മാഞ്ചസ്റ്റർ ഹോസ്പിറ്റലിൽ ജോലി ചെയ്യുന്ന രാജി തോമസിൻെറയും മിനി തോമസിൻെറയും പിതാവ് കാഞ്ഞിരപ്പിള്ളി പൂവത്തിങ്കൽ ശ്രീ തോമസ് പി സി (77) നാട്ടിൽ നിര്യാതനായി. സ്റ്റോക്ക് ഓൺ ട്രെന്റ് ക്രൂവിൽ താമസിക്കുന്ന റോയി ജോസഫിന്റെ പിതൃ സഹോദരനും ആണ് പരേതൻ, മകൻ ഷോയി തോമസ് (കാഞ്ഞിരപ്പള്ളി). സംസ്കാരം 24/09/2021 വെള്ളിയാഴ്ച രാവിലെ 10.30 ന് പാലപുറ പള്ളിയിൽ വച്ച് നടത്തപ്പെടുന്നു.
തോമസ് പി സിയുടെ നിര്യാണത്തിൽ മലയാളം യുകെയുടെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
സ്റ്റോക്ക് ഓൺ ട്രെന്റ്: ‘മലയോടും മണ്ണിനോടും മലമ്പാമ്പിനോടും മല്ലടിക്കുന്ന മലയോര കർഷകർക്ക് വേണ്ടി എന്നും നിലകൊള്ളുന്ന നിങ്ങളുടെ പ്രിയ സ്ഥാനാർഥി….’ തൊണ്ണൂറുകളിൽ മലയോരമേഖലകളിൽ ഇലക്ഷൻ സമയം തള്ളുന്ന അനൗസെമെന്റ് ആണ് പറഞ്ഞത്….. പൊള്ളയായ വാഗ്ദാനങ്ങൾ പറഞ്ഞതല്ലാതെ ഒന്നും കിട്ടാതായപ്പോൾ അപ്പൻമ്മാർ തങ്ങളുടെ കുട്ടികളോട് പറഞ്ഞു.. മക്കളെ മണ്ണിൽ പണിതാൽ പട്ടിണി മാറില്ല എന്ന്… ഒരു പരിധിവരെ മലയാളിക്കരയിൽ നിന്നും പലായനം തുടങ്ങിയതിന്റെ ചിലകാരണങ്ങളിൽ ഒന്ന്…
ലോകത്തിന്റെ നാലുപാടും മലയാളികൾ എത്തിയപ്പോൾ ആദ്യം ലണ്ടനിലും പിന്നീട് നോർത്തേൺ അയർലണ്ടിൽലും തുടർന്ന് 2012 ൽ സ്റ്റോക്ക് ഓൺ ട്രെന്റിലും എത്തിയ ഒരു മലയാളി കുടുംബമാണ് കോട്ടയം കങ്ങഴ സ്വദേശിയായ സോബിച്ചനും ബിന്ദുവും. മൂന്ന് കുട്ടികൾ.. കൃഷിയിലെ തന്റെ ആഗ്രഹങ്ങൾ ചെറുതായെങ്കിലും ഒന്ന് പൂർത്തീകരിക്കുവാൻ ശ്രമിച്ചുകൊണ്ടിരുന്നു.
സ്റ്റോക്ക് ഓൺ ട്രെന്റ് കൗൺസിലിൽ കൊടുത്ത അപേക്ഷ സ്വീകരിക്കപ്പെട്ടപ്പോൾ ലഭിച്ചത് രണ്ട് സെന്റിൽ താഴെ ഉള്ള ഒരു അലോട്ട്മെന്റ്. കുടുംബത്തോടെ പണികൾ ആരംഭിക്കുകയായിരുന്നു.. ഭാര്യ നേഴ്‌സായ ബിന്ദു, പള്ളിക്കത്തോട് സ്വദേശിനിയായ കർഷക പുത്രി.. തൂമ്പയോന്നും എനിക്ക് പുത്തരിയല്ലെന്നു തെളിയിച്ചുകൊണ്ട് നിലമൊരുക്കി… ഭർത്താവായ സോബിച്ചന് കട്ട സപ്പോർട്ടുമായി കുട്ടികളും ഒപ്പം ചേർന്നു.
എനിക്ക് സൂചി പിടിക്കാൻ മാത്രമല്ല തൂമ്പയും വഴങ്ങും എന്ന് യുകെ മലയാളികളെ കാണിച്ചു കൊടുക്കുകയായിരുന്നു കർഷക പുത്രിയായ ബിന്ദു സോബിച്ചൻ.
സ്റ്റോക്ക് ഓൺ ട്രെന്റ് കൗൺസിൽ ആകെ നൂറിൽ അധികം അലോട്‌മെൻറ്റുകളാണ് പലർക്കായി നൽയിട്ടുള്ളത്. സോബിച്ചന്റെയും കുടുംബത്തിന്റെയും അധ്വാനം പൂർണ്ണമായി അർപ്പിച്ചപ്പോൾ പച്ചക്കറികളുടെ ഘോഷയാത്രയാണ് പിന്നീട് കണ്ടത്.. നാട്ടിലെ പച്ചമുളക്, പയർ, പാവക്ക എന്ന് തുടങ്ങി സർവ്വതും ഫലങ്ങൾ നൽകിയപ്പോൾ സ്റ്റോക്ക് ഓൺ ട്രെന്റ് കൗൺസിൽ അധികാരികൾ കണ്ടപ്പോൾ അത്ഭുതപ്പെട്ട് ഞെട്ടിപ്പോയി…
സ്റ്റോക്ക് ഓൺ ട്രെന്റ് കൗൺസിൽ അലോട്ട്‌മെന്റ് കമ്മിറ്റി നടത്തിയ ഇന്സ്പെക്ഷനിൽ മലയാളിയായ സോബിച്ചനും കുടുംബവും നടത്തിയ അലോട്ട്‌മെന്റിനു അവാർഡ് നൽകുകയായിരുന്നു. ഇംഗ്ലീഷുകാരുടെ നൂറിൽ പരം അലോട്ട്‌മെന്റുകളിൽ ഉള്ള കൃഷികളുമായി മത്സരിച്ചാണ് സോബിച്ചൻ വിജയിയായത്.
ഈ മാസം അഞ്ചാം തിയതി സ്റ്റോക്ക് ഓൺ ട്രെന്റ് പാർക്കിൽ വച്ച് നടന്ന പരിപാടിയിൽ ആണ് സമ്മാനങ്ങൾ വിതരണം ചെയ്തത്. എന്നാൽ ക്രിക്കറ്റ് കളിയിലെ കമ്പം ബോളിന്റെ രൂപത്തിൽ മുഖത്തു പതിച്ചപ്പോൾ അവാർഡ് ദാന ചടങ്ങിൽ പങ്കെടുക്കാൻ സാധിക്കാതെ വന്നു. സ്റ്റോക്ക് ക്രിക്കറ്റ് ബ്ലാസ്റ്റേഴ്‌സ് ക്യപ്റ്റൻ കൂടിയാണ് സോബിച്ചൻ.
സ്റ്റോക്കിലെ പല വീടുകളിലും ഫ്രീ ആയി സോബിച്ചൻ പച്ചക്കറികൾ ഇതിനകം കൊടുത്തു കഴിഞ്ഞു.
ഇന്നലെ സ്റ്റോക്ക് ഓൺ ട്രെന്റ് കൗൺസിൽ അധികാരികൾ സോബിച്ചന്റെ അലോട്ട്‌മെന്റിൽ എത്തി സമ്മാനം കൊടുക്കുകയായിരുന്നു.
സമ്മാനത്തോടൊപ്പം ഇന്ന് വിവാഹ വാർഷികം ആഘോഷിക്കുന്ന സോബിച്ചനും കുടുംബത്തിനും മലയാളം യുകെയുടെ അഭിനന്ദനങ്ങൾ.
കൃഷിയിടത്തിൽ ഉണ്ടായ പച്ചക്കറികൾ ഉൾപ്പെടുത്തിയ വീഡിയോ കാണാം…
സ്റ്റോക്ക് ഓൺ ട്രെൻഡിൽ താമസിക്കുന്ന സജി ജോസഫിന്റെ സഹോദരൻ ഷാജു ജോസഫ് ചക്കാലയിൽ (55) നിര്യാതനായി. കോടഞ്ചേരി ആണ് സ്വദേശം. ഹൃദയതംഭനമാണ് മരണകാരണം. ഭാര്യ ഷൈനി ഷാജു. രണ്ട് കുട്ടികൾ. പരേതന് ഒൻപത് സഹോദങ്ങൾ ആണ് ഉള്ളത്. സ്റ്റോക്ക് ഓൺ ട്രെന്റിൽ താമസിക്കുന്ന സജി ഒഴികെ ബാക്കിയെല്ലാവരും അമേരിക്കയിൽ ആണ് ഉള്ളത്. ശവസംസ്ക്കാര ചടങ്ങുകൾ ഇടവക പള്ളിയിൽ വച്ച് നടത്തപ്പെടുന്നു.
ഷാജു ജോസഫിന്റെ വിയോഗത്തിൽ മലയാളംയുകെയുടെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
യുകെയിലെ ഏറ്റവും പഴക്കമുള്ള സീറോ മലബാര്‍ സമൂഹങ്ങളില്‍ ഒന്നായ എസ് ടിഎസ്എംസിസിയുടെ നേതൃത്വത്തിലാണ് ഈ മഹത്തായ ദൗത്യം ഒരുങ്ങുന്നത്.
യുകെയിലേക്ക് പഠനാവശ്യത്തിനും ജോലിക്കുമായി നാട്ടില്‍ നിന്ന് പോകുന്നവര്‍ നിരവധിയാണ്. യൂണിവേഴ്‌സിറ്റിയിലേക്ക് പഠനാവശ്യത്തിന് എത്തുന്നവരും നേഴ്‌സിംഗ് ഉള്‍പ്പെടെ ജോലിക്കായി എത്തുന്നവരും കുടുംബമായി ബ്രിസ്‌റ്റോളിലേക്ക് എത്തുന്നവര്‍ക്കും ഇനി ആശങ്ക വേണ്ട. എല്ലാവിധ സഹായത്തിനും മലയാളി സമൂഹം നിങ്ങള്‍ക്കൊപ്പമുണ്ട്. യുകെ ചരിത്രത്തില്‍ തന്നെ ആദ്യമായാണ് ഇങ്ങനെയൊരു സഹായ ഹസ്തമെന്ന് എടുത്തുപറയേണ്ടതാണ്.
യുകെയിലെ ഏറ്റവും പഴക്കമുള്ള സീറോ മലബാര്‍ സമൂഹങ്ങളില്‍ ഒന്നായ എസ് ടിഎസ്എംസിസിയുടെ നേതൃത്വത്തിലാണ് ഈ മഹത്തായ ദൗത്യം ഒരുങ്ങുന്നത്. 20 വര്‍ഷമായി പ്രവര്‍ത്തനം പൂര്‍ത്തിയാക്കിയ എസ് ടിഎസ്എംസിസി കുടിയേറുന്ന മലയാളി സമൂഹത്തിന്റെ ആവശ്യകത അറിഞ്ഞ് പ്രവര്‍ത്തിക്കുകയാണ്.
ബ്രിസ്റ്റോളിലെത്തിയാല്‍ താമസിക്കാന്‍ വീട്, യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികള്‍ക്ക് ആവശ്യമായ ഗൈഡന്‍സ്, നിയമപരമായ സഹായം എന്നിങ്ങനെ എല്ലാ പിന്തുണയുമായി ഒരു വലിയ സമൂഹം തയ്യാറാണ്. നാട്ടില്‍ നിന്ന് വരുന്നവര്‍ക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാകരുതെന്ന ഉദ്ദേശ്യത്തോടെയാണ് ഈ പ്രവര്‍ത്തി. യുകെ മലയാളി സമൂഹത്തിന് മുഴുവന്‍ മാതൃകയാക്കാവുന്ന ഒരു സേവനമാണ് എസ് ടിഎസ്എംസിസിയുടേത്. ഇതിനായി വിശ്വാസ സമൂഹത്തിലെ ഒരു വിഭാഗം തന്നെ തയ്യാറായി കഴിഞ്ഞു.
കൂടുതല്‍ പേര്‍ ഈ കമ്യൂണിറ്റിയുടെ ഭാഗമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കൂടുതല്‍ വിവരങ്ങള്‍ക്കായി
ഡീക്കൻ ജോസഫ് ഫിലിപ്പ് 07912 413445
തെരേസ മാത്യു 07701 015385
ക്രിസ്റ്റി ജെയിംസ് 07492 852642
സിജി വൈദ്യനാഥ് 07734303945
Email : [email protected]
join the WhatsApp group using the link below
https://chat.whatsapp.com/D5OGzHbc3OF503PvNGEysC
ന്യൂസ് ഡെസ്ക് മലയാളം യുകെ
മൂന്ന് ചാരിറ്റിക്കായി പണം സ്വരൂപിക്കാൻ 300 കിലോമീറ്ററിലധികം മൗണ്ടെയ്ൻ ബൈക്കിംഗ് നടത്തിയ മലയാളി യുവാക്കൾ ലോകമെങ്ങുമുള്ള മലയാളി യുവത്വത്തിന് മാതൃകയാവുകയാണ്. ‘റൂട്ട് 66’ എന്ന് പേരിട്ടിരിക്കുന്ന സാഹസിക യാത്ര നാല് ദിവസം ദൈർഘ്യമേറിയതായിരുന്നു. സ്റ്റോക്ക് ഓൺ ട്രെൻഡ് നിവാസിയും വിദ്യാർത്ഥിയുമായ സിബിൻ പടയാറ്റി സിറിയക്, സിറിൽ പടയാറ്റി സിറിയക്, ഡോൺ പോളി മാളിയേക്കൽ, ബിർമിങ്ഹാമിൽ നിന്നുള്ള ജിയോ ജിമ്മി മൂലംകുന്നവുമാണ് സാഹസിക യാത്രയിലൂടെ തങ്ങൾ സമ്പാദിച്ച പണം ചാരിറ്റിക്കായി കൈമാറിയത്. ആക്ഷൻ ചെസ്റ്റ്നട്ട് ലോഡ്ജ് (ഓർഫനേജ് ) ചെസ്റ്റർട്ടൺ, ജിഞ്ചർ ബ്രെഡ് സെൻറർ, സ്റ്റോക്ക് ഓൺ ട്രെന്റ് (ഡിസബിലിറ്റി ), ലുസ്കോ ജർമ്മൻ ഷെപ്പേർഡ് റെസ്ക്യൂ എന്നീ ചാരിറ്റികൾക്കാണ് തങ്ങൾക്ക് സംഭാവനയായി കിട്ടിയ 1500-ലധികം പൗണ്ട് യുവാക്കൾ തുല്യമായി വീതിച്ച് നൽകിയത്. നാലുപേരും സ്വന്തം അധ്വാനത്തിൽ നിന്ന് നേടിയ പണമാണ് യാത്രയുടെ ചെലവുകൾക്കായി വിനിയോഗിച്ചത് എന്ന പ്രത്യേകതയുമുണ്ട് .
സ്റ്റോക്ക് ഓൺ ട്രെന്റിൽ താമസിക്കുന്ന അങ്കമാലി കിടങ്ങൂർ സ്വദേശികളായ സിറിയക് ബിന്ദുമോൾ ദമ്പതികളുടെ മക്കളാണ് സിബിനും സിറിലും. സിറിൽ ബി എസ് സി നഴ്സിംഗ് വിദ്യാർത്ഥിയാണ്.
ജിയോ ജിമ്മി കീൽ യൂണിവേഴ്സിറ്റിയിൽ കമ്പ്യൂട്ടർ സയൻസിന് പഠിക്കുന്നു. കുട്ടനാട് സ്വദശിയായ ജിമ്മി മൂലംകുന്നം അനുമോൾ ദമ്പതികളുടെ മൂത്ത മകനാണ് ജിയോ.
ഡോൺ പോളി (BA Mangement & Finance) ഡിഗ്രിക്ക് പഠിക്കുന്നു. സ്റ്റോക്ക് ഓൺ ട്രെന്റിൽ തന്നെ താമസിക്കുന്ന പോളി ബിന്ദു ദമ്പതികളുടെ മകനാണ് ഡോൺ.
രണ്ടായിരത്തിൽ യു കെയിലേയ്ക്ക് കുടിയേറിയ മലയാളി സമൂഹം യുകെയുടെ സാമൂഹിക സാംസ്കാരിക രാഷ്ട്രീയ മണ്ഡലങ്ങളിൽ ഇടംപിടിച്ച കാഴ്ചകളാണ് ബ്രിട്ടനിലെങ്ങും കാണുന്നത്. എൻഎച്ച്എസിനെ സഹായിക്കാനായി യോർക്ക്ഷെയറിൽ നിന്നുള്ള മലയാളികളായ ജോജി തോമസും ഷിബു മാത്യുവും ലീഡ്സ് ലിവർപൂൾ കനാൽ തീരത്തുകൂടി സ്കിപ്ടൺ മുതൽ ലീഡ്‌സ് വരെയുള്ള മുപ്പത് മൈൽ ദൂരം നടന്ന് എൻഎച്ച്എസിൻ്റെ ചാരിറ്റി ഫണ്ടിലേയ്ക്ക് 5000 -പൗണ്ടിലധികം പണം സ്വരൂപിച്ചത് വാർത്തകളിൽ ഇടം പിടിച്ചിരുന്നു . മലയാളം യുകെയായിരുന്നു സ്പോൺസേർഡ് കനാൽ വാക്കിൻ്റെ മീഡിയാ പാട്ണർ.
യു.കെയിൽ 12നും 15നും ഇടയിൽ പ്രായമുള്ള സ്കൂൾ കുട്ടികൾക്ക് കോവിഡ് വാക്സിനേഷൻ അടുത്ത ആഴ്ച ആരംഭിക്കുമെന്ന് സർക്കാർ പ്രഖ്യാപിച്ചു. ഫൈസർ/ബയോടെക് വാക്സിനാണ് കുട്ടികളിൽ കുത്തിവെക്കുക. കുട്ടികളിൽ കോവിഡ് വാക്സിൻ കുത്തിവെക്കാൻ രാജ്യത്തെ നാല് ചീഫ് മെഡിക്കൽ ഓഫിസർമാർ നൽകിയ ഉപദേശം തിങ്കളാഴ്ച ചേർന്ന മന്ത്രിതല സമിതി അംഗീകരിച്ചിരുന്നതായി ആരോഗ്യ, സാമൂഹിക സുരക്ഷ വിഭാഗം (ഡി.എച്ച്.എസ്.സി) അറിയിച്ചു.
സ്കൂൾ കുട്ടികളിൽ വാക്സിൻ നൽകാനുള്ള ചീഫ് മെഡിക്കൽ ഓഫിസറുടെ ശിപാർശ അംഗീകരിച്ചതായി ഹെൽത്ത് സെക്രട്ടറി സാജദ് ജാവേദും വ്യക്തമാക്കി. രക്ഷിതാക്കളുടെ സമ്മതത്തോടെ ആയിരിക്കും കുട്ടികളിലെ വാക്സിനേഷൻ. പ്രത്യേക മാനസിക ആരോഗ്യ വിഭാഗം ഉൾെപ്പടെ വിപുലമായ സംവിധാനങ്ങളാണ് ഇതിനായി ഒരുക്കിയിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.
യുകെയിൽ ബൂസ്റ്റർ ഡോസും വാക്സിൻ പാസ്പോർട്ടും ക്വാറൻ്റീനുമായി വിൻ്റർ കോവിഡ് “പ്ലാൻ എ“ പ്രധാനമന്ത്രി ബോറിസ് ജോൺസൺ പാർലമെന്റിൽ അവതരിപ്പിച്ചു. മഹാമാരി ഒരു അപകട സാധ്യതയായി തുടരുന്നുവെന്നും അതിനാൽ തന്നെ കൂടുതൽ കരുതലുകൾ ഉണ്ടാകണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.
ക്രിസ്തുമസിന് മുൻപ് തന്നെ ദശലക്ഷക്കണക്കിന് ബൂസ്റ്റർ ജാബുകൾ പ്രായമായവർക്ക് നല്കുന്നതിനുളള പദ്ധതിയാണ് ആദ്യ പടി. അൻപത് വയസ്സിന് മുകളിലുള്ളവരെയാണ് ബൂസ്റ്റർ ജാബ് നൽകുന്നതിന് പരിഗണിക്കുക. അതേസമയം ചില ക്രമീകരണങ്ങൾക്കായി വാക്സിൻ പാസ്‌പോർട്ടുകൾ പോലുള്ള കരുതൽ നടപടികളും കൈക്കൊള്ളും.
“പ്ലാൻ എ” രൂപകൽപ്പന ചെയ്തിരിക്കുന്നത് എൻഎച്ച്‌എസിന് മേലുള്ള ജോലിഭാരം അമിതമാകുന്നത് തടയാനും പ്രതിരോധ കുത്തിവയ്പ്പുകളും പരിശോധനകളും പ്രോത്സാഹിപ്പിക്കാനുമാണ്. എൻഎച്ച്‌എസ് താങ്ങാവുന്നതിൽ കൂടുതൽ സമ്മർദ്ദത്തിലേക്ക് പോകുന്ന സാഹചര്യം ഉണ്ടായാൽ മാസ്കുകളും വർക്ക് ഫ്രം ഹോമും ഉൾപ്പെടെയുള്ള നിയന്ത്രണങ്ങൾ ഉൾപ്പെടെയുള്ള പ്ലാൻ ബിയും സർക്കാർ തയ്യാറാക്കിയിട്ടുണ്ട്.
ആരോഗ്യ സെക്രട്ടറി സാജിദ് ജാവിദ് പ്രഖ്യാപിച്ച ശരത്കാല -ശീതകാല പദ്ധതിയുടെ പ്ലാൻ എ പ്രകാരം, വാക്സിൻഎടുക്കാത്തവരെ സ്വയം നിരീക്ഷണത്തിൽ കഴിയാൻ പ്രോത്സാഹിപ്പിക്കുക. 12 മുതൽ 15 വയസ്സുവരെയുള്ള കുട്ടികൾക്ക് വാക്സിൻ നൽകുക, ദശലക്ഷക്കണക്കിന് ആളുകൾക്ക് ഒരു ബൂസ്റ്റർ ജബ് പ്രോഗ്രാം ആരംഭിക്കുക, തുടർച്ചയായ പരിശോധന, കേസുകൾ കണ്ടെത്തൽ, പോസിറ്റീവ് ആകുന്നന്നവർക്ക് സ്വയം ഒറ്റപ്പെടൽ എന്നിവ ഉൾപ്പെടും. ഉപഭോക്താക്കളുടെ വാക്സിനേഷൻ അല്ലെങ്കിൽ ടെസ്റ്റ് നില പരിശോധിക്കാൻ എൻഎച്ച്എസ് കോവിഡ് പാസ്പോർട്ട് ഉപയോഗിക്കുന്ന കാര്യം പരിഗണിക്കാനും ബിസിനസ്സുകളെ പ്രോത്സാഹിപ്പിക്കും.
എന്നാൽ വ്യാപനം രൂക്ഷമാകുകയും എൻഎച്ച്‌എസിൻ്റെ പ്രവർത്തനം അവതാളത്തിലാകുകയും ചെയ്യുന്ന സാഹചര്യം ഉണ്ടായാൽ നിർബന്ധിത വാക്സിൻ പാസ്പോർട്ടുകൾ ബഹുജന പരിപാടികൾക്കും മറ്റ് ക്രമീകരണങ്ങൾക്കും ഉപയോഗിക്കും. ചില സ്ഥലങ്ങളിൽ മുഖാവരണം നിയമപരമായി നിർബന്ധമാക്കും. കൂടാതെ വീട്ടിൽ നിന്ന് ജോലി ചെയ്യുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങളും ഈ പദ്ധതി പ്രകാരം നൽകും.
ഡോണിംഗ് സ്ട്രീറ്റ് വാർത്താ സമ്മേളനത്തിൽ പദ്ധതിയെക്കുറിച്ച് ചർച്ച ചെയ്ത ബോറിസ് ജോൺസൺ, പ്രതിരോധ കുത്തിവയ്പ്പുകൾ ഇതുവരെ നേടിയ നേട്ടങ്ങളെ സംരക്ഷിക്കുമെന്ന് തനിക്ക് ഉറപ്പുണ്ടെന്ന് പറഞ്ഞു. പ്രതിരോധ കുത്തിവയ്പ്പ് പരിപാടി യൂറോപ്പിലെ ഏറ്റവും സ്വതന്ത്ര സമൂഹങ്ങളിലൊന്നായി യുകെക്ക് തുടരാനാകുമെന്ന് പ്രതീക്ഷിക്കുന്നതായും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
ഏത് സാഹചര്യത്തിലാണ് പ്ലാൻ എയിൽ നിന്ന് കർശനമായ പ്ലാൻ ബിയിലേക്ക് നീങ്ങുന്നതെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക്, അപകടസാധ്യതകളും രോഗാവസ്ഥയും ആശുപത്രി സമ്മർദ്ദം പോലുള്ള ഘടകങ്ങളും പരിഗണിക്കുമെന്ന് അദ്ദേഹം സൂചിപ്പിച്ചു. രോഗം നിയന്ത്രിക്കാൻ പരിമിതമായ നിയന്ത്രണങ്ങൾ മാത്രമാണ് സർക്കാർ ആഗ്രഹിക്കുന്നത്.
ജനസംഖ്യയിൽ പലർക്കും ഒരു പരിധിവരെ പ്രതിരോധശേഷി ഉള്ളതിനാൽ, ജനങ്ങളോട് കരുതലോടെ പെരുമാറാൻ ആവശ്യപ്പെടുന്ന രീതിയിലുള്ള ചെറിയ മാറ്റങ്ങൾ രോഗം നിയന്ത്രിക്കുന്നതിൽ വലിയ സ്വാധീനം ചെലുത്തും. കഴിഞ്ഞ കാലത്തെ ലോക്ക്ഡൗണുകളിലേക്ക് തിരിച്ചുപോകേണ്ടതില്ല എന്ന ആത്മവിശ്വാസം ഇത് നൽകുമെന്നും ബോറിസ് ജോൺസൺ കൂട്ടിച്ചേർത്തു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ബെൽഫാസ്റ്റിൽ താമസിക്കുന്ന ജോബി തോമസിൻ്റെ ആകസ്മിക വിയോഗത്തിൻ്റെ ഞെട്ടലിലാണ് യുകെ മലയാളികൾ. 46 വയസ്സ് മാത്രമുള്ള ജോബി തോമസിൻ്റെ മരണം ഹൃദയാഘാതം മൂലമാണെന്നാണ് പ്രാഥമികനിഗമനം. ഇന്നലെ വൈകിട്ട് 7.20pm ന് ഭാര്യ റിനി നൈറ്റ് ഡ്യൂട്ടിക്ക് പോകാൻ തയ്യാറെടുക്കുന്ന അവസരത്തിലാണ് ജോബി തോമസിനെ അബോധാവസ്ഥയിൽ കാണുന്നത്. ആംബുലൻസ് വിളിച്ച് വരുത്തിയെങ്കിലും ജോബിയുടെ ജീവൻ രക്ഷിക്കാനാവാത്തതിൻ്റെ ദുഃഖത്തിലാണ് ബന്ധുക്കളും സുഹൃത്തുക്കളും. കാര്യമായ ആരോഗ്യപ്രശ്നങ്ങൾ ഒന്നും തന്നെ ജോബിയ്ക്ക് ഉണ്ടായിരുന്നില്ല.
മരണവിവരം അറിഞ്ഞ ആൻട്രിം മലയാളികൾ സഹായഹസ്തവുമായി ഓടിയെത്തി. വിവരമറിഞ്ഞ ഫാദർ ജെയിൻ പത്തുമണിയോടെ പരേതന്റെ ഭവനത്തിൽ എത്തിച്ചേർന്നു ഒപ്പീസും പ്രാർത്ഥനയും നടത്തുന്നതിന് നേതൃത്വം കൊടുത്തു. സ്ഥലത്തെത്തിയ പോലീസ്, ആംബുലൻസ് സർവീസ് എന്നിവർ ചേർന്ന് അടുത്തുള്ള ബെൽഫാസ്റ്റ് റോയൽ ആശുപത്രി മോർച്ചറിയിലേക്ക് മൃതദേഹം മാറ്റുകയും ചെയ്‌തു.
സംസ്‌കാര ചടങ്ങുകളുടെ സുഗമമായ നടത്തിപ്പിനായി ബെന്നി ജോർജിന്റെ നേതൃത്വത്തിൽ ഒരു കമ്മിറ്റി നിലവിൽ വന്നു. സംസ്കാര ചടങ്ങുകൾ സംബന്ധിച്ച കാര്യങ്ങൾ ഇന്ന് വൈകീട്ട് നടക്കുന്ന കമ്മിറ്റിയിൽ തീരുമാനിക്കപ്പെടും എന്നാണ് അറിയുന്നത്. എന്നിരുന്നാലും നാളെയോ മറ്റെന്നാളോ നടക്കുന്ന പോസ്റ്റുമോർട്ടതിനനുസരിച്ചു ചടങ്ങുകൾക്ക് മാറ്റങ്ങൾ ഉണ്ടാകുമെന്നാണ് കമ്മിറ്റി അറിയിച്ചിരിക്കുന്നത്. മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നില്ല എന്നാണ് കിട്ടുന്ന പ്രാഥമിക വിവരം.
മാടശ്ശേരി കുടുംബാംഗമായ ജോബി കേരളത്തിൽ അങ്കമാലി മൂക്കന്നൂർ സ്വദേശിയാണ്. ആന്‍ട്രിം ഏരിയാ ഹോസ്പിറ്റലില്‍ ജോലി ചെയ്യുന്ന റിനി ആണ് ജോബിയുടെ ഭാര്യ. മക്കളായ അനില എ ലെവലിലും ജോവിറ്റ പ്രൈമറി വിദ്യാർത്ഥിനിയുമാണ്.
മലയാളി അസോസിയേഷൻ ഓഫ് അൻട്രിം പ്രസിഡന്റ് ജെയിംസ് ജേക്കബ്, സെക്രട്ടറി സുബാഷ് സൈമൺ എന്നിവർക്കൊപ്പം ഓ ഐ സി സി നോർത്തേൺ അയർലൻഡ് പ്രസിഡന്റ് ചെറിയാൻ സ്കറിയ എന്നിവർ ജോബിയുടെ അകാല വേർപാടിൽ ദുഃഖവും അനുശോചനവും രേഖപ്പെടുത്തുകയുണ്ടായി.
ജോബി തോമസിൻ്റെ നിര്യാണത്തിൽ മലയാളം യുകെയുടെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
യുകെയിൽ അധികാരത്തിൽ എത്തിയാൽ തൊഴിലാളികൾക്ക് കൂടുതൽ അവകാശങ്ങൾ നൽകുമെന്ന പ്രഖ്യാപനവുമായി പ്രതിപക്ഷ നേതാവ് കീർ സ്റ്റാമർ. ലേബർ പാർട്ടിയുടെ പ്രഖ്യാപിത നയങ്ങളിലൊന്നായ 10 പൗണ്ട് മിനിമം വേതനം ഉറപ്പു നൽകിയ ലേബർ നേതാവ് അധികാരത്തിലെത്തി ആദ്യ ദിവസം തന്നെ എല്ലാ തൊഴിലാളികൾക്കും അന്യായമായ പിരിച്ചുവിടലിനെതിരെ സംരക്ഷണം നൽകാൻ നടപടിയെടുക്കുമെന്നും വാഗ്ദാനം നൽകി.
ടിയുസി കോൺഫറൻസിൽ നടത്തിയ പ്രസംഗത്തിൽ, ലേബർ നേതാവ് ദേശീയ ഇൻഷുറൻസ് വർദ്ധിപ്പിക്കാനുള്ള കൺസർവേറ്റീവിന്റെ പദ്ധതിയെ നിശിതമായി വിമർശിച്ചു. നിലവിലെ സർക്കാരിന്റെ കീഴിൽ രാജ്യത്തുടനീളമുള്ള തൊഴിലാളി കുടുംബങ്ങൾക്ക് ശമ്പള വർദ്ധനവ് ലഭിക്കില്ല, പക്ഷേ നികുതി വർദ്ധനവ് ലഭിക്കുമെന്ന് സർക്കാരിനെ വിമർശിച്ചുകൊണ്ട് അദ്ദേഹം തുറന്നടിച്ചു.
ഈ വേനൽക്കാലത്തിന്റെ തുടക്കത്തിൽ സ്റ്റാർമർ തന്റെ ഡെപ്യൂട്ടി ആഞ്ചല റെയ്‌നർ ആസൂത്രണം ചെയ്ത പദ്ധതികളാണ് കോൺഫറൻസിൽ അനാവരണം ചെയ്തത്, ഉയർന്ന മിനിമം വേതനവും പൂജ്യം മണിക്കൂർ കരാറുകളുടെ നിരോധനവും ഉൾപ്പെടെ ജെറമി കോർബിൻ കാലഘട്ടത്തിലെ പ്രധാന വാഗ്ദാനങ്ങൾ ഉൾപ്പെടെയാണ് തൊഴിലാളികൾക്ക് മുന്നിൽ സ്റ്റാമർ അവതരിപ്പിച്ചത്.
മിനിമം വേതന പ്രശ്നത്തിൽ ലേബർ വാഗ്ദാനം ചെയ്ത വർദ്ധനവ് പ്രകാരം ഒരു തൊഴിലാളിക്ക് പ്രതിവർഷം 2500 പൗണ്ട് ശമ്പള വർദ്ധനവ് ലഭിക്കും. എന്നാൽ അടുത്ത മാസം മുതൽ യൂണിവേഴ്‌സൽ ക്രെഡിറ്റിൽ വരുന്ന കുറവ് ദശലക്ഷക്കണക്കിന് ജനങ്ങൾക്ക് പ്രതിവർഷ വരുമാനത്തിൽ 1,040 പൗണ്ട് കുറവുണ്ടാക്കുമെന്നും സ്റ്റാമർ സൂചിപ്പിച്ചു. സർക്കാരിന്റെ ജനദ്രോഹപ്രവർത്തനങ്ങൾ അവസാനിപ്പിക്കണമെന്നും പ്രതിപക്ഷ നേതാവ് പ്രസംഗത്തിൽ ആവശ്യപ്പട്ടു.
അനവദ്യവും അനശ്വരവുമായ സുന്ദര ഗാന ശില്പങ്ങളാൽ അനുഭൂതികളുടെ പീലിത്തുമ്പുഴിഞ്ഞ് മലയാള മനസ്സുകളെ പുളകമണിയിച്ച മാന്ത്രിക പ്രതിഭയുടെ – ശ്രീ. ഗിരീഷ് പുത്തഞ്ചേരി യുടെ
സുവർണ്ണ തൂലിക നിശ്ചലമായിട്ട് നിരവധി വർഷങ്ങൾ കടന്നുപോയെങ്കിലും മണിവർണ്ണശലഭച്ചിറകിലെ രേണുക്കൾ പോലെ ആ അതുല്യപ്രതിഭാ വിലാസം നമ്മുടെയെല്ലാം കൺമുന്നിൽ ,ഹൃദയങ്ങളിൽ സ്വയം മിന്നിമിന്നി പ്രകാശിക്കുകയാണ്.
കവി, തിരക്കഥാകൃത്ത്, കഥാകാരൻ തുടങ്ങി സാഹിത്യത്തിന്റെ വിവിധ മേഖലകളിൽ കൈയൊപ്പു ചാർത്തിയ ബഹുമുഖപ്രതിഭയായിരുന്ന ഗാനരചയിതാവ്. ഗാന ശാഖയ്ക്ക് ഊർജ്ജവും ഉന്മേഷവും പകർന്ന തൂലികയിൽ നിന്ന് അനുപമങ്ങളായ എത്രയോ ഗാനസൂനങ്ങളാണ് വിടർന്നുല്ലസിച്ചത്.
പുളിക്കൂർ കൃഷ്ണപ്പണിക്കരുടെയും മീനാക്ഷിയമ്മയുടെയും മകനായി കോഴിക്കോട് ജില്ലയിലെ പുത്തഞ്ചേരിയിൽ 1961 മെയ് 1 നാണ് ഗിരീഷ് ജനിച്ചത്. പുത്തഞ്ചേരി ജി എൽ പി സ്ക്കൂൾ, മൊടക്കല്ലൂർ യു പി സ്ക്കൂൾ, പാലോറ ഹയർ സെക്കണ്ടറി, മീഞ്ചന്ത ഗവ ആർട്സ് കോളേജ് എന്നിവിടങ്ങളിലെ പഠന ശേഷം ആകാശവാണിക്കും കാസറ്റ് കമ്പനികൾക്കും വേണ്ടി പാട്ടുകളെഴുതിയാണ് അരങ്ങേറുന്നത്.
നിലാവിന്റെ നീലഭസ്മക്കുറി
പിന്നെയും പിന്നെയും
ആകാശദീപങ്ങൾ സാക്ഷി
കനകമുന്തിരികൾ
കണ്ണുംനട്ട് കാത്തിരുന്നിട്ടും
സൂര്യകിരീടം വീണുടഞ്ഞു
ഹരിമുരളീരവം
കളഭം തരാം
അമ്മമഴക്കാറിന്
മലയാളിയുടെ മനസ്സോ മനിക്കുന്ന ഗാനചക്രവർത്തി 344 ചലച്ചിത്രങ്ങളിൽ 1600 ലേറെ ഗാനങ്ങൾ രചിച്ചിട്ടുണ്ട്.
ഏഴുതവണ കേരള സംസ്ഥാന അവാർഡ്, നാലു പ്രാവശ്യം ഏഷ്യാനെറ്റ് അവാർഡ്, ഫിലിം ക്രിട്ടിക്സ് അവാർഡ്
അംഗീകാരങ്ങളുടെ പെരുമഴയാണ് ഗിരീഷിനെത്തേടി വന്നത്. കലാസപര്യയുടെ ഉച്ചസ്ഥായിയിൽ നിൽക്കുമ്പോൾ നാല്പത്തി ഒമ്പതാം വയസിൽ 2010 ഫെബ്രുവരി 10 ന് ആണ് ഗിരീഷ് പുത്തഞ്ചേരി വിടവാങ്ങിയത് .
പാട്ടിന്റെ പാലാഴിയിൽ പാൽനിലാവിന്റെ സുതാര്യസൗന്ദര്യം സമ്മേളിക്കുന്ന സമ്മോഹനമായ ദേവസംഗീതരാവുമായി ടീം നീലാംബരി കലാ സാംസ്കാരിക രംഗത്തെ പ്രമുഖരെ പങ്കെടുപ്പിച്ചു കൊണ്ട്
ഗിരീഷ് പുത്തഞ്ചേരിനൈറ്റ് സംഘടിപ്പിക്കുന്നു.
കളമധുരവും ആഹ്ലാദകവും മനോരഞ്ജകവുമായ ഭാവഗീതങ്ങളുടെ ഹൃദ്യമായ ഈണങ്ങളുമായി യു.കെ യിലെയും കേരളത്തിലെയും പ്രമുഖ ഗായകർ
മനസ്സും ശരീരവും ഹൃദ്യമായിണക്കി ഭാവസാന്ദ്രമായ നാട്യചലനങ്ങളിലൂടെ, മുദകളിലൂടെ, നവരസങ്ങളും പ്രതിഫലിക്കുന്ന വൈദഗ്ധ്യത്തോടെ നൃത്ത-നൃത്യങ്ങളുമായി ഭാവനതൊട്ടുണർത്തുന്ന നടനവൈഭവവുമായി അപ് സര നർത്തകിമാർ തുടങ്ങിയവർ അണിനിരക്കുന്നു
UK
St.Edwards School Hall,
POOLE. BH15 3HY ൽ
കലാസാംസ്ക്കാരിക രംഗത്തെ പ്രമുഖരെ പങ്കെടുപ്പിച്ചു കൊണ്ട്
ടീം നീലാംബരി
2021 ഒക്ടോബർ 16 ന്
രാത്രി/ വൈകിട്ട് — മുതൽ തുടർച്ചയായ ആറുമണിക്കൂർ
*ഗിരീഷ് പുത്തഞ്ചേരി .
നൈറ്റിന്റെ തിരശ്ശീല ഉയരുന്നു.
ആനന്ദരാവ്, ആഘോഷ രാവ്, ആഹ്ളാദ രാവ്,
ഇത് മലയാളത്തിന്റെ മധുരം
മലയാളിയുടെ ഹൃദയം.
ഈ ആറു മണിക്കൂർ ഉല്ലാസവേളയിലേക്ക്
കലാസ്വാദകരായ, കലയെ ഇഷ്ടമുള്ളവരായ എല്ലാവർക്കും യാതൊരുവിധ പാസുകളും ഇല്ലാതെ സൗജന്യമായി കടന്നുവരാം , സ്വാഗതം.
ആസ്വദിക്കൂ ……..
ആനന്ദിക്കൂ
വിശദവിവരങ്ങൾക്ക് ഞങ്ങളെ വിളിക്കൂ.
മനോജ് മാത്രാടൻ: +447474803080
സത്യനാരായണൻ കിഴക്കിനയിൽ +447958106310
ജെയ്സൻ ബത്തേരി
+447872938694
മഹേഷ് അലക്സ് +447846960618
ബോബി അഗസ്റ്റിൻ
+447412478781