Latest News

ഇസ്ലാമാബാദ്: പത്താന്‍കോട്ട് വ്യോമത്താവളത്തില്‍ നടന്ന ഭീകരാക്രമമവുമായി ബന്ധപ്പെട്ട് പാകിസ്ഥാനില്‍ നാലുപേര്‍ അറസ്റ്റില്‍. സിയാല്‍കോട്ട്, ബഹാവല്‍പൂര്‍ എന്നിവിടങ്ങളില്‍നിന്നാണ് ഇവരെ കസ്റ്റഡിയില്‍ എടുത്തത്. ജയ്‌ഷെ മുഹമ്മദ് ശക്തികേന്ദ്രങ്ങളാണ് ഈ പ്രദേശങ്ങള്‍. ഇന്ത്യ നല്‍കിയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് പാകിസ്ഥാന്‍ നടപടി എടുത്തത്. ആക്രമണത്തിനു പിന്നാലെ ഇന്ത്യന്‍ സൈന്യം നടത്തിയ തിരിച്ചടിയില്‍ കൊല്ലപ്പെട്ട ആറ് ഭീകരരുടെ ഡിഎന്‍എ സാംപിളുകളും ഇന്ത്യ അയച്ചു കൊടുത്തിട്ടുണ്ട്.
ജയ്‌ഷെ മുഹമ്മദാണ് ആക്രമണത്തിനു പിന്നിലെന്ന് ഇന്ത്യ ആരോപിച്ചിരുന്നു. ഇത് സ്ഥാപിക്കുന്ന തെളിവുകളും ഇന്ത്യ പാകിസ്ഥാന് നല്‍കി. അതിനു പിന്നാലെ ഇന്ത്യയെ പരിഹസിച്ചു കൊണ്ട് ജയ്‌ഷെ മുഹമ്മദിന്റെ വീഡിയോ സന്ദേശം പുറത്തു വന്നിരുന്നു. ആക്രമണത്തേക്കുറിച്ച് അന്വേഷിക്കാന്‍ പാകിസ്ഥാന്‍ സംയുക്ത അന്വേഷണ സംഘത്തേയും പ്രഖ്യാപിച്ചു. ഐഎസ്‌ഐ, ഫെഡറല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി, തീവ്രവാദ വിരുദ്ധ വിഭാഗം എന്നിവയുള്‍പ്പെടുന്നതാണ് അന്വേഷണ സംഘം.

പ്രധാനമന്ത്രി നവാസ് ഷെരീഫ്, സര്‍താജ് അസീസ്, ഇസഹാക്ക് ധര്‍, നാസില്‍ ജാന്‍ജുവ, ചൗധരി നിസാര്‍ അലി ഖാന്‍, വിദേശകാര്യ സെക്രട്ടറി ഐസാസ് ചൗധരി എന്നിവരുമായി നടത്തിയ ചര്‍ച്ചകള്‍ക്കു ശേഷമാണ് ഈ നപടികള്‍ പ്രഖ്യാപിച്ചത്. ഇന്ത്യ കൈമാറിയ തെളിവുകള്‍ പരിശോധിക്കാനും ഇവര്‍ നിര്‍ദേശം നല്‍കിയതായാണ് വിവരം. നടപടികളുണ്ടായില്ലെങ്കില്‍ സമാധാന ശ്രമങ്ങളുമായി മുന്നോട്ടു പോകാനാകില്ലെന്ന് ഇന്ത്യ വ്യക്തമാക്കിയിരുന്നു.

ബീജീംഗ്: ലോകത്തെ ഏറ്റവും പഴക്കമുളള തേയില കണ്ടെത്തിയതായി പുരാവസ്തു ഗവേഷകര്‍. പൗരാണിക ചൈനീസ് ചക്രവര്‍ത്തിയുടെ മൃതദേഹത്തോടൊപ്പം അടക്കം ചെയ്ത വസ്തുക്കളില്‍ നിന്നാണ് ഇത് ലഭിച്ചത്. പൗരാണിക കാലത്തെ ചൈനീസ് രാജകുടുംബാംഗങ്ങള്‍ക്കും ചായ ഏറെ പ്രിയപ്പെട്ട പാനീയമായിരുന്നു എന്നതിന്റെ തെളിവാണ് ഇതെന്നാണ് വിലയിരുത്തല്‍. 2150 കൊല്ലം മുമ്പ് തന്നെ ഇവര്‍ തേയിലയും ചായയും ഉപയോഗിച്ചിരുന്നു. തേയില മൃതദേഹത്തോടൊപ്പം അടക്കം ചെയ്താല്‍ പരലോകത്ത് ചായ ആവശ്യമുളളപ്പോള്‍ ഇതുപയോഗിച്ച് ഉണ്ടാക്കുമെന്നും അവര്‍ വിശ്വസിച്ചിരുന്നു.
ചൈന ടിബറ്റിലേക്ക് തേയിലച്ചെടിയുടെ ഇലകള്‍ കയറ്റുമതി ചെയ്തിരുന്നതായി രണ്ടായിരം വര്‍ഷം മുമ്പിറങ്ങിയതെന്ന് കരുതുന്ന ഒരു പുസ്തകത്തില്‍ പറയുന്നുണ്ട്. ചൈനീസ് അക്കാഡമി ഓഫ് സയന്‍സിലെ ഗവേഷകരാണ് പുതിയ കണ്ടുപിടുത്തവുമായി രംഗത്തെത്തിയിരിക്കുന്നത്. തേയിലക്ക് പുറമെ അരിയടക്കമുളള ധാന്യങ്ങളും ഈ ചക്രവര്‍ത്തിക്ക് പരലോകത്തേക്ക് കൊണ്ടുപോകാനായി ശവപേടകത്തില്‍ അടക്കം ചെയ്തിരുന്നു. ഹാന്‍ വംശത്തിലെ ചക്രവര്‍ത്തിയായിരുന്ന ജിംഗ് ദിയുടെ ശവകുടീരത്തില്‍ നിന്നാണ് ഇവ കണ്ടെത്തിയിട്ടുളളത്. 141 ബിസിയിലാണ് ഇദ്ദേഹം മരിച്ചതെന്ന് കരുതുന്നു. അക്കൊല്ലം തന്നെ ഉണ്ടാക്കിയ തേയിലയാകും മൃതദേഹത്തൊടൊപ്പം അടക്കം ചെയ്തതെന്നും അനുമാനിക്കുന്നു. ഒരു തടിപ്പെട്ടിയിലാണ് തേയില സൂക്ഷിച്ചിരിക്കുന്നത്. ചക്രവര്‍ത്തിയുടെ ശവകുടീര സമുച്ചയത്തിന് ചുറ്റിലുമുളള വിവിധ കുഴികളിലായി ഇദ്ദേഹത്തിന് അടുത്ത ജന്മത്തില്‍ ഉപയോഗിക്കാനുളള നിരവധി സാധനങ്ങളും അടക്കം ചെയ്തിട്ടുണ്ട്.

ആയുധങ്ങള്‍, മണ്‍പാത്രങ്ങള്‍, മണ്ണില്‍ തീര്‍ത്ത മൃഗങ്ങള്‍, കുതിരയെ പൂട്ടിയ രഥങ്ങള്‍ തുടങ്ങിയവയണ് ഈ കുഴിമാടങ്ങളില്‍ അടക്കം ചെയ്തിരിക്കുന്നത്. ഇദ്ദേഹത്തിന്റെ സാമ്രാജ്യത്തിന്റെ തലസ്ഥാനമായ ചാങ്ങ് അതായത് ആധുനിക സിയാങിനടുത്തായാണ് ശവകുടീരം സ്ഥിതി ചെയ്യുന്നത്. ഈ സ്ഥലത്ത് ഇപ്പോള്‍ സന്ദര്‍ശകരെ അനുവദിക്കുന്നുണ്ട്. 1990ന് മുമ്പ് തന്നെ ഇവിടെ ഉദ്ഖനനം തുടങ്ങിയിരുന്നു. എന്നാല്‍ ഇപ്പോള്‍ മാത്രമാണ് ഇതിലുണ്ടായിരുന്ന തേയില തിരിച്ചറിയാന്‍ ഗവേഷകര്‍ക്കായത്.

ചായ കുടിക്കുന്ന ചൈനീസ് ചക്രവര്‍ത്തിയ്ക്ക് വലിയ പ്രാധാന്യം ലഭിച്ചിരുന്നതായും രേഖകള്‍ വ്യക്തമാക്കുന്നു. ഇദ്ദേഹം വളരെ മികച്ച ഭരണാധികാരിയല്ലെന്നും സൂചനയുണ്ട്. ജനങ്ങള്‍ക്ക് മികച്ച നിലവാരമുളള ജീവിതം നല്‍കുന്നതിനായി ഇദ്ദേഹം നികുതിയിളവുകള്‍ നല്‍കിയിരുന്നു. കുറ്റവാളികള്‍ക്ക് വലിയ മാനുഷിക പരിഗണന നല്‍കുന്നയാളുമായിരുന്നു ഈ ചക്രവര്‍ത്തി. അതിനായി പലരുടെയും ശിക്ഷകള്‍ കുറച്ച് കൊടുത്തു. രാജകുടുംബത്തിന്റെ അധികാരങ്ങളും ഇദ്ദേഹം കുറേശെയായി കുറച്ച് കൊണ്ടു വന്നു.

അജ്ഞാതമായിരുന്ന ഒരു പുരാതന ചൈനീസ് സംസ്‌കാരത്തെക്കുറിച്ച് പഠിക്കാന്‍ പുതിയ കണ്ടെത്തലുകള്‍ സഹായകമാകുമെന്നാണ് പ്രതീക്ഷ. ചായയുടെ ഉത്ഭവത്തെക്കുറിച്ചുളള സൂചനകള്‍ നല്‍കാനും ഇതിന് കഴിയും. ഇലയുടെ മുകുളങ്ങള്‍ ഉപയോഗിച്ച് നിര്‍മിച്ച തേയിലയാണ് ലഭിച്ചിട്ടുളളത്. ഇതിന് നല്ല ഗുണമേന്‍മയുണ്ടെന്നും ഗവേഷകര്‍ വ്യക്തമാക്കി. മികച്ചയിനം ഇലകളാകാം ഈ തേയിലയുടെ നിര്‍മിതിക്ക് ഉപയോഗിച്ചതെന്നും ഗവേഷകര്‍ പറയുന്നു.

ജിദ്ദ: സൗദിയില്‍ ജിസാന്‍ എയര്‍പോര്‍ട്ടില്‍ യാത്രയ്ക്ക് ഒരുങ്ങിനില്‍ക്കുന്ന വിമാനത്തിനുള്ളില്‍ വെച്ച് വിമാനം ബോംബിട്ടു തകര്‍ക്കുമെന്ന് ഭീഷണിപ്പെടുത്തിയ ഈജിപ്ത് വംശജയായ സ്ത്രീയെ സുരക്ഷാ ഭടന്മാര്‍ പിടിച്ചു വിമാനത്തില്‍നിന്നും പുറത്തിറക്കി.
വിമാനത്തിനകത്തേക്ക് കൊണ്ടുപോകുവാന്‍ അനുവദിക്കപ്പെട്ടതിലും വലിയ ബാഗ്ഗേജുമായി കയറിയ സ്ത്രീയോട് വിമാന ജീവനക്കാര്‍ ബാഗ്ഗേജ് താഴെയിറക്കാന്‍ ആവശ്യപ്പെട്ടിരുന്നു. അല്ലെങ്കില്‍ ബര്‍ത്തിനടിയില്‍ വയ്ക്കാമെന്നും പറഞ്ഞതോടെ സ്ത്രീ അതിനു കൂട്ടാക്കതെ വിമാനത്തിനുള്ളില്‍ ബഹളം വെക്കുകയും ബോംബിട്ടു തകര്‍ക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.

ഉടന്‍ തന്നെ പൈലറ്റ് സുരക്ഷാ വിഭാഗത്തിനു വിവരം കൈമാറുകയും വിമാനത്തിനകത്തേക്കു കുതിച്ചെത്തിയ സുരക്ഷാ ഭടന്മാര്‍ സ്ത്രീയേയും കൂടെയുള്ള വലിയ പെട്ടിയും പുറത്തിറക്കി. പെട്ടി പരിശോധിച്ചപ്പോള്‍ സ്‌ഫോടന വസ്തുക്കളൊന്നും കണ്ടെത്താനായില്ല. സ്ത്രീയെ പുറത്തിറക്കിയതിനു ശേഷമാണ് വിമാനം പറന്നുയര്‍ന്നത്

കൊച്ചി: ഏത് മതസ്ഥര്‍ക്കും ശബരിമലയിലെത്തി അയ്യപ്പ ദര്‍ശനം നടത്താമെന്നിരിക്കെ ഭിന്നലിംഗക്കാര്‍ക്ക് അയ്യപ്പ ദര്‍ശനം ഇപ്പോഴും സ്വപ്‌നം മാത്രമാകുന്നു. വ്രതമെടുത്ത് മലകയറാന്‍ എത്തുന്ന എത്തുന്ന ഭിന്നലിംഗക്കാരെ പമ്പ ഗണപതി ക്ഷേത്രത്തിന് മുന്നില്‍ വച്ച് തന്നെ പൊലീസ് മടക്കി അയക്കുന്നതായി ഇവര്‍ പരാതിപ്പെടുന്നു. വൈദ്യ പരിശോധന നടത്തി തങ്ങളെ മലകയറാന്‍ അനുവദിക്കണമെന്ന ആവശ്യവും പോലീസ് പരിഗണിക്കുന്നില്ലെന്നും ഇവര്‍ പരാതിപ്പെടുന്നു.
സര്‍ക്കാരിന്റെ തിരിച്ചറിയല്‍ കാര്‍ഡും മറ്റ് രേഖകളും ഉണ്ടായിട്ടും തങ്ങളെ മലകയറാന്‍ അനുവദിക്കുന്നില്ലെന്ന് ഭിന്നലിംഗക്കാര്‍ പരാതിപ്പെടുന്നു. സ്ത്രീകളാണെന്നും ഇവരെ സന്നിധാനത്തേക്ക് കടത്തി വിടാന്‍ പറ്റില്ലെന്നുമാണ് പൊലീസുകാരുടെ വിശദീകരണം. ഇവരുടെ സ്‌ത്രൈണത മനസ്സിലാക്കി തിരഞ്ഞു പിടിച്ച് പൊലീസ് മലകയറുന്നത് വിലക്കുകയാണ്. വൈദ്യപരിശോധന നടത്തി പുരുഷന്മാരാണെന്ന് അറിഞ്ഞാല്‍ കടത്തി വിട്ടുകൂടെ എന്നാണ് ഭിന്നലിംഗക്കാര്‍ ചോദിക്കുന്നത്. പ്രായമുള്ളവരെ പോലും പൊലീസ് കടത്തി വിടുന്നില്ലെന്നും ഇവര്‍ പരാതിപ്പെടുന്നു.

ബ്രിസബെയ്‌ന്‍: 2105-ല്‍ നിര്‍ത്തിയടത്തു നിന്ന്‌ സാനിയ മിര്‍സ-മാര്‍ട്ടിന ഹിംഗിസ്‌ സഖ്യത്തിന്റെ തേരോട്ടം. 2016-ലെ ആദ്യ കിരീടം നേടി തങ്ങള്‍ ഈവര്‍ഷവും മികച്ച ഫോമിലാണെന്ന്‌ ഇന്തോ-സ്വിസ്‌ ജോഡി തെളിയിച്ചു. കഴിഞ്ഞ വര്‍ഷത്തെ ഫോം അതേപടി തുടരുന്ന അവര്‍ ഇന്നലെ ബ്രിസ്‌ബെയ്‌ന്‍ ഓപ്പണിലാണ്‌ കിരീടമുയര്‍ത്തിയത്‌. ജര്‍മനിയുടെ ആഞ്ചലിക്‌ കെര്‍ബര്‍ – ആന്‍ഡ്രിയ പെറ്റകോവിച്ച്‌ സഖ്യത്തെ തോല്‍പിച്ചാണ്‌ അവര്‍ ജേതാക്കളായത്‌. 7-5, 6-1 എന്ന സകോറിന്‌ നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു ജയം.

69 മിനിറ്റ്‌ നീണ്ട മത്സരത്തിന്റെ ആദ്യ സെറ്റില്‍ ജര്‍മന്‍ സഖ്യം പോരാട്ടവീര്യം പ്രദര്‍ശിച്ചെങ്കിലും രണ്ടാം സെറ്റില്‍ സാനിയയും ഹിംഗിസും തകര്‍ത്തുവാരി. ഇന്തോ-സ്വിസ്‌ സഖ്യത്തിന്റെ തുടര്‍ച്ചയായ ഇരുപത്താറാം ജയമാണിത്‌.രണ്ടു ജയങ്ങള്‍ കൂടി നേടിയാല്‍ തുടരന്‍ ജയങ്ങള്‍ക്കുള്ള ലോകറെക്കോഡ്‌ സ്വന്തമാക്കാം.

മലയാളത്തിന്റെ ജനപ്രിയ നായകന്‍ ദിലീപും എക്കാലത്തേയും മികച്ച അഭിനേത്രിയുമായ കാവ്യമാധവനും ഒന്നിക്കുന്നു. മലയാളി പ്രേക്ഷകര്‍ നെഞ്ചിലേറ്റി ലാളിച്ച താരജോഡികളായ ഈ താരങ്ങള്‍ വിവാദങ്ങളിലും വാര്‍ത്തകളിലും ഇരുവരും പലപ്പോഴായി നിറഞ്ഞിരുന്നെങ്കിലും ഇവര്‍ ഒന്നിച്ചഭിനയിച്ച ചിത്രങ്ങള്‍ സമ്മാനിച്ചത് ഹിറ്റുകളായിരുന്നു. ഇത്തരത്തില്‍, മറ്റൊരു ഹിറ്റുമായി മലയാളി പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്താനുള്ള തയ്യാറെടുപ്പിലാണ് ദിലീപും കാവ്യാമാധവനും.
നല്ല പ്രോജക്റ്റുകള്‍ വന്നാല്‍ കാവ്യയുമൊത്തുള്ള സിനിമകള്‍ വീണ്ടും ചെയ്യുമെന്ന് ദിലീപ് പറഞ്ഞു. പവര്‍ഫുള്‍ ആയ നായികാ കഥാപാത്രങ്ങള്‍ ചെയ്യാന്‍ കഴിവുള്ള നടിയാണ് കാവ്യയെന്നും നല്ല പ്രോജക്റ്റുകള്‍ വന്നാല്‍ കാവ്യയുമൊത്തുള്ള സിനിമകള്‍ ചെയ്യുന്നതില്‍ തടസമില്ലെന്നും ദിലീപ് കൂട്ടിച്ചേര്‍ത്തു. മലയാളത്തിലെ പ്രമുഖരായ സൂപ്പര്‍ സ്റ്റാറുകള്‍ക്കൊപ്പം വളരെ ചെറിയ പ്രായത്തില്‍ തന്നെ അഭിനയവേദി പങ്കിട്ട കാവ്യാമാധവന്‍, മികച്ച നായികാ വേഷങ്ങള്‍ ചെയ്ത് കഴിവു തെളിയിച്ച നടിയാണ് കാവ്യയെന്നും ദിലീപ് കൂട്ടിച്ചേര്‍ത്തു. ഒരു അഭിമുഖത്തില്‍ സംസാരിക്കവെയാണ് ദിലീപ് ഇക്കാര്യങ്ങള്‍ പറഞ്ഞത്.

മംമ്ത-ദിലീപ് ജോടികളായി തിയേറ്ററുകളില്‍ മികച്ച പ്രതികരണം ഏറ്റുവാങ്ങുന്ന ടു കണ്‍ട്രീസ് എന്ന ചിത്രം പോലെ കാവ്യ ദിലീപ് കൂട്ടുകെട്ടില്‍ സിനിമ ഉണ്ടാകുമോ എന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു ദിലീപ്. മുന്‍പ് മൈ ബോസ് എന്ന ചിത്രത്തിലും മംമ്തയും ദിലീപും ഒന്നിച്ചഭിനയിക്കുകയും പ്രേക്ഷകര്‍ ഇരുകൈകളും നീട്ടി ഈ ചിത്രത്തെ ഏറ്റുവാങ്ങുകയും ചെയ്തിരുന്നു.

തീയറ്ററുകളില്‍ ഉത്സവ പ്രതീതി സൃഷ്ടിക്കുന്ന ചിത്രങ്ങള്‍ കാണാനാണ് തന്റെ പ്രേക്ഷകര്‍ തീയറ്ററുകളില്‍ എത്തുന്നതെന്നും തന്റെ പരാജയ ചിത്രങ്ങളെല്ലാം ഡ്രൈ ആയിരുന്നു എന്നും പറഞ്ഞ ദിലീപ്, വര്‍ഷത്തില്‍ രണ്ട് ചിത്രം ചെയ്യാനാണ് താല്‍പ്പര്യമെന്നും എന്നാല്‍ നിരവധി പേര്‍ ഡേറ്റിനായി സമീപിക്കുമ്പോള്‍ അത് സാധ്യമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രതിചേച്ചിയെയും പപ്പുവിനെയും ആരും മറക്കാന്‍ സാധ്യതയില്ല. ഭരതന്റെ രതിചേച്ചിയെ മറന്നെങ്കിലും ടികെ രാജീവ് കുമാറിന്റെ രതിചേച്ചിയെ ന്യൂജനറേഷന്‍ മറക്കാന്‍ സാധ്യതയില്ല. നടി ജയഭാരതിയെ സജീവമാക്കിയ ചിത്രമായിരുന്നു പ്രശസ്ത സംവിധായകന്‍ ഭരതന്റെ രതിനിര്‍വ്വേദം. കൗമാരക്കാരനായ പപ്പുവിന്റെയും രതിചേച്ചിയുടെയും അനുരാഗം വീണ്ടും പ്രേക്ഷകര്‍ക്കു മുന്നില്‍ ടികെ രാജീവ് എത്തിക്കുകയായിരുന്നു.
എന്നാല്‍, ഭരതന്‍ ആദ്യം രതിചേച്ചിയായി തെരഞ്ഞെടുത്തത് പ്രശസ്ത താരം ഷീലയയെ ആയിരുന്നു. ഷീല വേണ്ടെന്നുവെച്ച വേഷമാണ് പിന്നീട് ജയഭാരതിക്ക് ലഭിച്ചത്. എന്തുകൊണ്ടാണ് ഷീല ആ വേഷം സ്വീകരിക്കാതിരുന്നത്. മേനി പ്രദര്‍ശിപ്പിക്കാന്‍ ഷീല തയ്യാറായിരുന്നില്ലത്രേ. അശ്ലീല രംഗങ്ങള്‍ മൂലം വേണ്ടെന്നുവെച്ച ചിത്രമായിരുന്നു ഭരതന്റെ രതിനിര്‍വ്വേദമെന്നാണ് ഷീല വ്യക്തമാക്കിയത്. അശ്ലീല രംഗങ്ങള്‍ അഭിനയിക്കാന്‍ തന്നെ കിട്ടില്ലെന്നാണ് അന്നും ഇന്നും ഷീല പറയുന്നത്. അതുകൊണ്ടു മാത്രം വേണ്ടെന്നുവെച്ച ചിത്രമാണ് രതിനിര്‍വ്വേദം. മലയാള ചലച്ചിത്രത്തില്‍ പണ്ട് മേനി പ്രദര്‍ശനം ഇല്ലായിരുന്നു. എന്നാല്‍, ആ സമയത്തും ജയഭാരതി മേനി പ്രദര്‍ശിപ്പിക്കാന്‍ തയ്യാറാവുകയായിരുന്നുവെന്നും ഷീല വ്യക്തമാക്കുന്നു.

Rathinirvedam movie jayabharathy hot mundu mulakakcha bathing river (6)

ഹരി പോത്തന്‍ രതിനിര്‍വ്വേദത്തിന്റെ കഥയുമായി ആദ്യം തന്നെയാണ് സമീപിച്ചത്. കേട്ടയുടന്‍ തന്നെ ഞാന്‍ വേണ്ടെന്നു പറയുകയായിരുന്നു. അത്തരം വേഷങ്ങള്‍ താന്‍ ചെയ്യില്ലെന്ന് പറയുകയായിരുന്നുവെന്നും ഷീല പറയുന്നു. എക്കാലത്തെയും ഹിറ്റ് ചിത്രങ്ങളിലൊന്നായിരുന്നു ഭരതന്റെ രതിനിര്‍വ്വേദം. ജയഭാരതി എന്ന നടിയെ പിന്നീട് ഉയരങ്ങളില്‍ എത്തിച്ചതും ആ ഒറ്റൊരു ചിത്രമായിരുന്നു.

തിരുനെല്‍വേലി: തമിഴ്‌നാട്ടിലെ തിരുനെല്‍വേലിയില്‍ രാവിലെയുണ്ടായ ബസപകടത്തില്‍ മരിച്ച മലയാളികളുടെ എണ്ണം അഞ്ചായി. രണ്ടു മൃതദേഹങ്ങള്‍ കൂടി ഉച്ചയ്ക്കു ശേഷം തിരിച്ചറിഞ്ഞു. വലിയതുറ സ്വദേശികളായ വിനോദ്, ഭാര്യ ആന്‍സി എന്നിവരെയാണ് തിരിച്ചറിഞ്ഞത്. ഇനി 35 വയസ്സ തോന്നിക്കുന്ന ഒരു പുരുഷനെ കൂടിയാണ് തിരിച്ചറിയാനുള്ളത്. അപകടത്തില്‍ ഇവരുടെ മുഖം തിരിച്ചറിയാന്‍ കഴിയാത്ത വിധം ചതഞ്ഞരഞ്ഞ് പോയിരുന്നു. ആന്‍സിയുടെ ബന്ധുക്കള്‍ എത്തി വസ്ത്രവും വിവാഹമോതിരവും കണ്ടാണ് ഇരുവരെയും തിരിച്ചറിഞ്ഞത്.
അപകടത്തില്‍ പത്തു പേരാ് മരിച്ചത്. കൊച്ചുതുറ സ്വദേശി ലീയോയുടെ മകന്‍ സുജിന്‍ (ആറ്), കൊല്ലം സ്വദേശി നിഷ ബിജു, മകന്‍ ആല്‍റോയ്(രണ്ട്) എന്നിവരെ നേരത്തെ തിരിച്ചറിഞ്ഞിരുന്നു. കന്യാകുമാരി സ്വദേശികളായ ജിമ്മി, എഡ്വിന്‍ മൈക്കിള്‍, ഗുജറാത്ത് സ്വദേശികളായ ആഞ്ചലോ(26), സഹോദരി അഞ്ജലി(19) എന്നിവരെയും തിരിച്ചറിഞ്ഞിട്ടുണ്ട്.

മുംബൈ: താന്‍ അഭിനയിച്ച സിനിമയുടെ വ്യാജ പതിപ്പ് ആസ്വദിച്ച സഹയാത്രികനോട് തട്ടിക്കയറി ബോളിവുഡ് നടി കൃതി സനോന്‍. വിമാനയാത്രയ്ക്കിടെ ദില്‍വാലെയുടെ വ്യാജപതിപ്പ് ഫോണില്‍ ആസ്വദിച്ച സഹയാത്രികനോടാണു കൃതി പൊട്ടിത്തെറിച്ചത്. മുംബൈയില്‍ നിന്ന് ഡല്‍ഹിക്കുപോകുകയായിരുന്നു നടി. സമീപമിരുന്ന യാത്രക്കാരന്‍ സിനിമയുടെ വ്യാജ പതിപ്പ് ഫോണില്‍ ആസ്വദിച്ചപ്പോഴാണ് കൃതി ഇടപെട്ടത്.
വ്യാജപതിപ്പ് കാണുന്നത് കുറ്റകരമല്ലെയെന്ന ചോദ്യത്തിന് ഇത്തരത്തില്‍ സിനിമ ആസ്വദിക്കുന്നതാണ് ഇഷ്ടമെന്ന് ഇയാള്‍ പറഞ്ഞു. ഇതോടെ സഹയാത്രക്കാരന്‍ ദില്‍വാലെ കാണുന്നതിന്റെ ചിത്രങ്ങള്‍ സഹിതം കൃതി ട്വീറ്റ് ചെയ്ത് മാലോകരെ അറിയിച്ചു. കൃതിയുടെ ട്വീറ്റിന് ആയിരക്കണക്കിന് ലൈക്കാണ് ലഭിച്ചത്. ഷാരൂഖ് ഖാനും കാജോളും നീണ്ട ഇടവേളയ്ക്കു ശേഷം പ്രണയജോടികളായി തകര്‍ത്തഭിനയിച്ച സിനിമയാണ് ദില്‍വാലെ.

CXT3qFEUQAAz66D

dilwale

ഭോപ്പാല്‍: കെടുകാര്യസ്ഥത മൂലം അനുദിനം വാര്‍ത്തകളില്‍ നിറയുകയാണ് എയര്‍ ഇന്ത്യ. നാഥനില്ലാ കളരിപോലെയാണ് പൊതുമേഖലാ സ്ഥാപനം. ലാന്‍ഡിങ്ങിനിടെ ചക്രത്തിലെ കാറ്റ് പോയിട്ടാണ് ഇത്തവണ വാര്‍ത്തയില്‍ ഇടം പിടിച്ചിട്ടുള്ളത്. ഭോപ്പാല്‍ രാജ ഭോജ് വിമാനത്താവളത്തിലാണ് സംഭവം. ഇന്നലെ പുലര്‍ച്ചെ വന്നിറങ്ങിയ എയര്‍ബസ് 320 വിമാനമാണ് ടയറുകളിലൊന്നിനു കാറ്റു പോയി മടക്കയാത്ര വൈകിയത്. ഡല്‍ഹിയില്‍നിന്നുള്ള എയര്‍ ഇന്ത്യ വിമാനം റണ്‍വേയില്‍ ഇറങ്ങിയതിനു പിന്നാലെ ടയറിന്റെ കാറ്റു പോയി. യാത്രക്കാരെ സുരക്ഷിതരായി ഇറക്കിയെങ്കിലും ഭോപ്പാലില്‍നിന്നു ഡല്‍ഹിയിലേക്കുള്ള വിമാന മടക്കയാത്ര ഒന്‍പതു മണിക്കൂറിലേറെ വൈകി.
കഴിഞ്ഞ ദിവസം വിമാനത്തിനുള്ളില്‍ എലിയെ കണ്ടതിനെ തുടര്‍ന്ന് 6 മണിക്കൂര്‍ പറന്ന വിമാനം തിരിച്ചി റക്കിയിരുന്നു. മുംബൈയില്‍ നിന്ന് ലണ്ടനിലേക്ക് പോയ വിമാനമാണ് ടെഹ്‌റാനില്‍ എത്തിയപ്പോള്‍ എലിയെ കണ്ടതിനെ തുടര്‍ന്ന് മുംബയിലേക്ക് തിരിച്ചു പറന്നത്.

RECENT POSTS
Copyright © . All rights reserved