മെട്രിസ് ഫിലിപ്പ്
മക്കൾക്കു വേണ്ടി, കുടുംബത്തിന് വേണ്ടി, രാപകൽ, ഓടി തളരുന്ന അമ്മമനസുകളെ കുറിച്ചാണ് ഈ കുറിപ്പ് . വിവാഹത്തിന് ശേഷം, ജീവിതകാലം മുഴവൻ കുടുംബത്തിന് വേണ്ടി, നാട്ടിലോ മറുനാട്ടിലോ, ജീവിക്കുന്ന അമ്മമാർ. അവരെക്കുറിച്ചോ, അവർക്കുണ്ടാകുന്ന വ്യാകുലതകളെകുറിച്ചോ നമ്മൾ ഓർക്കാറുണ്ടോ?
ജറുസലേം ദൈവാലയത്തിൽ പോയി തിരിച്ചുവരുന്ന, വഴിയിൽ ബാലനായ, യേശുവിനെ കാണാതായപ്പോൾ ‘അമ്മ മറിയത്തിനുണ്ടായ വിഷമമാണ് ലോകത്തിൽ ആദ്യമായി എഴുതി ചേർക്കപ്പെട്ട വ്യാകുലത.
കൂടുമ്പോൾ ഇബമേകുന്ന കുടുംബം. അപ്പൻ അമ്മ മക്കൾ അടങ്ങുന്ന കുടുംബം, സന്തോഷത്തിന്റെ സ്നേഹമിടമാണ്. കുടുംബത്തിൽ അപ്പനെക്കാളും, കൂടുതലായി, സ്നേഹം, മക്കൾക്കു നൽകുന്നത് ‘അമ്മയാണ്. സ്ത്രീയാണ് കുടുംബത്തിന്റെ വിളക് എന്ന് പറയുന്നത്. ശരിക്കും ഒരു കുടുംബത്തിൽ ഏറ്റവും അധികമായി വ്യാകുലയാകുന്നത് അമ്മയാണ്. നമ്മുടെ അമ്മയും, മക്കളുടെ അമ്മയും.
ഒരു മനുഷ്യന് ഒരു ജീവിതമേ ഉണ്ടാകു. ആ ജീവിതം മനോഹരമാക്കുന്നത്, അവരുടെ ജീവിത സാഹചര്യമാണ്. ഒരു മനുഷ്യന്റെ ജീവിത വഴിയെ 4-5 ഘട്ടങ്ങളായി തിരിക്കാം. പിറന്നു വീഴുന്ന സമയം മുതൽ, 10 വയ്സുവരെയുള്ളപ്പോൾ, കുട്ടികൾ പിച്ചവെച്ചു നടക്കുന്നത് മുതൽ സ്കൂളിലെ പ്രൈമറിക്ലാസ് വരെ കൂടുതലായി മാതാപിതാക്കളുടെ സഹായം വേണം. 10 മുതൽ 20 വയസ്സുവരെ ആകുമ്പോൾ അവർ യൂത്ത്ലേക് മാറ്റപ്പെടുന്നു. അവർക്കു വേണ്ടുന്ന അടിസ്ഥാനമായ എല്ലാ പഠനങ്ങളും ഈ സമയത്തു പൂർത്തിയാക്കിയിരിക്കും. 20 -30 വയസ്സിനുള്ളിൽ നല്ല കോഴ്സുകൾ പഠിച്ചു ഒരു ജോലി നേടിയിരിക്കും. 25 വയസ്സാകുമ്പോളെ മാതാപിതാക്കൾ അവരെ കല്ല്യണം കഴിപ്പിക്കണം, എന്നുള്ള ചിന്തയിലാണ്. പെൺകുട്ടികൾ ഉണ്ടങ്കിൽ, മാതാപിതാക്കളുടെ ടെൻഷൻ കൂടിവരും. 30-40 വയസിനുള്ളിൽ ഇവർ വിവാഹിതരാകും, മക്കൾ ഉണ്ടാകും. പിന്നെ അവരുടെ ജീവിതം മക്കളെകുറിച്ചും, ഒരു വീട് എന്ന സ്വപ്നത്തെകുറിച്ചുമാണ്. ഇന്നത്തെ കാലത് 2-3 കുട്ടികൾ ആയിരിക്കും മിക്കവാറും കുടുംബങ്ങളിൽ. കുട്ടികൾ ജനിക്കുമ്പോൾ തുടങ്ങി, അവരെ ഒരു നല്ല നിലയിൽ എത്തിക്കാൻ ഉള്ള ഓട്ടമാണ്. കയ്യ് എത്താത്ത കൊമ്പിലെ മാങ്ങാ അടർത്താൻ ശ്രമിക്കുന്നപോലെ, കുട്ടികൾക്കു ആഗ്രഹം ഇല്ലാത്ത മേഖലയിൽ, മറ്രുള്ളവരെ കാണിക്കൻ ഉള്ള പരിശ്രമം. അതിനായി donation കൊടുത്തായലും admission വാങ്ങും. പിന്നെ ആ പണം കണ്ടെത്താൻ, ജോലി ഭാരം കൂട്ടും. അങ്ങനെ അങ്ങനെ എലി മല ചുമക്കുമെന്ന് പറയുന്നപോലെ, അമ്മമാർ, വ്യാകുലതയോടെ സ്വന്തം ആരോഗ്യം നോക്കാതെ ജോലി ചെയുന്നു. കൂട്ടത്തിൽ ലോൺ എടുത്തു വാങ്ങി, വീടും കൂടി വെച്ചാൽ, ആ കടം വീട്ടാൻ ഉള്ള പരിഹാരംകൂടിയുണ്ടാക്കണം. മാർക്കു കുറഞ്ഞാൽ, കുട്ടികളുടെ ആരോഗ്യ സംരക്ഷണതേകുറിച്ചെല്ലാം വ്യാകുലയാണ് അമ്മ മനസ്സ്. അങ്ങനെ 45-50 വയസ്സാകുമ്പോൾ തളരും.
ആധുനിക ‘അമ്മമാർ വിവിധ തരത്തിൽ ഉള്ളവർ ഉണ്ട്. ജോലിയും കുടുംബവും ഒന്നിച്ചുകൊണ്ട്പോകുന്നവർ, മക്കൾക്കു വേണ്ടി ജോലി ഉപേക്‌ഷിച്ചവർ, വിധവകൾ, ഭർത്താവ് ഉപേക്ഷിച്ചുപോയവർ എന്നിവരൊക്കെ, മക്കൾക്കു വേണ്ടി ജീവിക്കുന്നു. അവസാനം വളർത്തി വലുതാക്കി കഴിഞ്ഞു, ഈ അമ്മയെ തിരിഞ്ഞുപോലും നോക്കാത്ത, കുട്ടികളും, മാതാപിതാക്കളെ തള്ളിപറഞ്ഞുകൊണ്ട് പ്രണയനിയുടെ കൂടെ ഇറങ്ങിപോകുന്നവരുമുണ്ട്.
പ്രീയമുള്ള അമ്മമാരെ, ജീവിതം ഒന്നേ ഉള്ളു. ഒരുപാടു വ്യാകുലതയോടെ ജീവിക്കാതെ, സ്വന്തം അഗ്രഹങ്ങൾ കുടി പൂർത്തിയാകുവാൻ പരിശ്രമിക്കണം, അതിനും സമയം കണ്ടെത്തണം. പണ്ടത്തെ അമ്മമാർക്ക് 8-10 കുട്ടികൾണ്ടായിരുന്നു. അവർകൊന്നും ഒരു ടെൻഷനുമില്ലായിരുന്നു. 80-90 വയസ്സുവരെ ജീവിക്കുന്നവർ. എന്നാൽ ആധുനിക അമ്മമാർ 50 വയസ്സാകുമ്പോളേക്കും രോഗികൾ ആകുന്നു. അത്പോലെ, കുടുംബത്തിലെ മറ്റ് അംഗങ്ങൾ അമ്മയെ സ്‌നേഹത്തോടെ ചേർത്തുപിടിച്ചു, അവരുടെ ആഗ്രഹങ്ങൾ സാധിച്ചുകൊടുക്കുക. അങ്ങനെ ഈ ജീവിതം സന്തോഷകരമാക്കാം.
എല്ലാവർക്കും സ്നേഹം വാരിവിതറുന്നു.
തന്റെ പുതിയ സിനിമയുടെ അഡ്വാൻസ് തുകയിൽ നിന്നും രണ്ട് ലക്ഷം രൂപ മിമിക്രി കലാകാരൻമാർക്ക് നൽകി നടൻ സുരേഷ് ഗോപി. തന്റെ വരാനിരിക്കുന്ന ചിത്രമായ ഒറ്റക്കൊമ്പന്റെ അഡ്വാൻസ് തുകയിൽ നിന്നുമാണ് മിമിക്രി കലാകാരൻമാർക്ക് കൈമാറിയിരിക്കുന്നത്. ഇനി താൻ അഭിനയിക്കുന്ന എല്ലാ സിനിമയിൽ നിന്നും രണ്ട് ലക്ഷം രൂപ മായ്‌ക്ക് കൈമാറുമെന്ന് 2021-ൽ സുരേഷ് ഗോപി വാക്ക് നൽകിയിരുന്നു. ആ വാഗ്ദാനമാണ് ഇപ്പോൾ അദ്ദേഹം പാലിച്ചിരിക്കുന്നത്. താരത്തിന്റെ വരാനിരിക്കുന്ന ചിത്രം ഒറ്റക്കൊമ്പന്റെ അഡ്വാൻസ് തുക ലഭിച്ചുവെന്നും വാഗ്ദാനം ചെയ്തതുപോലെ രണ്ട് ലക്ഷം രൂപയുടെ ചെക്ക് ഇന്ന് തന്നെ സംഘടനയ്‌ക്ക് കൈമാറുമെന്നും സുരേഷ് ഗോപി ഫേസ്ബുക്കിലൂടെ അറിയിച്ചു.
ഇതിനോടകം തന്നെ സുരേഷ് ഗോപി സോഷ്യൽ മീഡിയയിൽ താരമായിരിക്കുകയാണ്. നേരത്തേയും സിനിമയുടെ അഡ്വൻസ് തുക ലഭിച്ചപ്പോൾ രണ്ട് ലക്ഷം രൂപ സുരേഷ് ഗോപി കൈമാറിയിരുന്നു. മിമിക്രി താരങ്ങൾക്കൊപ്പമുള്ള മാ മാമാങ്കം എന്ന പരിപാടിയിൽ വച്ചാണ് സുരേഷ് ഗോപി ഈ വാഗ്ദാനം നൽകിയത്.“വാർധക്യത്തിലാണ് നല്ല കാലം വരുന്നത്. എനിക്കും അങ്ങനെയാണ്. സമ്പാദിച്ച് കൊണ്ടിരിക്കുന്ന കാശിൽ നിന്നും ഇത്ര തരാമെന്ന് പറയുന്നതിൽ ഒരു കുറച്ചിലുണ്ട്. പക്ഷേ ഞാൻ വാക്ക് തരുന്നു, ഇവിടുന്ന് അങ്ങോട്ട് ചെയ്യുന്ന ഓരോ സിനിമയിൽ നിന്നും രണ്ടു ലക്ഷം രൂപ, ദാനമല്ല” എന്നാണ് സുരേഷ് ഗോപി പറഞ്ഞത്.
ഉൽപന്നങ്ങളുടെ കുതിച്ചുയരുന്ന വിലകൾക്കിടയിൽ വിതരണ ശൃംഖലയിലെ ക്ഷാമത്തെക്കുറിച്ച് മുന്നറിയിപ്പ് നൽകുന്ന ഒരു കൂട്ടം കർഷകരുടെ അഭിപ്രായത്തിൽ, യുകെ ഭക്ഷ്യ പ്രതിസന്ധി നേരിടുകയാണ്. യുദ്ധവും ഇന്ധവിലക്കയറ്റവും തൊഴിലാളിക്ഷാമവും എല്ലാം കൂടി ചേര്‍ന്ന് യുകെയിലുണ്ടാക്കിയിരിക്കുന്ന വിലക്കയറ്റത്തിന് പുറമെ അവശ്യസാധനങ്ങളുടെ ക്ഷാമവും രൂക്ഷമാവുന്നു. ബിയറും, ചിക്കനും, ബ്രെഡും ക്ഷാമത്തിലേക്ക് നീങ്ങുകയാണ്. ഇതിനു പുറമെ ഭക്ഷ്യ എണ്ണയ്ക്കും സൂപ്പര്‍മാര്‍ക്കറ്റുകളില്‍ റേഷനിങ് ആരംഭിച്ചിട്ടുണ്ട്.
ഭക്ഷ്യ ഉത്പന്നങ്ങളുടെ ക്ഷാമവും ഹോള്‍സെയില്‍ വിലയും ചേര്‍ന്ന് ഭക്ഷ്യപ്രതിസന്ധിക്ക് രൂപം നല്‍കുന്നുവെന്ന് കര്‍ഷകര്‍ ചൂണ്ടിക്കാട്ടുന്നു. ബ്രെഡ്, പാസ്ത, ബിയര്‍, ചിക്കന്‍, സോസേജുകള്‍ എന്നിവയ്ക്ക് ക്ഷാമവും, ഉയര്‍ന്ന വിലയും നേരിടുന്ന അവസ്ഥയാണെന്നാണ് മുന്നറിയിപ്പ്.
സണ്‍ഫ്‌ളവര്‍ ഓയില്‍ വാങ്ങുന്നതിന് പ്രധാന സൂപ്പര്‍മാര്‍ക്കറ്റുകള്‍ ഇതിനകം തന്നെ പരിധി ഏര്‍പ്പെടുത്തിക്കഴിഞ്ഞു. ഉക്രെയിനില്‍ നിന്നുമാണ് പ്രധാനമായും ഇത് എത്തിക്കുന്നത്. മറ്റ് സാധനങ്ങളുടെ ലഭ്യത കുറയുന്നതിനാല്‍ ഭക്ഷ്യ ശൃംഖലയില്‍ വിലകള്‍ ഉയരുന്നതായും റിപ്പോര്‍ട്ടുണ്ട്. ഇതോടെ തെരഞ്ഞെടുക്കാന്‍ കഴിയുന്ന സാധനങ്ങളുടെ എണ്ണം കുറയുകയും, കുടുംബ ബജറ്റില്‍ പ്രതിഫലനം സൃഷ്ടിക്കപ്പെടുകയും ചെയ്യുന്നുണ്ട്.
എന്‍വയോണ്‍മെന്റ് സെക്രട്ടറി ജോര്‍ജ് യൂസ്റ്റിസുമായി നടത്തിയ അടിയന്തര ചര്‍ച്ചകളില്‍ പ്രതിസന്ധി സംബന്ധിച്ച് മുന്നറിയിപ്പ് നല്‍കിയതായി കര്‍ഷക നേതാക്കള്‍ വ്യക്തമാക്കി. ‘ഇപ്പോള്‍ സണ്‍ഫ്‌ളവര്‍ ഓയിലിനെ കുറിച്ചാണ് സംസാരിക്കുന്നത്. നാളെ ഇത് മറ്റ് ഉത്പന്നങ്ങളിലേക്കും പടരും. ഉക്രെയിന്‍ പ്രതിസന്ധി കൈവിട്ട് പോകുകയാണ്. സൂപ്പര്‍മാര്‍ക്കറ്റ് ഷെല്‍ഫുകള്‍ എപ്പോഴും നിറച്ച് വെയ്ക്കാന്‍ കഴിയില്ലെന്നാണ് ഇതോടെ വ്യക്തമാകുന്നത്’, ലണ്ടന്‍ യൂണിവേഴ്‌സിറ്റിയിലെ ഫുഡ് പോളിസി എമിറെറ്റസ് പ്രൊഫസര്‍ ടിം ലാംഗ് പറഞ്ഞു.
ടെസ്‌കോ, മോറിസണ്‍സ്, വെയ്റ്റ്‌റോസ്, ഐസ്ലാന്‍ഡ് എന്നിവിടങ്ങളില്‍ നിന്നും എത്ര സണ്‍ഫ്‌ളവര്‍ വാങ്ങാമെന്നതിന് പരിധി ഏര്‍പ്പെടുത്തിയിട്ടുണ്ട്. യുക്രൈനും, റഷ്യയും മില്ല്യണ്‍ കണക്കിന് ടണ്‍ ഗോതമ്പും, മറ്റ് ധാന്യങ്ങളും കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളാണ്. ഇതാണ് ഭക്ഷ്യ ഉത്പാദനത്തിനും, മൃഗങ്ങള്‍ക്കുള്ള കാലിത്തീറ്റയ്ക്കും ഉപയോഗിക്കുന്നത്.
പാചക എണ്ണകളുടെ കാര്യത്തില്‍ ധാരാളം ബദലുകളുണ്ടെന്ന് ഷോപ്പര്‍മാര്‍ക്ക് ഉറപ്പുനല്‍കാന്‍ കഴിയുമെന്ന് പലചരക്ക് വിദഗ്ധന്‍ ഗെഡ് ഫട്ടര്‍ പറയുന്നു. 2022 ജനുവരി മുതല്‍ ഒരു ലിറ്റര്‍ സണ്‍ഫ്ലവര്‍ ഓയില്‍ ശരാശരി 12 പെന്‍സ് വര്‍ധിച്ച് 1.26 പൗണ്ട് ആയി ഉയര്‍ന്നതായി ഡാറ്റ സൂചിപ്പിക്കുന്നു. അതായത് 10% ത്തിലധികം വര്‍ധനവ്.
ക്രിസ്‌പ്‌സ്, ഓവന്‍ ചിപ്‌സ് തുടങ്ങിയ ഉല്‍പ്പന്നങ്ങളില്‍ സൂര്യകാന്തി എണ്ണ ഒരു ചേരുവയായി ഉപയോഗിക്കുന്ന യുകെ ഭക്ഷ്യ നിര്‍മ്മാതാക്കളും വിതരണത്തെക്കുറിച്ചുള്ള ആശങ്കകള്‍ പങ്കുവയ്ക്കുന്നു.
സ്‌നോഡോണിയയിൽ നിന്നുള്ള കർഷകനായ ഗാരെത് വിൻ ജോൺസ് ജിബി ന്യൂസിനോട് പറഞ്ഞു: “ഞങ്ങൾ ഭക്ഷ്യക്ഷാമത്തിലേക്ക് ഉറങ്ങുകയാണ്, അതൊരു വസ്തുതയാണ്.”
അദ്ദേഹം കൂട്ടിച്ചേർത്തു: “ചുറ്റുപാടുമുള്ള 10 ഫാമുകളിലേക്ക് എനിക്ക് നിങ്ങളെ കൊണ്ടുപോകാം – കോഴി കർഷകർ, മുട്ട ഉത്പാദകർ, പാൽ ഉത്പാദകർ, ബീഫ്, ആട്ടിൻ എന്നിവ വരെ, തീറ്റ വില മേൽക്കൂരയിലൂടെ പോകുന്നു.
കൊച്ചി നഗരത്തില്‍ നാലു വീടുകളില്‍ അടുത്തടുത്ത ദിവസങ്ങളില്‍ നടന്ന മോഷണക്കേസിലെ പ്രതികള്‍ പിടിയില്‍. ഉത്തര്‍പ്രദേശ് സമ്പാല്‍ സ്വദേശി ചന്ദ്രബന്‍ (38), ഡല്‍ഹി സ്വദേശികളായ ജെ.ജെ. കോളനിയില്‍ മിന്റു വിശ്വാസ് (47), ഹിജായപ്പുര്‍, സ്വദേശി ഹരിചന്ദ്ര (33) എന്നിവരാണ് പിടിയിലായത്. ചുരുങ്ങിയ സമയംകൊണ്ട് കിട്ടാവുന്നത്ര സ്വര്‍ണവും പണവും അപഹരിച്ച് മടങ്ങുകയാണ് സംഘത്തിന്റെ രീതി.
21-നാണ് നെടുമ്പാശ്ശേരിയില്‍ മൂന്നംഗ സംഘം വിമാനമിറങ്ങിയത്. നഗരത്തില്‍ പൂട്ടിക്കിടക്കുന്ന വലിയ വീടുകളാണ് ഇവരുടെ ലക്ഷ്യം. വന്നിറങ്ങിയ ദിവസംതന്നെ ഇവര്‍ കടവന്ത്ര ജവഹര്‍ നഗറിലുള്ള വീട്ടില്‍ കയറി എട്ടുലക്ഷം രൂപയുടെ സ്വര്‍ണാഭരണങ്ങള്‍ കൈക്കലാക്കി. അടുത്തദിവസം എളമക്കര കീര്‍ത്തിനഗറിലെ വീട്ടില്‍നിന്ന് മൂന്നുപവന്‍ സ്വര്‍ണവും 8,500 രൂപയും കവര്‍ന്നു. അടുത്ത മോഷണത്തിന് പദ്ധയിടുന്നതിനിടെയാണ് പോലീസ് ഇവരെ കുടുക്കിയത്.
നഗരത്തില്‍ അടുത്തടുത്ത ദിവസങ്ങളില്‍ രണ്ട് മോഷണങ്ങള്‍ നടന്നതോടെ പോലീസ് പരിശോധന വ്യാപകമാക്കി. ഡോഗ് സ്‌ക്വാഡിനെ ഉപയോഗിച്ചും പരിശോധന നടത്തി. സി.സി.ടി.വി. ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍നിന്ന് രണ്ടു കവര്‍ച്ചകളും നടത്തിയത് ഒരു സംഘമാണെന്ന് ബോധ്യമായി. തുടര്‍ന്ന്, സിറ്റി പോലീസ് കമ്മിഷണര്‍ സി.എച്ച്. നാഗരാജുവിന്റെ നിര്‍ദേശത്തില്‍ കടവന്ത്ര, എളമക്കര, നോര്‍ത്ത്, സെന്‍ട്രല്‍ സ്റ്റേഷനിലെ ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി പ്രത്യേക അന്വേഷണ സംഘം രൂപവത്കരിച്ചു.
സി.സി.ടി.വി.യില്‍നിന്ന് ലഭിച്ച ചിത്രങ്ങള്‍ ഉപയോഗിച്ച് ജില്ലയിലെ മുഴുവന്‍ സ്റ്റേഷനുകളിലെയും പോലീസുകാരെ ഉപയോഗിച്ച് ഇതരസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലങ്ങളിലും ഹോട്ടലുകളിലും ലോഡ്ജുകളിലും പരിശോധന നടത്തി. പുലര്‍ച്ചെ രണ്ടുമണിയോടെ പ്രതികള്‍ താമസിച്ചിരുന്ന ലോഡ്ജ് കണ്ടെത്തുകയായിരുന്നു. തിരിച്ചറിയല്‍ രേഖയും ഫോണ്‍നമ്പര്‍ എന്നിവയും പരിശോധിച്ച് പ്രതികളാണെന്ന് ഉറപ്പിച്ചു. അടിയ്ക്കടി താമസസ്ഥലം മാറുന്നവരായിരുന്നു ഇവര്‍.
രണ്ടിടത്തെ മോഷണത്തിനുശേഷം പോലിസ് സംഘം കൊച്ചിയില്‍മുഴുവന്‍ പരിശോധന നടത്തുന്നതിനിടെ, എളമക്കര മണിമല ക്രോസ്‌റോഡിലെ വീട്ടില്‍നിന്ന് ഒന്നരലക്ഷം രൂപ വിലവരുന്ന വാച്ചും പാലാരിവട്ടത്തെ വീട്ടില്‍നിന്ന് 35,000 രൂപയും കവര്‍ന്നിരുന്നു. ഇതിനുശേഷമാണ് പ്രതികള്‍ പിടിയിലായത്.
നടിയെ ആക്രമിച്ച കേസിന്റെ പശ്ചാത്തലത്തില്‍ ദിലീപ്- മഞ്ജു വാര്യര്‍ വിവാഹ ബന്ധം സോഷ്യല്‍ മീഡിയയില്‍ അടക്കം ചര്‍ച്ചയാവുകയാണ്. ദിലീപിതിരെ ഭാഗ്യലക്ഷ്മി ഒരു ചാനൽ ചർച്ചയിൽ നടത്തിയ വെളിപ്പെടുത്തൽ അക്ഷരാർത്ഥത്തിൽ ഞെട്ടിപ്പിക്കുന്നതാണ്. ദിലീപ് കാവ്യ ബന്ധത്തെ കുറിച്ചും അത് മഞ്ജു അറിഞ്ഞതിനെ കുറിച്ചെല്ലാമായിരുന്നു ഭാഗ്യലക്ഷ്മി പറഞ്ഞത്.
മഞ്ജു വാര്യയർ മീനാക്ഷിയെ പ്രസവിച്ച് രണ്ട് മാസം തികയും മുമ്പ് തന്നെ കാവ്യയും ദിലീപും ബന്ധമുണ്ടായിരുന്നു. ഇക്കാര്യം മഞ്ജു തന്നോട് കരഞ്ഞ് പറഞ്ഞതായി കേരളാ ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷൻ ഉപദേശക സമിതി അംഗം ലിബർട്ടി വെളിപ്പെടുത്തിയിരുന്നു.
ദീലിപിന്റെ വീട്ടിൽ പതിനാല് വർഷക്കാലം മഞ്ജുവാര്യർ കഴിഞ്ഞത് വീട്ടുതടങ്കലിന് സമാനമായാണെന്ന് ലിബർട്ടി ബഷീർ. ദിലീപുമായുള്ള കല്യാണം കഴിഞ്ഞതു മുതൽ അവർ ഒട്ടേറെ സഹിക്കേണ്ടി വന്നു. എന്നാൽ മഞ്ജുവിന്റെ തറവാടിത്തം കൊണ്ടു മാത്രമാണ് ഇതൊന്നും പുറത്തറിയാതിരുന്നതെന്ന് ലിബർട്ടി വെളിപ്പെടുത്തിയിരിക്കുന്നു.
ദിലീപിന്റെ അമ്മ വളരെ ക്രൂരമായാണ് മഞ്ജുവിനോട് പെരുമാറിയത്. മഞ്ജുവിനുള്ള ഫോൺ വന്നാൽ പോലും അത് ആരാണെന്ന് പരിശോധിച്ച് മാത്രമേ അവൾക്ക് നൽകാറുള്ളൂ. വീട്ടിൽ കരഞ്ഞു കഴിയേണ്ട അവസ്ഥയായിരുന്നു ദിലീപിനോടൊപ്പമുള്ള കാലം. സ്വാതന്ത്ര്യമില്ലാതെ കൂട്ടിലടച്ച അവസ്ഥയായിരുന്നു. ദിലീപിന്റെ അനുജൻ അനൂപും അയാളുടെ ഭാര്യയും മാത്രമാണ് മഞ്ജുവിനോട് അല്പമെങ്കിലും നല്ല നിലയിൽ പെരുമാറിയത്.
നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് പ്രതിഭാഗത്തിനെതിരെ അന്വേഷണ സംഘം കോടതിയിൽ സമർപ്പിച്ച അനൂപിന്റെ മൊഴിയിൽ മഞ്ജു മദ്യപാനിയാണെന്ന് അറിയില്ലെന്ന് മറുപടി പറഞ്ഞിരുന്നു. പലവട്ടം മദ്യപിച്ച് വീട്ടിൽ വരാറുണ്ടെന്നും വീട്ടിൽ എല്ലാവർക്കും അത് അറിയാമെന്നും മൊഴി നൽകാൻ അഭിഭാഷകൻ ആവശ്യപ്പെട്ടിട്ടും എനിക്കറിയില്ല, ഞാൻ കണ്ടിട്ടില്ല എന്നായിരുന്നു അനൂപിന്റെ മൊഴി. ഇത് തന്നെ മഞ്ജുവിന്റെ സ്വഭാവ മഹിമക്ക് ഉദാഹരണമാണ്.
ദീലീപിനോട് എനിക്ക് വൈരാഗ്യമുണ്ടെന്നത് സത്യം തന്നെയാണെന്ന് മുൻ ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷൻ പ്രസിഡണ്ടും നിലവിൽ ഉപദേശക സമിതി അംഗവുമായ ബഷീർ പറയുന്നു. താൻ പ്രസിഡണ്ടായിരുന്ന സംഘടന പൊളിച്ചത് ദിലീപാണ്. പ്രൊഡ്യൂസർമാരും വിതരണക്കാരും ചേമ്പറും ദിലീപിനെതിരെ തിരിഞ്ഞപ്പോൾ സഹായിച്ചത് താൻ മാത്രമായിരുന്നു. ദിലീപിനെ ഉൾപ്പെടുത്തി സിനിമ എടുക്കരുതെന്ന് വിലക്കുണ്ടായപ്പോൾ താൻ അയാളെ ചേർത്ത് ഫിലിം എടുത്ത ഒരേ ഒരാൾ താനായിരുന്നു.
എന്നാൽ ദിലീപ് പിന്നീട് ചെയ്തത് പുതിയ സംഘടനയുണ്ടാക്കി തന്നെ വഞ്ചിക്കുകയായിരുന്നു. ആറ് മാസം വരെ തന്റെ തീയ്യേറ്ററുകൾ അടച്ചു പൂട്ടേണ്ട അവസ്ഥയും വന്നു. എന്നാൽ എല്ലാറ്റിനും ദൈവം ദിലീപിന് ശിക്ഷ കൊടുത്തുകൊണ്ടിരിക്കയാണ്. ദിലീപ് വിശ്വസിച്ച ആൾ തന്നെ ഇപ്പോൾ പൊലീസിന് എല്ലാ വിവരവും തെളിവുകളും നൽകുന്നു. രഹസ്യങ്ങൾ സൂക്ഷിക്കാൻ ദിലീപ് നിയോഗിച്ച ആൾ തന്നെയാണ് ശിക്ഷ നേടിക്കൊടുക്കാൻ ഇറങ്ങിയിട്ടുള്ളത്.
കേസിന്റെ ആദ്യഘട്ടത്തിൽ മുഖ്യമന്ത്രിയോട് താൻ പറഞ്ഞിരുന്നു. മമ്മൂട്ടി ഇടപെട്ടാൽ കേസ് തേഞ്ഞുമാഞ്ഞു പോകും. അതോടെ മുഖ്യമന്ത്രിക്ക് തന്നോട് നീരസമുണ്ടായിരുന്നു. മുഖ്യമന്ത്രി പറഞ്ഞിട്ടും അന്നത്തെ ഡി.ജി.പി. അന്വേഷണം കാര്യക്ഷമമാക്കിയില്ല. ഇപ്പോൾ മുഖ്യമന്ത്രിയും ഡി.ജി.പി.യും ക്രൈംബ്രാഞ്ചുമെല്ലാം ഒറ്റക്കെട്ടായി കേസ് സജീവമാക്കുകയാണ്. കുറ്റവാളി ആരായാലും ശിക്ഷ നേടിക്കൊടുക്കമെന്ന കാര്യത്തിൽ പൊലീസ് കാര്യക്ഷമമായി പ്രവർത്തിക്കുന്നു. ബഷീർ പറഞ്ഞു.
മുഖ്യമന്ത്രിയുടെ ഉറച്ച നിലപാടോടെ അന്വേഷണം പൂർവ്വാധികം ശക്തി പ്രാപിക്കുന്നുണ്ട്. അന്വേഷണം മറ്റു ചിലരിലേക്കും എത്തുമെന്നും സൂചനയുണ്ട്. ചലച്ചിത്ര മേഖലയിലെ നിരവധി പേരുടെ ജീവിതത്തെ പ്രതികൂലമായി ബാധിക്കുന്ന സമീപനമാണ് ദിലീപ് സ്വീകരിച്ചതെന്നും അതിന് അദ്ദേഹത്തിന് ദൈവം വലിയ ശിക്ഷ നൽകുമെന്നും ബഷീർ ആവർത്തിച്ചു.
കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് പ്രവർത്തകസമിതി അംഗവും 1985 മുതൽ രാജ്യസഭാംഗവും ആയി പതിറ്റാണ്ടുകളുടെ തട്ടകമായിരുന്ന ഡൽഹിയോടു വിടചൊല്ലി എ.കെ. ആന്റണി വ്യാഴാഴ്ച കേരളത്തിലേക്കു താമസം മാറ്റുന്നു. ഭാര്യ എലിബത്തും ആന്റണിക്കൊപ്പം തിരുവനന്തപുരത്തെ വീട്ടിലേക്കു താമസത്തിനെത്തും.
കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പു പൂർത്തിയാകുന്നതുവരെയെങ്കിലും വർക്കിംഗ് കമ്മിറ്റിയംഗമായി ആന്റണി തുടരും. നിലവിൽ പാർട്ടി അച്ചടക്കസമിതി തലവനാണ്. കോണ്‍ഗ്രസ് തലപ്പത്ത് എല്ലാ സമിതികളിലും അംഗമായ ആന്റണി പാർട്ടിയിലെ ഏറ്റവും സ്വീകാര്യനും അഴിമതിരഹിത മുഖവുമാണ്. സജീവരാഷ്ട്രീയത്തിൽനിന്നു വിരമിക്കുന്പോഴും കേരളത്തിലെ കോണ്‍ഗ്രസിനോടൊപ്പം തുടർന്നും പൂർണമനസോടെ ഉണ്ടാകുമെന്ന് ആന്റണി പറഞ്ഞു. തീർത്തും ഒഴിവാക്കാനാകാത്ത കാര്യങ്ങൾക്കു മാത്രമാകും ഇനി ഡൽഹി യാത്ര.
ആരോഗ്യകാരണങ്ങളും ഡൽഹിയിൽ തീവ്ര തണുപ്പും ചൂടും അന്തരീക്ഷ മാലിന്യവും അടക്കമുള്ള കാരണങ്ങൾ നാട്ടിലേക്കു തിരികെ പറിച്ചുനടാൻ 81-കാരനായ ആന്റണിയെ പ്രേരിപ്പിച്ചു. മുഖ്യമന്ത്രിയായും കെപിസിസി അധ്യക്ഷനായും ഏറെ വർഷം നിറഞ്ഞുനിന്ന തിരുവനന്തപുരത്തേക്കുള്ള തിരിച്ചുവരവ് ആന്റണി ഏതാനും വർഷം മുന്‍പേ തീരുമാനിച്ചിരുന്നു.
രാജ്യസഭയിലേക്ക് ഇനി പരിഗണിക്കേണ്ടതില്ലെന്ന് ഒരു വർഷം മുന്‍പേ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ അറിയിച്ചു. ഇതേത്തുടർന്നാണ് ആന്റണിയുടെ ഒഴിവിൽ ജെബി മേത്തർക്കു നറുക്കു വീണത്. ഏപ്രിൽ ആദ്യം രാജ്യസഭാ കാലാവധി പൂർത്തിയാക്കിയ ആന്റണി വീട് ഒഴിയാനും തന്റെ വീട്ടുസാധനങ്ങൾ തിരുവനന്തപുരത്തെ സ്വന്തം വീട്ടിലേക്കു മാറ്റാനുമുള്ള നടപടികൾ പൂർത്തിയാക്കി.
ഇന്ത്യയിൽ ഏറ്റവും നീണ്ടകാലം പ്രതിരോധമന്ത്രിയെന്ന റിക്കാർഡും കേരളത്തിലെ ഏറ്റവും പ്രായംകുറഞ്ഞ മുഖ്യമന്ത്രിയെന്ന റിക്കാർഡും ആന്റണിക്കാണ്. മൂന്നുതവണ മുഖ്യമന്ത്രിയായ ആന്റണി ഇടക്കാലത്ത് കേന്ദ്ര സിവിൽ സപ്ലൈസ് മന്ത്രിയുമായിരുന്നു.
സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്വിറ്റർ ഇനി ലോകത്തിലെ ഏറ്റവും സമ്പന്നനും ടെസ്‍ല, സ്പേസ്എക്സ് കമ്പനികളുടെ സ്ഥാപകനുമായ ഇലോൺ മസ്കിന് സ്വന്തം. 3.67 ലക്ഷം കോടി രൂപയെന്ന (4400 കോടി ഡോളർ) മോഹവിലയ്ക്ക് കമ്പനി ഏറ്റെടുക്കാൻ കരാർ ഒപ്പുവച്ചു. ഒരു ഓഹരിക്ക് 54.20 യുഎസ് ഡോളർ നൽകിയാണ് ഏറ്റെടുക്കൽ.
മസ്കിന്‍റെ ഏറ്റെടുക്കൽ പദ്ധതി ഐകകണ്ഠ്യേനയാണ് ട്വിറ്റർ കന്പനി ബോർഡ് അംഗീകരിച്ചത്. ട്വിറ്റർ ഏറ്റെടുക്കൽ ഇടപാടുമായി ചർച്ച തുടങ്ങിയതോടെ ഓഹരി വിപണിയിൽ വ്യാപാരം തുടങ്ങിയപ്പോൾ ട്വിറ്റർ ഇങ്കിന്‍റെ ഓഹരികൾ അഞ്ച് ശതമാനം ഉയർന്നിരുന്നു. കരാർ സംബന്ധിച്ച് ഓഹരി ഉടമകളുടെ കൂടെ അഭിപ്രായം തേടാനാണ് ട്വിറ്റർ കമ്പനി ബോർഡിന്‍റെ തീരുമാനമെന്നാണ് ബിബിസി റിപ്പോർട്ട് ചെയ്യുന്നത്.
ഫോർബ്സിന്‍റെ കണക്കനുസരിച്ച്, ഏകദേശം 279 ബില്യണ്‍ ഡോളർ ആസ്തിയുള്ള ലോകത്തിലെ ഏറ്റവും ധനികനായ വ്യക്തിയാണ് മസ്ക്. എന്നാൽ അദ്ദേഹത്തിന്‍റെ പണത്തിന്‍റെ ഭൂരിഭാഗവും ടെസ്ല സ്റ്റോക്കിലാണ്. കന്പനിയുടെ ഏകദേശം 17 ശതമാനം മസ്കിനു സ്വന്തമായുണ്ട്. കൂടാതെ സ്വകാര്യ ബഹിരാകാശ കന്പനിയായ സ്പേസ് എക്സുംകൂടിവരുന്പോൽ അളവറ്റ സന്പത്താണ് മസ്കിന്‍റെ കൈവശമുള്ളത്.
ട്വിറ്റർ ഏറ്റെടുക്കൽ ഇടപാട് നഷ്ടപ്പെടുത്തിയാൽ വലിയൊരു അവസരമാണ് ട്വിറ്റർ ബോർഡിനു നഷ്ടപ്പെടുന്നതെന്ന സൂചന മസ്ക് നൽകിയിരുന്നു. അഭിപ്രായ സ്വാതന്ത്ര്യം ഉറപ്പാക്കാൻ ട്വിറ്റർ സ്വകാര്യ ആസ്തിയാകണമെന്നാണ് മസ്കിന്‍റെ വാദം. തന്‍റെ വിമർശകരും ട്വിറ്ററിൽ തുടരും എന്നാണ് താൻ പ്രതീക്ഷിക്കുന്നതെന്നാണ് മസ്ക് ഒടുവിൽ ട്വിറ്ററിൽ കുറിച്ചിരിക്കുന്നത്.
തോമസ് ചാക്കോ
മങ്കൊമ്പ് : കാലാകാലങ്ങളായി വെള്ളപ്പൊക്കവും , കൃഷിനാശവും , കുടിവെള്ള ക്ഷാമമും, മാറാരോഗങ്ങളും , തൊഴിലില്ലായ്മയുമായി ദുരിതമനുഭവിക്കുന്ന കുട്ടനാടൻ ജനതയെ കരകയറ്റുവാൻ ആം ആദ്മി പാർട്ടി പ്രവർത്തകർ കുട്ടനാട്ടിൽ സജീവ രാഷ്ട്രീയ പ്രവർത്തനം ആരംഭിക്കുന്നു. ഡെൽഹിയിലും , പഞ്ചാബിലും പരീക്ഷിച്ച് വിജയിച്ച ആം ആദ്മി പാർട്ടിയുടെ പ്രകൃതിക്ക് യോജിച്ച വികസന മാതൃക കുട്ടനാട്ടിൽ നടപ്പിലാക്കികൊണ്ട് അരവിന്ദ് കെജ്രരിവാളിന്റെ നന്മയുടെ രാഷ്ട്രീയം കുട്ടനാട്ടുകാരുടെ മനസ്സിൽ ഇടംനേടാനുള്ള പദ്ധതികളാണ് ആം ആദ്മി പാർട്ടിയൊരുക്കുന്നത്.

അതിന്റെ ഭാഗമായി കുട്ടനാട്ടിലെ എല്ലാ പഞ്ചായത്തുകളിലും വാർഡ് തലം മുതൽ മണ്ഡലം മുഴുവനിലും താഴെ തട്ടിൽ ആം ആദ്മി പാർട്ടിയുടെ യൂണിറ്റുകൾ രൂപികരിച്ചുകൊണ്ട് നല്ലൊരു സംഘടന സംവിധാനം ഒരുക്കുവാനുള്ള ശ്രമങ്ങൾക്ക് പാർട്ടി തുടക്കം കുറിച്ചു. ആം ആദ്മി പാർട്ടിയുടെ കുട്ടനാട് മണ്ഡലത്തിലെ ആദ്യ കൺവെൻഷൻ 24 ഏപ്രിൽ 2022 ന്, മങ്കൊമ്പിലെ ബ്രൂക്ക്‌ഷോർ ഹോട്ടലിൽ വച്ച് ആലപ്പുഴ ജില്ലാ കൺവീനർ ശ്രീമതി. സൂസൻ ജോർജ്ജ് ഉത്ഘാടനം ചെയ്തു. ആം ആദ്മി പാർട്ടിയുടെ ആശയങ്ങളെ നെഞ്ചിലേറ്റി കുട്ടനാടിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി എത്തിയ പുതിയ അംഗങ്ങൾക്ക് ഹാർദ്ദവായ സ്വീകരണവും , മെമ്പർഷിപ് വിതരണവും നൽകുകയുണ്ടായി. അതോടൊപ്പം പുതിയ അംഗങ്ങളെ ഉൾപ്പെടുത്തി പഞ്ചായത്ത് തല അഡ്ഹോക്ക് കമ്മറ്റിയും രൂപീകരിച്ചു.





എ.ടി.എം. കവർച്ചയ്ക്ക് കൂറ്റൻ മണ്ണുമാന്തി യന്ത്രവും ഉപയോഗിച്ച് കള്ളന്മാർ. മഹാരാഷ്ട്രയിലെ സംഗ്ലിയിലാണ് മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് കൗണ്ടറിലെ എ.ടി.എം. അപ്പാടെ കടത്തിക്കൊണ്ടുപോയത്. ശനിയാഴ്ച നടന്ന സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
എ.ടി.എം. കൗണ്ടറിന്റെ വാതിൽ ഒരാൾ തുറക്കുന്നതാണ് ആദ്യം ദൃശ്യങ്ങളിലുള്ളത്. പിന്നാലെ മണ്ണുമാന്തി യന്ത്രത്തിന്റെ ബക്കറ്റ് ഉപയോഗിച്ച് വാതിൽ തകർക്കുന്നതും കാണാം. ശേഷം എ.ടി.എം. അപ്പാടെ മണ്ണുമാന്തി യന്ത്രത്തിന്റെ ബക്കറ്റിൽ കോരിയെടുത്ത് പുറത്തേക്ക് കൊണ്ടുപോവുകയായിരുന്നു.
മണ്ണുമാന്തി യന്ത്രം ഉപയോഗിച്ചുള്ള എ.ടി.എം. മോഷണം പോലീസിനെയും അമ്പരപ്പിച്ചിട്ടുണ്ട്. കവർച്ചയുടെ ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിലും വൈറലായി. നിരവധി പേരാണ് ഫെയ്സ്ബുക്കിലും ട്വിറ്ററിലും ഈ ദൃശ്യങ്ങൾ പങ്കുവെച്ചിരിക്കുന്നത്.
മണി ഹെയിസ്റ്റ് 2023? എന്ന ചോദ്യത്തോടെയാണ് ഒരാൾ ഈ ദൃശ്യം പങ്കുവെച്ചത്. ‘ക്രിപ്റ്റോ മൈനിങ്ങിന്റെ കാലത്ത് എ.ടി.എം. മൈനിങ് എന്ന പുതിയ കണ്ടുപിടുത്തം’ എന്നായിരുന്നു മറ്റൊരാൾ നൽകിയ വിശേഷണം. മോഷണരീതിയെ തമാശയായി അവതരിപ്പിച്ചും ഒട്ടേറെ പേർ ദൃശ്യങ്ങൾ പങ്കുവെച്ചു. അതേസമയം, തൊഴിലില്ലായ്മയും ഭക്ഷണത്തിന് ഉയർന്നവിലയും ഉണ്ടാകുമ്പോൾ ഇതുപോലുള്ള കൂടുതൽ സംഭവങ്ങളുണ്ടാകുമെന്നായിരുന്നു ചിലരുടെ പ്രതികരണം.
അടുത്തിടെ, ഇന്ത്യയിൽ നടന്ന മറ്റുചില മോഷണങ്ങളും സാമൂഹികമാധ്യമങ്ങളിലെ വൈറൽ പട്ടികയിൽ ഇടംനേടിയിരുന്നു. ഉത്തർപ്രദേശിൽ ഒരു ഹാർഡ് വെയേഴ്സ് കടയിൽ മോഷണം നടത്തിയ ശേഷം കള്ളൻ നൃത്തം ചെയ്യുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും ബിഹാറിൽ പാലം പൊളിച്ചുകടത്തിയ സംഭവവുമാണ് സാമൂഹികമാധ്യമങ്ങളിൽ ചിരിപടർത്തിയത്.