയോഗിച്ച ഒന്‍പത് വാദ്യങ്ങളും അതേ സ്വരവും അനിവാര്യമാണ്. ഇതിനെ കുറിച്ച് ആര്‍ക്കും അറിയില്ല. ഇതു സംബന്ധിച്ച താളിയോലകള്‍ സൂക്ഷിച്ചിരുന്നു. എന്നാല്‍ ഇവ നഷ്ടമാവുകയും ചെയ്തു. അതുകൊണ്ട് തന്നെ സുപ്രീംകോടതി പൂട്ട് തുറക്കാന്‍ പറഞ്ഞാലും ആരെ കൊണ്ടും അത് സാധിക്കില്ലെന്നാണ് വിലയിരുത്തല്‍. ഉരുക്ക് വാതില്‍ സ്‌ഫോടനത്തിലൂടെ മാത്രമേ തകര്‍ത്ത് അകത്ത് കയറാന്‍ പറ്റൂവെന്നതാണ് സാഹചര്യം. ക്ഷേത്രത്തിലെ ബി നിലവറ ശ്രീകോവിലിനോട് ചേര്‍ന്നാണ് സ്ഥതിചെയ്യുന്നത്. ഇത് തകര്‍ത്താല്‍ ക്ഷേത്രത്തെ എങ്ങനെ ബാധിക്കുമെന്ന് ആര്‍ക്കും പറയാന്‍ സാധിക്കില്ല.
ഉരുക്ക് വാതില്‍ മുറിച്ചെടുക്കാനുള്ള കട്ടര്‍ കൊണ്ടു വരികെയാണ് മറ്റൊരു പോംഴി.എന്നാല്‍, അമൂല്യമായ കൂടുതല്‍ സൂക്ഷിപ്പുകള്‍ ഉണ്ടെന്ന് കരുതുന്ന ബി നിലവറ തുറക്കാനാവില്ലെന്നാണ് രാജകുടുംബത്തിന്റെ നിലപാട്.