റോഡിൽ പരുക്കേറ്റു കിടന്ന പരുന്തിനെ രക്ഷപ്പെടുത്താൻ ശ്രമിച്ച രണ്ടുപേർ കാറിടിച്ച് കൊല്ലപ്പെട്ടു. മുംബൈയിലെ ബാന്ദ്രാ-വോർളി കടൽപ്പാലത്തിലാണ് അപകടമുണ്ടായത്. നാൽപ്പത്തിമൂന്നുകാരനായ അമർ മനീഷ് ജാരിവാല ബാന്ദ്രാ-വോർളി പാത വഴി മലാദിലേക്കു പോകവേ റോഡിൽ പരുക്കേറ്റു കിടന്ന പരുന്തിനെ കണ്ടു. ഡ്രൈവറായ ശ്യാം സുന്ദർ കാമത്തിനോട് വണ്ടി നിർത്താൻ ജാരിവാല ആവശ്യപ്പെട്ടു. റോഡരികിൽ വാഹനം നിർത്തിയ ശേഷം ഇരുവരും കാറിൽനിന്ന് പുറത്തിറങ്ങി പരുന്തിനു സമീപമെത്തി.
ഇതിനിടെ പിന്നിൽനിന്ന് അമിതവേഗത്തിൽ വന്ന ഒരു ടാക്‌സി ജാരിവാലയെയും ഡ്രൈവറായ ശ്യാമിനെയും ഇടിച്ചുതെറിപ്പിച്ചു. ഇടിയുടെ ആഘാതത്തിൽ രണ്ടു പേരും മുകളിലേക്ക് തെറിച്ച് റോഡിൽ പതിച്ചു. ജാരിവാല സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. പരുക്കേറ്റ ഡ്രൈവർ ശ്യാം സുന്ദർ ചികിത്സയിലിരിക്കെയാണ് മരിച്ചത്.
മേയ് 30നു നടന്ന അതിദാരുണമായ അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ഇപ്പോഴാണു പുറത്തുവന്നത്. സംഭവത്തിൽ വോർളി പൊലീസ് ടാക്‌സി ഡ്രൈവർക്കെതിരെ കേസെടുത്തു.
This is shocking… #bandraworlisealink.#Mumbai.@RoadsOfMumbai @mumbaitraffic pic.twitter.com/wKX41GOTQM
— Vivek Gupta (@imvivekgupta) June 10, 2022
മുഖ്യമന്ത്രി പിണറായി വിജയന്റെയും, കോടിയേരി ബാലകൃഷ്ണന്റെയും പണം ബിലീവേഴ്‌സ് ചര്‍ച്ച് വഴിയാണ് യു എസിലേക്ക് കടത്തിയതെന്ന് സ്വപ്‌നാ സുരേഷ് മാധ്യമങ്ങള്‍ക്ക് മുന്നില്‍. മാധ്യമ പ്രവര്‍ത്തകന്‍ ഷാജ് കിരണുമായുള്ള ഓഡിയോ ക്‌ളിപ്പ് പുറത്ത് വിടുന്ന സമയത്താണ് സ്വപ്‌ന ഇത്തരത്തില്‍ ആരോപണം ഉന്നയിച്ചത്. ഈ കാര്യങ്ങള്‍ ഓഡിയോയിലുണ്ടെന്നുമാണ് സ്വപ്‌ന അവകാശപ്പെടുന്നത്. ഇത് മൂലമാണ് അവരുടെ എഫ് സി ആര്‍ എ രജിസ്‌ട്രേഷന്‍ റദ്ദാക്കിയതെന്നും സ്വപ്‌ന മാധ്യമങ്ങള്‍ക്ക് മുന്നില്‍ പറഞ്ഞു.
ഷാജ് കിരണവുമായി നടത്തിയ ഫോണ്‍ സംഭാഷണം സ്വപ്‌ന സുരേഷ് പുറത്തുവിടുകയാണ്. ഒന്നര ദൈര്‍ഘ്യമുള്ള സംഭാഷണമാണ് പുറത്തുവിടുന്നത്. പാലക്കാട് ജോലി ചെയ്യുന്ന എച്ച്ആര്‍ഡിഎസ് സ്ഥാപനത്തിന്റെ ഓഫിസില്‍ വച്ചാണ് ശബ്ദ രേഖ പുറത്തുവിടുന്നത്. സ്വപ്നയുടെ ഓഫിസും ഫ്ളാറ്റും പൊലീസ് വലയത്തിലാണ്.
ഷാജ് കിരണിനെ വര്‍ഷങ്ങള്‍ക്ക് മുമ്പേ അറിയാമെന്ന് സ്വപ്‌ന പറഞ്ഞു. ‘മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറാണ് ഷാജ് കിരണിനെ പരിചയപ്പെടുത്തിയത്. രഹസ്യമൊഴി കൊടുത്ത ശേഷം നിര്‍ബന്ധമായും കാണണമെന്ന് ഷാജ് പറഞ്ഞു. അതനുസരിച്ച് തൃശൂരില്‍ വെച്ച് കണ്ടു. ഷാജും ഇബ്രാഹിമുമായാണ് കാണാനെത്തിയത്. ഷാജ് ആണ് ഭീഷണിപ്പെടുത്തിയത്. ഇബ്രാഹിം ഒന്നും മിണ്ടിയില്ല.’
‘നാളെ സരിത്തിനെ പൊക്കും. കളിച്ചിരിക്കുന്നത് ആരോടാണെന്ന് അറിയാമോ? അദ്ദേഹത്തിന്റെ മകളുടെ പേര് പറഞ്ഞാല്‍ അദ്ദേഹത്തിന് സഹിക്കാന്‍ കഴിയില്ല’ എന്നായിരുന്നു ഭീഷണി. ഷാജ് കിരണ്‍ മുന്നറിയിപ്പ് നല്‍കിയതുപോലെ തന്നെ സംഭവിച്ചു. സരിത്തിനെ കിഡ്‌നാപ്പ് ചെയ്തു. ഷാജ് കിരണിനെ വിളിച്ചുവരുത്തിയത് തന്നെയാണ്. സരിത്തിനെ പൊക്കുമെന്ന് പൊലീസോ വിജിലന്‍സോ അല്ല പറഞ്ഞത്. സ്വാഭാവികമായും ഷാജിനെ വിളിച്ചു. സഹായിക്കാന്‍ അഭ്യര്‍ത്ഥിച്ചു. തിരിച്ചുവിളിക്കാമെന്ന് പറഞ്ഞു. ഷാജ് കിരണ്‍ വിജിലന്‍സ് എഡിജിപിയെ വിളിച്ചു. 45 മിനുട്ടിനും ഒരു മണിക്കൂറിനുമിടയില്‍ സരിത്തിനെ വിടാന്‍ കാരണം ഷാജ് കിരണിന്റെ ഇടപെടലാണ്.
‘വിലപേശലടക്കം നടത്തി, മണിക്കൂറുകളടക്കം മാനസികമായി പീഢിപ്പിക്കപ്പെട്ടു. മാനസികമായി തളര്‍ത്താന്‍ ശ്രമിച്ചു. അശ്ലീല വിഡിയോ പുറത്തുവിടുമെന്നും ഭീഷണിപ്പെടുത്തി. അങ്ങനെയുണ്ടെങ്കില്‍ അത് പുറത്തുവിടണം. വീണ്ടും തടിലാകുമെന്നും മകനെ നഷ്ടപ്പെടുമെന്ന് പറഞ്ഞപ്പോള്‍ ഞാന്‍ ഭയപ്പെട്ടു. വാടകഗര്‍ഭത്തിന് സമ്മതിച്ചത് ഷാജിന്‍റെ ഭാര്യയുടെ വിഷമം കണ്ടിട്ടാണെന്നും സ്വപ്ന പറഞ്ഞു. നിവര്‍ത്തികേട് കൊണ്ടാണ് സംഭാഷണം റെക്കോഡ് ചെയ്തതെന്നും സ്വപ്ന കൂട്ടിച്ചേര്‍ത്തു.
പാകിസ്‌ഥാൻ മുൻ പ്രസിഡണ്ട് ജനറൽ പർവേസ് മുഷാറഫ് അന്തരിച്ചു. പാകിസ്‌ഥാൻ മാദ്ധ്യമങ്ങളാണ് വാർത്ത പുറത്ത് വിട്ടത്. പാകിസ്‌ഥാന്റെ പത്താമന്റെ പ്രധാനമന്ത്രിയായിരുന്നു. പട്ടാള അധിനിവേശത്തിലൂടെയാണ് പർവേസ് മുഷാറഫ് പാകിസ്‌ഥാനിൽ അധികാരം നേടിയത്. 1999ലാണ് പട്ടാള അട്ടിമറി നടത്തി പർവേസ് മുഷാറഫ് അധികാരത്തിലേറിയത്.
വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് വെന്റിലേറ്ററായിരുന്നു. ദുബൈയിലെ വീട്ടിലാണ് വെന്റിലേറ്റർ സജ്‌ജീകരിച്ചിരുന്നത്. ചികിൽസയിലിരിക്കെ ആണ് മരണം സംഭവിച്ചതെന്നാണ് വിവരം. പട്ടാള അട്ടിമറിയുടെ ഘട്ടത്തിൽ നവാസ് ഷെരീഫായിരുന്നു പാകിസ്‌ഥാനിൽ അധികാരത്തിലുണ്ടായിരുന്നത്.
പാക് സൈനിക മേധാവിയായിരുന്നു പർവേസ് മുഷാറഫ്. 2008 ഓഗസ്‌റ്റ് എട്ടിനാണ് അദ്ദേഹം രാജ്യത്തെ അധികാരം ഒഴിഞ്ഞത്. പിന്നീട് വിദേശത്തേക്ക് പോവുകയായിരുന്നു. നാല് വർഷം വിദേശത്ത് താമസിച്ച മുഷാറഫ് 2013 മാർച്ച് മാസത്തിൽ പാകിസ്‌ഥാനിലേക്ക് തിരിച്ചെത്തി. പിന്നീടുള്ള തിരഞ്ഞെടുപ്പിൽ മൽസരിക്കാനായിരുന്നു ശ്രമമെങ്കിലും രണ്ട് മണ്ഡലങ്ങളിൽ സമർപ്പിച്ച പത്രികകളും തള്ളപ്പെട്ടതോടെ ഈ നീക്കം ഫലം കണ്ടില്ല.
പിന്നീട് മുഷാറഫിനെതിരെ പാകിസ്‌ഥാൻ ഭരണകൂടം നിലപാട് കടുപ്പിച്ചു. 2007ൽ പാകിസ്‌ഥാനിൽ അടിയന്തിരാവസ്‌ഥ പ്രഖ്യാപിച്ച ഘട്ടത്തിൽ ജഡ്‌ജിമാരെ തടവിൽ പാർപ്പിച്ചെന്ന കുറ്റത്തിൽ 2013 ഏപ്രിൽ മാസത്തിൽ ഇദ്ദേഹത്തെ പാകിസ്‌ഥാനിൽ പോലീസ് അറസ്‌റ്റ് ചെയ്‌തു. പിന്നീട് വീട്ടുതടങ്കലിൽ കഴിയുകയായിരുന്നു. ഈ ഫാം ഹൗസും വീടും പിന്നീട് പോലീസ് സബ് ജയിലായി പ്രഖ്യാപിക്കുകയും ചെയ്‌തിരുന്നു.
ഇദ്ദേഹം അധികാരത്തിലേറിയ ശേഷം കശ്‌മീർ പിടിച്ചടക്കാൻ നടത്തിയ ശ്രമങ്ങളാണ് അന്ന് കാർഗിൽ യുദ്ധത്തിലേക്ക് നയിച്ചത്. 1999 മെയ് മാസത്തിൽ പാകിസ്‌ഥാന്റെ അധിനിവേശ നീക്കങ്ങൾക്കെതിരെ ഇന്ത്യ യുദ്ധം പ്രഖ്യാപിച്ചു. ജൂലൈയിൽ ഈ യുദ്ധം വിജയിച്ചതായി ഇന്ത്യ പ്രഖ്യാപിക്കുകയും ചെയ്‌തു.
രാജ്യത്തിന് നാണക്കേടായി വീണ്ടും ദുരഭിമാനക്കൊല. കർണാടകയിലെ പെരിയപട്ടണയിലാണ് സംഭവം. ദളിത് യുവാവിനെ പ്രണയിച്ചതിന് പതിനേഴുകാരിയെ പിതാവ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. മൈസൂരുവിലെ രണ്ടാം വർഷ പ്രീ-യൂണിവേഴ്സിറ്റി വിദ്യാർത്ഥിനി ശാലിനിയെയാണ് കൊലപ്പെടുത്തിയത്. പെൺകുട്ടിയുടെ പിതാവ് സുരേഷിനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
കർണാടകയിലെ വൊക്കലിഗ വിഭാഗത്തിൽ ഉൾപ്പെട്ട പെൺകുട്ടി മെളഹള്ളി ഗ്രാമത്തിലെ ദളിത് യുവാവുമായി മൂന്നു വർഷമായി പ്രണയത്തിലായിരുന്നു. ഇതിനെ എതിർത്ത വീട്ടുകാർ യുവാവിന്റെ പേരിൽ പോലീസിൽ പരാതിയും നൽകിയിരുന്നു. എ്‌നാൽ പോലീസ് സ്റ്റേഷനിൽ ഹാജരായ പെൺകുട്ടി, പക്ഷേ, താൻ യുവാവുമായി പ്രണയത്തിലാണെന്നും വീട്ടുകാർക്കൊപ്പം പോകില്ലെന്നും നിലപാട് എടുക്കുകയും ചെയ്തു. ഇതോടെ പെൺകുട്ടിയെ അധികൃതർ സർക്കാർ സംരക്ഷണ കേന്ദ്രത്തിലാക്കി.
പിന്നീട് പെൺകുട്ടി തന്നെ ആവശ്യപ്പെട്ടതിനെ തുടർന്ന് വീട്ടുകാർ എത്തി വീട്ടിലേക്കു കൂട്ടിക്കൊണ്ടുവരികയായിരുന്നു. തുടർന്നും പെൺകുട്ടി പ്രണയബന്ധത്തിൽ നിന്നും പിന്മാറില്ലെന്നും യുവാവിനെ മാത്രമേ വിവാഹം കഴിക്കുകയുള്ളൂവെന്നും അറിയിച്ചിരുന്നു. ഇതോടെയാണ് പിതാവ് പെൺകുട്ടിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയത്.
ശേഷം പെൺകുട്ടിയുടെ മൃതദേഹം യുവാവിന്റെ ഗ്രാമത്തിലെ ഒരു കൃഷിയിടത്തിൽ കൊണ്ടിട്ടതായും പോലീസ് പറയുന്നു. താൻ കൊല്ലപ്പെടുകയാണെങ്കിൽ തന്റെ മരണത്തിനു കാമുകൻ മഞ്ജുനാഥ് ഉത്തരവാദിയായിരിക്കില്ലെന്ന് ചൂണ്ടിക്കാണ്ടി പെൺകുട്ടി പോലീസിനായി കത്ത് എഴുതിവെച്ചിരുന്നു.
തന്നെക്കാളും അവർ ജാതിയെ ഇഷ്ടപ്പെടുന്നുവെന്നും ശാലിനിയുടേതായി പോലീസ് കണ്ടെത്തിയ കുറിപ്പിൽ പറയുന്നു. താൻ കൊല്ലപ്പെട്ടാൽ തന്റെ മരണത്തിന് മാതാപിതാക്കൾ മാത്രമായിരിക്കും ഉത്തരവാദികൾ എന്ന് പെൺകുട്ടി യുവാവിനോട് പറയുന്ന ഓഡിയോ ക്ലിപ്പും പോലീസിന് കൈമാറിയിട്ടുണ്ട്.
അതേസമയെ, മഞ്ജുനാഥിനെ കൊല്ലാൻ 2 ലക്ഷം രൂപ പെൺകുട്ടിയുടെ മാതാപിതാക്കളായ സുരേഷും ബേബിയും വാടകക്കൊലയാളികൾക്ക് വാഗ്ദാനം ചെയ്തിരുന്നതായും മൂന്ന് വ്യാജപരാതികൾ യുവാവിനെതിരെ നൽകിയിരുന്നതായും യുവാവിന്റെ ബന്ധുക്കളും വെളിപ്പെടുത്തി.
നാദാപുരത്ത് പെട്രോളും കൊടുവാളുമായി കാത്തു നിന്ന പഴയ സഹപാഠിയുടെ ആക്രമണത്തിനിരയായ പെൺകുട്ടിയുടെ ജീവൻ രക്ഷിച്ച നാലംഗ സംഘമാണ് ഇന്ന് സോഷ്യൽമീഡിയയിലെ മിന്നും താരം. പാറക്കടവിൽ നിന്ന് ഉച്ചയൂണു കഴിക്കാനിറങ്ങിയ മൊയിലുകണ്ടി ഇല്ല്യാസ്, ചാമാളി ഹാരിസ്, തീക്കുന്നുമ്മൽ ആഷിഖ്, മുക്രിക്കണ്ടി ഷമീം എന്നിവരാണ് പെൺകുട്ടിയെ വീണ്ടും ജീവിതത്തിലേയ്ക്ക് കൈപിടിച്ചു കയറ്റിയത്.
പുറത്തെവിടെയെങ്കിലും ഒരുമിച്ചിരുന്ന് ഉച്ചയൂണ് കഴിക്കുവാൻ വേണ്ടിയായിരുന്നു നാൽവർ സംഘം ഇറങ്ങി തിരിച്ചത്. പട്ടാണി കിണറിനും പേരോട് തട്ടാറത്ത് പള്ളിക്കും ഇടയിൽ എത്തിയപ്പോഴാണു വിജനമായ സ്ഥലത്ത് യുവതിയും യുവാവും തമ്മിലുള്ള മൽപിടിത്തം കണ്ടത്. എന്നാൽ പന്തികേട് തോന്നി കാർ നിർത്തി നോക്കിയപ്പോൾ കൊടുവാൾ കൊണ്ട് യുവതിയെ യുവാവ് തുരുതുരാ വെട്ടുന്നതാണു കണ്ടത്.
ഉടനടി, മറ്റൊന്നും ആലോചിക്കാതെ കാറിൽ നിന്നു ചാടിയിറങ്ങി അക്രമിയെ ബലപ്രയോഗത്തിലൂടെ കീഴ്‌പ്പെടുത്തുകയായിരുന്നു. അപ്പോഴേക്കും പെൺകുട്ടിക്കു സാരമായി വെട്ടേറ്റിരുന്നു. ഉടൻ 2 പേർ ചേർന്ന് പെൺകുട്ടിയെയും കൊണ്ട് താലൂക്ക് ആശുപത്രിയിലേക്കു കുതിച്ചു.
കൊടുവാളുമായി നിന്നിരുന്ന യുവാവ് ഇതിനിടെ ‘ഞാൻ മരിക്കുകയാണ്’ എന്ന് ആക്രോശിച്ചു കൊണ്ട് കൈത്തണ്ടയിലെ ഞരമ്പിനു മുറിവേൽപ്പിക്കുകയായിരുന്നു. പിന്നാലെ യുവാവിനെയും കൂട്ടി മറ്റൊരു കാറിൽ ബാക്കി 2 പേരും താലൂക്ക് ആശുപത്രിയിലേക്കു കുതിച്ചു. ഈ ഇടപെടലിൽ നടുറോഡിൽ പൊലിയേണ്ടിയിരുന്ന രണ്ട് ജീവനുകളാണ് നാലുപേരുടെ കൈകളാൽ ജീവിതത്തിലേയ്ക്ക് തിരിച്ചെത്തിയത്.
മെക്‌സിക്കൻ നഗരമായ ക്യുർനവാക്കയുടെ മേയർ അഭിമാനപൂർവമായിരുന്നു ഒരു അരുവിക്ക് മുകളിലൂടെയുള്ള നടപ്പാലം ഉദ്ഘാടനം ചെയ്യാനെത്തിയത്. നടന്ന് ഉദ്ഘാടനം ചെയ്യാമെന്ന് കരുതിയപ്പോഴാണ് സംഭവം പാളിയത്. പാലം പൊളിഞ്ഞെന്നു മാത്രമല്ല മേയറടക്കം പാലത്തിലുണ്ടായിരുന്നവരെല്ലാം 10 അടി താഴ്ചയിലേക്ക് വീഴുകയും ചെയ്തു.
താഴെ വീണവരില്‍ പ്രാദേശിക ഉദ്യോഗസ്ഥരും, നഗര കൗണ്‍സിലര്‍മാരും ഉള്‍പ്പെടുന്നു. മരപ്പലകകളും മെറ്റൽ ചങ്ങലകളും കൊണ്ട് നിർമ്മിച്ച തൂക്കുപാലം അടുത്തിടെയാണ് മോടിപിടിപ്പിച്ചത്. പാലം തകര്‍ന്നപ്പോള്‍ ചങ്ങലയുമായി ബന്ധിപ്പിച്ചിരുന്ന മരപ്പലകകള്‍ ഉള്‍പ്പടെ വേര്‍പെട്ടുപോയതായാണ് വീഡിയോയില്‍ കാണാന്‍ കഴിയുന്നത്.
പാലം തകരുമ്പോള്‍ പാലത്തിൽ ഉണ്ടായിരുന്നവരിൽ മേയർ ജോസ് ലൂയിസ് യൂറിയോസ്‌റ്റെഗുയിയുടെ ഭാര്യയും റിപ്പോർട്ടർമാരും ഉള്‍പ്പെട്ടിരുന്നതായി ക്യൂർനാവാക്ക സ്ഥിതി ചെയ്യുന്ന മോറെലോസ് സംസ്ഥാനത്തിന്റെ ഗവർണർ കുവോഹ്‌റ്റെമോക് ബ്ലാങ്കോ അറിയിച്ചതായി അന്താരാഷ്ട്ര മാധ്യമമായ ദി ഗ്വാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
നാല് നഗര കൗൺസിൽ അംഗങ്ങൾ, മറ്റ് രണ്ട് ഉദ്യോഗസ്ഥർ, ഒരു പ്രാദേശിക റിപ്പോർട്ടർ എന്നിവർക്ക് പരിക്കേറ്റതായും ഇവരെ സ്‌ട്രെച്ചറുകളിലാണ് പുറത്തെടുത്തതെന്നും പ്രാദേശിക ആശുപത്രികളിലേക്ക് പ്രവേശിപ്പിച്ചതായുമാണ് ക്യൂർനാവാക്ക സിറ്റി സർക്കാർ പ്രസ്താവനയിൽ അറിയിച്ചത്.
പ്രവാചക നിന്ദ കേസില്‍ രണ്ട് ക്രിസ്ത്യന്‍ സഹോദരങ്ങള്‍ക്ക് 2018 ല്‍ വിധിച്ച വധശിക്ഷ ശരിവെച്ച് പാകിസ്താന്‍ കോടതി. ഖൈസര്‍ അയൂബ്, അമൂന്‍ അയുബ് എന്നീ സഹോദരങ്ങള്‍ 2011 ല്‍ ഇവര്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ച പോസ്റ്റാണ് കേസിനാധാരം. പോസ്റ്റില്‍ പ്രവാചകനെ അധിക്ഷേപിച്ചെന്നാരോപിച്ച് മുഹമ്മദ് സയീദ് എന്നയാള്‍ പരാതി നല്‍കി. തുടര്‍ന്ന് 2018 ല്‍ ഇരുവര്‍ക്കും സെഷന്‍സ് കോടതി വധശിക്ഷ വിധിച്ചു. ആ വിധിയാണ് ഇപ്പോള്‍ പാകിസ്താന്‍ കോടതി ശരിവച്ചിരിക്കുന്നത്.
എന്നാല്‍ മുഹമ്മദ് സയീദ് നല്‍കിയ പരാതി വ്യാജമാണെന്നും 2011 ല്‍ ഖൈസര്‍ അയുബ് ജോലി ചെയ്യുന്ന സ്ഥലത്ത് സഹപ്രവര്‍ത്തകനുമായി തര്‍ക്കം ഉണ്ടായെന്നും ആ വൈരാഗ്യത്തില്‍ ഇയാള്‍ അയൂബിനും സഹോദരനുമെതിരെ പ്രവാചക നിന്ദ കേസ് കൊടുക്കുകയായിരുന്നെന്നുമാണ് പ്രതികള്‍ക്ക് നിയമ സഹായം നല്‍കുന്ന സെന്റര്‍ ഫോര്‍ ലീഗല്‍ എയ്ഡ്, അസിസ്റ്റന്‍സ് ആന്റ് സെറ്റില്‍മെന്റ് പറയുന്നത്. കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ ഇരുവരും പാകിസ്താന്‍ വിട്ടിരുന്നു. ആദ്യം സിംഗപ്പൂരിലേക്കും പിന്നീട് തായ്‌ലന്റിലേക്കും ഇവര്‍ പോയതി. എന്നാല്‍ രണ്ടു സഥലത്തും ഇവര്‍ക്ക് താമസിക്കാനുള്ള അനുമതി നീട്ടിക്കിട്ടിയില്ല. ഒടുവില്‍ 2012 ല്‍ ഇവര്‍ പാകിസ്താനിലേക്ക് തിരിച്ചു വന്നതോടെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഇരു സഹോദരങ്ങളും വിവാഹിതരാണ്. ഖൈസര്‍ അയൂബിന് മൂന്ന് കുട്ടികളുണ്ട്.
കൊച്ചി: മുഖ്യമന്ത്രിക്കെതിരായ രഹസ്യമൊഴിയില്‍ നിന്ന് പിന്‍മാറണമെന്ന് ആവശ്യപ്പെടുന്ന ഭീഷണിപ്പെടുത്തിയതിന്റെ സംഭാഷണങ്ങള്‍ പുറത്തു വിടുമെന്ന് സ്വപ്ന സുരേഷിന്റെ അഭിഭാഷകന്‍. ഷാജ് കിരണ്‍ ഭീഷണിപ്പെടുത്തിയതിന്റെ ഫോണ്‍ സംഭാഷണങ്ങളാണ് ഉച്ചയ്ക്ക് മൂന്നു മണിക്ക് പുറത്തുവിടുന്നത്. ഇന്നലെ വൈകീട്ട് പാലക്കാട് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ എല്ലാ സംശയങ്ങള്‍ക്കും തന്റെ കൈയ്യില്‍ തെളിവുണ്ടെന്നും തന്റെ സുഹൃത്തായ ഷാജ് കിരണ്‍ മുഖ്യമന്ത്രിക്ക് വേണ്ടി തന്നെയാണ് സംസാരിക്കാനെത്തിയതെന്നും സ്വപ്നയും സരിത്തും പറഞ്ഞിരുന്നു.
ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായുള്ള ബന്ധവും മുഖ്യമന്ത്രിയുടെ നാവായി പ്രവര്‍ത്തിക്കുന്ന നികേഷ് എന്നയാളെക്കുറിച്ചും ഷാജ് കിരണ്‍ പലതവണ സംസാരിച്ചെന്നും സ്വപ്ന പറയുന്നു. ശേഖരിച്ച തെളിവുകളെല്ലാം പുറത്ത് വിടുന്നത് തന്റെ ജീവന് ഭീഷണിയുള്ളതിനാലാണ് എന്ന് സ്വപ്ന പറയുന്നു. എന്നാല്‍ മുഖ്യമന്ത്രിക്ക് വേണ്ടിയാണ് താന്‍ സംസാരിക്കാനെത്തിയതെന്ന സ്വപ്നയുടെ ആരോപണങ്ങള്‍ ഷാജ് കിരണ്‍ കഴിഞ്ഞ ദിവസം തള്ളിയിരുന്നു.
തിരുവനന്തപുരം: വിഴിഞ്ഞം ചൊവ്വരയില്‍ വൈദ്യുതാഘാതമേറ്റ് അച്ഛനും മകനും മരിച്ചു.ചൊവ്വര സ്വദേശികളായ അപ്പുക്കുട്ടന്‍(65)റെനില്‍(30)എന്നിവരാണ് മരിച്ചത്. വീടിന്റെ മട്ടുപ്പാവില്‍ നിന്ന് ഇരുമ്പ് തൊട്ടി കൊണ്ട് തേങ്ങ പറിക്കാന്‍ ശ്രമിക്കുന്നതിനിടയിലായിരുന്നു അപകടം.
അപ്പുക്കുട്ടന്‍ തേങ്ങ പറിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ നിയന്ത്രണം വിട്ട് സമീപത്തെ ഇലക്ട്രിക് ലൈനില്‍ പതിക്കുകയായിരുന്നു. അച്ഛനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് മകനും അപകടം സംഭവിച്ചത് .
വിഴിഞ്ഞം പോലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു
വിവാഹസമ്മാനമായി വിഘ്‌നേഷ് ശിവന് നയന്‍താര 20 കോടിയുടെ ബംഗ്ലാവ് നല്‍കിയെന്ന് റിപ്പോര്‍ട്ടുകള്‍ . വിഘ്‌നേഷിന്റെ പേരിലാണ് ബംഗ്ലാവ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. നയന്‍താരയ്ക്ക് വിഘ്‌നേഷ് 5 കോടി വിലവരുന്ന ഡയമണ്ട് മോതിരമാണ് സമ്മാനമായി നല്‍കിയത്.
കഴിഞ്ഞ ദിവസമായിരുന്നു പ്രിയപ്പെട്ടവരുടെ സാന്നിധ്യത്തില്‍ ഇരുവരും വിവാഹ ജീവിതത്തിലേക്ക് പ്രവേശിച്ചത്. വര്‍ണാഭമായ ചടങ്ങില്‍ അടുത്ത കുടുംബാംഗങ്ങളും സിനിമാലോകത്തെ സുഹൃത്തക്കളും സന്നിഹിതരായിരുന്നു.
രാധിക ശരത്കുമാര്‍, സൂര്യ, ജ്യോതിക, വിജയ്, രജനികാന്ത്, ഷാരൂഖ് ഖാന്‍, ശരത് കുമാര്‍, കാര്‍ത്തി, ദിവ്യദര്‍ശിനി, ദിലീപ്, എ.എല്‍ വിജയ് തുടങ്ങി സിനിമാരംഗത്തെ പ്രമുഖര്‍ വിവാഹത്തിനെത്തിയിരുന്നു.
വിവാഹ ചിത്രങ്ങള്‍ വിഘ്നേഷ് ശിവനാണ് പുറത്തു വിട്ടത്. ചടങ്ങ് നടക്കുന്നിടത്തേക്ക് മാധ്യമങ്ങള്‍ക്കും പ്രവേശനമില്ലായിരുന്നു. സിനിമാ മേഖലയിലുള്ളവര്‍ക്ക് മാത്രായി വിവാഹ സത്കാരവും നടത്തുന്നുണ്ട്. ശനിയാഴ്ച ഇരുവരും മാധ്യമങ്ങളെ കാണും. വിവാഹച്ചടങ്ങുകള്‍ ഡോക്യുമെന്ററി പോലെ ചിത്രീകരിക്കുന്നുണ്ട്. വിവാഹച്ചടങ്ങിന്റെ സംപ്രേഷണാവകാശം ഒ.ടി.ടി. പ്ലാറ്റ്ഫോമായ നെറ്റ്ഫ്‌ളിക്‌സിനാണ്.
ഏഴ് വര്‍ഷത്തെ പ്രണയമാണ് വിവാഹത്തിലെത്തിയത്. വിഘ്നേഷ് സംവിധാനം ചെയ്ത നാനും റൗഡി താന്‍ എന്ന സിനിമയുടെ സെറ്റില്‍വെച്ചാണ് ഇരുവരും പ്രണയത്തിലാകുന്നത്. ഈ ചിത്രത്തില്‍ നയന്‍താരയായിരുന്നു നായിക. പിന്നീട് ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ തരംഗമായി.