Main News

ഷിബു മാത്യൂ
മടുത്തു!
ഇനി ജനങ്ങള്‍ ചിന്തിക്കും..
ഗവണ്‍മെന്റിന്റെ പരാജയം മറച്ചു വെയ്ക്കാനുള്ള തന്ത്രം മാത്രമാണ് സോളാര്‍ കേസിന്റെ ഉയിര്‍ത്തെഴുന്നേല്‌പ്പെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.
അഞ്ച് വര്‍ഷം.???
എല്ലാ അധികാരവും അവസരവും ഉണ്ടായിട്ടും എന്തുകൊണ്ട് ഈ ഗവണ്‍മെന്റ് എനിക്കെതിരെയും ഞങ്ങള്‍ക്കെതിരെയും നടപടിയെടുത്തില്ല. FIR എടുത്തിട്ടും അറസ്റ്റ് ചെയ്യാന്‍ സാധിക്കുന്ന അവസരങ്ങള്‍ ഉണ്ടായിട്ടും എന്തുകൊണ്ട് അത് ചെയ്തില്ല.??
കാരണം തെളിവില്ല.!
തെരെഞ്ഞെടുപ്പുകാലത്ത് കേസ് CBI യ്ക്ക് വിട്ടു. ലക്ഷ്യം എന്താണ്??
പേടിയില്ല.
സംസ്ഥാന ഗവണ്‍മെന്റ് FIR എടുത്ത് നടപടിയെടുത്തപ്പോള്‍ ഏത് വിധത്തില്‍ അന്വേഷണത്തെ ഞങ്ങള്‍ നേരിട്ടോ അതേ ആത്മവിശ്വാസത്തോടും തന്റേടത്തോടും CBI അന്വേഷണത്തേയും നേരിടും.
ആരും വന്നോട്ടെ.. അന്വേഷിച്ചോട്ടെ..
ഇല്ലാത്ത കാര്യം ഉണ്ടാക്കാന്‍ ആര്‍ക്കെങ്കിലും പറ്റുമോ..??
ഞാന്‍ വിശ്വസിക്കുന്ന ഒരു തത്വമുണ്ട്. തെറ്റ് ചെയ്താല്‍ ശിക്ഷ കിട്ടും. ശരി ചെയ്താല്‍ പേടിക്കാനില്ല. ഈ വിശ്വാസത്തിലാണ് എന്റെ ജീവിതം ഞാന്‍ ക്രമപ്പെടുത്തിയത്. ആ വിശ്വാസം ഇന്ന് വരെ വളരെ ശരിയായിട്ടുണ്ട്. സോളാര്‍ കേസ് വരെ.
മൂന്ന് DGP മാര്‍ മാറി മാറി അന്വേഷിച്ചു. അവര്‍ ഞങ്ങളെ വിളിച്ച് വിവരങ്ങള്‍ അന്വേഷിക്കുക പോലും ചെയ്തില്ല.

മുഖ്യമന്ത്രിയോട് രണ്ട് ചോദ്യങ്ങളാണ് ചോദിക്കാനുള്ളതെന്ന് ഉമ്മന്‍ ചാണ്ടി പറയന്നു.
1. ഹൈക്കോടതി വിധി സര്‍ക്കാരിനെധിരായപ്പോള്‍ എന്തുകൊണ്ട് അപ്പീലിന് പോയില്ല??
2. FIR ചുമത്തി അറസ്റ്റ് ചെയ്യാന്‍ സാധിക്കുന്നതിന് നിയ്മപരമായ പിന്‍തുണ ലഭിച്ചിട്ടും മൂന്ന് DGP മാര്‍ അന്വേഷിച്ച് രണ്ട് കൊല്ലത്തിലേറെ സമയമെടുത്തിട്ടും ഒരു നടപടിയുമെടുക്കാത്തതെന്ത്?

അന്വേഷണങ്ങള്‍ക്ക് നിയമപരമായ തടസ്സങ്ങള്‍ സൃഷ്ടിക്കുകയോ, സ്റ്റേ മേടിക്കുകയോെ ഞങ്ങള്‍ ചെയ്തിട്ടില്ല. പൂര്‍ണ്ണ സ്വാതന്ത്രം, അധികാരം എല്ലാം ഗവണ്‍മെന്റിനുണ്ടായിരുന്നു. എന്നിട്ടും എന്ത് ചെയ്തു. .?
അഞ്ചു കൊല്ലം കഴിയുമ്പോള്‍ ഗവണ്‍മെന്റിന് ഒന്നും ചെയ്യാതെ വരുന്ന അവസരത്തില്‍ അവര്‍ക്കൊരു രക്ഷ വേണം.
ഇതെല്ലാം മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പറഞ്ഞ കാര്യങ്ങളാണ്.
മലയാളം യുകെ ന്യൂസ് ചോദിക്കുന്നതിതാണ്‍
ഈ തെരഞ്ഞെടുപ്പും സോളാറിന്റെ വഴിക്ക് നീങ്ങുമൊ??
ഇടതുപക്ഷത്തിലെ ഘടകകക്ഷികള്‍ ഒക്കെയും പിണറായിയുടെ ഒറ്റപ്പോക്കില്‍ അസ്വസ്തരാണ്. വേണ്ടത്ര ആലോചനകളും ചിന്തകളുമില്ലാതെ മുഖ്യന്‍ വിഡ്ഡിത്തരം മാത്രം കാട്ടിക്കൂട്ടുന്നു എന്നാണ് ഘടകകക്ഷികളുടെ അഭിപ്രായം.
ഇപ്പോള്‍ പിണറായി വിയര്‍ക്കുകയാണ്. സോളാര്‍ പോലെ ഒരു തട്ടിക്കൂട്ട് കേസ് കാട്ടി ഒരു പാട് കാലം കേരളത്തിന്റെ മുഖ്യ മന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടിയെ തളയ്ക്കാന്‍ പിണറായിക്ക് കഴിയുമോ എന്ന് കേരളം ചോദിക്കുന്നു.
പ്രായം കവിഞ്ഞിട്ടും ഉമ്മന്‍ ചാണ്ടി വീണ്ടും ഒരു ജന നായകന്‍ ആകും എന്ന വിലയിരുത്തലുകളാണ് ഇപ്പോള്‍ കേരള രാഷ്ടീയത്തില്‍ ചര്‍ച്ചയാകുന്നത്.
ഇതൊക്കെ എങ്ങനെ ഇടതുപക്ഷം നേരിടും..?

ന്യൂസ് ഡെസ്ക് മലയാളം യുകെ

കോവിഡ് മരണങ്ങൾ 100000 കടന്നതിൻെറ ഞെട്ടലിലാണ് യുകെ. അതോടൊപ്പം വാക്സിൻെറ ലഭ്യതയെ കുറിച്ചുള്ള ആശങ്കയും രാജ്യത്ത് ചൂടുപിടിച്ച ചർച്ചകൾക്ക് തുടക്കമിട്ടിരുന്നു. എന്നാൽ ബ്രിട്ടനിലെ വാക്സിനേഷൻ ശരിയായ ദിശയിലാണെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് അസ്ട്രസെനെക്കയുടെ ചീഫ് എക്സിക്യൂട്ടീവ് പാസ്കൽ സോറിയറ്റ്. ഫെബ്രുവരി പകുതിയോടെ കോവിഡ് -19 നെതിരെ നാല് മുൻഗണനാ ഗ്രൂപ്പുകൾക്ക് പ്രതിരോധകുത്തിവെയ്പ്പ് നൽകാനുള്ള യുകെയുടെ ലക്ഷ്യം സാധ്യമാകുമെന്ന് അദ്ദേഹം പറഞ്ഞു. ഇപ്പോഴത്തെ രീതിയിൽ കാര്യങ്ങൾ പുരോഗമിക്കുകയാണെങ്കിൽ മാർച്ചോടെ യുകെ 28 മുതൽ 30 ദശലക്ഷം ആളുകൾക്ക് പ്രതിരോധ കുത്തിവെയ്പ്പ് നൽകാൻ സാധിക്കും എന്ന് അദ്ദേഹം അറിയിച്ചു.

ഇതിനിടെ വാക്സിൻെറ ലഭ്യതയിൽ മറ്റ് യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾ നേരിടുന്ന പ്രതിസന്ധിക്കുള്ള കാരണത്തെ കുറിച്ച് പാസ്കൽ വിശദീകരണം നടത്തി. യുകെ വാക്സിനുകൾക്കായി കരാറിലൊപ്പിട്ടതിന് മൂന്ന് മാസങ്ങൾക്ക് ശേഷമാണ് മറ്റ് യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾ കരാറിൽലേർപ്പെട്ടത്. ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയുമായി ചേർന്ന് അസ്ട്രാസെനെക്ക വികസിപ്പിച്ചെടുത്ത വാക്സിൻ വിതരണത്തിൽ പക്ഷപാതപരമായി പെരുമാറിയെന്ന ആരോപണം യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ നിന്ന് ഉയർന്നുവന്ന സാഹചര്യത്തിലാണ് അദ്ദേഹം ഈ വിശദീകരണം നടത്തിയത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

അടുത്തിടെ ഒരു ജർമ്മൻ ബിസിനസ് പത്രത്തിൽ അസ്ട്രാസെനെക്ക വാക്സിൻ 65 വയസ്സിന് മുകളിൽ പ്രായമുള്ളവർക്ക് ഉപകാരപ്രദമല്ലെന്നും, ഈ വിധത്തിൽ വാക്സിൻ പരാജയമാണെന്നും വാർത്ത പുറത്തുവിട്ടിരുന്നു. എന്നാൽ ഇതിനെ ശരിവെക്കുന്ന വിധത്തിൽ കൃത്യമായ രേഖകൾ നൽകിയിരുന്നില്ല. വാർത്ത വലിയതോതിലുള്ള വിവാദം സൃഷ്ടിച്ചിരുന്നു. ഇതിനെ തുടർന്നാണ് വ്യാജ വാർത്തയുടെ സത്യാവസ്ഥയുമായി ജർമൻ ശാസ്ത്രജ്ഞന്മാർ രംഗത്തെത്തിയത്. പത്രം നൽകിയ വാർത്ത വ്യാജമാണെന്നും, ജനങ്ങളിൽ തെറ്റിദ്ധാരണ ഉണ്ടാക്കുന്നതാണെന്നും ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിലെ ഗവേഷകർ പറഞ്ഞു. ഇത്തരത്തിൽ വയോജനങ്ങളിൽ പ്രവർത്തിക്കുന്നില്ല എന്ന രീതിയിലുള്ള യാതൊരു തെളിവുകളും ആരോഗ്യ മന്ത്രാലയത്തിന് ലഭിച്ചിട്ടില്ല എന്ന് ഉദ്യോഗസ്ഥവൃന്ദം വ്യക്തമാക്കി.

56 മുതൽ 69 വരെ വയസ്സുള്ളവർക്ക് വാക്സിൻ ഉപകാരപ്രദം അല്ലെന്നും, 75 വയസ്സിന് മുകളിൽ ഉള്ളവർക്ക് വെറും മൂന്നോ നാലോ ശതമാനം മാത്രമാണ് വിജയസാധ്യത എന്നും പത്രവാർത്ത നൽകിയിരുന്നു. സയൻസ് ചീഫ് സർ പാട്രിക് വാലൻസ് ” മാധ്യമങ്ങൾ ഇത്തരം അബദ്ധജടിലമായ വാർത്തകൾ പടച്ചു വിടരുതെന്നും, വാക്സിൻ പ്രായമായവരിലും മികച്ച രീതിയിലുള്ള ഇമ്മ്യൂണിറ്റി റെസ്പോൺസ് ആണ് നൽകിയതെന്നും വെളിപ്പെടുത്തി.

പരീക്ഷണത്തിന്റെ മൂന്നാം ഘട്ടത്തിലും പ്രായമായവരിൽ മികച്ച രീതിയിലുള്ള പ്രതികരണമാണ് ലഭിച്ചത്. 8 ശതമാനത്തിന്റെ കണക്ക് വ്യാജ വാർത്തക്കാർക്ക് എവിടെ നിന്നാണ് ലഭിച്ചതെന്ന് അറിയില്ലെന്ന് ശാസ്ത്രജ്ഞർ പറഞ്ഞു. ” ഇത് വെറും അസംബന്ധമാണ്” എന്നാണ് ബ്രിട്ടനിലെ വാക്സിൻവിതരണത്തിൻെറ ചുമതലയുള്ള മന്ത്രി നാദിം സഹാവി പ്രതികരിച്ചത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : യുകെയിൽ കോവിഡ് 19 ബാധിച്ച് മരണമടഞ്ഞവരുടെ എണ്ണം ഒരു ലക്ഷം കടന്നു. ഇന്നലത്തെ കണക്കുകൾ കൂടി ചേർത്ത് ആകെ 100,162 മരണങ്ങൾ രാജ്യത്ത് രേഖപ്പെടുത്തി. നേരത്തെ, മരണ സർട്ടിഫിക്കറ്റ് അടിസ്ഥാനമാക്കിയുള്ള ഒഎൻ‌എസ് കണക്കുകൾ , പകർച്ചവ്യാധി ആരംഭിച്ചതിനുശേഷം 104,000 മരണങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് വ്യക്തമാക്കുന്നു. സർക്കാർ കൈകൊണ്ട നടപടികളുടെ പൂർണ ഉത്തരവാദിത്തം താൻ ഏറ്റെടുക്കുന്നുവെന്ന് ബോറിസ് ജോൺസൻ വികാരാധീനനായി പറഞ്ഞു. “ഞങ്ങളാലാവുന്നതെല്ലാം ഞങ്ങൾ ചെയ്തു. ഓരോ ജീവൻ നഷ്ടപ്പെട്ടതിൽ ഞാൻ ഖേദിക്കുന്നു.” പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. ഈ കണക്കിൽ അടങ്ങിയിരിക്കുന്ന ദുഃഖം വളരെ വലിയതാണെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് മഹാമാരിയിൽ ജീവൻ ബലിയർപ്പിച്ച് നമ്മിൽ നിന്നും വേർപിരിഞ്ഞ എല്ലാവരുടെയും കുടുംബത്തോട് ജോൺസൻ അനുശോചനം അറിയിച്ചു.

യുഎസ്, ബ്രസീൽ, ഇന്ത്യ, മെക്സിക്കോ എന്നിവയ്ക്ക് ശേഷം 100,000 കോവിഡ് മരണങ്ങൾ സംഭവിക്കുന്ന അഞ്ചാമത്തെ രാജ്യമാണ് യുകെ. മഹാമാരിയുടെ ഗുരുതരമായ നിലയിലാണ് രാജ്യമെന്ന് ചീഫ് മെഡിക്കൽ ഓഫിസർ ക്രിസ് വിറ്റി അറിയിച്ചെങ്കിലും പ്രത്യാശയുടെ സന്ദേശം കൂടി അദ്ദേഹം കൂട്ടിച്ചേർത്തു. ജനുവരി 7ന് പ്രതിദിനം 68,000 പുതിയ കേസുകൾ രേഖപ്പെടുത്തിയ നിലയിൽ നിന്ന് ഇന്നലെ 20,000 എത്തിയെന്നും ഇത് ആശ്വാസം പകരുന്ന വാർത്തയാണെന്നും ക്രിസ് അറിയിച്ചു. ജനുവരി 5 മുതൽ ഇംഗ്ലണ്ടിൽ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടും കൊറോണ വൈറസ് അണുബാധയുടെ നിരക്ക് വളരെ ഉയർന്നതാണെന്ന് ജോൺസൺ പറഞ്ഞു.

ഗുരുതരമായ അവസ്ഥയിലുള്ള കൊറോണ വൈറസ് രോഗികൾക്ക് ആശുപത്രി ചികിത്സയിലൂടെ പുരോഗതി ഉണ്ടായിട്ടുണ്ടെന്ന് എൻഎച്ച്എസ് ചീഫ് എക്സിക്യൂട്ടീവ് സർ സൈമൺ സ്റ്റീവൻസ് പറഞ്ഞു. ബ്രി​ട്ട​നി​ലും അ​യ​ർ​ല​ൻ​ഡി​ലും ഇ​പ്പോ​ൾ കോ​വി​ഡ് പോ​സി​റ്റി​വാ​കു​ന്നവരിൽ ഭൂരിഭാഗം പേരിലും പുതിയ വൈറസാണ് കാണുന്നത്. ഇത് 30 ശതമാനം കൂടുതൽ മാരകമാണ്. ഈ ​വൈ​റ​സ് ബാ​ധി​ച്ച​വ​രി​ൽ മ​ര​ണ​നി​ര​ക്ക് മു​മ്പു​ണ്ടാ​യി​രു​ന്ന​തി​നെക്കാൾ 30 ശ​ത​മാ​നം കൂ​ടു​ത​ലാ​ണെ​ന്ന് ബ്രി​ട്ടീ​ഷ്​ മു​ഖ്യ​ശാ​സ്ത്ര​ഉ​പ​ദേ​ശകൻ പാട്രിക് വാലൻസ് പറഞ്ഞു. കൊടിയ തണുപ്പും പുതിയ വൈറസിന്റെ അതിവേഗ വ്യാപനവും യുകെയ്ക്ക് സമ്മാനിച്ചത് വലിയ ദുരന്തമാണ്. അതിൽ നിന്നും കരകയറാനുള്ള തീവ്രശ്രമത്തിലാണ് രാജ്യം.

ന്യൂസ് ഡെസ്ക് മലയാളം യുകെ

യുകെയിൽ കൊറോണവൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം ഒരു ലക്ഷം കവിഞ്ഞു. മഹാമാരി ആരംഭിച്ചതിന് ശേഷം ഏകദേശം 104,000 പേർ കോവിഡ് ബാധിച്ച് മരണമടഞ്ഞത് എന്നാണ് നാഷണൽ സ്റ്റാറ്റസ്റ്റിക്സിലെ കണക്കുകൾ പ്രകാരം വ്യക്തമാകുന്നത്. രോഗ വ്യാപന തോത് ഉയർന്നതിനെ തുടർന്ന് ആഗോളതലത്തിൽ തന്നെ ഏറ്റവും ഉയർന്ന മരണനിരക്കിനാണ് യുകെ സാക്ഷ്യംവഹിച്ചത്. കോവിഡ് മരണങ്ങൾക്ക് ഏറ്റവും കൂടുതൽ കീഴടങ്ങിയത് പ്രായമായവരാണ്. വൈറസ് ബാധിച്ച് മരിച്ചവരിൽ മുക്കാൽഭാഗവും 75 വയസ്സിന് മുകളിലുള്ളവരാണെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. അതുപോലെതന്നെ മരിച്ചവരിൽ മൂന്നിൽ ഒരാൾ കെയർ ഹോം അന്തേവാസികളാണ്.

മരണം ഒരു ലക്ഷം കടന്നത് ഈ ദുരന്തത്തിലെ ഏറ്റവും വേദനിപ്പിക്കുന്നതാണെന്ന് എൻ‌എച്ച്‌എസ് പ്രൊവൈഡേഴ്‌സിന്റെ ചീഫ് എക്സിക്യൂട്ടീവ് ക്രിസ് ഹോപ്‌സൺ പറഞ്ഞു. ഓരോ മരണത്തിനും പിന്നിൽ സങ്കടത്തിൻറെയും വേദനയുടെയും ഒട്ടേറെ മുഹൂർത്തങ്ങളുണ്ട്. ഈ മരണങ്ങൾ കുറയ്ക്കുന്നതിനും രോഗികൾക്ക് തങ്ങളാൽ ആവുന്നതെല്ലാം ചെയ്ത എൻഎച്ച്എസിനെയും കെയർ സ്റ്റാഫിനെയും അഭിനന്ദിക്കുന്നതായും അദ്ദേഹം പറഞ്ഞു.

ഇതിനിടെ തങ്ങളുടെ ഉറ്റവരെ കൊറോണവൈറസ് തട്ടിയെടുത്തതിൻെറ വേദനയിലാണ് യുകെയിലെ മലയാളികൾ. 24 മണിക്കൂറിനുള്ളിൽ 3 മലയാളികളാണ് യുകെയിൽ മരണമടഞ്ഞത്. ഇതിൽ ഹെയർ ഫീൽഡിലെ മരിയ ജോണും ഹെയ്‌സിൽ താമസിച്ചിരുന്ന സുജ പ്രേംജിത്തിൻെയും ജീവൻ കവർന്നത് കോവിഡായിരുന്നു. ലിവർപൂളിൽ താമസിച്ചിരുന്ന ജോസ് കണ്ണങ്കര ക്യാൻസർ ചികിത്സയിലിരിക്കെയാണ് മരണമടഞ്ഞത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

കോവിഡ് ബാധിച്ച് ഒരു യുകെ മലയാളി കൂടി മരണത്തിന് കീഴടങ്ങി. വെസ്റ്റ് ലണ്ടനിലെ ഹെയർഫീൽഡിൽ താമസിച്ചിരുന്ന കോട്ടയം പെരുമ്പായിക്കാട് തോപ്പിൽ പരേതനായ ജോൺ വർഗീസിന്റെ ഭാര്യ മരിയ ജോൺ ആണ് കോവിഡ് ബാധിച്ച് മരണമടഞ്ഞത്. മൂന്നാഴ്ച മുമ്പ് മാത്രമാണ് മരിയ ജോണിൻെറ ഭർത്താവ് ജോൺ വർഗീസ് കോവിഡ് ബാധിച്ച് മരണത്തിന് കീഴടങ്ങിയത്. ഹോസ്പിറ്റലിലായിരുന്ന മരിയ  ശ്വാസതടസത്തെത്തുടർന്ന് വെന്റിലേറ്ററിലായിരുന്നു. എന്നാൽ ഇന്നലെ രോഗം മൂർച്ഛിച്ച മരിയ ജോൺ മരണത്തിന് കീഴടങ്ങി. അങ്ങനെ ജീവിതത്തിൽ എന്നപോലെ മരണത്തിലും ഒന്നായി ജോൺ മരിയ ദമ്പതികൾ. മക്കൾ ജിയോ (അമേരിക്ക), അല്ലി (യുകെ) സംസ്കാരം പിന്നീട് ബ്രിട്ടനിൽ നടക്കും

ഇണയും തുണയും എന്നതിൻറെ ആൾ രൂപങ്ങളായിരുന്നു യുകെ മലയാളികളുടെ പ്രിയപ്പെട്ട ജോണങ്കിളും മേരി ആന്റിയും. ജോൺ അങ്കിളിനെയും മേരിയാൻ്റിയെയും ഒരുമിച്ചല്ലാതെ ഒരിക്കലും കണ്ടിട്ടില്ലെന്ന് അവർ പരിശുദ്ധ കുർബാനയിൽ പങ്കെടുത്തിരുന്ന ഹെയർഫീൽഡ് ദേവാലയത്തിലെ   മുൻ വികാരി സെബാസ്റ്റ്യൻ ചാമക്കാല അച്ചൻെറ സാക്ഷ്യം അക്ഷരാർത്ഥത്തിൽ ശരിയായിരുന്നു.  പള്ളിയിലെ ശുശ്രൂഷാപരമായ കാര്യങ്ങളിൽ മേരി ആൻറി ചടുലമായി ഇടപെടുമ്പോൾ പ്രാർത്ഥനയുടെ പിന്തുണയുമായി ജോൺ അങ്കിൾ കൂടെയുണ്ടാവും. സ്നേഹത്തിലും പങ്കുവെയ്ക്കലിലും മാതൃകയായ ദമ്പതികളെയാണ് ചെറിയ ഒരു ഇടവേളയിൽ യുകെ മലയാളികൾക്ക് നഷ്ടമായത്.

മേരി ആന്റിയുടെ അകാല വിയോഗത്തിൽ മലയാളം യുകെയുടെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : രാജ്യത്തെ സ്കൂളുകൾ തുറന്ന് പ്രവർത്തിക്കാനുള്ള തീരുമാനങ്ങൾ ഇതുവരെയും സർക്കാർ കൈകൊണ്ടിട്ടില്ലാത്ത സാഹചര്യത്തിൽ വീട്ടിലിരിക്കുന്ന കുട്ടികൾ നേരിടുന്നത് കടുത്ത മാനസികാരോഗ്യ പ്രശ്നങ്ങൾ. കോവിഡ് -19 ന് ശേഷം ഇംഗ്ലണ്ടിലെ 1.5 മില്യൺ കുട്ടികൾക്ക് വിഷാദം, ഉത്കണ്ഠ, മറ്റ് മാനസികാരോഗ്യ പ്രശ്നങ്ങൾ എന്നിവയ്ക്ക് പിന്തുണ ആവശ്യമാണെന്ന് മാനസികാരോഗ്യ കേന്ദ്രത്തിന്റെ വിശകലനത്തിൽ കണ്ടെത്തി. നാഷണൽ ഫൗണ്ടേഷൻ ഫോർ എഡ്യൂക്കേഷണൽ റിസർച്ചിന്റെ കണക്കനുസരിച്ച്, വീട്ടിൽ തന്നെ ഇരുന്നുള്ള ഓൺലൈൻ പഠനം ഫലപ്രാപ്തി ഉളവാക്കുന്നതല്ലെന്ന് തെളിഞ്ഞു.

പ്രധാനമായി അഞ്ചിനും പതിനാറിനും ഇടയിൽ പ്രായമുള്ള വിദ്യാർത്ഥികളാണ് സ്കൂളിലേക്ക് മടങ്ങിയെത്താൻ കൊതിക്കുന്നത്. കമ്പ്യൂട്ടറിലൂടെയുള്ള പഠനം വിരസമാണെന്നും സ്കൂളിലെത്താൻ കഴിയാത്തതിനാൽ സഹപാഠികളുടെ ചങ്ങാത്തം നഷ്ടപ്പെട്ടെന്നും പല വിദ്യാർത്ഥികളും തുറന്ന് പറഞ്ഞു. സ്കൂൾ വർക്കുകൾ വീട്ടിലിരുന്ന് ചെയ്യുന്നത് മാനസിക പിരിമുറുക്കത്തിന് കാരണമാകുന്നുവെന്ന് പലരും അറിയിച്ചു.

ഈസ്റ്ററിന് മുമ്പ് സ്കൂളുകൾ തുറന്ന് പ്രവർത്തിക്കുവാൻ പ്രധാനമന്ത്രി ബോറിസ് ജോൺസൻ ആഗ്രഹിക്കുന്നില്ല. എന്നാൽ ചില യൂറോപ്യൻ രാജ്യങ്ങൾ കോവിഡ് -19 ന്റെ കടുത്ത പ്രതിസന്ധിയിലും നിർബന്ധിത മാസ്കുകളും സാമൂഹിക വിദൂര നിയമങ്ങളും ഉപയോഗിച്ച് ക്ലാസ് മുറികൾ തുറന്ന് പഠനം മുന്നോട്ട് കൊണ്ടുപോകുകയാണ്. സ്വിറ്റ്സർലൻഡിൽ, സെക്കൻഡറി സ്കൂളുകളിൽ മാസ്കുകൾ നിർബന്ധമാണ്. രോഗബാധിതനായ ഒരാളുമായി സമ്പർക്കം പുലർത്തുകയാണെങ്കിൽ കുട്ടികൾ 10 ദിവസം വീട്ടിൽ തന്നെ കഴിയണം. പക്ഷേ ക്ലാസ് മുറികൾ എപ്പോഴും തുറന്നിരിക്കും. ഫ്രാൻ‌സിൽ എല്ലാവർക്കുമായി സ്കൂളുകൾ തുറന്നു. ആറു വയസിന് മുകളിലുള്ള കുട്ടികൾക്ക് മാസ്ക് നിർബന്ധമാണ്. വൈകുന്നേരം 6 മുതൽ കർഫ്യൂ പ്രഖ്യാപിച്ചിട്ടും സ്കൂളുകൾ സുരക്ഷാ ക്രമീകരണങ്ങളോടെ പ്രവർത്തിക്കുന്നുണ്ട്.

ഇറ്റാലിയൻ സർക്കാറിന്റെ പൊതു നിയമങ്ങൾ അനുസരിച്ച്, കുട്ടികൾ സ്കൂളിൽ പോകുന്നതിനുമുമ്പ് അവരുടെ താപനില പരിശോധിക്കേണ്ടതുണ്ട്. 1 മീറ്റർ സാമൂഹിക അകലം ഉള്ളതിനാൽ മാസ്ക് നിർബന്ധമല്ല. എന്നാൽ ചില മേഖലകളിൽ നിയമങ്ങൾ കർശനമാണ്. പ്രൈമറി സ്കൂളുകൾ എല്ലാം തുറന്ന് പ്രവർത്തിക്കുവാൻ സ്വീഡനും തയ്യാറായി. ശൈത്യകാല പ്രതിസന്ധി കാരണം ജർമ്മനി, അയർലൻഡ്, പോർച്ചുഗൽ എന്നിവയുൾപ്പെടെ മറ്റ് രാജ്യങ്ങൾ തങ്ങളുടെ സ്കൂളുകൾ പൂർണ്ണമായും അടച്ചുപൂട്ടാൻ തീരുമാനിച്ചു. ഫെബ്രുവരി 14 വരെ സ്കൂളുകൾ അടച്ചിടുമെന്നാണ് ജർമനി അറിയിച്ചിരിക്കുന്നത്.

സ്വന്തം ലേഖകൻ

ഇരട്ട സഹോദരിമാരായ ലേഡീ അമീലിയയും, ലേഡീ എലിസ സ്പെൻസറും അടുത്തിടെ നൽകിയ ഇന്റർവ്യൂവിൽ, സ്നേഹനിധിയായ തങ്ങളുടെ ആന്റി ഡയാന രാജകുമാരിയെ പറ്റി പരാമർശിച്ചു. 28 വയസ്സുകാരിയായ ഇരുവർക്കും പറയാനുള്ളത് ഹൃദയസ്പർശിയായ ഓർമ്മകൾ മാത്രം. ” കുഞ്ഞുങ്ങളുടെ ഹൃദയം വായിക്കാൻ അവരോളം കഴിവുള്ള മറ്റൊരു വ്യക്തിയെയും ഞാൻ കണ്ടിട്ടില്ല” അവർ പറഞ്ഞു.

സൗത്ത് ആഫ്രിക്കയിലേക്ക് താമസം മാറ്റും മുൻപ് ഇരുവരുടെയും കുട്ടിക്കാലം ചെലവഴിച്ചത് മുഴുവൻ ആൽതോർപ്പിലെ ഡയാനയുടെ അന്ത്യവിശ്രമ സ്ഥലത്താണ്. എലിസ പറയുന്നു, ” അവർ ഞങ്ങളുടെ ആന്റി ആണ് എന്നു മാത്രമായിരുന്നു കുട്ടിക്കാലത്ത് ഞങ്ങൾക്ക് മനസ്സിലായത്. എല്ലാവരെയും ഒരുപാട് സ്നേഹിക്കുന്ന വ്യക്തിയായിരുന്നു. മാതൃസ്നേഹവും ദയയും കരുണയും ആവോളം ഉണ്ടായിരുന്നു. കുട്ടികളുടെ മനസ്സ് വായിക്കാൻ പ്രത്യേക കഴിവായിരുന്നു. അതിനാൽ ഞങ്ങളോട് ഒരു പ്രത്യേക മാനസിക ബന്ധം പുലർത്തിയിരുന്നു.”

ഒരിക്കൽ കേപ്പ് ടൗണിൽ വെച്ച് തങ്ങളെ പിന്തുടർന്ന ഫോട്ടോഗ്രാഫറെ ആന്റി ഒഴിവാക്കിയത് ഓർക്കുന്നു. ഓർക്കുമ്പോൾ പിന്നീട് ഭയം തോന്നിയ കാര്യമാണ്. എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലാവാതെ വിറച്ചു നിന്ന ഞങ്ങളെ ആന്റി രക്ഷിച്ചതും ഒരു കളിയിലൂടെയാണ്. ” ആരാണ് ആദ്യം ഓഡി കാറിൽ എത്തുക? ” അങ്ങനെ ആ ഭയവും രസമുള്ള ഒരു ഓർമയാക്കി ആന്റി മാറ്റി.

അച്ഛൻ മരിച്ചത് ഏറ്റവും വലിയ ആഘാതമായിരുന്നു. കുറച്ചുകൂടി മുതിർന്നപ്പോഴാണ് ആന്റി ഡയാന രാജകുമാരിയുടെ പ്രാധാന്യം മനസ്സിലായതും. അവർ ലോകത്തിന് മുന്നിൽ പ്രധാനപ്പെട്ട പദവികൾ വഹിച്ചിരുന്ന വ്യക്തിയാണെന്ന് മനസ്സിലായതും.

ലിവർപൂൾ മലയാളിസമൂഹത്തിലെ സർവ്വ സാന്നിധ്യമായിരുന്ന ജോസ് കണ്ണങ്കര (57) അന്തരിച്ചു. ക്യാൻസർ ബാധിതനായിട്ടാണ് ജോസ് കണ്ണങ്കര നിര്യാതനായത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി അസുഖം ബാധിച്ച് ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. അടൂർ സ്വദേശിയാണ്. ഭാര്യ സൂസി മൂവാറ്റുപുഴ വാഴക്കുളം സ്വദേശിയാണ് . ഏക മകൾ രേഷ്മ. മൃതസംസ്കാരത്തിൻെറ വിവരങ്ങൾ പിന്നീട് അറിയിക്കുന്നതായിരിക്കും.

ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ സഭയുടെ വികാരി ജനറാൾ ഫാ. ജിനോ ആരിക്കാട്ട്, ലിവർപൂൾ ഇടവകയുടെ വികാരി ആൻഡ്രൂസ് ചേതലൻ, ഇന്ത്യൻ ഓർത്തഡോക്സ് സഭയ്ക്ക് വേണ്ടി ഫാ. എൽദോസ് , ലിവർപൂൾ മലയാളി അസോസിയേഷൻ ഭാരവാഹികൾ, ഇടുക്കി ചാരിറ്റി ഗ്രൂപ്പിൻെറ കൺവീനർ ടോം ജോസ് തടിയംപാട് തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി.

ജോസ് കണ്ണങ്കരയുടെ അകാല വിയോഗത്തിൽ മലയാളം യുകെയുടെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

RECENT POSTS
Copyright © . All rights reserved