Videsham

സ്വവര്‍ഗാനുരാഗിയായതിനാല്‍ തെരുവിലായെന്ന് വെളിപ്പെടുത്തി ആക്ഷന്‍ താരം ജാക്കി ചാന്റെ മകള്‍ എറ്റ എന്‍ജി. പെണ്‍സുഹൃത്ത് ആന്‍ഡി ഓട്ടത്തോടൊപ്പം ഹോങ്കോങ്ങിലെ ഒരു പാലത്തിനടിയിലാണ് താമസമെന്ന് എറ്റ യുട്യൂബിലൂടെ പുറത്തുവിട്ട വീഡിയോയില്‍ അറിയിച്ചു. താന്‍. സ്വവര്‍ഗാനുരാഗിയെന്ന് അറിഞ്ഞതോടെ മാതാപിതാക്കള്‍ ഉപേക്ഷിച്ചെന്നും ഇറ്റ ആരോപിക്കുന്നു.

പതിനെട്ടുകാരിയായ ഇറ്റ കഴിഞ്ഞദിവസം യൂ ട്യൂബിലൂടെ പുറത്തുവിട്ട വീഡിയോ ആണിത്. സ്വവര്‍ഗലൈംഗികതയെ വെറുക്കുന്ന മാതാപിതാക്കള്‍ കാരണം ഒരു മാസത്തോളമായി തെരുവിലാണെന്നും പൊലീസില്‍ വരെ പരാതി നല്‍കിയിട്ടും ആരും സഹായിച്ചില്ലെന്നും ഇറ്റ പറയുന്നു. സുഹൃത്തിന്റെ കാരുണ്യത്തിലാണ് ഇത്രനാളും കഴിഞ്ഞത്. ഇനിയും സഹായിക്കാന്‍ അവര്‍ക്കാകില്ല. അതുകൊണ്ടാണ് ഇത്തരത്തിലൊരു സഹായാഭ്യര്‍ഥനെയെന്നാണ് വിശദീകരണം. മുന്‍ മിസ് ഏഷ്യയും നടിയുമായ എലെയ്ന്‍ എന്‍ജിയാണ് എറ്റയുടെ അമ്മ. പണമില്ലെങ്കില്‍ ജോലി ചെയ്തു ജീവിക്കട്ടെയെന്നായിരുന്നു എലെയ്ന്റെ പ്രതികരണം. ജീവിതത്തിന്റെ ഏറിയപങ്കും ഒപ്പമില്ലാതിരുന്ന ജാക്കി ജാന്റെ പേര് എടുത്ത് പറഞ്ഞ് എറ്റ സഹായം അഭ്യര്‍ഥിച്ചത് ശരിയായില്ലെന്നാണ് എലെയ്ന്റെ പക്ഷം. നിയമപരമായി വിവാഹിതരായവരല്ല എലെയ്നും ജാക്കി ചാനും. കൂട്ടുകാരിയായ മുപ്പത്തുകാരിയാണ് മകളെ വഴിതെറ്റിച്ചതെന്നും എലെയ്ന്‍ ആരോപിച്ചു. എന്നാല്‍ മകളുടെ വെളിപ്പെടുത്തലിനോട് ജാക്കി ചാന്‍ പ്രതികരിച്ചിട്ടില്ല. നേരത്തെ ലഹരി മരുന്ന് കേസില്‍ ജാക്കി ചാന്റെ മകനും ഗായകനുമായ ജെയ്സി ചാന്‍ അറസ്റ്റിലായിരുന്നു.

ശനിയാഴ്ച മുതല്‍ പുതിയ സമയക്രമം ഉത്തരകൊറിയയില്‍ നിലവില്‍ വരും. ഔദ്യോഗിക ടെലിവിഷനായി കെആര്‍ടിയാണ് പ്രഖ്യാപനം നടത്തിയത്. രണ്ട് രാജ്യങ്ങളിലും വ്യത്യസ്ത സമയം പിന്തുടരുന്നത് ഉന്നിനെ വേദനിപ്പിച്ചെന്നും റിപ്പോര്‍ട്ടിലുണ്ട്. ജപ്പാനും ഉത്തരകൊറിയയും ഉള്‍പ്പടെയുള്ള രാജ്യങ്ങളില്‍ ഒരേ സമയമായിരുന്നു നിലവിലുണ്ടായിരുന്നത്. ജപ്പാന്‍ ‍ ഭരണത്തില്‍ നിന്ന് സ്വാതന്ത്ര്യം നേടിയതിന്റെ എഴുപതാം വാര്‍ഷിക ദിനത്തിലാണ് ഇതില്‍ നിന്ന് ഉത്തരകൊറിയ മാറിയത്.

ഇരുരാഷ്ട്രങ്ങളും തമ്മിലുണ്ടായ ചര്‍ച്ചകള്‍ക്ക് ശേഷം രാജ്യത്തെ ആണവനിലയം പൂട്ടാന്‍ കിം ജോങ് ഉന്‍ ഉത്തരവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് സമയക്രമം മാറ്റിയുള്ള ഉത്തരവും. ഒരു മാസത്തിനുള്ളില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി കിം ജോങ് ഉന്‍ കൂടിക്കാഴ്ച നടത്തിയേക്കും.

നമ്മുടെ സൗരയൂഥത്തിന്റെ രഹസ്യങ്ങള്‍ ചുരുളഴിക്കുകയെന്നത് നിസാരമായ ജോലിയല്ല. ചൊവ്വാ ഗ്രഹത്തില്‍ ജീവനുണ്ടോ, അല്ലെങ്കില്‍ ഉണ്ടായിരുന്നോ എന്ന കാര്യം അന്വേഷിക്കുന്നതിനായി നിരവധി ദൗത്യങ്ങളാണ് ബഹിരാകാശ ഏജന്‍സികള്‍ അയച്ചിട്ടുള്ളത്. ഇവയില്‍ ഏറ്റവും പുതിയ ദൗത്യം ഗ്രഹത്തില്‍ പര്യവേഷണം ആരംഭിച്ചു. യൂറോപ്യന്‍ സ്‌പേസ് ഏജന്‍സിയും റഷ്യയുടെ റോസ്‌കോസ്‌മോസും ചേര്‍ന്നുള്ള സംയുക്ത സംരംഭമാണ് പുതിയ പ്രോബ്. 2016 മാര്‍ച്ചില്‍ വിക്ഷേപിച്ച ഇതിന് 3.5 ടണ്‍ ഭാരമുണ്ട്. ഇത് ചൊവ്വയുടെ അന്തരീക്ഷത്തില്‍ നിലവിലുള്ള മീതെയ്ന്‍ വാതകം ഏതെങ്കിലും ജീവികളുടെ പ്രവര്‍ത്തനഫലമായി ഉണ്ടാകുന്നതാണോ എന്നാണ് അന്വേഷിക്കുന്നത്.

എക്‌സോ മാഴ്‌സ് മിഷന്റെ ഭാഗമായ ട്രേസ് ഗ്യാസ് ഓര്‍ബിറ്റര്‍ ഒരു വര്‍ഷത്തോളം ചൊവ്വയെ ചുറ്റിക്കറങ്ങും. കഴിഞ്ഞയാഴ്ച മീതെയിന്‍ വാതകത്തെക്കുറിച്ച് പഠിക്കാനുള്ള സെന്‍സറുകള്‍ ടിജിഒ ചൊവ്വയുടെ അന്തരീക്ഷത്തിലേക്ക് അയച്ചു. ആയിരത്തോളം ഭ്രമണങ്ങള്‍ക്ക് ശേഷം ചൊവ്വയെക്കുറിച്ചുള്ള ഏറ്റവും വലിയ ദുരൂഹത ഇത് വെളിച്ചത്ത് കൊണ്ടുവരുമെന്നാണ് കരുതുന്നത്. മീതെയ്ന്‍ വാതകം ജീവികളുടെ സാന്നിധ്യത്തിന്റെ തെളിവാണെന്ന് വേണമെങ്കില്‍ പറയാം. എന്നാല്‍ ചൊവ്വയില്‍ ഇതേവരെ ജീവനുള്ളതായി തെളിഞ്ഞിട്ടില്ല. പിന്നെയെങ്ങനെയാണ് ഈ വാതകം അന്തരീക്ഷത്തിലുണ്ടായത് എന്നാണ് പ്രോബ് അന്വേഷിക്കുന്നത്.

ഈ ദൗത്യം ശേഖരിക്കുന്ന വിവരങ്ങള്‍ ക്രോഡീകരിക്കാന്‍ ഏകദേശം ഒരു വര്‍ഷത്തോളം വേണ്ടിവരുമെന്നാണ് കരുതുന്നത്. അടുത്ത കുറച്ചു മാസങ്ങള്‍ക്കുള്ളില്‍ വിഷയത്തില്‍ നിര്‍ണ്ണായകമായ വെളിപ്പെടുത്തലുകള്‍ ഉണ്ടായേക്കാമെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. ജീവികളുടെ പ്രവര്‍ത്തനഫലമായാണോ മീതെയിന്‍ വാതകം ചൊവ്വയുടെ അന്തരീക്ഷത്തില്‍ നിറഞ്ഞത് എന്ന ചോദ്യത്തിനായിരിക്കും ഉത്തരം ലഭിക്കുക. സൂക്ഷ്മ ജീവികളുടെ സാന്നിധ്യം പോലും ചൊവ്വയില്‍ കണ്ടെത്താനായാല്‍ ശാസ്ത്രത്തിന് അത് വലിയൊരു നേട്ടമായിരിക്കും.

കാബൂള്‍: അഫ്ഘാന്‍ തലസ്ഥാനമായ കാബൂളിലുണ്ടായ ഇരട്ട സ്‌ഫോടനത്തില്‍ മാധ്യമപ്രവര്‍ത്തകനടക്കം 25 പേര്‍ കൊല്ലപ്പെട്ടു. 45 പേര്‍ക്ക് പരിക്കേറ്റു. ഫ്രഞ്ച് വാര്‍ത്താ ഏജന്‍സിയായ എ.എഫ്.പി ഫോട്ടോഗ്രാഫര്‍ ഷാ മറായിയാണ് കൊല്ലപ്പെട്ടത്. ആദ്യ സ്‌ഫോടനത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തുന്നിതനിടെയാണ് രണ്ടാമത്തെ സ്‌ഫോടനത്തില്‍ ഇയാള്‍ കൊല്ലപ്പെട്ടത്. സമീപത്തുണ്ടായിരുന്ന മറ്റ് മാധ്യമപ്രവര്‍ത്തകര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ചാവേര്‍ സ്‌ഫോടനമാണെന്നാണ് സൂചന.

രണ്ടാഴ്ച മുമ്പ് വോട്ടര്‍ രജിസ്‌ട്രേഷന്‍ ക്യാമ്പിന് നേരെയുണ്ടായ ആക്രമണത്തിലും സ്‌ഫോടനത്തിലും 60 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഒക്ടോബറില്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് നടക്കുന്ന പശ്ചാത്തലത്തില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ കനത്ത ജാഗ്രതാ നിര്‍ദേശം നല്‍കിയിരുന്നു.

ശശ്ദരക് മേഖയിലുള്ള എന്‍.ഡി.എസ്. ഇന്റലിജന്‍സ് സര്‍വീസ് ബില്‍ഡിംഗിന് സമീപത്താണ് ഇന്ന് ആദ്യ സ്‌ഫോടനമുണ്ടായത്. ഇതില്‍ നാല് പേര്‍ കൊല്ലപ്പെടുകയും അഞ്ച് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അല്‍പ സമയത്തിനകം തന്നെ രണ്ടാമത്തെ സ്‌ഫോടനവുമുണ്ടായി.

 

 

2011 സുനാമി തകര്‍ത്തെറിഞ്ഞ റോഡുകള്‍ പുനര്‍നിര്‍മ്മിക്കുന്നതിനായ പദ്ധതി ആവിഷ്‌കരിച്ച് ജപ്പാന്‍ എന്‍വയോണ്‍മെന്റ് മിനിസ്ട്രി. ഇതിനായി റേഡിയേഷന്‍ മാലിന്യങ്ങളടങ്ങിയ വസ്തുക്കള്‍ ഉപയോഗപ്പെടുത്താനാണ് സര്‍ക്കാരിന്റെ തീരുമാനം. എന്നാല്‍ പുതിയ പദ്ധതി ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കുമെന്ന് ആശങ്കയിലാണ് ജനങ്ങള്‍. പുതിയ പദ്ധതി ജനങ്ങള്‍ക്ക് മുന്നില്‍ വിശദീകരിച്ച അധികാരികളോട് ജനങ്ങള്‍ കടുത്ത വിയോജിപ്പ് പ്രകടിപ്പിച്ചു. റോഡുകള്‍ സഞ്ചാര യോഗ്യമല്ലാതാവുമെന്നും റേഡിയേഷന്‍ ബാധിക്കാന്‍ കാരണമാകുമെന്നും ജനങ്ങള്‍ വാദിച്ചു. എന്നാല്‍ ഇവ ഉപയോഗിക്കുന്നത് മൂലം യാതോരു റേഡിയേഷന്‍ പ്രശ്‌നങ്ങളും ഉണ്ടാകില്ലെന്നും സുരക്ഷിതമായിരിക്കുമെന്നും അധികൃതര്‍ പറയുന്നു.

2011ലെ സുനാമിക്ക് ശേഷം ഫുക്കുഷിമയുടെ പല ഭാഗങ്ങളും തീര്‍ത്തും വാസയോഗ്യമല്ലാത്ത പ്രദേശങ്ങളായി മാറിക്കഴിഞ്ഞിട്ടുണ്ട്. സുനാമിയും ന്യൂക്ലിയര്‍ പ്ലാന്റ് അപകടവും ഭൂചലനങ്ങളും ഫുക്കുഷിമയുടെ ഭൂപ്രകൃതി തന്നെ മാറ്റി മറിച്ചിട്ടുണ്ട്. എന്നാല്‍ ജപ്പാന്‍ സര്‍ക്കാര്‍ ഫുക്കുഷിമ അപകടത്തില്‍ നിന്നും രക്ഷപ്പെട്ട് മറ്റു സ്ഥലങ്ങളില്‍ അഭയം പ്രാപിച്ചവരോട് തിരിച്ചുപോകാനാണ് ആവശ്യപ്പെട്ടു കൊണ്ടിരിക്കുന്നത്. മൈലുകള്‍ അകലെ വരെ മാരകമായ റേഡിയേഷന്‍ പടര്‍ന്നതായുള്ള ശാസ്ത്രീയ റിപ്പോര്‍ട്ടുകളെ അവഗണിച്ചുകൊണ്ടാണ് സര്‍ക്കാര്‍ ഇത്തരം നിര്‍ദേശങ്ങള്‍ മുന്നോട്ടുവെക്കുന്നത്.

സമീപ പ്രദേശങ്ങളില്‍ റേഡിയോ ആക്ടീവ് വികിരണങ്ങള്‍ പടര്‍ന്നതിനാല്‍ ഭക്ഷണത്തിലൂടെ റേഡിയേഷനുണ്ടാകുമെന്ന് വരെ ആളുകള്‍ ഭയപ്പെട്ടിരുന്നു. ജപ്പാനില്‍ നിന്ന് മാരകമായ റേഡിയേഷന്‍ അമേരിക്കന്‍ തീരത്ത് എത്തിച്ചേര്‍ന്നതായി വിദഗ്ദ്ധര്‍ സംശയം രേഖപ്പെടുത്തിയിരുന്നു. ഇത് തെളിവായി ചില മാരക ടോക്‌സിക് വാതകങ്ങള്‍ ഈ പ്രദേശങ്ങളില്‍ കണ്ടെത്തുകയും ചെയ്തിരുന്നു. 7 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഫുക്കുഷിമ ന്യൂക്ലിയര്‍ പ്ലാന്റിനെയും സമീപ പ്രദേശങ്ങളെയും തകര്‍ത്തെറിഞ്ഞ സുനാമി വലിയ അളവില്‍ സമുദ്രജലം മലിനപ്പെടുത്തിയതായി കണ്ടെത്തിയിരുന്നു. ഇത് തന്നെയാണ് അമേരിക്കന്‍ തീരത്തേക്ക് എത്തിയതെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ആറ് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് നാല് വയസുകാരിയായ മാഡലിന്‍ മക്കാനിനെ അജ്ഞാതന്‍ തട്ടിക്കൊണ്ടു പോകുന്നത്. സംഭവത്തില്‍ സ്‌കോട്‌ലന്‍ഡ് യാര്‍ഡ് ഉള്‍പ്പെടെ വലിയ അന്വേഷണങ്ങള്‍ നടത്തിയെങ്കിലും ഫലം കണ്ടില്ല. മക്കാനിനെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് വന്‍ പ്രതിഷേധ സമരങ്ങള്‍ വരെ അരങ്ങേറിയിരുന്നു. എന്നാല്‍ ഇവയൊന്നും കുട്ടിയെ കണ്ടെത്തുന്നതിന് സഹായകമായില്ല. 2013ല്‍ പ്രധാന പ്രതിയെന്ന് സംശയിക്കുന്നയാളുടെ രേഖാചിത്രം സ്‌കോട്‌ലന്‍ഡ് യാര്‍ഡ് പുറത്തുവിട്ടിരുന്നു. എന്നാല്‍ ഇപ്പോള്‍ വര്‍ഷങ്ങള്‍ക്ക് ശേഷം കേസില്‍ വഴിത്തിരിവുണ്ടാകുന്ന വെളിപ്പെടുത്തലുമായി സ്പാനിഷ് പൗരന്‍ രംഗത്തു വന്നിരിക്കുകയാണ്. 2001ല്‍ തന്റെ അഞ്ച് വയസുകാരിയെ തട്ടികൊണ്ടുപോകാന്‍ ശ്രമിച്ചത് സ്‌കോട്‌ലന്‍ഡ് യാര്‍ഡ് പുറത്തുവിട്ട ചിത്രത്തിലുള്ള വ്യക്തിയാണെന്ന് ഇയാള്‍ പറഞ്ഞു.

മാഡലിന്‍ മക്കാനിനെ തട്ടിക്കൊണ്ടു പോയത് ഇയാള്‍ തന്നെയാണോ എന്നെനിക്ക് അറിയില്ല. പക്ഷേ എന്റെ മകളെ തട്ടിയെടുക്കാന്‍ ശ്രമിച്ചത് ഇയാള്‍ തന്നെയാണെന്ന് ആന്‍ഡ്രൂ എന്നു പേരുള്ള സ്പാനിഷ് പൗരന്‍ പറയുന്നു. സ്പാനിഷ് പത്രപ്രവര്‍ത്തകന് അനുവദിച്ച അഭിമുഖത്തിലാണ് ഇയാള്‍ ഇക്കാര്യം പറഞ്ഞിരിക്കുന്നത്. 13ഉം അഞ്ചും വയസ് പ്രായമുള്ള മക്കള്‍ക്കും ഭാര്യയ്ക്കുമൊപ്പം അര്‍ബ്രാന്‍സിലാണ് ആന്‍ഡ്രൂ താമസിക്കുന്നത്. പുതിയ വെളിപ്പെടുത്തലുണ്ടായ സാഹചര്യത്തില്‍ സ്‌കോട്‌ലന്‍ഡ് യാര്‍ഡ് ഉദ്യോഗസ്ഥര്‍ ഇയാളെ ചോദ്യം ചെയ്തിട്ടുണ്ട്. മക്കാനിനെ കണ്ടെത്താന്‍ ഇത് സഹായിക്കുമെന്നാണ് കരുതുന്നത്.

ഏറെ കോളിളക്കം സൃഷ്ടിച്ച കേസായതുകൊണ്ട് അന്വേഷണം കൂടുതല്‍ ശക്തമാക്കാനാണ് അധികൃതരുടെ തീരുമാനം. മക്കാനിനെ കണ്ടെത്തുന്നതിനാവശ്യമായ അന്വേഷണങ്ങള്‍ക്കായി കൂടുതല്‍ പണം അനുവദിക്കുമെന്ന് ഹോം ഓഫീസ് അറിയിച്ചിരുന്നു. കൂടുതല്‍ തുക അനുവദിച്ച അധികൃതരുടെ നടപടിയെ മക്കാനിന്റെ മാതാപിതാക്കള്‍ സ്വാഗതം ചെയ്തു. എന്നാല്‍ ഫണ്ട് അനുവദിച്ചതിനെ വിമര്‍ശിച്ച് ചിലര്‍ സോഷ്യല്‍ മീഡിയയില്‍ രംഗത്ത് വന്നിട്ടുണ്ട്.

കൊറിയന്‍ ഉപദ്വീപ് ആണവായുധ വിമുക്തമാക്കാനുള്ള കരാറില്‍ ഒപ്പുവെച്ച് ഇരു കൊറിയകളുടെയും നേതാക്കള്‍. ഉത്തര കൊറിയന്‍ പ്രസിഡന്റ് കിം ജോങ് ഉന്‍, ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജേ ഇന്‍ എന്നിവര്‍ ഇതു സംബന്ധിച്ചുള്ള ധാരണയിലെത്തിയെന്നാണ് റിപ്പോര്‍ട്ട്. 1953ല്‍ കൊറിയന്‍ യുദ്ധസമയത്ത് അവസാനിച്ച വെടിനിര്‍ത്തല്‍ കരാര്‍ സമാധാന ഉടമ്പടിയായി മാറ്റാന്‍ ഇരു നേതാക്കളും തമ്മില്‍ നടന്ന ഉച്ചകോടിയില്‍ തീരുമാനമായി. ഉത്തര കൊറിയ യുദ്ധസമാനമായ അന്തരീക്ഷം സൃഷ്ടിച്ച് മാസങ്ങള്‍ക്കുള്ളിലാണ് സമാധാന ശ്രമങ്ങള്‍ നടക്കുന്നത്.

ഇരു കൊറിയകള്‍ തമ്മിലുള്ള കഴിഞ്ഞ കാലത്തെ മോശം ബന്ധത്തെ മറക്കാന്‍ ആഗ്രഹിക്കുകയാണെന്ന് കിം ജോങ് ഉന്‍ പറഞ്ഞു. ഒരു ദുഃസ്വപ്‌നമായിരുന്നു അത്. ലോകത്തിന് മുന്നില്‍ പുതിയൊരു വസന്തത്തിന്റെ പ്രഖ്യാപനമാണ് നാം ഇപ്പോള്‍ നടത്തുന്നതെന്നും ഉത്തര കൊറിയന്‍ ഏകാധിപതി വ്യക്തമാക്കി. എന്നാല്‍ ആണവ നിരായുധീകരണം എപ്രകാരമാണ് നടപ്പാക്കുക എന്നതിന്റെ വിശദാംശങ്ങള്‍ നല്‍കിയിട്ടില്ല. നോര്‍ത്ത് കൊറിയ ഇക്കാര്യത്തിലെടുക്കുന്ന അമിതോത്സാഹത്തില്‍ നിരീക്ഷകര്‍ക്ക് പ്രതീക്ഷയില്ല.

സൗത്ത് കൊറിയക്ക് അമേരിക്ക നല്‍കുന്ന പിന്തുണയും ജാപ്പനീസ് സൈന്യത്തിന് ഇരു രാജ്യങ്ങളുടെയും തന്ത്രപ്രധാന മേഖലകളില്‍ സാന്നിധ്യമുള്ളതും ഉത്തര കൊറിയ അംഗീകരിക്കാനിടയില്ല. മുമ്പും ഇരു കൊറിയകളും തമ്മില്‍ ഇത്തരം ഉടമ്പടികള്‍ ഉണ്ടായിട്ടുണ്ടെങ്കിലും നോര്‍ത്ത് കൊറിയ മിസൈല്‍, ആണവായുധ പരീക്ഷണങ്ങള്‍ ആരംഭിക്കുകയും സൗത്ത് കൊറിയ കൂടുതല്‍ യാഥാസ്ഥിതികരായ ഭരണാധികാരികളെ തെരഞ്ഞെടുക്കുകയും ചെയ്തതോടെ അവ പാലിക്കപ്പെടാതെ പോകുകയായിരുന്നു.

ഉത്തര ദക്ഷിണ കൊറിയകള്‍ തമ്മിലുള്ള യുദ്ധം അവസാനിപ്പിക്കുന്നു. യുദ്ധം അവസാനിപ്പിക്കുന്ന കരാറില്‍ ഇരു രാജ്യങ്ങളിലേയും നേതാക്കള്‍ ഒപ്പു വെച്ചു. സമ്പൂര്‍ണ ആണവ നിരായൂധീകരണത്തിന്റെ കാര്യത്തിലും ഇരു രാഷ്ട്രങ്ങളും തമ്മില്‍ ധാരണയായി. ഒരു കൊല്ലത്തിനകം നടപടികള്‍ പൂര്‍ത്തിയാകും. ചരിത്രപരമായ കൊറിയന്‍ ഉച്ചകോടിയിലാണ് ഇരു രാജ്യങ്ങളും തമ്മില്‍ ധാരണയായത്.

ഇരു കൊറിയകള്‍ക്കുമിടയിലെ പാന്‍മുന്‍ജോം ഗ്രാമത്തിലാണ് ചരിത്രപരമായ ഉച്ചകോടി നടക്കുന്നത്. ഒരു ദശാബ്ദത്തിന് ശേഷമാണ് ഉത്തര ദക്ഷിണ കൊറിയന്‍ നേതാക്കള്‍ കൂടിക്കാഴ്ച നടത്തുന്നത്. 1953ലെ കൊറിയന്‍ യുദ്ധത്തിന് ശേഷം ഇതാദ്യമായാണ് ഒരു ഉത്തര കൊറിയന്‍ നേതാവ് ഇരു കൊറിയകള്‍ക്കുമിടയിലെ സൈനിക അതിര്‍ത്തി കടക്കുന്നത്. കൊറിയന്‍ ജനതയുടെ ഭാവി മുന്നില്‍കണ്ട് സംഘര്‍ഷം അവസാനിപ്പിക്കുകയാണ് തന്റെ ലക്ഷ്യമെന്ന് കിങ് ജോങ് ഉന്‍ പറഞ്ഞിരുന്നു.

കിം ജോങ് ഉന്നിന്റെ സഹോദരി കിം യോ ജോങ് ഉള്‍പ്പെടെ സൈനിക മേധാവികളും നയതന്ത്ര പ്രതിനിധികളും ഉള്‍പ്പെടുന്ന ഒന്‍പതംഗ സംഘമാണ് ഉത്തരകൊറിയയില്‍ നിന്ന് ഉച്ചകോടിയില്‍ പങ്കെടുക്കുന്നത്.

ഷാ​ർ​ജ: യു​എ​ഇ​യി​ൽ മ​ല​യാ​ളി യു​വ​തി​യെ ഭ​ർ​ത്താ​വ് കൊ​ല​പ്പെ​ടു​ത്തി മൃ​ത​ദേ​ഹം വീ​ടി​ന്‍റെ ത​റ​യി​ൽ ഒ​ളി​പ്പി​ച്ചു. ഷാ​ർ​ജ​യി​ലെ വീ​ട്ടി​ൽ​നി​ന്നാ​ണ് ഇ​വ​രു​ടെ ജീ​ർ​ണി​ച്ച മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. ഒ​രു മാ​സം മു​ന്പാ​യി​രു​ന്നു കൊ​ല​പാ​ത​ക​മെ​ന്നാ​ണു സൂ​ച​ന. ഇ​വ​രു​ടെ പേ​രു​വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല.

വീ​ടി​ന്‍റെ ത​റ​യ്ക്ക​ടി​യി​ൽ ഒ​ളി​പ്പി​ച്ച മൃ​ത​ദേ​ഹം പോ​ലീ​സ് നാ​യ​ക​ളെ ഉ​പ​യോ​ഗി​ച്ചാ​ണ് ക​ണ്ടെ​ത്തി​യ​ത്. യു​വ​തി​യു​ടെ ഭ​ർ​ത്താ​വ് ഇ​വ​രെ കൊ​ല​പ്പെ​ടു​ത്തി മൃ​ത​ദേ​ഹം ത​റ​യി​ൽ ഒ​ളി​പ്പി​ച്ച​താ​ണെ​ന്നു പോ​ലീ​സ് ക​രു​തു​ന്നു. മ​ല​യാ​ളി​യാ​യ ഇ​യാ​ൾ കേ​ര​ള​ത്തി​ലേ​ക്കു ക​ട​ന്ന​താ​യി പോ​ലീ​സ് സ്ഥി​രീ​ക​രി​ച്ചു. വീ​ടി​ന്‍റെ മു​ൻ​വ​ശ​ത്ത് വീ​ട് വാ​ട​ക​യ്ക്കു ന​ൽ​കും എ​ന്ന ബോ​ർ​ഡ് തൂ​ക്കി​യ​ശേ​ഷ​മാ​ണ് ഇ​യാ​ൾ നാ​ടു​വി​ട്ട​ത്.

കൊ​ല്ല​പ്പെ​ട്ട യു​വ​തി​യു​ടെ സ​ഹോ​ദ​ര​ൻ ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് പോ​ലീ​സ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. സ​ഹോ​ദ​ര​ൻ എ​ല്ലാ ദി​വ​സ​വും കൊ​ല്ല​പ്പെ​ട്ട യു​വ​തി​യു​മാ​യി സം​സാ​രി​ച്ചി​രു​ന്നു. എ​ന്നാ​ൽ ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ യു​വ​തി ഫോ​ണ്‍ വി​ളി​ക​ൾ​ക്കു പ്ര​തി​ക​രി​ക്കാ​താ​യ​തോ​ടെ ഇ​യാ​ൾ കേ​ര​ള​ത്തി​ൽ​നി​ന്നു ഷാ​ർ​ജ​യി​ലെ​ത്തി​യാ​ണു പ​രാ​തി ന​ൽ​കി​യ​ത്.

യു​വ​തി​യു​ടെ ഭ​ർ​ത്താ​വി​നെ പോ​ലീ​സ് തി​രി​ച്ച​റി​ഞ്ഞു. ഇ​യാ​ൾ​ക്കെ​തി​രേ ഇ​ന്‍റ​ർ​പോ​ൾ അ​റ​സ്റ്റ് വാ​റ​ന്‍റ് പു​റ​പ്പെ​ടു​വി​ച്ച​താ​യി ഷാ​ർ​ജ പോ​ലീ​സ് അ​റി​യി​ച്ചു. സം​ശ​യ​ത്തി​ന്‍റെ നി​ഴ​ലി​ൽ​നി​ൽ​ക്കു​ന്ന മ​ല​യാ​ളി​ക്ക് മ​റ്റൊ​രു ഭാ​ര്യ​കൂ​ടി​യു​ണ്ട്. കൊ​ല​പാ​ത​ക​ത്തി​നു മു​ന്പു​ത​ന്നെ ഇ​യാ​ൾ ഈ ​സ്ത്രീ​യെ​യും ര​ണ്ടു കു​ട്ടി​ക​ളെ​യും കേ​ര​ള​ത്തി​ലേ​ക്ക് അ​യ​ച്ചി​രു​ന്ന​താ​യാ​ണു പോ​ലീ​സി​നു ല​ഭി​ച്ചി​രി​ക്കു​ന്ന സൂ​ച​ന.

വെല്ലിങ്ടണ്‍: ലൈംഗികത്തൊഴിലിന് ഏറ്റവും കൂടുതല്‍ അംഗീകാരവും സുരക്ഷയും ഏര്‍പ്പെടുത്തിയിട്ടുള്ള അപൂര്‍വ്വം രാജ്യങ്ങളുടെ പട്ടികയില്‍ ഒന്നാമതാണ് ന്യൂസിലാന്‍ഡ്. ഈ തൊഴിലെടുക്കുന്നവരെ സ്‌കില്‍ഡ് വര്‍ക്കേഴ്‌സായിട്ടാണ് ഇവിടെ കണക്കാക്കുന്നത്. ന്യൂസിലാന്‍ഡിലേക്കു കുടിയേറിപ്പാര്‍ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വിസ അപേക്ഷയില്‍ തൊഴിലിനായി നല്‍കിയിരിക്കുന്ന കോളത്തില്‍ ഇനി ലൈംഗികവൃത്തിയും ചേര്‍ക്കാമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചിട്ടുണ്ട്.

അതേസമയം വെറുതെ കോളം പൂരിപ്പിച്ച് നല്‍കാന്‍ കഴിയില്ല. സ്‌കില്‍ ലെവല്‍ 5ല്‍ എത്തിയാല്‍ മാത്രമേ ലൈംഗികവൃത്തിയില്‍ ഉയര്‍ന്ന നിലവാരമുള്ളതായി കണക്കാക്കുകയുള്ളൂ. ഈ തൊഴിലെടുക്കുന്നവര്‍ക്ക് സെക്കന്‍ഡറി വിദ്യാഭ്യാസം നിര്‍ബന്ധമാണ്. കൂടാതെ മേഖലയില്‍ മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയവും ആവശ്യമാണ്. വിദഗ്ദ്ധ തൊഴില്‍ മേഖലയിലാണ് ലൈംഗികവൃത്തിയെ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

എന്നാല്‍ ഈ തൊഴിലിനായുള്ള അപേക്ഷകള്‍ ലഭിച്ചു തുടങ്ങിയിട്ടില്ലെന്ന് വിസ ഏജന്റുമാര്‍ വ്യക്തമാക്കുന്നു. ലൈംഗികവൃത്തി കുറ്റകരമല്ലാതാക്കുന്ന നിയമം 2003ലാണ് ന്യൂസിലാന്‍ഡ് പാര്‍ലമെന്റ് പാസാക്കിയത്. ആദ്യ ഘട്ടങ്ങളില്‍ പ്രതിഷേധങ്ങളുണ്ടായെങ്കിലും പിന്നീട് പലരും നിയമത്തെ സ്വാഗതം ചെയ്ത് രംഗത്ത് വന്നു. മറ്റു പല രാജ്യങ്ങളിലും ഇപ്പോഴും ലൈംഗികവൃത്തി നിയമവിധേയമായിട്ടില്ല.

Copyright © . All rights reserved