Latest News

ആശുപത്രി വാസത്തിന് ശേഷം വീട്ടിൽ തിരിച്ചെത്തിയ ശ്രീനിവാസൻ സുഖമായിരിക്കുന്നുവെന്ന് കുടുംബം. ഏപ്രിൽ അവസനാത്തോടെയായിരുന്നു അപ്പോളോ അഡ്‌ലക്‌സ് ആശുപ്രിയിൽ ചികിത്സയിൽ കഴിഞ്ഞ അദ്ദേഹത്തെ ഡിസ്ചാർജ്ജ് ചെയ്തത്. ഇപ്പോഴിതാ ആശുപത്രി വാസത്തിന് ശേഷമുള്ള അദ്ദേഹത്തിന്റെ ഒരു ചിത്രം സോഷ്യൽ മീഡിയയിൽ ചർച്ചയാവുകയാണ്. ഭാര്യ വിമലയോടൊപ്പമുള്ള ചിത്രമാണ് ശ്രദ്ധനേടുന്നത്.

തന്നെ കാണാനെത്തിയവരെ അദ്ദേഹം കൈയുയർത്തി അഭിവാദ്യം ചെയ്യുന്നതും ചിത്രത്തിൽ കാണാം. ആരോഗ്യ നിലയെ കുറിച്ച് കഴിഞ്ഞ ദിവസം മകൻ ധ്യാനും പ്രതികരിച്ചിരുന്നു. പഴയതുപോലെയാകാൻ ഇനിയും കുറച്ച് സമയം വേണ്ടിവരും. ഇപ്പോഴും അച്ഛൻ സംസാരിച്ച് തുടങ്ങിയിട്ടില്ല, പൂർണമായും ഭേദപ്പെടാൻ കുറച്ച് കാലതാമസം എടുത്തേക്കുമെന്നാണ് ധ്യാൻ പറഞ്ഞത്. മാർച്ച് 30നാണ് നെഞ്ചുവേദനയെ തുടർന്ന് താരത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്.

 

അടുത്ത ദിവസം തന്നെ ബൈപ്പാസ് സർജറിയ്‌ക്ക് വിധേയമാക്കുകയും ചെയ്തിരുന്നു. ശസ്ത്രക്രിയയ്‌ക്ക് ശേഷം മൂന്ന് ദിവസം വെന്റിലേറ്ററിൽ കഴിഞ്ഞ അദ്ദേഹത്തെ വെന്റിലേറ്ററിൽ നിന്നും മാറ്റിയതോടെ അണുബാധയുണ്ടായി. ഇതോടെ വീണ്ടും വെന്റിലേറ്ററിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഏപ്രിൽ 12ന് ശ്രീനിവാസനെ വെന്റിലേറ്ററിൽ നിന്നും മാറ്റിയിരുന്നു. ഏപ്രിൽ അവസാന വാരമാണ് അദ്ദേഹത്തെ ഡിസ്ചാർജ്ജ് ചെയ്യുന്നത്.

ഒരു വര്‍ഷം മുമ്പാണ് കോവിഡിന്റെ രണ്ടാം തരംഗം ശക്തി പ്രാപിച്ചുതുടങ്ങിയ സമയം. എന്റെ മൂത്ത മകന്‍ സച്ചിനും കോവിഡ് പിടിപെട്ടു. അത് രൂക്ഷമായി അവനെ ബാധിക്കുകയും ചെയ്തു. ശ്വാസകോശം ചുരുങ്ങിപോവുകയായിരുന്നു. ആരോഗ്യനില അത്യന്തം ഗുരുതരമായിരുന്നു. ഗുജറാത്തില്‍നിന്ന് സന്ദേശം വരുമ്പോള്‍ സഹായത്തിന് ആരെ സമീപിക്കണമെന്ന് എനിക്കൊരു രൂപവുമുണ്ടായിരുന്നില്ല. പെട്ടെന്ന് സുരേഷ്‌ഗോപിയെ ഓര്‍ത്തു. ഞാന്‍ അദ്ദേഹത്തെ വിളിച്ചു. കരച്ചിലോടെയാണ് ഞാന്‍ സുരേഷിനോട് കാര്യങ്ങള്‍ വിശദീകരിച്ചത്. വിശദാംശങ്ങള്‍ എല്ലാം ചോദിച്ചറിഞ്ഞശേഷം അദ്ദേഹം ഫോണ്‍വച്ചു. പിന്നീട് നടന്നതെല്ലാം അത്ഭുതങ്ങളായിരുന്നു.

ഗുജറാത്തില്‍നിന്ന് കിലോമീറ്ററുകള്‍ അകലെയുള്ള ഒരു റിമോട്ട് സ്ഥലത്താണ് മകന്‍ ജോലി ചെയ്യുന്ന ഓയില്‍ കമ്പനി. അവിടെയുള്ള എം.പിയെ സുരേഷ്‌ഗോപി ബന്ധപ്പെട്ടു. ഒന്നല്ല നാല് എം.പിമാരുടെ സഹായമാണ് അദ്ദേഹം തേടിയത്. അതിനുപിന്നാലെ അത്യാധുനിക സൗകര്യമുള്ള ആംബുലന്‍സ് എത്തി. അഞ്ച് മണിക്കൂര്‍ യാത്ര ചെയ്താണ് മകനെയും കൊണ്ടവര്‍ രാജ്‌കോട്ടിലെ ഹോസ്പിറ്റലില്‍ എത്തിയത്. അവിടെ എല്ലാത്തിനും തയ്യാറെടുത്ത് ഡോക്ടര്‍മാരും ആശുപത്രി അധികൃതരും കാത്തുനില്‍പ്പുണ്ടായിരുന്നു.

ഒരല്‍പ്പംകൂടി വൈകിയിരുന്നെങ്കില്‍ മകനെ ജീവനോടെ തിരിച്ചുകിട്ടില്ല എന്നായിരുന്നു ഡോക്ടര്‍മാര്‍ പറഞ്ഞത്. സുരേഷിന്റെ ഇടപെടലുകള്‍ ഒന്നുകൊണ്ട് മാത്രമാണ് അവനെ കൃത്യസമയത്ത് ഹോസ്പിറ്റലില്‍ എത്തിക്കാനായതും ചികിത്സകള്‍ തുടരാനും കഴിഞ്ഞത്. ഇന്നെന്റെ മകന്‍ ജീവിച്ചിരിക്കുന്നെങ്കില്‍ അതിന് കാരണക്കാരന്‍ സുരേഷ്‌ഗോപിയാണ്. സുരേഷിനെ എനിക്ക് ഒരിക്കലും മറക്കാനാകില്ല. അദ്ദേഹം എന്നുമെന്റെ ഹൃദയത്തില്‍ ഉണ്ടാകും.

20 വര്‍ഷങ്ങളുടെ ഇടവേളയ്ക്കുശേഷം താരസംഘടനയായ അമ്മയുടെ ഓഫീസിലെത്തിയ സുരേഷ്‌ഗോപിക്ക് സ്വീകരണങ്ങള്‍ നല്‍കിക്കൊണ്ട് നടത്തിയ പ്രസംഗത്തിലാണ് മണിയന്‍പിള്ള രാജു ഈ അനുഭവം വെളിപ്പെടുത്തിയത്.

അഡോള്‍ഫ് ഹിറ്റ്‌ലര്‍ ജൂതനായിരുന്നുവെന്ന വിദേശകാര്യമന്ത്രി സെര്‍ജി ലാവ്‌റോവിന്റെ വിവാദ പരാമര്‍ശത്തില്‍ റഷ്യ മാപ്പ് പറയണമെന്നാവശ്യപ്പെട്ട് ഇസ്രയേല്‍. ലാവ്‌റോവിന്റേത് മാപ്പര്‍ഹിക്കാത്ത വാക്കുകളെന്ന് ആരോപിച്ച ഇസ്രയേല്‍ റഷ്യന്‍ അംബാസഡറോട് വിശദീകരണം തേടി.

ഉക്രെയ്‌നിനെ നാസി മുക്തമാക്കാനാണ് അവിടെ നടത്തുന്ന സൈനിക നടപടികളെന്ന റഷ്യയുടെ അവകാശ വാദത്തെക്കുറിച്ച് ഇറ്റാലിയന്‍ ചാനലിലെ അഭിമുഖത്തില്‍ വിശദീകരിക്കുമ്പോഴാണ് ലാവ്‌റോവ് വിവാദ പരാമര്‍ശങ്ങള്‍ നടത്തിയത്. ഉക്രെയ്ന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ സെലന്‍സ്‌കിയെ നാസി എന്ന് വിളിച്ച ലാവ്‌റോവ്‌ രാജ്യത്തിന്റെ പ്രസിഡന്റോ മറ്റ് പ്രധാനവ്യക്തികളോ ജൂതരായത് കൊണ്ട് രാജ്യത്ത് നാസി ഘടകങ്ങളില്ലെന്ന് വിശ്വസിക്കേണ്ടതില്ലെന്നും ഹിറ്റ്‌ലറിനും ജൂതവേരുകളുണ്ടായിരുന്നുവെന്നും പറഞ്ഞു. ജൂതരുടെ ഏറ്റവും വലിയ ശത്രുക്കള്‍ ജൂതരാണെന്ന് അവര്‍ തന്നെ പറഞ്ഞിട്ടുള്ളതാണെന്നും ലാവ്‌റോവ് കൂട്ടിച്ചേര്‍ത്തിരുന്നു.

ഇതിനെതിരെയാണ് ഇസ്രയേല്‍ രംഗത്തെത്തിയത്. ചരിത്രത്തിലെ ഏറ്റവും നീചമായ ജൂതവംശഹത്യയ്ക്ക് ജൂതരെത്തന്നെ പഴിക്കുകയാണ് റഷ്യ ചെയ്തിരിക്കുന്നതെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റ് കുറ്റപ്പെടുത്തി. ജൂതര്‍ക്കെതിരെയുള്ള വംശീയതയുടെ ഏറ്റവും താഴ്ന്ന തലമെന്നത് ജൂതന്മാരില്‍ തന്നെ ജൂതവിരുദ്ധത ആരോപിക്കുന്നതാണെന്നും ലാവ്‌റോവിന്റെ പരാമര്‍ശം അതിരുകടന്നെന്നും ഇസ്രയേല്‍ വിദേശകാര്യമന്ത്രി യെയര്‍ ലാപിഡ് പറഞ്ഞു.

ലാവ്‌റോവിന്റെ പ്രസ്താവനകളില്‍ പ്രതിഷേധിച്ച് റഷ്യന്‍ അംബാസഡറെ ഇസ്രയേല്‍ വിദേശകാര്യ മന്ത്രാലയത്തിലേക്ക് വിളിച്ചു വരുത്തിയിട്ടുണ്ട്. ഇതാദ്യമായാണ് റഷ്യയ്‌ക്കെതിരെ കടുത്ത സ്വരത്തില്‍ ഇസ്രയേല്‍ രംഗത്തെത്തുന്നത്. ഉക്രെയ്ന്‍-റഷ്യ വിഷയത്തില്‍ മധ്യസ്ഥശ്രമങ്ങള്‍ക്ക് മുന്‍കൈ എടുത്ത രാജ്യമായിരുന്നു ഇസ്രയേല്‍.

ബലാത്സംഗ പരാതി വിജയ് ബാബുവിനെതിരെ ഉയർന്ന് വന്നതിന് പിന്നാലെ നിരവധി പേരാണ് നടനെതിരെ പരസ്യമായി രംഗത്ത് വന്നിരിക്കുന്നത്. ഇപ്പോൾ വിജയ്ബാബുവിനെ കുറിച്ച് സാന്ദ്ര തോമസ് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

വിജയ് ബാബുവിന് എതിരെ ബലാത്സംഗ പരാതി ഉയർന്ന സംഭവത്തിൽ രണ്ടു വാക്ക് പറയാൻ സാന്ദ്ര തോമസിനോട് ഒരാൾ കമന്റിലൂടെ ആവശ്യപ്പെടുകയായിരുന്നു. സാന്ദ്ര തോമസ് പങ്കുവെച്ച ചിത്രത്തിനു താഴെയാണ് കമന്റ് എത്തിയത്. ഇതിന് താരം നൽകിയ മറുപടി ആണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.

വിജയ് ബാബുവിനെ കുറിച്ച് രണ്ട് വാക്ക് എന്നായിരുന്നു കമന്റ്. ഒറ്റവാക്കെ ഒള്ളൂ ‘സൈക്കോ’ എന്നായിരുന്നു സാന്ദ്രയുടെ മറുപടി. വിജയ് ബാബുവിന്റെ നിർമ്മാണ കമ്പനി ആയ ഫ്രൈഡേ ഫിലിംസ് ഉണ്ടാക്കിയത് സാന്ദ്ര തോമസും വിജയ് ബാബുവും ചേർന്നായിരുന്നു. ഇരുവരും ഒരുമിച്ചു സിനിമകളും നിർമിച്ചിരുന്നു.

കുറച്ച് നാളുകൾക്ക് മുമ്പ് വിജയ് ബാബു സാന്ദ്ര തോമസിനെ മർദിച്ചതായി പരാതി ഉയർന്നിരുന്നു. മർദനമേറ്റ സാന്ദ്ര കൊച്ചിയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സാന്ദ്രയുടെ പരാതിയിൽ വിജയ് ബാബുവിനെതിരെ പോലീസ് കേസ് എടുക്കുകയും ചെയ്തിരുന്നു. പിന്നാലെയാണ് ലൈംഗിക പീഡന പരാതിയിലും താരം പ്രതികരണം രേഖപ്പെടുത്തിയത്.

ഭക്ഷ്യ വിഷബാധയെ തുടർന്നുള്ള ദേവനന്ദയുടെ മരണത്തിന് ഇടയാക്കിയത് ഷിഗെല്ല സോണി ബാക്ടീരിയ. ഇത് ഹൃദയത്തെയും തലച്ചോറിനെയും ബാധിച്ചതാണ് മരണത്തിന് കാരണമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. പ്രാഥമിക റിപ്പോർട്ട് ആണ് ഇത്. സ്രവങ്ങളുടെ അന്തിമ പരിശോധനാ ഫലം ഇന്നേ ലഭിക്കൂവെന്നു കണ്ണൂർ പരിയാരം ഗവ. മെഡിക്കൽ കോളേജ് അധികൃതർ പറയുന്നു.

ചെറുവത്തൂരിൽ ഷവർമ കഴിച്ചതിനെ തുടർന്നുണ്ടായ ഭക്ഷ്യ വിഷബാധയ്ക്കു കാരണം ഷിഗെല്ല ബാക്ടീരിയ ആണെന്നു കാസർകോട് ജില്ലാ മെഡിക്കൽ ഓഫിസർ (ആരോഗ്യം) ഡോ. എ.വി.രാംദാസ് അറിയിച്ചു. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയ 3 പേരുടെ സ്രവ സാംപിളുകൾ കോഴിക്കോട് മെഡിക്കൽ കോളജിൽ പരിശോധിച്ചപ്പോഴും അവയിൽ ഷിഗെല്ല സ്ഥിരീകരിച്ചിട്ടുണ്ട്.

ചികിത്സയിലുള്ള എല്ലാവർക്കും സമാനമായ രോഗലക്ഷണങ്ങളായതിനാൽ ഷിഗെല്ല തന്നെയെന്നാണു വിലയിരുത്തൽ. അതേസമയം, ദേവനന്ദയുടെ മൃതദേഹം കരിവെള്ളൂർ എവി സ്മാരക ഹയർസെക്കൻഡറി സ്‌കൂളിൽ പൊതുദർശനത്തിനു ശേഷം സംസ്‌കരിച്ചു. സംഭവത്തിൽ ഐഡിയൽ കൂൾബാർ മാനേജരും കേസിലെ മൂന്നാം പ്രതിയുമായ കാസർകോട് പടന്ന സ്വദേശി അഹമ്മദ് അറസ്റ്റിലായി.

കേസിൽ ഇതുവരെ മൂന്നു പേരാണ് അറസ്റ്റിലായത്. സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്ന എഡിഎം നാളെ റിപ്പോർട്ട് നൽകും. ഷവർമ കഴിച്ച് വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 52 ആണ്.

നടന്‍ വിജയ് ബാബുവുമായി ബന്ധപ്പെട്ട് അമ്മയില്‍ വന്‍ തര്‍ക്കമാണ് നടക്കുന്നത്. ഇന്റേര്‍ണല്‍ കമ്മറ്റിയില്‍ നിന്നും മാലാ പാര്‍വതിക്ക് പിന്നാലെ ശ്വേത മേനോനും കുക്കു പരമേശ്വരനും രാജി വെച്ചു. ഇപ്പോള്‍ നടന്‍ സിദ്ദിഖിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് മാലാ പാര്‍വതി. വര്‍ഷങ്ങള്‍ക്ക് മുമ്പ് പുറത്തിറങ്ങിയ ഹാപ്പി സര്‍ദ്ദാര്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ലൊക്കേഷനില്‍ നിന്നും ഉണ്ടായ അനുഭവമാണ് മാലാ പാര്‍വതി പറഞ്ഞത്. ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്നും സിദ്ദിഖില്‍ നിന്നും സങ്കെടപ്പെടുത്തുന്ന അനുഭവം ഉണ്ടായെന്ന് നടി പറഞ്ഞു.

സിദ്ദിഖില്‍ നിന്നും ഹാപ്പി സര്‍ദ്ദാര്‍ സിനിമയുടെ സെറ്റില്‍ നിന്നും ഒരു അനുഭവം ഉണ്ടായിട്ടുണ്ട്. അദ്ദേഹത്തിന്റെ നിലപാടുകള്‍ കാരണം കുറച്ച് അധികം സങ്കടപ്പെട്ടിട്ടുണ്ട്. അവരൊക്കെയുള്ളപ്പോള്‍ എനിക്ക് അമ്മ സംഘടനയില്‍ പ്രതീക്ഷയില്ലെന്നും മാല പാര്‍വ്വതി പറഞ്ഞു.

ഈ സംഭവുമായി ബന്ധപ്പെട്ട് മാല പാര്‍വ്വതി നേരത്തെ ഫേസ്ബുക്കില്‍ ഒരു കുറിപ്പ് പങ്കുവച്ചിരുന്നു. ചിത്രത്തിന്റെ നിര്‍മ്മാതാവിന്റെ കാഷ്യര്‍ മാലാ പാര്‍വ്വതിയുടെ പേര് പരാമര്‍ശിക്കാതെ തങ്ങളുടെ ലൊക്കേഷനില്‍ ഒരു ‘അമ്മ നടി’ കാരവന്‍ ആവശ്യപ്പെട്ടുവെന്ന് ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടതിന് മറുപടിയും കൂടിയാണ് പാര്‍വ്വതി തന്റെ ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.

ആ കുറിപ്പ് ഇങ്ങനെ, ഹാപ്പി സര്‍ദാര്‍ എന്ന സിനിമയില്‍ അമ്മ നടി കാരവന്‍ ചോദിച്ചു എന്നൊരാരോപണം സഞ്ജയ് പാല്‍ ഉന്നയിച്ചിരുന്നു. പ്രൊഡ്യൂസറുടെ കാഷ്യര്‍ ആണ് ആള്‍… ചായ, ഭക്ഷണം, ടോയ്ലറ്റ് പോലെയുള്ള അടിസ്ഥാന സൗകര്യം തരാത്തവരോട് കാരവാന്‍ ചോദിക്കാന്‍ പാടില്ല എന്ന സാമാന്യ ബോധം ഉണ്ട്.

ഉച്ചയ്ക്ക് 3 മുതല്‍ പിറ്റേന്ന് വെളുപ്പിന് 6 വരെ ജോലി ചെയ്യുന്ന സെറ്റില്‍ പ്രാഥമിക ആവശ്യങ്ങള്‍ നിര്‍വഹിക്കാന്‍ തന്നിരുന്നിടത്ത് ബ്ലോക്ക് ആയിരുന്നതിനാലും, മൂത്രമൊഴിക്കാതിരിക്കാനുള്ള അമാനുഷിക കഴിവ് ഇല്ലാതിരുന്നതിനാലും ഞാന്‍ കാരവന്‍ എടുത്തു. എന്റെ സ്വന്തം കാശിന്. എല്ലാ പെണ്‍കുട്ടികള്‍ക്കും വേണ്ടി.

അമ്മ നടി ആണെങ്കിലും മൂത്രം ഒഴിക്കണമല്ലോ? അതോ വേണ്ടേ? നായകനും നായികയ്ക്കും മാത്രമേ ഉള്ളോ ഈ ആവശ്യങ്ങള്‍? സഞ്ജയ് പാല്‍ എന്ന ആള്‍ക്കുള്ള മറുപടിയാണിത്. ബില്ല് ചുവടെ ചേര്‍ക്കുന്നു. ഈ സെറ്റിലെ വിശേഷങ്ങള്‍ പറഞ്ഞാല്‍ തീരില്ല. തല്ക്കാലം നിര്‍ത്തുന്നു.

അഭിനേതാക്കളുടെ സംഘടനയായ അമ്മയിൽ കൂട്ടരാജി. മാലാ പാര്‍വതിക്കു പിന്നാലെ ആഭ്യന്തര പരാതി പരിഹാര സമിതിയില്‍നിന്ന് രാജിവച്ച് ശ്വേത മേനോനും കുക്കു പരമേശ്വരനും. ലൈംഗിക പീഡന പരാതിയില്‍ നടന്‍ വിജയ് ബാബുവിനെതിരെ നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ചാണ് രാജി. വിജയ് ബാബുവിനെതിരെ നടപടിയെടുക്കണമെന്ന് ആഭ്യന്തര പരാതി പരിഹാര സമിതി റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

വിജയ് ബാബു വിഷയത്തിൽ അമ്മ കൈക്കൊണ്ട തീരുമാനം അംഗീകരിക്കില്ല എന്ന നിലപാട് വ്യക്തമാക്കിയായിരുന്നു മാലാ പാ‍ർവതി രാജി സമർപ്പിച്ചത്. വിജയ് ബാബു മാറിനിൽക്കുമെന്നു പറയുന്നത് അച്ചടക്ക നടപടിയല്ല. എക്സിക്യൂട്ടീവിൽനിന്നു മാറ്റിനിർത്തണമെന്നാണ് ഐസിസി ആവശ്യപ്പെട്ടത്. ‘അമ്മ’ എക്സിക്യൂട്ടീവിന്റേത് തെറ്റായ നടപടിയാണ്. ഇത് അംഗീകരിക്കാനാകില്ലെന്നും മാലാ പാര്‍വതി പറഞ്ഞിരുന്നു.

ഇതേ തീരുമാനത്തിനെതിരെയാണ് മാലാ ‍പാർവതിക്കു പിന്നാലെ ശ്വേത മേനോനും കുക്കു പരമേശ്വരനും ആഭ്യന്തര പരാതി പരിഹാര സമിതിയിൽ നിന്നു രാജിവച്ചത്. ഐസിസി അധ്യക്ഷ കൂടിയായിരുന്ന ശ്വേത മേനോന്‍ അമ്മയുടെ വൈസ് പ്രസിഡന്റാണ്.

‘അമ്മ’ എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ നിന്ന് മാറി നില്‍ക്കാമെന്നു നടന്‍ വിജയ് ബാബു അറിയിച്ചിരുന്നു. നിരപരാധിത്വം തെളിയിക്കുന്നതുവരെ മാറിനില്‍ക്കാമെന്നാണ് അറിയിച്ചിരിക്കുന്നത്. വിജയ് ബാബു നല്‍കിയ കത്ത് അമ്മ എക്‌സിക്യൂട്ടീവ് അംഗീകരിച്ചു.

മിന്നു സൽജിത്ത്‌

ജല്പനങ്ങളുടെ ജാലകങ്ങളിൽ
ഒത്തിരി ജീർണ്ണിച്ച
കിനാക്കളുടെ മഴത്തുള്ളികൾ…
നിറയെ പൂത്തുലഞ്ഞ
വാകമരച്ചുവടും,
നറുനിലാവെട്ടവും,
കാതോരമെന്നും
ഈണമിട്ടിരുന്ന ഇണക്കുരുവികളും
കാതങ്ങൾക്കപ്പുറം…
പറക്കമുറ്റാത്ത
ചിന്താശകലങ്ങൾ
നിന്നെത്തേടി അലയുകയായിരുന്നു.
മിഴിവുറ്റ കാല്പനികതയുടെ
തീരങ്ങളിൽ അലിയേണ്ടതുണ്ടെനിക്ക്…
ആർത്തുലച്ച് പെയ്തുത്തോർന്ന
മഴയുടെ ഈണങ്ങളിലൊന്നിലും
അലിയനാകാതെ
ഇവിടെ തങ്ങി നിൽപ്പുണ്ട്
ജീർണ്ണിച്ച കിനാക്കളുടെ
മഴത്തുള്ളികൾ!

മിന്നു സൽജിത്ത്‌

സ്വദേശം എറണാകുളം ജില്ലയിൽ വടക്കൻ പറവൂർ.
എയർഡേൽ ഹോസ്പിറ്റലിൽ നഴ്സ് ആയി ജോലിചെയ്യുന്നു.
പ്രസിദ്ധീകരണങ്ങളിൽ ചെറുകഥകളും കവിതകളും എഴുതാറുണ്ട്.
ഭർത്താവ് – സൽജിത്ത്
മകൻ – സമന്വയ്
 
 സിനിമ കാലത്തിന്റെ, കാലദോഷത്തിന്റെ മാധ്യമമായി മാറുകയാണോ?  മണ്ണിലെ നരകജീവിതത്തിൽ നിന്ന് മോചനം നേടി സ്വർഗ്ഗത്തിൽ സന്തുഷ്ടനായി ജീവിക്കുന്ന മലയാള സിനിമയുടെ പിതാവ് ജെ.സി.ഡാനിയൽ പരലോകത്തിരുന്ന് വിലപിക്കുന്നത്  “പിതാവേ ഇവരോട് ക്ഷമിക്കേണമേ”യെന്നാണ്.  2022 ലെത്തി നിൽക്കുമ്പോൾ സിനിമകളുടെ  ഭാഷ മാറി,  കഥ മാറി, വേഷം  മാറി, സ്ത്രീകളോടുള്ള സമീപനം മാറി. ദുർമോഹികളായ ചെന്നായ്ക്കളെ തിരിച്ചറിയാതെ ധനസമൃദ്ധിയിലും പേരിലും അത്യാഗ്രഹം പൂണ്ടവർ സിനിമയുടെ പഴകിയ മട്ടുപ്പാവിൽ ഇന്നും ജീവിക്കുന്നു.   സിനിമയുടെ തിരശീലയിൽ വെള്ളിമേഘങ്ങളെപോലെ   അരിച്ചരിച്ചു നമ്മിലേക്ക് പുഞ്ചിരിപ്രഭ പൊഴിച്ചുവരുന്ന നിറച്ചാർത്തുള്ള   സുന്ദരി സുന്ദരന്മാരുടെ പോയ്മുഖങ്ങൾ, കായിക -കാലിക-ജാലവിദ്യകൾ  ചിത്രീകരിക്കാൻ ആരും മുന്നോട്ട് വരാറില്ല. എന്റെ “കവിമൊഴി”യിൽ പ്രസിദ്ധികരിച്ച “കാലയവനിക” എന്ന നോവലിൽ  ഒരു നടിയുടെ പ്രത്യാശ നശിച്ച മാനസികാവസ്ഥ എഴുതിയിട്ടുണ്ട്.  അതിലെ രംഗവിവരണങ്ങൾ സിനിമാലോകത്തെ സ്വഭാവ സങ്കീര്ണതകളെ  തുറന്നുകാട്ടുന്നതിനാൽ സിനിമയുടെ അലിഖിത നിയമങ്ങൾ അതൊരു പ്രദർശന വസ്തുവാക്കില്ല. മനുഷ്യ മനസ്സിൽ ധാരാളം ഭൂതങ്ങൾ ജീവിച്ചിരിക്കുന്നത് മനുഷ്യരിലെ ആത്മബോധം വികസിക്കാത്തതുകൊണ്ടാണ്. അതിനവർ ചെയ്യേണ്ടത് നമ്മിലൊളിഞ്ഞിരിക്കുന്ന ദുരാഗ്രഹം മാറ്റി നല്ല കർമ്മം ചെയ്യുകയാണ് വേണ്ടത്. 

 

ചലച്ചിത്രത്തിന്റ ജൈത്രയാത്ര ആരംഭിക്കുന്നത് 1954 ൽ പ്രസിഡന്റിന്റെ വെള്ളിമെഡൽ നേടിയ പി.ഭാസ്കരൻ സംവിധാനം ചെയ്ത   “നീലക്കുയിൽ” എന്ന ചിത്രമെങ്കിലും  1965 ൽ “ചെമ്മീൻ” എന്ന ചിത്രത്തിന് സ്വർണ മെഡൽ  ദേശീയ പുരസ്കാരമായി കിട്ടിയപ്പോഴാണ് മലയാള സാഹിത്യത്തിന്റെ കലാമൂല്യം, മലയാള സിനിമ ശ്രദ്ധിക്കപ്പെട്ടത്.  എന്റെ ആദ്യ നോവൽ “കണ്ണീർപ്പൂക്കൾ” (എസ്.പി.സി.എസ്/എൻ.ബി.എസ് -1990 ) അവതരികയെഴുതിയ തകഴി ശിവശങ്കരപ്പിള്ള സാറുമായി “ചെമ്മിൻ”  സിനിമയിലഭിനയിക്കുന്ന സത്യൻ, മധു, ഷീലയെപ്പറ്റി പറഞ്ഞതിനൊപ്പം ഇന്നത്തെ താരാധിപത്യമൊന്നും അന്നില്ലായിരുന്നുവെന്നും തകഴി സൂചിപ്പിച്ചു.   മദ്യപാനം ചിലർക്ക് ആനന്ദം നല്കുന്നതുപോലെ സിനിമ ഭോഗ്യവസ്തുക്കളിൽ ചില പെൺകുട്ടികൾ  മധുരമധുരമായി വഴുതിവീഴുന്നു.    സിനിമ  രംഗം ചില വമ്പന്മാരുടെ കൈകളിലായതിനാൽ  പെൺകുട്ടികൾ അനുസരിക്കാനൊരുങ്ങി നിൽക്കണമെന്നാണോ?  
 
ഫ്രഞ്ച് സഹോദരന്മാരായ ഔഗസ്റ്റ് -ലൂയി ലെയർമാർ സിനിമാറ്റഗ്രാഫ് കണ്ടുപിടിച്ചതോടെ ലോകമെങ്ങും  തിരശീലയിലേക്ക് ദ്ര്യശ്യങ്ങൾ വിക്ഷേപണം ചെയ്തു തുടങ്ങി.  നമ്മുടെ നാട്ടിലും  കുഞ്ചാക്കോ, പദ്മരാജൻ, കെ.ജി.ജോർജ്,  ടി.വി.ചന്ദ്രൻ, ഹരിഹരൻ, പവിത്രൻ, രാമുകാര്യാട്ട്, ജി.അരവിന്ദൻ,  എം.ഡി.വാസുദേവൻ നായർ, ഫാസിൽ, അടൂർ ഗോപാലകൃഷ്ണൻ,  ഐ.വി.ശശി, ഷാജി എൻ.കരുൺ, കെ.എസ്.സേതുമാധവൻ, സിബി മലയിൽ, ബ്ലെസ്സി, സത്യൻ അന്തിക്കാട്,ലോഹിതദാസ്, ശ്യാമപ്രസാദ്  തുടങ്ങി എത്രയോ ചലച്ചിത്രകാരന്മാരിലൂടെ മലയാള  സിനിമക്ക് കലാമൂല്യമുള്ള  ജീവിത കഥകൾക്ക് പുതുജീവൻ നൽകി ആസ്വാദകരുടെ മനസ്സിൽ ഇടം തേടി. ഇന്ന് ചിലരുടെ ലക്‌ഷ്യം പേരുണ്ടാക്കണം കലാസൃഷ്ടിയേക്കാൾ സമ്പത്താണ് പ്രധാനം. ആ കുട്ടത്തിൽ  ചലച്ചിത്ര-തൊഴിൽ  തിരശീലക്കുള്ളിൽ സ്ത്രീകളോട് കാട്ടുന്ന ബീഭത്സതയുടെ, ചുഷണങ്ങളുടെ ചുരുളുകൾ നിവർത്താൻ വെക്തിത്വമുള്ള സ്ത്രീകൾ    പിന്തിരിഞ്ഞോടാതെ സ്ത്രീകളെ പിച്ചിച്ചീന്തിയെറിയുന്നവർക്കെതിരെ  ശബ്ദമില്ലത്തവരുടെ ശബ്ദമായി രംഗത്ത് വന്നിരിക്കുന്നു.  തെഴിൽ രംഗത് നടക്കുന്ന ദുരുഹതകൾ മാറ്റി  സ്ത്രീകൾ അനുഭവിക്കുന്ന പീഡനങ്ങൾ പുറത്തു കൊണ്ടുവരുമോ?  
 
ആദ്യ കാലങ്ങളിൽ മലയാള സിനിമകൾ ഇന്ത്യൻ സിനിമക്ക് തന്നെ മാതൃകയായിരിന്നു. അന്ന് ധനത്തിന് ഒരു വേലിയുണ്ടായിരുന്നു. ആ വേലി  ധർമ്മ നീതിയായിരിന്നു. ഇന്ന്  സിനിമയിൽ  ധനം കള്ളപ്പണമായാലും പെരുകി. മനുഷ്യരുടെ അത്യാർത്തി, ആഡംബര ജീവിതം, ശരീരം പങ്കിട്ടാലും ജീവിതാനന്ദം തുടങ്ങിയവയിൽ മനുഷ്യർ മുങ്ങിപ്പോകുന്നു. പേരിനും പ്രശസ്തിക്കുംവേണ്ടി ഭ്രാന്തുപിടിച്ചു നടക്കുന്നവരാണ്  പൈശാചികമായി പിച്ചിച്ചീന്തുന്നത്. അതൊന്നും പുറത്തുപറയാതെ   ഭീരുക്കളായ പെൺകുട്ടികൾ നമ്മുടെ മുന്നിൽ  നിത്യവും  മരിച്ചുകൊണ്ടിരിക്കുന്നു. കലാ സാഹിത്യ രാഷ്ട്രീയ വേദികളിൽ കാണപ്പെടുന്നതുപോലെ “നീ എന്റെ പുറം ചൊറിയുക, ഞാൻ നിന്റെ പുറം ചൊറിയാം” എന്ന സിന്താന്തം ചിലരുടെ സ്വകാര്യതാല്പര്യങ്ങൾക്കായി ശരീരം ബലികൊടുക്കാൻ തയ്യാറല്ല എന്നതിന്റ തെളിവാണ്. സ്ത്രീകൾ തൊഴിൽ ചെയ്യുന്ന പല മേഖലകളിലും പല സ്ത്രീകളും ഒട്ടകപക്ഷിയെപോലെയാണ്. ആരും കാണാതിരിക്കാൻ തല മണ്ണിൽ പുഴ്ത്തിവെക്കും.  ഒരുപക്ഷെ ജീവിത ഭദ്രത നോക്കിയും വിദൂരഭാവിയെ ഓർത്തു തീരുമാനങ്ങൾ എടുക്കാതെ പൊരുത്തപ്പെട്ടുപോകുന്നു. ഇവിടെ സ്ത്രീപീഡകർക്ക് മുന്നിൽ സ്ത്രീകൾ തടവുകാരായി മാറുന്നു. സ്ത്രീകളെ വരിഞ്ഞുകെട്ടിയിരിക്കുന്ന ഈ ചങ്ങലകളെ പൊട്ടിച്ചെറിയാൻ സർക്കാരുകളാണ് മുന്നോട്ട് വരേണ്ടത്. ചില രാഷ്ട്രീയ പാർട്ടികൾ  അധികാരം നിലനിർത്താൻ  ജനങ്ങളെ വിഭജിച്ചു നിർത്തുന്നതുപോലെ സ്ത്രീകളെ വിഭജിക്കരുത്. 
 
ഈ അവസരം ഓർമ്മയിലെത്തിയത് വർഷങ്ങൾക്ക് മുൻപ് സ്പെയിനിൽ കണ്ട കാളപ്പോരാണ്. അതെന്റെ “കാറ്റിൽ പറക്കുന്ന പന്തുകൾ” എന്ന യാത്രവിവരണത്തിലുണ്ട്.  സ്ത്രീകൾ തൊഴിൽ ചെയ്യുന്ന മേഖലകളിൽ  ചിലർ പെൺകുട്ടികളെ കാളപ്പോരിനൊരുക്കുന്നതുപോലെ മെരുക്കിയെടുക്കുന്നു. ഒരിക്കൽ ആ കാമചാലിൽ വീണാൽ രക്ഷപ്പെടുക പ്രയാസമാണ്.  കാളകൾക്ക് രക്ഷപ്പെടാനാവാതെ എല്ലായിടവും കെട്ടിയടച്ചു് കാളപ്പോര് കണ്ട് രസിക്കുന്ന, കയ്യടിക്കുന്ന, കാളയുടെ രക്തവും മാംസവും വാർന്നുപോയാലും മദ്യ   മാംസ  ലഹരിയുടെ നിലാവിൽ ആനന്ദം കാണുന്ന എന്തും മായാജാലകങ്ങൾപോലെ കണ്ടരിക്കുന്ന കുറെ പ്രേക്ഷകർ.  കാളകളോടെ കാട്ടുന്ന ക്രൂരതപോലെ തിരശീലക്കുള്ളിൽ ഈ കാളപ്പോര് ചിലർക്ക് വിനോദമാണ്. ജീവിതത്തിൽ സർവ്വ സുഖങ്ങളും തേടിപ്പോകുന്ന, ധനവും പേരും പ്രശസ്തിയും ആഗ്രഹിക്കുന്നവരുടെ മനോരഥം സാഫല്യമടയുമ്പോൾ ആ പാപമാലിന്യത്തിൽ പുതഞ്ഞുപോകാൻ സ്ത്രീത്വം അനുവദിക്കാത്തവരുമുണ്ട്. ആ അഴുക്ക് ചാലിൽ വീണ പ്രമുഖ നടിനടന്മാരുള്ളതുകൊണ്ടാകാം ജസ്റ്റിസ് ഹേമ കമ്മീഷൻ റിപ്പോർട്ട് പുറത്തുവിടരുതെന്ന് സർക്കാരിനെ നിർബന്ധിക്കുന്നത്. ഈ കൂട്ടർ സിനിമയിലെന്നപോലെ ജീവിതത്തിൽ മാറോടണക്കുകയും, മൂർദ്ധാവിൽ ചുംബിക്കുകയും കാമലീലകളിൽ ഏർപ്പെടുകകയും ചെയ്യുമ്പോൾ ഈ പാപഭാരം വിട്ടൊഴിയുകില്ലെന്നോർക്കുക. മാംസം കൊതിച്ചു നിൽക്കുന്ന കഴുകന്മാരെ തിരിച്ചറിയാത്തവർ പെണ്ണിന് പെൺതന്നെ സ്ത്രീധനം എന്ന് തിരിച്ചറിയുക. പുരുഷാധിപത്യത്തിന് സ്ത്രീകളെ വിട്ടുകൊടുക്കരുത്. 
സിനിമ രംഗം അടക്കിവാഴുന്നവരുടെ മുന്നിലേക്ക് ചെല്ലുന്നവർ    ഉൾ കാഴ്ചകളോ, സൂക്ഷമ ശരീരമെന്ന അറിവോയില്ലാത്തവരാണ്.  ഈ കൂട്ടർ മനസ്സിലാക്കേണ്ടത്  സ്തുതിഗീതങ്ങളിൽ, സമ്പൽ സമൃദ്ധിയിൽ അഹംങ്കാരികളായി ജീവിച്ചാൽ എത്ര  കുളിച്ചുശുദ്ധിവരുത്തിയാലും ആ ശരീരം മാലിന്യംപുരണ്ടതാണ്.  സ്ത്രീകളുടെ തൊഴിലിടം  ധാരാളം നിഗുഢതകൾ ഒളിഞ്ഞിരിക്കുന്നത്  അറിഞ്ഞിട്ടും പലപ്പോഴും മൗനികളായി അറിയാതെ നടക്കുന്നു. അതിന് പുരുഷന്മാരെ  കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. ശാരീരിക പീഡനങ്ങൾ ഏറ്റുവാങ്ങുന്നവർ അടച്ചുപൂട്ടിയ മനസ്സിന്റെ മടിത്തട്ടിൽ എങ്ങുമെങ്ങും തൊടാതെ കൊണ്ടുനടക്കുന്നു.  മിക്ക തൊഴിലിടങ്ങളിലും സ്ത്രീകൾ അസ്വസ്ഥരാണ്. മാനസിക സംഘർഷങ്ങൾ അനുഭവിക്കുന്നവരാണ്. തീപ്പൊരി നിറഞ്ഞ കണ്ണുകളോടെ നോക്കാന്പോലും കരുത്തില്ലാതെ സ്വന്തം കർത്തവ്യത്തിൽ നിന്നകലുന്നു. വിദ്യഭ്യാസ പഠനമേഖലകളിൽ, തൊഴിലിടങ്ങളിൽ  നവീന സംസ്കാരത്തെ വളർത്തുന്ന നിയമങ്ങൾ, ബോധവൽക്കരണമാണ് വേണ്ടത്. ഇന്ത്യയിലെ സ്ത്രീകൾ ചാണകം മെഴുകി നിലത്തിരുന്ന കാലമല്ലെന്നോർക്കുക. വികസിത രാജ്യങ്ങളിലെ സ്ത്രീപുരുഷ നിയമങ്ങൾ പ്രാബല്യത്തിൽ വരുത്തുകയാണ് വേണ്ടത്.   തൊഴിൽ രംഗത്തുള്ള  മാന്യവേഷധാരികളുടെ മുഖം മുടി വലിച്ചെറിയാൻ ജസ്റ്റിസ് ഹേമ കമ്മീഷൺ തയ്യാറാകണം അത് മറ്റുള്ള സ്ത്രീകൾക്കും ആവേശം നൽകുന്ന കാര്യമാണ്. സ്ത്രീകളെ ദുര്ബലപ്പെടുത്തുന്നത് ആരാണ്? 
സാങ്കേതിക വിദ്യയിൽ സിനിമാലോകം ഏവരെയും ആകർഷിക്കുന്ന കലാരൂപമാണ്.  അതിൽ സാഹിത്യം, സംഗീതം, വിവിധ കലാരൂപങ്ങൾ അടങ്ങിയതിനാൽ ആസ്വാദകരുടെ മീതേകൂടിയവർ സഞ്ചരിക്കുന്നു.   ഇന്ത്യയിൽ കാണുന്നതുപോലുള്ള സിനിമ പരസ്യങ്ങൾ വികസിത രാജ്യങ്ങളിൽ കാണാറില്ല.  അവർക്ക് സിനിമകളേക്കാൾ ഏറെ താല്പര്യം സംഗീത സാഹിത്യമാണ്.  ദരിദ്ര രാജ്യങ്ങളിലാണ് സിനിമകളുടെ പരസ്യങ്ങൾ ഏറ്റവും കൂടുതൽ കാണപ്പെടുന്നത്.  കേരളത്തിൽ കാണുന്ന ചാനൽ പരസ്യങ്ങൾ സിനിമയുടെ ഭൗതിക പുരോഗതിയെ മുൻനിർത്തിയുള്ളതെങ്കിലും പലപ്പോഴും പലർക്കും ഇത് നിരർത്ഥകമായി തോന്നാറുണ്ട്.  എന്തുകൊണ്ടെന്നാൽ   വിജ്ഞാനപ്രദങ്ങളായ അറിവുകൾ പൂർത്തീകരിക്കപ്പെടാതെ പോകുന്നു.  ചാനലുകൾ ലക്‌ഷ്യം വെക്കുന്നത്  എത്രമാത്രം ലാഭം  വിതച്ചുകൊയ്യാമെന്നാണ്. ഇവർ സിനിമക്ക് എത്ര  സ്തുതിപാടി ജയ് വിളിച്ചാലും   അത് വരും തലമുറക്ക് വിനാശമുണ്ടാക്കുമെന്നറിയുക. ഇന്ത്യൻ  പ്രസിഡന്റ് മെഡൽ, ദേശീയ പുരസ്‌കാരം  ചോദിക്കുന്നതിനേക്കാൾ ഇന്നത്തെ ചോദ്യം ഏതെങ്കിലും  തല്ലിപ്പൊളി സിനിമയിൽ അഭിനയിക്കുന്ന നടൻ, നടി ആരെന്നാണ്.  അല്ലെങ്കിൽ മറ്റൊന്ന്. ഇതിൽ നിന്ന് എന്താണ് കുട്ടികൾക്ക്, കേട്ടിരിക്കുന്നവർക്ക് പഠിക്കാനുള്ളത്?  സ്വന്തം ഭാഷയും സംസ്കാരവും ഉയർത്തികാട്ടേണ്ടവർ, വിജ്ഞാനം പകരേണ്ടവർ  പണം വാങ്ങി സിനിമകൾ പഠിപ്പിക്കാൻ സിനിമകളുടെ പേരുകൾ അടുക്കിയടുക്കി വെച്ചിരിക്കുന്നു.    സിനിമക്കുള്ളിലെ മുഖം മുടികളെ തുറന്നുകാട്ടിയില്ലെങ്കിൽ സിനിമ രംഗംപോലെ മറ്റ് തൊഴിലിടങ്ങളും  വഷളന്മാരുടെ ഒരു കുടാരമായി മാറുമെന്നോർക്കുക. ജസ്റ്റിസ് ഹേമ കമ്മീഷനെ വിമർശിച്ചു്  ദേശീയ വനിതാ  കമ്മീഷനുമെത്തിയിരിക്കുന്നു.  ഹേമ കമ്മീഷൺ ആർക്ക് വേണ്ടി? എന്തിന് വേണ്ടി? ആരാണ് തെറ്റിദ്ധരിപ്പിക്കുന്നത്? സ്ത്രീകളുടെ സുരക്ഷയല്ലേ ഇതിലൂടെ ലക്‌ഷ്യം വെക്കുന്നത്?  എന്തിനാണ് ഒരു കോടിയോളം ചിലവഴിച്ചത്? കുറ്റവാളികൾ ശിക്ഷിക്കപ്പെടുമോ അതോ രക്ഷപ്പെടുമോ?  

മലയാള സിനിമയുടെ പ്രിയപ്പെട്ട നടനാണ് ജഗദീഷിന്റെ ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടം സംഭവിക്കുന്നത് കഴിഞ്ഞ മാസമാണ്. ഭാര്യ രമയുടെ വേര്‍പാടുണ്ടാക്കിയ വേദനയില്‍ നിന്നും നടന്‍ ഇപ്പോഴും മുക്തനായിട്ടില്ല. പല വേദികളിലും രമയെ കുറിച്ച് വാചാലനാവാറുള്ള ആളായിരുന്നു ജഗദീഷ്. എന്നാല്‍ ആ വേര്‍പാട് ജഗദീഷിനെ തകര്‍ത്ത് കളഞ്ഞു. ഇപ്പോള്‍ ഭാര്യയുടെ ഓര്‍മ്മകള്‍ ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ് നടന്‍.

ഫോറന്‍സിക സര്‍ജനായി കേരളത്തിലെ ഒട്ടുമിക്ക് വിവാദ കേസുകളും ഏറ്റെടുത്തിട്ടുള്ള ആളാണ് ജഗദീഷിന്റെ ഭാര്യ രമ. ശരിക്കും ഈ പ്രൊഫഷന്‍ ചെയ്യാന്‍ വേണ്ടി ജനിച്ച ആളാണ് രമയെന്ന് തനിക്ക് തോന്നിയിട്ടുണ്ടെന്നാണ് ഒരു മാഗസിന് നല്‍കിയ അഭിമുഖത്തിലൂടെ ജഗദീഷ് പറയുന്നു. രമയെ പെണ്ണുകാണാന്‍ പോയതിനെ പറ്റിയും വിവാഹത്തെ കുറിച്ചുമൊക്കെ നടന്‍ വെളിപ്പെടുത്തിയിരിക്കുകയാണ്.

ജഗദീഷിന്റെ വാക്കുകള്‍ ഇങ്ങനെ,

രമ ഫൊറന്‍സിക് സര്‍ജനാകാന്‍ തന്നെ ജനിച്ചയാളാണെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. മക്കളെ മോര്‍ച്ചറിയില്‍ കൊണ്ട് പോയി പോസ്റ്റ്മോര്‍ട്ടം ചെയ്യുന്നത് കാണിച്ചിട്ടുണ്ട്. രണ്ടാമത് ഗര്‍ഭിണിയായ സമയത്ത് പലരും മുഖം ചുളിച്ചിരുന്നു. ഒരു ഗര്‍ഭിണി മൃതദേഹം കീറി മുറിക്കുന്നത് ശരിയാണോ?’ എന്നായിരുന്നു ചോദ്യം. എന്നാല്‍ പ്രസവവേദന വന്നാലെന്താ തൊട്ടടുത്തല്ലേ ലേബര്‍ റൂം. അവിടെ പോയങ്ങ് പ്രസവിക്കും എന്നായിരുന്നു രമയുടെ മറുപടിയെന്ന് ജഗദീഷ് പറയുന്നു.

‘എന്റെ രണ്ടാമത്തെ ചേച്ചി ഹൈസ്‌കൂളിലെ കെമിസ്ട്രി ടീച്ചറായിരുന്നു. പത്താം ക്ലാസ് പരീക്ഷയുടെ പേപ്പര്‍ വാല്യൂവേഷന്‍ കഴിഞ്ഞ് ചീഫ് എക്സാമിനറുടെ വീട്ടില്‍ അവ കൊടുക്കാന്‍ പോയപ്പോള്‍ കണ്ട കാഴ്ചയാണ് ആ വിവാഹത്തിലേക്ക് എത്തിയത്. പറമ്ബില്‍ നിന്ന് തേങ്ങ പെറുക്കി തേങ്ങാപ്പുരയിലേക്ക് ഇടുകയാണ് ടീച്ചറുടെ മകള്‍. അത് കഴിഞ്ഞയുടനെ പാര കൊണ്ട് വന്ന് പൊതിക്കാന്‍ തുടങ്ങി.

മോള്‍ എന്താ ചെയ്യുന്നേന്ന് അളിയനാണ് ചോദിച്ചത്. എംബിബിഎസ് ഫൈനല്‍ ഇയറിന് പഠിക്കുകയാണെന്ന് കേട്ടപ്പോള്‍ അവര്‍ ഞെട്ടി. വീട്ടിലെത്തിയതിന് ശേഷമാണ് ആ കൂട്ടിയെ ഒന്ന് ആലോചിച്ചാലോ എന്നവര്‍ ചോദിക്കുന്നത്’. അന്ന് എംജി കോളേജില്‍ അധ്യാപകനായി ജോലി ചെയ്യുകയായിരുന്നു. അങ്ങനെ രമയെ പെണ്ണുകാണാന്‍ പോയ എന്നെ അവരുമായി ചേര്‍ത്ത് നിര്‍ത്തി മാച്ചിങ് ആണോ എന്നൊക്കെ നോക്കിയത് അമ്മയാണ്. നാടകസംഘത്തില്‍ ഒപ്പമുണ്ടായിരുന്ന തോമസ് മാത്യു രമയുടെ ജൂനിയറാണ്. അദ്ദേഹത്തോട് അന്വേഷിച്ചപ്പോള്‍ രമ അല്‍പം ടഫ് ആണെന്നാണ് പറഞ്ഞത്. കല്യാണത്തിന്റെ പിറ്റേദിവസം ആ ടഫ്നസ് ജോലിയോടുള്ള ഡെഡിക്കേഷന്‍ ആണെന്ന് മനസിലായി. അധികം സംസാരമില്ലെങ്കിലും നല്ല ഹ്യൂമര്‍സെന്‍സാണ് രമ.

RECENT POSTS
Copyright © . All rights reserved