Spiritual

സ്പിരിച്ച്വല്‍ ഡെസ്‌ക്. മലയാളം യുകെ
കാലിത്തൊഴുത്തിലേയ്ക്കുള്ള യാത്രയില്‍ ഒരു പിള്ളക്കച്ചയുടെ ഓര്‍മ്മ നമ്മുടെ കൂടെയുണ്ടാകണം. പിറന്നു വീണ പൊന്നോമനയെ പരി. അമ്മ പൊതിഞ്ഞു കിടത്തിയ പിള്ളക്കച്ച. നഷ്ടപ്പെട്ടപ്പോള്‍ എല്ലാവരും നിന്നിലേയ്ക്ക് വന്നു..
ഓര്‍മ്മപ്പെടുത്തലുണ്ട്.
നീയും മറ്റുള്ളവര്‍ക്ക് പിള്ളക്കച്ചയാകണം.
തിരുപ്പിറവി നമ്മെ ഓര്‍മ്മിപ്പിക്കുന്നു..
താരക വഴിയേ…

താരകവഴിയേ.. പതിനാറാം ദിനത്തിന്റെ പൂര്‍ണ്ണരൂപം കാണുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക് ചെയ്യുക.

ലോകത്തിലെ വിവിധ രാജ്യങ്ങളിലായി ആയിരക്കണക്കിന് കുഞ്ഞുങ്ങളെ ക്രിസ്തുമാർഗ്ഗത്തിലേക്ക് നയിച്ചുകൊണ്ടിരിക്കുന്ന സെഹിയോൻ മിന്സ്ട്രിയുടെ സ്കൂൾ ഓഫ്‌ ഇവാഞ്ചലൈസേഷൻ ടീം കുട്ടികൾക്കും ടീനേജുകാർക്കുമായി ക്രിസ്മസ് അവധിക്കാലത്ത് ഡിസംബർ 29 മുതൽ 31 വരെയും ( ചൊവ്വ , ബുധൻ , വ്യാഴം ) തുടർന്ന് ജനുവരി 1 മുതൽ 3 വരെയും (വെള്ളി , ശനി , ഞായർ ) തീയതികളിൽ ഓൺലൈനിൽ സൂം ആപ്പ് വഴി രണ്ട് ധ്യാനങ്ങൾ നടത്തുന്നു.

www.sehionuk.org/register എന്ന വെബ്സൈറ്റിൽ സീറ്റുകൾ രജിസ്റ്റർ ചെയ്യാം.

സെഹിയോൻ യുകെയുടെ കിഡ്സ് ഫോർ കിങ്‌ഡം , ടീൻസ് ഫോർ കിങ്‌ഡം ടീമുകൾ ശുശ്രൂഷകൾ നയിക്കും . രാവിലെ 10 മുതൽ ഉച്ചയ്ക്ക് 1 മണിവരെയാണ് 9 വയസ്സുമുതൽ 12 വരെയുള്ള കുട്ടികളുടെ ധ്യാനം . ഉച്ചകഴിഞ്ഞ് 2 മുതൽ വൈകിട്ട് 5 വരെയാണ് 13 വയസ്സുമുതൽ 17 വരെയുള്ള ടീനേജുകാർക്ക് ധ്യാനം നടക്കുക.

കുട്ടികളുടെ ആത്മീയ , മാനസിക വളർച്ചയെ മുൻനിർത്തിയുള്ളതും അവരുടെ അഭിരുചിക്കിണങ്ങിയതുമായ വിവിധ പ്രോഗ്രാമുകളും ശുശ്രൂഷകളും ധ്യാനത്തിന്റെ ഭാഗമാകും. സെഹിയോൻ യുകെ സ്കൂൾ ഓഫ്‌ ഇവാഞ്ചലൈസേഷൻ ടീം ഈ അനുഗ്രഹീത ശുശ്രൂഷയിലേക്ക് എല്ലാ കുട്ടികളെയും യേശുനാമത്തിൽ ക്ഷണിക്കുന്നു .

കൂടുതൽ വിവരങ്ങൾക്ക് ;
തോമസ് 07877508926.

ഷൈമോൻ തോട്ടുങ്കൽ

ലണ്ടൻ : ഡിസംബർ , ജനുവരി മാസങ്ങൾ സീറോ മലബാർ സഭയിലെ വൈദിക വിദ്യാർഥികളെ സംബന്ധിച്ചും , സഭയെ സംബന്ധിച്ചും ഏറെ പ്രാധാന്യമുള്ള മാസങ്ങളാണ്. ആരാധന ക്രമ വത്സരത്തിലെ ആദ്യ മാസമായ മംഗളവാർത്തകാലം ആരംഭിക്കുന്ന ഡിസംബർ മാസത്തിലാണ് സഭയിലെ വിവിധ രൂപതകളിലും , വിവിധ കോൺഗ്രിഗേഷനുകളിലും തിരുപ്പട്ട ശുശ്രൂഷകൾ നടക്കുന്നത് , സഭയുടെ ആരാധന ക്രമ ശുശ്രൂഷകളിൽ ഏറ്റവും മനോഹരമായ ശശ്രൂഷകളിൽ ഒന്നായ ഈ പൗരോഹിത്യ സ്വീകരണ ശുശ്രൂഷയിൽ ആലപിക്കാൻ ഉതകുന്ന ഒരു മനോഹര ഗാനത്തിനു ജന്മം നൽകിയിരിക്കുകയാണ് ക്രിസ്തീയ ഭക്തി ഗാന രംഗത്ത് നിസ്തുലമായ സംഭാവനകൾ നൽകിയ ദിവ്യകാരുണ്യ മിഷനറി സഭ അംഗമായ ഫാ. മാത്യൂസ് പയ്യപ്പള്ളിയും , ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത വികാരി ജനറാൾ മോൺ . ജിനോ അരിക്കാട്ടും ചേർന്ന് .

കെസ്റ്ററിന്റെ മനോഹരമായ ശബ്ദത്തിൽ റെക്കോർഡ് ചെയ്യപ്പെട്ട ഈ ഗാനം ഇതിനോടകം തന്നെ തിരുപ്പട്ട ശുശ്രൂഷക്കായി ഒരുങ്ങുന്ന വിവിധ സ്ഥലങ്ങളിലെ പള്ളികളിലെ ക്വയറുകളും , വിവിധ കോൺഗ്രിഗേഷനുകളിലെ ഗായക സംഘങ്ങളും പരിശീലനം തുടങ്ങിക്കഴിഞ്ഞു .”കുശവന്റെ കയ്യിലെ കളിമണ്ണ് പോലെ “എന്ന് തുടങ്ങുന്ന ഗാനം ഒരു തിരുപ്പട്ട ശുശ്രൂഷയുടെ ദൃശ്യങ്ങളോടൊപ്പം യു ട്യൂബിലും അപ്‌ലോഡ് ചെയ്തിട്ടുണ്ട് .ജോസഫ് മനോ നിർമ്മാണ നിർവഹണം നിർവഹിച്ചിരിക്കുന്ന ഈ ഗാനത്തിന്റെ ഓർക്കസ്‌ട്രേഷൻ നിർവഹിച്ചിരിക്കുന്നത് ബാജിയോ ബാബു ആണ് . ഈ ഗാനം കേൾക്കുവാനും ഷെയർ ചെയ്യുവാനും താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://www.youtube.com/watch?v=zL3vjj2evGQ

സ്പിരിച്ച്വല്‍ ഡെസ്‌ക്. മലയാളം യുകെ ക്രിസ്തുവില്ലാത്ത ആഘോഷം നമ്മുടെ ജീവിതത്തില്‍ ഉണ്ടാകാറില്ലേ?? തിരുപ്പിറവിക്ക് ഒരുങ്ങുന്നു എന്ന് പറയുമ്പോള്‍ ക്രിസ്തു എത്ര മാത്രം നമ്മളില്‍ നിന്ന് ദൂരത്തിലാണ് എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. എന്റെ ജീവിതത്തില്‍ ഉണ്ണികടന്നു വരാന്‍ എത്ര ദൂരം ഞാന്‍ താണ്ടേണ്ടിയിരിക്കുന്നു. നിന്റെ പ്രഭാതങ്ങളില്‍ ക്രിസ്തു മിഴി തുറക്കണം…

താരകവഴിയേ.. പതിനഞ്ചാം ദിനത്തിന്റെ പൂര്‍ണ്ണരൂപം കാണുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക് ചെയ്യുക.

മഹാമാരിയുടെ പശ്ചാത്തലത്തിൽ യേശുവിൽ ഐക്യപ്പെട്ട് പൂർണ്ണ രക്ഷ കണ്ടെത്തുവാൻ , തിരുപ്പിറവിക്കൊരുക്കമായി നമ്മെത്ത ന്നെ ഒരുക്കുകയുമെന്ന ലക്ഷ്യവുമായി അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രി യുകെ ടീം നയിക്കുന്ന ഓൺലൈൻ ധ്യാനം ” ഗ്ലോറിയ ” ഡിസംബർ 21 മുതൽ 23 വരെ നടക്കും.

പ്രശസ്‌ത ധ്യാനഗുരുവും അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രി യുകെ ഡയറക്ടറുമായ റവ. ഫാ. ഷൈജു നടുവത്താനിയിലും ടീമും ധ്യാനം നയിക്കും . വൈകിട്ട് 6 മുതൽ രാത്രി 8 വരെയാണ് പൂർണ്ണമായും ഇംഗ്ളീഷിൽ നടക്കുന്ന ധ്യാന ശുശ്രൂഷകളുടെ സമയം.

www.afcm.org/register എന്ന ലിങ്കിൽ ഈ ധ്യാനത്തിലേക്ക് ഓരോരുത്തരും പ്രത്യേകം രജിസ്റ്റർ ചെയ്യേണ്ടതാണ് .സൂം ആപ്പ് വഴിയാണ് ധ്യാനം നടക്കുക.

ഏറെ അനുഗ്രഹീതമായ ഈ വചനശുശ്രൂഷയിലേക്ക് അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രി യേശുനാമത്തിൽ ഏവരെയും ക്ഷണിക്കുന്നു ..

മഹാമാരിയുടെ ആപത്ഘട്ടത്തിൽ യേശു ക്രിസ്തുവിൽ പൂർണ്ണ രക്ഷ പ്രാപിക്കാൻ തിരുപ്പിറവിയെ മുൻനിർത്തി നമ്മെത്തന്നെ ഒരുക്കുന്നതിനായി സെഹിയോൻ യുകെ യുടെ നേതൃത്വത്തിൽ ഡയറക്ടർ , പ്രശസ്ത വചന പ്രഘോഷകൻ റവ. ഫാ. ഷൈജു നടുവത്താനിയിലും ടീമും നയിക്കുന്ന പ്രത്യേക ഓൺലൈൻ ധ്യാനം ” മാറാനാത്ത ” ഡിസംബർ 17 മുതൽ 19 വരെ നടക്കും .

യുകെ സമയം വൈകിട്ട് 6 മുതൽ രാത്രി 9 വരെയാണ് ശുശ്രൂഷകൾ. www.sehionuk.org/register എന്ന ലിങ്കിൽ ഈ ധ്യാനത്തിലെക്ക് ഓരോരുത്തരും രജിസ്റ്റർ ചെയ്യേണ്ടതാണ്. സൂം ആപ്പ് വഴിയായിരിക്കും ധ്യാനം നടക്കുക.
സെഹിയോൻ മിനിസ്ട്രി ഈ അനുഗ്രഹീത ശുശ്രൂഷയിലേക്ക് യേശുനാമത്തിൽ ഏവരെയും ക്ഷണിക്കുന്നു .
കൂടുതൽ വിവരങ്ങൾക്ക്
07737695783.

സ്പിരിച്ച്വല്‍ ഡെസ്‌ക്. മലയാളം യുകെ
എങ്ങനെയാണ് ശൂന്യമായ കരങ്ങളുമായി ദൈവസന്നിധിയിലേയ്ക്ക് യാത്രയാവുക?? ഒരുക്കത്തോടു കൂടി കൈ നിറയെ സമ്മാനങ്ങളുമായിട്ടാകണം ദൈവസന്നിധിയിലേയ്ക്ക് നാം കടന്നു ചെല്ലേണ്ടത്. പുല്‍ക്കൂട്ടിലേയ്ക്കുള്ള യാത്രയില്‍ മൂന്നു കൂട്ടം കാണിക്കകളുണ്ട്. വിണ്ണിന്റെ രാജകുമാരന് വേണ്ടി മണ്ണിലെ രാജാക്കന്മാര്‍ കൊണ്ടുവന്ന വലിയ കാണിക്കകള്‍…

താരകവഴിയേ.. പതിനാലാം ദിനത്തിന്റെ പൂര്‍ണ്ണരൂപം കാണുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക് ചെയ്യുക.

സ്പിരിച്ച്വല്‍ ഡെസ്‌ക്. മലയാളം യുകെ
സന്താനങ്ങള്‍ ജനിക്കണം. മംഗള വാര്‍ത്തയുടെ സന്ദേശത്തിന്റെ സമഗ്രമായ പൊരുളതാണ്. കുഞ്ഞുങ്ങള്‍ ഇല്ലെങ്കില്‍ കുടുംബമില്ല. നാല്പത് വയസ്സ് കഴിഞ്ഞ് ഒരു സ്ത്രീ ഗര്‍ഭിണിയായാല്‍ ഇനിയും നിനക്കിത് നിര്‍ത്താറായില്ലേ എന്ന് ചോദിക്കുന്ന അമ്മായിയമ്മമാരുടെ എണ്ണം പെരുകുന്ന നൂറ്റാണ്ടിലാണ് നാം ജീവിക്കുന്നത്. രണ്ട് കുഞ്ഞ് ഉണ്ടായിക്കഴിഞ്ഞാല്‍ ഇനിയുള്ള പ്രസവം ഗവണ്‍മെന്റ് ആശുപത്രിയില്‍ മതി എന്ന് പറയുമ്പോഴും ഇനി പ്രസവം നടക്കാതിരിക്കാനുള്ള വഴികള്‍ തേടണം എന്ന് പറയുന്ന അമ്മമാരും ലോകത്തില്‍ ധാരാളമുണ്ട്.
കുറവിലങ്ങാട് മര്‍ത്ത മറിയം ഫൊറോനാ പള്ളിയില്‍ വിശുദ്ധ കുര്‍ബാന മദ്ധ്യേ ആര്‍ച്ച് പ്രീസ്റ്റ് റവ. ഡോ. അഗസ്റ്റ്യന്‍ കൂട്ടിയാനിയില്‍ നല്‍കിയ വചനസന്ദേശത്തിന്റെ പ്രസ്‌ക്തഭാഗങ്ങളാണിത്.

കത്തോലിക്കാ വിശ്വാസികള്‍ ദമ്പതികളാകുന്ന പ്രായം വളരെ കൂടിക്കൊണ്ടിരിക്കുന്നു. ജോലിയും മറ്റ് സുഖ സൗകര്യങ്ങളും ഉണ്ടായതിനു ശേഷം മാത്രം മതി വിവാഹം. ഇനി അതിന് മുമ്പ് ഒരു നല്ല ജീവിത പങ്കാളിയെ കിട്ടി വിവാഹം കഴിച്ചു എങ്കില്‍ പോലും ഒരു കുഞ്ഞിന് ജന്മം കൊടുക്കാന്‍ സാധിക്കുമ്പോഴും അതിന് തുനിയാത്ത മാതാപിതാക്കളാണ് ഇന്നുള്ളത്. കുഞ്ഞുങ്ങളെ ജനിപ്പിക്കാനുള്ള സ്വാതന്ത്ര്യം മാതാപിതാക്കള്‍ക്ക് വിടുന്നു. പക്ഷേ ഞാന്‍ കുട്ടിച്ചേര്‍ക്കുന്നു! ഓരോ കുഞ്ഞും യോഹന്നാനാ.. ‘ദൈവത്തിന്റെ കാരുണ്യം’.
നീ വിജാരിക്കുമ്പോഴല്ല, ദൈവം തരുന്ന നേരത്ത് സ്വീകരിക്കുന്നതിന്റെ പേരാണ് ക്രിസ്തീയ ദാമ്പത്യം. അതിനെ ഉള്‍ക്കൊള്ളണം. ദൈവത്തിന്റെ പദ്ധതിയെ ചോദ്യം ചെയ്യാന്‍ ഒരു ദാമ്പത്യവും ഇന്നും വളര്‍ന്നിട്ടില്ല.

ഒരു കുഞ്ഞിന് ജന്മം കൊടുക്കാന്‍ സാധിക്കുമ്പോഴും അതിന് തുനിയാതെ ദൈവത്തിന്റെ പദ്ധതിയില്‍ നിന്നും വ്യതിചലിച്ച് ഭൗതീക പദ്ധതികളുടെ പുറകേ പായുന്ന പുതു തലമുറക്കാര്‍ക്കുള്ള ശക്തമായ താക്കീതായിരുന്നു റവ. ഡോ. അഗസ്‌ററ്യന്‍ കുട്ടിയാനിയില്‍ നല്‍കിയ വചന സന്ദേശം.

കുറവിലങ്ങാടിന്റെ സുവിശേഷത്തിന്റെ പൂര്‍ണ്ണരൂപം കാണുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക് ചെയ്യുക.

സ്പിരിച്ച്വല്‍ ഡെസ്‌ക്. മലയാളം യുകെ
താരകത്തിന്റെ നുറുങ്ങുവെട്ടമുള്ള തിരുപിറവി പുല്‍ക്കൂട്ടിലേയ്ക്കുള്ള യാത്രയില്‍ ഒരു നുറുങ്ങുവെട്ടമാണ്. ദീര്‍ഘദര്‍ശികള്‍ക്ക് ദിശാബോധം കൊടുത്തത് ആ വെട്ടമായിരുന്നു. നാമോരുത്തരും മറ്റുള്ളവര്‍ക്ക് താരകമായി മാറണം…

താരകവഴിയേ.. പതിമൂന്നാം ദിനത്തിന്റെ പൂര്‍ണ്ണരൂപം കാണുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക് ചെയ്യുക.

സ്പിരിച്ച്വല്‍ ഡെസ്‌ക്. മലയാളം യുകെ
കാലിത്തൊഴുത്തിലേയ്ക്ക് യാത്ര ചെയ്യുമ്പോള്‍ കിഴക്ക് തെളിഞ്ഞ പ്രകാശത്തിന്റെ വര്‍ണ്ണനയുണ്ടാകുന്നുണ്ട്. രാജാക്കന്മാരും ആട്ടിടയന്മാരുമൊക്കെ പ്രകാശത്തിന്റെ പുറകെയാണ് പോയത്. ദൈവം സമ്മാനിക്കുന്ന പ്രകാശവലയത്തിലായിരുന്നു കൊണ്ട് അതിന്റെ പിന്നാം പുറങ്ങളിലൂടെ സഞ്ചരിക്കുവാനുള്ള ഒരു നന്മ നമുക്കുണ്ടാകട്ടെ.

താരകവഴിയേ.. പന്ത്രണ്ടാം ദിനത്തിന്റെ പൂര്‍ണ്ണരൂപം കാണുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക് ചെയ്യുക.

RECENT POSTS
Copyright © . All rights reserved