Main News

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : ഇംഗ്ലണ്ടിലെ ഏറ്റവും വലിയ നഗരങ്ങളിൽ കാർ ട്രാഫിക് കുറയ്ക്കാൻ ഏതെങ്കിലും തരത്തിലുള്ള കൺജക്ഷൻ ചാർജ് ഏർപ്പെടുത്തണമെന്ന് നാഷണൽ ഇൻഫ്രാസ്ട്രക്ചർ കമ്മീഷൻ. ബർമിംഗ്ഹാം, മാഞ്ചസ്റ്റർ, ബ്രിസ്റ്റോൾ, ലീഡ്സ് എന്നിവിടങ്ങളിൽ പൊതുഗതാഗതത്തിനായി 22 ബില്യൺ പൗണ്ട് നിക്ഷേപിക്കാൻ കമ്മീഷൻ സർക്കാരിനോട് ആവശ്യപ്പെട്ടു. എന്നാൽ തിരക്കേറിയ റോഡുകൾ വലിയ വെല്ലുവിളി ഉയർത്തുന്നുണ്ട്.

നഗര കേന്ദ്രങ്ങളിലേക്ക് വാഹനമോടിക്കുന്നത് തടയാൻ കൺജക്ഷൻ ചാർജ് അല്ലെങ്കിൽ ജോലിസ്ഥലത്തെ പാർക്കിംഗ് സ്കീമുകൾ പോലുള്ള നടപടികൾ ആവശ്യമാണെന്നും എൻഐസി പറഞ്ഞു. കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങളെ ചെറുക്കാൻ നെറ്റ്‌വർക്ക് റെയിലിനും ദേശീയ പാതയ്ക്കും കൂടുതൽ പണം ആവശ്യമായി വരുമെന്നതിനാൽ നിലവിലുള്ള അടിസ്ഥാന സൗകര്യങ്ങൾ നിലനിർത്തുന്നതിന് മുൻഗണന നൽകണമെന്ന് കമ്മീഷൻ അധ്യക്ഷൻ ജോൺ ആർമിറ്റ് വ്യക്തമാക്കി.

അതേസമയം, ഓഗസ്റ്റ് അവസാനം മുതൽ ലണ്ടൻ നഗരത്തിലെ 32 ബറോകളും അൾട്രാ എമിഷൻ സോണായി മാറിയിരുന്നു. ലണ്ടൻ നഗരത്തിലെ 32 ബറോകളും അൾട്രാ എമിഷൻ സോണായി മാറി. കൂടുതൽ വായു മലിനീകരണത്തിന് വഴിവയ്ക്കുന്ന പഴയ വാഹനങ്ങളുമായി എത്തുന്നവർ ഓരോ 24 മണിക്കൂറും 12.50 പൗണ്ട് വീതം പിഴ ഒടുക്കുകയാണ്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ഇസ്രയേൽ :- 500 ഓളം പേരുടെ മരണത്തിന് ഇടയാക്കിയ ഗാസയിലെ ആശുപത്രിയിൽ നടന്ന സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ഇസ്രയേൽ നിഷേധിച്ചിരിക്കുകയാണ്. എന്നാൽ ഈ ആക്രമണത്തിൽ കുറഞ്ഞത് 500 പേർ കൊല്ലപ്പെട്ടതായും കൂടുതൽ പേർ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതായുമാണ് ഹമാസ് അവകാശപ്പെടുന്നത്. ഗാസ സിറ്റിയിലെ അൽ-അഹ്‌ലി ഹോസ്പിറ്റലിന് നേരെയുണ്ടായ ആക്രമണം ഫലസ്തീൻ ഇസ്ലാമിക് ജിഹാദ് ഭീകരർ തെറ്റായി പ്രയോഗിച്ച റോക്കറ്റാണെന്ന് ഇന്റലിജൻസ് വിവരങ്ങൾ വെളിപ്പെടുത്തിതായാണ് ഇസ്രായേൽ സൈന്യം അവകാശപ്പെട്ടത്. എന്നാൽ തങ്ങൾ ചെയ്ത മനുഷ്യത്വരഹിതമായ ആക്രമണത്തെ മറച്ചുവയ്ക്കാനാണ് ഇസ്രയേൽ ശ്രമിക്കുന്നതെന്ന് ഹമാസ് വക്താവ് കുറ്റപ്പെടുത്തി.

സ്ഫോടനത്തിന്റെ ദൃശ്യത്തിൽ ആശുപത്രിയിൽ മുഴുവൻ തീ പടരുന്നതും, ആശുപത്രിയുടെ പരിസരം മൃതദേഹങ്ങളാൽ ചിതറി കിടക്കുന്നതും വ്യക്തമാക്കുന്നുണ്ട്. ഇതിൽ ഭൂരിഭാഗവും ചെറിയ കുട്ടികളാണ് എന്നുള്ളത് മനുഷ്യമനഃസാക്ഷിയെ നടുക്കുന്നതാണ്. നടക്കുമ്പോൾ ആശുപത്രിയിൽ നിരവധി പേർ അഭയം പ്രാപിച്ചിരുന്നതായും, ക്രൂരമായ കൂട്ടക്കൊലയാണ് നടന്നതെന്നും ഹമാസ് പ്രതികരിച്ചു. ആംഗ്ലിക്കൻ ചർച്ച് ധനസഹായം നൽകുന്ന ആശുപത്രിയിൽ ഏകദേശം 6,000 ഫലസ്തീനികൾ അഭയം പ്രാപിച്ചിരുന്നു. ഇസ്രായേലിനു പിന്തുണ നൽകാനും യുദ്ധം വ്യാപിക്കുന്നത് തടയാനും യുഎസ് പ്രസിഡന്റ് ജോ ബൈഡൻ പ്രദേശം സന്ദർശിക്കുന്നതിന് ഒരു ദിവസം മുമ്പാണ് ഈ ആക്രമണം നടന്നിരിക്കുന്നത്.

എന്നാൽ നടന്ന ആക്രമണത്തിൽ തങ്ങൾക്ക് യാതൊരു പങ്കുമില്ലെന്ന് ഇസ്രയേൽ ഡിഫൻസ് അധികൃതർ ശക്തമായി തന്നെ പ്രതികരിച്ചു. ഹമാസിനോടൊപ്പം ഗാസ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഇസ്ലാമിക് ജിഹാദ് എന്ന ഭീകര സംഘടനയാണ് ആക്രമണത്തിന് പിന്നിൽ എന്ന് ഇസ്രായേൽ ഡിഫൻസ് അധികൃതർ വ്യക്തമാക്കി. ഇത്തരം ഒരു ആശുപത്രി ഒരിക്കലും തങ്ങളുടെ ലക്ഷ്യമല്ലെന്നും ഇസ്രായേൽ പ്രതികരിച്ചു. ഒരു തീവ്രവാദ സംഘടനയുടെ സ്ഥിരീകരിക്കാത്ത അവകാശവാദങ്ങൾ റിപ്പോർട്ട് ചെയ്യുമ്പോൾ എല്ലാവരും ജാഗ്രതയോടെ മുന്നോട്ട് പോകണമെന്നും ഇസ്രയേൽ അധികൃതർ അഭ്യർത്ഥിച്ചു. വടക്കൻ ഗാസയിലെ അൽ-അഹ്‌ലി ആശുപത്രിക്ക് നേരെയുണ്ടായ ആക്രമണത്തെ ലോകാരോഗ്യ സംഘടനയും ശക്തമായി അപലപിച്ചു. എന്നാൽ ഗാസയിലെ ഭീകരർ തന്നെയാണ് ആശുപത്രി ആക്രമിച്ചത് എന്നും ഇസ്രായേലി ഡിഫൻസ് ഉദ്യോഗസ്ഥർ അല്ലെന്നും, നമ്മുടെ കുട്ടികളെ ക്രൂരമായി കൊലപ്പെടുത്തിയവർ സ്വന്തം മക്കളെയും കൊലപ്പെടുത്തുകയാണെന്നും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വൈകാരികമായി പ്രതികരിച്ചു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

പണപ്പെരുപ്പവും ജീവിത ചിലവ് വർദ്ധനവു മൂലം കടുത്ത ഞെരുക്കത്തിലൂടെയായിരുന്നു ശരാശരി യു കെ മലയാളികളുടെ ജീവിതം മുന്നോട്ട് പൊയ് കൊണ്ടിരുന്നത്. എന്നാൽ ഇതിൽ നിന്ന് ഒരു മാറ്റം വരുന്നതിന്റെ ശുഭ സൂചനകൾ കണ്ടു തുടങ്ങിയതിന്റെ റിപ്പോർട്ടുകൾ പുറത്തുവന്നു തുടങ്ങി. ഏകദേശം രണ്ട് വർഷത്തിനിടെ ആദ്യമായി പണപ്പെരുപ്പം ശമ്പള വർദ്ധനവിന് പിന്നിലായതിന്റെ കണക്കുകൾ പുറത്തു വന്നു.

ജൂണിനും ഓഗസ്റ്റിനും ഇടയിലെ വേതന വർദ്ധനവ് 7.8 % എന്ന വാർഷിക നിരക്കിലേയ്ക്ക് ഉയർന്നു. ഇത് ഇതേ കാലയളവിലെ പണപ്പെരുപ്പത്തിനേക്കാൾ കൂടുതലാണെന്ന ആശ്വാസവാർത്തയാണ് പുറത്തുവന്നിരിക്കുന്നത്. 2021 ഒക്ടോബർ മാസത്തിന് ശേഷം ആദ്യമായാണ് ശമ്പള വർധനവ് പണപെരുപ്പ നിരക്കിനേക്കാൾ കൂടുതലാകുന്നത്. പൊതുമേഖല തൊഴിലാളികളുടെ ശമ്പള വർദ്ധനവ് ജൂണിനും ഓഗസ്റ്റിനും ഇടയ്ക്ക് 6.8 ശതമാനത്തിൽ എത്തിയിരുന്നു.. ഇത് 2001 -ന് ശേഷം ഏറ്റവും വലിയ വർദ്ധനവാണെന്ന് ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റക്സിന്റെ കണക്കുകൾ ചൂണ്ടിക്കാണിക്കുന്നു.

എന്നാൽ പൊതുമേഖലയെ അപേക്ഷിച്ച് സ്വകാര്യമേഖലയിൽ ശമ്പള വർദ്ധനവ് കൂടുതലാണ്. സ്വകാര്യ മേഖലയിലെ ശമ്പള വർദ്ധനവ് 8% ആണെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഫിനാൻസ്, ബിസിനസ് സേവനമേഖലയിൽ ജോലി ചെയ്യുന്നവർക്കാണ് വാർഷിക വേതനത്തിൽ ഏറ്റവും കൂടുതൽ വർദ്ധനവ് ഉണ്ടായത്. ഇതിനു പിന്നാലെ മികച്ച ശമ്പള വർദ്ധനവ് ഉണ്ടായ വിഭാഗം നിർമ്മാണ മേഖലയിൽ ഉള്ളവരാണ്. എന്നാൽ നിലവിലെ പണപ്പെരുപ്പം ബാങ്ക് ഓഫ് ഇംഗ്ലണ്ട് ലക്ഷ്യം വെച്ചതിന്റെ മൂന്നിരട്ടിയായി തുടരുകയാണ്. പണപ്പെരുപ്പം കുറയുകയും ശമ്പളത്തിന്റെ മൂല്യം വർധിക്കുകയും ചെയ്യുന്നു എന്നത് ശുഭവാർത്തയാണെന്ന് ചാൻസിലർ ജെറമി ഹണ്ട് പറഞ്ഞു . പണപ്പെരുപ്പം തടയാൻ ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്ക് തുടർച്ചയായി വർധിപ്പിച്ചത് യുകെയിലെങ്ങും വൻ വാർത്താ പ്രാധാന്യം നേടിയിരുന്നു

ന്യൂസ് ഡെസ്ക് മലയാളം യുകെ

ഒക്ടോബർ 28-ാം തീയതി ഗ്ലാസ് കോയിൽ നടക്കുന്ന മലയാളം യുകെ അവാർഡ് നൈറ്റിൽ മികച്ച യൂട്യൂബർ ഓഫ് ദി ഇയർ അവാർഡിനായി ഡോണ ലിയോണിനെ തിരഞ്ഞെടുത്തു. ഡോണാസ് വേൾഡ് എന്ന യൂട്യൂബ് ചാനലിലെ വീഡിയോകളാണ് ഡോണയെ അവാർഡിന് അർഹയാക്കിയത്. തൃശ്ശൂർ ഗുരുവായൂരിനടുത്ത് ബ്രഹ്മകുളം എന്ന സ്ഥലത്തുനിന്ന് യുകെയിലെത്തിയ ഡോണ സ്കോട്ട്‌ ലൻഡിലെ എഡിൻബർഗിലാണ് താമസിക്കുന്നത്. ഫാർമസിയിൽ ബിരുദവും യുകെയിൽ നിന്ന് ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി ഫാർമസി ഡിസ്പെൻസറി അസിസ്റ്റൻസ് ആയി ജോലി നോക്കുന്ന സമയത്താണ് ഒട്ടേറെ ആസ്വാദകരുള്ള യൂട്യൂബ് വീഡിയോകൾ ചെയ്യാൻ ഡോണ സമയം കണ്ടെത്തുന്നത് . 2019 -ൽ പഠനം പൂർത്തിയാക്കിയ സമയത്ത് ആരംഭിച്ച യൂട്യൂബ് ചാനലിന് നിലവിൽ 12,000 -ത്തിലധികം സബ്സ്ക്രൈബേഴ്സ് ആയിക്കഴിഞ്ഞു.

വിദ്യാർത്ഥികൾക്കും കേരളത്തിൽ നിന്നും യുകെയിലെത്തുന്നവർക്കും ഉപകാരപ്രദമായ വീഡിയോകളാണ് ഡോണയുടെ ചാനലിന് ശ്രദ്ധ നേടാൻ കാരണമായത്. ഒരിടയ്ക്ക് ജീവൻ ടിവിയിലും ഡോണയുടെ വീഡിയോകൾ വാർത്തകൾക്കിടയിൽ നൽകിയത് വൻതോതിൽ പ്രേക്ഷക ശ്രദ്ധ ആകർഷിച്ചിരുന്നു.

ഭർത്താവായ സെബിൻ ചിറ്റിലപ്പിള്ളി പീയൂസിൻെറ എല്ലാ പിന്തുണയുമാണ് 153 വീഡിയോകൾ വിജയകരമായി പൂർത്തിയാക്കാൻ സാധിച്ചതിന് പിന്നിലെന്ന് ഡോണ മലയാളം യുകെ ന്യൂസിനോട് പറഞ്ഞു. ഒരു വയസ്സുകാരനായ മകൻ ലൂക്കിന്റെ കളി തമാശകളും ഡോണയുടെ വീഡിയോയ്ക്ക് വിഷയമായിട്ടുണ്ട്. ലിയോൺ കെ വാഴപ്പിള്ളിയും റെജി ലിയോണും ആണ് ഡോണയുടെ മാതാപിതാക്കൾ. ചുരുങ്ങിയ കാലം കൊണ്ട് ഒട്ടേറെ അംഗീകാരങ്ങൾ നേടിയെടുക്കുവാൻ സാധിച്ച ഡോണാ ലിയോണിന് ഇനിയും വളർച്ചയുടെ ഒട്ടേറെ പടവുകൾ താണ്ടാൻ കഴിയട്ടെയെന്ന് മലയാളം യുകെ ന്യൂസ് ആശംസിക്കുന്നു.

താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ഡോണ യുടെ യൂട്യൂബ് ചാനൽ വായനക്കാർക്ക് സന്ദർശിക്കാം. https://youtube.com/@DonnasWorld?si=vKktnczFlXVnSlqh

മലയാളം യുകെയും സ്കോ ട്ട്ലാൻഡിലേ മലയാളി സംഘടനകളുടെ സംഘടനയായ യുസ്മയുടെ സഹകരണത്തോടെ ഒക്ടോബർ 28 -ന് നടത്തുന്ന അവാർഡ് നൈറ്റിനായുള്ള ഒരുക്കങ്ങൾ ഗ്ലാസ്ഗോയിലെ ബെൻസ് ഹിൽ അക്കാഡമിയിൽ പുരോഗമിക്കുകയാണ്. യുസ്മ നാഷണൽ കലാമേളയോടെ 12 മണിക്കാണ് പരിപാടികൾ ആരംഭിക്കുക. കാണികൾക്ക് കലയുടെ ദൃശ്യവിരുന്ന് ഒരുക്കുന്ന നിരവധി പരിപാടികൾ ആണ് വേദിക്ക് പിന്നിൽ ഒരുങ്ങുന്നത്. സ്കോട്ട് ലൻഡിലെ മലയാളി കുടിയേറ്റ ചരിത്രത്തിൽ നാഴിക കല്ലാകുന്ന കലയുടെ മാമാങ്കത്തിനാണ് ഒക്ടോബർ 28 -ന് തിരി തെളിയുക.

ഗ്ലാസ്ഗോയിൽ നടക്കുന്ന അവാർഡ് നൈറ്റിൽ അത്യന്തം വാശിയേറിയ മത്സരത്തിൽ വർണ്ണാഭമായ സാങ്കേതീക സജ്ജീകരണങ്ങാണ് മലാളം യുകെ ന്യൂസ് ഒരുക്കുന്നത്. മെഗാ വീഡിയോ വാൾ, താളത്തിനൊത്ത് നൃത്തം ചെയ്യുന്ന അത്യാധുനിക ലൈറ്റിംഗ് സംവിധാനം, മത്സരാർത്ഥികൾക്ക് ഓരോ ചുവിടലും ഊർജ്ജമേകുന്ന കൃത്യമായ ശബ്ദ നിയന്ത്രണങ്ങൾ, ലോകമെമ്പാടും തൽസമയം കണ്ടാസ്വദിക്കാൻ ലൈവ് ടെലികാസ്റ്റിംഗ് തുടങ്ങിയവയെല്ലാം അവാർഡ് നൈറ്റിൻെറ പ്രത്യേകതകളിൽ ചിലതാണ്. കൃത്യമായ വോളണ്ടിയറിംഗ് സംവിധാനവും മിതമായ നിരക്കിൽ രുചികരമായ ഭക്ഷണവും പരിപാടിയിലുടനീളം ലഭ്യമാണ്. കോച്ചുകളുൾപ്പെടെ നൂറ് കണക്കിന് വാഹനങ്ങൾ സൗജന്യമായി പാർക്ക് ചെയ്യാനുന്നുള്ള സൗകര്യവുമുണ്ട്.

ഇൻഷുറൻസ്, മോർട്ട്ഗേജ് അഡ്വൈസ് രംഗത്ത് വർഷങ്ങളായി യുകെ മലയാളികൾ ആശ്രയിക്കുന്ന വിശ്വസ്ത സ്ഥാപനമായ അലൈഡ് ഫിനാൻഷ്യൽ സർവീസ്, രുചിപ്പെരുമയിൽ യുകെ മലയാളികൾക്കിടയിൽ പേര് കേട്ട തറവാട് റസ്റ്റോറന്റ് എന്നിവരാണ് മലയാളം യുകെ അവാർഡ് നൈറ്റിൻെറ മുഖ്യ പ്രായോജകർ.

ഗ്ലാസ്ഗോയിൽ നടക്കുന്ന കലാമാമാങ്കം കണ്ട് ആസ്വദിക്കാനായിട്ട് യുകെയിലുള്ള എല്ലാ മലയാളികളെയും മലയാളം യുകെയും യുസ്മയും ഗ്ലാസ്ഗോയിലേയ്ക്ക് സ്വാഗതം ചെയ്യുകയാണ് .

മലയാളം യുകെ അവാർഡ് നൈറ്റിൽ യുകെയിലെ ഏറ്റവും മികച്ച നേഴ്സായി തിരഞ്ഞെടുക്കപ്പെടുന്ന നേഴ്സിനും കെയറർക്കും 500 പൗണ്ട് വീതം ക്യാഷ് പ്രൈസും മൊമെന്റോയും സർട്ടിഫിക്കറ്റും ആണ് സമ്മാനമായി നൽകുന്നത് .

മലയാളം യുകെ അവാർഡ് നൈറ്റിന്റെയും യുസ്മ കലാമേളയുടെയും കൂടുതൽ വിവരങ്ങൾ ലഭിക്കാൻ താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

ബിൻസു ജോൺ, റഗ്ബി – 07951903705
ഷിബു മാത്യു, കീത്തലി – 074114443880
ജോജി തോമസ്, ലീഡ്‌സ് – 07728374426
റോയ് ഫ്രാൻസിസ്, സ്റ്റോക് ഓൺ ട്രെന്റ് – 07717754609
ജിമ്മി മൂലംകുന്നം, ബർമിംഗ്ഹാം – 07588953457
ബിനു മാത്യു, വാൽസാൽ – 07883010229
തോമസ് ചാക്കോ, ഗ്ലോസ്റ്റർഷെയർ – 07872067153
ബിജു മൂന്നാനപ്പള്ളിൽ, സാലിസ്ബറി – 07804830277

യുസ്മ കൾച്ചറൽ കോർഡിനേറ്റർമാരായ റീന സജി 07809486817 (ലിവിംഗ്സ്റ്റൺ) , ഷിബു സേവ്യർ (ഫാൽ കീർക്ക്) 07533554537 എന്നിവരെയോ ബന്ധപ്പെടാവുന്നതാണ്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : ഇസ്രയേലിനെതിരായ ഹമാസ് ആക്രമണത്തെ തുടർന്ന് കാണാതായവരിൽ ബ്രിട്ടീഷ് സഹോദരിമാരും ഉൾപ്പെടുന്നു. 16 കാരിയായ നോയ, 13 കാരിയായ യാഹിൽ എന്നിവർ കിബ്ബട്ട്സ് ബീറിയിൽ നിന്നുള്ളവരാണ്. യുകെയിൽ ജനിച്ച അവരുടെ അമ്മ ലിയാൻ ഒക്ടോബർ 7 ന് നടന്ന ആക്രമണത്തിൽ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചു. ഇവരുടെ പിതാവിനെയും കാണാനില്ലെന്നാണ് വിവരം. പെൺകുട്ടികളുടെ കുടുംബപ്പേര് പുറത്തുവിട്ടിട്ടില്ല.

ആക്രമണത്തിൽ ആറ് ബ്രിട്ടീഷ് പൗരന്മാർ കൊല്ലപ്പെട്ടതായും 10 പേരെ കാണാതായതായും തിങ്കളാഴ്ച പ്രധാനമന്ത്രി ഋഷി സുനക് പറഞ്ഞു. ഇതുവരെ എട്ട് വിമാനങ്ങൾ ഇസ്രായേലിൽ നിന്ന് 500 ബ്രിട്ടീഷ് പൗരന്മാരെ തിരികെ കൊണ്ടുവന്നിട്ടുണ്ടെന്നും കൂടുതൽ പേർ വൈകാതെ എത്തുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. ബന്ദികളാക്കിയ 199 പേരെ ഉടൻ മോചിപ്പിക്കണമെന്ന് എംപിമാർക്ക് നൽകിയ പ്രസ്താവനയിൽ സുനക് ആവശ്യപ്പെട്ടു.

ആക്രമണങ്ങളിൽ ഇതുവരെ 4070 ഓളം പേർ കൊല്ലപ്പെട്ടു. വടക്കൻമേഖലയിൽ നിന്ന് രണ്ട് ദിവസംകൊണ്ട് പലായനം ചെയ്തത് പത്തുലക്ഷത്തിലധികം പേരാണ്. പത്തുദിവസമായിതുടരുന്ന യുദ്ധത്തിൽ ഇസ്രായേലിൽ 1400 പേരും ഗാസയിൽ 2808 പേരും കൊല്ലപ്പെട്ടു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- മുൻ സ്റ്റാഫ് അംഗത്തോടുള്ള ലൈംഗിക അതിക്രമത്തിനും മോശമായ പെരുമാറ്റത്തിലും ആരോപിതനായ ടോറി എംപി പീറ്റർ ബോൺ കുറ്റക്കാരനെന്ന് പാർലമെന്ററി പെരുമാറ്റ നിരീക്ഷണ കമ്മറ്റി കണ്ടെത്തിയതിനെത്തുടർന്ന്, എംപിക്ക് ആറ് ആഴ്ചത്തേക്ക് സസ്പെൻഷൻ നൽകുവാൻ കമ്മിറ്റി ശുപാർശ ചെയ്തിരിക്കുകയാണ്. 10 വർഷം മുൻപ് നടന്ന അതിക്രമത്തെക്കുറിച്ച് മുൻ സ്റ്റാഫ് അംഗം നൽകിയ പരാതിയിന്മേലായിരുന്നു കമ്മറ്റിയുടെ അന്വേഷണം. എന്നാൽ സസ്പെൻഷൻ അംഗീകരിക്കുന്നതിന് ഹൗസ് ഓഫ് കോമൺസിൽ വോട്ടെടുപ്പ് നടത്തേണ്ടതുണ്ട്. ബോണിന്റെ വെല്ലിംഗ്ബറോ സീറ്റിൽ ഉപതിരഞ്ഞെടുപ്പിന് കാരണമായേക്കാവുന്ന ഒരു തിരിച്ചുവിളി ഹർജിക്ക് ഇത് കാരണമാകുമെന്നും സൂചനകളുണ്ട്. എംപിക്ക് എതിരായ അഞ്ച് ഭീഷണിപ്പെടുത്തൽ ആരോപണങ്ങളും, ഒരു ലൈംഗിക ദുരുപയോഗ ആരോപണവും സ്റ്റാൻഡേർഡ് പാർലമെന്ററി കമ്മീഷണർ അംഗീകരിച്ചു . പീറ്റർ ബോണിന് ശുപാർശ ചെയ്ത ആറാഴ്ചത്തെ സസ്‌പെൻഷൻ പാർലമെന്റ് അംഗീകരിച്ചാൽ ഒരു തിരിച്ചുവിളിക്കലിന് കാരണമാകും. പാർലമെന്ററി കമ്മിറ്റിയുടെ കണ്ടെത്തലിൽ തനിക്ക് ആശ്വാസവും സന്തോഷവും ഉണ്ടെന്ന് പരാതിക്കാരൻ ബിബിസി ന്യൂസിനോട് പറഞ്ഞു. തനിക്ക് ഉണ്ടായ ദുരനുഭവം ഇന്നും തന്റെ ജീവിതത്തെ സാരമായി ബാധിക്കുന്നുണ്ടെന്നും പരാതിക്കാരൻ വ്യക്തമാക്കി. എന്നാൽ അടിത്തറയില്ലാത്ത ആരോപണങ്ങളാണ് തനിക്കെതിരെ ഉന്നയിക്കപ്പെട്ടിരിക്കുന്നതെന്ന് പീറ്റർ ബോൺ പ്രതികരിച്ചു.


സ്റ്റാഫ് അംഗത്തോടൊപ്പമുള്ള വിദേശയാത്രയ്ക്കിടെ എംപി മോശമായ രീതിയിൽ പെരുമാറുകയും വാക്കുകൾ കൊണ്ടും പ്രവർത്തികൾ കൊണ്ടും സ്റ്റാഫിനെ തരംതാഴ്ത്തുകയും ചെയ്തതായും പരാതിയിൽ ഉൾപ്പെടുന്നു. എന്നാൽ കമ്മിറ്റിയുടെ അന്വേഷണത്തിൽ പിഴവുണ്ടെന്നാണ് ഇതിനോട് എംപി പ്രതികരിച്ചത്. ഇത്തരം ഒരു സാഹചര്യത്തിൽ എംപിയെ പിൻവലിക്കുന്നതിനായി സമ്മർദ്ദങ്ങൾ ധാരാളം കൺസർവേറ്റീവ് പാർട്ടിക്ക് മേലെ ഉണ്ട്. പ്രധാനമന്ത്രി ഋഷി സുനക് ഇക്കാര്യത്തിൽ ഒന്നും തന്നെ പ്രതികരിച്ചിട്ടില്ല.

ന്യൂസ് ഡെസ്ക് മലയാളം യുകെ

യുകെയിലെ യഹൂദ വിരുദ്ധ പ്രവർത്തനങ്ങൾക്കെതിരെ കർശന നടപടികൾ എടുക്കുമെന്ന് പ്രധാനമന്ത്രി ഋഷി സുനക്. കഴിഞ്ഞ ആഴ്ചയിൽ ഇസ്രയേലിനെതിരായ ഹമാസിന്റെ ആക്രമണത്തിന് പിന്നാലെ രാജ്യത്തെ യഹൂദവിരുദ്ധ സംഭവങ്ങൾ ഉയർന്ന് വരുന്നതായി മെട്രോപൊളിറ്റൻ പോലീസ് പറഞ്ഞു. പരസ്യമായോ പരോക്ഷമായോ ഹമാസിനെ പിന്തുണയ്ക്കുന്നവർക്കെതിരെ കടുത്ത നടപടികൾ ഉണ്ടാകുമെന്ന് സർക്കാർ വ്യക്തമാക്കിയിരുന്നു. പരസ്യമായി ഇസ്രയേലിനൊപ്പം നിൽക്കുന്ന ബ്രിട്ടൻ ഹമാസിനെതിരായ നിലപാടുകൾ ഇനി കടുപ്പിക്കും. വിദേശ പൗരന്മാരോ വിദേശ വിദ്യാർത്ഥികളോ ഹമാസിനെ പിന്തുണയ്ക്കുന്ന സമീപനം സ്വീകരിച്ചാൽ അവരുടെ വിസ റദ്ദാക്കാനാണ് ഹോം ഓഫീസിൻെറ തീരുമാനം.

പാലസ്‌തീൻ തീവ്രവാദ സംഘടനയിലെ തീവ്രവാദികൾ ഗാസ അതിർത്തി വഴി കടന്ന് 1,400 ലധികം പേരുടെ ജീവനാണ് അപഹരിച്ചത്. ഇതുവരെ 199 പേരെയാണ് തട്ടിക്കൊണ്ടുപോയത്. ഇതിന് പിന്നാലെ ഗാസയിൽ ഇസ്രായേൽ നടത്തിയ തിരിച്ചടിയിൽ ഏകദേശം 2,700 പേരാണ് കൊല്ലപ്പെട്ടത്. നിലവിൽ ഹമാസിനെ ലക്ഷ്യം വച്ച് ഗാസയിൽ ഒരു കര ആക്രമണം നടത്താൻ ഇസ്രായേൽ തയ്യാറെടുക്കുകയാണ്. ഗാസയുടെ വടക്ക് ഭാഗത്തുള്ള 1.1 മില്യൺ ജനങ്ങളിൽ ഏകദേശം 400,000 പേർ ഇസ്രായേലിന്റെ അഭ്യർത്ഥന മാനിച്ച് തെക്കോട്ട് നീങ്ങിയതായി ഹമാസ് അറിയിച്ചു. ആക്രമണത്തിന് പിന്നാലെ 17 ബ്രിട്ടീഷ് പൗരന്മാർ മരിച്ചതായി സ്ഥിരീകരിച്ചു.

വിവിധ യൂണിവേഴ്‌സിറ്റികളിലെ വിദ്യാർത്ഥികളും അധ്യാപകരും ഇസ്രയേലിനെതിരെയുള്ള ഹമാസിൻെറ ആക്രമണത്തിന് പിന്നാലെ തീവ്രവാദ സംഘടനയെ അനുകൂലിച്ച് രംഗത്ത് വന്നതിന് പിന്നാലെയാണ് പുതിയ നീക്കം. ഫ്രാൻസിൽ ഹമാസ് അനുകൂല നിലപാട് സ്വീകരിക്കുന്ന വിദേശ പൗരന്മാരെ മൂന്നു ദിവസത്തിനുള്ളിൽ പുറത്താക്കുമെന്ന് വിദേശകാര്യ മന്ത്രി ജെറാൾഡ് ഡാർമെൻ നേരത്തെ അറിയിച്ചിരുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : ഇംഗ്ലണ്ടിലെ എല്ലാ വീടുകളിലും വാട്ടർ മീറ്ററിംഗ് നിർബന്ധമാക്കുന്നു. ഇത് സംബന്ധിച്ച് സർക്കാർ ഈയാഴ്ച മാർഗ്ഗനിർദേശം പുറത്തിറക്കിയേക്കും. വരൾച്ചയും വെള്ളപ്പൊക്കവും മൂലം ജലവിതരണം സമ്മർദ്ദത്തിലാകുന്നതും ആവശ്യകത കൂടുന്നതുമാണ് ഈ നടപടിയ്ക്കു കാരണം. 30 വർഷമായി ഇംഗ്ലണ്ടിൽ പുതിയ വലിയ റിസർവോയറുകളൊന്നും നിർമ്മിച്ചിട്ടില്ല. പൈപ്പുകളിൽ നിന്നുള്ള ചോർച്ച കാരണം ജലത്തിന്റെ മൂന്നിലൊന്ന് പാഴാകുന്നു. രാജ്യത്തിന്റെ അടിസ്ഥാന സൗകാര്യങ്ങളെപറ്റിയുള്ള സമഗ്രമായ വിലയിരുത്തൽ നാഷണൽ ഇൻഫ്രാസ്ട്രക്ചർ കമ്മീഷൻ ബുധനാഴ്ച പ്രസിദ്ധീകരിക്കും.

നെറ്റ് സീറോ ഗ്രീൻഹൗസ് എന്ന നിയമപരമായ ലക്ഷ്യം കൈവരിക്കുന്നതിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളിൽ യുകെ പിന്നാക്കം പോവുകയാണെന്ന് കമ്മീഷൻ മുന്നറിയിപ്പ് നൽകാനും സാധ്യതയുണ്ട്. സർക്കാർ സമീപകാല പ്രഖ്യാപനങ്ങളുടെ വെളിച്ചത്തിൽ കമ്മീഷന്റെ കണ്ടെത്തലുകളിൽ പലതും വിവാദമാകാൻ സാധ്യതയുണ്ട്. നദികളിലെ മലിനജലം വ്യാപകമായ ജനരോഷത്തിന് കാരണമായിട്ടുണ്ട്. മിക്കവർക്കും അവരുടെ ജലവിതരണത്തിൽ ഇതുവരെ പ്രശ്നങ്ങൾ ഉണ്ടായിട്ടില്ലെങ്കിലും ഇനി അതിനും സാധ്യതയുള്ളതായി വിലയിരുത്തപ്പെടുന്നു.

വെള്ളം ഉപയോഗിക്കുന്നവരിൽ നിന്ന് ന്യായമായ നിരക്ക് ഈടാക്കുന്നുണ്ടെന്ന് വാട്ടർ മീറ്ററിംഗ് ഉറപ്പാക്കും. മലിനജല പ്രതിസന്ധി പരിഹരിക്കുന്നതിനും ക്ഷാമം ഒഴിവാക്കുന്നതിനും ഏകദേശം 96 ബില്യൺ പൗണ്ട് നിക്ഷേപം ആവശ്യപ്പെടുന്നു. ഒമ്പത് പുതിയ ഡസലൈനേഷൻ പ്ലാന്റുകളും ആവശ്യമായി വന്നേക്കാം. 2038 ഓടെ ഒരു വ്യക്തിയുടെ ജല ഉപഭോഗം 20% കുറയ്ക്കുക, 2050 ആകുമ്പോഴേക്കും പ്രതിദിനം 145 ലിറ്ററിൽ നിന്ന് 110 ആയി കുറയുക എന്ന നിയമപരമായ ലക്ഷ്യം ഇതിനകം തന്നെ നിലവിലുണ്ട്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- കനത്ത മഴയും ശക്തമായ കാറ്റും ഈയാഴ്ചയിൽ ഉടനീളം ബ്രിട്ടനിൽ ഉണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്. ഇതോടൊപ്പം തന്നെ സ്കോട്ട്‌ ലൻഡിൽ യെല്ലോ അലെർട്ടും മെറ്റ് ഓഫീസ് പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ ശൈത്യകാലത്തിന് ശേഷം, ആദ്യമായി തണുപ്പ് കൂടുന്നത് കൊണ്ട് വാഹന മോട്ടോറുകളിൽ കൂടുതൽ പ്രശ്നമുണ്ടാകാനുള്ള സാധ്യതയുള്ളതിനാൽ കോൾഔട്ടുകളിൽ 20 ശതമാനം വർദ്ധനവിന് വാഹന കമ്പനിയായ റാക് തയ്യാറെടുക്കുന്നുവെന്ന വാർത്തയും പുറത്തു വരുന്നുണ്ട്.

ശക്തമായ മഴയും കാറ്റും ചൊവ്വാഴ്ച മുതൽ ഇംഗ്ലണ്ടിന്റെയും വെയിൽസിന്റെയും തെക്കു പടിഞ്ഞാറൻ ഭാഗങ്ങളിലേക്ക് സഞ്ചരിക്കുമെന്നും, ബുധനാഴ്ച മുതൽ യുകെയിൽ ഉടനീളം വ്യാപിക്കും എന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അതേസമയം തന്നെ സ്കാൻഡിനേവിയയിൽ ഉയർന്ന മർദ്ദം രൂപപ്പെട്ടതിനാൽ സ്കോട്ട്‌ലൻഡിൽ ഉടനീളം കനത്ത മഴയുണ്ടാകും. ഈയാഴ്ചയുടെ മധ്യഭാഗം മുതൽ അടുത്ത ആഴ്ച വരെയും ബ്രിട്ടനിൽ ഉടനീളം തികച്ചും അസ്ഥിരമായ കാലാവസ്ഥ ആകും ഉണ്ടാവുകയെന്ന് ഡെപ്യൂട്ടി ചീഫ് മെറ്റീരിയോളജിസ്റ്റ് സ്റ്റീവൻ കീറ്റ്‌സ് പറഞ്ഞു.

ജനങ്ങൾ തങ്ങളുടെ പ്രദേശത്തേക്ക് നൽകുന്ന മുന്നറിയിപ്പുകളിൽ പ്രത്യേകം ശ്രദ്ധ വയ്ക്കണമെന്ന് മെറ്റ് ഓഫീസ് അറിയിച്ചിട്ടുണ്ട്. ചിലയിടങ്ങളിൽ കനത്ത ശൈത്യം ഉണ്ടാകുമെന്ന പ്രതീക്ഷയും ഓഫീസ് അധികൃതർ നൽകുന്നുണ്ട്. ജനങ്ങൾ പുറത്തിറങ്ങുമ്പോൾ തണുപ്പിന് പ്രതിരോധിക്കാൻ ആവശ്യമായ വസ്ത്രങ്ങളും മറ്റും ഉപയോഗിക്കണമെന്ന കർശന നിർദേശമുണ്ട്. വളരെ വേഗതയിലാണ് ഇത്തരത്തിൽ താപനില ക്രമാതീതമായി താഴ്ന്നത്. അതിനാൽ തന്നെ ഇനിയും താഴാനുള്ള സാധ്യത തള്ളിക്കളയാൻ ആവില്ലെന്നും അധികൃതർ വ്യക്തമാക്കി.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ഇംഗ്ലണ്ടിലെയും വെയിൽസിലെയും സെക്കൻഡറി സ്കൂൾ അഡ്മിഷനു വേണ്ടി അപേക്ഷിക്കേണ്ട സമയമായി. 2024 സെപ്റ്റംബറിൽ ആണ് ഇംഗ്ലണ്ടിലെയും വെയിൽസിലെയും സെക്കൻഡറി സ്കൂളുകളിലെ അടുത്ത അധ്യയന വർഷത്തിലേയ്ക്കുള്ള ക്ലാസുകൾ ആരംഭിക്കുന്നത്. വടക്കൻ അയർലണ്ടിലും സ്കോട്ട്‌ ലൻഡിലും വ്യത്യസ്തമായ പ്രവേശന നടപടികളാണ് ഉള്ളത്.

സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിലായി കുറഞ്ഞത് 6 ആഴ്ചയെങ്കിലും വെയിൽസിലെ സെക്കൻഡറി സ്കൂളുകളിലേയ്ക്ക് അപേക്ഷിക്കാനുള്ള സമയമുണ്ട്. അപേക്ഷിക്കേണ്ട അവസാന തീയതികൾ നിശ്ചയിക്കുന്നത് പ്രാദേശിക തലത്തിലാണ്. ഇംഗ്ലണ്ടിലെ സ്റ്റേറ്റ് സെക്കൻഡറി സ്കൂളുകൾക്കായുള്ള അപേക്ഷകൾ പ്രാദേശിക കൗൺസിലിന്റെ വെബ്സൈറ്റിലൊ കൗൺസിലിന്റെ ആപ്ലിക്കേഷൻ ഫോം ഉപയോഗിച്ചോ അപേക്ഷിക്കാം. കുട്ടികൾ തങ്ങളുടെ പ്രദേശത്തിന് പുറത്ത് ഉള്ള സ്കൂളുകളിൽ ചേരണമെങ്കിൽ പോലും മാതാപിതാക്കൾ അപേക്ഷിക്കേണ്ടത് പ്രാദേശിക കൗൺസിൽ മുഖേനയാണ്. 33 ലോക്കൽ അതോറിറ്റി ഏരിയകളിൽ നിന്ന് ലഭിക്കുന്ന അപേക്ഷകൾ സ്കൂൾ പ്രവേശനത്തിനായി കേന്ദ്രീകൃതമായി സംയോജിപ്പിച്ചാണ് അഡ്മിഷൻ പ്രക്രിയ പൂർത്തിയാക്കുന്നത്.

പ്രത്യേക ആവശ്യങ്ങളും വൈകല്യമുള്ള പരിഗണന ആവശ്യമുള്ള കുട്ടികളുടെയും പ്രവേശന നടപടികൾക്കും ഇപ്പോഴാണ് അപേക്ഷിക്കേണ്ടത്. തങ്ങളുടെ കുട്ടികളുടെ വിദ്യാഭ്യാസം, ആരോഗ്യം പരിചരണം എന്നിവയ്ക്ക് പ്രാമുഖ്യം നൽകുന്ന സ്കൂളുകൾ വേണം തിരഞ്ഞെടുക്കാൻ . മികച്ച സ്കൂളുകൾ തിരഞ്ഞെടുക്കുന്നതിന് ഏറ്റവും നല്ല മാർഗ്ഗം വിദ്യാഭ്യാസ സ്ഥാപനങ്ങൾ സന്ദർശിക്കുകയും അധ്യാപകരോടും അവിടെ പഠിക്കുന്ന വിദ്യാർത്ഥികളോടും മാതാപിതാക്കളോടും സംസാരിക്കുകയും ചെയ്യുന്നത് അനുയോജ്യമായ ഒരു തീരുമാനം എടുക്കുന്നതിന് സഹായിക്കും എന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്.

Copyright © . All rights reserved