നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവിനെതിരേ പീഡന പരാതി നല്‍കിയ യുവനടി വീണ്ടും ആരോപണവുമായി രംഗത്ത്. ഇന്‍സ്റ്റഗ്രാമില്‍ വിജയ്ബാബുവിനെ പിന്തുണച്ചുവെന്ന കമന്റിനു മറുപടിയായാണ് അതിജീവിതയുടെ ആരോപണം.
സിനിമയില്‍ വേഷം നല്‍കണമെന്നു പറഞ്ഞ് അയാളുടെ അടുത്ത് കെഞ്ചിയിട്ടില്ലെന്നും തന്റെ ഒരു വെബ് സീരീസിലെ പ്രകടനം കണ്ട് അയാള്‍ തന്നെ ഇങ്ങോട്ടു ബന്ധപ്പെട്ടതാണെന്നും അതിജീവിത ആരോപിച്ചു. ഓഡീഷനിലൂടെയാണു തന്നെ സെലക്ട് ചെയ്തത്. സ്വപ്‌നം കണ്ട ഇടത്തിലേക്ക് എത്തിച്ചേരാന്‍ ഇന്നുവരെ കഠിനാധ്വാനം ചെയ്ത ആളാണു താനെന്നും വിജയ് ബാബു ഇപ്പോഴും തന്റെ കരിയര്‍ നശിപ്പിക്കുകയാണെന്നും അവര്‍ ആരോപിച്ചു.
ഇങ്ങനെയാണു നമ്മുടെ സമൂഹത്തില്‍ കാര്യങ്ങള്‍ നടക്കുന്നത്. വൃത്തികെട്ട പുരുഷാധിപത്യ സമൂഹം. പുരുഷന്‍ കൊല്ലും, ബലാല്‍സംഗം ചെയ്യും, ഏതു പെണ്ണിനോടും അവനെന്തു വൃത്തികേടും ചെയ്യാം, പക്ഷെ പിന്തുണ കിട്ടും. ഇത് ഇതിനെല്ലാം ഒരു അവസാനമായിരിക്കുമെന്നു താനുറപ്പാക്കും. തന്നെ കൊല്ലുമെന്നു ഭീഷണിപ്പെടുത്തിയവനെ പിന്തുണയ്ക്കുന്നതു താന്‍ അവസാനിപ്പിക്കും.
കഠിനാധ്വാനം കൊണ്ട് കരിയര്‍ തുടങ്ങിയ ഒരു തുടക്കക്കാരിയോട് അയാള്‍ ചെയ്തത് എന്താണെന്ന് അറിയാമോ. നിങ്ങള്‍ക്ക് ഒന്നുമറിയില്ല. കാത്തിരുന്നു കാണുക. ചിലതു നിങ്ങള്‍ക്കരികിലേക്ക് ഉടനെത്തും. അയാളെക്കുറിച്ചു നിങ്ങള്‍ക്കു കൂടുതല്‍ മനസിലാക്കാന്‍ കഴിയും. എന്തായായാലും ഈ കമന്റ് ഇട്ടവന്‍ ഉറപ്പായും കേസ് നേരിടും. വേദന എന്താണെന്ന് അവനറിയട്ടെ. നെഗറ്റിവിറ്റിയുമായി വരുന്ന ഓരോരുത്തര്‍ക്കും വേണ്ടിയാണിത്. ഇനി മിണ്ടാതിരിക്കില്ല.
തനിക്കു സിനിമയില്‍ വേഷം ലഭിക്കാത്തതുകൊണ്ടാണു താന്‍ ആരോപണവുമായി വന്നത് എന്നാണയാള്‍ പറഞ്ഞത്. അങ്ങനെയൊരു സംഭവമേ ഇല്ല. അതയാള്‍ സൃഷ്ടിച്ചെടുത്തതാണ്. തീര്‍ച്ചയായും അയാള്‍ക്കു കഥകള്‍ മെനയാനറിയാമെന്നും അതിജീവിത വ്യക്തമാക്കുന്നു. നിരന്തരം വിജയ് ബാബു ബലാത്സംഗം ചെയ്തുവെന്നാണു നടി വെളിപ്പെടുത്തിയത്. വിമണ്‍ എഗെയ്ന്‍സ്റ്റ് സെക്ഷ്വല്‍ ഹരാസ്‌മെന്റ് എന്ന പേജിലൂടെയാണു വിജയ് ബാബുവില്‍ നിന്നുനേരിട്ട ലൈംഗിക അതിക്രമത്തെ കുറിച്ചു പെണ്‍കുട്ടി തുറന്നെഴുതിയത്.
സിനിമ രംഗത്ത് പുതുമുഖമായ തന്നോടു സൗഹൃദത്തോടെ പെരുമാറുകയും ഉപദേശങ്ങളും മാര്‍ഗനിര്‍ദ്ദേശങ്ങളും നല്‍കുകയും ചെയ്തുകൊണ്ടു വിശ്വാസം നേടിയെടുത്തശേഷം തന്റെ വ്യക്തിപരവും തൊഴില്‍പരവുമായ പ്രശ്‌നങ്ങളില്‍ വിജയ് ബാബു രക്ഷകനെപ്പോലെ പെരുമാറി. അതിന്റെ മറവില്‍ തന്നെ െലെംഗികമായി ചൂഷണം ചെയ്‌തെന്നും പെണ്‍കുട്ടി പറയുന്നു. രക്ഷകനും സുഹൃത്തും കാമുകനുമായി അഭിനയിച്ചു സ്ത്രീകളെ തന്റെ കെണിയിലേക്കു വീഴ്ത്തുന്നതായിരുന്നു അയാളുടെ പ്രവര്‍ത്തനരീതി. തുടര്‍ന്നു മദ്യം നല്‍കി, അവശയാക്കി, അതിന്റെ ലഹരിയില്‍ ലെംഗികമായി ദുരുപയോഗം ചെയ്യുകയായിരുന്നെന്നും പെണ്‍കുട്ടി പറയുന്നു.
തന്റെ നഗ്‌നവീഡിയോ റെക്കോഡ് ചെയ്യുകയും അതു ലീക്ക് ചെയ്തു തന്റെ സിനിമാ ജീവിതം തകര്‍ക്കുമെന്നു ഭീഷണിപ്പെടുത്തിയെന്നും നടി ആരോപിച്ചു. വിജയ് ബാബുവിന്റെ ഈ കെണിയില്‍ അകപ്പെട്ട ആദ്യത്തെ പെണ്‍കുട്ടി ഞാനല്ല. വേറെയും നിരവധി സ്ത്രീകളുണ്ടെന്നും നടി വെളിപ്പെടുത്തി. ഇനി വായ മൂടിവയ്ക്കുന്നില്ല. തനിക്കിനി ഈ വേദന സഹിക്കാനാവില്ല. തനിക്കു നീതി ലഭിക്കുമെന്ന് ആത്മാര്‍ത്ഥമായി വിശ്വസിക്കുന്നതായും നടി ആരോപിച്ചു.
മലയാളികളെ നടുക്കിയ സംഭവമായിരുന്നു ഓസ്‌ട്രേലിയയിലെ മെല്‍ബണില്‍ മലയാളി യുവാവിന്റെ മരണവും പിന്നീട് ഭാര്യ കൊലപ്പെടുത്തിയതാണെന്ന വെളിപ്പെടുത്തലുകളും.സാം എബ്രഹാം കൊല്ലപ്പെട്ട കേസില്‍ ഭാര്യ സോഫിയക്കും കാമുകന്‍ അരുണ്‍ കമലാസനസും ആണ് പിടിക്കപ്പെട്ടത്.പതിവ്രതയായ ഭാര്യയായി അഭിനയിച്ച് കാമുകനൊപ്പം ജീവിക്കാന്‍ സ്വന്തം ഭര്‍ത്താവിനെ ഇല്ലാതാക്കിയ സോഫിയയെന്ന സുന്ദരിക്രിമിനല്‍ ഇപ്പോള്‍ തടവറയിലാണ്.
സോഫിയ 22 വര്‍ഷത്തെയും കരുണ്‍ 27 വര്‍ഷത്തെയും തടവ് അനുഭവിക്കണം. വിക്ടോറിയന്‍ സുപ്രീം കോടതിയാണ് സുപ്രധാന വിധി പുറപ്പെടുവിച്ചത്.2015 ഒക്ടോബറിലാണ് മെല്‍ബണിലെ യുഎഇ എക്‌സ്‌ചേഞ്ച് ജീവനക്കാരനായ സാം ഏബ്രഹാമിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉറക്കത്തിലുണ്ടായ ഹൃദയാഘാതമാണ് മരണകാരണമെന്നായിരുന്നു പ്രാഥമിക നിഗമനം.തുടര്‍ന്ന് മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിച്ചശേഷം ഭാര്യ സോഫിയ മെല്‍ബണിലേക്കു മടങ്ങി.
എന്നാല്‍ സയനൈഡ് ഉള്ളില്‍ ചെന്നാണ് മരിച്ചതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായതോടെ മാസങ്ങള്‍ നീണ്ട രഹസ്യാന്വേഷണത്തിലൂടെ സോഫിയയുടെയും അരുണിന്റെയും അറസ്റ്റ് രേഖപ്പെടുത്തിയത്.ഇപ്പോള്‍ ഓസ്‌ട്രേലിയയില്‍ നിന്ന് ലഭിക്കുന്ന വിവരം അനുസരിച്ച് സോഫിയയ്ക്ക് ജയിലില്‍ വച്ച് മാരകരോഗം സ്ഥിരീകരിച്ചെന്നാണ്.18 വര്‍ഷത്തേക്ക് പരോള്‍ പോലും ലഭിക്കാത്ത ശിക്ഷ ലഭിച്ച സോഫിയ വിഷാദ രോഗത്തിലേക്കും വഴുതിവീണിട്ടുണ്ട്.
ജീവിതത്തിലെ നല്ലകാലം മുഴുവന്‍ ജയിലില്‍ കഴിയേണ്ടി വരുന്ന സോഫിയയുടെ അവസ്ഥ ദയനീയമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.ബന്ധുക്കളാരും ഇവരെ തിരിഞ്ഞു പോലും നോക്കുന്നില്ല. മറ്റൊരു ജയിലില്‍ 27 വര്‍ഷം തടവുശിക്ഷ ലഭിച്ച കാമുകന്‍ അരുണ്‍ കമലാസനന്‍ ആകട്ടെ സോഫിയെ തള്ളിപ്പറയുകയും ചെയ്തു.സോഫിയയ്ക്ക് മറ്റ് പുരുഷന്മാരുമായി ബന്ധമുണ്ടായിരുന്നുവെന്ന് അരുണ്‍ കേസിനിടെ വാദിച്ചിരുന്നു.
ഭാര്യ സോഫിയും കാമുകന്‍ അരുണ്‍ കമലാസനനും ചേര്‍ന്ന് സാമിനെ സയനൈഡ് നല്കി കൊലപ്പെടുത്തുകയായിരുന്നു.ഉറക്കത്തിനിടയില്‍ ഹൃദയാഘാതം വന്നാണ് സാം മരിച്ചത് എന്നാണ് പൊലീസ് ആദ്യഘട്ടത്തില്‍ കരുതിയിരുന്നത്.എന്നാല്‍ പിന്നീട് നടത്തിയ അന്വേഷണത്തിലാണ് സാമിനെ വിദഗ്ധമായി കൊലപ്പെടുത്തുകയായിരുന്നുവെന്ന് തെളിഞ്ഞത്.
മാസങ്ങള്‍ നീണ്ട അന്വേഷണത്തിന് ഒടുവിലാണ് സാമിന്റെ ഭാര്യ സോഫിയെയും (32) കാമുകന്‍ അരുണ്‍ കമലാസനനെയും (34) പോലീസ് അറസ്റ്റ് ചെയ്തത്.സാമിന്റെ മരണത്തെക്കുറിച്ച് ഒന്നുമറിയില്ലെന്നും അതൊരു കൊലപാതകമാണെന്ന് പോലീസ് പറയുമ്പോഴാണ് അറിയുന്നതെന്നുമുള്ള മറുപടിയാണ് സോഫിയ നല്‍കിയിരിക്കുന്നത്.
കൊലപാതകത്തിലുള്ള പങ്കു സോഫിയ പൂര്‍ണമായും നിഷേധിച്ചു. എന്നെ എന്തിനാണ് അറസ്റ്റ് ചെയ്തത് എന്ന് എനിക്കറിയില്ല.ഞാന്‍ ഒന്നും ചെയ്തിട്ടില്ല. ഞാന്‍ കൊലപാതകം നടത്തിയിട്ടില്ല’ എന്ന് വിതുമ്പിക്കൊണ്ട് സോഫിയ പോലീസിനോട് പറഞ്ഞു.സാമിന്റെ മരണകാരണം സയനേഡ് ആണെന്ന് പോലീസ് വെളിപ്പെടുത്തിയപ്പോള്‍ മാത്രമാണ് താന്‍ അറിഞ്ഞതെന്നും സയനേഡ് എങ്ങനെ കിട്ടിയെന്ന് അറിയില്ലെന്നും സോഫിയ പോലീസിനോട് പറയുന്നുണ്ട്.
അതേസമയം കൊല്ലപ്പെടുന്നതിന് തലേ ദിവസം രാത്രി സാം വളരെയധികം അസ്വസ്ഥനായാണ് കാണപ്പെട്ടതെന്നും അത്താഴം കഴിക്കാന്‍ മടി കാണിച്ച സാമിന് അവോക്കാഡോ ഷേക്ക് നല്‍കിയെന്നും സോഫിയ പറഞ്ഞു.ഇത് സാമിനൊപ്പം താനും മകനും കഴിച്ചെന്നും സോഫിയ വ്യക്തമാക്കി. അതിനുശേഷം സാമിന് കുടിക്കാനായി ഒരു ഗ്ലാസ് ഓറഞ്ച് ജ്യൂസ് നല്‍കിയെന്നും പിന്നീട് കുടിക്കാനായി ഒരു ഗ്ലാസ് ജ്യൂസ് കൂടി അടുക്കളയില്‍ തന്നെ വച്ചിരുന്നതായും സോഫിയ പറഞ്ഞിരുന്നു.
വധശിക്ഷ നിരോധിച്ച രാജ്യമാണ് ഓസ്ട്രേലിയ. 1973 ലെ ഡെത്ത് പോനാലിറ്റി അബോളിഷന്‍ ആക്ട് പ്രകാരമാണ് ഓസ്ട്രേലിയയില്‍ വധശിക്ഷ ഒഴിവാക്കിയത്.ഇപ്പോള്‍ ഓസ്ട്രേലിയയില്‍ ഏറ്റവും കൂടിയ ശിക്ഷ ജീവപര്യന്തം തടവാണ്. ഓസ്ട്രേലിയയില്‍ അനിശ്ചിത കാലത്തേക്കാണ് ജീവപര്യന്തം തടവിന് ശിക്ഷിക്കുന്നത്.
ഇന്ത്യന്‍ ക്രിക്കറ്റിലെ കൂളായ താരമാണ് ശിഖര്‍ ധവാന്‍. ഒന്നിനോടും വലിയ അത്യാര്‍ത്തിയില്ലാത്ത മനുഷ്യനെന്നാണ് ധവാനെ സഹതാരങ്ങള്‍ വിശേഷിപ്പിക്കുന്നത്. കോടീശ്വരനായ ബിസിനസുകാരന്റെ മകനായി ജനിച്ച ധാവന്‍ അണ്ടര്‍ 19 ലോകകപ്പിലൂടെയാണ് വരവ് അറിയിക്കുന്നത്.
ബംഗ്ലാദേശില്‍ നടന്ന അണ്ടര്‍ 19 ലോകകപ്പിലെ ടോപ് സ്‌കോറര്‍ ഈ ഇടംകൈയന്‍ ബാറ്ററായിരുന്നു. കുടുംബജീവിതത്തിലും വ്യത്യസ്തത പയറ്റിയ ധവാന്‍ തന്നെക്കാള്‍ 10 വയസ് കൂടുതലുള്ള യുവതിയെയാണ് വിവാഹം കഴിച്ചത്.
എന്നാല്‍ വര്‍ഷങ്ങള്‍ക്കു ശേഷം ആ ബന്ധം വേര്‍പ്പെട്ടു. ഇപ്പോള്‍ മോശം അവസ്ഥയിലൂടെയാണ് താല്‍ക്കാലികമായെങ്കിലും ധവാന്‍ കടന്നു പോകുന്നത്. വിവാഹ ബന്ധത്തില്‍ തെറ്റു പറ്റിയെന്നും തിടുക്കത്തില്‍ ആരും വിവാഹത്തിലേക്ക് പോകരുതെന്നും ധവാന്‍ അടുത്തിടെ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.
ഇപ്പോഴിതാ ജീവിതത്തില്‍ എല്ലാ സമാധാനവും നഷ്ടപ്പെട്ട മറ്റൊരു സംഭവത്തെ കുറിച്ച് മനസ് തുറക്കുകയാണ് ഇന്ത്യന്‍ താരം. ആദ്യമായി ടാറ്റൂ ചെയ്തപ്പോഴുണ്ടായ അനുഭവമാണ് താരം പങ്കുവെച്ചത്. 14-ാം വയസില്‍ മണാലിയിലേക്ക് യാത്ര പോയെന്നും അന്നാണ് ആദ്യമായി ടാറ്റൂ ചെയ്തതെന്നും ധവാന്‍ പറയുന്നു.
അന്നെനിക്ക് വെറും 14-15 വയസ്സുള്ള സമയം. ആയിടയ്ക്കാണ് ഞങ്ങള്‍ മണാലിക്ക് യാത്ര പോകുന്നത്. അവിടെവെച്ച് ആരോടും പറയാതെ രഹസ്യമായി ശരീരത്തിന്റെ പിന്‍ഭാഗത്ത് ടാറ്റൂ ചെയ്തു. ഒരു തേളിന്റെ ചിത്രമായിരുന്നു അത്.
വീട്ടുകാരില്‍ നിന്നും ആ ടാറ്റു മൂന്ന് നാല് മാസം ഒളിപ്പിച്ചുവെച്ചു. എന്നാല്‍ അച്ഛന്‍ അതു കണ്ടെത്തി. നല്ല അടിയും കിട്ടി. പിന്നീട് എന്റെ സമാധാനം നഷ്ടപ്പെട്ടു. ടാറ്റൂ ചെയ്യാന്‍ ഉപയോഗിച്ച ആ സൂചി അതിനു മുമ്പ് എത്ര പേര്‍ക്ക് ഉപയോഗിച്ചിട്ടുണ്ടാകും എന്നെല്ലാം ഞാന്‍ ആലോചിക്കാന്‍ തുടങ്ങി.
അതോടെ ഞാന്‍ എയ്ഡ്‌സ് രോഗിയാണോയെന്ന് പോലും ആലോചിച്ചു പോയി. വല്ലാതെ സമാധാനം ഇല്ലാതായി. അതോടെ എച്ച്ഐവി ടെസ്റ്റ് ചെയ്യാന്‍ തീരുമാനിച്ചു. നെഗറ്റീവായിരുന്നു ഫലം. അപ്പോഴാണ് സമാധാനം കൈവന്നതെന്നും ധവാന്‍ പറയുന്നു.
അടുത്തിടെ ഒരു അഭിമുഖത്തില്‍ ധവാന്‍ നടത്തിയ മറ്റൊരു വെളിപ്പെടുത്തലും ആരാധകരുടെ മനംനിറച്ചു. ഇന്ത്യന്‍ ടീമിന്റെ നിലവിലെ സെലക്ടര്‍ താനായിരുന്നെങ്കിലും ഇപ്പോള്‍ തനിക്ക് പകരം ശുഭ്മാന്‍ ഗില്ലിനെയാകും ടീമിലെടുക്കുകയെന്നാണ് ധവാന്‍ വ്യക്തമാക്കിയത്.
റംസാന്‍ നോമ്പ് തുറക്കുന്ന സമയത്ത് സൈറണ്‍ മുഴക്കണമെന്ന ചങ്ങനാശ്ശേരി നഗരസഭാ സെക്രട്ടറിയുടെ ഉത്തരവ് വിവാദമാകുന്നു. റംസാന്‍ നോമ്പ് തുടങ്ങിയ 23 മുതല്‍ നോമ്പ് അവസാനിക്കുന്ന ഏപ്രില്‍ 21 വരെ സൈറണ്‍ മുഴക്കണമെന്നാണ് സെക്രട്ടറി നല്‍കിയ ഉത്തരവില്‍ പറഞ്ഞിരിക്കുന്നത്.കൃത്യസമയത്ത് സൈറൺ മുഴങ്ങുന്നുവെന്ന് സോൺസുന്ദർ ഉറപ്പാക്കണം. സൈറൺ തകരാറിലായാൽ നഗരസഭാ എൻജിനീയറിങ് വിഭാഗവുമായി ഏകോപിപ്പിച്ച് പരിഹാരം കാണാൻ തുടർനടപടി സ്വീകരിക്കണമെന്നും ഉത്തരവിൽ പറയുന്നു.ഉത്തരവ് നടപ്പിലായതോടെ വിവാദവും തുടങ്ങി.
നഗരസഭയിൽ ചര്‍ച്ച ചെയ്യാതെയാണ് ഉത്തരവ് ഇറക്കിയത് എന്നാരോപിച്ച് ബിജെപി കൌണ്‍സിലര്‍മാര്‍ രംഗത്ത് വന്നു. ഹിന്ദു ഐക്യവേദിയും കൃസ്ത്യന്‍ സംഘടനയായ കാസയും പ്രതിഷേധിച്ചു.വിചിത്രമായ ഉത്തരവിനെതിരെ കാസ ഹൈക്കോടതിയെ സമീപിച്ചിവിശ്വഹിന്ദു പരിഷത്ത് ഇന്നലെ ചങ്ങനാശ്ശേരി നഗരസഭയ്ക്ക് മുന്നില്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.
പുതൂര്‍ പള്ളി ജമാഅത്താണ് നോമ്പ് തുറയ്ക്ക് മുനിസിപ്പാലിറ്റി സൈറണ്‍ മുഴക്കണമെന്ന ആവശ്യവുമായി രംഗത്ത് വന്നത്. ഇവര്‍ രേഖാമൂലം അപേക്ഷയും നല്‍കി. തുടർന്ന് അപേക്ഷ പരിഗണിച്ച നഗരസഭാ സെക്രട്ടറി അനുവദിച്ച് ഉത്തരവിറക്കിയത്. ഉത്തരവ് വിവാദമായപ്പോഴാണ് കൌണ്‍സിലര്‍മാരിൽ പലരും അറിയുന്നത് തന്നെ.
ഉത്തരവ് വിവാദമായതോടെ ചെയര്‍ പേഴ്സണ്‍ അടിയന്തിര യോഗം വിളിച്ചുകൂട്ടി. ബിജെപി ഉത്തരവ് റദ്ദ് ചെയ്യണം എന്നും ആവശ്യപ്പെട്ടു. കോണ്‍ഗ്രസ്-സിപിഎം കൌണ്‍സിലര്‍മാര്‍ മൗനം പാലിച്ചു. പക്ഷെ ഉത്തരവ് പിന്‍വലിക്കാന്‍ നഗരസഭാ തയ്യാറായില്ല. ഇതോടെ ബിജെപി കൌണ്‍സിലര്‍ യോഗത്തില്‍ നിന്നും ഇറങ്ങിപ്പോന്നു. മൂന്ന് കൌണ്‍സിലര്‍മാരാണ് നഗരസഭയില്‍ ബിജെപിയ്ക്ക് ഉള്ളത്.
വര്‍ഷങ്ങളായി നഗരസഭ നോമ്പ് തുറ സമയത്ത് സൈറണ്‍ മുഴക്കാറുണ്ടെന്ന് പൂതൂര്‍ പള്ളി അടങ്ങിയ വാര്‍ഡ് കൌണ്‍സിലറായ സിപിഎമ്മിന്റെ ഉഷാ മുഹമ്മദ് ഷാജി പറയുന്നു. അനാവശ്യ വിവാദം ബിജെപി കോൺസിലമാർ സൃഷ്ഠിക്കുകയാണെന്ന് അവർ പറഞ്ഞു.
ചങ്ങനാശ്ശേരിയിൽ ഹിന്ദുക്കളും ക്രിസ്ത്യാനികളും 45% വീതവും കൂടുതലാണ്. കഴിഞ്ഞ സെൻസസ് പ്രകാരം മുസ്ലീം ജനസംഖ്യ 7% ൽ താഴെയാണ്. ഈ അലാറം മണി മുഴങ്ങുന്നത് കേരളത്തിലങ്ങോളമിങ്ങോളം വരാനിരിക്കുന്ന സമ്പൂർണ ‘താലിബാനൈസേഷനും’ ജനസംഖ്യാപരമായ ജിഹാദും ആരോപിക്കുന്നു.’ഹൈക്കോടതിയില്‍ ഹര്‍ജി നിലനില്‍ക്കുന്നതിനാല്‍ ഹൈക്കോടതി തീരുമാനം വരട്ടെ. ” നഗരസഭാ യോഗത്തില്‍ നിന്നും പ്രതിഷേധിച്ച് ഇറങ്ങിപ്പോന്ന ബിജെപി കൌണ്‍സിലര്‍ പറയുന്നു.
നിക്കോള സ്റ്റര്‍ജന്റെ പിന്‍ഗാമിയായി സ്‌കോട്ടിഷ് നാഷണല്‍ പാര്‍ട്ടിയുടെ നേതാവായി 37കാരന്‍ പാകിസ്താന്‍ ഒറിജിന്‍ ഹംസ യൂസഫ് തെരഞ്ഞെടുക്കപ്പെട്ടു. പാര്‍ട്ടിയില്‍ കടുത്ത ഭിന്നത നിലനിന്നെങ്കിലും ഹംസ യൂസഫ് തെരഞ്ഞെടുക്കപ്പെട്ടുസ്‌കോട്ടിഷ് പാര്‍ലമെന്റില്‍ അംഗീകാര വോട്ട് നേടിയാല്‍ അര്‍ധ സ്വയംഭരണ സര്‍ക്കാരിന്റെ തലവനായി ഹംസ യൂസഫ് ചുമതലയേല്‍ക്കും.ജീവിതച്ചെലവ് പ്രതിസന്ധി പരിഹരിക്കുന്നതിലും പാര്‍ട്ടിയിലെ ഭിന്നതകള്‍ അവസാനിപ്പിക്കുന്നതിലും സ്വാതന്ത്ര്യത്തിനായുള്ള പുതിയ മുന്നേറ്റം നടത്തുന്നതിലും താന്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് യൂസഫ് പറഞ്ഞു.
സ്‌കോട്ട്ലന്‍ഡിലെ ജനങ്ങള്‍ക്ക് മുമ്പെന്നത്തേക്കാളും ഇപ്പോള്‍ സ്വാതന്ത്ര്യം ആവശ്യമാണെന്നും സ്വാതന്ത്ര്യം നല്‍കുന്ന തലമുറയായിരിക്കും തങ്ങളുടേതെന്നും ഫലപ്രഖ്യാപനത്തിന് ശേഷം എഡിന്‍ബര്‍ഗില്‍ നടത്തിയ പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു.ആറാഴ്ചത്തെ പ്രചാരണത്തിന് ശേഷം രാജ്യത്തെ ദേശീയ റഗ്ബി ഗ്രൗണ്ടില്‍ യൂസഫ് വിജയം ഉറപ്പിച്ചു. രണ്ടാം സ്വാതന്ത്ര്യ ഹിതപരിശോധന എങ്ങനെ നേടാമെന്നും ട്രാന്‍സ്ജെന്‍ഡര്‍ അവകാശങ്ങള്‍ പോലുള്ള സാമൂഹിക പരിഷ്‌കാരങ്ങള്‍ അവതരിപ്പിക്കുന്നതിനുള്ള ഏറ്റവും നല്ല മാര്‍ഗത്തെക്കുറിച്ചുമുള്ള വാദങ്ങളില്‍ എസ് എന്‍ പിയുടെ ഐക്യം അതിന്റെ ശക്തികളില്‍ ഒന്നായിരുന്നു.ഇംഗ്ലണ്ടുമായുള്ള മൂന്ന് നൂറ്റാണ്ടുകള്‍ നീണ്ട സ്‌കോട്ട്ലന്‍ഡിന്റെ യൂണിയന്‍ അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് യൂസഫ് പാര്‍ട്ടിയെ ഏറ്റെടുക്കുന്നത്.
സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള പുതിയ വോട്ടെടുപ്പിനുള്ള വഴി ബ്രിട്ടീഷ് സര്‍ക്കാര്‍ ആവര്‍ത്തിച്ച് തടഞ്ഞതിനെത്തുടര്‍ന്നാണ് അദ്ദേഹത്തിന്റെ മുന്‍ഗാമി സ്ഥാനമൊഴിഞ്ഞത്.സ്വന്തം പാര്‍ട്ടിയിലെ ഭിന്നതകള്‍, വ്യാവസായിക പ്രവര്‍ത്തനങ്ങളുടെ തരംഗങ്ങള്‍, ഉയര്‍ന്ന വിലക്കയറ്റം എന്നിവ കൈകാര്യം ചെയ്യുന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകിനു മേല്‍ പലപ്പോഴും ്‌നേതൃത്വ മത്സരം കുറച്ച് സമ്മര്‍ദ്ദം ഒഴിവാക്കി.രണ്ടാം റൗണ്ട് വോട്ടെണ്ണലില്‍ എസ് എന്‍ പി അംഗങ്ങളുടെ 52 ശതമാനം വോട്ട് യൂസഫ് നേടി 48 ശതമാനം ലഭിച്ച ധനകാര്യ സെക്രട്ടറി കേറ്റ് ഫോര്‍ബ്‌സിനെ പിന്തള്ളി.
ലിംഗഭേദം അംഗീകരിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ എതിര്‍ത്തതിനെ തുടര്‍ന്ന് സര്‍ക്കാറില്‍ നിന്ന് രാജിവച്ച ആഷ് റീഗന്‍ ആദ്യ റൗണ്ട് വോട്ടെണ്ണലില്‍ പുറത്തായി.ഭിന്നിപ്പുള്ള നേതൃമത്സരത്തിന് ശേഷം പാര്‍ട്ടി ഒന്നിക്കുന്നത് ബുദ്ധിമുട്ടാണെന്ന് ക്യൂന്‍സ് യൂണിവേഴ്സിറ്റി ബെല്‍ഫാസ്റ്റിലെ രാഷ്ട്രീയ അധ്യാപകനായ കോറി ബ്രൗണ്‍ സ്വാന്‍ പറഞ്ഞു.ട്രാന്‍സ്ജെന്‍ഡര്‍മാര്‍ക്ക് അവരുടെ ലിംഗഭേദം മാറ്റുന്നതിനുള്ള ഔദ്യോഗിക അംഗീകാരം നേടുന്നത് എളുപ്പമാക്കുന്നതിനുള്ള ശ്രമം ഉള്‍പ്പെടെ റെക്കോര്‍ഡിന്റെ തുടര്‍ച്ചയ്ക്ക് ഊന്നല്‍ നല്‍കിയാണ് യൂസഫ് പ്രവര്‍ത്തിക്കുക.
സ്വാതന്ത്ര്യത്തിനായുള്ള കേസ് കെട്ടിപ്പടുക്കുന്നതിലും പ്രസ്ഥാനത്തിന് സ്ഥിരമായ പിന്തുണ നേടുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് യൂസഫ് സംസാരിച്ചു. പിന്തുണയുടെ നില കൈവരിച്ചുകഴിഞ്ഞാല്‍ ഏത് പ്രക്രിയയാണ് പിന്തുടരേണ്ടതെന്ന് കാര്യത്തില്‍ തീരുമാനമെടുക്കാമെന്നും അദ്ദേഹം പറഞ്ഞു.പാകിസ്താനി പിതാവിനും കെനിയയില്‍ നിന്നുള്ള അമ്മയ്ക്കും ഗ്ലാസ്‌ഗോയില്‍ ജനിച്ച യൂസഫ് തന്റെ സ്വന്തം പശ്ചാത്തലത്തിലേക്ക് വിരല്‍ ചൂണ്ടുന്നു.
പ്രചാരണ വേളയില്‍ ഫ്രീ ചര്‍ച്ച് ഓഫ് സ്‌കോട്ട്ലന്‍ഡിലെ അംഗമായ ഫോര്‍ബ്സിനേക്കാള്‍ കൂടുതല്‍ ശാന്തനായി യൂസഫ് പ്രത്യക്ഷപ്പെട്ടു. പാര്‍ട്ടിയുടെ സാമൂഹികമായി പുരോഗമനപരമായ നയങ്ങളുമായി തന്റെ മതപരമായ വീക്ഷണങ്ങള്‍ സന്തുലിതമാക്കുന്നതില്‍ അദ്ദേഹം ശ്രദ്ധ ചെലുത്തി.സ്വവര്‍ഗ വിവാഹത്തോടുള്ള എതിര്‍പ്പ് അറിയിച്ചപ്പോള്‍ ഫോര്‍ബ്സ് വിമര്‍ശനം നേരിട്ടപ്പോള്‍ താന്‍ അതിനെ പിന്തുണയ്ക്കുന്നതായി യൂസഫ് പറഞ്ഞു. 2016-ല്‍ യൂസഫ് സ്‌കോട്ടിഷ് പാര്‍ലമെന്റില്‍ ഉറുദുവില്‍ ഒരു കില്‍റ്റ് ധരിച്ച് വിശ്വസ്തത പ്രകടിപ്പിച്ചു, ‘ഭാംഗ്ര, ബാഗ് പൈപ്പ്’ പാരമ്പര്യത്തില്‍ നിന്നാണ് അദ്ദേഹം സ്വയം വിശേഷിപ്പിച്ചത്.
സ്വതന്ത്ര സ്‌കോട്ട്ലന്‍ഡ് ബ്രിട്ടീഷ് രാജവാഴ്ചയെ തുരത്താന്‍ നോക്കണമെന്നും യൂസഫ് പ്രചാരണ വേളയില്‍ പറഞ്ഞു.2014-ല്‍ സ്‌കോട്ട്ലന്‍ഡ് 55 ശതമാനം മുതല്‍ 45 ശതമാനം വരെ സ്വാതന്ത്ര്യത്തിനെതിരെ വോട്ട് ചെയ്തു. രണ്ട് വര്‍ഷത്തിന് ശേഷം മിക്ക സ്‌കോട്ടുകാരും തുടരാന്‍ ആഗ്രഹിച്ചപ്പോള്‍ യൂറോപ്യന്‍ യൂണിയന്‍ വിടാനുള്ള ബ്രിട്ടന്റെ വോട്ടും കൊറോണ വൈറസ് വ്യാപനം സ്‌കോട്ട്‌ലന്‍ഡ് കൈകാര്യം ചെയ്തതും സ്വാതന്ത്ര്യത്തിന് പുതിയ പിന്തുണ നല്‍കി.എന്നിരുന്നാലും, ഈ മാസത്തെ ഒരു അഭിപ്രായ വോട്ടെടുപ്പ് കാണിക്കുന്നത് സ്വാതന്ത്ര്യത്തിനായുള്ള പിന്തുണ 39% ആയി കുറഞ്ഞു.
അല്ലെങ്കില്‍ ‘അറിയില്ല’ എന്നു പറഞ്ഞു ഒഴിവാകുന്നവര്‍ 46 ശതമാനമായി. ഇത് 2020ലെ റെക്കോര്‍ഡ് 58 ശതമാനവുമായി താരതമ്യം ചെയ്യുന്നു.കഴിഞ്ഞ ദിവസം പാര്‍ലമെന്റില്‍ നടന്ന വോട്ടെടുപ്പില്‍ വിജയിച്ചാല്‍ ബുധനാഴ്ച യൂസഫ് സ്‌കോട്ട്‌ലന്‍ഡിന്റെ നേതാവായി സത്യപ്രതിജ്ഞ ചെയ്യും.”സ്വാതന്ത്ര്യം നേടുന്നതിനുള്ള പ്രധാന കാര്യം ഞങ്ങള്‍ക്ക് സ്ഥിരമായ ഭൂരിപക്ഷ പിന്തുണ ഉണ്ടെന്ന് ഉറപ്പാക്കുക എന്നതാണ്,” അദ്ദേഹം പറഞ്ഞു. ‘നമുക്ക് അത് ഉണ്ടെങ്കില്‍, വെസ്റ്റ്മിന്‍സ്റ്റര്‍ നമ്മുടെ വഴിയില്‍ സ്ഥാപിച്ചിരിക്കുന്ന രാഷ്ട്രീയ തടസ്സങ്ങള്‍ അപ്രത്യക്ഷമാകും.’
പത്തനംതിട്ടയില്‍ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ചിരുന്ന ബസ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം. നിലയ്ക്കലിന് സമീപം ഇലവുങ്കലാണ് അപകടം. ബസില്‍ 62 പേരാണ് ഉണ്ടായിരുന്നത്. പരിക്കേറ്റവരെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചു.
ശബരിമല തീര്‍ത്ഥാടനം കഴിഞ്ഞ് മടങ്ങുകയായിരുന്ന തമിഴ്‌നാട്ടിലെ തഞ്ചാവൂരില്‍ നിന്നുള്ള ഭക്തരുടെ വാഹനമാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍പ്പെട്ടവരില്‍ ഏഴു കുട്ടികളും ഉള്‍പ്പെടുന്നു. എരുമേലി-ഇലവുങ്കല്‍ റോഡില്‍ വെച്ച് ബസ് നിയന്ത്രണം വിട്ടു കൊക്കയിലേക്ക് മറിയുകയായിരുന്നു.
വാഹനത്തിലുണ്ടായിരുന്ന എല്ലാവരെയും പുറത്തെടുത്തതായി ജില്ലാ കലക്ടര്‍ ദിവ്യ എസ് അയ്യര്‍ അറിയിച്ചു. ഗുരുതരമായ പരിക്കുള്ളവരെ കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റാനും ബാക്കിയുള്ളവരെ പത്തനംതിട്ട ജില്ലാ, താലൂക്ക് ആശുപത്രികളില്‍ പ്രവേശിപ്പിക്കാനും നിര്‍ദേശം നല്കിയതായി കലക്ടര്‍ പറഞ്ഞു.
പൊലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തുന്നുണ്ട്. അതേസമയം ബസിലെ ഡ്രൈവറുടെ നില ഗുരുതരമാണെന്നാണ് സൂചന. പരിക്കേറ്റ മൂന്നുപേരുടെ നില ഗുരുതരമാണെന്നാണ് നാട്ടുകാര്‍ സൂചിപ്പിക്കുന്നത്.
നടിയും ഗായികയുമായ രുചിസ്മിത ഗുരുവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഒഡിഷയിലെ ബെലാംഗിറിൽ അമ്മാവന്റെ വീട്ടിലാണ് സംഭവം. റൂമിനകത്തെ ഫാനിൽ ഷാളുകൊണ്ട് കെട്ടിത്തൂങ്ങി മരിച്ചനിലയിലാണ് മൃതദേഹം കണ്ടെത്തിയതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഭക്ഷണം തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് ജീവനൊടുക്കുന്നതിൽ കലാശിച്ചതെന്ന് നടിയുടെ അമ്മ പ്രതികരിച്ചു. രാത്രി എട്ടുമണിയോടെ ആലൂ പറാത്ത തയ്യാറാക്കാൻ മകളോട് പറഞ്ഞിരുന്നു. എന്നാൽ, പത്ത് മണിയാകട്ടെ എന്നായിരുന്നു മറുപടി. തുടർന്ന് തർക്കമായി. ഇതിനു പിന്നാലെയാണ് റൂമിൽ കയറി പിന്നീട് മരിച്ചനിലയിൽ കണ്ടെത്തിയതെന്ന്’ അമ്മ പറഞ്ഞു. ഇതിന് മുമ്പും ആത്മഹത്യാശ്രമം നടത്തിയതായും അമ്മ ആരോപിച്ചു.
സംഗീത ആൽബങ്ങളിലൂടെയാണ് രുചിസ്മിത പ്രേക്ഷകർക്ക് സുപരിചിതയായത്. നിരവധി ചിത്രങ്ങളിലും സ്‌റ്റേജ് ഷോകളിലും വേഷമിട്ടിട്ടുണ്ട്. സംഭവത്തിൽ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
വിമാനത്താവളത്തിൽ അറ്റകുറ്റപ്പണിക്കിടെയുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. പേട്ട സ്വദേശി അനിൽ കുമാർ (48) ആണ് മരിച്ചത്.ചൊവ്വാഴ്ച രാവിലെയാണ് അപകടമുണ്ടായത്. ഹൈ മാസ്സ് ലൈറ്റ് സ്ഥാപിക്കുന്നതിനിടെയാണ് അപകടം നടന്നത്.
റൺവേയ്ക്ക് സമീപത്തുള്ള ഹൈ മാസ്സ് ലൈറ്റ് അഴിച്ച് റോപ്പ് ഉപയോഗിച്ച് താഴേക്കിറക്കുന്നതിനിടെ റോപ്പ് പൊട്ടി ഹൈ മാസ്സ് ലൈറ്റ് താഴേക്ക് പതിക്കുകയായിരുന്നു. ലൈറ്റിന്റെ പാനൽ താഴെ നിൽക്കുകയായിരുന്ന അനിൽകുമാറിന്റെ തലയിൽ വീഴുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ അനിൽകുമാർ സംഭവ സ്ഥലത്ത് തന്നെ മരിച്ചു. അപകടത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. ഇവരെ തിരുവനന്തപുരത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.കൂടെയുണ്ടായിരുന്ന രണ്ടു പേർക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ട്.മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
ജേക്കബ് പ്ലാക്കൻ
ഒരുനാൾ നീയറിയും പ്രിയേ …
ഞാനൊരാളായിരുന്നു നിൻ പ്രിയ കാമുകനെന്ന് …
നീ ചുറ്റും ശയന പ്രദക്ഷിണ വീഥിയിൽ …ദൂരെ ..ദുരെ
നിന്നെയും നോക്കി മിഴിചിമ്മിനിൽക്കും നിശാ പുത്രനാകും ശാരദംബരനക്ഷത്ര കുമാരൻ …!
ഈറനിറ്റിറ്റു വീഴും നിലാനേര്യതിൽ നഗ്‌നയായി നീയപ്പോൾ കമിഴ്ന്ന് കിടക്കുകയായിരുന്നു …!
പാറിപ്പറക്കുന്ന കറുത്ത മുടിയിഴകളാൽ നിന്റെ നിതംബങ്ങൾ മറച്ചിരുന്നു ..
അപ്പോളും അരമണികളിളകും വെള്ളി യരഞ്ഞാണം മാത്രം തെളിഞ്ഞു കണ്ടു …!
കറുകറുത്താ കൂന്തലിൽ മുല്ലമൊട്ടുകൾ പോലെ
മിന്നാമിന്നികൾ മിന്നി തെളിഞ്ഞിരുന്നു …!
തെളിഞ്ഞാകാശഛായ പ്രതിഫലിക്കുന്ന വെള്ളിക്കായാലിൽ നിന്നും നിൻ മനസ്സെനിക്ക് വായിക്കാമായിരുന്നു ..!
അതിൽ പ്രേമ ലോലമാകും ഹൃദയതുടിപ്പും കണ്ടിരുന്നു …ഞാനോ അതിലൊരു കുഞ്ഞു നക്ഷത്രമായി തെളിഞ്ഞതും …!നിൻ ഉത്തരാധരങ്ങളിലൊരു ഹിമ
കണമായി പൂക്കുവാൻ കൊതിക്കുന്ന കടൽത്തിര പോൽ ….
ഉത്പുളകത്താൽ വിരിയും
പുലർ മഞ്ഞു തുള്ളിയിലെ
നക്ഷത്രമാകാൻ ഞാനും കൊതിച്ചിരുന്നു …പ്രേമാർദ്രമാകും മാമ്പൂ മണമാകെ പരന്നിരുന്നു …!
പ്രകാശപ്രപഞ്ചം വിടർന്നു …!
പ്രഭാവതി നിൻ മാറിടത്തിലൊരു
സ്വർണ്ണ പതക്കമായി സൂര്യൻ ചിരിക്കുന്നു ….!
ഞാനോ യെങ്ങോ മറഞ്ഞു പോയിരിക്കുന്നു …
ഞാനിപ്പോൾ
അസ്തമയ സുര്യനെ ഗർഭത്തിലേറ്റുന്ന കടലലകൾക്കായി കാത്തിരിക്കുന്നു ……
കരിമേഘമില്ലാത്ത ഋതുവിനെ കാംക്ഷിച്ചും …!
ജേക്കബ് പ്ലാക്കൻ
മുന്നോറോളം കവിതകളുടെ രചയിതാവ്. രണ്ട് നാടകങ്ങളുടെ രചനയും സംവിധാനവും നിർവ്വഹിച്ച അതുല്യ പ്രതിഭ. ദീപിക ദിനപത്രത്തിൻ്റെ മുൻ സർക്കുലേഷൻ മാനേജർ. ഇപ്പോൾ നോർത്തേൻ അയർലെൻ്റിൽ ലണ്ടൻ ഡെറിയിൽ താമസിക്കുന്നു. കോട്ടയം ജില്ലയിൽ ആർപ്പൂക്കര പ്ലാക്കിൽ കുടുംബാംഗമാണ്.
Phone # 00447757683814
ബാബു മങ്കുഴിയിൽ
കടുവ എന്ന സുപ്പർ ഹിറ്റ് സിനിമയിലെ “ആവോ ദാമാരോ” എന്ന പാട്ടിലൂടെമലയാളികളുടെ മനം കവർന്ന അതുൽ നറുകരയ്ക്കൊപ്പം പ്രശസ്ത സിനിമടെലിവിഷൻ താരങ്ങളായ പ്രശാന്ത് കാഞ്ഞിരമറ്റം ,ദിലീപ് കലാഭവൻ ,മ്യൂസിക്റിയാലിറ്റി ഷോ താരവും പ്ലേബാക്ക് സിങ്ങറും ആയ ആര്യ കൃഷ്ണൻ ,ഗിറ്റാർ ,കീബോർഡ് പെർഫോമൻസും പാട്ടുകളും ആയി ഷിനോ പോളും ഏപ്രിൽ 16നുഇപ്സ്വിച്ചിൽ എത്തിച്ചേരുന്നു.
അതുൽ നറുകര : കലാഭവൻ മണിയെന്ന അതുല്യ കലാകാരന് ശേഷം നാടൻ പാട്ടുകൾക്ക് പുതിയമാനങ്ങൾ നൽകി തന്റേതായ സ്വതസിദ്ധമായ ആലാപന ശൈലിയിൽമലയാളികൾക്ക് സുപരിചിതനാണ് അതുൽ നറുകര.
കടുവ എന്ന സിനിമയിലെ “പാലാ പ്പള്ളി” എന്ന ഗാനത്തിലൂടെ മലയാള സിനിമപിന്നണിഗാന രംഗത്ത് അരങ്ങേറ്റം കുറിച്ച ഇദ്ദേഹം സ്വദേശത്തും വിദേശത്തുംനിരവധി സ്‌റ്റേജുകൾ കയ്യടക്കുകയാണ് .
പ്രശാന്ത് കാഞ്ഞിരമറ്റം : 25 വർഷത്തെ കലാജീവിതത്തിലൂടെ സിനിമാനടൻ,മിമിക്രി ആർടിസ്റ്റ് ,
T V പ്രെസെന്റർ എന്നീ നിലകളിൽ പ്രശസ്തിയാർജ്ജിച്ച പ്രശാന്ത് കാഞ്ഞിരമറ്റംഒരിക്കൽക്കൂടി April 16 നു ഇപ്സ്വിച്ചിൽ …..

അരങ്ങുകളിൽ ജഗതി ശ്രീകുമാറിന്റെ ശബ്ദാനുകരണമാണ് പ്രശാന്ത് കാഞ്ഞിരമറ്റംഎന്ന കലാകാരന് ഒരു മേൽവിലാസം ഉണ്ടാക്കിക്കൊടുത്തത്. ടെലിവിഷൻപ്രേക്ഷകരുടെ പ്രിയ അവതാരകനായി തിളങ്ങുന്നതിന് വഴിയൊരുക്കിയതുംജഗതിയുടെ കഥാപാത്രങ്ങളെക്കുറിച്ചുള്ള പ്രശാന്തിന്റെ രസകരമായവർത്തമാനങ്ങളായിരുന്നു.
എം.എസ് പ്രദീപ് കുമാർ സംവിധാനം ചെയ്ത റിഥം എന്ന സിനിമയിലൂടെനായകനായി അരങ്ങേറ്റം. ആട് ഒരു ഭീകരജീവിയാണ്, അലമാര, പഞ്ചവർണതത്ത, മാർഗംകളി, ഒരു യമണ്ടൻ പ്രേമകഥ തുടങ്ങി പതിനാറോളം ചിത്രങ്ങളിൽ പ്രശാന്ത്അഭിനയിച്ചു. സിനിമയേക്കാൾ മിമിക്രിയും ടെലിവിഷൻ ഷോകളുമാണ്മലയാളികൾക്കിടയിൽ പ്രശാന്തിനെ സുപരിചിതനാക്കിയത്.മികച്ച കലാകാരനെന്നഖ്യാതി നേടിയ പ്രശാന്തിന് ഇപ്സ്വിച്ചിലേക്കു വീണ്ടും സ്വാഗതം .
ഷിനോപോൾ: സംഗീത ലോകത്ത് വർഷങ്ങളായി തന്റേതായ വ്യക്തി മുദ്ര പതിപ്പിച്ച അതുല്യപ്രതിഭയാണ് ഷിനോപോൾ .സംഗീതം ഒരു ഉപാസനയായി കൊണ്ടുനടക്കുന്ന,വേറിട്ടശബ്ദത്തിനുടമയായ ഷിനോ നല്ലൊരു ഗിറ്റാർ ,കീബോർഡ് പ്ലെയർ കൂടിയാണ് . 2016ൽ കോമഡി ഫിയസ്റ്റാ എന്ന പ്രോഗ്രാമിലൂടെ ഇപ്സ്വിച് മലയാളികൾക്ക്സുപരിചിതനായ ഇദ്ദേഹം വീണ്ടും ഇപ്സ്വിച്ചിലെത്തിച്ചേരുന്നു.
ദിലീപ് കലാഭവൻ : അനേകം കലാകാരന്മാരെ മലയാള സിനിമയ്ക്ക് സംഭാവന ചെയ്ത മിമിക്രിയുടെഈറ്റില്ലമായ കൊച്ചിൻ കലാഭവനിലൂടെ കലാജീവിതത്തിനു തുടക്കം കുറിച്ച്അനവധി നിരവധി ടിവി ചാനലുകളിലൂടെയും വിദേശ ഷോകളിലൂടെയുംലോകമെമ്പാടുമുള്ള മലയാളി പ്രേക്ഷകരുടെ ഇഷ്ടതാരമായ കലാകാരനാണ് ദിലീപ്കലാഭവൻ.ലോക മലയാളി പ്രേക്ഷകരെ വിസ്മയിപ്പിച്ച ഫ്‌ളവേഴ്‌സ് കോമഡിഒരുക്കിയ കോമഡി ഉത്സവം എന്ന പ്രോഗ്രാമിലൂടെയും 360ഓളം കലാകാരന്മാർമാറ്റുരച്ച മഴവിൽ മനോരമ ഒരുക്കിയ മിമിക്രി മഹാമേള എന്ന പ്രോഗ്രാമിലൂടെയുംഒന്നാം സ്ഥാനം കരസ്ഥമാക്കിയ ടീമിന്റെ ക്യാപ്റ്റൻ കൂടിയായിരുന്നു ദിലീപ്കലാഭവൻ .
അമർ അക്ബർ അന്തോണി,കട്ടപ്പനയിലെ ഋതിക് റോഷൻ തുടങ്ങി 14 ഓളംസിനിമകളിൽ ചെറുതും വലുതുമായ വേഷങ്ങൾ അവതരിപ്പിച്ചിട്ടുണ്ട് ഈ അതുല്യകലാകാരൻ .
ചാരിറ്റി സ്കൈ ഡൈവിങ്ങിലൂടെ കേരളത്തിലെ നിർദ്ധനരായ 101 നഴ്സിംഗ്വിദ്യാർഥികൾക്കു പഠനത്തിനാവശ്യമായ 50 ലക്ഷം രൂപ സമാഹരിച്ച കേരളത്തിലെഏക കലാകാരൻ കൂടിയാണ് ദിലീപ് കലാഭവൻ .
ആര്യ കൃഷ്ണൻ : ഫ്‌ളവേഴ്‌സ് tv,കൈരളി ,we channel ,Kappa TV തുടങ്ങി നിരവധി ചാനലുകളിലൂടെമലയാളികളുടെ മനം കവർന്ന ആര്യ കൃഷ്ണൻ നിരവധി വിദേശ സ്‌റ്റേജ്ഷോകളിലും തന്റേതായ വ്യക്തി മുദ്ര പതിപ്പിച്ചിട്ടുണ്ട് .
വിസയും യാത്രാനുബന്ധ രേഖകളും കരസ്ഥമാക്കിയ ഈ കലാകാരന്മാരെല്ലാംഏപ്രിൽ മാസത്തിൽ യുകെയിൽ എത്തിച്ചേരുന്നു .
നല്ലോരു സായാഹ്നം ഈ കലാകാരന്മാരോട് ചേർന്ന് സകുടുംബംസുഹൃത്തുക്കളോടൊരുമിച്ചു ആഘോഷിക്കുവാൻ ഇപ്സ്വിച് മലയാളിഅസോസിയേഷൻ ഏവരെയും St Albans high school ഓഡിറ്റോറിയത്തിലേക്കു ഹാർദ്ദവമായി സ്വാഗതം ചെയ്ത് കൊള്ളുന്നു .
Date 16/04/2023
Address :
St Albans high school
Digby road
Ipswich
IP4 3NJ.