Uncategorized

അവതരണത്തിലെ പുതുമകൊണ്ടും പ്രമേയത്തിന്റെ വ്യത്യസ്തത കൊണ്ടും ശ്രദ്ധേയമാകുകയാണ് പുനര്‍ജന്മം എന്ന ഹ്രസ്വ ചിത്രം. ശരത് ഹരിപ്പാട് തിരക്കഥയും സംവിധാനം നിര്‍വ്വഹിച്ച ഈ ഷോര്‍ട്ട് ഫിലിം അഡലൈഡിലുള്ള കറി ലീഫ് ക്രീയേഷന്‍സ് ആണ് നിര്‍മ്മിച്ചിരിക്കുന്നത്. മദ്യാസക്തി പ്രധാന വിഷയമായി പ്രതിപാദിക്കുന്ന ഈ ചിത്രം ഹരിപ്പാടുള്ള ഒരു കൂട്ടം ചെറുപ്പക്കാരുടെ സ്വപ്നമായിരുന്നു.
ഹരിപ്പാട്ടും അഡലൈഡിലുമായി പൂര്‍ത്തീകരിച്ച ഈ ഷോര്‍ട്ട് ഫിലിം ലഹരിയുടെ കരാളഹസ്തത്തില്‍ അകപ്പെടുന്നവര്‍ക്ക് ഒരു പക്ഷേ, മനസ്സില്‍ ഒരു തീപ്പൊരിയാകാന്‍ കഴിഞ്ഞേക്കും. അരുണ്‍ രഘു ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് ശരത് ഹരിപ്പാടും സംഗീതം ഹരിപ്രസാദും നിര്‍വഹിച്ചിരിക്കുന്നു.

കെ.ഡി.ഷാജിമോന്‍
ഈസ്റ്റ്ഹാം: കഴിഞ്ഞ ഒരു പതിറ്റാണ്ടിലേറെ കാലമായി യു.കെയിലേക്ക് കുടിയേറിയ മലയാളികള്‍ തങ്ങള്‍ക്ക് കൈമോശം വന്ന മതേതര മൂല്യങ്ങള്‍ തിരിച്ചെടുക്കണം എന്ന് ഇടത് സാംസ്‌കാരിക സംഘടനായ ‘സമീക്ഷ’ (പി.എം.എസ്) യുടെ ദേശീയ സമ്മേളനം അഭിപ്രായപ്പെട്ടു. പി.എം.എസ് എന്ന പേരില്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന സംഘടനയുടെ ദേശീയവും പ്രാദേശികവുമായ എല്ലാ ഘടകങ്ങളും സമീക്ഷ എന്ന പേരില്‍ പ്രവര്‍ത്തിക്കാന്‍ സമ്മേളനം തീരുമാനമെടുത്തു.

സമ്മേളനത്തിന്റെ രണ്ടാം സെഷനില്‍ സാഹിത്യകാരന്‍മാരായ മുരുകേശന്‍ പണിയറ, സുരേഷ് മണമ്പുര്‍, മുരളി വെട്ടത്ത്, പോസ്റ്റ് മോഡേണ്‍ ചിത്രകാരനായ ജോസ് ആന്റണി തുടങ്ങിയ പ്രമുഖര്‍ പങ്കെടുത്തു. വിശദമായ ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ സമീക്ഷയുടെ ഭാരവാഹികള്‍ യു.കെ മലയാളികളുടെ മതേതരത്വത്തിനു വേണ്ടി പ്രമേയം തയ്യാര്‍ ആക്കി അവതരിപ്പിച്ചു.

sam 3

പ്രേമയത്തിന്റെ പൂര്‍ണ്ണ രൂപം

യു.കെ മലയാളികള്‍ മതേരത്വം വീണ്ടെടുക്കുക

കോര്‍പ്പറേറ്റ് ശക്തികളും വര്‍ഗ്ഗീയ ഫാസിസ്റ്റ് ശക്തികളൂം സര്‍വ്വ ശക്തിയും ഉപയോഗിച്ചു ഇന്ത്യന്‍ മതേതര സാംസ്‌കാരിക മൂല്യങ്ങള്‍ക്ക് നേരെ കടന്നാക്രമണം നടത്തിക്കൊണ്ടിരിക്കുന്നു. യു.കെയില്‍ മതേതരത്വത്തിന് വേണ്ടി സംസാരിക്കാന്‍ വിരലില്‍ എണ്ണാവുന്നവര്‍ മാത്രമാണ് മുന്നോട്ട് വരുന്നത്. കേരളം നമുക്ക് സമ്മാനിച്ച മതേതരവും വിശാലവുമായ സാംസ്‌കാരിക ഔന്നിത്യം യു.കെയിലെ വിവിധ മത-ജാതി വിഭാഗങ്ങളുടെ ചെറിയ കള്ളികളിലേയ്ക്ക് നിര്‍ബന്ധപൂര്‍വ്വം പരിമിതപ്പെടുത്തി. നമ്മുടെ മതേതര രീതികള്‍ വീണ്ടെടുക്കാതെ യു.കെയിലെ വര്‍ണ്ണ വിവേചനത്തിനെതിരെ ശബ്ദമുയര്‍ത്താന്‍ ധാര്‍മ്മിക അവകാശം ഇല്ല എന്ന് സമ്മേളനം ഓര്‍മ്മിപ്പിക്കുന്നു.

കൂടാതെ, ഇന്‍ഡ്യാ മഹാരാജ്യത്തെ കലാസാംസ്‌കാരിക നായകന്‍മാര്‍ക്കും ഇടത് പക്ഷ പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തകര്‍ക്കും നേരെ വര്‍ദ്ധിച്ചു വരുന്ന കടന്നാക്രമണങ്ങള്‍ക്കും കൊലപാതകങ്ങള്‍ക്കും എതിരെ യു.കെയിലെ പുരോഗമന സാംസ്‌കാരിക വേദിയായ സമീക്ഷയുടെ ദേശിയ സമ്മേളനം പ്രതിക്ഷേധിക്കുന്നു.

sam2

സമ്മേളനം ചുവടെ പറയുന്ന തീരുമാനങ്ങള്‍ എടുത്തു.

* എല്ലാ പി.എം.എസ് ഘടകങ്ങളും സമീക്ഷ എന്ന പേരില്‍ പ്രവര്‍ത്തിക്കണം

*യുക്തി ഭദ്രമായ ആശയങ്ങളുടെ പ്രചാരണത്തിനായി യു.കെയിലെ വിവിധ സാഹിത്യകാരന്‍മാര്‍, സ്വതന്ത്ര ചിന്തകര്‍, പുരോഗമന സഹയാത്രികര്‍ തുടങ്ങിയവരെ സഹകരിപ്പിച്ചുകൊണ്ട് ഓണ്‍ലൈന്‍ നെറ്റ്വര്‍ക്ക് ക്യാമ്പെയിന്‍ സംഘടിതവും ശക്തവും ആക്കും. ഇതിനായി സൗജന്യ നിയമ സഹായങ്ങള്‍ അടക്കം എല്ലാ പിന്തുണയും ഉറപ്പ് വരുത്തും.

*കേരളത്തിന്റെ സംസ്‌കാരത്തിലേയ്ക്കുള്ള ജാലകമായ മലയാള ഭാഷ മലയാളി വിദ്യര്‍ത്ഥികള്‍ക്കിടയില്‍ സപ്പ്ളിമെന്ററി വിദ്യാഭ്യാസത്തിലൂടെ പ്രചരിപ്പിക്കും

*കേരളത്തിന്റെ ക്ലാസ്സിക്കല്‍ കലകളെ യു.കെ കരിക്കുലത്തിന്റെ ഭാഗമാക്കാന്‍ പ്രവര്‍ത്തനങ്ങള്‍ നടത്തും

*യു.കെ യിലെ സാഹിത്യ രചനാ ശേഷി ഉള്ളവരുടെ ആശയങ്ങളും സര്‍ഗ്ഗ ശേഷിയും പ്രോത്സാഹിപ്പിക്കുന്നതിനായി സമീക്ഷ എന്ന പേരില്‍ മാഗസിന്‍ പ്രസിദ്ധികരിക്കും.

*കലാസാംസ്‌കാരിക മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സ്വതന്ത്ര നൃത്താദ്ധ്യാപകരെയും സംഗീത അദ്ധ്യാപകരേയും ചിത്രകാരന്മാരെ യും സഹകരിപ്പിച്ചു കൊണ്ട് ദേശീയ തലത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കായി കലാ പരിപാടികള്‍ സംഘടിപ്പിക്കും. പ്രസ്തുത പരിപാടിയില്‍ കേരളത്തിലെ പ്രശസ്തരുടേയും സാന്നിധ്യം ഉറപ്പു വരുത്തും.

നിലവില്‍ ദേശീയ പ്രസിഡണ്ടായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന രാജേഷ് ചെറിയാനെ തല്‍സ്ഥാനത്തേയ്ക്ക് വീണ്ടും തിരെഞ്ഞെടുത്ത സമ്മേളനം നോര്‍ത്തേണ്‍ അയര്‍ലാന്‍ഡ് പ്രതിനിധിയായി സമ്മേളനത്തില്‍ പങ്കെടുത്ത എസ്.എസ് ജയപ്രകാശിനെ സെക്രട്ടറി ആയും കവന്‍ട്രിയില്‍ നിന്നുള്ള പ്രതിനിധിയായ സ്വപ്ന പ്രവീണിനെ ജോയിന്റ് സെക്രട്ടറിയായും തിരഞ്ഞെടുത്തു. രമേശ് മൂര്‍ക്കോത്ത് (കൂത്തുപറമ്പ്) ആണ് ട്രഷറര്‍.

ഷാജിമോന്‍ കെ.ഡി.
മാഞ്ചസ്റ്ററില്‍ മലയാളി കുടുംബത്തിന് അപകടം സംഭവിച്ച് കുടുംബനാഥന്‍ ഗുരുതരാവസ്ഥയില്‍. മാഞ്ചസ്റ്ററിലെ വിഥിന്‍ഷായിലാണ് അപകടം നടന്നത്. കുട്ടികളെ സ്കൂളില്‍ നിന്നും കൂട്ടിക്കൊണ്ട് വരും വഴി റോഡ്‌ മുറിച്ച് കടക്കുമ്പോഴായിരുന്നു അപകടം സംഭവിച്ചത്. വിഥിന്‍ഷായില്‍ താമസിക്കുന്ന പോള്‍ ജോണ്‍ ആണ് അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയില്‍ ഉള്ളത്. നാട്ടില്‍ കൂടല്ലൂര്‍ സ്വദേശിയായ ഇദ്ദേഹത്തിന്‍റെ ഒന്‍പത് വയസ്സുകാരി മകള്‍ക്കും സാരമായ പരിക്കുകള്‍ ഉണ്ട്. ഇരുവരെയും സാല്‍ഫോര്‍ഡ് ഹോപ്പ് ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

പോള്‍ ജോണിന്‍റെ പരിക്ക് വളരെ ഗുരുതരമാണെന്ന വിവരമാണ് അധികൃതരില്‍ നിന്നും അറിയാന്‍ സാധിച്ചിരിക്കുന്നത്. മകളുടെ പരിക്കുകള്‍ സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമല്ല. ഇന്ന്‍ വൈകുന്നേരം ൦4.45നാണ് അപകടം നടന്നത്.  ഹോളിഹെഡ്ജ് റോഡിലെ വുഡ്ഹൗസ് ലൈനില്‍ ആണ് അപകടം നടന്നത്. റോഡ്‌ മുറിച്ച് കടക്കുകയായിരുന്ന ഇവരെ ഇരുവരെയും ഇടിച്ച് തെറിപ്പിച്ച കാര്‍ തുടര്‍ന്ന് മറ്റൊരു സ്ത്രീയെയും ഇവരുടെ കൂടെയുള്ള കൊച്ചു കുട്ടിയേയും ഇടിച്ച് വീഴിച്ചു. എന്നാല്‍ ഇവരുടെ പരിക്കുകള്‍ ഗുരുതരമല്ല എന്നാണ് അറിയുന്നത്.

നിരവധി പോലീസ് വാഹനങ്ങളും എയര്‍ ആംബുലന്‍സും സ്ഥലത്ത് എത്തിയിരുന്നു. എയര്‍ ആംബുലന്‍സില്‍ ആണ് ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചത്. അപകടം നടന്ന റോഡ്‌ എട്ട് മണി വരെ അടച്ചിരിക്കുകയായിരുന്നു.

അപകടം സംബന്ധിച്ച് ആരെയും പോലീസ് അറസ്റ്റ് ചെയ്തിട്ടില്ല. ഇന്നാല്‍ അപകടത്തിന് ദൃക്സാക്ഷികള്‍ ആയ ആരെങ്കിലും ഉണ്ടെങ്കില്‍ പോലീസുമായി ബന്ധപ്പെടണമെന്ന് അഭ്യര്‍ഥിച്ചിട്ടുണ്ട്. ഇതിനായി ഉപയോഗിക്കേണ്ട നമ്പര്‍: 0800 555 111

accident

m accident

 

കൊച്ചി: പത്രക്കാരെ പൊളിച്ചടുക്കി വിനായകന്‍. മികച്ച നടനുള്ള ചലച്ചിത്ര പുരസ്കാരം സ്വന്തമാക്കിയ വിനായകന്‍ തുറന്നുപറയുന്നു, താന്‍ പുലയനാണ്, ഒരു അയ്യങ്കാളി ചിന്തയുള്ളവന്‍ ആണ്, പിന്നോട്ട് വലിക്കാനുള്ള പല ശ്രമങ്ങളെയും താന്‍ അവഗണിച്ചാണ് മുന്നോട്ട് എത്തിയിട്ടുള്ളതെന്ന്. അപകര്‍ഷതാ ബോധം തന്നെ ഒരിക്കലും തീണ്ടിയിട്ടില്ലെന്നും തന്റെ ജാതി,മതം,നിറം തുടങ്ങിയ എല്ലാ പിന്തിരിപ്പന്‍ സംഭവങ്ങളേയും തുടച്ചുകളഞ്ഞാണ് താന്‍ മുന്നോട്ട് വന്നിട്ടുള്ളതെന്നും ഏഷ്യാനെറ്റ് ന്യൂസിന്റെ പോയിന്റ് ബ്ലാങ്ക് പരിപാടിയില്‍ വിനായകന്‍ മനസ് തുറന്നു.
‘കമ്മട്ടിപ്പാടം വെറും ഒരു കഥയല്ല. എന്റെ തന്നെ ജീവിതമാണ്. ഞങ്ങളെല്ലാം ഇപ്പോഴും അഴുക്കിലാണ്. ഇങ്ങനെ ഒരുപാട് കമ്മട്ടിപ്പാട്ടങ്ങള്‍ ഏറണാകുളത്തെമ്പാടുമുണ്ട്. ഞാന്‍ അയ്യങ്കാളി ചിന്താഗതിയുള്ള മനുഷ്യനാണ്. പറ്റുമെങ്കില്‍ ലൈഫിന്റെ അറ്റത്ത് ഫെരാരി കാറില്‍ വരുകയെന്നതാണ് എന്റെ ചിന്ത. അല്ലാതെ പുലയനാണെന്നു പറഞ്ഞു ഞാനൊരിക്കലും പുറകോട്ട് പോകൂല്ല. പറ്റുമെങ്കില്‍ സ്വര്‍ണ്ണത്തിന്റെ ഒരു കിരീടവും വെക്കാന്‍ ശ്രമിക്കാന്നൊരാളാണ്. ഞാനൊരു പുലയനാണ്. എന്റെ കയ്യില്‍ താളം ഭീകരായിട്ടുണ്ട്. എന്റെ ബോഡിയിലുണ്ട്’.

കാലങ്ങളായി തുടര്‍ന്നു പോന്നിരുന്ന പുരസ്കാര പ്രഖ്യാപനത്തിലെ മികച്ച നടനെ തെരഞ്ഞെടുക്കുന്ന മാനദണ്ഡങ്ങളെ പൊളിച്ചെഴുതിയാണ് വിനായകന്‍ സംസ്ഥാന ചലച്ചിത്ര പുരസ്കാരം കരസ്ഥമാക്കിയത്. പുരസ്കാരത്തിന് അര്‍ഹനാക്കിയ കഥാപാത്രത്തെ പോലെ തന്നെ വ്യത്യസ്തമായ കാഴ്ചപ്പാടും രാഷ്ട്രീയവും വിനായകന്‍ ആദ്യമായി വ്യക്തമാക്കിയ അഭിമുഖമായിരുന്നു ജിമ്മി ജെയിംസുമായി വിനായകന്‍ നടത്തിയത്.

വിനായകന്റെ അഭിമുഖത്തില്‍ നിന്നും:

എതിര്‍ക്കേണ്ടത് എതിര്‍ത്തും, പറയേണ്ടത് പറഞ്ഞും തന്നെയാണ് താന്‍ ജീവിച്ചത്. ഇനി ഒന്നിനും വേണ്ടിയും താന്‍ മാറില്ല. പേജ് ത്രീയല്ല വിനായകന്‍. ചാനലിലെ കോമഡി പരിപാടികള്‍ക്കു തന്നെ വിളിച്ചിട്ടുണ്ട്. എന്നാല്‍ ഞാന്‍ പോകാറില്ല. ജീവിതം എനിക്കു കോമഡിയല്ല. സീരിയസ്സാണ്. വന്ന വഴികള്‍ അതാണ്. അഴുക്കിലും ചെളിയിലുമാണ് ഞാന്‍ വളര്‍ന്നത്. സംസ്ഥാന പുരസ്കാരം നേടിയ അന്ന് തന്റെ വീട്ടിലെത്തിയ മാധ്യമപ്രവര്‍ത്തകര്‍ തന്നെക്കൊണ്ട് അഭിനയിപ്പിക്കാനാണ് ശ്രമിച്ചത്. ജീവിതത്തില്‍ അഭിനയിക്കാന്‍ പറയരുതെന്നായിരുന്നു എന്റെ മറുപടി. അമ്മയ്ക്ക് ജില്ലേബി കൊടുത്ത് കെട്ടിപ്പിടിച്ചു ഉമ്മ വയ്ക്കാനായിരുന്നു മാധ്യമപ്രവര്‍ത്തകര്‍ എന്നോടു ആവശ്യപ്പെട്ടത്. ജനിച്ചതില്‍ പിന്നെ ഞാന്‍ അമ്മയ്ക്ക് ഉമ്മ കൊടുത്തിട്ടില്ല. ക്യാമറയ്ക്കു മുന്നില്‍ നിന്ന് ഞാന്‍ എന്തിനു അഭിനയിക്കണം.

ഒരാള്‍ എന്നോട് പറഞ്ഞത് കൈകള്‍ ഉയര്‍ത്തി ദിങ്ങനെ ദിങ്ങനെ കാണിക്കാനാണ്. എന്റെ ഫാമിലി ഫ്രണ്ട് പറഞ്ഞപ്പോഴാണ് എനിക്കു മനസ്സിലായതു തന്നെ. സിനിമാപാരഡീസോ അവാര്‍ഡ് ദാന ചടങ്ങില്‍ കൈകള്‍ ഉയര്‍ത്തി ആഘോഷിക്കുന്ന ചിത്രം സമൂഹമാധ്യമങ്ങളില്‍ ഹിറ്റായിരുന്നു. അവനൊരു ഹിറ്റ് കിട്ടേണ്ടയെന്നായിരുന്നു മനോഭാവം. ഉഗ്രന്‍ ആക്ഷന്‍ ഞാന്‍ ഇടൂല്ലേ- ജീവിതത്തില്‍ അഭിനയിക്കാന്‍ എന്നെ കിട്ടൂല്ല- വിനായകന്‍ പറയുന്നു. ഞാന്‍ ക്ലിയര്‍ ജീവിക്കുന്ന ഒരാളാണ്. എന്റെ മാന്യതയാണ് പത്രസമ്മേളനം വിളിച്ചു കൃത്യമായി കാര്യം പറഞ്ഞത്. ആ മാന്യത എല്ലാവരും കാണിക്കണം. അതു കാണിച്ചില്ലെന്നും വിനായകന്‍ പരിതപിക്കുന്നു. ഞാന്‍ അമ്മയുടെ വകതിരിവില്ലാത്ത പിള്ളയായി മാറി നിങ്ങളുടെ പെരുമാറ്റം കാരണം. എന്റെ ലൈഫില്‍ അമ്മയെ ഞാന്‍ ഉമ്മയെ വച്ചിട്ടില്ല. ജില്ലേബി പോയിട്ട് എന്റെ വീട്ടില്‍ ഉപ്പില്ല. ഹൈപ്പ് ക്രിയേറ്റ് ചെയ്ത് മാസശമ്ബളം വാങ്ങാന്‍ എന്റെ അമ്മയെ ഉപയോഗിക്കരുത്. എന്റെ അമ്മയ്ക്ക് ഷുഗര്‍ ഉള്ളതാണ്. 20 കൊല്ലം നോക്കാത്തവര്‍ എന്നെ വില്‍ക്കാന്‍ ശ്രമിക്കരുത്. വിനായകന്‍ ഓര്‍മ്മിപ്പിക്കുന്നു.

എല്ലാവരെയും പറ്റിക്കരുത്. പേജ് ത്രീയാണ് അത്. ലൈഫ് അറ്റം വരെ പേജ് ത്രീയെ ഞാന്‍ പ്രതിരോധിക്കും. പേജ് സിക്സും സെവണും പേജ് വണ്ണും പേജ് ടുവുമൊക്കെ വിനായകനെ ഉള്‍ക്കൊണ്ടു കഴിഞ്ഞു. പേജ്ത്രീയെ മാത്രമേ ഞാന്‍ ചീത്ത പറയുന്നുള്ളു. ബഡായി ബംഗ്ലാവില്‍ ഞാന്‍ വരാത്തത് കോമഡി കാണിച്ചു എന്നെ വില്‍ക്കാന്‍ താത്പര്യം ഇല്ലാത്തതു കൊണ്ടാണ് ആ കോമഡി എന്റെ ജീവിതത്തില്‍ കാണിക്കാനും എനിക്കു താത്പര്യമില്ല. ഞാന്‍ മാറില്ല. മാറിയാല്‍ ഈ നാല്‍പ്പതുകൊല്ലം എന്റെ കൂടെ നിന്നവരെ ഞാന്‍ വഞ്ചിച്ചു എന്നു തന്നെയാണ് അര്‍ത്ഥം.

ആരും നമ്മളെ പിന്നോട്ടു വലിക്കുന്നില്ല. അത് നമ്മുടെ ചിന്ത മാത്രമാണ്. അപകര്‍ഷതാ ബോധം എന്നൊന്ന് എനിക്കില്ല. ഒരിക്കലും ഒരു പുലയനാണെന്ന് പറഞ്ഞ് ഞാന്‍ പിന്നോട്ടു പോവില്ല. പുഴുപുലികള്‍ എന്ന ഗാനത്തിന്റെ ഐഡിയ ആദ്യം പറയുന്നത് രാജീവ് രവിയാണ്. താളം ഫോണില്‍ പറഞ്ഞു കൊടുത്തു. അതിനനുസരിച്ച്‌ അന്‍വര്‍ അലി വരികള്‍ എഴുതിത്തന്നു. ഞാനൊരു പുലയനായതുകൊണ്ട് ചവിട്ടിന്റെ റിഥം അതില്‍ കിടപ്പുണ്ട്. ഏറ്റവും കൂടുതല്‍ സന്തോഷം തരുന്നത് പാടുമ്ബോഴും നൃത്തം ചെയ്യുമ്ബോഴുമാണ്. കണ്ണൊക്കെ അടഞ്ഞ് നമ്മള്‍ നമ്മളല്ലാതാവും. പരമമായ സത്യം അതാണെന്നും വിനായകന്‍ പറഞ്ഞു.

മികച്ച നടനുള്ള സംസ്ഥാന പുരസ്കാരം ലഭിച്ചതിന്റെ പേരില്‍ തന്നെ വില്‍ക്കാനുള്ള ശ്രമങ്ങളെ ഒരിക്കലും പിന്തുണയ്ക്കില്ലെന്നും വിനായകന്‍ പറഞ്ഞു. ഡാന്‍സിലും സംഗീതത്തിലും ആ താളമാണ് എനിക്കുള്ളത്. എല്ലാം മറന്ന് ഡാന്‍സ് ചെയ്യുക എന്നതിനേക്കാള്‍ എല്ലാം മറന്ന് തുള്ളണം എന്നാണ് താന്‍ പറയുന്നത്.

ഗംഗ തീര്‍ന്നു ഇനി വിനായകനാണ്. കഴിഞ്ഞ 20 വര്‍ഷമായി സിനിമയുടെ ഭാഗമാണ് താന്‍. രൂപത്തിലോ ഭാവത്തിലോ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെ ഛായകളായിരുന്നു തനിക്ക് കിട്ടിയ കഥാപാത്രങ്ങള്‍ക്കൊക്കെയും. ഇതില്‍ നിന്നും മാറിനടക്കണമെന്ന് തനിക്ക് ആഗ്രഹമുണ്ട്. പക്ഷെ അതിനു വേണ്ടി ആരുടെ മുന്നിലും പോയി അപേക്ഷിക്കാന്‍ തനിക്കാവില്ല. പക്ഷെ അത് തനിക്ക് കിട്ടുമെന്നാണ് കരുതുന്നതെന്നും വിനായകന്‍ പറഞ്ഞു.

മിഷേല്‍ എന്ന് സംശയിക്കുന്ന പെണ്‍കുട്ടിയെ അഞ്ചാംതീയതി വൈകിട്ട് കൊച്ചി ഗോശ്രീ പാലത്തില്‍ കണ്ടെന്ന് സാക്ഷിമൊഴി. പെട്ടെന്ന് പെണ്‍കുട്ടിയെ കാണാതായെന്നും വെള്ളത്തില്‍ വീണോയെന്ന് സംശയിച്ചതായും പുതുവൈപ്പ് സ്വദേശി അമല്‍ വില്‍ഫ്രഡ് മാധ്യമങ്ങളോട് പറഞ്ഞു. കണ്ടത് മിഷേലിനെയാണോ എന്ന് ഉറപ്പുണ്ടായിരുന്നില്ല. ദുരന്തവാര്‍ത്ത മാധ്യമങ്ങളില്‍ വന്നശേഷമാണ് പൊലീസിനെ അറിയിച്ചതെന്നും അമല്‍ പറഞ്ഞു.

കടുത്തസംശയരോഗിയായ ക്രോണ്‍ ഒരിക്കല്‍ കലൂര്‍ പള്ളിയുടെ മുന്നിലിട്ട് മിഷേലിനെ തല്ലിയിരുന്നു എന്ന് സുഹൃത്തുക്കളുടെ മൊഴി .മിഷേലിന്റെ കാമുകന്‍ എന്ന് അവകാശപെടുന്ന ക്രോണില്‍ നിന്നും മിഷേല്‍ കടുത്ത മാനസികപീഡനം അനുഭവിച്ചിരുന്നു എന്നാണു പോലിസ് പറയുന്നത് . ആത്മഹത്യക്ക് പ്രേരിപ്പിച്ചതിന് മിഷേലിന്റെ അകന്ന ബന്ധുവായ പിറവം സ്വദേശി ക്രോണിനെ (27) പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
ഇയാളുടെ സ്വഭാവം മനസ്സിലായ മിഷേല്‍ ഈ ബന്ധത്തില്‍ നിന്നും പിന്തിരിയാന്‍ ശ്രമിച്ചിരുന്നു .എന്നാല്‍ ബന്ധം വേർപെടുത്താൻ ശ്രമിച്ചാൽ ‘കൊന്നുകളയും’എന്നു ഭീഷണിപ്പെടുത്തി. ഭീഷണിപ്പെടുത്തിക്കൊണ്ടുള്ള 57 മെസേജുകളാണ് നാലാം തീയതി ഇയാൾ മിഷേലിനയച്ചത്. മൂന്നുതവണ ഫോൺ ചെയ്തു. അഞ്ചാം തീയതി 32 ഭീഷണി സന്ദേശങ്ങൾ അയച്ചു. ആറുതവണ ഫോണിലൂടെ ഭീഷണിപ്പെടുത്തി. ഇതേത്തുടർന്ന് താൻ ചില തീരുമാനങ്ങൾ എടുത്തിട്ടുണ്ടെന്നും തിങ്കളാഴ്ച എന്താണെന്ന് അറിയാമെന്നും ക്രോണിനോട് മിഷേൽ പറഞ്ഞിരുന്നു. ഇത് ആത്മഹത്യാ സൂചനയായിരുന്നെന്നാണ് പൊലീസ് നിഗമനം.

മിഷേല്‍ ആത്മഹത്യ ചെയ്തു എന്ന് പോലിസ് പറയുമ്പോഴും അന്നേ ദിവസം മിഷേലിനെ പ്രതി പിന്തുടര്ന്നതിറെ സിസി ടിവി ദൃശ്യങ്ങള്‍   സംശയം വര്‍ദ്ധിപ്പിക്കുന്നുണ്ട് .അതുകൊണ്ട് തന്നെ മിഷേലിനെ കായലിലേക്ക് പിടിച്ചു തള്ളാനുള്ള സാധ്യതയും സജീവമാണ്.സംഭവദിവസം മിഷേലിനെ പള്ളിയിലും ടൗൺഹാളിലും പിന്തുടർന്ന തലശേരി സ്വദേശിയായ യുവാവിനു മരണത്തിൽ പങ്കില്ലെന്ന് പൊലീസ് സ്ഥിരീകരിച്ചു. മിഷേലിനെ കണ്ട് ഇഷ്ടം തോന്നിയതിനാൽ ഇയാൾ കുട്ടിയുടെ പിന്നാലെ കൂടിയതാണെന്ന് ചോദ്യം ചെയ്യലിൽ വ്യക്തമായി പൊലീസ് പറയുന്നു. എങ്കിലും കസ്റ്റഡിയിലുള്ള ഇയാളെയും പൊലീസ് വിട്ടയച്ചിട്ടില്ല.

ലണ്ടന്‍: ബ്രെക്‌സിറ്റ് ബില്‍ പാര്‍ലമെന്റില്‍ പാസായതോടെ ടോറി ആഭ്യന്തരയുദ്ധത്തിന് അവസാനമായെങ്കിലും പ്രധാനമന്ത്രിക്കും സര്‍ക്കാരിനും തലവേദനയായി സ്‌കോട്ടിഷ് സ്വാതന്ത്ര്യവാദം ശക്തമാകുന്നു. സ്‌കോട്ടിഷ് സ്വാതന്ത്ര്യത്തിനായുള്ള ഹിതപരിശോധന നടത്തണമെന്ന ആവശ്യവുമായി സ്‌കോട്ട്‌ലന്‍ഡ് പ്രഥമ മന്ത്രി നിക്കോള സ്റ്റര്‍ജന്‍ രംഗത്തെത്തി. പാര്‍ലമെന്റില്‍ ചില ടോറി എംപിമാര്‍ ഇടഞ്ഞു നിന്നിരുന്നതിനാല്‍ ബ്രെക്‌സിറ്റ് ബില്‍ പാസാകാന്‍ ബുദ്ധിമുട്ടുണ്ടാകുമെന്നായിരുന്നു കരുതിയിരുന്നത്. എന്നാല്‍ പ്രതിഷേധങ്ങളില്ലാതെ ബില്‍ പാസായി. ഇതോടെ ബ്രെക്‌സിറ്റ് ആദ്യ നടപടിയായ ആര്‍ട്ടിക്കിള്‍ 50 നടപ്പാക്കാന്‍ പ്രധാനമന്ത്രിക്ക് കഴിയും.
ലോര്‍ഡ്‌സ് നിര്‍ദേശിച്ച എംപിമാര്‍ക്ക് അര്‍ത്ഥവത്തായ വോട്ടിംഗ് അവകാശം, യൂറോപ്യന്‍ യൂണിയന്‍ പൗരന്‍മാര്‍ക്ക് രാജ്യത്ത് നിലവിലുള്ള അവകാശങ്ങള്‍ നിലനിര്‍ത്തണം എന്നീ ഭേദഗതി ആവശ്യങ്ങളാണ് പാര്‍ലമെന്റ് തള്ളിയത്. പാര്‍ലമെന്റ് നടപടികളില്‍ ആശ്വാസമുണ്ടെങ്കിലും സ്‌കോട്ടിഷ് സ്വാതന്ത്ര്യത്തിനുള്ള ആവശ്യം സര്‍ക്കാരിന് തലവേദനയാകും.

ബ്രെക്‌സിറ്റ് ബില്‍ പാസായതോടെ യൂറോപ്യന്‍ യൂണിയനുമായി പ്രത്യേക കരാറുകളില്‍ ഏര്‍പ്പെടാനുള്ള സ്‌കോട്ട്‌ലാന്‍ഡിന്റെ സ്വാതന്ത്ര്യത്തിന് പ്രധാനമന്ത്രി തടസം സൃഷ്ടിച്ചിരിക്കുകയാണെന്ന് സ്റ്റര്‍ജന്‍ ആരോപിച്ചു. 2018 ഓട്ടത്തിനും 2019 സ്പ്രിംഗിനുമിടയില്‍ ഹിതപരിശോധന നടത്തുമെന്നാണ് സ്റ്റര്‍ജന്‍ വ്യക്തമാക്കിയിരിക്കുന്നത്. സ്‌കോട്ട്‌ലന്‍ഡിന്റഎ ഭാവിയില്‍ ഒരു ഭരണഘടനാ യുദ്ധത്തിനാണ് എസ്എന്‍പിയും സ്റ്റര്‍ജനും തയ്യാറായിരിക്കുന്നത്.

ഈ പ്രഖ്യാപനത്തിന് മണിക്കൂറുകള്‍ക്കുള്ളില്‍ ആര്‍ട്ടിക്കിള്‍ 50 പ്രഖ്യാപിക്കുന്നത് ചൊവ്വാഴ്ച ഉണ്ടാകില്ലെന്ന പ്രഖ്യാപനവുമായി പ്രധാനമന്ത്രിയുടെ ഓഫീസ് എത്തി. മാര്‍ച്ച് അവസാനത്തോടെ മാത്രമേ പ്രഖ്യാപനം ഉണ്ടാവൂ എന്നാണ് പുതിയ അറിയിപ്പ്. ബില്‍ പാസായാല്‍ ഇന്ന് ആര്‍ട്ടിക്കിള്‍ 50 പ്രഖ്യാപനം ഉണ്ടാകുമെന്നാണ് കരുതിയിരുന്നത്.

നമ്മുടെ പെണ്‍കുട്ടികളെ കരാട്ടെ പഠിപ്പിക്കുന്നതിന് പകരം അവരെ തന്റേടമുളളവരാക്കുകയാണ് വേണ്ടതെന്ന് നടി റിമ കല്ലിങ്കല്‍. സ്ത്രീകളെ ആദരിക്കുന്ന അവര്‍ക്ക് സുരക്ഷിതമായി യാത്ര ചെയ്യാനാവുന്ന ഒരു നാട് പെട്ടെന്നുണ്ടാകുമെന്ന് പറയാനാകില്ല. അവരെ പ്രതികരിക്കാനും ജീവിതത്തിലുണ്ടാകുന്ന ഏത് പ്രതിസന്ധിയെയും നേരിടാനായി പഠിപ്പിക്കുകയുമാണ് ചെയ്യേണ്ടതെന്നും റിമ കല്ലിങ്കല്‍ പറയുന്നു.
എന്റെ കൂട്ടുകാരി നമ്മുടെ പെണ്‍കുട്ടികള്‍ക്ക് മാതൃകയാണെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. അത്ര മനക്കരുത്തോടെയാണ് അവള്‍ നില്‍ക്കുന്നത്. ഒരു പട്ടി കടിച്ചാല്‍ എന്താണ് ചെയ്യുന്നത്. ഡെറ്റോളിട്ട് കഴുകും. മുറിവ് കെട്ടിവെയ്ക്കും. ഇന്‍ജെക്ഷനെടുക്കും. അത്രയേയുളളൂ എന്നവള്‍ ഉറച്ചുവിശ്വസിക്കുന്നു. കാറില്‍ നിന്ന് എടുത്ത് ചാടുന്നതിനെക്കുറിച്ച് അവള്‍ ആലോചിച്ചിരുന്നെന്ന് പറഞ്ഞു. പക്ഷേ ചാടിയാല്‍ അംഗഭംഗം വരികയോ മരിക്കുകയോ ചെയ്യാം എന്ന് അടുത്തനിമിഷം അവള്‍ തിരിച്ചറിഞ്ഞത്രെയെന്നും റിമ പറയുന്നു.

ഉഗാണ്ടയിലും ആലപ്പുഴയിലും ഷൂട്ടിങ്ങിനായി പോയപ്പോഴുളള അനുഭവവും റിമ വ്യക്തമാക്കുന്നു. ഉഗാണ്ടയിലേക്കുളള യാത്ര ഇപ്പോഴും അദ്ഭുതപ്പെടുത്താറുണ്ട്. ദാരിദ്രവും ആഭ്യന്തര പ്രശ്‌നങ്ങളും അടക്കം ഒരുപാട് കുഴപ്പങ്ങളുളള നാട്. പക്ഷേ ആ നാട്ടുകാര്‍ സ്ത്രീകളോട് കാണിക്കുന്ന ആദരവും ഇടപെടലുകളും കണ്ടുപഠിക്കേണ്ടതാണ്. അവര്‍ക്ക് ഇഷ്ടമുളള തരം വസ്ത്രങ്ങള്‍ ധരിക്കുന്നു. വളരെ സ്വതന്ത്ര്യമായി യാത്രകള്‍ ചെയ്യുന്നു. നമ്മുടെ നാട്ടിലെ സ്ത്രീകള്‍ക്കുളളത്ര ടെന്‍ഷന്‍ അവിടുളളവര്‍ക്കില്ല എന്നുതോന്നിയിട്ടുണ്ട്. തുറിച്ച് നോട്ടങ്ങള്‍ പോലുമില്ല.

ഷൂട്ടിങ്ങ് കാണാന്‍ വന്നവര്‍ അവിടെവെച്ച് തന്നെ കുഞ്ഞുങ്ങള്‍ക്ക് മുലയൂട്ടുന്നത് കണ്ടു. സംസ്‌കാരത്തിലും വിദ്യാഭ്യാസത്തിലും ഒരുപാട് ഉയര്‍ന്നു എന്നുവിശ്വസിക്കുന്ന നമ്മുടെ നാട്ടില്‍ യാത്രയ്ക്കിടയിലോ പൊതുനിരത്തിലോ കുഞ്ഞിന് മുലയൂട്ടാന്‍ ഒരമ്മ പെടുന്ന കഷ്ടപ്പാടുകള്‍ കാണുമ്പോള്‍ സങ്കടം തോന്നാറുണ്ട്. കഴിഞ്ഞമാസം ആലപ്പുഴയില്‍ സിനിമാഷൂട്ടിങ്ങിനായി പോയദിവസം ഓര്‍ക്കുമ്പോള്‍ പേടിതോന്നും. ആദ്യദിവസം ഷൂട്ട് കഴിഞ്ഞ് രാത്രി ഹോട്ടലിലെത്തി. സുരക്ഷിതമായ സ്ഥലം. മറ്റ് കുഴപ്പങ്ങളൊന്നുമില്ല. വെളുപ്പിന് എന്തോ ശബ്ദംകേട്ടു ഞാന്‍ ഞെട്ടിയെഴുന്നേറ്റു. മുറിയില്‍ ആരോ നില്‍ക്കുന്നു.

ഉറക്കെ ഒച്ചവെച്ചപ്പോള്‍ അയാള്‍ ഓടിപ്പുറത്തിറങ്ങിപ്പോയി. വാതിലിന് ഇലക്ട്രോണിക് ലോക്കാണ്. അകത്ത് കുറ്റിയില്ല. മുറിക്ക് പുറത്ത് നിന്നും തുറക്കണമെങ്കില്‍ താക്കോല്‍ വേണം. അതുകൊണ്ടു തന്നെ ഹോട്ടല്‍ജീവനക്കാരനായിരിക്കുമെന്ന് ഉറപ്പാണ്. വൈകിട്ട് ഹോട്ടല്‍മുറിയിലേക്ക് ബാഗുമായി വന്നയാളെ എനിക്ക് സംശയം തോന്നിയിരുന്നു. കൗമാരം കഴിഞ്ഞ പയ്യന്‍. ബാഗുമായി ലിഫ്റ്റില്‍ കയറിയപ്പോള്‍ തന്നെ പെരുമാറ്റം ശരിയല്ല എന്നുതോന്നി. അവന്‍ വിറയ്ക്കുകയോ അസ്വസ്ഥതപ്പെടുകയോ ഒക്കെ ചെയ്തിരുന്നു. ഒടുവില്‍ പയ്യന്‍ തന്നെയാണ് മുറിയില്‍ കയറിയതെന്ന് കണ്ടെത്തി. ഹോട്ടലിലെ മാസ്റ്റര്‍ കീ ഉപയോഗിച്ചാണ് അവന്‍ വാതില്‍ തുറന്നത്. കേസ് രജിസ്റ്റര്‍ ചെയ്തു. അവന്റെ അച്ഛനും അമ്മയും വന്ന് കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടു. അവര്‍ ആത്മഹത്യ ചെയ്യുകയെ വഴിയുളളൂ എന്നുംപറഞ്ഞു. പക്ഷേ ഞാന്‍ കേസില്‍ നിന്നും പിന്മാറിയാല്‍ അവന്‍ മറ്റൊരു പെണ്‍കുട്ടിക്ക് നേരെ തിരിയില്ല എന്നുറപ്പിച്ച് പറയാനാകുമോ?. അതുകൊണ്ട് തന്നെ ആ കേസില്‍ നിന്നും പിന്മാറിയില്ലെന്നും റിമ വ്യക്തമാക്കുന്നു.

Also read.. പാര്‍ട്ടിയ്ക്ക് കൊണ്ട് പോയ കാമുകന്‍ കൂട്ടുകാരുമായി ചേര്‍ന്ന് പീഡിപ്പിച്ചു; യുവതി രക്ഷപ്പെട്ടത് ബാൽക്കണിയിൽ നിന്നും ചാടി

ലണ്ടന്‍: സ്‌കൂളുകള്‍ തങ്ങളുടം മികവ് കാട്ടുന്നതിനായി മോശം വിദ്യാര്‍ത്ഥികളെ പരീക്ഷകളില്‍ നിന്ന് മാറ്റി നിര്‍ത്തുന്നതായി നിരീക്ഷണം. ഇക്കാര്യത്തില്‍ അന്വേഷണം നടത്തുമെന്ന് ഓഫ്‌സ്റ്റെഡ് അറിയിച്ചു. പ്രഖ്യാപനം ഓഫ്‌സ്റ്റെഡിന്റെ പുതിയ ചീഫ് ഇന്‍സ്‌പെക്ടറായി ചുമതലയേല്‍ക്കുന്ന അമാന്‍ഡ സ്പീല്‍മാന്‍ വെള്ളിയാഴ്ച നടത്തും. ലീഗ് ടേബിളില്‍ സ്ഥാനം നേടാനായി മികവ് പ്രകടിപ്പിക്കാത്ത് വിദ്യാര്‍ത്ഥികളെ നോണ്‍ അക്കാഡമിക് തലങ്ങളിലേക്ക് മാറ്റുകയാണെന്നും ഇത് വന്‍ അഴിമതിയാണെന്നും സ്പീല്‍മാന്‍ പറഞ്ഞു.
ലീഗ് ടേബിളുകളില്‍ ഇടം പിടിക്കുന്നതിനേക്കാള്‍ വിദ്യാഭ്യാസത്തിന്റെ നിലവാരത്തിനാണ് സ്ഥാനം കൊടുക്കേണ്ടത്. പരീക്ഷാഫലം പ്രധാനമാണെങ്കിലും സാറ്റ്, ജിസിഎസ്ഇ, എലെവല്‍ എന്നിവയില്‍ വിജയം കൊയ്യുന്നതിനു വേണ്ടി മാത്രം പാഠ്യപദ്ധതിയെ ഉപയോഗിക്കാന്‍ അനുവദിക്കില്ലെന്ന് സ്പീല്‍മാന്‍ പറഞ്ഞു. ജീവിത വിജയത്തിനാണ് വിദ്യാഭ്യാസം അല്ലാതെ പരീക്ഷയിലെ ഗ്രേഡുകള്‍ക്കായല്ലെന്നും അവര്‍ പറഞ്ഞു. അസോസിയേഷന്‍ ഓഫ് സ്‌കൂള്‍ ആന്‍ഡ് കോളേജ് ലീഡേഴ്‌സ് വാര്‍ഷിക കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു അവര്‍.

വിദ്യാഭ്യാസം അതിന്റെ വിശാലമായ അര്‍ത്ഥത്തില്‍ സ്‌കൂളുകള്‍ നല്‍കുന്നുണ്ടോ എന്ന് പരിശോധിക്കുകയാണ് ഓഫ്‌സ്റ്റെഡ് ലക്ഷ്യമിടുന്നതെന്നാണ് സൂചന. ഉത്തരവാദിത്തത്തിന്റെ സമ്മര്‍ദ്ദമാണ് ചില സ്‌കൂളുകളില്‍ വിദ്യാര്‍ത്ഥികളെ ഈ വിധത്തില്‍ വേര്‍തിരിക്കുന്നതെന്നാണ് സ്പീല്‍മാന്‍ പറയുന്നത്. കുട്ടികള്‍ക്ക് അവരുടെ ഭാവിക്കായി മികച്ച വിദ്യാഭ്യാസം നല്‍കണോ തങ്ങളുടെ സ്‌കൂളുകള്‍ക്ക് ലീഗ് ടേബിളില്‍ ഉന്നത സ്ഥാനം നേടിക്കൊടുക്കണോ എന്ന വിഷയത്തിലുള്ള ഹെഡ്ടീച്ചര്‍മാരുടെ ആശയക്കുഴപ്പം ഈ വിഷയത്തില്‍ വ്യക്തമാണെന്നും അവര്‍ പറഞ്ഞു.

നമ്മുടെ പാഠ്യപദ്ധതിയെ ചിലര്‍ ഇടുങ്ങിയതാക്കി മാറ്റുകയാണ്. പരീക്ഷാഫലം മോശമാകുമെന്നതിനാല്‍ കുട്ടികളെ മാറ്റിയിരുത്തുന്നു. ഇതി അഴിമതിയില്‍ കുറഞ്ഞ മറ്റൊന്നുമല്ലെന്ന് അവര്‍ കോണ്‍ഫറന്‍സില്‍ വ്യക്തമാക്കി. ഈ പ്രസംഗത്തിനു പിന്നാലെ ഓഫ്‌സ്റ്റെഡ് നാഷണല്‍ ഡയറക്ടര്‍ ഫോര്‍ എഡ്യുക്കേഷന്‍ സീന്‍ ഹാഫോര്‍ഡിന്റെ പ്രസ്താവനയും എത്തി. ചില സ്‌കൂളുകള്‍ വന്‍ തോതില്‍ കുട്ടികളെ നോണ്‍ അക്കാഡമിക് ക്വാളഇഫിക്കേഷനിലേക്ക് മാറ്റുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും അത് കുട്ടികള്‍ക്ക് ഉപകാരപ്രദമാവില്ലെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്. സ്‌കൂള്‍ റോളുകളില്‍ നിന്ന് കുട്ടികളെ ഇപ്രകാരം മാറ്റുന്നുണ്ടോ എന്ന് നിരീക്ഷിക്കാന്‍ സ്‌കൂള്‍ ഇന്‍സ്‌പെക്ടര്‍മാര്‍ക്ക് നിര്‍ദേശവും നല്‍കിയിട്ടുണ്ട്.

ജോര്‍ജ് ആന്റണി എന്നു പറഞ്ഞാല്‍ എന്നെ ആരും അറിയണമെന്നില്ല. എന്നാല്‍ സ്ഫടികം ജോര്‍ജ് എന്നു പറഞ്ഞാല്‍ ചിലരൊക്കെ അറിയും. ദുഷ്ടന്‍ എന്നൊക്കെ മനസില്‍ പറഞ്ഞ് പല്ലിറുമ്മുകയും ചയ്യും. ഒരു കലാകാരന്റെ വിജയമായി മാത്രമേ ഞാനതിനെ കാണുന്നുള്ളു. പല നടന്മാരും കഥാപാത്രങ്ങളുടെ പേരിലാണ് അറിയപ്പെടുന്നത്. എന്നാല്‍ അഭിനയിച്ച സിനിമയുടെ പേരില്‍ അറിയപ്പെടാനുള്ള ഭാഗ്യം എനിക്കുണ്ടായി. ‘സ്ഫടികം’ സിനിമയില്‍ എന്റെ കഥാപാത്രത്തിന്റെ പേര് വേറെ ആയിരുന്നെങ്കിലും ആ സിനിമയുടെ പേരില്‍ എനിക്ക് പേരായി. ‘കുറച്ചുനാളായി സിനിമയിലൊന്നും കാണുന്നില്ലല്ലോ’ എന്നു ചോദിക്കുന്നവരുണ്ട്. അവരുടെ ചോദ്യം ന്യായമാണ്. വേറൊന്നും കൊണ്ടല്ല, ആരും വിളിക്കാത്തതുകൊണ്ടാണ്. എന്തായാലും ഇനി വില്ലന്‍ വേഷങ്ങളിലേക്കില്ല. നമ്മുടെ ശരീര പ്രകൃതിക്ക് അനുസരിച്ചുള്ള വില്ലന്‍ വേഷമാണെങ്കില്‍ ഒത്തിരി ഇടി കൊള്ളണം. ഇനി അതിനു വയ്യ. എങ്കിലും അഭിനയിക്കണം എന്ന് ആഗ്രഹമുണ്ട്. കിഡ്‌നി മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ കഴിഞ്ഞിരിക്കുകയാണ്. മരുന്നിന് തന്നെ വേണം നല്ലൊരു തുക.
നമ്മള്‍ ഓരോരുത്തരിലും ദൈവം ഓരോ പദ്ധതി കരുതിവച്ചിട്ടുണ്ടാവും. വളരെ പെട്ടെന്നാണു ഞാന്‍ രോഗകിടക്കയിലായത്. ആ സമയത്ത് ഭാര്യ ത്രേസ്യാമ്മ കാന്‍സര്‍ രോഗത്തിനു ചികിത്സയിലായിരുന്നു. ഞങ്ങള്‍ രണ്ടുപേര്‍ക്കും മരണത്തോളം പോന്ന അസുഖങ്ങളായിരുന്നു. ആരായാലും തളര്‍ന്നുപോവും ഇത്തരമൊരു അവസ്ഥയില്‍. പക്ഷേ, ദൈവം ജീവിതത്തിന്റെ മരുപ്പച്ച കാട്ടി ഞങ്ങളെ ആശ്വസിപ്പിച്ചു. ഒരിക്കല്‍ കോഴിക്കോട് എത്തിയപ്പോള്‍ ചില സുഹൃത്തുക്കള്‍ ഇടയ്ക്ക് ഹെല്‍ത്ത് ചെക്കപ്പ് ചെയ്യേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് നിര്‍ബന്ധപൂര്‍വം പറഞ്ഞു. അങ്ങനെ വെറുതെ ചെക്കപ്പിനു പായി. രക്തപരിശോധനയുടെ റിസല്‍റ്റ് കാണിച്ചപ്പോള്‍ ഡോക്ടര്‍ പറഞ്ഞു. കുറച്ചുസമയം കൂടി ആശുപത്രിയില്‍ ചെലവിടണം. കിഡ്‌നിയുടെ പ്രവര്‍ത്തനം ഏതാണ്ട് നിലച്ച മട്ടിലായിരുന്നു. ആശുപത്രിയില്‍ പിന്നീട് എന്തു സംഭവിച്ചുവെന്ന് എനിക്കറിഞ്ഞുകൂടാ.

അപകടത്തില്‍ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടെങ്കിലും പിന്നീട് ജീവന്‍ നിലനിര്‍ത്താനുള്ള ശ്രമങ്ങളായിരുന്നു. ആഴ്ചയില്‍ മൂന്നു ദിവസം ഡയാലിസിസ്. പുല്ലൂര്‍ മെഡിക്കല്‍ മിഷന്‍ ആശുപത്രിയിലായിരുന്നു ഡയാലിസിസ്. ആ ദിവസം മുഴുവന്‍ ക്ഷീണമായിരിക്കും. അടുത്തദിവസവും ക്ഷീണമായിരിക്കും.  മൂന്നാം ദിവസം വീണ്ടും ഡയാലിസിസിന് ആശുപത്രിയില്‍ എത്തണം. ചുരുക്കത്തില്‍ ആശുപത്രിയില്‍ കിടക്കുന്നതിനു തുല്യമായിരുന്നു ജീവിതം. മാത്രമല്ല വീട്ടിലെ വരുമാന മാര്‍ഗം ഇല്ലാതാകുന്നു. ചിലവു കൂടുന്നു. ഈ അവസ്ഥയില്‍ എനിക്കു തോന്നി ഇതില്‍ നിന്നൊരു മോചനം ആവശ്യമില്ലേ. അതിന് ഒരു വഴിയേ ഞാന്‍ കണ്ടുള്ളൂ. മരിക്കുക. ഞാന്‍ ദൈവത്തോടു പ്രാര്‍ഥിച്ചു: ”എന്റെ പിതാവേ എനിക്ക് ഈ ഭൂമിയിലെ വാസം മതിയായി. എന്നെ അവിടുത്തേക്ക് അടുപ്പിക്കേണമേ…” കണ്ണു നിറഞ്ഞാണു ഞാന്‍ പ്രാര്‍ഥിച്ചു.

മരിക്കണം എന്ന് ആത്മാര്‍ഥമായി ആഗ്രഹിച്ചു കൊണ്ട് എന്റെ പ്രാര്‍ഥനകളിലേക്ക് മരണം നിരന്തരം കടന്നുവരാന്‍ തുടങ്ങി. ഒപ്പം ദൈവവും. ആയിടയ്ക്ക് ഞാനൊരു സ്വപ്നം കണ്ടു. എന്റെ രോഗങ്ങള്‍ േഭദമാകുന്നു. ദൈവം അദ്ദേഹത്തിന്റെ സാന്നിധ്യം കൊണ്ട് എന്റെ രോഗം സുഖപ്പെടുത്തുന്നു. അതായിരുന്നു ആ സ്വപ്നത്തിന്റെ കാതല്‍. എന്തുകൊണ്ട് അങ്ങനെയൊരു സ്വപ്നം കണ്ടുവെന്ന് ഇന്നും അറിഞ്ഞുകൂടാ. എങ്കിലും അതൊരു സാക്ഷ്യമായി ഞാന്‍ മനസ്സില്‍ സൂക്ഷിച്ചു. അടുത്ത ദിവസം രാവിലെ എന്നെ വയനാട്ടിലുള്ള ബന്ധു ജോര്‍ജ് ഫോണില്‍ വിളിച്ചു. ജോര്‍ജും ഭാര്യയും ഒരേ ദിവസം ഒരേ സ്വപ്നം കണ്ടു. രോഗം ഭേദമായി ഞാന്‍ ആരോഗ്യത്തോടെ ജീവിതത്തിലേക്കു തിരിച്ചുവന്നു എന്നായിരുന്നു അവര്‍ സ്വപ്നം കണ്ടത്. ഒരേ പോലെ മൂന്ന് സ്വപ്നങ്ങള്‍.

സിനിമയില്‍ സജീവമായിരുന്നപ്പോഴും ഞാന്‍ ധ്യാനം കൂടാറുണ്ടായിരുന്നു. സിനിമയില്‍ തിരക്കില്ലാതായപ്പോഴും ഞാന്‍ ആ പതിവ് തെറ്റിച്ചില്ല. പലേടത്തും ധ്യാനം കൂടി. അങ്ങനെയൊരു ധ്യാനം മൂരിയാട് എംപറര്‍ ഇമ്മാനുവേല്‍ പള്ളിയില്‍ വച്ചായിരുന്നു. രണ്ടാം ശനിയാഴ്ചകളില്‍ പള്ളിയില്‍ പ്രത്യേക പ്രാര്‍ഥനയുണ്ട്. രോഗികള്‍ക്കുവേണ്ടിയും പ്രത്യേകം പ്രാര്‍ഥിക്കും. ഒരു ദിവസം എനിക്കു വേണ്ടി പ്രാര്‍ഥിച്ചു. അന്ന് പ തിനയ്യായിരത്തോളം പേരുണ്ടായിരുന്നു അവിടെ. എന്റെ അവസ്ഥ വിശ്വാസികള്‍ പ്രാര്‍ഥനയോടെ സ്വീകരിച്ചു. എന്നെ മരണത്തിനു വിട്ടുകൊടുക്കാന്‍ തയാറല്ലെന്നു പറഞ്ഞ് കുറേ ചെറുപ്പക്കാര്‍ മുന്നോട്ടുവന്നു. ”എന്റെ ഈ എളിയ സഹോദരരില്‍ ഒരുവന് നിങ്ങള്‍ ചയ്തപ്പോഴെല്ലാം എനിക്കു തന്നെയാണു ചെയ്തത്” എന്ന ദൈവവചനം അവര്‍ ഹൃദയത്തിലേറ്റി. എന്റെ അതേ രക്തഗ്രൂപ്പിലുള്ള 28 പേര്‍ മുന്നോട്ടുവന്നു. എന്നെ മരണത്തിനു വിട്ടുകൊ ടുക്കില്ലെന്നും ജീവന്റെ പകുതി പകുത്തു തന്ന് എന്നെ ജീവിതത്തിലേക്കു കൂട്ടുമെന്നും അവര്‍ പ്രതിജ്ഞ ചെയ്തു.

ആറുമാസത്തിനുള്ളില്‍ അപ്രകാരംതന്നെ സംഭവിച്ചു. പള്ളിയിലെ ആറു സഹോദരങ്ങളില്‍ ഒരാള്‍ തന്റെ കിഡ്‌നി തന്ന് എന്നെ ജീവിതത്തിലേക്കു കൂട്ടിക്കൊണ്ടുവന്നു. ബൈബിള്‍ സുവിശേഷകനായി പോകാറുണ്ട്. അങ്ങനെ എന്നെ കാണുമ്പോള്‍ സിനിമയില്‍ ഞാന്‍ അവതരിപ്പിച്ച കഥാപാത്രങ്ങളെ ഓര്‍ക്കുന്നവര്‍ക്ക് ൈവരുധ്യം തോന്നാം. സിനിമയില്‍ വില്ലനായി അഭിനയിക്കുമ്പോഴും ജീവിതത്തില്‍ ഞാന്‍ ദൈവ വഴിയില്‍ തന്നെയായിരുന്നു. കേള്‍ക്കുന്നവര്‍ക്ക് ചിലപ്പോള്‍ അവിശ്വസനീയം എന്നു തോന്നാം. എങ്കിലും എന്റെ അനുഭവം സത്യമാണ്. നാല്‍പതു ദിവസം ചൂടുവെള്ളം മാത്രം കുടിച്ചു ഉപവസിച്ചിട്ടുണ്ട്.

ചില ദിവസങ്ങളില്‍ ഒന്നോ രണ്ടോ ചായ മാത്രം. ആദ്യത്തെ പത്തു ദിവസം ഒരു നേരം ഭക്ഷണം കഴിച്ചു തുടങ്ങി. അപ്പോള്‍ തോന്നി ഈ ഉപവാസത്തിനു കാഠിന്യം പോരാ. അങ്ങനെയാണു ചൂടുവെള്ളം മാത്രം കുടിച്ച് ഉപവസിക്കാന്‍ തുടങ്ങിയത്. ദവം മരുഭൂമിയില്‍ 40 ദിവസം ഉപവസിച്ചതിന്റെ ഓര്‍മയുണര്‍ത്തുന്നതായിരുന്നു അത്. ആ ഉപവാസം എനിക്ക് അനുഗ്രഹിക്കപ്പെട്ടതായി. ഭാരം ഇരുപതു കിലോ കുറഞ്ഞു. പണ്ട് 100 കിലോ വരെ എത്തിയ ഭാരം ഇപ്പോള്‍ അറുപത് കിലോയിലെത്തി. എല്ലാ സൃഷ്ടിക്കു പിന്നിലും ദവത്തിന് ഒരു ഉദ്ദേശമുണ്ട്. എന്നെ സൃഷ്ടിച്ചത് നായകന്മാരുെട തല്ലു കൊള്ളാനാണ് എന്നായിരുന്നു എന്റെ ധാരണ. പക്ഷേ, ഇപ്പോള്‍ എനിക്കു മനസിലാകുന്നു ദൈവം എന്റെ വഴിയില്‍ അദ്ദേഹത്തിന്റെ സാന്നിധ്യം ഉറപ്പിക്കുന്നുവെന്ന്.

ഭാര്യയും കാന്‍സറില്‍ നിന്ന് മുക്തി നേടിയതോടെ ജീവിതത്തില്‍ ദൈവം പ്രകാശം തന്ന് അനുഗ്രഹിച്ചതു പോലെ എനിക്കു തോന്നി. അഭിനയം എന്റെ രക്തത്തില്‍ അലിഞ്ഞ കാര്യമാണ്. അഞ്ചാം ക്ലാസു മുതല്‍ ഞാന്‍ നാടകങ്ങളില്‍ അഭിനയിച്ചു തുടങ്ങി. പഠനം കഴിഞ്ഞു കുറച്ചുനാള്‍ ഗള്‍ഫില്‍ ജോലി നോക്കി. അവിടെ മലയാളി ക്ലബ്ബുകളില്‍ ഞാന്‍ സ്ഥിരം നാടകം അവതരി പ്പിക്കുമായിരുന്നു. ഞാനൊരു നാടകനടനാെണന്ന വിവരം അറിയാമായിരുന്ന ബാബു എന്ന സുഹൃത്താണ് വിനയനോട് എന്റെ കാര്യം പറയുന്നത്. അങ്ങനെ വിനയന്‍ സംവിധാനം ചെയ്ത ‘കന്യാകുമാരിയില്‍ ഒരു കവിത’ എന്ന സിനിമയില്‍ അരങ്ങേറ്റം കുറിച്ചു. തിരുവട്ടാര്‍ മണി എന്ന വില്ലന്‍ കഥാപാത്രമായിരുന്നു അത്. അതിനുശേഷമാണ് ‘ചെങ്കോലില്‍’ കീരിക്കാടന്‍ ജോസിന്റെ ജ്യേഷ്ഠന്‍ തോമസ് കീരിക്കാടന്‍ എന്ന കഥാപാത്രം. സിനിമയില്‍ എന്റെ ഭാവി കുറിച്ചത് ഭദ്രന്റെ ‘സ്ഫടിക’മായിരുന്നു. ആ സിനിമ കൊണ്ട് ഏറ്റവും ഗുണമുണ്ടായത് എനിക്കാണ്.

വില്ലന്‍ ആയിരുന്നിട്ടുകൂടി സ്ഫടികം എന്ന നല്ല പേര് എനിക്കു കിട്ടി. ആ പേരാണ് ഇന്നും എന്റെ ജീവവായു എന്നു പറയാം. ജോര്‍ജ് എന്നു പറഞ്ഞാല്‍ ആരും എന്നെ തിരിച്ചറിയില്ല. സ്ഫടികം ഇല്ലാതെ ജോര്‍ജിനു നിലനില്‍പില്ല. സിനിമയില്‍ അവസരം തന്നതിന് വിനയനോടും നല്ലൊരു കഥാപാത്രത്തെ തന്നതിന് ഭദ്രനോടും ആജീവനാന്തം കടപ്പെട്ടിരിക്കുന്നു. വില്ലന്മാരെ ഓര്‍ത്തിരിക്കാന്‍ ആര്‍ക്കും ഇഷ്ടമല്ല. എങ്കിലും ആള്‍ക്കാര്‍ ഓര്‍ക്കുന്ന ചില കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ കഴിഞ്ഞു. ലേലത്തിലെ കടയാടി ബേബി, കാഞ്ഞിരപ്പള്ളി കറിയാച്ചനിലെ കുട്ടപ്പായി, അങ്ങനെ കുറച്ചുവില്ലന്‍ കഥാപാത്രങ്ങള്‍. ഇടയ്ക്കു കുറച്ചു കോമഡിയും ചയ്തു. മലയാളത്തിലെ ഒട്ടുമിക്ക നടന്മാരില്‍ നിന്നും സ്‌ക്രീനില്‍ എനിക്ക് ഇടി കിട്ടിയിട്ടുണ്ട്.

എങ്കിലും ഞാന്‍ രോഗബാധിതനായി കിടന്നപ്പോള്‍ അപൂര്‍വം പേരെ വിളിച്ചെങ്കിലും അന്വേഷിച്ചുള്ളൂ. അതില്‍ സുരേഷ് ഗോപിയുടെ പേര് എടുത്തുപറയണം. എന്ത് ആവശ്യമുണ്ടെങ്കിലും വിളിക്കാനും പറഞ്ഞു. എന്റെ പ്രാര്‍ഥനയുടെ ഫലം ൈദവം അദ്ദേഹത്തില്‍ നന്മയായി ചൊരിയട്ടെ… ആരേയും കുറ്റപ്പെടുത്തി പറഞ്ഞതല്ല. സിനിമാക്കാര്‍ക്കു പൊതുവെ തിരക്കുകൂടുതലാണ്. ചിലപ്പോള്‍ അറിയാതെ പോയതാകാം. സിനിമയില്‍ അഭിനയിക്കുന്നവരെല്ലാം സമ്പന്നരാണ് എന്നതു പൊതുവായ വിശ്വാസം മാത്രമാണ്. ഇരിങ്ങാലക്കുടയ്ക്കടുത്ത് ആളൂര്‍ കനാല്‍പ്പാലത്തില്‍ വാടകവീട്ടിലാണു ഞാന്‍ കുടുംബസമേതം താമസിക്കുന്നത്. അഞ്ചു മക്കളുണ്ട് അശ്വതി, അനു, അജോ, അഞ്ജലി, അഞ്ജു. അതില്‍ മൂന്നുപേരുടെ വിവാഹം ദൈവത്തിന്റെ ഇടപെടല്‍ പോലെ ഭംഗിയായി നടന്നു.

ഇനിയുള്ള ജീവിതവും ദൈവം നടത്തും. സിനിമയില്‍ തന്നെ തൊഴിലിന് യാെതാരു ഉറപ്പുമില്ലാത്തവരാണ് വില്ലന്മാരായ നടന്മാര്‍. ഒരാള്‍ ൈപസ കൂട്ടി ചോദിച്ചാല്‍ അയാളെ ഒഴിവാക്കി മറ്റൊരാളെ വിളിക്കും. ഇന്ന ആള്‍ വില്ലനായാല്‍ സിനിമ നന്നായേനേ എന്ന് പ്രേക്ഷകരാരും പറയില്ലല്ലോ. അതാണു വില്ലന്മാരുടെ ഗതികേട്.
നിറങ്ങള്‍ മാത്രമാണു ജീവിതം എന്ന ധാരണ ഇപ്പോള്‍ എനിക്കില്ല. നഷ്ടങ്ങളെയോര്‍ത്ത് നിരാശയുമില്ല. അഭയത്തിന്റെ വെണ്‍പിറാവായി എന്നില്‍ മിടിക്കുന്നത് ദൈവമാണെന്ന് ഞാന്‍ അറിയുന്നു.

Also read.. കോടതി വിധി ലംഘിച്ച കേസില്‍ ഷാജന്‍ സ്കറിയയെ യുകെ പോലീസ് അറസ്റ്റ് ചെയ്തു

RECENT POSTS
Copyright © . All rights reserved