Uncategorized

യോര്‍ക്ഷയറിലെ പ്രമുഖ മലയാളി അസ്സോസിയേഷനുകളില്‍ ഒന്നായ വെസ്റ്റ് യോര്‍ക്ഷയര്‍ മലയാളി അസ്സോസിയേഷന്റെ 2017ലേയ്ക്കുള്ള പുതിയ കമ്മറ്റി നിലവില്‍ വന്നു. ഇക്കഴിഞ്ഞ ഈസ്റ്റര്‍ വിഷു ആഘോഷ പരിപാടിയിലാണ് പുതിയ കമ്മറ്റി അധികാരമേറ്റത്. കമ്മറ്റിയംഗങ്ങളുടെ വിവരങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.
പ്രസിഡന്റ് സ്റ്റെനി ജോണ്‍, സെക്രട്ടറി ജോബി ജോസഫ്, വൈസ് പ്രസിഡന്റ് സിബി മാത്യൂ, ജോയിന്റ് സെക്രട്ടറി ബിന്‍സി സിജന്‍, ട്രഷറര്‍ സജി ആന്റണി, പ്രോഗ്രാം കോര്‍ഡിനേറ്റേഴ്‌സ് റീനാ കിഷോര്‍, സുജ സക്കറിയാ, സുനിത ജൂഡിന്‍, യൂത്ത് ആന്റ് ന്യൂ ഫാമിലി കോര്‍ഡിനേറ്റേഴ്‌സ് രാഘവേന്ദ്ര, ഷാരോന്‍ ഘാലിഫ് എന്നിവരാണ്.

WYMA രൂപപ്പെട്ട കാലം മുതല്‍ കലാ കായിക രംഗത്ത് നിരവധിയായ സംഭാവനകള്‍ നല്‍കി ജനശ്രദ്ധ നേടിയിരുന്നു. അതുപോലെ 2017 ലും വളരെ വിപുലമായ പരിപാടികളാണ് പുതിയ കമ്മറ്റി ഒരുക്കിയിരിക്കുന്നതെന്ന് സെക്രട്ടറി ജോബി ജോസഫ് പറഞ്ഞു.

ഈ ശനിയാഴ്ച ലെസ്റ്ററിലെ മെഹര്‍ സെന്ററില്‍ ആയിരക്കണക്കിന് യുകെ മലയാളികളെ സാക്ഷി നിര്‍ത്തി മലയാളം യുകെ എക്സല്‍ അവാര്‍ഡ് നൈറ്റിനും നഴ്സസ് ദിനാഘോഷത്തിനും തിരി തെളിയുമ്പോള്‍ യുകെ മലയാളികളുടെ ജനപ്രിയ ചാനലായ മാഗ്നാവിഷന്‍ ഓരോ നിമിഷവും പൂര്‍ണ്ണതയോടെ ഒപ്പിയെടുക്കുന്നു. മലയാളം യുകെ എക്സല്‍ അവാർഡ്‌ നിശയുടെ മീഡിയ പാർട്ണർ ആയ മാഗ്നാവിഷൻ ടിവി. അവാര്‍ഡ് നിശ പൂര്‍ണ്ണമായും സംപ്രേഷണം ചെയ്യാനുള്ള ദൃഡനിശ്ചയത്തിലാണ് ഒരുക്കങ്ങള്‍ നടത്തുന്നത്.

ഇതിനോടകം തന്നെ യുകെ മലയാളികൾക്കിടയിൽ സ്ഥാനം പിടിച്ചിരിക്കുന്ന മാഗ്നാവിഷൻ ടിവി മലയാളം യുകെ അവാർഡ്‌ നൈറ്റ്‌ 2017 അത്യാധുനികമായ 5 കാമറകൾ ഉപയോഗിച്ച്‌ മിഴിവോടെ പകർത്തി നിങ്ങളുടെ മുൻപിലെത്തിക്കുന്നു. പൂര്‍ണ്ണമായും യുകെയിൽ നിന്നും സംപ്രേഷണം നടത്തുന്ന മാഗ്നാവിഷൻ ടിവി ഇതിനോടകം തന്നെ ജനശ്രദ്ധ പിടിച്ചു പറ്റിയിട്ടുണ്ട്‌. പ്രധാനമായും യു.കെ, യൂറോപ്പ്‌ തുടങ്ങിയ പാശ്ചാത്യ രാജ്യങ്ങളിലുള്ള പ്രേക്ഷകർക്കായാണ്‌ ഈ ചാനൽ എങ്കിലും ലോകമെമ്പാടും ലഭ്യമാണെന്നതാണ്‌ മാഗ്നാവിഷന്റെ ഒരു പ്രത്യേകത.

ആപ്പിൾ, ആൻഡ്രോയിഡ്‌ ഫോണുകളിലും, ഇന്റർനെറ്റ്‌ ബ്രൗസേഴ്സ്‌ ഉള്ള എല്ലാ ഫോണുകളിലും, കമ്പ്യൂട്ടർ, സ്മാർട്ട്‌ ടിവികളിലും, റോക്കുബോക്സിലും മാഗ്നാവിഷൻ ടിവി ചാനൽ തികച്ചും സൗജന്യമായി ലഭ്യമാണ്‌. (www.magnavision.co.uk). നല്ല സംസ്കാരവും ജീവിത രീതികളും വിജ്ഞാനവും വിവരവും പകർന്നു നൽകുന്നതിൽ നവമാധ്യമങ്ങൾക്കുള്ള പങ്ക്‌ മനസ്സിലാക്കി ജീവിതമൂല്യങ്ങളെ മുറുകെ പിടിച്ചു കൊണ്ട്‌ സത്യത്തിലേയ്ക്കും അന്തസ്സിലേയ്ക്കും സേവനത്തിലേയ്ക്കും നയിക്കാനുതകുന്ന നല്ല പ്രോഗ്രാമുകൾ നിറഞ്ഞ ഒരു സെക്കുലർ ചാനലാണ്‌ മാഗ്‌നാവിഷൻ‌.

എല്ലാ വിഭാഗങ്ങളിൽപ്പെട്ടവർക്കും ഒരുപോലെ നന്മയുടെ, സ്നേഹത്തിന്റെ, ശാന്തിയുടെ സന്ദേശം പകരാൻ കഴിയുന്ന ഒരു നല്ല ചാനലാകാനാണ്‌ മാഗ്നാവിഷൻ ടിവി ആഗ്രഹിക്കുന്നത്‌‌. നല്ല ഗാനങ്ങൾ, സിനിമകൾ, ജീവിത വിജയത്തിനുതകുന്ന പരിപാടികൾ,  വിവിധ പഠന ക്ലാസ്സുകൾ, മറ്റുള്ളവർക്ക്‌ മാതൃകയായ്‌ തീർന്നിട്ടുള്ളവരുടെ ജീവിതാനുഭങ്ങൾ, വളർന്നു വരുന്ന കലാകാരന്മാർക്ക്‌ തങ്ങളുടെ കഴിവുകൾ മറ്റുള്ളവരുടെ മുൻപിൽ അവതരിപ്പിക്കുവാനുള്ള അവസരങ്ങൾ, കുട്ടികൾക്കും മാതാപിതാക്കൾക്കും ഉപകാരപ്രദമായ പരിപാടികൾ എന്നിവയാണ്‌ മാഗ്നാവിഷൻ ചാനൽ എന്ന ഈ ടിവി ചാനലിലൂടെ സാധ്യമാകുക. നല്ല ആശയങ്ങൾ, വാർത്തകൾ, അറിവു പകർന്നു നൽകുന്ന പരിപാടികളെല്ലാമാണ് ഈ ചാനലിൽ ഉൾക്കൊള്ളിക്കുന്നത്‌.

മലയാളം യുകെ അവാർഡ്‌ നൈറ്റ്‌ മാഗ്നവിഷന്‍ ടിവിയില്‍  സംപ്രേക്ഷണം ചെയ്യുന്ന സമയവും തീയതിയും പിന്നീട്‌ അറിയിക്കുമെന്ന് മാഗ്നാവിഷൻ ടിവി അറിയിച്ചു. പ്രശസ്ത സംവിധായകന്‍ വൈശാഖ് ആണ് മലയാളം യുകെ എക്സല്‍ അവാര്‍ഡ് നൈറ്റിന്റെ ഉദ്ഘാടകന്‍. വൈശാഖും കുടുംബവും അവാര്‍ഡ് നൈറ്റില്‍ പങ്കെടുക്കുന്നതിനായി ഇന്ന് യുകെയില്‍ എത്തിച്ചേരും. ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ മെത്രാന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പിതാവ് അവാര്‍ഡ് നൈറ്റില്‍ മുഖ്യാതിഥി ആയിരിക്കും. ഇടുക്കി എംപി ജോയ്സ് ജോര്‍ജ്ജ് വിശിഷ്ടാതിഥി ആയി പങ്കെടുക്കുന്ന ചടങ്ങില്‍ യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കലാകാരന്മാരും കലാകാരികളും മികച്ച പ്രോഗ്രാമുകള്‍ അവതരിപ്പിക്കുന്നു. ഒപ്പം യുകെ മലയാളി സമൂഹത്തില്‍ മികവ് തെളിയിച്ചവര്‍ ആദരിക്കപ്പെടുകയും ചെയ്യുന്നു.

Also Read:

മുരുകാ.. മുരുകാ.. പുലിമുരുകാ.. മലയാളം യുകെ എക്സൽ അവാർഡ് നൈറ്റിന് താരത്തിളക്കവുമായി ഫിലിം ഡയറക്ടർ വൈശാഖും കുടുംബവും എത്തും. ലെസ്റ്ററിൽ  ഒരുക്കങ്ങൾ പൂർത്തിയാവുന്നു. മലയാളി സമൂഹം ആവേശത്തിലേക്ക്.

നൃത്തച്ചുവടുകളില്‍ സോനയും, അലീനയും, അനീറ്റയും.. മലയാളം യുകെ അവാര്‍ഡ് നൈറ്റില്‍ ഒരു സാലിസ്ബറി തിളക്കം..

മിസ് മലയാളം യുകെ മത്സരത്തിനായി രാജകുമാരിമാർ ഒരുങ്ങുന്നു.  സ്റ്റേജിലെത്തുന്നവരിൽ ഇരട്ടകളും സഹോദരിമാരും. റാമ്പിൻറെ സൗന്ദര്യത്തെ എതിരേൽക്കാൻ ലെസ്റ്റർ കാത്തിരിക്കുന്നു. സമയ ക്ലിപ്തത പാലിക്കാനുറച്ച് പ്രോഗ്രാം കമ്മിറ്റി.

ഏഴു സ്വരങ്ങളും പെയ്തിറങ്ങും.. മലയാളം യുകെയുടെ അവാര്‍ഡ് നൈറ്റില്‍ പെയ്യുന്ന സംഗീതത്തില്‍ പ്രണയമുണ്ട്..!!

മലയാളം യു.കെ അവാര്‍ഡ് നൈറ്റിന് ആശംസകള്‍ നേര്‍ന്നു കൊണ്ട് ഫ്രാന്‍സിസ് ജോര്‍ജ്. മലയാളം യുകെയുടെ പ്രവര്‍ത്തനങ്ങള്‍ ജനഹൃദയങ്ങളില്‍ എത്തട്ടെയെന്നും മുന്‍ എം.പി.

മലയാളം യു കെ അവാര്‍ഡ് നൈറ്റില്‍ യോര്‍ക്ഷയറിന്റെ സംഗീതവും..

മലയാളം യുകെ അവാര്‍ഡ് നൈറ്റിന് ആശംസകള്‍ നേര്‍ന്ന് കൊണ്ട് കെ. എം. മാണി സംസാരിക്കുന്നു

മലയാളം യുകെ എക്‌സല്‍ അവാര്‍ഡ് നൈറ്റിന്റെ ഒരുക്കങ്ങള്‍ ലെസ്റ്ററില്‍ പുരോഗമിക്കുന്നു… യുകെമലയാളികള്‍ ആവേശത്തില്‍…

മോഡലിംഗ് – ഫാഷൻ രംഗത്തെ നാളെയുടെ രാജകുമാരിമാർ റാമ്പിൻെറ അകമ്പടിയോടെ മലയാളം യുകെ എക്സൽ അവാർഡ് നൈറ്റിൽ അണി നിരക്കും. “മിസ് മലയാളം യുകെ – 2017” മത്സരം പ്രഖ്യാപിച്ചു.

സ്റ്റേജിൽ നിറയുന്നത് 200 പ്രതിഭകൾ.. മലയാളം യുകെ എക്സൽ അവാർഡ് നൈറ്റിന് ഒരുക്കങ്ങൾ പൂർത്തിയാവുന്നു.. മിസ് മലയാളം യുകെ ഗ്രൂമിങ്ങ് സെഷൻ ഇന്ന്.. കലാ വിരുന്നിലേയ്ക്കുള്ള പ്രവേശനം സൗജന്യം..

മുഖ്യാതിഥി മാർ ജോസഫ് സ്രാമ്പിക്കൽ.. ആതിഥ്യമരുളുന്നത് എല്‍കെസി.. മലയാളം യുകെ ‘എക്സൽ’ അവാർഡ് നൈറ്റും നഴ്സസ് ദിനാഘോഷവും മെയ് 13 ന് ലെസ്റ്ററിലെ മെഹർ സെൻററിൽ.

ഒന്നാമതെത്തിയത് ഷെറിൻ ജോസ് ലിങ്കൺ ഷയർ.. പ്രസ്റ്റണിലെ ബീനാ ബിബിൻ രണ്ടാമത്‌.. ബർമ്മിങ്ങാമിന് അഭിമാനമായി ബിജു ജോസഫും.. മലയാളം യുകെ നടത്തിയ ലേഖന മത്സരത്തെ മലയാളികൾ ആവേശത്തോടെ സ്വീകരിച്ചപ്പോൾ ഇവർ വിജയികൾ.

നഴ്സിംഗ് രംഗത്ത് ജോലി ചെയ്യുന്നവർക്കായി ലേഖന മത്സരം. യുകെയിലെ എല്ലാ മലയാളി അസോസിയേഷനുകൾക്കും ക്ലബ്ബുകൾക്കും വ്യക്തികൾക്കും  മലയാളം യുകെ “എക്സൽ” അവാർഡ് നൈറ്റിലേക്ക് ക്ഷണം ഉണ്ടാകും.

മലയാളം യുകെയും ലെസ്റ്റർ കേരള കമ്മ്യൂണിറ്റിയും ഒരുമിക്കുന്നു. മലയാളം യുകെ “എക്സൽ” അവാർഡ് നൈറ്റും നഴ്സസ് ദിനാഘോഷവും മെയ് 13 ന്. പ്രതിഭാ സംഗമവും കലാവിരുന്നും ലെസ്റ്ററിൽ ആവേശത്തിരയിളക്കും.

റജി നന്തികാട്ട്

യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയണിന്റെ ഈ വര്‍ഷത്തെ കായികമേള 2017 മെയ് 20 ശനിയാഴ്ച സൗത്തെന്‍ഡിലെ ലെഷര്‍ ആന്‍ഡ് ടെന്നീസ് ക്ലബ്ബില്‍ വച്ച് നടത്തപ്പെടും. രാവിലെ 11 മണിക്ക് ആരംഭിക്കുന്ന കായികമേളയ്ക്ക് ആതിഥേയത്വം വഹിക്കുന്നത് സൗത്തെന്‍ഡ് മലയാളി അസോസിയേഷനാണ്. കായികമേളയില്‍ റീജിയണിലെ എല്ലാ അംഗ അസോസിയേഷനുകളും പങ്കെടുക്കുമെന്ന് റീജിയന്‍ പ്രസിഡണ്ട് രഞ്ജിത്കുമാര്‍ പറഞ്ഞു.

ലോകോത്തര നിലവാരമുള്ള സിന്തറ്റിക് ട്രാക്കോട് കൂടിയ കായികവേദി മത്സരാര്‍ത്ഥികള്‍ക്ക് മെച്ചപ്പെട്ട പ്രകടനം നടത്തുവാന്‍ സഹായിക്കും. യുക്മ നാഷണല്‍ കായികമേളയുടെ നപടിക്രമങ്ങള്‍ പാലിച്ചുകൊണ്ട് നടത്തപ്പെടുന്ന കായികമേള വന്‍ വിജയമാക്കുന്നതിന് സൗത്തെന്‍ഡ് മലയാളി അസോസിയേഷന്‍ പ്രസിഡണ്ട് വിനി കുന്നത്ത്, സെക്രട്ടറി ജിസ് ജോസ്, ട്രഷറര്‍ ജോബി ബേബി ജോണ്‍ എന്നിവരോടൊത്ത് റീജിയണല്‍ കമ്മറ്റി അംഗങ്ങളായ ഷാജി വര്‍ഗീസും ജിജി നട്ടാശ്ശേരിയും ചേര്‍ന്ന് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്.

റീജിയണല്‍ കായികമേളയില്‍ വ്യക്തിഗത ഇനങ്ങളില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടുന്നവര്‍ക്കും ടീം ഇനങ്ങളില്‍ ഒന്നും രണ്ടും സ്ഥാനം നേടുന്നവര്‍ക്കും യുക്മ ദേശീയ കായികമേളയില്‍ പങ്കെടുക്കുവാന്‍ സാധിക്കും. റീജിയണല്‍ കായികമേളയുടെ നടപടി ക്രമങ്ങളും മറ്റു വിശദ വിവരങ്ങളും ഇതിനോടകം അസോസിയേഷനുകളെ അറിയിച്ചുകഴിഞ്ഞു. റീജിയണല്‍ കായികമേള കാണുന്നതിനും മത്സരാര്‍ത്ഥികളെ പ്രോത്സാഹിപ്പിക്കുന്നതിനും എല്ലാവരെയും സ്വാഗതം ചെയ്യുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക് റീജിയണ്‍ സെക്രട്ടറി ജോജോ തെരുവനുമായി (07753329563 ) ബന്ധപ്പെടാവുന്നതാണ്

ഭൂമിയെ ഒന്നാകെ നിമിഷങ്ങള്‍ക്കകം വിഴുങ്ങാന്‍ ശേഷിയുള്ള കോസ്മിക് സുനാമിക്ക് സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി ശാസ്ത്രജ്ഞര്‍. നമ്മുടെ ക്ഷീരപഥത്തിന് സമീപത്തുള്ള പെര്‍സിയൂസ് സൗരയൂഥത്തില്‍ ഉടലെടുത്ത ഭീമന്‍ കോസ്മിക് സുനാമിയാണ് ഭൂമിക്കാകെ ഭീഷണിയാകുമെന്ന് നാസയിലെ ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കുന്നത്.

രണ്ട് ലക്ഷം പ്രകാശ വര്‍ഷം വലിപ്പമുള്ള ഈ കോസ്മിക് സുനാമിയുടെ ഭീകരത കണക്കാക്കുക തന്നെ എളുപ്പമല്ല. ഭൂമിയും മറ്റ് ഗ്രഹങ്ങളും ഉള്‍ക്കൊള്ളുന്ന ക്ഷീരപഥത്തിന്റെ രണ്ടിരട്ടി വരും ഈ കൊലകൊല്ലി പ്രപഞ്ച സുനാമിയെന്നാണ് കരുതുന്നത്. ഇതിനര്‍ഥം കണ്ണടച്ചു തുറക്കുന്ന നേരം കൊണ്ട് ഭൂമിയെ ഒന്നാകെ നശിപ്പിക്കാനുള്ള ശേഷി ഇതിനുണ്ടെന്നാണ്.
റോയല്‍ അസ്‌ട്രോണമിക്കല്‍ സൊസൈറ്റിയുടെ ജേണലിലാണ് ഈ ഞെട്ടിക്കുന്ന പഠനവിവരങ്ങളുള്ളത്. നൂറുകണക്കിന് കോടി വര്‍ഷങ്ങള്‍ക്ക് മുമ്പ് പെര്‍സിയൂസ് സൗരയൂഥത്തോട് മറ്റൊരു ചെറു സൗരയൂഥം കൂട്ടിയിടിച്ചതിനെ തുടര്‍ന്നാണ് ഈ ഊര്‍ജ്ജപ്രവാഹം ആരംഭിച്ചതെന്നാണ് കരുതുന്നത്. നാസയുടെ ഗൊദാര്‍ദ് സ്‌പേസ് ഫ്‌ളൈറ്റ് സെന്ററിലെ സ്റ്റീഫന്‍ വാക്കര്‍ പറയുന്നത് പേര്‍സിയൂസ് അസാധാരണമാം വിധം തിളക്കമുള്ള സൗരയൂഥമായതിനാല്‍ ഈ പ്രവര്‍ത്തനങ്ങള്‍ എക്‌സ്‌റേ നിരീക്ഷണ സംവിധാനമായ ചാന്ദ്രയില്‍ പതിഞ്ഞെന്നാണ്.
പെര്‍സിയൂസ് സൗരയൂഥത്തില്‍ കണ്ടെത്തിയ കോസ്മിക് സുനാമിയുടെ വലിപ്പം ഇപ്പോഴും വര്‍ധിക്കുന്നുവെന്നതാണ് ആശങ്കപ്പെടുത്തുന്ന മറ്റൊരു കാര്യം. ഭൂമിയുടെ കാന്തിക മണ്ഡലത്തിലുണ്ടായ വിള്ളല്‍ കഴിഞ്ഞ വര്‍ഷവും ഇത്തരത്തിലൊര ഭീതിക്ക് കാരണമായിരുന്നു. ഈ വിള്ളലിലൂടെ അപകടകരമായ കോസ്മിക് തരംഗങ്ങള്‍ ഭൂമിയിലെത്തുമെന്നായിരുന്നു പേടിക്ക് കാരണമായത്.

ലണ്ടന്‍: യൂറോപ്യന്‍ യൂണിയന്റെ കെട്ടുറപ്പിനെ പിന്തുണയ്ക്കുന്ന ഇമ്മാനുവല്‍ മാക്രോണ്‍ ഫ്രഞ്ച് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പട്ടതില്‍ യൂറോപ്യന്‍ യൂണിയന് ആശ്വാസം. ലീ പെന്‍ തെരഞ്ഞെടുക്കപ്പെട്ടാല്‍ ബ്രിട്ടന്റെ പാത പിന്തുടരുമോ എന്ന ആശങ്ക നിലവിലുണ്ടായിരുന്നു. ഈ ആശങ്കയ്ക്കാണ് മാക്രോണ്‍ തെരഞ്ഞെടുക്കപ്പെട്ടതോടെ വിരാമമായത്. പ്രസിഡന്റ് സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ട മാക്രോണിനെ അഭിനന്ദിക്കാന്‍ ആദ്യം രംഗത്തെത്തിയ രാഷ്ട്രത്തലവന്‍മാരില്‍ പ്രധാനമന്ത്രി തെരേസ മേയ് ആയിരുന്ന പ്രമുഖ എന്നതും ശ്രദ്ധേയമായി. ഇരു രാജ്യങ്ങളും തമ്മിലുള്ള ഭാവിബന്ധങ്ങള്‍ ശക്തമാകുമെന്ന ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചുകൊണ്ടായിരുന്നു ഡൗണിംഗ് സ്ട്രീറ്റിന്റെ പ്രസ്താവന.

ബ്രിട്ടന്റെ ഏറ്റവും അടുത്ത സഖ്യകക്ഷിയാണ് ഫ്രാന്‍സ് എന്നും ഒട്ടേറെ കാര്യങ്ങളില്‍ ഒരുമിച്ച് പ്രവര്‍ത്തിക്കാനാകുമെന്നും പ്രസ്താവന പറയുന്നു. യൂറോപ്പിന്റെ ഭാവി നിര്‍ണ്ണയിക്കാന്‍ ഫ്രഞ്ച് ജനത തയ്യാറായതില്‍ സന്തോഷമുണ്ടെന്നായിരുന്നു യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റ് ജീന്‍ ക്ലോദ് ജങ്കര്‍ പറഞ്ഞത്. ശക്തമായ യൂറോപ്പിനായി ഒരുമിച്ച് പ്രവര്‍ത്തിക്കാമെന്ന് ജങ്കര്‍ പ്രസ്താവനയില്‍ പറഞ്ഞു. ജര്‍മന്‍ ചാന്‍സലര്‍ ആന്‍ജല മെര്‍ക്കലും യൂറോപ്പിന്റെ കെട്ടുറപ്പിനെ മാക്രോണ്‍ അധികാരത്തിലെത്തിയത് വളരെയേറെ സഹായിക്കുമെന്നാണ് പറഞ്ഞത്.

യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പുറത്തേക്ക് പോകുന്ന ബ്രിട്ടനോട് മാക്രോണിന്റെ നിലപാട് എന്തായിരിക്കും എന്നത് ഇനിയും അറിയാനിരിക്കുന്നതേയുള്ളു. ബ്രെക്‌സിറ്റ് ചര്‍ച്ചകളില്‍ ഫ്രാന്‍സ് സ്വീകരിക്കുന്ന നിലപാടുകളും ഈ ബന്ധത്തെ നിര്‍ണ്ണയിക്കും. യൂറോപ്യന്‍ രാജ്യങ്ങളില്‍ ഏറ്റവുമടുത്ത വാണിജ്യ, നയതന്ത്ര ബന്ധങ്ങള്‍ പുലര്‍ത്തുന്ന ഈ അയല്‍രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധത്തെയും ഇനി ബ്രെക്‌സിറ്റ് നിലപാടുകളായിരിക്കും നിര്‍ണ്ണയിക്കുക.

റോയ് മാത്യു

നോര്‍ത്താംപ്ടണ്‍ ചിലങ്ക ഫാമിലി ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ഈസ്റ്റര്‍ വിഷു പരിപാടികള്‍ ഏപ്രില്‍ 23ന് ആഘോഷിച്ചു. ചിലങ്കയിലെ കലാകാരന്മാരുടെ നേതൃത്വത്തില്‍ വിവിധയിനം കലാപരിപാടികള്‍ അരങ്ങേറയി. കുട്ടികള്‍ക്കായുള്ള വിവിധ മത്സരങ്ങളും, ‘അച്ഛനുറങ്ങാത്ത വീട്’ എന്ന നാടകവും പ്രത്യേക ശ്രദ്ധ പിടിച്ചു പറ്റി. അതോടൊപ്പം ‘ഉപഹാര്‍ ‘ എന്ന ചരിറ്റി സംഘടനയുമായി ചേര്‍ന്ന് സ്‌റ്റെം സെല്‍ ദാനത്തിനായി ഒരു ക്യാമ്പയിനും അന്നേ ദിവസം നടത്തി. ഒരു പ്രത്യേക രോഗത്താല്‍ വലയുന്ന ജെയിംസ് ജോസ് എന്ന ചെറുപ്പക്കാരന്റെ ജീവന്‍ രക്ഷിക്കാന്‍ തങ്ങളെക്കൊണ്ടാവും വിധം പങ്കാളികളാകാന്‍ ശ്രമിക്കുകയാണ് ഇതിലൂടെ ചെയ്യുന്നതെന്ന് പ്രസിഡന്റ് ടോമി ഏബ്രഹാമും സെക്രട്ടറി സജി മാത്യുവും പറഞ്ഞു. ‘ഉപഹാര്‍’ ഭാരവാഹികള്‍ ചിലങ്കയുടെ അംഗങ്ങളില്‍ നിന്നും ലഭിച്ച വലിയ സഹകരണത്തില്‍ നന്ദി രേഖപ്പെടുത്തി. വിവിധ സംഘടകളുമായി ഒരുമിച്ച് ഇത്തരം ചാരിറ്റി പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോകുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

കനേഷ്യസ് അത്തിപ്പൊഴിയില്‍

ജന്മ നാടിന്റെ ഓര്‍മ്മകളുമായി, മറുനാട്ടില്‍ നാടന്‍ കലകളുടെ പൂരവുമായി, കടലും കായലും വലം വെച്ച് നൃത്തം ചെയ്യുന്ന തിരുവിതാംകൂറിന്റെ തലയെടുപ്പായ ചേര്‍ത്തലയുടെ മക്കള്‍ മൂന്നാമത് സംഗമത്തിനായി സ്റ്റോക്ക് ഓണ്‍ ട്രെന്റിലേക്ക്. ജൂണ്‍ 24 ശനിയാഴ്ച സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ ബ്രാഡ്‌വെല്‍ കമ്മ്യൂണിറ്റി സെന്ററില്‍ യുകെയിലെ ചേര്‍ത്തല നിവാസികള്‍ മൂന്നാമത് സംഗമത്തിനായി ഒന്നിച്ചു കൂടും. സ്‌കൂള്‍, കോളേജ് കാലഘട്ടത്തിലെ ഓര്‍മ്മകളും, നാട്ടു വിശേഷങ്ങളും ഒപ്പം ചാരിറ്റിയുടെ മഹനീയ സന്ദേശവും പകര്‍ന്നു കൊണ്ട് കഴിഞ്ഞ സംഗമത്തില്‍ അംഗങ്ങള്‍ കൈപ്പറ്റിയ ചാരിറ്റി ബോക്‌സില്‍ സമാഹരിച്ച പണം സംഗമ വേദിയില്‍ എത്തിച്ച്, അത് അര്‍ഹമായ കരങ്ങളില്‍ ഏല്‍പ്പിച്ചു മാതൃകയാകാനും ചേര്‍ത്തല സംഗമം ഒരുങ്ങുകയാണ്.

മറ്റു അസോസിയേഷന്‍, സംഗമ രീതികളില്‍ നിന്നും വ്യത്യസ്തമായി
നാട്ടുകാര്‍ തമ്മിലുള്ള ഊഷ്മളമായ ബന്ധം കെട്ടി ഉറപ്പിക്കുകയാണ് ഒത്തു കൂടലിലൂടെ സംഗമം ശ്രമിക്കുന്നത്. പല കൂട്ടായ്മകളും ഒറ്റ ദിവസത്തെ ഒത്തുകൂടലില്‍ അവസാനിക്കുന്ന കാഴ്ചയാണ് ഇന്ന് നമ്മള്‍ കണ്ടു കൊണ്ടിരിക്കുന്നത്. അതിനു വിപരീതമായി നാട്ടുകാര്‍ തമ്മില്‍ നിരന്തര ബന്ധവും പരസ്പര സഹകരണവും ഊട്ടയുറപ്പിക്കുന്ന തരത്തിലാണ് ചേര്‍ത്തല സംഗമം പ്രവര്‍ത്തിക്കുന്നത്. വരും വര്‍ഷങ്ങളില്‍ പ്രവര്‍ത്തന മേഖല വിപുലീകരിക്കുവാനുള്ള ശ്രമത്തിലാണ് ചേര്‍ത്തലക്കാര്‍. യുകെയിലെ കലാസാംസ്‌കാരിക, പൊതു സംഘടനാ രംഗത്തുള്ള മികച്ച വ്യക്തിത്വങ്ങള്‍ ചേര്‍ത്തല സംഗമത്തിന്റെ വലിയ മുതല്‍ കൂട്ടാണ്.

ദേശാന്തരങ്ങള്‍ കടന്ന് ജീവിതം കെട്ടിപ്പടുക്കുവാന്‍ മറുനാട്ടിലെത്തിയ യുകെ മലയാളികള്‍ ഓരോരുത്തരും എന്നും നെഞ്ചോട് ചേര്‍ത്ത് നിര്‍ത്തുന്ന ഒന്നാണ് നമ്മുടെ നാടിന്റെ ഓര്‍മ്മകളും ചിന്തകളും. നാടന്‍ കലാരൂപങ്ങളും സംഗീത നൃത്ത വിസ്മയങ്ങളുമായി മൂന്നാമത് ചേര്‍ത്തല സംഗമം അവിസ്മരണീയമായ ഒരു ദിനമാക്കി മാറ്റുവാനുള്ള ഒരുക്കത്തിലാണ് ചേര്‍ത്തല സംഗമം ഭാരവാഹികള്‍. എല്ലാ ചേര്‍ത്തല നിവാസികളെയും സംഗമത്തിലേക്ക് സ്‌നേഹപൂര്‍വ്വം ക്ഷണിക്കുന്നതായും, ഇനിയും സംഗമത്തെ കുറിച്ച് അറിയാത്ത ചേര്‍ത്തല നിവാസികള്‍ യുകെയില്‍ ഉണ്ടെങ്കില്‍ ഇതൊരറിയിപ്പായി സ്വീകരിച്ചു മൂന്നാമത് സംഗമം ഒരു വലിയ വിജയമാക്കി തീര്‍ക്കണമെന്ന് സംഗമം ഭാരവാഹികള്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക.
കനേഷ്യസ് അത്തിപ്പൊഴിയില്‍ -07737061687മനോജ് ജേക്കബ് -07986244923

സണ്ണി പത്തനംതിട്ട

മാവേലിക്കര: ബ്രട്ടനിലെ സാമൂഹ്യ-സാംസ്‌കാരിക സംഘടനയായ ലണ്ടന്‍ മലയാളി കൗണ്‍സില്‍ അഭിപ്രായ വോട്ടെടുപ്പിലൂടെ സമാന്തര വിദ്യാഭ്യാസ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന അദ്ധ്യാപകര്‍ക്ക് ഏര്‍പ്പെടുത്തിയ 2016-ലെ വിദ്യാഭ്യാസ അവാര്‍ഡിന് കരിമുളയ്ക്കല്‍ മാസ്റ്റേഴ്‌സ് കോളേജ് പ്രിന്‍സിപ്പല്‍ ജി. സാം അര്‍ഹനായി. എസ്. മധുകുമാറിന്റെ അദ്ധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ കഴിഞ്ഞ നാല്പതു വര്‍ഷമായി സമാന്തര വിദ്യാഭ്യാസരംഗത്തും സാമൂഹ്യ-സാംസ്‌കാരിക-ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും നിറസാന്നിദ്ധ്യമായി പ്രവര്‍ത്തിക്കുന്ന സാം പതിനായിരകണക്കിന് വിദ്യാര്‍ത്ഥികള്‍ക്ക് താന്‍ പഠിപ്പിച്ചുതീര്‍ത്ത സമഗ്രപാഠങ്ങള്‍ നല്‍കിയ ഒരു വെളിച്ചമായി ഞാന്‍ ഈപുരസ്‌കാരത്തെ കാണുന്നുവെന്ന് ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ചുകൊണ്ട് പ്രശസ്ത സാഹിത്യകാരന്‍ കാരൂര്‍ സോമന്‍ പറഞ്ഞു.

നല്ല അദ്ധ്യാപകര്‍ എന്നും നല്ല വിദ്യാര്‍ത്ഥികളെ സൃഷ്ടിക്കുമെന്നും അതിന് സാറിന്റെ അദ്ധ്യാപക ജീവിതം സര്‍വ്വതാ വിജയം കണ്ടിരിക്കുന്നു. അവഗണന നേരിടുന്ന സമാന്തര വിദ്യാഭ്യാസമേഖലക്ക് ഈ അവാര്‍ഡ് ഒരു പുത്തന്‍ ഉണര്‍വ്വായിരിക്കുമെന്നും അതിന് ലണ്ടന്‍ മലയാളി കൗണ്‍സില്‍ മുന്നോട്ട് വന്നതില്‍ സന്തോഷമുണ്ടെന്നും പുരസ്‌കാരം നല്കികൊണ്ട് മാവേലിക്കര എം.എല്‍.എ. ആര്‍. രാജേഷ് അഭിപ്രായപ്പെട്ടു.

ലണ്ടന്‍ മലയാളി കൗണ്‍സില്‍ വൈസ് പ്രസിഡന്റ് സി.എ. ജോസഫ് 25000/- രൂപയുടെ ചെക്കും സാറിന് കൈമാറി. സ്ഥലത്തെ രാഷ്ട്രീയ സാമൂഹ്യ രംഗത്തുള്ളവരായ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, മെമ്പര്‍ ലില്ലിഗോപാലകൃഷ്ണന്‍, സ്വപ്ന, നിഷ, ഫിലിപ്പ് ഉമ്മന്‍ തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു. എം.എസ്. സലാമത്ത് സ്വാഗതവും അഡ്വ: അനില്‍ബാബു നന്ദിയും അറിയിച്ചു.

വീടിനുള്ളില്‍ തലയിടിച്ച് വീണതിനെ തുടര്‍ന്ന് മലയാളി യുവതി നിര്യാതയായി. കേംബ്രിഡ്ജിന് സമീപം ലൂട്ടനില്‍ താമസിച്ചിരുന്ന ജിന്‍സി ഷിജു (21) ആണ് അപകടത്തെ തുടര്‍ന്ന് മരണമടഞ്ഞത്. കേംബ്രിഡ്ജ് ആദം ബ്രൂക്ക് ഹോസ്പിറ്റലില്‍ വച്ചായിരുന്നു മരണം. ബെഡ്ഫോര്‍ഡ്ഷയര്‍ യൂണിവേഴ്സിറ്റിയില്‍ ഉപരി പഠനത്തിനായി എത്തിയ ജിന്‍സി ഷിജു ബുധനാഴ്ച വൈകുന്നേരം ഭക്ഷണം കഴിഞ്ഞതിന് ശേഷം ഉറങ്ങുന്നതിനായി മുകള്‍ നിലയിലേക്ക് പോകുന്നതിനിടയില്‍ കാല്‍ വഴുതി വീഴുകയായിരുന്നു. മുകള്‍ നിലയിലേക്ക് കയറി പോകുന്നതിനിടയില്‍ സ്റ്റെയര്‍കേസ് കയറുന്നതിനിടയില്‍ ഉണ്ടായ വീഴ്ചയില്‍ തല ശക്തമായി ഇടിച്ചതിനെ തുടര്‍ന്ന് ജിന്‍സി അബോധാവസ്ഥയില്‍ ആവുകയായിരുന്നു. ഉടന്‍ തന്നെ ജിന്‍സിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ആ ജീവന്‍ തിരിച്ച് പിടിക്കാന്‍ മെഡിക്കല്‍ സയന്‍സിന് സാധിച്ചില്ല.

സ്റ്റുഡന്റ് വിസയില്‍ എത്തിയ ജിന്‍സിയുടെ ഭര്‍ത്താവ് ഷിജുവിനും വിസ ലഭിച്ചതിനെ തുടര്‍ന്ന് ഇന്ന് യുകെയില്‍ എത്തിയിരുന്നു. എയര്‍പോര്‍ട്ടില്‍ നിന്നും നേരെ ആശുപത്രിയില്‍ എത്തിചേര്‍ന്ന ഷിജുവിന് അബോധാവസ്ഥയില്‍ കഴിയുന്ന ജിന്‍സിയെ ആണ് കാണാന്‍ സാധിച്ചത്. ജിന്‍സിയെ ജീവിതത്തിലേക്ക് തിരികെ കൊണ്ട് വരാന്‍ സാധിക്കില്ല എന്ന് മനസ്സിലായതിനെ തുടര്‍ന്ന് മെഡിക്കല്‍ സംഘം ഷിജുവിനെ അക്കാര്യം പറഞ്ഞ് മനസ്സിലാക്കി ജീവന്‍ രക്ഷാ ഉപകരണങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തുകയായിരുന്നു.

തല ഇടിച്ച് വീണതിനെ തുടര്‍ന്ന് തലയ്ക്കുള്ളില്‍ ഉണ്ടായ ആന്തരിക രക്തസ്രാവമാണ് ജിന്‍സിയുടെ മരണത്തിന് കാരണം. അപകടം നടന്ന്‍ അധികം താമസിക്കാതെ തന്നെ ജിന്‍സിയെ ലൂട്ടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും നില ഗുരുതരമായതിനാല്‍ കൂടുതല്‍ സൌകര്യങ്ങള്‍ ഉള്ള കേംബ്രിഡ്ജ് ആദം ബ്രൂക്ക് ഹോസ്പിറ്റലില്‍ എത്തിക്കുകയായിരുന്നു.

ജിന്‍സിയുടെ കുടുംബം പൂനയില്‍ ആണ് താമസിക്കുന്നത്. 2016 ഡിസംബറില്‍ ആയിരുന്നു ജിന്‍സിയും ഷിജുവും തമ്മിലുള്ള വിവാഹം. മൂന്ന് മാസങ്ങള്‍ക്ക് മുന്‍പാണ് ജിന്‍സി യുകെയില്‍ എത്തിയത്. ഇവിടെ ഷിജുവിന്റെ സഹോദരന്‍ ബൈജുവിന്‍റെ വീട്ടില്‍ ആയിരുന്നു ജിന്‍സി താമസിച്ചിരുന്നത്.

റോയ് മാത്യു

ഇടുക്കി ജില്ലാ സംഗമത്തിന്റെ ആറാമത് വാര്‍ഷികത്തോടനുബന്ധിച്ച് ഇടുക്കിയുടെ ജനപ്രതിനിധി ജോയിസ് ജോര്‍ജ് എംപി കുടുംബസമേതം യുകെയില്‍ എത്തിചേര്‍ന്നു. ഇവരെ സംഗമത്തിന്റെ മെമ്പര്‍മാരായ ബിനോയി, അജു, മാത്യു എന്നിവര്‍ കുടുംബ സമേതം ഹീത്രൂ എയര്‍ പോര്‍ട്ടില്‍ സ്വീകരിച്ചു. ആറാമത് ഇടുക്കി ജില്ലാ സംഗമത്തിന്റെ എല്ലാവിധമായ ഒരുക്കങ്ങളും പൂര്‍ത്തിയായി. രാവിലെ കൃത്യം 9 മണി മുതല്‍ രജിസ്്രേടഷന്‍ ആരംഭിക്കുന്നതാണ്. ബര്‍മിങ്ങ്ഹാം നൈസിന്റെ കലാപരിപാടികള്‍ അരങ്ങേറും. അതോടൊപ്പം ഏഷ്യാനെറ്റിന്റെ പ്രോഗ്രാമായ യൂറോപ്പ് മലയാളി ജേര്‍ണലിന്റെ ടോക്ക് ഷോയും ഉണ്ടായിരിക്കുന്നതാണ്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും നിരവധി കലാമത്സരങ്ങള്‍, കുട്ടികള്‍ക്ക് പ്രോഗ്രാമുകള്‍ ചെയ്യാന്‍ അവസരം, പങ്കെടുക്കുന്ന എല്ലാവര്‍ക്കും ആസ്വാദ്യമായ പരിപാടികള്‍, നമ്മുടെ നാട്ടില്‍ നിന്നും എത്തിയ മാതാപിതാക്കള്‍ക്ക് ആദരം ഒരുക്കുന്നു, വിവധ തലത്തില്‍ കഴിവ് തെളിയിച്ചവര്‍ക്ക് ആദരം, കുട്ടികള്‍ക്ക് സമ്മാനം, പരിചയം പുതുക്കല്‍, പുതിയതായി എത്തിയവര്‍ക്ക് പരിചയപ്പെടാന്‍ അവസരം എന്നിവയാണ് സംഗമത്തിലെ പ്രധാന പരിപാടികള്‍.

നോട്ടിങ്ങ്ഹാം ചിന്നാസ് കാറ്ററിങ്ങിന്റെ വിഭവസമൃദ്ധമായ ഭഷണം. കുട്ടികള്‍ക്ക് സ്പെഷ്യല്‍ മെനു, വിലപ്പെട്ടതും ആകര്‍ഷകവുമായ പലവിധ റാഫിള്‍ സമ്മാനം എന്നിവയും ഒരുക്കിയിട്ടുണ്ട്. നിങ്ങളുടെ ഭാഗ്യം പരീക്ഷിക്കാന്‍ ആവശ്യമായ കോയിന്‍സ് കൈയില്‍ കരുതുക. ഈ സംഗമത്തോട് അനുബന്ധിച്ചു നമ്മള്‍ യുകെയില്‍ ഉള്ള ക്യാന്‍സര്‍ രോഗികളുടെ പരിപാലനത്തിന് ക്യാന്‍സര്‍ റിസേര്‍ച് യുകെയുമായി ചേര്‍ന്ന് ഉപയോഗ യോഗ്യമായ വസ്ത്ര കളക്ഷന്‍ നടത്തുന്നു. എലാവരും ഒന്നോ രണ്ടോ ബാഗുകളില്‍ വസ്ത്രങ്ങള്‍ സംഗമ സ്ഥലത്ത് എത്തിക്കുക. അതുവഴി നമ്മള്‍ ജീവിക്കുന്ന ഈ നാടിനോടും കരുണ കാട്ടാം. ഇതുവഴി നമുക്ക് വലിയ ഒരു തുക സമാഹരിച്ചു കൊടുക്കാന്‍ കഴിയും.

ഈ സ്നേഹ സംഗമത്തിലേക്കു കടന്നുവരാന്‍ ഏവരെയും ഇടുക്കി ജില്ലാ സംഗമം കമ്മറ്റി സ്വാഗതം ചെയ്യുന്നതായി സംഗമം രക്ഷാധികാരി ഫാ. റോയി കോട്ടക്കപ്പുറം അറിയിച്ചു.

CONVENER
1.റോയ് മാത്യു – മാഞ്ചെസ്റ്റെര്‍.

Joint conveners
2. ബാബു തോമസ് – നോര്‍ത്താംബടണ്‍.
3.ബെന്നി മേച്ചേരിമണ്ണില്‍ – നോര്‍ത്ത് വേല്‍സ്.
4. റോയി മാത്യു – ലിവര്‍പൂള്‍
5.ഷിബു വാലിന്മേല്‍ – അബര്‍ദീന്‍.

COMMETTE MEMBERS

6.ജസ്റ്റിന്‍ എബ്രഹാം -.റോതെര്‍ഹാം.
7. പീറ്റര്‍ താനോളില്‍ – സൌത്ത് വേല്‍സ്
8. ജിമ്മി ജേക്കബ് – സ്‌കെഗ്ഗിന്‍സ്
9.സാന്റോ ജേക്കബ് വൂല്‍വെര്‍ഹാമ്പ്ടന്‍,
10. പ്രീതി സത്യന്‍ – സ്റ്റീവനെജ്
11. ബിജോ ടോം – ബിര്‍മിങ്ങ്ഹാം
12. വിമല്‍റോയ് ബര്‍മിങ്ങ്ഹാം
13. ജോബി മൈക്കിള്‍ – സ്വാന്‍സി
14.ജോണ്‍ കല്ലിങ്കല്‍കുടി – ലെസ്റ്റെര്‍.
15, ജോസഫ് പൊട്ടനാനി – ബര്‍ട്ടണ്‍ -ഓണ്‍ ട്രെന്റ്.

സംഗമം നടക്കുന്ന ഓഡിറ്റോറിയത്തിന്റെ അഡ്രസ്
community centre – Woodcross Lane
Bliston ,
Wolverhampton.
BIRMINGHAM
WV14 9BW

RECENT POSTS
Copyright © . All rights reserved