Spiritual

ബിനോയ് എം. ജെ.

സ്വാഭാവികമായും നമുക്ക് രണ്ട് രീതിയിൽ ചിന്തിക്കുവാൻ കഴിയും. ഒന്ന് ഭാവാത്മകമായി രണ്ട്, നിഷേധാത്മകമായി. ഇതിൽ ഏതാണ് കൂടുതൽ നല്ലത് എന്ന് ചോദിച്ചാൽ ഉത്തരം ഭാവാത്മകമായി എന്ന് തന്നെ. സൈദ്ധാന്തികമായും ശാസ്ത്രീയമായും പറഞ്ഞാൽ പരമമായ യാഥാർത്ഥ്യം(ultimate reality) ഭാവാത്മകവും , നിഷേധാത്മകത ഒരു മിഥ്യയുമാണ്. ഭാവാത്മകമായി ചിന്തിക്കുമ്പോൾ നാം യാഥാർഥ്യത്തോട് അഥവാ ഈശ്വരനോട് ചേർന്ന് ചിന്തിക്കുന്നു . ഇവിടെ അനന്തമായ ആനന്ദം കുടികൊള്ളുന്നു. നേരെമറിച്ച് നിഷേധാത്മകമായി ചിന്തിക്കുമ്പോൾ നാം യാഥാർഥ്യവുമായി സംഘടനത്തിൽ(conflict) ആകുന്നു. ഇത് അനന്തമായ ദുഃഖം സമ്മാനിക്കുന്നു.

ഇതിൽനിന്നും അനന്താനന്ദം അഥവാ സ്വർഗ്ഗവും അനന്ത ദുഃഖം അഥവാ നരകവും ഈ ഭൂമിയിൽ തന്നെ ഉണ്ടെന്നും നാം എല്ലാവരും ഏറെ കുറെയൊക്കെ അനന്ത ദുഃഖത്തിലാണ് കഴിയുന്നതെന്നും അനുമാനിക്കാം. നരകത്തെ വേറെ എങ്ങും അന്വേഷിക്കേണ്ടതില്ല. മറിച്ച് നാം ഇപ്പോൾ തന്നെ നരകത്തിലാണ് എന്ന് അറിഞ്ഞുകൊൾവിൻ. നിഷേധാത്മകമായി ചിന്തിക്കുന്നവർ ഒരു മായാലോകത്തിൽ ആണ് ജീവിക്കുന്നത്. അവർ സത്യത്തിൽ അല്ല. ഇനി ഈ നിഷേധാത്മക ചിന്തയുടെ കാരണം എന്താണെന്ന് പരിശോധിക്കാം. നിഷേധാത്മക ചിന്ത എപ്പോഴും ഒരുതരം ഉൽക്കണ്ഠ(anxiety)യിൽ നിന്നും ആരംഭിക്കുന്നു. ഉൽക്കണ്ഠ നിഷേധാത്മകമായ ഒരു പ്രതിഭാസമാണ്. അത് ഇല്ലാത്ത ഒരു ദുഃഖത്തിലേക്ക് വിരൽചൂണ്ടുന്നു. ഉദാഹരണത്തിന് വീട്ടിൽ തീ പിടിക്കുമോ, അല്ലെങ്കിൽ പരീക്ഷയിൽ തോറ്റു പോകുമോ? വാസ്തവത്തിൽ പരീക്ഷയിൽ തോൽക്കുകയോ വീട്ടിൽ പിടിക്കുകയോ ചെയ്യുന്നില്ല. ഒരു പരിധിവരെ നമുക്കത് അറിയുകയും ചെയ്യാം. എങ്കിലും നാം ദുഃഖിക്കുന്നു .

നാം സ്വർഗ്ഗത്തിലെ പോരാളികളെ പോലെയാണ്. സ്വർഗ്ഗം നഷ്ടപ്പെടുമോ എന്ന ആധി അതിനെതിരായി പൊരുതുവാൻ നമ്മെ നിർബന്ധിക്കുന്നു. സ്വർഗ്ഗം നഷ്ടപ്പെടാതിരിക്കാൻ വേണ്ടി നാം സദാ യുദ്ധം ചെയ്യുന്നു. അങ്ങനെ നമ്മുടെ ജീവിതം മുഴുവൻ ഒരു യുദ്ധമുഖത്താണ് ചെലവഴിക്കപ്പെടുന്നത്. നാം സ്വർഗ്ഗത്തിലാണ് ജീവിക്കുന്നത് എന്ന സത്യം നാം മറക്കുന്നു. നാം സ്വയം സ്വർഗ്ഗം നഷ്ടപ്പെടുത്തുന്നു. നാം നിഷേധാത്മകമായി ചിന്തിക്കുന്നു. ഭാവാത്മകമായി ചിന്തിക്കുവാൻ നാം സ്വർഗ്ഗത്തിലാണ് ജീവിക്കുന്നത് എന്ന അവബോധം ഉണ്ടാക്കിയെടുക്കുകയാണ് വേണ്ടത്. തുടക്കത്തിൽ സൂചിപ്പിച്ചതുപോലെ യാഥാർഥ്യം അതാണ്. നരകം ഒരു മിഥ്യയും. നാം നിഷേധാത്മകമായി ചിന്തിച്ച് ശീലിച്ചു പോയി. അതുകൊണ്ട് നാം ഇല്ലാത്തവയെ കുറിച്ച് ഒക്കെ ദു:ഖിച്ച് ജീവിതം തീർക്കുന്നു. ഭാവാത്മക ചിന്തയിലൂടെ പുതിയ ശീലങ്ങൾ നട്ടുവളർത്തുക. അത് പുഷ്പിച്ച് ചുറ്റും പരിമളം പരത്തട്ടെ. നിഷേധാത്മക ചിന്തയുടെ ദുർഗന്ധം തിരോ ഭവിക്കട്ടെ.

 

ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു .
28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്തമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.

 

 

ബിനോയ് എം. ജെ.

ലോകം കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും ആഴത്തിലുള്ള ചിന്താ പദ്ധതിയാണ് ഭാരതീയ തത്വചിന്ത.അതൊരു ചിന്തയല്ല, മറിച്ച് ഒരു ദർശനം തന്നെയാണ്. പാശ്ചാത്യലോകത്തിന് ഇത് ഇന്നും ദുർഗ്രാഹ്യമായി അവശേഷിക്കുന്നു. ഭാരതീയദർശനം ആർഷഭാരത സംസ്കാരം ലോകത്തിന് നൽകിയ സംഭാവനയാകുന്നു. ആർഷഭാരത സംസ്കാരമാവട്ടെ ആധുനിക പാശ്ചാത്യ സംസ്കാരത്തിനോട് കിടപിടിക്കുന്നതോ ഒരുപക്ഷേ അതിനേക്കാൾ ശ്രേഷ്ഠമോ ആണ്. കാരണം അവർ മരണത്തെ ജയിച്ച വരാണ്! എല്ലാ ജീവിത ദുഃഖങ്ങൾക്കും പരിഹാരം കണ്ടെത്തിയവരാണ്! അനന്താനന്ദത്തിൽ എത്തിയവരാണ് !

ഇതൊക്കെ കേൾക്കുമ്പോൾ നമുക്ക് അത്ഭുതം തോന്നാം. കാരണം നാം അതുമായി പരിചയപ്പെട്ടിട്ടില്ല. പാശ്ചാത്യ ചിന്തകന്മാർ അതിനെ ഇനിയും നമുക്ക് പരിചയപ്പെടുത്തി തന്നിട്ടില്ല. കാരണം ഇത് പാശ്ചാത്യ ചിന്തകന്മാർക്കു പോലും ദുർഗ്രാഹ്യമാണ്. അതിന്റെ ആഴവും പരപ്പും കണ്ട് അവർ ഭയപ്പെടുന്നു. അതിലെ തത്വങ്ങൾ അവരെ ആശയക്കുഴപ്പത്തിലാക്കുന്നു. സർവജ്ഞത്വവും അനന്താനന്ദവും നേടിയ ഭാരതീയ തത്ത്വചിന്തകന്മാരെ അവർ അസൂയയോടെയും അദ്ഭുതത്തോടെയും നോക്കി കാണുന്നു. എന്നിട്ടും അവർക്ക് അത് പഠിക്കുവാൻ കഴിയുന്നില്ല. കാരണം അത് അത്രമാത്രം ആഴവും പരപ്പും ഉള്ളതാണ്.

ഭാരതീയ ദർശനത്തെ ഇത്രയധികം മഹത്തരവും ശ്രേഷ്ഠവും ആക്കുന്ന ഘടകം എന്താണ്? അത് ബോധ മനസ്സിനെയും അതിന്റെ യുക്തികളെയും കവച്ചു വെച്ചു കൊണ്ട് ബോധാതീതാവസ്ഥകളിലേക്കും അതിലെ ദർശനങ്ങളിലേക്കും നമ്മെ കൂട്ടിക്കൊണ്ടുപോകുന്നു. ഒടുവിൽ നാം സമാധി എന്ന അവസ്ഥയിൽ അനന്താനന്ദവും അനന്ത ശക്തിയും അനന്ത ജ്ഞാനവുമായ ഈശ്വരനിൽ ലയിക്കുന്നു. ഇതെത്ര മനുഷ്യജീവിതത്തിന്റെപരമമായ ലക്ഷ്യം.

ഇത് കേൾക്കുമ്പോൾ നമുക്ക് ഭയം തോന്നുന്നു. കാരണം നാം ഇതിനെപ്പറ്റി അധികം കേട്ടിട്ടില്ല. അത് നമുക്ക് അപരിചിതമാണ്. ഈ ലോകത്തിലെ കൊച്ചു കൊച്ചു സുഖങ്ങളിൽ നമ്മുടെ മനസ്സ് മുഴുകിപ്പോയിരിക്കുന്നു. ലൗകിക ജീവിതം ഒരു കൂരാക്കൂരിരുട്ട് ആണെന്നും അതിനപ്പുറത്ത് അനന്താനന്ദത്തിന്റെയും അനന്ത ജ്ഞാനത്തിന്റെയും ദിവ്യപ്രഭയുണ്ടെന്നും ഒരിക്കൽ അവിടെയെത്തിയവർ വിരളമായി മാത്രമേ മടങ്ങി വരാറുള്ളൂ എന്നും ഭാരതീയദർശനം ഓർമിപ്പിക്കുന്നു.

എല്ലാറ്റിനുമുപരിയായി ഭാരതീയദർശനം മനുഷ്യജീവിതത്തിന്റെ അന്തിമലക്ഷ്യമായ ആത്മ സാക്ഷാത്കാരത്തിലേക്ക്(Self Actualization)നമ്മെ കൊണ്ടുവന്നെത്തിക്കുന്നു. മനുഷ്യൻ വെറുമൊരു മൃഗമോ ജന്തുവോ അല്ലെന്നും അവന്റെയുള്ളിൽ ഈശ്വര ചൈതന്യം തുടിക്കുന്നു എന്നും ആ ഈശ്വരചൈതന്യത്തെ സാക്ഷാത്കരിക്കുക എന്നത്, മനുഷ്യന്റെ അത്യുദാത്തമായ ലക്ഷ്യമാണെന്നും ആ ലക്ഷ്യത്തിലെത്തിച്ചേരുവാൻ ഏതു മാർഗ്ഗവും സ്വീകരിക്കാമെന്നും ഭാരതീയ തത്വചിന്ത നമ്മെ ഉദ്ബോധിപ്പിക്കുന്നു. ആശയറ്റ പശ്ചാത്യ ചിന്താ പദ്ധതിക്ക് ആർഷ ഭാരത സംസ്കാരവും അതിലെ തത്വങ്ങളും പുതിയ ഒരു ദിശാബോധം കൊടുക്കും എന്ന് നമുക്ക് പ്രത്യാശിക്കാം.

 

ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു .
28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്തമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.

 

 

സെഹിയോൻ യുകെ മിനിസ്ട്രിയുടെ നേതൃത്വത്തിൽ എല്ലാ മൂന്നാം ശനിയാഴ്ച്ചയും നടക്കുന്ന ദിവ്യകാരുണ്യ ആരാധനയും രോഗശാന്തി ശുശ്രൂഷയും 15 ന് നടക്കും. സെഹിയോൻ യുകെ ഡയറക്ടറും പ്രമുഖ ആത്മീയ ശുശ്രൂഷകനുമായ റവ.ഫാ.ഷൈജു നടുവത്താനിയിൽ നയിക്കുന്ന ശുശ്രൂഷയിൽ സെഹിയോൻ മിനിസ്ട്രിയുടെ മുഴുവൻ സമയ ശുശ്രൂഷകനും വചന പ്രഘോഷകനുമായ ബ്രദർ . സെബാസ്റ്റ്യൻ സെയിൽസ് , സെഹിയോൻ അഭിഷേകാഗ്നി കാത്തലിക്ക് മിനിസ്ട്രിയുടെ കുട്ടികളുടെയും ടീനേജുകാരുടെയും ആത്മീയ ശുശ്രൂഷകൻ ബ്രദർ ജോണി കാർഡിഫ് എന്നിവരും പങ്കെടുക്കും. യുകെ സമയം വൈകിട്ട് 7 മുതൽ രാത്രി 8.30 വരെയാണ് ശുശ്രൂഷ. യുകെ സമയത്തിന് ആനുപാതികമായി വിവിധ രാജ്യങ്ങളിൽ സമയക്രമം വ്യത്യസ്തമായിരിക്കും.

ഓൺലൈനിൽ സൂം ആപ്പ് വഴി 86516796292 എന്ന ഐഡി യിൽ ഈ ശുശ്രൂഷയിൽ ഏതൊരാൾക്കും പങ്കെടുക്കാവുന്നതാണ്.

താഴെപ്പറയുന്ന ലിങ്ക് വഴി സെഹിയോൻ യുകെ യുടെ പ്രത്യേക വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗങ്ങളാകുന്നതിലൂടെ ഏതൊരാൾക്കും പ്രാർത്ഥനയും രോഗശാന്തി ശുശ്രൂഷയും സാധ്യമാകുന്നതാണ്.

https://chat.whatsapp.com/CT6Z3qBk1PT7XeBoYkRU4N

Every Third Saturday of the month
Via Zoom
https://us02web.zoom.us/j/86516796292

വിവിധ രാജ്യങ്ങളിലെ സമയക്രമങ്ങൾ ;

യുകെ & അയർലൻഡ് 7pm to 8.30pm.
യൂറോപ്പ് : 8pm to 9.30pm
സൗത്ത് ആഫ്രിക്ക : 9pm to 10.30pm
ഇസ്രായേൽ : 9pm to 10.30pm
സൗദി : 10pm to 11.30pm.
ഇന്ത്യ 12.30 midnight
ഓസ്‌ട്രേലിയ( സിഡ്നി ) : 6am to 7.30am.
നൈജീരിയ : 8pm to 9.30pm.
അമേരിക്ക (ന്യൂയോർക്ക് ): 2pm to 3.30pm

എല്ലാ മൂന്നാം ശനിയാഴ്ച്ചകളിലും നടക്കുന്ന ഈ അനുഗ്രഹീത ശുശ്രൂഷയിലേക്ക് സെഹിയോൻ മിനിസ്ട്രി ഏവരെയും യേശുനാമത്തിൽ ക്ഷണിക്കുന്നു .

സ്പിരിച്ച്വല്‍ ഡെസ്‌ക് മലയാളം യുകെ.
പന്തക്കുസ്താ തിരുനാളിനൊരുക്കമായി ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയില്‍ പത്ത് ദിവസത്തെ വചന ധ്യാനവും അഭിഷേകാരാധനയും മെയ് പതിമൂന്ന് വ്യാഴാഴ്ച മുതല്‍ ആരംഭിക്കുന്നു. രൂപതയുടെ ഇവാഞ്ചലൈസേഷന്‍ കമ്മീഷന്റെ നേതൃത്വത്തില്‍ സൂം മിലായിരിക്കും ധ്യാനം നടക്കുക. എല്ലാ ദിവസവും വൈകുന്നേരം ഏഴ് മണിക്ക് കൊന്ത നമസ്‌കാരത്തോടെ ആരംഭിക്കുന്ന വചന സന്ദേശം 9.00 മണിക്ക് അഭിഷേകാരാധയും ആശീര്‍വാദത്തോടും കൂടെ അവസാനിക്കും.

റവ. ഫാ. ജോസഫ് എടാട്ട് VC ഡിവൈന്‍ ധ്യാനകേന്ദ്രം മുരിങ്ങൂര്‍, റവ. ഡോ. ആന്റണി പറങ്കിമാലില്‍ VC വിന്‍സഷ്യന്‍ ധ്യാനകേന്ദ്രം ഉഗാണ്ട, പ്രശസ്ത യുവജന ധ്യാനഗുരു ഫാ. ബിനോജ് മുളവരിയ്ക്കല്‍ എന്നിവരെ കൂടാതെ രൂപതയിലെ ബഹുമാനപ്പെട്ട വൈദീകരായ ഫാ. തോമസ് അറത്തില്‍ MST, ഫാ. ടോമി എടാട്ട്, ഫാ. ജോസ് മൂലെച്ചേരി VC, ഫാ. ജോസ് അന്തിയാകുളം MCBS, മോണ്‍. ആന്റണി ചുണ്ടെലിക്കാട്ട്, എന്നിവരും റവ സി. ആന്‍മരിയ SH ഉം വചന സന്ദേശം നല്‍കും.

സമാപന ദിവസമായ മെയ് ഇരുപത്തിമൂന്ന് ഞായറാഴ്ച്ച ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ അഭിവന്ദ്യ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ദിവ്യബലിയര്‍പ്പിച്ച് വചന സന്ദേശം നല്‍കും. വൈകിട്ട് 5.30ന് ജപമാല ആരംഭിക്കും. 6 മണിക്ക് ദിവ്യബലിയും വചന സന്ദേശവും തുടര്‍ന്ന് അഭിഷേകാരാധനയും നടക്കും. സമാപനാശീര്‍വാദത്തോടെ പന്തക്കുസ്താ തിരുനാളിനൊരുക്കമായിട്ടുള്ള പത്ത് ദിവസത്തെ വചന ധ്യാനവും അഭിഷേകാരാധനയും സമാപിക്കും.
ധ്യാനത്തിലും ആരാധനയിലും പങ്കുചേര്‍ന്ന് പരിശുദ്ധാരൂപിയുടെ അനുഗ്രഹം പ്രാപിക്കാന്‍ വിശ്വാസ സമൂഹത്തെ ഒന്നായി സ്വാഗതം ചെയ്യുന്നതായി രൂപതയുടെ ഇവാഞ്ചലൈസേഷന്‍ കമ്മീഷന്‍ അറിയ്ച്ചു.

ധ്യാനത്തേക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍..

13/05/21 to 22/05/21
7.00pm 7.30pm Rosary
7.30pm 9.00pm Word of God & Adoration

13/05/21 Rev Fr Thomas Arathil MST
14/05/21 Rev Fr Tomy Edattu
15/05/21 Rev Dr Antony Parankimalil VC
16/05/21 Rev Fr Joe Moolecherry VC
17/05/21 Rev Fr Jose Anthiyamkulam MCBS
18/05/21 Rev Fr Joseph Edattu VC
19/05/21 MGR Antony Chundelikkatt
20/05/21 Rev Sr Ann Maria SH
21/05/21 Rev Sr Ann Maria SH
22/05/21 Rev Fr Binoj Mulavarickal

23/05/21 Sunday
5.30pm 6.00pm Rosary
6.00pm 7.30pm Holy Mass
7.30pm 9.00pm Word of God & Adoration
MAR Joseph Srampickal

Zoom ID: 912 2544 1279
Passcode : 1947

അമ്മയുടെ പ്രത്യേക മാധ്യസ്ഥം തേടി നാളെ രണ്ടാം ശനിയാഴ്ച്ച കൺവെൻഷൻ . ഇംഗ്ലീഷിലും മലയാളത്തിലുമായി പ്രത്യേകം ശുശ്രൂഷകൾ ഉണ്ടായിരിക്കും . ലോക സുവിശേഷവത്ക്കരണം മലയാളികളിലൂടെയെന്ന അലിഖിത വചനത്തിന് അടിവരയിട്ടുകൊണ്ട് സെഹിയോൻ യുകെയുടെ സ്ഥാപകൻ റവ. ഫാ.സോജി ഓലിക്കൽ തുടക്കമിട്ട പ്രതിമാസ രണ്ടാം ശനിയാഴ്ച്ച ബൈബിൾ കൺവെൻഷൻ പ്രശസ്‌ത ധ്യാനഗുരുവും വചന പ്രഘോഷകനും സെഹിയോൻ യുകെ ഡയറക്ടറുമായ ഫാ. ഷൈജു നടുവത്താനിയിൽ നയിക്കും.വിവിധ ഭാഷാ ദേശക്കാരായ അനേകർ പങ്കെടുത്തുവരുന്ന ഈ കൺവെൻഷനിൽ ലോക പ്രശസ്ത സുവിശേഷകനും ബഹുഭാഷാ ശൂശ്രൂഷകനുമായ റവ. ഫാ. ജെയിംസ് മഞ്ഞാക്കൽ ,ഫാ.പാറ്റ് കോളിൻസ് എന്നിവർ മലയാളത്തിലും ഇംഗ്ലീഷിലുമുള്ള ശുശ്രൂഷകളിൽ പങ്കെടുക്കും .

മഹാമാരിയുടെ പ്രതികൂല സാഹചര്യത്തെ തരണം ചെയ്യാൻ പ്രാർത്ഥനയിലൂടെയും പരിത്യാഗത്തിലൂടെയും യേശുക്രിസ്തുവെന്ന നിത്യ ജീവന്റെ വാക്സിൻ എന്നും എപ്പോഴും സ്വീകരിക്കുകവഴി , മാനവരാശിയെ പ്രത്യാശയിലേക്കും നിത്യ രക്ഷയിലേക്കും നയിക്കുകയെന്ന വർത്തമാനകാലത്തിന്റെ ആവശ്യകതയെ മുൻനിർത്തിയാണ് ഇത്തവണയും ഓൺലൈനിൽ കൺവെൻഷൻ നടക്കുക . കുട്ടികൾക്കും ടീനേജുകാർക്കും സെഹിയോൻ യുകെയുടെ കിഡ്സ് ഫോർ കിങ്‌ഡം ടീമിന്റെ നേതൃത്വത്തിൽ പ്രത്യേക ശുശ്രൂഷ ഇംഗ്ലീഷിൽ ഉണ്ടായിരിക്കും.

അത്ഭുതകരമായ വിടുതലും രോഗശാന്തിയും ജീവിത നവീകരണവും ഓരോതവണയും സംഭവിച്ചുകൊണ്ടിരിക്കുന്ന കൺവെൻഷനിൽ യുകെ സമയം രാവിലെ 9 മുതൽ ഉച്ചയ്ക്ക് 12 മണിവരെയായിരിക്കും മലയാളം കൺവെൻഷൻ .12 മുതൽ 2 വരെ കുട്ടികൾക്കും 2 മണിമുതൽ 4 വരെ ഇംഗ്ലീഷിലും കൺവെൻഷൻ നടക്കും . യുകെ സമയത്തിന് ആനുപാതികമായി വിവിധ രാജ്യങ്ങളിൽ സമയക്രമം വ്യത്യസ്തമായിരിക്കും.

WWW.SEHIONUK.ORG/LIVE എന്ന വെബ്സൈറ്റിലും സെഹിയോൻ യൂട്യൂബ് , ഫേസ്ബുക്ക് പേജുകളിലും ശുശ്രൂഷ ലൈവ് ആയി കാണാവുന്നതാണ്.

രോഗ പീഡകൾക്കെതിരെ പ്രാർത്ഥനയുടെ കോട്ടകൾ തീർത്തുകൊണ്ട് ,ദേശ ഭാഷാ വ്യത്യാസമില്ലാതെ അനേകർ പങ്കെടുക്കുന്ന , വി. കുർബാന,വചന പ്രഘോഷണം, ആരാധന എന്നിവ ഉൾപ്പെടുന്ന രണ്ടാം ശനിയാഴ്ച്ച ബൈബിൾ കൺവെൻഷനിലേക്ക് നാളെ (2021 മെയ് 8 ന് ശനിയാഴ്ച്ച ) രാവിലെ 9 മുതൽ സെഹിയോൻ മിനിസ്ട്രി യേശുനാമത്തിൽ ഏവരെയും ക്ഷണിക്കുന്നു.

കൂടുതൽ വിവരങ്ങൾക്ക്

ജോൺസൺ ‭+44 7506 810177‬
അനീഷ് ‭07760 254700‬
ബിജുമോൻ മാത്യു ‭07515 368239‬

ബിനോയ് എം. ജെ.

ഏകാന്തതയെ പ്രണയിക്കുവിൻ. ഏകാന്തതയിൽ പ്രതിഭ വിരിയുന്നു. ഏകാന്ത ജീവിതവും (solitude) സാമൂഹിക ജീവിതവും (sociability) മനുഷ്യന്റെ ജീവിതശൈലിയുടെ രണ്ടു വശങ്ങളാണ്. ഒന്നിനെ കൂടാതെ മറ്റൊന്നിന് നിലനിൽക്കുവാനാവില്ല. എന്നാൽ നിലവിലുള്ള കാഴ്ചപ്പാടനുസരിച്ച് സാമൂഹിക ജീവിതത്തിന് കൂടുതൽ പ്രാധാന്യം കൊടുക്കപ്പെടുന്നതായി തോന്നുന്നു. അതുകൊണ്ടായിരിക്കാം ആധുനിക മനുഷ്യന്റെ സാമൂഹിക ജീവിതം വ്യർത്ഥതയിലേക്ക് ചായുന്നത്. അവൻ ഒറ്റ ചിറകുകൊണ്ട് പറക്കുവാൻ ശ്രമിക്കുന്നു.

മനുഷ്യൻ ഒരു സാമൂഹിക ജീവിയാണെന്നും സമൂഹത്തെ കൂടാതെ അവന് നിലനിൽക്കുവാനാവില്ലെന്നും വ്യക്തമാണ്. അതോടൊപ്പം തന്നെ വ്യക്തമായ വസ്തുതയാണ്, മനുഷ്യന്റെ ആന്തരിക സത്ത ,ബാഹ്യ ലോകത്തിൽ നിന്നും തികച്ചും ഭിന്നമാണെന്നുള്ളത്. ആ , ഭിന്നമായ സത്തയാണ് മനുഷ്യന്റെ ജീവിതത്തിന് ആനന്ദവും അർത്ഥവും നൽകുന്നത് . ആന്തരികമായ ഈ സത്തയെ ഈശ്വരൻ എന്ന് വിളിക്കാം. നാം സമൂഹത്തിന്റെ പിറകെ ഓടുമ്പോൾ ഉള്ളിലുള്ള ഈശ്വരൻ മറക്കപ്പെടുന്നു. ഈശ്വരനെ മറക്കുന്നവൻ അജ്ഞാനത്തിൽ വീഴുന്നു . ഈ അജ്ഞാന അന്ധകാരമാണ് മനുഷ്യജീവിതത്തിലെ എക്കാലത്തും ഉള്ള ഏറ്റവും വലിയ പ്രശ്നം .

ഏകാന്തതയെ സ്നേഹിക്കുന്നയാൾ ഉള്ളിലുള്ള ഈശ്വരനുമായി ചങ്ങാത്തം കൂടുന്നു . അനന്തമായ ഏകാന്തതയിൽ എത്തുന്നയാൾ ഉള്ളിലുള്ള ഈശ്വരനെ സാക്ഷാത്കരിക്കുന്നു . അയാൾ ഈശ്വരനായി മാറുന്നു . അപ്പോൾ മാത്രമാണ് ഒരാളുടെ സാമൂഹ്യജീവിതം അർത്ഥവത്തായി മാറുന്നത്. സ്വയം അറിഞ്ഞു കൂടാത്ത വ്യക്തിയുടെ സാമൂഹികജീവിതം നരക തുല്യമാണ്. അയാൾ ഒരു അനുകർത്താവ് മാത്രമാണ്. അയാൾ ആശയക്കുഴപ്പത്തിലാണ്.

മൂന്ന് നാൾ ഏകാന്തതയിൽ കഴിഞ്ഞാൽ മനോവിഭ്രാന്തിയിലേക്ക് വഴുതിവീഴുന്നവരാണ് നമ്മളിൽ ഭൂരിഭാഗവും . നമുക്ക് അതിനുള്ള പരിശീലനം കിട്ടിയിട്ടില്ല. എന്നാൽ പരിശീലിച്ചു നോക്കൂ അവാച്യമായ ആനന്ദം നമുക്ക് അവിടെ കാണുവാൻ ആകും . പിന്നീട് നമ്മുടെ സുഹൃത്തുക്കൾ എല്ലാം തന്നെ നമ്മെ ഉപേക്ഷിച്ചു പോയാലും നമുക്ക് അത് വിഷയമല്ല. നാം അവരുടെ അടിമയല്ല. നമ്മുടെ സാമൂഹിക ജീവിതത്തിന് പുതിയൊരു അർത്ഥം കൈവന്നിരിക്കുന്നു . നാം വെറുതെ ജീവിക്കുകയല്ല മറിച്ച് നാം ലോകത്തിനു മാതൃകയും വഴികാട്ടിയുമായി മാറിക്കഴിഞ്ഞിരിക്കുന്നു. സമൂഹം നമ്മെ ആദരിച്ചു തുടങ്ങുന്നു .

ഏകാന്തതയെ സ്നേഹിച്ചു തുടങ്ങുന്ന ആളുടെ മുന്നിൽ ആത്മസാക്ഷാത്കാരത്തിലേക്കുള്ള വാതിൽ തുറന്നു കിട്ടുന്നു. ആ പാതയിലൂടെ നിർഭയം സഞ്ചരിക്കുവിൻ. അപ്പോൾ സാമൂഹിക ജീവിതം എന്നോ ഏകാന്തജീവിതം എന്നോ ജീവിതത്തെ നാം വേർതിരിച്ച് കാണുകയില്ല. അവ രണ്ടും നമുക്ക് ഒരുപോലെ സ്വീകാര്യം ആണ്. ഒന്നുള്ളിടത്ത് മറ്റതും ഉണ്ട്. അവ ഒരു നാണയത്തിന്റെ രണ്ട് വശങ്ങൾ പോലെ ആകുന്നു. അപ്പോൾ മാത്രമാണ് മനുഷ്യജീവിതം പൂർണ്ണമാകുന്നത്.

 

ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു .
28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്തമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.

 

വർത്തമാനകാല പ്രതിബന്ധങ്ങളെയും ജീവിതത്തിലെ പ്രതിസന്ധിഘട്ടങ്ങളെയും യേശുവിൽ അതിജീവിച്ച് പ്രത്യാശയുടെ നാളെയെ പകർന്നുകൊണ്ട് സെഹിയോൻ യുകെ ഡയറക്ടർ ഫാ. ഷൈജു നടുവത്താനിയിൽ നയിക്കുന്ന , വിവിധ ഭാഷാ ദേശക്കാരായ അനേകർ പങ്കെടുത്തുവരുന്ന പ്രതിമാസ രണ്ടാം ശനിയാഴ്ച്ച ബൈബിൾ കൺവെൻഷൻ 8 ന് ഓൺലൈനിൽ നടക്കും. ലോക പ്രശസ്ത സുവിശേഷകനും ബഹുഭാഷാ ശൂശ്രൂഷകനുമായ റവ. ഫാ. ജെയിംസ് മഞ്ഞാക്കൽ ,ഫാ . പാറ്റ് കോളിൻസ് എന്നിവർ മലയാളത്തിലും ഇംഗ്ലീഷിലുമുള്ള ശുശ്രൂഷകൾക്ക്‌ നേതൃത്വം നൽകും.

മഹാമാരിയുടെ പ്രതികൂല സാഹചര്യത്തെ തരണം ചെയ്യാൻ പ്രാർത്ഥനയിലൂടെയും പരിത്യാഗത്തിലൂടെയും യേശുക്രിസ്തുവെന്ന നിത്യ ജീവന്റെ വാക്സിൻ എന്നും എപ്പോഴും സ്വീകരിക്കുകവഴി , മാനവരാശിയെ പ്രത്യാശയിലേക്കും നിത്യ രക്ഷയിലേക്കും നയിക്കുകയെന്ന വർത്തമാനകാലത്തിന്റെ ആവശ്യകതയെ മുൻനിർത്തിയാണ് ഇത്തവണയും ഓൺലൈനിൽ കൺവെൻഷൻ നടക്കുക . കുട്ടികൾക്കും ടീനേജുകാർക്കും സെഹിയോൻ യുകെ യുടെ കിഡ്സ് ഫോർ കിങ്‌ഡം ടീമിന്റെ നേതൃത്വത്തിൽ പ്രത്യേക ശുശ്രൂഷയും ഉണ്ടായിരിക്കും.

അത്ഭുതകരമായ വിടുതലും രോഗശാന്തിയും ജീവിത നവീകരണവും ഓരോതവണയും സംഭവിച്ചുകൊണ്ടിരിക്കുന്ന കൺവെൻഷനിൽ യുകെ സമയം രാവിലെ 9 മുതൽ ഉച്ചയ്ക്ക് 12 മണിവരെയായിരിക്കും മലയാളം കൺവെൻഷൻ .12 മുതൽ 2 വരെ കുട്ടികൾക്കും 2 മണിമുതൽ 4 വരെ ഇംഗ്ലീഷിലും കൺവെൻഷൻ നടക്കും . യുകെ സമയത്തിന് ആനുപാതികമായി വിവിധ രാജ്യങ്ങളിൽ സമയക്രമം വ്യത്യസ്തമായിരിക്കും.

WWW.SEHIONUK.ORG/LIVE എന്ന വെബ്സൈറ്റിലും സെഹിയോൻ യൂട്യൂബ് , ഫേസ്ബുക്ക് പേജുകളിലും ശുശ്രൂഷ ലൈവ് ആയി കാണാവുന്നതാണ്.

രോഗ പീഡകൾക്കെതിരെ പ്രാർത്ഥനയുടെ കോട്ടകൾ തീർത്തുകൊണ്ട് ,ദേശ ഭാഷാ വ്യത്യാസമില്ലാതെ അനേകർ പങ്കെടുക്കുന്ന , വി. കുർബാന,വചന പ്രഘോഷണം, ആരാധന എന്നിവ ഉൾപ്പെടുന്ന രണ്ടാം ശനിയാഴ്ച്ച ബൈബിൾ കൺവെൻഷനിലേക്ക് 2021 മെയ് 8 ന് ശനിയാഴ്ച്ച രാവിലെ 9 മുതൽ സെഹിയോൻ മിനിസ്ട്രി യേശുനാമത്തിൽ ഏവരെയും ക്ഷണിക്കുന്നു.

കൂടുതൽ വിവരങ്ങൾക്ക്

ജോൺസൺ ‭+44 7506 810177‬
അനീഷ് ‭07760 254700‬
ബിജുമോൻ മാത്യു ‭07515 368239‬

ഗ്രേറ്റ് ബ്രിട്ടൻ രൂപത ‘നസ്രാണി ചരിത്ര പഠന’ മത്സരങ്ങളുടെ ആദ്യ റൗണ്ട് മത്സരം ഇന്ന് വൈകുന്നേരം ഏഴ് മണിക്ക് നടക്കും . കുടുംബങ്ങൾക്കയി നടത്തുന്ന ഈ മത്സരത്തിൽ രൂപതയുടെ വിവിധ മിഷൻ സെന്ററുകളിൽ നിന്നായി അനേകം കുടുംബങ്ങളാണ് പങ്കെടുക്കുന്നത് . വളരെ ഉത്സാഹത്തോടും പ്രാര്ഥനയോടുംകൂടി ഈ ചരിത്രപഠനത്തിന്റെ ഭാഗമാകുന്ന എല്ലാ കുടുംബങ്ങൾക്കും ബൈബിൾ അപ്പസ്റ്റലേറ്റ് ടീമിന്റെ പ്രാർത്ഥനാശംസകൾ . നമ്മുക്ക് പകർന്നുകിട്ടിയ ഈ വിശ്വാസ ദീപം വരും തലമുറക്കും ഒട്ടും മങ്ങലേൽക്കാതെ പകർന്നുകൊടുക്കാൻ ഈ ചരിത്രപഠനം നമ്മെ സഹായിക്കട്ടെ . സഭയെ അറിയുക ,നമ്മുടെ സഭയെ സ്നേഹിക്കുക . ഇപ്രകാരം സ്നേഹത്തിന്റെ വലിയ കൂട്ടായ്മയായ സഭയിലേക്ക് നമ്മുടെ കുടുംബങ്ങളെ നമ്മുക്ക് ചേർത്തുനിർത്താം .

രണ്ട് ഘട്ടങ്ങളായിട്ട് ഓൺലൈൻ ആയി നടത്തുന്ന മത്സരങ്ങളുടെ ആദ്യ ഘട്ടമത്സരമാണ് ഇന്ന് നടക്കുക . മത്സരങ്ങൾ വൈകുന്നേരം ഏഴ് മണിക്ക് ആരംഭിച് ഏഴരക്ക് അവസാനിക്കുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത് . മത്സരത്തിൽ പങ്കെടുക്കുന്നവർക്കുള്ള യൂസർ ഐഡിയും പാസ്‌വേർഡും ഇതിനോടകം ഓരോരോരുത്തരുടേയും രജിസ്റ്റേർഡ് ഈമെയിലിൽ പ്രാക്ടീസ് ടെസ്റ് മത്സരങ്ങൾക്ക് മുൻപ് തന്നെ അയച്ചിട്ടുണ്ട് .

രണ്ടു മത്സരങ്ങളിൽ നിന്നുമായി ഓരോ റീജിയണിൽ നിന്നും ഏറ്റവും കൂടുതൽ മാർക്ക് നേടുന്ന ഒരു കുടുംബം ഫൈനൽ മത്സരത്തിലേക്ക് പ്രവേശിക്കും . ഭാരതത്തിന്റെ അപ്പോസ്തോലനായ വിശുദ്ധ തോമാസ്ലീഹയുടെ ദുക്റാന തിരുനാളായ ജൂലൈ മൂന്നിന് ഫൈനൽ മത്സരങ്ങൾ ലൈവ് പ്ലാറ്റഫോമിൽ നടത്താനുമാണ്‌ നിശ്ചയിച്ചിരിക്കുന്നത് . രൂപത ബൈബിൾ അപ്പോസ്റ്റോലറ്റിന്റെ നേതൃത്വത്തിലാണ് മത്സരങ്ങൾ സംഘടിപ്പിച്ചിരിക്കുന്നത് . മത്സരങ്ങളെക്കുറിച്ച് കൂടുതൽ അറിയുന്നതിനായി ബൈബിൾ അപ്പോസ്റ്റോലറ്റിന്റെ വെബ്സൈറ്റ് സന്ദര്ശിക്കുക http://smegbbiblekalotsavam.com/?page_id=719

” തന്നെ ഭയപ്പെടുകയും തന്റെ കാരുണ്യത്തിൽ പ്രത്യാശവയ്ക്കുകയും ചെയ്യുന്നവരിലാണ് കർത്താവ് പ്രസാദിക്കുന്നത് ” (സങ്കീർത്തനങ്ങൾ 147:11) സെഹിയോൻ യുകെ യുടെ നേതൃത്വത്തിൽ എല്ലാമാസവും നടക്കുന്ന നൈറ്റ്‌ വിജിൽ 30 ന് വെള്ളിയാഴ്ച നടക്കും. ലോക്ഡൗണിന്റെ പശ്ചാത്തലത്തിൽ ഓൺലൈനിലാണ് നടക്കുക .

പ്രശസ്ത വചനപ്രഘോഷകനും സെഹിയോൻ യുകെ ഡയറക്ടറുമായ റവ.ഫാ.ഷൈജു നടുവത്താനിയിൽ നയിക്കുന്ന നൈറ്റ് വിജിൽ യുകെ സമയം രാത്രി 9 മുതൽ 12 വരെയാണ് നടക്കുക. സെഹിയോൻ യുകെ ടീമും ഫാ.നടുവത്താനിയിലിനൊപ്പം ശുശ്രൂഷകളിൽ പങ്കെടുക്കും . യുകെ സമയത്തിന് ആനുപാതികമായി വിവിധ രാജ്യങ്ങളിൽ സമയക്രമം വ്യത്യസ്തമായിരിക്കും.

WWW.SEHIONUK.ORG/LIVE എന്ന വെബ്സൈറ്റിലും സെഹിയോൻ യൂട്യൂബ് , ഫേസ്ബുക്ക് പേജുകളിലും ലൈവ് ആയി കാണാവുന്നതാണ്.ജപമാല, വചന പ്രഘോഷണം, ആരാധന എന്നിവ ഉൾപ്പെടുന്ന ഏറെ അനുഗ്രഹീതമായ നൈറ്റ് വിജിൽ ശുശ്രൂഷകളിലേക്ക് സെഹിയോൻ യുകെ മിനിസ്ട്രി യേശുനാമത്തിൽ ഏവരെയും ക്ഷണിക്കുന്നു.

താഴെപ്പറയുന്ന സൂം ഐഡി വഴി പ്രത്യേകമായുള്ള പ്രാർത്ഥനയ്ക്കും അവസരമുണ്ടായിരിക്കും .
8894210945

കൂടുതൽ വിവരങ്ങൾക്ക്
ജേക്കബ് വർഗീസ് 07960149670.

കോവിഡ് മഹാമാരിയുടെ അത്യന്തം ഭയാനകമായ സാഹചര്യത്തിൽ ഇന്ത്യയ്ക്കുവേണ്ടി സെഹിയോൻ, അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രികളുടെ നേതൃത്വത്തിൽ ഇരുപത്തിയൊന്ന് ദിവസത്തെ തുടർച്ചയായ ഉപവാസ പ്രാർത്ഥന ഇന്നലെ ഏപ്രിൽ 27 മുതൽ ആരംഭിച്ചു. മെയ് 17 ന് സമാപിക്കും.

ഇന്ത്യയെ പൂർണ്ണമായും ദൈവ കരങ്ങളിൽ സമർപ്പിച്ചുകൊണ്ട് പൂർണ്ണമായും ഉപവാസ, പരിത്യാഗ പ്രവർത്തികളിലേർപ്പെട്ട് നടക്കുന്ന പ്രാർത്ഥനാ യജ്ഞത്തിന് ഡയറക്ടർ റവ. ഫാ. ഷൈജു നടുവത്താനിയിൽ, ബ്രദർ ജോസ് കുര്യാക്കോസ്, ബ്രദർ സാജു വർഗീസ് എന്നിവർ നേതൃത്വം നൽകും.

പൂർണ്ണമായ ഒരുക്കത്തോടെ ഉപവസിച്ച് പ്രാർത്ഥിക്കാൻ ഇരുപത്തിയൊന്ന് ദിവസത്തേക്കും ഇതിനോടകം നിരവധിപേർ തയ്യാറായിക്കഴിഞ്ഞു.

പരിത്യാഗ പ്രവർത്തികളിൽ ഒരേമനസ്സോടെ ഒരുമിക്കുന്ന, വചനം മാംസമാകുന്ന, ഈ യജ്ഞത്തിൽ ഇനിയും പങ്കാളികളാകുവാൻ സെഹിയോൻ, അഭിഷേകാഗ്നി മിനിസ്ട്രികൾ യേശുനാമത്തിൽ ഓരോരുത്തരെയും ക്ഷണിക്കുകയാണ്.

കൂടുതൽ വിവരങ്ങൾക്ക്

ജോസ് കുര്യാക്കോസ് 07414 747573.

RECENT POSTS
Copyright © . All rights reserved