അച്ഛന്റെ പാത പിന്തുടര്‍ന്ന് ലാലിന്റെ മകന്‍ ജീന്‍ പോള്‍ സിനിമയിലേക്ക് എത്തിയെങ്കിലും മകള്‍ മോണിക്കയ്ക്ക് സിനിമയോട് വലിയ താല്‍പര്യമൊന്നുമില്ല. സിനിമാ നടന്റെ മകളൊക്കെയാണെങ്കിലും ശരീരത്തിന് അമിത ഭാരം വെയ്ക്കുമ്പോള്‍ കമന്റുകള്‍ക്ക് കുറവുണ്ടാകാറില്ലെന്നാണ് മോണിക്ക ലാല്‍ പറയുന്നത്. ഒപ്പം പ്രസവശേഷം ഉയര്‍ന്ന അമിതഭാരം എങ്ങനെ കുറച്ചുവെന്നതിനെ കുറിച്ചും മോണിക്ക തുറന്ന് പറഞ്ഞു.
തനിക്ക് ഭക്ഷണം വീക്ക്‌നെസ്സാണെന്നും വിദേശത്ത് നിന്ന് പഠനം കഴിഞ്ഞ് നാട്ടിലെത്തിയപ്പോള്‍ ഭാരം 85 കിലോ ആയിരുന്നുവെന്നും ബോഡി ഷെയ്മിങ് കമന്റുകള്‍ സമൂഹത്തില്‍ നിന്ന് നിരവധി കേട്ടിട്ടുണ്ടെന്നും മോണിക്ക ലാല്‍ പറഞ്ഞു.
’85 കിലോയുടെ ലുക്കുമായി നാട്ടിലെത്തിയപ്പോള്‍ ആത്മവിശ്വാസത്തിന് അല്‍പം ഇളക്കം തുടങ്ങി. കുട്ടിക്കാലം തൊട്ടേ നല്ല വണ്ണമുണ്ട്. ബ്രിട്ടനില്‍ എത്തിയപ്പോള്‍ കുറച്ചുകൂടി എന്നുമാത്രം. ബന്ധുക്കളൊക്കെ അവളെ നല്ല സുന്ദരിയാണല്ലോ എന്നൊക്കെ പറയുമ്പോള്‍ എന്നെക്കുറിച്ച് പറയാത്തതില്‍ ഉള്ളില്‍ ചെറിയ വിഷമം വരും. അങ്ങനെ കുറേ അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. ചെറുതായി വിഷമം തോന്നിയിരുന്നു ശേഷമാണ് വണ്ണം കുറക്കാനുള്ള തീരുമാനത്തില്‍ എത്തിയത്’
‘വണ്ണം ഞങ്ങളുടെ വീട്ടില്‍ ഒരു പ്രശ്‌നമേയല്ല. ചേട്ടന്‍ ജീന്‍ ഇപ്പോള്‍ വണ്ണം കുറച്ചതാണ്. ഭര്‍ത്താവ് അലന്‍ സെഞ്ച്വറിയിലെത്തിയിരുന്നു. നൂറ് കിലോയില്‍ നിന്നാണ് ഇപ്പോഴുള്ള ലുക്കില്‍ എത്തിയത്. അലന്‍ പൈലറ്റാണ്. സിനിമാ നിര്‍മാണ രംഗത്തും സജീവമാണ്. എനിക്ക് സിനിമയിലേക്ക് വരണമെന്ന് ആഗ്രഹമില്ല. ഹാപ്പിയായി ജീവിക്കണമെന്നേയുള്ളൂ. വലിയ സ്വപ്നങ്ങളോ ആഗ്രഹങ്ങളോ ഇല്ല. മറ്റെന്തിലും വലുത് എന്റെ കുടുംബമാണ്. ഭര്‍ത്താവ്, മകന്‍ ഞങ്ങളുടെ രണ്ടാളുടെയും കുടുംബം. ജിമ്മില്‍ പല തവണ പോയിട്ടുള്ളതാണ്. പക്ഷേ പകുതിക്ക് വെച്ച് ഉപേക്ഷിക്കും’ മോണിക്ക ലാല്‍ പറയുന്നു.
ഒമിക്രോൺ പടരുന്ന സാഹചര്യത്തിൽ ക്രിസ്മസിനു മുന്‍പു ബ്രിട്ടനിൽ കൂടുതൽ കോവിഡ് നിയന്ത്രണങ്ങൾ കൊണ്ടുവന്നേക്കാമെന്ന സൂചന നൽകി ആരോഗ്യമന്ത്രി സാജിദ് ജാവിദ്. ഒമിക്രോൺ വകഭേദം രാജ്യത്തു വ്യാപകമാകുന്ന സാഹചര്യത്തിലാണ് ആരോഗ്യമന്ത്രിയുടെ പ്രതികരണം.
മഞ്ഞുമലയുടെ അറ്റം മാത്രമാണ് രോഗപ്പകർച്ചയുടെ ഇപ്പോഴത്തെ തോതെന്നാണ് ആരോഗ്യവിദഗ്ധരുടെ പക്ഷം. ക്രിസ്മസിനു മുന്‍പ് നിയന്ത്രണങ്ങൾ കൊണ്ടുവരുമോയെന്ന ചോദ്യത്തിന് സാഹചര്യങ്ങൾ വിലയിരുത്തുകയാണെന്നും രോഗം അതിവേഗം പടരുകയാണെന്നുമാണ് ആരോഗ്യമന്ത്രി ബിബിസിയോടു പറഞ്ഞത്.
മഹാമാരിയുമായി ബന്ധപ്പെട്ട് ഒരു കാര്യത്തിനും ഉറപ്പുനൽകാനാവില്ല. എല്ലാ വശങ്ങളും പരിശോധിച്ചുവരികയാണ്. ആരോഗ്യവിദഗ്ധരിൽനിന്ന് വിശദമായ ഉപദേശം തേടുന്നുണ്ട്. ഓരോ മണിക്കൂർ ഇടവിട്ട് സ്ഥിതിവിവരക്കണക്കുകൾ പരിശോധിക്കുകയാണെന്നും മന്ത്രി വിശദീകരിച്ചു.
കൂടുതൽ നിയന്ത്രണങ്ങൾ കൊണ്ടുവരുന്നതിനു പ്രധാനമന്ത്രി ബോറിസ് ജോൺസണു കഴിയുമോയെന്ന ചോദ്യത്തിന് നിയന്ത്രണങ്ങൾ സംബന്ധിച്ച് പാർലമെന്റിലാണ് ആവശ്യമുന്നയിക്കുന്നതെന്നും പാർലമെന്റിന്റെ പിന്തുണയോടെ തീരുമാനം എടുക്കാനാകുമെന്നുമായിരുന്നു ആരോഗ്യമന്ത്രിയുടെ മറുപടി.
വെള്ളിയാഴ്ചയോടെ ബ്രിട്ടനിൽ ഒമിക്രോൺ ബാധിതരുടെ എണ്ണം 25,000 ആയി. 24 മണിക്കൂറിനകം പതിനായിരത്തിലേറെപ്പേർക്കാണു രോഗബാധയുണ്ടായത്. ശനിയാഴ്ചത്തെ കണക്കനുസരിച്ച് ബ്രിട്ടനിൽ 90,418 പേർക്കാണ് കോവിഡ്. ഒരാഴ്ചകൊണ്ട് 44.4 ശതമാനത്തിന്റെ വർധന.
കൂടുതൽ നിയന്ത്രണങ്ങൾക്ക് സർക്കാർ നിർബന്ധിതരാകുന്നത് ഈ സാഹചര്യത്തിലാണെ ന്നു വിലയിരുത്തപ്പെടുന്നു.
ചൈനയിലെ ഹൂബെയ് പ്രവിശ്യയില്‍ മേല്‍പ്പാലം തകര്‍ന്ന് വീണ് നാല് പേര്‍ മരിച്ചു. എസ്‌കോവിലെ എക്‌സ്പ്രസ്‌വേ മേല്‍പ്പാലമാണ് ശനിയാഴ്ച വൈകുന്നേരം തകര്‍ന്നുവീണത്. സംഭവത്തില്‍ എട്ട് പേര്‍ക്ക് പരിക്കുണ്ട്.
പാലത്തിന്റെ ഒരു ഭാഗമാണ് അടര്‍ന്നുവീണത്. സംഭവസമയം മേല്‍പ്പാലത്തില്‍ അറ്റകുറ്റപ്പണികള്‍ക്കായി തൊഴിലാളികളുണ്ടായിരുന്നു. മേല്‍പ്പാലത്തിലൂടെ സഞ്ചരിച്ച മൂന്ന് ട്രക്കുകള്‍ മറ്റ് രണ്ട് വണ്ടികളുടെ മേലെ തകര്‍ന്ന് വീണതാണ് മരണങ്ങള്‍ക്ക് കാരണമായത്.
തകര്‍ന്ന പാലത്തിനടിയില്‍പ്പെട്ട് ഒരു കാര്‍ പൂര്‍ണമായും നശിച്ചു. സംഭവത്തെത്തുടര്‍ന്ന് മേല്‍പ്പാലത്തിന്റെ മറുഭാഗത്ത് കൂടിയുള്ള ഗതാഗതം നിര്‍ത്തിവച്ചിരിക്കുകയാണ്.
Update: 4 people were killed and 8 others injured after the collapse of an expressway overpass in Ezhou, C China’s Hubei Province Saturday afternoon. pic.twitter.com/8iTYY3ooLA
— Global Times (@globaltimesnews) December 19, 2021
ഓട്ടോയിടിപ്പിച്ച് തന്നെ കൊലപ്പെടുത്താന്‍ ശ്രമിച്ചത് സംഘപരിവാര്‍ നിര്‍ദേശത്തോടെയെന്ന് ആക്ടിവിസ്റ്റ് ബിന്ദു അമ്മിണി. ശബരിമല തീര്‍ത്ഥാടന കാലത്ത് തനിക്കെതിരെ ആക്രമണങ്ങള്‍ കൂടുന്ന നിലയുണ്ടെന്നും ബിന്ദു അമ്മിണി പറഞ്ഞു. അതേസമയം, ബിന്ദു അമ്മിണിക്ക് നേരെയുണ്ടായ ആക്രമണത്തില്‍ വധശ്രമത്തിന് കൊയിലാണ്ടി പോലീസ് കേസെടുത്തു.
ശനിയാഴ്ച രാത്രി 9-30 ഓടെ വീട്ടിലേക്ക് നടന്നുവരവേയാണ് ഓട്ടോറിക്ഷ ഇടിച്ച് സാരമായ പരിക്കുകളേറ്റ ബിന്ദു അമ്മിണിയെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തലയ്ക്ക് പരിക്കേറ്റതിനാല്‍ തുടര്‍ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്തിരിക്കുകയാണ്. 307 വകുപ്പ് പ്രകാരം വധശ്രമത്തിന് പോലീസ് കേസെടുത്തിട്ടുണ്ട്.
എനിക്കെതിരെ നടന്നത് സംഘപരിവാര്‍ ആക്രമണമാണ് എന്നാണ് സംശയിക്കുന്നത്. ശബരിമല തീര്‍ത്ഥാടനകാലത്ത് മാത്രമാണ് ആക്രമണങ്ങള്‍ കൂടുന്നത്. എനിക്ക് സുരക്ഷ ഒരുക്കണമെന്ന സുപ്രീംകോടതിയുടെ നിര്‍ദേശം പാലിക്കപ്പെട്ടിട്ടില്ലെന്നും ബിന്ദു അമ്മിണി ആരോപിച്ചു.
സംഘപരിവാര്‍ നിര്‍ദേശത്തോടെയാണ് തനിക്കെതിരേ വധശ്രമമുണ്ടായതെന്നും നാളുകളായി ഇത്തരത്തില്‍ തനിക്കെതിരേ ആക്രമണവും വധശ്രമവും നടക്കുന്നുണ്ടെന്നും ബിന്ദു അമ്മിണി പറഞ്ഞു.
ശനിയാഴ്ച രാത്രി 9.25 ഓടുകൂടി പൊയില്‍ക്കാവ് ബസാറിലെ ടെക്‌സ്റ്റൈല്‍സ് കടയടച്ച് നടന്നുപോവുമ്പോള്‍ റോഡില്‍ എതിര്‍ ദിശയില്‍ വന്ന ഓട്ടോയാണ് ബിന്ദു അമ്മിണിയെ ഇടിച്ചു തെറിപ്പിച്ചത്. മനഃപൂര്‍വം കൊല്ലണമെന്ന ഉദ്ദേശത്തോടു കൂടി തന്നെയാണ് ഇടിച്ചത്. അതിനാലാണ് അവര്‍ നിര്‍ത്താതെ പോയതെന്ന് ബിന്ദു അമ്മിണി പറഞ്ഞു. ‘വലിയ ഇടിയായിരുന്നു. ഞാന്‍ മരിച്ചിട്ടുണ്ടെന്ന് കരുതിയിട്ടുണ്ടാവണം. മുഖത്താണ് ഓട്ടോ വന്നിടിച്ചത്. രാത്രിയായതിനാല്‍ കൃത്യമായി ആരാണെന്ന് മനസ്സിലായിട്ടില്ല’- ബിന്ദു അമ്മിണി കൂട്ടിച്ചേര്‍ത്തു.
കോഴിക്കോട് തിക്കോടിയില്‍ യുവതിയെ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയ ബിജെപി പ്രവര്‍ത്തകനായ നന്ദകുമാറിനെ ന്യായീകരിച്ച് സുഹൃത്തുക്കളുടെ പ്രചരണം. മരിച്ച കൃഷ്ണപ്രിയയെ മോശക്കാരിയാക്കി ചിത്രീകരിച്ചുകൊണ്ടാണ് നന്ദകുമാറിന്റെ കൃത്യത്തെ സ്വാഭാവികപ്രതികരണമാണെന്ന രീതിയില്‍ സുഹൃത്തുക്കള്‍ പ്രചരിപ്പിക്കുന്നത്.കൃഷ്ണപ്രിയയ്ക്ക് മറ്റൊരു ബന്ധമുണ്ടെന്നും അതില്‍ പ്രകോപിതനായാണ് നന്ദകുമാര്‍ കൊലപാതകം നടത്തിയതെന്നാണ് ഇവര്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിപ്പിക്കുന്നത്. മരിച്ച നന്ദകുമാറിന് വേണ്ടി ചെയ്യുന്ന ‘നന്മ’ എന്ന രീതിയിലാണ് ഇവര്‍ ഓഡിയോ സന്ദേശങ്ങള്‍ പ്രചരിപ്പിച്ച് കൊലപാതകത്തെ ന്യായീകരിക്കുന്നത്.
ചില സംഘപരിവാര്‍ അനുഭാവ ഓണ്‍ലൈന്‍ മാധ്യമങ്ങളും ഓഡിയോ പ്രചരിപ്പിച്ച് കൊലയെ ന്യായീകരിക്കാന്‍ ശ്രമം നടത്തുന്നുണ്ട്.സുഹൃദ് ബന്ധത്തിന്റെ പേരില്‍ നന്ദകുമാര്‍ കൃഷ്ണപ്രിയയുടെ വ്യക്തിപരമായ കാര്യങ്ങളില്‍ അമിത ഇടപെടലുകള്‍ നടത്തിയിരുന്നെന്ന് ബന്ധുക്കള്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ‘മുടി അഴിച്ചിടാന്‍ സമ്മതിക്കില്ല’, ‘ചുരിദാറിന്റെ ഷാള്‍ ഒരു വശം മാത്രമായി ഇടാന്‍ പാടില്ല’, ‘ഒരുങ്ങി നടക്കാന്‍ പാടില്ല,’ ‘താന്‍ പറയുന്നയാളെയേ ഫോണ്‍ ചെയ്യാന്‍ പാടുള്ളൂ’ തുടങ്ങിയ നിര്‍ദേശങ്ങളാണ് നന്ദകുമാര്‍ കൃഷ്ണപ്രിയയ്ക്ക് നല്‍കിയിരുന്നതെന്നും എതിര്‍ക്കുമ്പോള്‍ അസഭ്യം പറയുമായിരുന്നെന്നും രക്ഷിതാക്കളും പറഞ്ഞിരുന്നു.
മാത്രമല്ല, നന്ദകുമാറിനെ ഭയന്ന് ജോലിക്ക് പോകാന്‍ പോലും കൃഷ്ണപ്രിയ ഭയന്നിരുന്നെന്നും ബന്ധുക്കള്‍ പറഞ്ഞിരുന്നു.വെള്ളിയാഴ്ച രാവിലെ പത്തുമണിയോടെയാണ് തിക്കോടി ഗ്രാമപഞ്ചായത്തിന് മുമ്പില്‍ വച്ച് നന്ദകുമാര്‍ പഞ്ചായത്തിലെ താല്‍കാലിക ജീവനക്കാരിയായ കൃഷ്ണപ്രിയയെ പെട്രോളൊഴിച്ച് തീ കൊളുത്തി കൊന്നത്. തുടര്‍ന്ന് സ്വയം തീ കൊളുത്തിയ നന്ദകുമാറും പിന്നീട് ആശുപത്രിയില്‍ വച്ച് മരിച്ചിരുന്നു.
ഇരട്ട കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ നാളെ ആലപ്പുഴയില്‍ സര്‍വകക്ഷി യോഗം. ജില്ലാ കലക്ടറാണ് യോഗം വിളിച്ചിരിക്കുന്നത്. നാളെ വൈകുന്നേരം മൂന്നു മണിക്ക് നടക്കുന്ന യോഗത്തില്‍ മന്ത്രിമാരും വിവിധ രാഷ്ടീയപാര്‍ട്ടി നേതാക്കളും ജില്ലയിലെ ജനപ്രതിനിധികളും പങ്കെടുക്കും. ജില്ലയില്‍ നാളെയും നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.
മണിക്കൂറുകളുടെ ഇടവേളയില്‍ രണ്ടു കൊലപാതകങ്ങളാണ് ആലപ്പുഴയില്‍ നടന്നത്. ശനിയാഴ്ച രാത്രി ഏഴരയോടെയാണ് ആലപ്പുഴ മണ്ണഞ്ചേരിയില്‍ എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെഎസ് ഷാനിന് വെട്ടേറ്റത്. നാല്‍പ്പതോളം വെട്ടുകളേറ്റ ഷാനിനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും അര്‍ധരാത്രിയോടെ മരിക്കുകയായിരുന്നു.
ഞായറാഴ്ച പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് ആലപ്പുഴ വെള്ളക്കിണറില്‍ ബിജെപി നേതാവും ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറിയുമായ രഞ്ജിത് ശ്രീനിവാസിനെ ഒരു സംഘം ആക്രമികള്‍ വെട്ടിക്കൊന്നത്. പുലര്‍ച്ചെ പ്രഭാതസവാരിക്കിറങ്ങാന്‍ തയ്യാറെടുക്കുന്നതിനിടെ വാതിലില്‍ മുട്ടിയ അക്രമികള്‍ വാതില്‍ തുറന്നയുടന്‍ വെട്ടിക്കൊല്ലുകയായിരുന്നു. ഷാനിന്റെ കൊലപാതകത്തിന് പിന്നില്‍ ബിജെപിയാണെന്നാണ് എസ്ഡിപിഐ ആരോപണം. അതേസമയം, രഞ്ജിത്തിന്റെ കൊലയ്ക്ക് പിന്നില്‍ എസ്ഡിപിഐയാണെന്ന് ബിജെപിയും ആരോപിച്ചു.
എസ്ഡിപിഐ, ബിജെപി സംസ്ഥാന നേതാക്കളുടെ കൊലപാതകങ്ങളുമായി ബന്ധപ്പെട്ട് 50 പേരെ കസ്റ്റഡിയില്‍ എടുത്തതായി ഐജി ഹര്‍ഷിത അട്ടല്ലൂരി അറിയിച്ചു. എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെഎസ് ഷാന്‍ കൊലപാതകവുമായി ബന്ധപ്പെട്ട് 20ഓളം ബിജെപി പ്രവര്‍ത്തകരാണ് കസ്റ്റഡിയിലുള്ളത്. മണ്ണഞ്ചേരി സ്വദേശികളായ പ്രസാദ്, കൊച്ചുകുട്ടന്‍ എന്നിവരടക്കമുള്ളവരാണ് കസ്റ്റഡിയിലുള്ളത്. ബിജെപി നേതാവ് രഞ്ജിത് ശ്രീനിവാസിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് 20ലധികം എസ്ഡിപിഐ പ്രവര്‍ത്തകരും കസ്റ്റഡിയിലുണ്ട്. എന്നാല്‍ ഇവരുടെയൊന്നും കൂടുതല്‍ വിവരങ്ങള്‍ അന്വേഷണസംഘം പുറത്തുവിട്ടിട്ടില്ല.
‘അന്വേഷണം പുരോഗമിക്കുകയാണ്. ബാക്കി കാര്യങ്ങള്‍ പിന്നീട് അറിയിക്കാം. ഇരു കൊലപാതകങ്ങളുമായി ബന്ധമുണ്ടോ എന്നത് അന്വേഷിക്കുകയാണ്. നിലവില്‍ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്നും ഐജി അറിയിച്ചു. ക്രമസമാധാനനില തകര്‍ക്കാന്‍ ശ്രമിച്ചാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.’ സംഘര്‍ഷമേഖലയില്‍ ആയിരത്തോളം പൊലീസുകാരെ വിന്യസിച്ചിട്ടുണ്ടെന്നും ഐജി ഹര്‍ഷിത പറഞ്ഞു.
കൊലപാതകങ്ങള്‍ അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു. ക്രമസമാധാനത്തിന്റെ ചുമതലയുള്ള എഡിജിപി വിജയ് സാഖറെയ്ക്കാണ് അന്വേഷണ ചുമതല. എഡിജിപി വിജയ് സാഖറെ, ഐജി. ഹര്‍ഷിത അട്ടല്ലൂരി എന്നിവര്‍ ആലപ്പുഴയില്‍ ക്യാമ്പ് ചെയ്യുന്നുണ്ടെന്നും കൂടുതല്‍ പൊലീസിനെ വിന്യസിച്ചിട്ടുണ്ടെന്ന് ഡിജിപി അനില്‍കാന്ത് പ്രതികരിച്ചു. സംഭവത്തില്‍ പൊലീസിന് ജാഗ്രത കുറവ് ഉണ്ടായിട്ടില്ലെന്നും ഡിജിപി വ്യക്തമാക്കി.
അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാന്‍ സംഘര്‍ഷ മേഖലയില്‍ കൂടുതല്‍ പൊലീസിനെ വിന്യസിക്കാനാണ് ഡിജിപിയുടെ നിര്‍ദ്ദേശം. ആവശ്യമെങ്കില്‍ പാര്‍ട്ടി ഓഫീസുകള്‍ക്ക് സുരക്ഷ ഏര്‍പ്പെടുത്താനും തീരുമാനിച്ചിട്ടുണ്ട്. പ്രതിഷേധ പ്രകടനങ്ങള്‍ പരിധി വിടാതിരിക്കാന്‍ കരുതല്‍ ഉണ്ടാകും. ഡിജിപിയുടെ നിര്‍ദ്ദേശത്തിന്റെ ഭാഗമായി പ്രകോപനപരമായ മുദ്രാവാക്യങ്ങള്‍ ഒഴിവാക്കാന്‍ ഇരുവിഭാഗങ്ങള്‍ക്കും നിര്‍ദ്ദേശം നല്‍കാനാണ് പൊലീസ് തീരുമാനം.
ജോൺ കുറിഞ്ഞിരപ്പള്ളിയിയുടെ ഏറ്റവും പുതിയ നോവൽ ആറോൺ ഉടൻ വായനക്കാരിലേയ്ക്ക് എന്തും.
നിർവ്വചിക്കാനാവാത്ത ജന്മബന്ധങ്ങളുടെ അദൃശ്യമായ ചരടുകളാൽ ബന്ധിക്കപ്പെട്ട ഒരു സൗഹൃദത്തിൻറെ കഥയാണ് ആറോൺ.പ്രായമോ സ്വഭാവമോ സാഹചര്യങ്ങളോ അനുകൂലമല്ലാത്ത രണ്ടുവ്യക്തികൾ തമ്മിൽ എങ്ങനെ സുഹൃത്തുക്കളാകും എന്ന ചോദ്യത്തിന് ഉത്തരമില്ല. എവിടെനിന്നോ ഉത്ഭവിച്ചു് വ്യത്യസ്തമായ ഭൂതലങ്ങളിലൂടെ ഒഴുകി ഒന്നായി ചേർന്നൊഴുകുന്ന അരുവികൾ പോലെ ഒരു പ്രതിഭാസം.ചിലപ്പോൾ അവരുടെ മനസ്സുകളുടെ സങ്കീർണ്ണമായ ഉള്ളറകളിൽ എവിടെയോ മറഞ്ഞിരിക്കുന്ന നിസ്സഹായതയുടെ ബഹിർസ്പുരണം ആകാം അവരെ തമ്മിൽ അടുപ്പിക്കുന്നത് അനാഥത്വത്തിൻറെ നിസ്സഹായത അനുഭവിക്കുന്നതുവരെ മനസ്സിലാകാൻ വിഷമമാണ് എന്നാണ് പറയപ്പെടുന്നത്.
വ്യത്യസ്തമായ വായനാനുഭവം നൽകി വായനക്കാരെ ഒരു പുതിയ ലോകത്തിലേക്ക് കൂട്ടിക്കൊണ്ടുപോകുന്നു ആറോൺ.
ജോൺ കുറിഞ്ഞിരപ്പള്ളി മലയാളം യുകെയിൽ എഴുതിയ മേമനെകൊല്ലി തുടങ്ങിയ രചനകൾ വൻ ജനപ്രീതി നേടിയിരുന്നു .
യുകെയിൽ ആകെ ഒമിക്രോൺ കേസുകൾ പതിനായിരം കടന്നു. രാജ്യത്തുടനീളം പ്രതിദിനം 90,418 കോവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്യപ്പെട്ടു. തുടർച്ചയായി നാലാം ദിവസമാണ് പ്രതിദിന കോവിഡ് കേസുകളിലെ റിക്കോർഡ് വർദ്ധനവ്.
അതേസമയം കോവിഡിനെ നിയന്ത്രിക്കാൻ പുതിയ നടപടികളില്ലാതെ ഇംഗ്ലണ്ടിലെ ആശുപത്രി പ്രവേശനം ഒരു ദിവസം 3,000 ആയി ഉയരുമെന്ന് സർക്കാരിന്റെ ശാസ്ത്ര ഉപദേഷ്ടാക്കൾ മുന്നറിയിപ്പ് നൽകി. തലസ്ഥാനത്ത് അടിയന്തിര സംഭവം പ്രഖ്യാപിച്ചതോടെ കാര്യങ്ങൾ എത്രത്തോളം ഗുരുതരമാണ് എന്ന് കാണിക്കുന്നതായി ലണ്ടൻ മേയർ സാദിഖ് ഖാൻ പറഞ്ഞു.
ഈ വാരാന്ത്യത്തിൽ നടക്കുന്ന കോബ്ര എമർജൻസി കമ്മിറ്റിയുടെ മീറ്റിംഗിനൊപ്പം ഇന്നലെ ഉച്ചതിരിഞ്ഞ് ഏറ്റവും പുതിയ കോവിഡ് ഡാറ്റയെക്കുറിച്ചുള്ള ഒരു ബ്രീഫിംഗ് മന്ത്രിമാർക്ക് ആരോഗ്യവിഭാഗം നൽകിയിരുന്നു. കോവിഡിൽ നിന്നുള്ള ആശുപത്രി പ്രവേശനം മുമ്പത്തെ തരംഗങ്ങൾക്ക് താഴെയായിനിർത്താൻ ദേശീയ ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ ആവശ്യമായി വരുമെന്ന് സർക്കാരിന്റെ ശാസ്ത്ര ഉപദേശകർ പറഞ്ഞു.
ഇംഗ്ലണ്ടിലെ നിലവിലെ പ്ലാൻ ബി നിയമങ്ങൾക്കപ്പുറമുള്ള ഇടപെടൽ ഇല്ലെങ്കിൽ, ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണം ഒരു ദിവസം 3,000 ആയി ഉയരുമെന്ന് സയന്റിഫിക് അഡ്വൈസറി ഗ്രൂപ്പ് ഫോർ എമർജൻസി (സേജ്) അംഗങ്ങൾ കൂട്ടിച്ചേർത്തു.
ഏറ്റവും പുതിയ പ്രതിദിന ഡാറ്റ കാണിക്കുന്നത് 900 കോവിഡ് രോഗികളെ യുകെയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു എന്നാണ്.
ഒമിക്രോണിന്റെ വ്യാപനം തടയുന്നതിനുള്ള കൂടുതൽ നടപടികളിൽ ഗ്രൂപ്പ് വലുപ്പങ്ങൾ കുറയ്ക്കുക, ശാരീരിക അകലം വർദ്ധിപ്പിക്കുക, കോൺടാക്റ്റുകളുടെ ദൈർഘ്യം കുറയ്ക്കുക, ഉയർന്ന അപകടസാധ്യതയുള്ള സ്ഥലങ്ങളിൽ വിലക്കേർപ്പെടുത്തുക എന്നിവ ഉൾപ്പെടുമെന്ന് സേജ് ഉപദേശകർ പറഞ്ഞു. ഇൻഡോർ മിക്‌സിംഗ് ഓമിക്‌റോണിന്റെ വ്യാപനത്തിനുള്ള ഏറ്റവും വലിയ അപകട ഘടകമാണ്.
കൂടാതെ വലിയ ഒത്തുചേരലുകൾ അപകട സാധ്യത കൂട്ടുന്നതാണെന്നും ഉപദേശകർ പറഞ്ഞു. 2022 വരെ കർശനമായ നടപടികൾ അവതരിപ്പിക്കുന്നത് കാലതാമസം വരുത്തുന്നത് അത്തരം ഇടപെടലുകളുടെ ഫലപ്രാപ്തിയെ വളരെയധികം കുറയ്ക്കുകയും ഇത് ആരോഗ്യ, പരിചരണ ക്രമീകരണങ്ങളിൽ ഗണ്യമായ സമ്മർദ്ദം തടയാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുമെന്നും അവർ മുന്നറിയിപ്പ് നൽകി.
താരസംഘടനയായ അമ്മയുടെ ഭാരവാഹിത്വത്തിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ഔദ്യോഗിക പാനലിന് തിരിച്ചടി. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് നടന്ന മത്സരത്തില്‍ മണിയന്‍ പിള്ള രാജുവും നടി ശ്വേത മേനോനും വിജയിച്ചു.
ഔദ്യോഗിക പാനലില്‍ നിന്ന് സ്ഥാനാര്‍ത്ഥിയായ ആശ ശരത് തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടു. 224 വോട്ടാണ് മണിയന്‍ പിള്ള രാജുവിന് ലഭിച്ചത്. ശ്വേത മേനോന് 176 വോട്ട് ലഭിച്ചപ്പോള്‍ ആശ ശരത്തിന് 153 വോട്ടുകള്‍ മാത്രമാണ് നേടാനായത്.
ഔദ്യോഗിക പാനലായി ആശ ശരത്തിനെയും ശ്വേത മേനോനെയുമായിരുന്നു മത്സരത്തിന് നിര്‍ത്തിയിരുന്നത്. എക്‌സിക്യൂട്ടീവ് കമ്മറ്റിയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ഔദ്യോഗിക പാനലിനെതിരെ നിന്ന വിജയ് ബാബുവും ലാലും വിജയിച്ചു. ലാലിന് 212 വോട്ടും വിജയ് ബാബുവിന് 228 വോട്ടുമാണ് ലഭിച്ചത്.
11 പേരുള്ള എക്‌സിക്യൂട്ടീവ് കമ്മറ്റിയിലേക്ക് 14 പേരായിരുന്നു മത്സരിച്ചിരുന്നത്. ഹണി റോസ്, നിവിന്‍ പോളി, നാസര്‍ ലത്തീഫ് എന്നിവരാണ് തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടവര്‍.
കൊച്ചിയിലാണ് അമ്മയുടെ വാര്‍ഷിക ജനറല്‍ ബോഡിയും തെരഞ്ഞെടുപ്പും നടന്നത്. അമ്മ പ്രസിഡന്റായി മോഹന്‍ലാലും ജനറല്‍ സെക്രട്ടറിയായി ഇടവേള ബാബുവും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. സിദ്ധീഖ് ട്രഷററായും ജയസൂര്യ ജോ.സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു.
പാനലില്‍ നിന്ന് മത്സരിച്ചവര്‍ക്ക് ലഭിച്ച വോട്ടുകള്‍,
മണിയന്‍പിള്ള രാജു 224
ശ്വേത മേനോന്‍ 176
ആശ ശരത് 153
എക്‌സിക്യൂട്ടീവ് കമ്മറ്റി
ബാബുരാജ് 242
ലാല്‍ 212
ലെന 234
മഞ്ജു പിള്ള 215
രചന നാരായണന്‍കുട്ടി 180
സുധീര്‍ കരമന 261
സുരഭി 236
ടിനി ടോം 222
ടൊവിനോ തോമസ് 220
ഉണ്ണി മുകുന്ദന്‍ 198
വിജയ് ബാബു 225
ഹണി റോസ് 145
നിവിന്‍ പോളി 158
നാസര്‍ ലത്തീഫ് 100
ടൊവിനോ തോമസിനെ കുറിച്ച് നടന്‍ ഭരത് പങ്കുവച്ച വാക്കുകളാണ് ശ്രദ്ധ നേടുന്നത്. കൂതറ എന്ന സിനിമ ചെയ്യുന്നത് സമയത്ത് പെട്രോള്‍ വാങ്ങാന്‍ പോലും കാശില്ലാത്ത അവസ്ഥയുണ്ടായിരുന്നു ടൊവിനോയ്ക്ക് എന്നാണ് ഒരു അഭിമുഖത്തിനിടെ ഭരത് പറഞ്ഞത്.
മലയാളത്തിലെ യങ് സൂപ്പര്‍സ്റ്റാര്‍ ആണ് ടൊവിനോ. യുവാക്കള്‍ക്ക് ഏറെ ഇഷ്ടമുള്ള താരം. വളരെ സിംപിളാണ് ടൊവിനോയെന്നും ഡൗണ്‍ ടു എര്‍ത്താണെന്നും ഭരത് പറയുന്നു. പിന്നാലെ കൂതറ ചെയ്യുമ്പോള്‍ നടന്ന രസകരമായ എന്തെങ്കിലും ഓര്‍മ്മകളുണ്ടോ എന്ന ചോദ്യത്തിനും ഭരത് മറുപടി പറഞ്ഞു.
ഇത് ഇപ്പോള്‍ പറയുന്നതില്‍ തനിക്ക് മടിയില്ല. കൂതറ ചെയ്യുന്നത് സമയത്ത് പെട്രോള്‍ വാങ്ങാന്‍ പോലും കാശില്ലാത്ത അവസ്ഥയുണ്ടായിരുന്നു ടൊവിനോയ്ക്ക്. അങ്ങനെയുള്ളൊരു സാഹചര്യത്തില്‍ നിന്നുമാണ് അവന്‍ ഇവിടെ വരെ എത്തിയത്. അവന്റെ വളര്‍ച്ച നോക്കൂ. മറ്റൊരു ലീഗിലാണ് അവനിന്ന്.
സെല്‍ഫ് മെയ്ഡ് സ്റ്റാര്‍ ആണ് ടൊവിനോ. ഇന്‍ഡസ്ട്രിയില്‍ ആരുമില്ലാത്തൊരാള്‍ നേരിടേണ്ടി വരുന്ന വേദനകള്‍ തനിക്ക് മനസിലാകും. അങ്ങനെയുള്ളൊരാള്‍ ഒറ്റയ്ക്ക് ഇത്രയും വലിയൊരു വളര്‍ച്ചയുണ്ടാക്കിയത് പ്രശംസനീയമാണെന്നും ഭരത് പറയുന്നു.
ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്ത കൂതറയിലും കുറുപ്പിലും ഭരതും ടൊവിനോയും ഒന്നിച്ചിരുന്നു. ചാര്‍ലി എന്ന അതിഥി വേഷത്തിലാണ് ടൊവിനോ ചിത്രത്തില്‍ എത്തിയത്. ഇസാക് എന്ന കഥാപാത്രമായാണ് ഭരത് ചിത്രത്തില്‍ വേഷമിട്ടത്.