Latest News

സോഷ്യൽ മീഡിയയിലും മലയാളി പ്രേക്ഷകരുടെ ഇടയിലും ചർച്ചയാവുന്നത് ചുരുളി എന്ന ചിത്രത്തെ കുറിച്ചാണ് . ലിജോ ജോസ് പെല്ലശ്ശേരിയാണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. ഒടിടി റിലീസായി എത്തിയ ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. സിനിമയുടെ സംഭാഷണമാണ് പലരും വിമർശിക്കുന്നത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാവുന്നത് നടി സീനത്തിന്റ വാക്കുകളാണ്. ചുരുളി കണ്ടതിന്റെ അനുഭവമാണ് താരം പങ്കുവെച്ചിരിക്കുന്നത്. ചുരുളിയിലെ തെറിവാക്കുകള്‍ അല്‍പ്പം കടന്നുപോയി എങ്കിലും ചിത്രം ഏറെ രസിപ്പിച്ചെന്ന് സീനത്ത് പറയുന്നത്.

സീനത്തിന്റെ വാക്കുകൾ ഇങ്ങനെ…ചുരുളി കണ്ടു. വാട്സ്ആപ്പ് വഴിയുള്ള ചുരുളിയിലെ പ്രധാന സീനിലെ തെറിയുടെ പെരുമഴ കേട്ടപ്പോൾ ഏതായാലും തനിച്ചിരുന്നു കാണാൻ തീരുമാനിച്ചു. പലരും പറഞ്ഞിരുന്നു സിനിമയിൽ കുറെ തെറി പറയുകയല്ലാതെ സിനിമ കണ്ടാൽ ഒന്നും മനസിലാകുന്നില്ല എന്ന്. ആ പരാതിയും എന്‍റെ മനസ്സിൽ ഉണ്ടായിരുന്നു. അതുകൊണ്ടുതന്നെ കാണാൻ ഇരുന്നപ്പോൾ ഞാൻ വളരെ ശ്രദ്ധയോടെ ചുരുളിയെ കാണാൻ ശ്രമിച്ചു. സിനിമയുടെ തുടക്കത്തിൽ പറയുന്ന നമ്പൂതിരിയുടെയും മാടന്‍റെയും കഥ വിടാതെ മുറുക്കെപ്പിടിച്ചുകൊണ്ട് ഞാൻ ഷാജീവൻ, ആന്‍റണി എന്നീ രണ്ടു പൊലീസുകാർക്കൊപ്പം ചുരുളിയിലേക്കു പോയി.

റോഡരികിൽ നിർത്തിയിട്ട ഒരു ജീപ്പിലാണ് ചുരുളിയിലേക്കുള്ള യാത്ര. ജീപ്പിന്‍റെ ഡ്രൈവർ ശാന്തനായ ചെറുപ്പകാരൻ. യാത്രക്കാരാവട്ടെ പാവം കുറെ നാട്ടുംപുറത്തുകാർ. കളിയും ചിരിയും വർത്താനവുമായി ഉള്ള യാത്ര. ചുരുളിയിലേക്കുള്ള അപകടം നിറഞ്ഞ പാലം കടന്നപ്പോൾ ജീപ്പിൽ ഉണ്ടായിരുന്നവരുടെ ഭാവം മാറി. അപ്പോൾ മനസ്സിലായി ഇതൊരു വേറെ ലെവൽ ലോകമാണ് കാണാൻ പോകുന്നതെന്ന്- കാണുന്നതെന്നും. പിന്നീട് ഞാൻ ഓരോ ഫ്രയിമും വളരെ ശ്രദ്ധയോടെ കണ്ടു- ശരിക്കും പറഞ്ഞാൽ ആ സിനിമ തീരുന്നവരെ ഞാൻ മറ്റൊരു ലോകത്ത് എത്തിപ്പെട്ടു. ഒരുപാട് ക്രിമിനലുകളുടെ നടുവിൽ ഞാൻ എത്തിച്ചേർന്ന പോലെ.

പലതരം കുറ്റവാളികൾ ഒരുമിച്ചുച്ചേർന്ന ഒരിടം. അവരുടെ അനുവാദമില്ലാതെ ആർക്കും അവിടംവിട്ട് പോകാൻ പറ്റില്ലെന്ന് ആ പാലം കടന്നപ്പോൾത്തന്നെ കൂടെയുള്ള യാത്രക്കാരുടെ ശരീരഭാഷയിലൂടെ വളരെ മനോഹരമായി നമ്മളെ മനസ്സിലാക്കിത്തന്നു സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി. സിനിമയുടെ അവസാനംവരെ നമ്പൂരിയെയും നമ്പൂരി തലയിൽ ഏറ്റിനടന്ന മാടനെയും നമ്മൾ ഓർക്കണം. എന്നാലേ കഥയിലെ പൊരുൾ മനസിലാകൂ. ഏതാണ് നമ്പൂരി തലയിൽ ഏറ്റിയ മാടൻ എന്ന്. സൂപ്പർ.. സിനിമ തീർന്നിട്ടും കുറെ സമയത്തേക്ക് എനിക്ക് പുറത്തു പോകാൻ പറ്റാതെ ഞാൻ ആ കുറ്റവാളികളുടെ നടുവിൽ പെട്ട ഒരു അവസ്ഥ. അതാണ്‌ ചുരുളി.. അവിടെ പോയ ആരും പുറത്തു പോയിട്ടില്ല. അവരിൽ ഒരാളായി ജീവിക്കും. അതേ പറ്റൂ. ഇനിയും അവിടെ പൊലീസുകാര്‍ വരും, മാടനെ തലയിൽ ചുമന്ന്. മാടൻ കാണിക്കുന്ന വഴിയിലൂടെ മാടനെ തിരഞ്ഞുനടക്കുന്ന നമ്പൂരിയെപ്പോലെയുള്ള പൊലിസ് വരും.. വീണ്ടും വീണ്ടും കഥ തുടരും. അതാണ്‌ ചുരുളി.

ചുരുളിയിലെ ഓരോ കഥാപാത്രവും സൂപ്പർ. അഭിനയിച്ചവർ എല്ലാവരും മനോഹരമായി. എന്തിന്, രണ്ടോ മൂന്നോ സീനിൽ വന്ന ചുവന്ന കുപ്പായവും മുണ്ടും ഉടുത്ത ആന്‍റണിയെ ചികിൽസിച്ച പുരുഷന്‍റെ കരുത്തുള്ള സ്ത്രീ കഥാപാത്രം സിനിമയ്ക്ക് വലിയ കരുത്തു നൽകി. ജോജോ- സൗബിൻ- വിനയ് ഫോർട്ട്- ചെമ്പൻ വിനോദ്- ജാഫർ ഇടുക്കി എല്ലാവർക്കും അഭിനന്ദനങ്ങൾ. ഒന്നുകൂടി പറയട്ടെ, ഇതൊരു തെറി പറയുന്ന സിനിമയായി മാത്രം കാണാതെ തീർച്ചയായും എല്ലാവരും കാണണം. പിന്നെ കുട്ടികൾക്കൊപ്പം ഇരുന്നു കാണാമോ എന്നു ചോദിച്ചാൽ ഇല്ല എന്ന് പറയേണ്ടി വരും. ഇതുപോലെയുള്ള ഭാഷപ്രയോഗം സിനിമയിൽ ആവശ്യമോ? സെൻസർ പ്രശ്നം ആയില്ലേ? ഈ ചോദ്യങ്ങൾ എല്ലാം മാറ്റികൊണ്ട് ഒരു കാര്യം പറയാം. പ്രായപൂർത്തി ആയവർക്ക് കാണാൻ വേണ്ടി തന്നെയാണ് ഈ സിനിമയെന്ന് സ്ക്രീനിൽ എഴുതി വച്ചിട്ടുണ്ട്, (A) എന്ന് . സിനിമയിൽ തെറി പറയുന്ന സീൻ മാത്രം എടുത്ത് ആരാണ് പ്രചരിപ്പിച്ചത്, അപ്പോൾ അവരാണ് ഏറ്റവും തെറ്റ് ചെയ്യുന്നത്.

സിനിമയേക്കാൾ വേഗത്തിൽ അവരാണ് ഇത് കുഞ്ഞുങ്ങളിൽ എത്തിക്കുന്നത്. ഇതിൽ തെറി പറയുന്നവർ എല്ലാവരും ക്രിമനൽസ് ആണ്. പിന്നെ എന്തിനാണ് പൊലീസുകാർ തെറിപറഞ്ഞത് എന്ന് ചോതിച്ചാൽ ക്രിമിനൽ സ്വഭാവമുള്ളവരെ കൈകാര്യം ചെയ്യാൻ, അവരെ മാനസികമായി കീഴ്പ്പെടുത്താൻ അവരെക്കാൾ വലിയ തെറി പൊലീസിന് പറയേണ്ടിവരും. അതാണ് പൊലിസ്. ചുരുളിക്കാർ പറയുന്ന തെറി- ഒന്ന് രണ്ടു വാക്കുകൾ അതിരു കടന്നു എന്ന അഭിപ്രായം എനിക്കുണ്ട്. എന്നാൽ തെറിയുടെ പേരിൽ ചുരുളി കാണാത്തവർക്ക് നല്ലൊരു സിനിമ നഷ്ട്ടമാകും. അത് പറയാതെ വയ്യ… സീനത്ത് കുറിച്ചു

 

തന്റെ സ്വകാര്യ ജീവിതവുമായി ബന്ധപ്പെട്ട് വ്യാപകമായി പ്രചരിക്കുന്ന വ്യാജ വാര്‍ത്തകള്‍ക്കെതിരേ നടിയും അവതാരകയുമായ ആര്യ. ഇത്തരം വാര്‍ത്തകള്‍ തന്നെയും തന്റെ കുടുംബത്തെയും മോശമായി ബാധിക്കുന്നുണ്ടെന്നും തങ്ങള്‍ക്കും സ്വകാര്യ ജീവിതം ഉണ്ടെന്ന് മനസിലാക്കണമെന്നും തങ്ങളെ വെറുതേ വിടണമെന്നും ആര്യ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പില്‍ വ്യക്തമാക്കി.

ആര്യയുടെ കുറിപ്പില്‍ നിന്ന്

എന്നത്തേയും പോലെ മിണ്ടാതിരിക്കാമെന്നും ഇതും കടന്നുപോകട്ടെയെന്നും ഞാന്‍ കരുതി, പക്ഷേ കാര്യങ്ങള്‍ കൈവിട്ടുപോയി, പലരെയും ബാധിക്കുക്കുന്നു. ഞങ്ങള്‍ക്കെല്ലാവര്‍ക്കും കുടുംബവും വ്യക്തിജീവിതവുമുണ്ട്. അതിനാല്‍ ദയവായി എനിക്ക് പറയാനുള്ളത് ശ്രദ്ധിക്കുക, ഞങ്ങളെ വെറുതെ വിടുക.

എന്റെ വ്യക്തിജീവിതവുമായി ബന്ധപ്പെട്ട് ചില വാര്‍ത്തകള്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പ്രചരിക്കുന്നുണ്ട്. അത് എന്നെയും എന്റെ കുടുംബത്തെയും എന്നോട് അടുത്ത് നില്‍ക്കുന്ന പലരെയും വളരെ മോശമായി തന്നെ ബാധിക്കുന്നുണ്ട്. എനിക്ക് കിട്ടുന്ന സ്‌ക്രീന്‍ഷോട്ടുകള്‍, ആളുകളുടെ ചോദ്യങ്ങള്‍, പരിഹാസങ്ങള്‍ ഇതെല്ലാം കഴിഞ്ഞ രണ്ട് ദിവസങ്ങളായി ശ്വാസം മുട്ടിക്കുന്നു.

ഇത് വളരെ സെന്‍സിറ്റീവായ തികച്ചും വ്യക്തിപരമായ വിഷയമാണെന്ന് ദയവ് ചെയ്ത് മനസിലാക്കണം. എന്റെ ജീവിതത്തെക്കുറിച്ച് ഞാനെന്നും തുറന്ന് പറഞ്ഞിട്ടുണ്ട്. പക്ഷേ എവിടെ നിയന്ത്രണം വയ്ക്കണം എന്നും എനിക്കറിയാം. എനിക്കെന്തെങ്കിലും പറയണം എന്നുണ്ടെങ്കില്‍ ഞാന്‍ തന്നെ ആ അവസരത്തില്‍ മുന്നോട്ട് വന്ന് കാര്യങ്ങള്‍ നേരിട്ട് പറഞ്ഞിട്ടുണ്ട്. എനിക്ക് പറയാനുള്ള കാര്യങ്ങള്‍ക്കായി ഞാന്‍ മറ്റൊരു മാധ്യമത്തെയും ഉപയോഗിച്ചിട്ടില്ല.

എല്ലാ ഓണ്‍ലൈന്‍ മാധ്യമങ്ങളോടും ഇത്തരം അനാവശ്യമായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതില്‍ സന്തോഷം കണ്ടെത്തുന്ന ഓരോരുത്തരോടും ഒരു അഭ്യര്‍ഥന ഉണ്ട്. ഈ വാര്‍ത്തകളില്‍ പല പേരുകളും ഉള്‍പ്പെട്ടിട്ടുണ്ട്. ഞങ്ങള്‍ക്കെല്ലാം സ്വകാര്യ ജീവിതം ഉണ്ടെന്ന് ദയവായി മനസിലാക്കണം. ഇത്തരം വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് ദയവായി അവസാനിപ്പിക്കണം. എനിക്കെന്തെങ്കിലും പങ്കുവയ്ക്കണമെങ്കില്‍ ഞാനത് നേരിട്ട് എന്റെ സോഷ്യല്‍ മീഡിയിലൂടെ പങ്കുവയ്ക്കുന്നതായിരിക്കും. ദയവായി ഞങ്ങളെ വെറുതെ വിടണം.. ആര്യ കുറിച്ചു.

കടുപ്പമേറിയ ഇത്തവണത്തെ വിന്ററില്‍ ദുരിതം കൂട്ടാന്‍ യുകെയിൽ മഴയും വില്ലനായെത്തും.ശരാശരിക്ക് മുകളില്‍ മഴ പെയ്യാനുള്ള സാധ്യതയുള്ളതായി മെറ്റ് ഓഫീസ് വ്യക്തമാക്കുന്നു. അടുത്ത മൂന്ന് മാസം ശരാശരിക്ക് മുകളില്‍ മഴ പ്രതീക്ഷിക്കാമെന്നും 1.5 മില്ല്യണ്‍ വീടുകള്‍ വെള്ളപ്പൊക്ക ഭീഷണി നേരിടുന്നുണ്ടെന്നും മെറ്റ് ഓഫീസ് മുന്നറിയിപ്പ് നല്‍കുന്നു. തണുപ്പ് കാലത്ത് കൂടുതല്‍ കുടുംബങ്ങളോട് വെള്ളപ്പൊക്കം നേരിടാന്‍ തയ്യാറായിരിക്കാനും അധികൃതര്‍ ഓര്‍മ്മിപ്പിക്കുന്നു.

സാധാരണ നിലയിലും ഉയര്‍ന്ന മഴ പെയ്യുന്നതോടെ ജനുവരി, ഫെബ്രുവരി മാസങ്ങള്‍ കൂടുതല്‍ ദുരിതം വിതയ്ക്കും. പ്രായമായവരെയും കുട്ടികളെയും ഏറെ ശ്രദ്ധിക്കണം. എല്ലാത്തിനും പുറമെ കോവിഡ് വ്യാപനവും സജീവമായുണ്ട്.

ലോക്കല്‍ വെള്ളപ്പൊക്ക അപകടങ്ങള്‍ ഓണ്‍ലൈനില്‍ പരിശോധിക്കാനും, മുന്നറിയിപ്പ് സൂചനകള്‍ ശ്രദ്ധിക്കാനും, വീടുകള്‍ ബാധിക്കപ്പെടുന്ന ഇടങ്ങളിലാണെങ്കില്‍ തയ്യാറെടുക്കനുമാണ് എന്‍വയോണ്‍മെന്റ് ഏജന്‍സി ആളുകളോട് ആവശ്യപ്പെടുന്നത്. അപകടസാധ്യതയുള്ള മേഖലകളിലെ 30 ശതമാനം വീടുകളും വെള്ളപ്പൊക്കത്തിനെതിരെ പ്രതിരോധ നടപടികള്‍ കൈക്കൊണ്ടിട്ടില്ലെന്ന് ഏജന്‍സി സര്‍വ്വെ വ്യക്തമാക്കി.

ഇംഗ്ലണ്ടിലെ കണക്കുകള്‍ പരിശോധിച്ചാല്‍ ഏകദേശം 1.5 മില്ല്യണ്‍ വീടുകളാണ് ഇപ്പോള്‍ വെള്ളപ്പൊക്ക സാധ്യത നേരിടുന്നതില്‍ തയ്യാറെടുപ്പുകള്‍ നടത്താത്തത്. ആഗോള കാരണങ്ങള്‍ പരിശോധിക്കുമ്പോള്‍ ഇക്കുറി വിന്ററില്‍ സാധാരണയിലും മഴ പ്രതീക്ഷിക്കാമെന്നാണ് വ്യക്തമാകുന്നതെന്ന് മെറ്റ് ഓഫീസ് അറിയിച്ചു.

ഇംഗ്ലണ്ടില്‍ 5.2 മില്ല്യണ്‍ പ്രോപ്പര്‍ട്ടികളാണ് വെള്ളപ്പൊക്ക അപകടം നേരിടുന്നത്. 250 മൊബൈല്‍ പമ്പുകളും, 6000 പരിശീലനം നേടിയ ജീവനക്കാരെയുമാണ് വിന്ററിനായി തയ്യാറാക്കി നിര്‍ത്തിയിരിക്കുന്നതെന്ന് ഏജന്‍സി വ്യക്തമാക്കി. ഒക്ടോബറില്‍ ഒരു മാസം കൊണ്ട് പെയ്യേണ്ട മഴ 24 മണിക്കൂറില്‍ പെയ്തിരുന്നു.

ഇക്കുറി മഞ്ഞ് വീഴ്ച ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ആരംഭിക്കുമെന്നാണ് പ്രവചനം. അടുത്തയാഴ്ചയോടെ കടുക്കും. ഇതിനൊപ്പമാണ് മഴകൂടി ശക്തിപ്രാപിക്കുന്നത്. ദുരിത കാലാവസ്ഥയെ നേരിടാനുള്ള തയാറെടുപ്പുകള്‍ അപര്യാപ്തമാണെന്നാണ് വിമര്‍ശനം.

യുകെയിൽ നഴ്സുമാർ ഉൾപ്പെടെ അടിയന്തിര സേവന വിഭാഗങ്ങളെ കൊല്ലുന്നവർക്ക് ഇനി ആജീവനാന്തം ജയിലില്‍ കിടക്കാം. പോലീസുകാരുടെയും, ഫയര്‍ഫൈറ്റേഴ്‌സിന്റെയും ജീവനെടുത്താലും ഭാവിയില്‍ തെരുവില്‍ സ്വതന്ത്രമായി നടക്കാന്‍ അനുവദിക്കില്ലെന്ന് ഉറപ്പാക്കുന്ന നിയമമാറ്റം വരുമെന്ന് ഹോം സെക്രട്ടറി പ്രീതി പട്ടേല്‍ വ്യക്തമാക്കി. എമര്‍ജന്‍സി സര്‍വീസുകള്‍ ചെയ്യുന്നവരെ കൊലപ്പെടുത്തുന്നവര്‍ക്ക് ജീവിതാവസാനം വരെ ജയില്‍ ഉറപ്പാക്കും.

മെഡിക്കല്‍ ജീവനക്കാര്‍ക്ക് നേരെ പല വിധത്തിലുള്ള അക്രമങ്ങളും അരങ്ങേറുന്ന സാഹചര്യത്തിലാണ് നിയമമാറ്റം. ചില നഴ്‌സുമാരും, പാരാമെഡിക്കുകളും കൊല്ലപ്പെടുന്ന സംഭവമുണ്ടായിരുന്നു . എന്നാല്‍ ഇത്തരം സംഭവങ്ങളിലെ പ്രതികള്‍ക്ക് നല്‍കുന്ന ശിക്ഷാവിധികള്‍ അര്‍ഹിക്കുന്ന തരത്തിലാകുന്നില്ലെന്ന പരാതി ഉയരാറുണ്ട്. എന്തായാലും ഇൗ അവസ്ഥയ്ക്ക് മാറ്റം വരുത്തി ആജീവനാന്ത ജീവപര്യന്തം ശിക്ഷ നല്‍കുമെന്നാണ് പുതിയ പ്രഖ്യാപനം.

ഹാര്‍പ്പേഴ്‌സ് ലോ എന്നറിയപ്പെടുന്ന പുതിയ നിയമം ഡ്യൂട്ടിയിലുള്ള പോലീസ് ഓഫീസര്‍, ഫയര്‍മാന്‍, പാരാമെഡിക്, പ്രിസണ്‍ ഓഫീസര്‍, എന്‍എച്ച്എസ് കെയര്‍ നല്‍കുന്ന മെഡിക്കല്‍ ജീവനക്കാര്‍ എന്നിവരെ കൊലപ്പെടുത്തുന്ന ക്രിമിനലുകള്‍ക്ക് ബാധകമാണ്. ഈ മാറ്റം പോലീസ്, ക്രൈം, സെന്റന്‍സിംഗ് & കോര്‍ട്‌സ് ബില്‍ ഭേദഗതി ചെയ്ത് അടുത്ത വര്‍ഷം ആദ്യം തന്നെ പ്രാബല്യത്തിലാകുമെന്നാണ് പ്രതീക്ഷ.

കവര്‍ച്ച നടക്കുന്നതായി വിവരം ലഭിച്ചെത്തി കൊല്ലപ്പെട്ട പിസി ആര്‍ഡ്രൂ ഹാര്‍പ്പറുടെ വിധവ നടത്തിയ പോരാട്ടമാണ് പുതിയ നിയമമാറ്റത്തിന് ഇടയാക്കിയത്. ഭര്‍ത്താവിനെ കൊലപ്പെടുത്തിയ മൂവര്‍ സംഘം 13 വര്‍ഷം മാത്രം ശിക്ഷ നേടിയപ്പോള്‍ തന്നെ നോക്കി പ്രതിക്കൂട്ടില്‍ നിന്ന് ചിരിക്കുന്നത് കണ്ടതോടെയാണ് 30-കാരിയായ ലിസി ഹാര്‍പ്പര്‍ നിയമമാറ്റത്തിനായി രംഗത്തിറങ്ങിയത്. ഹാര്‍പ്പേഴ്‌സ് ലോ ഈ ഘട്ടത്തില്‍ എത്തിച്ചേരുന്നതിന് കഠിനാധ്വാനം വേണ്ടിവന്നതായി ലിസി ഹാര്‍പ്പര്‍ വ്യക്തമാക്കി.

“എമര്‍ജന്‍സി സര്‍വീസ് ജോലിക്കാര്‍ക്ക് അധിക സുരക്ഷ നല്‍കേണ്ടതുണ്ട്. പലപ്പോഴും അപകടങ്ങളിലേക്ക് അവര്‍ ചെന്നെത്തുകയാണ്. സമൂഹത്തിന് വേണ്ടിയാണ് ഇത് ചെയ്യുന്നത്. ഈ സുരക്ഷയാണ് ഹാര്‍പ്പേഴ്‌സ് ലോ പ്രദാനം ചെയ്യുന്നത്,“ ലിസി പ്രതികരിച്ചു.

എമര്‍ജന്‍സി സര്‍വീസുകള്‍ ചെയ്യുന്നവരെ കൊലപ്പെടുത്തുന്നവരെ ഭാവിയില്‍ തെരുവില്‍ സ്വതന്ത്രമായി നടക്കാന്‍ അനുവദിക്കില്ലെന്ന് ഉറപ്പാക്കുന്നതാണ് നിയമമാറ്റമെന്ന് ഹോം സെക്രട്ടറി പ്രീതി പട്ടേല്‍ വ്യക്തമാക്കി. പുതിയ ശിക്ഷാവിധി എത്രയും പെട്ടെന്ന് നിലവില്‍ വരുമെന്ന് ജസ്റ്റിസ് മന്ത്രാലയ വക്താവ് പ്രതികരിച്ചു. അപൂര്‍വമായ കേസുകളില്‍ മാത്രമാണ് മിനിമം ജീവപര്യന്ത കാലാവധി ചുരുക്കാന്‍ ജഡ്ജിമാര്‍ക്ക് അവസരം നല്‍കുക.

പോലീസ് ഓഫീസർ ആൻഡ്രൂ ഹാർപ്പറിന്റെ മരണത്തിന് ശേഷം കൊണ്ടുവന്ന പുതിയ നിയമപ്രകാരം ഡ്യൂട്ടി ലൈനിൽ ഒരു എമർജൻസി സർവീസ് വർക്കറുടെ മരണത്തിലേക്ക് നയിച്ച കുറ്റകൃത്യങ്ങൾക്ക് നിർബന്ധിത ജീവപര്യന്തം ശിക്ഷ ലഭിക്കും.

അർദ്ധരാത്രിയിലെ മോഷണ കോളിന് മറുപടി നൽകുന്നതിനിടെ ഭർത്താവ് കൊല്ലപ്പെട്ട ലിസി ഹാർപ്പറിന്റെ രണ്ട് വർഷത്തെ പ്രചാരണത്തെ തുടർന്നാണ് സർക്കാർ പ്രഖ്യാപിച്ച ഈ വിധി. അവന്റെ മരണത്തിന് ഉത്തരവാദികളായ മൂന്ന് കൗമാരക്കാർക്ക് നൽകിയ ശിക്ഷയിൽ താൻ “രോഷം” ഉളവാക്കുന്നതായി അവൾ മുമ്പ് പറഞ്ഞിരുന്നു.

ഹാർപേഴ്‌സ് നിയമം എന്ന് പേരിട്ടിരിക്കുന്ന പുതിയ നിയമം നിലവിലുള്ള പോലീസ്, കുറ്റകൃത്യം, ശിക്ഷാവിധി, കോടതികൾ എന്നിവയുടെ ബില്ലിലെ ഭേദഗതിയിലൂടെ നിയമപുസ്തകങ്ങളിൽ ഉൾപ്പെടുത്തും, അടുത്ത വർഷം ആദ്യം ഇത് പ്രാബല്യത്തിൽ വരാൻ സാധ്യതയുണ്ട്.

ഹാർപ്പർ പറഞ്ഞു: “ഇതൊരു നീണ്ട യാത്രയും കഠിനാധ്വാനവുമാണ്. ഹാർപ്പറിന്റെ നിയമം ഈ സുപ്രധാന നാഴികക്കല്ലിൽ എത്തുന്നതിൽ ആൻഡ്രൂ അഭിമാനിക്കുമെന്ന് എനിക്കറിയാം.

28 കാരനായ പി സി ഹാർപ്പറിനെ കൊലപ്പെടുത്തിയതിന് ഹെൻറി ലോങ്ങിനെ (19) 16 വർഷവും ജെസ്സി കോളും ആൽബർട്ട് ബോവേഴ്‌സും (18) 13 വർഷവും തടവിലാക്കപ്പെട്ടു. സംഘത്തിന്റെ തലവനായ ലോങ് നരഹത്യ സമ്മതിച്ചു, അദ്ദേഹത്തിന്റെ യാത്രക്കാർ കോളെ ഓൾഡ് ബെയ്‌ലിയിൽ നടന്ന വിചാരണയ്ക്ക് ശേഷം ബോവേഴ്‌സ് എന്നിവരെ നരഹത്യയ്ക്ക് ശിക്ഷിച്ചു. ജൂറി മൂന്നുപേരെയും കൊലപാതകത്തിൽ നിന്ന് ഒഴിവാക്കി.

എനിക്കൊരു കുഞ്ഞിനെ നൽകി അവൾ പോയി ഡാ , എന്റെ പ്രാണനിപ്പോൾ മോർച്ചറിയിലാണ് , അവൾക്ക് കൂട്ടായി ഞാൻ മോർച്ചറിക്ക് പുറത്തുണ്ട് ഒരു നിമിഷം ഏവരെയും കണ്ണീരിലാഴ്ത്തിയ ആ പ്രിയതമന്റെ സങ്കട കരച്ചിൽ ഒരു നിമിഷം ഏവരുടെയും കണ്ണൊന്നു നിറച്ചു .

പത്തു വർഷം കാത്തിരുന്നു കിട്ടിയ കൺമണിയെ കാണാതെപോയ വിനിജയെക്കുറിച്ച് ഷെഫീർഖാൻ ഫെയ്സ്ബുക്കിൽ പങ്കുവച്ച കുറിപ്പ് കരളലിയിക്കും. ഒരു പ്രാവശ്യം ഭാഗ്യം കുഞ്ഞാവയുടെ രൂപത്തിൽ വരവറിയിച്ചെങ്കിലും ആ ഭാഗ്യത്തെയും ദൈവം തിരിച്ചടുത്തു. ഒരു കുഞ്ഞിനുവേണ്ടി ഒത്തിരി വിഷമിച്ചു, ഒരുപാട് കഷ്ടപ്പെട്ടു, ഒരുപാട് ബുദ്ധിമുട്ടുകൾ അനുഭവിച്ചു. ഒടുവിൽ പ്രാർത്ഥനകളുടെ ഫലമായി ഒരു കുഞ്ഞിനെ കിട്ടിയെങ്കിലും വിധിയുടെ കണക്കു കൂട്ടൽ മറ്റൊന്നായിരുന്നെന്ന് കുറുപ്പിൽ പറയുന്നു

കുറിപ്പിന്റെ പൂർണ്ണരൂപം

ദുഃഖങ്ങൾക്കിപ്പുറം മാധവിന് ഇന്ന് ഒരു വയസ്സ്.., ഒരു വർഷം മുന്നേ ദുഃഖം നിറഞ്ഞ ഇതേ ദിവസത്തെ എനിക്കുണ്ടായ അനുഭവം അന്ന് എഴുതിയപ്പോൾ…അരുൺ വിനിജ ദമ്പതികൾ ചുരുങ്ങിയ കാലം കൊണ്ട് എന്റെയും ഭാര്യയുടെയും ബെസ്റ്റ് ഫ്രണ്ട്സ് ഒരാഴ്ചയിൽ ഒരിക്കെ ഉറപ്പായും വിളിക്കും‌ 10 വർഷമായി കുഞ്ഞുങ്ങളില്ല അതിനുമുമ്പ് ഒരു പ്രാവശ്യം പ്രഗ്നന്റ് ആവുകയും 8 മാസം കഴിഞ്ഞപ്പോൾ ബുദ്ധിമുട്ടുകൾ കാരണം ഡെലിവറി ചെയ്യേണ്ടിവന്നു ആ കുഞ്ഞ് മരണപ്പെട്ടു അതിനുശേഷം ഒരു കുഞ്ഞിനുവേണ്ടി ഒത്തിരി വിഷമിച്ചു ഒരുപാട് കഷ്ടപ്പെട്ടു ഒരുപാട് ബുദ്ധിമുട്ടുകൾ അനുഭവിച്ചു.‌‌ഒരു ദിവസം വളരെ സന്തോഷത്തോടെ ഭാര്യക്ക് പോസിറ്റീവ് ആണ് എന്ന സന്തോഷം അറിയിക്കാൻ അരുൺ ഞങ്ങളെ വിളിച്ചു ഞങ്ങൾക്കും സന്തോഷം വളരെ സന്തോഷം പിന്നീടുള്ള ദിനങ്ങളിലെ പ്രാർത്ഥനകളിൽ അവരെയും ഉൾപ്പെടുത്തി..ആഴ്ചകൾക്കിടയിലുള്ള വിളികൾക്കിടയിൽ മിനിഞ്ഞാന്ന് വെള്ളിയാഴ്ച അരുൺ അടുത്ത സന്തോഷവുമായി വിളിച്ചു “ടാ വിനിജ പ്രസവിച്ചു ആൺകുഞ്ഞാണ് അപ്പൂപ്പന്റെ പേരായ മാധവൻ നായർ എന്നതിന്റെ ചുരുക്കമായ മാധവ് എന്നാണ് ഇട്ടിരിക്കുന്നത്” സന്തോഷത്തിന് ഇടയിലും ഞങ്ങൾ അവരെ അതിന്റെ പേരിൽ കളിയാക്കി….,

ഒത്തിരി സന്തോഷം പറഞ്ഞറിയിക്കാൻ കഴിഞ്ഞില്ല കാരണം ആദ്യ കുഞ്ഞ് മരണപ്പെട്ടത് കൊണ്ട് ഡോക്ടർമാർ ഒരുപാട് മരുന്നുകളും ഇന്ജെക്ഷന്കളും ഒരു ദിവസം പോലും മുടങ്ങാതെ ഈ ഒമ്പത് മാസവും വിനിജക്ക് നിർദ്ദേശിച്ചിരുന്നു ആയതിനാൽ ഒരുപാട് വൈദ്യപരമായി ബുദ്ധിമുട്ടുകൾ മാധവ് എന്ന ആ കുഞ്ഞിനുവേണ്ടി അവൾ അനുഭവിച്ചു എന്ന് ഞങ്ങൾക്കറിയാം ഏതായാലും അവർ സന്തോഷത്തിലായല്ലോ എന്ന് ഓർത്ത് അതെല്ലാം മറന്നു …ഇന്നലെ വൈകുന്നേരം യാദൃശ്ചികമായി വീണ്ടും അരുണിനെ കോൾ ഡിസ്ചാർജ് ആയി എന്ന് പറയാൻ വിളിച്ചതാ ആകുമെന്ന് മനസ്സ് ഫോൺ അറ്റൻഡ് ചെയ്തു മറുതലയ്ക്കൽ നിന്നും അരുൺ ” എനിക്കൊരു കുഞ്ഞിനെ നൽകി എന്റെ വിനിജ പോയി, അവൾ മോർച്ചറിയിലാണ് അവൾക്ക് കൂട്ടായി ഞാൻ പുറത്തുണ്ട്” വീട്ടിലെ ചെറു ജോലിയിൽ ആയിരുന്നു ഞാൻ ആ ഷോക്കിൽ അവിടെ ഇരുന്ന് പോയി എന്ത് ചെയ്യണമെന്നോ എന്ത് പറയണം എന്നോ അറിയാതെ ഞാൻ ഫോൺ കട്ട് ചെയ്തു, അപ്പോൾ വന്ന കണ്ണീര് പിടിച്ചുനിർത്താൻ ഒരു മണിക്കൂർ കഴിഞ്ഞു എന്റെ ജീവിതത്തിലെ ആദ്യ സംഭവം…

ശേഷം നോർമൽ ആയപ്പോൾ മെഡിക്കൽ കോളജിൽ എത്തി ഞാൻ മുൻപ് കണ്ട അരുൺ അല്ല ചികിത്സാ ചെലവിനു വേണ്ടി അമിത അധ്വാനം നടത്തി ഒരുപാട് മെലിഞ്ഞിരിക്കുന്നു ഇപ്പോ പകുതി ജീവനും നഷ്ടപ്പെട്ടിരിക്കുന്നു കണ്ടപ്പോൾ നിലവിളിയോടെ കൂടി പുറത്തോട്ട് ചരിഞ്ഞു ഇങ്ങനെ ആയിരുന്നെങ്കിൽ എനിക്ക് അവൾ അവൾ കുഞ്ഞിനെ നൽകേണ്ടായിരുന്നു അവൾ ഒരുപാട് കഷ്ടപ്പെട്ട് ടാ അവൾക്ക് ഷുഗർ ഉള്ളതുകൊണ്ട് ഡോക്ടറുടെ നിർദ്ദേശപ്രകാരം അവൾക്ക് ഇഷ്ടപ്പെട്ട ആഹാരം ഒന്നും ഞാൻ കൊടുത്തിരുന്നില്ല അവൾക്കതിൽ പരാതിയും ഇല്ലായിരുന്നു കഴിഞ്ഞ ഒൻപത് മാസം അവൾക്ക് ഇഷ്ടപ്പെട്ട ഒരു ആഹാരം കഴിക്കാതെ ആണ് ടാ അവൾ പോയത്.

ഞങ്ങൾക്ക് ഒത്തിരി സ്വപ്നം ഉണ്ടായിരുന്നു ഒത്തിരി ആഗ്രഹിച്ചു കിട്ടിയ കുഞ്ഞിനോടൊപ്പം ഒരാഴ്ചയെങ്കിലും ജീവിക്കാൻ ഞാൻ പ്രാർത്ഥിച്ച് ദൈവങ്ങൾ അനുവദിച്ച ഇല്ലല്ലോ ഞാൻ എല്ലാ ദൈവങ്ങളെയും പ്രാർത്ഥിച്ച് ഇല്ലേ നിന്റെ അല്ലാഹുവിനോട് പ്രാർത്ഥിച്ചു പാളയം വഴി പോകുമ്പോൾ ക്രിസ്ത്യൻ പള്ളി കാണുമ്പോൾ കർത്താവിനോട് പ്രാർത്ഥിച്ചു മുസ്ലിം പള്ളി കാണുമ്പോൾ അല്ലാഹുവിനോട് പ്രാർത്ഥിച്ചു എന്റെ അമ്പലങ്ങളിൽ കയറി സകല ദൈവങ്ങളോടും പ്രാർത്ഥിച്ചു ആരും മറുപടി തന്നില്ല എന്ന് മാത്രമല്ല മുൻപ് മുന്നിൽനിന്ന് കുത്തി എന്റെ കുഞ്ഞിനെ എടുത്ത ദൈവം ഇന്ന് എന്റെ പിന്നിൽനിന്ന് കുത്തി എന്റെ പ്രിയതമേ എടുത്തു എനിക്കിനി ദൈവങ്ങളില്ല..‌

‌നിങ്ങൾ കിടക്കുന്ന ചെറിയ കട്ടിലിൽ ആയതുകൊണ്ട് കുഞ്ഞു കൂടി വന്നാൽ ബുദ്ധിമുട്ടാണല്ലോ എന്ന് കരുതി ഫ്ലിപ്കാർട്ടിൽ കയറി വലിയ കട്ടിൽ ബുക്ക് ചെയ്തു ഇനി അതൊക്കെ എന്തിന് അവൾക്കൊരു കുഞ്ഞിനെ പ്രസവിക്കാൻ കഴിയുമെന്ന് എന്നെ ബോധിപ്പിച്ച് ശേഷം അവൾ പോയി..എന്റെ വീട്ടിലെ കണക്കപ്പിള്ള അവളായിരുന്നു എന്നെ നേർവഴിക്ക് നയിച്ചത് അവളായിരുന്നു പത്തുകൊല്ലം പ്രണയവും പത്തുകൊല്ലം വിവാഹജീവിതവും ഞങ്ങൾ ഒത്തിരി ആസ്വദിച്ചു നമ്മൾ തമ്മിൽ പിണക്കങ്ങൾ ഇല്ല ഞാൻ ജോലി കഴിഞ്ഞു വന്നു കയ്യിലെ പേഴ്സ് അവളെ ഏൽപ്പിക്കും അവൾ അതിലെ പൈസ കണക്കു പ്രകാരം മാറ്റിയ ശേഷം എനിക്ക് ആവശ്യമുള്ള പണം അതിൽ വച്ചു പേഴ്സ് തിരികെ വയ്ക്കും രാവിലെ ഞാൻ തുറന്നു പോലും നോക്കാതെ പേഴ്സ് എടുത്തു കൊണ്ടു പോകും കാരണം എനിക്ക് ഉറപ്പുണ്ട് അതിൽ എനിക്ക് ആവശ്യമുള്ളപണം ഉണ്ടാകുമെന്ന് തുറന്നു നോക്കുമ്പോൾ അതുപോലെ തന്നെ കാണും എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടായാൽ വീണ്ടും വിളിക്കുമ്പോൾ പേഴ്സിന്റെ ഏതെങ്കിലും ഒരു ഭാഗത്ത് വീണ്ടും പണം ഒളിപ്പിച്ചു വെച്ചിട്ടുണ്ടാകും ഞങ്ങടെ പ്രാരാബ്ധങ്ങൾക്കിടയിൽ അതും ഒരു സന്തോഷമായിരുന്നു.

‌ഞങ്ങൾ തമ്മിൽ ഒരു ഉടമ്പടി ഉള്ളതുകൊണ്ട് എനിക്ക് ആത്മഹത്യയ്ക്ക് കഴിയുന്നില്ല കാരണം കുഞ്ഞിനെ കിട്ടും മുന്പാണെങ്കിൽ ആദ്യം ആരു മരിച്ചാലും അടുത്തയാൾ പോയ ആളുടെ കൂടെ വരും കുഞ്ഞിന് കിട്ടിയശേഷം ആണെങ്കിൽ ആരാണ് ജീവനോടെയുള്ള അവർ ആ കുഞ്ഞിനെ നോക്കണം ഇപ്പോൾ എന്റെ കയ്യിൽ കുഞ്ഞിനെ ഏൽപ്പിച്ച അവൾ പോയി, ഞങ്ങടെ വീട്ടിൽ അമ്മായിമ്മ പോര് ഇല്ലെടാ ചെറിയ വീടാണെങ്കിലും ഒരുപാട് സന്തോഷത്തോടെയാണ് ഞങ്ങൾ കഴിഞ്ഞത് ഓരോ വാക്കുകളും എന്റെ മനസ്സിൽ കുത്തി കയറി വിധി എന്ന വാക്കിനപ്പുറം ഒരു സമാധാനം എനിക്ക് അവനോട് പറയാനില്ലായിരുന്നു..

‌ഒരു കുഞ്ഞിന് വേണ്ടി മെഡിക്കൽ കോളജിൽ എത്തിയ അവൻ മുൻപ് ജീവനില്ലാത്ത കുഞ്ഞുമായി പ്രിയതമയ്ക്ക് ഒപ്പമാണ് പോവേണ്ടി വന്നതെങ്കിൽ ഇന്ന് ജീവനുള്ള കുഞ്ഞുമായി ജീവനില്ലാത്ത പ്രിയതമയും ആയി ആണ് യാത്ര തിരിക്കുക.‌ഇപ്പോൾ അവൻ പ്രാർത്ഥിച്ച ദൈവങ്ങളോട് എന്റെ പ്രാർത്ഥന ആഗ്രഹിച്ചിരുന്ന ഒരു കുഞ്ഞിനെ ഒരു നോക്ക് മാത്രം കാണാൻ അവസരം കിട്ടിയ ആ പ്രിയതമയ്ക്ക് ആയിരം കുഞ്ഞുങ്ങൾക്ക് ഇടയിൽ സന്തോഷിക്കാൻ നീ അവസരം നൽകണേ, അരുണെന്ന ഭർത്താവിന് നീ തന്നെ സമാധാനം നൽകണേ, ആശിച്ചിരുന്ന അമ്മയുടെ കയ്യിലിരുന്നു ഒത്തിരി ലാളനകൾ ഏൽക്കേണ്ട ആ കുഞ്ഞിനെ സ്നേഹം കൊണ്ട് മൂടാൻ ഒത്തിരി പേരുണ്ടാവണേ….ദുഃഖങ്ങൾക്കിപ്പുറം മാധവിന് ഇന്ന് ഒരു വയസ്സ്.., മോന് ജന്മദിനാശംസകൾക്കൊപ്പം സർവ്വ നന്മകൾ നേരുന്നു..

ന്യൂസ് ഡെസ്ക് മലയാളം യുകെ

എല്‍ സാല്‍വഡോർ : ലോകത്തിലെ ആദ്യ ബിറ്റ് കോയിന്‍ നഗരം നിര്‍മ്മിക്കാന്‍ എല്‍ സാല്‍വഡോർ പദ്ധതിയിടുന്നതായി പ്രസിഡന്റ് നയീബ് ബുകെലെ അറിയിച്ചു. പദ്ധതിയ്ക്ക് ധനസഹായം ലഭ്യമാക്കുന്നതിനായി എല്‍ സാല്‍വഡോര്‍ 1 ബില്യണ്‍ ഡോളറിന്റെ ബിറ്റ് കോയിന്‍ ബോണ്ടുകള്‍ 2022ല്‍ പുറത്തിറക്കും. രാജ്യത്ത് കഴിഞ്ഞ ഒരാഴ്ച നീണ്ടുനിന്ന ലാറ്റിന്‍ അമേരിക്കന്‍ ബിറ്റ്‌കോയിന്‍ ആന്‍ഡ് ബ്ലോക്‌ചെയിൻ കോണ്‍ഫെറൻസിന്റെ സമാപനത്തിലാണ് പ്രസിഡന്റ് നയിബ് ബുകെലെയുടെ പ്രഖ്യാപനം. ബിറ്റ് കോയിനിലൂടെ രാജ്യത്തെ നിക്ഷേപങ്ങള്‍ ഇരട്ടിയാക്കുകയാണ് പ്രധാന ലക്ഷ്യം. ലാ യൂണിയന്‍ മുനിസിപ്പാലിറ്റിയിലാണ് ബിറ്റ്‌കോയിന്‍ സിറ്റി വരുന്നത്. വാറ്റ് ഒഴികെ മറ്റ് നികുതികളൊന്നും പുതിയ സിറ്റിയില്‍ ഉണ്ടാകില്ലെന്നും പ്രസിഡന്റ് വ്യക്തമാക്കി.

താമസസൗകര്യങ്ങള്‍, വാണിജ്യ കേന്ദ്രങ്ങള്‍, സേവനങ്ങള്‍, മ്യൂസിയങ്ങള്‍, വിനോദങ്ങള്‍, വിമാനത്താവളങ്ങള്‍, റെയില്‍വെ തുടങ്ങിയവ ഉൾപ്പെടുന്ന നഗരം വൃത്താകൃതിയിലായിരിക്കും നിർമ്മിക്കുക. ബിറ്റ് കോയിന്‍ നഗരത്തിന്റെ നിര്‍മ്മാണത്തിന് നിശ്ചിത കാലയളവ് നല്‍കിയിട്ടില്ല. ജിയോതെർമൽ എനർജി ഉപയോഗിച്ചാണ് പ്രവർത്തിക്കുക. ഇതൊരു സമ്പൂര്‍ണ്ണ പാരിസ്ഥിതിക നഗരം (ecological city ) ആയിരിക്കുമെന്നും കാര്‍ബണ്‍ഡയോക്‌സൈഡ് പുറന്തള്ളല്‍ പൂജ്യമായിരിക്കുമെന്നും ബുകലെ വ്യക്തമാക്കിയിട്ടുണ്ട്.

അടുത്ത വർഷം 1 ബില്യണ്‍ ഡോളറിന്റെ ബിറ്റ് കോയിന്‍ ബോണ്ടുകള്‍ പുറത്തിറക്കുന്നത് ബ്ലോക് ചെയിന്‍ ടെക് ദാതാക്കളായ ബ്ലോക്ക് സ്ട്രീം ആണ്. ബിറ്റ് കോയിന്‍ നിയമപരമായ കറൻസിയായി അംഗീകരിച്ച ലോകത്തിലെ ആദ്യ രാജ്യമാണ് എല്‍ സാല്‍വഡോർ. കഴിഞ്ഞ സെപ്റ്റംബറിലാണ് എല്‍ സാല്‍വദോര്‍ ബിറ്റ്‌കോയിന് അംഗീകാരം നല്‍കിയത്.

ലൈംഗിക പീഡനം സഹിക്കാനാവാതെ കൗമാരക്കാരി സുഹൃത്തുക്കളുടെ സഹായത്തോടെ പിതാവിനെ കൊലപ്പെടുത്തി. സംഭവത്തില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയേയും രണ്ട് സുഹൃത്തുക്കളേയും പൊലീസ് കസ്റ്റഡിയലെടുത്തു.

ബിഹാര്‍ സ്വദേശിയാണ് കൊല്ലപ്പെട്ടത്. പിതാവ് ലൈംഗികമായി ഉപദ്രവിക്കാറുണ്ടെന്നും അതാണ് കൊല ചെയ്യാന്‍ പ്രേരിപ്പിച്ചതെന്നും പെണ്‍കുട്ടി പൊലീസിനോട് പറഞ്ഞു.

തിങ്കാളാഴ്ച്ച പുലര്‍ച്ചയോടെയാണ് സംഭവമുണ്ടായത്. പിതാവ് ഉപദ്രവിക്കുന്ന കാര്യം പെണ്‍കുട്ടി സുഹൃത്തുക്കളോട് പറഞ്ഞിരുന്നു. സംഭവം നടന്ന ദിവസവും ഇയാള്‍ പെണ്‍കുട്ടിയെ ഉപദ്രവിച്ചു.ഈ സമയം പെണ്‍കുട്ടി ഫോണില്‍ വിളിച്ച് സുഹൃത്തുക്കളുടെ സഹായം തേടി. ഇതേതുടര്‍ന്ന് സുഹൃത്തുക്കള്‍ വീട്ടിലെത്തി ഇയാളെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

കൊലപാതകത്തിന് ശേഷം പെണ്‍കുട്ടി അടുത്ത വീട്ടില്‍ ചെന്ന് പിതാവ് കൊല്ലപ്പെട്ട കാര്യം അറിയിക്കുകയായിരുന്നു.പിതാവ് ലൈംഗികമായി പീഡിപ്പിക്കുന്ന കാര്യം മൂത്തമകള്‍ അമ്മയോട് പറഞ്ഞതോടെ ദമ്പതിമാര്‍ തമ്മില്‍ വഴക്കുണ്ടായതായും പൊലീസ് പറഞ്ഞു.

കൊല്ലപ്പെട്ടയാള്‍ രണ്ട് വിവാഹം കഴിച്ചതാണെന്നും ആദ്യഭാര്യ ബിഹാറിലും രണ്ടാം ഭാര്യ കല്‍ബുര്‍ഗിലുമാണെന്ന് പൊലീസ് പറഞ്ഞു.രണ്ടാം വിവാഹത്തിലുള്ളതാണ് രണ്ട് പെണ്‍മക്കള്‍. ഇളയമകള്‍ നാലാം ക്ലാസ് വിദ്യാര്‍ഥിനിയാണ്. ബെംഗളൂരുവിലെ കോളേജില്‍ സുരക്ഷ ജീവനക്കാരനായിരുന്നു ഇയാള്‍.

നിയമ വിദ്യാർഥിനി വീടിനുള്ളിലെ ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭര്‍ത്താവ് മുഹമ്മദ് സുഹൈലും കുടുംബവും പൊലീസ് കസ്റ്റഡിയിൽ. വീട് പൂട്ടിയ നിലയിലായിരുന്നു. ഒളിവിൽ പോയ ഇവരെ കോതമംഗലത്തെ ബന്ധുവീട്ടിൽനിന്നാണ് കസ്റ്റഡിയിൽ എടുത്തത്.

ഭര്‍ത്താവിനെതിരെ ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തും. അതേസമയം പരാതിക്കാരിയുടെ ആത്മഹത്യയ്ക്ക് കാരണമായ പൊലീസ് വീഴ്ചയില്‍ സിഐയ്ക്കെതിരെ നടപടിക്ക് സാധ്യതയുണ്ട്. ആലുവ ഡിവൈഎസ്പി അന്വേഷണറിപ്പോര്‍ട്ട് ഇന്ന് കൈമാറും. ആലുവ സിഐയ്ക്കെതിരെ നടപടിയെടുക്കണം എന്ന് ആത്മഹത്യാകുറിപ്പില്‍ എഴുതിവച്ചാണ് എടയപ്പുറത്ത് സ്വദേശിനിയായ മോഫിയ പർവീൺ ജീവനൊടുക്കിയത്.

പരാതി ലഭിച്ച് ഒരാഴ്ച കഴിഞ്ഞിട്ടും നടപടിയെടുക്കാതെ പൊലീസ് ഒത്തുതീര്‍പ്പിന് ശ്രമിച്ചെന്നാണ് ആരോപണം. ആലുവ സ്റ്റേഷനില്‍ പരാതിക്കാരിയും അച്ഛനും എത്തിയപ്പോള്‍ സിഐ തന്റെ മുറിയിലേക്ക് വിളിച്ചു. യുവതിയുടെ ഭര്‍ത്താവിനെയും വിളിച്ചുവരുത്തി പരാതിയുമായി ബന്ധപ്പെട്ട് സംസാരിക്കാന്‍ തുടങ്ങിയപ്പോള്‍ തന്നെ കേസെടുക്കാത്തതെന്താണെന്ന് യുവതി പൊലീസിനോട് ചോദിച്ചു.

സിഐ ഉത്തരം നല്‍കാതെ വീണ്ടും സംസാരിച്ചു. ഭര്‍ത്താവും സംസാരിച്ചു തുടങ്ങിയതോടെയാണ് യുവതി ഭര്‍ത്താവിന്റെ മുഖത്തടിച്ച് ഇറങ്ങിപ്പോയത്. സിഐ യുവതിയുടെ അച്ഛനോട് അപമര്യാദയായി പെരുമാറിയെന്നാണ് ആരോപണം.

ഭർത്താവിനും ഭര്‍തൃവീട്ടുകാർക്കുമെതിരെയുള്ള ഗാർഹിക പീഡന പരാതിയിൽ പൊലീസ് വിളിപ്പിച്ചതിനെ തുടർന്ന് പൊലീസ് സ്റ്റേഷനിലെത്തി മടങ്ങിവന്നതിനു ശേഷമാണ് മോഫിയയെ ജിവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. ഇന്നലെ രാത്രി പത്തോടെയാണ് മോഫിയയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

തൊടുപുഴയിൽ സ്വകാര്യ കോളജിൽ എൽഎൽബി വിദ്യാർഥിയാണ് മോഫിയ. ഫെയ്സ്ബുക്കിലൂടെ പരിചയപ്പെട്ടയാളെയാണ് വിവാഹം കഴിച്ചത്. സ്റ്റേഷനിൽനിന്ന് വീട്ടിലെത്തിയ ശേഷം മോഫിയ വാതിലടച്ച് ഇരിക്കുകയായിരുന്നെന്നും പിന്നീട് തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയതെന്നുമാണ് വീട്ടുകാർ അറിയിച്ചത്. ഗാർഹിക പീഡനത്തെ തുടർന്ന് യുവതി ഭർത്താവിനും വീട്ടുകാർക്കുമെതിരെ പരാതി നൽകിയെന്നും എന്നാൽ പൊലീസ് ഇതുവരെ അതിൽ എഫഐആർ റജിസ്റ്റർ ചെയ്തില്ലെന്നും മോഫിയയുടെ ബന്ധുക്കൾ പറഞ്ഞു. തനിക്കു നീതി ലഭിച്ചില്ലെന്നും സർക്കിൾ ഇൻസ്പെക്ടർക്കെതിരെ നടപടിയെടുക്കണമെന്ന് മോഫിയ ആത്മഹത്യകുറിപ്പിൽ ആരോപിക്കുന്നുണ്ട്.

പരാതിയിൽ ചർച്ച നടത്തുന്നതിനായി യുവതിയെയും ഭർത്താവിനെയും ഭർതൃവീട്ടുകാരെയും ഇന്നലെ സ്റ്റേഷനിൽ വിളിച്ചുവരുത്തിയിരുന്നു. ഇതിനിടയിൽ വാക്കു തർക്കമുണ്ടായപ്പോൾ മോഫിയ ഭർത്താവിന്റെ മുഖത്തടിച്ചെന്നും ഇതിൽ ഇടപെടുക മാത്രമാണ് ചെയ്തതെന്നും പൊലീസ് പറഞ്ഞു. എന്നാൽ സിഐ മോഫിയയോട് മോശമായി പെരുമാറിയെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്.

‘പപ്പാ സോറി..എന്നോട് ക്ഷമിക്കണം. നിങ്ങള്‍ പറഞ്ഞതാണ് ശരി, അവൻ ശരിയല്ല. പറ്റുന്നില്ല ഇവിടെ ജീവിക്കാൻ. ഞാൻ ഈ ലോകത്ത് ആരേക്കാളും സ്നേഹിച്ച ഒരാൾ ഇങ്ങനെ പറയുന്നത് കേൾക്കാൻ ശക്തിയില്ല.’– ആലുവ കീഴ്മാട് ഗാർഹിക പീഡനത്തെ തുടർന്ന് ജീവനൊടുക്കിയ മോഫിയ പർവീൺ എന്ന യുവതിയുടെ ആത്മഹത്യ കുറിപ്പ് തുടങ്ങുന്നത് ഇങ്ങനെയാണ്.

‘ഞാൻ മരിച്ചാൽ അയാൾ എന്തൊക്കെ പറഞ്ഞുണ്ടാക്കുമെന്ന് എനിക്കറിയില്ല. അവൻ എന്നെ മാനസിക രോഗിയാക്കി കഴിഞ്ഞു. ഇനി ഞാൻ എന്ത് ചെയ്താലും മാനസിക പ്രശ്നമെന്ന് പറയും. എനിക്ക് ഇനി അത് കേട്ടുനിൽക്കാൻ വയ്യ. ഞാൻ ഒരുപാട് സഹിച്ചു. പടച്ചോൻ പോലും നിന്നോട് പൊറുക്കില്ല. അവസാനമായി അവനിട്ട് ഒന്നു കൊടുക്കാൻ പറ്റി. അതെങ്കിലും ചെയ്തില്ലെങ്കിൽ എന്റെ മനസാക്ഷിയോട് ചെയ്യുന്ന തെറ്റായി പോകും. സുഹൈലും അമ്മയും അച്ഛനും ക്രിമിനൽസ് ആണ്. അവർക്ക് മാക്സിമം ശിക്ഷ കൊടുക്കണം. എന്റെ അവസാനത്തെ ആഗ്രഹം!’– ഭർത്താവിനെതിരെ ഇത്തരത്തിൽ ആരോപണം ഉന്നയിച്ചാണ് കത്ത് അവസാനിക്കുന്നത്.

കുറുപ്പിന്റെ പ്രൊമോഷനുവേണ്ടി വാഹനങ്ങളില്‍ സ്റ്റിക്കര്‍ പതിച്ചതിനെതിരെ രംഗത്ത് വന്ന് യൂട്യൂബര്‍ ഷാക്കിര്‍ സുബ്ഹാന്‍(മല്ലു ട്രാവലര്‍). സ്റ്റിക്കര്‍ ഒട്ടിച്ചു എന്ന കാരണം കൊണ്ട് ഒരു വണ്ടി പൊക്കിയിട്ട് തുരുമ്പെടുക്കാന്‍ തുടങ്ങിയെന്നും സിനിമാ പ്രൊമൊഷനു വണ്ടി മുഴുവന്‍ സ്റ്റിക്കര്‍ ഒട്ടിച്ച് നാട് മുഴുവന്‍ കറങ്ങിയാലും മോട്ടോര്‍ വാഹാന വകുപ്പ് കേസെടുക്കില്ലേയെന്നും അദ്ദേഹം ചോദിച്ചു.

നിയമ പ്രകാരം പ്രൈവറ്റ് വാഹങ്ങളില്‍ ഇപ്രകാരം മുന്‍കൂട്ടി അനുവാദം വാങ്ങിയിട്ടോ ഫീസ് അടച്ചോ സ്റ്റിക്കര്‍ ചെയ്യാന്‍ അനുവാദം ഇല്ലയെന്നും 100 ശതമാനം ഇത് നിയമ വിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.

‘അപ്പനു അടുപ്പിലും ആവാം, ഈ കാണുന്ന വണ്ടി ലീഗല്‍ ആണൊ? സ്റ്റിക്കര്‍ ഒട്ടിച്ചു എന്ന കാരണം കൊണ്ട്, ഒരു വണ്ടി പൊക്കി തുരുമ്പെടുക്കാന്‍ തുടങ്ങി, അപ്പൊ ഇതൊ?
സിനിമാ പ്രൊമൊഷനു വേണ്ടി വണ്ടി മുഴുവന്‍ സ്റ്റിക്കര്‍ ഒട്ടിച്ച് നാട് മുഴുവന്‍ കറങ്ങുക. അപ്പൊ എന്താ എം.വി.ഡി കേസ് എടുക്കാത്തെ?,’ മല്ലു ട്രാവലര്‍ ചോദിച്ചു.

കുറുപ്പ് സിനിമ അടിപൊളിയാണെന്നും ദുല്‍ഖര്‍ മുത്താണ് എന്നും പറഞ്ഞ അദ്ദേഹം നിയമം എല്ലാവര്‍ക്കും ബാധകമാണെന്നും പറഞ്ഞു. ടെമ്പോ ട്രാവലറില്‍ നിയമവിരുദ്ധമായി രൂപമാറ്റങ്ങള്‍ വരുത്തിയതിന് വ്‌ളോഗര്‍മാരായ ലിബിന്റെയും എബിന്റെയും കേസില്‍ ഷാക്കിര്‍ ഇടപെടാന്‍ ശ്രമിച്ചതും വാര്‍ത്തയായിരുന്നു.

അപ്പനു അടുപ്പിലും ആവാം ,
ഈ കാണുന്ന വണ്ടി ലീഗല്‍ ആണൊ ??
സ്റ്റിക്കര്‍ ഒട്ടിച്ചു എന്ന കാരണം കൊണ്ട് , ഒരു വണ്ടി പൊക്കി തുരുമ്പെടുക്കാന്‍ തുടങ്ങി, അപ്പൊ ഇതൊ ??
സിനിമാ പ്രൊമൊഷനു വേണ്ടി വണ്ടി മുഴുവന്‍ സ്റ്റിക്കര്‍ ഒട്ടിച്ച് നാട് മുഴുവന്‍ കറങ്ങുക. അപ്പൊ എന്താ MVD കേസ് എടുക്കാത്തെ?
നിയമ പ്രകാരം പ്രൈവറ്റ് വാഹങ്ങളില്‍ ഇപ്രകാരം മുന്‍കൂട്ടി അനുവദം വാങ്ങിയിട്ടൊ ഫീസ് അടച്ചൊ സ്റ്റിക്കര്‍ ചെയ്യാന്‍ അനുവാദം ഇല്ലാ,
എന്നാല്‍ ടാക്‌സി വാഹനങ്ങളില്‍ അനുവാദം ഉണ്ട്
100 % ഇത് നിയമ വിരുദ്ധം ആണു
(ഇനി ഇത് നിയമപരമായി ചെയ്യാം എന്നാണെങ്കില്‍, അപ്പൊ ഇത് കണ്ട് ആള്‍ക്കാരുടെ ശ്രദ്ധ തിരിഞ്ഞ് ആക്‌സിഡന്റ് ആവില്ലെ, ആ പേരും പറഞ്ഞല്ലെ സ്റ്റിക്കറിനു ഫൈന്‍ അടിക്കുന്നത് , അതോ ഫീസ് അടച്ച സ്റ്റിക്കറിംഗ് ശ്രദ്ധ തിരിക്കില്ല എന്നാണൊ ,
സിനിമ അടിപൊളി, DQ നമ്മുടെ മുത്തും ആണു.
പക്ഷെ നിയമം എല്ലാവര്‍ക്കും ബാധകം തന്നെ.
MVD Kerala

കോവളത്തെ  ഹോട്ടലില്‍ വിദേശ പൗരനെ  അവശനിലയില്‍ കണ്ടെത്തി. മുറിക്കുള്ളില്‍ മൃതപ്രായനായ ഇയാളെ ഉറുമ്പരിച്ച നിലയിലാണ് കണ്ടെത്തിയത്. യുഎസ് പൗരനായ ഇര്‍വിന്‍ ഫോക്‌സ്(77) ആണ് മാസങ്ങളായി പൂട്ടിയിട്ട മുറിയില്‍ നരകയാതന അനുഭവിച്ചത്. ഇയാള്‍ക്ക് ചികിത്സ ലഭ്യമാക്കാനായി ഹോട്ടലുടമയോട് പൊലീസ് കര്‍ശന നിര്‍ദേശം നല്‍കി.

ഒരു വര്‍ഷം മുന്‍പ് ആണ് ഇര്‍വിന്‍ കോവളത്ത് എത്തുന്നത്. ഇവിടെ വച്ച് വീണ ഇര്‍വിന് ഗുരുതരമായി പരിക്കേറ്റിരുന്നു. ഇതിന് നഗരത്തിലെ ആശുപത്രിയില്‍ ചികിത്സ തേടിയെന്നും ആരോഗ്യ വകുപ്പ് അധികൃതര്‍ പറയുന്നു. ഇതിനിടെ പാസ്‌പോര്‍ട്ടും രേഖകളുമായി ഒപ്പമുണ്ടായിരുന്ന സഹായി ശ്രീലങ്കയിലേക്ക് കടന്നു. ഉറുമ്പരിച്ച നിലയില്‍ ഒന്നനങ്ങാന്‍ പോലുമാകാതെ മലമൂത്ര വിസര്‍ജ്ജനം ഉള്‍പ്പെടെ കിടക്കയില്‍ ചെയ്ത അവസ്ഥയിലാണ് ഇര്‍വിനെ കണ്ടെത്തിയത്.

അദ്ദേഹത്തെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ചികിത്സ നല്‍കാതിരുന്ന ഹോട്ടല്‍ ഉടമയ്‌ക്കെതിരെയും നിയമനടപടി എടുക്കുന്നതിനെ കുറിച്ച് ആലോചിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

RECENT POSTS
Copyright © . All rights reserved