Latest News

ഡോ. ഐഷ വി

വീടിനുമുണ്ടാകും ഒരു കഥ പറയാൻ എന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ? വീടിന് ജീവനുണ്ടോ അതിന്റെ കഥ പറയാൻ എന്നാകും നിങ്ങൾ ചിന്തിക്കുക. അല്ലേ? വീട് ചിലർക്ക് ഒരു നിർമ്മിതി മാത്രമായിരിയ്ക്കാം. എന്നാൽ ഒരു വീട്ടിൽ താമസിക്കുന്നവരുടെ വിചാര വികാരങ്ങൾക്ക് നേർസാക്ഷികളാണ് ഞങ്ങൾ . കുറച്ചു ദിവസം അന്തേവാസികൾ മാറി നിന്നാൽ പലവ്യജ്ഞനപ്പൊടികളും എന്തിന് വീടായ ഞാൻ തന്നെയും ദ്രവിച്ചു പോകുന്ന ഒരവസ്ഥയുണ്ട്. അത് ഭയാനകം തന്നെ. എന്നാൽ മനുഷ്യരുടെ സഹവാസമുള്ള സമയത്ത് ഇതൊന്നും ചീത്തയാകാതെയിരിയ്ക്കുകയും ചെയ്യും. ചിലർ ഞങ്ങളെ തൂത്ത് തുടച്ച് മിനുക്കി വയ്ക്കും. എല്ലാം അടുക്കും ചിട്ടയുമായിരിയ്ക്കുന്നത് അന്തേവാസികളുടെ സ്വഭാവത്തിനനുസരിച്ചിരിക്കും. ഒരു വീട് ഒരു കെട്ടിടമെന്നതിനപ്പുറം അതൊരു ഭവനമാകുന്നത് ആ ഭവനത്തിൽ താമസിക്കുന്ന കുടുംബാംഗങ്ങൾ കൂടുമ്പോൾ തമ്മിൽ ഇമ്പമുള്ളിടത്താണ്. അതിൽ എനിക്ക് വലിയ കമ്പമുണ്ട്. ചിലർക്ക് വീട് തല ചായ്ക്കാനൊരിടം മാത്രമായിരിയ്ക്കും. ചിലർക്ക് വീടൊരു സ്വപ്നമാണ്. ചിലർക്ക് അതൊരു അഭയമാണ്.

മനുഷ്യൻ ഗുഹാമനുഷ്യനായിരുന്ന കാലത്ത് സുരക്ഷിതമായൊരിടമെന്ന നിലയിൽ ഗുഹകളെ ഉപയോഗിച്ചിരിയ്ക്കാം. അന്നവർക്ക് ആവശ്യത്തിന് ഗുഹകൾ തികയാതെ വന്നപ്പോൾ ഗേഹങ്ങൾ നിർമ്മിച്ചിരിക്കാം . സമീപത്ത് ലഭ്യമായ മണ്ണ് , ചെളി കല്ല്, പുല്ല്, ഇല, ഓല, തടി, മുതലായവകൊണ്ട് നിർമ്മിച്ചിരുന്ന കാലത്ത് പണിയും ചിലവും കുറവായിരുന്നു. ഇന്ന് ഒരു വീട് നിർമ്മിയ്ക്കുന്നത് ചിലർക്ക് രക്തം ചിന്തുന്ന ഏർപ്പാടാണ്. വ്യക്തമായ പദ്ധതിയില്ലാതെ നിർമ്മിക്കുന്നവർ കടക്കെണിയിലാകും. ചിലർക്കത് ഒരിക്കലും സാക്ഷാത്കരിയ്ക്കാനാകാത്ത സ്വപ്നമായിത്തന്നെ തുടരും. ചിലർക്കത് ഒരായുസിന്റെ സമ്പാദ്യമായിരിയ്ക്കും.

ചിലർക്ക് വീട് പണി കഴിയുമ്പോൾ അത് ആർഭാടം കാട്ടാനുള്ള ഒരവസരമാണ്. ചിലർ പണി തീരുമ്പോഴേക്കും കടക്കെണിയിലാകും. ചിലർ താമസിയ്ക്കാനാളില്ലെങ്കിലും ധാരാളം വീടുകളും ഫ്ലാറ്റുകളും പണിത് അടച്ചിട്ടിരിയ്ക്കും. ചിലർക്ക് പണി ഒരിക്കലും തൃപ്തി വരില്ല. അവർ ആ നിർമ്മിതിയിൽ മാറ്റങ്ങൾ വരുത്തിക്കൊണ്ടേയിരിക്കും. ആ….. മറ്റുള്ളവരുടെ കാര്യം പറഞ്ഞു കൊണ്ടിരുന്നാൽ ഇങ്ങനെ ധാരാളം പറയാൻ കാണും. എന്റെ ഉത്പത്തിയും വളർച്ചയും തളർച്ചയും സുഖവും ദുഃഖവുമല്ലേ ഇന്നത്തെ പ്രതിപാദ്യ വിഷയം . നമുക്ക് അതിലേയ്ക്ക് കടക്കാം. എന്റെ വളർച്ചയും തളർച്ചയുമൊക്കെ എന്നിൽ വസിച്ച് ഇവിടം വിട്ടു പോയതും ഇവിടെ ഇപ്പോഴും വസിക്കുന്നതുമായ കുറേ അന്തേവാസികളുടെ ജീവിതം കൂടിയാണ്. കാലവും ഉടമസ്ഥരും മാറുന്നതനുസരിച്ച് എന്റെ പേരിലും, നിർമ്മിതിയിലും മാറ്റങ്ങളുണ്ടായി. എന്നിൽ ജീവിച്ച് കടന്നുപോയവർക്ക് സുഖത്തിന്റെ മാധുര്യവും ദുഃഖത്തിന്റെ ഉപ്പും പ്രണയത്തിന്റെ മധുരവും എരിവും പുളിയും വിരഹത്തിന്റെ കയ്പും ചവർപ്പും കലർന്ന ഓർമ്മകളുണ്ടാകാം.

കുറേ മനുഷ്യർ കല്ലും മണ്ണും ഓലയും വച്ച് എന്നെ നിർമ്മിച്ച് ഇവിടെ വസിച്ചിരുന്നപ്പോൾ എനിക്ക് പ്രത്യേകിച്ച്‌ പേരൊന്നുമില്ലായിരുന്നു. പിന്നീട് ഒരു സമുദായക്കാർ ഇവിടെ താമസിച്ചിരുന്നപ്പോൾ ഈ വീടും പറമ്പും ആ സമുദായത്തിന്റെ പേരിൽ അറിയപ്പെട്ടു: “വേടന്റഴികം”. ‘അഴികം എന്നാൽ പുരയിടം. ‘ വേടൻ’ എന്നത് ഒരു സമുദായത്തിന്റെ പേര്. അത് അവരിട്ട പേരല്ല പ്രദേശവാസികൾ ചാർത്തി കൊടുത്ത പേരാണ്. അന്ന് അന്നന്നുള്ളത് കൊണ്ട് ഓണം പോലെ കഴിയുന്ന കുറേ മനുഷ്യരായിരുന്നു എന്നിൽ വസിച്ചിരുന്നത്.

പിന്നീട് എന്റെ ഉടമസ്ഥൻ മാറി. ഒരു പൊക്കം കുറഞ്ഞ സിംഗപ്പൂർ മലയാളിയും ഭാര്യയും മകളുമായി എന്റെ ഉടമസ്ഥർ. എന്തിനും ആർക്കും ഇരട്ട പേര് വിളിക്കുന്ന പാരമ്പര്യമാണല്ലോ നമ്മുടെ നാട്ടുകാർക്ക് . അവർ എന്റെ ഉടമസ്ഥന് ഒരു പേര് ചാർത്തി കൊടുത്തു : ” ഉരുളകിഴങ്ങ്.”. പേരു പോലെയല്ല ആള് . ഇത്തിരി കേമനാണ്. സിങ്കപ്പൂർ നിന്നുള്ള അടുത്ത വരവിൽ അദ്ദേഹം എന്നെ പൂർണ്ണമായും പൊളിച്ച് മാറ്റി ഒരു നല്ല വീടങ്ങ് പണിതു. അടിസ്ഥാനം നന്നായി ഉയർത്തി തറ സിമന്റിട്ട് , ഓടിട്ട മേൽ കൂരയാക്കി , ഭിത്തി വെള്ളപൂശി, പൂമുഖവും അടുക്കളയും കുറേ മുറികളുമായി ഞാൻ ഗമയോടെ തലയുയർത്തി നിന്നു.

ഉടമസ്ഥൻ എനിയ് ക്കൊരു പേരിട്ടെങ്കിലും അതെവിടെയും നാലാൾ കാണത്തക്ക രീതിയിൽ എഴുതി വയ്ക്കാഞ്ഞതിനാൽ നാട്ടുകാർ പഴയ പേരു – തന്നെ വിളിച്ചു പോന്നു. പേര് എഴുതി വച്ചിരുന്നെങ്കിലും അവർ അതു തന്നെ യേ വിളിയ്ക്കുമായിരുന്നുള്ളൂ. മാറാൻ മടിയുള്ളവരല്ലേ ഭൂരിഭാഗവും . എന്റെ ഉടമസ്ഥന് ഭാര്യയും ഒരു മകളുമായിരുന്നു. ഇവർക്ക് കൂട്ടായി ഒരു ജോലിക്കാരനും. ജോലിക്കാരൻ ഒരു കാര്യസ്ഥനെപ്പോലെ എല്ലാം നോക്കി നടത്തി. ചുറ്റുമതിൽ കെട്ടി. ചെറിയ ഗേറ്റിട്ടു. പതുക്കെ ഉടമസ്ഥന്റെ മകളും ജോലിക്കാരനും തമ്മിൽ പ്രണയത്തിലായി. അവരുടെ നനുത്ത പ്രണയത്തിനും സന്തോഷത്തിനും വീട്ടുകാരുടെ എതിർപ്പിനും എനിക്ക് സാക്ഷിയാകേണ്ടി വന്നു.

വീട്ടുകാരുടെ സമ്മതത്തോടെ . വിവാഹം നടക്കില്ലെന്ന് കണ്ടപ്പോൾ അവൻ അവളെയും കൊണ്ട് നാടുവിട്ടു. അവൻ നല്ലവണ്ണം അധ്വാനിക്കുന്ന പയ്യനായിരുന്നതിനാൽ അവളെ പൊന്നുപോലെ നോക്കുമെന്ന് എനിക്കുറപ്പായിരുന്നു. എന്റെ ഉടമസ്ഥനും ഭാര്യയും കൂടി ഒരു ദിവസം സംസാരിക്കുന്നത് ഞാൻ കേട്ടു. മകൾ പോയതോടെ അവരുടെ മാനം പോയി. ഇനിയെല്ലാം വിറ്റു പെറുക്കി നാടു വിടാം എന്നായിരുന്നു അതിന്റെ കാതൽ. ഞാൻ നൊമ്പരപ്പെട്ടു. എനിക്ക് ഇന്നത്തെ മോടിയൊക്കെ നൽകിയ ഉടമസ്ഥരാണ് എല്ലാം വിറ്റുപെറുക്കി നാടുവിടുന്നത്. അവർ പറഞ്ഞതു പോലെ തന്നെ ചെയ്തു. എന്നെ മറ്റൊരു സിംഗപ്പൂർകാരന് വിറ്റിട്ട് അവർ അടുത്ത ഗ്രാമത്തിൽ താമസമാക്കി.

മനുഷ്യന്റെ ഭാഗ്യം മാറി മറിയുമല്ലോ. ആ പെൺകുട്ടിയെ വിവാഹം കഴിച്ച പയ്യൻ നല്ല അധ്വാനിയായിരുന്നത് കൊണ്ട് അവളെയും മക്കളെയും പൊന്നുപോലെ നോക്കിയെന്നും പിന്നീട് എന്റെ പഴ ഉടമസ്ഥനും ഭാര്യയും അയൽ ഗ്രാമത്തിൽ വാങ്ങിയ വീടും വസ്തുവകകളുമെല്ലാം ആ പയ്യൻ വാങ്ങിയെന്നും ആരോ പറഞ്ഞു ഞാൻ കേട്ടു. നന്നായിരിയ്ക്കട്ടെ. എന്റെ പുതിയ ഉടമസ്ഥനെ ഞാൻ പരിചയപ്പെടുത്തിയില്ലല്ലോ? ഉടമസ്ഥൻ ഗംഗാധരൻ , ഭാര്യ യശോധര , മകൾ ഗീത . ഗീത വളർന്നു വന്നപ്പോൾ വീടിന് ചുറ്റും ധാരാളം ചെടികൾ നട്ടുപിടിപ്പിച്ചു. ചെറിയ റോസ് ലില്ലികൾ മേയ് മാസത്തിൽ നിര നിരായായി പൂത്ത് നിൽക്കുന്നത് കാണാൻ എന്ത് ഭംഗിയായിരുന്നെന്നോ? ഗീതയ്ക്ക് അച്ഛന്റെ കത്തുകൾ വരുമ്പോൾ വലിയ സന്തോഷമായിരുന്നു.

ഗീതയുടെ അച്ഛൻ എനിക്ക് പുതിയ പേരിട്ടു. മാത്രമല്ല അത് മുൻഭാഗത്ത് എഴുതി വയ്കുകയും ചെയ്തു: ” ധനലക്ഷ്മി വിലാസം”. എനിക്ക് സന്തോഷമായി . ഗീതയുടെ അച്ഛാമ്മയുടെ പേരിലെ ‘ലക്ഷ്മി’യാണ് എന്റെ പേരിനോടൊപ്പം ചേർത്തതെന്ന് എനിക്ക് മനസ്സിലായി. പിന്നെ അമ്മായിപ്പോരിനും നാത്തൂൻ പോരിനും യാതൊരു കുറവുമില്ലായിരുന്നു. മനസ്സ് മടുത്ത് ഗീതയുടെ അച്ഛൻ വിവാഹ ബന്ധം വേർപെടുത്തിയാലോ എന്നു വരെ ചിന്തിച്ചു. എന്നാൽ ഒരു ബന്ധു കൊടുത്ത പുസ്തകം വായിച്ചു കഴിഞ്ഞപ്പോൾ അദ്ദേഹം തീരുമാനം മാറ്റി. ഗീതയുടെ അച്ഛൻ ഒരിക്കൽ വന്നു പോയപ്പോൾ ലക്ഷ്മിയും യാത്രയാക്കാൻ കൊല്ലം റയിൽവേ സ്റ്റേഷനിൽ പോയി. മദ്രാസിലേയ്ക്ക് ട്രെയിനിൽ കയറിയ ഗംഗാധരനെ കൂടെ കയറി മനസ്സ് നൊമ്പരപ്പെടുത്തും വിധം വഴക്ക് പറഞ്ഞ ശേഷമാണ് ലക്ഷ്മി തിരികെ പോന്നത്. ഇതേ പറ്റി എന്റെ ഉടമസ്ഥൻ തന്റെ മകൾക്കൊരു കത്തെഴുതി. ആ കത്ത് ഗീത വായിയ്ക്കുന്നതും വേദനിയ്ക്കുന്നതും സൂക്ഷിച്ചു വയ്ക്കുന്നതുമെല്ലാം ഞാൻ മനസ്സിലാക്കിയിരുന്നു.

1971 ജനുവരി19 ന് എന്റെ ഉടമ ഹൃദയ സ്തംഭനം മൂലം മരിച്ചു എന്ന വാർത്ത ഹൃദയ ഭേദകമായിരുന്നു. ഗീതയെ ഇത് വല്ലാതെ വിഷമിപ്പിച്ചു. ലക്ഷ്മിയും മരുമകളുമായി ജീവനാംശത്തിന് വേണ്ടിയുള്ള പോര് കോടതിയിലെത്തി. മരിച്ച ഗംഗാധരൻ സിങ്കപൂർ പൗരനാണെന്ന വാദം ഒരു വശത്തും സിങ്കപ്പൂർ പൗരൻ ഭാരതത്തിൽ സ്വത്ത് സമ്പാദിച്ചാൽ ഭാരതതത്തിലെ നിയമമനുസരിച്ച് സ്വത്ത് ഭാഗം വയ്ക്കണമെന്നു മറുഭാഗവും വാദിച്ചു. അവസാനം സ്ഥാവര ജങ്ഗമവസ്തുക്കൾ മൂന്നായി ഭാഗം വയ്ക്കാൻ കോടതി വിധിച്ചു. അങ്ങനെ ഞാൻ നിൽക്കുന്ന പറമ്പിന്റെ ഒരു ഭാഗം ലക്ഷ്മിയുടെ വീതമായി കിട്ടി. പിന്നീട് ലക്ഷ്മി അതിൽ ഒരു കെട്ടിടം പണിതു. ഗീത പ്രായപൂർത്തിയായപ്പോൾ വിവാഹിതയായി. ഗീത ഒരു മകളെ പ്രസവിച്ച് കിടന്നപ്പോൾ ഒരു കുഞ്ഞിക്കാലു കണ്ട സന്തോഷമായിരുന്നു എനിക്ക്. ആ സന്തോഷം അധിക നാൾ നീണ്ടു നിന്നില്ല. ഇരു വീട്ടുകാരുടേയും അമിതമായ ഇടപെടൽ മൂലം ആ വിവാഹ ബന്ധം വേർപിരിഞ്ഞു. ഗീതയും അമ്മയും എന്നെ വിൽക്കാൻ തീരുമാനിച്ചു. അവർ കൊട്ടിയത്തേയ്ക്ക് താമസം മാറി. വേദനയുണ്ടായിരുന്നെങ്കിലും എല്ലാം ഞാൻ ഉൾക്കൊണ്ടു. ഒരു ഗൾഫുകാരനും ഭാര്യയും രണ്ടാൺമക്കളുമടങ്ങുന്ന കുടുംബമാണ് പിന്നീടിവിടെ താമസമാക്കിയത്. ഭർത്താവ് ഗൾഫിൽ നിന്നും വരുമ്പോൾ ഭാര്യയോട് വഴക്കടി യ്ക്കുകയും പുരുഷ മേധാവിത്വം കാട്ടുകയും പതിവായിരുന്നു. എങ്കിലും മക്കളെ പോറ്റിവളർത്താൻ വേണ്ടി എല്ലാം സഹിച്ചു.

ഗൾഫുകാരൻ എന്റെ മുഖഛായ ആകെയങ്ങ് മാറ്റി. മതിൽ പൊളിച്ച് കാർ കയറുന്ന ഗേറ്റ് പണിതു. കാർപോർച്ച് പണിതു .പെയിന്റ് മാറ്റി. അടുക്കള മോഡേൺ ആക്കി . എന്റെ പേര് മാറ്റി. മക്കളെ പഠിപ്പിച്ചു. ഗൾഫുകാരൻ നാട്ടിൽ വന്നു സ്ഥിര താമസമാക്കിയ സമയം. അയാൾ നാട്ടുകാരുടെ ഇടയിൽ ധാരാളം സംഭാവന കൊടുക്കുന്നയാളെന്ന നിലയിൽ പേരെടുത്തു. ഭാര്യ ഒരു ദിവസം ചില നേർച്ചകൾ പൂർത്തിയാക്കാൻ അദ്ദേഹത്തോട് ആവശ്യപ്പെട്ടു. എന്നാൽ അദ്ദേഹം അത് തിരസ്കരിച്ചു. അങ്ങിനെയിരിക്കേയാണ് . ടൂറിസ്റ്റ് ബസ്സു കാരുടെ വരവ്. എല്ലാ പ്രമുഖ ക്ഷേത്രങ്ങളിലും ടൂറിസ്റ്റ് സ്പോട്ടുകളിലും കൊണ്ടുപോകും. 500/- രൂപയേയുള്ളു. രണ്ട് ദിവസത്തെ യാത്ര. ഗൾഫുകാരന്റെ ഭാര്യ ഭർത്താവിന് ആവശ്യമുള്ളതെല്ലാം ഉണ്ടാക്കി വച്ചു. ഫ്രിഡ്ജിൽ കയറ്റേണ്ട ഭക്ഷണം ഫ്രിഡ്ജിൽ കയറ്റി. ചോദിച്ചാൽ വിടില്ലെന്ന് അറിയാവുന്നതു കൊണ്ട് ഭർത്താവിനോട് പറയാതെ മക്കളോട് പറഞ്ഞിട്ട് ടൂർ പോയി. രണ്ടു ദിവസം കഴിഞ്ഞ് മടങ്ങി വന്നപ്പോൾ ഗൾഫുകാരൻ ഭാര്യയെ വീട്ടിൽ കയറ്റിയില്ല. മാത്രമല്ല മക്കളെ കൂടി വീട്ടിൽ നിന്നും പുറത്താക്കി. അങ്ങനെ ഒരു കുടുംബം കൂടി ശിഥിലമാകുന്നതിന് എനിക്ക് സാക്ഷിയാകേണ്ടി വന്നു. പിന്നെ ഡ്രൈവർ ആയി ഗൾഫുകാരന്റെ സന്തത സഹചാരി. പ്രമേഹം കടുത്തപ്പോൾ ഗൾഫുകാരന്റെ കാൽ മുറിക്കേണ്ടി വന്നു. ഡ്രൈവർ എല്ലാ സഹായവും ചെയ്തു കൊടുത്തു.

ഗൾഫുകാരന്റെ അവസാനമടുത്തപ്പോൾ അദ്ദേഹത്തെ ഡ്രൈവർ നോക്കിക്കോളുമെന്ന ഉറപ്പിന്മേൽ വീടും വസ്തുവകകളും ഡ്രൈവറുടെ പേരിൽ എഴുതി വച്ചു. പറഞ്ഞതു പോലെ ഡ്രൈവർ ഗൾഫുകാരന് വേണ്ടതെല്ലാം ചെയ്തു കൊടുത്തു. ഗൾഫുകാരന്റെ മരണശേഷം ഡ്രൈവറും കുടുംബവും ഈ വീട്ടിൽ സ്ഥിരതാമസമാക്കി. മകളെ വിവാഹം ചെയ്തയച്ചു . എന്റെ പേരു മാറ്റി. പുതിയ പെയിന്റടിച്ചു. അങ്ങനെ എന്റെ കഥ ഇങ്ങനെ നീളുന്നു. ഒരു കാര്യം ഞാൻ പറയാൻ വിട്ടുപോയി. ഗീതയും കുടുംബവുമായി സ്വത്ത് വിഭജനം കഴിഞ്ഞപ്പോൾ ഗീതയുടെ അച്ഛാമ്മ സ്നേഹത്തിലായി. ഭാഗം കിട്ടിയ പറമ്പിൽ ലക്ഷ്മി വച്ച വീട്ടിലേയ്ക്ക് ഗീത വന്നു. ലക്ഷ്മി കൊച്ചുമകൾക്ക് അയലയൊക്കെ പൊരിച്ച് വച്ച് കാത്തിരിയ്ക്കയായിരുന്നു.

ഡോ.ഐഷ . വി.

പ്രിൻസിപ്പാൾ , പാലക്കാട് ജില്ലയിലെ കോളേജ് ഓഫ് അപ്ലൈഡ് സയൻസ് . കഥകളും ലേഖനങ്ങളും   ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.

2010ൽ പുറത്തിറങ്ങിയ നല്ലവനിൽ ബാലതാരമായി അരങ്ങേറ്റം കുറിച്ച താരമാണ് എസ്ഥേർ അനിൽ. ഒരു നാൾ വരും എന്ന മോഹൻലാൽ – ടി കെ രാജീവ് കുമാർ ടീമിന്റെ ചിത്രത്തിൽ മോഹൻലാലിന്റെ മകളായി അഭിനയിച്ച എസ്തർ അനിൽ മലയാളികളുടെ മനസ്സിൽ ചേക്കേറിയത് മോഹൻലാൽ – ജീത്തു ജോസഫ് കൂട്ടുകെട്ടിലിറങ്ങിയ ദൃശ്യം എന്ന ചിത്രത്തിലൂടെയായിരുന്നു. മലയാളത്തിലെ ആദ്യത്തെ 50 കോടി ക്ലബ്ബിൽ ഇടംപിടിച്ച ചിത്രമായിരുന്നു ദൃശ്യം. ഈ സവിശേഷത മറ്റു ഭാഷകളിലേക്കും എസ്തറിനെ എത്തിച്ചു. ദൃശ്യത്തിന്റെ തമിഴ് റീമേക്കായ പാപനാശത്തിൽ കമൽ ഹാസന്റെ മകളായി അഭിനയിച്ച എസ്തർ അതിനു ശേഷം അതിന്റെ തെലുങ്ക് പതിപ്പിലും വേഷമിട്ടു.

സ്റ്റൈലിഷ് ലുക്കിൽ എത്തിയിരിക്കുന്ന എസ്തേറിന്റെ പുതിയ ഫോട്ടോഷൂട്ടാണ് ഇപ്പോൾ സോഷ്യൽ മീഡിയ അടക്കിവാഴുന്നത്. സരിൻ രാംദാസാണ് ചിത്രം പകർത്തിയിരിക്കുന്നത്. താരം തന്നെയാണ് ചിത്രങ്ങൾ ഇൻസ്റ്റാഗ്രാം വഴി പങ്ക് വെച്ചിരിക്കുന്നത്. വയനാടാണ് താരത്തിന്റെ സ്വദേശം. എസ്ഥേറിന്റെ അനിയൻ എറിക്കും നിരവധി ചിത്രങ്ങളിൽ ബാലതാരമായി അഭിനയിച്ചിട്ടുണ്ട്.

കാളിദാസ് ജയറാം – ജീത്തു ജോസഫ് ചിത്രമായ മിസ്റ്റർ ആൻഡ് മിസിസ് റൗഡി, ഷാജി എൻ കരുൺ ചിത്രമായ ഓള്, സന്തോഷ് ശിവൻ ചിത്രമായ ജാക്ക് ആൻഡ് ജിൽ എന്നിവയിലും എസ്തർ അനിൽ അഭിനയിച്ചു കഴിഞ്ഞു. ദൃശ്യം 2വാണ് അവസാനമായി പ്രേക്ഷകരിലേക്കെത്തിയ എസ്ഥേർ അഭിനയിച്ച ചിത്രം. ചിത്രത്തിന്റെ തെലുങ്ക് പതിപ്പും പുറത്തിറങ്ങിക്കഴിഞ്ഞു. നിരവധി ഫോട്ടോഷൂട്ടുകളിലൂടെയും പ്രേക്ഷകർക്ക് മുന്നിലെത്താറുള്ള എസ്ഥേർ സാരിയുടുത്തുള്ള ഫോട്ടോ

 

View this post on Instagram

 

A post shared by Esther Anil (@_estheranil)

ഷൂട്ടുകൾ കൊണ്ടും പ്രേക്ഷകമനം കവരാറുണ്ട്.

 

കോട്ടയം കുമരകം ചെപ്പന്നൂർക്കരി ഭാഗത്തെ ആളില്ലാത്ത വീടിനു നേരെ ‘മിന്നൽ മുരളി’ ആക്രമണം. അക്രമി സംഘം വീടിന്റെ ഭിത്തിയിൽ മിന്നൽ മുരളി എന്ന് എഴുതി. ഇത് ഒറിജിനൽ എന്നും എഴുതിയിട്ടുണ്ട്. പൊലീസ് ഉദ്യോഗസ്ഥനായ ചെമ്പിത്തറ ഷാജിയുടെ വീടിനു നേരെയാണ് ആക്രമണം നടത്തിയത്.

വെച്ചൂരിലാണു ഷാജി കുടുംബസമേതം താമസിക്കുന്നത്. വീടിന്റെ ജനൽച്ചില്ലുകളും കതകും അടിച്ചുതകർത്തു. തിണ്ണയിൽ മല വിസർജനം നടത്തുകയും ശുചിമുറി അടിച്ചു തകർക്കുകയും ചെയ്തു. വീടിന്റെ വാതിൽ സമീപത്തെ തോട്ടിലേക്കു വലിച്ചെറിഞ്ഞു.

നാട്ടുകാർ അറിയിച്ചതിനെ തുർന്നാണ് ഷാജി വിവരം അറിയുന്നത്. പുതുവർഷത്തലേന്ന് ഈ ഭാഗത്ത് പട്രോളിങ് നടത്തിയപ്പോൾ സംശയകരമായി കണ്ട ബൈക്കുകളുടെ നമ്പർ കുറിച്ചെടുത്തിരുന്നതായി പൊലീസ് പറഞ്ഞു. 2 ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായി ഷാജി പറഞ്ഞു. പരാതി ലഭിച്ചെന്നും പ്രതികളെക്കുറിച്ച് അന്വേഷണം നടക്കുകയാണെന്നും എസ്ഐ എസ്.സുരേഷ് പറഞ്ഞു.

പോലീസിനെ ഭയന്ന് എട്ടാം നിലയിൽ നിന്നും ചാടിയ യുവാവിന്റ നില ഗുരുതരം, ലഹരി പാർട്ടി നടക്കുന്നുവെന്ന രഹസ്യവിവരത്തിലാണു പോലീസ് ഫ്ലാറ്റിലെത്തിയത്. ലഹരി പാർട്ടി പിടികൂടാൻ പോലീസ് എത്തിയ വിവരമറിഞ്ഞ് ഓടിരക്ഷപ്പെടാൻ ശ്രമിച്ച് യുവാവ് എട്ടാം നിലയിൽ നിന്നും താഴേക്ക് എടുത്തു ചാടുകയായിരുന്നു. കായംകുളം സ്വദേശി അതുൽ എന്ന 22ക്കാരൻ നിലവിൽ കാക്കനാട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

ബാൽക്കണിയിൽ നിന്നും കാർ ഷെഡ്ഡിന് മുകളിലേക്കായിരുന്നു പ്രതി വീണത്. വീഴ്ചിൽ അലുമിനിയം ഷീറ്റ് തുളച്ച് കയറി തോളെല്ലിന് ഗുരുതരമായി പരിക്കേറ്റിരുന്നു. 15 നിലയുള്ള കെട്ടിടത്തിന്റെ എട്ടാം നിലയിൽ നടക്കുകയായിരുന്ന ലഹരി പാർട്ടിയിലേക്ക് അപ്രതീക്ഷിതമായെത്തിയ പോലീസിനെ കണ്ട് ഭയന്ന അതുൽ ഓടിരക്ഷപ്പെടാൻ ശ്രമിച്ചപ്പോഴായിരുന്നു സംഭവം.

ഫ്‌ളാറ്റിൽ നിന്നും യുവതി ഉൾപ്പെടെ അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കോഴിക്കോട് ബാലുശ്ശേരി നന്മണ്ട സ്വദേശി ചാലിക്കണ്ടി വീട്ടില്‍ ഷിനോ മെര്‍വിന്‍(28), കൊല്ലം ഓച്ചിറ പള്ളിമുക്ക് സ്വദേശി സജനഭവനില്‍ റിജു(38). കായംകുളം ഭരണിക്കാവ് പുള്ളിക്കണക്ക് സ്വദേശി ചെങ്ങലില്‍ വീട്ടില്‍ അനീഷ്(25). കരുനാഗപ്പള്ളി കടവത്തൂര്‍ സ്വദേശി നസീം നിവാസില്‍ എസ് നജീബ്(40), തൊടുപുഴ മുള്ളരിങ്ങാട് സ്വദേശിനി മറിയം ബിജു(20) എന്നിവരാണ് അതുലിനെ കൂടാതെ പിടിയിലായ മറ്റുള്ളവർ. സംഘത്തിന്റെ പക്കൽ നിന്നും എംഡിഎംഎ, ഹാഷിഷ് ഓയിൽ എന്നിവ കണ്ടെടുത്തു. തൃക്കാക്കര നവോദയ ജംഗ്ഷനിലുള്ള ഫ്‌ളാറ്റിൽ വെള്ളിയാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം.

അതുൽ ഒഴികെയുള്ള പ്രതികളെ അറസ്റ്റ് ചെയ്തതിന് പിന്നാലെ കോടതിയിൽ ഹാജരാക്കി. ഇവർ നിലവിൽ റിമാൻഡിലാണ്. ചികിത്സയിൽ കഴിയുന്ന അതുലിന്റെ പരിക്ക് ഭേദമാകുന്ന മുറയ്‌ക്ക് കോടതിയിൽ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു. എറണാകുളം സിറ്റി ഡാൻസാഫിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് പരിശോധനയ്‌ക്ക് എത്തിയപ്പോഴായിരുന്നു.

വെള്ളിയാഴ്ച ഉച്ചയ്ക്ക് വെള്ളിയാഴ്ച ഉച്ചയ്ക്കു മുന്‍പാണ് സംഭവം. തൃക്കാക്കര നവോദയ ജങ്ഷനു സമീപമുള്ള ഫ്‌ലാറ്റില്‍ ലഹരിവിരുന്നു നടക്കുന്ന വിവരം അറിഞ്ഞാണ് എറണാകുളം സിറ്റി ഡാന്‍സാഫിന്റെ നേതൃത്വത്തിലുള്ള സംഘം പരിശോധനയ്‌ക്കെത്തിയത്.

 

അമ്മയെ കൊലപ്പെടുത്തിയ 22 കാരിയായ മകൾ അറസ്റ്റിൽ. രണ്ടാനച്ഛന്റെ സഹായത്തോടെയാണ് യുവതി അമ്മയെ കൊലപ്പെടുത്തിയത്.അമ്മയെ ഇല്ലാതാക്കി രണ്ടാനച്ഛനെ വിവാഹം ചെയ്ത് ഒരുമിച്ച് ജീവിക്കുകയായിരുന്നു മകളുടെ ലക്ഷ്യം. കഴിഞ്ഞ തിങ്കളാഴ്ച രാത്രിയാണ് സംഭവം. 38കാരിയായ അര്‍ച്ചന റെഡ്ഡിയെ മകള്‍ ബികോ അവസാന വര്‍ഷ വിദ്യാര്‍ത്ഥിയായ യുവിക റെഡ്ഡി വെട്ടി കൊലപ്പെടുത്തുകയായിരുന്നു.

യുവികയും അര്‍ച്ചനയുടെ രണ്ടാം ഭര്‍ത്താവായ നവിനും ചേര്‍ന്നാണ് കൊല നടത്തിയത്. ഇന്നോവ കാറില്‍ വരുമ്പോള്‍ അര്‍ച്ചനയെ ഇരുവരും ചേര്‍ന്ന് ആക്രമിക്കുകയായിരുന്നു. കുറച്ച് കാലങ്ങളായി അര്‍ച്ചനയും നവീനും അകന്ന് കഴിയുകയായിരുന്നു. മകള്‍ യുവിക രണ്ടാനച്ഛന് ഒപ്പമായിരുന്നു കഴിഞ്ഞിരുന്നത്. എന്നാല്‍ ബന്ധത്തെ അര്‍ച്ചന എതിര്‍ത്തു. അര്‍ച്ചനയുമായുള്ള ബന്ധം വേര്‍പെടുത്തിയ ശേഷം യുവികയെ വിവാഹം ചെയ്ത് ജീവിക്കാനായിരുന്നു നവീന്റെ പദ്ധതി.

നവംബര്‍ അവസാന ആഴ്ചയില്‍ നവീനെതിരെ അര്‍ച്ചന പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതാണ് പ്രകോപനത്തിന് കാരണമായതെന്നാണ് പോലീസ് പറയുന്നത്. അര്‍ച്ചനയെ ഇല്ലായ്മ ചെയ്യാന്‍ നവീനുമായി യുവിക ഗൂഢാലോചന നടത്തുകയായിരുന്നുവെന്നും പൊലീസ് പറയുന്നു. അര്‍ച്ചനയുടെ ആദ്യ വിവാഹത്തിലെ മകളാണ് യുവിക. സാമ്പത്തിക പ്രതിസന്ധിയുടെ ഘട്ടത്തിലും നവീനും യുവികയും ആര്‍ഭാടത്തോടെയാണ് ജീവിച്ചത്. 33 കാരനായ നവീന്‍ ജിം ട്രെയിനറാണ്.

പ്രമുഖ സുവിശേഷകനും ക്രിസ്ത്യൻ റിവൈവൽ ഫെലോഷിപ് പ്രസിഡന്റുമായ പ്രഫ.എം.വൈ.യോഹന്നാൻ (84) അന്തരിച്ചു. വൃക്ക സംബന്ധമായ അസുഖത്തെതുടർന്നു ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസം രോഗം മൂർച്ഛിച്ചതിനെ തുടർന്ന് ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. സംസ്കാരം പിന്നീട്.

മെഡിക്കൽ ഉപകരണങ്ങൾ നിർമിക്കുന്ന അഗപ്പെ ഡയഗ്നോസ്റ്റിക് ചെയർമാനായ പ്രഫ.എം.വൈ.യോഹന്നാൻ, കോലഞ്ചേരി സെന്റ് പീറ്റേഴ്സ് കോളജ് റിട്ട. പ്രിൻസിപ്പലാണ്. 100ൽപരം സുവിശേഷ പുസ്തകങ്ങളുടെ ഗ്രന്ഥകർത്താവു കൂടിയാണ്.

കോലഞ്ചേരിയിലെ കടയിരുപ്പിൽ ഇടത്തരം കാർഷിക കുടുംബത്തിലാണ് പ്രഫ.എം.വൈ.യോഹന്നാൻ ജനിച്ചത്. സ്വകാര്യ വിദ്യാർഥിയായി പഠനം നടത്തി ബിരുദവും ബിരുദാനന്തര ബിരുദവും നേടി. പിന്നീട് യൂണിവേഴ്സിറ്റി റാങ്കോടെ ബിഎഡ് പൂർത്തിയാക്കി.

1964ൽ സെന്റ് പീറ്റേഴ്സ് കോളജിൽ അധ്യാപകനായി ചേർന്നു. 33 വർഷം ഇതേ കോളജിൽ അധ്യാപകനായി ജോലി ചെയ്തു. 1995ൽ പ്രിൻസിപ്പലായി നിയമിതനായി. രണ്ടുവർഷത്തിനുശേഷം വിരമിച്ചു. ‘സ്വമേധയാ സുവിശേഷ സംഘം’ എന്ന മിഷനറി സംഘത്തിലെ സജീവ അംഗമായിരുന്നു. പതിനേഴാം വയസ്സുമുതൽ സുവിശേഷപ്രഘോഷണ രംഗത്തു സജീവമായി.

സിനിമ തിയറ്ററിന്റെ ജനറേറ്റര്‍ മുറിയില്‍ ജീവനക്കാരനെ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. തമിഴ്നാട് തിരുവണ്ണാമല 208 കോളനി നമ്മിയാണ്ടല്‍ സ്വദേശി മണികണ്ഠനാണ് (29) മരിച്ചത്. ശനി രാവിലെ എട്ടിനാണ് സംഭവം. പെരുമ്ബാവൂര്‍ പ്രൈവറ്റ് ബസ്സ്റ്റാന്‍ഡിനുസമീപം ഇവിഎം തിയറ്ററിലാണ് സംഭവം.

രാവിലെ മറ്റു തൊഴിലാളികള്‍ ജോലിക്കെത്തിയപ്പോള്‍ ജനറേറ്റര്‍ മുറിയില്‍ പുക കണ്ട് നോക്കിയപ്പോഴാണ് കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടത്. 10 വര്‍ഷമായി തിയറ്ററിലെ ജീവനക്കാരനാണ്. കോവിഡ് സമയത്തും നാട്ടില്‍ പോയിരുന്നില്ല. അവിവാഹിതനാണ്. മൃതദേഹം എറണാകുളം ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍.

പുതുവര്‍ഷദിനത്തില്‍ തന്നെ കടയ്ക്കലില്‍ ഭാര്യയെ ഭര്‍ത്താവ് വെട്ടിക്കൊന്നെന്ന ഞെട്ടിക്കുന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്.കടക്കല്‍ കോട്ടപ്പുറം ലതാ മന്ദിരത്തില്‍ ജിന്‍സി ആണ് കൊല്ലപ്പെട്ടത്. ജിന്‍സിയുടെ ഭര്‍ത്താവ് ദീപുവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഏഴ് വയസുകാരനായ മകന്‍ നോക്കിനില്‍ക്കെയാണ് ജിന്‍സിയെ ദീപു കൊലപ്പെടുത്തിയത്. കുടുംബവഴക്കിനെ തുടര്‍ന്ന് ഇരുവരും ഒരു മാസമായി അകന്ന് കഴിയുകയായിരുന്നു.

ശനിയാഴ്ച വൈകിട്ട് അഞ്ചുമണിയോടെ ആയിരുന്നു സംഭവം. വൈകിട്ടോടെ ജിന്‍സിയുടെ വീട്ടിലെത്തിയ ദീപു, വെട്ടുകത്തി ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. ജിന്‍സിയുടെ തലയ്ക്കാണ് വെട്ടേറ്റത്. ആക്രമണം തടയാന്‍ ശ്രമിച്ച മകനെയും ദീപു ആക്രമിച്ചു. തുടര്‍ന്ന് കുട്ടി ഓടി രക്ഷപ്പെട്ട് അല്‍പം ദൂരെയുള്ള കടയിലെത്തി നാട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു.

25-ല്‍ അധികം വെട്ടുകളാണ് ജിന്‍സിക്ക് ഏറ്റത്. ജിന്‍സിയെ കടയ്ക്കല്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. ആക്രമണത്തിന് ശേഷം ബൈക്കില്‍ രക്ഷപ്പെട്ട ദീപു, പോലീസ് സ്റ്റേഷനില്‍ കീഴടങ്ങുകയായിരുന്നു.

പാരിപ്പള്ളിയിലെ ഒരു സ്വകാര്യ കശുവണ്ടി ഫാക്ടറിയിലെ സൂപ്പര്‍ വൈസറായിരുന്നു ജിന്‍സി. ഇരുവരും തമ്മില്‍ കുടുംബപ്രശ്‌നങ്ങളുണ്ടായിരുന്നു. ഇതാവാം ആക്രമണത്തിലേക്ക് നയിച്ചതെന്നാണ് കരുതുന്നത്. രണ്ടു കുട്ടികളാണ് ജിന്‍സി-ദീപു ദമ്പതിമാര്‍ക്ക്. ഒരു കുട്ടി ജിന്‍സിക്കൊപ്പവും മറ്റേ കുട്ടി ദീപുവിന്റെ വീട്ടിലുമായിരുന്നു കഴിഞ്ഞിരുന്നത്.

മയക്കുമരുന്ന് പാർട്ടി നടക്കുന്ന രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് പൊലീസെത്തിയത് ഭയന്ന് ഫ്‌ലാറ്റിന്റെ എട്ടാം നിലയിൽ നിന്ന് താഴേയ്ക്ക് ചാടിയ യുവാവിന് ഗുരുതര പരിക്ക്. വെള്ളിയാഴ്ച ഉച്ചയ്ക്ക് തൃക്കാക്കര നവോദയയിലുള്ള ഫ്‌ലാറ്റിലാണ് സംഭവം നടന്നത്.

22 കാരനായ കായംകുളം സ്വദേശി അതുലിനാണ് പരിക്കേറ്റത്. പൊലീസിനെ കണ്ട് യുവാവ് ഫ്‌ലാറ്റിൻറെ എട്ടാം നിലയിൽ നിന്ന് ചാടി രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു.ബാൽക്കണിയില് നിന്ന് ചാടിയ അതുൽ ഫ്‌ലാറ്റിന്റെ കാർ ഷെഡ്ഡിലേക്കാണ് വീണത്. ഷെഡ്ഡിൻറെ അലുമിനിയം ഷീറ്റ് തുളച്ച് അതുൽ നിലത്തുവീഴുകയായിരുന്നു.

യുവാവിന്റെ കൈയ്ക്ക് അടക്കം പരിക്കുണ്ട്. യുവാവിനെ പൊലീസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഒരു യുവതി അടക്കം ഏഴുപേരായിരുന്നു ഫ്‌ലാറ്റിലുണ്ടായിരുന്നത്. ഫ്‌ലാറ്റിൽ നിന്ന് എംഡിഎംഎ, ഹഷീഷ് ഓയിൽ അടക്കമുള്ള ലഹരിവസ്തുക്കളാണ് പിടിച്ചെടുത്തത്.യുവതി അടക്കമുള്ളവരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഷാഡോ പോലീസും തൃക്കാക്കര പൊലീസുമാണ് റെയ്ഡ് നടത്തിയത്.

പേട്ടയിൽ അനീഷ് ജോർജിനെ കൊലപ്പെടുത്തിയ സംഭവം ആസൂത്രണത്തോടെ നടത്തിയ കൊലപാതകമെന്ന് അന്വേഷണസംഘം. അനീഷ് ഇടയ്ക്കിടെ തന്റെ വീട്ടിൽ വരുന്നുണ്ടെന്നു മനസ്സിലാക്കി, അനീഷിനെ ആക്രമിക്കാനുള്ള അവസരം കാത്തിരിക്കുകയായിരുന്നു പ്രതിയായ സൈമൺ ലാലൻ. ക്രിസ്മസ്-പുതുവത്സരാഘോഷത്തിനിടെ അനീഷ് എത്തിയേക്കുമെന്ന നിഗമനത്തിൽ ലാലൻ രാത്രിയിൽ ഉറങ്ങാതെ കാത്തിരുന്നതായും പോലീസ് പറയുന്നു.

ചൊവ്വാഴ്ച രാത്രി അനീഷിന്റെ ഫോണിൽനിന്ന് രാത്രി 1.37 വരെ പെൺസുഹൃത്തിന്റെ ഫോണിലേക്ക്‌ കോളുകൾ വന്നിരുന്നതായി പോലീസ് മനസ്സിലാക്കിയിട്ടുണ്ട്. ഇതിനു ശേഷമായിരിക്കാം അനീഷ് ഈ വീട്ടിലേക്കെത്തിയത്. അനീഷും ലാലനുമായി വാക്കുതർക്കം നടന്നിരിക്കാമെന്നും പോലീസ് കണക്കുകൂട്ടുന്നു. ഇതിനിടെ കൈയിൽ കരുതിയിരുന്ന കത്തികൊണ്ട് അനീഷിന്റെ നെഞ്ചിൽ കുത്തുകയായിരുന്നു. ആക്രമണമുണ്ടാകുമെന്ന് അറിയാത്തതിനാൽ പ്രതിരോധിക്കാനുള്ള സമയം അനീഷിനു ലഭിച്ചിരുന്നില്ല. കുത്തുകൊണ്ട് രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ പിറകിലും കുത്തി മരണം ഉറപ്പിക്കുകയായിരുന്നുവെന്നാണ് അന്വേഷണസംഘം കരുതുന്നത്.

സംഭവത്തിൽ ലാലന്റെ കുടുംബാംഗങ്ങളെയും അനീഷിന്റെ വീട്ടുകാരെയും പോലീസ് അടുത്ത ദിവസങ്ങളിൽ വീണ്ടും ചോദ്യംചെയ്യും. ഇവരുടെ നേരത്തേയുള്ള മൊഴികളിൽ ചില പൊരുത്തക്കേടുകൾ പോലീസ് കണ്ടെത്തിയിട്ടുണ്ട്. നിലവിൽ റിമാൻഡിലുള്ള ലാലനെ കസ്റ്റഡിയിൽ വിട്ടുകിട്ടുന്നതിനായി കോടതിയെ സമീപിക്കുമെന്നും അന്വേഷണോദ്യോഗസ്ഥനായ പേട്ട സി.ഐ. റിയാസ് രാജ പറഞ്ഞു.

അനീഷ് ജോര്‍ജിന്റെ കൊലപാതകം ആസൂത്രിതമാണെന്ന പോലീസ് നിഗമനത്തിനിടെ അനീഷ് ഉപയോഗിച്ചിരുന്ന ഫോണിലെ വിവരങ്ങള്‍ പുറത്തുവന്നു. അനീഷിന്റെ അമ്മയുടെ ഫോണിലേക്ക്, പെണ്‍സുഹൃത്തിന്റെ അമ്മയുടെ ഫോണില്‍നിന്ന് പുലര്‍ച്ചെ കോള്‍ വന്നിട്ടുണ്ടെന്ന രേഖകളാണ് പുറത്തുവന്നത്.

പുലര്‍ച്ചെ 3.20-നാണ് അനീഷിന്റെ അമ്മയുടെ ഫോണിലേക്ക് പെണ്‍സുഹൃത്തിന്റെ അമ്മയുടെ ഫോണില്‍നിന്ന് മിസ്ഡ് കോള്‍ വന്നത്. പോലീസ് വ്യക്തമാക്കുന്നതനുസരിച്ച് അനീഷ് കൊല്ലപ്പെടുന്നത് 3.30-നാണ്. എന്നാല്‍, തന്റെ ഫോണുമായാണ് അനീഷ് പെണ്‍കുട്ടിയുടെ വീട്ടിലേക്കു പോയതെന്ന് അനീഷിന്റെ അമ്മ പറയുന്നു.

3.30-ന് അനീഷ് കൊല്ലപ്പെട്ടെങ്കിലും പുലര്‍ച്ചെ 4.22, 4.26, 4.27 എന്നീ സമയങ്ങളിലൊക്കെ അനീഷിന്റെ അമ്മയുടെ ഫോണിലേക്ക് കോളുകള്‍ വരുന്നുണ്ടായിരുന്നു. ഫോണ്‍ എടുത്ത പെണ്‍സുഹൃത്തിന്റെ അമ്മ, അനീഷിന്റെ അമ്മയോട് പോലീസ് സ്റ്റേഷനിലേക്കു പോകാനും മറ്റൊന്നും തങ്ങള്‍ക്കറിയില്ല എന്നും പറയുകയായിരുന്നു. പോലീസിന്റെ പക്കലായിരുന്ന ഫോണ്‍ ഇന്നലെയാണ് അനീഷ് ജോര്‍ജിന്റെ കുടുംബത്തിനു ലഭിച്ചത്. ഇതിനു ശേഷമാണ് ഫോണ്‍ രേഖകള്‍ പുറത്തായത്.

സൈമണ്‍ ലാലന്‍ അനീഷിനെ വീട്ടിലേക്കു വിളിച്ചുവരുത്തി കൊലപ്പെടുത്തിയതാണെന്നും ഇവരുടെ കുടുംബവുമായി നല്ല ബന്ധത്തിലായിരുന്നുവെന്നും കൊല്ലപ്പെട്ട അനീഷ് ജോര്‍ജിന്റെ അമ്മ ഡോളി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

RECENT POSTS
Copyright © . All rights reserved