Latest News

മലയാളത്തിലെ യുവനടിയെ ബലാത്സംഗത്തിന് ഇരയാക്കിയെന്ന കേസിൽ നടനും നിർമാതാവുമായ വിജയ് ബാബുവിനെ പോലീസ് തിരയുന്നതിനിടെ പരാതിയുമായി അമ്മ രംഗത്ത്. മകന് എതിരായ നടിയുടെ പരാതി വ്യാജമെന്ന് അമ്മ മായ ബാബു ആരോപിച്ചു.

ഇക്കാര്യം വിശദീകരിച്ച് ഇവർ പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് മായ ബാബു, മുഖ്യമന്ത്രി പിണറായി വിജയനും ഡിജിപിക്കും പരാതി നൽകി.

മകനെതിരെ നടി നൽകിയത് വ്യാജ പരാതിയാണെന്നും ഇതിനു പിന്നിൽ എറണാകുളം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഒരു സംഘം സിനിമാ പ്രവർത്തകരാണെന്നും മായ ബാബുവിന്റെ പരാതിയിൽ പറയുന്നു. മകനെ അപകീർത്തിപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്നും ഇവരുടെ പരാതിയിലുണ്ട്.

ഭാ​​​​​​​ര​​​​​​​ത​​​​​​​ത്തി​​​​​​​ലെ ആ​​​​​​​ദ്യ അ​​​​​​​ല്മാ​​​​​​​യ ര​​​​​​​ക്ത​​​​​​​സാ​​​​​​​ക്ഷി​​​​​​​യാ​​​​​​​യ വാ​​​​​​​ഴ്ത്ത​​​​​​​പ്പെ​​​​​​​ട്ട ദേ​​​​​​​വ​​​​​​​സ​​​​​​​ഹാ​​​​​​​യം പി​​​​​​​ള്ള​​​​​​​യെ വ​​​​​​​ത്തി​​​​​​​ക്കാ​​​​​​​നി​​​​​​​ലെ സെ​​​​​​​ന്‍റ് പീ​​​​​​​റ്റേ​​​​​​​ഴ്സ് സ്ക്വ​​​​​​​യ​​​​​​​റി​​​​​​​ൽ ന​​​​​​​ട​​​​​​​ക്കു​​​​​​​ന്ന ച​​​​​​​ട​​​​​​​ങ്ങി​​​​​​​ൽ ഇ​​​​​​​ന്ന് ഫ്രാ​​​​​​​ൻ​​​​​​​സി​​​​​​​സ് മാ​​​​​​​ർ​​​​​​​പാ​​​​​​​പ്പ വി​​​​​​​ശു​​​​​​​ദ്ധ​​​​​​​നാ​​​​​​​യി പ്ര​​​​​​​ഖ്യാ​​​​​​​പി​​​​​​​ക്കും. ഇ​​​​​​​തോ​​​​​​​ടൊ​​​​​​​പ്പം മ​​​​​​റ്റ് ഒ​​​​​​​ന്പ​​​​​​​തു വാ​​​​​​​ഴ്ത്ത​​​​​​​പ്പെ​​​​​​​ട്ട​​​​​​​വ​​​​​​​രെ​​​​​​​യും മാ​​​​​​​ർ​​​​​​​പാ​​​​​​​പ്പ വി​​​​​​​ശു​​​​​​​ദ്ധ​​​​​​​രാ​​​​​​​യി പ്ര​​​​​​​ഖ്യാ​​​​​​​പി​​​​​​​ക്കും.​തി​രു​ക്ക​ർ​മ​ങ്ങ​ൾ ഇ​റ്റാ​ലി​യ​ൻ സ​മ​യം 10ന് (​ഇ​ന്ത്യ​ൻ സ​മ​യം ഉ​ച്ച​ക​ഴി​ഞ്ഞ് 1.30) ആ​രം​ഭി​ക്കും. ദേവസഹായത്തെ വിശുദ്ധ പദവിയിലേക്ക് ഉയർത്തിയതിന്റെ ദേശീയതല ആഘോഷം ഭൗതിക ശരീരം അടക്കം ചെയ്ത നാഗർകോവിൽ കോട്ടാർ സെന്റ് ഫ്രാൻസിസ് സേവ്യർ ദേവാലയത്തിൽ ജൂൺ 5ന് നടക്കും.

കന്യാകുമാരി ജില്ലയിലെ മാർത്താണ്ഡത്തിനു സമീപം നട്ടാലത്ത് 1712 ഏപ്രിൽ 23ന് ജനിച്ച നീലകണ്ഠപ്പിള്ളയാണ് പിൽക്കാലത്തു ക്രിസ്തുമതം സ്വീകരിച്ചു ദേവസഹായം പിള്ളയായി മാറിയത്. മാർത്താണ്ഡവർമയുടെ ഭരണകാലത്ത് തിരുവിതാംകൂർ സൈന്യത്തിൽ ഉന്നതപദവി വഹിച്ചിരുന്നു. വടക്കാൻകുളം പള്ളിയിലെ ഇൗശോ സഭ വൈദികനായിരുന്ന ജെ.പി.ബുട്ടാരിയിൽ നിന്ന് 1745 മേയ് 17ന് ജ്ഞാനസ്നാനം സ്വീകരിച്ചു. ക്രിസ്തുമതത്തിൽ അടിയുറച്ചു വിശ്വസിച്ച ദേവസഹായം പിള്ള കാറ്റാടിമലയിൽ 1752 ജനുവരി 14ന് വെടിയേറ്റു മരിച്ചുവെന്നാണു ചരിത്രം. 2012 ഡിസംബർ 2നാണ് വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചത്.

യഹൂദരെ സഹായിച്ചതിന് നാസി തടങ്കൽ പാളയത്തിൽ കൊല്ലപ്പെട്ട പുരോഹിതൻ ടൈറ്റസ് ബ്രാൻഡ്സ്മ, സിസ്റ്റേഴ്സ് ഓഫ് ദ് പ്രസന്റേഷൻ ഓഫ് മേരി സന്യാസിനി സഭയ്ക്കു രൂപം നൽകിയ ഫ്രഞ്ച് കന്യാസ്ത്രീ മേരി റിവിയർ, കപ്പൂച്ചിൻ സിസ്റ്റേഴ്സ് ഓഫ് ദി ഇമാക്കുലേറ്റ് ഓഫ് ലൂർദ്സ് എന്ന സന്യാസിനി സഭയ്ക്കു തുടക്കം കുറിച്ച ഇറ്റാലിയൻ കന്യാസ്ത്രീ കരോലിന സാന്റോകനാലെ, ട്രാപിസ്റ്റ് സഭയിൽ ഫ്രാൻസിലും സിറിയയിലുമായി ആശ്രമജീവിതം നയിച്ച ചാൾസ് ഡെ ഫുക്കോൾഡ്, ഫാദേഴ്സ് ഓഫ് ക്രിസ്റ്റ്യൻ ഡോക്ടറിൻ സഭയുടെ സ്ഥാപകനും ഫ്രഞ്ചുകാരനുമായ സെസാർ ഡെ ബൂസ്, ഇറ്റാലിയൻ പുരോഹിതനും സിസ്റ്റേഴ്സ് ഓഫ് ദ് പുവർ സന്യാസിനി സഭയുടെ സ്ഥാപകനുമായ ലൂയിജി മരിയ പാലാസോളോ, സൊസൈറ്റി ഓഫ് ഡിവൈൻ വൊക്കേഷന്റെയും വൊക്കേഷനിസ്റ്റ് സിസ്റ്റേഴ്സിന്റെയും സ്ഥാപകനായ ഇറ്റാലിയൻ വൈദികൻ ജസ്റ്റിനോ മരിയ റുസോലില്ലോ, ഇറ്റാലിയൻ കന്യാസ്ത്രീയും കപ്പൂച്ചിൻ സിസ്റ്റേഴ്സ് ഓഫ് മദർ റുബാറ്റോ സന്യാസിനി സമൂഹത്തിന്റെ സ്ഥാപകയുമായ അന്നാ മരിയ റുബാറ്റോ, ലിറ്റിൽ സിസ്റ്റേഴ്സ് ഓഫ് ദ് ഹോളി ഫാമിലി സഭയുടെ സഹസ്ഥാപകയും ഇറ്റാലിയൻ കന്യാസ്ത്രീയുമായ മരിയ ഡൊമേനിക്കാ മാന്റോവനി എന്നിവരെയും ഇന്നു മാർപാപ്പ വിശുദ്ധരായി പ്രഖ്യാപിക്കും.

സുജിത് തോമസ്

*ജീര റൈസ്*

1.ബസ്മതി അരി – 2 കപ്പ്

2.ജീരകം – 1 ചെറിയ സ്പൂൺ

3.നെയ്യ് – ഒരു ചെറിയ സ്പൂൺ

4.വെള്ളം – 4 കപ്പ്

5. ഉപ്പ് – ആവശ്യത്തിന്

6. മല്ലിയില അരിഞ്ഞത് – അലങ്കരിക്കാൻ ആവശ്യത്തിന്

പാചകം ചെയ്യുന്ന വിധം

പാനിൽ നെയ്യ് ചൂടാക്കി ജീരകം ചേർത്തു മൂപ്പിക്കുക.

ഇളം തവിട്ട് നിറമാകുമ്പോൾ, അരി കഴുകി വാരിയതു ചേർത്തു രണ്ടു മിനിറ്റ് ഇളക്കി ചെറുതായി മൂപ്പിക്കുക .

ഇതിലേക്കു തിളച്ച വെള്ളം ഒഴിച്ച്, തിള വന്ന ശേഷം അടച്ചു വച്ചു ചെറു തീയ്യിൽ വേവിക്കുക. വെള്ളം വറ്റിയ ശേഷം മെല്ലേ ഇളക്കി യോജിപ്പിച്ചു വാങ്ങുക. മല്ലിയില കൊണ്ട് അലങ്കരിച്ചു വിളമ്പാം.ചിക്കൻ കറിയോ, പനീർ കറിയോ ചേർത്ത് ചെറു ചൂടോടെ വിളമ്പാം.

സുജിത് തോമസ്

 

ഡോ. ഐഷ വി

ഒരു തവണയെങ്കിലും ഹോസ്റ്റലിൽ നിൽക്കാൻ അവസരം ലഭിച്ചവർക്കാണ് ഹോസ്റ്റൽ ജീവിതം എങ്ങനെയാണ് നമ്മുടെ സ്വഭാവത്തെ മാറ്റി മറിയ്ക്കുക എന്ന് മനസ്സിലാകുക. ഞാനാദ്യം ഹോസ്റ്റലിൽ നിൽക്കുന്നത് ഒരു രാത്രിയിലേയ്ക്ക് മാത്രമായിരുന്നു . ഡിഗ്രി അവസാന വർഷം പഠിക്കുന്ന സമയത്ത് നടന്ന സ്റ്റഡി ടൂറിന് പോകാൻ അതിരാവിലെ കോളേജിൽ എത്തണമായിരുന്നു. അതിരാവിലെ കോളേജിൽ എത്താൻ തക്ക തരത്തിലുള്ള ഗതാഗത സൗകര്യം അക്കാലത്ത് ഞങ്ങളുടെ നാട്ടിലും വീട്ടിലും ഇല്ലായിരുന്നു. അതിനാൽ ഞാൻ സഹപാഠിയും പ്രാക്ടിക്കലിന് ടീം മെമ്പറുമായിരുന്ന രോഷ്ണിയുടെ സഹായം തേടി.. രോഷ് ണി ബാലചന്ദ്രൻ അക്കാലത്ത് അച്യുത് ഭവൻ ഹോസ്റ്റലിലെ അന്തേവാസിയായിരുന്നു. രോഷ്ണി ഹോസ്റ്റൽ നടത്തിപ്പുകാരിയായ കുഞ്ഞമ്മയോട് ചോദിച്ചിട്ട് പറയാമെന്ന് പറഞ്ഞു. അങ്ങനെ സമ്മതം കിട്ടിയപ്പോൾ ഞാൻ തലേന്ന് ഹോസ്റ്റലിൽ ഗസ്റ്റായി നിൽക്കാമെന്നേറ്റു . രോഷ്ണി എന്നെ എസ് എൻ കോളേജ് ജങ്‌ഷനിൽ കാത്തു നിന്നു. ഞാൻ പറഞ്ഞ സമയത്തു തന്നെ അവിടെ എത്തിച്ചേർന്നു. രോഷ്നിയും ഞാനും കൂടി ഹോസ്റ്റലിലെത്തി. അന്തേവാസികളാരോ വീട്ടിൽ പോയിരുന്നതിനാൽ ആ ബെഡ് എനിക്ക് തന്നു. അന്നവിടുന്ന് അത്താഴം കഴിച്ച് കിടന്നുറങ്ങി. അതിരാവിലെ ഞങ്ങൾ രണ്ടു പേരും കോളേജിലെത്തി ടൂർ പോയി.

ഒന്ന് രണ്ട് മാസങ്ങൾ കൂടി കടന്നു പോയി. എന്റെ രണ്ടാം വർഷ ഡിഗ്രി റിസൾട്ട് വന്നപ്പോൾ മാർക്കിത്തിരി കുറവ്. ഞാൻ വീട്ടിൽ പറയേണ്ട എന്നു കരുതി ഇരിക്കുകയായിരുന്നു. അനുജത്തി ഇത് അന്നു തന്നെ കണ്ടുപിടിച്ചു. അച്ഛന് കത്തെഴുതി. അച്ഛൻ നാട്ടിലെത്തിയപ്പോൾ പ്രശ്നമെന്താണെന്ന് അന്വേഷിച്ചു. യാത്രയും ക്ഷീണവും സമയക്കുറവുമാണെന്ന് ഞാൻ പറഞ്ഞു. അച്ഛൻ എന്നെ ഹോസ്റ്റലിലാക്കാൻ തീരുമാനിച്ചു. ഇതിനിടയ്ക്ക് അച്ഛൻ നാട്ടിൽ വരുമ്പോൾ തുണി അലക്കി വിരിക്കുന്നതിൽ അച്ഛൻ എന്നെ സഹായിച്ചിരുന്നു.

കോളേജ് ഹോസ്റ്റലിലോ എസ് എൻ വി സദനത്തിലോ സീറ്റില്ലായിരുന്നു. പിന്നെ രോഷ്ണിയോട് അച്യുത് ഭവനിൽ സീറ്റുണ്ടോ എന്ന് അന്വേഷിച്ചു. അവിടെ സീറ്റുണ്ടായിരുന്നു. അങ്ങനെ ഞാൻ ആ ഹോസ്റ്റലിൽ അന്തേവാസിയായി.

നേരത്തേ എസ് എൻ വി സദനത്തിൽ ജീവനക്കാരിയായിരുന്ന, എല്ലാവരും കുഞ്ഞമ്മ എന്ന് വിളിക്കുന്ന പത്തനാപുരം സ്വദേശിയായ സ്ത്രീ അവരുടെ മകളും ഭർത്താവും ഗൾഫിൽ പോയപ്പോൾ അവരുടെ പെൺ മക്കളെ കൊല്ലത്തുള്ള സ്കൂളുകളിൽ പഠിപ്പിക്കാനായി അച്യുത് ഭവൻ എന്ന് പേരുള്ള ഒരു വീട് വാടകയ് ക്കെടുക്കുകയായിരുന്നു. അപ്പോൾ അവരോടൊപ്പം എസ് എൻ വി സദനത്തിലെ ഏതാനും അന്തേവാസികൾ കൂടി അങ്ങോട്ട് മാറി. അങ്ങനെ അതൊരു ഹോസ്റ്റലായി മാറി. പിന്നെ പല വനിതകളും പറഞ്ഞറിഞ്ഞു ഹോസ്റ്റൽ തേടിയെത്തി. ഗർഭിണികളായ റെസ്റ്റ് വേണ്ട അധ്യാപകർ, കോളേജ് ലക്ചറർമാർ,, ഇന്ത്യൻ റെയർ എർത്ത്, ക്യാപെക്സ് തുടങ്ങിയ സ്ഥാപനങ്ങളിലെ ജീവനക്കാർ, എൻ ട്രൻസ് കോച്ചിംഗിനെത്തിയ വിദ്യാർത്ഥിനികൾ, കോളേജ് വിദ്യാർത്ഥിനികൾ എന്നിവർ അവിടെ മാറി മാറി താമസിച്ചു. അന്തേവാസികളുടെ എണ്ണം കൂടിയപ്പോൾ കുഞ്ഞമ്മ അടുക്കളയും സ്റ്റോർ റൂമും വരെ ഒഴിപ്പിച്ചെടുത്തു. അന്തേവാസികൾക്കായി കട്ടിലിട്ടു. പുറത്തൊരു ഓലഷെഡ് പണിഞ്ഞ് അടുക്കള അങ്ങോട്ട് മാറ്റി.
അടുക്കള കൈകാര്യം ചെയ്തിരുന്ന രാജമ്മ വെളുപ്പിന് പണി തുടങ്ങും. രാത്രി അത്താഴം കഴിയുന്നതുവരെയും അവർക്ക് പണി തന്നെ. അവങ്ങടെ മകൾ അച്യുത് ഭവനിൽ നിന്നായിരുന്നു സ്കൂളിൽ പോയിരുന്നത്.
തിരുവിതാംകൂർ കൊട്ടാരത്തിലെ തുപ്പുകാരിയായിരുന്നു രാജമ്മയുടെ അമ്മ. രാജഭരണം നിലച്ചതാണ് രാജമ്മയുടെ ഈ അവസ്ഥയ്ക്ക് കാരണമെന്നാണ് അഭിപ്രായം

ഡ്രായിംഗ് ഹാളും ഡയനിംഗ് ഹാളും ചേർത്ത് എൽ ആകൃതിയിലെ ഒരു ഹാളായിരുന്നു. അവിടെയാണ് എനിക്ക് കട്ടിൽ കിട്ടിയത്. ആ ഹാളിൽ ധാരാളം കട്ടിലുകളിൽ അന്തേവാസികൾ ഉണ്ടായിരുന്നു. ആദ്യ ദിവസം രാത്രി എനിയ്ക്കുറക്കം കുറവായിരുന്നു. ആളുകൾ അങ്ങോട്ടുമിങ്ങോട്ടും നടക്കുമ്പോൾ വഴിയിൽ കിടക്കുന്നതുപോലൊരു തോന്നൽ. ഏതാനും ദിവസം കൊണ്ട് ആ തോന്നൽ മാറിക്കിട്ടി.

ഒരു ബെഡ് റൂമിൽ കുഞ്ഞമ്മയും കൊച്ചുമക്കളും കഴിയുന്നു. കൊച്ചു മക്കൾക്ക് ട്യൂഷനെടുക്കാൻ ഒരു സ്ത്രീ സ്ഥിരമായി വന്നിരുന്നു. കാർ ഷെഡിൽ ഒരു മേശയിട്ട് അതിന് ചുറ്റും കസേരകളിട്ട് പത്രം വായിക്കാനുള്ള സൗകര്യം ഒരുക്കിയിരുന്നു. കുഞ്ഞമ്മയുടെ കൊച്ചുമക്കളുടെ ട്യൂഷനും അവിടെ തന്നെ

ഡ്യൂട്ടിയ്ക്ക് നിൽക്കുന്ന സെക്യൂരിറ്റി നിൽക്കുന്നതും ഷെഡിന് സമീപം തന്നെ. ശമ്പളം കുറവെന്ന കാരണം പറഞ്ഞ് ഒരു സെക്യൂരിറ്റി പോയി. പകരം വന്നത് 15 വയസ്സുള്ള ഒരു പയ്യനായിരുന്നു. പല വണ്ണത്തിലുള്ള പെൻസിലുകളുമായിട്ടാണ് പയ്യന്റെ വരവ്. മുഴുവൻ സമയ ചിത്രരചനയിലായിരുന്നു പയ്യന് കമ്പം. അമ്മ അമ്മയ്ക്കിഷ്ടുള്ള ആൾക്കൊപ്പവും അച്ഛൻ അച്ഛനിഷ്ടപ്പെട്ട സ്ത്രീയ് ക്കൊപ്പവും പുതിയ ജീവിതമാരംഭിച്ചപ്പോൾ അനാഥനായ പയ്യൻ . പഠനവും മടങ്ങി. ആരോ സെക്യൂരിറ്റിയുടെ വേക്കൻസി ഉണ്ടെന്ന് പറഞ്ഞതറിഞ്ഞ് വന്നതാണ്. ഭക്ഷണവുമാകും അഭയവുമാകും. ആദ്യ ദിവസം തന്നെ കുഞ്ഞമ്മ അവൻ ചെയ്യേണ്ട കാര്യങ്ങളൊക്കെ പറഞ്ഞു കൊടുത്തു. അതിലൊന്ന് പച്ചക്കറി കടയിൽ നിന്നും ചിലവാകാതെ പഴുത്തുപോകുന്ന മൊന്തൻ കായകൾ വില കുറച്ച് വാങ്ങിക്കൊണ്ട് വരണമെന്നതാണ്. അതാണ് അന്തേവാസികൾക്ക് ഫലമായി നൽകിയിരുന്നത്. അന്തേവാസികളിൽ പലർക്കും ഇതിൽ മുറുമുറുപ്പ് ഉണ്ടായിരുന്നു. ഒരു പഴമല്ലേ എന്ന് കരുതി ഞാനങ്ങ് കഴിക്കും.

ഹോസ്റ്റലിൽ നിൽക്കുന്നവരിൽ ചിലർ ആ അന്തരീക്ഷവുമായി പൊരുത്തപ്പെട്ട് പോകും. ചിലർ വിവിധ കുറ്റങ്ങൾ കണ്ടെത്തി വരുന്ന ദിവസമോ അധികം താമസിയാതെയോ ഹോസ്റ്റൽ മാറും. എനിക്കവിടത്തെ ഭക്ഷണം കുഴപ്പമില്ലെന്ന് തോന്നി. ഹോസ്റ്റൽ ഇഷ്ടപ്പെടാൻ മറ്റൊരു കാരണം മൂന്നു പാളി ജാലകങ്ങൾ ആയിരുന്നു. യഥേഷ്ടം വെളിച്ചം .അന്ന് ഞങ്ങളുടെ വീട്ടിൽ എന്റെ പഠനമുറിയുടെ ഒരു ജനൽ മറുപുറത്ത് തടിയറുത്തത് അടുക്കി വച്ചിരുന്നത് മൂലം സ്ഥിരമായി അടച്ചിട്ടിരുന്നു. മറ്റൊരു രണ്ട് പാളി ജനൽ തുറന്നിട്ടിരുനെങ്കിലും മുറ്റത്തൊരു വൃക്ഷം നിന്നിരുന്നതിനാൽ പകൽ മുറിയ്ക്കകത്ത് വെളിച്ചം കുറവായിരുന്നു.

അന്തേവാസികളിൽ പലരും അഭിപ്രായപ്പെട്ടിരുന്നത് പോലെ ഹോസ്റ്റലിലെ കുറവുകളൊന്നും എനിക്ക് കുറവായി തോന്നിയിരുന്നില്ല. അതിനാൽ ആ അന്തരീക്ഷവുമായി വേഗം ഇണങ്ങിചേർന്നു. ഹോസ്റ്റലിൽ പൊതു ഭക്ഷണം. വീട്ടിൽ അമ്മ മൂന്ന് മക്കൾക്കും അവരവർക്കിഷ്ടമുള്ള പ്രാതൽ ഒരുക്കി നൽകിയിരുന്നു. ഇഡലി വേണ്ടവർക്ക് ഇഡ്ഡലി. ദോശ വേണ്ടയാൾക്ക് ദോശ. പ്രാതൽ പുട്ടാണെങ്കിൽ ഒരാൾ ഉപ്പുമാവ് മതിയെന്ന് പറയും. കടുക് വറുത്ത് കറിവേപ്പിലയുമിട്ട് പുട്ടതിൽ തട്ടിയിട്ട് പൊടിച്ചിളക്കി ഉപ്പുമാവ് വേണ്ടവർക്ക് അമ്മയത് ഉപ്പു മാവാക്കും. എന്നിട്ടൊരു സ്ഥിരം പല്ലവിയും : ” മക്കൾ മൂന്നും മൂന്ന് കൊമ്പത്താണ്” എന്ന്. ഇനി പായസം വേണമെങ്കിൽ വെന്ത ചോറിനെ തേങ്ങാപ്പാലും അല്പം ശർക്കരയോ പഞ്ചസാരയോ ചേർത്ത് പായസമാക്കാനും അമ്മ മടിക്കില്ല. അത്തരം ഇഷ്ടാനിഷ്ടങ്ങളൊന്നും ഹോസ്റ്റലിൽ നടക്കില്ലെന്ന് മാത്രം.

ഡിഗ്രി പരീക്ഷ കഴിഞ്ഞ് ഒരിക്കൽ കൂടി മെഡിക്കൽ എൻ ട്രൻസ് എഴുതി നോക്കാമെന്ന് തീരുമാനിച്ചതിനാൽ മൂന്ന് മാസം കൂടി ഞാൻ ഹോസ്റ്റലിൽ നിന്നു. ഈ സമയത്ത് സാറാ കുട്ടിയുടെ അനുജത്തി അവിടെ എൻട്രൻസ് കോച്ചിംഗിന് വന്നു. അങ്ങനെ ഒരു ദിവസം ഞാനാ കുട്ടിയെ ടി.കെ എം കോളേജിൽ എൻട്രൻസ് എഴുതിക്കാൻ കൊണ്ടുപോയി.

എറണാകുളത്തു നിന്നും എത്തിയ ബികോം വിദ്യാർത്ഥിനി ഷീലയ്ക്ക് എപ്പോഴും ഒരുങ്ങുന്നതിനോടായിരുന്നു താത്പര്യം.

ചിറക്കര ബന്ധുക്കൾ അടുത്തടുത്ത് താമസിച്ചിരുന്നതിനാൽ ഞങ്ങൾക്ക് അന്യരുമായി അധികം ഇടപെടേണ്ടി വന്നിരുന്നില്ല. അതിനാൽ അവരുടെ ആചാരാനുഷ്ടാനങ്ങൾ ഞങ്ങൾക്ക് പരിചിതമല്ലായിരുന്നു. എന്നാൽ ഹോസ്റ്റലിൽ ചിലർ ആചാരാനുഷ്ടാനങ്ങൾക്ക് പ്രാധാന്യം കൊടുത്ത് സoസാരിക്കുന്നതും അവരൊക്കെ കേമന്മാർ ആണെന്ന രീതിയിൽ സംസാരിക്കുന്നതും എനിക്ക് പുതുമയായിരുന്നു. അങ്ങനെ വിവിധ സാഹചര്യങ്ങളിൽ നിന്നും സoസ്കാരങ്ങളിൽ നിന്നും വന്നവർ ഒന്നു ചേർന്ന് പോകാൻ പോകാൻ ഹോസ്റ്റൽ നാന്ദിയായി. കുഞ്ഞമ്മയുടെ വിളി പേര് അങ്ങനെയാകാനും ഒരു കാരണമുണ്ടത്രേ അവരുടെ ചേച്ചിയുടെ മക്കൾ വിളിക്കുന്നത് കേട്ട് മറ്റുള്ളവരും അങ്ങനെ വിളിച്ചതാണത്രേ .

ഒരു ദിവസം രാവിലെ കുഞ്ഞമ്മയ്ക്ക് ഛർദ്ദി തുടങ്ങി. രാജമ്മ അടുക്കളയിൽ തിരക്കിലായതിനാൽ ഞാൻ കുഞ്ഞമ്മയേയും കൊണ്ട് അടുത്തുള്ള ക്ലിനിക്കിലേയ്ക്ക് പോയി. അവിടെ ചെന്ന് ഡോക്ടറെ കണ്ടു. ഡോക്ടർ കുഞ്ഞമ്മയ്ക്ക് മരുന്നു കൊടുത്തു. അത് സ്ട്രോക്കായിരുന്നു എന്ന കാര്യം എനിക്കറിയില്ലായിരുന്നു. കുഞ്ഞമ്മയുടെ ചേച്ചിയുടെ മകൻ വരുന്നതു വരെ എനിക്കവിടെ നിൽക്കേണ്ടി വന്നു. കുഞ്ഞമ്മയെ പിന്നീട് ശങ്കേഴ്സ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞാൻ ഹോസ്റ്റൽ വെക്കേറ്റ് ചെയ്ത് വരുന്ന ദിവസം അമ്മയും ഞാനും കൂടി ശങ്കേഴ്സ് ഹോസ്പിറ്റലിലെത്തി. എന്നെ കണ്ടപ്പോൾ കുഞ്ഞമ്മ കരഞ്ഞു . അത് കണ്ട് എന്റെ കണ്ണിലും രണ്ടു തുള്ളി കണ്ണനീർ പൊടിഞ്ഞു. അമ്മയും ഞാനും യാത്ര പറഞ്ഞിറങ്ങി.

ഡോ.ഐഷ . വി.

പ്രിൻസിപ്പാൾ , പാലക്കാട് ജില്ലയിലെ കോളേജ് ഓഫ് അപ്ലൈഡ് സയൻസ് . കഥകളും ലേഖനങ്ങളും   ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.

 

ജോലിസ്ഥലത്തുള്‍പ്പടെ പുരുഷന്മാരെ കഷണ്ടി എന്ന് വിളിക്കുന്നത് ലൈംഗികാധിക്ഷേപത്തിന്റെ പരിധിയില്‍ വരുമെന്ന് ഇംഗ്ലണ്ടിലെ എംപ്ലോയ്‌മെന്റ് ട്രൈബ്യൂണല്‍. ജഡ്ജി ജൊനാഥന്‍ ബ്രെയിനിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ ട്രൈബ്യൂണലാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

ഒരാളുടെ തലയിലെ കഷണ്ടി കേവലം അപമാനമാണോ അല്ലെങ്കില്‍ ഉപദ്രവമാണോ എന്ന കാര്യത്തില്‍ തീരുമാനമുണ്ടാവേണ്ടത് അനിവാര്യമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. വെസ്റ്റ് യോക്‌ഷെയര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബ്രിട്ടീഷ് ബംഗ് കമ്പനിക്കെതിരെയുള്ള കേസിലായിരുന്നു കോടതി വിധി.

ഇവിടെ 24 വര്‍ഷം ജോലി ചെയ്ത ടോണി ഫിന്‍ എന്നയാളെ കഷണ്ടിയുടെ പേരില്‍ പിരിച്ചുവിട്ട കമ്പനി നടപടി ചോദ്യം ചെയ്താണ് ഹര്‍ജി നല്‍കിയിരുന്നത്. വിധി ന്യായത്തില്‍ കഷണ്ടി എന്ന വാക്കും ലൈംഗികതയുടെ സംരക്ഷിത സ്വഭാവവും തമ്മില്‍ ബന്ധമുണ്ടെന്ന് കോടതി അറിയിച്ചു.

സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാര്‍ക്കാണ് കഷണ്ടി കൂടുതല്‍ കാണപ്പെടുന്നതെന്നും ഒരു സ്ത്രീയുടെ സ്തനങ്ങളുടെ വലിപ്പത്തെപ്പറ്റി പരാമര്‍ശിക്കുന്നത് പോലെ തന്നെയാണ് പരുഷുന്മാരുടെ കഷണ്ടിയെപ്പറ്റി അഭിപ്രായം പറയുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി.അതുകൊണ്ട് തന്നെ ടോമിനെ പിരിച്ചുവിട്ട നടപടി അന്യായമായിരുന്നുവെന്നും ഇയാളെ കമ്പനി ലൈംഗികമായി അധിക്ഷേപിച്ചുവെന്നും കോടതി നിരീക്ഷിച്ചു.

നാസയുടെ ക്യൂരിയോസിറ്റി റോവര്‍ ചൊവ്വയില്‍ നിന്നയച്ച ഒരു ചിത്രത്തിന് പിന്നാലെയാണിപ്പോള്‍ ശാസ്ത്രലോകം. ചിത്രത്തില്‍ പാറ തുരന്നുണ്ടാക്കിയ കവാടം പോലെ കാണാവുന്ന ഒരു വാതിലാണ് ദുരൂഹതയുണര്‍ത്തുന്നത്. പിരമിഡുകളുടെയൊക്കെ പുറം വാതില്‍ പോലെ മലയിടുക്ക് തുരന്നുള്ള ഒരു വാതിലാണ് ചിത്രത്തിലുള്ളത്. കാഴ്ചയ്ക്ക് കൃത്യമായ അളവുകളോടെ ചതുരാകൃതിയിലാണ് വാതില്‍.

ചിത്രം പുറത്തിറങ്ങിയതിന് പിന്നാലെ ഇത് അന്യഗ്രഹജീവികളുണ്ടാക്കിയതാണെന്ന തരത്തില്‍ അഭ്യൂഹങ്ങള്‍ പ്രചരിക്കുകയാണ്. ചൊവ്വയില്‍ ഏലിയന്‍സ് ഉണ്ടെന്ന കാര്യം ശരിവയ്ക്കുന്നതാണ് ചിത്രമെന്നാണ് പലരും വാദിക്കുന്നത്. വാതില്‍ മറ്റൊരു ലോകത്തേക്കുള്ള കവാടമാണെന്നും അഭ്യൂഹമുണ്ട്. ഇാ ലോകമെന്ന് പറയുന്നത് അന്യഗ്രഹജീവികളുടെ സങ്കേതമാണെന്നാണ് പലരും ചൂണ്ടിക്കാട്ടുന്നത്.

വാതിലിനെക്കുറിച്ച് കൃത്യമായ സ്ഥിരീകരണം ഇനിയും ലഭിച്ചിട്ടില്ല. ചിലപ്പോള്‍ ഇത് പാറയിടുക്കിലുണ്ടായ ഏതെങ്കിലും തരം ഘടനാവ്യത്യാസമാകാമെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. ഭൂമിയിലേത് പോലെ ചൊവ്വയിലും പ്രകമ്പനങ്ങളുണ്ടാകാറുണ്ട്. ഇത്തരത്തില്‍ വലിയൊരു പ്രകമ്പനം കഴിഞ്ഞ മെയ് നാലിന് സംഭവിച്ചിരുന്നു. ഇത്തരം കമ്പനങ്ങളുടെ ഭാഗമായി പാറക്കെട്ടുകളിലും മറ്റും പിളര്‍പ്പുകളും അകന്നു മാറലുകളും ഉണ്ടാകാം. ഇത്തരത്തിലുണ്ടായ ഒരു ഘടനയാകാം ഇതെന്നാണ് ശാസ്ത്രജ്ഞരുടെ അനുമാനം.

ചൊവ്വയിലെ ഗ്രീന്‍ഹ്യൂ പെഡിമെന്റ് എന്ന മേഖലയില്‍ നിന്ന് ക്യൂരിയോസിറ്റിയുടെ മാസ്റ്റ്ക്യാം എന്ന ക്യാമറയാണ് ചിത്രം പകര്‍ത്തിയിരിക്കുന്നത്. കാഴ്ചയില്‍ വലുതെന്ന് തോന്നുമെങ്കിലും വാതിലിന് സെന്റിമീറ്ററുകളുടെ പൊക്കമേ ഉണ്ടാകാന്‍ സാധ്യതയുള്ളൂ എന്നാണ് ശാസ്ത്രജ്ഞര്‍ വിലയിരുത്തുന്നത്. എന്നിരുന്നാലും കൂടുതല്‍ ഗവേഷണങ്ങള്‍ക്ക് ശേഷമേ വാതിലിന് പിന്നിലെ എന്ത് കാര്യത്തിലും വ്യക്തമായ ധാരണയുണ്ടാകൂ.

മോഡൽ ഷഹാനയുടെ മരണത്തിൽ അറസ്റ്റിലായ ഭർത്താവ് സജാദിനെ റിമാന്‍റ് ചെയ്തിരിക്കുകയാണ്. ഈ മാസം 28 വരെയാണ് കോഴിക്കോട് ജെഎഫ്എംസി I കോടതി സജാദിനെ റിമാന്‍റ് ചെയ്തത്. സജാദിനെ ജില്ലാ ജയിലിലേക്ക് മാറ്റി. സ്ത്രീപീഡനം, ആത്മഹത്യ പ്രേരണ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് സജാദിനെ അറസ്റ്റ് ചെയ്തത്. എന്നാൽ ദുരൂഹമായ ഷഹാനയുടെ മരണത്തിന് പിന്നാലെ പെലീസിന്റെ കണ്ടെത്തലുകൾ ഞെട്ടിക്കുന്നതാണ്.

ഭർത്താവ് സജാദിനെ ഇവരുടെ പറമ്പിൽ ബസാറിലെ വീട്ടിലെത്തിച്ച് ഇന്നലെ തെളിവെടുപ്പ് നടത്തിയിരുന്നു. അന്വേഷണ ഉദ്യോഗസ്ഥൻ അസിസ്റ്റന്റ് കമ്മീഷണർ കെ. സുധർശന്റെ നേതൃത്ത്വത്തിലായിരുന്നു നടപടി. മെഡിക്കൽ കോളേജ് ആശുപത്രിയിൽ വൈദ്യ പരിശോധന നടത്തി. സജാദ് മയക്കുമരുന്ന് വ്യാപാരിയാണെന്ന ഞെട്ടിക്കുന്ന വിവരമാണ് പൊലീസ് അറിയിച്ചത്. ഫുഡ് ഡെലിവറിയുടെ മറവിലാണ് ഇയാൾ ഇടപാട് നടത്തിയിരുന്നത്. ഇയാളുടെ വാടക വീട്ടിൽ നിന്ന് ലഹരി മരുന്ന് കണ്ടെത്തിയിട്ടില്ല. എന്നാൽ ലഹരി മരുന്ന് ഉപയോഗിക്കുന്നതിനായുള്ള ഉപകരണങ്ങൾ കണ്ടെത്തിയതായി പൊലീസ് അറിയിച്ചു.

മോഡൽ ഷഹാനയുടെ മരണത്തില്‍ ഭർത്താവ് സജാദിന്‍റെ അറസ്റ്റ് കഴിഞ്ഞ ദിവസം രാത്രിയാണ് പൊലീസ് രേഖപ്പെടുത്തിയത്. സ്ത്രീപീഡനം (498A),ആത്മഹത്യാ പ്രേരണ (306), എന്നീ കുറ്റങ്ങൾ ചുമത്തിയാണ് അറസ്റ്റ്. ചേവായൂർ പൊലീസാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം രാത്രിയാണ് യുവതി മരിച്ചത്. രാത്രി പതിനൊന്നേമുക്കാലോടെ സജാദിന്‍റെ നിലവിളി കേട്ട് അയൽവാസികൾ ഇവരുടെ വീട്ടിലെത്തുകയായിരുന്നു. സജാദിന്‍റെ മടിയിൽ ഷഹാന അവശയായി കിടക്കുന്നതാണ് അയൽവാസികൾ കണ്ടത്. അയൽവാസികൾ അറിയിച്ചതിനെ തുടർന്ന് പൊലീസെത്തി ഷഹാനയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.

യുവതി തൂങ്ങിമരിച്ചതാണെന്നാണ് പോസ്റ്റുമോര്‍ട്ടത്തിലെ പ്രാഥമിക കണ്ടെത്തല്‍. എന്നാല്‍ ദേഹത്ത് ചെറിയ മുറിവുകള്‍ ഉണ്ടെന്നും കൂടുതല്‍ പരിശോധന വേണമെന്നും പൊലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഒന്നര വര്‍ഷം മുന്‍പാണ് സജാദ് ഷഹാനയെ വിവാഹം കഴിച്ചത്. കോഴിക്കോട് ചെറുകുളം സ്വദേശിയാണ് സജാദ്. ഷഹാനയുടെ വീട് കാസര്‍ഗോഡ് ചെറുവത്തുര്‍ തിമിരിയിലാണ്. വിവാഹം കഴിഞ്ഞത് മുതല്‍ സജാദും വീട്ടുകാരും ഷഹാനയെ പീഡിപ്പിക്കുന്നുണ്ടെന്നാണ് ബന്ധുക്കളുടെ ആരോപണം. പറമ്പിൽ ബസാറിൽ ഒന്നര മാസമായി ഷഹാനയും ഭർത്താവും വാടകക്ക് താമസിക്കുകയായിരുന്നു.

ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ഇതിഹാസം ആൻഡ്രൂ സൈമണ്ട്‌സ് അന്തരിച്ചു. ശനിയാഴ്ച രാത്രി ടൗൺസ്‌വില്ലിന് പുറത്ത് ഒരു കാർ അപകടത്തിലായിരുന്നു മരണം. അന്താരാഷ്ട്ര ക്രിക്കറ്റ് കരിയറിൽ അവിസ്മരണീയ നേട്ടങ്ങൾ സ്വന്തമാക്കിയ ക്രിക്കറ്ററായിരുന്നു അദ്ദേഹം. ഓസ്‌ട്രേലിയൻ ക്രിക്കറ്റ് കണ്ട ഏറ്റവും മികച്ച ഓൾറൗണ്ടർമാരിൽ ഒരാളായ സൈമണ്ട്‌സിന് 46 വയസ്സായിരുന്നു.

സൈമണ്ട്‌സ് താമസിച്ചിരുന്ന ടൗൺസ്‌വില്ലെയിൽ നിന്ന് 50 കിലോമീറ്റർ അകലെയുള്ള ഹെർവി റേഞ്ചിലായരുന്നു അപകടം. ദാരുണമായ ഈ അപകടത്തെ കുറിച്ച് അന്വേഷിക്കുകയാണെന്ന് പൊലീസ് പ്രസ്താവനയിൽ പറഞ്ഞു. രാത്രി 11 മണിക്ക് ശേഷം ഹെർവി റേഞ്ച് റോഡിൽ കാർ ഓടിക്കുന്നതിനിടയിൽ ആലീസ് റിവർ ബ്രിഡ്ജിന് സമീപം കാർ മറിയുകയായിരുന്നു എന്നാണ് പ്രാഥമിക വിവരമെന്നും ക്രിക്കറ്റ് ഓസ്ട്രേലിയ റിപ്പോർട്ട് ചെയ്യുന്നു.

ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ രക്ഷപ്പെടുത്താൻ എമർജൻസി സർവീസുകൾ ശ്രമിച്ചെങ്കിലും രക്ഷിക്കാനായില്ല. സൈമണ്ട്സിന്റെ മരണത്തിന് പിന്നാലെ കുടുംബം പ്രസ്താവന പുറപ്പെടുവിച്ചതായും റിപ്പോർട്ടുകൾ പറയുന്നു. അദ്ദേഹത്തിന്റെ വിയോഗം സ്ഥിരീകരിച്ചതായും, അനുശോചനങ്ങൾക്കൊപ്പം ആദരാഞ്ജലികൾക്കുമൊപ്പം കുടുംബത്തിന്റെ സ്വകാര്യതയെ കൂടി മാനിക്കണമെന്നും അവർ ആവശ്യപ്പെട്ടു.

ഓസ്‌ട്രേലിയയ്‌ക്കായി 198 ഏകദിനങ്ങൾ കളിച്ച സൈമണ്ട്‌സ് 2003ലും 2007ലും തുടർച്ചയായി ലോകകപ്പുകൾ നേടിയ ഓസ്ട്രേലിയൻ ടീമിലെ പ്രധാന അംഗമായിരുന്നു. രണ്ട് ലോകകപ്പിലും ഒരു മത്സരം പോലും സൈമണ്ട്സ് മാറി നിന്നിരുന്നില്ല. 2003 ലോകകപ്പിൽ പാകിസ്ഥാനെതിരായ മാച്ച് വിന്നിംഗ് സെഞ്ച്വറിയുമായി നിറഞ്ഞു നിന്നു.

എതിരാളികൾ പേടിച്ചിരുന്ന അപകടകാരിയായ വലംകൈയ്യൻ ബാറ്റ്സമാനായ അദ്ദേഹം 26 ടെസ്റ്റുകളും കളിച്ചു, ഇംഗ്ലണ്ടിനും ഇന്ത്യക്കുമെതിരെ സെഞ്ച്വറി നേടി. തന്ത്രപരമായ ഓഫ് ബ്രേക്ക് ബൗളറായ അദ്ദേഹം 24 ടെസ്റ്റ് വിക്കറ്റുകൾ നേടി. ക്രിക്കറ്റിലെ ഏറ്റവും മികച്ച ഫീൽഡർമാരിൽ ഒരാളായിരുന്നു സൈമണ്ട്സ്. മിന്നുന്ന റിഫ്ലക്ഷനും കൃത്യതയാർന്ന ലക്ഷ്യബോധവും ഏകദിന ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റണ്ണൗട്ടുകൾ നേടുന്ന അഞ്ചാമത്തെ ഫീൽഡ്സ്മാൻ എന്ന നേട്ടത്തിലേക്കും അദ്ദേഹത്തെ എത്തിച്ചു.

മരണവാർത്തയ്‌ക്ക് പിന്നാലെ അനുശോചന പ്രവാഹം. ഓസ്ട്രേലിയൻ ക്രിക്കറ്റ് താരങ്ങൾ ആൻഡ്രൂ സൈമണ്ട്‌സിന്റെ ദാരുണമായ നഷ്ടത്തെ കുറിച്ച് സോഷ്യൽ മീഡിയയിൽ കുറിച്ചു. മുൻ ഓസ്‌ട്രേലിയൻ ടീമംഗങ്ങളും അന്താരാഷ്ട്ര താരങ്ങളും അനുശോചനം പങ്കിട്ടു. ഏറെ കാലം സൈമണ്ട്‌സിന്റെ സഹതാരങ്ങളായിരുന്ന മുൻ ഓസ്‌ട്രേലിയൻ വിക്കറ്റ് കീപ്പർ ആദം ഗിൽക്രിസ്റ്റും ഫാസ്റ്റ് ബൗളർ ജേസൺ ഗില്ലസ്‌പിയും സൈമണ്ട്സിന്റെ വിയോഗത്തിൽ അനുശോചനം അറിയിച്ചു.

ഇത് വല്ലാതെ വേദനിപ്പിക്കുന്നു എന്നായിരുന്നു ഗിൽക്രിസ്റ്റ് ട്വിറ്ററിൽ കുറിച്ചത്. ‘നിങ്ങൾക്കായി എന്തും ചെയ്യുന്ന നിങ്ങളുടെ ഏറ്റവും വിശ്വസ്തനും രസകരവും സ്നേഹനിധിയുമായ സുഹൃത്തിനെക്കുറിച്ച് ചിന്തിക്കുക. അതായിരുന്നു റോയ്’- മറ്റൊരു ട്വീറ്റിൽ അദ്ദേഹം കുറിച്ചു. ‘ഉണരാൻ ഭയമുണ്ടാക്കുന്ന വാർത്തകൾ. തകർന്നു പോകുന്നു. ഞങ്ങളെല്ലാവരും നിങ്ങളെ മിസ്സ്‌ ചെയ്യും സുഹൃത്തേ.. എന്നായിരുന്നു ഗില്ലസ്പിയുടെ ട്വീറ്റ്. ഹൃദയഭേദകം. ഓസീസ് ക്രിക്കറ്റിന് മറ്റൊരു നായകനെ നഷ്ടമായി. സ്തംഭിച്ചുപോയി.അതിശയിപ്പിക്കുന്ന പ്രതിഭ. മൈക്കൽ ബവൻ ട്വിറ്ററിൽ കുറിച്ചു. ഇത് വളരെ ഭയങ്കരമാണ്. റോയി എന്നും അദ്ദേഹത്തന് ചുറ്റും രസകരമായ ഒരു വലയം തീർത്തിരുന്നു. ഞങ്ങളുടെ മനസ് സൈമണ്ട്സ് കുടുംബത്തോടൊപ്പമാണ് – എന്ന് ന്യൂസിലാൻഡ് മുൻ താരം സ്റ്റീഫൻ ഫ്ലമിങ് ട്വീറ്റ് ചെയ്തു. ഞെട്ടിക്കുന്ന വാർത്ത കേട്ടാണ് ഇന്ത്യ ഉണരുന്നത്. റെസ്റ്റ് ഇൻ പീസ് സുഹൃത്തേ. തീർത്തും വലിയ ദുരന്ത വാർത്തയാണെന്നും വിവിഎസ് ലക്ഷ്മൺ അനുശോചിച്ചു.

 

രാധാകൃഷ്ണൻ മാഞ്ഞൂർ

പഴയ തൂലികാ സൗഹൃദത്തിന്റെ ഓർമ്മത്താളുകളിൽ നിന്നും ‘ റൗഫ് മാറഞ്ചേരി ‘ എന്ന സ്വതന്ത്ര പത്ര പ്രവർത്തക സുഹൃത്തിനെപ്പറ്റി ഇവിടെ എഴുതാതെ വയ്യ. അയാൾ ചില വാരാന്ത്യങ്ങളിൽ ഗുരു നിത്യചൈതന്യ യതിയുടെ ‘ഫേൺ ഹില്ലി’ലെ ആശ്രമത്തിൽ പോവും. യതിയുടെ സ്നേഹസംവാദ സദസ്സിൽ പങ്കെടുക്കുന്ന ചില രാത്രികളിൽ അയാളും , ചങ്ങാതികളും പാതിരാത്രിയിൽ ആശ്രമത്തിനു വെളിയിലെ കാപ്പി കടയിൽ നിന്നും കുടിച്ച കട്ടൻചായയെപ്പറ്റിയും, മുളകുബജിയുടെ രുചിയെപ്പറ്റിയുമൊക്കെ എനിക്കെഴുതുമായിരുന്നു.

ഗുരു നിത്യയുടെ മരണത്തിനുശേഷം ഫേൺ ഹില്ലിലേക്ക് പോയിട്ടില്ല. ഒരിക്കൽ മാധവിക്കുട്ടിയെ ഇൻറർവ്യൂ ചെയ്തതിന്റെ കോപ്പി (മാധ്യമം സൺഡെ സപ്ലിമെൻറ് )എനിക്കയച്ചു തന്നിരുന്നു. ഫ്രീലാൻസറായി എങ്ങോട്ടൊക്കെയോ ഉള്ള സഞ്ചാരത്തിലാവും അയാൾ. ചായയുടെ ഊർജ്ജ പ്രവാഹങ്ങളെ പലപ്പോഴും വാക്കുകളിലൂടെ എനിയ്ക്കെഴുതി സമ്മാനിച്ച പ്രിയപ്പെട്ട ആ ചായ പ്രേമിക്ക് നല്ല നമസ്കാരം.

Cup of Tea വായിച്ചിട്ട് കൊല്ലത്തുനിന്ന് ‘ സൺഡെ സമരേഖ’ യുടെ സ്ഥിരം വായനക്കാരനും കവിയുമായ ശ്രീ ജോബി ജോസഫ് , വയനാട് പനമരത്തു നിന്ന് സി .ആർ . ബഞ്ചമിൻ എന്നിവർ വിളിച്ചു. ബെഞ്ചമിൻ ഓഷോയുടെ A Cup of Tea എന്ന ബെസ്റ്റ് സെല്ലർ പുസ്തകത്തെപ്പറ്റിയും, വിദേശങ്ങളിലെ ചായ കൂട്ടായ്മകളെപ്പറ്റിയുമാണ് സംസാരിച്ചത്. ഒരിക്കൽ ജോലിയുടെ ഭാഗമായി കൽക്കട്ട സന്ദർശിച്ചതും ഹൗറ പാലത്തിലെ തിരക്കുകൾ കണ്ട് ഒരു കോഫി ഹൗസിനുള്ളിലിരുന്ന് കാപ്പി കുടിച്ചതുമാണ് അയാൾ പങ്കിട്ട വിശേഷങ്ങൾ . ബഞ്ചമിൻ എന്ന വായനക്കാരാ നന്ദി … നന്ദി …

വളരെ ശ്രദ്ധേയമായ നിരീക്ഷണങ്ങൾ പങ്കുവെച്ച് എന്നെ അത്ഭുതപ്പെടുത്തിയത് ശ്രീ ജോബി ജോസഫാണ് . കവിത തുടിക്കുന്ന നിരീക്ഷണങ്ങൾ ഇങ്ങനെയാണ്.

വിശപ്പിനും, ദാഹത്തിനുമിടയിൽ സ്നേഹത്തിൻറെ ഒരു രുചിയിലേക്ക് മനുഷ്യനെ സ്വാഗതം ചെയ്യുന്ന നമ്മുടെയൊരു ആത്മ മിത്രത്തിന്റെ പേരാണ് ഒരു കപ്പ് ചായ . താവോയും , സെന്നും ചായയുടെ രുചിഭേദങ്ങൾ കണ്ടറിഞ്ഞ ചിന്തകളിൽ നിന്നാണ് രൂപപ്പെട്ടത്… ഒരു മനുഷ്യൻറെ ആത്മകഥ ഒരു ചായയുമായി ബന്ധപ്പെട്ടു കിടക്കുന്നു. ഒരുവൻ തന്നോടുതന്നെ ആഴത്തിൽ മിണ്ടിപ്പറയുന്നതിന് മേമ്പൊടിയായ് ഒരു കപ്പു ചായ മേശപ്പുറത്ത് വിശ്രമിക്കുന്നുണ്ടാവും. സർഗ്ഗാത്മകമായ അയാളുടെ ആലോചനകളെ ആഴത്തിലറിയാൻ മറ്റേത് പാനീയത്തിനാണ് കഴിയുന്നത്…?

ക്ഷണിച്ചും , ക്ഷണിക്കാതെയും ജീവിതത്തിൻറെ ആത്മസ്ഥലികളിൽ എന്നും കൂടെ പോരുന്ന സഹയാത്രികൻ … എല്ലാ അടുപ്പത്തിന്റെയും സൂചകം. രണ്ടു വ്യക്തികളുടെ ആഴത്തിലുള്ള ഹൃദയം തുറക്കലുകൾക്കിടയിൽ ഒരു ചായക്കപ്പു അനിവാര്യതയാവുന്നു. കാരണം ജീവിതത്തിലേക്കുള്ള ക്ഷണക്കത്താണത്. പ്രണയത്തിനും , വിപ്ലവത്തിനും, മരണത്തിനും , ജനനത്തിനും , വിവാഹത്തിനും , വിശ്രമത്തിനും നമുക്കു ചായ ഇല്ലാതെ പറ്റില്ല … ആയതിനാൽ ഒരു ചായയുടെ , മധുരത്തിന്റെ , ജീവിതമെന്ന മഹാരുചിയുടെ ഒരു കഥയുണ്ട് … അതുകൊണ്ട് ചായ ഒരു വെറും വാക്കല്ല …

ഉപരേഖ

‘സൺഡേ സമരേഖ ‘ A cup of Tea ഒന്നാം ഭാഗം വായിച്ച് പ്രതികരിച്ച C.R. ബഞ്ചമിൻ, ജോബി ജോസഫ് , സഹൃദയരായ മറ്റു വായനക്കാർക്കും നന്ദി …നന്ദി …

നിങ്ങളുടെ സത്യസന്ധമായ ഈ തുറന്നുപറച്ചിലുകളാണ് എൻറെ നിമിഷങ്ങളെ ധന്യമാക്കുന്നത്. ദൂരെയിരുന്നു കൊണ്ട് നേർത്ത പരിചയം പോലുമില്ലാത്ത ഒരാൾ എഴുത്തുകാരന്റെ സന്തോഷങ്ങളെ , സങ്കടങ്ങളെ ,ആശയങ്ങളെ അറിയാൻ ശ്രമിക്കുന്നു , വിലപ്പെട്ട വിവരങ്ങൾ ഫോണിൽ പങ്കുവയ്ക്കുന്നു , ഇൻബോക്സിൽ എഴുതാൻ ശ്രമിക്കുന്നു…

ഇതൊന്നുമില്ലെങ്കിൽ എനിയ്ക്കും എന്റെ എഴുത്തിനും എന്തർത്ഥം …. പ്രിയ വായനക്കാരെ ഹൃദയത്തോട് ചേർത്തു വയ്ക്കുന്നു …. മലയാളമെന്ന മഹാ ഭാഷയ്ക്ക് മുന്നിൽ ഞാൻ നമസ്കരിക്കുന്നു.

കോവളം വെള്ളാറിൽ വീട്ടമ്മയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി സംഭവത്തിൽ പ്രേരണ കുറ്റത്തിന് ഭർത്താവിനെയും മകനെയും കാേവളം പൊലീസ് അറസ്റ്റ് ചെയ്തു. കോട്ടയം താന്നിക്കാട് മാലിയിൽ നട്ടാശ്ശേരി പുഷ്കരന്റെയും ശാന്തയുടെയും മകൾ വെള്ളാർ ശിവക്ഷേത്രത്തിന് സമീപം താമസിക്കുന്ന ബിന്ദു (46) ആണ് വെള്ളിയാഴ്ച പുലർച്ചെ വീടിനുള്ളിൽ തൂങ്ങി മരിച്ചത്. വീട്ടമ്മയെ ഭർത്താവും മകനും നിരന്തരം മാനസികവും ശാരീരികവുമായ പീഡനത്തിന് ഇരയാക്കിരുന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് ഭർത്താവ് അനിൽ (48) മകൻ അഭിജിത്ത് (20) എന്നിവരെ കോവളം പൊലീസ് അറസ്റ്റ് ചെയ്തത്.

കോട്ടയം സ്വദേശികളായ കുടുംബം കഴിഞ്ഞ 27 വർഷമായി വെള്ളാറിൽ വാടകക്ക് താമസിക്കുകയാണ്. ഭർത്താവിന്റെയും മകന്റെയും ഉപദ്രവത്തെക്കുറിച്ച് വീട്ടമ്മ നേരത്തെ കോവളം സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. അന്ന് ഇരു കൂട്ടരെയും വിളിച്ച് കേസ് ഒത്തു തീർപ്പാക്കിയതാണ്. വെള്ളിയാഴ്ച്ച പുലർച്ചെ 12.30 ഓടെ വീട്ടിനുള്ളിൽ സാരിയിൽ തൂങ്ങിനിന്ന വീട്ടമ്മയെ ഭർത്താവും മകനും കൂടി അമ്പലത്തറയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ആശുപത്രി അധികൃതരാണ് പൊലീസിനെ അറിയിച്ചത്. പൊലീസ് വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലെത്തെത്തിയ വീട്ടമ്മയുടെ സഹോദരൻ മരണത്തിൽ ദുരൂഹത ആരോപിച്ച് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ആത്മഹത്യ പ്രേരണ കുറ്റത്തിന് ഭർത്താവിനെയും മകനെയും അറസ്റ്റ് ചെയ്തത്.

മൃതദേഹത്തിൽ അടിയേറ്റ പാടുകൾ ഉണ്ടായിരുന്നതായി പൊലീസ് അറിയിച്ചു. ടൂറിസം വകുപ്പിന്റെ കോവളത്തെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്മെന്റ് ആന്റ് കാറ്ററിംഗ് ടെക്നോളജിയിലെ ജീവനക്കാരനാണ് അറസ്റ്റിലായ ഭർത്താവ് അനിൽ. പോസ്റ്റ്മോർട്ടം കഴിഞ്ഞ് വിട്ടുനൽകിയ മൃതദേഹം കോട്ടയത്തേക്ക് കാെണ്ട് പാേയി. ഇന്ന് സംസ്കരിക്കുമെന്നും. കാേവളം എസ് എച്ച് ഒ പ്രെെജു, എസ്.ഐ അനീഷ്കുമാർ, എ എസ് ഐ മുനീർ, സി.പി.ഒ. ലജീവ് കൃഷ്ണ, ശ്യാംകുമാർ, ഡാനിയൽ എന്നിവരാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്.

Copyright © . All rights reserved