സുനിയുടെ അഭിഭാഷകനില്‍ നിന്ന് ലഭിച്ച മെമ്മറി കാര്‍ഡില്‍ നിന്നുമാണ് ദൃശ്യങ്ങള്‍ ലഭിച്ചെതെന്ന് വിവരം. ഈ മെമ്മറി കാര്‍ഡ് ഫോറന്‍സിക് പരിശോധനയ്ക്കായി അയച്ചിരുന്നു. സെല്‍ഫി ചിത്രങ്ങളാണ് മിക്കതുമെന്നാണ് സൂചനയുള്ളത്.

വെളുത്ത സാംസംഗ് ഫോണിലാണ് നടിയുടെ ചിത്രങ്ങള്‍ സുനി പകര്‍ത്തിയതെന്ന് നേരത്തെ മൊഴി ലഭിച്ചിരുന്നു. മൊബൈലില്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ മെമ്മറി കാര്‍ഡിലേക്ക് മാറ്റിയതായി സുനിയും മൊഴി നല്‍കിയിരുന്നു. ഈ മെമ്മറി കാര്‍ഡ് അഭിഭാഷകന് കൈമാറിയെന്നും സുനി പറഞ്ഞിരുന്നു. എന്നാല്‍ പല തവണകളായി പ്രതി മൊഴിമാറ്റിപ്പറഞ്ഞിരുന്നു. ആദ്യം ഓടയില്‍ എറിഞ്ഞുവെന്നും പിന്നീട് കായലില്‍ എറിഞ്ഞെന്നും സുനി പോലീസിനോട് പറഞ്ഞിരുന്നു.

എന്നാല്‍ പരിശോധന ഫലം ലഭിച്ചിട്ടില്ലെന്നും ലഭിച്ചയുടന്‍ കോടതില്‍ സമര്‍പ്പിക്കുമെന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ പറഞ്ഞു. ആധികാരികത നഷ്ടപ്പെടാതിരിക്കുന്നതിനാണ് ഫലത്തിനായി കാത്തിരിക്കുന്നതെന്നും അധികൃതര്‍ അറിയിച്ചു.

അതേസമയം പ്രതിയെ നുണപരിശോധനയ്ക്ക് വിധേയനാക്കണമെന്ന അന്വേഷണസംഘത്തിന്റെ ആവശ്യത്തിന് കോടതിയില്‍ തിരിച്ചടിയുണ്ടായി. പരിശോധനയ്ക്ക് വിധേയനാകാനുള്ള ആരോഗ്യം തനിക്കില്ലെന്ന് കോടതിയില്‍ പറഞ്ഞതിനെ തുടര്‍ന്നാണ് നുണ പരിശോധന നിഷേധിക്കപ്പെട്ടത്.