Uncategorized

തുളസിവനം തുളസി
കൊച്ചിയിലെ ചുംബനസമരത്തില്‍ പങ്കെടുത്ത പെണ്‍കുട്ടിയുടെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍;;; വിദ്യാധരന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് പെണ്‍കുട്ടി ആ സത്യം വെളിപ്പെടുത്തിയത്. ഇന്റെര്‍വ്യൂവിന്‍റെ പ്രസക്തഭാഗങ്ങള്‍…..

*എന്തുകൊണ്ടാണ് ചുംബനം തന്നെ സമരമുറയായി സ്വീകരിച്ചത് ..പൂക്കള്‍ കൈമാറിയും, ചിത്രംവരച്ചും, പ്രതിഷേധയോഗംകൂടിയും പ്രതികരിക്കാമല്ലോ

*ഒരു വെറൈറ്റിയ്ക്ക് വേണ്ടിയാണ്.. പിന്നെ, നിന്‍റെ ചുണ്ടുകളെ നീ പുച്ഛിക്കാന്‍ പഠിപ്പിക്കരുത്, അവ ചുംബിക്കാനായി സൃഷ്ടിക്കപ്പെട്ടവയാണന്ന്‍  ഷേക്‌സ്പിയറും പറഞ്ഞിട്ടുണ്ടല്ലോ.. പ്രണയത്തിന്‍റെ  പ്രപഞ്ചഭാഷയാണല്ലോ ചുംബനം.. വീഞ്ഞിനേക്കാള്‍ ലഹരി ചുംബനത്തിനുണ്ടെന്നാണ് ഞാന്‍ പഠിച്ചിരിക്കുന്നത്..

*ഓ അതുശരി; കൊച്ചിയിലെ ചുംബനം എങ്ങനെയിരുന്നു..

*ഒന്നുംപറയേണ്ട എന്‍റെ സാറേ; പ്രണയഭാഷ, വീഞ്ഞിനെക്കാള്‍ ലഹരി എന്തെക്കെ പ്രതിക്ഷകള്‍ ആയിരുന്നു പക്ഷെ……………

*പക്ഷെ….

*എന്നെ ചുംബിച്ചവന്‍റെ  വായ്‌ നാറ്റമുണ്ടല്ലോ; അത് കേട്ടറിവിനെക്കാള്‍ ഭയങ്കരമായിരുന്നു,,  ആലിംഗനം ചെയ്തവന്‍റെ വിയര്‍പ്പ് നാറ്റം സഹിക്കാവുന്നതിന്‍റെ അപ്പുറമായിരുന്നു.. പല്ലും തേയ്ക്കില്ല, വായും കഴുകില്ല, കുളിയുമില്ല… നാറികള്‍…. മണത്തിട്ട് പണ്ടാരമടങ്ങിപ്പോയി. ഹോ

*അപ്പൊ ഇനി ഈ പരിപാടി ഉപേക്ഷിച്ചു എന്നാണോ…

*അതേ… നിങ്ങളൊന്നു നോക്കിക്കേ ചുംബനസമരത്തെ പിന്തുണച്ചുകൊണ്ട് എത്ര സ്ത്രീകളാണ് ടീവിയില്‍  പ്രസംഗിച്ചത്… സിനിമാ നടികളും, എഴുത്തുകാരികളും, വനിതാരാഷ്ട്രിയക്കാരുമെല്ലാം ചാനലിലിരുന്നു പ്രസംഗിച്ചു.. എന്നാ സമരത്തില്‍ ഇവര്‍ ഒരെണ്ണമെങ്കിലും ഉണ്ടായിരുന്നോ എത്ര സിനിമാനടന്മാരാണ് അനുകൂലിച്ച് ചാനലില്‍ പ്രസംഗിച്ചത്.. ജോയ് മാത്യൂ, ടോവിനോ, പ്രിത്വിരാജ്, വിനായകന്‍… ഇവരില്‍ ഒരെണ്ണമെങ്കിലും സമരത്തിനുവന്നോ,, ഒരുത്തനും വന്നില്ല.. ഇവരെയൊക്കെ ചുംബിക്കാമെന്നു കരുതിയാണ് ഞാന്‍ പോയത്.. ചെന്നപ്പോളല്ലേ,, അലക്കുംകുളിയുമില്ലാത്ത കുറെ അലവലാതികള്‍….. സമരത്തില്‍ പങ്കെടുക്കാന്‍ വന്നതാണോയെന്നു ചോദിച്ചു; അതെന്ന്‍ പറഞ്ഞുതീരും മുന്‍പ് ചുംബനം വന്നൂ.. ഹോ എന്‍റെ ഭഗവാനേ .. പ്രസക്ത ഭാഗങ്ങള്‍ ഒരു ഇടവേളയ്ക്ക് ശേഷം തുടരും

സത്യത്തില്‍ മറൈന്‍ഡ്രൈവിലെ ശിവസേനക്കാരുടെ ചൂരല്‍ പ്രകടനത്തില്‍ കേരളത്തിലെ പ്രണയവ്യവസായം വേരറ്റുപോകുമോയെന്ന് ഭയന്നിരിക്കുകയായിരുന്നു.. കുടയുടെ മറപറ്റി ബീച്ചുകളും പാര്‍ക്കുകളും കേന്ദ്രികരിച്ച് പൂത്തുതളിര്‍ക്കുന്ന പ്രണയവ്യവസായം സമൂഹത്തിനു വളരെ അത്യാവശ്യമായ ഒരു കാര്യമാണെന്ന കാര്യത്തില്‍ കമിതാക്കളുടെ മാതാപിതാക്കള്‍ക്ക് മാത്രമേ സംശയം ഉണ്ടാകൂ.. സാമൂഹ്യ പുരോഗതിയ്ക്കും യുവതിയുവാക്കളുടെ മാനസികവളര്‍ച്ചയ്ക്കും ഇമ്മാതിരിയുള്ള കുടപിടുത്തങ്ങള്‍ വളരെ അത്യവശ്യമാണെന്ന കാര്യത്തില്‍ ഇവരുടെ തന്തയ്ക്കും തള്ളയ്ക്കും ഒഴികെ ആര്‍ക്കും തര്‍ക്കവുമില്ല… പ്രണയം  തടയാന്‍ ചെന്ന ശിവസേനക്കാരെ തടയാതിരുന്ന പോലീസുകാരെ മുഴുവന്‍ സസ്പെന്‍ഡ് ചെയ്ത് സര്‍ക്കാരും മാതൃക കാണിച്ചിരിക്കുന്നു.. അങ്ങനെ മൊത്തത്തില്‍ പ്രണയവിഷയത്തില്‍ ഭയങ്കര ആശങ്കകള്‍ ഉടലെടുത്ത സാഹചര്യത്തിലാണ് കിസ്സ്‌ ഓഫ് ലവ് പ്രവര്‍ത്തകര്‍ അവതരിച്ചത്.. പണ്ടൊരു ചുംബനമേള നടത്തി ഓടിയവഴിക്ക് പുല്ലുമുളയ്ക്കാതെ പോയ സാഹചര്യമല്ല ഇപ്പോഴുള്ളതെന്ന് മനസ്സിലാക്കി  അനുകൂലസാഹചര്യം നല്ലോണം മുതലാക്കി ഒന്നാംതരം ലിപ്പ് ലോക്ക് ചുംബനങ്ങള്‍ത്തന്നെ നടത്തിക്കളഞ്ഞു കേരളത്തിന്‍റെ അഭിമാനതാരങ്ങള്‍.. എല്ലാവര്ക്കും ചുംബിക്കാനുള്ള സ്ത്രീപോരാളികള്‍ കുറവായിരുന്നതിനാല്‍ ചുംബിക്കാന്‍ പങ്കാളിയെ കിട്ടാത്തവര്‍  വീണുകിട്ടിയ ഹോട്ട് സീനുകള്‍ മൊബൈലില്‍ പകര്‍ത്തി ആത്മനിര്‍വൃതിയടഞ്ഞു..

ഏതായാലും ഇമ്മാതിരിയുള്ള പ്രതിഷേധങ്ങളിലൂടെയാണ് ഇനി കേരളം വളരേണ്ടത്.. ആരെങ്കിലുംചെയ്യുന്ന അക്രമങ്ങളെ ആഭാസത്തരങ്ങള്‍ക്കൊണ്ടു തന്നെ നേരിടണം.. മേളയിലെ സ്ത്രീ പങ്കാളിത്തം കൂട്ടാനുള്ള ബോധവല്‍ക്കരണം പഞ്ചായത്തുതലത്തില്‍ നടത്തി അടുത്ത ചുംബനസമരം ഉഷാറാക്കണം .. ചാനലില്‍ പോയിരുന്നു ചുംബനത്തേയും മറൈന്‍ഡ്രൈവ് പ്രണയത്തിനു പിന്തുണ പ്രഖ്യാപിക്കുകയും ചെയ്യുന്ന നമ്മുടെ മാന്യ സ്ത്രീസുഹൃത്തുക്കള്‍ ഇത്തരം പ്രതിഷേധങ്ങളുടെ മുന്‍നിരയില്‍നിന്നുകൊണ്ട് ചുംബനങ്ങള്‍ കൈമാറുന്നത് സ്ത്രീകളെ ഈ രംഗത്തേയ്ക്ക് ആകര്‍ഷിക്കാന്‍ നല്ലതാണ്..

 

പോലിസ് സംരക്ഷണത്തില്‍ നടത്തുന്ന ഇത്തരം ചുംബനസമരങ്ങള്‍ എല്ലാ മേഖലകളിലേക്കും വ്യാപിപ്പിക്കണം… വസ്ത്രാധാരണത്തിനെതിരെ ആരെങ്കിലും പറഞ്ഞാല്‍  തുണിയില്ലാതെ നടന്ന് പ്രതിഷേധിക്കണം. സംഭോഗത്തെ എതിര്‍ത്ത് ആരെങ്കിലും സംസാരിച്ചാല്‍ പരസ്യസംഭോഗം നടത്തി പ്രതിഷേധിക്കണം… ഇത്ര കൊട്ടിഘോഷിച്ചു നടത്തിയിട്ടും പരിപാടിയില്‍ സ്ത്രീ പങ്കാളിത്തം തുലോം കുറവായിരുന്നത് പരിപാടിയുടെ പൊലിമയെ അല്പം ബാധിച്ചുവെങ്കിലും പങ്കെടുത്തവര്‍ അതിന്‍റെ വിടവ് നികത്തി തകര്‍ത്താടിയാതിനാല്‍ സംഗതി വന്‍വിജയമായിരുന്നുവെന്നു വേണം പറയാന്‍.. ഇതൊക്കെ മനുഷ്യന്‍റെ ആവിഷ്ക്കാരസ്വാതന്ത്ര്യത്തിന്‍റെ ഭാഗമായി വേണം കരുതാന്‍… പൊതുസ്ഥലത്ത് കെട്ടിമറഞ്ഞ്‌ ലിപ്പ് ലോക്ക് ചുംബനം നടത്തുമ്പോള്‍ അതിനെ അശ്ലീലമായോ, അതുകണ്ട് ഉദ്ദാരണം വരാനോ പാടില്ല.. വലിയൊരു സ്വാതന്ത്ര്യത്തിന്‍റെ തുടക്കമായി കണ്ട് എല്ലാവരും ഈ പരിപാടി മൊബൈലില്‍ പകര്‍ത്തി ഒരാള്‍ പത്തുപേര്‍ക്കെന്ന രീതിയില്‍ ഷെയര്‍ ചെയ്ത് ആഘോഷിക്കണം…

പരസ്യമായി ലിപ്പ് ലോക്ക് നടത്തി കെട്ടിമറിഞ്ഞ് സദാചാരഗുണ്ടയിസത്തിനെതിരെ പ്രതിഷേധിക്കാനുള്ള സാഹചര്യം സംജാതമായ സ്ഥിതിക്ക്; സ്ത്രീയും പുരുഷനും അവരുടെ പൂര്‍ണ്ണമായ സമ്മതത്തോടു കൂടി അവര്‍ക്ക് ഇഷ്ടപ്പെട്ട സ്ഥലങ്ങളില്‍ സംഭോഗം നടത്താനുള്ള സ്വാതന്ത്ര്യം കൂടി അനുവദിക്കണം.. പ്രണയജോടികള്‍ പരസ്പര സമ്മതത്തോടുകൂടി അവരുടെ വികാരവിചാരങ്ങങ്ങളും ശാരീരിക ചേതനകളും അല്‍പസമയത്തേയ്ക്ക് അവര്‍ക്ക് ഇഷ്ടപ്പെട്ട സ്ഥലങ്ങളില്‍ വെച്ചു പ്രാവര്‍ത്തികമാക്കുന്നതില്‍ എന്താണ് തെറ്റ്.. മറ്റുള്ളവരുടെ കാഴ്ചാ സ്വാതന്ത്ര്യത്തിനു മുറിവ് പറ്റാതെ വേണമെങ്കില്‍ ഒരു കാലന്‍കുടയോ അല്ലെങ്കില്‍ ചുരിദാറിന്‍റെ ഷാളോ ഉപയോഗിച്ച് ഒരു മറവ് ഉണ്ടാക്കിയാല്‍ മതിയല്ലോ ..മറൈന്‍ഡ്രൈവിലോ ബീച്ചിലോ പാര്‍ക്കിലോ ഇണകളുടെ പ്രണയ സല്ലാപങ്ങള്‍ക്കോ പരസ്പര സമ്മതത്തോടെ നടത്തുന്ന വേഴ്ച്ചകള്‍ക്കോ തടസ്സം നില്ക്കാന്‍ ആരെയും അനുവദിക്കരുത്. ആക്കാര്യത്തില്‍  കമിതാക്കള്‍ക്ക് പോലിസ് സംരക്ഷണം ഉറപ്പുവരത്തണം..

 

അതുപോലെ പരിഗണിക്കേണ്ട മറ്റൊരു വിഷയം…പൊതുസ്ഥലങ്ങളില്‍ നടക്കുന്ന പ്രണയകാഴ്ചകള്‍ കണ്ട് സിംഗിളായി നടക്കുന്ന പുരുഷനോ സ്ത്രീക്കോ അവരുടെ ചേതനകള്‍ ഉണരുന്ന സാഹചര്യത്തില്‍ സ്വാതന്ത്ര്യമായി സ്വയംഭോഗം ചെയ്യുന്നതില്‍ തെറ്റുണ്ടോയെന്നും  അത് സദാചാരപരിധിയില്‍ പെടുമോയെന്നതും വ്യക്തമാക്കണം.. ഇതിവിടെ പറയാന്‍ കാരണം പരസ്യമായി നടത്തിയ ആലിംഗന ചുംബനാദി സമരം കണ്ട ആവേശത്തില്‍ ആന്റിന പൊങ്ങിയ ഒരു യുവാവ് മറൈന്‍ഡ്രൈവിലെ വലിയ മരത്തിനു മുകളില്‍ വലിഞ്ഞുകയറി; ഇലകള്‍ക്ക് മറഞ്ഞിരുന്നു സ്വയംഭോഗം നടത്തിയെന്നും സ്വാതന്ത്ര്യത്തിന്‍റെ പരമോന്നതിയില്‍ നിര്‍ഗളിച്ച ജീവസന്ധാരമായ ശുക്ലകണങ്ങള്‍ നിലത്തുവീണു ചിന്നിച്ചിതറുന്നത് ശ്രദ്ധയില്‍പ്പെട്ട സമരക്കാര്‍ മുകളിലേക്ക് നോക്കിയപ്പോള്‍ ആലസ്യത്തില്‍ തൂങ്ങിയാടുന്ന ലിംഗമാണ് കണ്ടതെന്നും ..ഇവിടെയിരുന്നാണോടാ  നായിന്‍റെമോനെ വാണം വിടുന്നതെന്ന ആക്രോശത്തോടെ അതുവരെ സദാചാരഗുണ്ടായിസത്തിനെതിരെ പ്രതിഷേധിച്ച അതേ ആള്‍ക്കൂട്ടം ആരും കാണാതെ കാമപൂരണം നടത്തിയ ആ പാവത്തെ പഞ്ഞിക്കിട്ടെന്നും സംസാരമുണ്ട്… അതുകൊണ്ട് ആര്‍ക്കും ഒരു ശല്യവും വരുത്താതെ കാമപൂരണം നടത്തുന്ന സ്വയഭോഗക്കാര്‍ക്കും പൊതുസ്ഥലങ്ങളില്‍ സദാചാരപീഡനം ഏല്‍ക്കാതെ വേണ്ടത് ചെയ്യണം…

കഴപ്പ് തീര്‍ക്കാന്‍ അങ്ങ് കാമത്തിപുരയ്ക്ക് പോടാ എന്ന് പറയുമ്പോള്‍ ഓര്‍ക്കുക കേരളത്തില്‍ സെക്സ് റാക്കറ്റുകള്‍ ഏറ്റവും കൂടുതല്‍ ഉള്ള സ്ഥലം ഏതാ,,, കൊച്ചിയാണ്.. കൊച്ചി… മറൈന്‍ഡ്രൈവില്‍ കുടക്കീഴില്‍ പൂക്കുന്ന പ്രണയം റാക്കറ്റിലേക്കുള്ള വലയിട്ടുപിടുത്തമാണോയെന്നു പെണ്മക്കള്‍ ഉള്ളവര്‍ ഒന്ന്‍ ശ്രദ്ധിച്ചാല്‍ നന്ന്..

മറൈന്‍ഡ്രൈവില്‍നടന്ന ചൂരല്‍ പ്രയോഗവും തുടര്‍ന്ന്‍ നടന്ന ചുംബന മേളകളും ശ്രദ്ധിച്ചാല്‍ ചില സംശയങ്ങള്‍ സ്വാഭാവികം

സമീപകാലത്ത് കേരളത്തിലുണ്ടായ എല്ലാ പീഡനങ്ങളെയും പിറകോട്ടു മാറ്റിക്കൊണ്ട് മറൈൻ ഡ്രൈവിലെ യുവതീയുവാക്കളുടെ കണ്ണീരാണ് ഇപ്പോൾ കേരളത്തിന്റെ പ്രശ്നം.

സിനിമാനടിക്കു നേരെയുണ്ടായ ആക്രമണം, കൊട്ടിയൂര്‍  പീഡനത്തില്‍ പെണ്‍കുട്ടി പ്രസവിച്ച സംഭവം,പാലക്കാട്‌ വാളയാറിൽ സഹോദരിമാരായ പിഞ്ചുബാലികമാരുടെ തൂങ്ങിമരണത്തിനിടയക്കിയ പീഡനങ്ങള്‍ ,പാലക്കാടുതന്നെ പീഡനത്തെ തുടര്‍ന്ന്‍ ഇരുപതുകാരിയുടെ ആത്മഹത്യ,  വയനാട് മുട്ടില്‍ യതീംഖാനയിൽ ആറു കുട്ടികളെ നിരന്തരം ബലാൽസംഗം ചെയ്ത സംഭവം, ആലുവായില്‍ സഹോദരിമാരെ പീഡിപ്പിച്ച സംഭവം. വയനാട്ടില്‍ സണ്ടേസ്കൂള്‍ അദ്ധ്യാപകന്‍ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഗർഭിണിയാക്കിയ സംഭവം  എല്ലാം ഒറ്റ മറൈന്‍ഡ്രൈവ് സംഭവത്തോടെ ആവിയായിപ്പോയി…

കേരളം ഇന്നലെവരെ ചര്‍ച്ചചെയ്തുകൊണ്ടിരുന്ന ബാലപീഡന വിഷയം ഇപ്പോള്‍ കളത്തിനു പുറത്തായിരിക്കുന്നു.. അതിക്രൂരമായി നടന്ന  ബാലപീഡനങ്ങളിൽ സഹതാപിക്കാനോ പ്രതിഷേധിക്കാനോ എന്തിനേറെ ഒരു മെഴുകുതിരി പോലും കത്തിക്കാത്തവർ  മറൈൻ ഡ്രൈവ് സംഭവത്തിൽ പ്രകോപിതരായി ചുബനമേളയെന്ന ആഭാസം നടത്തി പൊതുജനശ്രദ്ധയെ മാറ്റി മറിച്ചിരിക്കുന്നു.. കഴിഞ്ഞ മേളയോടെ കളംവിട്ട ചുംബനക്കാര്‍ വീണ്ടും ആഭാസത്തരങ്ങളുമായി രംഗത്തുവന്നപ്പോള്‍ എല്ലാ രാഷ്ട്രിയപാര്‍ട്ടികളും  മൌനപിന്തുണയും കൊടുക്കുന്നു.. ബാലപീഡനമെന്നാ അതിഗുരുതരമായ വിഷയത്തെ കേരളിയസമൂഹത്തിന്‍റെ മനസ്സില്‍നിന്നും അടര്‍ത്തിമാറ്റാന്‍ ഏതോ നിഗൂഡസംഘം വളരെ വിദഗ്ധമായി ആസൂത്രണം ചെയ്ത പൊറോട്ട് നാടകമാണോ ഈ മറൈന്‍ഡ്രൈവ് സംഭവമെന്ന് സംശയിക്കേണ്ടിയിരിക്കുന്നു….

 

കൊച്ചിയിലെ മറൈന്‍ഡ്രൈവില്‍ ദിവ്യപ്രണയങ്ങളാണ്  പൂത്തുലയുന്നതെന്ന് കൊച്ചിക്കാര്‍ക്കൊക്കെ അറിയാവുന്ന കാര്യങ്ങളാണ്.. മക്കളെ പഠിക്കാന്‍ പറഞ്ഞുവിടുമ്പോള്‍ അവരെന്താണ് പഠിക്കുന്നതെന്നു അന്വേഷിക്കാന്‍ മാതാപിതാക്കള്‍ക്ക് നേരമില്ലെങ്കില്‍ മക്കളവിടെ പ്രണയിച്ചുപഠിക്കട്ടെ. വല്ലവന്റെയും മക്കള്‍ അവര്‍ക്ക് തോന്നിയ രീതിയില്‍ നടക്കട്ടെയെന്നു കരുതി പൊതുസമൂഹം മാറിനിന്നാല്‍ മതിയാവും. പക്ഷെ  അരാഷ്ട്രീയ വാദവും, സെക്സും, ലഹരിയും അടിസ്ഥാനമാക്കി വളര്‍ന്നുവരുന്ന ഒരു ന്യൂജന്‍ ഹിപ്പിസംസ്കാരത്തെ ഡി വൈ എഫ് ഐ പോലുള്ള പുരോഗമന പ്രസ്ഥാനങ്ങള്‍ വല്ലാതെ പിന്തുണയ്ക്കുമ്പോള്‍ ചുംബനനേതാവ് പശുപാലനടക്കമുള്ളവര്‍ ചെയ്തുകൂട്ടിയ പെണ് വാണിഭസംസ്ക്കാരവും ന്യായീകരിക്കപ്പെടുന്നുവോയെന്നു സംശയിക്കണം … തുടര്‍ക്കഥയാവുന്ന ബാലപീഡനങ്ങള്‍ക്കെതിരെ പരസ്യമായി ഒരു പ്രതികരണവും നടത്താതിരുന്ന എം സ്വരാജിനെപോലുള്ള പുരോഗമനനേതാക്കള്‍ കൊച്ചിയില്‍ പ്രണയത്തിനു തടസ്സം നേരിട്ടുവെന്നുപറഞ്ഞ് ഓടിയെത്തി പ്രതിഷേധിക്കുമ്പോള്‍ ബാലപീഡനങ്ങളും ലൈംഗികഅതിക്രമങ്ങളെക്കാളും ചര്‍ച്ചചെയ്യപ്പെടേണ്ട വിഷയം കൊച്ചിയിലെ പ്രണയമാണെന്ന് പറയാതെ പറഞ്ഞുവെക്കുന്നു..

രണ്ടു ഘട്ടങ്ങളില്‍ രണ്ടു പുരുഷന്മാരുമായുള്ള ബന്ധത്തിലും അമ്മയാകാന്‍ കഴിയാത്തതാണ് വള്ളിക്കോട് കോട്ടയം പാറയിരിക്കുന്നതില്‍ ബീനയെ (32) ഇങ്ങനെയൊരു കൃത്യത്തിനു പ്രേരിപ്പിച്ചത്. താന്‍ പ്രസവിച്ചെന്നു പറഞ്ഞു സ്വന്തം വീട്ടുകാരെപ്പോലും ഈ യുവതി കബളിപ്പിച്ചു. കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍നിന്നാണ് നവജാത ശിശുവിനെ തട്ടിക്കൊണ്ടു പോയത്. സംഭവം കേട്ടാല്‍ ഇതെല്ലാം അവര്‍ തനിച്ചു ചെയ്തതോ എന്ന് തോന്നാം. രണ്ടാഴ്ച മുന്‍പുണ്ടായ ഗര്‍ഭഛിദ്രം മറച്ചുവയ്ക്കാന്‍ ബന്ധുക്കള്‍ക്കു മുന്‍പില്‍ പ്രസവ നാടകം കളിച്ചാണ് യുവതി തട്ടിക്കൊണ്ടു പോകല്‍ ആസൂത്രണം ചെയ്തത്. സംഭവത്തില്‍ ബീനയ്ക്കു മാത്രമേ പങ്കുള്ളൂ എന്നാണ് പൊലീസ് നിഗമനം. ഒന്‍പതിന് സംഭവം നടന്നതിനു തൊട്ടുപിന്നാലെ തന്നെ വിവരം അറിഞ്ഞെന്നാണ് പൊലീസ് പറയുന്നത്. ഉടന്‍ തന്നെ നാലു സംഘത്തെ നിയമിച്ച് അന്വേഷണം തുടങ്ങി. ജില്ലാ അതിര്‍ത്തികളില്‍ പ്രത്യേക നിരീക്ഷണം നടത്തി. ഏറെ വൈകാതെ ബീനയാണ് കുട്ടിയെ കൊണ്ടുപോയതെന്ന സൂചന ലഭിച്ചെന്നാണ് പൊലീസ് പറയുന്നത്. എട്ടു ലക്ഷത്തിലേറെ ഫോണ്‍ കോളുകള്‍ പരിശോധിച്ചതില്‍ നിന്നു ലഭിച്ച ചില സൂചനകള്‍ സഹായകമായി. ബീനയുടെ നീക്കങ്ങള്‍ കൃത്യമായ പാതയിലൂടെ പിന്തുടര്‍ന്നെത്തിയ പൊലീസ് ബീനയും കുഞ്ഞും രണ്ടാം ഭര്‍ത്താവ് അനീഷിന്റെ വെച്ചൂച്ചിറയിലെ വീട്ടിലുണ്ടെന്നു കണ്ടെത്തി. പൊലീസ് സംഘം പ്രസവം സംബന്ധിച്ച ആശുപത്രി രേഖകള്‍ ചോദിച്ചെങ്കിലും ബീനയ്ക്കു കാണിക്കാനായില്ല. ഗര്‍ഭഛിദ്രം സംഭവിച്ചതുമായി ബന്ധപ്പെട്ട രേഖകള്‍ ലഭിക്കുകയും ചെയ്തു. ബീന കുഞ്ഞിന് ശിശു ഭക്ഷണവും വെള്ളവും നല്‍കിയിരുന്നെന്നു പൊലീസ് പറഞ്ഞു. കുഞ്ഞു ജനിച്ചാല്‍ അനീഷില്‍നിന്നു കൂടുതല്‍ പരിഗണന ലഭിക്കുമെന്നതിനാലാണ് ഇങ്ങനെയൊരു കൃത്യം നടത്തിയതെന്നാണ് ബീന പൊലീസിനോടു പറഞ്ഞത്. പ്രസവിച്ചെന്നു രണ്ടാം ഭര്‍ത്താവിനെ വിളിച്ചറിയിച്ച ശേഷമാണ് ബീന കുഞ്ഞിനെയും കൊണ്ട് വീട്ടിലെത്തിയത്. കുഞ്ഞു ജനിച്ച സന്തോഷത്തില്‍ രണ്ടാം ഭര്‍ത്താവ് സുഹൃത്തുക്കള്‍ക്കു സല്‍ക്കാരം നടത്തുകയും ചെയ്തു. സ്വന്തം കുഞ്ഞാണെന്നു ബീന പത്തനംതിട്ടയിലെ ബന്ധുക്കളെയും തെറ്റിധരിപ്പിച്ചെങ്കിലും അവര്‍ക്കു സംശയം തോന്നി. ഉറപ്പാക്കുന്നതിനു മുന്‍പേ ബീന വെച്ചൂച്ചിറയിലേക്കു പോയിരുന്നു. ജില്ലാ ആശുപത്രിയില്‍ ഇരട്ടക്കുട്ടികളില്‍ ഒരാളെ തട്ടിയെടുക്കാനാണ് ബീന ആദ്യം ആസൂത്രണം ചെയ്തത്. എന്നാല്‍, ബന്ധുക്കളുടെ നിരന്തര സാന്നിധ്യം തടസ്സമായി. റാന്നി മുന്‍സിഫ് കോടതിയില്‍ ഹാജരാക്കിയ ബീനയെ 14 ദിവസത്തേക്കു റിമാന്‍ഡ് ചെയ്തു കൊട്ടാരക്കര വനിതാ ജയിലിലേക്ക് അയച്ചു.

കൊച്ചി: സായിബാബയുടെ പേരിലുള്ള ആശുപത്രിയില്‍ സൗജന്യ ചികിത്സ നല്‍കുമ്പോള്‍ അമൃത ആശുപത്രിയില്‍ ചികിത്സയ്ക്ക് വലിയ തുക ഈടാക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊച്ചി ഇടപ്പള്ളി അമൃത ആശുപത്രിയില്‍ നടന്ന പരിപാടിക്കിടെയാണ് മുഖ്യമന്ത്രി ഈ വിമര്‍ശനം ഉന്നയിച്ചത്. അമൃതാനന്ദമയിയെപ്പോലെതന്നെ രാജ്യം ശ്രദ്ധിച്ച സത്യസായി ബാബയുടെ ആശുപത്രിയില്‍ ചികിത്സയ്ക്ക് കാശ് ഈടാക്കുന്നില്ല. ലോകത്തിന്റെ പലഭാഗത്തുനിന്നുള്ള ഡോക്ടര്‍മാര്‍ അവിടെ വന്ന് കുറച്ചുദിവസം ക്യാമ്പ് ചെയ്ത് തിരിച്ചുപോകും. അപ്പോള്‍ രണ്ടുതരം രീതികളുണ്ടെന്ന് മനസിലാക്കണം. അമൃതയില്‍ കുറെപ്പേര്‍ക്ക് സൗജന്യമായി ചികിത്സ ലഭിക്കുന്നു. ബാക്കിയുള്ളവര്‍ക്ക് കാശ് ഈടാക്കുന്നുവെന്നാണ് പിണറായി പറഞ്ഞത്.
പാവപ്പെട്ട രോഗികള്‍ക്ക് സര്‍ക്കാര്‍ സൗകര്യം ചെയ്തു കൊടുക്കുന്നതുകൊണ്ട് ആശുപത്രികള്‍ ഈടാക്കുന്ന ചാര്‍ജ് എത്രയാണെന്ന് മനസിലാകുന്നുണ്ടെന്നും അതില്‍ വ്യത്യാസങ്ങളുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍ അത് എന്താണെന്നതിലേക്ക് ഇപ്പോള്‍ പോകുന്നില്ലെന്നും തന്നോട് സംസാരിക്കാന്‍ വന്നവരോട് അത് പറഞ്ഞിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

മനുഷ്യന് വ്യത്യസ്തമായ കഴിവുകള്‍ ആര്‍ജിക്കാന്‍ കഴിയും. വിവിധ തരത്തിലുള്ള സാധനയിലൂടെയാണ് ഇത് സാധ്യമാകുന്നത്. ലോകംതന്നെ ശ്രദ്ധിച്ച സ്വാമി വിവേകാനന്ദനെപ്പോലുള്ളവര്‍ ഉദാഹരണം. ചിലര്‍ ഇങ്ങനെ നമുക്ക് പ്രതീക്ഷിക്കാന്‍ കഴിയാത്ത ഉയരങ്ങളിലേക്കെത്തും. ആധുനിക കാലത്തു മാത്രമല്ല, എല്ലാക്കാലത്തും ലോകത്തെല്ലായിടത്തും ഇത് സംഭവിച്ചിട്ടുണ്ടെന്ന് ആള്‍ദൈവങ്ങളെക്കുറിച്ച് പിണറായി പറഞ്ഞു. എന്നാല്‍ അമൃതാനന്ദമയിക്കും ലോകം ശ്രദ്ധിക്കത്തക്കരീതിയിലുള്ള കഴിവുനേടാന്‍ കഴിഞ്ഞിട്ടുണ്ടെന്നും അതിനപ്പുറമുള്ള കാര്യങ്ങളിലേക്ക് ഇപ്പോള്‍ പോകുന്നില്ലെന്നും ആള്‍ദൈവം എന്ന രീതിയില്‍ തെറ്റായ പരാമര്‍ശം ഉണ്ടാകുന്നുവെന്ന സ്വാമി അമൃതാനന്ദമയി മഠം ജനറല്‍ സെക്രട്ടറി പൂര്‍ണാമൃതാനന്ദപുരിയുടെ വാക്കുകള്‍ക്ക് മറുപടിയായി പിണറായി വ്യക്തമാക്കി.

യുകെയില്‍ ഉള്ള മണര്‍കാട് നിവാസികള്‍ മെയ് മാസം 13ന് മാല്‍വേണില്‍ ഒത്തുചേരുന്നു. ഇത് മൂന്നാം തവണയാണ് സംഗമം നടക്കുന്നത്. നാലുമണിക്കാാറ്റിന്റെ കുളിരും പെരുന്നാളിലെ പാച്ചോറിന്റെ രുചിയും പത്താമുദയ ഘോഷയാത്രയുടെ വര്‍ണക്കാഴ്ചകളും അയവിറക്കാന്‍ മണര്‍കാട് പ്രദേശത്തുനിന്നും യുകെയില്‍ കുടിയേറിയ എല്ലാവരേയും ക്ഷണിക്കുന്നു.
nk

നാടിന്റെ വിവിധ ഭാഗത്തുനിന്നും എത്തിച്ചേരുന്ന വ്യക്തികളും കുടുംബങ്ങളുമായി സൗഹൃദം പങ്കിടാനും ബന്ധങ്ങള്‍ ഊട്ടി വളര്‍ത്താനും കുട്ടികളുടെ കഴിവുകള്‍ കണ്ടെത്താനും പ്രോത്സാഹിപ്പിക്കാനും ഉള്ള വേദി കൂടിയാണ് സംഗമം.

മെയ് രണ്ടാം ശനിയാഴ്ച്ച വിപുലമായ കലാകായിക പരിപാടികളോട് കൂടെ ഈ വര്‍ഷത്തെ സംഗമം നടത്തപ്പെടുന്നു

Venue – Welland village hall , Malvern. WR13 6NE

കൂടുതല്‍ വിവരങ്ങള്‍ക്ക് ദയവായി ബന്ധപ്പെടുക

ബിജു കുര്യാക്കോസ് 07817680434
ജോണ്‍ ഏബ്രഹാം (കിഷോര്‍ ) 07728369255
ജേക്കബ് മാത്യു 07850370925

മമ്മൂട്ടി ഒരല്‍പം ചൂടന്‍ ആണെന്ന് പൊതുവേ പലരും പറയാറുണ്ട്.എന്നാല്‍ മമ്മൂട്ടിയെ അടുത്തറിയാവുന്നവര്‍ പലപ്പോഴും ഇതിനു തിരുത്തുമായി രംഗത്ത് വരാറുമുണ്ട്. നടന്‍ മണിയന്‍പിള്ള രാജു ആണ്ഇപ്പോള്‍ മമ്മൂട്ടിയുടെ മുന്‍കോപത്തെയും, പെരുമാറ്റത്തെയുമൊക്കെ മറ്റൊരു ഉപമ പറഞ്ഞുകൊണ്ടാണ് വിശദീകരിച്ചിരിക്കുന്നത്. മുള്ളന്‍പന്നി രക്ഷപ്പെടാന്‍ വേണ്ടി മുള്ളുവിരിച്ച് കാണിക്കുന്നത് പോലെയാണ് മമ്മൂട്ടി എന്നാണ് മണിയന്‍പിള്ള രാജു പറയുന്നത്.

“മണിയന്‍പിള്ള അഥവാ മണിയന്‍പിള്ള’ എന്ന സിനിമ റിലീസ് കഴിഞ്ഞ സമയം. ഞാന്‍ മറ്റൊരു സിനിമയുടെ ഷൂട്ടിംഗിനായി മദ്രാസിലേക്ക് പോകുകയാണ്. തിരുവനന്തപുരത്ത് തമ്പാന്നൂര്‍ റെയില്‍വെ സ്‌റ്റേഷനില്‍ ചെല്ലുമ്പോള്‍ അവിടെ ശ്രീകുമാരന്‍തമ്പിയുടെ മുന്നേറ്റം എന്ന സിനിമയുടെ ഷൂട്ടിംഗ് നടക്കുന്നു. ഞാന്‍ പ്ലാറ്റ്‌ഫോമിലൂടെ നടന്നുപോകുമ്പോള്‍ ഒരാള്‍ ഓടി വന്ന് എന്നെ പരിചയപ്പെട്ടു. ഞാന്‍ മമ്മൂട്ടി. ആ സമയത്ത് രണ്ടോ മൂന്നോ സിനിമകളിലൊക്കെ മമ്മൂട്ടി അഭിനയിച്ചിട്ടുണ്ടായിരുന്നതുകൊണ്ട് ഞാനും മമ്മൂട്ടി എന്ന നടനെക്കുറിച്ച് അറിഞ്ഞിരുന്നു. ഞങ്ങളങ്ങനെ പരിചയപ്പെട്ടു. ഞങ്ങള്‍ ഒരുമിച്ചഭിനയിക്കുന്ന ആദ്യ ചിത്രം പത്മരാജന്‍ സാറിന്റെ കൂടെയെവിടെയണ്. മമ്മൂട്ടിക്ക് വലിയ ഗര്‍വ്വാണ്, അഹങ്കാരിയാണ്, ജാഡയാണ് എന്നെല്ലാം ആയിടയ്ക്ക് പലരും പറയുമായിരുന്നു. എന്നാല്‍ ഈ പറയുന്നതൊന്നും മമ്മൂട്ടിയിലില്ല എന്ന യാഥാര്‍ത്ഥ്യം കൂടെവിടെയുടെ ഷൂട്ടിംഗ് കഴിഞ്ഞപ്പോള്‍ എനിക്ക് മനസ്സിലായി. മുള്ളന്‍പന്നി രക്ഷപ്പെടാന്‍വേണ്ടി മറ്റുള്ളവരുടെ മുമ്പില്‍ മുള്ളുവിരിച്ച് കാണിക്കുന്നതുപോലെയാണ് മമ്മൂട്ടിയെന്ന് എനിക്ക് അക്കാലത്തെ മനസ്സിലായിട്ടുണ്ട് എന്ന്  മണിയന്‍പിള്ള രാജൂ . ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലായിരുന്നു മമ്മൂട്ടിയെക്കുറിച്ച് മണിയന്‍പിള്ള രാജു മനസ്സ് തുറന്നത്.

ഉന്നതങ്ങളില്‍ പിടിപാടും ആവശ്യത്തിന് കാശുമുണ്ടെങ്കില്‍ എത്ര വലിയ കുറ്റം ചെയ്താലും എളുപ്പത്തില്‍ ഊരിപ്പോരാമെന്ന് നടി പ്രിയങ്ക . ഒരു സ്ത്രീയുടെ സമ്മതമില്ലാതെ പുരുഷന്‍ അവളെ തൊടുന്നതും ആസ്വദിക്കുന്നതും തെറ്റാണ്. കുഞ്ഞുങ്ങളെ താലോലിക്കാന്‍ തോന്നുന്ന പ്രായത്തില്‍ അവളോട് കാമം തോന്നുക എന്ന് പറയുമ്പോള്‍ അവന് എന്തോ അസുഖമുണ്ട്. നാളെ അവനൊരു പെണ്‍കുട്ടി ഉണ്ടായാലും ആ കുട്ടിയോടും അവന് കാമം തോന്നില്ലേ. ഇവനെപോലെയുള്ളവരുടെ ആണത്തം ഇല്ലാതാക്കുകയാണ് ചെയ്യേണ്ടത്, പ്രിയങ്ക പറയുന്നു.
സ്ത്രീകള്‍ക്കെതിരെ മുന്‍പും അതിക്രമങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇപ്പോഴത് കൂടിയിട്ടുണ്ട് എന്നുമാത്രം. സമൂഹത്തില്‍ വ്യക്തിബന്ധങ്ങളുടെ മൂല്യം തിരിച്ചറിയാന്‍ പറ്റാതെ പോകുന്നതായിരിക്കാം അതിന്റെ ഒരു കാരണം. ഇവിടെ എത്ര വലിയ കുറ്റം ചെയ്താലും പിടിപാടും ആവശ്യത്തിന് കാശുമുണ്ടെങ്കില്‍ എളുപ്പത്തില്‍ ഊരിപ്പോരാം. ഉദാഹരണങ്ങള്‍ പറയാനാണെങ്കില്‍ ഒരുപാടുണ്ട്. അങ്ങനെയുള്ള വ്യക്തികളൊക്കെ നമുക്ക് മുന്നിലുണ്ട്. ഇത്തരക്കാര്‍ക്ക് ഒരു വ്യക്തിയെ വളരെ ഈസിയായിട്ടു കടന്നാക്രമിച്ച് മാനസികമായി തകര്‍ക്കാന്‍ പറ്റും. എന്തു ക്രൂരത ചെയ്യാനും ഇത്തരക്കാര്‍ക്ക് മടിയില്ല. ക്രിമിനലുകളുടെ ഉള്ളില്‍ ഭയമില്ലാത്ത അവസ്ഥ വന്നിട്ടുണ്ട്. കടുത്ത ശിക്ഷ കിട്ടുമെന്ന ഉള്‍ഭയം ഇല്ലാത്തതാണ് ഇതിനെല്ലാം കാരണം. മുന്‍പ് കേരളത്തിന് പുറത്തായിരുന്നു ഇതുപോലുള്ള ആക്രമണങ്ങള്‍ നടന്നിട്ടുള്ളത്. ഇന്നത് നമ്മുടെ കണ്‍മുന്നിലാണ് നടക്കുന്നത്. ഒരു പെണ്‍കുട്ടിക്ക് സ്വന്തം സഹോദരന്റെയോ അച്ഛന്റെയോ ഒപ്പം പുറത്തിറങ്ങാന്‍ പറ്റാത്ത അവസ്ഥയാണ് ഇവിടെ.

എത്ര വലിയ ദുരന്തം സംഭവിച്ചാലും അതിന്റെ ചൂട് കുറച്ചുനാള്‍ മാത്രം നിലനില്‍ക്കും. അതുകഴിഞ്ഞു അക്കാര്യം തന്നെ നമ്മള്‍ മറന്നുപോവുന്നു. നിയമം ഹാര്‍ഡ് ആണെങ്കില്‍ ഒരു പരിധിവരെ ഇത്തരം ക്രൂരകൃത്യങ്ങള്‍ നിയന്ത്രിക്കാന്‍ പറ്റും. അച്ഛന് മകളെ തിരിച്ചറിയാന്‍ പറ്റുന്നില്ല, സഹോദരിക്ക് സഹോദരന്റെ കൂടെ പുറത്തിറങ്ങാന്‍ പറ്റുന്നില്ല. എന്തുചെയ്താലും ഇത്രയല്ലേ ഉള്ളൂ എന്നാണ് പൊതു നിലപാട്.

എല്ലാവരും മാധ്യമങ്ങളെപ്പോലെ ന്യൂസ് വാല്യൂ നോക്കി നടക്കുകയാണ്. അടുത്തടുത്ത കാര്യങ്ങള്‍ കിട്ടുമ്പോള്‍ അതിന്റെ പുറകെപ്പോകും. ഇവിടെ ആരെയാണ് കുറ്റപ്പെടുത്തേണ്ടത്? സ്ത്രീകള്‍ പ്രതികരിച്ചാല്‍ അവര്‍ ഫെമിനിസ്റ്റുകളാകും. കുടുംബത്തിലാണ് മാറ്റം വരുത്തേണ്ടത്. എന്റെ അച്ഛന്‍ എന്നെ വളര്‍ത്തിയത് സ്വതന്ത്രയായ വ്യക്തിയായിട്ടാണ്. നീ പെണ്ണിനെപ്പോലെ വളരൂ, ആണ്‍കുട്ടിയെപോലെ വളരൂ എന്നൊന്നും പറഞ്ഞിട്ടില്ല. നല്ലൊരു വ്യക്തിയായി വളരണം എന്നാണ് പറഞ്ഞത്. നമ്മെ പോലെത്തന്നെ മറ്റുള്ളവരെയും ഓരോ വ്യക്തികളായി പരിഗണിച്ച് ബഹുമാനം കൊടുക്കണം. ഇതാണ് അച്ഛന്‍ എന്നെ പഠിപ്പിച്ചത്. സമൂഹത്തില്‍ കാലങ്ങളായി നിലനില്‍ക്കുന്ന കാഴ്ചപ്പാടിലാണ് മാറ്റം വരുത്തേണ്ടത്. ആണ്‍പെണ്‍ വ്യത്യാസമില്ലാതെ അവളെയോ അവനെയോ ഒരു വ്യക്തിയായി വളര്‍ത്തുകയാണ് വേണ്ടത്. അല്ലാതെ ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടു പ്രതികരിച്ചതുകൊണ്ടൊന്നും കാര്യമില്ല.

മനുഷ്യനായാല്‍ കാമം ഉണ്ടാവും, പക്ഷെ അത് നിയന്ത്രിക്കാന്‍ പറ്റണം. ഒരു സ്ത്രീയുടെ സമ്മതമില്ലാതെ പുരുഷന്‍ അവളെ തൊടുന്നതും ആസ്വദിക്കുന്നതും തെറ്റാണ്. അമ്മയില്‍ നിന്നല്ലേ കുഞ്ഞുണ്ടാവുന്നത്. അമ്മയെ ബഹുമാനിക്കുന്ന ഒരു പുരുഷന് ഒരിക്കലും ഇത്തരത്തില്‍ പെരുമാറാന്‍ കഴിയില്ല. അടുത്തദിവസം ഫെയ്‌സ്ബുക്കില്‍ ഒരാളുടെ പോസ്റ്റ് കണ്ടു ഞെട്ടി. അഞ്ചാം ക്ലാസ്സുകാരിയോടു കാമം തോന്നുന്നു എന്ന് ഉറക്കെ വിളിച്ചുപറയുന്ന ഒരാള്‍. അയാള്‍ മാനസിക രോഗിയായിരിക്കും. കുഞ്ഞുങ്ങളെ താലോലിക്കാന്‍ തോന്നുന്ന പ്രായത്തില്‍ അവളോട് കാമം തോന്നുക എന്ന് പറയുമ്പോള്‍ അവന് എന്തോ അസുഖമുണ്ട്. നാളെ അവനൊരു പെണ്‍കുട്ടി ഉണ്ടായാലും ആ കുട്ടിയോടും അവന് കാമം തോന്നില്ലേ. ഇവനെപോലെയുള്ളവരുടെ ആണത്തം ഇല്ലാതാക്കുകയാണ് ചെയ്യേണ്ടത്. ഫേസ്ബുക്കില്‍ പലരും അവനുവേണ്ടി വാദിക്കുന്നത് കണ്ടു. അവനെ സപ്പോര്‍ട്ട് ചെയ്യുകയല്ല അവനെപ്പറ്റി സംസാരിക്കാന്‍ പോലും പാടില്ല.

ധനുഷും തൃഷയും ഒരുമിച്ചുള്ള വീഡിയോ എന്ന പേരില്‍ ഒരു പുതിയ വീഡിയോ സുചിലീക്‌സിലൂടെ പുറത്തുവന്നു . എന്നാല്‍ ദൃശ്യത്തില്‍ തൃഷയെ മാത്രമേ കാണുന്നുള്ളൂ.ഓരോ ദിവസവും നടിമാരുടേതെന്ന പേരില്‍ ചിത്രങ്ങളും വീഡിയോകളും പുറത്ത് വിട്ട് ഞെട്ടിക്കുകയാണ് സുചി ലീക്‌സ്. ഒടുവില്‍ മലയാളി താരങ്ങളേയും അവര്‍ ലക്ഷ്യമിടുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.ഒറിജിനല്‍ വീഡിയോ തന്നെയാണ് ഇത്.തൃഷയും ധനുഷും ഉള്ള വീഡിയോ എന്നാണ് പറയുന്നതെങ്കിലും ഈ ദൃശ്യത്തില്‍ തൃഷയെ അല്ലാതെ മറ്റാരേയും കാണുന്നില്ല എന്നതാണ് സത്യം. എന്നാല്‍ പിറകില്‍ ഒരു രൂപം കാണാം.

മറ്റ് പല നടിമാരുടേയും രൂപസാദൃശ്യമുള്ള വീഡിയോകളും ചിത്രങ്ങളും ആയിരുന്നു സുചി ലീക്‌സിന്‍രെ പേരില്‍ പുറത്ത് വന്നിരുന്നത്. എന്നാല്‍ തൃഷയുടെ കാര്യത്തില്‍ വ്യത്യാസമുണ്ട് ഒറിജിനല്‍ വീഡിയോ തന്നെയാണ് ഇത്.ഈ ദൃശ്യം വ്യാജമല്ലെന്ന് സോഷ്യല്‍ മീഡിയ തന്നെ ഉറപ്പിച്ച് പറയുന്നുണ്ട്. അതിന് കാരണം മറ്റൊന്നും അല്ല, തൂങ്കാവനം എന്ന ചിത്രത്തില്‍ നിന്നുള്ളതാണ് ഈ വീഡിയോ എന്നാണ് പറയുന്നത്. അപ്പോള്‍ പിന്നെ വ്യാജ വീഡിയോ ഉണ്ടാക്കേണ്ട ആവശ്യമില്ലല്ലോ.

കുവൈത്തിലുള്ളയാൾക്കു നൽകാൻ നാട്ടിൽ നിന്നു ബന്ധു കൊടുത്തുവിട്ട പൊതിയിൽ കഞ്ചാവു കണ്ടെത്തിയ കേസിൽ പതിനാലു മാസത്തോളം അവിടെ ജയിൽശിക്ഷയനുഭവിച്ച മലയാളി നിരപരാധിയാണെന്നു ബോധ്യമായതിനെത്തുടർന്ന് വിട്ടയച്ചു. പെരുമ്പാവൂർ സൗത്ത് വല്ലം പറക്കുന്നൻ പി.എസ്. കബീർ (47) ആണ് ഇന്നലെ തിരിച്ചെത്തിയത്.കുവൈത്തിൽ ടാക്സി ഡ്രൈവറായിരുന്ന കബീർ 2015ൽ നാട്ടിൽ മടങ്ങിയെത്തിയ ശേഷം തിരികെ പോകുമ്പോഴാണ് ചതിയിൽപ്പെട്ടത്.
കുവൈത്തിൽ ഒപ്പമുണ്ടായിരുന്ന അൽത്താഫ് എന്നയാൾക്കു കൈമാറുന്നതിനായി ബന്ധു കൊടുത്തുവിട്ട ഉണക്കയിറച്ചി പൊതിയിൽ കഞ്ചാവുണ്ടായിരുന്നു. 2015 നവംബർ 22ന് കുവൈത്ത് വിമാനത്താവളത്തിലെ പരിശോധനയിൽ ആണ് കബീർ കഞ്ചാവുമായി പിടിക്കപ്പെട്ടത്. ചെമ്പറക്കി സ്വദേശിയായ അൽത്താഫ് എന്നയാളാണ് കുവൈത്തിൽ ഇറച്ചി കബീറിൽനിന്നു വാങ്ങുമെന്ന് അറിയിച്ചിരുന്നത്. എന്നാൽ, കബീർ പിടിയിലായത് അറിഞ്ഞ അൽത്താഫ് അവിടെനിന്നു മുങ്ങി നാട്ടിലെത്തി.

നിരപരാധിത്വം തെളിയിക്കാൻ കഴിയാതിരുന്നതിനെത്തുടർന്ന് കബീർ ജയിലിലാവുകയായിരുന്നു. 15 വർഷം തടവും 10,000 ദിനാർ പിഴയുമാണ് കുവൈത്ത് കോടതി കബീറിനു വിധിച്ചത്. വിവരമറിഞ്ഞ കബീറിന്റെ ഭാര്യ പെരുമ്പാവൂരിൽ നൽകിയ പരാതിയെത്തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ കബീർ നിരപരാധിയാണെന്നു തെളിയുകയും യഥാർഥ പ്രതികളെ പിടികൂടുകയും ചെയ്തിരുന്നു.

അൽ‌ത്താഫിനെയും ഇറച്ചി കൊടുത്തുവിട്ട റിനീഷിനെയുമാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കേരള പൊലിസിന്റെ അന്വേഷണ റിപ്പോർട്ട് സഹിതം ഇന്ത്യൻ എംബസി നടത്തിയ ഇടപെടലുകളെത്തുടർന്നാണ് 14 മാസത്തിനു ശേഷം കബീറിനു മോചനം ലഭിച്ചത്. മയക്കുമരുന്നു കടത്താൻ ശ്രമിച്ചുവെന്നാരോപിച്ച് കുവൈത്ത് പൊലീസ് അതിക്രൂരമായി തന്നെ മർദിച്ചുവെന്നു തിരിച്ചെത്തിയ കബീർ പറഞ്ഞു.

മൂന്നു കോടതികളിൽ അപ്പീൽ നൽകിയ ശേഷമാണു നിരപരാധിത്വം തെളിയിക്കാനായത്. അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, മുൻമന്ത്രി കെ.സി. ജോസഫ് എന്നിവരുടെ ഇടപെടലുകളും മോചനം എളുപ്പമാകാൻ കരണമായതായി കബീർ ചൂണ്ടിക്കാട്ടി.

മോദിയും അമിത്ഷായും വിതച്ചു, അവർ കൊയ്തു. രാജ്യത്തെ ഏറ്റവും വലിയ ജനസംഖ്യയുള്ള, രാഷ്ട്രീയമായി ഏറെ പ്രാധാന്യമുള്ള സംസ്ഥാനമായ ഉത്തർപ്രദേശ് നിയമസഭ ബിജെപി പിടിച്ചെടുക്കുമ്പോൾ അതിനുപിന്നിലെ ബുദ്ധികേന്ദ്രമായി പ്രവർത്തിച്ചത് നരേന്ദ്ര മോദിയും അമിത്ഷായുമാണ്. യുപി നിയമസഭാ വിജയമെന്ന, വർഷങ്ങളായി ശ്രമിച്ചിട്ടും നടക്കാതിരുന്ന കടമ്പയാണ് ഇരുവരും നിഷ്പ്രയാസം മറികടന്നത്.
പഞ്ചാബില്‍ കോണ്‍ഗ്രസ് നേതാവ് അമരീന്ദര്‍ സിങ്ങിന് ഇത് ജന്മദിനസമ്മാനം. എഴുപത്തിയഞ്ചാം പിറനാള്‍ ദിനത്തിലാണ് ശക്തമായ ത്രികോണ മല്‍സരം നടന്ന സംസ്ഥാനത്തിന്‍റെ ഭരണം കോണ്‍ഗ്രസ് പിടിച്ചത്

 

പിറന്നാള്‍ ദിനത്തില്‍ രണ്ട് സാധ്യതകളാണ് ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്ങിനു മുന്നിലുണ്ടായിരുന്നത്. പഞ്ചാബ് രാഷ്ട്രീയത്തിലെ ഏറ്റവും തലമുതിര്‍ന്ന നേതാവിന്‍റെ കുപ്പായമുപേക്ഷിച്ച് വിശ്രമജീവിതത്തിലേക്ക് കടക്കുക, അല്ലെങ്കില്‍ പട്യാല മോട്ടി ബാഗ് കൊട്ടാരത്തെ വര്‍ണാഭമാക്കുന്ന വന്‍ പിറന്നാളാഘോഷങ്ങള്‍ക്ക് തയാറെടുക്കുക.

യുപിയിലെ ദൗത്യം നിസ്സാരമായിരുന്നില്ല. ബിജെപിയുടെ എക്കാലത്തെയും വലിയ നേതാവും മുൻ പ്രധാനമന്ത്രിയുമായ അടൽബിഹാരി വാജ്പേയി ശ്രമിച്ചിട്ടു പോലും നടക്കാത്ത സ്വപ്നമായിരുന്നു യുപി നിയമസഭാ വിജയം. ഡൽഹിയിലേക്കുള്ള വഴി യുപിയാണെന്ന് വാജ്പേയി ചൂണ്ടിക്കാട്ടിയിട്ടും 2014 ലോക്സഭാ തിരഞ്ഞെടുപ്പു വരെ യുപി ബിജെപിയിൽനിന്ന് അകന്നു നിന്നു. ലോക്സഭയിലെ ഉജ്ജ്വല വിജയത്തിനുശേഷം നിയമസഭയിലേക്കും ബിജെപി മുന്നേറുമ്പോൾ ഈ രണ്ടു നേതാക്കളുടേയും തന്ത്രങ്ങളുടെ വിജയം കൂടിയാണിത്. മുൻ നേതാക്കൾക്കൊന്നും സാധിക്കാത്തത് മോദിക്കു സാധിച്ചിരിക്കുന്നു. ഈ ജയത്തോടെ സർക്കാരിലും പാർട്ടിയിലും വെല്ലുവിളിയില്ലാത്ത നേതാക്കളായി ഇരുവരും തുടരും.

തിരഞ്ഞെടുപ്പു പ്രചാരണത്തിനായി വാരാണസിയിൽ മാത്രം 22 മണിക്കൂറാണ് മോദി ചെലവഴിച്ചത്. ആറുഘട്ടങ്ങളിലായി 18 റാലികളിൽ പങ്കെടുത്തു. 40 മണിക്കൂറിലേറെ സമയം യുപിക്കായി മാത്രം മാറ്റിവച്ചു. ‘ഉത്തർപ്രദേശിൽ മാറ്റത്തിന്റെ കാറ്റു വീശുകയാണ്. കള്ളപ്പണത്തിനെതിരെ ശക്തമായ പോരാട്ടം തുടരും’– നോട്ടു നിരോധനത്തിന്റെ അൻപത് ദിവസങ്ങൾ പിന്നിട്ടശേഷം ആദ്യമായി ലക്നൗവിലെ രമാഭായി അംബേദ്ക്കർ മൈതാനിയിൽ നടന്ന പരിവർത്തൻ റാലിയിൽ മോദി പറഞ്ഞു. അതൊരു സൂചനയായിരുന്നു, യുപി രാഷ്ട്രീയത്തെ ബിജെപി എങ്ങനെയാണു സമീപിക്കുന്നത് എന്നതിന്റെ സൂചന.

നോട്ടുനിരോധനം സാമൂഹികനൻമയ്ക്കാണെന്ന പ്രചാരണമാണ് ബിജെപി യുപിയിൽ നടത്തിയത്. പ്രധാനമന്ത്രി തന്നെ ഇതിനുനേതൃത്വം നൽകി. വാക്ചാതുരിയിലൂടെ അദ്ദഹം ജനങ്ങളെ കയ്യിലെടുത്തു. ജനങ്ങളെ ആകർഷിക്കാനുള്ള മോദിയുടെ കഴിവ്, അവരുടെ ഭാഷയിൽ മോദിപ്രഭാവം, ബിജെപിയുടെ രക്ഷയ്ക്കെത്തി.

ആദ്യഘട്ടത്തിൽ മീററ്റിലും അലിഗഡിലും ഗാസിയാബാദിലുമാണ് പ്രധാനമന്ത്രി റാലികളിൽ പങ്കെടുത്തത്. 73 നിയമസഭാ മണ്ഡലങ്ങളാണ് ഇവിടെയുള്ളത്. രണ്ടാംഘട്ടത്തിൽ 67 മണ്ഡലങ്ങളിലും മൂന്നാം ഘട്ടത്തിൽ 69 മണ്ഡലങ്ങൾ ഉൾപ്പെടുന്ന പ്രദേശങ്ങളിലും പ്രചാരണം നടത്തി. നാലാംഘട്ടത്തിൽ 53 മണ്ഡലങ്ങളിലും അഞ്ചാംഘട്ടത്തിൽ 51 മണ്ഡലങ്ങളിലും പ്രചാരണയോഗങ്ങളിൽ പങ്കെടുത്തു. ആറാം ഘട്ടത്തിൽ 49 നിയമസഭാ മണ്ഡലങ്ങൾ ഉൾപ്പെടുന്ന പ്രദേശങ്ങളിലും മോദി പ്രചാരണത്തിനെത്തി.

അവസാനഘട്ടത്തിൽ വലിയ പ്രചാരണത്തിനാണ് മോദി നേതൃത്വം നൽകിയത്. 40 മണ്ഡലങ്ങളുള്ള പ്രദേശങ്ങളിൽ അഞ്ചു റാലികളിലാണ് മോദി പങ്കെടുത്തത്. ‘രണ്ട് ജനതാദർശൻ’ പരിപാടിയിലും ഒരു റോഡ് ഷോയിലും പങ്കെടുത്തതിനു പുറമേ സ്ഥലത്തെ പ്രമുഖരുമായും ബുദ്ധിജീവികളുമായും ചർച്ചകൾ നടത്താനും മോദി സമയം മാറ്റിവച്ചു. വാരാണസി എംപി കൂടിയായ മോദി കാശി വിശ്വനാഥക്ഷേത്രവും കാലഭൈരവ് ക്ഷേത്രവും സന്ദർശിച്ചത് വോട്ടുബാങ്ക് രാഷ്ട്രീയമായാണ് വിലയിരുത്തപ്പെട്ടത്. അതു ശരിവയ്ക്കുന്നതായി തിരഞ്ഞെടുപ്പിലെ മുന്നേറ്റം.

നോട്ടുനിരോധനം ഇരുതല മൂർച്ചയുള്ള വാളായിരുന്നു. യുപിക്കു വേണ്ടിയാണു നോട്ടു നിരോധനമെന്ന‌ു പ്രതിപക്ഷം പ്രചരിപ്പിച്ചപ്പോൾ നോട്ടുനിരോധനമെന്ന തന്ത്രം വിജയിച്ചാലും പരാജയപ്പെട്ടാലും ഉത്തരവാദിത്തം ഏറ്റെടുക്കേണ്ട അവസ്ഥയിലായിരുന്നു മോദി. നോട്ടുനിരോധനം മോദി ഒറ്റയ്ക്കെടുത്ത തീരുമാനമാണ്. പാർട്ടിയിലെ മേധാവിത്വം നിലനിർത്താനും നോട്ടുനിരോധം ശരിയാണെന്നു സ്ഥാപിക്കാനും ഒരു വിജയം അനിവാര്യമായിരുന്നു.

നോട്ടുനിരോധം കള്ളപ്പണം ഇല്ലാതാക്കാൻ വേണ്ടിയാണെന്ന വ്യാപകമായ പ്രചാരണമാണ് മോദിയും ബിജെപിയും യുപിയിൽ നടത്തിയത്. കോൺഗ്രസ് ഭരണത്തിൽ സൃഷ്ടിക്കപ്പെട്ട കള്ളപ്പണക്കാർക്കെതിരെയുള്ള വേട്ടയാണിതെന്നും മോദി പറഞ്ഞുവച്ചു. എന്നാൽ, സർക്കാർ നടപടിയുടെ ഗുണഫലങ്ങൾ വിശദീകരിക്കാൻ മോദി മെനക്കെട്ടില്ല. വിശദീകരിക്കാൻ അധികം കാര്യങ്ങൾ ഉണ്ടായിരുന്നില്ലെന്നതു വേറെ കാര്യം. രാജ്യദ്രോഹപരമായ പ്രവർത്തനങ്ങൾക്കെതിരെയുള്ള സന്ദേശമാണ് കള്ളപ്പണവേട്ടയെന്ന സന്ദേശം ജനം സ്വീകരിച്ചതായാണ് തിരഞ്ഞെടുപ്പു ഫലം വ്യക്തമാക്കുന്നത്. വരുംദിനങ്ങളിൽ കൂടുതൽ പരിഷ്ക്കരണ നടപടികൾ നടപ്പിലാക്കാൻ ഈ ഫലം മോദിക്ക് ഊർജം പകരും. പാർട്ടിയിലും മോദി അതിശക്തനായി തുടരും.

തിരഞ്ഞെടുപ്പു പ്രചാരണ യോഗങ്ങളിലെ ‘മോദി മാജിക്’ ബിജെപിക്ക് വളരെയധികം ഗുണം ചെയ്തതായാണ് വിലയിരുത്തൽ. മുലായംസിങ് യാദവ്, അഖിലേഷ് യാദവ്, മായാവതി എന്നിവർക്കെതിരെ ആഞ്ഞടിച്ച മോദി ഇവരെ അഴിമതിയുടെ ആൾരൂപങ്ങളായി വിശേഷിപ്പിച്ചു. മറുവശവും ഇതേരീതിയിൽ തിരിച്ചടിച്ചപ്പോൾ ബിജെപി സ്ഥാനാർഥികളുടെ വീഴ്ചകളൊന്നും പ്രചാരണവിഷയമായതേയില്ല. മുഖ്യമന്ത്രി സ്ഥാനാർഥിയില്ലെന്ന കുറവും ഇതിലൂടെ മറച്ചുവയ്ക്കാനായി.

ബിജെപിയുടെ സംസ്ഥാന നേതൃത്വത്തെ മോദി വശ്വാസത്തിലെടുത്തു എന്നതും വിജയത്തിൽ നിർണായകഘടകമായി. കൽരാജ് മിശ്ര, ഉമാഭാരതി, രാജ്നാഥ് സിങ് എന്നിവരെ ഒന്നിപ്പിച്ചുകൊണ്ടുള്ള പ്രചാരണ തന്ത്രങ്ങൾക്കാണ് മോദി രൂപം നൽകിയത്. സീറ്റ് നിർണയത്തിലും മോദിയുടെ റോൾ നിർണായകമായി. യാദവരെ പരിഗണിച്ചില്ല. മറ്റ് ഒബിസി വിഭാഗത്തെ പരിഗണിച്ചു. മുസ്‌ലിം സമുദായക്കാരെ പരിഗണിച്ചില്ല. ആർഎസ്എസിനു കൂടുതൽ പ്രാധാന്യം നൽകി.

സംഘപരിവാർ സംഘടനകളുടെ പ്രവർത്തനം ഈ വിജയത്തിൽ നിർണായക പങ്ക് വഹിച്ചിട്ടുണ്ട്. മുസ്‌ലിം സ്ഥാനാർഥികളെ ഒഴിവാക്കിയ ബിജെപിക്ക് ദളിത് വിഭാഗങ്ങൾക്കിടയിൽ പിന്തുണ ഉറപ്പാക്കിയതും ഹൈന്ദവ വോട്ടുകളുടെ ഏകീകരണം നടന്നതും സംഘപരിവാർ സംഘടനകളുടെ പ്രവർത്തന ഫലമായാണ് . ഇതിന് വഴിയൊരുക്കിയത് മോദിയുടെ ഇടപെടലുകളും.

ലണ്ടന്‍: യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പിന്മാറുന്നതിനുള്ള ആദ്യ ഔദ്യോഗിക നടപടിയായ ആര്‍ട്ടിക്കിള്‍ 50 പ്രഖ്യാപനം ചൊവ്വാഴ്ച ഉണ്ടായേക്കും. ബ്രസല്‍സിലെയും യുകെയിലെയും ഉദ്യോഗസ്ഥരാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പിന്മാറുന്നതിനേക്കുറിച്ചുള്ള ബില്‍ തിങ്കളാഴ്ചയാണ് പാര്‍ലമെന്റ് ചര്‍ച്ച ചെയ്യുന്നത്. ലോര്‍ഡ്‌സ് സഭ ആവശ്യപ്പെട്ട രണ്ട് ഭേദഗതികള്‍ ചേര്‍ക്കുന്നത് സംബന്ധിച്ചാണ് ചര്‍ച്ച നടക്കുന്നത്. ഈയാഴ്ച നടക്കുന്ന യൂറോപ്യന്‍ യൂണിയന്‍ ഉച്ചകോടിയെക്കുറിച്ച് ചൊവ്വാഴ്ച പ്രധാനമന്ത്രി കോമണ്‍സില്‍ വിശദീകരണം നല്‍കും. ഈ അവസരത്തില്‍ ആര്‍ട്ടിക്കിള്‍ 50 നടപ്പാക്കുന്നതായി തെരേസ മേയ് പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്.
യൂണിയനില്‍ നിന്ന് പിന്മാറുന്നതിനു മുമ്പ് ബ്രെക്‌സിറ്റ് വിഷയത്തില്‍ എംപിമാര്‍ക്ക് അഭിപ്രായം രേഖപ്പെടുത്താനുള്ള അവസരം നല്‍കണമെന്നതാണ് ലോര്‍ഡ്‌സ് ആവശ്യപ്പെട്ട ഒരു കാര്യം. പിന്മാറുമ്പോള്‍ യൂറോപ്യന്‍ യൂണിയന്‍ പൗരന്‍മാര്‍ക്ക് രാജ്യത്തുള്ള അവകാശങ്ങള്‍ നിലനിര്‍ത്തണമെന്ന ആവശ്യവും ലോര്‍ഡ്‌സ് ഉന്നയിച്ചിട്ടുണ്ട്. മാര്‍ച്ച് അവസാനത്തോടെ ആര്‍ട്ടിക്കിള്‍ 50 നടപ്പാക്കുമെന്നാണ് മേയ് നേരത്തേ പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ വരുന്ന ചൊവ്വാഴ്ചയോ ബുധനാഴ്ചയോ പ്രഖ്യാപനം ഉണ്ടായേക്കുമെന്നാണ് വെസ്റ്റ്മിന്‍സ്റ്റര്‍ വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

എന്നാല്‍ ലോര്‍ഡ്‌സ് ഭേദഗതികളില്‍ നടകുന്ന ചര്‍ച്ചകള്‍ക്ക് ശേഷം ബില്‍ പാസാകാന്‍ തടസമുണ്ടായാല്‍ പ്രഖ്യാപനം മാര്‍ച്ച് അവസാനത്തോടെ മാത്രമേ നടത്താന്‍ കഴിയൂ. നെതര്‍ലന്‍ഡ്‌സില്‍ തെരഞ്ഞെടുപ്പ് നടക്കുന്നതിനാലാണ് ഇത്. അതേസമയം ബില്ലില്‍ നിര്‍ദേശിച്ചിരിക്കുന്ന മാറ്റങ്ങള്‍ പാസാക്കണമെന്ന് ലേബര്‍ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. മേയ്ക്ക് നല്‍കിയ കത്തിലാണ് പ്രതിപക്ഷം ഈ ആവശ്യം ഉന്നയിച്ചത്. ലോര്‍ഡ്‌സില്‍ സര്‍ക്കാരിന് തിരിച്ചടി നല്‍കിക്കൊണ്ടാണ് എംപിമാര്‍ക്ക് അര്‍ത്ഥവത്തായ വോട്ടിംഗ് അധികാരവും യൂറോപ്യന്‍ പൗരന്‍മാര്‍ക്ക് എക്‌സിറ്റ് പാക്കേജും നല്‍കണമെന്ന നിര്‍ദേശങ്ങള്‍ക്ക് മേല്‍ക്കൈ നേടാനായത്.

ഈ മാസം അവസാനത്തോടെ ആര്‍ട്ടിക്കിള്‍ 50 നടപ്പാക്കാനുള്ള പ്രധാനമന്ത്രിയുടെ ഉദ്ദേശ്യത്തിന് ഈ മാറ്റങ്ങള്‍ യാതൊരു വിധത്തിലും തടസമാകില്ലെന്ന് ലേബര്‍ കത്തില്‍ പറയുന്നു. കോമണ്‍സില്‍ ബില്‍ വന്നപ്പോളും ലോര്‍ഡ്‌സില്‍ പാസാക്കിയപ്പോളും ഈ ഭേദഗതികളെ ലോര്‍ഡ്‌സ് പിന്തുണച്ചിരുന്നു. ബില്‍ തിരികെ കോമണ്‍സില്‍ എത്തുമ്പോള്‍ ഭേദഗതികള്‍ നടപ്പാക്കണമെന്ന ആവശ്യത്തില്‍ ഉറച്ചു നില്‍ക്കാനാണ് ലേബര്‍ തീരുമാനം.

RECENT POSTS
Copyright © . All rights reserved