നടിയെ ആക്രമിച്ച കേസില്‍ കാവ്യാ മാധവനെ ചോദ്യം ചെയ്യുന്നതിലെ അനിശ്ചിതത്വം നീങ്ങിയിട്ടില്ല. എവിടെ വെച്ച് ചോദ്യം ചെയ്യും എന്ന കാര്യക്രൈംബ്രാഞ്ച് ഇതുവരെ അന്തിമ തീരുമാനമായിട്ടില്ല. ആലുവയിലെ പത്മസത്തില്‍ രോവരം വീട്ടില്‍ വെച്ചാകാം എന്നാണ് കാവ്യയുടെ നിലപാട്. എന്നാല്‍ അന്വേഷണ സംഘം മറ്റൊരു സ്ഥലം നിര്‍ദേശിക്കാന്‍ പറഞ്ഞിരിക്കുകയാണ്.
മാത്രമല്ല, നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം പൂര്‍ത്തിയാക്കാന്‍ മൂന്നു മാസം കൂടി സാവകാശം വേണമെന്നാണ് ക്രൈംബ്രാഞ്ച് നിലപാട്. കേസുമായി ബന്ധപ്പെട്ട് അണിയറയില്‍ വലിയ ചര്‍ച്ചയാണ് നടക്കുന്നത്. ഇതുസംബന്ധിച്ച് കഴിഞ്ഞ ദിവസം രാഹുല്‍ ഈശ്വര്‍ പല പരാമര്‍ശങ്ങള്‍ നടത്തി. അതില്‍ മലയാളി സ്ത്രീത്വത്തിന്റെ മുഖമാണ് കാവ്യാ മാധവന്‍ എന്നുളള രാഹുല്‍ ഈശ്വറിന്റെ പരാമര്‍ശത്തിന് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ബാലചന്ദ്ര കുമാര്‍.
‘മലയാളി സ്ത്രീത്വം കാവ്യാ മാധവനെ പോലെയായിരിക്കണം എന്ന് രാഹുല്‍ ഈശ്വര്‍ പറഞ്ഞത് കേട്ട് അത്ഭുതം തോന്നുന്നു. അവര്‍ നേരത്തെ ഒരു കല്യാണം കഴിച്ച് ആ പയ്യനെ വലിച്ചെറിഞ്ഞു. അവര്‍ സ്വസ്ഥമായി ജീവിച്ച ഒരു കുടുംബത്തിലെ സ്ത്രീയെ റീപ്ലേസ് ചെയ്ത് അവിടെ കയറി ഇരുന്നു. എന്നിട്ടും രാഹുല്‍ ഈശ്വര്‍ കാവ്യാത്മകമായി പറയുന്നു അവര്‍ മലയാളി സ്ത്രീത്വത്തിന് മാതൃകയാണെന്ന്.
ബൈജു പൗലോസ് രേഖ ചോര്‍ത്തി എന്ന് രാഹുല്‍ ഈശ്വര്‍ എല്ലാ ചര്‍ച്ചകളിലും പറയുന്നത് കാണുന്നു. ഇവിടുത്തെ പ്രശ്‌നം കോടതിയിലെ രേഖ ചോര്‍ന്നു എന്നതാണ്. അത് ബൈജു പൗലോസ് എങ്ങനെയാണ് ചോര്‍ത്തിയത്. അദ്ദേഹം കോടതിക്ക് കൊടുത്ത ഒരു അപേക്ഷയുടെ കോപ്പി പുറത്ത് കൊടുത്തു എന്നതാണ് ആരോപണം. വേറെ എന്ത് രേഖയാണ് ബൈജു പൗലോസ് ചോര്‍ത്തിയതായി കോടതിയോ മറ്റാരെങ്കിലുമോ പറഞ്ഞിട്ടുളളത്.
രാഹുല്‍ ഈശ്വര്‍ ഒച്ച വെച്ച് ആളുകളെ തെറ്റിദ്ധരിപ്പിക്കുകയാണ്. കോടതി ബൈജു പൗലോസിനോട് മറുപടി പറയാനാവശ്യപ്പെട്ട വിഷയം എന്താണെന്ന് പറയണം. മുന്‍ ഡിജിപി ശ്രീലേഖ ഇപ്പോള്‍ കാണിക്കുന്ന മുതലക്കണ്ണീര്‍ അവര്‍ക്ക് അധികാരം ഉളളപ്പോള്‍ കാണിക്കണമായിരുന്നു. അവര്‍ക്ക് കീഴിലുളള വനിതാ എസ്‌ഐ പരാതി പറഞ്ഞപ്പോള്‍ എന്ത് നടപടിയാണ് എടുത്തത്. ദിലീപിന് വേണ്ടി പിആര്‍ വര്‍ക്ക് ചെയ്തിട്ട് ഇപ്പോഴവര്‍ എന്താണ് പറയുന്നത്.
അവര്‍ ജയിലില്‍ പോയപ്പോള്‍ മൂന്ന് നാല് തടവുകാരുടെ കൂടെ ദിലീപ് കമിഴ്ന്ന് കിടക്കുന്നത് കണ്ടുവെന്ന്. ബാക്കിയുളളവരെല്ലാം തടവുകാര്‍, മറ്റേത് സൂപ്പര്‍സ്റ്റാര്‍ ദിലീപ്. ബാക്കിയുളളവര്‍ക്ക് ജീവനില്ലേ. എന്തേ അവര്‍ക്ക് കരിക്ക് വെള്ളവും രണ്ട് പുതപ്പും പായയും കൊടുക്കാത്തത്. എന്തേ അവര്‍ക്ക് വേണ്ടി ഡോക്ടറെ അറേഞ്ച് ചെയ്യാത്തത്. ദിലീപിന് മാത്രം കൊടുത്തതിന്റെ കാരണമെന്താണ്. ദിലീപിന് എന്താണിത്ര പ്രത്യേകത.
ഐപിസിയില്‍ ദിലീപിന് വേണ്ടി പ്രത്യേകിച്ച് നിയമം എഴുതിയിട്ടുണ്ടോ. അതോ സിആര്‍പിസിയിലോ കേരള പോലീസ് ആക്ടിലോ പ്രത്യേകിച്ച് വകുപ്പുകളുണ്ടോ. അയാളൊരു സാധാരണക്കാരനാണ്. ആരോപണ വിധേയനാണ്. ദിലീപ് കുറ്റവാളിയാണെന്ന് താന്‍ ഒരിക്കലും പറഞ്ഞിട്ടില്ല. അയാള്‍ തെറ്റ് ചെയ്യുന്നത് കണ്ടുവെന്ന് പറഞ്ഞിട്ടില്ല. നടിയെ ആക്രമിച്ച വീഡിയോ കണ്ടതും പള്‍സര്‍ സുനിയുമായി ഒരുമിച്ച് നടക്കുന്നതും സാക്ഷിയെ സ്വാധീനിക്കുന്നതിന്റെ കാര്യങ്ങളും കണ്ടുവെന്നാണ് പറഞ്ഞത്.
പോലീസിനെ അപായപ്പെടുത്താന്‍ പദ്ധതിയിട്ടതിന്റെ ബാക്കിപത്രം അവിടെ സംസാരിക്കുന്നത് കണ്ടു, ഇതൊക്കെയാണ് പറഞ്ഞത്. ദിലീപ് കൊട്ടേഷന്‍ കൊടുത്ത് പള്‍സര്‍ സുനിയെ കൊണ്ട് നടിയെ ആക്രമിപ്പിച്ചു എന്ന് ബാലചന്ദ്ര കുമാര്‍ ഒരു സ്ഥലത്തും പറഞ്ഞിട്ടില്ല. അത് പോലീസ് കണ്ടെത്തേണ്ടതാണ്. പോലീസ് ശരിയായ ട്രാക്കില്‍ തന്നെയാണ്. ഈ കേസില്‍ നമ്മളൊക്കെ കാണാത്ത തരത്തിലുളള ഒരുപാട് ചുഴികളുണ്ട്. സ്വാഭാവികമായും പോലീസിന് ഒരുപാട് ദൂരം ഓടേണ്ടി വരുന്നു.
അവധി ആഘോഷിക്കാൻ മക്കളുമായി ദുബായിലേക്ക് എത്തിയ വീട്ടമ്മയുടെ ജീവൻ കവർന്ന് ഹൃദയാഘാതം. ഒരു മാസം മുൻപ് സന്ദർശക വിസയിൽ ദുബായിലുള്ള ഭർത്താവിന് അരികിലെത്തിയ മലയാളി യുവതിയാണ് ഹൃദയാഘാതം മൂലം അന്തരിച്ചത്. തിരുവനന്തപുരം ആറ്റിങ്ങൽ മണമ്പൂർ നീറുവിള തൊട്ടികല്ലിൽ സ്വദേശി അഭിലാഷ് ശ്രീകണ്ഠന്റെ ഭാര്യ പ്രിജി(38)യാണ് മരിച്ചത്.
മാർച്ച് 15നായിരുന്നു പ്രിജി നാട്ടിൽ നിന്ന് രണ്ട് മക്കളോടൊപ്പം ഭർത്താവിന് അരികിലെത്തിയത്. ഇന്നലെ രാവിലെ ജബൽ അലി ഡിസ്‌കവറി ഗാർഡനിലെ ഫ്‌ലാറ്റിൽ വച്ചായിരുന്നു ഹൃദയാഘാതം ഉണ്ടായത്. ഉടൻ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
വലിയവിള കൊടുവാഴനൂർ പുളിമാത്ത് സ്വദേശി ശങ്കരൻ-ഗീത ദമ്പതികളുടെ മകളാണ്. നടപടികൾ പൂർത്തിയായാൽ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും. മണമ്പബൂർ പ്രവാസി കൂട്ടായ്മയുടെ ട്രഷററാണ് അഭിലാഷ്.
മേലാമുറിയില്‍ കൊല്ലപ്പെട്ട ആര്‍എസ്എസ് മുന്‍ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് ശ്രീനിവാസന്റെ ശരീരത്തില്‍ ആഴത്തില്‍ മുറിവുകളേറ്റെന്ന് ഇന്‍ക്വസ്റ്റ് പരിശോധനയില്‍ വ്യക്തമായി. ശരീരത്തിലാകെ പത്തോളം ആഴത്തിലുള്ള മുറിവുകളാണ് കണ്ടെത്തിയത്. തലയില്‍ മാത്രം മൂന്ന് വെട്ടുകളേറ്റു. കാലിലും കൈയ്യിലും ആഴത്തിലുള്ള മുറിവുകളുണ്ട്. മൃതദേഹത്തിലെ ഇന്‍ക്വസ്റ്റ് പരിശോധനകള്‍ പൂര്‍ത്തിയായി.
ശ്രീനിവാസന്‍ ആക്രമിക്കപ്പെട്ട, അദ്ദേഹത്തിന്റെ തന്നെ ഉടമസ്ഥതയിലുള്ള കടയില്‍ ഡോഗ് സ്‌ക്വാഡ് പരിശോധന നടത്തി. ശ്രീനിവാസനെ കൊലപ്പെടുത്താന്‍ എത്തിയത് ആറംഗ സംഘമാണ്. ഒരു സ്‌കൂട്ടറിലും രണ്ട് ബൈക്കിലുമാണ് സംഘം എത്തിയത്.
ഈ വാഹനങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. സിസിടിവി പരിശോധിച്ചതില്‍ നിന്നാണ് ഇക്കാര്യം വ്യക്തമായത്. മൂന്ന് പേരാണ് മാരകായുധങ്ങളുമായി ശ്രീനിവാസനെ ആക്രമിച്ചത്. മൂന്ന് പേര്‍ വാഹനങ്ങളില്‍ തന്നെ ഇരുന്നു. ശ്രീനിവാസനെ വെട്ടിപ്പരിക്കേല്‍പ്പിച്ച ശേഷം മൂന്ന് അക്രമികളും തിരികെ വാഹനത്തില്‍ കയറിയതോടെ സംഘം മടങ്ങി.
സംഭവത്തില്‍ പങ്കില്ലെന്ന് പോപുലര്‍ ഫ്രണ്ട്. ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന് പോപുലര്‍ ഫ്രണ്ട് സംസ്ഥാന സെക്രട്ടറി സി എ റൗഫ് പറഞ്ഞു.
മൂന്നുവര്‍ഷത്തിനിടെ കേരളത്തില്‍ നടന്നത് 1065 കൊലപാതകങ്ങളെന്ന് റിപ്പോര്‍ട്ട്. 2019 മുതല്‍ 2022 മാര്‍ച്ച് 8 വരെയുള്ള കണക്കുകളാണിത്.. കൊലപാതകങ്ങളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധന തന്നെയുണ്ടായതായി സര്‍ക്കാര്‍ രേഖകള്‍ വ്യക്തമാക്കുന്നു. 2019ല്‍ 319, 2020ല്‍ 318, 2021ല്‍ 353 കൊലപാതകങ്ങളാണ് സംസ്ഥാനത്ത് നടന്നത്. മാര്‍ച്ച് 8-ാം തീയതിവരെ 75 കൊലപാതങ്ങള്‍ നടന്നു. ഈ കാലയളവില്‍ 1019 കൊലപാതക കേസുകളാണ് പൊലീസ് റജിസ്റ്റര്‍ ചെയ്തത്. 2019ല്‍ 308, 2020ല്‍ 305, 2021ല്‍ 336, 2022ല്‍ 70 (മാര്‍ച്ച് 8വരെ) കേസുകളാണ് റജിസ്റ്റര്‍ ചെയ്തത്.
ജയിലില്‍നിന്ന് പരോളിലിറങ്ങിയ രണ്ടുപേര്‍ കൊലപാതക കേസുകളില്‍ പ്രതികളായി. തിരുവനന്തപുരം റൂറല്‍ പൊലീസാണ് കൂടുതല്‍ കൊലപാതക കേസുകള്‍ റജിസ്റ്റര്‍ ചെയ്തത് -104. രണ്ടാമത് പാലക്കാട്-81. കൂടുതല്‍ കൊലപാതകങ്ങള്‍ നടന്നതും തിരുവനന്തപുരം റൂറലിലാണ്-107.
ഒറ്റയ്ക്കു താമസിക്കുന്നവരും വൃദ്ധരുമായ 38 പേരാണ് കൊല്ലപ്പെട്ടത്. ഇത്തരം കൊലപാതകങ്ങളിലും വര്‍ധനയുണ്ട്. 2019ല്‍ 8, 2020ല്‍ 11, 2021ല്‍ 14, 2022ല്‍ 5 (മാര്‍ച്ച് 8വരെ). മലപ്പുറത്താണ് ഇത്തരം കൊലപാതകങ്ങളില്‍ കൂടുതല്‍ പേര്‍ മരിച്ചത് – 12 പേര്‍.
നടന്‍ ഇന്ദ്രജിത്തിന്റെ ഏറ്റവും പുതിയ ചിത്രമായ ‘നൈറ്റ് ഡ്രൈവ്’. ഇപ്പോഴിതാ സഹോദരന്‍ പൃഥ്വിരാജിന്റെ സംവിധാനത്തില്‍ അഭിനയിക്കുന്ന സിനിമയുണ്ടാകുമോ എന്ന ചോദ്യത്തിന് ഉത്തരം പറഞ്ഞിരിക്കുകയാണ് അദ്ദേഹം.
തങ്ങള്‍ തമ്മില്‍ സിനിമയെ കുറിച്ച് ചര്‍ച്ച ചെയ്യാറില്ലെന്നും, താന്‍ ചാന്‍സ് ചോദിക്കാറില്ലെന്നുമാണ് ഇന്ദ്രജിത്ത് ഒരു അഭിമുഖത്തില്‍ പറയുന്നത്.
‘വല്ലപ്പോഴുമാണ് ഞങ്ങള്‍ തമ്മില്‍ കാണാറുള്ളത്. ഞങ്ങള്‍ കണ്ടുമുട്ടിയിട്ട് തന്നെ ആറു മാസത്തോളമായി. പക്ഷേ അവനുമായി ഫോണില്‍ സംസാരിക്കാറുണ്ട്. തമ്മില്‍ കണ്ടാലും സിനിമയെക്കുറിച്ച് അധികം സംസാരിക്കാറില്ല.
പേഴ്‌സണല്‍ കാര്യങ്ങളും ഫാമിലി കാര്യങ്ങളും മാത്രമാണ് സംസാരിക്കാറ്. ഞങ്ങള്‍ അങ്ങനെയാണ് സമയം ചിലവഴിക്കാറുള്ളത്. മാത്രമല്ല അവനോട് ഞാന്‍ ചാന്‍സ് ചോദിക്കാറില്ല. നിങ്ങള്‍ സ്വയം ഒരു വേഷം ആവശ്യപ്പെടുന്നതിന് പകരം, അവര്‍ക്ക് നിങ്ങളോട് ചോദിക്കാന്‍ തോന്നണം. അങ്ങനെയാണ് വേണ്ടത്.’ ഇന്ദ്രജിത്ത് പറഞ്ഞു.
ലോകമെമ്പാടും ജനങ്ങള്‍ പ്രത്യാശയുടെ സന്ദേശവുമായി ഈസ്റ്റര്‍ ആഘോഷിക്കുകയാണ്. ഈ അവസരത്തില്‍ സമാധാനത്തിന് ആഹ്വാനം ചെയ്ത് ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ ഈസ്റ്റര്‍ ദിന സന്ദേശം. യുദ്ധത്തിന്റെ ഭീകരത അടയാളപ്പെടുത്തുന്ന ദിവസങ്ങളിലൂടെയാണ് നാം കടന്നു പോകുന്നത്. സമാധാനത്തിന് വേണ്ടി നാം പ്രവര്‍ത്തിക്കണമെന്നുമാണ് അദ്ദേഹം പറഞ്ഞത്.
ഉക്രൈനിലെ യുദ്ധത്തെ അപലപിച്ച മാര്‍പ്പാപ്പ യുദ്ധത്തിന്റെ ഇരുട്ടില്‍ കഴിയുന്ന ഉക്രൈന്‍ ജനതയ്ക്കായി പ്രാര്‍ത്ഥിക്കുന്നുവെന്നും പ്രതിസന്ധിയുടെ ഈ നാളുകളില്‍ അവര്‍ക്കൊപ്പമുണ്ടെന്നും അറിയിച്ചു. ഉക്രൈനിയന്‍ ഭാഷയില്‍ ‘ക്രിസ്തു ഉയിര്‍ത്തെഴുന്നേറ്റു’ എന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹം വാക്കുകള്‍ അവസാനിപ്പിച്ചത്.
വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ബസലിക്കയില്‍ നടന്ന ചടങ്ങുകള്‍ക്ക് അദ്ദേഹം നേതൃത്വം നല്‍കി. കോവിഡ് നിയന്ത്രണങ്ങള്‍ ഒഴിവാക്കിയതിന് ശേഷമുള്ള ആദ്യ പാതിരാകുര്‍ബാനയിലും പ്രത്യേക പ്രാര്‍ത്ഥനകളിലും നിരവധി വിശ്വാസികള്‍ പങ്കെടുത്തു.
സംസ്ഥാനത്തെ വിവിധ ആരാധനാലയങ്ങളില്‍ ഇന്നലെ രാത്രി മുതല്‍ പ്രത്യേക ശുശ്രൂഷകളും പ്രാര്‍ത്ഥനയും നടന്നു. കോവിഡ് നിയന്ത്രണങ്ങള്‍ ഇല്ലാത്തത് കൊണ്ട് വിശ്വാസികളും ചടങ്ങുകളില്‍ പങ്കെടുത്തിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ സാമൂഹ്യമാധ്യമത്തിലൂടെ ഈസ്റ്റര്‍ ദിനാശംസകള്‍ നേര്‍ന്നു.
ഈസ്റ്റര്‍ പകരുന്നത് പ്രത്യാശയുടെ സന്ദേശമാണ്. സമൃദ്ധിയും സമാധാനവും പുലരുന്ന നാളെയിലേയ്ക്കുള്ള യാത്രയില്‍ ഈസ്റ്ററിന്റെ സന്ദേശം നമുക്ക് പ്രചോദനമാകട്ടെ. അനീതിയും അസമത്വവും ഇല്ലായ്മ ചെയ്യാനുള്ള പോരാട്ടങ്ങള്‍ക്ക് ക്രിസ്തുവിന്റെ സ്‌നേഹവും ത്യാഗവും ഊര്‍ജ്ജം പകരും. സന്തോഷവും പ്രതീക്ഷയും സമാധാനവും നിറഞ്ഞതാകട്ടെയെന്ന് അദ്ദേഹം പറഞ്ഞു.
മട്ടണ്‍ കുറുമ
ചേരുവകള്‍
മട്ടന്‍ 1 കിലോ
സബോള 5 എണ്ണം നീളത്തില്‍ അഞ്ഞത്
പ്ലം ടൊമാറ്റോ 1 ടിന്‍ (200 ഗ്രാം )
വെളുത്തുള്ളി / ഇഞ്ചി 2 ടി സ്പൂണ്‍ വീതം ചതച്ചത്
കുരുമുളകുപൊടി 2 ടി സ്പൂണ്‍
മുളകുപൊടി 2 ടീസ്പൂണ്‍
മഞ്ഞള്‍പൊടി 2 ടി സ്പൂണ്‍
നാരങ്ങാ നീര് 1 നാരങ്ങയുടെ
ജീരക പ്പൊടി 1 ടി സ്പൂണ്‍
ഗ്രാമ്പൂ 3 എണ്ണം
കറുവാപട്ട 1 പീസ്
ഏലക്ക 2 എണ്ണം
ഓയില്‍ 50 എംല്‍
ഉപ്പ് ആവശ്യത്തിന്
പാചകം ചെയ്യുന്ന വിധം
മട്ടണ്‍ കഴുകി വൃത്തിയാക്കുക . ഉപ്പും പകുതി മസാലകളും നാരങ്ങാ നീരും ചേര്‍ത്ത് നന്നായി മാരിനേറ്റ് ചെയ്തു വയ്ക്കുക .ഒരു പാനില്‍ ഓയില്‍ ചൂടാക്കി ഇഞ്ചി വെളുത്തുള്ളി ചതച്ചത് വഴറ്റുക പച്ച മണം മാറിക്കഴിയുമ്പോള്‍ സബോളയും ചേര്‍ത്ത് വഴറ്റുക .സബോള നന്നായി വഴന്നു കഴിയുമ്പോള്‍ പ്ലം ടൊമാറ്റോയും കൂടി ചേര്‍ത്ത് നന്നായി പച്ചപ്പ് പോകുന്നത് വരെ കുക്ക് ചെയ്യുക .ഇതിലേയ്ക്ക് ബാക്കിയുള്ള മസാലകളും ചേര്‍ത്തു് വഴറ്റി എടുക്കുക .അതിലേയ്ക്ക് മാരിനേറ്റ് ചെയ്തു വച്ചിരിക്കുന്ന മട്ടണ്‍ ചേര്‍ത്തിളക്കുക ആവശ്യം എങ്കില്‍ അല്പം വെള്ളം കൂടി ചേര്‍ക്കുക. മട്ടണ്‍ നന്നായി കുക്ക് ചെയ്‌തെടുക്കുക. മട്ടണ്‍ വേവ് കൂടുതല്‍ ആയതിനാല്‍ ഏകദേശം 30 40 മിനിറ്റ് എടുക്കും . 80 % വെന്തു കഴിയുമ്പോള്‍ മൂടി തുറന്നു വച്ച് ചാറു കുറുക്കിയെടുക്കുക .ഇതിലേയ്ക്ക് ജീരകം,ഗ്രാമ്പൂ,ഏലക്ക ,പട്ട എന്നിവ പൊടിച്ച് ചേര്‍ത്ത് കുറുകുമ്പോള്‍ വാങ്ങി ചൂടോടെ വിളമ്പുക .അപ്പം .പത്തിരി ,ഇടിയപ്പം ചപ്പാത്തി ഇവക്കൊക്കെ നല്ല ഒരു കോമ്പിനേഷന്‍ ആണ് ഈ മട്ടണ്‍ കുറുമ. .
ഹോട്ടല്‍ മാനേജ്മെന്‍റ് ബിരുദധാരിയായ ബേസില്‍ ജോസഫ് ന്യൂ പോര്‍ട്ടിലാണ് താമസം. മലയാളം യുകെയില്‍ വീക്കെന്‍ഡ് കുക്കിംഗ് എന്ന പംക്തി തയ്യാറാക്കുന്നു. എല്ലാ ഞായറാഴ്ചകളിലും ആണ് വീക്കെന്‍ഡ് കുക്കിംഗ് പ്രസിദ്ധീകരിക്കുന്നത്.
റോസ ഷിബു
ദു:ഖ ശനിയാഴ്ചയായ ഇന്ന്
രാവിലെ 11:00 മണിക്ക് കീത്തിലിയിലെ സെന്റ് ആന്‍സ് കാത്തലിക് ചര്‍ച്ച് ഈസ്റ്റേണ്‍ യൂറോപ്യന്‍സിനെ കൊണ്ട് നിറഞ്ഞു. ഈസ്റ്റര്‍ ഭക്ഷണ കൊട്ടകളെ അനുഗ്രഹിക്കുന്ന പോളിഷ് പാരമ്പര്യമായ ‘സ്വികോങ്ക’ ഇടവക വികാരി കാനന്‍ മൈക്കിള്‍ മക്രീഡി ആശീര്‍വദിച്ചു.
പ്രതീകാത്മക ഭക്ഷണങ്ങള്‍ ഉള്‍പ്പെടുന്ന ഒരു കിഴക്കന്‍ യൂറോപ്യന്‍ ആചാരമാണ് സിങ്കോങ്ക (ടwiലconka). അത്
പോളണ്ടിന്റെ
ആദ്യകാല ചരിത്രത്തില്‍ നിന്നുള്ളതാണ്.പുരോഹിതന്മാര്‍ വീടുകളില്‍ ഈസ്റ്റര്‍
ഭക്ഷണം ആശീര്‍വദിക്കും. ഈ
പാരമ്പര്യം പിന്നീട് പള്ളികളില്‍
ആശീര്‍വദിക്കുന്ന ഭക്ഷണത്തിലേക്ക്
നീങ്ങി. പ്രിയപ്പെട്ട പോളിഷ്
പാരമ്പര്യങ്ങള്‍ വിശുദ്ധ
ശനിയാഴ്ചയാണ് സംഭവിക്കുന്നത്. അത് മുഴുവന്‍ കുടുംബത്തിനും
പങ്കെടുക്കാനും തയ്യാറാക്കാനും കഴിയുന്ന ഒന്നാണ്.
ഭക്ഷണം സാധാരണയായി ഒരു
കൊട്ടയിലാണ് ക്രമീകരിച്ചിരിക്കുന്നത്. അത് പരമ്പരാഗതമായി വെളുത്ത
ലിനന്‍ അല്ലെങ്കില്‍ ലെയ്‌സ് തൂവാല കൊണ്ട് നിരത്തി സാധാരണ ഈസ്റ്റര്‍
നിത്യഹരിത ബോക്‌സ്വുഡ് (ബുക്‌സ്പാന്‍) തളിര്‍ കൊണ്ട് അലങ്കരിച്ചിരിക്കുന്നു.
കൊട്ടയിലെ ഭക്ഷണങ്ങള്‍ക്ക്
പ്രതീകാത്മക അര്‍ത്ഥമുണ്ട്:
മുട്ടകള്‍ ജീവിതത്തെയും ക്രിസ്തുവിന്റെ പുനരുത്ഥാനത്തെയും പ്രതീകപ്പെടുത്തുന്നു
അപ്പം യേശുവിന്റെ പ്രതീകം
കുഞ്ഞാട് ക്രിസ്തുവിനെ പ്രതിനിധീകരിക്കുന്നു
ഉപ്പ് ശുദ്ധീകരണത്തെ പ്രതിനിധീകരിക്കുന്നു
ഹോഴ്‌സ്‌റഡിഷ് ക്രിസ്തുവിന്റെ കയ്‌പേറിയ ത്യാഗത്തിന്റെ പ്രതീകം
ഹാം വലിയ സന്തോഷത്തിന്റെയും
സമൃദ്ധിയുടെയും പ്രതീകം.
ഭക്ഷണം പള്ളിയില്‍ കൊണ്ടുവന്നാണ് ആശീര്‍വദിച്ചനുഗ്രഹിക്കുന്നത്.
ഇതിനെ ‘Poswiecenie Pokarmow’ എന്ന് വിളിക്കുന്നു. മൂന്ന്
ഭാഗങ്ങളുള്ള പ്രാര്‍ത്ഥനകള്‍
കൊട്ടയിലെ വിവിധ ഉള്ളടക്കങ്ങളെ
അനുഗ്രഹിക്കുന്നു. മാംസങ്ങള്‍, മുട്ടകള്‍,ദോശകള്‍, റൊട്ടികള്‍ എന്നിവയ്ക്കായി പ്രത്യേക പ്രാര്‍ത്ഥനകള്‍. പുരോഹിതന്‍ പിന്നീട് ഓരോ കൊട്ടകളിലും വിശുദ്ധ
ജലം തളിക്കുന്നു. ആശീര്‍വാദത്തിനു ശേഷം, കുടുംബനാഥന്‍ ജീവിതത്തിന്റെ പ്രതീകമായ വാഴ്ത്തപ്പെട്ട മുട്ട
കുടുംബാംഗങ്ങളോടും
സുഹൃത്തുക്കളോടുമൊപ്പം പങ്കുവയ്ക്കുന്നു.
കീത്തിലിയില്‍ നിന്നും പരിസര പ്രദേശങ്ങളില്‍ നിന്നുമായി നൂറ് കണക്കിന് ഈസ്റ്റേണ്‍ യൂറോപ്പുകാരാണ് ആശീര്‍വാദ ചടങ്ങില്‍ പങ്കെടുക്കാനെത്തിയത്. 2010ലാണ് ആദ്യമായി കീത്തിലി സെന്റ് ആന്‍സ് ചര്‍ച്ചില്‍ ഭക്ഷണ ആശീര്‍വാദ ചടങ്ങുകള്‍ ആരംഭിച്ചത്.
സിബിഐ സീരീസിലെ പുതിയ സിനിമയ്ക്കായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. മമ്മൂട്ടിയെ നായകനാക്കി കെ മധു ഒരുക്കിയ സിബിഐ 5 ദി ബ്രെയിന്‍ പോസ്റ്റ് പ്രൊഡക്ഷന്‍ സ്റ്റേജിലാണ്. ഇപ്പോഴിത ഈ ചിത്രത്തിന് സിബിഐ 5 ദി ബ്രെയിന്‍ എന്ന പേര് വന്നതിനെ കുറിച്ച് പറഞ്ഞിരിക്കുകയാണ് ചിത്രത്തിന്റെ നിര്‍മ്മാതാവ് സ്വര്‍ഗചിത്ര അപ്പച്ചന്‍.
‘സിബിഐ 5 എന്ന പേര് എസ്എന്‍ സ്വാമി കഥ എഴുതുമ്പോള്‍ തന്നെ ഉണ്ടായിരുന്നു. ആ പേര് സംവിധായകന്‍ മധു സാറിനും എല്ലാവര്‍ക്കും ഇഷ്ടമായിരുന്നു. മമ്മൂക്കയും ദുല്‍ഖറും പറഞ്ഞ് കൊണ്ടിരുന്നത് ഈ ചിത്രത്തിന് സിബിഐ 5 എന്ന ടൈറ്റില്‍ മാത്രം മതി എന്നായിരുന്നു. എനിക്കും സിബിഐ 5 ന്റെ കൂടി എന്തെങ്കിലും വേണമെന്ന് തന്നെയായിരുന്നു. എന്നാലല്ലേ ഒരു ഐഡന്റിറ്റി കിട്ടുള്ളു.’
‘സേതുരാമയ്യറുടെ ഒരു ആയുധം അദ്ദേഹത്തിന്റെ ബ്രെയ്‌നാണ്. ആ കഥാപാത്രത്തിന് അടിയും ഇടിയും, തോക്കും, ഒരു പേന കത്തി പോലും ആയുധമായി ഇല്ലല്ലോ. അങ്ങനെ ദി ബ്രെയ്ന്‍ എന്ന പേരും കൂടി വെക്കണം എന്ന് ഞാന്‍ പറഞ്ഞു. ആ ആലോചന നീണ്ട് പോയി. ഈ പേര് മധു സാറിനും, സ്വാമിക്കും, മമ്മൂക്കയ്ക്കും ഇഷ്ടപ്പെടണമല്ലോ. മമ്മൂക്കയാണ് മെയ്ന്‍.’
‘അപ്പച്ചന് ഫസ്റ്റ് ഡേ നല്ല ആളുകള്‍ വരുകയും, ലാഭം കിട്ടുകയും അല്ലെ വേണ്ടത്, അതിന് സി.ബി.ഐ 5 എന്ന പേര് മതി എന്നായിരുന്നു മമ്മൂക്ക എന്നോട് പറഞ്ഞത്. അത് ശരിയാണ്, പക്ഷേ എന്റെ ഒരു ആഗ്രഹമാണ് എന്ന് ഞാന്‍ പറഞ്ഞു. അവസാനം സിനിമയുടെ ഷൂട്ടിംഗ് തുടങ്ങിയതിന് ശേഷം സിബിഐ 5 ദി ബ്രെയ്ന്‍ എന്ന പേര് എഴുതി കാണിക്കാന്‍ എന്നോട് മമ്മൂക്ക പറഞ്ഞു. ആദ്യം അദ്ദേഹം കണ്ടിട്ട് ആ പേര് വേണ്ട, അത് ശരിയാവില്ല എന്ന് പറഞ്ഞു. രണ്ടാമത് വേറെ ഡിസൈനില്‍ എഴുതി കാണിച്ചപ്പോള്‍ മമ്മൂക്ക രണ്‍ജി പണിക്കരെ വിളിച്ച് കാണിച്ച് കൊടുത്തു. രണ്‍ജി പണിക്കര്‍ കണ്ടിട്ട് നന്നായിട്ടുണ്ടെന്ന് പറഞ്ഞു.’
‘അത് പറയാന്‍ വേണ്ടി ചെറിയ രീതിയില്‍ രണ്‍ജിയെ സ്വാധീനിച്ചു എന്ന് വേണമെങ്കില്‍ പറയാം. ഈ കാര്യം മമ്മൂക്ക അറിഞ്ഞാല്‍ എനിക്ക് ഭ്രാന്താണെന്ന് വിചാരിക്കും. അവസാനം അപ്പച്ചന് ഇഷ്ടമുള്ളത് പോലെ ചെയ്യാം എന്ന് മമ്മൂക്ക പറഞ്ഞു. അങ്ങനെയാണ് സി.ബി.ഐ 5: ദി ബ്രെയ്ന്‍ എന്ന പേര് ചിത്രത്തിന് വന്നത്.’ ബൈജു നായരുമായുള്ള അഭിമുഖത്തില്‍ അപ്പച്ചന്‍ പറഞ്ഞു.
പാലക്കാട് എലപ്പുള്ളിയില്‍ എസ്ഡിപിഐ പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട സംഭവം രാഷ്ട്രീയ കൊലപാതകമെന്ന് എഫ്‌ഐആര്‍. മാരകായുധങ്ങള്‍ ഉപയോഗിച്ചുള്ള സംഘടിത ആക്രമണമാണ് നടന്നത്. കൊലപാതകം ആസൂത്രിതമാണ്. എഫ്‌ഐആറില്‍ ആരേയും പ്രതി ചേര്‍ത്തിട്ടില്ല. കൊല്ലപ്പെട്ട സുബൈറിന്റെ പിതാവ് അബൂബക്കര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കസബ പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
അതേസമയം പ്രതികള്‍ തമിഴ്‌നാട്ടിലേക്ക് കടന്നതായി പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്. കൊല നടത്തിയ ശേഷം സംഘം കാറുമായി തമിഴ്‌നാട്ടിലേക്ക് കടന്നുവെന്ന് സൂചന ലഭിക്കുന്ന സിസിടിവി ദൃശ്യങ്ങളും, ദൃക്‌സാക്ഷി മൊഴികളും ലഭിച്ചിട്ടുണ്ട്. ഇതനുസരിച്ച് തമിഴ്‌നാട്ടിലേക്കും അന്വേഷണം വ്യാപിപ്പിച്ചു. അഞ്ചംഗ സംഘമാണ് കടന്നത് എന്നാണ് വിവരം.
കൊലപാതകത്തിന് പിന്നില്‍ ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകരാണെന്നാണ് എസ്ഡിപിഐയുടെ ആരോപണം. അക്രമി സംഘം എത്തിയ കാര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് നേരത്തെ എലപ്പുള്ളിയില്‍ കൊല്ലപ്പെട്ട ആര്‍എസ്എസ് പ്രവര്‍ത്തകനായ സഞ്ജിത്തിന്റെ പേരിലുള്ളതാണെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. രണ്ട് കാറുകളിലായാണ് അക്രമി സംഘം എത്തിയത്.
കൊലപാതകത്തിന് ശേഷം സഞ്ജിത്തിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്തിരുന്ന ഇയോണ്‍ കാര്‍ ഉപേക്ഷിച്ചാണ് സംഘം മടങ്ങിയത്. കാര്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. കാറിന്റെ നമ്പര്‍ യഥാര്‍ത്ഥത്തില്‍ ഉള്ളതാണോ എന്ന് ഉറപ്പുവരുത്താന്‍ പരിശോധന നടത്തും.സ്ഥലത്തെ സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് കൂടുതല്‍ പൊലീസിനെ വിന്യസിച്ചിരിക്കുകയാണ്. സുബൈറിന്റെ പോസ്റ്റ്‌മോര്‍ട്ടം ഇന്ന് രാവിലെ നടക്കും.
ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയാണ് എലപ്പുള്ളി കുത്തിയതോട് സ്വദേശിയായ സുബൈറിനെ കാറിലെത്തിയ സംഘം വെട്ടിക്കൊലപ്പെടുത്തിയത്. പള്ളിയില്‍ നിന്ന് പിതാവിനോടൊപ്പം ഇറങ്ങിവരുമ്പോഴായിരുന്നു സുബൈറിനെ സംഘം ആക്രമിച്ചത്. ബൈക്കില്‍ കാറിടിച്ച് വീഴ്ത്തിയ ശേഷം വെട്ടുകയായിരുന്നു. വെട്ടേറ്റ സുബൈറിനെ ഉടനെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. സുബൈറിന്റെ സംസ്‌കാരം ഇന്ന് വൈകിട്ട് നടക്കും.
റഷ്യുമായുള്ള യുദ്ധത്തില്‍ ജീവന്‍ നഷ്ടപ്പെട്ട ഉക്രൈന്‍ സൈനികരുടെ കണക്കുകള്‍ വെളിപ്പെടുത്തി പ്രസിഡന്റ് വ്‌ളാഡിമിര്‍ സെലന്‍സ്‌കി. യുദ്ധത്തില്‍ ഇതുവരെ 3,000 സൈനികര്‍ മരിച്ചു. 10,000 പേര്‍ക്ക് പരിക്കേറ്റു. എത്രപേര്‍ അതിജീവിക്കുമെന്ന് പറയാന്‍ പ്രയാസമാണെന്ന് സെലന്‍സ്‌കി പറഞ്ഞു.
റഷ്യന്‍ സൈന്യം പിന്മാറിയ ഉക്രൈന്‍ തലസ്ഥാനമായ കീവിന് ചുറ്റുമുള്ള മേഖലയില്‍ നിന്ന് 900 ലധികം സാധാരണക്കാരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയിരിക്കുന്നത്. ഭൂരിഭാഗം പേരും മാരകമായി വെടിയേറ്റാണ് മരിച്ചിരിക്കുന്നത്. ആളുകളെ റഷ്യന്‍ സൈന്യം വെറുടെ വെടിവച്ചു കൊന്നതിന് തെളിവാണിതെന്ന് പൊലീസ് പറയുന്നു.
റഷ്യന്‍ പ്രദേശത്ത് ഉക്രൈന്‍ നടത്തിയ ആക്രമണങ്ങള്‍ക്ക് മറുപടിയായി കീവില്‍ മിസൈലാക്രമണം ശക്തമാക്കുമെന്ന് റഷ്യയുടെ പ്രതിരോധ മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയതിന് പിന്നാലെയാണ് സെലന്‍സ്‌കി കണക്കുകള്‍ പുറത്ത് വിട്ടിരിക്കുന്നത്.
കിഴക്കന്‍ ഉക്രൈനില്‍ പുതിയ ആക്രമണങ്ങള്‍ക്കുള്ള തയ്യാറടുപ്പുകള്‍ നടത്തുകയാണ് റഷ്യ. തെക്കന്‍ തുറമുഖ നഗരമായ മരിയുപോളിലും പോരാട്ടം നടക്കുകയാണ്.
പ്രദേശത്ത് റഷ്യന്‍ സൈന്യം മൃതദേഹങ്ങള്‍ കുഴിച്ചിടുന്നത് കണ്ടതായി പ്രദേശവാസികള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. വടക്കുകിഴക്കന്‍ നഗരമായ ഖാര്‍കിവില്‍, ജനവാസ മേഖലയിലുണ്ടായ ഷെല്ലാക്രമണത്തില്‍ 7 മാസം പ്രായമുള്ള കുട്ടി ഉള്‍പ്പെടെ ഏഴ് പേര്‍ കൊല്ലപ്പെടുകയും 34 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി റീജിയണല്‍ ഗവര്‍ണര്‍ ഒലെഹ് സിനെഹുബോവ് പറഞ്ഞു.