കേരളത്തില് ലൗ ജിഹാദ് സജീവമാണെന്ന് ആവര്ത്തിച്ച് സിറോ മലബാര് സഭ. സഭയുടെ പള്ളികളില് വായിക്കാന് നല്കിയ കര്ദിനാള് മാര്.ജോര്ജ് ആലഞ്ചേരിയുടെ ഇടയലേഖനത്തിലാണ് ലൗ ജിഹാദ് ആരോപണം ആവര്ത്തിച്ചിരിക്കുന്നത്. സിറോ മലബാര് സഭ സിനഡ് യോഗത്തിലെ തീരുമാനങ്ങള് അറിയിക്കാനുള്ള ഇടയലേഖനത്തിലാണ് ലൗ ജിഹാദ് പരാമര്ശം.
വര്ധിച്ചു വരുന്ന ലൗ ജിഹാദ് മതസൗഹാര്ദത്തെ അപകടപ്പെടുത്തുന്നതാണെന്ന് ഇടയലേഖനത്തിൽ പറയുന്നു. ഇസ്ലാമിക് സ്റ്റേറ്റ് പോലുള്ള ഭീകരസംഘടനയിലേക്ക് പോലും ക്രിസ്ത്യൻ പെണ്കുട്ടികള് റിക്രൂട്ട് ചെയ്യപ്പെടുന്നതിന് ലൗ ജിഹാദ് കാരണമാകുന്നു എന്നാണ് ഇടയലേഖനത്തിൽ പ്രധാനമായും പറയുന്നത്. അധികൃതര് ഇതില് അടിയന്തര നടപടിയെടുക്കണമെന്നും ഇടയലേഖനം ആവശ്യപ്പെടുന്നു. ലൗ ജിഹാദിനെക്കുറിച്ച് രക്ഷകര്ത്താക്കളെയും കുട്ടികളെയും സഭ ബോധവല്കരിക്കുമെന്നും ഇടയലേഖനം ആവശ്യപ്പെടുന്നു.
എന്നാൽ, ലൗ ജിഹാദ് പരാമർശമുള്ള ഇടയലേഖനത്തിനെതിരെ സിറോ മലബാർ സഭയിലെ തന്നെ ഒരു വിഭാഗം വെെദികർ രംഗത്തെത്തിയിട്ടുണ്ട്. എറണാകുളം-അങ്കമാലി അതിരൂപതയിലെ ചില പള്ളികളിൽ ഇടയലേഖനം വായിച്ചില്ല. സിനഡ് സർക്കുലറിനെതിരെ എറണാകുളം-അങ്കമാലി അതിരൂപതയിലെ മുഖപത്രം ‘സത്യദീപം’ നേരത്തെ രംഗത്തെത്തിയിരുന്നു.
സഭാനിലപാട് മതസൗഹാർദം തകർക്കുമെന്നും ലൗ ജിഹാദ് സർക്കുലർ അനവസരത്തിൽ ഉള്ളതാണെന്നും ഫാ. കുര്യാക്കോസ് മുണ്ടാടൻ എഴുതിയ ലേഖനത്തിൽ വിമർശിക്കുന്നു. പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ച് പിഒസി ഡയറക്ടർ ജന്മഭൂമിയിലെഴുതിയ ലേഖനത്തെയും സത്യദീപം വിമർശിക്കുന്നു. സഭയ്ക്കുള്ളിലെ ഭിന്നത ഇതോടെ പരസ്യമായിരിക്കുകയാണ്.
ഹൈക്കോടതി ഇടപെട്ട് 2010ൽ നടത്തിയ അന്വേഷണത്തിൽ സംസ്ഥാനത്ത് ലൗ ജിഹാദില്ലെന്ന് തെളിഞ്ഞതാണ്. കൂടാതെ 2014ൽ ഉത്തർപ്രദേശ് കോടതിയും 2017ൽ സുപ്രീംകോടതിയും ഇക്കാര്യത്തിൽ ഇടപെടുകയും എൻഐഎ അന്വേഷണം നടത്തുകയും ചെയ്തിരുന്നു. എന്നിട്ടും മതപരിവർത്തനം ലക്ഷ്യമാക്കിയുള്ള പ്രണയങ്ങളും വിവാഹങ്ങളു മുള്ളതായി തെളിയിക്കാൻ സാധിച്ചിട്ടില്ല. പ്രണയത്തിന്റെ പേരിൽ മുസ്ലിം, ഹിന്ദു മതങ്ങളിൽനിന്ന് ക്രിസ്ത്യൻ മതത്തിലേക്ക് മതപരിവർത്തനം നടന്നതിനെ എങ്ങനെ കാണുന്നുവെന്ന് സഭ വ്യക്തമാക്കണമെന്നും ലേഖനം ആവശ്യപ്പെടുന്നു.
സ്വന്തം ലേഖകൻ
മാഞ്ചസ്റ്റർ : മാഞ്ചസ്റ്റർ സെന്റ് മേരീസ് യാക്കോബായ സുറിയാനി ഇടവക സ്വന്തമായി ദേവാലയം വാങ്ങിയതിന്റെ സന്തോഷത്തിലും ആഹ്ലാദത്തിലുമാണ്. പരിശുദ്ധ സഭയും ഇടവകയും യുകെയിൽ സ്വന്തമാക്കുന്ന രണ്ടാമത്തെ ദേവാലയമാണ് ഇത്. 2020 ജനുവരി മാസം പന്ത്രണ്ടാം തീയതി ഇടവക പെരുന്നാളിനോടനുബന്ധിച്ച് വിശുദ്ധ മൂന്നിന്മേൽ കുർബാന യുകെ പാത്രിയാർക്കൽ വികാർ അഭിവന്ദ്യ ഡോ. മാത്യൂസ് മോർ അന്തിമോസ് തിരുമേനിയുടെ മുഖ്യകാർമ്മികത്വത്തിലും ഇടവക വികാരി ഫാദർ ഗീവർഗീസ് തണ്ടായത്ത് , സഹ വികാരി ഫാദർ എൽദോസ് വട്ടപ്പറമ്പിൽ എന്നിവരുടെ സഹകാർമികത്വത്തിലും നടത്തപ്പെട്ടു.
തുടർന്ന് നടന്ന പെരുന്നാൾ റാസാ, നേർച്ചസദ്യ, പൊതുസമ്മേളനം എന്നിവ പെരുന്നാൾ അനുഗൃഹകരമാക്കി. പൊതുസമ്മേളനത്തിൽ പുതിയതായി വാങ്ങിയ പള്ളിയുടെ താക്കോൽ ആംഗ്ലിക്കൻ സഭയുടെ പ്രീസ്റ്റ് ഇൻ ചാർജ് വിവിയൻ മാസ്റ്റേഴ്സിൽ നിന്ന് അഭിവന്ദ്യ മാത്യൂസ് മോർ അന്തിമോസ് തിരുമേനി ഏറ്റുവാങ്ങി. വികാരി, സഹ വികാരി, വൈസ് പ്രസിഡന്റ് ജേക്കബ് കോശി, ഇടവക സെക്രട്ടറി ബിജോയ് ഏലിയാസ്, പള്ളി ട്രസ്റ്റി ആഷൻ പോൾ, കൗൺസിൽ അംഗം സാജു പാപ്പച്ചൻ, മാനേജിങ് കമ്മിറ്റി അംഗങ്ങൾ, ഇടവക അംഗങ്ങൾ, ആംഗ്ലിക്കൻ സഭാ പ്രതിനിധികൾ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്. അതിനെ തുടർന്ന് താക്കോൽ അഭിവന്ദ്യ തിരുമേനി മാനേജിങ് കമ്മിറ്റിക്ക് കൈമാറുകയും ചെയ്തു.
പുതിയ ദേവാലയത്തിൽ അഭിവന്ദ്യ തിരുമനസ്സുകൊണ്ട് യാക്കോബായ സുറിയാനി സഭയുടെ ആരാധനയ്ക്ക് വേണ്ടുന്ന വിധത്തിലേക്ക് മാറ്റങ്ങൾ വരുത്തുവാൻ ഉള്ള പണികൾക്കു തുടക്കം കുറിക്കുകയും ചെയ്തു. ദൈവം ഒരുക്കിയ ഈ അനുഗ്രഹ നിമിഷം ഇടവക ജനങ്ങളുടെ പ്രാർത്ഥനയുടെയും കൂട്ടായ പരിശ്രമത്തിന്റെയും ഫലമാണെന്നും ഈ ഒത്തൊരുമയിൽ താൻ അഭിമാനം കൊള്ളുന്നു എന്നും തിരുമേനി പറഞ്ഞു.
പരിശുദ്ധ സഭ ഇന്ന് ഏറ്റവും വേദനയിലൂടെ കടന്നുപോകുന്ന കാലഘട്ടമാണ് എന്നാൽ, ദൈവത്താൽ അസാധ്യമായിട്ട് ഒന്നുമില്ല. ‘ദൈവം തമ്പുരാൻ നമ്മുടെ മുൻപിൽ പുതിയ വഴികൾ തുറന്നു തരും’. എല്ലാവരും മുട്ടിപ്പായി പ്രാർത്ഥിക്കണം എന്ന് തിരുമേനി ഉദ്ബോധിപ്പിച്ചു . പുതിയ ദേവാലയത്തിന്റെ പുതുക്കി പണികൾ പൂർത്തിയാകുന്നതോടെ വിപുലമായ ആഘോഷങ്ങളോടെ മൂറോൻ കൂദാശ നടത്തപ്പെടും.
തിരുവല്ല : സെൻറ് ആൻറണീസ് പള്ളിയിലെ തിരുനാൾ ജനുവരി 13 മുതൽ 19 വരെ നടക്കും.
13 നും 14 നും 15 നും വൈകിട്ട് 5:00 മുതൽ മധ്യസ്ഥപ്രാർഥനയും കുർബാനയും ,ഇടവക ധ്യാനവും ഉണ്ടായിരിക്കും.
16ന് 5 .15നാണ് കൊടിമരം വെഞ്ചരിപ്പും തുടർന്ന് തിരുനാളിനു കൊടിയേറും . പെരുന്നാളിനോട് അനുബന്ധിച്ചുള്ള കുടുംബദിനം ജനുവരി 18ന് മധ്യസ്ഥ പ്രാർത്ഥനക്കും കുർബാനയ്ക്കുശേഷവും ആയിരിക്കും നടത്തപ്പെടുന്നത്. ചങ്ങനാശ്ശേരി അതിരൂപത സഹായമെത്രാൻ മാർ തോമസ് തറയിൽ ആയിരിക്കും കുടുംബ ദിനത്തിൻറെ മുഖ്യാതിഥി. കുടുംബ ദിനത്തിൻറെ ഭാഗമായി ഇടവക അംഗങ്ങളുടെ കലാപരിപാടികളും സ്നേഹവിരുന്നും ഉണ്ടായിരിക്കും.
ജനുവരി 19നു 4 .30 നു ആഘോഷമായ തിരുനാൾ കുർബാനയും പ്രദക്ഷിണവും ഉണ്ടായിരിക്കും എന്ന് വികാരി റെവ . ഫാ . സ്കറിയ പറപ്പള്ളിൽ അറിയിച്ചു.
തിരുന്നാളിനോടനുബന്ധിച്ചുള്ള കലാമത്സരങ്ങൾ പന്ത്രണ്ടാം തീയതി ഞായറാഴ്ച പള്ളിയിൽ വച്ച് നടത്തപ്പെട്ടിരുന്നു. പ്രസ്തുത മത്സരങ്ങളിലെ വിജയികൾക്ക് സമ്മാനവിതരണവും വിവാഹജുബിലി ആഘോഷിക്കുന്നവരേയും പ്രത്യേക നേട്ടങ്ങൾ കൈവരിച്ചവരേയുംആദരിക്കലും പത്തൊൻപതാം തീയതി നടക്കുന്ന കുടുംബദിനത്തിൽ നടത്തപ്പെടും .
തിരുന്നാളിൻെറ സുഗമമായ നടത്തിപ്പിനായി വികാരി ഫാ. സ്കറിയാ പറപ്പള്ളിയുടെയും , കൈക്കാരന്മാരായ മാണിച്ചൻ ചോമ്മാശേരി , പോൾ നെല്ലുവേലി , പാരിഷ് കൗൺസിൽ അംഗങ്ങൾ തുടങ്ങിയവരുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ പ്രവർത്തിക്കുന്നു.
എയ്ൽസ്ഫോർഡ്: സെന്റ് പാദ്രെ പിയോ മിഷനിലെ വിശ്വാസസമൂഹത്തിന് ഇത് അഭിമാനമുഹൂർത്തം. പരിശുദ്ധ കന്യാമറിയത്തിന്റെ സംരക്ഷണത്താൽ അനുഗ്രഹീതമായ എയ്ൽസ്ഫോർഡിലെ വിശുദ്ധഭൂമിയിൽ 2019 ജനുവരിയിൽ തുടക്കം കുറിച്ച മിഷന്റെ പ്രവർത്തനങ്ങൾക്ക് ഒരു വർഷത്തിന്റെ ഫലസമൃദ്ധി. മിഷന്റെ ഇടവകദിനവും സൺഡേ സ്കൂൾ വാര്ഷികവും ക്രിസ്മസ് പുതുവത്സര ആഘോഷങ്ങളും പ്രൗഢോജ്വലമായി നടത്തപ്പെട്ടു. . ജനുവരി 5 ഞായറാഴ്ച എയ്ൽസ്ഫോർഡ് ഡിറ്റൺ കമ്യൂണിറ്റി സെന്ററിൽ ഉച്ചകഴിഞ്ഞ് 1 30 ന് മിഷൻ ഡയറക്ടർ റവ. ഫാ. ടോമി എടാട്ടിന്റെ കാർമികത്വത്തിൽ ആരംഭിച്ച വിശുദ്ധ കുർബാനയോടെ ആഘോഷ പരിപാടികൾക്ക് തുടക്കമായി. തുടർന്ന് നടന്ന പൊതു സമ്മേളനത്തിൽ ട്രസ്റ്റി ജോഷി ജോസഫ് സ്വാഗതം ആശംസിച്ചു. ഫാ. ടോമി എടാട്ട് തിരി തെളിയിച്ച് ആഘോഷപരിപാടികൾ ഔദ്യോഗികമായി ഉദ്ഘടനം ചെയ്തു. ട്രസ്റ്റി ജോബി ജോസഫ്, സൺഡേ സ്കൂൾ ഹെഡ്മാസ്റ്റർ ലാലിച്ചൻ ജോസഫ് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
പൊതുയോഗത്തിനുശേഷം സൺഡേസ്കൂൾ അധ്യാപകർ ചേർന്ന് ആലപിച്ച പ്രാർത്ഥനാഗാനത്തോടുകൂടി വാര്ഷികകഘോഷങ്ങൾ ആരംഭിച്ചു. തുടർന്ന് ഹെഡ്മാസ്റ്റർ ലാലിച്ചൻ ജോസഫ് സണ്ടേസ്കൂളിന്റെ കഴിഞ്ഞ ഒരു വർഷത്തെ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. സൺഡേസ്കൂൾ കുട്ടികളെ പ്രായപരിധി അനുസരിച്ച് നാല് ഗ്രൂപ്പുകളായി തിരിച്ചാണ് കലാപരിപാടികൾ നടത്തിയത്. സോളോ സോംഗ്, ഗ്രൂപ്പ് സോംഗ്, ആക്ഷൻ സോംഗ്, മോണോ ആക്റ്റ്. ഒറേഷൻ, ഇൻസ്ട്രുമെന്റൽ മ്യൂസിക്, ബൈബിൾ സ്കിറ്റ്, സിംഗിൾ ഡാൻസ്, ഗ്രൂപ്പ് ഡാൻസ് തുടങ്ങിയ ഇനങ്ങളിൽ 25 ലധികം പരിപാടികളാണ് ഒന്ന് മുതൽ പന്ത്രണ്ടാം ക്ളാസ് വരെയുള്ള കുട്ടികൾ വേദിയിൽ അവതരിപ്പിച്ചത്. വേദിയിൽ കുട്ടികളുടെ പൂർണ്ണ പങ്കാളിത്തം ഉറപ്പാക്കുവാൻ അധ്യാപകർക്കു സാധിച്ചു എന്നത് പ്രശംസാർഹമാണ്. കുട്ടികളുടെ പരിപാടികൾക്ക് ലാലിച്ചൻ ജോസഫ്, ജോസഫ് കരുമത്തി, ജിൻസി ബിനു, സൺഡേസ്കൂൾ അദ്ധ്യാപകർ എന്നിവർ നേതൃത്വം നൽകി.
സൺഡേസ്കൂൾ വാർഷികാഘോഷങ്ങൾക്ക് ശേഷം എവർഗ്രീൻ മെലഡീസ് എയ്ൽസ്ഫോർഡ് അവതരിപ്പിച്ച ഗാനമേള അരങ്ങേറി. ബാബു, ജോബി, പദ്മകുമാർ, ജിനു, ഷൈനി, റിൻസി, ഡെൻസി, ജിസ്ന, ക്രിസ്റ്റി, മെലെനി, ജ്യുവൽ എന്നിവരടങ്ങുന്ന വലിയ ഗായകനിരയാണ് സദസ്സിനെ സംഗീതസാന്ദ്രമാക്കിയത്. ഗാനമേളയോടൊപ്പം മുതിർന്നവരും കുട്ടികളും അണിനിരന്ന സിനിമാറ്റിക് ഡാൻസ്, വിമൻസ് ഫോറം അവതരിപ്പിച്ച കിച്ചൻ ഓർക്കസ്ട്ര, കോമഡി സ്കിറ്റ് എന്നിവ ഏറെ പ്രശംസ പിടിച്ചു പറ്റി. ട്രസ്റ്റി അനൂപ് ജോണിന്റെ നേതൃത്വത്തിലാണ് മുതിർന്നവരുടെ കലാപരിപാടികൾ അരങ്ങേറിയത്.
കലാപരിപാടികൾക്ക് ശേഷം അക്കാഡമിക് അവാർഡ്, അറ്റൻഡൻസ്, ബൈബിൾ കലോത്സവത്തിൽ വിവിധ തലങ്ങളിൽ വിജയികളായവർ, പന്ത്രണ്ടാം ക്ളാസ് പൂർത്തിയാക്കിയവർ, അൾത്താരബാലന്മാർ, എന്നിവർക്കുള്ള സമ്മാനങ്ങൾ ഫാ. ടോമി എടാട്ട് വിതരണം ചെയ്തു. കൂടാതെ കഴിഞ്ഞ ഒരുവർഷക്കാലം സ്തുത്യർഹമായ സേവനം കാഴ്ചവച്ച ദേവാലയശുശ്രൂഷി ജോസുകുട്ടിയെയും, ട്രസ്റ്റിയും ഗായകസംഘത്തിന്റെ ലീഡറുമായ ജോബിയെയും പ്രത്യേകം അനുമോദിക്കുകയും സമ്മാനങ്ങൾ നൽകി ആദരിക്കുകയും ചെയ്തു. പൗരോഹിത്യ സ്വീകരണത്തിന്റെ ഇരുപതാം വാഷികം ആഘോഷിക്കുന്ന മിഷൻ ഡയറക്ടർ റവ. ഫാ. ടോമി എടാട്ടിന് മിഷനിലെ കുടുംബാംഗങ്ങൾ ഏവരും ഒന്നുചേർന്ന് അനുമോദനങ്ങൾ അർപ്പിച്ചു.
മിഷനിലെ കുടുംബാംഗങ്ങൾ പാകം ചെയ്ത് എത്തിച്ച രുചികരമായ വിഭവങ്ങൾ ചേർത്തൊരുക്കിയ സ്നേഹവിരുന്നോടുകൂടി ആഘോഷങ്ങൾക്ക് സമാപനമായി. വിമൻസ് ഫോറം പ്രസിഡന്റ് ഓമന ലിജോ ഏവർക്കും നന്ദി പ്രകാശിപ്പിച്ചു.
പ്രെസ്റ്റൺ: ലോകരക്ഷകനായ ഈശോമിശിഹായുടെ രക്ഷാകരരഹസ്യങ്ങളായ പീഡാസഹന, കുരിശുമരണ, ഉത്ഥാനങ്ങളെ പ്രാർത്ഥനാപൂർവ്വം അനുസ്മരിക്കാനൊരുങ്ങുന്ന വലിയനോമ്പുകാലത്ത്, ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതയിൽ ‘ഗ്രാൻഡ് മിഷൻ – 2020’ വാര്ഷികധ്യാനം നടത്തപ്പെടുന്നു. നോമ്പുകാലചൈതന്യത്തിൽ വിശുദ്ധവാരത്തിനൊരുങ്ങാനും വാർഷികധ്യാനത്തിലൂടെ ജീവിതനവീകരണം സാധ്യമാക്കാനുമാണ് മുൻ വർഷങ്ങളിലേതുപോലെ ഈ വർഷവും ഗ്രാൻഡ് മിഷൻ എന്ന പേരിൽ രൂപതയിലുടനീളം നോമ്പുകാലത്ത് വാർഷികധ്യാനം സംഘടിപ്പിക്കുന്നത്.
രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ രക്ഷാധികാരിയും വികാരി ജനറാൾമാർ സാഹാരക്ഷാധികാരികളുമായുള്ള ‘ഗ്രാൻഡ് മിഷൻ – 2020’ ന്, വികാരി ജനറാൾ മോൺ. ജിനോ അരീക്കാട്ട് MCBS ഉം ദിവ്യകാരുണ്യ മിഷനറി സഭയിലെ (MCBS) ബഹു. വൈദികരും നേതൃത്വം നൽകും. രൂപതയുടെ ഇടവക, മിഷൻ, പ്രോപോസ്ഡ് മിഷൻ സെന്ററുകളിലായി നടക്കുന്ന ഗ്രാൻഡ് മിഷൻ 2020 ൽ ഓരോ സ്ഥലങ്ങളിലുമുള്ള പരമാവധി ആളുകൾക്ക് പണ്ടകെടുക്കത്തക്ക രീതിയിൽ വെള്ളി, ശനി, ഞായർ ദിവസങ്ങളിലായാണ് ധ്യാനം ക്രമീകരിച്ചിരിക്കുന്നത്. ഓരോ സ്ഥലത്തും നടക്കുന്ന ധ്യാനങ്ങൾക്ക്, അതാത് സ്ഥലങ്ങളിലെ പ്രീസ്റ് ഇൻ ചാർജ്, കൈക്കാരൻമാർ, കമ്മറ്റി അംഗങ്ങൾ, വാർഡ് ലീഡേഴ്സ് തുടങ്ങിയവർ നേതൃത്വം നൽകും. ഫെബ്രുവരി 21 ഏപ്രിൽ 5 വരെയുള്ള ദിവസങ്ങളിലായാണ് വിവിധ സ്ഥലങ്ങളിൽ ഗ്രാൻഡ് മിഷൻ നടത്തപ്പെടുന്നത്.
വി. പോൾ ആറാമൻ മാർപാപ്പ ഇറ്റലിയിലെ മിലാൻ ആർച്ചുബിഷപ്പായിരിക്കെയാണ് ദൈവവചനത്തിലൂന്നിയ ഇടവക നവീകരണ പദ്ധതിയായി ‘ഗ്രാൻഡ് മിഷൻ’ ആദ്യമായി ആവിഷ്കരിച്ചത്. ഗ്രേറ്റ് ബ്രിട്ടൺ രൂപതയുടെ 8 റീജിയനുകളിലായി ധ്യാനം നടക്കുന്ന സ്ഥലവും ദിവസങ്ങളുമടങ്ങിയ സർക്കുലർ രൂപത പുറത്തിറക്കി. ലിസ്റ്റ് ചുവടെ:
ബർമിങ്ഹാം. പുതുവർഷത്തിലെ ആദ്യ രണ്ടാം ശനിയാഴ്ച്ച കൺവെൻഷനായി ബർമിങ്ഹാം ബഥേൽ സെന്ററിൽ ഒരുക്കങ്ങൾ പൂർത്തിയായി.
നവസുവിശേഷവത്ക്കരണത്തിന് വിവിധ ഭാഷാ ദേശങ്ങളിലേക്ക് കടന്ന് കയറുകയെന്ന തീരുമാനവും , തന്നിൽ അർപ്പിതമായിരിക്കുന്ന ദൈവിക നിയോഗവും പ്രഘോഷിച്ചുകൊണ്ട് ഫാ. സോജി ഓലിക്കൽ ഇത്തവണ കൺവെൻഷൻ നയിക്കും.
താൻ സ്വപ്നം കാണുന്ന നവസുവിശേഷവത്ക്കരണത്തിന്റെ യാഥാർത്ഥ്യത്തിനായി സഹനമെന്ന പരിചയാലും സ്നേഹമെന്ന വാളാലും ദേശ ഭാഷാ വ്യത്യാസമില്ലാതെ അനേകരെ ക്രിസ്തുമാർഗ്ഗത്തിലേക്ക് നയിച്ചുകൊണ്ടിരിക്കുന്നസോജിയച്ചൻ നയിക്കുന്ന കൺവെൻഷൻ നാളെ നടക്കുമ്പോൾ അച്ചന്റെ ശുശ്രൂഷാ ദൗത്യത്തിന് പൂർണ്ണ പിന്തുണയേകി ഫെബ്രുവരി മാസ കൺവെൻഷൻ അദ്ദേഹത്തിന്റെ ആത്മീയ ഗുരുവും സെഹിയോൻ അഭിഷേകാഗ്നി മിനിസ്ട്രികളുടെ സ്ഥാപകനുമായ ഫാ. സേവ്യർ ഖാൻ വട്ടായിൽ നയിക്കും.
കൺവെൻഷനെപ്പറ്റിയുള്ള പ്രോമോ വീഡിയോ കാണാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക ;
രണ്ടായിരത്തി ഇരുപതിൽ ലോകസുവിശേഷവത്ക്കരണത്തിന് പുതിയ മാർഗവും ദിശാബോധവും ലക്ഷ്യമാക്കിയുള്ള സെഹിയോൻ , അഭിഷേകാഗ്നി മിനിസ്ട്രികളുടെയും ഫാ. സോജി ഓലിക്കലിന്റെയും പരിശുദ്ധാത്മ കൃപയാലുള്ള ജൈത്രയാത്രയുടെ തുടക്കമായിക്കൊണ്ടാണ് പുതുവർഷത്തിലെ ആദ്യ രണ്ടാം ശനിയാഴ്ച്ച കൺവെൻഷൻ നാളെ ബർമിംഗ്ഹാമിൽ നടക്കുക .
ആഴമാർന്ന ദൈവികസ്നേഹത്തിന്റെ മാധുര്യം നേരിട്ടനുഭവവേദ്യമാകുന്ന ,ദേശ ഭാഷാ വ്യത്യാസമില്ലാതെ ഇംഗ്ലീഷിലും മലയാളത്തിലുമായി ഒരേസമയം നടത്തപ്പെടുന്ന കൺവെൻഷനിൽ
സീറോ മലങ്കര സഭയുടെ ആത്മീയ നേതൃത്വം റവ. ഫാ. തോമസ് മടുക്കുംമൂട്ടിൽ ഇത്തവണ തിരുക്കർമ്മങ്ങൾക്ക് മുഖ്യ കാർമ്മികത്വം വഹിച്ച് സന്ദേശം നൽകും.
സെഹിയോൻ അഭിഷേകാഗ്നി മിനിസ്ട്രികളുടെ പ്രമുഖ വചന ആത്മീയ വചന ശുശ്രൂഷകരായ ബ്രദർ ജോസ് കുര്യാക്കോസ് , ആഴമാർന്ന ദൈവ കരുണയുടെ സുവിശേഷവുമായി രജനി മനോജ് , ഷെറിൽ ജോൺ എന്നിവരും ഇത്തവണ വചനവേദിയിലെത്തും .
കത്തോലിക്കാ സഭ ഏറ്റുവാങ്ങിയ സുവിശേഷ ദൗത്യത്തിന് പ്രകടമായ സാക്ഷ്യമേകിക്കൊണ്ട് ഏറെ പുതുമകളോടെ ഇത്തവണയും കുട്ടികൾക്കും ടീനേജുകാർക്കുമായും പ്രത്യേക ശുശ്രൂഷകൾ ഉണ്ടായിരിക്കും.
ക്രിസ്മസിനെ മുൻനിർത്തിയുള്ള ലിറ്റിൽ ഇവാഞ്ചലിസ്റ്റ് മാഗസിന്റെ പുതിയ ലക്കം ഇത്തവണയും ലഭ്യമാണ് . കിങ്ഡം റെവലേറ്റർ മാഗസിൻ സൗജന്യമായും നൽകിവരുന്നു .
കൺവെൻഷന്റെ ആത്മീയവിജയത്തിനായി പ്രാർത്ഥനാസഹായം അപേക്ഷിക്കുന്ന ഫാ.സോജി ഓലിക്കലും സെഹിയോൻ കുടുംബവും യേശുനാമത്തിൽ മുഴുവനാളുകളെയും ജനുവരി 11ന് നാളെ രണ്ടാം ശനിയാഴ്ച ബർമിംങ്ഹാം ബഥേൽ സെന്ററിലേക്ക് ക്ഷണിക്കുന്നു.
അഡ്രസ്സ് :
ബഥേൽ കൺവെൻഷൻ സെന്റർ
കെൽവിൻ വേ
വെസ്റ്റ് ബ്രോംവിച്ച്
ബർമിംങ്ഹാം .( Near J1 of the M5)
B70 7JW.
കൂടുതൽ വിവരങ്ങൾക്ക് ;
ജോൺസൻ +44 7506 810177
അനീഷ്.07760254700
ബിജുമോൻ മാത്യു 07515 368239
Sandwell and Dudley ട്രെയിൻ സ്റ്റേഷന്റെ തൊട്ടടുത്തായിട്ടുള്ള കൺവെൻഷൻ സെന്ററിലേക്ക് യു കെ യുടെ വിവിധ പ്രദേശങ്ങളിൽനിന്നും ഏർപ്പെടുത്തിയിട്ടുള്ള കോച്ചുകളെയും മറ്റ് വാഹനങ്ങളെയുംപറ്റിയുള്ള പൊതുവിവരങ്ങൾക്ക്,
ബിജു എബ്രഹാം 07859 890267
ജോബി ഫ്രാൻസിസ് 07588 809478
ബർമിങ്ഹാം: നിങ്ങൾ എന്നിൽ വസിക്കുവിൻ ; ഞാൻ നിങ്ങളിലും വസിക്കും . (യോഹന്നാൻ 15:4) എന്ന വചനം ബാല്യ കൗമാര ഹൃദയങ്ങളിൽ മാംസം ധരിക്കുവാൻ ഏറെ പ്രാർത്ഥനയും പരിത്യാഗവുമായി 11 ന് ഫാ. സോജി ഓലിക്കൽ നയിക്കുന്ന രണ്ടാം ശനിയാഴ്ച്ച ബൈബിൾ കൺവെൻഷനിൽ കുട്ടികൾക്കും ടീനേജുകാർക്കായി പ്രത്യേക കൺവെൻഷൻ .
കുട്ടികൾക്ക് കുമ്പസാരിക്കുവാനും കൂടാതെ സ്പിരിച്വൽ ഷെയറിങ്ങിനും അവസരമുണ്ടാതിരിക്കും .ഓരോ കുട്ടികളും നിർബന്ധമായും ബൈബിൾ കൊണ്ടുവരേണ്ടതാണ് .
കൗമാരകാലഘട്ടത്തിലെ ജീവിതാവസ്ഥകളെ പ്രാർത്ഥനയിലൂടെ യേശുവുമായി ഐക്യപ്പെടുത്തിക്കൊണ്ട് ആഴമാർന്ന ദൈവികസ്നേഹം അനുഭവിച്ച് ജീവിക്കാൻ അളവുകളില്ലാത്ത ദൈവ സ്നേഹത്തിന്റെ ആഴം ബോധ്യപ്പെടുത്തുന്നതാണ് ഓരോതവണത്തെയും കുട്ടികളുടെയും ടീനേജുകാരുടെയും കൺവെൻഷൻ.
നന്മതിന്മകളുടെ തിരിച്ചറിവിന്റെയും ആശയ സംഘർഷങ്ങളുടെയും കാലഘട്ടത്തിൽ യേശുക്രിസ്തുവിനെ രക്ഷകനും നാഥനുമായി സ്വീകരിച്ചുകൊണ്ട് യഥാർത്ഥ ക്രിസ്തീയ ജീവിതം നയിക്കുവാൻ ഉതകുന്ന രണ്ടാം ശനിയാഴ്ച്ച കൺവെൻഷനിലെ വിവിധ ശുശ്രൂഷകളും പ്രോഗ്രാമുകളും അനേകം കുട്ടികളെയും ടീനേജുകാരെയും യുവതീയുവാക്കളെയും ദിനംതോറും അവരായിരിക്കുന്ന മേഖലകളിൽ ക്രിസ്തീയ മൂല്യങ്ങളാൽ നന്മയുടെ പാതയിൽ നയിച്ചുകൊണ്ടിരിക്കുന്നു.
മാനസികവും ആത്മീയവുമായ നവോന്മേഷമേകിക്കൊണ്ട് ,അത്ഭുതങ്ങളും അടയാളങ്ങളും പ്രകടമായ വിടുതലുകളും സംഭവിക്കുന്ന പ്രത്യേക ദിവ്യകാരുണ്യ ആരാധനയും ,ഷെയറിങ് വേഡ് ഒഫ് ഗോഡ്, ഇന്ററാക്റ്റീവ് സെഷൻസ് , കുമ്പസാരം ,സ്പിരിച്വൽ ഷെയറിങ് എന്നിവയും ഉൾപ്പെടുന്ന രണ്ടാം ശനിയാഴ്ച്ച കൺവെൻഷനോടോപ്പമുള്ള കുട്ടികൾക്കായുള്ള ഈ പ്രത്യേക ബൈബിൾ കൺവെൻഷനിലേക്ക് നിരവധി കുട്ടികളും കൗമാരക്കാരുമാണ് യുകെ യുടെ വിവിധഭാഗങ്ങളിൽനിന്നും കോച്ചുകളിലും മറ്റ് വാഹനങ്ങളിലുമായി മാതാപിതാക്കളോടോ മറ്റ് മുതിർന്നവർക്കൊപ്പമോ ഓരോതവണയും എത്തിക്കൊണ്ടിരിക്കുന്നത്.
കിങ്ഡം റെവലേറ്റർ എന്ന ഇംഗ്ലീഷിലുള്ള കുട്ടികൾക്കായുള്ള മാസിക കൺവെൻഷനിൽ സൗജന്യമായി വിതരണം ചെയ്തുവരുന്നു .” ലിറ്റിൽ ഇവാഞ്ചലിസ്റ്റ് ” മാസികയും ഇളം മനസ്സുകളെ യേശുവിൽ ഐക്യപ്പെടുത്തുന്നു.ക്രിസ്മസ് ലക്കം പുതിയത് ഇത്തവണയും ലഭ്യമാണ് .
ആത്മാഭിഷേകം പകരുന്ന ദൈവിക ശുശ്രൂഷകളിലൂടെ ദേശഭാഷാവ്യത്യാസമില്ലാതെ അനേകർക്ക് ജീവിത നവീകരണം പകർന്നുനൽകുന്ന രണ്ടാം കൺവെൻഷനായുള്ള ഒരുക്ക ശുശ്രൂഷ ബർമിങ്ഹാമിൽ നടന്നു .
കൺവെൻഷന്റെ ആത്മീയവിജയത്തിനായി പ്രാർത്ഥനാ അപേക്ഷയുമായി ഫാ.സോജി ഓലിക്കലും സെഹിയോൻ കുടുംബവും യേശുനാമത്തിൽ മുഴുവനാളുകളെയും 11 ന് രണ്ടാം ശനിയാഴ്ച ബർമിംങ്ഹാം ബഥേൽ സെന്ററിലേക്ക് ക്ഷണിക്കുന്നു.
അഡ്രസ്സ് :
ബഥേൽ കൺവെൻഷൻ സെന്റർ
കെൽവിൻ വേ
വെസ്റ്റ് ബ്രോംവിച്ച്
ബർമിംങ്ഹാം .( Near J1 of the M5)
B70 7JW.
കൂടുതൽ വിവരങ്ങൾക്ക് ;
ജോൺസൺ 07506 810177
അനീഷ്.07760254700
ബിജുമോൻമാത്യു.07515368239
Sandwell and Dudley ട്രെയിൻ സ്റ്റേഷന്റെ തൊട്ടടുത്തായിട്ടുള്ള കൺവെൻഷൻ സെന്ററിലേക്ക് യു കെ യുടെ വിവിധ പ്രദേശങ്ങളിൽനിന്നും ഏർപ്പെടുത്തിയിട്ടുള്ള കോച്ചുകളെയും മറ്റ് വാഹനങ്ങളെയുംപറ്റിയുള്ള പൊതുവിവരങ്ങൾക്ക്, .
ബിജു അബ്രഹാം 07859890267
ജോബി ഫ്രാൻസിസ് 07588 809478.
മാഞ്ചസ്റ്റർ:- മകരമാസമഞ്ഞലകൾ ചൂടി നിൽക്കുന്ന ഈ വേളയിൽ നെറ്റിപ്പട്ടം കെട്ടിയഗജ വീരന്റെയും, താലപ്പൊലിയുടെയും, ചെണ്ട മേളത്തിന്റെയും അകമ്പടിയോടെ ശബരി ശൈലവാസന്റെ തിരുവുത്സവത്തിന് ജനുവരി 11ന് കൃത്യം മൂന്നുമണിക്ക് കൊടിയേറും.
തുടർന്ന് പ്രശസ്ത കീബോർഡ് ആർട്ടിസ്റ്റ് മുകേഷ് കണ്ണൻ, തബല വിദ്വാൻ സന്ദീപ് പ്രോപ്ടർ, കലേഷ് ഭാസ്കർ എന്നിവർ നയിക്കുന്ന ഭക്തിനിർഭരമായ ഭജന ആരംഭിക്കുന്നതാണ്.
അയ്യപ്പവിഗ്രഹത്തിൽ അഭിഷേകം, വിളക്ക് പൂജ, പുഷ്പാഞ്ജലി, പടിപൂജ, അർച്ചന, ദീപാരാധന, മഹാ പ്രസാദം, എന്നിങ്ങനെയാണ് മറ്റു uu ക്രമീകരിച്ചിരിക്കുന്നത്. പൂജാ കർമ്മങ്ങൾക്ക് ശ്രീപ്രസാദ് ബട്ട് മുഖ്യകാർമികത്വം നിർവഹിക്കുന്നതാണ്.
തത്വമസി പൊരുളാകുന്ന പ്രണവമന്ത്രനാഥനെ ദർശിക്കുവാനും, വഴിപാടുകൾ അർപ്പിക്കുവാനും അന്നേദിവസം ഭക്തജനങ്ങൾക്ക് അവസരം ഉണ്ടായിരിക്കുന്നതാണ്.
നീലാംബരദാരിയുടെ ആത്മ പ്രഭ ചൊരിഞ്ഞിടുന്ന ആ ദിവ്യ ജ്യോതിയെ കണ്ടുവണങ്ങി, ഉൾ നിറഞ്ഞ ഭക്തിയോടെ, ഒരുമയുടെ മന്ത്രമോതി പരമസത്യസന്നിധിയിൽ സായൂജ്യമടയാൻ യുകെയിലെ ഓരോ അയ്യപ്പ വിശ്വാസിയുടെയും സാന്നിധ്യം ധർമ്മശാസ്താവിന്റെ ചൈതന്യം നിറഞ്ഞു നിൽക്കുന്ന ഈ ചടങ്ങിലേക്ക് എല്ലാ അയ്യപ്പ ഭക്തന്മാരെയും ക്ഷണിക്കുന്നതായി
ഗ്രെയ്റ്റർ മാഞ്ചസ്റ്റർ മലയാളി ഹിന്ദു കമ്മ്യൂണിറ്റി പ്രസിഡന്റ് സിന്ധു ഉണ്ണി (07979123615) സെക്രട്ടറി
രാധേഷ് നായർ (07815 819190) എന്നിവർ അറിയിച്ചു.
Date:- Saturday 11th January 2020
From 3pm-9pm
Venue:-
Radhskrishna Temple
Brunswick Road
Withington
M20 4QB
ലണ്ടൻ ഹിന്ദു ഐക്യവേദിയുടെ 2020-ലെ വാർഷിക സത്സംഗ കലണ്ടർ പുറത്തിറങ്ങി. ലണ്ടനിൽ ഒരു ഗുരുവായൂരപ്പ ക്ഷേത്ര സാക്ഷാത്കാരത്തിനായി പ്രവർത്തിക്കുന്ന ലണ്ടൻ ഹിന്ദു ഐക്യവേദിയുടെ 2020 ജനുവരി മുതൽ ഡിസംബർ വരെയുള്ള മാസങ്ങളിൽ നടത്തുന്ന സത്സംഗങ്ങളുടെ പ്രത്യേകതകളും തീയതികളുമാണ് വാർഷിക കലണ്ടറിൽ പ്രസിദ്ധീകരിച്ചിട്ടുള്ളത്.
രാജ്യത്തെ യുവതയെ പ്രസംഗങ്ങള്കൊണ്ടും പ്രബോധനങ്ങള്കൊണ്ടും സ്വാധീനിച്ച ആത്മീയ ഗുരു സ്വാമി വിവേകാനന്ദന്റെ 157 ാം ജന്മദിനം വിവേകാനന്ദ ജയന്തിയായി ആഘോഷിച്ചുകൊണ്ടാണ് ഈ വർഷത്തെ ആഘോഷ പരിപാടികളുടെ തുടക്കം. സ്വാമി വിവേകാനന്ദനു യുവജനങ്ങളെ സ്വാധിനിക്കാന് കഴിഞ്ഞു എന്നതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ ജന്മദിനം ഭാരതത്തിൽ ദേശീയ യുവജന ദിനമായാണ് ആചരിക്കുന്നത്.
ജനുവരി 25ന് പതിവ് സത്സംഗവേദിയായ തോൺടൻഹീത് കമ്മ്യൂണിറ്റി സെന്ററിൽ വൈകിട്ട് 5 മണിയോട് കൂടി ആഘോഷ പരിപാടികൾക്ക് തുടക്കം കുറിക്കും. ഭജന, പ്രഭാഷണം എന്നിവയിലൂടെ യുവജനപ്രതിനിധികളായി LHA യുടെ വിവേകാനന്ദ ജയന്തി ആഘോഷങ്ങൾക്ക് നേതൃത്വം നൽകുന്നത് കുട്ടികളാണ്. കുട്ടികൾ നേതൃത്വം നൽകുന്ന പരിപാടികൾക്ക് ശേഷം ദീപാരാധയും അന്നദാനവും ഉണ്ടായിരിക്കുന്നതാണ്.
ഫെബ്രുവരി മാസം 29 നു ലണ്ടൻ ശിവരാത്രി നൃത്തോത്സവം അതിവിപുലമായി സംഘടിപ്പിക്കുവാനുള്ള തയാറെടുപ്പിലാണ് സംഘാടകർ. കഴിഞ്ഞ വർഷങ്ങളിലെ തിരക്ക് കണക്കിലെടുത്തു പതിവ് സത്സംഗവേദി ഒഴിവാക്കി വിശാലമായ ലാൻഫ്രാൻക് സ്കൂൾ ഓഡിറ്റോറിയമാണ് ഇത്തവണ നൃത്തോത്സവ വേദിയാകുന്നത്. അനുഗ്രഹീത കലാകാരി ശ്രീമതി ആശാ ഉണ്ണിത്താൻ പതിവുപോലെ നൃത്തോത്സവത്തിനു നേതൃത്വം നൽകും.
കൂടുതൽ വിവരങ്ങൾക്കും നൃത്തോത്സവത്തിൽ പങ്കെടുക്കുന്നതിനുമായി,
Asha Unnithan: 07889484066 Suresh Babu: 07828137478, Subhash Sarkara: 07519135993, Jayakumar: 07515918523, Geetha Hari: 07789776536, Diana Anilkumar: 07414553601
Monthly Venue: West Thornton Community Centre, 731-735, London Road, Thornton Heath, Croydon CR7 6AU
Email: [email protected]
Facebook:https://www.facebook.com/londonhinduaikyavedi.org
London Hindu Aikyavedi is working towards the fulfilment of our mission of building a Sree Guruvayoorappan Temple in the United Kingdom.