തന്റെ സൗന്ദര്യം കൊണ്ട് ലോകത്തെ മുഴുവൻ കീഴടക്കി ലോക സുന്ദരി ആയ താരമാണ് ഐശ്വര്യ റായ്. വിദ്യാഭ്യാസ കാലത്ത് തന്നെ മോഡലിംഗ് ചെയ്താണ് കലാരംഗത്തെ ഐശ്വര്യ റായ്‌യുടെ തുടക്കം. 1994ല്‍ ഫെമിന മിസ് ഇന്‍ഡ്യ മത്സരത്തില്‍ രണ്ടാം സ്ഥാനത്ത് എത്തിയ ഐശ്വര്യ റായ് മിസ് ഇന്‍ഡ്യാ വേള്‍ഡ് ആയി തെരഞ്ഞെടുക്കപ്പെട്ടു. തുടര്‍ന്ന് ലോക സുന്ദരിപ്പട്ടം ചൂടി ഐശ്വര്യ റായ് ഇന്‍ഡ്യയുടെ അഭിമാനമായി മാറി. ശേഷം മോഡലിംഗില്‍ സജീവമായ ഐശ്വര്യ റായ് വൈകാതെ സര്‍വകലകളുടെയും സംഗമമായ സിനിമയിലേക്കും എത്തുകയായിരുന്നു. സിനിമയിൽ സജീവമായതിനു പിന്നലെയാണ് താരം അഭിഷേക് ബച്ചനെ വിവാഹ കഴിക്കുന്നത്. ഇവർക്ക് ആരാധ്യ എന്നൊരു മകൾ കൂടിയുണ്ട്.
ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും കൂടുതൽ ആരാധകരുള്ള താരദമ്പതികളാണ് ഐശ്വര്യ റായിയും അഭിഷേക് ബച്ചനും എന്നു പറയേണ്ടി വരും. പതിനഞ്ച് വർഷത്തോളം ആയി ഇരുവരും ഒരുമിച്ച് ജീവിക്കാൻ തുടങ്ങിയിട്ട്. ഫാമിലി ടൈം ഏറ്റവും കൂടുതൽ കണ്ടെത്തുന്ന താരദമ്പതികൾ എന്നതിലുപരി മകളുമായി യാത്രകൾ ചെയ്യാൻ ഇഷ്ടപ്പെടുന്ന ആളുകൾ കൂടിയാണ് ഇരുവരും.
ഇപ്പോഴിതാ താരദമ്പതികൾ വേർപ്പിരിയാൻ പോകുന്നു എന്ന തരത്തിലുള്ള വാർത്തകളാണ് ബോളിവുഡിൽ നിന്നും പുറത്ത് വന്ന് കൊണ്ടിരിക്കുന്നത്. അതിന് കാരണമായി ചൂണ്ടി കാണിക്കുന്നതാകട്ടെ നിത മുകേഷ് അംബാനി കൾച്ചറൽ സെന്റർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാൻ ഐശ്വര്യയ്ക്കും മകൾ ആരാധ്യയ്ക്കുമൊപ്പം അഭിഷേക് എത്തിയില്ലെന്നതാണ്.
കൾച്ചറൽ സെന്ററിന്റെ ഉദ്ഘാടനത്തിന്റെ രണ്ടാം ദിവസമാണ് മകൾ ആരാധ്യ ബച്ചനൊപ്പം ഐശ്വര്യ ബച്ചൻ എത്തിയത്. പക്ഷെ പരിപാടിയിൽ നിന്ന് അഭിഷേക് വിട്ടുനിന്നത് ഇരുവരും തമ്മിൽ പിരിഞ്ഞതിന്റെ ലക്ഷണമായാണ് പാപ്പരാസികൾ ചൂണ്ടി കാണിക്കുന്നത്. അതേസമയം അമ്മായിയമ്മ ജയാ ബച്ചൻ, ഭർത്താവിന്റെ സഹോദരി ശ്വേത ബച്ചൻ എന്നിവരുമായുള്ള ചില പ്രശ്നങ്ങൾ കാരണം ഐശ്വര്യ അഭിഷേകുമായി വേർപിരിഞ്ഞ് ആരാധ്യയേയും കൂട്ടി മറ്റൊരു സ്ഥലത്താണ് താമസിക്കുകയാണെന്ന റിപ്പോർട്ടുകളും അടുത്തിടെ പുറത്ത് വന്നിരുന്നു.
അതേസമയം ഇതെല്ലാം വെറും ഗോസിപ്പുകൾ മാത്രമാണെന്ന് താരങ്ങളുമായി അടുപ്പമുള്ളവർ പറയുന്നു. ഐശ്വര്യയുടേയും ആരാധ്യയുടേയും ചിത്രം പങ്കിട്ട് എനിക്ക് പ്രിയപ്പെട്ടവരെന്ന് ഒരാൾ തലക്കെട്ട് നൽകിയപ്പോൾ എനിക്കും ഏറെ പ്രിയപ്പെട്ടവരാണ് ഐശ്വര്യയും ആരാധ്യയുമെന്നും അഭിഷേക് കുറിച്ചു. നേരത്തെ വോഗിന് നൽകിയ അഭിമുഖത്തിൽ ഐശ്വര്യ റായിയും അഭിഷേക് ബച്ചനും തമ്മിലുള്ള വിവാഹ ബന്ധത്തിൽ വഴക്കുണ്ടാകാറുണ്ടോയെന്ന് ചോദിച്ചപ്പോൾ തങ്ങൾ എല്ലാ ദിവസവും വഴക്കിടാറുണ്ടെന്നായിരുന്നു ഐശ്വര്യയുടെ മറുപടി. വഴക്കുകളല്ല വിയോജിപ്പുകൾ മാത്രമാണെന്നാണ് അഭിഷേക് പറഞ്ഞത്.
മണിമലയിൽ കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് സഹോദരങ്ങളായ യുവാക്കൾക്ക് ദാരുണാന്ത്യം. മണിമല പതാലിപ്ളാവ് കുന്നുംപുറത്ത്താഴെ ജിസ്,ജിൻസ് എന്നിവരാണ് ഇന്നലെ വൈകിട്ടുണ്ടായ അപകടത്തിൽ മരിച്ചത്.
ഇന്നലെ വൈകുന്നേരം 6 മണിയോടെ മണിമലയ്ക്ക് സമീപമാണ് അപകടം ഉണ്ടായത്. സഹോദരങ്ങൾ സഞ്ചരിച്ചിരുന്ന സ്കൂട്ടറിന് മുന്നിൽ പോയിരുന്ന കാർ പെട്ടന്ന് നിർത്തിയതോടെ ഇരുവരും സഞ്ചരിച്ചിരുന്ന സ്‌കൂട്ടർ കാറിന്റെ പിന്നിൽ ഇടിച്ചു കയറുകയായിരുന്നു.
അപകടത്തിൽ ഗുരുതരമായ പരിക്കേറ്റ സഹോദരങ്ങളെ ഉടൻ തന്നെ അപകടം കണ്ടു ഓടിയെത്തിയ നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇരുവരുടെയും ജീവൻ രക്ഷിക്കാനായില്ല. സഹോദരങ്ങളിൽ ഒരാൾ ഇന്നലെ രാത്രിയും ഒരാൾ ഇന്ന് രാവിലെയുമാണ് മരണപ്പെട്ടത്.
പ്രേംനസീർ ആദ്യമായി സംവിധാനം ചെയ്യാനിരുന്ന ചിത്രത്തിൽ മോഹൻലാലിനെ നായകനാക്കാൻ ആഗ്രഹിച്ചിരുന്നുവെന്നും അദ്ദേഹത്തിന് അതിൽ താൽപര്യമില്ലായിരുന്നുവെന്നും ശ്രീനിവാസൻ പറഞ്ഞിരുന്നു. സമീപകാലത്ത് ഒരു വേദിയിൽ മോഹൻലാൽ ചുംബിച്ചതിനെക്കുറിച്ച് ചോദിച്ചപ്പോൾ ‘മോഹൻലാൽ കംപ്ലീറ്റ് ആക്ടർ ആണെന്ന് മനസിലായെന്നായിരുന്നു’ ശ്രീനിവാസന്റെ പ്രതികരണം. ഏറെ ചർച്ചകൾക്ക് വഴിവെച്ച ഈ സംഭാഷണത്തെക്കുറിച്ച് പ്രതികരിക്കുകയാണ് പ്രിയദർശൻ
സിനിമകളിലേപ്പോലെ ജീവിതത്തിലും സംഭാഷണങ്ങളിൽ ആക്ഷേപഹാസ്യം പ്രയോഗിക്കുന്നയാളാണ് ശ്രീനിവാസൻ. അഭിമുഖങ്ങളിലെ ഇത്തരം നർമ്മ മുഹൂർത്തങ്ങൾ പ്രേക്ഷകർ ഏറെ ആഘോഷിക്കാറുമുണ്ട്. എന്നാൽ അടുത്തിടെ നടൻ മോഹൻലാലിനേക്കുറിച്ച് ശ്രീനിവാസൻ നടത്തിയ ചില പ്രസ്താവനകൾ വലിയ കോളിളക്കം സൃഷ്ടിച്ചിരുന്നു.
“രണ്ടു പേരും എന്റെ പ്രിയ സുഹൃത്തുക്കളാണ്. എന്റെ പുതിയ ചിത്രം കൊറോണ പേപ്പേഴ്സിൽ ഒരു സംഭാഷണമുണ്ട്. മറക്കുക എന്നത് മാനുഷികമാണ്, പൊറുക്കുക എന്നത് ദൈവികവും എന്ന്. മനുഷ്യർ അത് ചെയ്യണമെന്നാണ് എന്റെ പക്ഷം. എന്താണ് ഇതിന് കാരണമെന്ന് എനിക്കറിയില്ല. അദ്ദേഹത്തിന്റെ അനാരോഗ്യം കാരണം എന്തെങ്കിലും പറഞ്ഞു പോകുന്നതായിരിക്കാം.
എനിക്കറിയില്ല! ഈ പ്രശ്നത്തിനു പിന്നിലുള്ള യഥാർഥ കാരണം അറിയാതെ ഞാൻ അതിൽ അഭിപ്രായം പറയുന്നത് ശരിയല്ല. സത്യൻ അന്തിക്കാടിനും ഇതിനെക്കുറിച്ച് ആശയക്കുഴപ്പമുണ്ട്. ഞങ്ങൾ ഇതേക്കുറിച്ച് സംസാരിച്ചിട്ടുണ്ട്. ശ്രീനി എന്താണ് ഇങ്ങനെ പറയുന്നതെന്ന് ഞങ്ങൾക്ക് അറിയില്ല. ഏറെ വിചിത്രമായി തോന്നുന്നു.
ഇത്തരം പ്രസ്താവനകളോട് മോഹൻലാൽ ഒരിക്കൽ പോലും പ്രതികരിച്ചിട്ടില്ല. അതാണ് ഇതിലെ നല്ല വശമായി ഞാൻ കാണുന്നത്. എന്താണ് പറയുക എന്നായിരിക്കും അദ്ദേഹം ചിന്തിച്ചിരിക്കുക. ശ്രീനിവാസന് അങ്ങനെ തോന്നിയിരിക്കാം. അതുകൊണ്ടാവാം പറഞ്ഞത് എന്നായിരിക്കും അദ്ദേഹം കരുതിയിട്ടുണ്ടാവുക. മോഹൻലാലിന് ശ്രീനിവാസനെ അറിയാം,” ട്രേഡ് അനലിസ്റ്റ് ശ്രീധർ പിള്ളയ്ക്ക് നൽകിയ അഭിമുഖത്തിൽ പ്രിയദർശൻ പറഞ്ഞു.
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പാലക്കാട് മണ്ഡലത്തില്‍ നടന്‍ ഉണ്ണി മുകുന്ദനെ ഇറക്കി പരീക്ഷണത്തിന് ഒരുങ്ങി ബിജെപി നേതൃത്വം. ഹിന്ദു വോട്ട് ഏകീകരിക്കുന്നതോടൊപ്പം ഉണ്ണി മുകുന്ദന്റെ ജനപ്രിയതയും വോട്ടായി മാറുമെന്നാണ് ബിജെപിയുടെ പ്രതീക്ഷ.
അതേസമയം, കഴിഞ്ഞ തവണ മത്സരിച്ച ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി സി കൃഷ്ണകുമാറിന് ഇക്കുറിയും അവസരം നല്‍കണമെന്നും പാര്‍ട്ടിക്കുളളില്‍ അഭിപ്രായമുണ്ട്. എ ക്ലാസ്സ് മണ്ഡലം ആയത് കൊണ്ട് തന്നെ മികച്ച സ്ഥാനാര്‍ത്ഥിയെ ഇറക്കി പാലക്കാട്ടിലൂടെ ലോക്‌സഭയില്‍ അക്കൗണ്ട് തുറക്കാം എന്ന പ്രതീക്ഷയിലാണ് കേരളത്തിലെ ബിജെപി നേതൃത്വം.
നിയമസഭാ തെരഞ്ഞെടുപ്പില്‍ പാലക്കാട് നിയോജക മണ്ഡലത്തിന് പുറമെ മലമ്പുഴയിലും, ഷൊര്‍ണൂരിലും മുന്നേറ്റം ഉണ്ടാക്കാന്‍ കഴിഞ്ഞതും ബിജെപി ക്യാമ്പിന് ആത്മവിശ്വാസം വര്‍ധിപ്പിക്കുകയയാണ്.
ഈ സാഹചര്യത്തിലാണ് നടന്‍ ഉണ്ണി മുകുന്ദന്റെ പേരുള്‍പ്പെടെ ബിജെപി പാലക്കാട്ടേക്ക് പരിഗണിക്കുന്നതായി സൂചന ലഭിക്കുന്നത്. ഈ വര്‍ഷം ആദ്യം മുതല്‍ തന്നെ ഉണ്ണിയെ വിവിധ പരിപാടികള്‍ക്കായി ബിജെപി ജില്ലയില്‍ എത്തിച്ചിരുന്നു. അടുത്തിടെ ഇറങ്ങിയ മാളികപ്പുറം എന്ന ചിത്രത്തിലൂടെ ഹിന്ദു വിഭാഗങ്ങള്‍ക്കിടയില്‍ ഉണ്ണി മുകുന്ദന് പ്രത്യേക സ്വീകാര്യത കൈവന്നിട്ടുണ്ട്. ഇതെല്ലാം ഹിന്ദു വോട്ടര്‍മാരെ സ്വാധീനിക്കാന്‍ സഹായിക്കുമെന്നും വിജയത്തിലേക്ക് നയിക്കുമെന്നുമാണ് ബിജെപി ലക്ഷ്യമിടുന്നത്.
2014ല്‍ 1,36,000 വോട്ടുകളാണ് ബിജെപി സ്ഥാനാര്‍ത്ഥി ശോഭാ സുരേന്ദ്രന്‍ പാലക്കാട് ലോക്‌സഭാ മണ്ഡലത്തില്‍ നിന്ന് നേടിയത്. എന്നാല്‍ 2019ല്‍ സി കൃഷ്ണകുമാറിലൂടെ 2,18,000 വോട്ടുകളാണ് ബിജെപി പാലക്കാട് നിന്ന് സ്വന്തമാക്കിയത്. ഏകദേശം ഒരു ലക്ഷം വോട്ടുകളുടെ വര്‍ധനയാണ് ഉണ്ടായത്. അതുകൊണ്ട് തന്നെ ഇക്കുറി ഉണ്ണി മുകുന്ദനെ പോലെ ജനപ്രിയ സ്ഥാനാര്‍ത്ഥിയെ എത്തിച്ച് മണ്ഡലം പിടിക്കാമെന്നാണ് എന്‍ഡിഎ കരുതുന്നത്.
ബിജെപി ഭരണത്തില്‍ രാജ്യത്തെ ക്രൈസ്തവര്‍ അരക്ഷിതരല്ലെന്ന് സിറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. ഒരു മികച്ച നേതാവാണ് നരേന്ദ്ര മോഡിയെന്നും കര്‍ദിനാള്‍ തുറന്നുപറഞ്ഞു.
ഒരു ഇംഗ്ലീഷ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് കര്‍ദിനാള്‍ നിലപാട് വ്യക്തമാക്കിയത്. പാര്‍ട്ടിയിലേക്ക് ക്രൈസ്തവരെ അടുപ്പിക്കാനുള്ള ബിജെപി ശ്രമങ്ങള്‍ക്കിടെയായിരുന്നു ഈ വാക്കുകള്‍. കേരളത്തില്‍ ബി.ജെ.പിക്കും സാധ്യതയുണ്ടെന്നും ജനപിന്തുണ നേടുന്നതില്‍ വിജയിച്ചിട്ടുണ്ടെന്നും കര്‍ദിനാള്‍ പറഞ്ഞു.
പ്രധാനമന്ത്രി നേതൃത്വ പ്രാഗല്‍ഭ്യം കൊണ്ടാണ് വളരാന്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം ആരുമായും ഏറ്റുമുട്ടലിന് പോകാറില്ലെന്നും കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ചൂണ്ടിക്കാട്ടി. മോദി രാജ്യാന്തര തലത്തില്‍ ഇന്ത്യയുടെ പ്രതിഛായ ഉയര്‍ത്തിയെന്നും കര്‍ദിനാള്‍ പറഞ്ഞു.
സമ്പൂര്ണ അധികാരം ബിജെപിക്ക് കിട്ടിയാലും ന്യൂനപക്ഷങ്ങള്‍ അരക്ഷിതരാകുമെന്ന് കരുതാനാകില്ലെന്നും കേരളത്തില്‍ മൂന്ന് മുന്നണികള്‍ക്കും സാധ്യതയുണ്ടെന്നും കര്‍ദിനാള്‍ പറഞ്ഞു.
പ്രീ പ്രൈമറി അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ. തില്ലങ്കേരി പടിക്കച്ചാൽ എൽ.പി.സ്കൂളിലെ പ്രീ പ്രൈമറി അധ്യാപിക പടിക്കച്ചാലിൽ താവോരത്ത് ഹൗസിൽ, പി.കെ.പ്രസാദിൻ്റെ ഭാര്യ കെ. ഡി.ബിനിത (36) ആണ് തീപ്പൊള്ളലേറ്റ് മരിച്ചത്.
ശനിയാഴ്ച്ച പുലർച്ചെ ഒരുമണിയോടെയായിരുന്നു സംഭവം. വീടിനു പുറത്ത് വെച്ച് ദേഹമാസകലം തീപ്പൊള്ളലേറ്റ ബിനിതയുടെ നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാരും ബന്ധുക്കളും ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പേരാവൂർ തുണ്ടിയിലെ ദാസൻ്റെയും ജാനകിയുടെയും മകളാണ്. മക്കൾ: അമൽ പ്രസാദ് (മട്ടന്നൂർ ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥി ), അമയ പ്രസാദ് ( ഉളിയിൽ ഗവ.യു.പി.സ്കൂൾ വിദ്യാർത്ഥി ).
സഹോദരങ്ങൾ: വിജേഷ്, ബിപിന ഗൾഫിലായിരുന്ന ബിനിതയുടെ ഭർത്താവ് പി.കെ. പ്രസാദ് രണ്ട് ദിവസം മുൻപ് ആണ് നാട്ടിലെത്തിയത്. പരിയാരം കണ്ണൂർ ഗവ.മെഡി.കോളജിൽ മോർച്ചറിയിലേക്ക് മാറ്റിയ മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കു ശേഷം നാട്ടിലെത്തിക്കും.
കിടപ്പറയിൽ ഭർത്താവ് ഭാര്യയെ വായിൽ തുണിതിരുകി ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി. ഏലംകുളം വായനശാലക്ക് സമീപം പൂത്രോടി കുഞ്ഞലവി എന്ന കുഞ്ഞാണിയുടെയും നഫീസയുടെയും മകൾ ഫാത്തിമ ഫഹ്നയാണ് (30) ശനിയാഴ്ച പുലർച്ചയോടെ കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭർത്താവ് മണ്ണാർക്കാട് ആവണക്കുന്ന് പള്ളിക്കുന്ന് പാറപ്പുറയൻ മുഹമ്മദ് റഫീഖിനെ (35) പെരിന്തൽമണ്ണ പൊലീസ് കസ്റ്റഡിയിലെടുത്തു.
വായിൽ തുണി തിരുകിയ ശേഷം കഴുത്തിൽ തുണി മുറുക്കിയും ശ്വാസംമുട്ടിച്ചുമാണ് കൊലപ്പെടുത്തിയതെന്നാണ് സൂചന. സംഭവശേഷം റഫീഖ് മുറിയുടെയും വീടിന്റെയും വാതിലുകൾ തുറന്നുവെച്ച് പുലർച്ചയോടെത്തന്നെ രക്ഷപ്പെട്ടു. നോമ്പിനുള്ള അത്താഴം കഴിക്കാൻ എഴുന്നേറ്റ മാതാവ് നഫീസയാണ് മകൾ മരിച്ചുകിടക്കുന്നത് ആദ്യം കണ്ടത്. കുഞ്ഞലവി നഫീസയുടെ സഹോദരൻ ചിറക്കത്തൊടി ഹുസൈനെ വിളിച്ചുവരുത്തിയ ശേഷം പെരിന്തൽമണ്ണ പൊലീസിൽ അറിയിക്കുകയായിരുന്നു.
കൈകളും കാലുകളും തുണിയുപയോഗിച്ച് കൂട്ടിക്കെട്ടിയ ശേഷം ഷോളും കട്ടിലിലെ വിരിപ്പുമുപയോഗിച്ച് തൊട്ടടുത്ത ജനലിലേക്ക് ബന്ധിപ്പിച്ചിരുന്നു. സംഭവശേഷം റഫീഖ് മണ്ണാർക്കാട്ടെത്തിയതായി മനസ്സിലാക്കിയ പൊലീസ് മണ്ണാർക്കാട് പൊലീസിന്റെ സഹായത്തോടെയാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. ഷവർമ മേക്കറാണ് റഫീഖ്. 2017 ഏപ്രിൽ 23നാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. യുവതിയുടെ കുടുംബത്തോടൊപ്പമാണ് റഫീഖ് കഴിഞ്ഞിരുന്നത്. നാലു വയസ്സുള്ള ഫിദ ഏക മകളാണ്.
ഭർത്താവ് ക്രൂരമായി കൊലപ്പെടുത്തിയത് കിടപ്പറയിലുണ്ടായ നിസ്സാര തർക്കത്തെത്തുടർന്ന്. ഉറങ്ങാൻ കിടന്ന ശേഷം രാത്രി ഒന്നോടെയാണ് തർക്കം തുടങ്ങിയതെന്ന് പറയുന്നു. തൊട്ടപ്പുറത്തെ മുറിയിൽ മാതാപിതാക്കൾ ഉറങ്ങുമ്പോഴും ഉറക്കെ നിലവിളിക്കാൻ പോലുമാകാതെ ജീവന് വേണ്ടി പിടയുകയായിരുന്നു ഫാത്തമ ഫഹ്ന.
പുലർച്ച നാലോടെ മാതാവ് നഫീസ അത്താഴത്തിന് എഴുന്നേറ്റപ്പോഴേക്കും കൃത്യം നടത്തി ഭർത്താവ് മണ്ണാർക്കാട് സ്വദേശി മുഹമ്മദ് റഫീഖ് രക്ഷപ്പെട്ടിരുന്നു. ഫഹ്നയുടെ സ്വർണമാലയും രണ്ട് വളകളും ഇയാൾ ഊരിയെടുത്ത് കൊണ്ടുപോയതായി കുടുംബം പറഞ്ഞു. മുഹമ്മദ് റഫീഖിനെ കൂടാതെ ഫാത്തിമ ഫഹ്നയും നാല് വയസ്സുള്ള കുഞ്ഞും മാതാപിതാക്കളുമാണ് വീട്ടിൽ കഴിയുന്നത്. ഷവർമ മേക്കറായ മുഹമ്മദ് റഫീഖ് കൊപ്പം, പെരിന്തൽമണ്ണ, ഏലംകുളം എന്നിവിടങ്ങളിൽ ജോലി ചെയ്തിരുന്നു. പ്ലസ് ടുവിന് ശേഷം കമ്പ്യൂട്ടർ കോഴ്സ് പൂർത്തിയാക്കിയതാണ് ഫാത്തിമ ഫഹ്ന.
തഹസിൽദാർ പി.എം. മായയുടെ സാന്നിധ്യത്തിലാണ് മൃതദേഹം ഇൻക്വസ്റ്റ് നടത്തിയത്. മലപ്പുറം എ.എസ്.പി സാഹൻഷ, സ്റ്റേഷൻ ഹൗസ് ഓഫിസർ സി. അലവി എന്നിവരുടെ നേതൃത്വത്തിൽ മൃതദേഹ പരിശോധന പൂർത്തിയാക്കി. സയന്റിഫിക് ഓഫിസർ ഡോ. വി. മിനി, വിരലടയാള വിദഗ്ധ എൻ.വി. റുബീന എന്നിവർ പരിശോധന പൂർത്തിയാക്കി ഉച്ചക്ക് രണ്ടോടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് മഞ്ചേരി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. വൈകീട്ട് 5.45 ഓടെ രാത്രി ഏലംകുളം ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ ഈസ്റ്റ് ഹാമിൽ താമസിക്കുന്ന സുകുമാരി അമ്മ (74) വാർദ്ധക്യസഹജമായ അസുഖത്തെ തുടർന്ന് സ്വവസതിയിൽ നിര്യാതയായി. പരേതനായ വേലപ്പൻ പിള്ളയുടെ ഭാര്യയാണ്. 1970 ലാണ് ദമ്പതികൾ യുകെയിലെത്തിയത്. അജിത് പിള്ള , അജിത പ്രദേവ് , അനിത കുറുപ്പ്, മീര അജിത്ത്, പ്രദീവ് പിള്ള , നിശാന്ത് കുറുപ്പ് എന്നിവർ മക്കളാണ്.
സുകുമാരി അമ്മയുടെയും ഭർത്താവിന്റെയും സ്വദേശം കേരളത്തിൽ തിരുവനന്തപുരമായിരുന്നു .
സുകുമാരി അമ്മയുടെ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
കത്തോലിക്കാ വിശ്വാസികളെ സംബന്ധിച്ച് ആണ്ടു കുമ്പസാരവും പെസഹാ വ്യാഴാഴ്ച കുർബാന കൈക്കൊള്ളലും വളരെ പ്രാധാന്യം അർഹിക്കുന്നതാണ്. എന്നാൽ അന്നേ ദിവസം കാഞ്ഞിരപ്പള്ളി രൂപതയിലെ കൂവപ്പള്ളി സെൻറ് ജോസഫ് പള്ളിയിൽ ശിരോവസ്ത്രം അണിഞ്ഞില്ലന്നതിന്റെ പേരിൽ 13 വയസ്സുകാരിയായ പ്രവാസി മലയാളി പെൺകുട്ടിക്ക് കുർബാന നിഷേധിച്ച സംഭവത്തിൽ കടുത്ത വിമർശങ്ങളാണ് ഉയർന്നു വന്നിരിക്കുന്നത്. സംഭവം പുറത്തിറഞ്ഞത് കുട്ടിയുടെ പിതാവ് ഫെയ്സ് ബുക്കിൽ വേദനയോടെ പോസ്റ്റ് ചെയ്ത കുറിപ്പടിയിലൂടെയാണ്. ഒട്ടേറെ പേരാണ് സംഭവത്തെ അനുകൂലിച്ചും പ്രതികൂലിച്ചും കമന്റുകൾ രേഖപ്പെടുത്തിയിരിക്കുന്നത് .
ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം വായിക്കാം…
പരിശുദ്ധ കുർബാന സ്ഥാപിക്കപ്പെട്ട ദിവസം… ക്രിസ്തു മനുഷ്യർക്കുവേണ്ടി സ്വയം ഏൽപ്പിച്ചു കൊടുക്കപ്പെട്ട് അപ്പമായി മുറിയപ്പെട്ട ദിവസം…
വർഷങ്ങളായി ഓസ്‌ട്രേലിയയിൽ ജീവിക്കുന്ന ഞാനും കുടുംബവും ഇത്തവണ നാട്ടിൽ വന്നത് പെസഹയും, ദുഃഖവെള്ളിയും, ഈസ്റ്ററുമെല്ലാം ഇവിടെ ആഘോഷിക്കാമല്ലോ എന്ന സന്തോഷത്തിലാണ്. ഗൃഹാതുരത്വം നിറഞ്ഞ ഓർമ്മകൾ തെല്ലൊരു അഭിമാനത്തോടെയാണ് ഇന്നലെ പതിമൂന്നുകാരി മകളോട് പറഞ്ഞുകൊടുത്തത്… പക്ഷെ ആ സന്തോഷം അപമാനമായി മാറാൻ അധികം സമയം വേണ്ടിവന്നില്ല
ഓസ്‌ട്രേലിയയിൽ ജനിച്ച്, അവിടെ വളർന്ന്, അവിടെ വച്ചുതന്നെ ആദ്യകുർബാനയും സ്വീകരിച്ച്, കൃത്യമായി കൂദാശകളും അനുഷ്ടിച്ച് ജീവിച്ചുവരുന്ന മകൾക്ക് നാട്ടിലെ സ്വന്തം ഇടവകപ്പള്ളിയിൽ കുർബാന സ്വീകരിക്കുമ്പോൾ ശിരോവസ്ത്രം നിർബന്ധമായും ധരിക്കണമെന്ന് അറിയില്ലായിരുന്നു, ആരും അവൾക്ക് പറഞ്ഞു കൊടുത്തിരുന്നില്ല… ഓസ്‌ട്രേലിയയിലെ സീറോ മലബാർ പള്ളികളിൽ ഇത് നിർബന്ധമല്ല, ഭാര്യയുടെ രൂപതയിൽ (കോതമംഗലം, എറണാകുളം അതിരൂപത) നിർബന്ധമില്ല, ലത്തീൻ പള്ളികളിൽ ഒന്നിലും നിർബന്ധമില്ല.. അതുകൊണ്ട് എന്റെ ഇടവകയായ കാഞ്ഞിരപ്പള്ളി രൂപതയിലെ കൂവപ്പള്ളി സെന്റ് ജോസഫ് പള്ളിയിലെ നിർബന്ധം അത്ര ശ്രദ്ധിക്കാൻ സാധിച്ചില്ല എന്നത് എന്റെ തെറ്റ്…!!
പെസഹാ ദിവസമായ ഇന്ന് സാധാരണയിൽ കൂടുതൽ ആളുകൾ വിശുദ്ധ കുർബാന സ്വീകരിക്കുന്നതിന്റെ ഇടയിലും എന്റെ മകളുടെ തലയിൽ ശിരോവസ്ത്രം ഇട്ടിരുന്നില്ല എന്ന കാര്യം വികാരിയച്ചൻ പ്രത്യേകം ശ്രദ്ധിക്കുകയും, കൈകൂപ്പി നാവു നീട്ടിയ അവൾക്ക് കുർബാന നിഷേധിച്ച് മുന്നോട്ട് പോവുകയും ചെയ്തു… മലയാളം അത്ര വശമില്ലാത്ത മോൾക്ക് എന്താണ് സംഭവിച്ചതെന്ന് മനസ്സിലാകാതെ ഒരു നിമിഷം പകച്ചുനിന്നു.
… പിന്നീട് അടുത്തുനിന്ന ചേച്ചിയിൽ നിന്നും ഇവിടെ ശിരോവസ്ത്രമില്ലാത്തവർക്ക് കുർബാന കൊടുക്കില്ല എന്ന വിശേഷം മനസ്സിലാക്കിയ ഭാര്യ സ്വന്തം ഷാൾ അണിയിച്ച് വീണ്ടും വരിയിൽ നിർത്തി കുർബാന സ്വീകരിപ്പിച്ചു…
കാരണം…
കുർബാനയുടെ മഹത്വം അത് നിഷേധിച്ചവർക്ക് അറിയില്ലായിരിക്കാം, പക്ഷെ നമുക്കറിയാമല്ലോ അതിന്റെ പവിത്രതയും വിശുദ്ധിയും സ്വീകരിക്കേണ്ടതിന്റെ ആവശ്യകതയും…!!
ആചാരങ്ങളാവാം,( നിർദ്ദേശങ്ങൾ) നിയമസംവിധാനങ്ങളുമാവാം… പക്ഷെ പാരമ്പര്യത്തിന്റെ ചുവടുപിടിച്ച ഇത്തരം സഭാ നിർദ്ദേശങ്ങൾ നിർബന്ധമായും അനുസരിപ്പിക്കുന്ന രീതി ഒഴിവാക്കണം എന്ന് ഉറച്ചു വിശ്വസിക്കുന്നു… കാരണം ഇതൊന്നും ദൈവം നൽകിയ കല്പനകളോ പ്രമാണങ്ങളോ അല്ല… വിവിധ കാലഘട്ടങ്ങളിൽ, വിവിധ പ്രദേശങ്ങളിൽ അനുവർത്തിച്ചിരുന്ന ഇത്തരം കാര്യങ്ങൾ പാലിക്കാം, പാലിക്കാതെയും ഇരിക്കാം എന്ന സ്ഥിതി ഉണ്ടാവണം…
നിർഭാഗ്യവശാൽ, ഇന്നത്തെ സഭാസംവീധാനങ്ങൾക്ക് ദൈവ പ്രമാണങ്ങൾ വേണമെങ്കിൽ ലംഘിച്ചോളു, പക്ഷെ ആചാരങ്ങൾ ( നിർദ്ദേശങ്ങൾ) , അതിൽ അണുവിട മാറ്റം വരാൻ പാടില്ല എന്ന നിർബന്ധമാണ് കൂടുതൽ…
ചെറുപ്പം മുതലേ പള്ളിയും വേദപാഠവും കുടുംബപ്രാർത്ഥനയുമായി നടക്കുന്ന, എന്നാൽ ആചാരങ്ങളെപ്പറ്റി അത്ര അറിവില്ലാത്ത ആ പെൺകുട്ടി ഇന്നനുഭവിച്ച അപമാനത്തിന് ആര് സമാധാനം പറയും??
അവൾ നീട്ടിയ നാവിൽ ക്രിസ്തുവിനെ നിഷേധിച്ച ബഹുമാനപ്പെട്ട വൈദികൻ എന്ത് ക്രിസ്തു സന്ദേശമാണ് ഈ സമൂഹത്തിന് നൽകുന്നത്??
ഓസ്ട്രേലിയയിൽ നിന്നും വന്ന കുടുംബം തലേ ദിവസം നെറ്റ് വാങ്ങാൻ ശ്രമിച്ചിരുന്നു എങ്കിലും സമയക്കുറവ് മൂലം നെറ്റ് കിട്ടാഞ്ഞിനു ശേഷമാണ് തന്റെ ഇടവക പള്ളിയിൽ കുർബാന കൈക്കൊള്ളാൻ ചെന്നതും ആ വൈദികന്റെ ആട്ട് കേൾക്കേണ്ട വന്നതും 2000 വർഷം മുമ്പ് യേശുക്രിസ്തുവിനെ കുരിശിലേറ്റിയ പുരോഹിത വർഗ്ഗത്തിന്റെ ഇന്നത്തെ പിൻതലമുറക്കാർ ഇതല്ല ഇതിന്റെ അപ്പുറവും ചെയ്യും മോളെ മാപ്പ്….
ഉംറ നിർവഹിക്കാനായി പുറപ്പെട്ട രണ്ട് ഇന്ത്യൻ കുടുംബങ്ങൾ സഞ്ചരിച്ച കാർ റിയാദിന് സമീപം മറ്റൊരു കാറുമായി കൂട്ടിയിടിച്ച് ചെറിയ കുട്ടികളടക്കം അഞ്ച് പേര്‍ മരിച്ചു. ഒരാൾക്ക് ഗുരുതര പരിക്കേറ്റു. വ്യാഴാഴ്ച പുലർച്ചെയുണ്ടായ അപകടത്തിൽ ഹൈദരാബാദ് സ്വദേശി അഹ്മദ് അബ്ദുറഷീദിന്റെ ഭാര്യ ഖന്‍സ, മകള്‍ മറിയം (മൂന്ന് വയസ്), രാജസ്ഥാന്‍ സ്വദേശിയായ മുഹമ്മദ് ഷാഹിദ് ഖത്രി (24), ഭാര്യ സുമയ്യ, അമ്മാര്‍ (നാല് വയസ്) എന്നിവരാണ് മരിച്ചത്. അഹ്മദ് അബ്ദുറഷീദ് ഗുരുതര പരിക്കുകളോടെ ആശുപത്രിയിലാണ്. അപകടനില തരണം ചെയ്തിട്ടില്ല.
അടുത്ത സുഹൃത്തുക്കളായ അഹ്മദ് അബ്ദുറഷീദും മുഹമ്മദ് ഷാഹിദ് ഖത്രിയും റിയാദിലാണ് ജോലി ചെയ്യുന്നത്. ഇരുവരും കുടുംബത്തോടൊപ്പം റിയാദിലെ സുവൈദി ഡിസ്ട്രിക്റ്റിലാണ് താമസിക്കുന്നത്. അടുത്തടുത്ത ഫ്ലാറ്റുകളിലാണ് താമസിക്കുന്നതും. ഒരു കാറിലാണ് ഇരുകുടുംബങ്ങളും വ്യാഴാഴ്ച പുലർച്ചെ മക്കയിലേക്ക് പുറപ്പെട്ടത്. എന്നാൽ യാത്ര തുടങ്ങി അധികം കഴിയും മുമ്പ് തന്നെ അപകടമുണ്ടായി. എതിർവശത്തുനിന്ന് വന്ന കാറുമായി ഇവരുടെ കാർ കൂട്ടിയിടിക്കുകയായിരുന്നു.
ഹൈദരാബാദ് സ്വദേശിയായ അഹ്മദ് അബ്ദുറഷീദിനൊപ്പം ഗർഭിണിയായ ഭാര്യ ഖൻസ, മകൾ മറിയം എന്നിവരാണ് ഉണ്ടായിരുന്നത്. രാജസ്ഥാനിലെ സികാർ സ്വദേശിയായ മുഹമ്മദ് ഷാഹിദ് ഖത്രിയോടൊപ്പം ഭാര്യ സുമയ്യ, മകൻ അമ്മാർ അഹ്മദ് എന്നിവരുമുണ്ടായിരുന്നു. അഹ്മദ് അബ്ദുറഷീദിന്റെ ഭാര്യ ഖൻസയും മകൾ മറിയവും അപകടസ്ഥലത്തുതന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ അഹ്മദ് അബ്ദുറഷീദ് അപകടനില തരണം ചെയ്തിട്ടില്ല. ഷാഹിദ് ഖത്രിയും ഭാര്യയും മകനും മരിച്ചു. ഷാഹിദും മകനും അപകട സ്ഥലത്തും ഭാര്യ സുമയ്യ ആശുപത്രയിലുമാണ് മരിച്ചത്. മൃതദേഹങ്ങൾ വെള്ളിയാഴ്ച റിയാദിൽ ഖബറടക്കും.